en
Feedback
ഇസ്ലാമിക പഠനങ്ങൾ

ഇസ്ലാമിക പഠനങ്ങൾ

Open in Telegram

Show more
The country is not specifiedReligion & Spirituality54 754
1 961
Subscribers
No data24 hours
No data7 days
No data30 days
Posts Archive
*13- ആരുടേയും രഹസ്യങ്ങള്‍ പരസ്യപ്പെടുത്തരുത്* (ഈ ലോകത്ത് മറ്റൊരാളുടെ രഹസ്യം മറച്ചു വെക്കുന്ന ഏതൊരാളുടേയും രഹസ്യവും നാളെ പരലോകത്തുവെച്ച് അല്ലാഹുവും മറച്ചു വെക്കുന്നതാണ്. മുസ്ലിം) *14- കുടുംബ ബന്ധം ചാര്‍ത്തുക* (കുടുംബ ബന്ധം അല്ലാഹുവിന്‍റെ അര്‍ശുമായി കൂടിച്ചേര്‍ന്നുള്ളതാണ്, എന്നെ ചാര്‍ത്തിയവന്‍ അല്ലാഹുവുമായുള്ള അവന്‍റെ ബന്ധം ചാര്‍ത്തിയിരിക്കുന്നുവെന്നും ഞാനുമായുള്ള ബന്ധം മുറിച്ചവന്‍ അല്ലാഹുവുമായുള്ള ബന്ധവും മുറിച്ചിരിക്കുന്നുവെന്നും അത് (കുടുംബ ബന്ധം) പറയും. ബുഖാരി) *15- സല്‍സ്വഭാവിയാവുക* (മനുഷ്യരെ അധികമായും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യമേതാണ് എന്ന് നബി (ﷺ)യോട് ചോദിക്കപ്പെട്ടു. അവിടുന്ന് ഇപ്രകാരം പറഞ്ഞു : ജീവിത വിശുദ്ധിയും നല്ല സ്വഭാവവും. തിര്‍മുദി) *16- സത്യം പറയുക* (നിങ്ങള്‍ സത്യസന്ധത സൂക്ഷിക്കുക; കാരണം സത്യസന്ധത പുണ്യത്തിലേക്കേ വഴി കാണിക്കുകയുള്ളൂ. പുണ്യമാകട്ടെ സ്വര്‍ഗ്ഗത്തിലേക്കും! ബുഖാരി) *17- കോപം ഒതുക്കി നിറുത്തുക* (നേരിടാനുള്ള കഴിവുണ്ടായിരിക്കെ ഒരാള്‍ കോപത്തെ ഒതുക്കി നിറുത്തിയാല്‍ നാളെ അന്ത്യദിനത്തില്‍ ജനങ്ങളുടെയിടയില്‍ നിന്നും അയാളെ അല്ലാഹു വിളിക്കുകയും എന്നിട്ട് അയാള്‍ക്കിഷ്ടപ്പെട്ട സ്വര്‍ഗ്ഗീയ സുന്ദരികളെ സ്വീകരിക്കാന്‍ പറയുകയും ചെയ്യുന്നതാണ്. തിര്‍മുദി) *18- സദസ്സിനുള്ള പ്രായശ്ചിത്തം ഉരുവിടുക* (ഒരാള്‍ ബഹളമയമായ ഒരു സദസ്സിലിരിക്കുകയും എന്നിട്ട് അവിടന്നു എഴുന്നേല്‍ക്കുന്നതിന് മുമ്പായി താഴെക്കാണുന്ന വിധം ദിക്റു ചൊല്ലുകയും ചെയ്താല്‍ ആ സദസ്സിലിരുന്ന കാരണത്താലുണ്ടായ തെറ്റു കുറ്റങ്ങള്‍ അല്ലാഹു അയാള്‍ക്ക് മാപ്പാക്കുന്നതാണ്. തിര്‍മുദി. سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ *19- ക്ഷമിക്കുക* (ഒരു മുസ്ലിമിന് ഏല്‍ക്കുന്ന ഏതുതരം ക്ലേശവും പ്രയാസവും മനോ വിഷമവും സങ്കടവും ദുഃഖവും എന്നു മാത്രമല്ല; ഒരു മുള്ള് തറക്കുന്നതു പോലും..... അതുമൂലം അവന്‍റെ ചെറു പാപങ്ങളെല്ലാം അല്ലാഹു മാപ്പാക്കുന്നതാണ്. ബുഖാരി) *20- മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക* (ഒരിക്കല്‍ നബി(ﷺ) പറഞ്ഞു : അയാള്‍ നശിക്കട്ടെ, അയാള്‍ നശിക്കട്ടെ, അയാള്‍ നശിക്കട്ടെ!) ഒരു സ്വഹാബി അവിടുത്തോട് ചോദിച്ചു: പ്രവാചകരേ, ആരെയാണ് അവിടുന്ന് പറയുന്നത്? തിരുമേനി(ﷺ) പറഞ്ഞു: പ്രായമേറിയ മാതാപിതാക്കളില്‍ ഒരാളെയോ അല്ലെങ്കില്‍ രണ്ടു പേരെത്തന്നെയോ ലഭിച്ചിട്ടും അവര്‍ കാരണം സ്വര്‍ഗ്ഗം കിട്ടാതെ പോയവനെ കുറിച്ചാണ് ഞാന്‍ പറയുന്നത്! മുസ്ലിം) *21- പാവങ്ങളേയും വിധവകളെയും സഹായിക്കുക* (പാവങ്ങളേയും വിധവകളെയും സഹായിക്കുന്നയാള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മ സമരത്തില്‍ ഏര്‍പ്പെട്ടവനെപ്പോലെയാണ്, തളരാതെ രാത്രി നിന്നു നമസ്കരിക്കുന്നവനെപ്പോലെയാണ്, ഇടവിടാതെ നോമ്പനുഷ്ടിക്കുന്നവനെപ്പോലെയുമാണ്. ബുഖാരി) *22- അനാഥകളെ ഏറ്റെടുക്കുക* (ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വര്‍ഗ്ഗത്തില്‍ ഇപ്രകാരമാണ്. അവിടുത്തെ ചൂണ്ടുവിരലും നടുവിരലും അവിടുന്ന് ഉയര്‍ത്തിക്കാട്ടി. ബുഖാരി) *23- വുദുവോടെയാവുക* (ഒരാള്‍ അയാളുടെ വിരലുകളുടെ നഖങ്ങളുടെ അടിയിലുള്ള ചെളി പോകുന്നത്ര നന്നായി നബിചര്യക്കനുസൃതമായി വുദു എടുത്താല്‍ അയാളുടെ ശരീരത്തില്‍ നിന്നും ചെറു പാപങ്ങള്‍ നീങ്ങിപ്പോകുന്നതാണ്. മുസ്ലിം) *24- വുദുവിന് ശേഷം സാക്ഷി വചനം ഉരുവിടുക* (ഒരാള്‍ നബിചര്യക്കനുസൃതമായി നന്നായി വുദു എടുത്ത ശേഷം : أشهد أن لا إله إلا الله وحده لا شريك له ، وأشهد أن محمداً عبده ورسوله ، اللهم اجعلني من التوابين واجعلني من المتطهرين എന്ന് ചൊല്ലിയാൽ അവനിഷ്ടപെട്ട സ്വര്‍ഗ്ഗീയ കവാടം അവനു വേണ്ടി തുറക്കപ്പെടും.മുസ്ലിം) *25- ബാങ്ക് വിളിക്കുന്നയാള്‍ക്ക് മറുപടി ചൊല്ലുക* ബാങ്ക് കേട്ട ശേഷം : اللَّهُمَّ رَبَّ هذِهِ الدَّعوةِ التَّامَّةِ ، والصَّلاةِ الْقَائِمةِ ، آت مُحَمَّداً الْوسِيلَةَ ، والْفَضَيِلَة ، وابْعثْهُ مقَامًا محْمُوداً الَّذي وعَدْتَه എന്നാരെങ്കിലും ചൊല്ലിയാല്‍ അവനു അന്ത്യനാളില്‍ എന്‍റെ ശുപാര്‍ശ ലഭിക്കുന്നതാണ്. ബുഖാരി) *26- പള്ളി നിര്‍മിക്കുക* (അല്ലാഹുവിന്‍റെ പ്രീതിയുദ്ദേഷിച്ചു ആരെങ്കിലും ഒരു പള്ളി പണിതാല്‍ സ്വര്‍ഗ്ഗത്തില്‍ അവനു അല്ലാഹു അതുപോലൊരു ഭവനം പണിയുന്നതാകുന്നു. ബുഖാരി) *27- ദന്ത ശുദ്ധി വരുത്തുക* (എന്‍റെ സമുദായത്തിന് പ്രയാസമാകില്ലായിരുന്നുവെങ്കില്‍ ഞാനവര്‍ക്ക് എല്ലാ നമസ്കാര വേളയിലും ദന്തശുദ്ധി നിര്‍ബന്ധമാക്കുമായിരുന്നു. മുസ്ലിം) *28- പള്ളിയിലേക്ക് പുറപ്പെടുക* (പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിയിലേക്ക് പോകുന്നയാള്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗത്തില്‍ അവനു വേണ്ടി വിരുന്നു സല്‍കാരം ഒരുക്കി വെച്ചിരിക്കുന്നു. ബുഖാരി) *29- അഞ്ചു നേരം പള്ളിയില്‍ പോകുക*

*നബി {ﷺ} യുടെ 60 ഉപദേശങ്ങൾ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/Ep1gavUyaXtJtGYKxAGyEW _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• ലോകവസാനം വരെയുള്ള ജനസഞ്ജയത്തിന് മാതൃകാ പുരുഷനായി അനുഗ്രഹമായി നിയോഗിച്ച അന്ത്യ പ്രവാചകനാണ് മുഹമ്മദ് നബിﷺ. ഇസ്ലാമിൻറെ പൂർണ്ണരൂപം ലോകാവസാനം വരെയുള്ളവർക്ക് വേണ്ടി എത്തിച്ചുകൊടുക്കുകയും ഒരു സമ്പൂർണ മനുഷ്യൻറെ ഉത്തമ ഉദാഹരണമായി വിശുദ്ധ ഖുർആനിൻറെ നിയമ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ജീവിച്ചു കാണിച്ചു തരികയും ചെയ്ത മഹാനായ പ്രവാചകനാണ് മുഹമ്മദ് നബിﷺ. മുത്ത് നബി ﷺയോടുള്ള സ്നേഹം കേവലം വാക്കുകളിലോ പ്രകടനങ്ങളിലോ പരിമിതപ്പെടുത്തേണ്ട ഒന്നല്ല, മറിച്ച് ജീവിതത്തിലെ എല്ലാ മേഖലകളിലും കൊണ്ടു വരേണ്ടത് നമ്മുടെ ബാധ്യതയാണ്. നമ്മുടെ ജീവിതത്തിലെ മുഴുവൻ സമയങ്ങളിലും ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും മുത്ത് നബി ﷺ കാണിച്ചു തന്നത് പോലെ (അവിടുത്തെ മാതൃകയാക്കി) മാത്രമേ ഞാൻ ചെയ്യുകയുള്ളൂ എന്ന ഉറച്ച തീരുമാനമാണ് സത്യവിശ്വാസിയുടെ യഥാർത്ഥ പ്രവാചക സ്നേഹം. അവിടുത്തെ ചര്യ പരമാവധി ജീവിതത്തിൽ പകർത്തി യഥാർത്ഥ വിശ്വാസിയായി ജീവിക്കുവാൻ നാഥൻ തുണക്കട്ടെ... *01- പശ്ചാത്തപിക്കുക* (സൂര്യൻ അതിൻറെ അസ്തമയ സ്ഥാനത്തു നിന്നും ഉദിക്കുന്നതിനു മുൻപ് ആരെങ്കിലും തൗബ ചെയ്താൽ അവൻറെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. മുസ്ലിം) (ആത്മാവ് തൊണ്ടക്കുഴിയിൽ ആകുന്നതുവരേക്കും അല്ലാഹു മനുഷ്യരുടെ തൗബ സ്വീകരിക്കുന്നതാണ്. തുർമുദി) *02- അറിവ് നേടുക* (ഏതൊരാൾ അറിവ് നേടാനായി ഒരു വഴിക്ക് പുറപ്പെട്ടുവോ അവനു അല്ലാഹു സ്വർഗ്ഗ ത്തിലേക്കുള്ള വഴികളും എളുപ്പമാക്കി കൊടുക്കുന്നതാണ്. മുസ്ലിം) *03- ദൈവീക സ്മരണ നിലനിറുത്തുക* (നിങ്ങളുടെ കർമ്മങ്ങളിൽ വെച്ചേറ്റവും പുണ്യമായതും നിങ്ങളുടെ രാജാധിരാജനായ അല്ലാഹുവിങ്കൽ ഏറ്റവും പ്രിയപ്പെട്ടതും നിങ്ങളുടെ പദവി ഉയർത്തുന്നതും നിങ്ങൾ സ്വർണ്ണവും വെള്ളിയുമൊക്കെ ദാനം ചെയ്യുന്നതിനേക്കാൾ ഉത്തമമായതും രണാങ്കണത്തിൽ നിങ്ങളുടെ ശത്രുവിനെതിരെ പട പൊരുതുന്നതിനേക്കാളും ശ്രേഷ്ടമായതുമായ ഒരു കാര്യം നിങ്ങൾക്ക് ഞാൻ പറഞ്ഞു തരട്ടെയോ? അവർ പറഞ്ഞു: അതെ പ്രവാചകരേ ! അപ്പോൾ അവിടുന്ന് അരുൾ ചെയ്തു: അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാണത്.) *04- നന്മ ചെയ്യുക, നന്മയിലേക്ക് ക്ഷണിക്കുക* (നന്മകളെല്ലാം ദാനമാണ്, നന്മയിലേക്കു ആളുകളെ വിളിക്കുന്നവൻ ആ നന്മ ചെയ്തവനെപ്പോലെയാണ്. ബുഖാരി, മുസ്ലിം) *05- അല്ലാഹുവിലേക്കു ക്ഷണിക്കുക* (സൽസരണിയിലേക്ക് ക്ഷണിക്കുന്നവൻ അവനെ പിന്തുടർന്ന ആളുകൾ ചെയ്യുന്ന സൽ പ്രവത്തനങ്ങളുടെ പ്രതിഫലത്തിൻറെ ഒരു ഭാഗം അവനും ലഭിക്കുന്നതാണ്, എന്നു വെച്ച് അവരുടെ പ്രതിഫലത്തിൽ യാതൊരു വിധ കുറവും ഉണ്ടാകില്ല തന്നെ. മുസ്ലിം) *06- നന്മ കൽപിക്കുക തിന്മ വിരോധിക്കുക* (നിങ്ങളിലാരെങ്കിലും വല്ല തിന്മയും കാൽ തൻറെ കൈകൊതിനെ അവൻ തടഞ്ഞു കൊള്ളട്ടെ. അതിനു കഴിഞ്ഞില്ലെങ്കിൽ അവൻറെ നാവുകൊ്. അതിനും കഴിഞ്ഞില്ലെങ്കിൽ അവൻറെ ഹൃദയം കൊണ്ട് . അത് വിശ്വാസത്തിൻറെ ഏറ്റവും താഴ്ന്ന അവസ്ഥയാകുന്നു. മുസ്ലിം) *07- ഖുർആൻ പാരായണം ചെയ്യുക* (നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക, നിശ്ചയം അത് അന്ത്യനാളിൽ അതിനെ പാരായണം ചെയ്യുന്നവർക്ക് വേണ്ടി ശുപാർശകനായി എത്തുന്നതാണ്. മുസ്ലിം) *08- വിശുദ്ധ ഖുർആൻ പഠിക്കുക , പഠിപ്പിക്കുക* (നിങ്ങളിൽ ഏറ്റവും ഉത്തമൻ വിശുദ്ധ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്. ബുഖാരി) *09- സലാം പറയുക* (വിശ്വാസികളാകാതെ നിങ്ങളാരും സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല, പരസ്പര സ്നേഹമില്ലാതെ നിങ്ങളാരും വിശ്വാസികളാവുകയുമില്ല, അതിനാൽ നിങ്ങൾക്കിടയിൽ പരസ്പരമുള്ള സ്നേഹം നിലനിൽക്കാൻ ഉതകുന്ന ഒരു കാര്യം നിങ്ങൾക്ക് ഞാൻ പറഞ്ഞുതരാം: നിങ്ങൾക്കിടയിൽ സലാം പറയൽ നിങ്ങൾ പ്രചരിപ്പിക്കുക. മുസ്ലിം) *10- സ്നേഹിക്കുന്നത് അല്ലാഹുവിൻറെ മാർഗ്ഗത്തിലാവുക* (അല്ലാഹു അന്ത്യദിനത്തിൽ ഇങ്ങനെ പറയും : എൻറെ മഹത്വം ഉദ്ദേശിച്ചു പരസ്പരം സ്നേഹിച്ചിരുന്ന ആളുകളെവിടെ ? യാതൊരു തണലുമില്ലാത്ത ഇന്നേ ദിവസം ഞാനവർക്ക് എൻറെ പ്രത്യേകം തണലിട്ടു കൊടുക്കുന്നതാണ്. മുസ്ലിം) *11- രോഗികളെ സന്ദര്‍ശിക്കുക* (ഏതൊരു പ്രഭാതത്തിലും ഒരു മുസ്ലിമായ ഒരു രോഗിയെ സന്ദര്‍ശിക്കുന്ന ഏതൊരാൾക്കു വേണ്ടിയും അന്നേദിവസം വൈകുന്നേരം വരെക്കും ആയിരം മലക്കുകള്‍ അല്ലാഹുവോട് നന്മയ്ക്കുവേണ്ടി തേടിക്കൊണ്ടി രിക്കുന്നതാണ്. ഇനി വൈകുന്നേരവും അവന്‍ മടങ്ങി ചെല്ലുകയാണെങ്കില്‍ ആയിരം മലക്കുകള്‍ അവനു വേണ്ടി പ്രഭാതം വരേക്കും നന്മക്കു വേണ്ടി തേടിക്കൊണ്ടിരിക്കും, എന്നു മാത്രമല്ല സ്വര്‍ഗ്ഗത്തില്‍ അവനൊരു ഉദ്യാനവുമുണ്ടായിരിക്കും. തിര്‍മുദി) *12- കടക്കാരനെ സഹായിക്കുക* (ഞെരുക്കമുള്ളവനെ സഹായിക്കുന്ന ഏതൊരാള്‍ക്കും അല്ലാഹു ഇഹത്തിലും പരത്തിലും അവന്‍റെ പ്രയാസങ്ങളിലും സഹായിക്കുന്നതാകുന്നു. മുസ്ലിം)

*ഹലാലും ഹറാമും തിരിയാത്തവർ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/EvAtv7ew5EqBkPX5YJ6MBr _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• മക്കളേ ഹലാലായതേ എന്റെ മക്കൾ തിന്നാൻ പാടുള്ളു . നിങ്ങൾ പട്ടിണി കിടന്നാലും വേണ്ടില്ല. ഹറാമായത് നിങ്ങളെ വയറ്റീൽ പോവരുത്.... എത്രയോ തവണ കേട്ട വാക്കുകളാണ്. എല്ലാ മുസ്ലിം ഗൃഹങ്ങളിലും കുട്ടികൾ ഈ വാക്കുകൾ കേട്ടാണ് വളരുന്നത്. അന്യന്റെ വസ്തു മോഷ്ടിച്ചെടുത്തത്. ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയത്. പലിശ കൊണ്ട് വാങ്ങിയത്. സ്വത്ത് ഭാഗം വെക്കുമ്പോൾ എന്തെങ്കിലും തരികിടയിലൂടെ സമ്പാദിച്ചത്. ഇതൊക്കെ ഹലാൽ അല്ല. ഹറാം ആണ്.... പാലിൽ വെള്ളം ചേർത്തതാണെന്ന് തോന്നിയാൽ ഉമ്മ പറയുമായിരുന്നു. അവർ ഹലാലല്ലാത്തത് തിന്നാൽ നരകത്തിൽ പോവും... സ്വത്ത് ഭാഗം വെക്കുന്നിടത്ത് തർക്കം മുറുകിയാൽ ഉടനെ കേൾക്കാം. ഹലാലല്ലാത്തത് തിന്നാൻ നോക്കണ്ട നിങ്ങള് ... എത്രത്തോളമെന്നു വെച്ചാൽ ഒരാൾ നിർബന്ധിതാവസ്ഥയിൽ ഇഷ്ടമില്ലാതെ തരുന്നത് പോലും ഹലാലല്ലാത്ത മുതലാണ്. അയാൾ പ്രയാസപ്പെട്ട് തന്നതാണ്. നമ്മക്കത് ഹലാലല്ല.... അനാഥയുടെ സ്വത്ത് മറ്റുള്ളവർക്ക് ഹലാലല്ല. അനാഥനായ കുഞ്ഞ് നോക്കി നിൽക്കുമ്പോൾ സ്വന്തം കുഞ്ഞിനെ ലാളിക്കുന്നത് പോലും ഹലാലല്ല.... ഇതെല്ലാം കഴിഞ്ഞ് മറ്റൊന്നുണ്ട്. അറിയാത്തവരെ അത്ഭുതപ്പെടുത്തിയേക്കാവുന്ന ഒരു ഹലാലും ഹറാമും. നിശ്ചിത സാമ്പത്തിക ശേഷിയുള്ള എല്ലാവരുടെയും വരുമാനത്തിന്റെ രണ്ടര ശതമാനം സക്കാത്ത് കൊടുക്കണം. അത് ദരിദ്രന്റെ അവകാശമാണ്. അത് കൃത്യസമയത്ത് കൊടുത്തില്ലെങ്കിൽ അത് ബാക്കി സമ്പത്തിന്റെ കൂടെ ഉണ്ടാവും. അതോടെ മുഴുവൻ സമ്പത്തും ഹലാൽ അല്ലാതെയാവും. അഥവാ ഹറാം ആവും . സക്കാത്ത് കൊടുത്തു വീട്ടാത്ത സമ്പത്ത് മുഴുവൻ പിന്നെ ഹലാലല്ല. അതുകൊണ്ട് ഭക്ഷണം വാങ്ങിക്കഴിച്ചാൽ അതും ഹലാലല്ല. ഹലാലല്ലാത്ത ഭക്ഷണം മക്കൾക്ക് കൊടുക്കല്ലേ. അവർ ചീത്തയായിപ്പോവും എന്ന് പറയുന്ന മുതിർന്നവരെ എവിടെയും കാണാം. ഇത് സമ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല. ജീവിതത്തിന്റെ എല്ലാ ഓരോ അനക്കത്തിലുമുണ്ടാവും ഹലാൽ . ചീത്ത വാക്കുകൾ ഒന്നും ഹലാലല്ല. ചീത്ത പ്രവർത്തികൾ . നോട്ടങ്ങൾ . വിചാരങ്ങൾ, ഹലാലല്ലാത്തത് ചിന്തിക്കണ്ട എന്ന് ഉസ്താദുമാർ ഉപദേശിച്ചു കൊണ്ടേയിരിക്കുന്നു.... ഹലാലിന്റെയും ഹറാമി (ഹലാൽ അല്ലാത്തത് ) ന്റെയും ഇടയിൽ കറങ്ങുന്നതാണ് മുസ് ലിം ജീവിതം. അത് മാംസത്തിനു വേണ്ടി ജീവിയെ അറുക്കുമ്പോൾ ദൈവനാമം വായ കൊണ്ട് ഉച്ചരിക്കുന്നതിന്റെ മാത്രം പേരല്ല. അതിനെ വൃത്തിയാക്കുമ്പോഴും പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും അതിന്റെ വില ഈടാക്കുമ്പോഴുമെല്ലാം പാലിക്കുന്ന മര്യാദകളുടെ കൂടി പേരാണ് ഹലാൽ. ഹോട്ടലിൽ ഭക്ഷണത്തിന് അമിത വില ഈടാക്കിയാൽ അത് ഹലാൽ അല്ല. കച്ചവടത്തിൽ വില കൂട്ടിയാലും പറ്റിച്ചാലും അത് ഹലാലല്ല... കുടിക്കുന്ന വെള്ളത്തിൽ ഊതുന്നതും ഭക്ഷണത്തിൽ തുപ്പുന്നതുമൊന്നും ഹലാലല്ല. അതിൽ കൃത്രിമം കാണിക്കുന്നതും മായം ചേർക്കുന്നതുമെല്ലാം തികച്ചും ഹറാമാണ്. ഇതിനെല്ലാം പ്രവാചക ജീവിതത്തിൽ മാതൃകയുണ്ട് എന്ന് പറഞ്ഞാൽ മുസ്ലിം ജീവിതം അടുത്തറിയാത്തവർ അത്ഭുതപ്പെട്ടേക്കാനിടയുണ്ട്.... ഹലാലും ഹറാമും നന്മ തിന്മകളുടെ പേരാണ്. ഇതെല്ലാം പാലിച്ച് സൂക്ഷിച്ച് ജീവിക്കുന്നതാണ് ഹലാലായ ജീവിതം. •••••••••••••••••••••••••••••••••• അടുത്ത വിഷയം : *_നബി {ﷺ} യുടെ 60 ഉപദേശങ്ങൾ_*

*ഭാര്യയ്ക്ക് കരുതൽ നൽകൂ; എങ്കിൽ പ്രണയ സുരഭിലമാകും ദാമ്പത്യം* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/EvAtv7ew5EqBkPX5YJ6MBr _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• ഭാര്യ ഭയങ്കര പൊസസീവാണ് അതുകൊണ്ട് ഒരു സ്വൈര്യവുമില്ല. അസ്വസ്ഥതയും നിരാശയും കലർന്ന സ്വരത്തിൽ പല ഭർത്താക്കന്മാരും കൂട്ടുകാർക്കു മുന്നിൽ കുടുംബപ്രശ്നങ്ങളുടെ കെട്ടഴിക്കാറുണ്ട്. എന്നാൽ അൽപ്പമൊന്നു ശ്രദ്ധിച്ചാൽ വളരെയെളുപ്പം തന്നെ ദാമ്പത്യബന്ധത്തിലെ സ്വസ്ഥതയും ദൃഡതയും തിരികെപ്പിടിക്കാമെന്നാണ് കൗൺസിലിങ് വിദഗ്ധർ പറയുന്നത്. *1. ചെറിയ കാര്യങ്ങളിലൂടെ സന്തോഷിപ്പിക്കുക* ഭർത്താവിന്റെ കരുതലിനും പരിഗണനയ്ക്കുമാണ് മറ്റെന്തിനേക്കാളും ഭാര്യമാർ മുൻതൂക്കം നൽകുന്നത്. അങ്ങനെയുള്ള ഭാര്യമാരെ ജീവിതത്തിലെ ചെറിയ ചില മാറ്റങ്ങൾ കൊണ്ട് സന്തോഷിപ്പിക്കാനെളുപ്പമാണ്. രാവിലെ ഉണരുമ്പോൾ ശൂന്യമായ സിങ്ക് കാണാനുള്ള അവസരം വല്ലപ്പോഴുമെങ്കിലും അവർക്കു നൽകുക. എണ്ണമെഴുക്കു പിടിച്ച പാത്രങ്ങൾക്കു പകരം വെട്ടിത്തിളങ്ങുന്ന പാത്രങ്ങൾ കണ്ട സന്തോഷത്തിൽ അവർ ഒരു ദിവസം തുടങ്ങട്ടെ. വല്ലപ്പോഴുമൊക്കെ തുണികൾ മടക്കിവച്ചും ബെഡ് കുടഞ്ഞു വിരിച്ചും വീട്ടിലെ ചെറിയ ഉത്തരവാദിത്തിൽ നിങ്ങളും പങ്കാളിയാവുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക. *2. മറ്റെന്തിനേക്കാളും മുൻഗണന ഭാര്യയ്ക്ക് നൽകുക* ജീവിതത്തിൽ ആരൊക്കെ വന്നാലും പോയാലു വിവാഹശേഷം ഭാര്യയ്ക്കു മുൻഗണന നൽകണം. ഭക്ഷണകാര്യത്തിലും കുടുംബത്തിലെ മറ്റുത്തരവാദിത്തങ്ങളുടെ കാര്യത്തിലും ഭാര്യയുടെ ഇഷ്ടത്തിന് മുൻഗണന കൽപ്പിക്കുക. വെറുമൊരു ഡോർമാറ്റിനെപ്പോലെ അവഗണിക്കാതെ അവരെയും അവരുടെ ആവശ്യങ്ങളെയും ബഹുമാനിക്കാൻ പഠിക്കുക. *3. പറയാനുള്ളതു മുഴുവൻ കേട്ടശേഷം മാത്രം പരിഹാരം നിർദേശിക്കുക* താൻ ഒരു പ്രശ്നത്തിലാണെന്നു ഭാര്യ പറയുമ്പോൾ ചാടിക്കയറി അതിന് പരിഹാരം നിർദേശിക്കുന്ന പതിവുണ്ടെങ്കിൽ അതുപേക്ഷിക്കുക. അവർക്ക് പറയാനുള്ളതു മുഴുവൻ ശ്രദ്ധയോടെ കേൾക്കുക. അതിനുശേഷം മാത്രം ചില ചോദ്യങ്ങളിലൂടെ അവരുടെ മനസ്സിനേറ്റ ആഘാതത്തെ അളക്കുക. പറഞ്ഞു സമാധാനിപ്പിച്ച ശേഷം മാത്രം പരിഹാരം നിർദേശിക്കുക. *4. അഭിപ്രായവ്യത്യാസങ്ങളിലും മാന്യമായി പെരുമാറുക* ഭാര്യാഭർത്താക്കന്മാർ തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായി എന്നു വരാം. പരസ്പരമുള്ള ബഹുമാനത്തിന് ഉലച്ചിൽ തട്ടാതെ വേണം ശരിയെന്നു തോന്നുന്ന അഭിപ്രായം തെരഞ്ഞെടുക്കാൻ. ഒരിക്കലും കഠിനമായ ദേഷ്യമോ വെറുപ്പോ കാട്ടി പരസ്പരം വെറുപ്പിക്കാൻ ശ്രമിക്കാതിരിക്കുക. *5. നല്ലത് ചെയ്യുമ്പോൾ അഭിനന്ദിക്കുക* നിങ്ങൾക്കിഷ്ടമുള്ള ഭക്ഷണസാധനങ്ങൾ വിളമ്പുമ്പോൾ നന്നായെങ്കിൽ അഭിനന്ദിക്കുക. മോശമായെങ്കിൽ രോഷം കൊള്ളാതെ അടുത്ത തവണ നന്നാക്കാം എന്നു പറഞ്ഞ് ഒപ്പം നിന്ന് ആത്മവിശ്വാസം പകരുക. ഭാര്യയുടെ കഴിവുകളെ അംഗീകരിക്കുക. 6. വീട്ടിലെ എല്ലാ ജോലികളും ഭാര്യ തന്നെ ചെയ്യണമെന്ന് നിർബന്ധം പിടിക്കാതിരിക്കുക. കഴിയുന്ന ചെറിയ ചില ജോലികൾ അവരുടെ അസാന്നിധ്യത്തിലും ചെയ്യുക. നിങ്ങൾ ഇതുവരെ വായിച്ച ഇസ്‌ലാമിക പഠനങ്ങൾ എന്ന ഈ ഗ്രൂപ്പിനെക്കുറിച്ച് ഒരു വാക്ക് കൃത്യം പറഞ്ഞാൽ ഇസ്ലാമിക പഠനങ്ങൾ എന്ന പേരിൽ ആദ്യ ഗ്രൂപ്പ് തുടങ്ങുന്നത് 10-06-2015 ലായിരുന്നു. മനുഷ്യന്റെ ദൈനംദിന ജീവിത വിഷയങ്ങളെ സമഗ്രമായി അപഗ്രഥിച്ച്, ലേഖനങ്ങളിലൂടെ, മുത്തുമണികൾ കോർത്തിണക്കിയ മാലപോലെ, വായനക്കാരിലേക്ക് എത്തിയപ്പോൾ ഗ്രൂപ്പിലേക്കുള്ള അംഗങ്ങളുടെ എണ്ണവും അനുദിനം കൂടികൂടി വന്നു. ഒടുവിൽ 2023 ൽ എത്തിയപ്പോൾ 42500 ൽ പരം മെമ്പർമാർ അടങ്ങുന്ന 86 ഗ്രൂപ്പുകൾ. ചുരുങ്ങിയ വാക്കുകളിൽ വിശാലമായ ആശയങ്ങൾ വായനക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നതാണ് ഈ ഗ്രൂപ്പിന്റെ വിജയം. ഈ ഗ്രൂപ്പിലെ ഓരോ വാക്കുകളും ഹൃദയത്തിൽ ആവാഹിച്ച് ജീവിതത്തിൽ പകർത്തി ഒരായിരം നന്മകളുടെ തിരിനാളമായി അല്ലാഹുവിന്റെ പ്രീതിക്ക് അനുസരിച്ച് ജീവിതം നയിക്കുന്ന പതിനായിരങ്ങളുടെ ദുആ മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്... അല്ലാഹു സുബ്ഹാനവുതാല ഈ ഗ്രൂപ്പിൽ ഒരുമിച്ച് ചേർന്നിട്ടുള്ള മുഴുവൻ ആളുകളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കുമാറാകട്ടെ.. ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *ഹലാലും ഹറാമും തിരിയാത്തവർ*

*സഹജീവി സ്നേഹത്തിന്റെ എഞ്ചിനീയറിങ് അറിയാത്തവൻ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/EvAtv7ew5EqBkPX5YJ6MBr _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• ഒരു രോഗിയെ സന്ദർശിക്കുവാന്‍ ആശുപത്രിയിൽ ചെന്നപ്പോൾ, രോഗിക്ക് ചുറ്റും ബന്ധുക്കൾ കൂടി നിൽക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഒരു മകൻ ഭാര്യയും മൂന്ന് കുട്ടികളുമായി ഓടിക്കിതച്ച് എത്തുന്നത്. വന്ന ഉടനെ തന്നെ രോഗിണിയായ തന്റെ അമ്മയോട് അസുഖത്തെക്കുറിച്ച് ചോദിക്കുന്നതിനിടയ്ക്ക് ബന്ധുക്കളിൽ ഒരാള്‍ ചോദിച്ചു, കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ചില്ലെയെന്ന്. അതിന് അയാൾ പറഞ്ഞ ഈ മറുപടി ഒരോ മാതാപിതാക്കളെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. "ഈ കട്ടിലിൽ കിടക്കുന്നത് എന്റെ അമ്മയാണ്, അതായത് ഇവരുടെ അച്ചമ്മ. എന്റെ മക്കളുടെ ഒരു ദിവസത്തെ പഠനത്തെക്കാൾ, എന്റെ ജോലിയെക്കാൾ, എന്റെ എല്ലാ സമ്പാദ്യത്തേക്കാളും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നെ പെറ്റു വളർത്തിയ മാതാവാണ് എന്ന അറിവ് ഇവർക്ക് നൽകുന്നതിനേക്കാൾ എന്ത് വലിയ പഠനമാണ് ഞാനിവർക്ക് നൽകേണ്ടത്?" ഈ വാക്കുകൾക്ക് മുന്നിൽ തലകുനിക്കുകയല്ലാതെ ചോദിച്ചവർക്ക് മറുപടിയുണ്ടായില്ല. ശരിയാണ്, മാതാപിതാക്കളോ ഉറ്റബന്ധുക്കളോ രോഗിയായൽ അവർക്ക് ചികിത്സ നൽകുന്നതിനേക്കാൾ ധൃതി രാവിലെ തന്നെ കുട്ടികളെ സ്കൂളിൽ പറഞ്ഞയക്കുന്നതിലാണ്. അതിന് ശേഷമേ രോഗിയായ അച്ചനെയോ അമ്മയേയോ ആശുപത്രിയിൽ എത്തിക്കുവാന്‍ ശ്രദ്ധിക്കുകയുള്ളൂ. ഒരു ദിവസത്തെ ക്ലാസ്സ് നഷ്ടപ്പെട്ടതുകൊണ്ട് ഒന്നും സംഭവിക്കാനില്ല, പക്ഷെ കുടുംബ ബന്ധങ്ങളും സഹജീവി സ്നേഹത്തേയും കുറിച്ചുള്ള അറിവ് പ്രായോഗികമായി അവർക്ക് നൽകേണ്ട ഈ സന്ദർഭം നഷ്ടപെടുത്തിയാൽ പിന്നീട് ദുഖിക്കേണ്ടി വരും തീർച്ച. ഇന്ന് നമ്മൾ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത്ത് നല്ല ജോലി കിട്ടാൻ അതു വഴി കൂടുതൽ സമ്പാദിക്കാൻ മാത്രമായി ചുരുക്കിയിരിക്കുന്നു. സഹജീവികൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന, അതുവഴി രാജ്യത്തിന് ഉത്തമനായ ഒരു പൗരനെ നൽകുന്ന ഒരു വിദ്യാഭ്യാസത്തെ കുറിച്ചുള്ള ചിന്ത ഇല്ലാതായിരിക്കുന്നു. അഞ്ചിനോട് മൂന്ന് ചേർത്ത് എട്ടാക്കുകയും അതിനോട് രണ്ട് എങ്ങിനെയെങ്കിലും കൂട്ടി പത്ത് എങ്ങിനെ സംമ്പാദിക്കാം എന്നാണ് ഇന്ന് വിദ്യാഭ്യാസം കൊണ്ട് നമ്മൾ ഉദ്ധേശിക്കുന്നത്. തീർത്തും തെറ്റായ കണക്ക് കൂട്ടൽ. സമ്പാദിക്കുന്നതിലും, അവകാശങ്ങൾ നേടുന്നതിലും മാത്രം അറിവ് നേടലല്ല മറിച്ച് ബന്ധങ്ങളെ കുറിച്ചും, സഹജീവി സ്നേഹത്തെ കുറിച്ചും, കടമകളും ഉത്തരവാദിത്ത്വത്തെ കുറിച്ചും മക്കളെ ബോധ്യപ്പെടുത്തി കൊടുക്കുമ്പോഴെ ശരിയായ അർത്ഥത്തിൽ വിദ്യാഭ്യാസം പൂർണമാകുന്നുള്ളൂ. ഒരു പക്ഷെ നമ്മുടെ മക്കൾ എൻജിനീയറോ, ഡോക്ടറോ ആയേക്കാം. പക്ഷെ ദയാ വായ്പ്പുള്ള ഒരു മനുഷ്യനാവുക എന്നത് അതിനേക്കാൾ ശ്രേഷ്ടമാണ്. മനുഷ്യ ബന്ധങ്ങളുടെ ജീവശാസ്ത്രമറിയാത്ത ഒരു ഡോക്ടർ ഉണ്ടായിട്ട് നമുക്ക്, സമൂഹത്തിനെന്ത് ഗുണം. ആതുരാലയങ്ങൾ എന്ന പേരിൽ അറവുശാലകൾ സൃഷ്ടിക്കപെടുകയല്ലാതെ! സഹജീവി സ്നേഹത്തിന്റെ എൻജീനീയറിങ് അറിയാത്തവനിൽ നിന്ന് അഴിമതിയല്ലാതെ എന്ത് പ്രതീക്ഷിക്കാൻ? അഞ്ചിൽ നിന്ന് രണ്ട് കൊടുത്ത് ശിഷ്ടം വരുന്ന മൂന്നിന് അഞ്ചിനെക്കാൾ മൂല്യമുണ്ട് എന്നും, കൊടുക്കുന്തോറും വർദ്ധിക്കുകയൊള്ളൂ എന്ന പുതിയ കണക്ക് കുട്ടികളെ നമ്മൾക്ക് പഠിപ്പിക്കാം. അതല്ലേ ശരിയായ അറിവ്. ശരിയായ വി്ദ്യാഭ്യാസം, മനസാക്ഷി മരിക്കാത്ത - കുടുംബ ബന്ധങ്ങളെ മനസ്സിലാക്കുന്ന - ഗുരുജനത്തേയും അമ്മ പെങ്ങന്മാരേയും തിരിച്ചറിയുന്ന - സംസ്കാരമെന്തെന്നു മനസ്സിലാവുന്ന വിദ്യാഭ്യാസം ഓരോ കുട്ടിക്കും നൽകൂ. ഇനിയും വൃദ്ധ സദനങ്ങളിലേക്ക് അച്ഛനമ്മമാരെ വലിച്ചെറിയാതിരിക്കട്ടേ എന്ന പ്രാര്‍ത്ഥനയോടെ. *••••••••••••••••••••••••••••* അടുത്ത വിഷയം : *_ഭാര്യയ്ക്ക് കരുതൽ നൽകൂ; എങ്കിൽ പ്രണയ സുരഭിലമാകും ദാമ്പത്യം_*

ഇനി നമ്മൾ മദ്രസയിൽ നിന്ന് പഠിക്കുന്ന നിയമങ്ങൾ മദ്രസയിൽ മാത്രം പാലിക്കാനുള്ളവയാണോ..? ചിന്തിക്കണം... വിശുദ്ധ ഖുർആൻ അല്ലാഹുﷻവിന്റെ കലാമാണ്. അത് അവൻ തൃപ്തിപ്പെട്ട രീതിയിൽ പാരായണം ചെയ്യാൻ ശ്രമിക്കണം... *بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ* *أَوْ زِدْ عَلَيْهِ وَرَتِّلِ ٱلْقُرْءَانَ تَرْتِيلًا* അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ദ്ധിപ്പിച്ചു കൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക. വിശുദ്ധ ഖുർആൻ (73:4) •••••••••••••••••••••••••••••••••••• അടുത്ത വിഷയം: *സഹജീവി സ്നേഹത്തിന്റെ എൻജീനീയറിങ് അറിയാത്തവൻ*

*5 മിനിറ്റ് കൊണ്ട് യാസീൻ ഓതുന്നവർ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/EvAtv7ew5EqBkPX5YJ6MBr _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• റബീഉൽ അവ്വൽ പിറന്നാൽ മൗലിദ് മജ്‌ലിസുകൾ സംഘടിപ്പിക്കുന്നത് നമ്മുടെ നാടുകളിൽ പതിവുള്ളതാണല്ലോ... മൗലിദ് സദസ്സുകൾ റബീഉൽ അവ്വലിൽ മാത്രമല്ല, മരണപ്പെട്ട വീടുകളിലും, വീട്ടിൽ കൂടുമ്പോഴും, മറ്റെല്ലാം ഇന്ന് സ്വതവേ നടക്കാറുണ്ട്. അതിരിക്കട്ടെ, വിഷയത്തിലേക്ക് വരാം... അത്തരമൊരു സദസ്സ് ഇപ്രാവശ്യം കൂട്ടുകാരന്റെ വീട്ടിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. നേരത്തെ തന്നെ വീട്ടുകാരേയും കൂട്ടി പരിപാടിക്ക് എത്തണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു. ക്ഷണം സ്വീകരിച്ചു സദസ്സിൽ പങ്കെടുക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണ്. ഞാനും അല്പം വൈകിപ്പോയി എന്നുമാത്രം... പുറപ്പെടാൻ ഇറങ്ങിയപ്പോൾ തന്നെ പിന്നിൽ നിന്ന് ഒരു വിളി... ഉപ്പാ... ഉപ്പ എങ്ങോട്ടാ..? ഇന്നൊരു മൗലിദ് മജ്‌ലിസുണ്ട് മോനെ കൂട്ടുകാരന്റെ വീട്ടിൽ. മോൻ പോരുന്നോ..? അവൻ തലതാഴ്ത്തി നിൽക്കുന്നത് കണ്ട് ഞാൻ പറഞ്ഞു... ഡ്രസ്സ് മാറ്റി പോര്‌.. ഞാൻ കാത്തു നിൽക്കാം... അവൻ വേഗം അകത്തേക്കോടി പെട്ടെന്നുതന്നെ വേഷം മാറി വന്നു. വേഗം നടക്ക്.. നേരത്തെ ചെല്ലാൻ അവൻ പ്രത്യേകം പറഞ്ഞതാ. ഇപ്പോൾ തന്നെ സമയം വളരെ വൈകി. ളുഹർ നിസ്കാരത്തിന് ശേഷമാണ് പരിപാടി അതിന് മുമ്പ് എങ്കിലും അവിടെ എത്തണം. ഞങ്ങൾ പള്ളിയിലെത്തി. ഭാഗ്യം ജമാഅത്ത് തുടങ്ങിയിട്ടില്ല. പെട്ടെന്ന് തന്നെ വുളൂഅ്‌ എടുത്തു അകത്തുകയറി. നിസ്കാരം കഴിഞ്ഞ് ഞങ്ങൾ അവന്റെ വീട് ലക്ഷ്യംവെച്ച് നടന്നു. പള്ളിയിലെ ഖത്തീബും മറ്റു കാരണവന്മാരും ഒക്കെ ഉണ്ട് പരിപാടിക്ക്. വീട് എത്തി. നേരത്തെ വരാത്തതിൽ ഉള്ള പരിഭവം അവന്റെ മുഖത്ത് കാണുന്നുണ്ട്. ഒരു കളളച്ചിരിയിലൂടെ അതെല്ലാം ശരിയാക്കി. പിന്നെ താമസിച്ചില്ല വരുന്നവർക്കെല്ലാം പായസം കൊടുക്കുന്ന ജോലിയിൽ ഞാനും അവനോടൊപ്പം കൂടി. ക്ഷണിച്ചവർ എല്ലാവരും ഏകദേശം എത്തി. എല്ലാവരും പായസം കുടിക്കുന്ന തിരക്കിലാണ്. ചിലരൊക്കെ നാട്ടുവർത്തമാനം പറഞ്ഞു ചിരിക്കുന്നുണ്ട്. അത് കൺണ്ടിന്യൂ ചെയ്തു പോകാൻ അനുവദിക്കാതെ ഖത്തീബ് ഇടയിൽ കയറി. എന്നാ തുടങ്ങാ ല്ലേ..? ആയിക്കോട്ടെ.., എന്ന ഭാവത്തിൽ എല്ലാരും തലയാട്ടി. അൽഫാതിഹ: ഒരു ചെറിയ പ്രാർത്ഥനയോടുകൂടി മജ്‌ലിസിന് തുടക്കമായി. പിന്നെ അല്പസമയം കൊണ്ട് സദസ്സ് ഭക്തിസാന്ദ്രമായി. ഹദീസുകളുടെയും ബൈത്തിന്റേയും ഈരടികൾ കാതുകളെ പുളകമണിയിച്ചു. മൗലിദ് പാരായണം കഴിഞ്ഞു. യാസീൻ ഓതി പ്രാർത്ഥനയോടെ സമാപിച്ചു. ഭക്ഷണം കഴിച്ച് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോൾ മോന്റെ വിളി... ഉപ്പാ... മൊബൈൽ നോക്കി നടക്കുന്നതിനിടയിൽ അവനെ ശ്രദ്ധിക്കുന്നില്ല എന്ന തോന്നൽ ആവാം അവൻ ഒന്നുകൂടെ വിളിച്ചു... ഉപ്പാ... മൊബൈൽ പോക്കറ്റിലിട്ട് ഞാൻ അവനെ നോക്കി. ഹ്മ് മ്.. എന്തേ പറയ്... ഇന്ന് യാസീൻ ഓതിയത് ഉപ്പ കേട്ടില്ലേ.. അത് ശരിയായിട്ടുണ്ടാവോ..? അതെന്താ അങ്ങനെ തോന്നാൻ..!! അല്ലാ.. തജ്‌വീദ് നിയമങ്ങൾ പാലിച്ചുകൊണ്ട് ഖുർആൻ ഓതണം എന്നാണ് ഉസ്താദ് പറഞ്ഞിട്ടുള്ളത്. എന്നിട്ട് എല്ലാവരും അങ്ങനെയല്ലല്ലോ ഓതിയത്..!! അത് മോൻ മദ്രസയിൽ പഠിക്കുന്നതല്ലേ.. പഠിക്കുമ്പോൾ തന്നെ ശരിക്കും ഓതി മനസ്സിലാക്കാൻ വേണ്ടിയാണ് ഉസ്താദ് അങ്ങനെ പറഞ്ഞത്. പക്ഷേ കാണാതെ പഠിച്ച സൂറത്തുകളും വേഗത്തിൽ ഓതാൻ ഉസ്താദ് അയക്കാറില്ല. വേഗത്തിൽ ഓതിയാൽ അക്ഷരങ്ങൾ ഉച്ചരിക്കുന്നിടത്ത് തെറ്റ് വരും എന്നാണ് ഉസ്താദ് പറയാറുള്ളത്. ഇങ്ങനെ ഞങ്ങൾ മദ്രസയിൽ ഓതിയാൽ ഉസ്താദിന്റെ കൈയിൽ നിന്നും നല്ലോം കിട്ടും..!! അവരൊക്കെ നല്ല പഠിച്ചവർ അല്ലെ മോനെ.. മോൻ ഉസ്താദ് പറയുന്നതുപോലെ ചെയ്താൽ മതി. അവൻ സമ്മതിച്ചു തലയാട്ടി. തൽക്കാലം അവന്റെ വായടച്ചെങ്കിലും അവൻ പറഞ്ഞ കാര്യങ്ങൾ എന്നെ ഒന്നിരുത്തി ചിന്തിപ്പിച്ചു... സത്യമല്ലേ പറഞ്ഞത്... ഇന്ന് പല സദസ്സിലും ഖുർആൻ പാരായണം ചെയ്യുന്നത് വളരെ വേഗത്തിലാണ്. യാസീൻ പാരായണം തുടങ്ങിയാൽ അഞ്ചോ ആറോ മിനിറ്റിനുള്ളിൽ തീരും. പലർക്കും അതിനുമുമ്പ് പൂർത്തിയാക്കാൻ കഴിഞ്ഞാൽ കൊള്ളാം എന്ന രീതിയിൽ ആകും ഓത്തിന്റെ വേഗത... ഭൗതിക നേട്ടങ്ങളുടെ പിന്നാലെ പാഞ്ഞ് ഖുർആൻ പഠിച്ചതുപോലും മറന്നു പോകുന്ന അവസ്ഥ ഇന്നത്തെ വർത്തമാന കാലത്തിൽ നാം കണ്ടു വരുന്ന സത്യമാണ്. നമ്മുടെ നാട്ടിൽ പലരും മദ്രസ പഠനം കഴിഞ്ഞാൽ പിന്നെ ഖുർആൻ എടുക്കുന്നത് തന്നെ റമളാനിലോ, അല്ലെങ്കിൽ ഏതെങ്കിലും ആളുകൾ മരണപ്പെട്ട വീട്ടിലോ, അതുമല്ലെങ്കിൽ ഇതുപോലുള്ള മറ്റ് സദസ്സിലോ മറ്റോആവും. അതുതന്നെ കൂടുതലും യാസീൻ പാരായണത്തിൽ ഒതുക്കും. അപ്പോൾ ആ ഓത്തെങ്കിലും അദബോടു കൂടി ഓതിയില്ലെങ്കിൽ പിന്നെ നമ്മൾ എന്തിനാ വെറുതെ മദ്രസയിൽ രണ്ടു മൂന്നു വർഷം തജ്‌വീദ് നിയമങ്ങൾ പഠിച്ചത്..?!

നിശ്ചിത സമയം വെച്ച് ഉണര്‍ത്തി പാലു കുടിപ്പിക്കേണ്ട ആവശ്യമില്ല. ശിശുവിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറ്റവും ശ്രേഷ്ഠകരമായ ആഹാരം മുലപ്പാല്‍ തന്നെയാണ്. ഉമ്മയ്ക്ക് വേണ്ടത്ര മുലപ്പാലുണ്ടെങ്കില്‍ നാലഞ്ചു മാസം വരെ മുലപ്പാല്‍ മാത്രം നല്‍കിയാല്‍ മതിയാവും. മുലപ്പാല്‍ കുടിച്ചതിനു ശേഷം രണ്ടു മുതല്‍ നാലു മണിക്കൂര്‍ നേരം കുട്ടി സുഖമായി ഉറങ്ങുകയും പ്രായത്തിനനുസരിച്ച് തൂക്കം വെയ്ക്കുകയും ചെയ്യുന്നുവെങ്കില്‍ കുഞ്ഞിന് ആവശ്യത്തിന് പാല്‍ ലഭിക്കുന്നുണ്ടെന്ന് അനുമാനിക്കാം. പ്രസവശേഷം മുലയൂട്ടല്‍ നിര്‍ത്തുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളില്‍ കുഞ്ഞിന്റെ ശരീര വളര്‍ച്ചയ്ക്കും പോഷണത്തിനും ഏറ്റവും അനുകൂലമായ രീതിയിലാണ് ഉമ്മയുടെ മുലപ്പാല്‍ സ്രവിക്കുന്നത്. അതിനാല്‍ കുഞ്ഞിന്റെ പൂര്‍ണ്ണ വളര്‍ച്ചയ്ക്കായി ഉമ്മയ്ക്ക് മുലപ്പാല്‍ ഉള്ളിടത്തോളം കാലം കുഞ്ഞിന് നല്‍കുന്നത് ഏറ്റവും ഗുണകരമായിരിക്കും. രണ്ട് വയസ്സു വരെ മുലപ്പാല്‍ നല്‍കുക തന്നെ വേണം. ------------------------------------------ നാളത്തെ വിഷയം : *5 മിനിറ്റ് കൊണ്ട് യാസീൻ ഓതുന്നവർ*

*വൈകാരികത നിറഞ്ഞ മുലപ്പാൽ* ‌‎••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/EvAtv7ew5EqBkPX5YJ6MBr _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• കുഞ്ഞിനെ മുലപ്പാല്‍ കുടിപ്പിക്കാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ ഉമ്മമാര്‍ മാനസികമായും ശാരീരികമായും തയ്യാറാകണം. പ്രസവത്തിന്റെ ക്ഷീണത്തില്‍ നിന്നും ഉണരുന്ന ഉമ്മ ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞിന് മുല കൊടുക്കണം. സ്തനങ്ങളില്‍ നിന്നും ആദ്യം സ്രവിക്കുന്ന കൊളസ്ട്രം (colostrum) ഏറെ പ്രധാനമാണ്. കുഞ്ഞിനു വേണ്ടി എല്ലാവിധ പോഷകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. നവജാത ശിശുവിന്റെ ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് അനുരൂപമായ ഘടനയാണ് കൊളസ്ട്രത്തിനുള്ളത്. കുഞ്ഞിന് രോഗ പ്രതിരോധ ശക്തി നല്‍കുന്നതിനും ഇത് അനിവാര്യമാണ്. ഓരോ രണ്ടു മണിക്കൂര്‍ കൂടുമ്പോഴും കുഞ്ഞിനെ മുലയൂട്ടേണ്ടതാണ്. മുലയൂട്ടിക്കൊണ്ടിരുന്നാല്‍ മാത്രമേ ശരീരം പാല്‍ ഉല്‍പാദിപ്പിക്കുകയുള്ളൂ. അന്തഃസ്രാവ ഗ്രന്ഥികള്‍ക്ക് ഉത്തേജനം ഉണ്ടാവാനും മുലയൂട്ടല്‍ ആവശ്യമാണ്. മുലയൂട്ടുന്നതിലൂടെ ഉമ്മയും കുഞ്ഞുമായുള്ള വൈകാരിക ബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിയുന്നു. ഉമ്മയുടെ ശരീരോഷ്മാവില്‍ ചേര്‍ന്നുകിടക്കുന്ന കുഞ്ഞില്‍ സുരക്ഷിതത്വ ബോധം ഉടലെടുക്കുന്നു. ഉമ്മയ്ക്കാവട്ടെ പരിപാവനമായ മാതൃത്വം ലഭ്യമായതിലുള്ള ആനന്ദവും അനുഭവിക്കാന്‍ കഴിയുന്നു. മുലപ്പാല്‍ നുണഞ്ഞു കിടക്കുന്ന കുഞ്ഞിനെ കാണുന്നതും കുഞ്ഞിന്റെ ശബ്ദം കേള്‍ക്കുന്നതും മുലക്കണ്ണുകളില്‍ കുഞ്ഞിന്റെ ചുണ്ടുകള്‍ സൃഷ്ടിക്കുന്ന വേഗങ്ങള്‍ (impulses)അനുഭവിക്കുന്നതും ഉമ്മയുടെ ആത്മ വിശ്വാസവും വാത്സല്യവും വര്‍ധിപ്പിക്കുന്നു. ഒപ്പം പ്രസവക്ലേശം മറന്ന് സന്തോഷവതിയായി കൂടുതല്‍ മുലപ്പാല്‍ ചുരത്താന്‍ പ്രേരണ ലഭിക്കുകയും ചെയ്യും. കൂടുതല്‍ കാലം മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് ഉമ്മമാരോട് കൂടുതല്‍ അടുപ്പമുണ്ടായിരിക്കും. ഇവര്‍ ബുദ്ധിശക്തിയിലും മുമ്പന്തിയിലായിരിക്കും. പിറന്നു വീണ കുഞ്ഞിനു ഖര പദാര്‍ത്ഥങ്ങളോ ഇതര ദ്രാവകങ്ങളോ ചേരില്ല. മുലപ്പാലില്‍ കുഞ്ഞിനു വേണ്ട ക്രമീകരണങ്ങളൊക്കെയുണ്ട്. ആദ്യ കാലത്തു എളുപ്പം ദഹിക്കാന്‍ കൊളസ്ട്രം എന്ന വസ്തു മുലപ്പാലില്‍ രണ്ടാഴ്ചത്തേക്കുണ്ടാകും. അതു കുഞ്ഞിനാവശ്യമാണ്. കൃത്രിമ പാലില്‍ അതുണ്ടാകില്ല. അതിനാല്‍ കൊച്ചു കുഞ്ഞുങ്ങള്‍ മുലപ്പാല്‍ തന്നെ കുടിക്കട്ടെ. കുപ്പിപ്പാല്‍ കുഞ്ഞിനു പറ്റിയ അനുപാതത്തിലാകില്ല. മുലപ്പാലില്‍ കുഞ്ഞിനു പറ്റിയ ചൂടിലും ദഹനത്തിനു ചേര്‍ന്ന അളവിലും എല്ലാ പോഷകങ്ങളും ക്രമീകൃതമാണ്. പ്രസവം കഴിഞ്ഞ ഉടനെ കുഞ്ഞിനു മുല കൊടുക്കുന്നതു ഉമ്മയ്ക്കും ആശ്വാസമാണ്. മുലപ്പാല്‍ പശുവിന്‍ പാലിനേക്കാള്‍ എളുപ്പം ദഹിക്കും. ഇതിലെ പ്രോട്ടീനുകളും കൊഴുപ്പും കുഞ്ഞുങ്ങള്‍ക്ക് വേഗം ദഹിപ്പിക്കാവുന്ന തരത്തിലുള്ളതാണ്. ഇസ്ലാമിക പഠനങ്ങൾ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാവുക. മുലപ്പാലിന് രോഗപ്രതിരോധശക്തിയുമുണ്ട്. മുല കുടിക്കും കുടിപ്പിക്കലിനും മാനസിക വശം കൂടിയുണ്ട്. കുഞ്ഞ് ഉമ്മയെ ആശ്രയിച്ചു വളരണം. അതു കൂടുതല്‍ പ്രകടമാകുന്നതു മുല കുടിയിലാണ്. കുഞ്ഞിന്റെ പോഷണം ഉമ്മയില്‍ നിന്നു കിട്ടണം. ഉമ്മയുടെ കൈകളിലമര്‍ന്ന്, ഉമ്മയുടെ മടിയിലിരുന്ന്, ഉമ്മയുടെ ചുടേറ്റ്, ഉമ്മയുടെ മുഖത്തു നോക്കി, ഉമ്മയില്‍ നിന്നു വലിച്ചു കുടിക്കുമ്പോള്‍ അവര്‍ തമ്മില്‍ വൈകാരിക അടുപ്പം വളരുകയും സുരക്ഷിതത്വ ബോധം ഉണ്ടാകുകയും ചെയ്യും. കുപ്പി പാല്‍ ആര്‍ത്തിയോടെ വലിച്ചു കുടിക്കുമ്പോള്‍ വിശപ്പു മാറിയാലും വൈകാരിക ദാഹം ശമിക്കില്ല. അതിന്റെ കെടുതികള്‍ പിന്നീടായിരിക്കും പുറത്തു വരിക. ഉമ്മക്കും കുഞ്ഞിനോടു വൈകാരിക ബന്ധവും മാനസിക ഐക്യവും ഉണ്ടാകാനും മുലകുടി സഹായിക്കും. താന്‍ ചൊരിഞ്ഞു കൊടുക്കുന്നതു വഴി കുഞ്ഞു വളര്‍ന്നു വരുന്നതു കണ്ടു സന്തോഷിക്കാന്‍ ഉമ്മക്കു കഴിയണം. വല്ല കാരണവശാലും മുല കുടിപ്പിക്കാന്‍ സാധിക്കാത്തപ്പോള്‍ കുഞ്ഞിനു ഉമ്മയുടെ മുഖം കാണത്തക്കവിധം മടിയിലിരുത്തി സാധാരണ മുല കൊടുക്കുന്നതു പോലെ കുപ്പിപ്പാല്‍ കൊടുക്കുക. പാലു കൊടുക്കുമ്പോള്‍ ഉമ്മ കുഞ്ഞിന്റെ അടുത്തേക്കു കുനിയാതെ കുഞ്ഞിനെ മാറത്തേക്ക് കൊണ്ടു വരണം. പാല്‍ കുടിപ്പിക്കുമ്പോള്‍ മറ്റൊരിടത്തും നോക്കിയിരിക്കാതെ കുഞ്ഞിനെ സ്നേഹത്തോടെ ശ്രദ്ധിക്കുകയും തലോടുകയും, ഉറങ്ങിപ്പോകുകയാണെങ്കില്‍ പാദങ്ങളില്‍ പതുക്കെ തടവി ബാക്കി കുടിപ്പിക്കുകയും ചെയ്യുക. ആരോഗ്യമുളള വളര്‍ച്ചയെത്തിയ കുഞ്ഞ് അതിന് വിശക്കുമ്പോള്‍ കരയുകയും പാല്‍ കുടിച്ചു സമാധാനപ്പെടുകയും ചെയ്യും.

*നമ്മെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ആരാണ്..?* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/EvAtv7ew5EqBkPX5YJ6MBr _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• ഭര്‍ത്താവ് ഭാര്യയോട്‌: “നീ അസര്‍ നമസ്കരിച്ചോ?” ഭാര്യ:”ഇല്ല” ഭര്‍ത്താവ്: “അതെന്താ?” ഭാര്യ: “ ഞാന്‍ ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ ഭയങ്കര ക്ഷീണം. ഒന്ന് കിടന്നപ്പോള്‍ ഉറങ്ങിപ്പോയി” ഭര്‍ത്താവ്: “ശരി! പോയി അസറും മഗരിബും വേഗം നമസ്കരിക്കാന്‍ നോക്ക്. ഇഷാ ബാങ്ക് കൊടുക്കാന്‍ സമയമായി തുടങ്ങി” അടുത്ത ദിവസം ഭര്‍ത്താവിന്ന് വളരെ ദൂരത്തേക്ക് ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നു. അയാള്‍ സാധാരണ എവിടേക്കെങ്കിലും യാത്ര പുറപ്പെട്ടാല്‍ എത്തേണ്ട ഇടത്ത് എത്തിയാല്‍ ഭാര്യയെ വിളിക്കുമായിരുന്നു. പക്ഷേ പതിവിന്നു വിപരീതമായി അയാള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടും ഭാര്യയെ വിളിച്ചില്ല... ഭാര്യ നിരന്തരം വിളിച്ചു കൊണ്ടേയിരുന്നു... ഫോണ്‍ റിങ്ങ് ചെയ്യുന്നുണ്ടെങ്കിലും അറ്റൻറ് ചെയ്യുന്നില്ലായിരുന്നു. കുറെ മണിക്കൂറുകള്‍ക്ക് ശേഷം അയാള്‍ ഫോണെടുത്തപ്പോള്‍ അങ്ങേ തലക്കല്‍ നിന്ന് ഭാര്യ: “സുഖമായി എത്തിയോ?” ഭര്‍ത്താവ്: “അതെ, ഏകദേശം നാല് മണിക്കൂര്‍ കഴിഞ്ഞു എത്തിയിട്ട്” ഭാര്യ ദേഷ്യത്തോടെ: “ഞാന്‍ എത്ര നേരമായി വിളിക്കുന്നു. നിങ്ങള്‍ക്ക് ഒന്ന് ഫോണ്‍ എടുത്തുകൂടെ? ഇവിടെ ഞാന്‍ തീ തിന്ന് ഇരിക്കയാണ്” ഭര്‍ത്താവ്: “എത്തിയ ഉടനെ എനിക്ക് ക്ഷീണം തോന്നി ഞാന്‍ കിടന്നു അറിയാതെ മയങ്ങിപ്പോയി”. ഭാര്യ: “ഒരു മിനിറ്റ് പോലും വേണ്ടല്ലോ എന്നോട് ഒന്ന് എത്തി എന്ന് പറയാന്‍. ഫോണ്‍ റിങ്ങ് ചെയ്യുന്നത് നിങ്ങള്‍ കേട്ടില്ലേ?” ഭര്‍ത്താവ്: “അതെ കേട്ടു പക്ഷെ...” അയാള്‍ മറുപടി മുഴുവിക്കുന്നതിന്നിടയില്‍ ഭാര്യ: “നിങ്ങള്‍ ഫോണ്‍ എടുത്തില്ല എന്നല്ലെ പറയാന്‍ പോകുന്നത്. നിങ്ങളുടെ ഭാര്യ എന്ന നിലയില്‍ എനിക്ക് ഒന്നാമത്തെ പരിഗണന കൽപ്പിക്കേണ്ടതില്ലേ നിങ്ങള്‍?”. ഭര്‍ത്താവ്: ”നീ പറഞ്ഞത് ശരിയാണ്. നിന്നെയാണ് ഞാന്‍ ഒന്നാമതായി പരിഗണിക്കേണ്ടത്. പക്ഷെ ഇന്നലെ ബാങ്ക് കേട്ടപ്പോള്‍ എന്നെക്കാള്‍ നീ പരിഗണിക്കേണ്ട അല്ലാഹുവിനെ നീ പരിഗണിച്ചോ?”. കുറച്ച് നേരത്തെ മൗനത്തിന്ന് ശേഷം ഭാര്യ വിതുമ്പുന്ന സ്വരത്തില്‍: “എന്നോട് ക്ഷമിക്കുക! നിങ്ങള്‍ പറയുന്നത് ഏറെ ശരിയാണ്!” ഭര്‍ത്താവ്: “നീ എന്നോടല്ല ക്ഷമ പറയേണ്ടത്. അല്ലാഹുവിനോട് പറയൂ! ഇനി അങ്ങിനെയൊന്ന് ആവര്‍ത്തിക്കാതിരിക്കുക. എന്‍റെ പരമമായ ലക്ഷ്യം അല്ലാഹു സ്വര്‍ഗ്ഗത്തില്‍ നമ്മളെ ഒന്നിപ്പിക്കണമെന്നാണ്. അവിടെ മരിക്കാത്ത ഒരു ജീവിതത്തിന് നമുക്ക് തുടക്കമിടാം!” ഇതിന് ശേഷം ഭാര്യ ഒരു നേരത്തെ നമസ്കാരത്തില്‍ പോലും വീഴ്ച വരുത്തിയിട്ടില്ല..! "സ്വര്‍ഗത്തിലേക്കുളള വഴി കാണിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ നമ്മെ ആത്മാര്‍തമായി സ്നേഹിക്കുന്നവർ എന്ന് തിരിച്ചറിയുക". ••••••••••••••••••••••••••••••••• അടുത്ത വിഷയം : *വൈകാരികത നിറഞ്ഞ മുലപ്പാൽ*

*ചെറിയ മനുഷ്യരുടെ ദൗർബല്യങ്ങൾ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/EvAtv7ew5EqBkPX5YJ6MBr _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• നാല് ഭടന്മാര്‍ ഭാരമേറിയ ഒരു മരക്കഷണം ഉന്തുവണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അതിനു വലിയ ഭാരമുണ്ടായിരുന്നതിനാല്‍ അത് ഉയര്‍ത്തി വണ്ടിയില്‍ കയറ്റുമ്പോഴേക്കും വീണ്ടും ഉരുണ്ടു താഴേക്കു വീണു. പല പ്രാവശ്യം പരിശ്രമിച്ചെങ്കിലും മരത്തടി വണ്ടിയില്‍ കയറ്റുവാന്‍ കഴിയാതെ ഭടന്മാര്‍ വിഷമിച്ചു. അവരുടെ മേലാളായ കോര്‍പ്പറല്‍ ദൂരെ മാറി നിന്നുകൊണ്ട് ഇതെല്ലാം വീക്ഷിക്കുകയാണ്. ''ഇനിയും തടി കയറ്റിക്കഴിഞ്ഞില്ലേ?" എന്ന് അയാള്‍ ഭടന്മാരോടു വിളിച്ചു ചോദിക്കുന്നത് അതുവഴി കുതിരപ്പുറത്തു വന്ന ഒരാള്‍ കേട്ടു. വീണ്ടും തടി ഉയര്‍ത്താന്‍ പാടുപെടുന്ന ഭടന്മാരുടെ ദയനീയസ്ഥിതി കണ്ട് അശ്വാരൂഡനായ ആ മനുഷ്യന്‍ കോര്‍പ്പറലിനോട് ചോദിച്ചു "നിങ്ങള്‍ക്കൊന്നു സഹായിച്ചു കൂടെ? ഒന്ന് താങ്ങിക്കൊടുത്താല്‍ തടി വണ്ടിയിലേക്കു കയറും." "ഞാനൊരു കോര്‍പ്പറലാണ്, ഇത്തരം പണികളൊന്നും ഞാന്‍ ചെയ്യേണ്ടതല്ല" ഇതായിരുന്നു കോര്‍പ്പറലിന്റെ മറുപടി. ഇതുകേട്ട ആഗതന്‍ ഒന്നും മിണ്ടാതെ കുതിരപ്പുറത്തു നിന്നും ഇറങ്ങി ആ ഭടന്മാരുടെ അടുത്തു ചെന്ന് തടി പിടിക്കാന്‍ കൂടി. അങ്ങനെ മരക്കഷണം വണ്ടിക്കുള്ളിലായപ്പോള്‍ ഭടന്മാര്‍ പറഞ്ഞ താങ്ക്സ് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ അയാൾ തിരക്കിട്ട് കുതിരപ്പുറത്തു കയറി ഓടിച്ചു പോവുകയും ചെയ്തു. അടുത്ത ദിവസം അമേരിക്കയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് വാഷിംഗ്ടണ് ഒരു പൌരസ്വീകരണം അവിടെ നടന്നു. ആ ചടങ്ങില്‍ മേല്‍പ്പറഞ്ഞ കോര്‍പ്പറലും പങ്കെടുത്തിരുന്നു. സ്വീകരണം ഏറ്റുവാങ്ങി വേദിയിലിരിക്കുന്ന വാഷിംഗ്ടനെ കണ്ടപ്പോള്‍ കോര്‍പ്പറല്‍ ഞെട്ടി! കാരണം, തലേദിവസം കുതിരപ്പുറത്തു വന്നിറങ്ങി ഭടന്മാരെ തടി കയറ്റാന്‍ സഹായിച്ച അതേ വ്യക്തി തന്നെയായിരുന്നു വേദിയിലിരുന്നത്! വലിയ മനുഷ്യര്‍ക്കേ ചെറിയവരാകാന്‍ കഴിയൂ. എന്നാല്‍ ചെറിയ മനുഷ്യരാകട്ടെ, എപ്പോഴും വലിയവരാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കും. ചെറുതാകാന്‍ തയാറല്ലാത്തവര്‍ക്ക് ക്ഷമിക്കാനും മറക്കാനും പറ്റില്ല. വാശിയുടെയും മത്സരത്തിന്റെയും വൈരാഗ്യത്തിന്റെയും പിന്നിലുള്ളത് ചെറുതാകാനുള്ള വിഷമമാണ്. _ഇസ്‌ലാമിക പഠനങ്ങൾ പഠനഗ്രൂപ്പിന്റെ ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക_ https://whatsapp.com/channel/0029Va4YPRjFcow0qB1KTC12 നമ്മൾ ചെറുതാകാന്‍ ഒന്ന് മനസ്സുവച്ചാല്‍ കുടുംബത്തിലെയും, സൗഹൃദങ്ങളിലെയും, സഹപ്രവര്‍ത്തകരുടെയുമൊക്കേ ഇടയിലുളള കലഹങ്ങള്‍ നീങ്ങിപ്പോകും. വഴക്കുകളും കലഹങ്ങളും എല്ലാം വെറുതെ വലുതാകാന്‍ ശ്രമിക്കുന്ന ചെറിയ മനുഷ്യരുടെ ദൗര്‍ബല്യങ്ങളാണ്. ••••••••••••••••••••••••••••••••• അടുത്ത വിഷയം : *നമ്മെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ആരാണ്..?*

വാട്ട്സ്ആപ്പ് പുറത്തിറക്കിയ പുതിയ സംവിധാനമായ വാട്സ്ആപ്പ് ചാനലിൽ ഇസ്‌ലാമിക പഠനങ്ങൾ ചാനലും തുടങ്ങിയിട്ടുണ്ട്... താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ചാനലിൽ ജോയിൻ ചെയ്യാം https://whatsapp.com/channel/0029Va4YPRjFcow0qB1KTC12

*ദാരിദ്രം തരാത്ത ഭാര്യ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/EvAtv7ew5EqBkPX5YJ6MBr _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• തിരുനബിﷺയെ തൊട്ടുദ്ധരിക്കപ്പെടുന്നു: അവിടുന്ന് (ﷺ) പറഞ്ഞു: പെണ്ണിന്റെ പൗഢിയും പ്രതാപവും മാത്രം കണ്ട് ഒരാൾ അവളെ കല്ല്യാണം കഴിച്ചാൽ അല്ലാഹു ﷻ അവന് നിന്ദ്യത മാത്രമേ വർദ്ധിപ്പിക്കൂ... പെണ്ണിന്റെ സമ്പത്ത് നോക്കി ഒരാൾ കല്ല്യാണം കഴിച്ചാൽ ദാരിദ്ര്യം മാത്രമേ അല്ലാഹു ﷻ അവന് വർദ്ധിപ്പിക്കൂ... തറവാട്ട് മഹിമ മാത്രം നോക്കി ഒരാൾ ഒരുത്തിയെ കല്ല്യാണം കഴിച്ചാൽ താഴ്ച മാത്രമേ അല്ലാഹു ﷻ അവന് അധികരിപ്പിക്കൂ... ഹറാമുകളെ തൊട്ട് കണ്ണിനെ തടയുക, ഗുഹ്യസ്ഥാനം പരിശുദ്ധമായി നിലനിർത്തുക, കുടുംബ ബന്ധം ചേർക്കുക... തുടങ്ങിയവ ലക്ഷ്യം വെച്ച് ഒരാൾ ഒരു പെണ്ണിനെ കല്ല്യാണം കഴിച്ചാൽ അവന് അവളിലും അവൾക്ക് അവനിലും ബറകത്ത് നൽകപ്പെടും 👉🏼 കല്ല്യാണം കഴിക്കുമ്പോൾ പ്രധാനമായും നോക്കേണ്ടത് പെണ്ണിന്റെ ദീനാണ്. ദീനീ ചിട്ടയുള്ള പെണ്ണാണെന്ന് ബോധ്യപ്പെട്ടതിന് ശേഷം ഭർത്താവിനനുസൃതമായ കുടുംബ ബദ്രതയും സാമ്പത്തീക ശേഷിയും സൗന്ദര്യവും പരിഗണിക്കപ്പെടാം. ജീവിത ശൈലിയിലും നിലവാരത്തിലും പൊരുത്തപ്പെട്ട് പോവാനാണിത്.! ഇവകളൊക്കെ പരിഗണിക്കപ്പെടാമെങ്കിലും ഒന്നാം പരിഗണന ദീനിന് തന്നെയാണ്. മതബോധം, തറവാട്, സമ്പത്ത്, സൗന്ദര്യം എന്നീ നാല് കാര്യങ്ങൾ കല്ല്യാണത്തിൽ പരിഗണിക്കപ്പെടമെന്ന് പറഞ്ഞതിന് ശേഷം റസൂലുല്ലാഹി ﷺ പറഞ്ഞത് "ദീനുള്ള പെണ്ണിനെക്കൊണ്ട് വിജയിക്കൂ" എന്നാണ് •••••••••••••••••••••••••••••• അടുത്ത വിഷയം : *ചെറിയ മനുഷ്യരുടെ ദൗർബല്യങ്ങൾ*

📜അബ്ദുല്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിന്റെ ഒടുക്കത്തില്‍ ഒരു വിഭാഗം പുരുഷന്‍മാ൪ ഉണ്ടാകും. മൃദുലവും ലോലവുമായ ജീനികളിലായി(വാഹന സീറ്റുകളില്‍) അവ൪ സഞ്ചരിക്കുകയും പള്ളികവാടങ്ങളില്‍ അവ൪ ചെന്നിറങ്ങുകയും ചെയ്യും. അവരുടെ സ്ത്രീകള്‍ വസ്ത്രം ധരിച്ച നഗ്നരായിരിക്കും. അവരുടെ തലമുകളില്‍ മെലിഞ്ഞ ഒട്ടകത്തിന്റെ പൂഞ്ഞകള്‍ പോലുള്ളത് ഉണ്ടായിരിക്കും. നിങ്ങള്‍ അവരെ ശപിക്കുക. കാരണം അവ൪ ശപിക്കപ്പെട്ടവരാണ്. (മുസ്നദ് അഹ്മദ് – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു) 6️⃣ ആറാമതായി, നഗ്നത മറയാത്ത തരത്തിലുള്ള വസ്ത്രധാരണം കാപട്യമാണ് 📜 നിങ്ങളുടെ സ്ത്രീകളിൽ ഏറ്റവും മോശക്കാർ നഗ്നത പ്രദർശിപ്പിക്കുന്നവരും, അഹങ്കാരികളുമാണ്. അവരത്രെ കപട വിശ്വാസിനികൾ. അവരിൽനിന്ന് സ്വർഗ്ഗത്തിൽ, കാക്കക്കൂട്ടത്തിൽ വെളുത്ത ചിറകുകളും ചുവന്ന കൊക്കും കാലുകളും ഉള്ള ഒരു കാക്കയെ പോലുള്ളത് മാത്രമാണ് സ്ത്രീകളുടെ കൂട്ടത്തിൽ നിന്ന് സ്വർഗ്ഗത്തിൽ പ്രവേശിക്കുക. (ബൈഹഖി – സ്വഹീഹ് അൽബാനി) 7️⃣ ഏഴാമതായി, നഗ്നത മറയാത്ത തരത്തിലുള്ള വസ്ത്രധാരണം ജാഹിലിയത്താണ്. 📖 നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്‍റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖുർആൻ:33/33-34) 8️⃣ എട്ടാമതായി, നഗ്നത മറയാത്ത തരത്തിലുള്ള വസ്ത്രധാരണം ലോകാവസാനത്തിന്റ അടയാളങ്ങളിൽ പെട്ടതാണ്. 📜 അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘അവര്‍ വസ്ത്രം ധരിച്ചവണ്, എന്നാൽ നഗ്നകളാണ്’ എന്ന തരത്തിലുള്ള വസ്ത്രങ്ങൾ സ്ത്രീകൾ ധരിക്കുന്നത് വ്യാപകമാകൽ അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ്. (ത്വബ്റാനി) 9️⃣ ഒമ്പതാമതായി,സ്വാഹബാ സ്ത്രീകൾ അവരുടെ ഔറത്ത് വെളിവാകുന്നത് ഗൗരവത്തോടെയാണ് കണ്ടിരുന്നത്. ‏ 📜 അത്വാഅ് ബ്നു അബീറബാഹ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഇബ്നുഅബ്ബാസ് رَضِيَ اللَّهُ عَنْهُ വിഎന്നോട് പറഞ്ഞു: ‘സ്വർഗക്കാരിയായ ഒരു സ്ത്രീയെ ഞാൻ നിനക്ക് കാണിച്ചുതരട്ടെയോ?’ ഞാൻ പറഞ്ഞു: അതെ. അദ്ദേഹം പറഞ്ഞു: ഈ കറുത്ത സ്ത്രീയാണത്. അവൾ നബി ﷺ യുടെ അടുത്തുവന്ന് പറഞ്ഞു: ഞാൻ ഇടയ്ക്ക് ബോധംകെട്ടുവീഴാറുണ്ട്. ആ സമയത്ത് എന്റെ (വസ്ത്രം നീങ്ങി) നഗ്നത പ്രകടമാകാറുണ്ട്. അതിനാൽ എനിക്കുവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും. നബി ﷺ പറഞ്ഞു: നീ ക്ഷമിക്കുകയാണെങ്കിൽ നിനക്ക് സ്വർഗ്ഗമുണ്ട്; നീ ഉദ്ദേശിക്കുന്നുവെങ്കിൽ നിനക്ക് ആശ്വാസത്തിനായി ഞാൻ പ്രാർത്ഥിക്കാം. അവർ പറഞ്ഞു; ഞാൻ ക്ഷമിച്ചുകൊള്ളാം. അവൾ പിന്നെയും പറഞ്ഞു; എന്റെ നഗ്നത പ്രകടമാകാറുണ്ടല്ലോ, അതു പ്രകടമാകാതിരിക്കാൻ അങ്ങ് പ്രാർത്ഥിച്ചാലും. അപ്പോൾ നബി ﷺ അവർക്കുവേണ്ടി പ്രാർത്ഥിച്ചു.(ബുഖാരി: 5652) 🔟 പത്താമതായി, പുരുഷൻമാരെ ഫിത്നയിൽ അകപ്പെടുത്തുന്ന തരത്തിലുള്ള വസ്ത്ര ധാരണം മുസ്ലിം സ്ത്രീകളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്. പുരുഷൻമാർക്കുള്ള ഏറ്റവും വലിയ ഒരു പരീക്ഷണമാണ് സ്ത്രീകൾ. 📜 ഉസാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എനിക്ക് പിന്നിൽ സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് നാശകരമായ മറ്റൊന്നിനെയും ഞാൻ വിട്ടുപോകുന്നില്ല. (ബുഖാരി: 5096) ⏺️സ്ത്രീകളുടെ ഫിത്നയിൽ നിന്ന് എങ്ങനെ സൂക്ഷിക്കാമെന്ന് ഇസ്ലാം പുരുഷൻമാരെ പഠിപ്പിച്ചിട്ടുണ്ട്. അതിൽ പെട്ടതാണ് അന്യ സ്ത്രീകളെതൊട്ട് ദൃഷ്ടികൾതാഴ്ത്തുക, ഒരിക്കൽ കണ്ടാൽ അവളെ വീണ്ടും നോക്കാതിരിക്കുക എന്നുള്ളത്. സ്ത്രീകൾ പുരുഷൻമാരെ കുഴപ്പത്തിലാക്കാതിരിക്കത്ത തരത്തിലാണ് അവളെയും ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്. അതിൽ പെട്ടതാണ് അന്യപുരുഷൻമാരെ ആകര്‍ഷിപ്പിക്കുന്ന തരത്തിൽ അലങ്കാര വസ്ത്രങ്ങൾ അണിഞ്ഞ് പുറത്ത് പോകാതിരിക്കുക എന്ന് അവളോട് കല്പിച്ചിട്ടുള്ളത്. എന്നാൽ ആളുകൾ ഇതൊന്നും മനസ്സിലാക്കിയിട്ടില്ല. പലര്‍ക്കും മനസ്സിലാക്കാൻ താല്പര്യവുമില്ല. ഒരു സ്ത്രീക്ക് അലങ്കാര വസ്ത്രങ്ങൾ അണിയാൻ അനുവാദമുള്ളത് അവളുടെ ഭര്‍ത്താവിന്റെ അടുക്കൽ മാത്രമാണ്. നന്മ ജീവിതത്തിൽ പകർത്തി മറ്റുള്ളവരിലേക്കും ഷെയർ ചെയ്യണേ..💌 •••••••••••••••••••••••••••••••• അടുത്ത വിഷയം: *_ദാരിദ്രം തരാത്ത ഭാര്യ_*

*മുസ്‌ലിം സഹോദരിമാരോട് അൽപ്പം കാര്യം* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/EvAtv7ew5EqBkPX5YJ6MBr _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• ഇന്ന് സ്ത്രീകളുടെ വേഷം സമൂഹത്തിൽ മാറിമാറി വന്നുകൊണ്ടിരിക്കുകയാണ്. കാൽ മുട്ടുവരെ വസ്ത്രം ധരിക്കുന്നവർ, കാൽ മുട്ടിനും കണങ്കാലിനും മധ്യേ വരെ വസ്ത്രം ധരിക്കുന്നവർ, ഇറുകിയ വസ്ത്രം ധരിക്കുന്നവർ തുടങ്ങിയ സമൂഹത്തിലെ പുതിയ മോഡലുകൾക്ക് പിന്നാലെ പോകുകയാണ് മുസ്ലിം സ്ത്രീകളും. ശിരോവസ്ത്രം ധരിച്ച മുസ്ലിം സ്ത്രീകൾ വരെ ഇത്തരം പുതിയ മോഡലുകൾ സ്വീകരിച്ചിട്ടുള്ളത് ഗൗരവമാണ്. ഇസ്ലാം ഔറത്തായി പഠിപ്പിച്ചിട്ടുള്ള മുഴുവൻ ഭാഗങ്ങളും മറക്കാതെയും ഇറുകിയ തരത്തിലുള്ളതായുമുള്ള ഒരു മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണം ഇസ്ലാമികമല്ല. അവളുടെ കാൽപാദങ്ങളും മുടിയും പൂര്‍ണ്ണമായും മറഞ്ഞിരിക്കണം. ശരീരം മുഴുവനും അയഞ്ഞ തരത്തിലുള്ള വസ്ത്രമായിരിക്കണം അവള്‍ ധരിക്കേണ്ടത്. ഇസ്ലാമിനെ ആദര്‍ശമായി സ്വീകരിച്ചിട്ടുള്ള മുസ്ലിം സ്ത്രീകളോട് ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ചില നസ്വീഹത്തുകൾ നൽകുന്നു. 1️⃣ ഒന്നാമതായി, വസ്ത്രം ധരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം നഗ്നത മറക്കലാണ്. 📖 ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്‌. (ഖു൪ആന്‍:7/26) 2️⃣ രണ്ടാമതായി, സ്ത്രീകൾക്ക് ഇസ്ലാം നിശ്ചയിച്ചിട്ടുള്ള വസ്ത്രധാരണം അവരുടെ identity ആണ്. അതോടൊപ്പം അതവർക്ക് സുരക്ഷിതത്വവും നൽകുന്നു. 📖നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുർആൻ:33/59) 3️⃣ മൂന്നാമതായി, ഒരു സ്ത്രീയോട് അവളുടെ ഭംഗി അന്യപുരുഷൻമാരെ തൊട്ട് മറക്കേണ്ടത് വസ്ത്രം കൊണ്ടായിരിക്കണെന്ന് അല്ലാഹു നിശ്ചയിച്ചിട്ടുള്ളതാണ്. അക്കാര്യം അല്ലാഹു സ്ത്രീകളോട് കൽപ്പിച്ചിട്ടുമുണ്ട്. 📖സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖുർആൻ:24/31) 4️⃣ നാലാമതായി, ശരീരം മുഴുവൻ മറയാത്ത തരത്തിലുള്ള വസ്ത്രധാരണം അവളെ നരകത്തിലെത്തിക്കും* 📜അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നരകത്തിന്റെ ആൾക്കാരിൽപെട്ട രണ്ടു തരക്കാരെ ഞാൻ കാണുകയുണ്ടായിട്ടില്ല: (അവർ പിന്നീട് വരാനിരിക്കുന്നു.) പശുക്കളുടെ വാൽ പോലെയുള്ള (തലപ്പത്ത് ഒരുതരം പൊടുപ്പു വെച്ച) ചമ്മട്ടികൾ കൈവശംവെച്ച് അവകൊണ്ട് ജനങ്ങളെ അടിക്കുന്ന ജനതയാണ് (അക്രമികളായ അധികാരസ്ഥന്മാരാണ് ) ഒന്ന്. വസ്ത്രം ധരിച്ച നഗ്നകളും (നാമമാത്ര വസ്ത്രധാരിണികളും) കുണുങ്ങി നടക്കുന്നവരും, വശീകരിക്കുന്ന വരുമായ സ്ത്രീകളാണ് മറ്റൊന്ന്. ഇവരുടെ തലകൾ തടിച്ച ഒട്ടകത്തിന്റെ (കൊഴുത്തു) മറിഞ്ഞ പൂഞ്ഞകൾ പോലെയായിരിക്കും. ഇവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല; അതിന്റെ പരിമളം അവർക്ക് ലഭിക്കുകയുമില്ല. (മുസ്ലിം:2128) 5️⃣ അഞ്ചാമതായി, ശരീരം മുഴുവൻ മറയാത്ത തരത്തിലുള്ള വസ്ത്രധാരണം അവളെ ശാപാര്‍ഹയാക്കുന്നു.

പൊന്നാനി ബിയേം കായൽ | കുഞ്ഞോളങ്ങൾ കഥകൾ പറയുന്ന കായൽ സൗന്ദര്യവും ആസ്വദിച്ച് ഇരിക്കാൻ പറ്റിയ ഒരിടം... https://youtube.com/shorts/bVzb6dyn2vQ?si=hqNeM4mxBoQNveka

*നിങ്ങളുടെ ഹൃദയങ്ങൾ മരിച്ചിരിക്കുന്നു* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/DjER7XSFFYL8CJwHqNdJDQ _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• سَـيِّدِنَاഒരിക്കൽ ഇബ്രാഹീമുബ്നു അദ്ഹം (റ) ബസറയിലെ ചന്തയിൽ എത്തി. മഹാനവർകളെ കണ്ടതും ആളുകൾ സമീപത്തേക്ക് ഓടിക്കൂടി. അവർ ചോദിച്ചു... അല്ലാഹു ﷻ ഖുർആനിൽ പറഞ്ഞല്ലോ.. 'നിങ്ങൾ എന്നോട് ചോദിക്കുക ഞാൻ ഉത്തരം ചെയ്യുമെന്ന്' എത്രകാലമായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. അതിനൊന്നും ഉത്തരം കിട്ടുന്നില്ലല്ലോ..?! പരിഭവം കേട്ട് മഹാനവർകൾ അവരോട് ചില കാര്യങ്ങൾ ഉപദേശിച്ചു, കുറിക്ക് കൊള്ളുന്ന വാക്കുകൾ... പത്ത് കാരണങ്ങൾ കൊണ്ട് നിങ്ങളുടെ ഹൃദയങ്ങൾ മരിച്ചിരിക്കുന്നു... *▪️1)* നിങ്ങൾക്ക് അല്ലാഹുﷻവിനെ അറിയാം. പക്ഷെ അവനോടുള്ള ബാധ്യതകൾ ഒന്നും നിറവേറ്റുന്നില്ല. *▪️2)* നിങ്ങൾ ഖുർആൻ ഓതുന്നു. അതനുസരിച്ച് ജീവിക്കുന്നില്ല. *▪️3)* നബിﷺയുടെ മുഹിബ്ബാണെന്ന് പറയുന്നു. എന്നിട്ടോ അവിടുത്തെ സുന്നത്തുകൾ ഉപേക്ഷിക്കുന്നു. *▪️4)* ശൈത്താൻ നിങ്ങളുടെ ശത്രുവാണെന്നറിയാം. എന്നിട്ടും അവന് വഴിപ്പെടുന്നു. *▪️5)* നിങ്ങൾ സ്വർഗ്ഗത്തെ ഇഷ്ടപ്പെടുന്നുണ്ടെന്നു പറയുന്നു. അതിനു വേണ്ടി ഒന്നും ചെയ്യുന്നതും ഇല്ല. *▪️6)* നിങ്ങൾ നരകത്തെ പേടിക്കുന്നു. എന്നിട്ടോ ശരീരത്തെ അതിലേക്ക് കൊണ്ട് പോകുന്നു. *▪️7)* മരണം സത്യമാണെന്നറിയാം. പക്ഷെ അതിന് വേണ്ടി തയാറാകുന്നില്ല. *▪️8)* അല്ലാഹുﷻവിന്റെ അനുഗ്രഹങ്ങളെ നിങ്ങൾ ആസ്വദിക്കുന്നു. പക്ഷേ നന്ദി കാണിക്കുന്നില്ല. *▪️9)* മറ്റുള്ളവരുടെ കുറവ് നോക്കി നടക്കുന്നു. സ്വന്തം ന്യൂനതകൾ മറന്നുകളയുന്നു. *▪️10)* മരണപ്പെടുന്നവരെ നിങ്ങൾ മറവ് ചെയ്യുന്നു.എന്നിട്ടും പാഠം ഉൾക്കൊള്ളുന്നില്ല. (വഫയാത്തുൽ അഅ് യാൻ/442) •••••••••••••••••••••••••••••••••• അടുത്ത വിഷയം : *_മുസ്‌ലിം സഹോദരിമാരോട് അൽപ്പം കാര്യം_*

•••••••••••••••••••••••••••••••••••• അടുത്ത വിഷയം : *നിങ്ങളുടെ ഹൃദയങ്ങൾ മരിച്ചിരിക്കുന്നു*

സ്ഥിരം കിട്ടുന്ന നെഗറ്റീവിന്റെ ഇടയിൽ ആയത് കൊണ്ട്, ഈ പോസിറ്റീവ് സംഭവത്തോട് ഇര അഡിക്ടഡ് ആവും. ബാക്കിയെല്ലാം വിട്ട് അതിനോട് അറ്റാച്ചഡ് ആയി, താൻ ഓരോ നിമിഷവും ഉരുകി തീരുന്നത് തിരിച്ചറിയാൻ സാധിക്കാതെ, അതിന് വേണ്ടി കാത്തിരിക്കും. താൻ സന്തോഷവതിയാണ്, തങ്ങളുടെ ബന്ധം ഐഡിയൽ ആണെന്ന് ഉറച്ച് വിശ്വസിക്കും. Trauma bonding, അതായത് അബ്യൂസ് ചെയ്യുന്ന ആളും ചെയ്യപ്പെടുന്ന ഇരയും തമ്മിൽ ശക്തമായ വൈകാരിക ബന്ധം രൂപപ്പെടുന്നതിന് അടിസ്ഥാനം മേൽപ്പറഞ്ഞ intermittent reinforcement ആണ്. *4) Learned helplessness* Martin Seligman എന്നൊരു അമേരിക്കൻ സൈക്കോളജിസ്റ്റ് നടത്തിയ പരീക്ഷണമാണ് പറയുന്നത്. പട്ടികളെ രണ്ട് ഗ്രൂപ്പ് ആയി തിരിച്ച്, രണ്ട് കൂട്ടിലിട്ടേക്കുന്നു. അതിൽ ഒരു കൂടിന്റെ ഫ്ലോറിൽ നിന്ന് ഇടയ്ക്കിടെ ഇലക്ട്രിക് ഷോക്ക് അടിക്കുന്നു. അത് നിയന്ത്രിക്കാനോ, ഒഴിവാക്കി വിടാനോ ആ കൂട്ടിൽ കിടക്കുന്ന പട്ടികൾക്ക് സാധിക്കില്ലാ. അങ്ങനെ കുറെ ഷോക്ക് അവർക്ക് കിട്ടിയ ശേഷം, ഈ രണ്ട് കൂടുകളും അടുപ്പിച്ചു വെയ്ക്കുന്നു. ഒന്ന് ചാടി കടന്നാൽ, ഷോക്ക് അടിക്കാത്ത കൂട്ടിൽ പോവാം എന്ന അവസ്‌ഥ. ഒരു കൂട്ടം പട്ടികൾ പെട്ടെന്ന് ചാടി അപ്പുറത്ത് പോയിട്ടും, കുറച്ച് പട്ടികൾ ഷോക്ക് അടിക്കുന്ന കൂട്ടിൽ തന്നെ, ചാടി പുറത്ത് പോവാൻ യാതൊരു മോട്ടിവേഷനും കാണിക്കാതെ, തുടരുന്നു. They had learned to become helpless. (ഒറിജിനൽ എക്സ്‌പെരിമെന്റിൽ മൂന്ന് ഗ്രൂപ്പ് ഉണ്ട്, സിംപിളായിട്ട് തത്വം പറഞ്ഞതാ). തങ്ങളുടെ കണ്ട്രോളിൽ അല്ലാത്ത, വിചാരിച്ചാലും ഒഴിവാക്കാൻ പറ്റാത്ത ട്രോമ നിരന്തരമായി നേരിടേണ്ടി വരുമ്പോൾ ചില മനുഷ്യരിൽ കാണപ്പെടുന്ന നിസ്സഹായതയ്ക്കാണ് learned helplessness എന്ന് പറയുന്നത്. എത്ര 'ഷോക്ക്' അടിച്ചാലും ആ ബന്ധത്തിൽ നിന്ന് പുറത്ത് കടക്കാനുള്ള യാതൊരു ശ്രമവും അവർ നടത്തില്ലാ. *5) പങ്കാളിയുടെ 'രക്ഷകൻ' ആവുക* മിക്കവാറും ഭർത്താവ് നൽകുന്ന ഒരു സെന്റി ഡയലോഗ് ഉണ്ട്. തന്റെ ജീവിത സാഹചര്യങ്ങളാണ് തന്നെ ഇങ്ങനെ ടെറർ ആക്കിയത്. ചെറുപ്പത്തിൽ സ്നേഹം കിട്ടാതെ വളർന്ന് കൊണ്ടാണ് താൻ ഇങ്ങനെ ആയത്. നീ മാത്രമേ എന്നെ മനസ്സിലാക്കിയിട്ടുള്ളൂ, ശരിക്കും സ്നേഹിച്ചിട്ടുള്ളൂ. നീ കൂടെ ഇട്ടിട്ട് പോയാൽ, ഞാൻ പൂർണ്ണമായും നശിക്കും. ഈ കഥ കേൾക്കുന്ന ഭാര്യയ്ക്ക് സ്വാഭാവികമായും താൻ ഒരു 'രക്ഷകൻ' ആയ പോലെ അനുഭവപ്പെടും. സ്നേഹിച്ച് ഭർത്താവിനെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വരാനും, അതിന് വേണ്ടി എന്തും സഹിക്കാനും അവർ തയ്യാറാവുന്നു. സ്നേഹത്തിന് വേണ്ടി ത്യാഗം ചെയ്യുന്നത് അത്രയും ഗ്ലോറിഫൈ ചെയ്ത് വച്ചേക്കുന്ന നാടാണല്ലോ നമ്മുടെ. അവർ വിട്ട് പോയാലും, ഇപ്പറഞ്ഞ ആൾക്ക് ഒരു ചുക്കും സംഭവിക്കില്ല എന്ന സത്യം അവർ തിരിച്ചറിയുകയേ ഇല്ലാ. അയാൾ അടുത്ത ഇരയെ തേടും, അത്ര തന്നെ. *6) നാട്ടുകാർ എന്ത് വിചാരിക്കും* നമ്മുടെ നാട്ടിൽ വളരെ റെലവന്റ് ആണീ സംഭവം. കുറെ പൊന്നും പണവും കൊടുത്ത് എന്റെ വീട്ടുകാർ എന്നെ കെട്ടിച്ചതല്ലേ, എങ്ങനെ എല്ലാം വിട്ടെറിഞ്ഞ് തിരിച്ച് പോവും. അവർക്ക് നാണക്കേടാവില്ലേ, ഇത്രയും നാളും പെർഫെക്ട് ആയി പോയ അവരുടെ ഗ്രാഫിൽ ഇതൊരു ബ്ലാക്ക് മാർക് ആവില്ലേ. അയൽക്കാർ, കുടുംബക്കാർ, നാട്ടുകാർ, എല്ലാവരും എന്നെ കുറ്റം പറയും, ഒറ്റപ്പെടുത്തും. അത് കൊണ്ട് ഇങ്ങനെ പോട്ടേ, ഇതിപ്പോൾ എന്റെ ജീവിതം മാത്രമല്ലേ നശിക്കുള്ളൂ. എന്റെ വീട്ടുകാർ, കുഞ്ഞുങ്ങൾ എല്ലാവരും ഹാപ്പി ആയിട്ടിരിക്കുമല്ലോ. ഇങ്ങനെയുള്ള ചിന്തകൾ കാരണം, എത്ര ഭീകരമായ ടോർച്ചറും സഹിച്ച് ജീവിക്കുന്ന അനേകം പേരുണ്ട് സമൂഹത്തിൽ. എന്തൊരു അവസ്ഥയാണ് അല്ലേ. ഈ സമൂഹമോ വിദ്യാഭ്യാസമോ അയൽക്കാരോ നാട്ടുകാരോ, സ്വന്തം ഉപ്പയും ഉമ്മയും പോലും, അബ്യൂസീവായൊരു ബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കില്ലാ, ഉപദേശിക്കില്ലാ. 'വിട്ട് വീഴ്‌ച' ചെയ്ത് തുടരാനും, 'സ്നേഹ'ത്തിന് വേണ്ടി സഹിക്കാനും ചെയ്യാനുമല്ലേ എല്ലാവരും എപ്പോഴും പറഞ്ഞ് തന്നിട്ടുള്ളത്. ദീനും അത് തന്നെയാണ് കൽപ്പിക്കുന്നത്. പരമാവധി വിട്ടുവീഴ്ച ചെയ്യാനാണ് ഇസ്ലാം കൽപ്പിക്കുന്നത്. എന്നാൽ അതും കഴിയാതെയായാൽ..?! മതി ത്യാഗം ചെയ്തത്, ഇത് നിങ്ങളുടെ ജീവിതമാണ്, ഇനിയും എരിഞ്ഞ് തീരേണ്ട ആവശ്യമില്ല എന്ന് തീരുമാനമെടുക്കാം. ഉടനെ തീരുമാനമെടുത്ത് ഇറങ്ങുക. അതിന് മേൽപ്പറഞ്ഞ ഏതുമാവാം തടസ്സമായി നിൽക്കുന്നത്, അത് തിരിച്ചറിയാനും പരിഹരിക്കാനും ഈ എഴുത്ത് സഹായകമാവുമെന്ന് കരുതുന്നു. *_🤲🏼റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ ബന്ധങ്ങളിൽ ബറകത് നൽകട്ടെ..,_* *_ആമീൻ യാ റബ്ബൽ ആലമീൻ☝🏼_* *_NB: (ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത് ബന്ധം വിച്ഛേദിക്കാനുള്ള പ്രോത്സാഹനമല്ല. ഇണയുടെ കുറ്റവും കുറവും മനസ്സിലാക്കി പൊരുത്തപ്പെട്ട് ജീവിച്ചാൽ തക്കതായ പ്രതിഫലം പറഞ്ഞ മതമാണ് ഇസ്ലാം. മറിച്ച്, ഒരു നിലക്കും മുന്നോട്ടുപോവാൻ കഴിയാത്ത ബന്ധങ്ങളിൽ ചിലരെങ്കിലും ഇത് എന്റെ വിധിയാണ്, ഈ ജീവിതം ഇനി ഇങ്ങനെ അങ്ങ് തീരട്ടെ എന്നു മനസ്സ് മടുത്ത് ശപിച്ചു ജീവിക്കുന്ന ചിലരെങ്കിലും സമൂഹത്തിൽ കാണാൻ കഴിയും. അവർക്കുള്ളതാണെന്ന് ഓർമ്മപ്പെടുത്തുന്നു.)_*

*‌‌‌‌‌‌‌‌‌‌‌‌‌‌‌‎എരിഞ്ഞുതീരുന്ന ദാമ്പത്യം* ••••••┈•✿﷽✿•┈•••••• _കൂടുതൽ വായനക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/DjER7XSFFYL8CJwHqNdJDQ _ലേഡീസ് ഒൺലി ഗ്രൂപ്പിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• ദാമ്പത്യബന്ധങ്ങൾ എത്ര ടോക്സിക് ആയാലും, എന്ത് കൊണ്ടാണ് മനുഷ്യർക്ക് അവയിൽ നിന്ന് ഇറങ്ങി പോരാൻ പറ്റാത്തത് എന്ന് ആലോചിച്ചിട്ടുണ്ടോ. ശാരീരികമായി ഉപദ്രവമേൽപ്പിക്കുന്ന പങ്കാളിയാണെങ്കിൽ പോലും, പലപ്പോഴും ആ ബന്ധം മുറിച്ച് വാക്ക്ഔട്ട് ചെയ്യാൻ സാധിക്കാത്തതെന്താണ്..?! സ്ത്രീധന പീഡനത്തെ തുടർന്ന് പെൺകുട്ടി ആത്‍മഹത്യ ചെയ്ത വാർത്ത കേട്ടപ്പോൾ നമ്മളെല്ലാവരും ആഗ്രഹിച്ചില്ലേ, ആ കുട്ടിക്ക് അതിൽ നിന്ന് നേരത്തേ ഇറങ്ങി പോരാൻ പറ്റിയിരുന്നെങ്കിലെന്ന്. അബ്യൂസീവായ ബന്ധങ്ങളിൽ തുടരുന്ന ഒട്ടനവധി പേർ നമുക്ക് ചുറ്റുമുണ്ടെന്നതാണ് യാഥാർത്ഥ്യം. തന്നെ താൻ അല്ലാതാക്കുന്ന, സ്വത്വത്തെ ഓരോ നിമിഷവും കാർന്നു തിന്ന് ഇല്ലാതാക്കുന്ന വിഷമയമായ ബന്ധങ്ങളിൽ യാതൊരു ഉൾക്കാഴ്ചയുമില്ലാതെ തുടരുന്നവർ. നിരന്തരം ശാരീരിക മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്ന അവർക്ക് ഒരു തിരിച്ചറിവ് വരണം, എത്രയും പെട്ടെന്ന് ആ ബന്ധം അവസാനിപ്പിച്ച് ഇറങ്ങിപോകാൻ പറ്റണം, അതാണ് ഈ എഴുത്തിന്റെ ലക്ഷ്യം. ബന്ധങ്ങൾ ടോക്സിക് ആവുമ്പോഴും, എന്ത് കൊണ്ട് അതിൽ നിന്ന് പുറത്ത് കടക്കാൻ പറ്റാതെ വരുന്നു എന്നതിന്റെ കാരണങ്ങളാണ് ഇനി പറയുന്നത്. *1) ഭയം* എപ്പോഴും ഭയന്ന് വിറച്ചു ജീവിക്കേണ്ട അവസ്‌ഥ വന്നിട്ടുണ്ടോ. പങ്കാളി എപ്പോഴാണ് പൊട്ടിത്തെറിക്കുന്നത്, അഗ്രസീവ് ആവുന്നത് എന്നറിയാതെ എപ്പോഴും പേടിച്ചു കഴിയുക. പൊട്ടിത്തെറിക്കുന്ന നായകന്മാർ റൊമാന്റിക് ആവുന്നത് ഏറെക്കുറെ സിനിമയിൽ മാത്രമാണ്. റിയൽ ലൈഫിൽ അവരുടെ കൂടെയുള്ള സഹവാസം അങ്ങേയറ്റം ഭയാനകമാണ്. ഒരു വിഷപ്പാമ്പിനെ തലയിൽ വച്ച് കൊണ്ട് ജീവിക്കുകയാണ് എന്നാണ് ഒരു ഭാര്യ തന്റെ വയലന്റായ ഭർത്താവിന്റെ കൂടെയുള്ള ജീവിതത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. തന്നെ വിട്ടുപോയാൽ ശാരീരികമായും മാനസികമായും ഉപദ്രവിച്ചേക്കും എന്നൊരു ഭീഷണി എപ്പോഴും അവരുടെ സംഭാഷണങ്ങളിൽ തെളിഞ്ഞും മറഞ്ഞും കടന്ന് വരും. അത് കൊണ്ട് തന്നെ ഭാര്യക്ക് തന്റെ അവസ്ഥയെ കുറിച്ച് ആരോടെങ്കിലും തുറന്ന് പറയാൻ തന്നെ പേടി ആയിരിക്കും. *2) ഗ്യാസ് ലൈറ്റിങ്* മാനിപ്പുലേഷൻ ആണ് അബ്യൂസീവ് ബന്ധങ്ങളുടെ ഒരു സവിശേഷത. പങ്കാളിയാൽ നിരന്തരം മാനിപ്പുലേറ്റ് ചെയ്യപ്പെട്ട് തന്റെ തന്നെ സമനിലയിൽ ഭാര്യക്ക് സംശയം തോന്നിത്തുടങ്ങുന്ന അവസ്ഥയ്ക്കാണ് ഗ്യാസ് ലൈറ്റിങ് എന്ന് പറയുന്നത്. 'നീ ചുമ്മാ ഓവർ തിങ്ക് (അനാവശ്യ ചിന്ത) ചെയ്യുന്നതാ..' 'അല്ലെങ്കിലും നീ വെറുതെ ഇമോഷണൽ ആവും, എന്നെ തീരെ വിശ്വാസമില്ലാ..' 'നീയും നിന്റെ വീട്ടുകാരും എപ്പോഴും ഇങ്ങനെയാണ്.. അല്ലാതെ ഞാൻ ചെയ്തതിന്റെ പ്രശ്നമല്ലാ..' ഇങ്ങനെ ഓരോന്ന് കേട്ട് കേട്ട്, തന്റെ കുറ്റം കൊണ്ടാണ്, കുറവ് കൊണ്ടാണ്, തങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം ഉണ്ടാവുന്നത് എന്ന് ഭാര്യ പൂർണ്ണമായും വിശ്വസിച്ചു തുടങ്ങുന്നു. ഇത്രയും കുറവുകൾ ഉണ്ടായിട്ടും തന്റെ കൂടെ നിൽക്കാൻ തയ്യാറാവുന്ന പങ്കാളിയിൽ അവർ കൂടുതൽ ഡിപ്പെൻഡന്റ് ആവുന്നു. *3) Intermittent reinforcement* എലികളിൽ നടത്തിയ ഒരു പരീക്ഷണം പറയാം. ഒരു എലിയെ കൂട്ടിലിട്ടേക്കുന്നു. അതിനുള്ളിൽ ഒരു ലിവർ (lever) ഉണ്ട്. അതിൽ തട്ടിയാൽ ഒരു ധാന്യമണി താഴോട്ട് വീഴും. സംഭവം മനസ്സിലാക്കിയ എലി ഇടക്കിടെ വിശക്കുമ്പോൾ പോയി അതിൽ തട്ടുന്നു. ആദ്യമൊക്കെ തുടർച്ചയായി അത് വീഴും. പെട്ടെന്ന് ഒരു ദിവസം തട്ടിയിട്ടും ധാന്യമണി താഴോട്ട് വരുന്നില്ല. എലി ഒന്നൂടെ തട്ടി നോക്കും, ഇല്ലാ വരുന്നില്ലാ. കുറച്ച് നേരം തട്ടി കഴിയുമ്പോൾ അതാ ഒരെണ്ണം താഴോട്ട് വീഴും. പിന്നെയും കുറെ നേരം തട്ടിയിട്ട് ഒന്നും സംഭവിക്കുന്നില്ലാ. അങ്ങനെ ഇരിക്കേ, ഒരു പാറ്റേണും ഫോളോ ചെയ്യാതെ ഇടയ്ക്കിടെ തട്ടുമ്പോൾ മാത്രം ധാന്യമണി താഴോട്ട് വീണ് തുടങ്ങും. അങ്ങനെ കിട്ടുന്ന ധാന്യമണി നല്ല ആർത്തിയോടെ ആവും എലി തിന്നുക. അത്രയും നേരം അക്ഷമനായി അതിൽ തട്ടിക്കൊണ്ടിരുന്നത് അവൻ മറക്കും. ആ ഒരു ധാന്യമണിയിൽ ആവും അവന്റെ മുഴുവൻ ഫോക്കസും, അത് വീഴാൻ വേണ്ടി അവൻ സ്വയമേ ഡ്രെയിൻ ഔട്ട് ആയാലും, അത് കിട്ടുമ്പോൾ അനുഭവിക്കുന്ന സന്തോഷം കാരണം ആ ട്രോമയെ അവൻ തിരിച്ചറിയുന്നില്ലാ. ഇനിയാ ധാന്യമണി വീഴുന്ന ഗ്യാപ്പ് കൂട്ടിക്കൊണ്ട് വന്നാൽ പോലും, അവൻ കൂടുതൽ ഡെസ്പെരേറ്റായി അതിൽ തട്ടുകയും, താഴോട്ട് വീണ് കിട്ടുമ്പോൾ കൂടുതൽ ഹൈ ആവുകയും ചെയ്യും. ഇതിനാണ് intermittent reinforcement എന്ന് പറയുന്നത്. ഒരു റിലേഷൻഷിപ്പിന്റെ കോണ്ടക്സ്റ്റിൽ ഇതിനെ bread crumbing എന്നും പറയാറുണ്ട്‌. ഇടയ്ക്കിടെ ഒരു അപ്പ കഷണം ഇട്ട് കൊടുത്ത് നിലനിർത്തുക. നിരന്തരമായ പീഡനങ്ങളുടെ ഇടയിലും ഇടയ്ക്ക് വല്ലാതെ സ്നേഹം കാണിക്കും, 'നീ ഇല്ലാതെ എനിക്ക് പറ്റില്ലാ', 'നീ ആണ് എന്റെ സോൾമേറ്റ്' എന്നെല്ലാം പറഞ്ഞ് കളയും.