en
Feedback
ഇസ്ലാമിക പഠനങ്ങൾ

ഇസ്ലാമിക പഠനങ്ങൾ

Open in Telegram

Show more
The country is not specifiedReligion & Spirituality54 754
1 961
Subscribers
No data24 hours
No data7 days
No data30 days
Posts Archive
*വൃദ്ധമാതാപിതാക്കൾ ഉണ്ടായിട്ടും സ്വർഗം ലഭിക്കാത്തവർ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/LDGIj1Ip4R0FmKvydJ7ve1 _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• തിരുനബി (ﷺ)യുടെ ദർശന സഹവാസ ഭാഗ്യം ലഭിക്കാതെ ഉന്നതങ്ങൾ കരഗതമാക്കിയ ഒരു വ്യക്തിത്വത്തെ ഇസ്‌ലാമിക ചരിത്രം പരിചയപ്പെടുത്തുണ്ട്. ഉവൈസുൽ ഖർനി (റ). മഹാനെ കുറിച്ച് നബി (ﷺ) തങ്ങൾ പറഞ്ഞു: “യമൻകാരോടൊപ്പം ഉവൈസുൽ ഖർനി നിങ്ങളിലേക്കാഗതമാകും. ഉമ്മക്ക് സേവനം ചെയ്തത് നിമിത്തം ഉമ്മയുടെ ഗുരുത്വം കിട്ടിയ ആൾ. അല്ലാഹുവിനെ മുൻനിർത്തി അദ്ദേഹമൊരു കാര്യം പറഞ്ഞാൽ അല്ലാഹു അത് നിറവേറ്റിക്കൊടുക്കും. കണ്ടുമുട്ടിയാൽ അദ്ദേഹത്തോട് ദുആ വസ്വിയ്യത്ത് ചെയ്യാൻ മറക്കരുത്.’ മുത്ത് നബിയുടെﷺ ഈ വാക്കുകൾ മനസ്സിൽ കോറിയിട്ട ഉമർ (റ) യമനിൽ നിന്ന് ആര് വരുമ്പോഴും ഉവൈസുൽ ഖർനിയെ അന്വേഷിക്കും, ഒന്ന് ദുആ ചെയ്യിപ്പിക്കാൻ. ഒരിക്കൽ ആ മോഹം സാധിച്ചു. കണ്ടുമുട്ടി. ഉവൈസുൽ ഖർനി ഉമർ (റ)വിന് വേണ്ടി പ്രാർഥിച്ചു. ഉമ്മയുടെ സേവനത്തിൽ മുഴുകിയതിനാലാണ് മഹാന് തിരുനബിയെﷺ ദർശിക്കാനാകാതെ പോയത്. ആ സേവനം തന്നെയാണ് അദ്ദേഹത്തെ ആത്മീയതയുടെ ഔന്നിത്യങ്ങളിലേക്ക് നയിച്ചതും. പലായനം ചെയ്ത് മുഴുസമയം ദീനീപ്രവർത്തനത്തിൽ ചെലവഴിക്കാൻ സമ്മതം ചോദിച്ച് കൊണ്ട് ഒരാൾ തിരുസവിധത്തിലെത്തുന്നു. അപ്പോൾ തിരുനബി (ﷺ) ചോദിച്ചു: നിന്റെ മാതാപിതാക്കളിലാരെങ്കിലും ജീവിച്ചിരിപ്പുണ്ടോ? രണ്ടാളും ജീവിച്ചിരിപ്പുണ്ടെന്ന് ആ മനുഷ്യൻ ഉത്തരമേകി. അപ്പോൾ പ്രവാചകൻﷺ അരുളി. “നീ പ്രതിഫലം കാംക്ഷിക്കുന്നുവെങ്കിൽ മാതാപിതാക്കളുടെ അരികിൽ ചെന്ന് അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കുക.’ വിശുദ്ധ ഖുർആനിൽ പലയിടങ്ങളിലും മാതാപിതാക്കളോട് നൻമയിൽ വർത്തിക്കാനുള്ള ആഹ്വാനം, അല്ലാഹുവിന് ആരാധനയർപ്പിക്കാനുള്ള കൽപ്പനക്ക് ഉടനെ കൊണ്ടുവന്നത് അവരോടു കാണിക്കേണ്ട ബഹുമാനാദരവുകളുടെ പ്രാധാന്യത്തെയും അനാദരവുകളുടെ ഗൗരവത്തെയും കാണിക്കുന്നു. പ്രവാചകൻമാരിൽ ചിലരുടെ ഗുണവിശേഷങ്ങളായി ഖുർആൻ പ്രാധാന്യത്തോടെ എണ്ണിയവയിലൊന്ന് മാതാപിതാക്കളോട് നല്ല രീതിയിൽ വർത്തിക്കുന്നവരാണ് എന്നതാണ്. എത്ര നൻമ ചെയ്ത് കൂട്ടിയാലും മാതാപിതാക്കളെ വേദനിപ്പിക്കുന്നവന് പടച്ചവന്റെ തൃപ്തി ആർജിക്കാനാകില്ലെന്ന് തിരുനബി(ﷺ)ഓർമിപ്പിക്കുന്നു: “സ്രഷ്ടാവിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലാണ്. അവന്റെ കോപം അവരുടെ കോപത്തിലും’. മക്കൾക്ക് മാതാപിതാക്കളോടുള്ള കടപ്പാടെന്താണ് ? സ്വഹാബിവര്യൻ അബൂ ഉമാമ (റ) നബി(ﷺ)യോട് ചോദിച്ചു. അവർ നിന്റെ സ്വർഗമോ നരകമോ ആണ് എന്നായിരുന്നു പ്രവാചകരുടെ മറുപടി. അവർക്ക് ബഹുമാനം നൽകിയാൽ സ്വർഗവും അല്ലാത്തപക്ഷം നരകവും ലഭിക്കുമെന്നർഥം. ബന്ധങ്ങൾ കൂട്ടിയിണക്കുന്നതിന് ഇസ്‌ലാം ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. കുടുംബ ബന്ധങ്ങൾ, അയൽ ബന്ധം, സുഹൃദ് ബന്ധം എല്ലാം മുഖ്യമായതാണ്. ഇത്തരം ബന്ധങ്ങൾ അറുത്തുമാറ്റുന്നവന് സ്വർഗം നിഷിദ്ധമാണെന്ന് തിരുവചനങ്ങളുണ്ട്. എന്നാലവയേക്കാളെല്ലാം പ്രഥമ സ്ഥാനം മാതാപിതാക്കളോടുള്ള ബന്ധത്തിനാണ്. പുതുതായി ജീവിതത്തിലേക്ക് കടന്ന് വന്ന ദമ്പതിക്ക് വേണ്ടിയോ സൗഹൃദ ബന്ധങ്ങൾക്ക് വേണ്ടിയോ മാതാപിതാക്കളെ ഇറക്കിവിടുന്നതും വൃദ്ധ സദനങ്ങളിലഭയമേകുന്നതും നീചവും നികൃഷ്ടവുമാണ്. അവർ അരുതാത്തത് ചെയ്താൽ പോലും സ്‌നേഹമസൃണമായ ഇടപെടലുകളിലൂടെ അവരുമായുള്ള ബന്ധം വിളക്കിച്ചേർക്കണമൊന്നാണ് മതത്തിന്റെ കൽപ്പന. സ്‌നേഹത്തിന്റെ പ്രതിരൂപമാണ് മാതാപിതാക്കൾ. സന്താനങ്ങളുടെ സുഖസന്തോഷങ്ങൾക്ക് വേണ്ടി ദുഃഖങ്ങളെ വിസ്മരിക്കുകയാണവർ. സ്വജീവൻപോലും വിലവെക്കാതെ മക്കൾക്ക് വേണ്ടി സർവതും ത്യജിക്കാനും മറക്കാനും തയ്യാറുള്ള സ്‌നേഹം വഴിഞ്ഞൊഴുകുന്ന ഹൃദയമാണവരുടേത്. വീട്ടിൽ നിന്നിറങ്ങി മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ് ഒരു അർധരാത്രി വീട്ടിലെത്തിയപ്പോൾ തന്റെ മകനെ പ്രതീക്ഷിച്ച് ഉറക്കമിളച്ച് കാത്തിരിക്കുന്ന മാതൃസ്‌നേഹത്തിന്റെ പ്രതീകമായ തന്റെ ഉമ്മയെ വൈക്കം മുഹമ്മദ് ബഷീർ ചിത്രീകരിക്കുന്നുണ്ട്. ഇത് ഒരു ഉമ്മയുടെ മാത്രം കഥയല്ല. ഓരോ മാതൃ ഹൃദയവുമുൾവഹിക്കുന്ന അനിതരസാധാരണമായ സ്‌നേഹമാണത്. എന്നിട്ടും അവർക്ക് വേണ്ട പരിചരണമോ സഹായമോ നൽകാതെ നിഷ്‌കരുണം തെരുവുകളിലേക്കും വൃദ്ധ സദനങ്ങളിലേക്കും അവരെ കൊണ്ടിടുന്നത് ധാർമിക ബോധത്തിന്റെ പാതാള പതനമാണ് കാണിക്കുന്നത്. മാതാപിതാക്കളിൽ മക്കൾക്ക് ഒന്നാം കടപ്പാട് മാതാവിനോടാണെന്ന് തിരുനബി (ﷺ) പഠിപ്പിക്കുന്നു. ഒരാൾ തിരുനബി (ﷺ)യോട് ചോദിച്ചു: ഞാനേറ്റം നന്നായി സഹവർത്തിത്വം പുലർത്താൻ ബാധ്യതപ്പെട്ടതാരോടാണ്? നബി(ﷺ) പറഞ്ഞു. *നിന്റെ മാതാവ്.* പിന്നെ? *നിന്റെ മാതാവ്.* പിന്നെ? *നിന്റെ മാതാവ്.* പിന്നെ? *നിന്റെ പിതാവ്.*

*അഞ്ച്:* പാപങ്ങള്‍ പൊറുക്കപ്പെടല്‍. റമളാന്‍ മാസം വിശേഷിച്ചും അവസാന പത്തിലെ ദിനരാത്രങ്ങള്‍ ഉത്തര ലബ്ധിക്ക് ഏറെ സാധ്യതയുള്ള സമയങ്ങളാണ്. പ്രാര്‍ത്ഥനാ നിര്‍ഭരമായ ഹൃദയങ്ങളുമായി അല്ലാഹുﷻവിലേക്ക് തിരിയേണ്ട അസുലഭ മുഹൂര്‍ത്തങ്ങളാണിവ. വായനക്ക്ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. •••••••••••••••••••••••••••••••••• അടുത്ത വിഷയം : *വൃദ്ധമാതാപിതാക്കൾ ഉണ്ടായിട്ടും സ്വർഗം ലഭിക്കാത്തവർ*

*പ്രാർത്ഥനക്കുമുണ്ട് ചില മര്യാദകൾ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/LDGIj1Ip4R0FmKvydJ7ve1 _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• ഇമാം അബൂ ഹാമിദ് അല്‍ ഗസ്സാലി(റ) പ്രാര്‍ത്ഥനയുടെ പത്ത് മര്യാദകള്‍ ഇഹ്‌യാ ഉലൂമുദ്ദീനില്‍ വിശദീകരിച്ചിട്ടുണ്ട്... *ഒന്ന്✨:* ശ്രേഷ്ട സമയങ്ങള്‍ തിരഞ്ഞെടുക്കുക. റമളാന്‍ മാസം, അറഫാ ദിവസം, വെള്ളിയാഴ്ച ദിവസം അര്‍ധരാത്രി, അത്താഴ സമയം എന്നിവ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന ഏറ്റവും നല്ല സമയങ്ങളാണ്. *രണ്ട്✨:* പവിത്രമായ സന്ദര്‍ഭങ്ങളില്‍ പ്രാര്‍ത്ഥിക്കുക. വാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലുള്ള സമയം, സുജൂദില്‍, നിസ്‌കാരങ്ങള്‍ക്ക് ശേഷം, മഴ വര്‍ഷിക്കുമ്പോള്‍ തുടങ്ങിയവ ഇത്തരം സന്ദര്‍ഭങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. *മൂന്ന്✨:* ഖിബ്‌ലക്ക് മുന്നിട്ടു കൊണ്ടും കക്ഷത്തിന്റെ വെളുപ്പ് കാണും വിധം ഇരു കൈകള്‍ ഉയര്‍ത്തിയും പ്രാര്‍ത്ഥിക്കുക. *നാല്✨:* ശബ്ദത്തില്‍ മിതത്വം പാലിക്കുക. “നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് താഴ്മയോട് കൂടെയും രഹസ്യമായും പ്രാര്‍ത്ഥിക്കുക’ എന്നാണല്ലോ ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. *അഞ്ച്✨:* പ്രാസാലങ്കാരങ്ങളില്‍ ശ്രദ്ധയൂന്നാതിരിക്കുക. *ആറ്✨:* വിനയം, ഭയഭക്തി, ആഗ്രഹം എന്നിവ ഉള്‍ചേര്‍ന്നതാകണം പ്രാര്‍ത്ഥന. *ഏഴ്✨:* ഉത്തരം ലഭിക്കുമെന്ന ദൃഢതയോടെയും ശുഭപ്രതീക്ഷയോടെയും പ്രാര്‍ത്ഥിക്കുക. *എട്ട്✨:* മൂന്ന് തവണ ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക. കാരണം നബി ﷺ പ്രാര്‍ത്ഥിക്കുമ്പോള്‍ മൂന്ന് തവണ ആവര്‍ത്തിക്കാറുണ്ടായിരുന്നു. *ഒമ്പത്✨:* ദിക്‌റ് കൊണ്ടും സ്വലാത്ത് കൊണ്ടും തുടങ്ങല്‍. സുലൈമാനുദ്ദാറാനി(റ)പറഞ്ഞു: അല്ലാഹുﷻവോടുള്ള അര്‍ഥനകളുടെ തുടക്കവും ഒടുക്കവും തിരുനബിﷺയുടെ മേലിലുള്ള സ്വലാത്ത് കൊണ്ടാകണം. ആദ്യം സ്വലാത്ത് ചൊല്ലി തന്റെ ആവശ്യം അല്ലാഹുﷻവിന് മുമ്പില്‍ സമര്‍പ്പിക്കുക. ശേഷം സ്വലാത്ത് കൊണ്ട് പ്രാര്‍ത്ഥന പര്യവസാനം കുറിക്കുകയും ചെയ്യുക. നിശ്ചയം അല്ലാഹു ﷻ രണ്ട് സ്വലാത്തുകളെ സ്വീകരിക്കുന്നതാണ്. രണ്ട് സ്വലാത്തുകള്‍ക്കിടയിലുള്ളത് സ്വീകരിക്കാതിരിക്കുകയില്ല. കാരണം അവന്‍ ഏറ്റവും വലിയ ഔദാര്യവാനത്രെ. *പത്ത്✨:* ആന്തരികമായ അച്ചടക്കം. തൗബ ചെയ്തും സൃഷ്ടികളോടുള്ള ഇടപാടുകള്‍ പരിഹരിച്ചും സമ്പൂര്‍ണമായി അല്ലാഹുﷻവിലേക്ക് മുന്നിടലാണ് ഇത് കൊണ്ടുള്ള വിവക്ഷ. കഅബുല്‍ അഹ്ബാര്‍ പറയുന്നു: മൂസ(അ)ന്റെ കാലത്ത് ശക്തമായ വരള്‍ച്ച ബാധിച്ചു. മൂസ നബി(അ) ജനങ്ങളെയും കൂട്ടി മഴക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. പക്ഷേ മഴ വര്‍ഷിച്ചില്ല. നിങ്ങളില്‍ ഏഷണിക്കാരന്‍ ഉള്ളത് കൊണ്ട് ഉത്തരം ലഭിക്കില്ലെന്ന് അല്ലാഹു ﷻ മൂസ നബിക്ക് ബോധനം നല്‍കി. മൂസ നബി(അ) അല്ലാഹുﷻവിനോട് ആവശ്യപ്പെട്ടു. അയാളാരെന്ന് അറിയിച്ചു തന്നാല്‍ അദ്ദേഹത്തെ നമുക്ക് അകറ്റി നിര്‍ത്താമല്ലോ. “നിങ്ങള്‍ക്ക് ഞാന്‍ ഏഷണി നിഷിദ്ധമാക്കുകയും ഞാന്‍ ഏഷണിക്കാരനാകുകയും ചെയ്യുകയോ..?! അല്ലാഹു ﷻ ചോദിച്ചു. മൂസ നബി(അ) സമുദായത്തോട് പറഞ്ഞു: ഏഷണിയില്‍ നിന്ന് നിങ്ങള്‍ അല്ലാഹുﷻവിലേക്ക് ഖേദിച്ചു മടങ്ങുക. അങ്ങനെ അവര്‍ പാപമോചനം നടത്തുകയും സമൃദ്ധമായ മഴ വര്‍ഷിക്കുകയും ചെയ്തു. ചോദ്യങ്ങള്‍ക്ക് അനുനിമിഷം ഉത്തരം ലഭിക്കാത്തതിലാണ് ചിലരുടെ ആധി. പലയിടങ്ങളിലും ധൃതി അനുപേക്ഷണീയമല്ല. പ്രാര്‍ത്ഥനയില്‍ ധൃതി അരുതെന്നാണ് മുത്ത് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. നബി ﷺ പറയുന്നു: കുറ്റകൃത്യമോ കുടുംബ ബന്ധ വിഛേദനമോ ഉള്‍ചേര്‍ന്നിട്ടില്ലാത്ത പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്, ധൃതി കാണിക്കാതിരിക്കുമ്പോള്‍. തിരുനബിﷺയോട് ചോദിക്കപ്പെട്ടു. ധൃതി എങ്ങനെയാണ്..? നബിﷺതങ്ങള്‍ പ്രത്യുത്തരം നല്‍കി: പ്രാര്‍ത്ഥിച്ചിട്ടും ഉത്തരം ലഭിച്ചില്ലെന്ന് പറഞ്ഞ് ഹതാശനായി പ്രാര്‍ത്ഥന തന്നെ ഉപേക്ഷിക്കല്‍ (മുസ്‌ലിം) മൂസ നബി(അ)ഉം ഹാറൂന്‍ നബിയും ഫിര്‍ഔനിന്നെതിരെ ദുആ ചെയ്തപ്പോള്‍ 40 വര്‍ഷത്തിന് ശേഷമാണ് ഉത്തരം ലഭിച്ചത്. നിരാശ വിശ്വാസികള്‍ക്ക് യോജിച്ചതുമല്ല. അല്ലാഹുﷻവിന്റെ കാരുണ്യത്തെ തൊട്ട് അവിശ്വാസികളല്ലാതെ ആശ മുറിയുകയില്ല എന്നാണല്ലോ ഖുര്‍ആനിക സൂക്തം. മാത്രമല്ല ഉത്തര ലഭിക്കല്‍ വിഭിന്ന രീതികളിലൂടെയാണ്. *ഒന്ന്:* ചോദിച്ചത് തന്നെ ഉദ്ദിഷ്ട സമയത്ത് ലഭിക്കല്‍. *രണ്ട്:* മറ്റൊരു ഗുണത്തിന് വേണ്ടി (അല്ലാഹുﷻവിന് മാത്രം അറിയുന്ന) വേറൊരു സമയത്ത് ഉത്തരം ലഭിക്കല്‍. *മൂന്ന്:* ഏതെങ്കിലും ആപത്ത് തടയപ്പെടുകയോ ചോദിച്ചതിനേക്കാള്‍ ഗുണകരമായത് ലഭിക്കുകയോ ചെയ്യുക. *നാല്:* പ്രതിഫലം കൂടുതല്‍ ആവശ്യമുള്ള പരലോകത്ത് ഉത്തരം ലഭിക്കല്‍.

എന്നാല്‍ ക്ഷമിക്കാന്‍ കഴിയുക എന്നതാണ് വലിയ കാര്യം. അവിടെയാണ് സ്‌നേഹം കാണിക്കേണ്ടത്. അതിനാല്‍ പരസ്പരം ക്ഷമിക്കാന്‍ പഠിക്കുക. പങ്കാളിയുടെ കാഴ്ചപ്പാടിനെ അവരുടെ ഭാഗത്തുനിന്നു നോക്കിക്കണ്ട് അറിയുക, നടത്തിക്കൊടുക്കുക. സ്പര്‍ശനം എന്നത് ഒരു ബന്ധത്തിന്റെ ഈടുനില്‍പിന് ഒഴിച്ചുകൂടാനാകാത്ത ആവശ്യകതയാണ്. കുട്ടികളില്‍ സ്പര്‍ശനം അവരുടെ ബുദ്ധിവികാസത്തിന് അത്യന്താപേക്ഷിതമാണെന്ന് പഠനങ്ങള്‍ തന്നെ പറയുന്നു. മുതിര്‍ന്നവരില്‍ സ്പര്‍ശനം ശരീരത്തിന്റെ ഓക്‌സിടോക്‌സിന്‍ നില ഉത്തേജിപ്പിക്കുന്നു. അതിലൂടെ പങ്കാളിയുമായുള്ള അടുപ്പം വര്‍ധിക്കാന്‍ കാരണമാകുന്നു. സ്പര്‍ശനം എന്നത് ശാരീരികബന്ധം മാത്രമായി കാണരുത്. കൈകള്‍ കോര്‍ത്തു പിടിക്കുന്നത്, കെട്ടിപ്പിടിക്കുന്നത്, ചുംബനം എല്ലാം സ്പര്‍ശനത്തിന്റെ ഓരോ വശങ്ങളാണ്. 🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവർക്കും സന്തോഷപ്രദമായ ദാമ്പത്യജീവിതം നൽകി അനുഗ്രഹിക്കട്ടെ.., ആമീൻ യാ റബ്ബൽ ആലമീൻ വായനക്ക്ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. •••••••••••••••••••••••••••••••••• അടുത്ത വിഷയം : *പ്രാർത്ഥനക്കുമുണ്ട് ചില മര്യാദകൾ*

*മൂഡ് ശെരിയല്ലെങ്കിൽ പങ്കാളിയെ കുറ്റപ്പെടുത്തുന്നവർ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/LDGIj1Ip4R0FmKvydJ7ve1 _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• ഏതൊരു വ്യക്തിയും ജീവിതത്തില്‍ വിഷാദനായി ഇരിക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കില്ല. എപ്പോഴും പ്രസന്നവദനനായി സന്തോഷത്തോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ അത് സാധ്യമാണോ..? അല്ലെന്നായിരിക്കും ഉത്തരം. കാരണം മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നമ്മള്‍ മറ്റുള്ളവരുമായി ഇടപഴകുകയും ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. അത്തരം ബന്ധങ്ങളില്‍ സന്തോഷത്തിനു മാത്രമല്ല ഇണക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും ദുഖങ്ങള്‍ക്കും സ്ഥാനമുണ്ട്... 'മനോഭാവത്തെ മാറ്റാന്‍ കഴിഞ്ഞാല്‍ ഈ ലോകത്തെ തന്നെ മാറ്റാന്‍ സാധിക്കുമെന്ന്' അമേരിക്കന്‍ സൈക്കോളജിസ്റ്റ് വില്യം ജെയിംസ് പറഞ്ഞതുപോലെ, പരസ്പരം തിരഞ്ഞെടുക്കപ്പെട്ട രണ്ട് വ്യക്തികള്‍ തമ്മില്‍ ഉത്തമമായ ബന്ധം പുലര്‍ത്താന്‍ ധാരാളം വിട്ടുവീഴ്ചകളും ചെയ്യേണ്ടതായിട്ടുണ്ട്. സന്തോഷകരമായ സ്‌നേഹബന്ധത്തിന് ഉതകുന്ന ചില കാര്യങ്ങള്‍ നമുക്കു നോക്കാം... സ്‌നേഹം തുടരുക. എല്ലാവരിലും സ്‌നേഹം വിടരാന്‍ എളുപ്പമാണ്. അത് തുടര്‍ന്നു കൊണ്ടുപോകാനാണ് പാട്. സ്‌നേഹത്തെ ഒരിക്കലും ഒരു ബാധ്യതയായി കാണരുത്. എന്തെങ്കിലും പ്രശ്‌നം മുന്നില്‍വരുമ്പോള്‍ മാത്രമാവരുത് ബന്ധത്തെക്കുറിച്ചോര്‍ക്കേണ്ടത്. പങ്കാളിയെ മനസ് തുറന്ന് സ്‌നേഹിക്കുക, സ്‌നേഹം പ്രകടിപ്പിക്കുക. പങ്കാളി ആഗ്രഹിക്കുന്ന സന്തോഷം നല്‍കുക. പങ്കാളിയുടെ ഇഷ്ടങ്ങളും അവകാശങ്ങളും അവഗണിക്കാതിരിക്കൂ. പങ്കാളി എങ്ങനെയാണോ അങ്ങനെതന്നെ ഇരിക്കാന്‍ അവരെ അനുവദിക്കുക. സ്‌നേഹം തുടരുക എത്രമാത്രം നിങ്ങള്‍ പങ്കാളിയെ സ്‌നേഹിക്കുന്നുണ്ടെന്ന് അവരെ അറിയിക്കുക. വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുക. നിസാര കാര്യങ്ങളില്‍ ഉണ്ടാകുന്ന വഴക്കുകള്‍ കഴിയുന്നതും ഒഴിവാക്കുക. ചെറിയ വഴക്കുകള്‍ ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചേക്കാം. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതാണ് ഒരു നല്ല ബന്ധത്തിന്റെ വിജയത്തിന് പ്രധാനം. സമയം കണ്ടെത്തുക കാഴ്ചയിലൂടെയും അറിവിലൂടെയും നിങ്ങള്‍ സ്‌നേഹിക്കുന്നു. തുടക്കത്തില്‍ പങ്കാളിയുമൊത്ത് ചെലവഴിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം കാലക്രമേണ കുറഞ്ഞുവരുന്നു. കുടുംബമായി കുട്ടികളായി ജോലിയില്‍ മുഴുകിയാല്‍ പിന്നെ പറയുകയേ വേണ്ട. അവരവരുടെ തിരക്കുകളും പ്രശ്‌നങ്ങളുമായി ദിവസം ചെലവഴിക്കും. പങ്കാളിക്കായി ദിവസത്തില്‍ അല്‍പ സമയം മാറ്റിവയ്ക്കുക... ഒരു നല്ല ബന്ധത്തില്‍ പ്രധാനമായും വേണ്ടതാണ് പറഞ്ഞ വാക്ക് പാലിക്കുകയെന്നത്. പങ്കാളിക്ക് കൊടുക്കുന്ന വാക്ക് തെറ്റിക്കാതിരിക്കാന്‍ ശ്രമിക്കുക. എത്ര തിരക്കിനിടയിലും പങ്കാളിക്കൊപ്പം സംസാരിക്കാനും പുറത്തുപോകാനും സമയം കണ്ടെത്തുക. ആശയവിനിമയം പ്രധാനം. നല്ല ആശയവിനിമയമാണ് ഏതൊരു ബന്ധത്തിന്റെയും ആണിക്കല്ല്. പങ്കാളിയുടെ സുഖങ്ങളും ദുഖങ്ങളും ആകുലതകളും ആവശ്യങ്ങളുമൊക്കെ പങ്കുവയ്ക്കുന്നത് ഒരു ദൃഢബന്ധത്തിന്റെ തുടര്‍ച്ചയ്ക്ക് പ്രധാനമാണ്. അത്തരം പങ്കുവയ്ക്കലുകള്‍ നിങ്ങളുടെ വിശ്വാസ്യതയെ ശക്തിപ്പെടുത്തുന്നു. നിങ്ങളുടെ പങ്കാളിയോട് നിങ്ങള്‍ മനസുതുറക്കുമ്പോള്‍ നിങ്ങള്‍ക്ക് സുരക്ഷിതത്വവും സന്തോഷവും അനുഭവപ്പെടും. സംസാരം കുറഞ്ഞാല്‍ നിങ്ങളുടെ ബന്ധത്തിലും വിള്ളല്‍ വീണേക്കാം. പ്രശ്‌നം എന്തുതന്നെയായാലും പങ്കാളിയോട് പങ്കുവെക്കുക. പറയുന്നത് പോലെ തന്നെ പ്രധാനമാണ് കേള്‍വിയും. അതിനാല്‍ പരസ്പരം നല്ലൊരു കേള്‍വിക്കാരനായിരിക്കുക. വെറുതേ കേള്‍ക്കുന്നതിനു പകരം അവരെ ശ്രദ്ധിക്കുക. കുറച്ച് സംസാരിക്കുക, കൂടുതല്‍ കേള്‍ക്കാന്‍ ശ്രമിക്കുക. അത് പങ്കാളിയില്‍ സന്തോഷം ഉണ്ടാക്കുകയും ഇതിലൂടെ ഇരുവരുടെയും സമാന ഇഷ്ടങ്ങള്‍ തമ്മില്‍ മനസിലാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. പരസ്പരം അറിയുക. പല ബന്ധങ്ങളിലും വിള്ളല്‍ വീഴാനുള്ള പ്രധാന കാരണം പങ്കാളിയുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും അറിയാതെ സ്വാര്‍ത്ഥമായി ചിന്തിക്കുമ്പോഴും പെരുമാറുമ്പോഴുമാണ്. ആരോഗ്യകരമായ ബന്ധങ്ങള്‍ വിട്ടുവീഴ്ചകളിലൂടെ മാത്രമേ സാധ്യമാകൂ. ഇരുവരും അവരവരുടെ ഭാഗത്തുനിന്ന് വിട്ടുവീഴ്ചകള്‍ക്ക് തയാറാകുക. നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിഞ്ഞു പെരുമാറുന്നത് ദൃഢമായ ബന്ധത്തിന് പ്രധാനമാണ്. പരസ്പരം അറിയുക. നിങ്ങള്‍ നിങ്ങളുടെ കാര്യം മാത്രം നോക്കി നടന്ന് എല്ലാ കാര്യങ്ങളും നിങ്ങള്‍ വിചാരിക്കുന്നപോലെ തന്നെ നടക്കണമെന്നു കരുതിയാല്‍ ഒരു നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും. നിങ്ങളുടെ മൂഡ് ശരിയല്ലെങ്കില്‍ പങ്കാളിയെ ചെറിയ കാര്യങ്ങള്‍ക്ക് കുറ്റപ്പെടുത്തരുത്. പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കുക. നാം എല്ലാവരും മനുഷ്യരാണ്. തെറ്റുകള്‍ സംഭവിച്ചെന്നു വരാം.

*ഈ ഗ്രൂപ്പിലെ നല്ല നല്ല പോസ്റ്റുകൾ ഫോണിൽ എന്നെന്നും സേവ് ചെയ്ത് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ...?* *എങ്കിൽ ഈ ഗ്രൂപ്പിന്റെ ചാനലിൽ ജോയിൻ ചെയ്യാം.* https://whatsapp.com/channel/0029Va4YPRjFcow0qB1KTC12 *ചാനലിൽ വരുന്ന പോസ്റ്റുകൾ ഒരിക്കലും ഡിലീറ്റ് ആവില്ല. ഫോൺ ഒരിക്കലും ഹാങ്ങ് ആവില്ല.* (സ്റ്റാറ്റസ് കാണുന്നതിന്റെ അടുത്ത് തന്നെയാണ് ചാനൽ)

*ഇറുകിയ വസ്ത്രത്തിനുള്ളിലെ സ്ത്രീകൾ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/LDGIj1Ip4R0FmKvydJ7ve1 _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• *❓സ്ത്രീകളുടെയോ അടുത്ത ബന്ധുക്കളുടെയോ മുന്നിൽ ഒരു പെണ്ണ് ഇറുകിയ വസ്ത്രം ധരിക്കുന്നതിൽ തെറ്റുണ്ടോ?* 🔳 *സ്ത്രീകളുടെയോ മഹ്റമുകളുടെയോ അന്യപുരുഷന്മാരുടെയോ മുന്നിൽ* ഒരു പെണ്ണ് ഇറുകിയ വസ്ത്രം ധരിക്കാൻ പാടില്ല. അത് അനുവദനീയമല്ല. 🔳 അവൾ നരകത്തെ പേടിക്കുന്നുവെങ്കിൽ, ശരീരത്തിന്റെ വടിവും ആകാരഭംഗിയും പുറത്ത് കാണിക്കാത്ത *അയഞ്ഞ വസ്ത്രങ്ങളാണ്* ഉപയോഗിക്കേണ്ടത്. 🔳 ഇനി നരകത്തെ പേടിക്കുന്നില്ലെങ്കിൽ, അവൾ അവൾക്ക് തോന്നിയ വസ്ത്രം ധരിച്ചുകൊള്ളട്ടെ. *നരകം അവളുടെ മുന്നിലുണ്ട്.* 🔳 *ശരീരത്തിന്റെ ആകാരഭംഗിയും* വടിവും വെളിവാക്കുന്ന വസ്ത്രങ്ങൾ സ്വന്തം സഹോദരന്മാരുടെ മുന്നിൽ പോലും *ഉപയോഗിക്കാൻ പാടില്ല.* 🔳 കാരണം, നബിﷺ പറഞ്ഞു: "രണ്ട് വിഭാഗം ആളുകൾ *നരകത്തിലാണ്.* ഞാൻ അവരെ കണ്ടിട്ടില്ല." 🔳 *'വസ്ത്രം ധരിച്ചിട്ടും വിവസ്ത്രരായവരാണ് ആ കൂട്ടത്തിലെ ഒരു വിഭാഗം'* എന്നാണ് അവിടുന്ന് പറഞ്ഞത്. _(മുസ്‌ലിം: 2128)_ 🔳 എന്നാൽ *ഭർത്താവിന്റെ മുന്നിൽ മാത്രം അനുവദിക്കപ്പെട്ട വസ്ത്രങ്ങൾ ധരിച്ചാണ്* ചില സ്ത്രീകൾ അവരുടെ സഹോദരന്മാരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അത് *തെറ്റാണ്, കുറ്റമാണ്.* 🔳 കാരണം നബിﷺ പറഞ്ഞതുപോലെ, 'അവർ വസ്ത്രം ധരിച്ചിട്ടുണ്ട്. പക്ഷേ, അവർ വസ്ത്രം *ധരിക്കാത്തവരെ പോലെയാണ്.'* _(മുസ്‌ലിം: 2128)_ 🔳 *സഹോദരങ്ങൾക്ക് മുന്നിൽ* ഒരു സ്ത്രീ ധരിക്കേണ്ടത് അയഞ്ഞ വസ്ത്രങ്ങളാണ്. അത് *ഭംഗിയുള്ളതാണ് എന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല.* 🔳 എന്നാൽ, ശരീരത്തിന്റെ ആകാരഭംഗിയും വടിവുമെല്ലാം എടുത്തുകാണിക്കുന്ന വസ്ത്രങ്ങൾ ഒരിക്കലും *അനുവദനീയമല്ല.* 🔷 വായനക്ക്ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. •••••••••••••••••••••••••••••••••• അടുത്ത വിഷയം : *മൂഡ് ശെരിയല്ലെങ്കിൽ പങ്കാളിയെ കുറ്റപ്പെടുത്തുന്നവർ*

*പൗരുഷമില്ലാത്ത ഭർത്താവ്* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/Ep1gavUyaXtJtGYKxAGyEW _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• _ചോദ്യം : വിവാഹം കഴിഞ്ഞു നാലു വര്‍ഷങ്ങളായിട്ടും ഞങ്ങൾക്കു കുട്ടികൾ ആയിട്ടില്ല. പരിശോധിച്ചപ്പോൾ എനിക്കു PCOD എന്ന തകരാർ ഉണ്ട്. ഭർത്താവിന്റെ ബീജപരിശോധന നടത്തണം എന്ന് പറഞ്ഞപ്പോൾ മുതല്‍ അദ്ദേഹം ഇടഞ്ഞു നിൽക്കുകയാണ്. ഒരു തരത്തിൽ നിർബന്ധിച്ചു സമ്മതിച്ചപ്പോൾ അതിൽ അൽപം ചലനക്കുറവിന്റെ (motiltity) പ്രശ്നം കണ്ടു. അതോടെ ആൾ ആകെ ദേഷ്യത്തിലാണ്. ‘എന്നെകൊണ്ട് ഒന്നിനും കൊള്ളില്ല, എനിക്കു പൗരുഷമില്ല എന്നു തെളിയിച്ചപ്പോൾ നിനക്കു സമാധാനമായില്ലേ’ എന്നൊക്കെപ്പറഞ്ഞ് എന്നോട് ആകെ കലിപ്പിലാണ്. ലൈംഗിക ബന്ധത്തിനു തയാറാകുന്നതേ ഇല്ല. ‘ബന്ധപ്പെട്ടിട്ടും കാര്യമില്ലലോ’ എന്നാകാം മനസ്സിലിരുപ്പ്. ലൈംഗികബന്ധം ഉണ്ടായില്ലെങ്കിൽ ഞാൻ തനിയെ ചികിൽസിച്ചിട്ട് എന്താണു കാര്യം? ‘കുട്ടികൾ ഉണ്ടായില്ലെങ്കിൽ വേണ്ട, എന്നൊടൊന്നു സ്നേഹമായി പെരുമാറിക്കൂടേ’ എന്നു ഞാൻ ചോദിക്കുമ്പോൾ ആൾ മൗനത്തിലാണ്. വല്ലാത്ത മനപ്രയാസത്തിലാണ്._ പ്രതികരണം: പൗരുഷം എന്നാൽ ലൈംഗികശേഷി, സന്തതികളെ ഉൽപാദിപ്പിക്കുവാനുള്ള കഴിവ് എന്നിവയാണ് എന്ന തെറ്റിദ്ധാരണ വ്യാപകമാണ്. ഇവിടെ ലൈംഗിക ശേഷിക്കു കുറവൊന്നുമില്ല. എങ്കിൽ പോലും ബീജങ്ങളുടെ ചലനം കുറവാണ് എന്ന തകരാറിനെ പൗരുഷക്കുറവായി സ്വയം വ്യാഖ്യാനിച്ചിരിക്കുകയാണ് അദ്ദേഹം. ഗർഭിണിയാകാത്തത് സ്ത്രീയുടെ മാത്രം കുഴപ്പം കൊണ്ടാണ് എന്നു ചിന്തിക്കുന്നവരുടെ എണ്ണം കുറവല്ല. തനിക്കെന്തെങ്കിലും തകരാ‍ര്‍ ഉണ്ടെങ്കിൽ അതിനെ അംഗീകരിച്ച് അതിനുള്ള പരിഹാരം തേടുക എന്നതാണ് മാനസികാരോഗ്യത്തിന്റെ ലക്ഷണം. അതിനുപകരം നിഷേധം (denial), ദേഷ്യം (anger) എന്നീ പ്രതികരണങ്ങളാണ് അദ്ദേഹം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങളുടെ സ്നേഹപൂർണമായ സമീപനം കൊണ്ട് ഒരു പക്ഷേ ഈ പ്രതികരണങ്ങൾ കെട്ടടങ്ങുമായിരിക്കും. അല്ലാത്തപക്ഷം നിങ്ങൾ ഇപ്പോൾ കാണുന്ന ഡോക്ടറുടെ ഉപദേശം തേടുക. ആ കൗണ്‍സലിങ്ങുകൊണ്ടും പ്രയോജനം ഉണ്ടാകുന്നില്ല എങ്കിൽ മാനസികാരോഗ്യ വിദഗ്ധന്റെ സഹായത്താൽ സ്വയം പരാജയപ്പെടുത്തുന്ന ചിന്തകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും അദ്ദേഹത്തിനു മോചനം ലഭിക്കും. വായനക്ക്ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. •••••••••••••••••••••••••••••••••• അടുത്ത വിഷയം : *ഇറുകിയ വസ്ത്രത്തിനുള്ളിലെ സ്ത്രീകൾ*

മനസ്സും ശരീരവും അകന്നു നില്‍ക്കുന്ന ജീവിത ശീലങ്ങള്‍ വീടകങ്ങളെ ഗ്രസിച്ചിരിക്കുന്ന കാലത്ത് അവിടുത്തെ മഹദ് ജീവിതം പകര്‍ത്താന്‍ നമുക്ക് സാധിക്കണം. പ്രവാചക ജീവിതം കുടുംബത്തിനകത്ത് പകര്‍ത്താതെ സ്വര്‍ഗ പ്രവേശനം പ്രതീക്ഷിക്കരുത്. വായനക്ക്ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *പൗരുഷമില്ലാത്ത ഭർത്താവ്*

*വീടിനുള്ളിലെ കൊടുംഭീകരർ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/Ep1gavUyaXtJtGYKxAGyEW _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• പുറത്ത് മാന്യത സൂക്ഷിക്കുന്നവര്‍ വീടിനകത്ത് ‘കൊടും ഭീകരര്‍’ ആയി മാറുന്ന കാഴ്ചയാണിന്ന്. നമ്മുടെ സ്വഭാവം കാരണം വീട്ടിനകത്ത് സന്തോഷം കുറഞ്ഞു വരുന്നത് നാം തിരിച്ചറിയണം. വാക്കിലും നോക്കിലും ശ്രദ്ധ വേണം. ഉത്തമമായ രീതിയിലുള്ള പെരുമാറ്റം വേണം. വലിയവരോടും ചെറിയവരോടും കളങ്കമില്ലാത്ത ആദരവും സ്‌നേഹവും പ്രകടിപ്പിക്കണം. പക്ഷെ, ‘എന്റെ സ്വഭാവം നല്ലതോ, ചീത്തയോ..’ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചാല്‍ തന്നെയും സ്വന്തം ഗുണങ്ങളേ കാണൂ. നമ്മുടെ കുറവുകള്‍ കാണാന്‍ നമുക്ക് സാധിക്കില്ലല്ലോ! പ്രവാചകനില്‍ നിന്ന് ദുസ്സ്വഭാവം വന്നിട്ടില്ല; വരികയുമില്ല. ‘എന്റെ സ്വഭാവം നന്നാക്കണേ…’ എന്ന പ്രാര്‍ഥന അവിടുന്ന് നമ്മെ പഠിപ്പിക്കുകയായിരുന്നു. ‘അല്ലാഹുവേ, ഇണക്കമില്ലായ്മയില്‍ നിന്നും കാപട്യത്തില്‍ നിന്നും ദുസ്സ്വഭാവത്തില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു’. ഈ പ്രാര്‍ഥനകളെല്ലാം നബി (സ) നിര്‍വഹിച്ചത് സല്‍സ്വഭാവവും മാന്യതയും അഭിനയിച്ച് തീര്‍ക്കാനുള്ളതല്ല; ഇലാഹായ റബ്ബിന്റെ പ്രീതി നേടാനുള്ള വിശിഷ്ട നിലപാടാണെന്ന് ബോധ്യപ്പെടുത്താനാണ്. വീട്ടിനകത്ത് സന്തോഷം നിറഞ്ഞ ഇടപെടല്‍ നബി (സ) യുടെ പ്രത്യേകതയാണ്. ‘വസ്ത്രം തുന്നുന്നു, പാദരക്ഷകള്‍ നന്നാക്കുന്നു, ഒരു സാധാരണക്കാരന്‍ തന്റെ വീട്ടില്‍ ചെയ്യുന്നതെല്ലാം നബി തങ്ങളും ചെയ്തിരുന്നു എന്ന് ആഇശ (റ) വീട്ടിനകത്തെ വിശേഷങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളോട് കാണിച്ചിരുന്ന വാത്സല്യം ഒരു പിതാവിനെയും ഒരു വല്യുപ്പയെയും പഠിപ്പിച്ചു തരുന്നുണ്ട്. അബൂ ഹുറൈറ (റ)യില്‍ നിന്നും നിവേദനം: ‘റസൂല്‍ (സ) ഒരിക്കല്‍ അലി(റ)യുടെ മകന്‍ ഹസന്‍(റ) നെ ചുംബിച്ചു. അപ്പോള്‍ പ്രവാചകന്‍ (സ)ന്റെ അടുക്കല്‍ അഖ്‌റഅ്ബ്‌നു ഹാബിസുത്തമീമി ഇരിപ്പുണ്ടായിരുന്നു. അയാള്‍ പറഞ്ഞു: ‘എനിക്ക് പത്ത് മക്കളുണ്ട്. ഞാനവരില്‍ ഒരാളെയും ഇതേവരെ ചുംബിച്ചിട്ടില്ല’. അപ്പോള്‍ പ്രവാചകന്‍ (സ) അയാളുടെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: ‘മറ്റുള്ളവരോട് കരുണ കാണിക്കാത്തവന് അല്ലാഹുവില്‍ നിന്നും കാരുണ്യം ലഭിക്കുകയില്ല’ (ബുഖാരി, മുസ്‌ലിം). അബൂഹുറയ്‌റ (റ) നിവേദനം: ഒരു ദിവസം പകല്‍ നബി (സ) വീട്ടില്‍ നിന്നും പുറപ്പെട്ടു. ഞാനും കൂടെ ഉണ്ടായിരുന്നു. നബി (സ) ഫാത്വിമ (റ)യുടെ മുറ്റത്തിരുന്നു. എന്നിട്ട് കുഞ്ഞുമോന്‍ ഇവിടെയില്ലേ എന്ന് നബി (സ) വിളിച്ചു ചോദിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ കുഞ്ഞ് ഓടി നബി (സ)യുടെ അടുക്കല്‍ വന്നു. അവിടുന്ന് അവനെ കെട്ടിപിടിച്ച് ചുംബിച്ച് കൊണ്ടിങ്ങനെ പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ നീ ഇവനെ സ്‌നേഹിക്കണേ. ഇവനെ സ്‌നേഹിക്കുന്നവരെയും നീ സ്‌നേഹിക്കണേ… (ബുഖാരി, മുസ്‌ലിം). അനസ് (റ) നിവേദനം: നബി (സ) ഇബ്‌റാഹീമിനെ തന്റെ മടിയിലിരുത്തി മുത്തി മണത്തു (ബുഖാരി, മുസ്‌ലിം). ഉസാമത്ത്ബ്‌നു സൈദ് (റ) പറയുന്നു: നബി (സ) എന്നെ എടുത്ത് അവിടുത്തെ തുടമേല്‍ ഇരുത്തി. ഹസനെ മറ്റെ തുടമേലുമിരുത്തി. എന്നിട്ട് രണ്ട് പേരെയും ചേര്‍ത്തു പിടിച്ചിട്ട് പറഞ്ഞു: അല്ലാഹുവേ, ഇവരോട് നീ കരുണ കാണിക്കേണമേ, തീര്‍ച്ചയായും ഞാന്‍ ഇവര്‍ രണ്ടുപേരോടും കരുണ കാണിക്കുന്നു (ബുഖാരി). ഭാര്യമാരോട് നിറഞ്ഞ പുഞ്ചിരിയോട് പെരുമാറിയ നബി (സ) യെ പകര്‍ത്തിയാല്‍ ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ‘സ്‌നേഹം’ എല്ലാ വീടുകളിലും നിറഞ്ഞു കവിയും. അംറ് (റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ നബി പത്‌നി ആഇശ (റ)യോടു ചോദിച്ചു. തിരുനബി (സ) ഭാര്യമാര്‍ക്കൊപ്പം ഒറ്റയ്ക്കായാല്‍ എങ്ങനെയായിരുന്നു ? ബീവി പറഞ്ഞു: നിങ്ങളുടെ കൂട്ടത്തിലുള്ള ഒരു ആണിനെപ്പോലെത്തന്നെയായിരുന്നു നബിയും. ഒരു വ്യത്യാസം മാത്രം. തങ്ങള്‍ ജനങ്ങളില്‍ വച്ചേറ്റവും മാന്യനും സദ്‌സ്വഭാവിയും ചിരിയും പുഞ്ചിരിയും നിറഞ്ഞവരുമായിരുന്നു’ (ഖുര്‍തുബി). ആഇശാ ബീവി(റ) പറയുന്നു: ‘എന്റെയും നബി (സ)യുടെയും ഇടയില്‍ ഒരു പാത്രം വെള്ളം വച്ച് ഞാനും നബിയും ഒരുമിച്ച് കുളിക്കാറുണ്ടായിരുന്നു. നബി(സ) എന്നേക്കാള്‍ വേഗത്തില്‍ വെള്ളം മുക്കി ഒഴിക്കുമായിരുന്നു. മതി, മതി എനിക്കും വേണം എന്ന് ഞാന്‍ പറയുന്നതുവരെ’. മുത്തു നബി (സ)യുടെ സ്‌നേഹം നിറഞ്ഞ വീട്ടിനകത്തുള്ള പെരുമാറ്റം ഭാര്യമാരെയും സ്‌നേഹ സമ്പന്നമാക്കിയിട്ടുണ്ട്. നബി (സ) വെള്ളം കുടിക്കുമ്പോള്‍ പാത്രത്തിന്റെ ഏതു ഭാഗത്താണ് ചുണ്ട് വച്ചതെന്ന് നോക്കി നില്‍ക്കുകയും താഴെ വച്ച പാത്രമെടുത്ത്, ഭര്‍ത്താവ് ചുണ്ട് വച്ച ഭാഗത്ത് തന്നെ ചുണ്ടു വയ്ക്കുന്ന ഭാര്യയെയും ആഇശ (റ) യില്‍ നിന്ന് പകര്‍ത്തിയെടുക്കണം.

നാവിനെ കുറിച്ച് വിശദമായ പ്രതിപാദനം തന്നെ തസവ്വുഫിന്റെ ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. ‘ആഫാത്തുല്ലിസാന്‍’, അഥവാ നാവുവരുത്തുന്ന അപകടങ്ങള്‍ എന്നാണ് പല ഗ്രന്ഥങ്ങളും ആ അധ്യായങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത് തന്നെ. രണ്ടു അവയവങ്ങള്‍ സൂക്ഷിക്കാമെന്ന് ഉറപ്പുനല്‍കിയാല്‍ അവന് ഞാന്‍ സ്വർഗം കൊണ്ട് ജാമ്യം നില്‍ക്കുമെന്ന ഒരു പ്രവാചകവചനമുണ്ട്. ആ ഹദീസില്‍ നബി ﷺ സൂക്ഷിക്കാൻ ആവശ്യപ്പെടുന്ന ഒരു അവയവം ഗുഹ്യഭാഗങ്ങളാണ്. രണ്ടാമത്തേത് നാവും. സ്വന്തം ഗുഹ്യഭാഗം സൂക്ഷിക്കുന്ന കാര്യത്തില്‍ നാം കാണിക്കേണ്ട ശ്രദ്ധ തന്നെയണ് നാവിനെ സൂക്ഷിക്കുന്ന കാര്യത്തിലും നാം കാണിക്കേണ്ടതെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നുണ്ടല്ലോ. ആരെങ്കിലും അല്ലാഹുﷻവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ... വായനക്ക്ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. •••••••••••••••••••••••••••••••••• അടുത്ത വിഷയം : *വീടിനുള്ളിലെ കൊടുംഭീകരർ*

*ചില വാക്കുകൾ കടലിനെ പോലും അശുദ്ധമാക്കും* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/Ep1gavUyaXtJtGYKxAGyEW _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• ജീവിതത്തില്‍ നമ്മൾ സൂക്ഷിക്കേണ്ട പ്രധാന അവയവങ്ങളിലൊന്നാണ് നാവ്. വായിലെ ഈ അവയവം മനുഷ്യന് വരുത്തുന്ന അപകടങ്ങള്‍ കുറച്ചൊന്നുമല്ല. മുഹമ്മദ് നബി ﷺ അനുചരോടൊത്ത് ഇരിക്കുകയായിരുന്നു. സദസ്സിലേക്ക് ഒരാള് ‍കയറി വന്നു. നേരെ ഹസ്റത്ത് അബൂബക്കർ (റ) വിനെ ആക്ഷേപിക്കാന്‍ തുടങ്ങി. ഹസ്റത്ത് അബൂബക്കര്‍ (റ) തിരിച്ചൊന്നും പറയാതെ മിണ്ടാതിരുന്നു. കുറച്ച് കഴിഞ്ഞ് ആഗതന് ‍വീണ്ടും ആക്ഷേപവാക്കുകൾ ചൊരിഞ്ഞു. ഹസ്റത്ത് അബൂബക്കര്‍ (റ) അപ്പോഴും തിരിച്ചൊന്നും പറഞ്ഞില്ല. മൂന്നാമതും ആക്ഷേപം തുടര്‍ന്നപ്പോള്‍ പിന്നെ അബൂബക്കർ (റ) വിന് പിടിച്ചു നില്‍ക്കാനായില്ല. അദ്ദേഹം തിരിച്ചും പറഞ്ഞു. ഇതുകേട്ട് നബിﷺതങ്ങൾ ‍സദസ്സ് വിട്ട് എഴുന്നേറ്റുപോയി. ഹസ്റത്ത് അബൂബക്കർ (റ) വിന് കാര്യം പിടികിട്ടി. അദ്ദേഹം നബിﷺയെ പിന്തുടര്‍ന്നു. ‘അല്ലാഹുവിന്‍റെ റസൂലേ, ഞാനയാളെ തരിച്ചാക്ഷേപിച്ചത് അങ്ങേക്ക് ഇഷ്ടപ്പെട്ടില്ല അല്ലേ..?’ നബി ﷺ പറഞ്ഞു: ‘അയാള്‍ ആക്ഷേപം നടത്തിക്കൊണ്ടിരുന്ന ഓരോ സമയത്തും ആകാശത്ത് നിന്ന് ഒരു മാലാഖ വന്ന് പറയുന്നുണ്ടായിരുന്നു, അയാള്‍ പറയുന്നത് കളവാണെന്ന്. പക്ഷേ താങ്കള്‍ അയാളെ തിരിച്ചു ആക്ഷേപിച്ചതോടെ പിന്നെ മലക്കിന് പകരം പിശാചാണ് സദസ്സിലേക്ക് വന്നത്. അതു കൊണ്ടാണ് ആ സദസ്സില്‍ നിന്ന് ഞാനെണീറ്റു പോന്നത്.’ മഹതി ആഇശ ബീവി(റ)യോടൊത്ത് ഇരിക്കുകയായിരുന്നു നബി ﷺ. അപ്പോഴാണ് മറ്റൊരു പത്നിയായ സ്വഫിയ്യ(റ) അവിടേക്ക് വരുന്നത്. അതു കണ്ട ആഇശബീവി(റ) അവരുടെ വലിപ്പമില്ലായ്മയെ കളിയാക്കുന്ന രൂപത്തില്‍ നബിﷺയോടൊന്ന് സംസാരിച്ചു. അതു കേട്ട നബിﷺതങ്ങള്‍ പ്രതിവചിച്ചു: ‘ആഇശാ, നീ ഇപ്പോള്‍ പറഞ്ഞ ഈ വാക്ക് കടലില്‍ കൊണ്ടു പോയിട്ടാല്‍ കടല്‍ മൊത്തം അതു കാരണം അശുദ്ധമായി തീരും.’ ജീവിതത്തില്‍ നമ്മൾ സൂക്ഷിക്കേണ്ട പ്രധാന അവയവങ്ങളിലൊന്നാണ് നാവ്. വായിലെ ഈ അവയവം മനുഷ്യന് വരുത്തുന്ന അപകടങ്ങള്‍ കുറച്ചൊന്നുമല്ല. അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കാനായി വായില്‍ മുഴുസമയവും കല്ലിട്ടു നടന്നിരുന്ന ചില മഹത്തുക്കളുടെ ജീവിതകഥ ചരിത്രപുസ്തകങ്ങളില്‍ വായിക്കാവുന്നതാണ്. നാവിനെ സൂക്ഷിക്കുക എന്നത് തസവ്വുഫിന്റെ ഗ്രന്ഥങ്ങളിലെല്ലാം പ്രധാനപ്പെട്ട അധ്യായമായി തന്നെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്. ഖുര്‍ആന്‍പറയുന്നു: ما يلفظ من قول إلا لديه رقيب عتيد (സൂറത്തു ഖാഫ്). നാവ് പറയുന്ന ഓരോന്നും മലക്കുകള്‍ നിരീക്ഷിക്കുന്നുവെന്ന് അര്‍ത്ഥം. തുര്‍മുദി ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം. നബിﷺതങ്ങള്‍ പറയുന്നു: ഓരോ പ്രഭാതങ്ങളിലും ശരീരത്തിലെ ഓരോ അവയവങ്ങളും നാവിനോട് ഒരു ആവശ്യമുന്നയിക്കുന്നു: അല്ലാഹുﷻവിനെ ഭയക്കുക. ഞങ്ങളെല്ലാവരും നിന്‍റെ ഗതിയനുസരിച്ചാണ്. നീ ഇന്ന് നല്ലത് പ്രവര്‍ത്തിച്ചാല്‍ ഞങ്ങളും നന്നാകം. നീ മോശമായാല്‍ ഞങ്ങളുടെ കാര്യവും അപകടകരം തന്നെ. നാവിനെ സംരക്ഷിക്കാനായി തസവ്വുഫിന്റെ ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്ന ചില കുറുക്കുവഴികളാണ് താഴെ. *ഒന്ന്:* സ്വന്തത്തിനോ അപരനോ ഉപകരിക്കുന്ന കാര്യത്തിനല്ലാതെ സംസാരിക്കരുത്. സ്വന്തത്തിനെ അപരനോ വരുന്ന ബുദ്ധിമുട്ടിനെ അകറ്റാനല്ലാതെയും സംസാരിക്കരുത്. *രണ്ട്:* സംസാരിക്കേണ്ട സന്ദര്‍ഭത്തെ കുറിച്ച് ബോധ്യമുണ്ടായിരിക്കണം. *മൂന്ന്:* ലക്ഷ്യം കരഗതമാക്കുന്നതിന് പര്യപ്തമായ തോതില്‍ മാത്രം സംസാരിക്കുക. സാഹചര്യത്തിനോട് യോജിക്കുന്ന തരത്തിലും. *നാല്:* സംസാരിക്കാനുപയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിച്ച് തെരഞ്ഞെടുക്കുക. സംസാരത്തിലെ വാക്കുകള്‍ മേല്‍വിലാസം പോലെയാണ്, അതുപയോഗിക്കുന്നവന്റെ ബുദ്ധിയെ കുറിച്ചും സാംസ്കാരിക ബോധത്തെ കുറിച്ചും കേട്ടുനില്‍ക്കുന്നവന് പെട്ടെന്ന് മനസ്സിലാക്കാനാകും. *അഞ്ച്:* അപരനെ പുകഴ്ത്തുകയാണങ്കിലും തിരുത്തുകയാണെങ്കിലും ആവശ്യത്തിന് മാത്രം പറയുക. അധികമാക്കിയാല്‍ രണ്ടും അപകടം വിളിച്ചുവരുത്തും. *ആറ്:* പെട്ടെന്ന് മനസ്സിലാക്കാനാകുന്നതിന് ആവശ്യമായ പദങ്ങള്‍ മാത്രം സംസാരിക്കുമ്പോള്‍ ഉപയോഗിക്കുക. അധികം നീട്ടിവലിച്ചുള്ള സംസാര രീതി അത്ര നന്നല്ല. നിങ്ങളിലെ സംസാരപ്രിയര്‍ അന്ത്യനാളില്‍ എന്നില്‍ നിന്ന് ഏറെ വിദൂരത്തായിരിക്കുമെന്ന് പ്രവാചകവചനമുണ്ട്. *ഏഴ്:* ദിക്റുകൾ ‍കൊണ്ട് സദാസമയവും ജോലിയാകുക. ദിക്റല്ലാത്ത ഇതര സംസാരങ്ങള്‍ ഹൃദയത്തെ കഠിനമാക്കുമെന്ന് ഹദീസ്. കഠിനഹൃദയനോട് അല്ലാഹു ﷻ ദൂരം പാലിക്കുമെന്നും പ്രവാചകന്‍ ﷺ. *എട്ട്:* ഇതിനു പുറമെ ഏഷണി, പരദൂഷണം, കളവ് തുടങ്ങിയ നാവിന്റെതായി പരിചയപ്പെടുത്തിയ നിരവധി കുറ്റങ്ങളുണ്ട്. അത്തരം കുറ്റങ്ങള്‍ ചെയ്യാതെ നാവിനെ സൂക്ഷിക്കുകയും ചെയ്യുക.

ഏറേ ഗൌരവത്തോടെ മനസ്സിലാക്കേണ്ട കാര്യം, തെറ്റുകൾ ചിന്തിക്കുകയും ചെയ്യുകുയും ചെയ്യുന്നവർക്ക് അതിനുള്ള അവസരവും സാഹചര്യങ്ങളും കൂടുതൽ കൂടുതൽ എളുപ്പമാക്കിക്കൊടുക്കുമെന്നും (സൂറത്തുല്ലൈൽ) അല്ലാഹുവിനെക്കുറിച്ചും അന്ത്യനാളിനെക്കുറിച്ചും വിശുദ്ധ ഖുർആനിനെക്കുറിച്ചും നിസ്കാരത്തെക്കുറിച്ചുമൊക്കെ തികഞ്ഞ അവഗണന അവനിൽ നിലനിൽക്കും വിധവും ഈമാൻ പ്രവേശിക്കുന്നതിനെ തടയും വിധവും അവന്റെ ഹൃദയങ്ങളിൽ പാപക്കറ കെട്ടിനിൽക്കുമെന്നും (സൂറത്തുൽ മുത്വഫ്ഫിഫീൻ) അല്ലാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്നതാണ്. ഈ അവസ്ഥയാണ് നമ്മെ പിടികൂടിയതെങ്കിൽ പെട്ടെന്ന് അതിൽ നിന്ന് രക്ഷപ്പെടുക പ്രയാസമാണ്. അതിനാൽ നമ്മുടെ ഉണർച്ചയിലും ഉറക്കത്തിലും സദാ നമ്മുടെ ശരീരത്തിന്റെ ഓരോ സൂക്ഷ്മമായ പ്രവർത്തനങ്ങളേയും കാരുണ്യത്തോടെ സംവിധാനിക്കുന്ന, നമുക്ക് ഭൂമിയിൽ വാസയോഗ്യവും ജീവൻ നിലനിർത്താൻ പ്രാപ്തമാകും വിധവും ഈ ഭൂമിയേയും ആകാശങ്ങളേയും സംവിധാനിക്കുകുയും ചെയ്ത, ഒരു നാൾ ഇവയെല്ലാം തകർത്ത് ഒരു പുനർ ജന്മത്തിലൂടെ നമ്മുടെ ചെയ്തികളേ വിചാരണ ചെയ്യുകയും രക്ഷാ ശിക്ഷകൾ വിധിക്കുകയും ചെയ്യുന്ന സർവ്വ ശക്തനായ അല്ലാഹുവും അവൻ നമ്മുടെ കൂടെ നടന്ന് നാം ചെയ്യുന്ന നന്മ തിന്മകൾ കൃത്യമായി രേഖപ്പടുത്താൻ ഏൽപ്പിച്ച മലക്കുകളും തന്നെ സദാ നിരീക്ഷിച്ചു കൊണ്ട് കൂടെയുണ്ടെന്നുമുള്ള യാഥാർത്ഥ്യം മനസ്സിലാക്കിയും ദുനിയാവിന്റേയും ദേഹേച്ഛയുടേയും താൽകാലിക സുഖങ്ങളെ വലിച്ചെറിഞ്ഞും ഏകാനായ അല്ലാഹുവിന്റെ മുന്നിൽ സ്രാഷ്ടാംഗം ചെയ്ത് ഹൃദയം പൊട്ടി കരഞ്ഞ് മാപ്പിരന്ന് മനോവേദനയോ ഖേദിച്ചു മടങ്ങി പുതിയ ജീവിതത്തിന് തുടക്കം കുറിക്കാൻ ഇനിയും വൈകിക്കൂടാ. അല്ലാഹു തആലാ പറയുന്നു. : “തെറ്റു കുറ്റങ്ങൾ പരിധിക്കപ്പുറം ചെയ്ത് സ്വന്തത്തോട് അതിക്രമം കാണിച്ച എന്റെ അടിമകളേ, നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യം ഇനിയും തന്നെ കടാക്ഷിക്കുമോ എന്നോർത്ത് നിരാശരാകരുത്. അവൻ എല്ലാ തെറ്റുകളും പൊറുത്ത് തരും, തീർച്ചയായും അവൻ ധാരാളമായി പൊറുത്തു തരുന്നവനും അളവറ്റ കാരുണ്യം ചൊരിയുന്നവനുമാണ്(സൂറത്തുസ്സമർ). കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ. വായനക്ക്ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. •••••••••••••••••••••••••••••••••• അടുത്ത വിഷയം : *ചില വാക്കുകൾ കടലിനെപോലും അശുദ്ധമാക്കും*

*അശ്ലീല ചിന്തകള്‍ മനസ്സിനെ കീഴടക്കിയാൽ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/Ep1gavUyaXtJtGYKxAGyEW _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• ഈമാൻ നിലനിർത്താനും അശ്ലീല ചിന്തകൾ മനസ്സിൽ നിന്ന് പോകാനും ഏറ്റവും പ്രധാനമായി വേണ്ടത് നമുക്ക് ജീവിതവും മരണവും രക്ഷയും ശിക്ഷയും നൽകാൻ കഴിവുള്ള ഏകനായ അല്ലാഹു നമ്മെ എപ്പോഴും നിരീക്ഷിക്കുന്നുണ്ട് (സൂറത്തുൽ ഫജർ) എന്ന അല്ലാഹുവിന്റെ മുന്നറിയിപ്പ് സദാ ഓർക്കുകയാണ്. ദുഷ്ചിന്തകൾ അറിയാതെ മനസ്സിൽ കടന്നു വരുന്നത് തെറ്റല്ല. എന്നാൽ അത്തരം ചിന്തകൾ ബോധപൂർവ്വം മനസ്സിൽ കുടിയിരുത്താനോ ആനന്ദിക്കാനോ പാടില്ലെന്നും അത് തെറ്റാണെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട് (സൂറത്തുൽ ബഖറ). അല്ലാഹുവിലും അന്ത്യ നാളിലുമുള്ള വിശ്വാസവും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവർക്ക് മാത്രമേ അവന്റെ തിരു നോട്ടവും ജീവിത വിജയവും സ്വർഗവും കരസ്തമാകൂ എന്നുള്ള യാഥാർത്ഥ്യവും ഒരു ബോധ്യമായിട്ട് മനസ്സിൽ വരണം.   അല്ലാഹു തആലാ പറയുന്നു: “സ്വർഗം നാം അനന്തരമായി നനൽകുക നമ്മുടെ അടിമകളിൽ നിന്ന് നമ്മെ സൂക്ഷിച്ച് ജീവിച്ചവർക്ക് മാത്രമാണ്” (സൂറത്തു മർയം). “മനസ്സിന്റെ ഇച്ഛകളെ നിയന്ത്രിക്കാനും അവയേക്കാൽ അല്ലാഹുവിന്റെ വചനങ്ങൾക്ക് പ്രാധാന്യം കൊടുക്കാനും കഴിയുന്നവർ മാത്രം ചെന്നെത്തുന്ന സ്ഥലമാണ് സ്വർഗം” (സൂറത്തുന്നാസിആത്ത്). സകല സുഖങ്ങളുടേയും പറുദീസയായ സ്വർഗം കരസ്ഥമാക്കണോ അതല്ല അത് നിഷേധിക്കപ്പെടണോ എന്ന ചോദ്യം എപ്പോഴും സ്വന്തത്തോട് ചോദിക്കുന്നത് നന്നാകും. ശരീരം കൊണ്ട് ചെയ്യുന്ന കർമ്മങ്ങളിൽ വെച്ച് ഏറ്റവും സ്രേഷ്ഠമായത് നിസ്കാരമാണ്. അത് അല്ലാഹുവുമായുള്ള ഒരു മുഅ്മിനിന്റെ മിഅ്റാജാണ്. അത് അർത്ഥം മനസ്സിലാക്കി അല്ലാഹുവിനെ മുന്നിൽ കണ്ട് അവനോട് സംവദിച്ചു കൊണ്ട് ദിവസം അഞ്ചു നേരം നിർവ്വഹിക്കുന്നവന് പിന്നെ അതിനിടയിലുള്ള സമയം ആ അല്ലാഹുവിനെ മറന്ന് പിശാചിന്റെ അടിമയാകാൻ കഴിയില്ല. അതു കൊണ്ടാണ് “നിസ്കാരം വൃത്തികേടുകളിൽ നിന്നും തിന്മകളിൽ നിന്നും തടയും” (സൂറത്തുൽ അൻകബൂത്ത്) എന്നും “തെറ്റുകളെ മായ്ച് കളഞ്ഞ് നന്മകളെ നിറക്കുമെന്നും” (സൂറത്തു ഹൂദ്) അല്ലാഹു തആലാ പറഞ്ഞത്. അതിനാൽ പൂർണ്ണ ബോധ്യത്തോടെയും മനസ്സും ശരീരവും അല്ലാഹുവിൽ ലയിപ്പിച്ചും നിസ്കരിച്ചാൽ ഇമാൻ കൂടുതൽ പ്രശോഭിതമായി നിലനിൽക്കുകയും ചീത്ത വിചാരങ്ങളിൽ നിന്ന് മനസ്സും ശരീരവും മുക്തമാകുകയും ചെയ്യും. അല്ലാഹുവിന്റെ റസൂൽ (ﷺ) അരുൾ ചെയ്തു: “ഏതൊരാൾക്കും  വ്യഭിചാരത്തിൽ നിന്ന് ഒരു വിഹിതം എഴുതപ്പെട്ടിരിക്കും. അതിന്റെ പ്രതിഫലനം അവൻ കാണുക തന്നെ ചെയ്യും., അതിനാൽ ശ്രദ്ധിക്കുക, കണ്ണുകളുടെ വ്യഭിചാരം അവയുടെ നോട്ടവും കാതുകളുടേത് ശ്രദ്ധിച്ചു കേൾക്കലും നാവിന്റേത് സംസാരവും കയ്യിന്റേത് പിടിക്കലും കാലിന്റേത് നടത്തവും ഹൃദയത്തിന്റേത് മനസ്സിന്റെ മോഹവും ആഗ്രഹവുമാണ്. ഇതിനെ ഗുഹ്യഭാഗം ഒന്നുകിൽ അനുകൂലിക്കും അല്ലെങ്കിൽ പ്രതികൂലിക്കും” (ബുഖാരി, മുസ്ലിം). അഥവാ ഈ ഒരു സാഹചര്യം ഏതൊരാളും അഭിമുഖീകരിക്കും. ആ സമയത്ത് അല്ലാഹുവിന്റെ മുന്നിൽ നിൽക്കണമെന്ന ചിന്തക്ക് മുൻതൂക്കം നൽകി ദേഹത്തിന്റെ ആ ഇച്ഛയെ അവഗണിക്കുന്നവന് വാഗ്ദാനം ചെയ്യപ്പെട്ടത് രണ്ട് സ്വർഗീയ ആരാമങ്ങളാണെന്ന് അല്ലാഹു തആലാ പറഞ്ഞിട്ടുണ്ട് (സൂറത്തുർറഹ്മാൻ).ഇത് നിയന്ത്രിക്കൽ പലപ്പോഴും പ്രയാസകരമായി അനുഭവപ്പെടാമെങ്കിലും അത് തന്റെ മഹത്തായ വിജയവും ദയനീയമായ പരാജയവും തീരുമാനിക്കുന്ന വലിയ പരീക്ഷ ഘട്ടമാണെന്ന തിരിച്ചറിവ് ഏറെ പ്രധാനമാണ്. നല്ല ആളുകളുമായി സഹവസിക്കുയും ദീനി സദസ്സുകളിൽ പങ്കെടുക്കുയും ചെയ്താൽ മനസ്സ് ദീൻ സ്വീകരിക്കുവാനും ഈമാൻ പ്രവേശിക്കുവാനും അല്ലാഹുവിന് കീഴ്പ്പെടുവാനും പാകപ്പെടും. കാരണം നബി (ﷺ) അരുൾ ചെയ്തിട്ടുണ്ട്: ‘ജനങ്ങളിൽ ചിലർ നന്മകൾ തുറക്കുന്നവരും തിന്മകൾ അടക്കുന്നവരുമാണ്’ (ഇബ്നുമാജ്ജഃ) അവരാണ് സ്വാലിഹീങ്ങൾ. സകല നന്മകളും നമ്മുടെ ഹൃദയത്തിലേക്ക് തുറക്കാനുള്ള ചാവികളാണവർ. അതോടെ നമ്മിലുള്ള സകല തിന്മകളേയും പുറം തള്ളി ഹൃദയത്തിന്റെ വാതിലുകൾ കൊട്ടിയടക്കുകയും ചെയ്യും. മാത്രമല്ല നാളെ മുത്തഖീങ്ങളായ ഈ കൂട്ടുകാരുടെ സഹായം ആഖിറത്തിൽ നമുക്ക് ഉപകാരപ്പെടുകയും ചെയ്യുമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട് (സൂറത്തുസ്സുഖ്റുഫ്). എന്നാൽ ചീത്ത കൂട്ടുകെട്ടിലകപ്പെട്ടവർ നാളെ അല്ലാഹുവിന്റെ ഭയാനകമായ ശിക്ഷ മുന്നിൽ കാണുമ്പോൾ എന്തിനായിരുന്നു ഈ നീചന്മാരരുടെ കൂടെക്കൂടിയത് എന്ന് പറഞ്ഞ് വിലപിക്കുമെന്നും ആ വിലാപം അപ്പോൾ ഉപകരിക്കില്ലെന്നും പിശാചാണ് അവരെക്കൊണ്ട് ഇത് ചെയ്യിക്കുന്നതെന്നും അവൻ ചതിയനാണെന്നും അവനെ കരുതിയിരിക്കണമെന്നും അല്ലാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട് (സൂറത്തുൽ ഫുർഖാൻ).

3⃣ كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا (٧٩:٤٦) 4⃣ لَقَدْ كَانَ فِى قَصَصِهِمْ عِبْرَةٌ لِّأُو۟لِى ٱلْأَلْبَٰبِ ۗ ... (١٢:١١١) 5⃣ ...لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ (٢١:٨٧) 6⃣ سُورَةُ الْوَاقِعَة (സൂറത്തുൽ വാഖിഅഃ) വായനക്ക്ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *അശ്ലീല ചിന്തകള്‍ മനസ്സിനെ കീഴടക്കിയാൽ*

പുകവലിക്കാരില്‍ നിന്ന് അകലം പാലിക്കുന്നത് നല്ലതാണ്. കാരണം അതിന്റെ പുക ശ്വസിക്കുന്ന ഗര്‍ഭിണിയിലൂടെ ഗര്‍ഭസ്ഥശിശുവിന് അംഗവൈകല്യം ഉണ്ടാകുവാനും മാസം തികയാതെ പ്രസവിക്കാനും കാരണമാകും. ഗര്‍ഭം അലസാനും സാധ്യതയുണ്ട്... ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ കുണ്ടും കുഴികളുമുള്ള റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും ബുദ്ധി. ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയ ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളിലും അവസാന മാസങ്ങളിലും കഴിവതും ഒഴിവാക്കുക... ഗര്‍ഭിണികള്‍ 17-ാമത്തെ ആഴ്ച മുതല്‍ 28 ആഴ്ച വരെ സാധാരണരീതിയില്‍ യാത്ര ചെയ്യുന്നതു കൊണ്ടു കുഴപ്പമില്ല. 30-ാമത്തെ ആഴ്ച മുതല്‍ വിമാനയാത്ര ഒഴിവാക്കുന്നതാണ് നല്ലത്... ഗര്‍ഭകാലത്തെ ആശങ്കയും ആകുലതകളും അകറ്റുന്നതിന്  ഉമ്മമാരുടെ പരിചരണവും ഉപദേശവും ഡോക്ടറുടെ പക്കല്‍ നിന്ന് ലഭിക്കുന്നതിന്‍റെ ഇരട്ടി ഫലം ചെയ്യുമെന്നതിനാല്‍ അത് ഗൗനിക്കേണ്ടതാകുന്നു... രോഗമില്ലാത്ത ഗര്‍ഭിണികള്‍ കഠിനമല്ലാത്ത ഗൃഹജോലികള്‍ ചെയ്യണം. ചില ഗര്‍ഭിണികള്‍ ജോലിച്ചെയ്യുന്നതോ നടക്കുന്നതോ യാത്രചെയ്യുന്നതോ ഇഷ്ടപ്പെടുന്നില്ല. ബെഡ്ഡ്‌റസ്റ്റാണ് ഇക്കൂട്ടര്‍ക്കിഷ്ടം. പക്ഷേ, തന്നോട് തന്നെ ചെയ്യുന്ന ഒരു ക്രൂരതയാണിതെന്ന് അവര്‍ അറിയുന്നില്ല. ആരോഗ്യവതികളായ ഗര്‍ഭിണികള്‍ അല്ലാഹു ﷻ  കനിഞ്ഞേകിയ ഈ അനുഗ്രഹത്തെ എന്തിന് ഭയക്കണം. ആശങ്കയും ഭയവും പകലുറക്കവും പാടെ ഉപേക്ഷിക്കുക. വിറകുവെട്ടുക, നെല്ല് കുത്തുക, ഭാരം വഹിക്കുക തുടങ്ങിയ കഠിനജോലികളും ഉപേക്ഷിക്കണം. ആദ്യത്തെ മൂന്ന് മാസവും ആവസാനത്തെ ആറാഴ്ച്ചയും ഈ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം... പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയുടെ പ്രതിഫലം എത്രയാണെന്ന് കണക്കാക്കുക സാദ്ധ്യമല്ല. അവള്‍ മുല കൊടുക്കുമ്പോള്‍ കുട്ടിയുടെ ഓരോ ഈമ്പലിന്നും ഓരോ ശരീരത്തെ ജീവിപ്പിച്ച പ്രതിഫലമാണതിന്ന്. മുലകുടി മാറ്റിയാല്‍ ‘നിന്റെ അമല്‍ പൂര്‍ത്തിയായിരിക്കുന്നു’ എന്ന് ഒരു മലക്ക് അവളുടെ ചുമലില്‍തട്ടി വിളിച്ചു പറയുന്നതാണ്... മറ്റൊരു റിപ്പോര്‍ട്ടില്‍ പ്രസവ വേദന അനുഭവിക്കുന്ന സ്ത്രീക്ക് അല്ലാഹു ﷻ നിശ്ചയിച്ച അവര്‍ണ്ണനീയ പ്രതിഫലം ആകാശഭൂമിയിലുള്ളവരാരും അറിയുകയില്ലെന്നും അവളുടെ കുട്ടിയുടെ ഓരോ ഈമ്പലിന്നും ഓരോ ഗുണം എഴുതപ്പെടുമെന്നും വന്നിട്ടുണ്ട്. കുട്ടി കാരണം ഒരു രാത്രി ഉറക്കമൊഴിച്ചാല്‍ എഴുപത് അടിമകളെ മോചിപ്പിച്ച പ്രതിഫലമാണ് ലഭിക്കുക... പ്രസവസമയത്തും എന്തു ചെയ്യണമെന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നത് കാണാം. ഫത്ഹല്‍ മുഈനില്‍ പറയുന്നു: പ്രസവവേദനയനുഭവിക്കുന്ന സ്ത്രീയുടെ അടുത്ത് ആയതുല്‍ കുര്‍സിയ്യും മുഅവ്വിദതൈനിയും സൂറത്ത് അഅ്‌റാഫിലെ  54-ലാം സൂക്തവും യൂനുസ് നബി (അ) മത്സ്യ  വയറ്റില്‍  അകപ്പെട്ടപ്പോള്‍  പ്രാര്‍ത്ഥിച്ച:               لا إله إلا أنت سبحانك إني كنت من الظالمين  എന്ന ദിക്‌റും വര്‍ധിപ്പിക്കുന്നത് സുഖപ്രസവത്തിന് നല്ലതാണ്... (ഫത്ഹുല്‍മുഈന്‍, ഇആനത്ത്) *ഗർഭിണികൾ പതിവാക്കേണ്ട സൂറത്തുകൾ:* നബി ﷺ ഫാത്തിമ (റ) ക്ക് പ്രസവം അടുത്തപ്പോൾ നിർദേശിച്ചത്... 1⃣ ആയതുൽ കുർസിയ്യ്... ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌ وَلَا نَوْمٌ ۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ (٢:٢٥٥) 2⃣ സൂറത്തുൽ ഇഖ്ലാസ്... بِسْمِ ٱللَّهِ ٱلرَّحْمَٰنِ•ٱلرَّحِيمِ قُلْ هُوَ ٱللَّهُ•أَحَدٌ ٱللَّهُ ٱلصَّمَدُ •لَمْ يَلِدْ وَلَمْ يُولَدْ•وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ•(١١٢) 3⃣ സൂറത്തുൽ ഫലഖ്‌... بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ قُلْ أَعُوذُ بِرَبِّ ٱلْفَلَقِ•مِن شَرِّ مَا خَلَقَ•وَمِن شَرِّ غَاسِقٍ إِذَا وَقَبَ•وَمِن شَرِّ ٱلنَّفَّٰثَٰتِ فِى ٱلْعُقَدِ•وَمِن شَرِّ حَاسِدٍ إِذَا حَسَدَ•(١١٣) 4⃣ സൂറത്തു ന്നാസ്... بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ•قُلْ أَعُوذُ بِرَبِّ ٱلنَّاسِ•مَلِكِ ٱلنَّاسِ•إِلَٰهِ ٱلنَّاسِ•مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ•ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ•مِنَ ٱلْجِنَّةِ وَٱلنَّاسِ•(١١٤) *താഴെ പറയുന്ന ആയത്തുകളും സൂറത്തും പതിവാക്കുക...* 1⃣ إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِى ٱلَّيْلَ ٱلنَّهَارَ يَطْلُبُهُۥ حَثِيثًا وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَٰتٍۭ بِأَمْرِهِۦٓ ۗ أَلَا لَهُ ٱلْخَلْقُ وَٱلْأَمْرُ ۗ تَبَارَكَ ٱللَّهُ رَبُّ ٱلْعَٰلَمِينَ (٧:٥٤) 2⃣ ...كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوٓا۟ إِلَّا سَاعَةً مِّن نَّهَارٍۭ ۚ بَلَٰغٌ ۚ فَهَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلْفَٰسِقُون َ(٤٦ :٣٥)

*അതിർത്തി കാക്കുന്ന ഗർഭിണികൾ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/Ep1gavUyaXtJtGYKxAGyEW _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• ഗര്‍ഭിണിയായ ഒരു സ്ത്രീ ആരോഗ്യകാരണങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത് പോലെ ആത്മീയ കാര്യങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്. ഈസാ നബി (അ) നെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്ത് മര്‍യം ബീവി (റ) ഇബാദത്തുകളില്‍ മുഴുകിയാണ് ജീവിതം തള്ളിനീക്കിയിരുന്നതെന്ന് ചരിത്രത്തില്‍ കാണാം. ആ സമയത്തുള്ള പ്രവര്‍ത്തനങ്ങളും ചിന്തകളും കുട്ടിയില്‍, വിശേഷിച്ച് നാല് മാസത്തിനു ശേഷം പ്രതിഫലിക്കുന്നത് കൊണ്ട് സീരിയലുകള്‍ക്കും ഫിലിമുകള്‍ക്കും മുന്നില്‍ സമയം കൊല്ലുന്നതിനു പകരം ഖുര്‍ആന്‍ പാരായണത്തിലും മറ്റുമായി സമയം ചെലവഴിക്കുന്നതാണ് ഗര്‍ഭസ്ഥശിശു നന്നാകുവാന്‍ ഏറ്റവും അഭികാമ്യം. ഗര്‍ഭിണി പ്രസവിക്കുന്നതുവരെ അവള്‍ക്ക് ലഭിക്കുന്ന പ്രതിഫലം അല്ലാഹുﷻവിന്റെ മാര്‍ഗ്ഗത്തില്‍ അതിര്‍ത്തികാക്കുന്ന ഒരു പട്ടാളക്കാരന്റെ പ്രതിഫലമാണ്. ആ ഗര്‍ഭത്തില്‍ മരണപ്പെട്ടാല്‍ അവള്‍ക്ക് രക്തസാക്ഷിയുടെ പ്രതിഫലമുണ്ട്... ജീവിതത്തിലെ ഏറ്റവും ആനന്ദകരവും നിര്‍വൃതിദായകവുമായ ഒരു കര്‍മ്മത്തിനാണ് താന്‍ തയ്യാറെടുക്കുന്നത് എന്ന ചിന്ത ഗര്‍ഭിണികളില്‍ എപ്പോഴും ഉണ്ടായിരിക്കണം. കാരണം മാനസിക സംതൃപ്തി ഗര്‍ഭിണിയെ സംബന്ധിച്ച് എന്തുകൊണ്ടും അനിവാര്യമാണ്... *ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:* ദിവസവും കുളിക്കുക, ശുദ്ധവായു ശ്വസിക്കാന്‍ അവസരമുണ്ടാക്കുക, രാത്രി ഉറക്കമിളച്ചിരിക്കരുത്... പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ട്, അതിനാല്‍  ഇവ നല്ലപോലെ കഴുകി ഉപയോഗിക്കുക. (മഞ്ഞള്‍, ഉപ്പ് എന്നിവ കൂട്ടിക്കലര്‍ത്തിയ വെള്ളത്തില്‍ കുറച്ചു നേരം ഇട്ടുവച്ച് ഉപയോഗിക്കാം) പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം മൈക്രോവേവില്‍ വച്ചു ചൂടാക്കി കഴിയ്ക്കുന്നത് ഗര്‍ഭിണികള്‍ ഒഴിവാക്കണം... ടിന്നിലടങ്ങിയിരിക്കുന്ന പാനീയങ്ങളും ഭക്ഷണങ്ങളും ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് സുരക്ഷിതം... വയറ്റിലോ, തൊണ്ടയിലോ എരിച്ചിലുണ്ടെങ്കില്‍ മുളക്, കുരുമുളക്, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കുക... മിക്കവാറും പെര്‍ഫ്യൂമുകളില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതിനാല്‍  അവയുടെ ഉപയോഗത്തില്‍ നിയന്ത്രണം നല്ലതാണ്... ഗര്‍ഭിണികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് ജനിക്കാനിരിക്കുന്ന കുഞ്ഞിന് സ്വഭാവ വൈകല്യമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ നിയന്ത്രണം അത്യാവശ്യമാണ്... ഗര്‍ഭകാലത്തുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്റെ മാനസികവും, ശാരീരികവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ക്ക് സന്തോഷവും മനസ്സമാധാനവും ഉളവാക്കുന്ന ചുറ്റുപാട് സൃഷ്ടിച്ചെടുക്കണം... ഗര്‍ഭിണികള്‍ക്ക് വിശ്രമം അത്യന്താപേക്ഷിതമാണ്. എന്നുവെച്ച് ഒരു ജോലിയും ചെയ്യാതെ ചടഞ്ഞിരിക്കുന്നത് ഒരിക്കലും ആരോഗ്യകരമല്ല... സാരിയും മറ്റും അരയില്‍ ഇറുക്കി കെട്ടരുത്, ഭാരിച്ച സാധനങ്ങള്‍ എടുക്കരുത്, തയ്യല്‍ മെഷീന്‍ ചവിട്ടരുത്... ഫോലിക് ആസിഡ് എന്ന വിറ്റാമിന്‍ ഗര്‍ഭധാരണത്തിന് ഒരു മാസം മുമ്പേ എങ്കിലും തുടങ്ങി ആദ്യത്തെ മൂന്നു മാസംവരെ തുടരണം. മൂന്നു മാസത്തിനു ശേഷം അയേണ്‍, കാത്സ്യം എന്നീ ഗുളികകള്‍ തുടര്‍ന്ന് കഴിക്കണം... തലവേദന, നടുവേദന, ജലദോഷം ഇവയ്‌ക്കൊക്കെ വേദനസംഹാരികള്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വാങ്ങി കഴിക്കരുത്. ഇത് കുഞ്ഞിന് ദോഷം ചെയ്യും... ഗര്‍ഭസ്ഥശിശുവിന് സ്വീകാര്യമല്ലാത്ത ആഹാരവും മറ്റും ശരീരത്തിലെത്തി ദോഷം സംഭവിക്കാതിരിക്കാന്‍ വേണ്ടി പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു സുരക്ഷാക്രമീകരണമാണ് ഛര്‍ദ്ദി. ഗുളിക കഴിച്ചും ഡ്രിപ്പ് എടുത്തും തടയാന്‍ ശ്രമിക്കുന്നത് ദോഷം ചെയ്തേക്കാം.    ഗര്‍ഭകാലത്തെ അസ്വസ്ഥതയാണെന്നംഗീകരിച്ച് ശരിയായ ഭക്ഷണ ക്രമീകരണത്തിലൂടെ  ഇത് നിയന്ത്രിക്കാന്‍ ശ്രമിക്കണം... മൂത്രത്തില്‍ പഴുപ്പുണ്ടാകുവാനുള്ള സാധ്യതയുള്ളതിനാല്‍ ഗര്‍ഭിണിയാണെന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ അടുത്ത മൂന്നു മാസം ലൈംഗികബന്ധം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. അവസാന മാസവും അത് ഒഴിവാക്കേണ്ടതാണ്... ഗര്‍ഭിണികള്‍ കാപ്പിയുടെ അമിത ഉപയോഗവും ചോക്ലേറ്റ്, കൊക്കോപൗഡര്‍ എന്നിവ അടങ്ങിയിട്ടുള്ള ആഹാരങ്ങളുടെ ഉപയോഗവും ഒഴിവാക്കണം, പപ്പായയും പൈനാപ്പിളും ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ടതാണ്... കൊതുകിനെയും പാറ്റയെയും കൊല്ലാന്‍ ഉപയോഗിക്കുന്ന മരുന്നും ചെടികള്‍ക്കടിക്കാന്‍ ഉപയോഗിക്കുന്ന കീടനാശിനിയും ഗര്‍ഭസ്ഥ ശിശുവിന്റെ നാഡീവ്യവസ്ഥക്കു തന്നെ തകരാറുകള്‍ വരുത്തും. അതിനാല്‍ കീടനാശിനികളും രാസവസ്തുക്കളും ഒഴിവാക്കുക തന്നെ വേണം...

*വെപ്പുമുടി വിശേഷങ്ങൾ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/Ep1gavUyaXtJtGYKxAGyEW _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• നജസായ മുടിയോ മനുഷ്യരുടെ മുടിയോ തന്റെ മുടിയോട് കൂട്ടിച്ചേര്‍ത്തുവെക്കല്‍ സ്ത്രീ പുരുഷ ഭേദമന്യേ ഹറാമാണ്. സ്വന്തം തലയില്‍നിന്നു വേര്‍പ്പെട്ട മുടിതന്നെയായാലും അത് മുടിയോട് ചേര്‍ത്തുവെക്കാവുന്നതല്ല. കാരണം മനുഷ്യ മുടിക്ക് പ്രത്യേകം ആദരവുണ്ട്. അത് കുഴിച്ചുമൂടാനാണ് കല്‍പന. 🖋അസ്മാഉ ബിൻത് അബീബക്കർ (റ) പറയുന്നു.ഒരു സ്ത്രീ നബി (സ) അടുക്കൽ വന്ന് പറഞ്ഞു . നബിയേ , എന്റെ മംഗല്യ വതിയായ മകൾക്ക് അഞ്ചാം പിടികൂടുകയും , മുടി കൊഴിഞ്ഞ് വീഴുകയും ചെയ്തു . ഞാൻ അൽപ്പം മുടി അവളുടെ തലയിൽ കൂട്ടി ചേർക്കട്ടയോ ? അപ്പോൾ നബി(സ) അരുളി . മുടി ചേർത്ത് വെക്കുന്നവളേയും , വെക്കാൻ ആവശ്യമുന്നയി ക്കുന്നവളേയും അല്ലാഹു ശപിച്ചിരിക്കുന്നു . *( മുസ്ലിം 3 : 1676 )* 🖊ജാബിർ (റ) ൽ നിന്ന് നിവേദനം .അദ്ദേഹം പറഞ്ഞു .നബി(സ) ഒരു പെണ്ണ് തന്റെ തലമുടിയോട് മറ്റൊന്ന് ( മുടി ) ചേർത്ത് വെക്കുന്നതിനെ ശകാര സ്വരത്തിൽ എതിർത്തിരിക്കുന്നു . *( മുസ്ലിം 3 : 1679 )* മനുഷ്യ മുടി വില്‍പന നടത്തല്‍ അനുവദനീയമല്ല. മനുഷ്യരുടെതല്ലാത്ത ശുദ്ധമായ മുടി അല്ലെങ്കില്‍ മുടിയോട് തുല്യമായ കൃത്രിമമായ മുടി ഭര്‍ത്താവിന്റെ അനുമതിയോടെ ഭാര്യക്ക് തന്റെ മുടിയോട് കൂട്ടിച്ചേര്‍ത്തുവെക്കാവുന്നതാണ്. *(ശര്‍വാനി: 2/128, ഇആനത്ത്: 2/33).* കഷണ്ടിത്തലയുള്ളവന്‍ വെപ്പു മുടി വെച്ച് അലങ്കാരം നടത്തുന്ന സമ്പ്രദായം ഇന്നു വ്യാപകമായിട്ടുണ്ട്. മനുഷ്യരുടെ മുടിയോ നജസായ മുടിയോ ആണ് വെപ്പുമുടി എങ്കില്‍ അതു നിഷിദ്ധമാണ്. മനുഷ്യരുടേതല്ലാത്ത ശുദ്ധമായ മുടിയോ മറ്റു ശുദ്ധമായ കൃത്രിമ മുടിയോ വെക്കുന്നവര്‍ തലയുടെ തൊലിയിലേക്ക് വെള്ളം ചേരുമോ ഇല്ലയോ എന്ന കാര്യം ശ്രദ്ധിക്കണം. രണ്ടു രൂപത്തില്‍ വെപ്പു മുടി പിടിപ്പിക്കലുണ്ടെന്നാണ് പറയപ്പെടുന്നത്. ഇഷ്ടാനുസരണം തലയില്‍നിന്നെടുത്തുമാറ്റാന്‍ പറ്റുന്ന വിധവും പറ്റാത്ത വിധവും. എടുത്തുമാറ്റാന്‍ സാധിക്കുന്നതാണെങ്കില്‍ കുളിക്കുമ്പോള്‍ എടുത്തുമാറ്റുന്ന പക്ഷം വെള്ളം ചേരാത്ത പ്രശ്‌നം ഉദിക്കുന്നില്ല. എന്നാല്‍, എടുത്തുമാറ്റാന്‍ കഴിയാത്ത വിധം പിടിപ്പിക്കുന്നത് തലയുടെ രോമക്കുത്തില്‍ ഉറപ്പിച്ചുകൊണ്ടാണത്രെ ചെയ്യുന്നത്. ഇങ്ങനെയുള്ള മുടിവെപ്പില്‍ ഓരോ രോമക്കുത്തിലേക്കും വെള്ളം ചേര്‍ന്നിട്ടില്ലെങ്കില്‍ കുളി സാധുവല്ല. അതുമൂലം മുകളില്‍ വിവരിച്ച അപകടങ്ങളെല്ലാം ഇവിടെയും സംഭവിക്കുന്നു. വെപ്പുമുടി ശരീരത്തിന്റെ ഭാഗമായി ഒരിക്കലും പരിഗണിക്കപ്പെടില്ല. വായനക്ക്ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *അതിർത്തി കാക്കുന്ന ഗർഭിണികൾ*

*49- അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ധർമ്മ സമരം ചെയ്യുക* (അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ഒരു ദിവസത്തെ ധർമ്മ സമര സജ്ജീകരണം ഇഹലോകത്തിലുള്ളതിനേക്കാൾ ശ്രേഷ്ഠമായതാണ്. സ്വർഗ്ഗത്തിലെ നിങ്ങളുടെ ശബ്ദമുള്ള സ്ഥാനം ഇഹലോകത്തുള്ളതിനേക്കാൾ മഹത്തരമാണ്. ബുഖാരി) *50- അല്ലാഹുവിൻറെ മാർഗ്ഗത്തിൽ സമ്പത്ത് ചിലവാക്കുക* *51. മയ്യിത്ത് നമസ്കരിക്കുക, ജനാസയെ പിന്തുടരുക* (ആരെങ്കിലും ജനാസ നമസ്കാരത്തിൽ പങ്കെടുത്താൽ അവനു ഒരു ഖീറാത്തു പ്രതിഫല മു്. അതിനു ശേഷം മറമാടുന്നതിലും കൂടി പങ്കെടുത്താൽ അവനു രണ്ടു ഖീറാത്തു പ്രതിഫലവുമുണ്ട്.) അവർ ചോദിച്ചു : ഖീറാത്തു എന്നാൽ എന്താണ് പ്രവാചകരേ ? അവിടുന്ന് : (രണ്ട് വലിയ മലകളോളം) ബുഖാരി. *52. നാവും ഗുഹ്യസ്ഥാനവും സൂക്ഷിക്കുക* (ആരാണോ തൻറെ രണ്ട് താടിയെല്ലുകൾക്കിടയിലുള്ളതിനും രണ്ട് കാലുകൾക്കിടയിലുള്ളതിനും തെറ്റായി ഉപയോഗിക്കുകയില്ലെന്നു എനിക്ക് ജാമ്യം നിൽക്കുന്നത് അവനു ഞാൻ സ്വർഗ്ഗം കൊണ്ട് ജാമ്യം നിൽക്കുന്നതാണ്. മുസ്ലിം) *53) ഇവകൾ ചൊല്ലുക* *سبحان الله وبحمده ، لا اله الا الله* ആരെങ്കിലും لا إله إلا الله وحده لا شريك له ، له الملك وله الحمد وهو على كل شيء قدير എന്ന് ഒരു ദി വസം നൂറു തവണ ചൊല്ലിയാൽ അവനു പത്തു അടിമകളെ മോചിപ്പിച്ച പ്രതിഫലമുണ്ട്, അവനു നൂറു നന്മകൾ രേഖപ്പെടുത്തപ്പെടും, അന്നേദിവസം രാവിലെ മുതൽ വൈകിട്ട് വരെ പിശാചിൽ നിന്നു അവനു സുരക്ഷയുണ്ടാകും, ഇതിനേക്കാൾ ശ്രേഷ്ഠമായത് മറ്റൊരാളും കൊണ്ടുവരില്ല. *سبحان الله وبحمده* എന്ന് ഒരു ദിവസം നൂറു തവണ ആരെങ്കിലും ചൊല്ലിയാൽ അവൻറെ ചെറിയതെറ്റുകുറ്റങ്ങൾ മായ്ക്കപ്പെടും; അവ കടലിലെ നുരയോളമുണ്ടായാലും!! (ബുഖാരി.) *54. വഴിയിൽ നിന്നും ഉപദ്രവങ്ങൾ നീക്കം ചെയ്യുക* (ജനങ്ങൾക്ക് ഉപദ്രവം ചെയ്തിരുന്ന ഒരു വൃക്ഷം വഴിയിൽ നിന്നും മുറിച്ചു നീക്കി സ്വർഗ്ഗത്തിൽ വെച്ച് അത് മറിച്ചു ഇടുന്ന ഒരാളെ ഞാൻ കു. മുസ്ലിം) *55. പെൺ മക്കളെ ദയാപൂർവ്വം വളർത്തുക* (ആർക്കെങ്കിലും മൂന്നു പെൺമക്കൾ ഉണ്ടാവുകയും അവർക്ക് അത്താണിയായി അവർക്ക് കരുണ കാണിച്ചു അവരെ പോറ്റി വളർത്തുകയും ചെയ്താൽ അയാൾക്ക് സ്വർഗ്ഗം അനിവാര്യമായി. അഹ്മദ്) *56. മൃഗ ജന്തുക്കൾക്ക് നന്മ ചെയ്യുക* (ഒരാൾ ദാഹിച്ചു അവശനായി മണ്ണ് കപ്പുന്ന ഒരു നായയെ കണ്ടു, അയാൾ അയാളുടെ കാലുറ എടുത്ത് അതിനു ദാഹം തീരുവോളം വെള്ളം ഒഴിച്ചു കൊടുക്കുകയും ചെയ്തു, അക്കാരണത്താൽ അല്ലാഹു അവനു ഉപകാരം ചെയ്യുകയും അവനെ സ്വർഗ്ഗത്തിൽ പ്ര വേശിപ്പിക്കുകയും ചെയ്തു. ബുഖാരി) *57. കുതർക്കം ഒഴിവാക്കുക* (ന്യായമായ കാര്യത്തിനാണെങ്കിൽ പോലും കുതർക്കം ഒഴിവാക്കുന്നവന്നു സ്വർഗ്ഗത്തോപ്പിൽ ഒരു വീട് ഞാനവന് കൊടുക്കുന്നതിന് ഞാൻ ജാമ്യം നിൽക്കുന്നതാണ്. അബു ദാവുദ്) *58. അല്ലാഹുവിനു വേണ്ടി സഹോദരങ്ങളെ സന്ദർശിക്കുക* (സ്വർഗ്ഗ പ്രവേശനമുള്ള ഒരാളെ നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാം: നബി സ്വർഗ്ഗത്തിലാണ്, സിദ്ദീഖും സ്വർഗ്ഗത്തിലാണ്. ഒരാൾ മിസ്രിലെ ഏതോ ഒരു ഭാഗത്തുള്ള തൻറെ ഒരു സഹോദരനെ സന്ദർശിക്കുന്നു;എന്നാൽ സ്വർഗ്ഗത്തെയാണയാൾ സന്ദർശിക്കുന്നത് ബുഖാരി) *59. ഭാര്യമാർ ഭർത്താക്കന്മാരെ അനുസരിക്കുക* (ഒരു സ്ത്രീ അഞ്ചുനേരം നമസ്കരിച്ചു, നോമ്പൊക്കെ അനുഷ്ഠിച്ചു, തൻറെ ദാമ്പത്യം പവിത്രമായി സൂക്ഷിച്ചു, തൻറെ ഭർത്താവിനെ അനുസരിച്ച് നടന്നു, എങ്കിൽ ഇഷ്ടമുള്ള സ്വർഗ്ഗ കവാടത്തിലൂടെ അവൾക്കു പ്രവേശിക്കാം. (ഇബ്നു ഹിബ്ബാൻ) *60. ഭിക്ഷാടനം നിറുത്തുക* (മനുഷ്യരോട് ഒന്നും ചോദിക്കില്ലെന്നു ആരാണോ എനിക്ക് ഉറപ്പു തരുന്നത് അയാൾക്ക് ഞാൻ സ്വർഗ്ഗം നൽകാൻ ബാധ്യസ്ഥനാണ്. ••••••••••••••••••••••••••••••••• അടുത്ത വിഷയം: *വെപ്പുമുടി വിശേഷങ്ങൾ*

(നബിചര്യക്കനുസൃതമായി നന്നായി വുദു എടുത്തു നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് വേണ്ടി പള്ളിയില്‍ ഹാജരാവുകയും ഭയഭക്തിയോടെ നമസ്കരിക്കുകയും ചെയ്യുന്നയാള്‍ക്ക് വന്‍പാപങ്ങള്‍ ഒന്നുമില്ലെങ്കില്‍ അവന്‍റെ തെറ്റു കുറ്റങ്ങള്‍ക്ക് എക്കാലത്തേക്കും അവ പ്രായശ്ചിത്തമാകുന്നതാണ്. മുസ്ലിം) *30- ഫജ്റു, അസര്‍ എന്നീ നമസ്കാരങ്ങള്‍ ജമാഅത്തായി നമസ്കരിക്കുക* ആരെങ്കിലും,ബര്‍ദൈനി അഥവാ ഫജ്റും അസറും നമസ്കരിച്ചാല്‍ അയാള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശി ക്കുന്നതാണ്. (ബുഖാരി) *31- ജുമുഅയില്‍ പങ്കെടുക്കുക* (ഒരാള്‍ നബിചര്യക്കനുസൃതമായി {ﷺ} നന്നായി വുളു എടുത്ത ശേഷം ജുമുഅക്ക് പോകുകയും ഖുതുബ ശ്രദ്ധിച്ചു സാകൂതം ഇരിക്കുകയും ചെയ്താല്‍ അവന്‍റെ ഇരു ജുമുഅക്കിടയിലുള്ള ചെറുപാപങ്ങള്‍ അവനു പൊറുക്കപ്പെടും; അതിനോടടുത്ത മൂന്നു ദിവസത്തെ ചെറിയ തെറ്റുകുറ്റങ്ങളും. മുസ്ലിം) *32- ജുമുഅ ദിവസത്തെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടുന്ന സമയം പ്രതീക്ഷിക്കുക* (അന്നൊരു നേരമുണ്ട് ; ഏതൊരു മുസല്‍മാന്‍ ആ നേരത്തോടു ചേര്‍ന്നു അല്ലാഹുവോട് നിന്ന് നമസ്കരിച്ചു ചോദിക്കുന്നുവോ അവനു അല്ലാഹു അതു നല്‍കാതിരിക്കില്ല. മുസ്ലിം) *33- റവാത്തിബ് സുന്നത്തുകള്‍ നിസ്കരിക്കുക* (എല്ലാ ദിവസവും ഫർളായ നമസ്കാരങ്ങള്‍ക്ക് പുറമെയുള്ള പന്ത്രു റക്അത്ത് റവാതിബു സുന്നതുകള്‍ കൂടി നമസ്കരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ അല്ലാഹു ഒരു ഭവനം പണിയുന്നതാകുന്നു. മുസ്ലിം) *34- പാപത്തിലകപ്പെട്ടാല്‍ വേഗം രണ്ടു റകഅത്ത് നമസ്കരിക്കുക* (തെറ്റു കുറ്റങ്ങള്‍ വല്ലതും ചെയ്തു പോയ ഒരാള്‍ വേഗം വുളു എടുത്തു രണ്ടു റകഅത്ത് നമസ്കരിച്ചു സങ്കടപ്പെട്ടു അല്ലാഹുവോട് ദുആ ചെയ്താല്‍ അവനതു അല്ലാഹു മാപ്പാക്കുന്നതാണ്. അബൂ ദാവൂദ്) *35- രാത്രിയില്‍ നിന്നു നമസ്കരിക്കുക* (ഫർള് നമസ്കാരം കഴിഞ്ഞാല്‍ പ്പിന്നെ ഏറ്റവും ശ്രേഷ്ടമായ നമസ്കാരം രാത്രിയിലുള്ള നമസ്കാരമാണ്. മുസ്ലിം) *36- ളുഹാ നമസ്കരിക്കുക* (നിങ്ങളുടെ ഓരോ അവയവത്തിലും സ്വദഖ:യുണ്ട് , എല്ലാ തസ്ബീഹുകളും സ്വദഖ:യാണ്, എല്ലാ ഹംദുകളും സ്വദഖ:യാണ്, ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലലും സ്വദഖ:യാണ്, എല്ലാ തക്ബീറുകളും സ്വദഖ:യാണ്, നന്മ കല്‍പിക്കലും തിന്മ തടയലും സ്വദഖ:യാണ്, എന്നാല്‍ ളുഹാ നമസ്കാരം ഇവക്കൊക്കെയും പകരമാണ്. മുസ്ലിം) *37- നബി(ﷺ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുക* (എന്‍റെ പേരില്‍ ആരെങ്കിലും ഒരു പ്രാവശ്യം ഒരു സ്വലാത്ത് ചൊല്ലിയാല്‍ അവന്‍റെ മേല്‍ അല്ലാഹു പത്തു പ്രാവശ്യം നന്മ നേരുന്നതാണ്. മുസ്ലിം) *38- നോമ്പനുഷ്ടിക്കുക* (അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഒരു ദിവസം നോമ്പു അനുഷ്ടിക്കുന്നവന് ആ നോമ്പു കാരണം എഴുപതു വര്‍ഷക്കാല ദൂരത്തോളം അവന്‍റെ മുഖത്തെ അല്ലാഹു നരകത്തില്‍ നിന്നും അകറ്റി നിറുത്തുന്നതാകുന്നു. ബുഖാരി) *39- എല്ലാ അറബി മാസവും മൂന്ന് നോമ്പ് അനുഷ്ടിക്കുക* (എല്ലാ മാസത്തെയും മൂന്നു നോമ്പ് നോല്‍ക്കുന്നയാള്‍ എന്നും നോമ്പ് അനുഷ്ടിച്ചയാളെ പ്പോലെയാണ്. ബുഖാരി) *40- റമദാന്‍ നോമ്പുകള്‍ അനുഷ്ഠിക്കുക* (പ്രതിഫലം കിട്ടണമെന്ന പൂതിയോടെയും വിശ്വാസത്തോടെയും റമദാനിലെ നോമ്പുകള്‍ അനുഷ്ടിക്കുന്നയാള്‍ക്ക് അവന്‍റെ മുന്‍ പാപങ്ങള്‍ മാപ്പു കൊടുക്കപ്പെടുന്നതാണ്. മുസ്ലിം) *41- ശവ്വാലിലെ ആറു നോമ്പ് അനുഷ്ഠിക്കുക* (റമദാൻ നോമ്പിന് ശേഷം ശവ്വാലിലെ ആറു നോമ്പ് അനുഷ്ടിക്കുന്നത് കാലം മുഴുവൻ നോമ്പ് അനുഷ്ടിക്കുന്നതു പോലെയാണ്. മുസ്ലിം) *42- അറഫാ നോമ്പ് അനുഷ്ഠിക്കുക* (അറഫ നോമ്പ് കഴിഞ്ഞ വർഷത്തെയും വരാനിരിക്കുന്ന വർഷത്തെയും ചെറു പാപങ്ങൾ മായ്ച്ചു കളയുന്നതാണ്. മുസ്ലിം) *43- ആശുറാ നോമ്പ് അനുഷ്ഠിക്കുക* (ആശൂറാ മുഹർറം പത്തിലെ നോമ്പ് അതിനു തൊട്ടു മുമ്പത്തെ വർഷത്തെ ചെറു പാപങ്ങൾ പൊറുക്കപ്പെടുമെന്ന് ഞാൻ അല്ലാഹുവിൽ സത്യം ചെയ്തു പറയുന്നു. മുസ്ലിം) *44- നോമ്പുകാരനെ നോമ്പ് തുറപ്പിക്കുക* (ആരെങ്കിലും ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാൽ ആ നോമ്പുകാരൻറെ പ്രതിഫലത്തിനു തുല്യമായത് അയാൾക്കും ലഭിക്കും. എന്നാൽ നോമ്പുകാരൻറെ പ്രതിഫലത്തിൽ യാതൊരു കുറവും ഉാവുകയുമില്ല. തിർമുദി) *45- ലൈലത്തുൽ ഖദ്റിൽ ഖിയാമുല്ലൈൽ നമസ്കരിക്കുക* (ആരെങ്കിലും ലൈലത്തുൽ ഖദ്റിൽ ഖിയാമുല്ലൈൽ നമസ്കരിക്കുകയാണെങ്കിൽ അയാളുടെ കഴിഞ്ഞു പോയ ചെറിയ പാപങ്ങൾ മാപ്പാക്കപ്പെടുന്നതാണ്. മുസ്ലിം) *46- ദാന ധർമ്മങ്ങൾ വർധിപ്പിക്കുക* (വെള്ളം തീയെ കെടുത്തും പോലെ ദാനധർമ്മങ്ങൾ തിന്മകളെ കെടുത്തിക്കളയും. തിർമുദി) *47- ഹജ്ജും ഉംറയും നിർവ്വഹിക്കുക* (ഒരു ഉംറയും അടുത്തൊരു ഉംറയും അതിന്നിടയിലുള്ള ചെറിയ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാകുന്നു. സ്വീകാര്യമായ ഹജ്ജിനു സ്വർഗ്ഗമല്ലാതെ പ്രതിഫലമില്ല. മുസ്ലിം) *48- ദുൽ ഹിജ്ജ : മാസത്തിലെ ആദ്യത്തെ പത്തു ദിനങ്ങളിൽ സൽകർമ്മങ്ങൾ വർധിപ്പിക്കുക* (സൽ പ്രവർത്തനങ്ങൾ ചെയ്യുന്ന ദിവസങ്ങളിൽ വെച്ച് അല്ലാഹുവിനു ഏറ്റവും ഇഷ്ടപെട്ട ദിനങ്ങളാണ് ദുൽ ഹിജ്ജ : ആദ്യത്തെ പത്തു ദിവസങ്ങൾ. സ്വഹാബികൾ ചോദിച്ചു : ജിഹാദിനെക്കാൾ ശ്രേഷ്ടമാണോ ? അവിടുന്ന് : അതെ , ജിഹാദിനെക്കാളും ! ആ ദിവസം തൻറെ തടിയും സ്വത്തുമായി യുദ്ധത്തിനു പോയി ശഹീദായവൻ ഒഴികെ! ബുഖാരി)