Current Affairs For Competitive Exams
Open in Telegram
3 175
Subscribers
-224 hours
-27 days
-2130 days
Posts Archive
Repost from PSC TOPPER
🏆 ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബെലാറൂസ് താരം അറീന സബലെൻകയ്‌ക്ക്..
ഫൈനലിൽ ചൈനീസ് താരം ക്വിൻവെൻ ഷെംഗിനെയാണ് തോൽപ്പിച്ചത്.
അറീന സബലെൻകയുടെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടമാണിത്
2023-ൽ കസാഖിസ്ഥാൻ താരത്തെ തോൽപ്പിച്ചായിരുന്നു 2023-ൽ സബലെൻക ഓസ്‌ട്രേലിയൻ ഓപ്പണിൽ വിജയിച്ചത്. വിക്ടോറിയ അസരങ്ക 2012, 2013 വർഷങ്ങളിൽ കിരീടം നിലനിർത്തിയ ശേഷം ആദ്യമായാണ് ഒരു താരം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നിലനിർത്തുന്നത്
Repost from PSC TOPPER
✍️പ്രത്യേക ദുർബല ഗോത്ര വിഭാഗത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി ഏത്?
പി. എം.ജൻമൻ പദ്ധതി
Repost from PSC TOPPER
എച്ച്ഡിഎഫ്സി ബാങ്കിന് പിന്നിലാണ് ഇപ്പോൾ എൽഐസിയുടെ സ്ഥാനം. ബാങ്കിന്റെ വിപണി മൂല്യം 10.72 ലക്ഷം കോടി രൂപയാണ്. ഒന്നാം സ്ഥാനത്തുള്ള റിലയൻസിന് 19.5 ലക്ഷം കോടിയും രണ്ടാം സ്ഥാനത്തുള്ള ടിസിഎസിന് 15.1 ലക്ഷം കോടി രൂപയും മൂല്യമുണ്ട്.
ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് എന്നീ കമ്പനികളുടെ വിപണിമൂല്യം ഏഴ് ലക്ഷം കോടി രൂപയാണ്.
Repost from PSC TOPPER
✍️ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുരുഷമത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി ആരാണ്?
റബേക്ക വെൽഷ്
Repost from PSC TOPPER
✍️ഇന്ത്യയിലൽ ആദ്യമായി സൂക്ഷ്മാണു പഠനത്തിനും ഗവേഷണത്തിനുമായി ആരംഭിക്കുന്ന സെന്റർ ഫോർ എക്സലൻസ് ഇൻ മൈക്രോബയോ കേന്ദ്രം നിലവിൽ വരുന്ന നഗരം ഏത്?
തിരുവനന്തപുരം (കിൻഫ്രാ പാർക്ക് )
Repost from PSC TOPPER
✍️ ചാറ്റ് ജി.ടിക്ക് ബദലായിട്ടുള്ള ഇന്ത്യയുടെ ആദ്യ ചാറ്റ് ബോട്ടായ 'കൃതിം' അവതരിച്ച സ്ഥാപനം?
ഓല
◆ ഓല സി.ഇ.ഒ - ഭവിഷ് അഗർവാൾ
Repost from PSC TOPPER
റിപ്പബ്ലിക് ദിന തലേന്ന് അഞ്ചു പേർക്കാണ് പത്മവിഭൂഷൺ നൽകിയത്. 17 പേർക്ക് പത്മഭൂഷണും. 110 പേർക്ക് പത്മശ്രീയും. 17 പത്മഭൂഷണിൽ അഞു പേരിൽ രണ്ടു പേർ കേരളത്തിൽ നിന്നും. ഒ രാജഗോപാലും ജസ്റ്റീസ് ഫാത്തിമാ ബീവിയും. ഫാത്തിമാ ബീവിക്ക് മരണാനന്തര ബഹുമതിയായാണ് ആദരം. ഇതിനൊപ്പം കേരളത്തിന്റെ വളർത്തു മകളായ ഗായിക ഉഷാ ഉതുപ്പും. രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിൽ നിന്നും രാജഗോപാലിനും ഫാത്തിമാബീവിക്കും നൽകിയത് ശ്രദ്ധേയമാണ്
കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി. നാരായണൻ, കാസർകോട്ടെ നെൽക്കർഷകൻ സത്യനാരായണ ബലേരി, എഴുത്തുകാരനും വിദ്യാഭ്യാസപ്രവർത്തകനുമായ പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് (മരണാനന്തരം), ആധ്യാത്മികാചാര്യൻ മുനി നാരായണപ്രസാദ്, തിരുവിതാംകൂർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായ് തമ്പുരാട്ടി എന്നീ മലയാളികളാണ് പത്മശ്രീ പുരസ്‌കാരത്തിനർഹരായത്
