EagerBeaver 4 PSC
Open in Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Show more1 686
Subscribers
+324 hours
+207 days
+5230 days
Posts Archive
1 686
എന്തു വേണമെന്ന് പറയൂ.. Open ആയി പറയാൻ ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാകാം.. പക്ഷെ എനിക്കറിയണം..അതിനാൽ മനസ്സിൽ ആദ്യം വന്ന thought ക്ലിക്ക് ചെയ്യൂ
1 686
JSA ആരും കാര്യമായി പഠിക്കുന്നില്ല.. എന്തു പറ്റി എല്ലാവർക്കും?
ക്ലാസ്സ് വേണ്ടെങ്കിൽ പറയണം കേട്ടോ.. കുറേ മെനക്കെട്ടാണ് ഓരോ ക്ലാസ്സും തരുന്നത്.. പഠിപ്പിക്കാൻ ബുദ്ധിമുട്ടില്ല.. അത് കഴിഞ്ഞ് edit ചെയ്തു നിങ്ങളിലേക്ക് എത്തിക്കാനാണ് സമയമെടുക്കുന്നത്.. അതെല്ലാം കഴിയുമ്പോളേക്കും shoulder pain, finger pain, headache എന്നിങ്ങനെ കുറെ അസ്വസ്ഥതകൾ മാത്രമാണ് ബാക്കി.. അതെല്ലാം മറന്ന് അടുത്ത ക്ലാസ്സ് ചെയ്യാൻ തോന്നുന്നത് നിങ്ങൾ പഠിക്കുന്നത് കാണുമ്പോളാണ്.. ഒന്ന് പിന്നിലേക്ക് പോകുന്നത് മനസ്സിലാവുമ്പോൾ ഇത് പോലെ ഞാൻ ഇവിടെ വന്നു പറയും.. ചിലർ അത് ഉൾക്കൊള്ളും ചിലർ കണ്ട ഭാവം ഉണ്ടാവില്ല.. ഇനി ക്ലാസ്സ് ചെയ്യുന്നില്ലെന്നു കരുതി മടുപ്പ് തോന്നി ഇരുന്നിട്ടുണ്ട്.. പിന്നെയും നന്നായി ശ്രമിക്കുന്ന കുട്ടികളെ ഓർക്കുമ്പോൾ പിണക്കം മറന്നു വീണ്ടും ചെയ്യുന്നതാണ്..
നമ്മൾ ഒരു കാര്യം ഇഷ്ടത്തോടെ ചെയ്യുമ്പോളാണ് അതിന് ഒരു പൂർണ്ണത ഉണ്ടാവൂ.. സത്യം പറഞ്ഞാൽ കുറച്ചു ദിവസങ്ങളായി നിങ്ങളുടെ response കാണുമ്പോൾ ക്ലാസ്സ് ചെയ്യാനേ തോന്നുന്നില്ല.. 20 പേര് പോലും ക്ലാസ്സ് കാണുന്നില്ല.. Views നിങ്ങൾ നോക്കുമ്പോൾ 200 ഒക്കെ കാണും.. എന്നാൽ എത്ര പേർ എത്ര നേരം പഠിക്കുന്നു എന്ന് എനിക്കറിയാനാകും.. ബാക്കി ഉള്ളവർക്ക് എന്തു പറ്റി.. എക്സാം എഴുതുന്നില്ലേ നിങ്ങൾ? മറ്റേതെങ്കിലും source ൽ പഠനം നടക്കുന്നുണ്ടെങ്കിൽ എന്റെ സമയം വെറുതെ കളയരുത്.. എപ്പോളും പഠിക്കൂ പറഞ്ഞു പഠിപ്പിക്കാൻ കൊച്ചു കുട്ടികളും അല്ല നിങ്ങൾ..
JLA അവസാനം വരെ ഞാൻ കൂടെയുണ്ടാരുന്നു.. പരീക്ഷക്ക് മുൻപ് തന്ന വീഡിയോയിൽ നിന്ന് വരെ ചോദ്യമുണ്ടായിരുന്നു.. പക്ഷെ JSA students എന്നെ വല്ലാതെ നിരാശപ്പെടുത്തുന്നു..
1 686
👆യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, LGS പരീക്ഷകൾ ഉള്ളവർ തന്നിരിക്കുന്ന ഗ്രൂപ്പിൽ ചേർന്ന് പഠിച്ചു തുടങ്ങുക
1 686
ഇന്നലെയും ഇന്നുമായി JSA students കുറേപ്പേർ മടി പിടിച്ചിരിക്കുന്നുണ്ട്.. നമുക്ക് holidays ഒന്നും ബാധകമല്ല..
പഠിക്കാനുള്ള തീരുമാനം ഉറച്ചതാണെങ്കിൽ ആത്മാർത്ഥമായി അത് follow ചെയ്യുക..
മാർച്ച് 25-26 ആവുമ്പോൾ JSA class നിർത്തും.. പറ്റുമെങ്കിൽ Mocktest തരാൻ ശ്രമിക്കാം.. ഉറപ്പില്ല.. പ്രതീക്ഷിക്കാതെ മറ്റു ചില responsibilities വന്നിട്ടുണ്ട്.. പിന്നീട് അറിയിക്കാം..
എന്തായാലും syllabus അനുസരിച്ചു നിങ്ങൾ ഓരോ portions ആയിട്ട് cover ചെയ്തു പോവുക.. നേരത്തെ പറഞ്ഞ പോലെ notes തരാം.. Bio informatics മാത്രമേ അതിൽ doubt ഉള്ളൂ..
Next ക്ലാസ്സ് biomolecules ആണ് തരുന്നത്..
1 686
👆പുതിയതായി ഗ്രൂപ്പിൽ join ചെയ്തവർ ശ്രദ്ധിക്കുക.
ഈ കാണുന്ന ലിങ്കിലൂടെ അതാത് ഗ്രൂപ്പിൽ ചേർന്ന് പഠിച്ചു തുടങ്ങുക.
1 686
ഇതുപോലെ നിങ്ങൾക്കായി ഒരു ദിനം സ്വയം മാറ്റി വെച്ചിട്ടുണ്ടോ? വീട്ടിലെ എല്ലാ കാര്യങ്ങളും കഴിഞ്ഞ് ബാക്കി എല്ലാവർക്കും ശ്രദ്ധ കൊടുത്ത് നേരമുണ്ടെങ്കിൽ നമുക്കായി സമയം കണ്ടെത്തുന്നവരാണ് നമ്മളിൽ പലരും..
ഒരു ജോലി ആഗ്രഹിക്കുന്നവരാണ് എല്ലാവരും..അത് financial independent ആവാനോ , gender equality ക്ക് വേണ്ടിയോ മാത്രമല്ല നമുക്ക് നമ്മളോട് ഒരു ഇഷ്ടക്കൂടുതൽ തോന്നാനും നമ്മുടെ സർട്ടിഫിക്കറ്റുകൾ വെറും പേപ്പറിന്റെ വില കൊടുക്കാതിരിക്കാനും ആവട്ടെ..
എല്ലാ വനിതാ പോരാളികൾക്കും ആശംസകൾ 🥰🥰❤️❤️
അടുത്ത വനിതാ ദിനം ആകുമ്പോളേക്കും ആഗ്രഹിച്ച ജോലി കരസ്ഥമാക്കാൻ കഴിയട്ടെ എന്നും ആശംസിക്കുന്നു 🔥🔥
കട്ടക്ക് കൂടെ നിൽക്കുന്ന ആൺപുലികൾക്കും നന്ദി.. പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും സ്ത്രീകളോട് ചേർന്ന് പോകാൻ നിങ്ങൾക്കും കഴിയട്ടെ.. നിങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന വീട്ടിലെ സ്ത്രീകൾക്കായി അല്പസമയം മാറ്റി വെക്കാൻ ശ്രമിക്കുക.. സ്വന്തം കാര്യങ്ങൾക്കായി കുറച്ചു സമയം മാറ്റി വെക്കാൻ അവരോടും പറയുക 😍😍
