en
Feedback
🌲💥SEU WeHelp💥🌲

🌲💥SEU WeHelp💥🌲

Open in Telegram

ഒരു മലപ്പുറം മണ്ഡലം സംരംഭം

Show more
438
Subscribers
No data24 hours
No data7 days
No data30 days
Posts Archive
Kerala Govt Diary 2022

Covid 19 restrictions 28.12.2021

കലണ്ടർ 2022 Calendar

സർക്കാർ സർവീസിൽ ഉള്ളവർ ജോലികൾക്ക് അപേക്ഷിക്കുമ്പോൾ എൻഒസി വേണമെന്ന നിബന്ധന ഒഴിവാക്കി വിജ്ഞാപനം.☝️ #noc

Hospital list in Medicep

മെഡിസെപ് ജനുവരിയിൽ; വാർഷിക പ്രീമിയം 6000 രൂപ; മാസം 500 രൂപ വീതം പിടിക്കും - തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം യാഥാർഥ്യമാകുന്നു. അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നൽകും. ജനുവരി മുതൽ നടപ്പാക്കാനാണ് ആലോചന. 6000 രൂപയാണ് വാർഷിക പ്രീമിയം തുക. ഇതു ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 500 രൂപ വീതം മാസത്തവണകളായി ഇൗടാക്കും. പെൻഷൻകാർക്ക് മെഡിക്കൽ അലവൻസായി പ്രതിമാസം നൽകുന്ന 500 രൂപ വിതരണം ചെയ്യാതെ മെഡിസെപ്പിലേക്കു മാറ്റും. സർക്കാർ ഒരുതവണ ഈ പദ്ധതി നടപ്പാക്കിയത് പാളിയിരുന്നു. തുടർന്നു റീ ടെൻഡർ ചെയ്ത് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി വഴിയാണു നടപ്പാക്കുന്നത്. എല്ലാ ജീവനക്കാരും പെൻഷൻകാരും നിർബന്ധമായി പദ്ധതിയിൽ ചേരണം. ചേരാത്തവരും ആശ്രിതരുടെ പേര് ചേർക്കാത്തവരും തിരുത്തൽ വരുത്തേണ്ടിവരും. അടുത്ത മാസം 15ന് മുൻപ് ഡിഡിഒയ്ക്ക് അപേക്ഷ നൽകണം. പെൻഷൻകാർ ട്രഷറി ഓഫിസർക്കാണ് അപേക്ഷ നൽകേണ്ടത്. ഒരു വർഷം 3 ലക്ഷം രൂപയുടെ ചികിത്സാ കവറേജാണു ലഭിക്കുക (മാരകരോഗങ്ങൾക്ക് ഉയർന്ന തുകയുണ്ട്). ആശുപത്രികളിൽ കാഷ്‌ലെസ് സൗകര്യവുമുണ്ടാകും. ആദ്യ വർഷം ക്ലെയിം ചെയ്യാത്ത തുകയിൽ നിന്ന് ഒന്നര ലക്ഷം രൂപ വരെ അടുത്ത വർഷത്തേക്കു മാറ്റാനാകും. 24 മണിക്കൂറിലേറെ കിടത്തി ചികിത്സയ്ക്ക് ഇൻഷുറൻസ് ലഭിക്കും. 1920 രോഗങ്ങൾ അംഗീകൃത പട്ടികയിലുണ്ട്. ആശുപത്രി വാസത്തിനു മുൻപും ശേഷവും 15 ദിവസം വരെയുള്ള ചെലവുകളും ക്ലെയിം ചെയ്യാം. പരിരക്ഷ ആർക്കെല്ലാം? ജീവനക്കാർക്കും പെൻഷൻകാർ‌ക്കും പുറമേ അവരുടെ ആശ്രിതർ‌, കുടുംബ പെൻഷൻകാർ, പങ്കാളി, 25 വയസ്സാകാത്ത മക്കൾ, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന ഏതു പ്രായക്കാരുമായ മക്കൾ എന്നിവർക്കാണ് ഇൻഷുറൻസ് പരിരക്ഷ. മാരക രോഗത്തിന് 18 ലക്ഷം വരെ മാരക രോഗങ്ങൾക്കുള്ള കവറേജ്: മസ്തിഷ്ക ശസ്ത്രക്രിയ: 18.24 ലക്ഷം, കരൾമാറ്റിവയ്ക്കൽ: 18 ലക്ഷം, ഹൃദയം/ശ്വാസകോശം മാറ്റിവയ്ക്കൽ: 15 ലക്ഷം, അസ്ഥി മജ്ജ മാറ്റിവയ്ക്കൽ: 9.46 ലക്ഷം, കോക്ലിയർ ഇംപ്ലാന്റേഷൻ: 6.39 ലക്ഷം, ഇടുപ്പ് മാറ്റിവയ്ക്കൽ: 4 ലക്ഷം, വൃക്ക/കാൽമുട്ട് മാറ്റിവയ്ക്കൽ: 3 ലക്ഷം. പേരുണ്ടോ? പരിശോധിക്കാം www.medisep.kerala.gov.in എന്ന വെബ്സൈറ്റിലെ status ഓപ്ഷനിൽ വിവരങ്ങൾ നൽകിയാൽ മെഡിസെപ് പദ്ധതിയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം. തിരുത്തൽ ആവശ്യമുള്ളവർ ഡിഡിഒ/നോഡൽ ഓഫിസർക്ക് നം.110/2021/ധന ഉത്തരവിന് ഒപ്പമുള്ള അപേക്ഷ പൂരിപ്പിച്ചു നൽകുകയും തുടർന്ന് ആ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വേണം. പെൻഷൻകാർ ട്രഷറി ഓഫിസർക്കാണു തിരുത്തൽ അപേക്ഷ നൽകേണ്ടത്. നിയമന അംഗീകാരം ലഭിക്കാതെ എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ നിയമനാംഗീകാരം ലഭിക്കുമ്പോഴേ മെഡിസെപ്പിൽ ഉൾപ്പെടുത്തൂ. ആശ്രിതർ ആവർത്തിക്കരുത് ഒരു വ്യക്തിക്ക് ഒന്നിലധികം പേരുടെ ആശ്രിതരാകാൻ കഴിയില്ല. ആശ്രിതരുടെ പേര് ഉൾപ്പെടുത്താത്തവർ ഡിസംബർ 15നു മുൻപ് അപേക്ഷ നൽകി ഉൾപ്പെടുത്തണം. ഇനി അവസരം ലഭിക്കില്ല. വിളിക്കാം, എഴുതാം സംശയങ്ങൾക്ക് ടോൾഫ്രീ നമ്പർ: 1800–425–1857. ഇമെയിൽ: infomedisep@kerala.gov.in, financehealthinsurance@gmail.com.

Angioplasty ക്ക് വിധേയമാക്കുന്ന സർക്കാർ ജീവനക്കാർക്ക് ഒരു വർഷത്തിൽ 30 special casual leave എന്നാക്കി KSR ഭേദഗതി ചെയ്തു. #leave #special_casual_leave

120 ദിവസം വരെയുള്ള LWA അപ്പോയിന്റിംഗ് അതോറിറ്റിയ്ക്കും 180 വരെയുള്ളത് വകുപ്പ് തലവനും അനുവദിക്കാം. അതിൽ കൂടുതലാണെങ്കിൽ ഗവണ്മെന്റ് #lwa #leave @SEUWeHelp

വിവരവകാശ പ്രകാരം രേഖകൾ നൽകുന്നതിന് A4 പേപ്പറിനു 3രൂപയായും, CD യിൽ നൽകുന്നതിന് 75 രൂപയായും വർധിപ്പിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം👆 #rti #fees

റവന്യൂ വകുപ്പ് -COVID 19- ബാധിച്ചു മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന BPL കുടുംബങ്ങൾക്ക് 3 വർഷത്തേക്ക് പ്രതിമാസം 5000 രൂപ അനുവദിച്ച് ഉത്തരവ്👆

സംസ്ഥാന സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം പൂർണമായും ഓൺലൈൻ സംവിധാനത്തിൽ 3/2017ലെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചു മാത്രം ചെയ്യേണ്ടതാണ് എന്നുള്ള മന്ത്രി സഭാ തീരുമാനത്തെ തുടർന്നുള്ള ഉത്തരവ്. Order Dated 21/10/2021

circular - private tution

2022 ലെ പൊതു അവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു.
2022 ലെ പൊതു അവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു.

ഇടവപ്പാതി മഴ : റവന്യു വകുപ്പ് ജീവനക്കാർ ഒരാഴ്ച ഹെഡ്‌ക്വാർട്ടർ വിട്ടു പോകരുത് എന്ന് ഉത്തരവ്

📎 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ഒക്ടോബർ 25 ലേക്ക് മാറ്റി വെച്ചും ശബരിമല തീർത്ഥാ നടനം ഒക്ടോബർ 24 വരെ അനുവദിക്കേണ്ടതില്ല എന്നും തീരുമാനിച്ച് ഉത്തരവ്

THE KERALA STATE & SUBORDINATE SERVICE RULES കേരള സ്റ്റേറ്റ് & സബോര്‍ഡിനേറ്റ് സര്‍വ്വീസ് ചട്ടങ്ങള്‍- MAL PDF #kssr #ksr

Go (p) no. 1/2021/PIE&MD About various certificate and self attestation #certificate

KAS Final Rank list Stream 3 #kas

KAS Final Rank list Stream 2 #kas