438
Subscribers
No data24 hours
No data7 days
No data30 days
Posts Archive
https://flipbookpdf.net/web/site/512c833ecc4e0cba4b4343e9936cae3564e991bd202301.pdf.html
Flip book of souvenir 👆🏻
✍🏻പ്രവാസി സംരംഭകർക്കായി സൗജന്യ സംരംഭകത്വ പരിശീലന പരിപാടി
@seuwehelp
പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരള സർക്കാർ സ്വയം ഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റും സംയുക്തമായി സൗജന്യ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. തിരികെയെത്തിയ പ്രവാസികളെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് നടപ്പാക്കിവരുന്ന പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ആരംഭിക്കുവാൻ കഴിയുന്ന വിവിധ സംരംഭങ്ങളുടെ സാധ്യതകൾ പരിചയപ്പെടുത്തുന്ന ശിൽപ്പശാല ജനുവരി 11ന് രാവിലെ 10 മുതൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ മുതൽ മുടക്ക്, സാങ്കേതിക മാർഗ്ഗ നിർദ്ദേശങ്ങൾ, വിപണന സംവിധാനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് ശിൽപ്പശാല വിശദമായി പ്രതിപാദിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യുന്നതിന് 0471 2329738, 8078249505.
*✍🏻കർഷക തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം*
@seuwehelp
ഉന്നത വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം
കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് ഈ വർഷത്തെ ഉന്നത വിദ്യാഭ്യാസ അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിനുള്ളിൽ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി, പി.ജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, .ടി.ടി.സി, ഐ.ടി.ഐ, പോളി ടെക്നിക്, ജനറൽ നഴ്സിങ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ എന്നീ കോഴ്സകുളിൽ ഏതിലെങ്കിലും ആദ്യ ചാൻസിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. ജില്ലയിൽ ആദ്യത്തെ മൂന്നു സ്ഥാനക്കാർക്ക് മാത്രമേ അവാർഡിന് അർഹതയുള്ളൂ. നിശ്ചിത ഫോമിൽ പൂരിപ്പിച്ച അപേക്ഷകൾ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസിൽ ജനുവരി 31 വൈകിട്ട് 3 മണി വരെ സ്വീകരിക്കും. അപേക്ഷിക്കുന്ന അംഗത്തിന് വിദ്യാർഥിയുടെ പരീക്ഷ തിയ്യതിക്ക് തൊട്ടുമുമ്പുള്ള മാസത്തിൽ 12 മാസത്തെ അംഗത്വ കാലം പൂർത്തീകരിച്ചിരിക്കണം. അപേക്ഷാ തിയ്യതിയിൽ കുടിശ്ശിക ഉണ്ടാവാൻ പാടില്ല. പരീക്ഷാ തിയ്യതിയിലും അപേക്ഷാ തിയ്യതിയിലും അംഗത്തിന് 24 മാസത്തിൽ കൂടുതൽ അംശാദായ കുടിശ്ശിക ഉണ്ടാവാൻ പാടില്ല. അപേക്ഷാ ഫോമിന്റെ മാതൃകയും മറ്റു വിവരങ്ങളും ജില്ലാ കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസിലും www.agriworkersfund.org എന്ന വെബ്സൈറ്റിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2732001.
കൗൺസലിങ് സൈക്കോളജി സർട്ടിഫിക്കറ്റ്/ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2023 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വർഷവുമാണ് കാലാവധി. ശനി/ഞായർ പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകൾ സംഘടിപ്പിക്കുക. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നൽകിയാണ് കോഴ്സ് നടത്തുന്നത്. വിശദാംശങ്ങൾ wwws.rccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.18 വയസിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. താത്പര്യമുള്ളവർ കരുവാരക്കുണ്ട് എഡ്യൂക്കേഷണൽ ട്രസ്റ്റ് (8089080618), മലപ്പുറം ക്യാമ്പ് ഗൈഡൻസ് ആൻഡ് കൗൺസലിങ് സെന്റർ (9447808822, 9946801429) എന്നീ സ്റ്റഡി സെന്ററുകളുമായി ബന്ധപ്പെടണം.
Computer knowledge_insisting of_ For Probation
ഇനി മുതൽ ക്ലർക്ക് / അസിസ്റ്റന്റ് തസ്തികയിൽ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന് കമ്പ്യൂട്ടർ പരിജ്ഞാനം (computer knowledge with word processing Malayalam and English- 15-20 words per minute) ആവശ്യമാക്കി ഉത്തരവ്.👆👆
✍️ സാമ്പത്തിക സഹായം:
സൈനിക ക്ഷേമ വകുപ്പുവഴി വിമുക്തഭടന്മാരുടെ മക്കള്‍ക്ക് 2022-23-ലെ മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ എട്ടിനകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും 0483-2734932 എന്ന നമ്പറില്‍ ബന്ധപ്പെടണം.
➖➖➖➖➖➖➖➖
SEU We Help ൻ്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇👇👇
https://chat.whatsapp.com/DyWjOyPlmms0heHdWTuMMm
