AI & Tech Hub
前往频道在 Telegram
Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...
显示更多3 650
订阅者
-224 小时
-147 天
-5230 天
帖子存档
3 650
ഗുരുസാഗരം
ഒ വി വിജയൻ
ഒ.വി. വിജയൻ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവിനെപരിചയപ്പെട്ട് ശിഷ്യപ്പെട്ട ശേഷം രചിച്ച പുസ്തകം ആണ് ഗുരുസാഗരം. കരുണാകരഗുരുവിനായി പുസ്തകം സമർപ്പിച്ചിരിക്കുന്നു. ഖസാക്കിന്റെ ഇതിഹാസത്തിലെ ഭാഷ നിരാശയുടേതും ധർമ്മപുരാണത്തിന്റെ ഭാഷ തിളയ്ക്കുന്ന ക്ഷോഭത്തിന്റേതുമാണെങ്കിൽ ഗുരുസാഗരത്തിന്റെ ഭാഷ ശാന്തതയുടേതാണ്. അവസാനകാലത്ത് ഒ.വി. വിജയന്റെ മനസ്സിനു കൈവന്ന ശാന്തത ഈ പുസ്തകത്തിലും തുടർന്ന് പ്രസിദ്ധീകരിച്ച ചെറുകഥകളിലും കാണാം.
3 650
മനസ്സ് പറയുന്നത് - The Secret Wish List [Manassu Parayunnathu]
— പ്രീതി ഷേണായ് [Preeti Shenoy]
യഥാർത്ഥ സ്നേഹം എന്നത് നിലവിലുണ്ടോ? അതോ ഒരു ക്ളിഷേ ആണോ?
ഒരൊറ്റ ചുംബനം നിങ്ങളുടെ ജീവിതത്തെ യഥാർഥത്തിൽ മാറ്റാൻ കഴിയുമോ?
പതിനാറു വയസ്സുള്ള ഏത് പെൺകുട്ടിയേയും പോലെയാണ് ദിക്ഷ തന്റെ ജീവിതത്തെ ചുറ്റിപ്പറ്റി കാണുന്നത്, സ്കൂൾ, ആൺകുട്ടികൾ, അടുത്ത സുഹൃത്തുക്കളുമായുള്ള രസകരമായ സമയം എന്നിവ ആസ്വദിച്ചു പോന്നു.
എന്നാൽ ഒരു ദിവസം, എല്ലാം മാറി.
ഒരു നിഷ്കളങ്കമായ പ്രണയം അവളുടെ നിയന്ത്രണം വിട്ടു പോകുന്നു.
പതിനെട്ട് വർഷം കഴിഞ്ഞ് അവൾ ജീവിതത്തിന്റെ ഒരു നിർണായക ഘട്ടത്തിൽ എത്തുന്നു. സംഭവങ്ങളുടെ വളച്ചൊടിക്കലിലൂടെ ചില ആഗ്രഹങ്ങൾ ഉണ്ടാകുന്നു. എന്നാൽ, കുറച്ചു ആഗ്രഹങ്ങൾ അവളുടെ ജീവിതത്തെ ഒന്നിച്ചു മാറ്റാൻ കഴിയുമോ? ഒരു അവിഹിത ബന്ധത്തിൽ കുടുങ്ങിയ കുഴപ്പത്തിൽ അവൾ കടന്നുപോകുമോ?
പ്രീതി ഷെനോയ് ഒരിക്കൽക്കൂടി അസാധാരണമായ ഒരു കഥ അവതരിപ്പിക്കുന്നു. നിങ്ങളുടെ ഹൃദയത്തെ പിന്തുടരുന്നതിനെക്കുറിച്ചും ആഗ്രഹങ്ങളെ പിന്തുടരുന്നതിനെ കുറിച്ചും സൗഹൃദത്തിന്റെ അർത്ഥത്തെ കുറിച്ചുമാണ് ഈ കഥ.
👇
3 650
ഫ്രാൻസിസ് ഇട്ടിക്കോര - Francis Itti Cora [Francis Ittikkora]
— ടി.ഡി.രാമകൃഷ്ണൻ [T. D. Ramakrishnan]
ഫ്രാൻസിസ് ഇട്ടിക്കോര എന്ന കുന്നംകുളത്ത് നിന്നുള്ള കച്ചവടക്കാരന്റെയും അയാളുടെ സാഹസികതകളുടെയും കഥ യാണ് ഈ നോവലിന്റെ ഉള്ളടക്കം.
ഇട്ടിക്കോരയുടെ പിന്തുടർച്ചക്കാർ (പിൻ തലമുറ) അയാളുടെ പാത പിന്തുടർന്ന് സ്വന്തം ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ഒട്ടേറെ വ്യാപരങ്ങളും അധികാരങ്ങളും നിയന്ത്രിച്ച് (കയ്യടക്കി), രഹസ്യജീവിതം നയിച്ച് ഇന്നും സജീവമായി നിലകൊള്ളുന്നു.
മധ്യകാല ചരിത്രം ആധാരമാക്കി കേന്ദ്രപ്രമേയത്തിനു കോട്ടം തട്ടാത്ത രീതിയിൽ ഭൂഖണ്ഡങ്ങൾക്കും സംസ്കാരങ്ങൾക്കും കുറുകേ ആധുനിക ജീവിതത്തിന്റെ മറ്റുവശങ്ങൾ പര്യവേഷണം ചെയ്ത രാമകൃഷ്ണൻ അഭിനന്ദനം അർഹിക്കുന്നു.
👇👇
3 650
The Girl in Room 105 (Malayalam Edition)
Chetan Bhagat
കേശവ് രാജ് പുരോഹിത് എന്ന യുവാവിന്റെ പ്രണയത്തിന്റെ, സൗഹൃദത്തിന്റെ എല്ലാ മുഖങ്ങളും തുറന്നുകാട്ടുന്ന 'ദ ഗേൾ ഇൻ റൂം 105; ആൻ അൺലൗ സ്റ്റോറി' ആണ് ചേതൻ ഭഗത്തിന്റെ ഈ നോവൽ. കഥയുടെ ത്രില്ലർ സ്വഭാവമാണ് എഴുത്തുകാരന്റെ മറ്റ് പുസ്തകങ്ങളിൽ നിന്ന് 'ദ ഗേൾ ഇൻ റൂം 105'-നെ വ്യത്യസ്തമാക്കുന്നത്.
3 650
സ്വപ്നം
ഒരു പാട് മനുഷ്യർ ഭക്ഷണം കഴിക്കുമ്പോൾ ഒരിക്കൽ പോലും കർഷകനെ അലോചിക്കാറു പോലുമില്ല. റെസ്റ്റോൻ്റിൽ പോയി ഭക്ഷണം വേസ്റ്റ് അകുമ്പോൾ പോലും നമ്മൾ എപ്പോഴും തിരക്കിലായിരിക്കും. ഒരു നേരത്തെ ആഹാരം കഴിക്കാത്തവർ ഭൂമിയലുണ്ടോ ഇല്ലയോ എന്ന് ഒന്നും ആലോചിക്കാറുമില്ല. ഒരിക്കൽ ഒരു നല്ല മനുഷ്യനെ ഞാൻ കണ്ടു അദ്ദേഹത്തിൻ്റെ വാക്കുകൾ സംസാരത്തിൻ്റെ ശൈലിയും എന്നെ ആകർഷിച്ചു ,ഞാൻ അദ്ദേഹത്തോട് ചോദിച്ചു എങ്ങെനെയാണ് ഇത്ര മധുരമായും ഇത്ര നല്ല വാക്കുകൾ സംസാരിക്കാൻ കഴിയുന്നത് എന്ന് അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ഞാൻ ഒരു കർഷകനാണ് നീ പറഞ്ഞത് എനിക്ക് മനസ്സിലായി പക്ഷെ എൻ്റെ അറിവിൽ ഒരു നല്ല മനസ്സിൽ നിന്നാണ് ഒരു നല്ല വാക്ക് ജനിക്കുന്നത് എന്നാണ് അദേഹം പറഞ്ഞത് .ഒന്നു വീശദ കരിക്കാമോ എന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചു . തുടർന്നു പറഞ്ഞു മോനേ ഒരു വിത്ത് ഞാൻ നടുമ്പോൾ കുറച്ചു ചീഞ്ഞ വളത്തിലാണ് നമ്മൾ നടാറുള്ളത് പക്ഷെ അതു മുളച്ചിട്ട് പിന്നിട് അതു നന്നായി വളരും കർഷകരായ ഞങ്ങൾ അതു മുളയ്ക്കുന്നുണ്ടോ എന്നു ഞങ്ങൾ കാത്തിരിക്കും പിന്നെ ഞങ്ങൾ അതു വളരുന്നവരെ ഞങ്ങളുടെ മനസ്സ് ഒരു വെമ്പൽ ഉണ്ടാകും .അത് ഒരു വലിയ വൃക്ഷമായി ഫലം തരുന്നതുവരെ ഞങ്ങൾ ഉരുകി കൊണ്ടിരികം .ആ വേദന ഞങ്ങളെ ഒരു കർഷകരാക്കി . അതുപോലെയാണ് മനസ്സും നല്ല ചിന്തകൾ നിങ്ങളുടെ വളർച്ചയാണ് .ചീത്ത ചിന്തകളെ പ്രകൃതി നിങ്ങൾക്ക് വളമാകും ആ വളമാണ് നിങ്ങളുടെ നല്ല ചിന്തകളുടെ വളർച്ച .ഇനി ഞാൻ നിന്നോട് വിശദീകരിക്കണോ നീ ഉറക്കത്തിൽ നിന്ന് അദ്യം എഴുന്നേൽക്കു . പെട്ടന്ന് ഞാൻ ഞെട്ടി .ദൈവമേ ഉറക്കമായിരുന്നോ സ്വപനമായിരുന്നോ .
✒️subhash sadanadhan
3 650
സൂത്രൻ (ചിത്രകഥ)
മലയാള ഭാഷ സാഹിത്യത്തിലെ ഒരു സാങ്കല്പിക കഥാപാത്രം ആണ് സൂത്രൻ എന്ന കുറുനരി. മലയാളമനോരമയുടെ ബാലപ്രസിദ്ധീകരണമായ ബാലരമയിൽ വരുന്ന ചിത്രകഥയാണ് ഇത് . സൂത്രൻ എന്ന കുറുക്കനും കൂട്ടുകാരനായ ഷേരു എന്ന കടുവയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെ ദൈനദിന ജീവിത സംഭവവികാസങ്ങൾ ആണ് കഥാസാരം. കുട്ടികളെ ഉദ്ദേശിച്ചാണ് ചിത്രകഥ പ്രസിധീകരിച്ചതെങ്കിലും വളരെപ്പെട്ടെന്നുതന്നെ മുതിർന്നവരെയും ആസ്വദിപ്പിക്കാൻ സൂത്രനു കഴിഞ്ഞു. 2001ഇൽ തുടങ്ങിയ ഈ ചിത്രകഥ ബാലരമ മാസികയിൽ നാലോ അഞ്ചോ താളുകളിൽ വരുന്ന ചെറു ചിത്രകഥയായിട്ടായിരുന്നു. പിന്നീട് ലഭിച്ച ജനപ്രീതികൊണ്ട് ഇടയ്ക്ക് മുഴുനീള ചിത്രകഥാസമാഹാരം ആയിട്ടും ഇറങ്ങി. ചിത്രകഥയിൽ കഥാപാത്രങ്ങളുടെ സംസാരശൈലി അതിസാഹിത്യപരമാവാതെ,പാരമ്പര്യചിത്രകഥാശൈലിയിൽ നിന്നൊക്കെ മാറി സാധാരണക്കാരന്റെ ദൈനദിനസംഭാഷണ ശൈലിയിലാണ്. ഇത് ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടെ അവതരിക്കപ്പെട്ടപ്പോൾ വളരെ ജനപ്രിയകരമായി.
മനോരമയുടെ വെബ്സൈറ്റിൽ ഈ ചിത്രകഥയുടെ ചില ഉദാഹരണങ്ങൾ കാണാൻ സാധിക്കും. ഇതിന്റെ കഥാരചന മാധവൻ നമ്പൂതിരിയും വര സിമി മുഹമ്മയുമാണ്.
🌷കഥാപശ്ചാത്തലം
നാട്ടിൻപുറത്തെ ഒരു സ്ഥലം പോലെത്തെ കാട്. അവിടെയുള്ള മൃഗകഥാപാത്രങളും
现已上线!2025 年 Telegram 研究 — 年度关键洞察 
