ch
Feedback
عِلْمُ التَّجْوِيدِ وتفسير القرآن

عِلْمُ التَّجْوِيدِ وتفسير القرآن

前往频道在 Telegram

ലളിതമായ രീതിയിൽ ഖുർആൻ പാരായണ നിയമങ്ങൾ പഠനത്തിനുളള ശ്രമം

显示更多
2 119
订阅者
无数据24 小时
+27 天
-830 天
帖子存档
260922_1854.mp311.71 MB

#QURAN_PADANA_CLASS_PART_215_ #ക്വുർആൻ_പഠന_ക്‌ളാസ്_215_ المجادلة - അല്‍ മുജാദിലഃ - 58:22 لَّا تَجِدُ قَوْمًا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوْ كَانُوٓا۟ ءَابَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَٰنَهُمْ أَوْ عَشِيرَتَهُمْ ۚ أُو۟لَٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَٰنَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ أُو۟لَٰٓئِكَ حِزْبُ ٱللَّهِ ۚ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവിനോടും അവന്റെ റസൂലിനോടും മല്‍സരം കാണിക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നതായി കണ്ടെത്തുകയില്ല; അവര്‍ തങ്ങളുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരങ്ങളോ, ബന്ധുകുടുംബമോ ആയിരുന്നാലും ശരി. (അങ്ങിനെയുള്ള) അക്കൂട്ടരുടെ ഹൃദയങ്ങളില്‍ അവന്‍ സത്യവിശ്വാസം രേഖപ്പെടുത്തിവെച്ചിരിക്കുന്നു; അവന്റെ പക്കല്‍നിന്നുള്ള ഒരു ആത്മാവുകൊണ്ടു അവന്‍ അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ - അതില്‍ നിത്യവാസികളായ നിലയില്‍ - അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അല്ലാഹു അവരെക്കുറിച്ചു തൃപ്തിപ്പെട്ടിരിക്കുന്നു; അവര്‍ അവനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു. അക്കൂട്ടര്‍, അല്ലാഹുവിന്റെ കക്ഷിയത്രെ. അല്ലാ (അറിഞ്ഞേക്കുക;) നിശ്ചയമായും അല്ലാഹുവിന്റെ കക്ഷിതന്നെയാണ് വിജയികള്‍. (സൂറത്ത് അവസാനിച്ചു ) ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_വാടാനപ്പള്ളി #ربيع_الآخر_١٠_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/476 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly

260915_1858.mp311.40 MB

#QURAN_PADANA_CLASS_PART_214_ #ക്വുർആൻ_പഠന_ക്‌ളാസ്_214_ المجادلة - അല്‍ മുജാദിലഃ - 58:17 لَّن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَٰدُهُم مِّنَ ٱللَّهِ شَيْـًٔا ۚ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ അവരുടെ സ്വത്തുക്കളാകട്ടെ, അവരുടെ സന്താനങ്ങളാകട്ടെ, അവര്‍ക്കു അല്ലാഹുവിങ്കല്‍ നിന്നു(ണ്ടാകുന്ന) യാതൊന്നും പരിഹരിക്കുന്നതേയല്ല. അക്കൂട്ടര്‍, നരകത്തിന്റെ ആള്‍ക്കാരാകുന്നു; അവരതില്‍ നിത്യവാസികളായിരിക്കും. المجادلة - അല്‍ മുജാദിലഃ - 58:18 يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًا فَيَحْلِفُونَ لَهُۥ كَمَا يَحْلِفُونَ لَكُمْ ۖ وَيَحْسَبُونَ أَنَّهُمْ عَلَىٰ شَىْءٍ ۚ أَلَآ إِنَّهُمْ هُمُ ٱلْكَٰذِبُونَ അവരെ മുഴുവനും അല്ലാഹു എഴുന്നേല്‍പിക്കുന്ന [പുനര്‍ജ്ജീവിപ്പിക്കുന്ന] ദിവസം, അപ്പോള്‍, നിങ്ങളോടു ശപഥം ചെയ്യുന്നതുപോലെ അവനോടും അവര്‍ ശപഥം ചെയ്യുന്നതാണ് തങ്ങള്‍ ഒരു കാര്യത്തിലാണെന്നു അവര്‍ വിചാരിക്കുകയും ചെയ്യും. അല്ലാ (അറിഞ്ഞേക്കുക:) നിശ്ചയമായും അവര്‍ തന്നെ കളവു പറയുന്നവര്‍. المجادلة - അല്‍ മുജാദിലഃ - 58:19 ٱسْتَحْوَذَ عَلَيْهِمُ ٱلشَّيْطَٰنُ فَأَنسَىٰهُمْ ذِكْرَ ٱللَّهِ ۚ أُو۟لَٰٓئِكَ حِزْبُ ٱلشَّيْطَٰنِ ۚ أَلَآ إِنَّ حِزْبَ ٱلشَّيْطَٰنِ هُمُ ٱلْخَٰسِرُونَ പിശാചു അവരെ ജയിച്ചടക്കി വെച്ചിരിക്കയാണ്‌. അങ്ങനെ, അല്ലാഹുവിന്റെ ഓര്‍മ്മ അവരെ അവന്‍ മറപ്പിച്ചു കളഞ്ഞിരിക്കുന്നു. അക്കൂട്ടര്‍ പിശാചിന്റെ കക്ഷിയത്രെ. അല്ലാ (അറിഞ്ഞേക്കുക)! നിശ്ചയമായും പിശാചിന്റെ കക്ഷിതന്നെയാണ് നഷ്ടക്കാര്‍. المجادلة - അല്‍ മുജാദിലഃ - 58:20 إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥٓ أُو۟لَٰٓئِكَ فِى ٱلْأَذَلِّينَ നിശ്ചയമായും, അല്ലാഹുവിനോടും, അവന്റെ റസൂലിനോടും, മല്‍സരം നടത്തുന്നവര്‍, അവര്‍, ഏറ്റവും നിന്ദ്യന്‍മാരുടെ കൂട്ടത്തിലായിരിക്കും. المجادلة - അല്‍ മുജാദിലഃ - 58:21 كَتَبَ ٱللَّهُ لَأَغْلِبَنَّ أَنَا۠ وَرُسُلِىٓ ۚ إِنَّ ٱللَّهَ قَوِىٌّ عَزِيزٌ അല്ലാഹു രേഖപ്പെടുത്തിവെച്ചിരിക്കുന്നു, നിശ്ചയമായും ഞാനും എന്റെ റസൂലുകളും തന്നെ വിജയംനേടും എന്ന്. നിശ്ചയമായും, അല്ലാഹു, ശക്തനും പ്രതാപശാലിയുമാകുന്നു. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_വാടാനപ്പള്ളി #ربيع_الآخر_٣_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/474 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly

260908_1904.mp38.93 MB

#QURAN_PADANA_CLASS_PART_213_ #ക്വുർആൻ_പഠന_ക്‌ളാസ്_213_ المجادلة - അല്‍ മുജാദിലഃ - 58:14 ۞ أَلَمْ تَرَ إِلَى ٱلَّذِينَ تَوَلَّوْا۟ قَوْمًا غَضِبَ ٱللَّهُ عَلَيْهِم مَّا هُم مِّنكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى ٱلْكَذِبِ وَهُمْ يَعْلَمُونَ (നബിയേ) നീ നോക്കിക്കാണുന്നില്ലേ, അല്ലാഹു കോപിച്ചിട്ടുള്ളതായ ഒരു ജനതയോടു മൈത്രീബന്ധം സ്ഥാപിച്ചവരെ?! അവര്‍ [ആ ജനത] നിങ്ങളില്‍പെട്ടവരല്ല, അവരില്‍ പെട്ടവരുമല്ല; അറിഞ്ഞുകൊണ്ടു (തന്നെ) അവര്‍ വ്യാജത്തിന്റെപേരില്‍ ശപഥം ചെയ്യുകയും ചെയ്യുന്നു. المجادلة - അല്‍ മുജാദിലഃ - 58:15 أَعَدَّ ٱللَّهُ لَهُمْ عَذَابًا شَدِيدًا ۖ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ അല്ലാഹു അവര്‍ക്കു കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. (കാരണം) നിശ്ചയമായും, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു എത്രയോ ദുഷിച്ചതാണ്. المجادلة - അല്‍ മുജാദിലഃ - 58:16 ٱتَّخَذُوٓا۟ أَيْمَٰنَهُمْ جُنَّةً فَصَدُّوا۟ عَن سَبِيلِ ٱللَّهِ فَلَهُمْ عَذَابٌ مُّهِينٌ തങ്ങളുടെ സത്യങ്ങളെ അവര്‍ ഒരു തടവാക്കിത്തീര്‍ത്തു; അങ്ങനെ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു അവര്‍ (ജനങ്ങളെ) തടഞ്ഞു. അതിനാല്‍, അവര്‍ക്കു അപമാനകരമായ ശിക്ഷയുണ്ട്. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #ربيع_الاول_٢٦_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/472 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly

260901_1907.mp312.26 MB

#QURAN_PADANA_CLASS_PART_212_ #ക്വുർആൻ_പഠന_ക്‌ളാസ്_212_ المجادلة - അല്‍ മുജാദിലഃ - 58:12 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نَٰجَيْتُمُ ٱلرَّسُولَ فَقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَةً ۚ ذَٰلِكَ خَيْرٌ لَّكُمْ وَأَطْهَرُ ۚ فَإِن لَّمْ تَجِدُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുന്നതായാല്‍, നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പില്‍ (എന്തെങ്കിലും) ഒരു ദാനധര്‍മ്മം സമര്‍പ്പിക്കുവിന്‍. അതു, നിങ്ങള്‍ക്കു ഉത്തമമായതും, കൂടുതല്‍ ശുദ്ധമായതുമായിരിക്കും. എനി, നിങ്ങള്‍ക്കു (അതു) കിട്ടിയില്ലെങ്കില്‍ - എന്നാല്‍ - അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്. المجادلة - അല്‍ മുജാദിലഃ - 58:13 ءَأَشْفَقْتُمْ أَن تُقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَٰتٍ ۚ فَإِذْ لَمْ تَفْعَلُوا۟ وَتَابَ ٱللَّهُ عَلَيْكُمْ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ നിങ്ങളുടെ രഹസ്യഭാഷണത്തിനു മുമ്പില്‍ വല്ല ദാനധര്‍മ്മങ്ങളും സമര്‍പ്പിക്കുന്നതിനു നിങ്ങള്‍ ഭയപ്പെട്ടുവോ?! എന്നാല്‍, നിങ്ങള്‍ (അതു) ചെയ്യാതിരിക്കുകയും, അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിരിക്കയാല്‍, നിങ്ങള്‍ നമസ്ക്കാരം നിലനിറുത്തുകയും, 'സകാത്തു' കൊടുക്കുകയും, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്തുകൊള്ളുവിന്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #ربيع_الاول_١٩_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/470 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly

260825_1910.mp311.42 MB

#QURAN_PADANA_CLASS_PART_211_ #ക്വുർആൻ_പഠന_ക്‌ളാസ്_211_ المجادلة - അല്‍ മുജാദിലഃ - 58:11 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قِيلَ لَكُمْ تَفَسَّحُوا۟ فِى ٱلْمَجَٰلِسِ فَٱفْسَحُوا۟ يَفْسَحِ ٱللَّهُ لَكُمْ ۖ وَإِذَا قِيلَ ٱنشُزُوا۟ فَٱنشُزُوا۟ يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَٱلَّذِينَ أُوتُوا۟ ٱلْعِلْمَ دَرَجَٰتٍ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ഹേ, വിശ്വസിച്ചവരേ, 'ഇരിപ്പിടങ്ങളില്‍ വിശാലത [സൗകര്യം] ചെയ്യുവിന്‍' എന്നു നിങ്ങളോടു പറയപ്പെട്ടാല്‍, നിങ്ങള്‍ വിശാലത നല്‍കുവിന്‍, (എന്നാല്‍) അല്ലാഹു നിങ്ങള്‍ക്കു വിശാലത നല്‍കുന്നതാണ്. നിങ്ങളോടു 'എഴുന്നേല്‍ക്കുവിന്‍' എന്നു പറയപ്പെട്ടാല്‍, നിങ്ങള്‍ എഴുന്നേല്‍ക്കുകയും ചെയ്യുവിന്‍; നിങ്ങളില്‍നിന്നു വിശ്വസിച്ചവരെയും, അറിവു നല്‍കപ്പെട്ടിട്ടുള്ളവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായറിയുന്നവനാകുന്നു. 🪑ഇരിപ്പിടങ്ങളിൽ വിശാലത ചെയ്തു കൊടുക്കൽ 💺ഒരാളെ മഹത്വപ്പെടുത്താൻ വേണ്ടി ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേൽക്കൽ 🪑ഒരാളെ സ്വീകരിക്കാൻ ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റ് ചെല്ലൽ 📚ദീൻ പഠിക്കുന്നവർക്കുള്ള ശ്രേഷ്ഠത ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #ربيع_الاول_١٢_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/468 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly

260818_1915.mp311.00 MB

#QURAN_PADANA_CLASS_PART_210_ #ക്വുർആൻ_പഠന_ക്‌ളാസ്_210_ 58. المجادلة - അല്‍ മുജാദിലഃ - 58:8 أَلَمْ تَرَ إِلَى ٱلَّذِينَ نُهُوا۟ عَنِ ٱلنَّجْوَىٰ ثُمَّ يَعُودُونَ لِمَا نُهُوا۟ عَنْهُ وَيَتَنَٰجَوْنَ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَإِذَا جَآءُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ ٱللَّهُ وَيَقُولُونَ فِىٓ أَنفُسِهِمْ لَوْلَا يُعَذِّبُنَا ٱللَّهُ بِمَا نَقُولُ ۚ حَسْبُهُمْ جَهَنَّمُ يَصْلَوْنَهَا ۖ فَبِئْسَ ٱلْمَصِيرُ രഹസ്യസംസാരത്തെപ്പറ്റി വിലക്കം ചെയ്യപ്പെട്ടിട്ടുള്ളവരെ നീ കാണുന്നില്ലേ? പിന്നേയും, തങ്ങളോട് വിലക്കപ്പെട്ടിട്ടുള്ളതിലേക്കു അവര്‍ മടങ്ങുന്നു [വീണ്ടും അതാവര്‍ത്തിക്കുന്നു:]. പാപവും, അതിക്രമവും, റസൂലിനോടുള്ള അനുസരണക്കേടും സംബന്ധിച്ചു അവര്‍ പരസ്പരം രഹസ്യസംസാരം നടത്തുകയും ചെയ്യുന്നു! അവര്‍ നിന്റെ അടുക്കല്‍ വന്നാലോ, അല്ലാഹു നിന്നെ അഭിവാദ്യം ചെയ്തിട്ടില്ലാത്തതുകൊണ്ടു അവര്‍ നിന്നെ അഭിവാദ്യം ചെയ്കയും ചെയ്യും. അവര്‍ തങ്ങളില്‍ (തമ്മതമ്മില്‍) പറയുകയും ചെയ്യും: "നാം (ഈ) പറയുന്നതിനു അല്ലാഹു നമ്മെ ശിക്ഷിക്കാത്തതെന്ത്" എന്നു. അവര്‍ക്കു 'ജഹന്നം' [നരകം] മതി; അതിലവര്‍ കടന്നെരിയും! അപ്പോള്‍ (ആ) പര്യവസാന സ്ഥലം എത്ര ചീത്ത!! 58. المجادلة - അല്‍ മുജാദിലഃ - 58:9 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا تَنَٰجَيْتُمْ فَلَا تَتَنَٰجَوْا۟ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَتَنَٰجَوْا۟ بِٱلْبِرِّ وَٱلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ പരസപരം രഹസ്യസംസാരം നടത്തുന്നതായാല്‍, പാപവും, അതിക്രമവും, റസൂലിനോടു അനുസരണക്കേടും സംബന്ധിച്ചു രഹസ്യ സംസാരം നടത്തരുതു; പുണ്യവും, ഭയഭക്തിയും സംബന്ധിച്ചു രഹസ്യസംസാരം നടത്തുകയും ചെയ്തുകൊള്ളുവിന്‍. നിങ്ങള്‍ യാതൊരുവനിലേക്കു ഒരുമിച്ചു കൂട്ടപ്പെടുമോ ആ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. 58. المجادلة - അല്‍ മുജാദിലഃ - 58:10 إِنَّمَا ٱلنَّجْوَىٰ مِنَ ٱلشَّيْطَٰنِ لِيَحْزُنَ ٱلَّذِينَ ءَامَنُوا۟ وَلَيْسَ بِضَآرِّهِمْ شَيْـًٔا إِلَّا بِإِذْنِ ٱللَّهِ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ നിശ്ചയമായും (ആ) രഹസ്യസംസാരം പിശാചില്‍ നിന്നു തന്നെയുള്ളതാണ്; വിശ്വസിച്ചവരെ വ്യസനിപ്പിക്കുവാന്‍ വേണ്ടി. അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ, അവര്‍ക്കതു ഒട്ടും ഉപദ്രവം ചെയ്യുന്നതല്ലതാനും. അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #ربيع_الاول_٥_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/466 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly

Photo from أبو إبراهيم
Photo from أبو إبراهيم

Audio from أبو إبراهيم

#QURAN_PADANA_CLASS_PART_72_ *ക്വുർആൻ പഠന ക്‌ളാസ് -72* سورة_البينة_٤،٥ 98. البينة - അല്‍ ബയ്യിനഃ وَمَا تَفَرَّقَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ إِلَّا مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَةُ വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് വ്യക്തമായ തെളിവ് വന്നതിന് ശേഷമായിട്ടല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല. وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ മതത്തെ (അഥവാ കീഴ്‌വണക്കത്തെ) അല്ലാഹുവിന് നിഷ്‌കളങ്കരാക്കിക്കൊണ്ട് - ഋജുമനസ്‌കരായ നിലയില്‍ - അവനെ ആരാധിക്കുവാനും, നമസ്‌കാരം നിലനിര്‍ത്തുവാനും, സക്കാത്ത് കൊടുക്കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ലതാനും. അതത്രെ ചൊവ്വായ മാര്‍ഗ്ഗത്തിന്‍റെ മതം (അഥവാ നടപടി). 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #رمضان_٧_١٤٤٥_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 📖📖📖📖📖📖📖📖📖📖📖📖 https://t.me/thajweedclassweekly/155 📘📘📘📘📘📘📘📘📘📘📘📘 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly

260811_1917.mp310.97 MB

#QURAN_PADANA_CLASS_PART_209_ #ക്വുർആൻ_പഠന_ക്‌ളാസ്_209_ 58. المجادلة - അല്‍ മുജാദിലഃ - 58:5 إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥ كُبِتُوا۟ كَمَا كُبِتَ ٱلَّذِينَ مِن قَبْلِهِمْ ۚ وَقَدْ أَنزَلْنَآ ءَايَٰتٍۭ بَيِّنَٰتٍ ۚ وَلِلْكَٰفِرِينَ عَذَابٌ مُّهِينٌ നിശ്ചയമായും, അല്ലാഹുവിനോടും, അവന്റെ റസൂലിനോടും കിടമത്സരം നടത്തുന്നവര്‍, അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടതുപോലെ വഷളാക്കപ്പെടുന്നതാണ്. സുവ്യക്തമായ പല ലക്ഷ്യങ്ങളും നാം അവതരപ്പിച്ചിട്ടുണ്ടുതാനും. അവിശ്വാസികള്‍ക്കു നിന്ദ്യമായ ശിക്ഷയുമുണ്ട്‌. 58. المجادلة - അല്‍ മുജാദിലഃ - 58:6 يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًا فَيُنَبِّئُهُم بِمَا عَمِلُوٓا۟ ۚ أَحْصَىٰهُ ٱللَّهُ وَنَسُوهُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ شَهِيدٌ അവരെ മുഴുവനും അല്ലാഹു എഴുന്നേല്‍പിക്കുന്ന ദിവസം, അപ്പോള്‍, തങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവര്‍ക്കു അവന്‍ വിവരമറിയിച്ചുകൊടുക്കുന്നതാണ്. അല്ലാഹു അതു കണക്കാക്കി [ക്ലിപ്തപ്പെടുത്തി] വെച്ചിരിക്കുന്നു; അവരതു മറന്നുകളയുകയും ചെയ്തിരിക്കുന്നു. അല്ലാഹു എല്ലാ കാര്യത്തിന്റെ മേലും (ദൃക്) സാക്ഷിയാകുന്നു. 58. المجادلة - അല്‍ മുജാദിലഃ - 58:7 أَلَمْ تَرَ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۖ مَا يَكُونُ مِن نَّجْوَىٰ ثَلَٰثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَآ أَدْنَىٰ مِن ذَٰلِكَ وَلَآ أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا۟ ۖ ثُمَّ يُنَبِّئُهُم بِمَا عَمِلُوا۟ يَوْمَ ٱلْقِيَٰمَةِ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ നീ കാണുന്നില്ലേ, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹു അറിയുന്നുവെന്നു?! ഒരു മൂന്നാളുടെ രഹസ്യഭാഷണവും അവന്‍ അവരില്‍ നാലാമനായിക്കൊണ്ടില്ലാതെ ഉണ്ടാകുകയില്ല. അഞ്ചാളുടേതും തന്നെ, അവന്‍ അവരില്‍ ആറാമനായിക്കൊണ്ടില്ലാതെ (ഉണ്ടാകുക)യില്ല; അതിനേക്കാള്‍ താഴെയുള്ളതാകട്ടെ, അധികരിച്ചതാകട്ടെ, അവന്‍ അവരോടൊപ്പമില്ലാതില്ല - അവര്‍ എവിടെയായിരുന്നാലും ശരി. പിന്നീട് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി ക്വിയാമത്തു നാളില്‍ അവന്‍ അവരെ വിവരമറിയിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #صفر_٢٧_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/464 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly

260804_1921_01.mp310.17 MB

#QURAN_PADANA_CLASS_PART_208_ #ക്വുർആൻ_പഠന_ക്‌ളാസ്_208_ 58. المجادلة - അല്‍ മുജാദിലഃ - 58:3 وَٱلَّذِينَ يُظَٰهِرُونَ مِن نِّسَآئِهِمْ ثُمَّ يَعُودُونَ لِمَا قَالُوا۟ فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَآسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِۦ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ തങ്ങളുടെ സ്ത്രീകളെ [ഭാര്യമാരെ] 'ളിഹാര്‍' ചെയ്യുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ രണ്ടു പേരും അനോന്യം സ്പര്‍ശിക്കുന്നതിനുമുമ്പായി ഒരു അടിമയെ സ്വതന്ത്രമാക്കുകയാണ് (വേണ്ടത്). ഇപ്പറഞ്ഞതു മുഖേന നിങ്ങള്‍ക്കു സദുപദേശം നല്‍കപ്പെടുകയാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. 58. المجادلة - അല്‍ മുജാദിലഃ - 58:4 فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَآسَّا ۖ فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا ۚ ذَٰلِكَ لِتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ ۚ وَتِلْكَ حُدُودُ ٱللَّهِ ۗ وَلِلْكَٰفِرِينَ عَذَابٌ أَلِيمٌ എനി, ആർക്കെങ്കിലും (അത്) എത്തപ്പെടാത്ത [സാധ്യമാവാത്ത] പക്ഷം, അവർ അന്യോന്യം സ്പർശിക്കുന്നതിന് മുമ്പായി തുടർച്ചയായ രണ്ട് മാസത്തെ നോമ്പ് (പിടിക്കുക). എനി, ആർക്കെങ്കിലും (അതിനും) സാധിക്കാതെ വരുന്നപക്ഷം, അറുപത് സാധുക്കൾക്ക് ഭക്ഷണം നൽകുക. അത്, അല്ലാഹുവിലും, അവന്‍റെ റസൂലിലും നിങ്ങൾ വിശ്വസിക്കുവാൻ വേണ്ടിയത്രെ. അവ (യൊക്കെ) അല്ലാഹുവിന്‍റെ (നിയമപരമായ) അതിർത്തികളാകുന്നു. അവിശ്വാസികൾക്ക് വേദനയേറിയ ശിക്ഷയുമുണ്ട്. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #صفر_١٣_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/462 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly