മൗലിദ് പഠനം
Kanalga Telegram’da o‘tish
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Ko'proq ko'rsatish1 380
Obunachilar
Ma'lumot yo'q24 soatlar
+37 kun
+1530 kun
Postlar arxiv
1 380
الأدلة الباهرة في اسرار احتفال الميلاد النبوي ﷺ ( المولد النبوي في ضوء الأدلة الإسلامية )
1 380
يتعدى المولد النبوي من الصحابة وراثة إلى التابعين رضي الله عنهم
يتعدّى المولد النبويّ من الصحابة إلى التابعين وإلى الأخيار بعدهم رضي الله عنهم
نبذة مختصرة عن سيد الطائفة الامام الجنيد بن محمد رحمه الله
الامام معروف الكرخي رضي الله عنه
يتعدّى المولد النبويّ من التابعين الى تبع التابعين والى الأخيار بعدهم رضي الله عنهم
يتعدّى المولد النبويّ منهم الى الأخيار والأولياء بعدهم رضي الله عنهم
ثم يتعدّى المولد النبويّ من الأخيار والأولياء من جاء بعدهم ملوكا كصاحب إربل وعظماء وعلماء
1 380
يسير المولد النبوي ﷺ مع إختلاف الأحوال من ملأ الأعلى و زمان أهل الصدر الأول الى وقتنا هذا - 1442 هـ
المولد النبويّ في زمان الصحابة الكرام
وقائع ولادته ﷺ دراسة تعليمية في زمان الصحابة الكرام وهذا هو المولد النبويّ عندهم ونحوه
المولد النبويّ من الصدر الأول السلف الصالح
قد صنّف الأئمة كتب الموالد النبوية من زمان 250 هـ
الأدلة لنقول المخدوم في مولد المنقوص
1 380
لكلمة الأسنى في القدوة الحسنى
مولد الشيخ تاج العلماء السيّد عبد الرحمن البخاري
താജുൽ ഉലമ മൗലിദ്
രചന എം.എ ഇസ്മാഈൽ സഅദി
Another
https://t.me/moulidstudy/1566
https://t.me/moulidstudy/1567
1 380
تنقية الخاطر في مناقب الشيخ عبد القادر
مولد الشيخ قطب الأقطاب الجيلاني
للأستاذ أبى محمد الويلتوري المليباري
മുഹിയദ്ദീൻ ശൈഖ് മൗലിദ്
വൈലത്തൂർ ബാവ മുസ്ലിയാർ
1 380
മൗലിദ് സദസ്സ് കൊണ്ട് സത്യവിശ്വാസിക്ക് നേടാവുന്ന ഏഴ് പ്രധാന സൗഭാഗ്യങ്ങൾ:
1. ഖുർആൻ പാരായണം
അല്ലാഹു പറയുന്നു : ഖുർആനിൽ നിന്നും നിങ്ങൾ സൗകര്യപ്രദമായത് പാരായണം ചെയ്യൂ
[സൂറതുൽ മുസമ്മിൽ 20]
2. ദൈവീക സ്മരണ:
നിങ്ങൾ വിജയികളാവാൻ അല്ലാഹുവിനു ധാരാളം ദിക്റുകൾ ചൊല്ലുക
[സൂറതുൽ ജുമുഅ 10]
3. പ്രവാചക പ്രകീർത്തനം
അവർ പ്രവാചകനെ ﷺ മഹത്വപ്പെടുത്തുകയും സഹായിക്കുകയും ചെയതു
[സൂറതുൽ അഹ് റാഫ് 157: ]
4. നന്മയുടെ സംഗമ വേദി
നിങ്ങൾ ഗുണാത്മക കാര്യം കൊണ്ടും നന്മ കൊണ്ടും പരസ്പപരം സഹായിക്കുക
[സൂറതുൽ മാഇദ: 2]
5. നന്മ കൊണ്ട് ഉൽബോധനം
അല്ലാഹു പറയുന്നു: നിങ്ങൾ ഉൽബോധനം നടത്തുക നിശ്ചയം ഉൽബോധനം സത്യവിശ്വാസികൾക്ക് ഉപകരിക്കും
[സൂറതു ദാരിയാത് 55]
6. ഭക്ഷണം നൽകൽ
അവർ സ്നേഹത്തോടെ ഭക്ഷണം ഭക്ഷിപ്പിക്കുന്നവരാണ്
[സൂറതുൽ ഇൻസാൻ 8]
7. പ്രാർത്ഥനയും പ്രത്യുത്തരവും
നിങ്ങൾ എന്നോട് പ്രാർത്ഥിച്ചാൽ ഞാൻ പ്രത്യുത്തരം നൽകും
[സൂറതു ഗാഫിർ: 60]
See
https://t.me/moulidstudy/1991
1 380
പിന്നീട്, ഇതില്‍ കുറേ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഖത്തറിലെ പോലീസ് ഡിപ്പാര്‍ട്മെന്‍റിലെ ഒരു ഉന്നത ഉദ്യേഗസ്ഥനായ അലിയ്യ്ബ്നു സഅദ് അല്‍ കഅ്ബിയുമായി ഉസ്താദ് ബന്ധപ്പെടുകയും അദ്ധേഹത്തെ കവിത കാണിക്കുകയും ചെയ്തു. അദ്ധേഹം അത് സ്വന്തം ചെലവില്‍ പ്രസിദ്ധീകരിക്കാന്‍ തയാറാണെന്ന് അറിയിച്ചു ലോകപ്രസിദ്ധ ചിന്തകനും പണ്ഡിതനുമായ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിയുടെ അവതാരികയോടെയാണ് അത് പുറത്തിറങ്ങിയത്.
നിരവധി മര്സിയ്യാത്തുകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ആദ്യമായി അദ്ധേഹം കവിത രചിച്ചത് ഭാര്യയുടെ വല്ല്യുപ്പ വെള്ളയത്ത് കുഞ്ഞമ്മദ് മുസ് ലിയാരുടെ മരണത്തില്‍ അനുശോചിച്ചു കൊണ്ടായിരുന്നു. പിന്നീട് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, ഖുത്വുബി മുഹമ്മദ് മുസ്ലിയാര്‍, മേപ്പിലാച്ചേരി മുഹ്യിദ്ധീന്‍ മുസ്ലിയാര്‍ , കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ , എം എം ബഷീര്‍ മുസ്ലിയാര്‍ , ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍, കണ്ണിയ്യത്ത് അഹ്മദ് മുസ്ലിയാര്‍ , ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ , ഇ കെ ഹസ്സന്‍ മുസ്ലിയാര്‍ , ചീക്കിലോട്ട് കുഞ്ഞഹമ്മദ് മുസ്ലിയാര്‍ , പിതാവ് അരീക്കല്‍ അഹ്മദ് മുസ്ലിയാര്‍, തുടങ്ങിയ മഹാപണ്ഡിതരെ അനുശോചിച്ച് കവിതകൾ രചിച്ചു. സമകാലിക സംഭവങ്ങളെ കുറിച്ചും അദ്ധേഹം കവിത രചിച്ചിട്ടുണ്ട്.
ഒരു പുരുഷായുസ്സ് മുഴുവന്‍ ദീനീ വിജ്ഞാന വഴിയിൽ ചിലവഴിച്ചു അരീക്കൽ ഓർ 2005 സെപ്തംബർ 18 ശനിയാഴ്ച അല്ലാഹുവിന്‍റെ സവിധത്തിലേക്കു യാത്രയായി.
അല്ലാഹു അവിടുത്തെ പരലോക ജീവിതം പ്രകാശ പൂരിതമാക്കട്ടെ. ആമീൻ
1 380
അരീക്കൽ അബ്ദുറഹിമാൻ മുസ്ലിയാർ : അറബ് സാഹിത്യത്തിലെ വിസ്മയം
അരീക്കല്‍ അഹമ്മദ് മുസ്ലിയാരുടെ കിമകനായി 1938 ജൂലൈ 10 ന് കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് മുയിപ്പോത്താണ് ഇവരുടെ ജനനം.
പിതാവ് അഹ്മദ് മുസ്ലിയാര്‍ പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്നു. നാദാപുരത്തെ അഹ്‌മദുശ്ശീറാസീ, വെളിയങ്കോട്ട കുട്ടിയാമു മുസ്ലിയാര്‍, കടമേരിയിലെ കീഴക്കയില്‍ ഒര്‍ തുടങ്ങിയ മഹാപണ്ഡിതരില്‍ നിന്നാണ് അദ്ധേഹം വിദ്യ നുകര്‍ന്നത്. അറബി ഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്ന മഹാന്‍ ധാരാളം അറബി കവിതകള്‍ രചിച്ചിട്ടുണ്ട്.
അറബിക്കവി കൂടിയായിരുന്ന പിതാവായിരുന്നു അരീക്കല്‍ ഉസ്താദിന്‍റെ കാവ്യ ലോകത്തേക്കുള്ള ചുവടു വെയ്പ്പിനു പിന്നിലെ പ്രേരകം.
അദ്ദേഹത്തില്‍ നിന്നാണ് കവതാശാസ്ത്രത്തിന്‍റെ അടിസ്ഥാന വിജ്ഞാനങ്ങള്‍ ഉസ്താദ് സ്വയത്തമാക്കിയത്.
പിന്നീട് പയ്യോളി ചെരിച്ചില്‍ പള്ളിയില്‍ അബ്ദുല്‍ അസീസ് മുസ്ലിയാരുടെ ശിക്ഷണത്തില്‍ പഠനം തുടര്‍ന്നു. ശേഷം ചേരാപുരം, പേരാമ്പ്രക്കടുത്ത കായണ്ണ തുടങ്ങിയ പ്രശസ്തമായ ദര്‍സുകളില്‍ പഠിച്ചു.തുടര്‍ന്ന് ചെറുവണ്ണൂര്‍ദര്‍സില്‍ ചേര്‍ന്നു.അവിടെ നിന്നും മാട്ടൂലില്‍ കീഴന കുഞ്ഞബ്ദുള്ള മുസ്ലിയാരുടെ ദര്‍സിലേക്കും ശേഷം പ്രസിദ്ധമായ നാദാപുരം ദര്‍സിലേക്കും മാറി. മേപ്പിലാച്ചേരി മുഹ്യിദ്ദീന്‍ മുസ്ലിയാര്‍, മുഹ മ്മദുശ്ശീറാസീ, പചിഞ്ഞാറയില്‍ അഹ്മദ് മുസ്ലിയാര്‍ എന്നീ പ്രമുഖരായിരുന്നു അന്നവിടെ ദര്‍സ് നടത്തിയിരുന്നത്.
മൂന്നു വര്‍ഷത്തോളം അവിടെ തുടര്‍ന്നു. അതിനിടെയിലാണ് ഉസ്താദിന്‍റെ പിതാവ് പരലോകം പ്രാപിച്ചത്. പിതാവിന്‍റെ മരണശേഷം വാഴക്കാട് കണ്ണിയ്യത്ത് ഉസ്താദിന്‍റെ ദര്‍സില്‍ ചേര്‍ന്നു. പിന്നീട് താഴേക്കാട് കുഞ്ഞബ്ദുള്ള മുസ്ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. അവിടെ നിന്ന് വീണ്ടും നാദാപുരത്തേക്ക് മാറി.കീഴന കുഞ്ഞബ് ദുള്ള മുസ് ലിയാര്‍ ദര്‍സ് നാദാപുരത്തേക്ക് മാറ്റിയ കാലമായിരുന്നു അത്. കീഴന ഉസ്താദിന്‍റെ ശിഷ്യത്വത്തില്‍ നാലു വര്‍ഷം വിദ്യയഭ്യസിച്ചു. പ്രഘാനപ്പെട്ട കിതാബുകളെല്ലാം ഓതിയത് അവിടെ വെച്ചായിരുന്നു. 1958 ല്‍ പഠനമം അവസാനിപ്പിച്ച് ഹജ്ജിനു പോയി. പുണ്യകര്‍മം കഴിഞ്ഞ് തിരിച്ചുവന്ന ഉസ്താദ് അധ്യാപനത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
ചെരിച്ചില്‍ പള്ളിയിലാണ് മുദര്‍രിസായി സേവനം തുടങ്ങിയത്. ശേഷം തോടന്നൂര്‍, കാഞ്ഞങ്ങാട്, ആറങ്ങാട്, ചിയ്യൂര്‍, കീഴ്പയ്യൂര്‍ എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. എല്ലാ പള്ളികളിലും ഉസ്താദിനു കീഴില്‍ 60 ൽ അതികം വിദ്യാര്‍ത്ഥികള്‍ വിദ്യയഭ്യസിച്ചിരുന്നു. 1978 ലാണ് കടമേരി റഹ്മാനിയ്യ അറബിക് കോളേജില്‍ എത്തുന്നത്. പിന്നീട് മരണം വരെ റഹ്മാനിയ്യയില്‍ സേവനമനുഷ്ഠിച്ചു.
അറബി കാവ്യലോകത്ത് ഈ മഹാ പണ്ഡിതന്റെ തൂലികയില്‍ നിന്ന് മനോഹരമായ നിരവധി കവിതകള്‍ വിരിഞ്ഞു.
അല്‍ ജൗഹറുല്‍ മുനള്ളമു ഫീ സീറത്തിന്നബിയ്യില്‍ മുകര്‍റം
വിശുദ്ധ പ്രവാചകന്‍ (സ) യുടെ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ചു കൊണ്ട് വിരചിതമായ കവിതാ സമാഹാരമാണിത്
ഉസ്താദിന്‍റെ മാസ്റ്റര്‍ പീസ് ഗ്രന്ഥമായിട്ടാണ് ഇത് അറിയപ്പെടുന്നത്. അതിനിടെ ഉസ്താദ് അബൂദാബി സന്ദര്‍ശിക്കാനിടയായി. അവിടെ ശൈഖ് ഖസ്റജിയും മറ്റു പല ഉന്നതരായ അറബികളും ഒരുമിച്ചുകൂടിയ ഒരു സദസ്സില്‍ കവിത ചൊല്ലി കേള്‍പ്പിക്കാന്‍ അവസരം ലഭിച്ചു.അവസരം ഉപയോഗപ്പെടുത്തിയ ഉസ്താദ് കവിത ചൊല്ലിക്കേള്‍പ്പിച്ചു. വളരെ ശ്രദ്ധയോടെയാണ് അറബി പ്രമുഖര്‍ ആ വരികള്‍ ശ്രവിച്ചത്.
ومر بكوفي أم لعبد الذي
تجود على سفر بشرب و مطعم
و قام رسول الله بمسع ضرعها
وبتلو عليه اسم الا له المعظم
എന്ന വരിയെത്തിയെപ്പോള്‍ തിരുനബിയോടുള്ള ബഹുമാന സൂചകമായി അവര്‍ മുഴുവന്‍ എഴുന്നേറ്റുനിന്നത്രെ. ഈ കവിതാസമാഹാരം പ്രസിദ്ധീകരിക്കാന്‍ ശൈഖ് ഖസ്റജി അതീവ താല്‍പര്യം പ്രകടിപ്പിക്കുകയും അബൂദാബിയിലെ ലജ്നത്തുറാസില്‍ നിന്ന് ഒരു സംഖ്യ ഇതിനായി അനുവദിക്കുകയും ചെയ്തു.ശൈഖ് സാഇദ്ബ്നു സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ഉപദേഷ്ടാവ് ശൈഖ് അലിയ്യുല്‍ ഹാശിമിയാണ് ഇതിന് അവതാരിക എഴുതിയത്. സുഡാനിലെ ഉമ്മു ദര്‍മാന്‍ യൂണിവേഴ്സിറ്റിയിലെ ഉസ്താദുല്‍ ഹദീസ് ശൈഖ് മുഹമ്മദ് നജീബ് മുത്വീഅ് എന്ന മഹാപണ്ഡിതന്‍റെ അഭിന്ദനക്കുറിപ്പും കൂടെ പ്രസിദ്ധീകരിച്ചിരുന്നു.
1 380
ആറളം അബ്ദുൽ ഖാദർ മുസ്ലിയാർ വിട പറഞ്ഞു
➖➖➖➖➖➖➖➖➖➖➖➖➖➖
കണ്ണൂർ ഇരുട്ടിക്കടുത്ത ആറളം എന്ന പ്രദേശത്താണ് അദ്ദേഹം ജീവിച്ചിരുന്നത്. ആറളം ഫൈസി എന്ന പേരിലും അവർ അറിയപ്പെട്ടിരുന്നു. 1981ൽ വഫാതായ പ്രമുഖ പണ്ഡിതനും നീണ്ട നാൽപ്പത് വർഷക്കാലം ആറളം മഹല്ല് ഖാസിയുമായിരുന്ന മൊയ്തീൻ മുസ്ലിയാരുടെ മകനായി 1954 ജൂൺ 22നാണ് ഇദ്ദേഹം ജനിച്ചത്
ആറളം ,എടയന്നൂർ ,രാമന്തളി ,തൃക്കരിപ്പൂർ ഉദിനൂർ ,തുടങ്ങിയ സ്ഥലങ്ങളിലാണ് ദർസ് പഠനം
രാമന്തളി റംസാൻ ഫൈസി ,മർഹൂം സയ്യിദ് ഹാശിം തങ്ങൾ ,മർഹൂം പി.കെ. അബ്ദുള്ള മുസ്ലിയാർ മേൽമുറി, തുടങ്ങിയ മഹാ പണ്ഡിതന്മാരാണ് ദർസിലെ ഉസ്താദുമാർ ,1977 ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി
മർഹൂം ശംസുൽ ഉലമ ഇ.കെ.ഉസ്താദ് ,മർഹും കോട്ടുമല ഉസ്താദ് ,മർഹൂം കെ.കെ.അബൂബക്കർ ഹസ്റത്ത് ,ഉസ്താദ് എം.ടി.അബ്ദുള്ള മുസ്ലിയാർ ,ഉസ്താദ് കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാർ തുടങ്ങിയവരാണ് ജാമിഅ യിലെ ഉസ്താദുമാർ.
മട്ടന്നൂർ പരിയാരത്ത് നിന്നാണ് അദ്യാപനത്തിന് തുടക്കം കുറിച്ചത് മൂന്ന് വർഷത്തിന് ശേഷം കാഞ്ഞങ്ങാടിനടുത്തുള്ള അദിഞ്ഞാലിലേക്ക് മാറി മുപ്പത് വർഷക്കാലം അവിടെ ദർസ് നടത്തി ശേഷം സ്വന്തം നാട്ടിൽ സ്ഥാപിച്ച സ്ഥാപനത്തിൽ സേവനം തുടർന്നു
ചാവക്കാട് മർഹൂം ഹിബത്തുള്ളാഹിൽ ബുഖാരിയാണ് ആറളം ഉസ്താദിന്റെ പ്രധാന ശൈഖ്
കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാർ ,വടകര മമ്മദാജി തങ്ങൾ ,ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ ,മർഹും സി.എം വലിയുളളാഹി മടവൂർ, നരിക്കോട് മുഹമ്മദ് മുസ്ലിയാർ തുടങ്ങിയ മഹാ സൂഫി പണ്ഡിതന്മാരിൽ നിന്ന് പ്രത്യേകം ഇജാസത്തുകൾ ലഭിച്ചിട്ടുണ്ട്
അത്തദ്രീബ് എന്ന അറബി മലയാളം നിഘണ്ടുവിന് പുറമെ നിരവധി മൗലിദ് രചനകളും ഉസ്താദ് നടത്തിയിട്ടുണ്ട്.
16/1/2021 ശനിയാഴ്ചയാണ് ബഹുമാനപ്പെട്ടവർ വഫാത്തായത് . നാഥൻ ഉഖ് റവിയായ പദവി ഉയർത്തി കൊടുക്കട്ടെ ആമീൻ
1 380
കക്കാട് ജുമാഅത്ത് പള്ളിയുടെ മുമ്പിലുള്ള ജിഫ്രി മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന വലിയ സൂഫിവര്യനും പണ്ഡിതനുമായിരുന്ന സയ്യിദ് ഐദ്രൂസ് ജിഫ്രി തങ്ങൾ(ഖ.സി) അവർകളുടെയും ആണ്ടുദിനമായിരുന്നു.
അവിടുത്തെ വല്യുപ്പ കൊടിഞ്ഞി ഹുസൈൻ ഐദ്രൂസ് തങ്ങൾ(ഖ.സി) അവർകളെ കുറിച്ച് ബഹുമാനപ്പെട്ട പാങ്ങിൽ ഉസ്താദ്(ന.മ) എഴുതിയ 'അൽ ഖൗലുൽ മുൻജി' എന്ന മൗലിദിൽ സ്മര്യപുരുഷൻ സയ്യിദ് ഐദ്രൂസ് ജിഫ്രി തങ്ങൾ(ഖ.സി) അവർകളെ 'ഐദ്രൂസുൽ അക്ബർ' എന്നാണ് പരിചയപ്പെടുത്തിയത്. ഹി.1352 ദുൽഖഅദ് 28ന് വിടപറഞ്ഞു.
വലിയ കറാമത്തുകൾക്കുടമയായിരുന്ന മഹാനവർകളെക്കുറിച്ച് 'ഫൈളുൽ ഖുദ്ദൂസ്' എന്ന പേരിൽ ബഹു: കുണ്ടൂർ ജിഫ്രി തങ്ങൾ ഒരു ലഘു മൗലിദ് രചിച്ചിട്ടുണ്ട്.
1 380
فيض القدّوس بمناقب السيد الجفري العيدروس(ر)
ഫൈളുൽ ഖുദ്ദൂസ് മൗലിദ്
സയ്യിദ് ഫള്ൽ ജിഫ്രി തങ്ങൾ അൽ ബാഖവി, കുണ്ടൂർ
കക്കാട് ജുമുഅത്ത് പള്ളിക്ക് സമീപം അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഐദ്രൂസ് ജിഫ്‌രി മൗലിദ്
(വ:ഹി.1352)
1 380
مولد زين الدين المعبري المخدومي الفناني
ألفه العلامة كنجاو مسليار الفناني المليباري
وله شرح مسمي بالدر المكتوم في شرح مولد المخدوم
പൊന്നാനി സൈനുദ്ധീൻ മഖ്ദും മൗലിദ്
രചന പൊന്നാനി കൊച്ചലുമ്മാനകത്ത് കുഞ്ഞാവ മുസ്‌ലിയാർ
ഈ മൗലിദിന് الدر المكتوم എന്ന പേരിൽ ഒരു വ്യാഖ്യാനമുണ്ട്
Another
https://t.me/moulidstudy/1530
1 380
മലബാറിൽ ഇസ്ലാമിക വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് കാർമികത്വം വഹിച്ച മഹാനായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ(റ) നെക്കുറിച്ചുള്ള മൗലിദ് ഗ്രന്ഥം
مناقب الشيخ الإمام المخدوم الصغير
സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര (ആലത്തൂർപ്പടി ജുമാ മസ്ജിദ് മുദരിസ്) ആണ് ഗ്രന്ഥം രചിച്ചിട്ടുള്ളത്.
മഖ്ദൂം(റ)ന്റെ ജീവചരിത്രം ഹൃസ്വമായി അനാവരണം ചെയ്യുന്ന മൗലിദ് ഗ്രന്ഥം വളരെ ലളിതമായ ഭാഷയിലാണ് രചിച്ചിട്ടുള്ളത്. മഖ്ദൂം(റ)ന്റെ വൈജ്ഞാനിക മുന്നേറ്റങ്ങളും മഹാനിൽ നിന്ന് ഇമാം ശാഫിഈ(റ) വരെ എത്തുന്ന ഗുരു പരമ്പരയും ഈ ചെറുകൃതിയിൽ വിവരിക്കുന്നുണ്ട്. ലോക പ്രശസ്തി നേടിയ ഫത്ഹുൽ മുഈൻ ഉൾപ്പടെ മഖ്ദൂം(റ) രചിച്ച ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുകയും മൻഖൂസ് മൗലിദിന്റെ മഹത്വം വരച്ചു കാണിക്കുകയും ചെയ്യുന്നുണ്ട് ഇതിൽ.
മതവൈജ്ഞാനിക രംഗത്ത് നിസ്തുലമായ സ്ഥാനം നേടിയ സൈനുദ്ദീൻ മഖ്ദൂം(റ)ന്റെ ഈ മനാഖിബ് പാരായണം ചെയ്യുന്നത് മുതഅല്ലിമീങ്ങൾക്കും മതരംഗത്ത് സേവനം ചെയ്യുന്നവർക്കും ഏറെ ഫല പ്രാപ്തിയുള്ളതാണ്.
Read more
https://t.me/moulidstudy/1365
1 380
ശൈഖുനാ തഴവ ഉസ്താദ് (നവ്വറല്ലാഹ് മർഖദ)
............................................................
വിശ്വമാനവികതയുടെ ആത്മീയ പ്രഭായുമായി ഒരു പുരുഷായുസ്സ് (1921-1999) പരിശുദ്ധ ദീനിന് സമ്പൂർണ്ണമായും സമർപ്പിച്ച സൂഫിവര്യനായിരുന്നു ശൈഖുനാ തഴവാ ഉസ്താദ്. ഫിഖ്ഹിനെയും തസ്വവ്വുഫിനെയും വൃത്തബദ്ധമായ ഈരടികളിലാക്കി പൊതു സമൂഹത്തിന് പകര്‍ന്നു നല്‍കിയ അദ്ദേഹം തുല്ല്യതയില്ലാത്ത വൈജ്ഞാനിക സേവനമാണ് കാഴ്ചവെച്ചത്.
കവി,പണ്ഡിതന്‍,പ്രഭാഷകൻ എന്നീ നിലകളില്‍ പ്രസിദ്ധനായ അദ്ദേഹം തികഞ്ഞ ഒരു സൂഫിയുമായിരുന്നു. വിനയത്വം, വിജ്ഞാന തൃഷ്ണ, അവതരണ പാടവം, തുടങ്ങിയ മേഖലകളിൽ പക്വമായ പാണ്ഡിത്യം ഉസ്താദിനെ വ്യതിരിക്തനാക്കുന്നു.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കില്‍ തഴവാ എന്ന ഗ്രാമത്തില്‍ പള്ളാര്‍ശ്ശേരി തറവാട്ടില്‍ അബ്ദുല്‍ ഖാദിര്‍ കുഞ്ഞ്-ഫാത്തിമാ ദമ്പതികളുടെ മകനായി 1921 ആഗസ്റ്റ് 10-നാണ്
മഹാനവർകളുടെ ജനനം. പ്രാഥമിക പഠനങ്ങള്‍ക്ക് ശേഷം നീര്‍ക്കുന്നം ഹമീദ് മുസ്ലിയാര്‍, കോടഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ എന്നിവരിലൂടെയാണ് മതപഠനരംഗത്തേക്കു വരുന്നത്. കായംകുളം ഹസനിയ്യയില്‍ ആമക്കാട് തഖിയ്യുദ്ദീന്‍ ഇബ്റാഹീം മുസ്ലിയാരുടെ കീഴിലായിരുന്നു ഉപരിപഠനം. പ്രധാന ഗുരുവായ ഇബ്റാഹീം മുസ്ലിയാരുടെ കീഴില്‍ മലബാറിലും പഠിച്ചിട്ടുണ്ട്.
ചെറു പ്രായത്തിലേ മികച്ച എഴുത്തുക്കാരനായിരുന്ന ശൈഖുനാ തഴവ ഉസ്താദ് തന്റെ പ്രഥമ കൃതിയായ പ്രവാചക പ്രകീർത്തന മൗലിദ് ഗ്രന്ഥമായ ''മള്ഹറുല്‍ അതമ്മ് '' പൂര്‍ത്തിയാക്കുമ്പോള്‍ 18 വയസ്സായിരുന്നു പ്രായം. ബിസ്മില്ലാഹി നദ്ഊ റബ്ബനാ എന്നു തുടങ്ങുന്ന തവസ്സുല്‍ ബൈത്തും, വിര്‍ദുകളും അവയുടെ അര്‍ഥവുമടങ്ങിയ മസ്ലകുല്‍ ആബിദീന്‍, മനാഖിബു ഹസനിബ്നി അലിയ്യി കരുനാഗപ്പള്ളി, നിബ്റാസുല്‍ അലിയ്യി ഫീ മനാഖിബി ജോനകപ്പുറം തുടങ്ങിയവയും രചിച്ചിട്ടുണ്ട്. അല്‍മവാഹിബുല്‍ ജലിയ്യയാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ്. വിശുദ്ധ ഖുര്‍ആനില്‍ തുടങ്ങി സ്വര്‍ഗ്ഗത്തില്‍ അവസാനിക്കുന്ന 154 അധ്യായങ്ങളിലായി 22000 വരികളാണ് ഇതിലുളത്.
#മാവാഹിബുൽ_ജാലിയ്യയുടെ രചനയെക്കുറിച്ച് തഴവ ഉസ്താദ് തന്നെ എഴുതിയത് ഇപ്രകാരമാണ്.
''ഫിഖ്ഹും അഖീദ: തസവ്വുഫും പല തത്ത്വവും
ഉള്‍ക്കൊണ്ടതാണിത് മാത്രമല്ല ചരിത്രവും
അറബില്‍ പദം ഇടയില്‍ കടന്നിട്ടുള്ളതാ
അക്കം കൊടുത്തതിനര്‍ഥവും വിവരിച്ചിട്ടുള്ളതാ
റജസിന്റെ രീതിയിലാണ് പോക്കതിനുള്ളത്
ഹൃദിസ്ഥമാക്കാനും അതാ വഴി നല്ലത് ''
കഅ്ബയുടെ കില്ല പിടിച്ച് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായിരുന്നു ഈ രചന. #ദക്ഷിണ_കേരള_ജംഇയ്യത്തുല്‍_ഉലമായുടെ മുഖപത്രമായ അന്നസീമിലാണ് അല്‍ മവാഹിബിന്റെ ആദ്യ ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ച് തുടങ്ങുന്നത്. പിന്നീട് 12000 വരികള്‍ സമാഹരിച്ച് പ്രഥമപതിപ്പ് പുറത്തിറങ്ങി. 1999-ല്‍ മനോരമ മ്യൂസിക് രഹിത ആല്‍ബം വിപണിയിലെത്തിക്കുകയും ചെയ്തിരുന്നു. ഇന്ന് സാധാരണക്കാരും പണ്ഡിതരും ഒരു പോലെ നെഞ്ചിലേറ്റുന്ന മഹാ കാവ്യമാണ് അല്‍മവാഹിബുല്‍ ജലിയ്യ.
ദക്ഷിണയുടെയും, പോഷകങ്ങളുടെയും ആദ്യ കാല നേതാക്കന്മാരിൽ പ്രമുഖനായിരുന്ന തഴവ ഉസ്താദ് റഈസുൽ ഉലമയുടെ ഏറ്റവും അടുത്ത കൂട്ടുകാരനും, സഹ പ്രവർത്തകനുമായിരുന്നു. പ്രസംഗവേദിയില്‍ ഒരു പ്രത്യേക ശൈലിയുടെ ഉടമയായിരുന്ന തഴവാ ഉസ്താദ് കേരളത്തിലെ അറിയപ്പെട്ട പ്രഭാഷകരിൽ പ്രസിദ്ധനുമായിരുന്നു. മലപ്പുറം ജില്ലയിലെ വെട്ടത്തൂരിലാണ് അദ്ദേഹം കൂടുതല്‍ പ്രഭാഷണം നടത്തിയത്. കോഴിക്കോട് ജില്ലയിലെ കുറ്റിച്ചിറയില്‍ രണ്ടുമാസം തുടര്‍ച്ചയായി പ്രഭാഷണം നടത്തിയിരുന്നു. പരിപാടികള്‍ക്കെത്തുമ്പോഴുണ്ടായിരുന്ന ലാളിത്യവും ആരാധനകളില്‍ മുഴുകിയുള്ള ജീവിതവും മനസ്സുതട്ടിയുള്ള സംസാരവുമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. മലബാറിലേക്ക് പ്രസംഗത്തിനായി ചെല്ലുമ്പോൾ പള്ളികളികളായിരുന്നു അന്ന് അദ്ദേഹം താമസത്തിനായി തെരഞ്ഞെടുത്തിരുന്നത്.
ഹിജ്‌റ 1420 സഫർ 29 (1999 ജൂണ്‍ 13) നായിരുന്നു മഹാന്റെ വിയോഗം.
''ഖബ്റെന്നു കേട്ടാല്‍ തത്ക്ഷണം ഞെട്ടേണ്ടതാ, കണ്ടാലുടന്‍ വാവിട്ട് നീ കരയേണ്ടതാ, മേടക്കുപകരം മാളമാ സുബ്ഹാനാ റബ്ബീ അതില്‍ കിടക്കേണ്ടതാണസ് മാനാ..''
എന്ന വരികളിലൂടെ മലയാളിയെ ഖബര്‍ ജീവിതത്തെ അനുസ്മരിക്കുന്ന അദ്ദേഹം തന്റെ ഖബര്‍ നേരത്തെ കുഴിച്ചു വെച്ചിരുന്നു. തഴവാ മാര്‍ക്കറ്റ് മസ്ജിദിനു സമീപമാണ് മഹാനവർകളുടെ മഖാം സ്ഥിതി ചെയ്യുന്നത്.
അള്ളാഹു അവരുടെ ദറജ ഉയർത്തി കൊടുക്കട്ടെ ആമീൻ...
1 380
11)ഫതാവല്‍ മുല്ലവി
12)തന്‍ബീഹുല്‍ അനാം ഫീ തന്‍സീലി ദവില്‍ അര്‍ഹാം
കര്‍മ്മശാസ്ത്രം
13)ഹാശിയ അലാ മുഖദ്ദിമതി തുഹ്ഫതില്‍ മുഹ്താജ്
14)അല്‍ ഖാലുല്‍ മുത്തസഖ് ഫീ ബയാനില്‍ അഖ്‌വാലി വല്‍ ഔജുഹി വത്ത്വുറുഖ്
15)അല്‍ ഖൗലുസ്സദീദ് ഫീ അഹ്കാമിത്തഖ്‌ലീദ്
16)തുഹ്ഫതുല്‍ അഹ്ബാബി തളിപ്പറമ്പ്
17)അന്നഹ്ജുല്‍ ഖവീം ലിമന്‍ യുഖല്ലിദു ഖൗലല്‍ ഖദീം ഫില്‍ ജുമുഅ
വിശ്വാസ ശാസ്ത്രം
18)ഇസാഹത്തുല്‍ ഹംസ അന്‍ അസ്ഇലത്തില്‍ ഖംസ
19)തന്‍ബീഹുല്‍ ഗഫൂല്‍ ഫീ ദഅ്‌വാ അന്നന്നബി ദാവൂദ് നബിയ്യുന്‍ വറസൂലുന്‍
20)റദ്ദുശ്ശറുശ്ശേരി
സാഹിത്യം ( ബലാഗ)
21)അല്‍ ബയാനുശ്ശാഫീ ഫീ ഇല്‍മയില്‍ അറുളി വല്‍ ഖവാഫീ
22)ഇബ്‌റാസുല്‍ മുഹ്മില്‍ ബിശറഹി നള്മി അലാഖാത്തില്‍ മജാസില്‍ മുര്‍സല്‍
ചരിത്രം
23)ഖിസ്സതു ചേരമാന്‍ പെരുമാള്‍
തര്‍ക്കശാസ്ത്രം (മന്‍ത്വിഖ്)
24)തന്‍ഖീഹുല്‍ മന്‍തിഖ് ഫീ ശറഹി തസ്വ്‌രീഹില്‍ മന്‍ത്വിഖ്
ഇനിയും നിരവധി നബി ഗ്രന്ഥങ്ങളും കൈയ്യഴുത്ത് പ്രതികളും അദ്ദേഹത്തിന്റെ ഖുതുബ് ഖാനയിലുണ്ട്. ചിലതിലൊന്നും രചിതാവിന്റെ നാമം വ്യക്തമല്ല. ഇതിന്ന് പുറമേ പ്രസിദ്ധനായ മുഫ്തിയായിരുന്ന അദ്ധേഹത്തിന്റെ നിരവധി ഫത്‌വകളുടെ കോപ്പി വീട്ടില്‍ സൂക്ഷിച്ചിരിപ്പുണ്ട്. ഫത്‌വകള്‍ ക്രോഡീകരിച്ച് ഫതാവെ മുല്ലവിയെന്ന ഗ്രന്ഥ രൂപത്തിലാക്കിയുരുന്നങ്കിലും കാലാന്തരത്തില്‍ നഷ്ടപ്പെട്ടുപോയി. അദ്ദേഹം നന്നാക്കിയ നിരവധി ഗ്രന്ഥങ്ങള്‍ സ്വവസതിയിലെ ഗ്രന്ഥ ശാലയില്‍ കാണാനായി. പ്രസിദ്ധീകൃതമാവുകയാണെങ്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു മുതല്‍കൂട്ട് തന്നെയാവും.
കര്‍മ്മശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി അഞ്ചു ഗ്രന്ഥങ്ങളാണ് ഈ ശാഖയില്‍ രചിച്ചത്. തുഹ്ഫതുല്‍ അഹ്ബാബ് തലിപ്പറമ്പ്, അല്‍ ഖൗലുസ്സദീദ് ഫീ അഹ്കാമിത്തഖ്‌ലീദ്, അല്‍ ഖൗലുല്‍ മുത്തസഖ് ഫീ ബയാനില്‍ അഖ്‌വാലി വല്‍ ഔജുഹി വത്തുറുഖ്, ഹാശിയ അലാ മുഖദ്ദിമതി തുഹ്ഫതില്‍ മുഹ്താജ് ലി ഇബ്‌നി ഹജര്‍, നഹജുല്‍ ഖവീം ലിമന്‍ യുഖല്ലിദു ഫില്‍ ജുമുഅതി മിനശ്ശാഫിഇയ്യത്തി അല്‍ ഖൗലല്‍ ഖദീം.
1935/1354 ഹിജ്‌റ ല്‍ ഈജിപ്തിലെ മുസ്തഫ അല്‍ ബാബി അല്‍ ഹലബി ആന്റ് സണ്‍സ് പബ്ലിഷ്ിംഗ് കമ്പനിയില്‍ നിന്നു പുറത്തിറക്കപ്പെട്ട ശാഫീ മദ്ഹബിലെ ഖദീമായ ഖൗലുകളനുസരിച്ച് ( അഭിപ്രായ ഭിന്നതകള്‍) ജുമുഅ നിസ്‌കരിക്കുന്നവര്‍ക്ക് മറുപടി എന്ന നിലക്കും ഇത്തരം അഭിപ്രായാന്തരങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ക്കു ഹേതുകമാവുകയും ചെയ്തപ്പോയാണു പാങ്ങിലുസ്താദ് ഈ കൃതി രചിക്കുന്നത്. ശാഫീ മദ്ഹബില്‍ പ്രമുഖരായി ഗണിക്കുന്ന പണ്ഡിതന്മാരുടേതടക്കം 45 ഓളം കിതാബുകള്‍ ഉപജീവിച്ചും 52 ഓളം പ്രമുഖരായ പണ്ഡിതരെ ഉദ്ധരിച്ചുമാണ് ഇരുപത്തെട്ട് പേജുകളുള്ള ഈ ചെറു ഗ്രന്ഥം രചിച്ചിരിക്കുന്നത്. എളുപ്പത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനായി അഭിപ്രായങ്ങള്‍ എണ്ണിപ്പറയുകയും ഓരോ അഭിപ്രായങ്ങളും വിലയിരുത്തുകയും ചെയ്യുന്ന രീതിയാണ് ഗ്രന്ഥത്തിലുടനീളം കാണാനാവുന്നത്.
രണ്ട് അദ്ധ്യായങ്ങളാക്കിത്തിരിച്ച ഗ്രന്ഥത്തില്‍ ജുമുഅയില്‍ പങ്കെടുക്കേണ്ടവരും അല്ലാത്തവരുമായ ജനങ്ങളുടെ അവസ്ഥ വിശദികരിക്കുന്ന ഒന്നാമദ്ധ്യായവും ജുമുഅയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ ശാഫിഈ പണ്ഡിതര്‍ക്കുള്ള അഭിപ്രായ വ്യത്യാസം വിശദീകരിക്കുന്ന രണ്ടാമദ്ധ്യായവുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പന്ത്രണ്ട് എന്ന് പറയുന്ന ഖൗല്‍ ഇമാം ശാഫിഈ യെക്കുറിച്ച് ഒരു അസ്വ്ഹാബും ഉദ്ധരിച്ചിട്ടില്ലെന്നും ഇമാം അബൂ ഹനീഫയുടെ ശിഷ്യനായ മുഹമ്മദ് ബ്‌നു ഹസന്‍ എന്നവര്‍ ഉദ്ധരിച്ചുവെന്നത് കാലഗണനയനുസരിച്ച് അംഗീകരിക്കാനാവുന്നതല്ലെന്നും മറ്റു വഴികളിലൂടെ വന്നതൊന്നും സ്വീകരിക്കാന്‍ കഴിയാത്തതാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുന്നു.
നാല് എന്ന ഖൗല്‍ വാസ്തവത്തില്‍ ഹനഫീ മദ്ഹബനുസരിച്ച് അനുവര്‍ത്തിക്കാവുന്ന ഖൗലാണെന്നും അതു സ്വീകരിക്കുമ്പോള്‍ മറ്റു മദ്ഹബിലെ ഖൗലുകള്‍ സ്വീകരിക്കേണ്ട ശര്‍ത്തുകള്‍ പാലിക്കേണ്ടതാണെന്നും വ്യക്തമാക്കുന്നു. ഈ അടുത്ത് കേരളത്തില്‍ ചര്‍ച്ചാ വിശയമായ തഅദ്ദുദുല്‍ ജുമുഅയുടെ വിഷയവും ചര്‍ച്ച ചെയ്യുന്ന പാങ്ങില്‍ അത് ശാഫിഊ ഇമാമിന്റെ നസ്സായ ഖൗല്‍ അല്ലെന്നും പകരം മുതഅഖിരീങ്ങളായ പണ്ഡിതര്‍ തര്‍ജീഹാക്കിയ ഖൗലാണെന്നും അടിസ്ഥാന രഹിതമാണെന്നും പറയുന്നു. ഖദീമായ അഭിപ്രായത്തില്‍ മൗനം മാത്രമുള്ളത് അനുവദനീയമാണെന്നത് വരുത്തിത്തീര്‍ത്തത് പില്‍ക്കാല പണ്ഡിതരാണെന്നും ചര്‍ച്ച ഉപസംഹരിക്കുന്നു.
⚫ വിയോഗം ⚫
1945 ല്‍ രോഗബാധിതനായ ഉസ്താദ് ഒരു വര്‍ഷത്തോളം കിടപ്പിലായിരുന്നു. 59 വര്‍ഷക്കാലത്തെ ഹൃസ്വമായ ജീവത കാലയളവ് കൊണ്ട് നൂറ്റാണ്ടുകള്‍ കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട കര്‍മ്മപദ്ധതികള്‍ നിര്‍വ്വഹിച്ച ആ മഹല്‍ വ്യക്തി ഹിജ്റ 1365 ദുല്‍ ഹജ്ജ് 25 ന് ക്രിസ്താബ്ദം 1945 നവംബര്‍ 20 ന് ഇഹലോകം വാസം വെടിഞ്ഞു.
1 380
☀️ പ്രധാന ഗുരുനാഥൻമാർ ☀️
● കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍
● അലി മുസ്‌ലിയാര്‍ കട്ടിലശ്ശേരി (അലിയ്യുത്തൂരി)
● മടത്തൊടിയില്‍ കാപ്പാട് മുഹമ്മദ് മുസ്‌ലിയാര്‍
👣 അധ്യാപനം 👣
കേരളത്തില്‍ നിലവിലുള്ള മുഴുവന്‍ പണ്ഡിതരിലേക്കും പ്രസരണം ചെയ്യുന്ന അറിവിന്റെ ഒരു ഭാഗം അവകാശപ്പെടാന്‍ പറ്റുന്ന തരത്തില്‍ വിശാലമായ ശിഷ്യ സമ്പത്തിനെ തന്റെ അധ്യാപക ജീവിതത്തിലൂടെ നേടിയെടുത്ത മഹദ് വ്യക്തിത്വമാണ് പാങ്ങിലുസ്താദ്.
1912ല്‍ ബാഖവി ബിരുദമെടുത്ത ശേഷം പാങ്ങ് ജുമാ മസ്ജിദ്, മണ്ണാര്‍ക്കാട് മഅ്ദനുല്‍ ഉലൂം ദര്‍സ്, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം ദര്‍സ് എന്നിവിടങ്ങളിലെ 32 വര്‍ഷം നീണ്ടു നിന്ന അധ്യാപന കാലഘട്ടം നിരവധി നിര്‍ണായക സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. പുരോഗമന പരമായ ചിന്തയിലൂടെ അധ്യാപന വൃത്തിക്ക് മാറ്റ് കൂട്ടിയ തനിക്ക് കിട്ടിയ ഫലം ഇന്നും ലക്ഷങ്ങളിലൂടെ പകര്‍ന്നുപോയിക്കൊണ്ടിരിക്കുന്ന അറിവിന്റെ ശൃംഖലയാണ്.
തന്റെ അതേ ശൈലി അനുധാവനം ചെയ്ത ശിഷ്യന്‍ താഴെക്കോട് കുഞ്ഞലവി മുസ്ലിയാർ മുതൽ പ്രശസ്തരും അപ്രശസ്തരുമായ അനവധി ശിഷ്യന്മാരിലൂടെയാണ് പിന്നീടങ്ങോട്ട് കേരളത്തില്‍ വിജ്ഞാനത്തിന്റെ കൈമാറ്റം നടന്നത്.
✨ പ്രധാന ശിഷ്യൻമാർ ✨
▪️ കാപ്പാട് കുഞ്ഞഹമ്മദ് മുസ്ലിയാർ
▪️ താഴെക്കോട് കുഞ്ഞലവി മുസ്ലിയാർ
▪️ അബ്ദുൽ ഖാദിർ ഫള്ഫരി
▪️കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാർ
▪️നിറമരുതൂർ ബീരാൻ കുട്ടി മുസ്ലിയാർ
▪️ഇരുമ്പാശ്ശേരി കുഞ്ഞഹമ്മദ് മുസ്ലിയാർ
▪️വെള്ളിയാമ്പുറം സൈദലവി മുസ്ലിയാർ
▪️ഓമച്ചപ്പുഴ അബൂബക്കർ കുട്ടി മുസ്ലിയാർ
✍️ രചനകള്‍
തൂലിക പണ്ഡിതര്‍ക്ക് പടവാളാണ്. തന്റെ സര്‍ഗപ്രതിഭയെ മഷിത്തുള്ളിയിലൂടെ കോറിയിട്ട അനവരതം പണ്ഡിതന്മാര്‍ കഴിഞ്ഞുപോയി. അവര്‍ മറഞ്ഞിട്ടും ജീവസുറ്റ ഭാഗങ്ങളായി രചനകള്‍ ഇന്നും ജീവിക്കുന്നു. വിജ്ഞാനത്തിന്റെ തുള്ളികള്‍ ശേഖരിച്ച് വിദ്യാദാഹികളായ പരശ്ശതം പണ്ഡിതര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ഉസ്താദ് രചനകള്‍ നടത്തി. പക്ഷെ മറ്റുള്ളവരില്‍ നിന്ന് ഭിന്നമായി പലവിഷയങ്ങളില്‍ ഉസ്താന്റെ രചന നടന്നു. പുത്തന്‍ വാദികള്‍ക്കെതിരെ നാവിനെപ്പോലെ തൂലിക ചലിപ്പിച്ച് ലഘുലേഖകളും നോട്ടീസും തയാറാക്കി വിതരണം ചെയ്തു.
നോട്ടീസിന് നോട്ടീസ് കൊണ്ടും ലഘുലേഖക്ക് ലഘുലേഖ കൊണ്ടും ഉസ്താദ് മറുപടി കൊടുത്തു. മാലമൗലിദുകളെ പരിഹസിച്ച് മഹാന്മാരുടെ പള്ളത്തടി എന്ന പേരില്‍ നോട്ടീസിറക്കിയപ്പോള്‍ മറുപടിയായി രണ്ടക്ഷരം മൗലവിമാരുടെ മണ്ടക്കടി എന്ന നോട്ടീസടിക്കാന്‍ ധൈര്യപ്പെട്ടു. അന്‍വര്‍ എന്ന് തൂലിക നാമത്തില്‍ നിരവധി കൃതികള്‍ ഉസ്താദിന്റേതായിട്ടുണ്ട്.
മൗലിദുകള്‍, പ്രവാചകപ്രകീര്‍ത്തനങ്ങള്‍, കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍, തര്‍ക്കശാസ്ത്രം, അലങ്കാര ശാസ്ത്രം തുടങ്ങി നിരവധി മേഖലകള്‍ രചനകള്‍ക്ക് വിഷയീഭവിച്ചു.
"അല്‍ ബയാന്‍" അറബിമലയാള മാസിക ഉസ്താദിന്റെ എഴുത്തു ജീവിതത്തിന്റെ മഹത്തായ മുഹൂത്തങ്ങളായിരുന്നു. 1929 ജനുവരി 7 ന് ചെമ്മന്‍കുഴിയില്‍ വെച്ച് നടന്ന സമസ്ത മൂന്നാം വാര്‍ഷികത്തിലാണ് ഈ സ്ംരഭത്തിന് തുടക്കം കുറിച്ചത്. സമ്മേളനാദ്ധ്യക്ഷനായ വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാര്‍ ആവശ്യമായ തുക വാഗ്ദാനം ചെയ്തു. ചീഫ് എഡിറ്ററായിരുന്ന പാങ്ങിലുസ്താദ് മാസികയെ കാലഘട്ടിത്തിനനുസരിച്ച് ചിട്ടപ്പെടുത്തി. ഉസ്തദിന്റെ അക്ഷീണയത്‌നം മാസികയെ പുരോഗനമത്തിലെത്തിച്ചു. ഹിജ്‌റ 1348 റജബ് മാസം അല്‍ ബയാന്‍ ഒന്നാം ലക്കമിറങ്ങി. മാസികയുടെ കവര്‍ പേജില്‍ തന്നെ 'ഖലഖല്‍ ഇന്‍സാന വ അല്ലമഹുല്‍ ബയാന്‍' എന്നെഴുതിയിരുന്നു. നിരവധി ലേഖനങ്ങള്‍ ഉസ്താദ് ഇതില്‍ കൈകാര്യം ചെയ്തിരുന്നു. തന്റെ കൃതിയായ ഇസാലത്തുല്‍ ഖുറാഫത്തിന്റെ മലയാള പരിഭാഷ തുടര്‍ച്ചയായി അല്‍ ബയാനിലൂടെ പ്രസിദ്ധീകൃതമായി.
✍ 📖 പ്രമുഖ രചനകള്‍ (മനാഖിബുകള്‍)
1)മന്‍ഹലുറവി ഫീ മനാഖിബി സയ്യിദ് അഹമ്മദ് ബദവി
2)മവാഹിബുല്‍ ജലീല്‍ ഫീ മനാഖിബി സയ്യിദ് മുഹമ്മദ് ജമലുല്ലൈലി
3)അന്നഫഹാതുല്‍ ജലീല്‍ ഫീ മനാഖിബി സയ്യിദ് മുഹമ്മദ് അലവി അല്‍മന്‍ഫുറമീ
4)അല്‍ ഫൈളുല്‍ മുന്‍ജീ ഫീ മനാഖിബി ഹസന്‍ കൊടിഞ്ഞി
5)അല്‍ ഫൈളുല്‍ മദീദ് ഫീ തവസ്സുലി ആലി ഐദീദ്
6)ഖസീദത്തു ത്തഹാനിഅ് ഫീ സിയാറതി ശൈഖ് ബല്‍യാനി
7)ശറഹു ഖസീദത്തി ജമര്‍മഖ്‌നൂനി
കാവ്യങ്ങള്‍
8)ഖസീദത്തുല്‍ ഖുതുബിയ്യ ഫീ മദ്ഹി ഗൗസില്‍ ബരിയ്യ
9)അല്‍ ഖസീദത്തുല്‍ മുസ്സമ്മാ ബിത്തുഹ്ഫതിറബീഇയ്യ ഫീ മദ്ഹി ഖൈറില്‍ ബരിയ്യ
10)താജുല്‍ വസാഇല്‍ ഫീ ഖൈറില്‍ ആസാമീ വല്‍ ഫവാളില്‍
1 380
ശൈഖുനാ പാങ്ങിൽ : മുസ്‌ലിം കേരളത്തിന്റെ വിജ്ഞാന ജ്യോതിസ്സ്
ഒരു പുരുഷായുസ്സു മുഴുവന്‍ ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിച്ച ത്യാഗീവര്യനായിരുന്നു പാങ്ങില്‍ അഹ്്മദ് കുട്ടി മുല്ലവി. യശോധവളിമയാര്‍ന്ന ജീവിതവിശുദ്ധികൊണ്ട് തന്റെ തലമുറക്ക് പ്രകാശം ചൊരിയുകയും വരും തലമുറകള്‍ക്ക് ദീപ്തമായ പാന്ഥാവ് ഒരുക്കിക്കൊടുക്കുകയും ചെയ്തു. കേരളനാട്ടിലെ ഇസ്്‌ലാമിക നവജാഗരണത്തിന് കളമൊരുക്കിയ പാങ്ങിലുസ്താദിന്റെ വംശാവലി ചെന്നെത്തുന്നത് ഈ തീരത്തേക്ക് പ്രബോധനത്തിന്റെ വെളിച്ചവുമായി കടന്നുവന്ന ഹബീബ്‌നുമാലിക്കിലേക്കാണ്.
🏜️ ജനനം, കുടുംബം 🏜️
കേരളീയ മുസ്‌ലിംകളുടെ വൈജ്ഞാനിക പ്രാസ്ഥാനിക മതകീയ ആത്മീയ നഭോമണ്ഡലത്തില്‍ ശുക്ര നക്ഷത്രമായി , പാങ്ങിൽ എപി അഹ്മദ് കുട്ടി മുസ്ലിയാർ എന്ന അഹ്മദ് മുല്ലവി 1888 ജൂണ്‍ 21, 1305 ശവ്വാല്‍ 11 വെള്ളിയാഴ്ച പാങ്ങിലില്‍ ജന്മം കൊണ്ടു.
പിതാവ് നൂറുദ്ദീന്‍ മകന്‍ അബ്ദുറഹ്മാന്‍ മകന്‍ നൂറുദ്ദീനാണ് പിതാവ്. ആറംങ്കോട്ടു നിന്നും പുത്തന്‍ പീടികയിലേക്ക് താമസം മാറ്റിയത് കൊണ്ട് ആറംങ്കോട് പുത്തന്‍ പീടികക്കാര്‍ എന്നാണ് ഈ പരമ്പരയെ വിളിക്കുന്നത്. മാതാവ് പഴമടത്തില്‍ മൊയ്തീന്‍ മകള്‍ തിത്തിക്കുട്ടി. പിതൃസ്വത്തായി കിട്ടിയ വിശാലമായ ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കുന്ന മത ഭക്തനായിരുന്നു നൂറുദ്ദീന്‍. ഐശ്വര്യം വിളയാടുന്ന വയലേലകള്‍ സാമ്പത്തിക ഭദ്രത നല്‍കിയിരുന്നു.
പച്ചവിരിച്ച നെല്‍പാടങ്ങളും ജലധാരകളും കൊച്ചു തോടുകളും നിറഞ്ഞ കൃഷിയിടങ്ങളിലെ ജീവിതം നൂറുദ്ദീനെ തികഞ്ഞ മതഭക്തനെന്നതോടൊപ്പം മികച്ച കര്‍ഷകനുമാക്കി.
കൃഷിയിറക്കലും വിളവെടുപ്പുമായി തിരക്കു പിടിച്ച ഭൗതിക ജീവിതത്തിനൊപ്പം മാലയും മൗലിദും മന്ത്രവുമെല്ലാം നിറഞ്ഞ ആത്മീയാന്തരീക്ഷത്തിലാണ് മകൻ കൊച്ചു അഹ്മദ് വളര്‍ന്നത്. വീട്ടില്‍ വെച്ച് തന്നെ അറബി അക്ഷരങ്ങള്‍ കണ്ടും കേട്ടും വായിച്ചു ശീലിച്ചു. ബാല്യത്തില്‍ കൊച്ചു സൂറത്തില്‍ നിന്ന് തുടങ്ങിയ മനഃപാഠമാക്കല്‍ 7 വയസ്സിനുള്ളില്‍ പൂര്‍ണമാക്കി. പിന്നെ നാട്ടിലെ ദര്‍സില്‍ കൂട്ടുകാര്‍ക്കൊപ്പം ഓതാന്‍ തുടങ്ങി. പതിനാലാം വയസ്സുവരെ പാങ്ങിലെ പള്ളി തന്നെയായിരുന്നു ആ വിജ്ഞാന കുതുകിക്ക് മധുമലര്‍.
ഒരിക്കല്‍ ജീവിതം വഴിതിരിഞ്ഞു. നിനച്ചിരിക്കാതെ വയലിലെ പണിക്കാര്‍ക്കുള്ള ഭക്ഷണവുമായി വരുമ്പോള്‍ കാല്‍ വഴുതി പാത്രം നിലത്ത് വീണു. ഭക്ഷണം മുഴുവന്‍ തൂവിപ്പോയി. പരിഭ്രാന്തനായ ആ ബാലന്‍ പിതാവിനെ അഭിമുഖീകരിക്കാതിരിക്കാന്‍ രക്ഷപ്പെട്ടത് കാനാഞ്ചേരി ദര്‍സിലേക്കായിരുന്നു. ഒരു പ്രയാണം അവിടെ ആരംഭിക്കുകയായിരുന്നു.
അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ജീവിതം പിന്നീട് വിജ്ഞാനതീര്‍ത്ഥം തേടിയായിരുന്നു. അറിവിന്റെ ആഴിയില്‍ നിന്ന് ദാഹം തീര്‍ക്കാന്‍ ആര്‍ദ്രമായ മനസ്സുമായി ഉന്നതമായ ദര്‍സുകള്‍ തേടി അദ്ദേഹമിറങ്ങി. ഇല്‍മിന്റെ അടിത്തറ ഹൃദയത്തില്‍ പാകിയ കാനാഞ്ചേരിയിലെ ഉസ്താദ് മമൂട്ടി മുസ്‌ലിയാര്‍ സര്‍വ്വ ആശീര്‍വാദങ്ങളും നേര്‍ന്നു. യാത്രധ്യേയെത്തിയത് പാണ്ഡിത്യത്തിന്റെ മഹാമേരുവിന് മുമ്പിലായിരുന്നു. ശൈഖ് അലിയ്യുത്തൂരി, ചെറുപ്പക്കാരനായ വിദ്യാര്‍ത്ഥി ആ സന്നിധിയില്‍ ആദരവോടെ നിന്നു. അറിവിന്റെ വിസ്മയ ലോകം മലര്‍ക്കെ തുറക്കപ്പെട്ടു. അദ്ധ്യാപകനെ അത്ഭുതപ്പെടുത്തും വിധം ആ ശിഷ്യന്‍ വിജ്ഞാനമൂറ്റി. കട്ടിലശ്ശേരി അലി മുസ്‌ലിയാര്‍ എന്ന ശൈഖ് അലിയ്യൂത്തൂരി തന്റെ ശിഷ്യന്റെ ശോഭന ഭാവിക്ക് വേണ്ടി മനം തുറന്ന് പ്രാര്‍ത്ഥിച്ചു.
അദമ്യമായ മോഹത്തോടെ ആ ചെറുപ്പക്കാരന്‍ പണ്ഡിത ജ്യോതിസ്സായ കരിമ്പനക്കല്‍ അഹ്മദ് കുട്ടി മുസ്‌ലിയാരെ സമീപിച്ചു. വിവിധ മേഖലകളിലെ പല ഗ്രന്ഥങ്ങളിലും അഗാധമായ പ്രാവീണ്യം നേടിയ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ഉസ്താദുമാരുടെ അനുഗ്രഹാശിസ്സുകളോടെ മത വിദ്യാഭ്യാസത്തിന്റെ ഉന്നത കലാലയമായ ബാഖിയാതു സ്വാലിഹാത്തിന്റെ കവാടം കടന്നുചെന്നു.
വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ ആഹാര വസ്ത്ര ധാരണാ ശൈലികള്‍ വ്യത്യാസമുള്ളവര്‍ ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന കാഴ്ച സുമ്മോഹനമായിരുന്നു പാങ്ങ്കാരന്‍ അഹ്മദ് കുട്ടി എന്ന യുവ പണ്ഡിതന്‍ പുതിയ ചുറ്റുപാടില്‍ നിന്ന് ഏറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു. തമിഴ് കേട്ടു പഠിച്ചു, ഉര്‍ദു ഭാഷ കൈകാര്യം ചെയ്യാന്‍ പഠിച്ചു. ഉര്‍ദു പത്രങ്ങളും പുസ്തകങ്ങളും വായിച്ചു. രാപ്പകലുകള്‍ ഭേദമന്യേ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തു. പഠന പ്രവര്‍ത്തനത്തിലേക്ക് പരിവര്‍ത്തനം ചെയ്തു ധാരാളം ബൈത്തുകള്‍ ചൊല്ലിപ്പഠിച്ചു. സ്വന്തമായി വരികളെഴുതി ആ യുവാവില്‍ ഒരു കവി വളര്‍ന്നു. വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണു. പ്രിയപ്പെട്ട ബാഖിയാത്തിനോട് ബിരുദമെടുത്ത് വിടപറഞ്ഞു. പിന്നീട് ലതീഫിയ്യാ മദ്രസയിലെ അവിസ്മരണീയ ദിനങ്ങളായിരുന്നു. മുഹമ്മദ് ഹുസൈന്‍ എന്ന ഫാരിസ് ഖാന്റെ ഹദീസ് പഠന ക്ലാസുകളും വിശാലമായ വിതാനം തുറന്നു കൊടുത്തു. ഒരു പൂര്‍ണ പണ്ഡിതനായി 1912 ല്‍ പാങ്ങുകാരന്‍ അഹ്മദ് മുസ്‌ലിയാര്‍ നാട്ടിലേക്ക് മടങ്ങി.
1 380
കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍
---------------------------------------------------------+
കരിമ്പന എന്ന ചുരുക്കപ്പേരില്‍ പണ്ഡിതര്‍ക്കിടെ പരക്കെ അറിയപ്പെട്ടിരുന്ന അഹ്മദ് മുസ്‌ലിയാര്‍ സമസ്ത രൂപീകരണ കാലത്തെ പ്രമുഖ പണ്ഡിതന്മാരിലൊരാളാണ്. നിരവധി പണ്ഡിതര്‍ക്ക് ജന്മം നല്‍കിയ കരിമ്പനക്കല്‍ തറവാട്ടില്‍ ഹി. 1295 ലായിരുന്നു ജനനം.
മണ്ണാര്‍ക്കാട് ജുമാ മസ്ജിദിലെ പ്രാഥമിക പഠനത്തിന് ശേഷം പൊന്നാനിയിലെത്തി വെളിയംങ്കോട് തട്ടാങ്കര കുട്ട്യാമു മുസ്‌ലിയാര്‍, മഖ്ദൂം പുതിയകത്ത് കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍, അഞ്ചരക്കണ്ടി അഹ്മദ് മുസ്ലിയാര്‍ എന്നീ പ്രതിഭാശാലികളില്‍ നിന്നും അറിവ് നുകര്‍ന്നു. ഉന്നത പഠനത്തിനായി ഹി. 1321ല്‍ വെല്ലൂരിലെ ബാഖിയാത്തുസ്വാലിഹാത്തിലെത്തുകയും മൂന്നുവര്‍ഷക്കാലത്തെ പഠനസപര്യക്കു ശേഷം ബിരുദമെടുത്ത് സമൂഹമധ്യത്തിലേക്കിറങ്ങുകയും ചെയ്തു. മലബാറിലെ രണ്ടാമത്തെ ബാഖവി ബിരുദധാരിയാണ് ഇദ്ദേഹം.
മണ്ണാര്‍ക്കാട് മഅ്ദിനുല്‍ ഉലൂം, തിരൂരങ്ങാടി നടുവിലെ പള്ളി, കോഴിക്കോട് മുദാക്കര പള്ളി, കാപ്പ് ജുമാമസ്ജിദ് തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസായി.
ഒട്ടനേകം ശിഷ്യന്മാരുണ്ട് ,
🔺 പ്രധാന ശിഷ്യൻമാർ 🔻
▪️പാങ്ങിലുസ്താദ്,
▪️അരിപ്ര മൊയ്തീന്‍ ഹാജി,
▪️കുന്നുപ്പള്ളി ഹൈദര്‍ മുസ്‌ലിയാര്‍,
▪️മണ്ണാര്‍ക്കാട് ഉര്‍ദു കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍
ഇവരില്‍ പെട്ടവരാണ്.
1931ലെ സമസ്ത അഞ്ചാം വാര്‍ഷികം വെള്ളിയഞ്ചേരിയില്‍ സംഘടിപ്പിക്കപ്പെട്ടപ്പോള്‍ അധ്യക്ഷന്‍ മഹാനായിരുന്നു.
ജീവിതത്തിന്റെ ഭൂരിഭാഗവും കഴിച്ചു കൂട്ടിയ മണ്ണാര്‍ക്കാട് പള്ളിയില്‍ വെച്ചു തന്നെയായിരുന്നു അന്ത്യം.
തന്റെ 59ാം വയസ്സില്‍ ഹി. 1352 ല്‍ ആണ് വഫാത്താവുന്നത്.
