മൗലിദ് പഠനം
Kanalga Telegram’da o‘tish
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Ko'proq ko'rsatish1 380
Obunachilar
Ma'lumot yo'q24 soatlar
+37 kun
+1530 kun
Postlar arxiv
1 380
ഭാഗം 2⃣7⃣
=======================
ഇമാം അബുല്‍ മഹാസിന്‍ ജമാലുദ്ദീന്‍ യൂസുഫ് ബിന്‍ തഗ്റ്ബര്‍ദീ(റ)
(ഹിജ്‌റ 813 - 874)
ഒമ്പതാം നൂറ്റാണ്ടിലെ പ്രൗഡഗംഭീരമായ മൗലിദാഘോഷം കാണുക :
الإمام ابو المحاسن جمال الدين يوسف بن تغربردي (ر)
وكذلك ذكر جمال الدين أبو المحاسن يوسفي بن تغرﹺيبردي:- ما نصه (وفي ليلة الجمعة سابعه: عمل المولد السلطاني على العادة، في كل سنة وحضر الأمراء وقضاة القضاة الأربع ومشايخ العلم وجمع كبير من القراء والمنشدين، فاستدعى قاضي القضاة ولي الدين أحمد بن العراقي ليحضر، فامتنع من الحضور، فتكرر استدعاؤه حتى
جاء فأجلس عن يسار السلطان حيث كان قاضي القضاة زين الدين التفهني جالساﹰ، وقام التفهني فجلس عن يمين السلطان، فيما يلي قاضي القضاة علم الدين صالح ابن البلقيني)
( النجوم الزاهرة في ملوك مصر والقاهرة 📚)
ഇമാം അബുല്‍ മഹാസിന്‍ ജമാലുദ്ദീന്‍ യൂസുഫ് ബിന്‍ തഗ്റ്ബര്‍ദീ(റ), സുല്‍ത്വാന്‍ സൈഫുദ്ദീന്‍(റ)ന്‍റെ മൗലിദ് സദസ്സിനെ പരിചയപ്പെടുത്തുന്നത് നോക്കൂ. "റബീഉല്‍ അവ്വല്‍ വെള്ളിയാഴ്ച എല്ലാവര്‍ഷവും നബിദിന സദസ്സ് സംഘടിപ്പിക്കാറുണ്ട്".
പ്രസ്തുത സദസ്സില്‍ നാലുമദ്ഹബിലെയും ഖാളിമാര്‍, പണ്ഡിതര്‍, ഖാരിഉകള്‍, നശീദചൊല്ലുന്നവർ എന്നിവര്‍ പങ്കെടുക്കുന്ന പ്രൗഡമായ സദസ്സ്.
മഹാനായ വലിയ്യുദ്ദീന്‍ അഹ്മദ് ബിനുല്‍ ഇറാഖിയെ ക്ഷണക്കപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹം പങ്കെടുത്തിരുന്നില്ല*. *വീണ്ടും ക്ഷണിച്ചപ്പോള്‍ മഹാന്‍വരികയും സുല്‍ത്വാന്‍റെ ഇടത് ഭാഗത്ത് ഇരുത്തുകയും ചെയ്തു. അപ്പോള്‍ ഇടതുഭാഗത്തുണ്ടായിരുന്ന ഇമാം സൈനുദ്ദീനുത്തഫഹ്നീ(റ) എഴുനേറ്റ് സുല്‍ത്വാന്‍റെ വലഭാഗത്തുള്ള കാസില്‍ഖുസാത്ത് അലമുദ്ദീന്‍ സ്വാലിഹ് ബിനുല്‍ ബുല്‍ഖൈനി(റ)യുടെ അടുത്ത് ഇരിക്കുകയും ചെയ്തു.
(അന്നുജൂമുസ്സാഹിറ 📚)
"നബിദിനം ചരിത്രത്താളുകളിലൂടെ" ഓരോ നൂറ്റാണ്ടുകളിലൂടെ നാം എത്തിനോക്കുമ്പോൾ കാണാൻ കഴിയുന്നത് രാജാക്കന്മാരും, സുൽത്താൻമാരും മുൻകൈ എടുത്തുകൊണ്ട് പ്രൗഢഗംഭീരമായ മൗലിദ് സദസ്സുകൾ ഒരുക്കുകയും അതിൽ നാല് മദ്ഹബിലെ ഇമാമുകൾ, ഖാളിമാർ, മദ്ഹ് ഗാനം ആലപിക്കുന്നവർ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവ രെ ക്ഷണിച്ചുകൊണ്ട് നബി തങ്ങളോടുള്ള മഹബ്ബത്ത് പ്രകടമാക്കി ആഘോഷമായി കൊണ്ടാടുന്നതാണ്. ഇന്ന് പല വിവരദോഷികളും പറഞ്ഞുനടക്കുന്ന കാര്യം മൗലിദ് വയറു നിറക്കാൻ വേണ്ടി കണ്ടുപിടിച്ച മാർഗ്ഗം എന്നാണ് അതേസമയത്ത് പൂർവികന്മാർ ആയ സമ്പന്നരായ രാജാക്കന്മാരും, മറ്റും ഇത്തരം പരിപാടികൾ വളരെ വിപുലമായി നടത്തിയതായിട്ടാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്.
1 380
ഭാഗം 2⃣6⃣
====================
തഖ് യിദ്ധീൻ അഹ്മദുല്‍ മഖ്‌രീസി (റ)
{ഹിജ്‌റ - 845 }
നബിദിനത്തിന് മദ്ഹ് ഗാനം ആലപിക്കുന്ന വർക്കുള്ള രാജാവിൻറെ സമ്മാനം
600 വർഷങ്ങൾക്ക് മുമ്പ് നബിദിനാഘോഷത്തിലെ ശൈലി കാണുക :
الشيخ تقي الدين احمد المقريزي (ر)
فلما كانت أيام الظاهر برقوق عمل المولد النبويذا الحوض في أول ليلة جمعة من شهر ربيع الأول في كلﹼ عام
فإذا كان وقت ذلك ضربت خيمة عظيمة ذا الحوض وجلس السلطان وعن يمينه شيخ الإسلام سراج الدين عمر بن رسلان بن نصر البلقيني ويليه الشيخ المعتقد إبراهيم برهان الدين بن محمد بن ادر بن أحمد بن رفاعة المغربي
ويليه ولد شيخ الإسلام ومن دونه وعن يسار السلطان الشيخ أبو عبد اﷲ محمد بن سلامة التوزري المغربي ويليه
قضاة القضاة الأربعة وشيوخ العلم ويجلس الأمراء على بعد من السلطان فإذا فرغ القراء من قراءة القرآن الكريم قام المنشدون واحدا بعد واحد وهم يزيدون على عشرين منشدا فيدفع لكل واحد منهم صرة فيها أربعمائة درهم فضة ومن كلﹼ أمير من أمراء الدولة شقة حرير فإذا انقضت صلاة المغرب مدت أسمطة الأطعمة الفائقة فأكلت وحمل ما فيها ثم مدت أسمطة الحلوى السكرية من الجواراشات والعقائد ونحوها فتؤكل وتخطفها الفقهاء ثم يكون تكميل إنشاد المنشدين ووعظهم إلى نحو ثلث الليل فإذا فرغ المنشدون قام القضاة وانصرفوا وأقيم السماع بقية الليل واستمر ذلك مدة أيامه ثم أيام ابنه الملك الناص فرج
{ "المواعظ والاعتبار" ج3 ص167 هـ للمقريزي📚}
തഖ് യിദ്ധീൻ അഹ്മദുല്‍ മക്രീസി(റ) കൈറോവില്‍ സൈഫുദ്ദീന്‍ ബര്‍ഖൂഖിന്‍റെ ഭരണ കാലത്ത് എല്ലാ വര്‍ഷവും റബീഉല്‍ അവ്വലിലെ ആദ്യ വെള്ളിയാഴ്ച മൗലിദ് സംഘടിപ്പിക്കാറുണ്ട്. വലിയ പന്തല്‍ നിര്‍മിച്ച് സൈഫുദ്ദീന്‍ ബര്‍ഖൂഖ് സദസ്സിൽ ഉപവിഷ്ഠനാകും. ശൈഖുല്‍ ഇസ്ലാം സിറാജുദ്ദീനുല്‍ ബുല്‍ഖൈനിയും,തൊട്ടടുത്ത് ഇബ്റാഹീം ബുര്‍ഹാനുദ്ദീനുല്‍ മഗ്രിബിയും ശൈഖുല്‍ ഇസ്ലാമിന്‍റെ മോനും രാജാവിന്‍റെ വലത് ഭാഗത്തും ശൈഖ് അബൂ അബ്ദില്ലാഹി തൗസരിയും, ഖാസിമാരും, പണ്ഡിതരും ഇടഭാഗത്തും ഭരണാധികാരികൾ രാജാവിന്‍ന്‍റെ അല്‍പം പിന്നിലും ഇരിക്കും.
ഖര്‍ആന്‍ പാരായണം തീരുമ്പോള്‍ 20 ഓളം വരുന്ന കവികള്‍ ഓരോരുത്തരായി നബി(സ)യുടെ മദ്ഹ് കീര്‍ത്തനം ആലപിക്കും. അവരില്‍ ഓരോരുത്തര്‍ക്കും 400 ദിര്‍ഹം വെള്ളിയുടെ കിഴി ഹദ്യയായി നല്‍കും. ഭരണാധിപൻ മാർക്ക് പട്ടിന്‍റെ തുണിയും നല്‍കും. മഗ്രിബ് നിസ്കാരം കഴിഞ്ഞാല്‍ ഭക്ഷണം റെഡി ജനങ്ങള്‍ കഴിക്കുകയും, വീട്ടിലേക്ക് കൊണ്ട് പോകുകയും ചെയ്യും. പിന്നീട് മധുര പലഹാരങ്ങള്‍ വിതരണം ചെയ്യും. പിന്നേയും മദ്ഹ്കീര്‍ത്തനം ആലപിക്കുകയും അതിൻറെ കൂടെ മത പ്രഭാഷണവും നടക്കും. അപ്പോഴേക്കും രാത്രിയുടെ മൂന്നിലൊന്ന് കഴിഞ്ഞിരിക്കും. ഈ സല്‍കര്‍മ്മം അദ്ദേഹത്തിന്‍റെയും, മകന്‍ മലിക് നാസ്വിറുല്‍ ഫറജിന്‍റെയും ഭരണകാലം മുഴുവനും നിലനിന്നു.
(അല്‍ മവാഇളുവല്‍ ഇഅ്തിബാര്‍ 3/167 📚)
പ്രസിദ്ധ ചരിത്രകാരന്‍ തഖ്യുദ്ദീന്‍ അഹ്മദുല്‍ മഖ് രീസി യുടേതാണ് പ്രസ്തുത ഗ്രന്ഥം.
നമ്മുടെ നാടുകളിൽ ഇന്ന് റബീഉൽ അവ്വൽ ആഘോഷം നടന്നു വരുന്ന അതെ ഒരു രീതിയിൽ തന്നെയാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രസ്തുത സ്ഥലത്തും നിലനിന്നിരുന്നത് എന്ന് ഇതിൽനിന്ന് മനസ്സിലാക്കാം.
1 380
ഭാഗം 2⃣5⃣
====================
ഇമാം അല്‍ഹാഫിള് ബിന്‍ നാസ്വിറുദ്ദീനി- ദ്ദിമിശ്ഖീ (റ)
ഹിജ്‌റ (777- 842 )
"അവിശ്വാസിയായ അബൂലഹബിന് പോലും ഗുണം കിട്ടിയെങ്കിൽ - സത്യവിശ്വാസിയുടെ കാര്യം പിന്നെ പറയാനുണ്ടോ"
========================
الحافظ محمد بن ابي بكر بن عبداﷲ القيسي الشافعي المعروف بالحافظ ابن ناصر الدين الدمشقي (ر)
وقال في عمل المولد : إذا كان هذا كافر جاء ذمه وتبت يداه في الجحيم مخلدا أتى أنه في يوم الاثنين دائما يخفف عنه بالسرور بأحمدا فما الظن بالعبد الذي كان عمره بأحمد مسرورا ومات موحدا
(سبل الهدىوالرشاد1/367📚)
له كتابان في المولد كما قال الشوكاني في البدر الطالع بمحاسن من بعد القرن السابع....ومورد الصادى في مولد الهادي في كراسة واللفظ الرائق في مولد خير الخلائق في أقل من كراسة.....
وبالجملة فكان صاحب الترجمة إماما حافظا مفيدا للطلبة وقد أثنى عليه جماعة من معاصريه كابن حجر والبرهان الحلبى والمقريزى ومات في ربيع الثانى سنة 842 اثنتين وأربعين وثمان مائة
(البدر الطالع بم, كشف الظنون📚 ص 319)
قال عنه الحافظ ابن فهد: هو إمام مؤرخ له الذهن الصافي السليم تولى مشيخة اهل دار الحديث بالأشرفية بدمشق) (لحظ الألحاظ ذيل تذكرة الحفاظ)
ഇമാം അല്‍ഹാഫിള് ബിന്‍ നാസ്വിറുദ്ദീനി ദ്ദിമിശ്ഖീ, "മൗരിദുസ്സ്വാദീ ഫീ മൗലിദില്‍ ഹാദീ, അല്ലഫ്ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്", മിന്‍ഹാജുസ്സൂല്‍ ഫീ മിഅ്റാജിര്‍റസൂല്‍, തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.
നബിദിനത്തെ പ്രശംസിച് മഹാന്‍ ചൊല്ലിയ കവിതയുടെ സാരം ഇവിടെ ചേര്‍ക്കുന്നു.
"ഖുര്‍ആന്‍ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ച അബൂലഹബ് നരകാവകാശിയാണ്. നബിതങ്ങളുടെ ജന്മത്തില്‍ സന്തോഷിച്ച് അടിമസ്ത്രീയെ മോചിപ്പിച്ചത് കൊണ്ട് എല്ലാ തിങ്കളാഴ്ചയും ശുദ്ധ ജലം നല്‍കപ്പെടുന്നു. എങ്കില്‍ തിരുനബിയുടെ ജന്മത്തില്‍ സന്തോഷിക്കുകയും സത്യവിശ്വാസിയായി മരിക്കുകയും ചെയ്താല്‍ ലഭിക്കുന്ന പ്രതിഫലം എത്രമാത്രമായിരിക്കും"
(സുബുലുൽ ഹുദാ വ- റഷാദ്📚)
ലോകത്താദ്യമായി നിസ്കാരത്തിൽ നെഞ്ചിന് മേലെ കൈ കെട്ടാൻ പഠിപ്പിച്ച വഹാബികളുടെ നേതാവു കൂടിയായ ശൗകാനി മഹാനവർകളെ സംബന്ധിച്ചു പറയുന്നു;
"ഇമാം, ഹാഫിള്, പണ്ഡിതന്‍", സമകാലീനരായ ഇബ്നുഹജര്‍(റ), ബുര്‍ഹാനുല്‍ ഹലബീ(റ), മഖ്രീസി(റ) എന്നിവരുടെ പ്രശംസ നേടിയ മഹാനാണ് ഇമാം നാസിറുദ്ദീൻ ദിമ ഷ്കി
(അല്‍ബദ്റുത്വാലിഅ് , കശ്ഫു ള്ളുനൂന്‍ , ലഹ്ളുല്‍ അല്‍ഹാള് ദൈലു തദ്കിറതില്‍ ഹുഫ്ഫാള്📚)
1 380
ഭാഗം 2⃣4⃣
========================
ഇമാം മുഹമ്മദ് ബിന്‍ അബൂ ഇസ്ഹാഖ് ബിന്‍ ഇബാദുന്നഫസീ (റ)
(ഹിജ്‌റ 733-805)
മൗലിദ് ആഘോഷത്തിന് അലങ്കാര വസ്തുക്കൾ അനുവദനീയമാണോ❓
========================
الإمام محمد بن أبي إسحق بن عباد النفزي (ر)
وسئل الولي العارف بالطريقة والحقيقة أبو عبد اﷲ بن عباد رحمه اﷲ ونفع به عما يقع في مولد النبي صلى اﷲ عليه وسلم من وقود الشمع وغير ذلك لأجل الفرح والسرور بمولده عليه السلام.
فأجاب: الذي يظهر أنه عيد من أعياد المسلمين،من مواسمهم، وكل ما يقتضيه الفرح والسرور بذلك المولد المبارك، من إيقاد الشمع وإمتاع البصر، وتتره السمع والنظر، والتزين بما حسن من الثياب، وركوب فاره الدواب؛ أمر مباح لا ينكر قياساﹰ على غيره من أوقات الفرح، والحكم بأن هذه الأشياء لا تسلم من بدعة في هذا الوقت الذي ظهر فيه سر الوجود، وارتفع فيه علم العهود، وتقشع بسببه ظلام الكفر والجحود، ينكﹶر على قائله، لأنه مقﹾت وجحود. وادعاء أن هذا الزمان ليس من المواسم المشروعة لأهل الإيمان، ومقارنة ذلك بالنيروز والمهرجان، أمر مستثقل تشمئز منه النفوس السليمة ، وترده الآراء المستقيمة
{ المعيار المعرب والجامع المغرب عن فتاوي أهل إفريقية والأندلس والمغرب📚} (11/278)
എട്ടാം നൂറ്റാണ്ടിൽ ജീവിച്ച അറിയപ്പെട്ട വലിയ്യും, ത്വരീഖത്തിൻറെ വലിയ ഇമാമും, ആത്മജ്ഞാനിയുമായ മഹാനായ ഇബ്നു ഇബാദ്(റ)വിനോട് നബി(സ)യുടെ ജന്മത്തില്‍ സന്തോഷം പ്രകടിപ്പിക്കാന്‍ വേണ്ടി മെഴുക് പോലെയുള്ള അലങ്കാര വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടു.
*മഹാനവർകളുടെ പ്രതികരണം ഇങ്ങനെയായിരുന്നു ; "തിരു നബി(സ) ജനിച്ച ദിവസം വിശ്വാസികളുടെ പെരുന്നാളും, ആഘോഷവുമാണ്. തിരു നബി(സ)യുടെ ജന്മദിനത്തില്‍ സന്തോഷം ഉണ്ടാകാൻ മെഴുക് കത്തിക്കുന്നതും, കണ്ണിന് സന്തോഷമുണ്ടാക്കുന്ന അലങ്കാരങ്ങള്‍ ഉണ്ടാക്കുന്നതും ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നതും അനുവദനീയമായ കാര്യങ്ങളാണ്. തിരു ജന്മത്തോട്* *അനുബന്ധിച്ച് ഇത്തരം കാര്യങ്ങള്‍ നിര്‍വ്വഹിക്കു*
*ന്നത് ബിദ്അത്താണെന്ന് വാദിക്കുന്നവരെ* *വിമര്‍ശിക്കപ്പെടേണ്ടതാണ് അത് സത്യ നിഷേധവുമാണ്".*
{ *അല്‍ മിഅ്യാറുല്‍ മുഅ്റബ്* 📚 }
*സാധാരണക്കാരിൽ അലങ്കാരവും ,വിളക്കും കാണിച്ച് സംശയത്തിന്റെ വിത്ത് പാകുന്നവർക്ക് ഏകദേശം 700 വർഷങ്ങൾക്കു മുമ്പ് തന്നെ വലിയ പണ്ഡിതന്മാർ ഇത്തരം വിഷയങ്ങൾക്കുള്ള വ്യക്തമായ മറുപടി നൽകിയതായി കാണാം. അഹ്ലുസ്സുന്നയുടെ ഇമാമുകൾ ഈ വിഷയത്തിലൊക്കെ കൃത്യവും,വ്യക്തവുമായ മറുപടികൾ എഴുതിവച്ചിട്ടുണ്ട് എന്ന് ഓർക്കുക. ഇതൊന്നും ഇന്നുള്ള സുന്നികൾ മാത്രം കണ്ടുപിടിച്ച ആഘോഷ മാർഗങ്ങൾ ആണെന്ന പലരുടെയും തെറ്റിദ്ധാരണകൾ ശരിയല്ല
1 380
ഭാഗം 2⃣3⃣
====================
അശൈഖ് ഖതീബുൽഹാജ് റാഹിൽ അബൂ അബ്ദില്ലാഹി മുഹമ്മദ് ബിൻ അഹമ്മദ് ബിൻ മർസൂഖ് (റ)
{ഹിജ്‌റ 781}
ലൈലത്തുൽ മൗലിദ്
الشيخ الخطيب الحاج الراحل ابو عبد اﷲ محمد بن احمد بن مرزوق
فائدة جليلة: صرح الشيخ الخطيب الحاج الراحل ابو عبد اﷲ محمد بن احمد بن مرزوق، رحمة اﷲ، بإيثار ليلةمولده عليه السلام على ليلة القدر، واحتاج لمختاره في كتابة : (جنا الجنتين في فضل الليلتين) بإحدى وعشرينوجها.
{ معيار المعرب 12/280📚}
മഹാനവർകൾ "ലൈലത്തുൽ ഖദർ, ലൈലത്തുൽ മൗലിദ് ഈ രണ്ടു രാവുകളുടെ പ്രത്യേകതകൾ എണ്ണി പറയാൻ വേണ്ടി മാത്രം ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഈ കിതാബിൽ ലൈലത്തുൽ ഖദ്റിനേക്കാൾ ലൈലത്തുൽ മൗലിദിന് ശ്രേഷ്ഠത എന്തുകൊണ്ട് എന്ന് പതിനൊന്നോളം തെളിവുകൾ എണ്ണി പറഞ്ഞുകൊണ്ട് സമർത്ഥിക്കുന്നു"
1 380
ഭാഗം 2⃣2⃣
====================
ഹാഫിള് ഇബ്നുകസീര്‍
{ ഹിജ്‌റ 700-774}
الحافظ ابن كثير عماد الدين إسماعيل بن عمر بن كثير
الحافظ ابن كثير : وهو عماد الدين إسماعيل بن عمر بن كثير صاحب التفسير صنف الإمام ابن كثير مولدا نبويا
طبع أخيرا بتحقيق الدكتور صلاح الدين المنجد. وقد اثني ملك المظفر لعمل المولد في كتابه
{ البداية والنهاية }
( 📚 136\13)
അല്‍ഹാഫിള് ഇബ്നുകസീർ, കൂടുതൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ലോകപ്രശസ്തനായ തഫ്സീർ പണ്ഡിതനും, മുഹദ്ദിസും, ചരിത്രകാരനുമായ ഇബ്നുകസീർ നബി തങ്ങളുടെ മൗലിദ് രചിച്ചിട്ടുണ്ട് എന്ന് മാത്രമല്ല; മൗലിദ് വിപുലമായ രീതിയിൽ കഴിച്ച മഹാനായ മലികുല്‍ മുളഫ്ഫറിനെ വാനോളം പുകഴ്ത്തുകയും അദ്ദേഹത്തിന്‍റെ മൗലിദ് സദസ്സ് എങ്ങനെയായിരുന്നുവെന്ന് വിവരിക്കുകയും ചെയ്തു.
വഹാബി വാദപ്രകാരം മൗലിദ് കടുത്ത അനാചാരം ആണല്ലോ.. അതിനു കൂട്ടുനിന്ന ഒരാളെ ലോകപ്രശസ്തനായ ഒരു പണ്ഡിതൻ അദ്ദേഹത്തെ പുകഴ്ത്തി പറയുന്നു എന്ന് ഏതെങ്കിലും ഒരു സാമാന്യബുദ്ധിക്ക് ചിന്തിക്കാൻ അല്ലെങ്കിൽ ഉൾക്കൊള്ളാൻ കഴിയുമോ !
1 380
ഭാഗം 2⃣0⃣
====================
ഇമാം അബൂഅബ്ദില്ലാഹില്‍ അബ്ദരീ (ഇബ്നുല്‍ ഹാജ് )
{ഹിജ്‌റ 737}
ലോകപ്രശസ്ത പണ്ഡിതൻ, മാലികി മദ്ഹബിലെ വിജ്ഞാന നിറകുടം മഹാനവർകളുടെ വാക്കുകൾ കാണൂ...
الإمام ابو عبد اﷲ محمد العبدري المعروف بابن الحاج (ر)
(فكان يجب أن نزداد يوم الاثنين الثاني عشر في ربيع الأول من العبادات والخير شكرا للمولى على ما أولانا منهذه النعم العظيمة وأعظمها ميلاد المصطفى صلى اﷲ عليه وآله وسلم
(📚 المدخل (1/361)
ഇമാം ഇബ്നുല്‍ഹാജ്
റബീഉല്‍ അവ്വല്‍ 12ന്‍റെ തിങ്കളാഴ്ച ഏറ്റവും വലിയ അനുഗ്രഹമായ നബി(സ)യെ നമുക്ക് ലഭിച്ചതിന് നന്ദിയായി ഇബാദത്ത് ഏറ്റവും കൂടുതൽ വര്‍ദ്ധിപ്പിക്കേണ്ടതാണ്.
(📚അല്‍ മദ്ഖല്‍ 1/361)
നാലു മദ്ഹബിലെയും ഇമാമുകൾ റബീഉൽ അവ്വൽ 12 ൻറെ പ്രത്യേകതയും, അന്നേദിവസം സന്തോഷിക്കേണ്ടതി ൻറെ പ്രാധാന്യവും മുസ്‌ലിം ലോകത്തെ പഠിപ്പിക്കുന്നതാണ് നാമിതുവരെ കഴിഞ്ഞ ഭാഗങ്ങളിൽ കണ്ടത്. ലോകചരിത്രത്തിൽ കഴിഞ്ഞുപോയ അറിയപ്പെട്ട ഇമാമുകൾ ഒക്കെ തന്നെയും റബീഉൽ അവ്വൽ 12 ന്റെ മഹത്ത്വവും നബി തങ്ങളുടെ ജന്മദിനാഘോഷം നടത്തേണ്ട രൂപവും മുസ്ലിം സമുദായത്തെ പഠിപ്പിക്കുന്നു.
1 380
ഭാഗം 1⃣9⃣
====================
ഇമാം അബ്ദുല്ലാഹി ബിന്‍ അസ്സ്വനീഅതുല്‍ മിസ് രി (റ)
{ഹിജ്‌റ - 734}
മൗലിദ് പാരായണം ചെയ്ത വ്യക്തിക്കുള്ള സമ്മാനം
الإمام عبد اﷲ بن الصنيعة المصري الصاحب شمس الدين غبريال
قال في اعيان العصر واعوان العصر في ترجمة عبد اﷲ بن الصنيعة المصري الصاحب شمس الدين غبريال
(وكان يسمع البخاري في ليالي رمضان، وليلة ختمه يحتفل بذلك، ويعمل في كل سنة مولد النبي صلى اﷲ عليه وسلم ،
ويحضره الأكابر والأمراء والقضاة والعلماء ووجوه الكتاب، ويظهر تجملاﹰ زائداﹰ ويخلع على الذي يقرأ المولد،
ويعمل بعد ذلك سماعاﹰ للأمراء المحتشمين)
{اعيان العصر واعوان العصر للصفدي 1/426📚}
صلاح الدين الصفدي الشافعي الإمام الأديب الناظم الناثر صاحب التاريخ الكبير ......وتتلمذ على الشيخ :
تقي الدين أبي الحسن علي بن عبد الكافي السبكي ولازم الحافظ فتح الدين بن سيد الناس وبه تمهر في الأدب
( أبجد العلوم الوشي المرقوم في بيان أحوال العلوم 69/3 📚)
ഇമാം അബ്ദുല്ലാഹി ബിന്‍ അസ്സ്വനീഅതുല്‍ മിസ്വ് രി (റ)
മഹാനവർകൾ റമളാനില്‍ ബുഖാരി ക്ലാസ് കേള്‍ക്കുകയും അത് അവസാനിക്കുമ്പോള്‍ "സദ്യ ഉണ്ടാക്കുകയും പണ്ഡിതരും, ഖാസിമാരും, ഭരണാധിപന്മാരും, നേതാക്കളും പങ്കെടുക്കുന്ന വലിയ മൗലിദ് സദസ്സ് നബിദിനത്തോട് അനുബന്ധിച്ച് നടത്തുകയും , അന്ന് ഏറ്റവും വലിയ മുന്തിയ വസ്ത്രം ധരിക്കുകയും അത് മൗലിദ് പാരായണം ചെയ്ത വ്യക്തിക്ക് കൊടുക്കുകയും ചെയ്യും"
(അഅ്യാനുല്‍ അസ്വര്‍ 1/426 📚)
ഈ ഗ്രന്ഥം സ്വലാഹുദ്ദീനുസ്സ്വിഫ്ദീയുടേതാണ്. ഇമാം തഖ്യുദ്ദീനുസ്സുബ്കിയുടെ ശിഷ്യനാണ്.
(അബ്ജദുല്‍ ഉലൂം 3/96📚)
1 380
മക്കയിലെ നബിദിനാഘോഷം
ഭാഗം 1⃣8⃣
====================
ഇമാം നജ്മുദ്ദീന്‍ മുഹമ്മദ് ബിനുല്‍ ഇമാം മുഹിയിദ്ദീന്‍ അത്ത്വബരി (റ)
{ഹിജ്‌റ 731}
الإمام نجم الدين محمد ابن الإمام محيي الدين الطبري (ر)
أنه بعد كل صلاة جمعة وفي يوم مولد النبي صلى اﷲ عليه وسلم يفتح باب الكعبة بواسطة كبير بني شيبة، وهم
حجاب الكعبة، وأنه في يوم المولد يوزع القاضي الشافعي وهو قاضي مكة الأكبر نجم الدين محمد ابن الإمام محييالدين الطبري الطعام على الأشراف وسائر الناس في مكة. تحفة النظار 1/309📚)
ഇമാം നജ്മുദ്ദീനുത്ത്വബരീ (റ) മക്കയിലെ ഖാസിയായിരുന്നപ്പോള്‍ നടന്നിരുന്ന മൗലിദ് "ഇബ്നു ബത്വൂത്വ തന്‍റെ പ്രസിദ്ധമായ📚രിഹ്ലയില്‍ ഉദ്ധരിക്കുന്നു".
"നബി(സ) ജനിച്ച ദിവസം കഅ്ബയുടെ പാറാവുകാരായ ബനുശൈബയിലെ മുതിര്‍ന്ന വ്യക്തിയുടെ സാന്നിധ്യത്തില്‍ കഅ്ബയുടെ വാതില്‍ തുറക്കും. അന്ന് അവിടെ പങ്കെടുത്ത ബഹുമാനികള്‍ക്കും സാധാരണക്കാര്‍ക്കും ഖാസീ നജ്മുദ്ദീനുത്വബരീ (റ) ഭക്ഷണം വിതരണം ചെയ്തിരുന്നു".
ഇബ്നു ബത്വൂത്വ
{രിഹ്ല 📚 }
ഇതിൽനിന്നൊക്കെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യം മക്കയിലും മദീനയിലും പൂർവകാലം മുതൽ മൗലിദാഘോഷവും റബീഉൽ അവ്വൽ 12 പ്രത്യേകമായി പരിഗണിക്കുന്നതും പഴയ നൂറ്റാണ്ടുകളിൽ നടന്നിരുന്നു. പിന്നീട് ഇബിനു അബ്ദുൽ വഹാബിനെ പിൻപറ്റി കൊണ്ടുള്ള വഹാബിയൻ ചിന്താഗതിക്കാരാണ് പൂർവികമായി നടന്നിരുന്ന ഇത്തരം ആചാരങ്ങളെ അവിടെനിന്ന് എടുത്തുമാറ്റിയത് ഇതൊന്നുമറിയാത്ത പല സാധുക്കളും ഇപ്പോഴും ചിലപ്പോഴൊക്കെ ചോദിക്കാറുണ്ട് മക്കയിൽ മൗലിദ് ഇല്ലല്ലോ എന്നൊക്കെ അത്തരക്കാർക്ക് ഇത്തരം പഴയകാല ചരിത്രങ്ങൾ ഉപകാരപ്രദമാവും
മുൻകഴിഞ്ഞ നൂറ്റാണ്ടുകളിൽ ഇസ്ലാമിക ലോകത്ത് അറിയപ്പെട്ട പണ്ഡിതന്മാർ ,ഖാളിമാർ രാജാക്കൻമാർ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവർ റബീഉൽ അവ്വൽ ആഘോഷിച്ചതായിഇട്ട് തന്നെയാണ് ചരിത്രം നമ്മോട് വിളിച്ചു പറയുന്നത്. ഇന്ന് ഉൽപതിഷ്ണുക്കളായ പുത്തൻ വാദികൾ എന്തൊക്കെ കള്ള വാദങ്ങളും, കള്ളത്തരങ്ങളും പ്രചരിപ്പിച്ചാലും ചരിത്രസത്യങ്ങൾ മായ്ച്ചു കളയാൻ ആർക്കും സാധിക്കില്ല.
1 380
ഭാഗം 1⃣7⃣
====================
തഖിയുദ്ദീൻ അഹമ്മദ് ഇബ്നു തൈമിയ്യ
{ഹിജ്റ 728}
ഇന്നുള്ള മുഴുവൻ മൗലിദ് വിരോധികളുടെയും ആവേശവും , അവരുടെ നേതാവുമായ സാക്ഷാൽ ഇബ്നു - തൈമിയ ഈ വിഷയത്തിൽ എന്ത് പറഞ്ഞു എന്ന് നമുക്ക് നോക്കാം ;
فتعظيم المولد واتخاذه موسما قد يفعله بعض الناس يكون له فيه أجر عظيم لحسن قصده وتعظيمه صلى الله عليه وسلم (ابن تيمية)
{📚 اقتضاء صراط المستقيم}
അല്ലാഹുവിന്റെ റസൂലിൻറെ ജന്മദിവസം ആദരിക്കുക, അതുപോലെ ആഘോഷമാക്കുക എന്നതും ജനങ്ങളിൽ ചില വിഭാഗങ്ങൾ ചെയ്യുന്നതാണ്. അതുകൊണ്ട് അവർക്ക് വലിയ പ്രതിഫലം ഉണ്ടാകുന്നതാണ് നബി തങ്ങളെ ആദരിച്ചു ബഹുമാനിച്ചത് കൊണ്ട്. ആ നല്ല ഉദ്ദേശം ഉള്ളതുകൊണ്ടുതന്നെ "അല്ലാഹു ഒരുപാട് പ്രതിഫലം നബിയുടെ ജന്മദിവസം ആഘോഷിക്കുന്നവർക്ക് ലഭിക്കുന്നതാണ്". ഇബ്നുതൈമിയ്യ വളരെ വ്യക്തമായി മൗലിദ് ആഘോഷവുമായി ബന്ധപ്പെട്ട് ഈയൊരു കാര്യം രേഖപ്പെടുത്തി.
ഇനി ഇബിനു തൈമിയ ആരാണെന്നു കൂടി ശരിക്ക് അറിയണം "ഇസ്ലാഹീ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച നേതാവ്" എന്നാണ് വഹാബി പുസ്തകം ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത്. മേൽപ്പറഞ്ഞ മൗലിദിനെ സംബന്ധിച്ച് അദ്ദേഹം രേഖപ്പെടുത്തിയ "ഇക്തിലാഹ്".. എന്ന ഗ്രന്ഥത്തെ സംബന്ധിച്ച് മുമ്പുകാലത്ത് വഹാബികളുടെ "ശബാബ്"എഴുതിയത് {പിളർപ്പിന് മുമ്പുണ്ടായിരുന്ന ശബാബ് }ഖുർആനും, ഹദീസും അനുസരിച്ച് ഇബ്നു തൈമിയ്യ പഠിപ്പിച്ച ഗ്രന്ഥമാണ് ഇഖ്തിലാഉ- സിറാത്തുൽ മുസ്തക്കീം എന്ന്. "തൗഹീദിന്റെ വിഷയത്തിൽ അദ്ദേഹത്തിന്റെ മാസ്റ്റർപീസ് എന്നാണ് ഈ ഗ്രന്ഥത്തെ മുജാഹിദുകൾ അതെ ശബാബിൽ വിശേഷിപ്പിച്ചത്". അത്രയും മഹത്വപ്പെടുത്തിയ ഇബ്നു തൈമിയയുടെ ഗ്രന്ഥത്തിലാണ് മൗലിദിന്റെ മഹത്വവും അതുകൊണ്ടുള്ള പ്രതിഫലവും വ്യക്തമായി രേഖപ്പെടുത്തിയത്.
*ഇതിൽ ഏറ്റവും രസകരമായ ഒരു കാര്യം മൗലിദിന് തെളിവ് ഖുർആനിലും ഹദീസിലും ഉണ്ടോ എന്നാണ് വഹാബികളുടെ കാലാകാലം ഉള്ള ചോദ്യം. അതേ വഹാബികൾ തന്നെ അവരുടെ ശബാബിൽ*
*മേൽ ഗ്രന്ഥത്തെ സംബന്ധിച്ച് "ഖുർആനും ,ഹദീസും അവലംബിച്ചു കൊണ്ട് എഴുതിയ കിത്താബ്" ആണെന്നും പറയുന്നു അതേ ഗ്രന്ഥത്തിലാണ് ഇബ്നു തീമിയ മൗലിദ് ആഘോഷിക്കുന്ന അവർക്കുള്ള പ്രതിഫലം തർക്കമില്ലാത്ത വിധം എഴുതി രേഖപ്പെടുത്തിയിരിക്കുന്നത്.
1 380
ഭാഗം 1⃣6⃣
====================
മുഹമ്മദ് ബിന്‍ അബ്ദില്ലാഹ് ത്വന്‍ജീ(റ) (ഇബ്നുബത്വൂത്വ)
{ഹിജ്റ 703}
&
ഇമാം അഫീഫുദ്ദീന്‍ അബ്ദുല്ലാഹില്‍ യാഫിഈ (റ)
{ ഹിജറ 768}
الإمام محمد بن عبد اﷲ بن محمد الطنجي عرف بابن بطوطة (ر)
മുഹമ്മദ് ബിന്‍ അബ്ദില്ലാഹ് ത്വന്‍ജീ(റ) (ഇബ്നു ബത്വൂത്വ) ഇമാം, ചരിത്രകാരന്‍, ലോകസഞ്ചാരി, ശംസുദ്ദീന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു.
(താജുല്‍അറൂസ് 19/159📚)
തന്‍റെ രിഹ്ലയില്‍ 309 മതല്‍ 347 വരെയുള്ള ഭാഗങ്ങളില്‍ മക്കയില്‍ നടന്നിരുന്ന നബിദിനാഘോഷത്തെ വളരെ വെക്തമായി വിവരിക്കുന്നുണ്ട്.
മറ്റൊരു പ്രമുഖ പണ്ഡിതനായ
ഇമാം യാഫിഈ (റ) നബിദിനാഘോഷത്തെ പറ്റി ഇങ്ങിനെ രേഖപ്പെടുത്തി
الامام عفيف الدين عبداﷲ بن اسعد بن على بن سليمان اليافعي اليمنى الشافعي (ر)
{ഹിജ്റ 768}
من جمع لمولد النبي (ص) إخوانا وهيأ طعاما وأخلى مكانا وعمل إحسانا وصار سببا لقراءة مولد الرسول بعثه اﷲ يوم القيامة مع الصديقين والشهداء والصالحين ويكون في جنات النعيم.
{📚 إعانة الطالبين 3/415}
ഇമാം അഫീഫുദ്ദീന്‍ അബ്ദുല്ലാഹില്‍ യാഫിഈ (റ) "നബി(സ)യുടെ മൗലിദ് പാരായണത്തിന് വേണ്ടി സുഹൃത്തുക്കളെ ക്ഷണിച്ച് ഭക്ഷണം വിതരണംചെയ്യുന്നവർ അന്ത്യനാളിൽ സ്വിദ്ദീഖുകള്‍, ശുഹദാക്കള്‍, സജ്ജനങ്ങള്‍ എന്നിവരോടപ്പം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്".
(ഇആനത്തുത്വാലിബീന്‍📚
3/415 )
1 380
ഭാഗം 1⃣5⃣
====================
ഇമാം അബുല്‍ഖാസിം മുഹമ്മദ് ബിന്‍ അഹ്മദുല്‍ അസഫീ(റ)
{ഹിജ്‌റ 607-677 }
ابنه أبو القاسم محمد بن أحمد السبتي والعزفي (ر)
قال عنه الزركلي : كان فقيها فاضلا, له نظم أكمل الدر المنظم , في مولد النبي المعظﹼم من تأليف أبيه أبى العباس بن أحمد
محمد بن أحمد بن محمد بن الحسين العزفي، أبو القاسم، من نسل ابن أبي عزفة اللخمي: أول من ولي الامارة من بني أبي عزفة، بسبتة، ثار فيها، وقتل واليها، وتأمر، وملك طنجة، ودخل أصيلا (بقرب طنجة " وهدم سورها.ومات بسبتة.دامت دولته ثلاثين سنة وشهرين و 16 يوما.وكان فقيها فاضلا، له نظم.أكمل " الدر المنظم، في مولد النبي المعظم " من تأليف أبيه أبي العباس أحمد
( ازهار الرياض📚 )
ഏഴാം നൂറ്റാണ്ടിലെ വലിയ മഹാനായിരുന്നു ബഹുമാനപ്പെട്ട അബുൽ അബ്ബാസ് (വഫാത്ത് 633) അദ്ദേഹത്തിന്റെ മകനായ
ഇമാം അബുല്‍ഖാസിം മുഹമ്മദ് , പിതാവ് തുടങ്ങിവെച്ച നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മൗലിദ് ഗ്രന്ഥം "അദ്ദുര്‍റുല്‍മുനള്ളം ഫീ മൗലിദിന്നബിയ്യില്‍ മുഅള്ളം" ഗ്രന്ഥം പൂര്‍ത്തിയാക്കി.
ഇന്നുള്ള പല മൗലിദ് വിരോധികളും ഇതൊക്കെ കണ്ണുതുറന്ന് കാണേണ്ടിയിരിക്കുന്നു. അവർ കരുതിയത് പോലെ കേവലം മങ്കൂസ് മൗലിദ് അതുപോലെ ബദർ മൗലിദും മാത്രം ഒതുങ്ങുന്നതല്ല മൗലിദുകൾ ഓരോ കാലഘട്ടത്തിലും കഴിഞ്ഞുപോയ മഹത്തുക്കളായ പണ്ഡിതന്മാർ അതാത് കാലങ്ങളിൽ നബിയെ പുകഴ്ത്തിക്കൊണ്ട് അവർ രചിച്ചിട്ടുണ്ട്
(അസ്ഹാറുര്‍രിയാള് 2/374)
ഇമാം സര്‍കലീ പറയുന്നു; ഇമാം അബുൽ അബ്ബാസ് അദ്ദേഹം ഉന്നതനും, വലിയ മുഹദിസും ആബിദും ദുനിയാവിനെ പരിത്യജിച്ച മഹാനും പ്രശസ്തനായ കര്‍മ്മശാസ്ത്ര പണ്ഡിതനുമായിരുന്നു.
(അല്‍ അഅ്ലാം 5/223*📚)
1 380
ഭാഗം 1⃣4⃣
====================
ഇമാം അബ്ദുര്‍റഹ്മാനുബിന്‍ ഇസ്മാഈല്‍ അബൂശാമ അല്‍ മഖ്ദിസീ (റ)
{ഹിജ്‌റ 599-665}
الإمام عبد الرحمن بن إسماعيل أبو شامة أبي شامة (ر)
ومن احسن ما ابتدع في زماننا ما يفعل كل عام في اليوم الموافق لمولده صلى اﷲ عليه وآله وسلم من الصدقات، والمعروف، وإظهار الزينة والسرور, فإن ذلك مشعر بمحبته صلى اﷲ عليه وآله وسلم وتعظيمه فيقلب فاعل ذلك وشكرا ﷲ تعالى على ما من به من إيجاد رسوله الذي أرسله رحمة للعالمين وكان أول من فعل ذلكيالموصل الشيخ عمر بن محمد الملا أحد الصالحين المشهورين وبه اقتدى في ذلك صاحب أربل وغيره رحمهم اﷲتعالى
(📚 الباعث على إنكار البدع والحوادث_ص23) وقال عن عمل المولد لعمر الملاء في كتابه الروضتين في أخبار الدولتين ص 203
ഇമാം അബ്ദുര്‍റഹ്മാനുബിന്‍ ഇസ്മാഈല്‍ അബൂശാമ മൗലിദിനെ സംബന്ധിച്ച് മഹാന്‍ പറയുന്നത് കാണുക ;
"നമ്മുടെ നാടുകളില്‍ നബി(സ) ജന്മദിനത്തോട് അനുബന്ധിച്ച് ജനങ്ങള്‍ ഏറ്റവും പ്രതിഫലാര്‍ഹമായ രീതിയില്‍ പുതുതായി നടത്തിവരുന്ന സ്വദഖകള്‍, സല്‍കര്‍മ്മങ്ങള്‍, സന്തോഷം പ്രകടിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം നബി(സ)യോടുള്ള സ്നേഹത്തിന്‍റെ മേലിലും നബിതങ്ങളെ സൃഷ്ടിച്ചതിലും ലോകര്‍ക്ക് കരുണയായി നിയോഗിച്ചതിലും അല്ലാഹുവിനുള്ള നന്ദിയുടെ മേലിലും അറീക്കുന്ന കാര്യങ്ങളാണ്".
മൗസിലില്‍ ഇത് ആദ്യമായി നിര്‍വ്വഹിച്ചത് സ്വാലീഹീങ്ങളില്‍പെട്ട ഉമര്‍ മല്ലാഅ്(റ) ആയിരുന്നു. പിന്നീട് ഇര്‍ബല്‍ രാജാവും, മറ്റും അദ്ദേഹത്തെ അനുഗമിച്ചു. അവര്‍കെല്ലാം അല്ലാഹു റഹ്മത്ത് ചെയ്യട്ടേ..
{അല്‍ബാഇസ് ഫീ ഇന്‍കാരില്‍ ബിദഇ വല്‍ഹവാദിസ് പേ: 23📚 }
ഇവിടെ നമ്മൾ കാണുന്നത് "ലോകപ്രശസ്തനായ ഇമാം അബൂ ശാമ മൗലിദ് ആഘോഷത്തിന്റെ മഹത്വങ്ങൾ വിശദീകരിക്കുകയും, മൗലിദാഘോഷം വിപുലമായി നടത്തിയ മഹാനെ പരിചയപ്പെടുത്തുകയും ആ കാലഘട്ടത്തിൽ അതിൽ പങ്കുകൊണ്ട രാജാക്കന്മാരെ എടുത്തുപറയുകയും അവർക്കെല്ലാം അല്ലാഹുവിന്റെ റഹ്മത്ത് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു" എന്നാൽ ഇവിടെ നബി (സ) തങ്ങളുടെ ജന്മത്തിൽ വിറളിപൂണ്ട മൗലിദ് വിരോധികൾ അനിസ്ലാമികമായി അവതരിപ്പിച്ചു നടക്കുന്നു. അല്ലാഹു ഇത്തരം ആളുകളെ നന്നാകട്ടെ..
1 380
ഭാഗം 1⃣3⃣
====================
അല്‍മലിക് അബൂസകരിയ്യ യഹ്യയ (റ)
(ഹിജ്‌റ - 647 )
السلطان ابو يحيى ابن السلطان أبي زكريا(سلطان تونس(ر)
*قال ابن جزي: اخترع مولانا أيده اﷲ في الكرم والصدقات أموراﹰ لم تخطر في الأوهام، ولا اهتدت إلأيهاالسلاطين. فمنها إجراء الصدقات على المساكين بكل بلد من بلاده علىالدوام. ومنها تعيين الصدقة* *الوافرةللمسجونين في جميع البلاد أيضاﹰ، ومنها كون تلك الصدقات خبزاﹰ مخبوزاﹰ متيسراﹰ للانتفاع به، ومنها كسوةالمساكين والضعفاء والعجائز والمشايخ والملازمين للمساجد بجميع بلاده، ومنها تعيين الضحايا لهؤلاء الأصناف فيعيد الأضحى، ومنها التصدق بما يجتمع في مجابي أبواب بلاده يوم سبعة وعشرين من رمضان إكراماﹰ لذلك اليومالكريم وقياماﹰ بحقه، ومنها إطعام الناس في جميع البلاد ليلة المولد الكريم، واجتماعهم لإقامة رسمه*
( *رحلة* 📚)
*അല്‍മലിക് അബൂസകരിയ്യ യഹ്യാ മഹാനവർകൾ ടുണേഷ്യ ഭരിക്കുമ്പോള്‍ നടപ്പില്‍ വരുത്തിയ* *സല്‍കര്‍മങ്ങള്‍ എണ്ണമറ്റതാണ്.*
*അദ്ദേഹം മനസ്സിന് ഉള്‍കൊള്ളാത്ത വിധം സല്‍ കർമ്മങ്ങളാണ് ചെയ്തിരുന്നത്.നാട്ടിലെ സാധുക്കള്‍ക്ക് മുഴുവന്‍ സ്വദഖ നല്‍കും, ജയിലലടക്കപ്പെട്ടവര്‍ക്ക് നല്ലൊരുസദഖ നല്‍കി, നല്‍കുന്ന ഭക്ഷണം പത്തിരിയുണ്ടാക്കി അത് ചുട്ട് കൊടുക്കും. വാതരോഗം പിടിപെട്ടവര്‍, ശൈഖുമാര്‍, അവശതയനുഭവിക്കുന്നവര്‍, സാധുക്കള്‍, ബലഹീനര്‍ എന്നിവര്‍ക്ക് വസ്ത്രം വിതരണം ചെയ്യും*.
*പെരുന്നാള്‍ ദിവസം ഇവര്‍ക്ക് പ്രത്യേകമായി ഉള്ഹിയ്യത്ത് നല്‍കും. റമളാന്‍ 27 ാം രാവിനും*, *"നബി(സ)യുടെ* *ജന്മദിനത്തിലും*
*പ്രത്യേകം സ്വദഖ നല്‍കാറുണ്ടായിരുന്നു ഈ ദിനങ്ങളുടെ മഹത്ത്വം നിലനിര്‍ത്താനായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്".*
{ *📚രിഹ്ല 333}*
*ഏറ്റവും രസാവഹമായ മറ്റൊരു കാര്യം ഇന്നുള്ള സകല മൗലിദ് വിരോധികളും സാധാരണക്കാരെ പറഞ്ഞു പറ്റിക്കാൻ ഉള്ളത് മുസ്ലിയാക്കന്മാർ മൗലിദ് കഴിക്കുന്നത് വയറു നിറക്കാനും, പണം പിണുങ്ങാനും ആണെന്നാണ്.എന്നാൽ ഇസ്ലാമിക ചരിത്രത്തിൽ മൗലിദാഘോഷം അതിഗംഭീരമായി കഴിച്ചത് അതി സമ്പന്നന്മാരും, രാജാക്കന്മാരും, ഖാളിമാരും, സമൂഹത്തിലെ ഉന്നത സ്ഥാനത്ത് എത്തിയ മഹത്തുക്കളും ഒക്കെയായിരുന്നു.
മുളഫ്ഫർ രാജാവായാലും , അബൂ സക്കരിയ യഹിയ എന്ന ഭരണാധികാരി ആയാലും അവരൊക്കെ തന്നെ പണം ചിലവഴിച്ചു കൊണ്ട് തന്നെ മഹാനായ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജന്മദിനത്തിൽ സന്തോഷം കൊണ്ടാടി. ഇതിൽനിന്നുതന്നെ ഇന്ന് വഹാബികൾ ബാധിച്ചുകൊണ്ടിരിക്കുന്ന അവരുടെ വാദം നിരർത്ഥകമാണെന്ന് ഏതൊരു സാമാന്യ ബുദ്ധിക്കും നിശ്പ്രയാസം മനസ്സിലാക്കാവുന്നതാണ്.
1 380
ഭാഗം 1⃣2⃣ part 2
നബി (സ) ജനിച്ച ദിവസം ലോകത്ത് അത്ഭുതങ്ങൾ സംഭവിച്ചുവോ ?
റബീഉൽ അവ്വൽ 12ന് സംഭവിച്ച അത്ഭുതങ്ങൾ ഹാഫിള് ഇബ്നു കസീർ ലോകപ്രശസ്തമായ അവരുടെ അൽ ബിദായത്തു വന്നിഹായ📚 എന്ന ഗ്രന്ഥത്തിൽ തുടർന്ന് വിശദീകരിക്കുന്നു;
لَمَّا كَانَتِ اللَّيْلَةُ الَّتِي وُلِدَ فيها رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ارْتَجَسَ إِيوَانُ كِسْرَى وَسَقَطَتْ مِنْهُ أَرْبَعَ عَشْرَةَ شُرْفَةً، وَخَمَدَتْ نَارُ فَارِسَ، وَلَمْ تُخْمَدْ قَبْلَ ذَلِكَ بِأَلْفِ عَامٍ، وَغَاضَتْ بُحَيْرَةُ سَاوَةَ،
നബി (സ) തങ്ങൾ ജനിച്ച രാവിൽ കിസ്രയുടെ കൊട്ടാരങ്ങൾ വിറച്ചു, അവിടുത്തെ 14 ഗോപുരങ്ങൾ തകർന്നുവീണു. പേർഷ്യക്കാർ ആരാധിച്ചിരുന്ന അഗ്നി (തീ) അത് കെട്ടുപോയി ആയിരം വർഷങ്ങൾക്കു മേൽ ആ തീ അതിനുമുമ്പ് കേട്ടിട്ടില്ലായിരുന്നു എന്നതാണ് ചരിത്രം. സാവാ തടാകം വറ്റിവരണ്ടു.... തുടങ്ങി നിരവധി അത്ഭുതങ്ങൾ റബീഉൽ അവ്വൽ 12ന് മഹാനായ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജന്മദിനത്തിൽ സംഭവിച്ചു ഇതൊക്കെ വളരെ വിശദമായി ഹാഫിള് ഇബ്നു കസീർ വിശദീകരിച്ചു...
ഇതൊക്കെ നാം പറയുമ്പോഴും എഴുതുമ്പോഴും അസഹിഷ്ണുത കാണിക്കുന്ന ഒരു വിഭാഗം മൗലിദ് വിരോധികളായ ആളുകൾ ഇന്നുമുണ്ട് അവർക്ക് ഇത് കേൾക്കുമ്പോൾ വിഷമമാണ് .ഈ വിഷമത്തിന്റെ ഉൽഭവം നമുക്കൊന്ന് പരിശോധിക്കാം.
حَكَى السُّهَيْلِيُّ عَنْ تَفْسِيرِ بَقِيِّ بْنِ مَخْلَدٍ الْحَافِظِ أَنَّ إِبْلِيسَ رَنَّ أَرْبَعَ رَنَّاتٍ: حِينَ لُعِنَ، وَحِينَ أُهْبِطَ، وَحِينَ وُلِدَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَحِينَ أُنْزِلَتِ الْفَاتِحَةُ.
ഇബിലീസ് 4 തവണയാണ് കരഞ്ഞു അട്ടഹസിച്ചത് "അൽ ബിദായ വന്നിഹായ📚" വിശദീകരിക്കുന്നു.
1. അല്ലാഹു ഇബിലീസിനെ ശപിക്കപ്പെട്ട സമയമായിരുന്നു, മറ്റൊന്ന് ഇബിലീസിനെ ഭൂമിയിലേക്ക് ഇറക്കപ്പെട്ട സമയം, മൂന്നാമത്തേത് നബി (സ) തങ്ങൾ ജനിച്ച ദിവസം ആയിരുന്നു, നാലാമത് ഫാത്തിഹ സൂറത്തിന്റെ അവതരണവും
ഇബിലീസ് കരഞ്ഞ അവസാന രണ്ട് കാര്യങ്ങൾ പ്രത്യേകം അടിവരയിടുക. "മഹാനായ നബി(സ) തങ്ങളുടെ ജന്മ ദിവസവും, ഫാത്തിഹ സൂറത്ത് ഇറങ്ങിയപ്പോഴും ഈ രണ്ടു വിഷയങ്ങളിലും വല്ലാത്ത അസഹിഷ്ണുത കാണിക്കുന്ന ആളുകൾ നമ്മുടെ മുമ്പിൽ തന്നെ ഉണ്ടല്ലോ നബിദിനത്തിന്റെ അന്നും അതുപോലെ ഏതൊരു നല്ല കാര്യത്തിനും ഫാത്തിഹ പാരായണം ചെയ്യപ്പെടുമ്പോൾ ആ സമയവും മുഖം തിരിച്ചു കളഞ്ഞു നടക്കുന്ന വിഭാഗം ആരാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല....
കഴിഞ്ഞ രണ്ടു ഭാഗങ്ങളിലായി ഹാഫിള് ഇബ്നു കസീർ ഉദ്ധരിച്ച റബീഉൽ അവ്വൽ 12-നു സംഭവിച്ച അദ്ഭുതങ്ങൾ നാം വിശദീകരിച്ചുവല്ലോ പലപ്പോഴും സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഇതൊക്കെ ദുർബലപ്പെട്ട സംഭവങ്ങളാണ് എന്ന് പറഞ്ഞു പുത്തൻ വാദികൾ തെറ്റിദ്ധരിപ്പിക്കാറുണ്ട് അതുകൊണ്ടുതന്നെ ഈ വിഷയവും നമുക്കൊന്ന് പരിശോധിക്കാം.
അൽ ബിദായ വന്നിഹായ📚 യുടെ തുടക്കത്തിൽ ഹാഫിള് ഇബ്നു കസീർ ഇങ്ങനെ എഴുതുന്നു ;
وإنما الاعتماد والاستناد على كتاب الله وسنة رسول الله ﷺ، ما صح نقله أو حسن وما كان فيه ضعف نبيٍّنه.
"ഈ കിത്താബ് എഴുതുന്നതിന് എൻറെ അവലംബം ഖുർആനും, സുന്നത്തുമാണ് അതായത് ഒന്നുകിൽ എനിക്ക് ആ സംഭവം സഹീഹായ ലഭിച്ചത് അല്ലെങ്കിൽ , ഹസൻ ആയി ലഭിച്ചത് ഞാൻ ഉദ്ധരിക്കുന്നതിൽ എന്തെങ്കിലും ദുർബലതകളോ, ന്യൂനതകളോ ഉണ്ടെങ്കിൽ അത് ഞാൻ വിശദീകരിക്കും.
നബി തങ്ങളുമായി ബന്ധപ്പെട്ട ഈ അത്ഭുതങ്ങൾ ഇബ്നു കസീർ
فَصْلٌ فِيمَا وَقَعَ مِنَ الْآيَاتِ لَيْلَةَ مَوْلِدِهِ عَلَيْهِ الصَّلَاةُ وَالسَّلَامُ
"നബിയുടെ ജനിച്ച രാത്രിയിൽ സംഭവിച്ച അത്ഭുതങ്ങൾ" എന്ന അദ്ധ്യായത്തിൽ സ്ഥിരപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഉദ്ധരിക്കപ്പെട്ട സംഭവങ്ങളൊന്നും തള്ളപ്പെടേണ്ടതോ , ദുർബലതയുള്ളതോ അല്ല എന്ന് വ്യക്തമാവുന്നു.
ഈ ചരിത്ര സത്യങ്ങൾ റിപ്പോർട്ട് ചെയ്ത മറ്റു ഗ്രന്തങ്ങൾ കൂടി അറിയുക.
ഇമാം ഹാഫിള് യൂസുഫു ഷാമി
{"സുബുലുൽ ഹുദാ വർറശാദ്"📚}
ഇമാം സുയൂത്തി
{അൽ ഖസായിസുൽ കുബ്റ 📚}
ഇമാം ഇബ്നു അസാകിർ
{താരീഖ് ദിമഷ്‌ക്ക് 📚 }
ഇമാം ഹാഫിള് അബൂ നുഐം
{ ദലാഇലുല് നുബുവ്വ 📚}
1 380
ഇതു പറഞ്ഞുകൊണ്ട് ബിംബങ്ങളെ വീണ്ടും പൂർവ്വസ്ഥിതിയിലാക്കാൻ ശ്രമിക്കുമ്പോൾ അവിടെ നിന്ന് അശരീരി അവർ കേൾക്കുന്നു :
"അല്ലയോ നിങ്ങൾ അറിഞ്ഞില്ലേ കിഴക്കും പടിഞ്ഞാറും എല്ലാം പ്രഭ ചൊരിയുന്ന ഒരു മഹാനായ കുട്ടി ഇന്ന് ജനിച്ചിട്ടുണ്ട്. ആ കുട്ടിയുടെ ജനനം കാരണമാണ് ബിംബങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത്."
ഈ ശബ്ദമാണ് അവിടെ കൂടിയ ആളുകൾ പിന്നീട് കേൾക്കുന്നത്.
{അൽ ബിദായതു വന്നിഹായ📚}
മൗലിദ് കിതാബിൽ ഇത് കാണുമ്പോൾ കള്ള കഥ എന്നു പറഞ്ഞുകൊണ്ട് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സാധാരണ മൗലിദ് വിരോധികൾ ചെയ്യാറുള്ളത്. എങ്കിൽ ഇബ്നു കസീറിന് പുറമേ ഇത് റിപ്പോർട്ട് ചെയ്ത ഇസ്ലാമിക ചരിത്രത്തിലെ മഹാന്മാരായ പണ്ഡിതന്മാരെ നമുക്കൊന്ന് പരിശോധിക്കാം..
ഇമാം ഹാഫിള് യൂസുഫു ഷാമി
{"സുബുലുൽ ഹുദാ വർറശാദ്" 📚}
ഇമാം സുയൂത്തി
{അൽ ഖസായിസുൽ കുബ്റ 📚}
ഇമാം ഇബ്നു അസാകിർ
{താരീഖ് ദിമഷ്‌ക്ക് 📚 }
ഇമാം ഹാഫിള് അബൂ നുഐം
{ ദലാഇലുല് നുബുവ്വ 📚}
ഈ പറയപ്പെട്ട ലോക ചരിത്രത്തിൽ മഹാന്മാരായ ഇമാമുകൾ ഒക്കെ കെട്ട് കഥ പ്രചരിപ്പിച്ചു എന്നാണോ മൗലിദ് വിരോധികൾ വിശ്വസിക്കുന്നത് ? മുസ്ലിം ലോകത്തിനു ഇത് കെട്ട് കഥയാണെന്ന് വിശ്വസിക്കാൻ സാധ്യമല്ല.
Read more
https://t.me/moulidstudy/2054
1 380
ഭാഗം 1⃣2⃣
====================
നബി (സ) ജനിച്ച ദിവസം ലോകത്ത് അത്ഭുതങ്ങൾ സംഭവിച്ചുവോ ?
കാലങ്ങളായി മൗലിദ് പാരായണം ചൊല്ലുന്ന സുന്നികൾ ഈ അത്ഭുതങ്ങൾ പലവട്ടം മദ്ഹ് ആയിക്കൊണ്ട് ആവർത്തിച്ച് ചൊല്ലിയതാണ്. അപ്പോഴൊക്കെ മൗലിദ് വിരോധികൾ ഇതിനെ പുച്ഛിക്കുകയും ഇതൊക്കെ കെട്ടുകഥകൾ ആക്കി ചിത്രീകരിക്കുകയും ആണ് ചെയ്തിരുന്നത്. എങ്കിൽ ഇത്തരം അത്ഭുത കഥകളുടെ ചരിത്രപരമായ ആധികാരികത നമുക്കൊന്ന് പരിശോധിക്കാം.....
മക്കയിലുള്ള ബിംബങ്ങൾ തലകീഴായി വീണ സംഭവം റബീഉൽ അവ്വലിൽ 12-ന് സംഭവിച്ച അത്ഭുതങ്ങളിൽ പെട്ട ഒന്നാണ്. ഇത് വളരെ വിശദീകരിച്ചുകൊണ്ട് ലോകപ്രശസ്ത മുഫസ്സിർ, അതുപോലെ മുഹദ്ദിസ് അതിലുപരി ലോകം അംഗീകരിച്ച ചരിത്ര ഗ്രന്ഥമായ അൽ ബിദായത്തു വന്നിഹായ രചിച്ച ഹാഫിള് ഇബ്നുകസീർ വളരെ മനോഹരമായി ഈ ചരിത്രം കൊണ്ടുവന്നതായി കാണാം.
അതിനായി അദ്ദേഹം ഒരു അദ്ധ്യായം തന്നെ കൊണ്ടുവന്നു.
فَصْلٌ فِيمَا وَقَعَ مِنَ الْآيَاتِ لَيْلَةَ مَوْلِدِهِ عَلَيْهِ الصَّلَاةُ وَالسَّلَامُ
"നബി ജനിച്ച രാത്രിയിൽ സംഭവിച്ച അത്ഭുതങ്ങളെക്കുറിച്ച് പറയുന്ന അദ്ധ്യായം"
നബി തങ്ങൾ ജനിച്ച ദിവസം മക്കയിലെ അന്നുള്ള ബിംബങ്ങൾ തലകീഴായി മറിഞ്ഞു വീണ ആ അത്ഭുത സംഭവം ഇങ്ങനെ വായിക്കാം..
أَنَّ نَفَرًا مِنْ قُرَيْشٍ مِنْهُمْ ورقة بن نوفل بْنِ أَسَدِ بْنِ عَبْدِ الْعُزَّى بْنِ قُصَيٍّ ، وَزَيْدُ بْنُ عَمْرِو بْنِ نُفَيْلٍ وَعَبْدُ اللَّهِ بْنُ جَحْشِ بْنِ رِئَابٍ وَعُثْمَانُ بْنُ الْحُوَيْرِثِ كَانُوا عِنْدَ صَنَمٍ لَهُمْ يَجْتَمِعُونَ إِلَيْهِ، قَدِ اتَّخَذُوا ذَلِكَ الْيَوْمَ مِنْ كُلِّ سَنَةٍ عِيدًا كَانُوا يُعَظِّمُونَهُ وَيَنْحَرُونَ لَهُ الْجَزُورَ، ثُمَّ يَأْكُلُونَ وَيَشْرَبُونَ الْخَمْرَ، وَيَعْكُفُونَ عَلَيْهِ فَدَخَلُوا عَلَيْهِ فِي اللَّيْلِ فَرَأَوْهُ مَكْبُوبًا عَلَى وَجْهِهِ، فَأَنْكَرُوا ذَلِكَ فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ، فَلَمْ يَلْبَثْ أَنِ انْقَلَبَ انْقِلَابًا عَنِيفًا، فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ فَانْقَلَبَ الثَّالِثَةَ فلمَّا رَأَوْا ذَلِكَ اغْتَمُّوا لَهُ وَأَعْظَمُوا ذَلِكَ.
فَقَالَ عُثْمَانُ بْنُ الْحُوَيْرِثِ ماله قد أكثر التنكس إن هذا الأمر قَدْ حَدَثَ وَذَلِكَ فِي اللَّيْلَةِ الَّتِي وُلِدَ فِيهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فجعل عثمان يقول :
أيا صَنَمَ الْعِيدِ الَّذِي صُفَّ حَوْلَهُ
صَنَادِيدُ وَفْدٍ من بعيد ومن قُرب
تنكّست مَغْلُوبًا فَمَا ذَاكَ قُلْ لَنَا
أَذَاكَ سَفِيهٌ أم تنكست لِلْعَتْبِ
فَإِنْ كَانَ مِنْ ذَنْبٍ أَتَيْنَا فَإِنَّنَا
نبوءُ بِإِقْرَارٍ وَنَلْوِي عَنِ الذَّنْبِ
وَإِنْ كُنْتَ مغلوباً ونُكِّست صَاغِرًا
فَمَا أَنْتَ فِي الْأَوْثَانِ بِالسَّيِّدِ الرَّبِّ
قَالَ فَأَخَذُوا الصَّنَمَ فَرَدُّوهُ إِلَى حَالِهِ فَلَمَّا اسْتَوَى هَتَفَ بِهِمْ هَاتِفٌ مِنَ الصَّنَمِ بِصَوْتٍ جَهِيرٍ وَهُوَ يَقُولُ :
تَـــرَدَّى لِـــمَـــوْلُــوْدٍ أنـارتْ بِــنُــورِهِ
جَمِيعُ فِجَاجِ الْأَرْضِ فِي الشَّرْقِ وَالْغَرْبِ
ഖുറൈശികളിൽ പെട്ട വർക്കത്ത് ബിനു നൗഫൽ, ഉസ്മാൻ ബിൻ ഹുവൈരിസ് ഒക്കെ അടങ്ങിയ ഒരു സംഘം അവരുടെ ആരാധ്യരായ ബിംബങ്ങളുടെ മുമ്പിൽ ഒരുമിച്ച് ഇരിക്കുകയായിരുന്നു. എല്ലാവർഷവും അവർക്ക് ഉത്സവത്തിൻറെ സമയമായിരുന്നു അത്. അതുകൊണ്ടുതന്നെ അവർ ആ ദിവസത്തെ ആദരിച്ചു ബഹുമാനിച്ചു കൊണ്ട് ഒട്ടകങ്ങളെ അറുക്കുകയും, മദ്യപിക്കുകയും, അങ്ങനെ അവിടെ ഭജനമിരിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ആ ദിവസം അവർ ബിംബങ്ങളുടെ അടുത്തു വന്നപ്പോൾ അത് തലകുത്തി വീണ് ഇരിക്കുന്നതായി കണ്ടു. അങ്ങനെ അവർ അത് പഴയതുപോലെ വീണ്ടും എടുത്തു വച്ചു പക്ഷേ അത് വീണ്ടും വീണുകൊണ്ടിരിക്കുന്നു. കുറച്ചുദിവസങ്ങൾ ഇത് ആവർത്തിക്കപ്പെട്ടു. ഇതുകൊണ്ടു തന്നെ അവർ വളരെ വലിയ വിഷമത്തിലും ആയി.
തുടർന്ന് ഉസ്മാനു ബിൻ ഹുവൈരിസ് ; വിഷമത്തോടെ ആ ബിംബങ്ങളോട് ചോദിക്കുകയാണ് ?
"എന്താണ് നിങ്ങൾക്ക് പറ്റിയത് ?" തുടർന്ന് അദ്ദേഹം അവിടെനിന്ന് പാടുകയാണ് :
"ഇവിടെ നിൽക്കുന്ന ബിംബങ്ങളെ നിങ്ങൾക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് ? അത് എന്തുതന്നെയായാലും ഞങ്ങളോട് ഒന്നു പറയൂ"
"ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഞങ്ങളിൽ നിന്ന് എന്തെങ്കിലും തെറ്റുകൾ വന്നതുകൊണ്ടാണോ? ഞങ്ങളാണ് കാരണമെങ്കിൽ ഞങ്ങൾ തെറ്റുകളിൽനിന്ന് ഖേദിച്ചു മടങ്ങി കൊള്ളാം അതെല്ല നിങ്ങളുടെ മുകളിൽ
നിങ്ങളെ അതിജയിച്ച മറ്റ് വല്ല ദൈവങ്ങളും വന്നോ"?
1 380
ഭാഗം 1⃣1⃣
====================
ഇമാം അബുല്‍ ഹസനുൽ ദ്ദിംയാത്വീ {ഇമാം ഇബ്നു ഖുഫ്ല (റ)}
(ഹിജ്‌റ 576-647)
الإمام أبو الحسن الدمياطي المعروف بابن قفل (ر)
وقال العلامة ابن ظفر - رحمه اﷲ تعالى -: بل في الدر المنتظم: وقد عمل المحبون للنبي صلى اﷲ عليه وسلم فرحا بمولده الولائم -، فمن ذلك ما عمله بالقاهرة المعزية من الولائم الكبار الشيخ أبو الحسن المعروف بابن قفل قدس اﷲ تعالى سره
( سبل الهدي والرشاد 1/363📚)
ذكره المنذري في معجم شيوخه (طبقات الأولياء المؤلف : ابن الملقن 📚)
അബുല്‍ ഹസനുദ്ദിംയാത്വീ... ഇമാം ഇബ്നു ഖുഫ്ല്‍ (റ) മഹാനവർകളെ സംബന്ധിച്ച് ഇബ്നു മുലഖ്ഖിന്‍(റ) രേഖപ്പെടുത്തുന്നു ; "ഹാഫിളുല്‍ മുന്‍ദിരിയുടെ ഉസ്താദാണ്".
(ത്വബഖാതുല്‍ ഔലിയ 📚)
മഹാനവര്‍കള്‍ കൈറോവില്‍ വലിയ മൗലിദ് സദസ്സ് സംഘടിപ്പിച്ചിരുന്നു
(സുബുലുല്‍ ഹുദാ വര്‍റശാദ് 1/363📚)
കേരളത്തിലെ വഹാബികൾ പലപ്പോഴും പറയാറുള്ളത് കേരളത്തിലെ മുസ്ലിയാക്കന്മാർ വയറു നിറക്കാൻ വേണ്ടി അവർ കണ്ടെത്തിയ മാർഗ്ഗമാണ് മൗലിദ് എന്നാണ്. എങ്കിൽ ബുദ്ധിയുള്ള സമൂഹം ചിന്തിക്കുക നബി തങ്ങളുടെ മൗലിദാഘോഷം നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ഇസ്ലാമിക ലോകത്ത് നില നിന്നതാണ് അത് ആഘോഷിച്ച് വലിയവലിയ ഇമാമുമാർ, രാജാക്കന്മാർ അവരെയൊക്കെ മഹത്വപ്പെടുത്തി പിന്നീട് വന്ന ഹദീസ് പണ്ഡിതന്മാരും ചരിത്രകാരന്മാരും അവരെ പുകഴ്ത്തി പറഞ്ഞതാണ് അവരുടെ ഗ്രന്ഥങ്ങളിൽ കാണാൻ കഴിയുന്നത് ഒരിക്കലും മൗലിദ് കേവലം ഒരു അനാചാരം ആയിരുന്നുവെങ്കിൽ ഒരിക്കലും അത് ചെയ്ത് ആളുകളെ മഹാന്മാരാക്കി മുസ്ലിം സമൂഹം പരിചയപ്പെടുത്തുക എന്ന സാമാന്യബോധം ഇന്നുള്ള പുത്തൻ വാദികൾക്ക് ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ.
1 380
ഭാഗം 1⃣0⃣
===================================
അല്‍ മുളഫ്ഫര്‍ അബൂസഈദ് കൂക്ബുരീ(റ)
(ഹിജ്‌റ 549-630)
الملك الصالح السني المظفر أبو سعيد كوكبري (ر) (549ھ - 630هـ) الملك المظفر أبو سعيد كوكبري ابن زين الدين علي بن تبكتكين أحد الاجواد والسادات الكبراء والملوك الامجاد
له آثار حسنة ........................
وكان يعمل المولد الشريف في ربيع الاول ويحتفل به احتفالا هائلا وكانمع ذلك شهما شجاعا فاتكا بطلا عاقلا عالما عادلا رحمه اﷲ وأكرم مثواه وقد صنف الشيخ أبو الخطاب ابن دحيةله مجلدا في المولد النبوي سماه التنوير في مولد البشير النذير فأجازه على ذلك بألف دينار وقد طالت مدته في الملكفي زمان الدولة الصلاحية وقد كان محاصر عكا وإلى هذه السنة محمود السيرة والسريرة قال السبط حكى بعضمن حضر سماط المظفر في بعض الموالد كان يمد في ذلك السماط خمسة آلاف راس مشوى وعشرة آلاف دجاجةومائة ألف زبدية وثلاثين ألف صحن حلوى) انتهى {البداية والنهاية📚 (13\136)
അല്‍മുളഫ്ഫര്‍ അബൂസഈദ് കൂക്ബുരീ (റ) മുഴുവൻ പുത്തൻ വാദികൾക്കും ഏറ്റവും വെറുപ്പുണ്ടാക്കുന്ന ഒരു മഹാനാണ് അല്‍മുളഫ്ഫര്‍ അബൂസഈദ് കാരണം മൗലിദ് സദസ്സ് ഇത്രമാത്രം വികസിപ്പിച്ചു കൊണ്ട് അതിഗംഭീരമായി ആഘോഷിച്ച മഹാനായിരുന്നു.
ഹാഫിള് ഇബ്‌നു കസീര്‍ "അല്‍ബിദായത്തു വന്നിഹായയില്‍" രേഖപ്പടുത്തുന്നു. മലികുല്‍ മുളഫ്ഫർ ധര്‍മിഷ്ഠന്‍, നേതാവ്, സല്‍പ്രവര്‍ത്തനങ്ങളുടെ ഉടമ എന്നീനിലകളില്‍ വര്‍ത്തിച്ചു. അദ്ദേഹം റബീഉല്‍ അവ്വലില്‍ വലിയൊരു മൗലിദ് സദസ്സ് സംഘടിപ്പിക്കാറുണ്ട്. അദ്ദേഹം പണ്ഡിതനും ധൈര്യശാലിയും നീതിമാനുമായിരുന്നു. "അല്ലാഹുഅദ്ദേഹത്തിന് റഹ്മത്ത് ചെയ്യട്ടേ. അല്ലാഹു അദ്ദേഹത്തിന്‍റെ ഖബറിടം നന്നാക്കികൊടുക്കട്ടേ". അദ്ദേഹത്തിന് ഇബ്നുദിഹ്യ (റ) അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീരിന്നദീര്‍ എന്ന മൗലിദ് ഗ്രന്ഥം രചിച്ച് കൊടുത്തു. അതിന് അദ്ദേഹം ആയിരം ദീനാര്‍ പ്രതിഫലം കൊടുത്തു. അദ്ദേഹം ദീര്‍ഗ്ഗകാലം ഭരണം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജീവിതരീതിയും സ്വീകാര്യതയും സതുത്യര്‍ഹമായിരുന്നു. സിബ്ത്ബിനില്‍ ജൗസി(റ) പറയുന്നു;
മൗലിദ് സദസ്സിന്‍റെ സുപ്രയില്‍ 1000 ചുട്ട ആടും, 10,000 കോഴിയും 1,30,000 പാത്രങ്ങളില്‍ ഹലുവയും ഉണ്ടായിരുന്നു.
(അല്‍ബിദായത്തു വന്നിഹായ 13/136📚)
ഹാഫിള് ദഹബി മഹാനായ മലികുല്‍ മുളഫ്ഫർ രാജാവിനെക്കുറിച്ച് പറയുന്നത് കാണുക. "വിനയാന്വിതന്‍, സല്‍വൃത്തന്‍, സുന്നീ ആശയക്കാരന്‍, ഫഖീഹുകളെയും, ഹദീസ് പണ്ഡിതരെയും സ്നേഹിക്കുന്നവന്‍ എന്നീ ഗുണങ്ങള്‍ എല്ലാം ഒത്ത് കൂടിയ വ്യക്തിയാണ് മലികുല്‍ മുളഫ്ഫര്‍".
{സിയറു അഅ്ലാമിന്നുബലാഅ് 22/336📚}
പുത്തൻവാദികളുടെ നേതാവായ ഇബ്നുതൈമിയയുടെ സ്വന്തം ശിഷ്യരും അതോടൊപ്പം വഹാബി പ്രസ്ഥാനം അടക്കം അംഗീകരിക്കുന്ന ഹാഫിള് ഇബ്നു കസീറും, ഹാഫിള് ദഹബിയും ആണ് മൗലിദ് ഇത്ര ഗംഭീരമായി ആഘോഷിച്ച മഹാനായ അല്‍മുളഫ്ഫർ അബൂസഈദ് എന്ന രാജാവിനെ മുക്തകണ്ഠം പ്രശംസിച്ചിരിക്കുന്നത് വഹാബി ഭാഷയിൽ പറഞ്ഞാൽ കടുത്ത ബിദ് അത്ത് ചെയ്യുന്ന ആളുകളെ ഇങ്ങനെ മഹത്വവൽക്കരിക്കാൻ പറ്റുമോ? എന്ന് ബുദ്ധികൊണ്ട് ഒരൽപം ചിന്തിച്ചാൽ നന്നായിരിക്കും
1 380
ഭാഗം 9⃣
====================
ഇമാം ഹാഫിള് അബ്ദുര്‍റഹ്മാന്‍ ഇബ്നുല്‍ജൗസി (റ)
{ഹിജ്‌റ 510- 597}
حيث قال في المولد الشريف (إنه أمان في ذلك العام، وبشرى عاجلة بنيل البغية والمرام)
المواهب اللدنية ج 1 ص27📚
وتاريخ الخميس | ج 1 ص 223 📚
روح البيان في تفسير القرءان ج 9 ص 2📚
السيرة الحلبية لعلي بن برهان الدين الحلبي📚
(1/83 - 84)
നബിദിനത്തിന്‍റെ മഹത്വത്തെ സംബന്ധിച്ച് മഹാന്‍ പറയുന്നു. "മൗലിദ് കഴിക്കുന്നത് ആവര്‍ഷത്തിലെ ആപത്തുകളില്‍ നിന്ന് രക്ഷ ലഭിക്കുന്നതിനും ആഗ്രഹങ്ങള്‍ സഫലമാവുന്നതിനും സന്തോഷം കരസ്ഥമാവുന്നതിനും കാരണമാണ്"
ഇത് രേഖപ്പെടുത്തിയ ഗ്രന്ഥങ്ങൾ താഴെ ചേർക്കുന്നു :
(സ്വാലിഹുശ്ശാമിയുടെ സുബുലുല്‍ ഹുദാ വര്‍റശാദ് 1/362 📚
അല്‍മവാഹിബുല്ലദുന്നിയ്യ 1/27, 📚
താരീഖുല്‍ഖമീസ് 1/223 📚,
📚റൂഹുല്‍ ബയാന്‍ 9/2,
സീറതുല്‍ഹലബിയ്യ 1/83 📚)
മൗലിദ് കഴിക്കൽ ബിദ്അത്താണെന്നാണ് കേരള വഹാബികളുടെ വാദം എങ്കിൽ
"ഹാഫിള് ദഹബി മൗലിദിന്റെ മഹത്ത്വം പഠിപ്പിച്ച "മഹാനായ ഇബ്നുൽ ജൗസിയെ പരിചയപ്പെടുത്തുന്നത് കാണുക. " ശൈഖ്, ഇമാം, അല്ലാമ, മുഫസ്സിര്‍, ഹാഫിള്, ശൈഖുല്‍ ഇസ്ലാം, ദീനിന്‍റെ അലങ്കാരം (ജമാലുദ്ദീന്‍ {സിയറുഅഅ്ലാമിന്നുബലാഅ്📚}
കേരളത്തിലെ പുത്തൻ വാദികൾ പറയുന്നതുപോലെ മൗലിദ് അനാചാരം ആയിരുന്നുവെങ്കിൽ ബഹുമാനപ്പെട്ട ഇബ്നുൽ ജൗസിയെ മൗലിദിൻറെ മഹത്വം പഠിപ്പിച്ചതിൻറെ പേരിൽ ഹാഫിള് ദഹബി പോലുള്ളവർ തള്ളി പറയുമായിരുന്നു. പക്ഷേ മഹാനവർകളുടെ സ്ഥാനം ഇസ്ലാമിക ചരിത്രത്തിൽ ഉയർന്നുനിൽക്കുന്നു.
