മൗലിദ് പഠനം
Kanalga Telegram’da o‘tish
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Ko'proq ko'rsatish1 380
Obunachilar
Ma'lumot yo'q24 soatlar
+37 kun
+1530 kun
Postlar arxiv
1 380
സൂറത്ത് തൌബയുടെ ൧൧൭-ആം ആയത്തില്‍ (Thouba: 117) അല്ലാഹു പറയുന്നു:
لَقَدْ تَابَ ٱللهُ عَلَىٰ ٱلنَّبِيِّ وَٱلْمُهَاجِرِينَ وَٱلأَنصَارِ ٱلَّذِينَ ٱتَّبَعُوهُ فِي سَاعَةِ ٱلْعُسْرَةِ مِن بَعْدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٍ مِّنْهُمْ ثُمَّ تَابَ عَلَيْهِمْ إِنَّهُ بِهِمْ رَءُوفٌ رَّحِيمٌ
ഇവിടെ رَءُوفٌ رَّحِيمٌ ദയാലുവും കാരുണ്യവാനും എന്ന് അല്ലാഹുവിനാണ് ഈ ആയത്തില്‍ വിശേഷണം പറഞ്ഞത്. എന്നാല്‍ അതേ സൂറത്ത് തൌബയുടെ ൧൨൮-ആം ആയത്ത് (Thouba: 128) നോക്കുക.
لَقَدْ جَآءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِٱلْمُؤْمِنِينَ رَءُوفٌ رَّحِيمٌ
ഇവിടെ അല്ലാഹുവിന്‍റെ റസൂലിനെ കുറിച്ചാണ് അല്ലാഹു رَءُوفٌ رَّحِيمٌ ദയാലുവും കാരുണ്യവാനും എന്ന് വിശേഷിപ്പിച്ചത്. അല്ലാഹുവിന്‍റെ റസൂലിനെ കുറിച്ച് عبدالله ورسوله അവന്‍റെ അടിമയും ദൂതരും ആണ് വിശ്വസിക്കുന്ന മുസ്ലിംകള്‍ ഇത്തരം വിശേഷണങ്ങളെ എങ്ങിനെ മനസിലാക്കണം എന്ന് ബോധവാന്മാര്‍ ആണ്. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്നവരാവട്ടെ ഇത്തരം ആയത്തുകളുടെ ആശയങ്ങള്‍ പോലും വേണ്ട വിധം അറിയാത്തവരുമാണ്. അല്ലാഹുവിന്‍റെ സിഫതുകളില്‍ (വിശേഷണങ്ങളില്‍) അവനോടു പങ്ക് ചേര്‍ക്കുക എന്ന് പറഞ്ഞാല്‍ എന്താണെന്നും حقيقة-ഉം مجاز-ഉം (യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള പ്രയോഗവും ആലങ്കാരിക പ്രയോഗവും) തമ്മിലുള്ള വ്യത്യാസം എന്താണെന്നും അവര്‍ നന്നായി പഠിക്കേണ്ടിയിരിക്കുന്നു.
ഒരു കാര്യം നബി (സ) ചെയ്തിട്ടില്ല എന്നത് കൊണ്ട് അത് ദീനില്‍ പുണ്യ കര്‍മ്മം അല്ലാതാവുമോ? ഇല്ല. നാം മുസ്ഹഫ് നോക്കി ഖുര്‍ആന്‍ ഓതുന്നു. മുസ്ഹഫ് നബി (സ) യുടെ കാലത്ത് ഉണ്ടായിരുന്നോ? ദീന്‍ പഠിപ്പിക്കുവാന്‍ വേണ്ടി മദ്രസകളും ദാറുല്‍ ഉലൂമുകളും എല്ലാം ഉണ്ടാക്കുന്നു. ഇത് നബി (സ) യുടെ കാലത്ത് ഉണ്ടോ? നബി (സ) യുടെ കാലത്ത് ഇല്ല എന്ന കാരണത്താല്‍ ഇത് ദീനില്‍ പാടില്ലാത്തത് ആണെന്നോ ഇത്തരം പ്രവര്‍ത്തികള്‍ക്ക് പ്രതിഫലം ഇല്ല എന്നോ ഇവര്‍ പറയുമോ?.
പിന്നെ ചോദ്യം സഹാബത്ത് ആചരിചിട്ടുണ്ടോ, മദ്ഹബിന്‍റെ ഇമാമുകള്‍ ആചരിച്ചിട്ടുണ്ടോ എന്നാണ്? ഇത് ചോദിക്കുന്നതില്‍ അവര്‍ക്ക് ആത്മാര്‍ഥത ഉണ്ടോ? അവരൊക്കെ ആചരിച്ചിരുന്നെങ്കില്‍ ഇവരും ആചരിക്കുമായിരുന്നോ? ഉമര്‍ (റ) തന്‍റെ കാലത്ത് തറാവീഹ് ജമാഅത് ആയി നിര്‍വഹിക്കുന്ന രീതി കൊണ്ട് വരികയും സഹാബത്ത് മുഴുവന്‍ അത് അംഗീകരിക്കുകയും ചെയ്തു. അത് ഇരുപത് റകഅത് ഉണ്ടായിരുന്നുവെന്ന് നാല് മദ്ഹബുകളും സമ്മതിക്കുന്നു. ഈ വിഷയത്തില്‍ (ഇത് പോലുള്ള പല വിഷയങ്ങളിലും) സഹാബത്തിന്‍റെ ഏകോപനവും, മദ്ഹബുകളുടെ ഏകോപനവും അംഗീകരിക്കാത്തവര്‍ പിന്നെ എന്തിനാണ് സഹാബത്ത് ആചരിചിട്ടുണ്ടോ, മദ്ഹബിന്‍റെ ഇമാമുകള്‍ ആചരിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നത്? ആളുകളെ പൊട്ടീസാക്കാന്‍ അല്ലേ?
ഹിജ്റയുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകാര്‍ ആചരിച്ചിട്ടില്ല എന്ന് പറയുന്നതിന്‍റെ കാര്യവും ഇത് പോലെയാണ്. മരിച്ചു പോയ മഹാത്മാക്കളെ കൊണ്ട് തവസ്സുല്‍ ചെയ്യുന്നതും അവരോട് നേരിട്ട് സഹായം തേടുന്നതും ഇസ്ലാമില്‍ ആദ്യ കാലം മുതലേ നടന്നു വരുന്നതാണ്. ഇത് ശിര്‍ക്ക് ആണെന്ന് ആദ്യമായി ഒരു വാദം വരുന്നത് ഹിജ്റയുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകളും, ശേഷം പിന്നെയും മറ്റൊരു മൂന്ന് നൂറ്റാണ്ടും കൂടി കഴിഞ്ഞതിന് ശേഷമാണ്. ഇസ്ലാമിന്‍റെ അടിത്തറയായ - മൌലിക വിശ്വാസ കാര്യമായ - തൌഹീദിനെ വക്രമായി വ്യാഖ്യാനിക്കാന്‍ മടിയില്ലാത്ത വഹാബികള്‍ക്ക് അവരുടെ വാദങ്ങള്‍ക്ക് ഹിജ്റയുടെ ആദ്യ മൂന്ന് നൂറ്റാണ്ടില്‍ കഴിഞ്ഞു പോയ ഒരു ഇമാമിന്‍റെയും പിന്തുണ ഇല്ല. എന്നിട്ടാണോ കര്‍മ്മപരമായ ഒരു വിഷയത്തില്‍ അവര്‍ ഹിജ്റയുടെ മൂന്ന് നൂറ്റാണ്ടും പറഞ്ഞു വരുന്നത്?
മൌലിദ് ആഘോഷം ബിദ്അത്ത് ആണ് എന്ന് പറയുന്നത് നാം ഇന്ന് ചെയ്യുന്ന രീലിദാഘോഷം: വിമര്‍ശനങ്ങളും വസ്തുതകളും
നബി (സ) യോ, സഹാബത്തോ, മദ്ഹബിന്‍റെ ഇമാമുകളോ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകാരോ മൌലിദ് ആചരിച്ചിട്ടില്ല എന്നാണ് മൌലിദ് വിമര്‍ശകരുടെ പ്രധാന പ്രധാന ന്യായം. അത് കൊണ്ട് അത് ബിദ്'അത്ത് ആണെന്നും. അപ്പോള്‍ നബി (സ) യോ ശേഷം ഇവിടെ പറയപ്പെട്ടവരോ ചെയ്യാത്ത ഒരു കാര്യവും അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മ്മം എന്ന നിലയില്‍ നാം ചെയ്യരുത് എന്ന ഒരു തത്വമാണ് വിമര്‍ശകര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇത് മൌലിദ് ആഘോഷത്തിന്‍റെ കാര്യത്തില്‍ മാത്രമാണോ അതോ എല്ലാവിഷയത്തിലും ബാധകമാണോ എന്ന് അവര്‍ വ്യക്തമാക്കേണ്ടതുണ്ട്.
മൌലിദ് ആഘോഷത്തിന്‍റെ രത്നച്ചുരുക്കം സര്‍വ ചരാചരങ്ങള്‍ക്കും അനുഗ്രഹമായി വന്ന മുത്ത് നബി (സ) തങ്ങളുടെ ജന്മത്തില്‍ സന്തോഷം പ്രകടിപ്പിക്കല്‍ -إظهار السرور - ആണ്. അത് ദീന്‍ അനുവദിക്കുന്ന ഏത് രൂപത്തിലും ആകാവുന്നതാണ്. വിശ്വാസികള്‍ ഒരുമിച്ചു കൂടി മൌലിദ് ചൊല്ലി ഭക്ഷണം വിതരണം ചെയ്യുക, നബിദിന ഘോഷയാത്രകള്‍ നടത്തുക, കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ മുസ്ലിംകള്‍ ഇതില്‍ അനുവര്‍ത്തിച്ചു വരുന്നുണ്ട്. മൌലിദ് ഓതുന്നതിന്‍റെ മറ്റൊരു പ്രധാന ലക്‌ഷ്യം തവസ്സുല്‍ ആണ്.
1 380
عن عبدالله بن مسعود ، عن النبي (ص) قال : إن لله ملائكة سياحين يبلغون ، عن أمتي السلام
وقال رسول الله (ص) حياتي خير لكم تحدثون وتحدث لكم ووفاتى خير لكم تعرض على أعمالكم ، فما رأيت من خير حمدت الله عليه وما رأيت من شر إستغفرت الله لكم ، رواه البزار ورجاله رجال الصحيح.
എന്‍റെ സമുദായം എനിക്ക് ചൊല്ലുന്ന സലാം എന്നില്‍ എത്തിക്കുന്ന ഒരു വിഭാഗം മലക്കുകള്‍ ഉണ്ടെന്നും, എന്‍റെ ജീവിതവും വഫാതും നിങ്ങള്‍ക്ക് ഖൈര്‍ ആണെന്നും നിങ്ങള്‍ നന്മ ചെയ്യുന്നത് കണ്ടാല്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുമെന്നും നിങ്ങളില്‍ തിന്മ കണ്ടാല്‍ ഞാന്‍ അല്ലാഹുവിനോട് നിങ്ങള്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുമെന്നും ഉള്ള നബി വചനങ്ങളും പ്രസിദ്ധമാണ്.
മൌലിദിനെ പറ്റി എന്നത് പോലെ മൌലിടിനോടോപ്പവും അല്ലാതെയും ചൊല്ലുന്ന ഇമാം ബൂസൂരി (റ) യുടെപ്രവാചക കീര്‍ത്തന കാവ്യമായ ബുര്‍ദയെ പറ്റിയും പല ആരോപണങ്ങളും ഉണ്ട്. ബുര്‍ദയില്‍ ഉള്ള
فإنَّ من جُودِكَ الدنيا وَ ضَرَّتها * ومن علومكَ علمَ اللوحِ والقلمِ
എന്ന വരിയില്‍ നബി (സ) തങ്ങളെക്കുറിച്ച് അമിതമായി പുകഴ്ത്തുന്നുണ്ട് എന്ന തെറ്റിധാരണ ചിലരെയൊക്കെ ബാധിച്ചിട്ടുണ്ട്. വസ്തുതാ പരമായി കാര്യങ്ങള്‍ മനസിലാക്കാത്തത് കൊണ്ടാണ് അത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നത്.
"ലൗഹിലെയും ഖലമിലെയും ഇല്‍മുകള്‍ നബി(സ) തങ്ങളുടെ ഇല്‍മുകളില്‍ നിന്നും അല്‌പം മാത്രമാകുന്നു"വെന്നാണല്ലോ ആരോപണ വിധേയമായ പ്രസ്‌തുത വാക്യത്തിന്റെ സാരം. ഇതിലെന്താണ് അതിരുകവിയലും കുഫ്‌റുമായുള്ളത്? വസ്‌തുതാപരമായി കാര്യങ്ങള്‍ മനസ്സിലാക്കാത്തതിന്റെ ഫലമാണിത്. ലൗഹിലെയും ഖലമിലെയും ഇല്‍മ് അല്ലാഹുവിന്റെ ഇല്‍മിനെ മുഴുവനായി ഉള്‍ക്കൊണ്ടുവെന്നാണോ ഇവരുടെ ധാരണ! അല്ലാഹുവിന്റെ ഇല്‍മില്‍ നിന്നും അല്ലാഹുവിന്റെ സൃഷ്‌ടിയായ ഖലമില്‍ പ്രത്യക്ഷപ്പെട്ട ഇല്‍മുകളില്‍ ഒരു ഭാഗമാണു ഖലം ലൗഹില്‍ രേഖപ്പെടുത്തിയത്. ലൗഹില്‍ രേഖപ്പെട്ട ജ്ഞാനങ്ങളാകട്ടെ ഇവിടെ ഖിയാമത്തു നാള്‍ വരെ ഉണ്ടാകാനിരിക്കുന്ന കാര്യങ്ങളാണ്. അല്ലാഹുവിന്റെ ഇല്‍മ് ഇവയില്‍ പരിമിതമാണെന്നു വിശ്വസിക്കുന്നതാണു കുഫ്‌റ്. ലൗഹിലുള്ള ഇല്‍മുകള്‍ മലക്കുകള്‍ക്കു തന്നെ അറിയുകയും കാണുകയും ചെയ്യാമെന്നിരിക്കെ അവരേക്കാള്‍ ഉല്‍കൃഷ്‌ടരായ നബി(സ) തങ്ങള്‍ക്ക് അല്ലാഹു അതു നല്‌കിയെന്നതില്‍ എവിടെയാണ് നബിയെ അല്ലാഹുവിനോടു തുലനപ്പെടുത്തല്‍! "എന്റെ മുന്നി ലുള്ളവരുടെ യും (അവ്വലീ ന്‍) പുറകിലുള്ളവരുടെയും (ആഖിരീന്‍) എല്ലാ വി ജ്ഞാ നങ്ങളും അറിവുകളും എനിക്കു നല്‍ കപ്പെട്ടിരിക്കുന്നു"വെന്ന നബി(സ) തങ്ങളുടെ ഹദീസ് പ്രസിദ്ധവും അനിഷേധ്യവുമാണ്. അല്ലാഹു പടച്ച എല്ലാ വസ്‌തുക്കളുടെയും നാമങ്ങള്‍ മുഴുവന്‍ അറിയുന്ന ആദം നബി(അ)യും "ആകാശ-ഭൂലോകങ്ങളിലെ അദൃശ്യങ്ങളും ഇന്ദ്രിയാതീത കാര്യങ്ങളും മുഴുക്കെ കാണിച്ചു കൊടുക്കപ്പെട്ട" ഇബ്രാഹീം നബി(അ)യുമെല്ലാം തന്റെ മുന്നില്‍ കഴിഞ്ഞുപോയവരില്‍ പെടുമല്ലോ. അവരുടെ മുഴുവന്‍ വിജ്ഞാനങ്ങളും അറിവുകളും നബി(സ) തങ്ങള്‍ക്കു ലഭിച്ച അറിവുകളില്‍ അല്‌പം മാത്രമാണ്. "മരണത്തിനു ശേഷം നിങ്ങള്‍ക്കു വരാനിരിക്കുന്ന സകലതും ഞാനീ നിസ്‌കാരത്തില്‍ കണ്ടു"വെന്ന സ്വഹീഹു മുസ്‌ലിമിലുള്ള ഹദീസും "നിങ്ങള്‍ ദുന്‍യാവിലും ആഖിറത്തിലും കാണാനിരിക്കുന്ന സകല കാര്യങ്ങളും ഞാനീ നമസ്‌കരിക്കാന്‍ നിന്നിടത്തു വച്ചു കാണുകയും അറിയുകയും ചെയ്‌തു"വെന്ന ഇബ്‌നു ഖുസൈമ നിവേദനം ചെയ്‌ത ഹദീസുമെല്ലാം നബിയുടെ അറിവിന്റെ വിസ്‌തൃതിയും വൈപുല്യവുമാണു വിളിച്ചോതുന്നത്. "അഞ്ചെണ്ണ മൊഴിച്ച് എല്ലാ കാര്യങ്ങളും തുറക്കാനും അറിയാനുമുള്ള താക്കോലുകള്‍ എനിക്കു നല്‌കപ്പെട്ടു" വെന്ന ഇമാം അഹ്‌മദ് നിവേദനം ചെയ്‌ത ഹദീസില്‍ നബി(സ) തങ്ങള്‍ പ്രസ്‌താവിച്ചതും മറ്റൊന്നല്ല. ഖിയാമത്തു നാള്‍ വരെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ മാത്രം രേഖപ്പെടുത്തപ്പെട്ട ലൗഹിലെ വിജ്ഞാനങ്ങളും അവ രേഖപ്പെടുത്തിയ ഖലമിലെ വിജ്ഞാനങ്ങളും നബി(സ) തങ്ങളുടെ അനന്തവിസ്‌തൃതമായ ഈ വിജ്ഞാന സാഗരത്തെ അപേക്ഷിച്ച് അല്‌പം മാത്രമാണെന്ന് ആര്‍ക്കും ബോധ്യപ്പെടുന്ന സത്യമല്ലേ? നബിയുടെ അറിവില്‍ ഖിയാമത്തു നാളിന്നു ശേഷമുള്ള അനന്തജീവിത കേന്ദ്രമായ ആഖിറത്തിലെ മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുമല്ലോ. ഇതിനെയപേക്ഷിച്ച് അന്ത്യനാള്‍വരെയുള്ള കാര്യങ്ങളെക്കുറിച്ച ലൗഹിലെ വിജ്ഞാനം എത്ര തുച്ഛം!
ഈ കാര്യങ്ങളൊന്നും നിരൂപിക്കാതെ ലൗഹിലെയും ഖലമിലെയും ഇല്‍മുകള്‍ നബി(സ)യുടെ അറിവിന്റെ അല്‌പം മാത്രമാണെന്ന വാക്യം കേട്ടപ്പോളേക്ക് ഈ വരിയില്‍ ഇമാം ബൂസ്വീരി നബിയെ അല്ലാഹുവിനോടു സമമാക്കിയെന്നാരോപിക്കുന്നത് വിവരക്കേടു മാത്രമാണ്. ഇത് അതിരുകവിഞ്ഞ പ്രയോഗമാണെന്നും കുഫ്‌റാണെന്നും വിധിയെഴുതിയത് അസംബന്ധവും!
അല്ലാഹുവിന്‍റെ റസൂലിനെ കുറിച്ച് ഇവര്‍ എന്താണ് മനസിലാക്കിയത്?
1 380
വിശ്വാസികള്‍ ഒരുമിച്ചു കൂടി മൌലിദ് ചൊല്ലി ഭക്ഷണം വിതരണം ചെയ്യുക, നബിദിന ഘോഷയാത്രകള്‍ നടത്തുക, കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ മുസ്ലിംകള്‍ ഇതില്‍ അനുവര്‍ത്തിച്ചു വരുന്നുണ്ട്. മൌലിദ് ഓതുന്നതിന്‍റെ മറ്റൊരു പ്രധാന ലക്‌ഷ്യം തവസ്സുല്‍ ആണ്. നബി (സ) തങ്ങളുടെ ശഫാഅത്ത് തേടുക, ഭൌതികവും പാരത്രികവുമായ വിവിധ വിഷയങ്ങളില്‍ നബി (സ) തങ്ങളെ കൊണ്ട് തവസ്സുല്‍ ചെയ്യുക എന്നിവയും മുസ്ലിംകളുടെ വഴക്കം തന്നെ. നമ്മുടെ നാട്ടില്‍ മലബാറിന്‍റെ വൈജ്ഞാനിക ഗുരുവായ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം (റ) അവര്‍കള്‍ പൊന്നാനി ഭാഗത്ത് വസൂരി എന്ന മാരക രോഗം വന്നപ്പോള്‍ അതിനെ തൊട്ട് രക്ഷ നേടാന്‍ ഉള്ള തവസ്സുല്‍ ആയി ആണ് മന്‍ഖൂസ് മൌലിദ് സമാഹരിക്കുന്നത്. അത് കാരണം ആ മാരകവ്യാധി മാറിയതായി ആണ് ചരിത്രം. മന്‍ഖൂസ് മൌലിദിന്‍റെ ദുആയില്‍ (هذا السم الناقع എന്ന് തുടങ്ങി) പ്രത്യേകം കാണാം. ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം (റ) ചെയ്ത പല സേവനങ്ങളും എടുത്തു പറയുന്ന പല ഉല്‍പതിഷ്ണുക്കളും പക്ഷെ, ഇത് മിണ്ടാറില്ല.
മൌലിദുകളില്‍ നബി (സ) യോട് ശഫാഅത്ത് തേടുന്നതിനെയും വിമര്‍ശനത്തിന് വിധേയമാക്കാറുണ്ട്. നാളെ മഹ്ശറയില്‍ എല്ലാവരും ശുപാര്‍ശ തേടി റസൂലിന്‍റെ അടുത്ത് എത്തും. അതില്‍ തര്‍ക്കമില്ല. എങ്കില്‍ പിന്നെ ആ ശുപാര്‍ശ ഇപ്പോള്‍ തേടുന്നതാണോ അനൌചിത്യം? നബി (സ) തങ്ങളുടെ ശഫാഅത് വിശ്വാസികള്‍ക്ക് ഗുണം ചെയ്യുമെന്നത് അഹലുസ്സുന്നത് അംഗീകരിക്കുന്ന കാര്യമാണ്. ശൈഖ് ഇബ്നു തൈമിയ്യ പോലും ഇത് അംഗീകരിക്കുന്നു. മുഅതസിലത്തിന്‍റെ വാദം ഖണ്ഡിച്ചു കൊണ്ട് അദ്ധേഹം പറയുന്നത് കാണുക.
فقد تواترت الأحاديث عن النبي صلى الله عليه وسلم في انه يخرج اقوام من النار بعد ما دخلوها وان النبي صلى الله عليه وسلم يشفع في اقوام دخلوا النار - مجموع الفتاوى 7-486
നരകത്തില്‍ പ്രവേശിച്ച ശേഷം കുറെ ജനങ്ങളെ അതില്‍ നിന്ന് പുറപ്പെടീക്കപ്പെടുമെന്നും നരകത്തില്‍ പ്രവേശിച്ച കുറെ ജനങ്ങളുടെ കാര്യത്തില്‍ നബി (സ) തങ്ങള്‍ ശുപാര്‍ശ ചെയ്യുമെന്നും ഹദീസുകള്‍ അനിഷേധ്യമായി വന്നിട്ടുണ്ട്. (അതിനാല്‍ ശഫാഅത്ത് ഉണ്ടെന്നും എന്നാല്‍ അത് നരകവാസികള്‍ക്ക് ഗുണം ചെയ്യില്ലെന്നുമുള്ള മുഅതസിലത്തിന്‍റെ വാദം അടിസ്ഥാനരഹിതമാണ്) - (ശൈഖ് ഇബ്നു തൈമിയ്യയുടെ മജ്മൂഉല്‍ ഫതാവ P:7-486)
എന്നാല്‍ ഇബ്നു തൈമിയ്യയെ ആശയ സ്രോതസ്സ് ആയി അംഗീകരിക്കുന്ന വഹാബികള്‍ അദ്ധേഹത്തെ പോലും ഈ വിഷയത്തില്‍ അംഗീകരിക്കുന്നില്ല എന്നാണ് അവരുടെ ശഫാഅത്ത് നിഷേധത്തില്‍ നിന്ന് മനസിലാവുന്നത്. മറ്റു പല വിഷയങ്ങളില്‍ എന്ന പോലെ ഇതിലും മുഅതസിലത്തിന്‍റെ വാദമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
ارتكبت على الخطا غير حصر وعدد * لك اشكوا فيه يا سيدي خير النبى
എന്ന മന്‍ഖൂസ് മൌലിദിലെ വരി ശീര്‍കിന്‍റെ മാസ്റ്റര്‍ പീസ് ആയിട്ടാണ് വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ളത്. നബി (സ) യോട് പാപത്തെ പറ്റി പരാതി പറയരുതെന്ന് അവര്‍ പഠിപ്പിക്കുന്നു. അത് അല്ലാഹുവിനോട് മാത്രം പറയേണ്ട കാര്യമാണെന്നും.
ഒരു ഉസ്താദ് കുട്ടിയെ കുറെ നല്ല കാര്യങ്ങള്‍ പഠിപ്പിച്ചു പക്ഷെ ഉസ്താദിന്‍റെ ഉപദേശം പോലെ ചെയ്യാന്‍ കുട്ടിക്ക് കഴിഞ്ഞില്ല. ഇതില്‍ ഉസ്താദിനോട് കുട്ടി മാപ്പ് പറഞ്ഞാല്‍ അതും അല്ലാഹുവിനോട് പങ്കു ചേര്‍ക്കലാവുമോ? അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചതിന് എതിര് പ്രവര്‍ത്തിച്ചു പോയതിന്‍റെ പേരില്‍ റസൂലിനോട് പരാതി പറയുന്നതില്‍ എന്ത് കുഴപ്പമാണ് ഉള്ളത്?
അല്ലാഹു പറയുന്നത് കാണുക.
وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً
സ്വന്തം ശരീരത്തോട് അക്രമം കാണിച്ച - പാപ ചെയ്ത ആളുകള്‍ നബി (സ) തങ്ങളുടെ അടുത്ത് ചെല്ലുകയും അവര്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നതോടൊപ്പം നബി (സ) തങ്ങള്‍ കൂടി അവര്‍ക്ക് പൊറുക്കലിനെ തേടുകയും ചെയ്‌താല്‍ അവര്‍ക്ക് പാപ മോചനം ലഭിക്കും എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം. അതെ സമയം കപട വിശ്വാസികളെ പറ്റി അല്ലാഹു പറഞ്ഞ ഒരു കാര്യം കൂടി നാം സഗൌരവം ഓര്‍ക്കേണ്ടതുണ്ട്.
وَإِذَا قِيلَ لَهُمْ تَعَالَوْاْ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْاْ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ
വരൂ നിങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ റസൂല്‍ പൊറുക്കലിനെ തേടും എന്ന് കപട വിശ്വാസികളോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരതോടെ മുഖം തിരിച്ചു കളയും എന്നാണ് കപട വിശ്വാസികളെപറ്റി അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്.
وَقُلِ ٱعْمَلُواْ فَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُ وَٱلْمُؤْمِنُونَ നിങ്ങള്‍ അമല്‍ ചെയ്യുക, അല്ലാഹുവും അവന്‍റെ റസൂലും മുഅമിനുകളും നിങ്ങളുടെ അമലുകള്‍ കാണും എന്ന ഖുര്‍ആന്‍ വചനവും
1 380
സുന്നത്താണ്" എന്ന മസ്അല കേട്ടപ്പോള്‍ "അത് നബി (സ) ചെയ്തിട്ടുണ്ടോ?" എന്ന് ചോദിച്ചുവത്രേ!.
പിന്നെ സലാത്ത് ചൊല്ലുന്നതിന്‍റെ കാര്യം: വിശ്വാസികള്‍ക്ക് സലാത്ത് ചൊല്ലാന്‍ ഉള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി പരമ്പരാഗത മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച രാവുകളിലും മറ്റും സ്വലാതിന്‍റെ സദസുകള്‍ കാണാം. ഏതെങ്കിലും വഹാബി പള്ളികളില്‍ നിങ്ങള്‍ സ്വലാതിന്‍റെ സദസുകള്‍ കാണാറുണ്ടോ? ഒരു പക്ഷെ അവര്‍ മറുപടി പറഞ്ഞേക്കാം അത്തരം സദസുകള്‍ക്ക് ഖുര്‍ആനിലും സുന്നത്തിനും തെളിവില്ല എന്ന്. എന്നാല്‍ ഖുര്‍ആന്‍ ക്ലാസ്, ഹദീസ് ക്ലാസ് എന്നിങ്ങനെ ദുര്‍വ്യാഖ്യാനങ്ങള്‍ ഗ്ലാസില്‍ ഒഴിച്ച് കൊടുക്കുവാന്‍ വേണ്ടി അവരുടെ പള്ളികളില്‍ സദസ്സ് സംഘടിപ്പിക്കുന്നുണ്ടല്ലോ. അതിന് എവിടെ നിന്നാണ് തെളിവ് കിട്ടിയത്? അപ്പോള്‍ നന്മയുടെ വാതായനങ്ങള്‍ ബിദ്അത്തുകാരെ തൊട്ട് അല്ലാഹു അടച്ചു കളഞ്ഞിരിക്കുന്നു. ഇമാമുകള്‍ محرومون (ബറകത്ത് തടയപ്പെട്ടവര്‍) എന്ന് വിശേഷിപ്പിച്ചവരുടെ ഗണത്തില്‍ പെടാതിരിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പാലിക്കുക.
മൌലിദുകളില്‍ പറയുന്ന പല ചരിത്രങ്ങളും കേവലം ഐതിഹ്യങ്ങള്‍ ആണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ വിശ്വസനീയമായ വഴികളിലൂടെ വരുന്ന ചരിത്രങ്ങളാണ് അവയിലെല്ലാം ഉള്ളത്. എല്ലാ ചരിത്രങ്ങള്‍ക്കും ഒരേ ബലം ഉണ്ടാവണം എന്നില്ല എന്ന് മാത്രം. നബി (സ) യുടെ മദ്ഹുകള്‍ അയി സഹീഹായ ഹദീസില്‍ വന്ന കാര്യങ്ങളേ പറയാവൂ എന്ന് എവിടെയാണ് പറഞ്ഞത്? ഇന്നത്തെ കാലത്ത് നബി (സ) യുടെ മദ്ഹുകള്‍ ആയി നാം ആരുടെയെല്ലാം വാക്കുകള്‍ ഉദ്ധരിക്കാറുണ്ട്?, ഗാന്ധി, നെഹ്‌റു, സ്വാമി വിവേകാനന്ദന്‍, മൈകിള്‍ എച്ച്. ഹാര്‍ട്ട്, ലാ മാര്‍ട്ടിന്‍ എന്നിങ്ങനെ സമൂഹത്തില്‍ പല നിലക്ക് പ്രശസ്തരായ ആളുകള്‍ നബി (സ) യെ പറ്റി പറഞ്ഞ മദ്ഹുകള്‍ നാം എടുത്ത് ഉദ്ധരിക്കുന്നില്ലേ? ഇതില്‍ സുന്നികളെന്നോ അസുന്നികളെന്നോ വ്യത്യാസമില്ലല്ലോ. ചുരുക്കത്തില്‍ നബി (സ) തങ്ങളെ കുറിച്ച് ദീനിന്‍റെ വൃത്തത്തിനകത്ത് വരുന്ന എല്ലാ മദ്ഹുകളും പറയാം. ഇമാം ബൂസ്വീരിയുടെ ഭാഷയില്‍:
وانسب إلى ذاتِهِ ما شئت من شَرَفٍ وانسُبْ إلى قَدرِهِ ما شِئتَ مِنْ عِظَمِ
دع ما ادعثه النصارى في نبيهـــــم واحكم بماشئت مدحاً فيه واحتكــــــم
(നബി തങ്ങളുടെ തിരുശരീരത്തിലേക്കോ സ്ഥാനമാനങ്ങളിലേക്കോ നീ ഉദ്ദേശിച്ച ഏതെല്ലാം സ്ഥാനങ്ങളും മഹത്വങ്ങളും ചേര്‍ത്തു പറഞ്ഞാലും അതു കളവാകുകയില്ല. ക്രിസ്‌ത്യാനികള്‍ അവരുടെ പ്രവാചകരായ ഈസാ നബിയില്‍ ആരോപിച്ച ദൈവികതയൊഴിച്ച് മറ്റേതു സ്ഥാനമാനങ്ങള്‍ പറഞ്ഞും നിനക്കു നബിയെ പുകഴ്‌ത്താം. എന്നാല്‍ തത്വദീക്ഷയോടെയായിരിക്കണം. വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന രീതിയില്‍ പുകഴ്‌ത്താന്‍ പറയുന്നത് ഇകഴ്‌ത്താന്‍ ആകരുത്).
ചില ആളുകള്‍ മൌലിദോതുന്നതിനു വിരോധമില്ല. എന്നാല്‍ ഇന്ന് കാണുന്ന മൌലിദുകളില്‍ എല്ലാം അടിസ്ഥാനമില്ലാത്ത ചില കഥകളും നബി (സ) തങ്ങളെ കുറിച്ചുള്ള അമിതമായ പുകഴ്ത്തലും ആണ് ഉള്ളത്. അതിനാലാണ് തങ്ങള്‍ മൌലിദ് ഓതാത്തത് എന്ന് പറയുന്നു. ഈ കാരണം കൊണ്ടാണ് മൌലിദ് ഓതാത്തത് എങ്കില്‍ ഈ 'പ്രശ്നങ്ങള്‍' ഒന്നുമില്ലാത്ത നിലയിലുള്ള മൌലിദ് അവര്‍ക്ക് ഓതാമല്ലോ. എന്നാല്‍ അത്തരക്കാരുടെ പ്രശ്നം അവരില്‍ വഹാബിസത്തിന്‍റെ വിഷപ്പുക ഏറ്റതാണ്. അതിന് അവര്‍ ഉചിതമായ ചികിത്സ തേടേണ്ടിയിരിക്കുന്നു.
വൈരുദ്ധ്യം
***
മൌലിദാഘോഷത്തെ എതിര്‍ക്കുന്നവര്‍ തന്നെ "മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് വാരാചരണം" നടത്താറുണ്ട്. ഇതിനെ കുറിച്ച് ശൈഖ് ഉസൈമീന്‍ എന്ന അറബ് വഹാബി പണ്ഡിതനോട് (ഉസ്മാന്‍ കുഞ്ഞി മൌലവി ?!) ചോദിച്ചപ്പോള്‍ ഇങ്ങനെ മറുപടി പറഞ്ഞുവത്രേ: "മൌലിദാഘോഷം നടത്തുന്നത് ഖുര്‍ബത് (പുണ്യ കര്‍മ്മം) എന്ന നിലക്കാണ്. വാരാചരണം അങ്ങിനെയല്ല. അത് ആശയ പ്രചാരണമാണ്". അപ്പോള്‍ അവര്‍ക്ക് ദീനീ പ്രവര്‍ത്തനം എന്ന നിലയില്‍ നടത്തുന്നതെല്ലാം കേവലം കുട്ടിക്കളി ആണെന്ന് തോന്നുന്നു. മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിന്‍റെ ആശയങ്ങള്‍ സത്യമാണെന്ന് വാദമുണ്ടെങ്കില്‍ അതിന്‍റെ പ്രചാരണം പുണ്യ കര്‍മ്മമാണെന്ന് അവര്‍ സമ്മതിക്കണമല്ലോ.
1 380
ജിഹാദ് നടത്തുന്നതിലും ദീന്‍ ദഅവത് നടത്തുന്നതിലും ഹദീസുകള്‍ ശേഖരിക്കുന്നതിലും എല്ലാം അവര്‍ ചെയ്ത സേവനം പില്‍കാലത്ത് വന്നവരേക്കാള്‍ എത്രയോ മീതെയാണ്.
കര്‍മ്മ പരമായി ബിദ്'അത്ത് എന്നത് ദീനില്‍ രണ്ട് അര്‍ത്ഥത്തില്‍ ഉണ്ട്. ഒന്ന്: നബി (സ) യുടെ കാലത്ത് ഇല്ലാത്തത് എന്ന അര്‍ത്ഥം. നബി (സ) യുടെ കാലത്ത് ഇല്ലാത്ത പല കാര്യങ്ങളും തര്‍ക്കമില്ലാതെ മുസ്ലിംകള്‍ അംഗീകരിക്കുന്നുണ്ട്. ബിദ്'അത്ത് എന്നതിന്‍റെ രണ്ടാമത്തെ അര്‍ത്ഥം ദീനില്‍ അംഗീകരിക്കപ്പെടാത്ത കര്‍മ്മങ്ങള്‍ എന്നാണ്. ദീനിന്‍റെ പ്രമാണങ്ങളായ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ, ഖിയാസ് എന്നിവയ്ക്ക് എതിരായ പുതിയ കര്‍മ്മങ്ങള്‍ ആണ് ബിദ്'അത്ത്. ഇത് കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍മാര്‍ വിവരിക്കേണ്ട കാര്യമാണ്. അപ്പോള്‍ മൌലിദ് ആഘോഷം അത് നബി (സ) യുടെ കാലത്ത് ഇല്ലാത്തത് എന്ന അര്‍ത്ഥത്തില്‍ ബിദ്അത്ത് ആണ്. അതെ സമയം രണ്ടാം അര്‍ത്ഥത്തില്‍ അത് സുന്നത്തുമാണ്. അഥവാ അത് ദീനില്‍ പുണ്യമുള്ള കാര്യമാണ്.
ആദ്യ കാലത്ത് ഇല്ലാത്തത് എന്ന പേരില്‍ മൌലിദാഘോഷത്തെ എതിര്‍ക്കുന്നവര്‍ ദീന്‍ കാര്യങ്ങള്‍ എന്ന പേരില്‍ നബി (സ) യുടെ മാതൃക ഇല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ യാതൊരു മടിയും ഇല്ലാത്തവര്‍ ആണ്. സുന്നി മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ദീനിന്‍റെ കര്‍മ്മ പരമായ വിഷയങ്ങള്‍ കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാരുടെ വീക്ഷണം അനുസരിച്ചാണ് സ്വീകരിക്കുന്നത്. അവരാണ് ദീന്‍ പറയാന്‍ യോഗ്യതയുള്ളവര്‍. ഇമാം അബൂ ശാമ (റ), ഇമാം സുയൂതി (റ), ഇമാം സഖാവി (റ), ഇമാം ഇബ്നു ഹജര്‍ (റ) തുടങ്ങി ഇസ്ലാമിക ലോകത്തെ നിരവധി ഇമാമുകള്‍ മൌലിദാഘോഷം പുണ്യ കര്‍മ്മമാണെന്ന് അംഗീകരിച്ചവര്‍ ആണ്. കര്‍മ്മ ശാസ്ത്രത്തില്‍ മൌലിദ് സദസുകള്‍ സുന്നത്ത് ആണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. അവരാരും "ഉദരപൂരണത്തിന്‍റെ ആളുകള്‍" ആയിരുന്നില്ല.
റബീഉല്‍ അവ്വല്‍ നബി (സ) തങ്ങള്‍ ജനിച്ച മാസം എന്നതോടൊപ്പം വഫാതായ മാസം കൂടി അല്ലേ. അപ്പോള്‍ ജനിച്ചതില്‍ സന്തോഷം പ്രകടിപ്പിക്കുന്നവര്‍ എന്ത് കൊണ്ട് വഫാതില്‍ ദുഃഖം പ്രകടിപ്പിക്കുന്നില്ല എന്ന ചോദ്യവും വിമര്‍ശകര്‍ ഉന്നയിക്കാറുണ്ട്. നബി (സ) തങ്ങളുടെ ജനനം അല്ലാഹു നമുക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ്. അനുഗ്രഹത്തിന് നന്ദി ചെയ്യാനും സന്തോഷിക്കാനും അല്ലാഹു പഠിപ്പിച്ചു. (واما بنعمة ربك فحدث ، فبذلك فليفرحوا) തുടങ്ങിയ ആയത്തുകള്‍ ശ്രദ്ധിക്കുക. അതേസമയം നബി (സ) തങ്ങളുടെ വഫാത്ത് നമുക്ക് സംഭവിച്ച ഏറ്റവും വലിയ മുസീബത്ത് ആണ്. മുസീബത്തുകളില്‍ ക്ഷമിക്കാനാണ് അല്ലാഹു കല്‍പിച്ചത്. ദുഃഖ പ്രകടനം ഇസ്ലാമില്‍ ഇല്ലാത്തതാണ്. നമുക്ക് ഏതൊരു മുസീബത്ത് വരുമ്പോളും അല്ലാഹുവിന്‍റെ റസൂലിന്‍റെ വഫാത്ത് നാം ഓര്‍ക്കണം. ആ മുസീബത്തിനു മുമ്പില്‍ മറ്റുള്ളതെല്ലാം ചെറുതായിരിക്കും. ഇതെല്ലാം ഇമാമുകള്‍ വിവരിച്ചിട്ടുണ്ട്.
നബി (സ) തങ്ങള്‍ മറ്റു നബിമാരുടെ മൌലിദ് കഴിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നവരും ഉണ്ട്. മൌലിദ് കഴിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നബി (സ) യുടെ മദ്'ഹു പറയുക അവിടുത്തേക്ക് സലാതും സലാമും ചൊല്ലുക തുടങ്ങിയവ ആണെന്ന് മുമ്പ് പറഞ്ഞുവല്ലോ. صلواتي على النبي وسلامي എന്ന് തുടങ്ങുന്ന സലാം ബൈത്ത് കൊണ്ടാണ് പലപ്പോഴും മൌലിദ് ആരംഭിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ മുന്‍ കഴിഞ്ഞ നബിമാരുടെ മേല്‍ സലാം ചൊല്ലുന്ന എത്രയെത്ര ആയത്തുകള്‍ നമുക്ക് കാണാന്‍ കഴിയുന്നു. سَلاَمٌ عَلَىٰ إِبْرَاهِيمَ - سَلاَمٌ عَلَىٰ مُوسَىٰ وَهَارُونَ - سَلاَمٌ عَلَىٰ نُوحٍ فِي ٱلْعَالَمِينَ - سَلاَمٌ عَلَىٰ إِلْ يَاسِينَ -
وَسَلاَمٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَياً ഇതൊക്കെ ഉദാഹരങ്ങള്‍. നബി (സ) തങ്ങളുടെ മേലില്‍ സലാതും സലാമും ചൊല്ലാന്‍ ഉള്ള അല്ലാഹുവിന്‍റെ കല്‍പന (
إِنَّ ٱللَّهَ وَمَلاَئِكَـتَهُ يُصَلُّونَ عَلَى ٱلنَّبِيِّ يٰأَيُّهَا ٱلَّذِينَ آمَنُواْ صَلُّواْ عَلَيْهِ وَسَلِّمُواْ تَسْلِيماً) മൌലിദിലൂടെ ഗദ്യമായും പദ്യമായും ധാരാളമായി നിര്‍വഹിക്കപ്പെടുന്നു എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ് مولاي صل وسلم دائما ابدا - يا رب صل على النبي محمد - الصلوة على النبي والسلام على الرسول ഇതെല്ലാം ചെറിയ ഉദാഹരങ്ങള്‍ മാത്രം. സ്വലാത്ത് വര്‍ദ്ധിപ്പിക്കല്‍ കൊണ്ട് പാപം പൊറുക്കപ്പെടുമെന്നും ടെന്‍ഷന്‍ നീങ്ങുമെന്നും നബി (സ) തങ്ങള്‍ തന്നെ ഉബയ്യുബിനു കഅബ് (റ) - വിനോട് പറഞ്ഞ ഹദീസ് നാമെല്ലാം ഓര്‍ക്കേണ്ടതാണ് (اذاً تكفى همك ويغفر ذنبك).
നബി (സ) യെ സ്നേഹിക്കുന്നവര്‍ മൌലിദ് കഴിക്കുകയല്ല നബി (സ) യുടെ സുന്നത്ത് ജീവിതത്തില്‍ പകര്‍ത്തുകയും നബി (സ) യുടെ മേല്‍ സലാത്ത് ചൊല്ലുകയുമാണ് വേണ്ടത് എന്ന് പറയുക മൌലിദ് വിമര്‍ശകരുടെ ഒരു അടവാണ്. നബി (സ) യുടെ സുന്നത്ത് ജീവിതത്തില്‍ പകര്‍ത്തണം എന്നതില്‍ സുന്നികള്‍ക്ക് തര്‍ക്കമുണ്ടോ? സുന്നത്ത് എന്താണെന്ന് പഠിച്ചിട്ടല്ലേ അത് ജീവിതത്തില്‍ പകര്‍ത്തല്‍? മുത്ത് നബി (സ) യുടെ സുന്നത്ത് എന്താണെന്ന് അവര്‍ക്കറിയുമോ? എന്ത് കേള്‍ക്കുമ്പോഴും അത് നബി (സ) ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുന്ന ഒരു പുത്തന്‍വാദി "ഭ്രാന്ത് മാറിയവന്‍ കുളിക്കല്‍
1 380
ഈ കാര്യങ്ങളൊന്നും നിരൂപിക്കാതെ ലൗഹിലെയും ഖലമിലെയും ഇല്‍മുകള്‍ നബി(സ)യുടെ അറിവിന്റെ അല്‌പം മാത്രമാണെന്ന വാക്യം കേട്ടപ്പോളേക്ക് ഈ വരിയില്‍ ഇമാം ബൂസ്വീരി നബിയെ അല്ലാഹുവിനോടു സമമാക്കിയെന്നാരോപിക്കുന്നത് വിവരക്കേടു മാത്രമാണ്. ഇത് അതിരുകവിഞ്ഞ പ്രയോഗമാണെന്നും കുഫ്‌റാണെന്നും വിധിയെഴുതിയത് അസംബന്ധവും!
അല്ലാഹുവിന്‍റെ റസൂലിനെ കുറിച്ച് ഇവര്‍ എന്താണ് മനസിലാക്കിയത്?
സൂറത്ത് തൌബയുടെ ൧൧൭-ആം ആയത്തില്‍ (Thouba: 117) അല്ലാഹു പറയുന്നു:
لَقَدْ تَابَ ٱللهُ عَلَىٰ ٱلنَّبِيِّ وَٱلْمُهَاجِرِينَ وَٱلأَنصَارِ ٱلَّذِينَ ٱتَّبَعُوهُ فِي سَاعَةِ ٱلْعُسْرَةِ مِن بَعْدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٍ مِّنْهُمْ ثُمَّ تَابَ عَلَيْهِمْ إِنَّهُ بِهِمْ رَءُوفٌ رَّحِيمٌ
ഇവിടെ رَءُوفٌ رَّحِيمٌ ദയാലുവും കാരുണ്യവാനും എന്ന് അല്ലാഹുവിനാണ് ഈ ആയത്തില്‍ വിശേഷണം പറഞ്ഞത്. എന്നാല്‍ അതേ സൂറത്ത് തൌബയുടെ ൧൨൮-ആം ആയത്ത് (Thouba: 128) നോക്കുക.
لَقَدْ جَآءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِٱلْمُؤْمِنِينَ رَءُوفٌ رَّحِيمٌ
ഇവിടെ അല്ലാഹുവിന്‍റെ റസൂലിനെ കുറിച്ചാണ് അല്ലാഹു رَءُوفٌ رَّحِيمٌ ദയാലുവും കാരുണ്യവാനും എന്ന് വിശേഷിപ്പിച്ചത്. അല്ലാഹുവിന്‍റെ റസൂലിനെ കുറിച്ച് عبدالله ورسوله അവന്‍റെ അടിമയും ദൂതരും ആണ് വിശ്വസിക്കുന്ന മുസ്ലിംകള്‍ ഇത്തരം വിശേഷണങ്ങളെ എങ്ങിനെ മനസിലാക്കണം എന്ന് ബോധവാന്മാര്‍ ആണ്. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്നവരാവട്ടെ ഇത്തരം ആയത്തുകളുടെ ആശയങ്ങള്‍ പോലും വേണ്ട വിധം അറിയാത്തവരുമാണ്. അല്ലാഹുവിന്‍റെ സിഫതുകളില്‍ (വിശേഷണങ്ങളില്‍) അവനോടു പങ്ക് ചേര്‍ക്കുക എന്ന് പറഞ്ഞാല്‍ എന്താണെന്നും حقيقة-ഉം مجاز-ഉം (യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള പ്രയോഗവും ആലങ്കാരിക പ്രയോഗവും) തമ്മിലുള്ള വ്യത്യാസം എന്താണെന്നും അവര്‍ നന്നായി പഠിക്കേണ്ടിയിരിക്കുന്നു.
ഒരു കാര്യം നബി (സ) ചെയ്തിട്ടില്ല എന്നത് കൊണ്ട് അത് ദീനില്‍ പുണ്യ കര്‍മ്മം അല്ലാതാവുമോ? ഇല്ല. നാം മുസ്ഹഫ് നോക്കി ഖുര്‍ആന്‍ ഓതുന്നു. മുസ്ഹഫ് നബി (സ) യുടെ കാലത്ത് ഉണ്ടായിരുന്നോ? ദീന്‍ പഠിപ്പിക്കുവാന്‍ വേണ്ടി മദ്രസകളും ദാറുല്‍ ഉലൂമുകളും എല്ലാം ഉണ്ടാക്കുന്നു. ഇത് നബി (സ) യുടെ കാലത്ത് ഉണ്ടോ? നബി (സ) യുടെ കാലത്ത് ഇല്ല എന്ന കാരണത്താല്‍ ഇത് ദീനില്‍ പാടില്ലാത്തത് ആണെന്നോ ഇത്തരം പ്രവര്‍ത്തികള്‍ക്ക് പ്രതിഫലം ഇല്ല എന്നോ ഇവര്‍ പറയുമോ?.
പിന്നെ ചോദ്യം സഹാബത്ത് ആചരിചിട്ടുണ്ടോ, മദ്ഹബിന്‍റെ ഇമാമുകള്‍ ആചരിച്ചിട്ടുണ്ടോ എന്നാണ്? ഇത് ചോദിക്കുന്നതില്‍ അവര്‍ക്ക് ആത്മാര്‍ഥത ഉണ്ടോ? അവരൊക്കെ ആചരിച്ചിരുന്നെങ്കില്‍ ഇവരും ആചരിക്കുമായിരുന്നോ? ഉമര്‍ (റ) തന്‍റെ കാലത്ത് തറാവീഹ് ജമാഅത് ആയി നിര്‍വഹിക്കുന്ന രീതി കൊണ്ട് വരികയും സഹാബത്ത് മുഴുവന്‍ അത് അംഗീകരിക്കുകയും ചെയ്തു. അത് ഇരുപത് റകഅത് ഉണ്ടായിരുന്നുവെന്ന് നാല് മദ്ഹബുകളും സമ്മതിക്കുന്നു. ഈ വിഷയത്തില്‍ (ഇത് പോലുള്ള പല വിഷയങ്ങളിലും) സഹാബത്തിന്‍റെ ഏകോപനവും, മദ്ഹബുകളുടെ ഏകോപനവും അംഗീകരിക്കാത്തവര്‍ പിന്നെ എന്തിനാണ് സഹാബത്ത് ആചരിചിട്ടുണ്ടോ, മദ്ഹബിന്‍റെ ഇമാമുകള്‍ ആചരിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നത്? ആളുകളെ പൊട്ടീസാക്കാന്‍ അല്ലേ?
ഹിജ്റയുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകാര്‍ ആചരിച്ചിട്ടില്ല എന്ന് പറയുന്നതിന്‍റെ കാര്യവും ഇത് പോലെയാണ്. മരിച്ചു പോയ മഹാത്മാക്കളെ കൊണ്ട് തവസ്സുല്‍ ചെയ്യുന്നതും അവരോട് നേരിട്ട് സഹായം തേടുന്നതും ഇസ്ലാമില്‍ ആദ്യ കാലം മുതലേ നടന്നു വരുന്നതാണ്. ഇത് ശിര്‍ക്ക് ആണെന്ന് ആദ്യമായി ഒരു വാദം വരുന്നത് ഹിജ്റയുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകളും, ശേഷം പിന്നെയും മറ്റൊരു മൂന്ന് നൂറ്റാണ്ടും കൂടി കഴിഞ്ഞതിന് ശേഷമാണ്. ഇസ്ലാമിന്‍റെ അടിത്തറയായ - മൌലിക വിശ്വാസ കാര്യമായ - തൌഹീദിനെ വക്രമായി വ്യാഖ്യാനിക്കാന്‍ മടിയില്ലാത്ത വഹാബികള്‍ക്ക് അവരുടെ വാദങ്ങള്‍ക്ക് ഹിജ്റയുടെ ആദ്യ മൂന്ന് നൂറ്റാണ്ടില്‍ കഴിഞ്ഞു പോയ ഒരു ഇമാമിന്‍റെയും പിന്തുണ ഇല്ല. എന്നിട്ടാണോ കര്‍മ്മപരമായ ഒരു വിഷയത്തില്‍ അവര്‍ ഹിജ്റയുടെ മൂന്ന് നൂറ്റാണ്ടും പറഞ്ഞു വരുന്നത്?
മൌലിദ് ആഘോഷം ബിദ്അത്ത് ആണ് എന്ന് പറയുന്നത് നാം ഇന്ന് ചെയ്യുന്ന രീതിയില്‍ ഉള്ള രൂപത്തിനാണ്. അതെ സമയം നബി (സ) യുടെ മേല്‍ ഗദ്യ, പദ്യ രൂപങ്ങളില്‍ സലാതും സലാമും ചൊല്ലുക, മദ്ഹുകള്‍ ആലപിക്കുക, തുടങ്ങിയ കാര്യങ്ങള്‍ നബി (സ) യുടെ കാലത്ത് തന്നെ സഹാബത്ത് ചെയ്തു വരുന്നതാണ്. മദ്ഹബിന്‍റെ ഇമാമുകള്‍ അടക്കം നബി (സ) യെ കൊണ്ട് തവസ്സുല്‍ ചെയ്തു പ്രാര്‍ഥിച്ചതിന് നിരവധി ഉപമകള്‍ ചരിത്രത്തില്‍ കാണാന്‍ കഴിയും. നാം ആഘോഷിക്കുന്ന രീതിയില്‍ ആദ്യ നൂറ്റാണ്ടുകാര്‍ മൌലിദ് ആഘോഷിട്ടില്ല എന്ന് കരുതി നാം അവരെക്കാള്‍ മികച്ചവര്‍ ആണെന്ന് നമ്മള്‍ അവകാശപ്പെടുന്നുണ്ടോ? ഒരിക്കലുമില്ല. അവര്‍ നാം ചെയ്യുന്നതിനേക്കാള്‍ വലിയ രീതിയില്‍ ദീനിനെ സേവിച്ചവരും നബി (സ) യെ സ്നേഹിച്ചവരും ആണ്.
1 380
وَإِذَا قِيلَ لَهُمْ تَعَالَوْاْ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْاْ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ
വരൂ നിങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ റസൂല്‍ പൊറുക്കലിനെ തേടും എന്ന് കപട വിശ്വാസികളോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരതോടെ മുഖം തിരിച്ചു കളയും എന്നാണ് കപട വിശ്വാസികളെപറ്റി അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്.
وَقُلِ ٱعْمَلُواْ فَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُ وَٱلْمُؤْمِنُونَ നിങ്ങള്‍ അമല്‍ ചെയ്യുക, അല്ലാഹുവും അവന്‍റെ റസൂലും മുഅമിനുകളും നിങ്ങളുടെ അമലുകള്‍ കാണും എന്ന ഖുര്‍ആന്‍ വചനവും
عن عبدالله بن مسعود ، عن النبي (ص) قال : إن لله ملائكة سياحين يبلغون ، عن أمتي السلام
وقال رسول الله (ص) حياتي خير لكم تحدثون وتحدث لكم ووفاتى خير لكم تعرض على أعمالكم ، فما رأيت من خير حمدت الله عليه وما رأيت من شر إستغفرت الله لكم ، رواه البزار ورجاله رجال الصحيح.
എന്‍റെ സമുദായം എനിക്ക് ചൊല്ലുന്ന സലാം എന്നില്‍ എത്തിക്കുന്ന ഒരു വിഭാഗം മലക്കുകള്‍ ഉണ്ടെന്നും, എന്‍റെ ജീവിതവും വഫാതും നിങ്ങള്‍ക്ക് ഖൈര്‍ ആണെന്നും നിങ്ങള്‍ നന്മ ചെയ്യുന്നത് കണ്ടാല്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുമെന്നും നിങ്ങളില്‍ തിന്മ കണ്ടാല്‍ ഞാന്‍ അല്ലാഹുവിനോട് നിങ്ങള്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുമെന്നും ഉള്ള നബി വചനങ്ങളും പ്രസിദ്ധമാണ്.
മൌലിദിനെ പറ്റി എന്നത് പോലെ മൌലിടിനോടോപ്പവും അല്ലാതെയും ചൊല്ലുന്ന ഇമാം ബൂസൂരി (റ) യുടെപ്രവാചക കീര്‍ത്തന കാവ്യമായ ബുര്‍ദയെ പറ്റിയും പല ആരോപണങ്ങളും ഉണ്ട്. ബുര്‍ദയില്‍ ഉള്ള
فإنَّ من جُودِكَ الدنيا وَ ضَرَّتها * ومن علومكَ علمَ اللوحِ والقلمِ
എന്ന വരിയില്‍ നബി (സ) തങ്ങളെക്കുറിച്ച് അമിതമായി പുകഴ്ത്തുന്നുണ്ട് എന്ന തെറ്റിധാരണ ചിലരെയൊക്കെ ബാധിച്ചിട്ടുണ്ട്. വസ്തുതാ പരമായി കാര്യങ്ങള്‍ മനസിലാക്കാത്തത് കൊണ്ടാണ് അത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നത്.
"ലൗഹിലെയും ഖലമിലെയും ഇല്‍മുകള്‍ നബി(സ) തങ്ങളുടെ ഇല്‍മുകളില്‍ നിന്നും അല്‌പം മാത്രമാകുന്നു"വെന്നാണല്ലോ ആരോപണ വിധേയമായ പ്രസ്‌തുത വാക്യത്തിന്റെ സാരം. ഇതിലെന്താണ് അതിരുകവിയലും കുഫ്‌റുമായുള്ളത്? വസ്‌തുതാപരമായി കാര്യങ്ങള്‍ മനസ്സിലാക്കാത്തതിന്റെ ഫലമാണിത്. ലൗഹിലെയും ഖലമിലെയും ഇല്‍മ് അല്ലാഹുവിന്റെ ഇല്‍മിനെ മുഴുവനായി ഉള്‍ക്കൊണ്ടുവെന്നാണോ ഇവരുടെ ധാരണ! അല്ലാഹുവിന്റെ ഇല്‍മില്‍ നിന്നും അല്ലാഹുവിന്റെ സൃഷ്‌ടിയായ ഖലമില്‍ പ്രത്യക്ഷപ്പെട്ട ഇല്‍മുകളില്‍ ഒരു ഭാഗമാണു ഖലം ലൗഹില്‍ രേഖപ്പെടുത്തിയത്. ലൗഹില്‍ രേഖപ്പെട്ട ജ്ഞാനങ്ങളാകട്ടെ ഇവിടെ ഖിയാമത്തു നാള്‍ വരെ ഉണ്ടാകാനിരിക്കുന്ന കാര്യങ്ങളാണ്. അല്ലാഹുവിന്റെ ഇല്‍മ് ഇവയില്‍ പരിമിതമാണെന്നു വിശ്വസിക്കുന്നതാണു കുഫ്‌റ്. ലൗഹിലുള്ള ഇല്‍മുകള്‍ മലക്കുകള്‍ക്കു തന്നെ അറിയുകയും കാണുകയും ചെയ്യാമെന്നിരിക്കെ അവരേക്കാള്‍ ഉല്‍കൃഷ്‌ടരായ നബി(സ) തങ്ങള്‍ക്ക് അല്ലാഹു അതു നല്‌കിയെന്നതില്‍ എവിടെയാണ് നബിയെ അല്ലാഹുവിനോടു തുലനപ്പെടുത്തല്‍! "എന്റെ മുന്നി ലുള്ളവരുടെ യും (അവ്വലീ ന്‍) പുറകിലുള്ളവരുടെയും (ആഖിരീന്‍) എല്ലാ വി ജ്ഞാ നങ്ങളും അറിവുകളും എനിക്കു നല്‍ കപ്പെട്ടിരിക്കുന്നു"വെന്ന നബി(സ) തങ്ങളുടെ ഹദീസ് പ്രസിദ്ധവും അനിഷേധ്യവുമാണ്. അല്ലാഹു പടച്ച എല്ലാ വസ്‌തുക്കളുടെയും നാമങ്ങള്‍ മുഴുവന്‍ അറിയുന്ന ആദം നബി(അ)യും "ആകാശ-ഭൂലോകങ്ങളിലെ അദൃശ്യങ്ങളും ഇന്ദ്രിയാതീത കാര്യങ്ങളും മുഴുക്കെ കാണിച്ചു കൊടുക്കപ്പെട്ട" ഇബ്രാഹീം നബി(അ)യുമെല്ലാം തന്റെ മുന്നില്‍ കഴിഞ്ഞുപോയവരില്‍ പെടുമല്ലോ. അവരുടെ മുഴുവന്‍ വിജ്ഞാനങ്ങളും അറിവുകളും നബി(സ) തങ്ങള്‍ക്കു ലഭിച്ച അറിവുകളില്‍ അല്‌പം മാത്രമാണ്. "മരണത്തിനു ശേഷം നിങ്ങള്‍ക്കു വരാനിരിക്കുന്ന സകലതും ഞാനീ നിസ്‌കാരത്തില്‍ കണ്ടു"വെന്ന സ്വഹീഹു മുസ്‌ലിമിലുള്ള ഹദീസും "നിങ്ങള്‍ ദുന്‍യാവിലും ആഖിറത്തിലും കാണാനിരിക്കുന്ന സകല കാര്യങ്ങളും ഞാനീ നമസ്‌കരിക്കാന്‍ നിന്നിടത്തു വച്ചു കാണുകയും അറിയുകയും ചെയ്‌തു"വെന്ന ഇബ്‌നു ഖുസൈമ നിവേദനം ചെയ്‌ത ഹദീസുമെല്ലാം നബിയുടെ അറിവിന്റെ വിസ്‌തൃതിയും വൈപുല്യവുമാണു വിളിച്ചോതുന്നത്. "അഞ്ചെണ്ണ മൊഴിച്ച് എല്ലാ കാര്യങ്ങളും തുറക്കാനും അറിയാനുമുള്ള താക്കോലുകള്‍ എനിക്കു നല്‌കപ്പെട്ടു" വെന്ന ഇമാം അഹ്‌മദ് നിവേദനം ചെയ്‌ത ഹദീസില്‍ നബി(സ) തങ്ങള്‍ പ്രസ്‌താവിച്ചതും മറ്റൊന്നല്ല. ഖിയാമത്തു നാള്‍ വരെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ മാത്രം രേഖപ്പെടുത്തപ്പെട്ട ലൗഹിലെ വിജ്ഞാനങ്ങളും അവ രേഖപ്പെടുത്തിയ ഖലമിലെ വിജ്ഞാനങ്ങളും നബി(സ) തങ്ങളുടെ അനന്തവിസ്‌തൃതമായ ഈ വിജ്ഞാന സാഗരത്തെ അപേക്ഷിച്ച് അല്‌പം മാത്രമാണെന്ന് ആര്‍ക്കും ബോധ്യപ്പെടുന്ന സത്യമല്ലേ? നബിയുടെ അറിവില്‍ ഖിയാമത്തു നാളിന്നു ശേഷമുള്ള അനന്തജീവിത കേന്ദ്രമായ ആഖിറത്തിലെ മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുമല്ലോ. ഇതിനെയപേക്ഷിച്ച് അന്ത്യനാള്‍വരെയുള്ള കാര്യങ്ങളെക്കുറിച്ച ലൗഹിലെ വിജ്ഞാനം എത്ര തുച്ഛം!
1 380
മൌലിദാഘോഷം: വിമര്‍ശനങ്ങളും വസ്തുതകളും
നബി (സ) യോ, സഹാബത്തോ, മദ്ഹബിന്‍റെ ഇമാമുകളോ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകാരോ മൌലിദ് ആചരിച്ചിട്ടില്ല എന്നാണ് മൌലിദ് വിമര്‍ശകരുടെ പ്രധാന പ്രധാന ന്യായം. അത് കൊണ്ട് അത് ബിദ്'അത്ത് ആണെന്നും. അപ്പോള്‍ നബി (സ) യോ ശേഷം ഇവിടെ പറയപ്പെട്ടവരോ ചെയ്യാത്ത ഒരു കാര്യവും അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മ്മം എന്ന നിലയില്‍ നാം ചെയ്യരുത് എന്ന ഒരു തത്വമാണ് വിമര്‍ശകര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇത് മൌലിദ് ആഘോഷത്തിന്‍റെ കാര്യത്തില്‍ മാത്രമാണോ അതോ എല്ലാവിഷയത്തിലും ബാധകമാണോ എന്ന് അവര്‍ വ്യക്തമാക്കേണ്ടതുണ്ട്.
മൌലിദ് ആഘോഷത്തിന്‍റെ രത്നച്ചുരുക്കം സര്‍വ ചരാചരങ്ങള്‍ക്കും അനുഗ്രഹമായി വന്ന മുത്ത് നബി (സ) തങ്ങളുടെ ജന്മത്തില്‍ സന്തോഷം പ്രകടിപ്പിക്കല്‍ -إظهار السرور - ആണ്. അത് ദീന്‍ അനുവദിക്കുന്ന ഏത് രൂപത്തിലും ആകാവുന്നതാണ്. വിശ്വാസികള്‍ ഒരുമിച്ചു കൂടി മൌലിദ് ചൊല്ലി ഭക്ഷണം വിതരണം ചെയ്യുക, നബിദിന ഘോഷയാത്രകള്‍ നടത്തുക, കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ മുസ്ലിംകള്‍ ഇതില്‍ അനുവര്‍ത്തിച്ചു വരുന്നുണ്ട്. മൌലിദ് ഓതുന്നതിന്‍റെ മറ്റൊരു പ്രധാന ലക്‌ഷ്യം തവസ്സുല്‍ ആണ്. നബി (സ) തങ്ങളുടെ ശഫാഅത്ത് തേടുക, ഭൌതികവും പാരത്രികവുമായ വിവിധ വിഷയങ്ങളില്‍ നബി (സ) തങ്ങളെ കൊണ്ട് തവസ്സുല്‍ ചെയ്യുക എന്നിവയും മുസ്ലിംകളുടെ വഴക്കം തന്നെ. നമ്മുടെ നാട്ടില്‍ മലബാറിന്‍റെ വൈജ്ഞാനിക ഗുരുവായ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം (റ) അവര്‍കള്‍ പൊന്നാനി ഭാഗത്ത് വസൂരി എന്ന മാരക രോഗം വന്നപ്പോള്‍ അതിനെ തൊട്ട് രക്ഷ നേടാന്‍ ഉള്ള തവസ്സുല്‍ ആയി ആണ് മന്‍ഖൂസ് മൌലിദ് സമാഹരിക്കുന്നത്. അത് കാരണം ആ മാരകവ്യാധി മാറിയതായി ആണ് ചരിത്രം. മന്‍ഖൂസ് മൌലിദിന്‍റെ ദുആയില്‍ (هذا السم الناقع എന്ന് തുടങ്ങി) പ്രത്യേകം കാണാം. ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം (റ) ചെയ്ത പല സേവനങ്ങളും എടുത്തു പറയുന്ന പല ഉല്‍പതിഷ്ണുക്കളും പക്ഷെ, ഇത് മിണ്ടാറില്ല.
മൌലിദുകളില്‍ നബി (സ) യോട് ശഫാഅത്ത് തേടുന്നതിനെയും വിമര്‍ശനത്തിന് വിധേയമാക്കാറുണ്ട്. നാളെ മഹ്ശറയില്‍ എല്ലാവരും ശുപാര്‍ശ തേടി റസൂലിന്‍റെ അടുത്ത് എത്തും. അതില്‍ തര്‍ക്കമില്ല. എങ്കില്‍ പിന്നെ ആ ശുപാര്‍ശ ഇപ്പോള്‍ തേടുന്നതാണോ അനൌചിത്യം? നബി (സ) തങ്ങളുടെ ശഫാഅത് വിശ്വാസികള്‍ക്ക് ഗുണം ചെയ്യുമെന്നത് അഹലുസ്സുന്നത് അംഗീകരിക്കുന്ന കാര്യമാണ്. ശൈഖ് ഇബ്നു തൈമിയ്യ പോലും ഇത് അംഗീകരിക്കുന്നു. മുഅതസിലത്തിന്‍റെ വാദം ഖണ്ഡിച്ചു കൊണ്ട് അദ്ധേഹം പറയുന്നത് കാണുക.
فقد تواترت الأحاديث عن النبي صلى الله عليه وسلم في انه يخرج اقوام من النار بعد ما دخلوها وان النبي صلى الله عليه وسلم يشفع في اقوام دخلوا النار - مجموع الفتاوى 7-486
നരകത്തില്‍ പ്രവേശിച്ച ശേഷം കുറെ ജനങ്ങളെ അതില്‍ നിന്ന് പുറപ്പെടീക്കപ്പെടുമെന്നും നരകത്തില്‍ പ്രവേശിച്ച കുറെ ജനങ്ങളുടെ കാര്യത്തില്‍ നബി (സ) തങ്ങള്‍ ശുപാര്‍ശ ചെയ്യുമെന്നും ഹദീസുകള്‍ അനിഷേധ്യമായി വന്നിട്ടുണ്ട്. (അതിനാല്‍ ശഫാഅത്ത് ഉണ്ടെന്നും എന്നാല്‍ അത് നരകവാസികള്‍ക്ക് ഗുണം ചെയ്യില്ലെന്നുമുള്ള മുഅതസിലത്തിന്‍റെ വാദം അടിസ്ഥാനരഹിതമാണ്) - (ശൈഖ് ഇബ്നു തൈമിയ്യയുടെ മജ്മൂഉല്‍ ഫതാവ P:7-486)
എന്നാല്‍ ഇബ്നു തൈമിയ്യയെ ആശയ സ്രോതസ്സ് ആയി അംഗീകരിക്കുന്ന വഹാബികള്‍ അദ്ധേഹത്തെ പോലും ഈ വിഷയത്തില്‍ അംഗീകരിക്കുന്നില്ല എന്നാണ് അവരുടെ ശഫാഅത്ത് നിഷേധത്തില്‍ നിന്ന് മനസിലാവുന്നത്. മറ്റു പല വിഷയങ്ങളില്‍ എന്ന പോലെ ഇതിലും മുഅതസിലത്തിന്‍റെ വാദമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
ارتكبت على الخطا غير حصر وعدد * لك اشكوا فيه يا سيدي خير النبى
എന്ന മന്‍ഖൂസ് മൌലിദിലെ വരി ശീര്‍കിന്‍റെ മാസ്റ്റര്‍ പീസ് ആയിട്ടാണ് വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ളത്. നബി (സ) യോട് പാപത്തെ പറ്റി പരാതി പറയരുതെന്ന് അവര്‍ പഠിപ്പിക്കുന്നു. അത് അല്ലാഹുവിനോട് മാത്രം പറയേണ്ട കാര്യമാണെന്നും.
ഒരു ഉസ്താദ് കുട്ടിയെ കുറെ നല്ല കാര്യങ്ങള്‍ പഠിപ്പിച്ചു പക്ഷെ ഉസ്താദിന്‍റെ ഉപദേശം പോലെ ചെയ്യാന്‍ കുട്ടിക്ക് കഴിഞ്ഞില്ല. ഇതില്‍ ഉസ്താദിനോട് കുട്ടി മാപ്പ് പറഞ്ഞാല്‍ അതും അല്ലാഹുവിനോട് പങ്കു ചേര്‍ക്കലാവുമോ? അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചതിന് എതിര് പ്രവര്‍ത്തിച്ചു പോയതിന്‍റെ പേരില്‍ റസൂലിനോട് പരാതി പറയുന്നതില്‍ എന്ത് കുഴപ്പമാണ് ഉള്ളത്?
അല്ലാഹു പറയുന്നത് കാണുക.
وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً
സ്വന്തം ശരീരത്തോട് അക്രമം കാണിച്ച - പാപ ചെയ്ത ആളുകള്‍ നബി (സ) തങ്ങളുടെ അടുത്ത് ചെല്ലുകയും അവര്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നതോടൊപ്പം നബി (സ) തങ്ങള്‍ കൂടി അവര്‍ക്ക് പൊറുക്കലിനെ തേടുകയും ചെയ്‌താല്‍ അവര്‍ക്ക് പാപ മോചനം ലഭിക്കും എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം. അതെ സമയം കപട വിശ്വാസികളെ പറ്റി അല്ലാഹു പറഞ്ഞ ഒരു കാര്യം കൂടി നാം സഗൌരവം ഓര്‍ക്കേണ്ടതുണ്ട്.
1 380
സലഫുസ്വാലിഹീങ്ങളുടേതിന് സമാനമായ സൂക്ഷ്മതയും ഇബാദത്തും നിറഞ്ഞ ആ മഹൽ ജീവിതത്തെ മാതൃകയാക്കി കൊണ്ട് ഒരാൾ ജീവിക്കുകയാണെങ്കിൽ വളരെ എളുപ്പം ഉഖ്റവിയായ വിജയം നേടിയെടുക്കാം. ആ രൂപത്തിൽ ഇൽമ് അനുസരിച്ച് അമൽ ചെയ്ത് ജീവിച്ച ആ മഹാത്മാവിന്റെ സൂക്ഷ്മതയും വേറിട്ട ജീവിതവും അവിടുത്തെ മുരീദന്മാർക്ക് വലിയ ഊർജമാവുകയായിരുന്നു. പുകവലിക്കൽ ഹറാമായിട്ടാണ് മഹ്‍മൂദ് ഹാജി കണ്ടിരുന്നു. മഹ്മദൂദ് ഹാജി ശൈഖിന്റെ ശ്രദ്ധയിൽ ആരെങ്കിലും പുകവലിക്കുന്നത് കണ്ടാൽ കടുത്ത ഭാഷയിൽ എതിർക്കുമായിരുന്നു. അന്നാളിൽ പള്ളിക്കകത്ത് വെച്ച് പല മുസ്ലിയാക്കന്മാരും തന്നെ പുകവലിക്കുന്നത് മഹാനവർകളുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അതിനെ നഖശിഖാന്തം എതിർക്കുകയും അത്തരം ആളുകളെ നിസ്കാരത്തിൽ തുടരാതിരിക്കുകയും ചെയ്യുന്ന സൂക്ഷ്മശാലിയായിരുന്നു മഹാനവർകൾ. അദ്ദേഹത്തെ ബഹുമാനിച്ചു കൊണ്ട് പള്ളികളിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തെ തന്നെയായിരുന്നു മിക്കവാറും ഇമാമാക്കിയിരുന്നത്.
1972ൽ മകൻ അബ്ദുൽജബ്ബാർ മുസ്ലിയാർ ബാഖിയാത്തിലെ പഠനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയപ്പോൾ പിതാവ് വീട്ടിൽ തന്നെയുണ്ടായിരുന്നു. ബാഖിയാത്തിലേക്ക് പോയി ബിരുധ പഠനം നടത്തുന്നതിലൊന്നും ശൈഖിന് വലിയ താൽപ്പര്യമുണ്ടായിരുന്നില്ല. അല്ലാഹുവിന്റെ വജ്ഹിന് വേണ്ടി കിതാബ് ഓതി പഠിക്കുകയെന്നല്ലാതെ ഒരു തഹ്സീലും അങ്ങിനെയുള്ള ഒരു പേരുമൊന്നും വേണ്ട എന്നതായിരുന്നു ശൈഖിന്റെ നിലപാട്. പക്ഷെ, ബാഖിയാത്തിൽ നിന്നും മകൻ നേരെ വീട്ടിലെത്തിയ സമയത്ത് മകനെ വാതിൽക്കൽ വെച്ച് നെറുകയിൽ ചുംബിച്ചു കൊണ്ടാണ് സ്വീകരിച്ചത്. പിന്നീട് അധിക നാൾ ശൈഖ് അവർകൾ ജീവിച്ചിട്ടില്ല. അടുത്ത വർഷം ഞാനുണ്ടാകുമെന്ന് തോന്നുന്നില്ല എന്ന് പിതാവ് മുൻകൂട്ടി പറയുകയും തന്റെ ത്വരീഖത്തിന്റെ ഖിലാഫത്ത് ഏൽപ്പിക്കാൻ വേറെ ആരേയും കാണുന്നില്ല എന്ന് പറയുകയും അതിനാൽ മകനായ അബ്ദുൽജബ്ബാർ മുസ്ലിയാരെ തന്നെ അത് ഏൽപ്പിക്കുകയും ചെയ്തു.
അറബി മലയാളത്തിലും അറബിയിലുമായി ശൈഖ് അവർകൾ കുറച്ച് രചനകൾ നടത്തിയിട്ടുണ്ട്. അതിൽ ഫാത്തിമ ബീവിയുടെ മദ്ഹുകൾ അടങ്ങിയ പരമ്പരാഗത ശൈലിയിലുള്ള മൗലിദും ഉൾപ്പെടുന്നു. അത് തന്റെ മുരീദന്മാരുടെ വീടുകളിൽ മജ്ലിസായി കൊണ്ട് പാരായണം ചെയ്യുന്ന പതിവുണ്ടായിരുന്നു. മുരീദന്മാരുടെ വീടുകളിൽ നിരന്തരമായി മജ്ലിസുകളും അവരുടെ ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മാർഗദർശനം ചെയ്യുവാനായി അദ്ദേഹത്തെ കൂടെ കൂടെ ക്ഷണിച്ചു കൊണ്ടു പോകൽ പതിവായിരുന്നു.
دُرَّةِ الْمعْشُوقِينْ، نَجَاةُ الدَّارَيْنِ انَّ صَلاَة كِتَابْ، فَضائل اسماء الله الحسنى തുടങ്ങിയവയാണ് രചനകൾ. ദുറത്തുൽ മഅ്ശൂഖീൻ എന്ന രചനയാണ് ഫാത്തിമ ബീവിയുടെ മദ്ഹ് കൃതി. ഇത് ചെറിയമുണ്ടത്തെ ഗുഹയിൽ വെച്ച് രചിച്ചതാണ്.
ജീവിതത്തിന്റെ അവസാന നാളുകളിൽ ഏകദേശം ആറ് മാസകാലം വീട്ടിൽ തന്നെയിരുന്നു സദാ തൗബയും കരച്ചിലുമായി കഴിഞ്ഞു കൂടുകയയായിരുന്നുവെന്നാണ് മകൻ അനുസ്മരിച്ചത്. അവിടുത്തെ 71-മത്തെ വയസ്സിൽ 1972ൽ(#റബീഉൽ ആഖിർ 25) #വഫാത്തായി. ഉടുമ്പുതലയിൽ, തന്റെ രണ്ടാമത്തെ ഭാര്യ കുഞ്ഞാമിയുടെ കബറിനടുത്താണ് മഖ്ബറ. ശൈഖിന്റെ ജീവിത കാലത്ത് തന്നെ പ്രസവത്തിൽ മരണപ്പെട്ട ആ ഭാര്യയുടെ കബറിനടുത്ത് തന്നെ കബറടക്കം ചെയ്യണമെന്ന് ജീവിത കാലത്ത് സൂചന നൽകിയിരുന്നതായി മകൻ അബ്ദുൽജബ്ബാർ മുസ്‍ലിയാർ പറഞ്ഞു. മരണത്തിന്റെ 13 ദിവസം മുമ്പ്, വീട്ടിലെ എല്ലാവരേയും വിളിച്ചു വളച്ചിരുത്തി കൊണ്ട് തഹ്‍ലീൽ ചൊല്ലിച്ചു. ലാഇലാഹ ഇല്ലാല്ലാഹ് എന്ന ആ ദിക്റ് ചൊല്ലി കൊണ്ടിരിക്കുന്നതിനിടയിലാണ് പക്ഷാഘാതം വന്ന് തളർന്ന് അബോധാവസ്ഥ പ്രാപിക്കുന്നത്. ശേഷം, അതേ കിടപ്പ് പതിമൂന്ന് ദിവസം കിടന്ന് അങ്ങിനെ തന്നെ വഫാത്തായി. ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഊൻ. അല്ലാഹു ആ മഹാത്മാവിന്റെ പദവികൾ ഉയർത്തി അനുഗ്രഹിക്കട്ടെ... അവരോടും അവരെ പോലുള്ള മുൻഗാമികളായ സച്ചരിതരോടുള്ള മഹബ്ബത്തിൽ നമ്മേ അടിയുറപ്പിച്ചു നിർത്തട്ടെ... ആമീൻ.
https://m.facebook.com/story.php?story_fbid=2655883454713943&id=100008769430750
1 380
കോമു മുസ്ലിയാരാകട്ടെ കേരളത്തിൽ പ്രഗത്ഭരും വിലായതിന്റെ ആളുകളുമായി മാറിയ ശിഷ്യന്മാരെ കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ്. കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാർ എന്നവരും മഹ്‍മൂദ് ഹാജിക്ക് പുറമെയുള്ള മറ്റൊരു വിലായത്ത് പ്രാപിച്ച കോമു മുസ്ലിയാരുടെ ശിഷ്യനാണ്. മർഹൂം കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ അമ്മോശനും കൂടിയാണ് ഈ കോമു മുസ്ലിയാർ. കൈത്തക്കര അബ്ദുറഹ്‍മാൻ മുസ്ലിയാർ എന്ന തന്റെ ഗുരുവര്യന്റെ മകൾ കുഞ്ഞാമിനയാണ് മഹ്‍മൂദ് ഹാജി ശൈഖിന്റെ ആദ്യ ഭാര്യ. ആറ് മാസം കൂടുമ്പോഴാണ് സാധാരണ അബ്ദുറഹ്‍മാൻ മുസ്‍ലിയാർ തന്റെ സ്വദേശമായ തൃക്കരിപ്പൂരിലേക്ക് വരാറുള്ളത്. അങ്ങിനെ വരുന്ന അവസരത്തിൽ പോകുന്നത് വരെ വീട്ടിൽ വെച്ച് ദർസ് നടത്തുമായിരുന്നു. ശിഷ്യനായ മഹ്‍മൂദ് ഹാജി ശൈഖ് തന്റെ മകളെ വിവാഹം ചെയ്യുകയും മകൾ ഗർഭണിയാവുകയും ചെയ്ത അവസരത്തിൽ, ഗർഭണിയായ മകളെ കാണാൻ വേണ്ടി തൃക്കരിപ്പൂരിൽ വന്നപ്പോൾ വീട്ടുകാരോട് പറഞ്ഞു, എന്റെ ഖബർ കൈത്തക്കരയിലാണ്! മകൾ ഗർഭണിയായതറിഞ്ഞ് ഒന്ന് കാണാൻ വന്നതാണ്. അങ്ങിനെ ആ തവണ അദ്ദേഹം മടങ്ങി പോവുകയും കൈത്തക്കരയിൽ വെച്ച് വഫാത്താവുകയും അവിടെ തന്നെ മറമാടപ്പെടുകയും ചെയ്തു.
മഹ്‍മൂദ് ഹാജി ശൈഖിന്റെ മകൻ അബ്ദുൽജബ്ബാർ മുസ്ലിയാർ ഉപ്പാനെ കുറിച്ച് പറയുന്നത്, "എന്റെ പത്ത് വയസ്സ് മുതൽ ഉപ്പാനെ ഞാൻ നിരീക്ഷിച്ചതിൽ നിന്ന് പറയാവുന്നത് ഉപ്പ ഒരു കറാഹത്ത് പോലും ചെയ്യുന്നത് കാണാൻ സാധിച്ചിട്ടില്ല, ഒരു സുന്നത്തും ഒഴിവാക്കുന്നതും കണ്ടിട്ടില്ല!. യാത്രാ വേളയിൽ പോലും സുന്നത്തു നമസ്കാരങ്ങളിൽ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്തിരുന്നില്ല!" ട്രെയിനോ ബസ്സോ പോകുന്ന സമയമായിട്ടുണ്ടെങ്കിൽ അത് പോയിക്കോട്ടെ നമുക്ക് പിന്നെ പോകാം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്!!.
പൂർവ്വകാലത്തെ പല ഉലമാക്കളെ പോലെ തന്നെ ഫോട്ടോയോട് മഹ്‍മൂദ് ഹാജി ശൈഖ് കർശനമായ എതിരായിരുന്നു. ഫോട്ടോ പ്രദർശിപ്പിച്ചിട്ടുള്ള വല്ല വീട്ടിലും മഹാനവർകൾക്ക് പോകേണ്ടി വന്നാൽ ആ ഫോട്ടോ അവിടെ നിന്നെടുത്ത് മാറ്റി അത് നശിപ്പിക്കുകയും അവിടെ അല്ലാഹുവിന്റെ അസ്മാഇൽ നിന്ന് എന്തെങ്കിലും ഒരു ഇസ്മ് അവിടെ എഴുതി വെക്കുകയും ചെയ്തിട്ടെ അവിടെ ഇരിക്കുകയുള്ളൂ. അതല്ലാത്തപക്ഷം എനിക്കവിടെ പ്രവേശിക്കൽ അനുവദനീയമല്ല എന്ന് പറയുമായിരുന്നുവെന്ന് മകൻ അനുസ്മരിച്ചു. ഫോട്ടോ എടുക്കുന്നതും പ്രദർശിപ്പിക്കുന്നതും വളരെ കർശനമായി വിരോധിക്കുന്ന സമീപനമാണ് പൂർവ്വീകരായ സ്വാലിഹീങ്ങളിൽ നിന്നെല്ലാം കാണപ്പെടുന്നത്.
അല്ലാഹുവിന്റെ ദിക്റിലും റസൂൽ(സ)യോടുള്ള മഹബ്ബത്തിലും ലയിച്ച മഹാത്മാക്കൾക്ക് സംഭവിക്കാറുള്ള ജദ്ബിന്റെ അവസ്ഥയിലൂടെയും മഹാനവർകൾ കടന്നു പോയിട്ടുണ്ട്. ജദ്ബിന്റെ അവസ്ഥ എന്ന് പറയുമ്പോൾ അത് ശരീഅത്ത് ഒഴിവാക്കുന്ന അവസ്ഥയല്ല എന്നത് പ്രത്യേകം മനസ്സിലാക്കണം. അല്ലാഹുവിലും റസൂലിനോടുമുള്ള മഹബ്ബത്ത് ശക്തിപ്പെടുകയും ഐഹികമായവക്ക് പ്രാധാന്യമില്ലാതിരിക്കുകയും ചെയ്യുന്ന സമീപനമാണത്. മഹ്‍മൂദ് ഹാജി ശൈഖ് അവർകൾ അവിടുത്തെ ജദ്ബിൽ എപ്പോഴും സൂജൂദ് ചെയ്യുമായിരുന്നുവെന്നാണ് മകൻ അബ്ദുൽജബ്ബാർ മുസ്ലിയാർ അനുസ്മരിക്കുന്നത്. ചെറിയമുണ്ടത്തുള്ള ഒരു വന്യമായ ഗുഹയിൽ മഹാനവർകൾ പോയി ഇരുന്ന സംഭവവും മകൻ അബ്ദുൽജബ്ബാർ മുസ്ലിയാർ അനുസ്മരിച്ചു. അക്കാലത്ത് ആ സംഭവം ചന്ദ്രിക പത്രത്തിൽ വാർത്തയായി വരികയും ചെയ്തു. അങ്ങിനെയാണത്രെ വീട്ടുകാർ മഹ്‍മൂദ് ഹാജി ശൈഖ് എവിടെയാണുള്ളത് എന്നറിയുന്നത്. മനുഷ്യർ പ്രവേശിക്കാത്ത വന്യജീവികളുടെ സാന്നിദ്ധ്യമുള്ള ആ പ്രദേശത്ത് അദ്ദേഹം ആറ് മാസത്തോളം ഏകാന്തനായി കഴിഞ്ഞു കൂടി. അവിടെയൊരു മനുഷ്യൻ താമസിക്കുന്നുവെന്നറിഞ്ഞ് അവിടേക്ക് പ്രവേശിക്കാൻ പാകത്തിൽ കാട് വെട്ടുകയും പിന്നീട് അവിടേക്ക് ആളുകൾ പ്രവഹിക്കാൻ തുടങ്ങുകയും ചെയ്തു. ആറ് മാസത്തിന് ശേഷം അദ്ദേഹം നാട്ടിലേക്ക് തന്നെ മടങ്ങി വരികയും രണ്ട് ഭാര്യമാരിൽ കുഞ്ഞാമി എന്ന രണ്ടാമത്തെ ഭാര്യയെയും അതിലുള്ള ഒരു മകനേയും ഒരു മകളേയും കുഞ്ഞാമിന എന്ന ഭാര്യയിലുള്ള ഒരു മകനേയും കൂട്ടി വീണ്ടും ചെറിയമുണ്ടത്തെ ആ ഗുഹയിലേക്ക് പോയി. വീണ്ടും അവിടെ ഒരു ആറു മാസകാലം കൂടി താമസിച്ചു. ഗുഹയുടെ അടുത്തായി കല്ല് കൊണ്ട് കെട്ടി ഉണ്ടാക്കിയ ചെറിയ സൗകര്യത്തിൽ കുടുംബത്തെ പാർപ്പിക്കുകയും അദ്ദേഹം ഗുഹയിൽ തന്നെ താമസിക്കുകയുമാണ് ചെയ്തത്. ആറ് മാസത്തിന് ശേഷം ജനങ്ങളുടെ സന്ദർശനാധിക്യം കാരണം അവിടെ നിന്ന് ഒഴിഞ്ഞു പോരുകയും ചെയ്തു. അങ്ങിനെ മൊത്തം ഒരു വർഷക്കാലം ചെറിയമുണ്ടത്തെ ആ ഗുഹയിൽ താമസിച്ചിരുന്നു.
മഹ്‍മൂദ് ഹാജി ശൈഖ് അവർകൾ രണ്ട് തവണ പരിശുദ്ധ മക്കത്ത് പോയി ഹജ്ജ് നിർവഹിച്ചിട്ടുണ്ട്. ആ സമയത്താകണം മദീനയിൽ വെച്ച് ശൈഖ് അലിയ്യുൽ അഫൻദി എന്ന ശൈഖിൽ നിന്ന് നഖ്ശബന്തി ത്വരീഖത്ത് സ്വീകരിച്ചത് എന്നാണ് മകൻ അബ്ദുൽജബ്ബാർ മുസ്ലിയാരുടെ നിരീക്ഷണം. ശാദുലിയിൽ നൂഞ്ഞേരിയിലെ മുഹമ്മദ് അബ്ദുൽഹഫീള് ശാദുലി(റഹ്)യാണ് ശൈഖ്. ഖാദിരിയിൽ നേരത്തെ സൂചിപ്പിച്ച പോലെ ചാവക്കാട്ടെ ബുഖാരി സാദാത്തീങ്ങളിൽ പ്രമുഖരായ വലിയ കോയമ്മ തങ്ങളും(ഇമാമു സാഹിലി) ഹിബത്തുല്ലാഹ് തങ്ങളുമായുമാണ് ബന്ധം.
1 380
#അശൈഖ് മഹ്‍മൂദ് മൗല, #തൃക്കരിപ്പൂരിലെ #മഹ്‍മൂദി ഹാജി ശൈഖ്
********************************************
മലപ്പുറത്തും കണ്ണൂരും കാസർഗോഡുമായി ആയിര കണക്കിന് മുരീദന്മാരുണ്ടായിരുന്ന ഒരു മുറബ്ബിയായ ശൈഖാണ് ഉടുമ്പുതലയിലെ ഈ ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് മഹ്‍മൂദ് മൗല(തൃക്കരിപ്പൂർ). കാടുപിടിച്ചു കിടക്കുന്ന ഈ മഖ്ബറ ആ മഹാനായ ശൈഖിന്റെ വ്യക്തിത്വം പിൽക്കാല ജനതക്ക് മുമ്പിൽ വെളിവായിട്ടില്ലാത്തതിന്റെ അടയാളമാണ്. പത്ത് വർഷത്തോളമായി ഇങ്ങിനെയൊരു ശൈഖിനെ കുറിച്ച് കേൾക്കുന്നു. ബഹുവന്ദ്യരായ അബ്ദുൽബാരി ഉസ്താദിന്റെ സംസാരങ്ങളിൽ പലപ്പോഴും ഈ ശൈഖിന്റെ പേര് കടന്നു വരാറുണ്ടെങ്കിലും ഈ മഹാനായ ശൈഖിനെ കുറിച്ച് ഒരു കുറിപ്പെഴുതാൻ അടുത്ത ദിവസങ്ങളിലാണ് തോന്നിയത്. അതിന് കാരണം, മഹ്‍മൂദ് ഹാജി ശൈഖിന്റെ മകൻ അബ്ദുൽജബ്ബാർ ഹാജി എന്ന് നാട്ടുകാർ വിളിക്കുന്ന അബ്ദുൽജബ്ബാർ ബാഖവി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നറിഞ്ഞതോടെയാണ് . അബ്ദുൽജബ്ബാർ ബാഖവി അവർകളുമായി നടത്തിയ സംഭാഷണത്തിന്റെ വെളിച്ചത്തിലാണ് ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
അബ്ദുൽ ജബ്ബാർ ഉസ്താദിന് അബ്ദുൽബാരി ഉസ്താദിനേക്കാൾ പ്രായം അധികമുണ്ടെങ്കിലും അവർ ബാഖിയാത്തിൽ പോയി പഠനം പൂർത്തിയാക്കി തിരിച്ചെത്തും മുമ്പ് തന്നെ മഹ്‍മൂദ് ഹാജി ശൈഖിന്റെ മുരീദായി അബ്ദുൽബാരി ഉസ്താദ് അവിടെ എത്തിയിട്ടുണ്ട്. ഉദ്ദേശം 1964 കാലത്ത് തന്നെ അബ്ദുൽബാരി ഉസ്താദ് മഹ്‍മൂദ് ഹാജി ശൈഖിൽ നിന്നും ഖാദിരിയത്ത് സ്വീകരിച്ചിട്ടുണ്ട്. ഉസ്താദ് അവർകൾ പറഞ്ഞത്, അല്ലാഹുവിനെ സംബന്ധിച്ച ചിന്തയിൽ പല സംശയങ്ങളും വന്നപ്പോൾ അതിനെ സംബന്ധിച്ച് ആരോട് ചോദിക്കുമെന്ന അന്വേഷണമാണ് മഹ്‍മൂദ് ഹാജി ശൈഖിലേക്ക് എത്തിക്കുന്നത്. ശൈഖിന്റെ വിലാസത്തിൽ കത്തെഴുതി കൊണ്ടാണ് സംശയങ്ങൾ ചോദിച്ചത്. അതിന് മറുപടിയായി ശൈഖ് എഴുതിയത്, ഈ സംശയങ്ങൾക്ക് നേരിൽ വന്നാൽ പരിഹാരം ഉണ്ടാക്കാമെന്നാണ്. ബാല്യപ്രായമായതിനാൽ തളിപറമ്പിൽ നിന്ന് തൃക്കരിപ്പൂരിലേക്ക് തനിച്ച് യാത്ര ചെയ്യാൻ പ്രയാസമായിരുന്നു. എങ്കിലും ഒരു ബന്ധുവിന്റെ സഹായത്താൽ തൃക്കരിപ്പൂരിൽ എത്തി ശൈഖുമായി നേരിട്ട് സന്ധിച്ചു. അല്ലാഹുവിനെ സംബന്ധിച്ച് വന്നിട്ടുള്ള സംശയങ്ങൾക്ക് മറുപടി സംസാരത്തിലൂടെയല്ല ശൈഖ് നൽകിയത്! മറിച്ച്, ഖാദിരി വിർദുകൾ നൽകുകയും സൂറത്തുൽ അൻആമിന്റെ ആദ്യത്തെ 5 ആയത്തുകൾ പതിവാക്കാൻ നിർദേശിക്കുകയുമായിരുന്നു. ആ ദിക്റുകളുടെ പാരായണ ഫലമായി സംശയങ്ങൾ ദൂരീകരിക്കപ്പെടുകയും ചെയ്തു.
അബ്ദുൽജബ്ബാർ ഉസ്താദ് തന്നെ അബ്ദുൽബാരി ഉസ്താദിന്റെ ശൈഖുമായുള്ള അടുപ്പത്തെ പറ്റി പറഞ്ഞതിങ്ങിനെയാണ്. "കേരളത്തിലെ പല വലിയ ആലിമീങ്ങളോടുമില്ലാത്ത പിടുത്തമാണ് ഉപ്പാനോട് അബ്ദുൽബാരിക്കുള്ളത്. അത് എന്ത് കൊണ്ടാണെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്നോട് തന്നെ അബ്ദുൽബാരി പറയും, നിങ്ങളുടെ ഉപ്പ ചില്ലറകാരനല്ല വലിയ മഹാനാണ്. അത് അബ്ദുൽബാരിയുടെ ഉൾകാഴ്ച്ചയാണ്."
ശൈഖിന്റെ ഖാദിരി സരണിയുടെ സിൽസില കേരളക്കരയിൽ ഏറ്റവും പ്രസിദ്ധരായ ബുഖാരി സാദാത്തീങ്ങളാൽ കോർത്തിണക്കപ്പെട്ടതാണ്. വ്യക്തമായി പറഞ്ഞാൽ, ചാവക്കാട്ടെ സയ്യിദ് മഹ്‍മൂദ് ഹിബത്തുല്ലാഹ് അൽബുഖാരി(റഹ്)യിൽ നിന്ന് ഖിലാഫത്ത് ഏറ്റുവാങ്ങിയവരാണ്. മുതഅല്ലിമീങ്ങൾക്ക് സാദാരണ ബൈഅത്ത് ചെയ്തു കൊടുക്കുന്ന പതിവില്ലാത്തവരാണ് ബുഖാരി ഖാദിരികൾ. എന്നാൽ, ഹിബത്തുല്ലാഹ് തങ്ങളുടെ പിതാവും കേരളത്തിലെ സുപ്രസിദ്ധരായ ശൈഖും ഫഖീഹുമായ വലിയ കോയമ്മ തങ്ങൾ വിദ്യാർത്ഥി പ്രായത്തിൽ തന്നെ മഹ്‍മൂദ് ഹാജി ശൈഖിന് ബൈഅത്ത് കൊടുത്തു. മുതഅല്ലിമായതിനാൽ നിങ്ങൾക്കിപ്പോൾ ബൈഅത്ത് തരാൻ കഴിയില്ല എന്നറിയിച്ചപ്പോൾ അവിടെ വെച്ച് കൊണ്ട് തന്നെ ശൈഖ് അവർകൾ മനസ്സ് തകർന്ന് പൊട്ടി കരയുകയായിരുന്നു. ആ കരച്ചിലിലൂടെ തന്റെ ആത്മാർത്ഥതയും ആഗ്രഹത്തിന്റെ തീവ്രതയും പ്രകടമാക്കിയപ്പോൾ വലിയ കോയമ്മ തങ്ങൾക്ക് മഹ്‍മൂദ് എന്ന ആ തൃക്കരിപ്പൂർകാരൻ വിദ്യാർത്ഥിയെ ഒഴിവാക്കാൻ സാധിച്ചില്ല. അങ്ങിനെയാണ് വലിയ കോയമ്മ തങ്ങളുടെ മുരീദായി മാറുന്നത്. പിന്നീട് ആധ്യാത്മിക സരണിയിലൂടെ മുന്നോട്ട് ഗമിച്ച മഹ്‍മൂദ് ഹാജി അവർകൾക്ക് വലിയ കോയമ്മ തങ്ങളുടെ മകനും ഖലീഫയുമായ ഹിബത്തുല്ലാഹ് തങ്ങൾ ഖിലാഫത്തും കൊടുത്ത് ഖാദിരി ശൈഖായി നിയോഗിക്കുകയായിരുന്നു.
വെള്ളാപ്പിലെ അബ്ദുല്ലാഹ് മുസ്ലിയാർ എന്ന അക്കാലത്തെ മതപ്രഭാഷകനായ പണ്ഢിതന്റെ മകനായിട്ടാണ് മഹ്‍മൂദ് ഹാജി ശൈഖ് ജനിക്കുന്നത്. ഹാജി എന്ന നാമത്തിലാണ് മഹാനവർകൾ വിളിക്കപ്പെട്ടിരുന്നതെങ്കിലും അദ്ദേഹം ഒരു പണ്ഡിതനും കുറഞ്ഞ കാലം മുദരിസ്സായി സേവനം ചെയ്തവരുമാണ്. കൈത്തക്കര അബ്ദുറഹ്‍മാൻ മുസ്ലിയാരിൽ നിന്നും കോമു മുസ്ലിയാരിൽ നിന്നുമാണ് മഹാനവർകൾ കിതാബ് ഓതി പഠിച്ചിട്ടുള്ളത്. കൈത്തക്കരയിലെ മുദരിസ്സായി ജീവിക്കുകയും കൈത്തക്കര പള്ളിയുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന കൈത്തക്കര അബ്ദുറഹ്‍മാൻ മുസ്ലിയാർ യഥാർത്ഥത്തിൽ തൃക്കരിപ്പൂർകാരൻ തന്നെയാണ്. മർഹൂം എ.എ അബ്ദുൽഖാദിർ മുസ്ലിയാരുടെ മൂത്താപ്പയായി വരുന്നവരാണ് ഈ അബ്ദുറഹ്‍മാൻ മുസ്ലിയാർ.
1 380
സ്വലാത്തും സലാമും !
•~•~•~•~•~•~•~•~••~•~•~•~•~•~•~•~•
إن الله و ملأكته يصلون على النبي يا ايها الذين أمنوا صلوا عليه و سلموا تسليما °
'സ്വലാത്ത്' എന്നാൽ പ്രകീർത്തിക്കലും ; 'സലാം' എന്നാൽ അഭിവാദ്യങ്ങൾ അർപ്പിക്കലുമാകുന്നു.
1 380
മുക്കം മുഹമ്മദ് ബാഖവി 2001- ൽ പുറത്ത് ഇറക്കിയ #മൻഖൂസ്മൗലിദ് വ്യാഖ്യാനം എന്ന ഗ്രന്ഥത്തിന് സയ്യിദ് അബ്ദുറഹ്മാൻ അസ്ഹരി തങ്ങൾ എഴുതിയ അവതാരിക.