മൗലിദ് പഠനം
Kanalga Telegram’da o‘tish
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Ko'proq ko'rsatish1 380
Obunachilar
Ma'lumot yo'q24 soatlar
+37 kun
+1530 kun
Postlar arxiv
1 380
മന്‍ഖൂസ്വ് മൗലിദ്: ഇശ്ഖിന്റെ കാവ്യപ്രപഞ്ചം
പ്രേമം കയ്പിനെ മധുരമാക്കും. വേദനയെ ഔഷധമാക്കും. അചേതനയെ ചേതനയുറ്റതാക്കും. രാജാവിനെ അടിമയാക്കും. (റൂമി- മസ്‌നവി). ആസ്വാദനത്തിന്റെ ആവിഷ്‌കാരമാണ് കവിത; വികാരത്തിന്റെയും ഭാവനയുടെയും സൃഷ്ടി. പ്രകീര്‍ത്തനങ്ങള്‍ക്ക് കവിതയില്‍ അനല്‍പമായ സ്ഥാനമാണുള്ളത്. അത് മനസ്സിന് ആനന്ദവും സന്തോഷവും നല്‍കുന്നു. അറബി ഭാഷയിലെ പ്രകീര്‍ത്തനങ്ങള്‍ (മദ്ഹുകള്‍) ഇതര ഭാഷകളിലേതിനേക്കാള്‍ വികാരഭരിതവും ആനന്ദദായകവുമാണ്. പൗരാണിക അറബി കാവ്യങ്ങള്‍ ഹൃദയത്തിന്റെ നൈസര്‍ഗിക ആവശ്യങ്ങളാണ് നിവര്‍ത്തിക്കുന്നത്. പരസ്പരം ആകര്‍ഷിക്കുന്ന കാന്തശക്തിയും സൗന്ദര്യാദി ഗുണങ്ങളുടെ തിളക്കവും അത് പ്രകടിപ്പിക്കുന്നു. അഅ്ശാ മൈമൂനിന്റെയും ത്വറഫ ബിന്‍ അബ്ദയുടെയും ലബീദിന്റെയും കവിതകള്‍ ഉദാഹരണം. നാബിഅ പ്രകീര്‍ത്തനത്തെ ചര്യയാക്കിയപ്പോള്‍ ഹസ്സാന്‍ ഗവേഷണം ചെയ്യുകയും, സുഹൈര്‍ ഗസ്സാനിലെ ഭരണകൂടത്തെയും, മുതനബ്ബി സൈഫുദ്ദൗലയെയും കാഫൂറിനെയും, അബൂനുവാസ് റശീദിനെയും മതിവരോളം പുകഴ്ത്തി മദ്ഹ് കവിതാ വിഭാഗത്തെ വളര്‍ത്തിയെടുത്തു. എന്നാല്‍ പ്രവാചകപ്രകീര്‍ത്തന കാവ്യങ്ങള്‍ (മദ്ഹുന്നബി) മനസ്സിലാക്കേണ്ടത് പ്രേമ (ഇശ്ഖ്)ത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ മുന്‍നിറുത്തിയാണ്. അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിച്ച് നബി(സ്വ)യുടെ വിശേഷണങ്ങള്‍ എണ്ണുകയാണല്ലോ പ്രവാചക പ്രകീര്‍ത്തനം. അധ്യാത്മിക കാവ്യകലയായും മതകീയ വികാര പ്രകടനത്തിന്റെ നിറവുമായാണ് പ്രവാചക പ്രകീര്‍ത്തനത്തെ എഴുത്തുകാരന്‍ സകി മുബാറക് വിവക്ഷിക്കുന്നത്.
അബ്ദുല്‍ മുത്ത്വലിബ് നബിയുടെ ജനന സമയത്ത് ആലപിച്ച കവിതയാണ് ചരിത്രത്തിലെ പ്രഥമ പ്രവാചക പ്രകീര്‍ത്തനമായി അറിയപ്പെടുന്നത്.
‘താങ്കള്‍ ജനിച്ചപ്പോള്‍ ഭൂമിയും ചക്രവാളങ്ങളും ജ്വലിച്ചുപോയി; ഞങ്ങള്‍ ആ പ്രകാശത്തിലും നേര്‍മാര്‍ഗത്തിലുമായി ചലിക്കുന്നു’ എന്ന് തുടങ്ങുന്നതാണത്. രണ്ടാമതായി മദീന നിവാസികളുടെ ത്വലഅല്‍ ബദ്‌റു എന്നു തുടങ്ങുന്ന കവിത. പിന്നെ, ഹസ്സാനിന്റെയും കഅ്ബിന്റെയും റവാഹയുടെയും ഫറസ്ദഖിന്റെയും മിഅ്യാര്‍ ദൈലമിയുടെയും തുടങ്ങി അസംഖ്യം കവിതകള്‍.
സത്യാസത്യ വിവേചനത്തിനായി ഒട്ടനവധി സ്തുതി കാവ്യങ്ങള്‍ ഹിജ്‌റയുടെ ആദ്യനൂറ്റാണ്ടുകളില്‍ അറബി സാഹിത്യത്തെ സമ്പന്നമാക്കി കടന്നുവന്നു. എന്നാല്‍, പ്രവാചക പ്രകീര്‍ത്തനം പരകോടി പ്രാപിച്ചത് ഹിജ്‌റയുടെ മധ്യനൂറ്റാണ്ടുകളിലാണ്. യൂറോപ്യന്‍ അധിനിവേശം ഇസ്‌ലാമിക സംസ്‌കാരത്തിനും മുസ്‌ലിംകള്‍ക്കും വിദ്വേഷത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ചപ്പോള്‍ പ്രവാചകരുടെയും കുടുംബത്തിന്റെയും അനുയായി വൃന്ദത്തിന്റെയും പ്രകീര്‍ത്തനമാലപിച്ച് പാപമോചനം തേടി അല്ലാഹുവിലേക്ക് പ്രാര്‍ത്ഥനാനിര്‍ഭരമായി അഭയം തേടുകയായിരുന്നു ലോക മുസ്‌ലിംജനത. ഇമാം ബൂസ്വീരിയുടെ ബുര്‍ദയും ഖാദി ഇയാദിന്റെ കിതാബുശ്ശിഫയും സ്വഫിയ്യുദ്ദീന്‍ ഹില്ലിയുടെ അല്‍ കാഫിയതുല്‍ ബദീഇയ്യയും സുയൂത്വിയുടെ നദ്മുല്‍ ബദീഉം തുടങ്ങി ഒട്ടേറെ കവിതകള്‍ ഈ കാലയളവില്‍ വിരചിതമായി. ഇതേ കാലഘട്ടത്തില്‍ രൂപംകൊണ്ട പ്രവാചക പ്രകീര്‍ത്തന കാവ്യരൂപമാണ് ബദീഇയ്യാത്ത് (വിചിത്രമായ വര്‍ണങ്ങളില്‍ ചിത്രീകരിക്കപ്പെട്ട പ്രവാചക പ്രകീര്‍ത്തനം). അവ മീലാദിയ്യാത്ത്, മൗലിദ് സാഹിത്യം എന്നീ പേരുകളിലും അറിയപ്പെടുന്നു.
അറബ് ലോകത്തെ ശ്രദ്ധേയമായ ഈ സാഹിത്യ രൂപത്തിന് വലിയ സ്ഥാനമാണ് ആദ്യ കാലത്ത് കേരളത്തിലുണ്ടായിരുന്നത്. കേരളീയ അറബീകവിതകളെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങള്‍ ഈയൊരു യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. കേരളത്തിലെ ആദ്യത്തെ അറബിക്കവിത അബൂബക്ര്‍ റമദാന്‍ ശാലിയാത്തിയുടെ തഖ്മീസുല്‍ ബുര്‍ദ ആയതിനാല്‍ തന്നെ പ്രവാചക പ്രകീര്‍ത്തന കാവ്യത്തിന് കേരളത്തില്‍ മതിയായ സ്വാധീനവും അംഗീകാരവും ആദ്യകാലം മുതലേ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. അറബി ഭാഷാ പ്രചരണ രംഗത്ത് ഉന്നതമായ സ്ഥാനമാണ് മൗലിദ് സാഹിത്യത്തിനുള്ളത്. വിവിധ സാഹചര്യങ്ങളിലായി നബി തിരുമേനിയുടെയും സ്വഹാബിമാരുടെയും പണ്ഡിതന്മാരുടെയും പ്രകീര്‍ത്തനങ്ങളായി മുന്നൂറിലധികം മൗലിദുകള്‍ കേരളത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പ്രധാനമാണ് മന്‍ഖൂസ്വ് മൗലിദ്. വിവിധ മൗലിദ് ഗ്രന്ഥങ്ങളുടെ ചുരുക്കരൂപമാണ് മന്‍ഖൂസ്വ് മൗലിദില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. തന്മൂലമാണ് ഇതിന് അല്‍മന്‍ഖൂസ്വ് (സംഗൃഹീതം) എന്ന പേര് വന്നത്. ഹിജ്‌റ 871 ല്‍ ജനിച്ച പണ്ഡിതനും ചരിത്രകാരനും കവിയുമായ സൈനുദ്ദീന്‍ മഖ്ദൂമാണ് അതിന്റെ രചയിതാവ് എന്നു വിശ്വസിക്കപ്പെടുന്നു.
പശ്ചാത്തലം
മന്‍ഖൂസ്വിന്റെ ഉത്ഭവ പശ്ചാത്തലം നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം : മലബാറിലെ മക്കയെന്നറിയപ്പെടുന്ന പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും ഒരു കാലത്ത് ശക്തമായ മാറാവ്യാധികള്‍ പടര്‍ന്നു പിടിച്ചു. അതേതുടര്‍ന്ന് മരണം നിത്യസംഭവമായി. പ്രസ്തുത അത്യാഹിതത്തില്‍ നിന്നു മോചനം തേടി ജനങ്ങള്‍ ആത്മീയ ഗുരുവും നാടിന്റെ അധ്യാത്മിക തണലുമായിരുന്ന മഖ്ദൂമിനെ സമീപിച്ചു.
1 380
ഡെന്‍മാര്‍ക്കിലെ ജീല്ലാന്റ് പോസ്റ്റണ്‍ എന്ന ക്ഷുദ്രപത്രത്തിനും കാര്‍ട്ടൂണിസ്റ്റിനും മറ്റ് പ ലര്‍ക്കും ഏണി വെച്ചുകൊടുത്തവര്‍ പ്രവാചകന്‍ വെറും സാധാരണ മനുഷ്യനാണെ ന്നും ഞാനും മക്കത്തെ മുഹമ്മദും ഒരുപോലെയാണെന്നും എഴുതുകയും പ്രസംഗിക്കു കയും ചെയ്തവരാണെന്നതില്‍ സംശയമില്ല.
ചില ഉദാഹരണങ്ങള്‍ കാണുക: “പ്രവാചകന്മാര്‍ക്ക് മരിക്കാമെങ്കില്‍, അവരുടെ മൃതദേഹങ്ങള്‍ മണ്ണില്‍ മറമാടുകയും ചെയ്യാമെങ്കില്‍ പിന്നെ ആ ജഡങ്ങള്‍ മണ്ണില്‍ ചേരാതെയിരിക്കുന്നതില്‍ എന്തെങ്കിലും പ്രത്യേക ഗുണുമുണ്ടെന്ന് തോന്നുന്നില്ല. മൃതശരീരം വെ ളിയിലിരുന്ന് ജീര്‍ണിച്ച് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ബുദ്ധിമുട്ടണ്ടാവാതിരിക്കാനാണല്ലോ മറമാടപ്പെടുന്നത്. അതായത് ജീവിച്ചിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ മൃതദേഹം ജീര്‍ണിക്കുന്നതിന് സൌകര്യം ചെയ്യുകയാണ് മറമാടലിന്റെ ഉദ്ദേശ്യം. പ്രവാചകന്റെ ശരീരം ജീര്‍ണിക്കുകയില്ലെങ്കില്‍ അവ മറമാടേണ്ട ആവശ്യമെന്താണ്? പുറത്ത് തന്നെ സൂക്ഷിച്ചാല്‍ പോരേ?” (പ്രബോധനം 1987 ജനു).
“മുഹമ്മദ് നബി(സ്വ) അബ്ദുല്ല എന്ന പുരുഷന്റേയും ആമിന എന്ന സ്ത്രീയുടെയും മ കനായിട്ടാണ് ജനിച്ചത്. (അബ്ദുല്ല പുരുഷനും ആമിന സ്ത്രീയുമാണെന്ന് ‘ഇസ്ലാമിക പ്രസ്ഥാനം’(?) കണ്ടെത്തിയിരിക്കുന്നു.) സാധാരണ മനുഷ്യരെപ്പോലെ തന്നെയാണ് അ ദ്ദേഹവും ജനിച്ചത്. വളര്‍ന്ന് വലുതായതും അങ്ങനെ തന്നെ. മുന്‍ പ്രവാചകന്മാരെപ്പോലെ അദ്ദേഹവും പ്രവാചകനായി നിയോഗിക്കപ്പെട്ടു. അല്ലാഹുവിന്റെ അവധിയെത്തി യപ്പോള്‍ സാധാരണ മനുഷ്യര്‍ മരണപ്പെടുന്നത് പോലെ അദ്ദേഹവും മരണപ്പെട്ടു. ഇ തൊക്കെ അവിതര്‍ക്കിതമായ ചരിത്ര യാഥാര്‍ഥ്യങ്ങളാണ്.” (പ്രബോധനം 1981 ഡിസം.).
മേല്‍വിലാസം ഇസ്ലാമിന്റേതാകുമ്പോള്‍ ഇസ്ലാമിന്റെ പ്രവാചകനെ എങ്ങനെയും ഇ കഴ്ത്താമെന്നുണ്ടോ? പ്രവാചകനിന്ദ കുറ്റകരമാകുന്നത് ഡെന്‍മാര്‍ക്കില്‍ നിന്നോ യൂറോപ്പില്‍ നിന്നോ അത് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മാത്രമാണോ? ജമാഅത്തെ ഇസ്ലാമി നടത്തിയതിനേക്കാള്‍ നിന്ദ്യമാണോ ഡെന്‍മാര്‍ക്കിലെ ജീല്ലാന്റ് പോസ്റ്റന്‍ പത്രം നടത്തി യ പ്രവാചകനിന്ദ?
പ്രവാചകന്‍ മുഹമ്മദ്(സ്വ)ന്റെ തിരു മേനി ദ്രവിക്കുമെന്നും ദുഷിക്കുമെന്നും ജല്‍പിക്കുന്നത്, അത് മറമാടപ്പെടാതിരുന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ ദുര്‍ഗന്ധം കൊണ്ട് ബുദ്ധിമുട്ടിപ്പോവുമെന്ന് പറയുന്നത്, ജീര്‍ണിക്കാത്ത സാഹചര്യത്തില്‍ മറമാടുന്നതിന്റെ യുക്തി ചോദ്യം ചെയ്യുന്നത്, എല്ലാം തികഞ്ഞ പ്രവാചകനിന്ദയാണ്. ഒരിക്കലും മാപ്പര്‍ഹിക്കാത്തതാണ്.
പ്രവാചക ശരീരങ്ങള്‍ ഭൂമിക്ക് അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെന്നും അവ ഭൂമിയില്‍ ദ്ര വിക്കുകയില്ലെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്). മൂസാനബി ഖബ്റില്‍ നി സ്കരിക്കുന്നത് കണ്ടതായും ഹദീസിലുണ്ട്. മരണപ്പെട്ടു പോയ പ്രവാചകന്മാര്‍ക്ക് ഇമാമായി ആകാശലോകത്ത് വച്ച് നബി(സ്വ) നിസ്കരിച്ചതായും വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ജീര്‍ണിച്ച ശരീരങ്ങളോടെയായിരിക്കുമോ ഇതെല്ലാം? എന്തിനും ഏതിനും ‘ഹതു നമ്മളാ’ എന്ന് പറയാനും എഴുതാനും മുന്നോട്ട് വരുന്നവര്‍ പ്രതികരിക്കാതെ പറ്റില്ല. മൌനം ചിലപ്പോഴെങ്കിലും അലങ്കാരമല്ല, അറപ്പാണ് ഉളവാക്കുക. നബിവചനങ്ങളെക്കൂടിയാണ് ഇക്കൂട്ടര്‍ ധിക്കരിച്ചിരിക്കുന്നത്.
ഇന്നവര്‍ ‘പ്രവാചകനെ അറിയുക’യെന്ന പേരിന്‍ കാമ്പയിന്‍ നടത്താന്‍ തയാറായതില്‍ നമുക്ക് അല്ലാഹുവിന് നന്ദി പറയാം. നമ്മുടെ മുത്ത് മുഹമ്മദ് നബി(സ്വ)യെ എല്ലാ കോണിലും വെച്ച് എല്ലാവരും പുകഴ്ത്തിപ്പറയുന്നതില്‍ നമുക്ക് സന്തോഷിക്കാം. തിരുനബി (സ്വ)യുടെ സുന്നത്ത് ജീവതത്തില്‍ പകര്‍ത്തി ജീവിക്കാന്‍ നാം തയാറാവുക. തിരുചര്യയുടെ പ്രസക്തി എല്ലാവര്‍ക്കും ബോധ്യപ്പെടുത്താന്‍ നാം കൂടുതല്‍ ശ്രദ്ധ കാണിക്കുകയും വേണം.
1 380
മൌലിദ് എന്നാല്‍ എന്ത്?
മൌലിദ്’ ഇത് അറബി പദമാണ്. ഭാഷയില്‍ ജന്മ സമയം, ജന്മ ദിവസം മുതലായ അര്‍ഥങ്ങളുണ്ട്. മുസ്ലിംകളുടെ സാങ്കേതിക പ്രയോഗത്തില്‍ ഇതാണ്. ‘അല്ലാഹുവിന്റെ അനു ഗ്രഹവും സാമീപ്യവും നേടിയ മഹ്ത്മാക്കളെ സ്നേഹാദരവോടെ സ്മരിച്ചു അവരുടെ സംഭവബഹുലവും സദാചാര സംപുഷ്ടവുമായ ജീവിതത്തിന്റെ സ്തുതി കീര്‍ത്തന ങ്ങള്‍ പദ്യമോ ഗദ്യമോ പദ്യഗദ്യ സമ്മിശ്രമോ ആയി അവതരിപ്പിക്കുക.’ ഇതാണ് സുന്നി കള്‍ പറയുന്ന മൌലിദ്.
മൌലിദും മൌലിദാഘോഷവൂം രണ്ടാണ്. മഹാത്മാക്കളുടെ ജന്മത്തില്‍ ആഘോഷം പ്രക ടിപ്പിക്കല്‍ മൌലിദാഘോഷമാണ്. രണ്ടിനും ഖുര്‍ആനിലും സുന്നത്തിലും തെളിവുണ്ട്. ലോക മുസ്ലികള്‍ ഒന്നടങ്കം അംഗീകരിച്ച ഇത് ചില ഉല്‍പതിഷ്ണുക്കള്‍ അംഗീകരി ച്ചാലും ഇല്ലങ്കിലും നമുക്ക് വിപുലമായി ആഘോഷിക്കാം.
തെളിവുകള്‍:
പരിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി മഹാത്മാക്കളെ സ്മരിക്കാനും അവരുടെ സ് തുതി കീര്‍ത്തനങ്ങള്‍ ലോകത്തെ അറിയിക്കാനും അല്ലാഹു നിര്‍ദ്ധേശിച്ചതായി കാണാം. ‘ഖുര്‍ആനിലൂടെ ഇസ്മാഈലി(അ)നെ നിങ്ങള്‍ സ്മരിക്കുക.’ ഖുര്‍ആനിലൂടെ ഇദ്രീസി (അ)നെ നിങ്ങള്‍ സ്മരിക്കുക. നമ്മുടെ ദാസനായ ദാവൂദി(അ)നെ നിങ്ങള്‍ സ്മരിക്കുക. ഖുര്‍ആനിലൂടെ മര്‍യമി(അ)നെ നിങ്ങള്‍ സ്മരിക്കുക തുടങ്ങിയ വാക്യങ്ങള്‍ക്ക് ശേഷം ആ മഹാത്മാക്കളുടെ പരിശുദ്ധ ജീവചരിത്രം ലോകത്തിന്റെ മുമ്പില്‍ അഷ്ടാഹു വരക്കു കയും അവര്‍ അര്‍ഹിക്കുന്ന വിധത്തില്‍ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. മഹാനായ യൂസുഫ് നബി(അ) ചെറുപ്പത്തില്‍ സ്വപ്നം കണ്ടത് മുതല്‍ മരണ സമയത്ത് എന്റെ നാഥാ ! എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടുകാരനാക്കുകയും ചെയ്യേണമേ ! എന്ന് പ്രാര്‍ഥിച്ചത് വരെ ഖുര്‍ആനിലുണ്ട്. നബി(സ്വ)യുടെ സ്തുതി കീര്‍ ത്തനങ്ങള്‍ പറയുന്ന വളരെയധികം സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. മുന്‍വിധിയില്ലാതെ ഖുര്‍ആന്‍ പരിശോധിക്കുമ്പോള്‍ പല മഹാത്മാക്കളുടെയും പ്രകീര്‍ത്തനങ്ങള്‍ അതില്‍ കാണാം.
ഈ ആദരിക്കല്‍ ഇസ്ലാമികമായി തെറ്റാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. നമ്മെ ക്കാള്‍ പ്രായാധിക്യം മാത്രമുള്ളവരെ ബഹുമാനിക്കാത്തവന്‍ നമ്മില്‍ പെട്ടവനല്ലന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. എങ്കില്‍ മതവിജ്ഞാനവും സദാചാരവും ഒത്തിണങ്ങിയ പാപ രഹിതരായ, ഒരു കറാഹത്തു പോലും അറിഞ്ഞുകൊണ്ട് ചെയ്യാത്ത മഹാത്മാക്കളെ ആദ രിക്കുന്നത് എത്രമാത്രം അനിവാര്യമാകും. പരിശുദ്ധരായ മലകുകളോട് ആദമി(അ)നെ ബഹുമാനിച്ച് സുജൂദ് ചെയ്യാന്‍ അല്ലാഹു കല്‍പ്പിച്ചതും വിസമ്മതിച്ച ഇബ്ലീസിനെ ഞാന്‍ ബഹുമാനിച്ച ആദമിന്(അ) നീ സാഷ്ടാഗം ചെയ്യാതിരിക്കാന്‍ കാരണമെന്തെന്ന് ചോദിച്ചു അനശ്വര ശാപത്തിന് വിധേയനും സ്ഥാന ഭ്രഷ്ടനുമാക്കി അല്ലാഹു ഓടിച്ചതും മഹാത്മാക്കളെ ബഹുമാനിക്കണമെന്ന് പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ അടയാളങ്ങളെ ആദരിക്കുന്നത് ഹൃദയത്തില്‍ തഖ്വ (ഇലാഹീഭക്തി) ഉണ്ടെന്നതിന് തെളിവാണന്ന് ഖുര്‍ ആനില്‍ അല്ലാഹു പറഞ്ഞു. അമ്പിയാഉം ഔലിയാഉം സജ്ജനങ്ങളും അള്ളാഹുവിന്റെ അടയാളങ്ങള്‍ തന്നെയാണ്. ‘നിങ്ങള്‍ നബിയെക്കാള്‍ ഉച്ചത്തില്‍ ശബ്ദിക്കുകയോ, നബിയോട് ഉറക്കെ സംസാരിക്കുകയോ അരുത്. നിങ്ങള്‍ അറിയാതെ നിങ്ങളുടെ സല്‍ക ര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോകും’ ഈ ആയതില്‍ നിന്നും നാം നബിയെ എത്രമാത്രം ആദരിക്കണമെന്ന് മനസ്സിലാക്കാം.
ചുരുക്കത്തില്‍ മൌലിദിന്റെ ഉദ്ധേശ്യം മഹാത്മാക്കളെ സ്മരിക്കുക, ബഹുമാനിക്കുക, കീ ര്‍ത്തിപ്പെടുത്തുക, അവരുടെ പ്രീതി ആഗ്രഹിക്കുക, ഇതു മുഖേന അല്ലാഹുവിന്റെ പ്രീതി നേടുക. ഇതൊന്നും തെറ്റാണന്ന് പറയാന്‍ ദീനില്‍ ഒരു തെളവുമില്ല.
‘നിശ്ചയം അല്ലാഹുവും തന്റെ മലകുകളും നബി(സ്വ)യുടെ മേല്‍ ‘സ്വലാത്ത്’ ചൊ ല്ലുന്നു. സത്യ വിശ്വാസികളെ, നിങ്ങളും നബി(സ്വ)യുടെ മേല്‍ സ്വലാത്ത്’ ചൊല്ലുക’ യെന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വ്യാഖ്യാനമായി ഇമാം ബുഖാരി(റ) അബുല്‍ ആലിയ ത്തി(റ)ന്റെ റിപോര്‍ട്ട് ഉദ്ധരിക്കുന്നു. ‘അല്ലാഹു നബിയുടെ മേല്‍ സ്വലാത്ത്’ ചൊല്ലുന്നു വെന്നതിന്റെ സാരം മലകുകളുടെ സമീപത്തുവെച്ച് നബിയുടെ മാഹാത്മ്യങ്ങള്‍ അല്ലാഹു എടുത്തുദ്ധരിക്കുന്നു വെന്നാണ്’ (ബുഖാരി). സത്യവിശ്വാസികളോടും ഇതേകാര്യം ചെയ്യാനാണ് അല്ലാഹു ആജ്ഞാപ്പിക്കുന്നത്. ‘അല്ലാഹുവും മലകുകളും നബി(സ്വ)യുടെ മഹാത്മ്യങ്ങള്‍ വിവരിക്കുന്നതിലും ഗുണമഹിമകള്‍ വര്‍ണ്ണിക്കുന്നതിലും പ്രത്യേക തല്‍പ രരാണ്.’ എന്ന് ഇമാം ബൈളാവി(റ) വ്യാഖ്യാനിക്കുന്നു. അത്കൊണ്ട് നബിയുടെ മാഹാ ത്മ്യങ്ങള്‍ ലോകര്‍ക്ക് വിവരിച്ചു കൊടുക്കാനും നബിയുടെ ഗുണമഹിമകള്‍ അവതരി പ്പിക്കാനും വിശ്വാസികളായ നാം ബാധ്യസ്ഥരാണെന്ന് വ്യക്തമാകുന്നു.
മൌലിദ് എന്താണന്നും അതിനുള്ള തെളിവും നാം ഇതില്‍ കാണുന്നു. എന്നാല്‍ ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അഥവാ നാം മൌലിദിന് തെളിവുദ്ധരിച്ചാല്‍ ഇതി ലെവിടെ ആഘോഷത്തിന് തെളിവെന്നും, ആഘോഷത്തിന് തെളിവുദ്ധരിച്ചാല്‍ ഇതിലെ വിടെ മൌലിദെന്നും ചോദിച്ച് സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നവരുടെ കുതന്ത്രമാണത്.
1 380
മഹാനായ ശൈഖുന തഖിയുദ്ധീൻ മുഹമ്മദ് ദാരിമി അൽ ഖാദിരി (റ) സ്ഥാപിച്ച ദിക്റ് ഹൽഖകളും, അവിടുന്ന് പ്രോത്സാഹനം നൽകിയ ദിക്റുകളും, സ്വലാത്തുകളും സജീവമാക്കി കൂടെ സ്വർഗത്തിൽ എത്താൻ നമുക്ക് അശ്രാന്ത പരിശ്രമം നടത്താം. നാഥൻ അവരോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ.....🤲🤲
امين يا رب العالمين🤲
مرادي يا مرادي يا مرادي
مرادي شيخ تقيدين مرادي....
.
കടപ്പാട്:
ഉമ്മുൽ ഹുസ്ന ഓമാനൂർ
1 380
ശൈഖുന ദാരിമി ഉസ്താദിൻ്റെ വഫാത്തിനോടടുത്ത സമയത്ത് രോഗബാധിതനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോളാണ് തിരു ഹബീബ് (സ)യോട് ആവലാതിപ്പെടുന്ന ''ശികായത്തുൽ അബ്ദി സ്സലീം ഇലാ സയ്യിദിഹിന്നബിയ്യർ റഹീം " എന്ന കവിതയും, തൻ്റെ ഉസ്താദായ താജുൽ ഉലമ ഉള്ളാൾ തങ്ങളെ കുറിച്ചുള്ള മർസിയത്തും ആ തൂലികയിൽ നിന്നും പിറവിയെടുത്തത്.
തൻ്റെ കവിതകളിൽ നിന്നും തെരെഞ്ഞെടുത്ത 40 കവിതകൾ ഒരു സമാഹാരമായി 2013 -ൽ പുറത്തിറക്കി. അതാണ് ' ദീവാൻ മുഹമ്മദ് ദാരിമിൽഖാദിരി '.കുവൈത്തിലെ
ലജ്നത്തുൽ ഖാദിരിയ്യയുടെ പ്രവർത്തകരാണതിൻ്റെ പ്രസാധകർ. സൗജന്യമായാണ് അത് സമൂഹത്തിന് സമർപ്പിക്കുന്നത്.
ചിശ്തി ഫരീദുദ്ദീൻ യാകറാർ, അജ്മീർ ഖാജ, സി.എം വലിയുള്ളാഹി എന്നിവരുടെ പേരിൽ ശൈഖുന എഴുതിയ ഖുത്ത്ബിയ്യത്തും പ്രസിദ്ധമാണ്.
*ശൈഖ് ദാരിമി ഉസ്താദും ആശ്രയ ഭവനും* (മസ്ജിദുൽ അരീഷ്)
ശൈഖ് തഖ് യുദ്ധീൻ മുഹമ്മദ് ദാരിമി അൽ ഖാദിരി (റ) ൻ്റെ തെക്കൻ കേരളത്തിലെ ആസ്ഥാനമാണ് 'മസ്ജിദുൽ അരീഷ് '. കേരളപുരം കരിമ്പിൻ കര എന്ന സ്ഥലത്ത് ശൈഖവർകളുടെ പ്രയത്ന ഫലമായി പൂർത്തീകരിച്ചത് ആണിത്. തെക്കൻ കേരളത്തിലെ പ്രധാന സുന്നി സ്ഥാപനങ്ങളായ കൊല്ലം ഖാദിസിയ്യ, ഐ.സി.എസ്, മൈനാഗപ്പള്ളി, ഖാദിരിയ്യ മജ്ലിസ് കൊളപ്പാടം, കായംകുളം മജ്ലിസുസ്സഖാഫത്തി സുന്നിയ്യ, മണപ്പള്ളി അൽ മുനവ്വറ തുടങ്ങിയവയെല്ലാം ശൈഖുനയുടെ പ്രവർത്തന ഫലമായി രൂപീകൃതമായതാണ്.
" ഭൂമുഖത്തുള്ളവർക്ക് നിങ്ങൾ കരുണ ചെയ്യൂ, ആകാശത്തിൻ്റെ അധിപൻ നിങ്ങൾക്ക് കരുണ ചെയ്യും" എന്ന പ്രവാചക വചനത്തിൻ്റെ ഉദാത്ത മാതൃകയായിരുന്നു ശൈഖുന ദാരിമി ഉസ്താദ്.പൊതു പരിപാടികൾ തുടങ്ങും വരെയും അവസാനിച്ചത് മുതലും മഹാനവർകളെ കാണാനും, സങ്കടങ്ങൾ പറയാനും പരിഹാരങ്ങൾ തേടിയും ജനക്കൂട്ടങ്ങൾ പാതിരാവ് വരെ കാത്തിരിക്കുമായിരുന്നു. ജീവിതത്തിൻ്റെ നിഖില മേഖലയിൽ ഉള്ള ജനക്കൂട്ടത്തിൻ്റെ വ്യത്യസ്തമായ ആവശ്യങ്ങൾക്കെല്ലം ശൈഖുന പരിഹാരം നിർദ്ദേശിക്കും. സായൂജ്യരായി ജനങ്ങൾ മടങ്ങും. നീറുന്ന പ്രശ്നങ്ങൾക്കും, മാറാവ്യാധികൾക്കും ശൈഖുനാ യുടെ നിർദ്ദേശങ്ങൾ പരിഹാരമായി മാറി. "മസ്ജിദുൽ അരീഷ് " പേരിനെ അന്വർത്ഥമാക്കും വിധത്തിൽ ജന സമൂഹത്തിൻ്റെ ആശ്രയ ഭവനമായി മാറി. സാമൂഹ്യ തിന്മക്കെതിരെ പോരാടാൻ ശൈഖുന നിരാലംബരുടെ പക്ഷത്ത് നിലകൊണ്ട് സന്തോഷത്തിലും സന്താപത്തിലും പരിഗണനകൾ നൽകി കൂട്ടുകുടുംബങ്ങൾക്ക് അത്താണിയായി ശൈഖുന ദാരിമി ഉസ്താദ് (റ) മാറി.
ബിദ്അത്തുകാരുടെ പേടിസ്വപ്നമായിരുന്നു ശൈഖുന ദാരിമി ഉസ്താദ്. പുത്തൻ പ്രസ്ഥാനക്കാർക്കെതിരിൽ സിംഹഗർജ്ജനമായിരുന്നു ശൈഖുന. പ്രവാചക പൈതൃകത്തിൻ്റെ അത്താണിയും, അശരണരുടെ ആശാകേന്ദ്രവുമായ ശൈഖുന അധർമ്മങ്ങളെ വേരോടെ പിഴുതെറിയുകയായിരുന്നു. ദാരിമി ഉസ്താദിൻ്റെ സദസുകളും, വാഗ്ദോരണികളും ആദർശ വിരോധികളുടെ കണ്ണിലെ കരടായി മാറി.
വഅളിൻ്റെ സദസുകൾ വെള്ള വസ്ത്രങ്ങൾ കൊണ്ട് അലങ്കരിച്ച്, സുഗന്ധ ദ്രവ്യങ്ങൾ പുകച്ച് മനോഹരമാക്കി ജന മനസുകൾ ഇളകി മറയ്ക്കുന്ന ആത്മീയ പ്രഭ ലങ്കുന്ന പ്രഭാഷണങ്ങൾ നടത്തി എത്ര കഠിനഹൃദയരെയാണ് പശ്ചാത്തപ വിവശരാക്കിയത്....? സ്വന്തം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിക്കാതെ മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ സമയം കണ്ടെത്തി.
അഹ് ലുൽ ബൈത്തിൽ പെട്ട സയ്യിദന്മാരെ ബഹുമാനിക്കൽ ശൈഖുനാക്ക് ആനന്ദമായിരുന്നു. തൻ്റെ മജ് ലിസിൽ സംബന്ധിക്കുന്ന സയ്യിദ് വംശത്തിൽ പെട്ട ചെറിയ കുട്ടികളോട് പോലും വലിയ മഹബ്ബത്തായിരുന്നു. അവരിൽ പെട്ട പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ ശൈഖുന ദാരിമി ഉസ്താദ് ശ്രദ്ധിക്കാറുണ്ടായിരുന്നു.
അറിവിൻ്റെയും ഹിക്മത്തിൻ്റെയും കേന്ദ്രമായ യമനിൽ നിന്നും കേരളത്തിൽ എത്തി ഇസ് ലാമിൻ്റെ പ്രഭ പരത്തി ജനങ്ങളെ നേർവ്വഴിയിൽ നയിച്ച മഹാന്മാരുടെ പിൻമുറക്കാരനായ ശൈഖ് തഖ് യുദ്ധീൻ മുഹമ്മദ് ദാരിമി (റ) അവസാനമായി ദിക്റ് ഹൽ ഖാ വാർഷികത്തിന് സംബന്ധിച്ചത് കരുനാഗപ്പള്ളി കോഴിക്കോട് ജുമുഅ മസ്ജിദിലാണ്. തെക്കൻ കേരളത്തിൽ മഹാനവർകൾ സ്ഥാപിച്ച ആദ്യ ദിക്ർ ഹൽഖയും ഇതായിരുന്നു.ഗൗസുൽ അഅളം ജീലാനീ (റ) മദ്ഹും, ദിക്റും തപസ്യയാക്കി ജീവിതം നയിച്ച ആ അതുല്യപ്രഭ റബീഉൽ ആഖിർ 24-ന് ഈ ലോകത്തോട് വിട പറഞ്ഞു.2015 ഫെബ്രുവരി 12-നായിരുന്നു അത്. ചിന്തിക്കുന്നവർക്കിതിൽ ദൃഷ്ടാന്തമുണ്ട്. ഈ കാലഘട്ടത്തിൻ്റെ ഇതിഹാസ നായകനും, ദീനിൻ്റെ കാവലാളും, പണ്ഡിത ലോകത്തെ പൂർണ്ണ നിലാവുമായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരായിരുന്നു നമ്മുടെ വന്ദ്യ ശൈഖുന തഖി യുദ്ധീൻ മുഹമ്മദ് ദാരിമി (റ) അവർകൾക്ക് ഈ ഭൗതിക ലോകത്ത് നിന്നും വീരോചിതമായ യാത്രാമംഗളങ്ങൾ നൽകാൻ സമീപത്തുണ്ടായിരുന്നത്.64 വർഷം പ്രകാശം പരത്തിയ താരകം നമ്മുടെ കൺമുന്നിൽ നിന്നും മറഞ്ഞുവെങ്കിലും, പറമ്പിൽ ബസാറിലെ മഖാമിൽ സ്വപിതാവ് ഉമറുൽ ഖാദിരി (റ)ൻ്റെയും, സഹോദരൻ ഇ .കെ ബാവ മുസ്ലിയാരുടെയും ചാരത്ത് കിടന്ന് അദൃശ്യ ലോകത്ത് ആത്മീയമായി തൻ്റെ മുഹിബ്ബുകളെയും, മുരീദുമാരെയും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു.
1 380
തൻ്റെ മരണാനന്തര കറാമത്തിലൂടെ അക്രമികളും, ഭീകര സ്വഭാവികളും, ശക്തരുമായ ജിന്നുകൾ, പിശാചുക്കൾ തുടങ്ങിയവരുടെ പോരാട്ടത്തി ൽ തൻ്റെ സൈന്യവുമായി ശൈഖവർകൾ സഹായത്തിന് എത്തിയിട്ടുണ്ട്.
ഇറാഖിലെ ബഗ്ദാദിൽ ഇന്നും ജീവിച്ചിരിക്കുന്ന മഹാപണ്ഡിതനും സൂഫീ വര്യനുമായ അസ്സയ്യിദ് അഹ്മദുൽ കബീർ രിഫാഈ(റ)യുടെ പിൻമുറക്കാരനും രിഫാഈ ത്വരീഖത്തിൻ്റെ ശൈഖും ഖലീഫയുമായ അസ്സയ്യിദ് സ്വബാഹ് (റ) യുമായി വളരെ വലിയ ആത്മബന്ധമായിരുന്നു നമ്മുടെ വന്ദ്യ ശൈഖുന തഖ് യുദ്ധീൻ മുഹമ്മദ് ദാരിമി ഉസ്താദിന് ഉണ്ടായിരുന്നത്.ഇന്ത്യയിൽ ശൈഖ് സ്വബാഹ് രിഫാഈ (റ) എത്തിയാൽ ഉടൻ ശൈഖ് മുഹമ്മദ് ദാരിമി ഉസ്താദുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ലോകമൊട്ടുക്കും സംസ്കാരത്തെ പുതു ചൈതന്യം പടർത്തി വളർന്ന് പന്തലിച്ച വിദ്യനികേതനമായ കോഴിക്കോട് മർകസുസ്സഖാഫത്തി സുന്നിയ്യയുടെ സമ്മേ ളനങ്ങളിൽ
ശൈഖ് സ്വബാഹ് രിഫാഈ (റ) എത്തുമ്പോൾ നമ്മുടെ വന്ദ്യ ശൈഖുനയാണ് കൂട്ടിനുണ്ടായിരുന്നത്. സ്വബാഹ് രിഫാഈ(റ) നൽകിയ തസ്ബീഹ് മാല അമൂല്യ നിധിയായി ഉസ്താദ് മുഹമ്മദ് ദാരിമിയ്യുൽ ഖാദിരി (റ) യുടെ പ്രിയപത് നി ഖദീജ എന്നവർ സൂക്ഷിച്ചു വരുന്നു. നാട്ടിലും, വിദേശത്തുo വെച്ച് ഫോണിലൂടെയും അല്ലാതെയും ബന്ധപ്പെടാറുണ്ടായിരുന്നു. ശൈഖുന ദാരിമി (റ)ൻ്റെ വഫാത്ത് അറിയിക്കാൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വിവരം പറയുന്നതിന് മുമ്പ് ഇങ്ങോട്ട് "ഇന്നാലില്ലാഹി...." ചൊല്ലി.വിവരം മുൻകൂട്ടി അറിഞ്ഞതായി സൂചിപ്പിച്ചു. ഇതായിരുന്നു ഇവർ തമ്മിലുള്ള ബന്ധം.
വിശ്രുത പണ്ഡിതനായ യമനിലെ ഉമർ ഹാഫിള്, വിശ്വ പണ്ഡിതനും, ആശിഖു റസൂലുമായ സയ്യിദ് ഹസൻ ശദ്ദാദ് (റ), മക്കയിലെ ലോക പ്രശസ്ത പണ്ഡിതൻ സയ്യിദ് മുഹമ്മദ് മാലികി (റ) തുടങ്ങിയവരുമായി വളരെ അടുത്ത ബന്ധമായിരുന്നു. ശൈഖുന ദാരിമി ഉസ്താദിന്.ഒരിക്കൽ മർകസ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഹസൻ ശദ്ദാദ് (റ) ദാരിമി ഉസ്താദിൻ്റെ വീട്ടിൽ എത്തുകയും ഉസ്താദിനെ പ്രശംസിച്ച് കവിത എഴുതുകയും, അപ്പോഴുണ്ടായ അതിയായ സന്തോഷത്താൽ അതേ ശൈലിയിൽ ശദ്ദാദ് തങ്ങളെ പ്രശംസിച്ച് മറ്റൊരു കവിത ഉസ്താദ് എഴുതുകയും ചെയ്തു.
*ശൈഖുനയും ദീവാൻ മുഹമ്മദ് ദാരിമിൽ ഖാദിരിയും*
സത്യ സരണിയിൽ ജന സമൂഹത്തെ ഉറപ്പിച്ചു നിർത്താൻ നമ്മുടെ ശൈഖുന ദാരിമി ഉസ്താദ് സമൂഹത്തിന് സമർപ്പിച്ച ഒരു പ്രബോധന മാർഗമായിരുന്നു ദീവാനുകൾ ,വിജ്ഞാനത്തിൻ്റെ വിവിധ മണ്ഡലങ്ങളിൽ പ്രഭ പരത്തിയ അദ്ദേഹം, അള്ളാഹുവിൻ്റെ തിരുഹബീബ് (സ) യെയും, ലോകത്ത് കഴിഞ്ഞു പോയ അമ്പിയാക്കളെയും, ഔലിയാക്കളെയും മദ്ഹ് ചെയ്ത് രചിച്ച കാവ്യങ്ങൾ അനുപമമാണ്.
നല്ല ഒരു അറബിക്കവിയായിരുന്നു ശൈഖുന ദാരിമി ഉസ്താദ്.ആ കാവ്യങ്ങൾ മുഴുവനും മഹാന്മാരോടുള്ള ഹൃദയബന്ധത്തിൻ്റെയും, സ്നേഹാദരവുകളുടെയും ഉദാത്തമായ പ്രതീകങ്ങളാണ്.തിരുഹബീബ് (സ)യുടെ ഇരുന്നൂറ്റി ഒന്ന് നാമങ്ങൾ കൊണ്ട് തവസ്സുൽ ആക്കിയ ബൈത്ത് ഇതിൽ വളരെ പ്രധാനപ്പെട്ടതാണ്. മദ്ഹ്, തവസ്സുൽ, ഇസ്തിഗാസ, മർസിയ്യത്ത്, എന്നീ വിഭാഗങ്ങളിലായി അമ്പതിൽ പരം കവിതകൾ രചിച്ചിട്ടുണ്ട്.ഹംസത്തുൽ കറാർ (റ) തവസ്സുലാക്കിയ പ്രഗത്ഭരായ മഹാന്മാരെ അനുസ്മരിക്കുന്ന ബൈത്ത് അതിൽ പ്രസിദ്ധമാണ്.
ശൈഖുന ദാരിമി ഉസ്താദ് (റ) ൻ്റെ ശ്രദ്ധേയമായ മറ്റൊരു രചനയാണ് മുഹ് യുദ്ധീൻ മാലയുടെ അറബീകരണം.നാനൂറിൽ പരം വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് ഖാളി മുഹമ്മദ് എന്നവരുടെ പുണ്യകരങ്ങളിൽ നിന്നും വിരചിതമായ മുഹ് യിദ്ധീൻ മാലയെ കുറിച്ചുള്ള ചർച്ചകൾ സമൂഹത്തിൽ ഇന്നും സജീവമാണ്. ശൈഖ് ജീലാനീ (റ) ജീവിതവും, കറാമത്തുകളും വിശദീകരിക്കുന്ന മുഹ് യിദ്ധീൻ മാലക്ക് വിശദീകരണങ്ങൾ പലതും ഉണ്ടായിരുന്നെങ്കിലും അറബി മൊഴിമാറ്റം നടത്തിയത് നമ്മുടെ വന്ദ്യ ശൈഖുനയാണ്.' അൽ അത്വാഉർരിളാ ഇയ്യ ഫീ തർജ്ജമത്തി മുഹ് യിദ്ധീൻ മാല ൽ മലൈബാരിയ്യ' എന്ന പേരിൽ പ്രസിദ്ധീകരിച്ച കാവ്യത്തിലെ ഓരോ പദ്യവും അവസാനിക്കുന്നത് 'അള്ളാഹു ' എന്ന ജലാലത്തിൻ്റെ ഇസ്മ് കൊണ്ടാണ്.മുഹ് യിദ്ദീൻ മാലയുടെ ഓരോ വരിക്കും ,ഓരോ പദ്യം രചിക്കുക വഴി മൂലഗ്രന്ഥത്തിൻ്റെ ഘടനക്കോ രീതിക്കോ യാതൊരു വിധ മാറ്റവും വന്നിട്ടില്ല എന്നത് അത്ഭുതാവഹമായ ഒരു സംഗതിയാണ്. മുസ് ലിം സമൂഹവും, അറബിഭാഷയും നിലനിൽക്കുന്ന കാലത്തോളം മുഹ് യിദ്ദീൻ മാലയും, നമ്മുടെ ശൈഖുന യും അനശ്വരമായി നിലകൊള്ളുo.
ഔലിയാക്കളുടെ ചക്രവാളത്തിലെ പൊൻതാരകമായ ജീലാനീ (റ)നെ കുറിച്ച് 'അത്തവസ്സുലു ൽ ജീലാനിയ്യ - വൽ ഇസ്തിഗാസത്തുൽ ബഗ്ദാദിയ്യ, അൽ ഖസീദത്തുൽ അഗ് റബ് ഫീ സലാമി അലൽ ബാസിൽ അശ്ഹബ്, അത്വാഉർറിളാഇയ്യ ഫീ തർജ്ജമത്തി മുഹ് യിദ്ദീൻ മാലൽ മലൈബാരിയ്യ എന്നീ കാവ്യങ്ങൾ രചിച്ചിട്ടുണ്ട്. അഹ് മദുൽ കബീർ രിഫാഈ(റ)നെ കുറിച്ച് ശൈഖുന ദാരിമി ഉസ്താദ് എഴുതിയ കവിതയാണ് " ഖസീദത്തുൽ ഇസ്തിഗാസത്തി ബി ശൈഖ് അഹ് മദുൽ കബീറുരിഫാഈ(റ) '' എന്നത്.മഹാനായ സി.എം വലിയുള്ളാഹിയെ കുറിച്ച് " ഇൽ തിജാഉദ്ദാരിമി ഇലാ ശൈഖി സി.എം വലിയുള്ളാഹി " എന്ന പേരിലും കവിത എഴുതിയിട്ടുണ്ട്.ശംസുൽ ഉലമ ഇ.കെ അബൂബക്കർ (റ) ന് അനുശോചന കാവ്യമായി 'മർസിയത്ത് ശംസുൽ ഉലമ ' എന്ന പേരിലും കാവ്യം തീർത്തിട്ടുണ്ട്.
1 380
അവരൊക്കെയും തിരു ഹബീബ് (സ) യെ ദർശിക്കുകയും, സായൂജ്യരാ വുകയും ചെയ്തു.എന്നാൽ ഓരോരുത്തർക്കും അതിന് വേണ്ടി ശൈഖുന നിർദ്ദേശിച്ച മാർഗങ്ങൾ വ്യത്യസ്തമായിരുന്നു. ദാരിമി ഉസ്താദിൽ നിന്നും ഇജാസത്ത് വാങ്ങിയ എത്രയോ മുരീദുകളും, മുഹിബ്ബുകളും നിരവധി തവണ ഹബീബ് (സ) മയെ ദർശിച്ചുവെങ്കിൽ, നമ്മുടെ ശൈഖുന ദാരിമി ഉസ്താദിൻ്റെ മഹത്വം എത്രയായിരിക്കും....? വാക്കുകൾക്കും വരകൾക്കും അതീതമാണ്.
ഇതേ പ്രകാരമാണ് ശൈഖുന ദാരിമി ഉസ്താദിൽ നിന്നും ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ച അനവധി മുരീദുകൾക്ക് നിരവധി തവണ ഗൗസുൽ
അഅളം തങ്ങളെ ദർശിക്കുവാനും, സ്നേഹ സംഭാഷണങ്ങൾ നടത്തുവാനും ഭാഗ്യം ലഭിച്ചുവെങ്കിൽ നമ്മുടെ ശൈഖുന ദാരിമി ഉസ്താദിൻ്റെ പദവി എത്രയായിരിക്കും....?
" അള്ളാഹു അഅലം"
തൻ്റെ റാത്തീബിൻ്റെ മജ്ലിസുകളിൽ വെച്ച് തന്നെ ശൈഖുന ദാരിമി ഉസ്താദ് മുഹ് യിദ്ധീൻ ശൈഖിനെ ദർശിക്കാറുണ്ടായിരുന്നു.
വന്ദ്യ ശൈഖുന സ്ഥാപിച്ച കൊല്ലം കേരളപുരം കരിമ്പിൻ കരയിലെ 'മസ്ജിദുൽ അരീഷി'ലെ ദിക്ർ, സ്വലാത്ത്, മൗലിദ് മജ് ലിസുകളിൽ അമ്പിയാക്കളുടെയും, ഔലിയാക്കളുടെയും അർവാ ഹുകൾ ( അത്മാവുകൾ) സംബന്ധിക്കുന്നുണ്ടെന്നും അതിനാൽ ഈ സദസ്സിൽ വളരെ ആദരപൂർവ്വം മാത്രമേ പങ്കെടുക്കാവൂ എന്നും ആരേയും നിർബന്ധിച്ച് പങ്കെടുപ്പിക്കരുതെന്നും ശൈഖുന പ്രഖ്യാപിച്ചിട്ടുണ്ട്.
സമൂഹത്തിൽ ആരാലും അറിയപ്പെടാതെ ജീവിച്ച പല മഹത്തുക്കളെയും പരിചയപ്പെടുത്തി തന്നത് ശൈഖുന ദാരിമി ഉസ്താദായിരുന്നു. വിലായത്തിൻ്റെ പദവികൾ അലങ്കരിച്ച അവരുടെ പ്രവർത്തനങ്ങളും മറ്റും സമൂഹം തെറ്റിദ്ധരിച്ചപ്പോൾ അവരുടെ മഹത്വം നമുക്കറിയിച്ച് തന്നത് ശൈഖുന ദാരിമി ഉസ്താദായിരുന്നു. വലിയുള്ളാഹി ഉമയനല്ലൂർ ഉപ്പാപ്പ (റ), ഓച്ചിറ ഉപ്പാപ്പ (റ), കായംകുളം കൊച്ചുണ്ണി മുസ്ലിയാർ (റ), വടുതല അബൂബക്കർ (റ), കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാർ, വടകര മുഹമ്മദ് ഹാജി,തെന്നല മുഹമ്മദ് മുസ് ലിയാർ, അന്ത്രുപ്പാപ്പ (റ), കുണ്ടൂരു ഉസ്താദ് തുടങ്ങിയ അന്ന് ജീവിച്ചിരുന്നവരും, മൺമറഞ്ഞ് പോയവരുമായ അനേകം ഔലിയാക്കളെ ഇസ് ലാമിക സമൂഹത്തിന് പരിചയപ്പെടുത്തി.
അള്ളാഹു വിൻ്റെ അനുഗ്രഹത്താൽ അനേകായിരം വർഷം ജീവിക്കാൻ ഭാഗ്യം ലഭിച്ച ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്ന തൻ്റെ സമകാലികരായ അമ്പിയാക്കളും ഔലിയാക്കളുമായി സഹവസിക്കുകയും ദീനീ മാർഗത്തിൽ വഴികാട്ടിയായി നിലകൊള്ളുകയും ചെയ്യുന്ന ഖളിർ (റ) വുമായി ഒത്തുചേർന്നിട്ടുണ്ട് വന്ദ്യ ശൈഖുന ദാരിമി ഉസ്താദ്. ഈ സംഭം വം നടന്നത് മമ്പുറം വലിയ ജുമുഅത്ത് പള്ളിയിൽ വെച്ചാണ്.ഒരു വെള്ളിയാഴ്ച ദിവസം അൽ ഖഹ്ഫ് സൂറത്ത് ഓതിക്കൊണ്ടിരിക്കുമ്പോൾ ഖളിർ (അ) അവിടെ പ്രത്യക്ഷപ്പെടുകയും സലാം പറഞ്ഞ് കൊണ്ട് മഹാനവർകളെ ഹസ്തദാനം ചെയ്ത് കൊണ്ട് അനുഗ്രഹിക്കുകയും ചെയ്തു.
പ്രശസ്ത വലിയ്യും, ഖുതുബുമായ സി.എം വലിയുള്ളാഹി (റ)വുമായി ശൈഖുന ദാരിമി ഉസ്താദിന് അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. ഖുതുബുൽ ആലം മടവൂർ (റ)ൻ്റെ മാതാവും, ശൈഖുന ദാരിമി ഉസ്താദിൻ്റെ ബാപ്പുമ്മയും സഹോദരി മാരാണ്. വളരെ ശക്തമായ കുടുംബ ബന്ധത്തോടൊപ്പം തന്നെ മടവൂർ സി.എംവലിയുള്ളാഹിയും ഉമർഹാജിയും തമ്മിൽ പ്രത്യേക അടുപ്പവും സ്നേഹ ബഹുമാനങ്ങളും ഉണ്ടായിരുന്നു. സൂഫി ചക്രവാളത്തിലെ പ്രോജ്വല താരങ്ങളായ ഇവർ ഒരു കാലഘട്ടത്തിലെ അതുല്യ പ്രതിഭകളായിരുന്നു. ശൈഖുന ഉമറുൽ ഖാദിരി (റ) യുടെ കുടുംബവുമായി സി.എം വലിയുള്ളാഹിക്ക് വളരെ സ്നേഹവും അടുപ്പവും ഉണ്ടായിരുന്നു.സി.എം വിലയുള്ളാഹിതൻ്റെ അടുക്കൽ എത്തുന്ന ത്വരീഖത്തിൽ പ്രവേശിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നവരോട് പറമ്പിൽ കടവിൽ പോയി ഉമർഹാജി (റ) യുടെ മകൻ മുഹമ്മദ് ദാരിമിയെ കണ്ട് വാങ്ങിക്കൊള്ളാൻ നിർദ്ദേശിക്കുമായിരുന്നു. ഇങ്ങനെ എത്തുന്നവർക്ക് നൽകേണ്ടത് എന്തെന്ന് ഉടനടി കശ്ഫിലൂടെ ദാരിമി ഉസ്താദിന് നൽകുകയും ,ശൈഖുന ദാരിമി ഉസ്താദ് അതുപോലെ പ്രവർത്തിക്കുകയും ചെയ്യാറുണ്ടായിരുന്നു. പിൽക്കാലത്ത് മടവൂർ (റ) വഫാത്തിന് ശേഷം ചിറ്റടിമീത്തൽ തറവാട്ടിൽ നടത്തപ്പെടുന്ന ഉറൂസിന് നേതൃത്വം നൽകിയത് നമ്മുടെ ശൈഖുന ഇ.കെ മുഹമ്മദുൽ ഖാദിരി (റ) ആയിരുന്നു എന്ന് നമുക്ക് അഭിമാനപൂർവ്വം സ്മരിക്കാം.
ശൈഖുന ഇ.കെ ദാരിമി ഉസ്താദിനെ പറ്റി പറയുമ്പോൾ ഒഴിവാക്കാൻ പറ്റാത്ത വസ്തുതയാണ് അയിലക്കാടു മായുള്ള ബന്ധം. സൂഫീ ചക്രവാളത്തിലെ അതുല്യപ്രഭയും, പ്രശസ്ത വലിയ്യുമായ അയിലക്കാട് ശൈഖ് സഈദ് സിറാജുദ്ദീനുൽ മഖ്ദൂമി (റ) എന്നവരുടെ ഖലീഫയായിരുന്നു ശൈഖ് കമാലുദ്ദീനുൽ ഉമറുൽ ഖാദിരി (റ).ഐലക്കാട് ശൈഖിൻ്റെ വഫാത്ത് മുതൽ ഉറൂസിന് നേതൃത്വം നൽകിയത് ഉമറുൽ ഖാദിരി (റ) ആയിരുന്നു.പിന്നീട് പിതാവിൻ്റെ വഫാത്തിന് ശേഷം
1986 മുതൽ 2014 വരെ മൂന്ന് പതിറ്റാണ്ട് കാലത്തോളം, ഐലക്കാട് ഉറൂസിന് നേതൃത്വം നൽകിയത് നമ്മുടെ വന്ദ്യ ശൈഖുന ഇ.കെ മുഹമ്മദുൽ ഖാദിരി (റ) ആയിരുന്നു. ഐലക്കാട് ശൈഖവർകൾ തൻ്റെ വഫാത്തിന് ശേഷവും ഉമറുൽ ഖാദിരി (റ) നെയും തൻ്റെ കുടുംബത്തെയും സഹായിക്കുന്നതിൽ വളരെ ശ്രദ്ധാലുവായിരുന്നു.
1 380
ആത്മജ്ഞാനശാസ്ത്രം, ഇൽമുൽ ഫിഖ്ഹ്, വൈദ്യശാസ്ത്രം, കളരി, വാസ്തു ശാസ്ത്രം, ഗോള ശാസ്ത്രം, ഇൽമുൽ ഹുറൂഫി വത്വൽ സമാത്ത് തുടങ്ങി നിരവധി നാനാവിധ വൈജ്ഞാനിക ശാസ്ത്രങ്ങളിലും പ്രശസ്തനായിരുന്നു ശൈഖുനാ ദാരിമി ഉസ്താദ്.
പവിത്രമായ പ്രേമത്താൽ ലക്ഷോപലക്ഷം വരുന്ന വിശ്വാസി മാനസങ്ങളെ അനുരാഗത്തിൻ്റെ അലയൊലികൾ തീർത്ത് മദീനയുടെ മലർവാടിയിലേക്ക് മാടി വിളിച്ച ലോകത്തിൻ്റെ നേതാവ് മുത്ത് മുഹമ്മദ് മുസ്തഫാ (സ) തങ്ങളെ അനേകം പ്രാവശ്യം ഉറക്കിലും ഉണർവ്വിലുമായി ദർശിക്കാൻ ഭാഗ്യം ലഭിച്ച മഹാത്മാവാണ് ശൈഖുന ദാരിമി ഉസ്താദ് (റ). മദീനയുടെ രാജകുമാരൻ മുഹമ്മദ് മുസ്തഫ (സ) യുടെ മദ്ഹിൽ ലയിച്ച് ആശിഖായി മാറി ഹബീബ് (സ) യുടെ സാന്നിധ്യം ആവോളം ആസ്വദിച്ചു.
1984-ൽ കൊല്ലം കേരളപുരത്ത് ദിക്ർ ഹൽഖാ വാർഷികത്തിൽ സംബന്ധിക്കാൻ ഇ.കെ ഉമർഹാജി(റ) മക്കളെയും കൂടെ കൂട്ടി. രണ്ട് പതിറ്റാണ്ട് മുമ്പ് അവിടെ താൻ സ്ഥാപിച്ച ദിക്ർ ഹൽഖാ വാർഷികത്തിൽ പതിവായി ശൈഖുന ഉമർഹാജി സംബന്ധിക്കുകയായിരുന്നു.എന്നാൽ ആ വാർഷികത്തിന് ശേഷം ഇനി നിങ്ങൾ മകൻ ഈ.കെ മുഹമ്മദ് ദാരിമി ഉസ്താദിനെ വിളിക്കണമെന്ന് അതിൻ്റെ ഭാരവാഹികളെ ഉണർത്തി ,സൂചന എന്ന പോലെ 1985-ലെ ദിക്ർ വാർഷികത്തിൻ്റെ മുമ്പ് ശൈഖ് കമാലുദ്ധീൻ ഉമറുൽ ഖാദിരി വഫാത്തായി. പിതാവിൻ്റെ ആഗ്രഹപ്രകാരം മകൻ ദൗത്യം ഏറ്റെടുത്തു. ആ ദീപശിഖ തൻ്റെ പിന്നീടുള്ള ജീവിതത്തിൽ കെടാതെ സൂക്ഷിച്ചു.
1985 മുതൽ 2015 ഫെബ്രുവരി 12 ന് മഹാനവർകൾ വഫാതാകും വരെ തെക്കൻ കേരളത്തിലെ ഹൽഖകൾക്ക് നേതൃത്വം നൽകി.തൻ്റെ 64 വർഷത്തെ ജീവിതത്തിൻ്റെ സിംഹഭാഗവും മഹാനവർകൾ ചിലവഴിച്ചത് തെക്കൻ കേരളത്തിലായിരുന്നു.
വന്ദ്യ ശൈഖുനാ ൻ്റെ പ്രബോദന മണ്ഡലങ്ങൾ തികച്ചും വ്യത്യസ്‌തമായിരുന്നു. സ്ഥാനമാനങ്ങളൊന്നും ഇഷ്ടപ്പെടാതെ നിസ്വാർത്ഥമായ പ്രയത്നത്തിലൂടെ പുത്തൻ ഉണർവ്വുകൾ നൽകുവാൻ
ശൈഖുന ദാരിമി ഉസ്താദ് എന്ന
' ദാഇ 'ക്ക് കഴിഞ്ഞു.അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റ നിലനിൽപിന് വേണ്ടി അഹോരാത്രം പരിശ്രമിച്ചവരായിരുന്നു. അങ്ങനെ മുന്നൂറിൽ പരം ഖാദിരിയ്യ ദിക്റ് ഹൽഖകളും മജ് ലിസുകളും സ്ഥാപിക്കുകയുണ്ടായി. കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുമായി മറ്റനവധി മജ്ലിസുകൾക്ക് നേതൃത്വം നൽകി.
ദാരിമി ഉസ്താദിനെ ഓർക്കുമ്പോൾ ഓർമ വരുന്ന കവിതാ ശകലമാണ്:-
"യാ സാഹിബൽ ബഗ്ദാദി
കുൻ ലീ നാസ്വിരീ.......
യാ മത് ലബൽ ഹാജാത്തി അബ്ദുൽ ഖാദിരീ"........"
പ്രഭാഷണ വേദികൾ സജീവമാക്കിയ മുഹമ്മദ് ദാരിമി ഉസ്താദിൻ്റെ വഅളുകൾക്ക് പ്രാരംഭം കുറിക്കൽ ഗൗസുൽ അഅളം (റ) വിനെ ഭക്ത്യാദരപൂർവ്വം വിളിച്ചു കൊണ്ടായിരുന്നു. അവ കേൾക്കുന്ന ജനസമൂഹത്തിന് ഖൽബകങ്ങളിൽ കുളിര് പകർന്ന് പുത്തനുണർവ്വായി മാറുകയായിരുന്നു. തിന്മയിൽ മുങ്ങികുളിച്ചവർ പോലും ശൈഖുനാ പ്രഭാഷണം കേട്ട് തൽസമയത്ത് തന്നെ തൗബ ചെയ്ത് സൽപാന്താവിലായി.
ഏവരോടും അനുകമ്പ, വാത്സല്യം, ദയ, കൃപ, വിനയം, കരുണ, ക്ഷമ തുടങ്ങിയ മഹനീയ ഗുണങ്ങളുടെ ഉടമയായിരുന്നു. പ്രൗഢ ഗാംഭീര്യ മുഖം എത്ര കണ്ടാലും മതിവരാതെ മുഹിബ്ബുകളും മുരീദുമാരും നോക്കി കണ്ടു. മനുഷ്യജീവിതത്തിൻ്റെ നിഖില മേഖലകളിലും നിറഞ്ഞ് നിൽക്കുകയും സദുദ്യമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഒരിക്കലെങ്കിലും താനുമായി ഇടപഴകിയവർക്കും ഒരിക്കലും മറക്കാനാവാത്ത മധുസ്മരണകൾ നൽകിയ മഹാന്മാവായിരുന്നു അവർ.
മുത്ത് നബി (സ) അരുളി:- "മുഫരിദുകൾക്ക് സർവ്വ മംഗളവും ... " അപ്പോൾ സ്വഹാബികൾ ചോദിച്ചു: 'ആരാണ് തിരുനബിയെ മുഫരിദുകൾ....?'
ഹബീബ് (സ) പറഞ്ഞു: - 'ആനന്ദത്തോടെ ഊർജ്വസ്വലതയോടെ അള്ളാഹുവിന് ദിക്ർ ചെല്ലുന്നവരാണവർ.'( ചാഞ്ചാടുന്നവർ... പ്രകമ്പനം കൊള്ളുന്നവർ... ). ശൈഖുനാ യുടെ മജ്ലിസുകളും ഇങ്ങനെയായിരുന്നുവെന്ന് പ്രിയ സഹധർമ്മിണി ഓർക്കുന്നു. ദിക്റ് ഹൽഖയിലും, റാത്തീബിൻ്റെയും മാലിദിൻ്റെയും മജ്ലിസുകളിലിരുന്നാൽ അണപൊട്ടിയൊഴുകുന്ന ആത്മീയ ലഹരിയായി അത് പരിണമിക്കും. പരിസരങ്ങൾ ഇലാഹീ ചിന്തയിൽ വിസ്മൃതമാവും. അവാച്യമായ ആനന്ദം മുഖത്ത് തെളിയും. ഹൃദയം കോൾമയിർ കൊള്ളും. അത് സദസ്യരിലേക്കും പ്രകാശമായി പകരും. ഈ ആത്മീയ സുഖം തേടിയായിരുന്നു പരശ്ശതം ജനങ്ങൾ ഉസ്താദിൻ്റെ മജ്ലിസിലേക്ക് പ്രവഹിച്ചത്.ഉസ്താദിൻ്റെ സാന്നിധ്യം ആഗ്രഹിച്ച് അവർ ഓടിയെത്തും.ഉസ്താദിൻ്റെ സദസുകൾ ജനബാഹുല്യത്താൽ കവിഞ്ഞിരുന്നു. റാത്തീബുകൾക്കും, മൗലിദുകൾക്കും ശൈഖുന ദാരി മി ഉസ്താദ് അവിഭാജ്യ ഘടകമായി മാറി. മഹാനവർകൾക്ക് അള്ളാഹു കൊടുത്ത വലിയ കറാമത്ത് ഇസ്തിഖാമത്താണ്.ഉസ്താദവർ കളിൽ നിന്നുo ലഭിച്ച ദിക്റുകൾ ചൊല്ലുമ്പോഴുണ്ടാകുന്ന അനുഭൂതിയും, രോഗികളെ അവ ചൊല്ലി കൊണ്ട് മന്ത്രിക്കുമ്പോഴുണ്ടാവുന്ന രോഗമുക്തിയും, പിശാച് ബാധ ഒഴിയലും, രോഗങ്ങളും, ദാരിദ്ര്യവും, ബുദ്ധിമുട്ടുകളും ഒഴിവായി.
വിശ്വാസി മാനസങ്ങളിൽ അനുരാഗത്തിൻ്റെ അലയൊലികൾ തീർത്ത ആമിന (റ) യുടെ പൊന്നുമോൻ തിരു ഹബീബ് (സ) യെ കാണുവാൻ ഒരു മാർഗ്ഗം നിർദ്ദേശിച്ച് തരണമെന്ന് പറഞ്ഞു കൊണ്ട് ഒരുപാട് സൂഫിവര്യന്മാരും, മഹാപണ്ഡിതന്മാരും, അറബികളും, അനറബികളും ശൈഖുന മുഹമ്മദ് ദാരിമി ഉസ്താദിനെ സമീപിക്കാറുണ്ടായിരുന്നു.
1 380
കെ ഉസ്മാൻ മുസ്ലിയാർ വട്ടേക്കാട്, സ്വപിതാവ് ഇ.കെ ഉമർ ഹാജി (റ), ഇ.കെ അബ്ദുല്ല മുസ്ലിയാർ (ന: മ ) എന്നിവരിൽ നിന്നും ദീനി വിദ്യാഭ്യാസം കരഗതമാക്കി.പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം സ്വദേശത്തെ എൻ.പി.യു.പി സ്കൂളിലും, പിന്നീട് വെള്ളിമാട്കുന്ന് ജെ.ഡി.റ്റി ഹയർ സെക്കൻ്ററി സ്കൂളിൽ നിന്ന് ഫസ്റ്റ് ക്ലാസിൽ എസ്.എസ്.എൽ.സിയും പാസ്സായിരുന്നെങ്കിലും ,ഭൗതിക വിദ്യാഭ്യാസത്തേക്കാൾ ദീനീ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുകയും ചെയ്തതിനാൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ചേർന്ന് മുത്വവ്വൽ ഒന്നാം വർഷം വരെ പഠിച്ചു. മൂത്താപ്പയായ ശംസുൽ ഉലമ ഇ .കെ അബൂബക്കർ മുസ്ലിയാർ (റ) ആയിരുന്നു പ്രിൻസിപ്പാൾ. പിന്നീട് ശംസുൽ ഉലമ (റ) പൂച്ചക്കാട് എന്ന സ്ഥലത്തേക്ക് ദർസ് മാറ്റിയപ്പോൾ ശൈഖുന ദാരിമി ഉസ്താദും കൂടെ പോയി. ശംസുൽ ഉലമ (റ) അസുഖബാധിതനായപ്പോൾ സമ്മതപ്രകാരം 'താജുൽ
ഉലമ ' ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങളുടെ ദർസിൽ ചേർന്നു.
ആരോഗ്യം വീണ്ടെടുത്ത് ശംസുൽ ഉലമ നന്തി ദാറുസ്സലാമിൻ്റെ പ്രിൻസിപ്പാൾ ആയി സ്ഥാനമേറ്റെടുത്തപ്പോൾ ദാരിമി ഉസ്താദ് അവിടെ ചേർന്ന് പഠനം പൂർത്തിയാക്കി ആദ്യ ബാച്ചിലെ ഏഴ് പേരിൽ ഒന്നാമനായി. ശംസുൽ ഉലമ കയ്യൊപ്പിട്ട് നൽകിയ 'മൗലവി ഫാസിൽ ദാരിമി 'ബിരുദത്തിന് അർഹനായി.
*വിവാഹവും കുടുംബവും*
മുസ് ലിം കൈരളിയുടെ അഭിമാനമായ മർകസുസ്സഖാഫത്തി സുന്നിയ്യയുടെ പിറവിയും, ശൈഖുന ദാരിമി ഉസ്താദിൻ്റെ വിവാഹവും ഒരേ വർഷമായിരുന്നു എന്ന് നാൽപതാണ്ടുകൾ തികഞ്ഞ ഈ ധന്യവേളയിൽ സഹധർമ്മിണി പൂനൂർ തവരക്കുന്നുമ്മൽ അഹ് മദ് ഹാജിയുടെ പ്രിയ മകളും ,കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഭാര്യാ സഹോദരിയുമാണിവർശൈഖുന മുഹമ്മദ് ദാരിമി ഉസ്താദ്-ഖദീജ എന്നിവരുടെ ദാമ്പത്യവല്ലരിയിൽ നാല് സന്താനങ്ങൾ പിറന്നു. ഇ.കെ അബ്ദുൽ ഖാദിർ സഖാഫി, ഇ.കെ ഫാത്വിമ, ഇ.കെ സഈദ, ഇ.കെ ബരീറ എന്നിവരാണവർ.സി.പി ശാഫി സഖാഫി ആവിലോറ ,ഹാഫിള് അബ്ദുൽ ഹസീബ് അസ്ഹരി നരിക്കുനി, മുഹമ്മദ് ഹബീബ് നൂറാനി അണ്ടോണ, ഹഫ്സത്ത് സൗത്ത് കൊടുവള്ളി എന്നിവർ മരുമക്കളുവാണ്.
*ഇ.കെ ദാരിമി ഉസ്താദ്;ജീവിത ദർശനങ്ങൾ*
പ്രശസ്തമായ 'എഴുത്തച്ഛൻ കണ്ടി' തറവാട്ടിലെ മഹാ പണ്ഡിതനും, സൂഫീവര്യനുമായ സ്വപിതാവിൻ്റെ ആത്മീയ നിയന്തണത്തിൽ ശൈഖുന ദാരിമി ഉസ്താദ് വിലായത്തിൻ്റെ ഉന്നത പടവുകൾ താണ്ടി. ബാല്യകാലത്ത് തന്നെ തൻ്റെ സ്വന്തം പിതാവ് വിദൂരത്തുള്ള മഖാമുകൾ സന്ദർശിക്കാൻ കുട്ടികളെ കൊണ്ടുപോവുമായിരുന്നു. ഓരോ സ്ഥലങ്ങളിൽ എത്തുമ്പോൾ അവിടെയുള്ള മഹാന്മാരെ കുറിച്ച് വിശദീകരണങ്ങൾ നൽകുകയും ചെയ്യുമായിരുന്നു.പല സ്ഥലങ്ങളും ഔലിയാക്കളുടെ സംഗമസ്ഥലങ്ങളാണെന്ന് സൂചിപ്പിക്കുകയും ചെയ്യും.
തിരക്ക് പിടിച്ച തൻ്റെ ജീവിതയാത്രയിൽ ശൈഖുന ദാരിമി ഉസ്താദ് ധാരാളം സിയാറത്തുകൾ നടത്തി. ലോകത്തിൻ്റെ അകത്തും പുറത്തും എന്നല്ല ലോകത്തിൻ്റെ പല ഭാഗത്തുമായി മറപ്പെട്ട് കിടക്കുന്ന മഹാമാരെ നിരന്തരം സിയാറത്ത് ചെയ്തു.ഇറാൻ, ഇറാഖ്, യമൻ, സിറിയ, ഈജിപ്ത്, ഫലസ്തീൻ, സിംഗപ്പൂർ, മലേഷ്യ, ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിങ്ങനെ നീളുന്നു ആ തീർത്ഥയാത്രകളുടെ പട്ടിക.
ഇബ്നു ഹജർ (റ) പറയുന്നു:
فزوارهم يعود عليهم مدد أخروي لا ينكره إلا المحرومون ( تحفة المحتاج ٜ٣/١٣٢)
മഹാന്മാരെ സന്ദർശിക്കുന്നവർക്ക് ഉഖ്റവിയ്യായ സഹായം ലഭിക്കുന്നതാണ്. അല്ലാഹുവിൻ്റെ അനുഗ്രഹം തടയപ്പെട്ട ഹതഭാഗ്യരല്ലാതെ അത് നിശേധിക്കുകയില്ല (തുഹ്ഫ.3/132).ഈ വചനങ്ങൾ ഉൾക്കൊണ്ടായിരുന്നു ശൈഖുന ദാരിമി ഉസ്താദിൻ്റെ ജീവിതം.സിയാറത്തുകൾ ശൈഖുനാക്ക് ആനന്ദമായിരുന്നു. അതിലുപരി ആത്മീയ ലോകത്ത് പുതിയ വാതായനങ്ങൾ തുറന്ന് കൊണ്ടുള്ള മഹാന്മാരുടെ ഒത്തുചേരലാവും അത്.
നന്തിയിൽ നിന്നും ബിരുദം നേടിയ ശേഷം ശൈഖുന ദാരിമി ഉസ്താദ് തൃശ്ശൂർ ഇടത്തിരുത്തിയിൽ മുദരിസായി സേവനം അനുഷ്ടിച്ചു. പിന്നീട് കൊച്ചിയിലെപള്ളുരുത്തി, നമ്പിയാം പുറം, തോട്ടത്തുംപടി എന്നിവിടങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
നമ്മുടെ ശൈഖുന ഇ.കെ ദാരിമി ഉസ്താദ് ബാല്യകാലത്ത് തന്നെ ഇലാഹീ സ്മരണയിലായി ജീവിതം നയിച്ചവരായിരുന്നു.പഠന കാലത്ത് സദാ മുത്വാലഅയിലും, ദിക്റിലും,ഫിക്റിലുമായി കഴിഞ്ഞു. അങ്ങനെ ആത്മീയതയുടെ ഉന്നതങ്ങൾ കൗമാരപ്രായത്തിൽ തന്നെ കീഴടക്കി എന്നതിന് തെളിവാണ് ഈ കാലഘട്ടത്തിൽ, ഔലിയാക്കളുടെ ചക്രവർത്തി ശൈഖ് മുഹ് യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ)യേയും, ശൈഖ് അഹ് മദുൽ കബീർ രിഫാഈ( റ )യേയും ദർശിക്കാൻ ഭാഗ്യം സിദ്ധിച്ചു എന്നത്. 60-ൽ പരം ത്വരീഖത്തുകളുടെ ശൈഖും ഖലീഫയുമായിട്ടും ആ പരമരഹസ്യം ആരും അറിയാതെ കാത്തു സൂക്ഷിക്കുകയും, സമകാലിക പണ്ഡിതർക്കൊപ്പവും, സാധാരണ ജനങ്ങൾക്കൊപ്പവും ഒരു പോലെ ഇടപഴകി ജീവിക്കുകയും ചെയ്തു ആ മഹാമനീഷി. മുപ്പത്തിമൂന്നുകാരനായ, യുവാവായ ശൈഖുനാക്ക് തൻ്റെ ഖിലാഫത്ത് നൽകാൻ സ്വപിതാവ് തീരുമാനിച്ചത് തൻ്റെ മകൻ്റെ ആത്മീയ ഉയർച്ച കണ്ടതിനാലാണ് .
1 380
*മർഹൂം ഇ.കെ മുഹമ്മദ് ദാരിമി അൽ ഖാദിരി (റ) ജീവിതം, ദർശനം, പ്രബോധനം*
ശൈഖുന ഇ.കെ ദാരിമി ഉസ്താദ് (റ) ഭൗതികലോകത്ത് നിന്നും വിട പറഞ്ഞിട്ട് ആറാണ്ട് പൂർത്തിയാവുന്നു.ആ പുരുഷായുസ്സ് മുഴുവനും ഇവിടെ പകർത്തുക എന്നത് അസാധ്യമാണ്. എന്നാലും സംഭവബഹുലമായ ജീവിത ധാരയിൽ നിന്നും അൽപം കണികകൾ പരതി നോക്കിയാൽ അതുല്യമായ മുത്തുമണികൾ നമുക്ക് കണ്ടെത്താൻ കഴിയും. ആത്മീയതയുടെ അത്യുന്നത സോപ്പാനങ്ങൾ കീഴടക്കി മേപഥു പൂണ്ട പഥിക മനസുകൾക്ക് ആശ്വാസത്തിൻ്റെ തേനാറുകൾ ഒഴുക്കിയ ആ മഹാമനീഷി സ്നേഹത്തിൻ്റെ വള്ളിക്കുടിലുകൾ തീർത്ത് നമുക്കിടയിലൂടെ കടന്നു പോയി. ആധുനികതയുടെ അതിപ്രസരത്തിൽ മനുഷ്യമനസുകൾ മലീനസമാകുന്ന ഈ നവ നൂറ്റാണ്ടിൽ, സ്വപിതാവിൻ്റെ മഹിത മാതൃകകൾ മനസിലേറ്റി മാനവന് പുതുവെളിച്ചം പകരുകയായിരുന്നു അവർ.
"الولي هو العارف با الله تعالوصفاته بحسب ما يمكن،المواظب علی الطاعات،المجتنب عن المعاصی،المعرض عن الإنهماك فی اللذات والشهوات (شرح العقاإد ١٣١)
"അള്ളാഹുവെയും അവൻ്റെ വിശേഷണങ്ങളെയും സാധ്യമാകുന്നത്ര അറിയുന്നവനും ഇബാദത്തുകൾ പതിവാക്കിയവനും ദേഹേച്ഛകളിലും സുഖങ്ങളിലും മുഴുകുന്നതിൽ നിന്ന് തിരിഞ്ഞു കളയുന്നവനുമാണ്
'വലിയ്യ് '(ശർഹുൽ അഖാ:) "
"വലിയ്യ് '' എന്നതിന് 'അടുത്തവൻ' എന്നാണ് ഭാഷയിൽ അർത്ഥം. അപ്പോൾ ഇഖ്ലാസിൻ്റെയും, ഇബാദത്തുകളുടെയും ആധിക്യം നിമിത്തം അടിമ അള്ളാഹുവുമായും, അനുഗ്രഹo, കാരുണ്യം, ഗുണം എന്നിവയിലൂടെ അള്ളാഹു അടിമയുമായും അടുക്കുമ്പോൾ വിലായത്തുണ്ടായി തീരുന്നു (റാസി: 10/164 ) ". ഇപ്രകാരം വിലായത്തിൻ്റെ ഉന്നത പദവി കരഗതമാക്കിയ ശൈഖുന ദാരിമി ഉസ്താദ് ,നമുക്ക് മുന്നിൽ കാഴ്‌ചവെച്ച മഹത് ജീവിതത്തെക്കുറിച്ച് നമുക്കൽപം അന്വേഷിക്കാം.
*ജനനവും ജീവിതവും*
യമനിൽ നിന്നും കേരളത്തിലേക്ക് ഇസ്ലാമിക പ്രബോദനത്തിന് വേണ്ടി വന്നവരായിരുന്നു 'സയ്യിദ് അലി ഹാമിദ് ബാ അലവി തങ്ങൾ '. തങ്ങളവർകളുടെ സേവകനായിരുന്നു മുഹമ്മദ് കോയ. അദ്ദേഹവും കൂടെ ഉണ്ടായിരുന്നു.അവർ കോഴിക്കോട് 'വരക്കൽ' എന്ന സ്ഥലത്ത് താമസമാക്കി. പിന്നീട് ഒരു സമൂഹത്തിൻ്റെ ആശാ കേന്ദ്രമായി വരക്കൽ തറവാട് മാറി. സയ്യിദ് അവർകൾക്ക് സേവനം നൽകിയതിനാൽ മുഹമ്മദ് കോയ ' കാത്തിബ് ' ( എഴുത്തുകാരൻ ) ' എന്ന പേരിൽ അറിയപ്പെട്ടു. ഇദ്ദേഹത്തിൻ്റെ കുടുംബ പരമ്പരയിൽ അബൂബക്കർ മുസ്ലിയാർ (റ) ഉണ്ടായി. അദ്ദേഹത്തിൻ്റെ വീട് കോഴിക്കോടിനടുത്ത് പറമ്പിൽ കടവിൽ എഴുത്തച്ഛൻ കണ്ടിയിലാണ്.ഈ പരമ്പരയിലുള്ളവർ വരയ്ക്കൽ സയ്യിദുമാരുടെ ഹിദ് മത്തിലായി കഴിഞ്ഞവരായിരുന്നു.അബൂബക്കർ മുസ്ലിയാരുടെ മകനായിരുന്നു കോയക്കുട്ടി മുസ്ലിയാർ (റ). പിതാവിൽ നിന്നും ശിക്ഷണം ലഭിച്ച കോയക്കുട്ടി മുസ്ലിയാർ പ്രസിദ്ധ ആലിമും ,ആ ബിദും, സൂഫീ വര്യനുമായിരുന്നു.കോയക്കുട്ടി മുസ്ലിയാരുടെയും ബീവിക്കുട്ടി എന്നവരുടെയും ദാമ്പത്യ ജീവിതത്തിൽ 12 മക്കൾ ജനിച്ചു.അബൂബക്കർ, ഉമർ, ഉസ്മാൻ, അലി, അഹ് മദ്,ഹസ്സൻ, അബ്ദുല്ല, ആമിന, ആയിഷ എന്നിവരാണവർ. മൂത്ത പുത്രൻ 'ശംസുൽ ഉലമ ' എന്ന പേരിൽ പ്രസിദ്ധനായിരുന്ന ഇ.കെ അബൂബക്കർ മുസ്ലിയാർ (ന:മ) എന്നവരുടെ അനുജനായിരുന്നു ഇ.കെ ഉമർ ഹാജി.നമ്മുടെ വന്ദ്യ ശൈഖുന ദാരിമി ഉസ്താദിൻ്റെ പ്രിയപ്പെട്ട പിതാവ്.'വിത്ത് ഗുണം പത്ത് ഗുണം ' എന്ന് പറഞ്ഞ പോലെ പിതാവിൻ്റെ മുഴുവൻ ഗുണങ്ങളും ശൈഖുനയിൽ പ്രകടമായിരുന്നു. ' പഴുന്നാന മൂപ്പർ 'എന്ന പേരിൽ പ്രശസ്തനായിത്തീർന്ന, പ്രശസ്ത ആരിഫും, വലിയ്യുമായ അയിലക്കാട് സഈദ് സിറാജുദ്ദീൻ മഖ്ദൂമി (റ) എന്ന വരുടെ ഖലീഫയും ആയ ശൈഖ് കമാലുദ്ധീൻ ഉമറുൽ ഖാദിരി എന്നവരുടെയും ,കാരന്തൂർ മണ്ഡാളിൽ മൊയ്തീൻ ഹാജിയുടെ മകളായ ആമിന എന്നവരുടെയും ദാമ്പത്യവല്ലരിയിൽ വിരിഞ്ഞ ആദ്യ കുസുമമാണ് ശൈഖുന ദാരിമി ഉസ്താദ്.
ഈമാനിക പ്രഭ ചൊരിയുന്ന മുഖ കമലം,പൂർണ്ണചന്ദ്രനെ വെല്ലുന്ന പ്രസന്നത,ആരെയും ആകർഷിക്കുന്ന ആകാര വൈഭവം,വിശാലമായ നെറ്റിത്തടം, പ്രോജ്വലമായ നേത്രങ്ങൾ, വീതിയുള്ള പുരികങ്ങൾ ,ചുവന്ന ചുണ്ടുകൾ, മനോഹരമായ നാസിക, ഒതുക്കി വെട്ടിയ താടി ഇതായിരുന്നു ശൈഖുന ദാരിമി ഉസ്താദിൻ്റെ ബാഹ്യരൂപം.
ഹിജ്റ 1371 (AD - 1951) റബീഉൽ ആഖിർ 13 -ാം രാവിലാണ് മഹാനവർകൾ ഭൂജാതരായത്.ശൈഖ് കമാലുദ്ദീൻ ഉമറുൽ ഖാദിരി (റ) യ്ക്ക് ഒരു മകൻ പിറന്ന വിവരം അറിഞ്ഞ് ശൈഖവർകളുടെ അഭിവന്ദ്യ ഗുരുവായ ശൈഖ് സഈദ് സിറാജുദ്ധീനിൽ ഖാദിരി (റ) കുട്ടിയെ കാണാനായി പറമ്പിൽ കടവിലെത്തി.ആ പിഞ്ചു കുഞ്ഞിനെ കയ്യിലെടുത്ത് ( ഹാ ദാ വലദീ) എന്ന് പറഞ്ഞ് സന്തോഷിക്കുകയും, കുഞ്ഞിൻ്റെ ബറകത്തിനായി ദുആ ചെയ്യുകയും ചെയ്തു.ബാല്യകാലത്ത് തന്നെ ദീനീ ചിട്ടയിൽ സ്വപിതാവിൻ്റെ ആത്മീയ ശിക്ഷണത്തിലായി ശൈഖുനയും, സഹോദരങ്ങളും വളരുകയായിരുന്നു. ഇ.കെ ഹുസൈൻ മുസ്ലിയാർ, ഇ.കെ അബ്ദുൽ ഖാദർ മുസ്ലിയാർ (ബാവ മുസ്ലിയാർ ) ,ഫാത്തിമ, ഖദീജ, മറിയം എന്നിവരായിരുന്നു ഉമറുൽ ഖാദിരി (റ) യുടെ മറ്റു മക്കൾ.
*വിദ്യാഭ്യാസം*
മഹത്തുക്കളായ മാതാപിതാക്കളുടെ തർബിയത്തിൽ ശൈഖുന ദാരിമി ഉസ്താദിൻ്റെ ജീവിതം മുന്നോട്ട് പോയി. ഉപ്പാപ്പയായ കോയക്കുട്ടി മുസ്ലിയാർ (റ) വിൽ നിന്നാണ് ദീനിൻ്റെ ബാലപാഠങ്ങൾ പഠിച്ചത്.പിന്നീട് എളാപ്പയായ ഇ.
1 380
മന്‍ഖൂസ്വ് മൗലിദ്: ഇശ്ഖിന്റെ കാവ്യപ്രപഞ്ചം
പ്രേമം കയ്പിനെ മധുരമാക്കും. വേദനയെ ഔഷധമാക്കും
http://www.islamonweb.net/article/2011/10/2021/?fb_action_ids=10151089242285787&fb_action_types=og.likes&fb_source=timeline_og&action_object_map=%7B%2210151089242285787%22%3A10151027765701359%7D&action_type_map=%7B%2210151089242285787%22%3A%22og.likes%22%7D&action_ref_map=[]
1 380
അറബി, പേര്‍ഷ്യന്‍ ഭാഷകളും ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങളും അറിയുന്നവരെയാണ് അഭ്യസ്ത വിദ്യരെന്നു പറഞ്ഞിരുന്നത്. അവരുടെ മനസ്സ് ഇസ്‌ലാമികമായി രൂപപ്പെട്ടിരുന്നു. ബാഹ്യമായ സഹായങ്ങള്‍ അവര്‍ക്കാവശ്യമുണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് നടപ്പിലുള്ളത്. ഖുര്‍ആനും സുന്നത്തും വരെ അവിടെ പഠിപ്പിക്കപ്പെടുന്നില്ല. ഈ സാഹചര്യങ്ങളില്‍ ഇത്തരം സദസ്സുകള്‍ പഠിപ്പിക്കപ്പെടുന്നത് പ്രയോജനപ്രദമാണ്. എന്നാല്‍ കളിയും വിനോദവുമായിരിക്കരുത്, പഠനവും പരിശീലനവുമായിരിക്കണം അവയുടെ ലക്ഷ്യം.
വിവ: റഹ്മാന്‍ മുന്നൂര്
1 380
ക്രിസ്തുമസ് ആഘോഷത്തിനും ഇവയൊക്കെ പതിവായിരുന്നു.
നബിദിനാഘോഷം അംഗീകരിക്കാന്‍ പണ്ഡിതന്മാരില്‍ നല്ലൊരു വിഭാഗം തയാറായില്ല. എന്നാല്‍ സൂഫികള്‍ യാതൊരു മടിയും കൂടാതെ അതംഗീകരിച്ചു. ഇസ്‌ലാമിക ലോകത്തെമ്പാടും സ്വൂഫി സില്‍സിലകള്‍ പ്രചരിച്ചിരുന്ന കാലമാണത്. അവര്‍ക്ക് പരക്കെ സ്വീകാര്യത ലഭിച്ചിരുന്നു. മുസ്‌ലിംകള്‍ അവരെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. നബിദിനാഘോഷത്തിന്റെ പ്രചാരത്തില്‍ സ്വൂഫികള്‍ വഹിച്ച പങ്ക് സുപ്രധാനമാണ്. രാജാക്കന്മാരുടെ പരിശ്രമം കൊണ്ടുമാത്രം അതിന് പൊതുസ്വീകാര്യത ലഭിക്കുമായിരുന്നില്ല. എങ്കിലും അയ്യൂബി ഭരണാധികാരികള്‍ സിറിയ, ഈജിപ്ത്, ഹിജാസ് എന്നിവിടങ്ങളിലെല്ലാം അത് പ്രചരിപ്പിക്കുകയുണ്ടായി. ഉസ്മാനിയ സാമ്രാജ്യത്തില്‍ അത് വ്യാപിപ്പിച്ചത് സുല്‍ത്താന്‍ മുറാദ് ആറാമനാണ് (ഹിജ്‌റ 996).
മൗലൂദുകള്‍
മീലാദാഘോഷങ്ങളില്‍ സാധാരണ പാരായണം ചെയ്യപ്പെടുന്ന ഏതാനും കിതാബുകളുടെ പേരാണ് താഴെ പറയുന്നത്.
1. ഇബനു ദിഹ്‌യ കല്‍ബിയുടെ 'അത്തന്‍വീര്‍ ഫീ മൗലിദില്‍ ബഷീര്‍ വന്നദീര്‍'
2. കഅ്ബുബ്‌നു സുഹൈറിന്റെ 'ബാനത് സുആദ്'
3. ശറഫുദ്ദീന്‍ ബൂസിരിയുടെ 'ബുര്‍ദ'
4. ബൈഹഖി, അബ്ദുര്‍റഹ്മാനുബ്‌നു ജൗസി എന്നിവരുടെ മൗലൂദുകള്‍.
5. ജഅ്ഫര്‍ ബര്‍സഞ്ചി മദനിയുടെ 'ഖിസ്സത്തുമൗലിദുന്നബി'
മൗലൂദ് പാരായണവേളയില്‍ നബി(സ)യുടെ പേര് കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്ന ആചാരം ഫാത്വിമികള്‍ വഴിയായി പ്രചരിച്ചു നബിദിനാഘോഷത്തിലൂടെയാണ് വന്നത്. അയ്യൂബികളുടെ നബിദിനാഘോഷത്തില്‍ ഈ ആചാരമുണ്ടായിരുന്നില്ല. യേശുക്രിസ്തുവിന്റെ ജന്മദിനാഘോഷത്തില്‍ ക്രിസ്ത്യാനികള്‍ക്ക് അങ്ങനെയൊരു പതിവില്ലാത്തതാണ് കാരണം. ഇന്ത്യയില്‍ നബിക്ക് സലാം പറയുന്ന സന്ദര്‍ഭത്തിലാണ് എഴുന്നേറ്റു നില്‍ക്കുക. നബി(സ) ആ സന്ദര്‍ഭത്തില്‍ സദസ്സിലേക്ക് കടന്നുവരും എന്നാണ് സങ്കല്‍പം. തിരുമേനിയോടുള്ള ബഹുമാനസൂചകമായാണ് എഴുന്നേറ്റ് നില്‍ക്കുന്നത്.
ഇന്ത്യയില്‍
ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ പണ്ടുകാലം മുതല്‍ക്കേ നബിദിനാഘോഷം നടപ്പിലുണ്ട്. ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടില്‍ സുല്‍ത്താന്‍ സിക്കന്തര്‍ ലോധിയുടെ പിതൃവ്യ പുത്രന്‍ അസാധാരണമായ രീതിയില്‍ നബിദനമാഘോഷിച്ചിരുന്നു. റബീഉല്‍ അവ്വല്‍ ഒന്നാം തീയതി മുതല്‍തന്നെ, ആഘോഷം തുടങ്ങും. ദിവസവും ദാനധര്‍മങ്ങള്‍ വിതരണം ചെയ്യും. ഒന്നാം ദിവസം 1000 സ്വര്‍ണനാണയങ്ങള്‍, രണ്ടാം ദിവസം 2000 സ്വര്‍ണ നാണയങ്ങള്‍, മൂന്നാം ദിവസം 3000 ഈ ക്രമത്തില്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ട് വരെ അത് തുടരും. അന്ന് 12,000 സ്വര്‍ണനാണയമായിരിക്കും ദാനം ചെയ്യുന്നത്. അതോടൊപ്പം ഭക്ഷണവും മധുര പലഹാരങ്ങളും വിതരണം ചെയ്യപ്പെടുന്നു (തക്ദിറത്തുല്‍ ഉലമാഅ്-മൗലവി റഹ്മാന്‍ അലി). ഷാജഹാന്റെ മന്ത്രിയായിരുന്ന സഅദുല്ലാഖാന്റെ പുത്രന്‍ ഹഫീസുല്ലാഖാന്‍ ആയിരം പേര്‍ക്ക് സദ്യ നല്‍കുകയും ആഫ്താബ(ഒരുതരം പാത്രം)യില്‍ വെള്ളമെടുത്ത് അവരുടെയെല്ലാം കൈ കഴുകിക്കൊടുക്കുകയും ചെയ്തിരുന്നുവെന്ന് മൗലാനാ ഗുലാം അലി ആസാദ് ബല്‍ഗ്രാമി (ഹിജ്‌റ 1200) 'യദെബൈളാ' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. 1112-ലാണ് ഹഫീസുല്ലാഖാന്‍ അന്തരിച്ചത്. ഇത്തരം ആഘോഷം അക്കാലത്ത് ഉപരിവര്‍ഗങ്ങള്‍ക്കിടയില്‍ പരിമിതമായിരുന്നു.
ഔധിയില്‍ ശീഈകളുടെ ഭരണം സ്ഥാപിതമായതിനുശേഷമാണ് സാധാരണക്കാര്‍ക്കിടയില്‍ അതിനു പ്രചാരം സിദ്ധിക്കുന്നത്. ഔധിയില്‍ ശീഈകള്‍ വളരെ ആര്‍ഭാടത്തോടെ മുഹര്‍റം ആഘോഷിച്ചിരുന്നു. അതിന്റെ ഒരു പ്രതിവര്‍ത്തനമെന്ന നിലയില്‍ സുന്നികള്‍ മീലാദാഘോഷത്തിനു കൊഴുപ്പു കൂട്ടി. ഹാശിമി ഫരീദാബാദി താരീഖെഹിന്ദ്‌വ പാകിസ്താന്‍' എന്ന ഗ്രന്ഥത്തില്‍ ഇത് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഇക്കാലത്താണ് മൗലാനാ ഗുലാം ഇമാം ശഹീദി തന്റെ 'മീലാദ് നാമ' രചിച്ചത്.
ഇന്ത്യയിലും പാകിസ്താനിലും ബറേല്‍വികളാണ് നബിദിനാഘോഷം കൂടുതലായാഘോഷിക്കുന്നത്. ദയൂബന്തികള്‍ അതിനെതിരല്ലെങ്കിലും മൗലൂദ് പാരായണവേളയില്‍ നില്‍ക്കുന്ന പതിവ് ഉത്തമമായി അവര്‍ കരുതുന്നില്ല. അഹ്‌ലെ ഹദീസുകാരാകട്ടെ നബിദിനാഘോഷം അടിസ്ഥാനപരമായിത്തന്നെ ബിദ്അത്തും അനനുവദനീയവുമായി ഗണിക്കുന്നവരാണ്.
സീറത്തുന്നബി
ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ സീറത്തുന്നബി യോഗങ്ങള്‍ നമ്മുടെ രാജ്യത്ത് തുടങ്ങുകയുണ്ടായി. മീലാദുന്നബി ആഘോഷങ്ങളില്‍നിന്ന് വ്യത്യസ്തമാണിത്. നബി(സ)യുടെ ജന്മത്തെക്കുറിച്ച് ചില നിവേദനങ്ങള്‍ ഓതിക്കേള്‍പ്പിക്കുക, ചില മുഅ്ജിസത്തുകള്‍ വിവരിക്കുക, നബിക്ക് സലാം ചൊല്ലുക തുടങ്ങിയവയാണ് നബിദിനാഘോഷങ്ങളില്‍ നടക്കുന്നത്. അതിന്റെ വിഷയങ്ങള്‍ നിര്‍ണിതമാണ്. സീറത്തുന്നബി യോഗങ്ങളില്‍ നബി(സ)യുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ചെയ്യുന്നത്. നബി(സ)യുടെ ജീവിതം മുസ്‌ലിംകള്‍ക്ക് ഉത്തമമായ മാതൃകയാണ്. അതിനെ പിന്‍പറ്റുക അവര്‍ക്ക് നിര്‍ബന്ധമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ നബി(സ)യുടെ ജീവിതത്തെ മുസ്‌ലിംകള്‍ ആദ്യം തൊട്ടേ സൂക്ഷ്മമായി നിരീക്ഷിച്ചു പഠിച്ചിരുന്നു. ആ മഹല്‍ ജീവിതത്തിന്റെ വിശദാംശങ്ങള്‍ വരെ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്.
രാജഭരണകാലത്ത് ഇസ്‌ലാമിക വിദ്യാഭ്യാസമാണ് നിലനിന്നിരുന്നത്.
1 380
മാര്‍പ്പാപ്പയുടെ പ്രേരണയാല്‍ യൂറോപ്പിലെ പ്രഭുക്കളും രാജാക്കന്മാരും സൈന്യങ്ങളുമായി വന്നു സിറിയയും ഫലസ്ത്വീനും കൈയടക്കി. സിറിയന്‍ തീരങ്ങളില്‍ അവര്‍ കൊച്ചു കൊച്ചു രാജ്യങ്ങള്‍ സ്ഥാപിച്ചു. ഒരു നൂറ്റാണ്ടുകാലം (90 വര്‍ഷം) അവ നിലനില്‍ക്കുകയുണ്ടായി. സ്വലാഹുദ്ദീന്‍ അയ്യൂബിയും ഇമാമുദ്ദീന്‍ സക്കിയുമാണ് കുരിശുയോദ്ധാക്കളെ മുട്ടുകുത്തിച്ചത്. എങ്കിലും അവര്‍ക്ക് അന്ത്യം കുറിച്ചത് ഈജിപ്തിലെ അടിമ രാജാക്കന്മാരായിരുന്നു. കുരിശുയുദ്ധം നടന്ന രണ്ടു നൂറ്റാണ്ടുകാലം വിരാമമില്ലാത്ത യുദ്ധമായിരുന്നില്ല. ഇടക്ക് സമാധാന കാലവുമുണ്ടായിരുന്നു. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഔന്നത്യവും മഹിമയും ആക്രമണകാരികളായ ക്രിസ്തീയരുടെ കണ്ണ് തുറപ്പിച്ചു. മുസ്‌ലിംകളില്‍നിന്നു പല കാര്യങ്ങളും അവര്‍ സ്വായത്തമാക്കി. അതുപോലെ മുസ്‌ലിംകള്‍ അവരില്‍നിന്നും പലതും സ്വീകരിക്കുകയുണ്ടായി. ക്രിസ്ത്യാനികള്‍ ഡിസംബര്‍ 25 യേശുക്രിസ്തുവിന്റെ ജന്മദിനമായി ആഘോഷിച്ചിരുന്നു. അതുകൊണ്ട് മുസ്‌ലിംകള്‍ക്ക് തോന്നി തങ്ങളുടെ പ്രവാചകന്റെ ജന്മദിനവും ആഘോഷിക്കണമെന്ന്. മൗസിലിലും അര്‍ബലിലും നബിദിനാഘോഷം തുടങ്ങിയത് ഇക്കാലത്താണ്. ഖാസി ഇബ്‌നുഖല്ലിക്കാന്‍ (ഹിജ്‌റ 680-ല്‍ മരണം) 'വഫയാത്തുല്‍ അഅ്‌യാനി'ലും ഹാഫിസ് ഇബ്‌നുകസീര്‍ (ഹിജ്‌റ 775) 'അല്‍ബിദായത്തുവന്നിഹായ'യിലും പറയുന്നത് മൗസിലില്‍ ഉമറുബ്‌നു മുഹമ്മദ് എന്ന ഒരു വ്യക്തിയാണ് ആദ്യമായി നബിദിനാഘോഷം തുടങ്ങിയത് എന്നാണ്. അര്‍ബലിലെ രാജാവ് മുളഫ്ഫറുദ്ദീനുബ്‌നു സൈനുദ്ദീന് അതിഷ്ടപ്പെടുകയും ഹിജ്‌റ 607-ല്‍ രാജകീയ പ്രൗഢിയോടുകൂടി തന്നെ അദ്ദേഹം അത് കൊണ്ടാടുകയും ചെയ്തു. ഇബ്‌നുദിഹ്‌യ ബലന്‍ സിയ്യ എന്ന പേരില്‍ പ്രസിദ്ധനായ ശൈഖ് അബ്ദുല്‍ ഖത്താബ് ഉമറുബ്‌നുല്‍ഹസന്‍ കല്‍ബി സ്‌പെയിനിലെ പ്രശസ്തനായ ഒരു പണ്ഡിതനായിരുന്നു. അദ്ദേഹം സിറിയ, ഇറാഖ് വഴി അര്‍ബലിലെത്തി. നബിതിരുമേനിയുടെ ജന്മദിനത്തെക്കുറിച്ച് ഒരു ഗ്രന്ഥമെഴുതാന്‍ മുളഫ്ഫറുദ്ദീന്‍ രാജാവ് അദ്ദേഹത്തോടാവശ്യപ്പെട്ടു. 'അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീര്‍ വന്നദീര്‍' എന്ന പേരില്‍ ഒരു പുസ്തകമെഴുതി അദ്ദേഹം രാജാവിന് സമര്‍പ്പിക്കുകയും ചെയ്തു. മൗലീദിനെക്കുറിച്ച പ്രമഥ ഗ്രന്ഥമത്രെ ഇത്.
നബിദിനാഘോഷം ക്രിസ്ത്യാനികളെ അനുകരിച്ച് ആവിഷ്‌കരിച്ചതാണെന്ന വസ്തുത വളരെ വ്യക്തം. തജ്‌വീദിന്റെ ഇമാമായ ശംസുദ്ദീന്‍ ഇബ്‌നുല്‍ ജസരിയുടെ ഒരു വാക്യം മുല്ലാ അലിഖാരി അല്‍ഹനഫി (ഹി. 1014) തന്റെ 'അല്‍മൗരിദുര്‍മി ഫീ മൗലിദിന്നബവി' എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. 'കുരിശുകാര്‍ അവരുടെ പ്രവാചകന്‍ ജനിച്ച രാത്രി മഹത്തായ ഒരാഘോഷമാക്കിയിട്ടുണ്ടെങ്കില്‍ പ്രവാചകന്റെ ജന്മദിനത്തെ ആദരിക്കാന്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ ഇസ്‌ലാമിന്റെ വക്താക്കളാണ്' എന്നു ഇബ്‌നുല്‍ ജസരി (ഹി. 831/ ക്രി 1469) പറഞ്ഞിരിക്കുന്നു. ജസരിയുടെ ഈ അഭിപ്രായത്തോട് മുല്ലാ ഖാരി അലിയോജിക്കുന്നില്ല. അതിനാല്‍ ഈ വാക്യം ഉദ്ധരിച്ചശേഷം അദ്ദേഹം ഇങ്ങനെ എഴുതി: ''പക്ഷേ, അഹ്‌ലുകിതാബിനോട് വിയോജിക്കാനാണ് ഇസ്‌ലാം നമ്മോട് കല്‍പിച്ചിരിക്കുന്നത്.'' ക്രിസ്ത്യാനികളെ അനുകരിച്ചാണ് മുസ്‌ലിംകള്‍ നബിദിനാഘോഷം തുടങ്ങിയതെന്ന് മുകളിലുദ്ധരിച്ച ജസരിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. മുളഫ്ഫറുദ്ദീന്‍ രാജാവിന്റെ നബിദിനാഘോഷത്തെപ്പറ്റി ഇബ്‌നുഖല്ലിക്കാന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
''നബിദിനാഘോഷം ഒരാഴ്ച നീണ്ടുനിന്നിരുന്നു. അതില്‍ വിനോദങ്ങളും ദീപാലങ്കാരങ്ങളും നര്‍ത്തകരായ സ്ത്രീ പുരുഷന്മാരുടെ സംഘങ്ങളും വാദ്യമേളകളുമെല്ലാം ഉണ്ടായിരുന്നു. സമാപന ദിവസത്തെ ആഘോഷമാണ് പ്രധാനം. അന്ന് മഗ്‌രിബിനു ശേഷം കൊട്ടാരത്തില്‍നിന്ന് നഗരത്തിലെ വലിയ ഖാന്‍ഗാഹ് വരെ പന്തം കൊളുത്തിയ ഘോഷയാത്രയുണ്ടായിരിക്കും. ഘോഷ യാത്രയുടെ മുമ്പില്‍ നടക്കുന്നത് രാജാവ് തന്നെയാണ്. അടുത്ത ദിസം മരത്തടികള്‍ കൊണ്ട് ഉയര്‍ന്ന ഒരു സ്റ്റേജ് നിര്‍മിച്ചിരിക്കും. അതിലിരുന്ന് പണ്ഡിതന്മാര്‍ മതപ്രഭാഷണം നടത്തും. സ്റ്റേജിന് മുമ്പില്‍ മരം കൊണ്ടുള്ള ഉയര്‍ന്ന മിനാരമുണ്ടാക്കും. അതിലിരുന്നാണ് രാജാവ് വിനോദങ്ങള്‍ കാണുക. പട്ടാളക്കാര്‍ മുഴുവന്‍ ചിട്ടയോടെ മുന്നില്‍ അണിനിരന്നു നില്‍പുണ്ടാവും. ഒരുവശത്ത് പണ്ഡിതന്മാര്‍, പ്രഭുക്കള്‍, കൊട്ടാരവാസികള്‍ എന്നിവരും അവരവരുടെ പദവിയനുസരിച്ച് നിലയുറപ്പിച്ചിട്ടുണ്ടാവും. അവിടെവെച്ച് ഉമറാക്കളുടെ വസ്ത്രദാന ചടങ്ങ് നടക്കുന്നു. തുടര്‍ന്ന് ഒരു പൊതുസദ്യയുണ്ടാവും. സദസ്യര്‍ മുഴുവനും സദ്യക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ടാവും. ഭക്ഷണം കഴിഞ്ഞാല്‍ എല്ലാവരും ഖാന്‍ഗാഹില്‍ പ്രസംഗപരമ്പര കേള്‍ക്കാനായി പോവുന്നു. രാജാവിനോടൊപ്പം അതില്‍ പങ്കെടുക്കുന്നു.''
ആഘോഷസ്ഥലത്ത് കളിവിനോദങ്ങള്‍ക്കു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാട് ചെയ്തിട്ടുണ്ടാവും. ദഫ്ഫ്, തബല, പുരുഷന്മാരുടെയും ബാലന്‍മാരുടെയും സംഘങ്ങള്‍, സുന്ദരിമാരായ പാട്ടുകാരികളുടെ സംഘങ്ങള്‍ തുടങ്ങിയവ നബിദിനാഘോഷങ്ങളില്‍ പതിവായിരുന്നുവെന്ന് അല്ലാമാ ഫാഖിഹാനി രേഖപ്പെടുത്തിയിട്ടുണ്ട്.
അല്ലാമാ ഖഫ്ഫാജി നൃത്ത്യനൃത്തങ്ങളെയും വാദ്യമേളകളെയും കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
1 380
ആറു നൂറ്റാണ്ട് സൈദികളായി നിലകൊണ്ട മക്കയിലെ ശരീഫുകള്‍ പിന്നീട് ഉസ്മാനിയാ ഖിലാഫത്തിന്റെ കീഴിലായപ്പോള്‍ സുന്നീ വിശ്വാസം കൈക്കൊള്ളുകയുണ്ടായി.
ഈ കാലത്ത് (ഹിജ്‌റ നാലാം നൂറ്റാണ്ട്-ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ട്) മക്കയില്‍ പല ആഘോഷങ്ങളും പുതുതായി ആഘോഷിക്കപ്പെട്ടിരുന്നു എന്ന് 'താരീഖ് മക്ക'യുടെ കര്‍ത്താവായ അഹ്മദ് സബാഈ രേഖപ്പെടുത്തിയിട്ടുണ്ട്. നബിദിനം, ഫാത്വിമ(റ)യുടെ ജന്മദിനം, ഖദീജാബീവിയുടെ ജന്മദിനം, ആമിനാ ബീവിയുടെ ജന്മദിനം, അലി(റ)യുടെ ജന്മദിനം, ആശൂറാ ദിനം, അവസാനത്തെ ബുധനാഴ്ച എന്നിവ അവയില്‍ ചിലതത്രെ. ഈ ആഘോഷങ്ങളില്‍ നബി(സ)യുടെ പേര് ഉച്ചരിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ പൊടുന്നനെ എഴുന്നേറ്റുനില്‍ക്കും. പ്രസംഗത്തില്‍ ഖലീഫയുടെ നാമം ഉച്ചരിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കണമെന്നു ഫാത്വിമി ഭരണാധികാരിയായ ഹകീം ബി അംരില്ലാഹി (ഹി. 386-411) കല്‍പന പുറപ്പെടുവിച്ചിരുന്നതായി അഹ്മദ് സബാഈ 'താരീഖു മക്ക'യില്‍ (പേജ് 145) രേഖപ്പെടുത്തുന്നു. തെരുവുകളില്‍ വെച്ച് ഖലീഫയുടെ പേരു കേള്‍ക്കുമ്പോഴേക്കും ജനങ്ങള്‍ എഴുന്നേറ്റുനില്‍ക്കുന്നേടത്തോളം എത്തി ഈ സ്ഥിതി. ഈജിപ്തില്‍ നടപ്പാക്കിയിരുന്ന ഈ സമ്പ്രദായം ഹിജ്‌റ 386-ല്‍ മക്കയിലും അദ്ദേഹം നടപ്പില്‍ വരുത്തി.ഈതേ ഹാകിം ബി അംരില്ലയെയാണ് ദുറൂസികള്‍ ദൈവമായി കണക്കുന്നതെന്ന വസ്തുതയും ഇവിടെ ഓര്‍ക്കുക.
ഇബ്‌നുജുബൈര്‍ അന്തുലുസി (മരണം ഹി. 614) തന്റെ യാത്രാവിവരണത്തില്‍ മക്കയിലെ നബിദിനാഘോഷത്തെപ്പറ്റി പറയുന്നുണ്ട്. നബിദിനത്തില്‍ തിരുമേനിയുടെ ജന്മസ്ഥലം സന്ദര്‍ശിക്കുന്നത് പുണ്യകര്‍മമാണെന്ന് കരുതപ്പെട്ടിരുന്നു എന്ന് അദ്ദേഹം എഴുതുന്നു. ഈ സ്ഥലം ഹാറൂന്‍ റശീദിന്റെ മാതാവ് ഖീസ്‌റാന്‍ (ഹി. 173) വിലയ്ക്കു വാങ്ങുകയും അവിടെ ഒരു മദ്‌റസ നടത്തുകയും ചെയ്തിരുന്നു. ഇന്നു ദാറുഖീസ്‌റാന്‍ എന്ന പേരിലാണ് ആ സ്ഥലമറിയപ്പെടുന്നത്. ആശൂറാ ദിനത്തെക്കുറിച്ച് അഹ്മദ് ശല്‍ഹി വിചിത്രമായ ഒരു കാര്യം രേഖപ്പെടുത്തുന്നുണ്ട്. ഫാത്വിമികള്‍ അന്ന് പരിപ്പും ഉള്ളിയും മാത്രമേ തിന്നുകയുള്ളൂവത്രെ.
സഫര്‍ മാസത്തിലെ അവസാനത്തെ ബുധനാഴ്ച ആഘോഷിക്കുന്നതിനെപ്പറ്റി ഇന്ന് അല്‍പമാളുകളേ കേട്ടിരിക്കുകയുള്ളൂ. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ഇന്നും ഈ ദിവസം അവധി നല്‍കപ്പെടുന്നു. സഫറിലെ അവസാനനത്തെ പതിനൊന്ന് ദിവസം നബിതിരുമേനിക്ക് പനി ശക്തിപ്പെട്ടുവെന്നും ഒടുവിലത്തെ ബുധനാഴ്ച രോഗവിമുക്തിയുണ്ടായെന്നും പ്രായം കൂടിയ സ്ത്രീകള്‍ പറയാറുണ്ട്. അതുകൊണ്ടാണ് ആദിനം സന്തോഷം കൊണ്ടാടുന്നത്. ഇതെല്ലാം മുസ്‌ലിംകളിലേക്ക് പകര്‍ന്ന ഇസ്മാഈലി വിശ്വാസാചാരങ്ങളാണ്.
സിറാജുദ്ദൗല, മീര്‍ജാഫര്‍ എന്നിവരില്‍നിന്നാണല്ലോ ഇംഗ്ലീഷുകാര്‍ ബംഗാള്‍ പിടിച്ചെടുത്തത്. ഇവര്‍ രണ്ടുപേരും ശീഈകളായിരുന്നു. അവസാനത്തെ ബുധനാഴ്ച അവധി നല്‍കുന്ന സമ്പ്രദായം ഇംഗ്ലീഷുകാര്‍ അവരില്‍നിന്ന് സ്വീകരിക്കുകയും തങ്ങളുടെ ആധിപത്യത്തിലുള്ള മറ്റു സ്ഥലങ്ങളില്‍ കൂടി നടപ്പാക്കുകയും ചെയ്തു. മറ്റു പ്രദേശക്കാര്‍ക്ക് അതിന്റെ ഉദ്ദേശ്യം അറിയില്ലെങ്കിലും അവരതിനെ സ്വാഗതം ചെയ്തു. ഒഴിവുദിനത്തെ ആരാണ് സ്വീകരിക്കാതിരിക്കുക?
ഫാത്വിമികളുടെ പ്രബോധനം വളരെ മുമ്പുതന്നെ ഇന്ത്യയില്‍ എത്തിയിരുന്നു. ഹിജ്‌റാബ്ദം അഞ്ചാം നൂറ്റാണ്ടില്‍ ഇസ്മാഈലി വിശ്വാസാചാരങ്ങള്‍ ഇന്ത്യയില്‍ നിലനിന്നിരുന്നതായി കാണാം. ഹി. 420-ല്‍ (ക്രി. 1030) മഹ്മൂദ് ഗസ്‌നി സോമനാഥില്‍ ആക്രമണം നടത്തിയപ്പോള്‍ ഇവിടെ ഇസ്മാഈലികളുണ്ടായിരുന്നു. പിന്നീടവരുടെ പ്രബോധന കേന്ദ്രം തന്നെ ഇന്ത്യയിലേക്ക് മാറ്റപ്പെട്ടു. ഹിജ്‌റ 531 മുതല്‍ 946 വരെ യമനിലായിരുന്നു അവരുടെ പ്രബോധന കേന്ദ്രം. 946-ന് ശേഷമാണ് അത് ഇന്ത്യയിലേക്ക് മാറ്റപ്പെട്ടത്. ഇന്ത്യയിലെ അവരുടെ ആദ്യത്തെ പ്രബോധകന്‍ സയ്യിദ് യൂസുഫ് നജ്മുദ്ദീനായിരുന്നു. ഗുജറാത്തിലെ സിദൂപൂരായിരുന്നു അദ്ദേഹത്തിന്റെ കേന്ദ്രം. നബിദിനാഘാഷം ഇന്ത്യയില്‍ പ്രചരിക്കാന്‍ മുഖ്യമായ ഒരു കാരണം ഈ ഇസ്മാഈലി കേന്ദ്രമായിരുന്നു. മറ്റൊരു കാരണം ഹജ്ജാണ്. ഓരോ വര്‍ഷവും ഹജ്ജ് തീര്‍ഥാടനത്തിനു വേണ്ടി ആയിരക്കണക്കിനാളുകള്‍ മക്കയിലെത്തിയിരുന്നു. മക്കയിലെ പണ്ഡിതന്മാരോട് മുസ്‌ലിംകള്‍ക്ക് അളവറ്റ ആദരവുണ്ടായിരുന്നു. മതകാര്യങ്ങളില്‍ അവരെ പ്രാമാണികരായാണ് കണക്കാക്കിയിരുന്നത്. മക്കയിലും മദീനയിലും അന്ന് ഫാത്വിമികളുടെ ഭരണമായിരുന്നു എന്നു പറയുകയുണ്ടായല്ലോ. അവിടെ നബിദിനമാഘോഷിക്കുന്നത് കണ്ട ഹജ്ജാജികള്‍ തിരിച്ചുവന്നപ്പോള്‍ തങ്ങളുടെ നാടുകളിലും അത് തുടങ്ങി. ശൈഖ് അബ്ദുല്‍ ഹഖ് മുഹദ്ദിസ് ദഹ്‌ലവിയുടെ പുത്രനായ മൗലാനാ സലാമത്തുല്ലാ ദഹ്‌ലവി മൗലിദ് ആഘോഷത്തിന് ഏറ്റവും വലിയ തെളിവായി പറഞ്ഞത് മക്കയിലെയും മദീനയിലെയും പണ്ഡിതന്മാര്‍ വരെ അതാഘോഷിക്കുന്നുണ്ട് എന്നാണ്. പക്ഷേ ഈജിപ്തിലെ ഫാത്വിമികളുടെയും മക്കയിലെ സൈദികളുടെയും ഈ പ്രവൃത്തി യഥാര്‍ഥ പണ്ഡിതന്മാര്‍ സ്വീകരിക്കുകയുണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം.
അയ്യൂബികളുടെ കാലത്ത്
അതിനിടെ ഇസ്‌ലാമിക ലോകം പുതുതായൊരു വിപത്തിനെ നേരിട്ടു-കുരിശുയുദ്ധ പരമ്പര. രണ്ട് നൂറ്റാണ്ടു കാലം (ഹിജ്‌റ 490 മുതല്‍ 691 വരെ) അത് നീണ്ടുനിന്നു.
1 380
മക്കയില്‍ വെച്ചാണ് അതിന്റെ തുടക്കമെങ്കിലും യഥാര്‍ഥത്തില്‍ അത് മദീയനിലാണ് പ്രത്യക്ഷമായത്. അതിനാല്‍ ഹിജ്‌റയെ നമുക്ക് കലണ്ടറിന്റെ തുടക്കമായി കണക്കാം. ഈ നിര്‍ദേശം എല്ലാ സ്വഹാബിമാര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെയായിരുന്നു ഹിജ്‌റാബ്ദത്തിന്റെ തുടക്കം.
മൗലൂദ് ഫാത്വിമികളുടെ കാലത്ത്
മൂന്ന് നൂറ്റാണ്ട് വരെ അനിസ്‌ലാമികാചാരങ്ങള്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫാത്വിമികള്‍ ഈജിപ്തില്‍ ഭരണാധികാരികളായി. ശീഈകളില്‍ പെട്ട ഇസ്മാഈലീ വിഭാഗത്തില്‍ പെടുന്നവരാണ് ഫാത്വിമികള്‍. ഈജിപ്ത്, ആഫ്രിക്ക, സിറിയ എന്നിവയടങ്ങുന്ന വിശാലമായ ഒരു സാമ്രാജ്യത്തിന്റെ അധിപരായിരുന്നു അവര്‍. ശിയാക്കള്‍ക്ക് യുക്തിചിന്തയോടുണ്ടായിരുന്ന അനുകമ്പമൂലം അക്കാലത്ത് മുഅ്തസിലുകളുടെ ഒച്ചപ്പാടുകള്‍ കൂടുതല്‍ ശക്തിപ്പെട്ടിരുന്നു. അതിനാല്‍, ശീഈസത്തിന്റെ എല്ലാ ശാഖകളിലും തത്ത്വശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും സ്വാധീനം കാണാം. തങ്ങള്‍ക്കിഷ്ടപ്പെട്ട പലതും നേതാക്കള്‍ മുഖേന മതത്തില്‍ അവര്‍ കടത്തിക്കൂട്ടി. ഇസ്മാഈലികള്‍ 'ഇമാമി' സങ്കല്‍പം കൊണ്ടുവന്നു. ഇമാമിനു തെറ്റു പറ്റുകയില്ല. ഇമാം എന്തു പറഞ്ഞാലും അത് ശരിയും സത്യവുമായിരിക്കും. ശീഈസത്തില്‍ പുത്തന്‍കാര്യങ്ങള്‍ക്കു കടന്നുവരാന്‍ ഒരു തടസ്സവുമുണ്ടായിരുന്നില്ല. എന്നാല്‍ സുന്നികള്‍ക്കിടയില്‍ മറിച്ചായിരുന്നു സ്ഥിതി. പുതിയ വിശ്വാസാചാരങ്ങള്‍ക്ക് കടന്നുവരാന്‍ അവിടെ വലിയ പ്രയാസമായിരുന്നു. വല്ലതും കടന്നുകൂടിയാല്‍തന്നെ ഒരു വിഭാഗം ശക്തിയായി അതിനെ എതിര്‍ത്തു പോന്നു. ഇസ്മാഈലികള്‍ അന്യ മതാചാരങ്ങളെ നിഷ്പ്രയാസം തങ്ങളുടെ മതത്തില്‍ കടത്തിക്കൂട്ടി. മരിച്ചവരുടെ ആത്മാവില്‍നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് അനുഗ്രഹം ലഭിക്കുമെന്ന വിശ്വാസം ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. ഇബ്‌നു തൈമിയ്യ അഭിപ്രായപ്പെടുന്നത്, ഹകീം അബൂഅലി സീനയാണ് ഈ വിശ്വാസത്തിനു ജന്മം നല്‍കിയത് എന്നാണ്. ശിയാ കുടുംബത്തില്‍ വളര്‍ന്നയാളാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ സിദ്ധാന്തം സൂഫികള്‍ ഏറ്റെടുക്കുകയും പിന്നീടത് ഇസ്‌ലാമികലോകത്തെങ്ങും പരക്കുകയും ചെയ്തു. ഇപ്രകാരം, നബിദിനാഘോഷം ഉടലെടുത്തതും ഫാത്വിമികളുടെ കാലത്ത് ഈജിപ്തിലാണ്.
ഈജിപ്തിലും ഫാത്വിമികളുടെ അധീനതയിലിരുന്ന മറ്റു പ്രദേശങ്ങളിലും ക്രിസ്ത്യാനികള്‍ ധാരാളമായുണ്ടായിരുന്നു. ഈജിപ്തില്‍ കോപ്റ്റിക് ചര്‍ച്ചിനോടായിരുന്നു ക്രിസ്ത്യാനികളുടെ ബന്ധം. കോപ്റ്റിക് ഭാഷയാണ് അവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നത്. സിറിയയില്‍ സുരിയാനി ഭാഷ സംസാരിക്കുന്ന നസ്തൂരികളുണ്ടായിരുന്നു. സെമിറ്റിക് ഭാഷകളാണ് ഇവ രണ്ടും. തങ്ങളുടെ മതനേതാക്കളെ 'അബൂനാ', 'സയ്യിദുനാ', 'മൗലാനാ' എന്നിങ്ങനെ അവര്‍ അഭിസംബോധന നടത്തിയിരുന്നു. മൗലാനാ എന്ന പ്രയോഗം കോപ്റ്റിക് ചര്‍ച്ചില്‍നിന്ന് സ്വീകരിച്ച് ഫാത്വിമികള്‍ തങ്ങള്‍ക്കിടയില്‍ നടപ്പാക്കി. മക്കയുടെയും മദീനയുടെയും മേല്‍ ഫാത്വിമികള്‍ ദീര്‍ഘകാലം അധികാരം വാണിരുന്നതിനാല്‍ അവിടെയും ആ പ്രയോഗമെത്തി. അവിടെ നിന്ന് ലോകത്തിന്റെ ഇതര ഭാഗങ്ങളിലും അതെത്തിച്ചേര്‍ന്നു. ഇന്ന് പണ്ഡിതന്മാരും മതനേതാക്കളുമൊക്കെ ഒരു നിര്‍ബന്ധമെന്നോണം അതുപയോഗിക്കുന്നു.
കോപ്റ്റിക് മഠങ്ങള്‍ ഇടക്കിടെ ആഘോഷങ്ങള്‍ കൊണ്ടാടിയിരുന്നു. ക്രിസ്തുവിന്റെ ജന്മദിനം, കന്യാമറിയത്തിന്റെ ജന്മദിനം അങ്ങനെ പലതും. അവരെ അനുകരിച്ചുകൊണ്ട് ഫാത്വിമികളും ജന്മദിനാഘോഷം തുടങ്ങി. നബിയുടെ, ഖദീജാബീവിയുടെ, ഫാത്വിമാബീവിയുടെ, അലി(റ)യുടെ തുടങ്ങിയ പലരുടെയും ജന്മദിനങ്ങള്‍ അവര്‍ ആഘോഷിച്ചു (ഡോക്ടര്‍ സാഹിദ് അലി ഈസ്മാഈലിയുടെ 'ഫാത്വിമി ഈജിപ്തിന്റെ ചരിത്രം' നോക്കുക. പേജ് 133).
ഫാത്വിമി ഖലീഫമാര്‍ തങ്ങളുടെയും അന്നത്തെ ഇമാമുകളുടെയും ജന്മദിനങ്ങള്‍ ആഘോഷിച്ചിരുന്നതായി പ്രമുഖ ചരിത്രകാരനായ മഖ്‌രീസി രേഖപ്പെടുത്തിയിട്ടുണ്ട്. രാജകീയാഘോഷങ്ങളായിരുന്നു അവരുടെ കാലത്ത് ഇവയൊക്കെ. വലിയ കൊട്ടും ഘോഷവുമായി അവ കൊണ്ടാടപ്പെട്ടിരുന്നു. ഭരണം ശീഈകളുടെ കരങ്ങളിലായതുകൊണ്ടാണ് ഇതൊക്കെ നടന്നത്. എന്നാല്‍, സാധാരണക്കാര്‍ സുന്നികള്‍തന്നെയായിരുന്നു. അവര്‍ വിരളമായേ ഇതിലൊക്കെ പങ്കെടുത്തുള്ളൂ. പുതിയവയെല്ലാം ബിദ്അത്തായി പരിഗണിക്കുന്നവരാണല്ലോ സുന്നികള്‍. സുന്നീ പണ്ഡിതന്മാര്‍ ഈ ആചാരങ്ങളെ എതിര്‍ത്തു. എന്നാല്‍ ഖലീഫയുമായി അടുപ്പമുള്ള ചിലര്‍ അവയില്‍ പങ്കെടുക്കുകയും പ്രസംഗം നിര്‍വഹിക്കുകയും ചെയ്തിരുന്നു.
മൗലൂദ് ഹറമൈനില്‍
മക്കയിലും മദീനയിലും അക്കാലത്ത് ഫാത്വിമികളാണ് ഭരണം നടത്തിയിരുന്നത്. തങ്ങളുടെ നടപടികള്‍ അവിടെ പ്രചരിപ്പിക്കുന്നതില്‍ അവര്‍ പ്രത്യേകമായ താല്‍പര്യം കാണിച്ചിരുന്നു. എങ്കിലും അവിടെ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് അര്‍ധ സ്വതന്ത്രരായ പ്രഭുകുടുംബങ്ങളായിരുന്നു. ഹസ്രത്ത് ഹംസ(റ)ന്റെ സന്താന പരമ്പരയില്‍പെട്ട ഇവര്‍ ശരീഫു മക്ക എന്നാണറിയപ്പെട്ടിരുന്നത്. ശീഈസത്തിലെ സൈദി വിഭാഗക്കാരോടായിരുന്നു ഇവരുടെ ബന്ധം. അവരുടെ ഭരണം ആയിരം സംവത്സരങ്ങള്‍ നീണ്ടുനിന്നു. 1924-ല്‍ ശാഹ് അബ്ദുല്‍ അസീസ് ഇബ്‌നു സുഊദാണ് അവരുടെ ഭരണത്തിന് അന്ത്യം കുറിച്ചത്.
1 380
നബിദിനാഘോഷത്തിന്റെ ചരിത്രം
by:
പ്രഫ. സയ്യിദ് മുഹമ്മദ് സലീംin: Nabi Articles | 27. Nov, 2012
നബിദിനാഘോഷം പണ്ടുകാലം മുതല്‍ക്കേ മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നുപോരുന്ന ഒരാചാരമാണ്. 'മൗലൂദ് ശരീഫ്' എന്ന പേരിലാണ് മുമ്പ് അതറിയപ്പെട്ടിരുന്നത്. പിന്നീടത് മിലാദ് ശരീഫും മിലാദുന്നബിയുമൊക്കെയായി. മിക്കവാറും എല്ലാ പ്രദേശങ്ങളിലും എല്ലാ വിഭാഗങ്ങളിലും അതാഘോഷിക്കപ്പെടുന്നുണ്ട്. നബിദിനത്തില്‍ ആളുകള്‍ ഒരിടത്ത് സമ്മേളിക്കുന്നു. അവിടെ മൗലൂദ് കിതാബിലെ ഗദ്യവും പദ്യവും പ്രത്യേക ഈണത്തില്‍ പാരായണം ചെയ്യപ്പെടുന്നു. പിന്നീട് എഴുന്നേറ്റുനിന്ന് നബി(സ)ക്ക് അഭിവാദ്യഗീതം പാടുന്നു. മധുരപലഹാര വിതരണത്തോടെ സദസ്സ് പിരിയുന്നു. മൗലാനാ ഗുലാം ഇമാം ശഹീദി പത്തൊമ്പതാം നൂറ്റാണ്ടിലെഴുതിയ മൗലൂദ് ശഹീദിയാണ് ഏറ്റവും പഴക്കമുള്ള മൗലൂദ് കിതാബ്. അതിനുശേഷം വേറെയും രചിക്കപ്പെടുകയുണ്ടായി. അക്ബര്‍ വാരിസീ മീറത്തി എഴുതിയ മൗലൂദ് അക്ബരിയാണ് ഇക്കാലത്ത് ഏറെ സ്വീകരിക്കപ്പെടുന്നത്.
ജയന്തി ആഘോഷം -ഇസ്‌ലാമിനു മുമ്പ്
ജന്മദിനാഘോഷം വളരെ മുമ്പുതന്നെ ഇസ്‌ലാമികലോകത്ത് നിലവിലുണ്ട്. ലോകചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഈ ആചാരം എത്രയോ പുരാതനമാണെന്നു കാണാം. പഴയ ബഹുദൈവ മതങ്ങളില്‍ അതുണ്ടായിരുന്നു. ബഹുദദൈവവിശ്വാസികള്‍ അവതാരങ്ങളെയും മഹാപുരുഷന്മാരെയും ദൈവത്തിന്റെ പ്രത്യക്ഷ രൂപമായാണ് കണക്കാക്കിയിരുന്നത്. അതിനാല്‍, അവരുടെ ജന്മദിനത്തിനു വലിയ പ്രാധാന്യം അവര്‍ കല്‍പിച്ചിരുന്നു. വിവിധ രൂപത്തില്‍ ആ ദിനത്തില്‍ അവര്‍ ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു.
ബഹുദൈവവിശ്വാസത്തിന്റെയും വിഗ്രഹപൂജയുടെയും നാടാണ് ഭാരതം. ഇവിടെ ബുദ്ധമതവിശ്വാസികള്‍ ശ്രീബുദ്ധനെയും ജൈനമത വിശ്വാസികള്‍ ജിനനെയും ദൈവത്തിന്റെ ഇരുപത്തിനാലാം അവതാരമായി കണക്കാക്കുന്നു. ബുദ്ധന്റെ ജന്മദിനത്തിന് വലിയ പ്രാധാന്യം നല്‍കപ്പെടുന്നു. പാലി ഭാഷയില്‍ ബുദ്ധന്റെ ജനനത്തെക്കുറിച്ച് ഒരു ഗ്രന്ഥമുണ്ട്. പ്രത്യേക അവസരങ്ങളില്‍ അത് പാരായണം ചെയ്യപ്പെടുന്നു. ലോകത്തെ ഏറ്റവും പഴക്കമുള്ള മദ്ഹ് കിതാബാണിത്.
ആധുനിക ക്രിസ്തുമതത്തിന്റെ വലിയൊരു ഭാഗം മറ്റു മതങ്ങളില്‍നിന്നും ആചാരങ്ങളില്‍നിന്നും സ്വീകരിക്കപ്പെട്ടവയാണെന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. യേശുക്രിസ്തുവിന്റെ ജനനത്തിനു മുമ്പുതന്നെ ബുദ്ധമതം ഇറാന്‍, സിറിയ, ഗ്രീസ് എന്നിവിടങ്ങളില്‍ പ്രചാരം നേടിയിരുന്നു. ഇറാനിലെ ആദിത്യപൂജകരുടെ മതമായ മിത്രായിസം ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവത്തിന് മുമ്പേ സിറിയയിലും റോമിലും വ്യാപിച്ചിരുന്നു. അതുമൂലം മേഖലയില്‍ പ്രചാരത്തിലിരുന്ന മതങ്ങളുടെ പല ആചാരങ്ങളും ക്രിസ്തുമതത്തില്‍ കടന്നുകൂടി. ഡിസംബര്‍ 25-ന്റെ പ്രാധാന്യം മിത്രായിസത്തില്‍നിന്നാണ് ക്രിസ്തുമതം കടമെടുത്തത്. യേശുക്രിസ്തു ജനിച്ച് വളരെ കാലത്തിനു ശേഷമാണ് ഡിസംബര്‍ 25 അദ്ദേഹത്തിന്റെ ജന്മദിനമായി കണക്കാക്കുകയും അതിന് പുണ്യം നല്‍കപ്പെടുകയും ചെയ്തത്.
തൗഹീദ്
അറേബ്യയില്‍ ഇസ്‌ലാംമതം ഉടലെടുക്കുമ്പോള്‍ നാനാഭാഗത്തും ബഹുദൈവവിശ്വാസവും വിഗ്രഹപൂജയുമായിരുന്നു. ശുദ്ധമായ ഏകദൈവത്വത്തിന്റെ മതമാണ് ഇസ്‌ലാം. ശിര്‍ക്കും വിഗ്രഹാരാധനയും കടന്നുവരാവുന്ന എല്ലാ വാതിലുകളും അത് ഭദ്രമായി അടച്ചിട്ടുണ്ട്. മനുഷ്യന് ദിവ്യത്വത്തില്‍ യാതൊരു പങ്കുമില്ല. പ്രവാചകന്മാര്‍ പോലും വെറും മനുഷ്യരാണ്. ബഹുദൈവമതങ്ങളില്‍ ജന്മദിനം ആഘോഷമായി കൊണ്ടാടപ്പെടുന്നു. ഇസ്‌ലാമാകട്ടെ എല്ലാ ആഘോഷങ്ങളും നിഷേധിച്ചു. മുസ്‌ലിംകള്‍ക്കുവേണ്ടി കേവലം രണ്ടാഘോഷങ്ങള്‍ അത് നിശ്ചയിച്ചു. ഈ ആഘോഷങ്ങളാവട്ടെ, എല്ലാ മുന്‍ മതങ്ങളുടെയും ആഘോഷങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ഈദുല്‍ ഫിത്വ്ര്‍ റമദാന്‍ മാസത്തിനു തൊട്ടു ശേഷമാണ് വരുന്നത്. റമദാന്‍മാസം വിശുദ്ധ ഖുര്‍ആന്‍ അവതരണത്തിന്റെ വാര്‍ഷികാഘോഷമാണ്. വിചിത്രമായ ഒരാഘോഷം! കളിയും തമാശയുമില്ല. ആരാധന, കൂടുതല്‍ ആരാധന... ദൈവത്തിലേക്കുള്ള മടക്കം മാത്രം. അവസാനത്തെ ദൈവിക ഗ്രന്ഥത്തിന്റെ അനുസ്മരണയാണത്. ഈ ആഘോഷത്തില്‍ മതപരവും ധാര്‍മികവുമായ ഒരു പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കുകയാണ് ചെയ്യുന്നത്. ബലിപെരുന്നാളാണ് മറ്റൊരാഘോഷം. ഇബ്‌റാഹീം ഖലീലുല്ലാഹിയുടെ മഹത്തായ ത്യാഗത്തെ ഓര്‍ത്തുകൊണ്ട് ആരാധനയും ബലികര്‍മവും അനുഷ്ഠിക്കുകയാണ് അതില്‍ ചെയ്യുന്നത്. മനുഷ്യനിലെ ഭൗതികതയെ തളര്‍ത്തുകയും ആത്മീയതയെ വളര്‍ത്തുകയും ചെയ്യുക-അതാണ് ഇസ്‌ലാമിലെ ആഘോഷങ്ങളുടെ ചൈതന്യം. ഒരു ഉദാഹരണത്തിലൂടെ ഇസ്‌ലാമിന്റെ സവിശേഷമായ സ്വഭാവം എന്താണെന്ന് വ്യക്തമാക്കാം. ഹസ്രത്ത് ഉമറി(റ)ന്റെ കാലം. മുസ്‌ലിംകള്‍ക്ക് ഒരു കലണ്ടര്‍ നടപ്പാക്കേണ്ട പ്രശ്‌നം വന്നു. റോമന്‍, ക്രിസ്തു, യസ്ദഗിര്‍ദ് എന്നീ കലണ്ടറുകളാണ് അന്ന് നടപ്പിലുള്ളത്. റോമന്‍, പേര്‍ഷ്യന്‍ ഭരണകൂടങ്ങളെ അനുകരിച്ചുകൊണ്ട് നബി(സ)യുടെ ജന്മദിനമോ ചരമദിനോ പുതിയ കലണ്ടറിന്റെ തുടക്കമായി കണക്കാക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അത് കേട്ട് ഹ. അലി(റ) പറഞ്ഞു: ജനനവും മരണവും അല്ലാഹുവിന്റെ നിയമമനുസരിച്ച് ഉണ്ടാകുന്നതാണ്. എല്ലാ മനുഷ്യര്‍ക്കും അവയിലൂടെ കടന്നുപോകേണ്ടതുണ്ട്. ഇസ്‌ലാം അല്ലാഹുവിന്റെ മഹത്തായ ഒരനുഗ്രഹമാണ്.
1 380
നാല്‍പത് തത്വോപദേശങ്ങള്‍ അടങ്ങിയ തമിഴ്അറബി ഗ്രന്ഥം’ഹദ്‌യമാല’ പ്രവാചക കീര്‍ത്തന കാവ്യം ‘മിന്‍ ഹത്തുസ്-സരന്‍ദ്വീപ് ഫീ മൗലിദില്‍ ഹബീബ്’ , പ്രവാചകപുത്രി ഫാഥിമ (റ)ന്റെ പ്രകീര്‍ത്തനകാവ്യം ‘തലഫാതിമ’, ഹസന്‍,ഹുസൈന്‍ എന്നിവരെ പ്രകീര്‍ത്തിക്കുന്ന മവാഹിബുസ്സൈനി ഫീ ഹസന്‍ യനി’ മുഹ്‌യിദ്ദീന്‍ ശൈഖ്, അജ്മീര്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തി, ഏര്‍വാടി ശഹീദ് സുല്‍ത്താന്‍ സയ്യിദ് ഇബ്രാഹീം, നാഗൂര്‍ ശാഹുല്‍ ഹമീദ് തങ്ങള്‍, മഖ്ദൂം തങ്ങള്‍, കണ്ണൂരില്‍ മറപെട്ടുകിടക്കുന്ന സയ്യിദ് മുഹമ്മദ് ബുഖാരി തുടങ്ങിയവരുടെ മൗലിദുകള്‍ എന്നിവയാണ് മറ്റു കൃതികള്‍.
മാപ്പിളലബ്ബ 1858-ല്‍ പ്രസിദ്ധീകരിച്ച മദീനത്തുന്നുഹാസ് ആണ് ദക്ഷിണേന്ത്യന്‍ ഭാഷയിലെ ആദ്യനോവല്‍. എന്നാല്‍ അറബിതമിഴിലായതിനാല്‍ ഇത് സാഹിത്യ ചരിത്രകാരന്മാരുടെ ശ്രദ്ധയാകര്‍ഷിക്കാതെ പോയി. 1880ന് ശേഷമിറങ്ങിയ ചില ഗ്രന്ഥങ്ങളാണ് അവരു ടെ ദൃഷ്ടിയില്‍ ആദ്യനോവലുകള്‍.
ഹിജ്‌റ 1316-ല്‍ (ക്രസ്താബ്ദം 1898) തന്റെ 84-ാമത്തെ വയസ്സില്‍ അദ്ദേഹം വഫാതായി. ആറര പതിറ്റാണ്ട് ദീന്‍ പ്രചാരണ രംഗത്ത് വിശ്രമമന്യേ പ്രവര്‍ത്തിച്ച അദ്ദേഹം കീളക്കര അറൂസിയ്യ തൈക്കാവിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
1 380
മാപ്പിളലബ്ബ: തമിഴകത്തിന്റെ ഇസ്‌ലാമിക നവോന്ഥാന നായകന്‍
തോപ്പില്‍ മുഹമ്മദ് മീരാന്‍
എന്റെ ചെറുപ്പകാലത്ത് ‘മഗാനി’ എന്നൊരു കിതാബുള്ളതായി കേട്ടിരുന്നു. ജുമുഅത്ത് പള്ളിയിലെ മുഅദ്ദിന്‍ മറ്റൊരാള്‍ക്ക് പാരായണം ചെയ്യാന്‍ കൊടുത്ത ‘മഗാനി’ അയാള്‍ മടക്കിക്കൊടുക്കാത്തതിന്റെ പേരില്‍ നടന്ന വഴക്കില്‍ നിന്നാണ് പ്രസ്തുത കിതാബിനൊക്കുറിച്ച് അറിയുന്നത്. പിന്നീട് നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മദ്രാസിലെ ഒരു ഗ്രന്ഥാലയത്തില്‍ ചില പുസ്തകങ്ങള്‍ പരതുന്നതിനിടയില്‍ ചുവന്ന പുറം ചട്ടയുള്ള ഒരു വലിയ കിതാബില്‍ കണ്ണുടക്കി. എടുത്ത് നോക്കി. ‘മഗാനി’യായിരുന്നു അത്. ആ ഗ്രന്ഥം വായിച്ചപ്പോള്‍ അതിന്റെ രചയിതാവ് ശൈഖ് മാപ്പിള ലബ്ബയെക്കുറിച്ചറിയാന്‍ മോഹം. അന്വേഷണത്തില്‍ ചുരുക്കം വിവരങ്ങളേ ലഭിച്ചുള്ളു.
ഹിജ്‌റ 1232 മുഹര്‍റം 16ന്(എ ഡി 1816) കായല്‍പട്ടണത്തായിരുന്നു ശൈഖ് മാപ്പിള ലബ്ബയുടെ ജനനം. പിതാവ് വെള്ള അഹ്മദ് ആലിം ലഹിരിയുടെ സന്താനപരമ്പരയില്‍ പെട്ടവരാണ്. ഒമ്പതാം വയസ്സില്‍ മാപ്പിളലബ്ബ ഹാഫിളായി. തുടര്‍ന്ന് പിതാവിന്റെ കീഴില്‍ തഫ്‌സീര്‍, ഹദീസ്, തസവ്വുഫ്, ഇസ്‌ലാമിക ചരിത്രം തുടങ്ങിയവ പഠിച്ചു. ഉന്നത പഠനത്തിനായി കീളക്കര തൈക്കാ സാഹിബിന്റെ ദര്‍സില്‍ ചേര്‍ന്നു. അവിടെ നിന്ന് ഉന്നത മതവിദ്യാഭ്യാസത്തോടൊപ്പം അറബി, ഉര്‍ദു, പാര്‍സി ഭാഷകളിലും പ്രാവീണ്യം നേടി.
ഗുരുനാഥന്‍ തൈക്കാ സാഹിബിന്റെ നാലാമത്തെ പുത്രി സാറയാണ് സഹധര്‍മിണി. ഗുരുനാഥന്റെ താത്പര്യപ്രകാരം ഹിജ്‌റ 1253 റബീഉല്‍ അവ്വല്‍ 27-നായിരുന്നു വിവാഹം. തൈക്കാ സാഹിബിന്റെ ഭാര്യ തുടക്കത്തില്‍ ഈ ബന്ധത്തിനെതിരായിരുന്നു. അവരുടെ മറ്റു പെണ്‍കുട്ടികളെയെല്ലാം സമ്പന്ന കുടുംബങ്ങളിലേക്കാണ് വിവാഹം ചെയ്തയച്ചത്. മാപ്പിളലബ്ബ അക്കാലത്ത് സാമ്പത്തികമായി ഒന്നുമില്ലാത്ത ഒരു ദര്‍സ് വിദ്യാര്‍ഥി മാത്രമായിരുന്നല്ലോ. ഇതാണവരുടെ അനിഷ്ടത്തിന് കാരണം.
”ഭാവിയില്‍ ഈ മദ്‌റസവിദ്യാര്‍ഥി സ്വന്തം പ്രതിഭാവിലാസം കൊണ്ട് സുല്‍ത്താന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. ധാരാളം സമ്പത്തുക്കള്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വന്നു വീഴും”. മാപ്പിള ലബ്ബയില്‍ താന്‍ കാണുന്ന ഒരു നല്ല ഭാവിയെക്കുറിച്ച് പ്രവചിച്ച് തൈക്ക സാഹിബ് ഭാര്യയെ സാന്ത്വനപ്പെടുത്തി. പിന്നീട് ഒരു മഹാകവിയായി വളര്‍ന്ന മാപ്പിള ലബ്ബയെ കര്‍ണാടക നവാബ് ഒരു കവിസമ്മേളനത്തിന് ക്ഷണിക്കുകയും ടിപ്പു സുല്‍ത്താന്റെ സിംഹാസനത്തില്‍ ഇരുത്തുകയും ‘മലിക്കുശ്ശുഅറാഅ്’ (കവിപുംഗവര്‍) സ്ഥാനം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. തൈക്കാ സാഹിബിന്റെ ദീര്‍ഘദര്‍ശനം അങ്ങനെ പുലര്‍ന്നു.
മാപ്പിള ലബ്ബയുടെ ഇലാഹീഭക്തിയും സൂക്ഷ്മ ജീവിതവും കണ്ട ഗുരുനാഥന്‍ തൈക്ക സാഹിബ,് അദ്ദേഹത്തെ ഖാദിരിയ്യ ത്വരീഖത്തില്‍ മുരീദാക്കി. തൈക്ക സാഹിബിന്റെ മരണശേഷം അതിന്റെ ഖലീഫയായി അവരോധിതനാവുകയും ചെയ്തു. ത്വരീഖത്തിന്റെ അന്നത്തെ ആസ്ഥാനമായിരുന്ന കീളക്കര ‘തൈക്ക മദ്‌റസ’യുടെ ചുമതലയും അദ്ദേഹത്തിന്റെ കരങ്ങളില്‍ വന്നു. തന്റെ ഭരണകാലത്ത് അദ്ദേഹം ‘അറൂസിയ്യ മാപ്പിള മദ്‌റസ’ എന്ന് പുനര്‍നാമകരണം നടത്തി ഒരു ഉന്നത മതപഠനമായി അതിനെ വളര്‍ത്തിയെടുത്തു. വെല്ലൂര്‍ ബാഖിയാത്തിന്റെ സ്ഥാപകന്‍ അഅ്‌ലാ ഹസ്‌റത്ത് ഈ സ്ഥാപനം സന്ദര്‍ശിച്ച് അവിടുത്തെ സിലബസും അധ്യാപനരീതികളും കണ്ട് മനസ്സിലാക്കിയാണ് ബാഖിയാത്ത് സ്ഥാപിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
അതിനിടെ മാപ്പിളലബ്ബ ശ്രീലങ്ക സന്ദര്‍ശിച്ചു. അവിടുത്തെ മുസ്‌ലിം സമൂഹത്തിന്റെ മതപരമായ ദയനീയാവസ്ഥ കണ്ടറിഞ്ഞ അദ്ദേഹം ദഅ്‌വാപ്രവര്‍ത്തനം വഴി അവര്‍ക്കിടയില്‍ ഒരു പുത്തനുണര്‍വ് സൃഷ്ടിച്ചു. കൊളംബോയിലെ പഴയ ജോനകത്തെരുവിലുളള ‘മഅ്‌നമുസ്സുഅദാ’ ആസ്ഥാനമായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി മദ്‌റസകളും തൈക്കകളും പള്ളികളും ഉയര്‍ന്നു വന്നു. മുന്നൂറോളം മതസ്ഥാപനങ്ങള്‍ മാപ്പിളലബ്ബയുടെ പരിശ്രമഫലമായി അവിടെ ഉയര്‍ന്ന് വന്നിട്ടുണ്ട്. 1948-ല്‍ അദ്ദേഹം തുടങ്ങിവെച്ച ‘അറൂസിയത്തുല്‍ഖാദിരിയ്യ’ ശ്രീലങ്കയിലും മറ്റു പല രാജ്യങ്ങളിലും ഇപ്പോഴും മത-ധാര്‍മിക ബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
ഗ്രന്ഥങ്ങള്‍
അറബി, അറബിതമിഴ്, തമിഴ് ഭാഷകളിലായി ഒട്ടേറെ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ മാപ്പിളലബ്ബ രചിച്ചിട്ടുണ്ട്. ഇതിനായി ‘ബറകത്തിമാ’ എന്നൊരു അച്ചുകൂടം തന്നെ അദ്ദേഹം സ്ഥാപിച്ചിരുന്നു. മഗാനിയാണ് തന്റെ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രസിദ്ധം. അദ്ദേഹം തന്നെ രചിച്ച ഫിഖ്ഹ് ഗ്രന്ഥങ്ങളായ ഫത്ഹുത്തൈയ്യാന്‍, ഫത്ഹുസ്സലാം, ഫത്ഹുല്‍മദീന്‍ എന്നിവയുടെ വ്യാഖ്യാനമാണ് മഗാനി. ശാഫിഈ മദ്ഹബ് അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഈ ഗ്രന്ഥം സൈബുദ്ദീന്‍ അനീഫ് ദൂരൈ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
