മൗലിദ് പഠനം
Kanalga Telegram’da o‘tish
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Ko'proq ko'rsatish1 380
Obunachilar
Ma'lumot yo'q24 soatlar
+37 kun
+1530 kun
Postlar arxiv
1 380
مولد النبي صلى الله عليه وسلم وخواقه.
والقصد بالمولد
(١)تعظيمهم بذكرمدحهم
(٢)الحث على الايمان بهم
(٣)الحث على التخلق باخلاقهم (٤)اظهارالفرح بولادتهم
(٥)اظهارمحبتهم والصلاةوالسلام عليهم
(٦)التحدث بنعمة الله بهم
(٧)اظهار الشكر لتلك النعمة بعبادة الله مثل الاطعام:
(وقد نص بهذه السبعة وامر بها وحث عليها الكتاب والسنة)
മൗലിദു കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന ഏഴ് പൂണ്യങ്ങൾ
(1) അവരെ പ്രശംസയിലൂടെ ആദരവ് കാണിക്കുക
(2) മഹത്തുക്കളിലൂടെ ഈമാനിൽ താൽപര്യമുണ്ടാക്കുക
(3) അവരുടെ സ്വഭാവശുദ്ധി പകർത്താൻ തൽപരരാക്കുക
(4) അവരുടെ ജനന ത്തിലുള്ള സന്തോഷം പരസ്യപ്പെടുത്തക
(5) അവർക്കുള്ള പ്രാർത്ഥനയോടൊപ്പം സ്നേഹംപ്രകടിപ്പിക്കുക
(6) അവരുടെ ജനനം അല്ലാഹുവിന്റെ അനുഗ്രഹമായി സംസാരിക്കുക
(7) ഭക്ഷണ ദാനം പോലെയുള്ള ഇബാദത്തിലൂടെ ആ അനുഗ്രഹത്തിനു അല്ലാഹുവിനു നന്ദി ചെയ്യുക :
( ഈ ഏഴ് പൂണ്യങ്ങളും ഖുർആനും ഹദീസും തന്ന നിർദ്ദേശങ്ങളുമാണ് )
മൗലിദിനെ അവഗണിക്കുന്നവനും അവമതിക്കുന്നവനും ഇസ്ലാമിന്റെ അടിയാധാര ഗ്രന്ഥങ്ങളെ തള്ളിയവനും ആഖിറം പരാചയപ്പെട്ടവനുമാവാം.
1 380
*മലബാറിലെ സുൽത്വാൻ*
*ഇടിയങ്ങര ശൈഖ്*
....................................
ഫ്രഞ്ച് അധിനിവേശത്തിനെതിരെ പടനയിച്ച കുഞ്ഞാലി മരക്കാർമാർക്ക് ആത്മീയ നിർദ്ദേശങ്ങൾ നൽകിയ ശൈഖുണ്ടായിരുന്നു.
കുഞ്ഞാലി മരക്കാർ
രണ്ടാമനും , മൂന്നാമനും
ആ ശൈഖിന്റെ മുരീദുമാരായിരുന്നു.
പോരാട്ടങ്ങളിലെ വിജയങ്ങളുടെ
പിന്നിലെ ആത്മീയ ശക്തിയായി അറിയപ്പെടുന്ന മഹാവ്യക്തിത്വമാണ് അശൈഖ് അബുൽ വഫ
മുഹമ്മദുൽ കാലിക്കൂത്തി (റ) എന്ന
#ഇടിയങ്ങര_ശൈഖ് (റ).
സുൽത്വാനുൽ മലബാരി
എന്ന പേരിൽ കേരളത്തിൽ
മലയാള നാട്ടിൽ പ്രസിദ്ധനായി.
പൊന്നാനിയിലെ ശൈഖ് അബ്ദുൽ
അസീസ് മഖ്ദൂം (റ) മഹാനവർകളെ പൊന്നാനിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
പൊന്നാനിയിലെ താമസക്കാലത്ത് ശൈഖിന്റെ നേതൃത്വത്തിലായിരുന്നു മഖ്ദൂമുമാരുടെ ദീനി പ്രവർത്തനങ്ങൾ.
പൊന്നാനിയെ ഫ്രഞ്ചുകാർ
ആക്രമിക്കാൻ കപ്പലുമായി എത്തിയ സമയമായിരുന്നു അത്. ശൈഖിന്റെ
ആത്മീയ നേതൃത്വം ശക്തി പകർന്നു .
അവിടുത്തെ മുരീദന്മാരായിരുന്നു യുദ്ധത്തിന്റെ മുൻനിരയിൽ.
ഫ്രഞ്ചുകാർ തുരത്തിയോടിക്കപ്പെട്ടു.
ശൈഖിൻ്റെ അടുത്തേക്ക് ജനസഞ്ചയം ഒഴുകുകയായിരുന്നു.പാവങ്ങൾ ശൈഖിന് ചുറ്റും കൂടിയിരിക്കൽ പതിവാണ്. അവർക്ക് വേണ്ട ജീവിത വിഭവങ്ങൾ അവിടെ നിന്നും കിട്ടിയിരുന്നു. ശൈഖിന്റെ ഖ്യാതി നാടെങ്ങും പരന്നു.
ഒത്തിരി ആത്മജ്ഞാനികളാൽ അനുഗ്രഹീതമായ
നമ്മുടെ നാട്ടിലെ പ്രോജ്വല
താരകമാണ് അശൈഖ്
അബുൾ വഫ ശംസുദ്ദീൻ മുഹമ്മദുൽ കാലിക്കൂത്തി (റ) . കച്ചവടാവശ്യാർത്ഥം അറേബ്യയിൽ നിന്നും കേരളത്തിലെത്തിയ അശൈഖ് അലാഹുദ്ദീനുൽ ഹിംസി (റ) എന്ന മഹാന്റെ മകനാണ്.
ഹി : 930 ലാണ് ജനനം.
തന്റെ ജീവിതത്തിന് കൂടുതൽ
അർത്ഥ തലങ്ങൾ ഉണ്ടാക്കുന്നതിനായി മാതാവിന്റെ സമ്മതത്തോടെ
യാത്ര ആരംഭിച്ചു.
അശ്ശി എന്ന സ്ഥലത്തെത്തുകയും ആത്മീയ ഗുരുവിനെ കണ്ടെത്തുകയും ചെയ്തു. അവിടുത്തെ മുരീദന്മാരുടെ തലവനാകുകയും ചെയ്തു.
വീണ്ടും ലോകത്തിന്റെ പല ഭാഗങ്ങളും ചുറ്റി , ഒട്ടേറെ മഹത്തുക്കളുമായി സഹവസിച്ചു.
"വ മുജാലസാത്തു
സ്വാലിഹീനൽ ഫുള്ളലാ "
ആത്മീയോന്നതിയുടെ മഹാകവാടങ്ങൾ
തുറക്കപ്പെടുന്നത് സജ്ജന സഹവാസത്തിലൂടെയാണ്. ആത്മജ്ഞാനികളെ തേടി നടക്കുകയായിരുന്നു അവർ. ആ പ്രായാണവും , സംഗമങ്ങളും , ശിഷ്യത്വവുമെല്ലാം ആത്മീയ വായനകൾ
ഒത്തിരി സമ്മാനിക്കുന്നുണ്ട്.
ഇടിയങ്ങര ശൈഖവർകൾക്ക് മാർഗ്ഗദർശിയെ ലഭിച്ചു. അശൈഖ് ജമാലുദ്ദീൻ ഗൗസി(റ)ൽ നിന്നും
ഖാദിരിയ്യ ,ചിശ്ത്തിയ്യ സരണികളുടെ
ഖിലാഫത്ത് ഏറ്റെടുത്തു.
കേരളത്തിലേക്ക്
വീണ്ടും എത്തിച്ചേർന്നു.
മഹാനവർകളുടെ പർണ്ണശാല അദ്ധ്യാത്മിക കേന്ദ്രമായി മാറി.
കേരളത്തിലെ അദ്ധ്യാത്മിക
ചരിത്രത്തിലെ സുപ്രധാന നാൾവഴികളായിരുന്നു
മഹാനവർകളുടെ കാലഘട്ടം.
ഇസ്‌ലാമിക പ്രബോധനത്തിൻ്റെ
കേന്ദ്രമായി മഹാനവർകൾ മാറി.
കേട്ടവരും ,അറിഞ്ഞവരും അവരെ
ഒരു നോക്ക് കാണാനായി എത്തിച്ചേർന്നു.
സന്ദർശകരുടെ മഹാപ്രവാഹം സൃഷ്ടിക്കപ്പെട്ടു.
ജീവിതകാലത്തെ പോലെ തന്നെ വഫാത്തിന് ശേഷവും അത് തുടർന്ന് കൊണ്ടിരിക്കുന്നു. ചരിത്രത്തെ മനോഹരിയാക്കിയ ഒത്തിരി സംഭവങ്ങൾ
സമൂഹം പറഞ്ഞു കൊണ്ടിരിക്കുകയാണ് .
മഹാനരുടെ മദ്ഹുകളായി.
അത് പകരുന്ന ഊർജ്ജം
അതൊന്ന് വേറെ തന്നെയാണ്.
*ഹിജ്റ: 1350 ൽ അല്ലാമാ ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി (റ)* *മഹാനരുടെ മനാഖിബ്*
*രചിച്ചിട്ടുണ്ട്. അതിൻ്റെ* *പരിഭാഷയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.*
*ശംസുൽ ഉലമ(ന:മ:)* *യും*
*മനാഖിബ് സമ്മാനിച്ചിട്ടുണ്ട്.*
അല്ലാമാ ശാലിയാത്തി (റ)യുടെ പിതാമഹന്മാർ വഴി പറയുന്നു . ഏതു വിഷയങ്ങൾക്കും ശൈഖിന്റെ മഖാമിൽ ഫാതിഹയും മറ്റും ഓതി സിയാറത്ത് ചെയ്താൽ ഫലങ്ങൾ ലഭിക്കുക എന്നത് സർവ്വ സാധാരണമാണ്.
ഖുതുബുസ്സമാൻ സയ്യിദ് മമ്പുറം തങ്ങൾ (റ) ഇടിയങ്ങര ശൈഖ് (റ)ൻ്റെ മഖാം സന്ദർശനം നിത്യമാക്കിയ മഹദ് വ്യക്തിത്വമാണ്.
ദൂരെ നിന്നു തന്നെ #മഖാം കണ്ടു തുടങ്ങി .തന്റെ പാദങ്ങളിലെ ചെരിപ്പുകൾ ഊരി കൈയിൽ പിടിച്ചു കൊണ്ടാണ് മഖാമിലേക്ക് മമ്പുറം തങ്ങളുടെ ഇനിയുള്ള നടത്തം,
മഹത്തുക്കളെ മഹത്തുക്കളല്ലേ
കൂടുതൽ തിരിച്ചറിയുക.
മഖാമിലേക്കെത്തിയ മമ്പുറം തങ്ങളെ അവിടുത്തെ ഖാളി സ്വീകരിക്കുന്നു. മമ്പുറം തങ്ങൾ (റ) തന്റെ മേൽ വിരിച്ചിരുന്ന ഷാൾ ഊരി
ഖാളിയുടെ തലയിൽ
കെട്ടി കൊടുക്കുന്നു.
ആദരിക്കുന്നു. ഷാൾ ഇന്നും മഖാമിൽ സൂക്ഷിപ്പുണ്ടെന്ന് പറയുന്നു. അടുത്ത മഖാം ആണ്ട് നേർച്ചക്ക് ഞാൻ നേരത്തെ വരുമെന്ന് പറഞ്ഞ് കുറച്ച് പൈസയും കൊടുത്തിട്ടാണ് മമ്പുറം തങ്ങൾ യാത്രയാവുന്നത്.
അതിരുകളില്ലാത്ത സജ്ജന സഹവാസങ്ങളുടെ നേർക്കാഴ്ചകൾ
*റജബ് 15 ലാണ് മഹാനവർകൾ വഫാത്തായത്.* അവിടുത്തെ
ദറജകൾ ഉയർത്തി റബ്ബ് അനുഗ്രഹിക്കുമാറാകട്ടെ , അവിടുത്തെ
മുഹിബ്ബീങ്ങളിൽ നമ്മ ഉൾപ്പെടുത്തുമാറാകട്ടെ ആമീൻ.
പ്രാർത്ഥനകളും ,സ്മരണകളും
നടത്തുക.
1 380
പ്രമുഖ പണ്ഡിതനും സൂഫിവര്യനും പഴയകാല പ്രഭാഷകനുമായിരുന്ന 'ശൈഖുനാ അബ്ദുർറഹ്മാൻ അൽജുനൈദി' എന്നറിയപ്പെട്ടിരുന്ന പി എ അബ്ദുർറഹ്മാൻ ബാഖവി തിരുവട്ടൂർ(റ) യുടെ ആണ്ടുദിനം.
ഹി.1366 ശഅ്ബാൻ 22 വെള്ളിയാഴ്ച്ചയായിരുന്നു ജനനം. *ശൈഖുനാ ചെറുകുന്ന് മമ്മിക്കുട്ടി ഉസ്താദ്(ഖ.സി)* ആണ് പ്രധാന ഗുരുവര്യർ.
*നീണ്ട അമ്പത് വർഷത്തിലധികമായി കണ്ണൂർ - കാസർഗോഡ് ജില്ലകളിലും കർണാടകയിലും അതി വിപുലമായി ദർസ് നടത്തിയിട്ടുണ്ട്.* അവസാനം കർണാടക വിട്ള സുരിബയലിലെ ദാറുൽ അശ്അരിയ്യയിൽ പ്രിൻസിപ്പലായിരുന്നു.
പള്ളങ്കോട് ഉസ്താദ്, നെല്ലിക്കുന്ന് ഉസ്താദ് എന്ന പേരുകളിലും അവിടുന്ന് അറിയപ്പെട്ടിരുന്നു.
പ്രസിദ്ധമായ *ജൽജലൂത്ത്* ബൈത്തിന്റെ സമഗ്രമായ ശറഹ്, *ആദരവായ തിരുനബി(സ)* തങ്ങളുടെ സ്വലാത്തു സമാഹരണ ഗ്രന്ഥം, *മവാഹിബുൽ അക്ബർ* എന്ന പേരിൽ *താജുൽ ഉലമാ ഉള്ളാൾ തങ്ങൾ(ഖ സി) അവർകളെ കുറിച്ചുള്ള അതിമനോഹരമായ മൗലിദ്* തുടങ്ങിയവ പ്രധാന രചനകളാണ്. (ഈ മൗലിദിന്റെ കവർ പേജാണ് ഈ കുറിപ്പിനോട് കൂടെയുള്ളത്).
ഖാദിരിയ്യഃ, രിഫാഇയ്യഃ, ശാദുലിയ്യഃ, ജുനൈദിയ്യഃ, നഖശ്ബന്ദിയ്യഃ തുടങ്ങിയ ത്ഥരീഖത്തുകളുടെ ശൈഖും സമൂഹത്തിൽ കാര്യമായി അറിയപ്പെടാതെ പോയ ധാരാളം മഹത്തുക്കളുടെ ഖിലാഫത്തും വഹിച്ചിരുന്ന മഹാനാണ് സ്മര്യപുരുഷനെന്ന് വായിച്ചിട്ടുണ്ട്.
2018 ഡിസംബർ 13 (റബീഉൽആഖിർ 06/ 05) വ്യഴാഴ്ച അദ്ദേഹം വിടപറഞ്ഞു.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത് തിരുവട്ടൂർ ജുമാമസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു.
1 380
പ്ലെസിബോ പ്രതിഭാസത്തിന് തീവ്രസ്വഭാവം വരുത്തുന്ന മറ്റു ചില ഘടകങ്ങളുണ്ട്. ഒരു സംഗതിയെ ചുറ്റുമുള്ള ഒരുപാട് പേര്‍ പിന്തുടര്‍ന്ന് പോരുകയാണെങ്കില്‍ വീണ്ടും കൂടുതല്‍ ആളുകള്‍ അത് വിശ്വസിക്കാനും പിന്തുടരാനുമുള്ള സാധ്യത കൂടുതലാണ്. ഇതിനെ ബാന്‍ഡ്‌വാഗൺ പ്രതിഭാസം ( Bandwagon Effect) എന്നാണ് വിശേഷിപ്പിക്കുന്നത്. ഫാഷനുകള്‍ പ്രചരിക്കുന്നത് ഈയൊരു രീതിയിലൂടെയാണ്. വൈകാരിക പിരിമുറുക്കവും നിഷേധ വിചാരങ്ങളും മനസ്സില്‍ നിലനില്‍ക്കുന്നത് മൂലം ശരീരത്തിലുണ്ടാകുന്ന രോഗങ്ങളെ psychosomatic Disease എന്നാണ് വിളിക്കുന്നത്. 90 ശതമാനം രോഗങ്ങളും നേര്‍ച്ചകളും ഭക്തിയും വിശ്വാസവും കൊണ്ട് ഭേദപ്പെടുന്നത് സര്‍വ്വ സാധാരണയാണ്. ഇത്‌കൊണ്ട് തന്നെയാണ് മൗലിദ് പാരായണങ്ങള്‍ ഫാഷന്‍ ആയി ഇന്നും മലബാറില്‍ നിര്‍വ്വഹിച്ച് പോരുന്നത്.
എന്നാല്‍ ഇത്തരം മൗലിദ് പാരായണങ്ങളില്‍ അന്തര്‍ലീനമായ സാമൂഹിക സാംസ്‌കാരിക സവിശേഷതകള്‍ വ്യത്യസ്ത മാനങ്ങളില്‍ നോക്കി കാണുമ്പോഴാണ് ഇവയെ സംബന്ധിച്ചുള്ള പഠനങ്ങള്‍ ശ്രദ്ധേയമാകുന്നത്. മൂല്യങ്ങളെ തിരസ്‌കരിക്കലല്ല അവയെ ഒരു സംസ്‌കൃതിയോട് എങ്ങനെ ചേര്‍ത്തു നിര്‍ത്തണമെന്നതാണ് പുതിയ പഠനങ്ങള്‍ നിര്‍വ്വഹിക്കേണ്ട ദൗത്യം.
സൂഫി വനിതയായ നഫീസത്തുല്‍ മിസ്‌രിയയെ പ്രശംസിച്ചും പ്രകീര്‍ത്തിച്ചും പാടിപ്പറഞ്ഞുമുള്ള നഫീസത്ത് മാല പ്രസവ വേദനക്ക് സാന്ത്വനമായി ഇന്നും കേരളത്തിലൊക്കെ പ്രചാരത്തിലുണ്ട്. ഗ്ലാസ്‌കോ യൂനിവേഴ്‌സിറ്റിയിലെ ഡോ ഒഫീറ ഗംലിയേല്‍ സൂചിപ്പിക്കുന്നത് പോലെ മൗലിദുകളും മാലകളുമടങ്ങിയ കാവ്യ ശകലങ്ങളുടെ ഉള്ളടക്കവും ലിറിക്‌സ് ഘടനയും ആത്മീയാനുഭൂതിയും ശാരീരിക സ്വസ്ഥതയും നല്‍കുന്ന തരത്തിലുള്ളവയാണ്. പക്ഷേ അവ മാപ്പിളകള്‍ പാരമ്പര്യമായി പിന്തുടര്‍ന്ന് വരുന്ന ദ്രാവിഡന്‍ ടൂണില്‍ ചൊല്ലുതിന് പകരം തനതായ ഒരു രാഗം സൃഷ്ടിച്ച് സസൂക്ഷമം നിര്‍വ്വഹിക്കുമ്പോഴാണ് ഒരു സംസ്‌കാരത്തെ വ്യതിരക്തമാക്കുന്നത്.
ചുരുക്കത്തില്‍ വിശ്വാസം ജീവിത രീതികളില്‍ മാറ്റം ചെറുതെല്ലാത്ത ഒന്നാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, പൗരത്വ ഭേതഗതിയുടെ നിലനില്‍പ്പിന് അസ്ഥിവാരമിടാന്‍ മലബാറിലെ മുസ്ലിംകള്‍ അനുഷ്ഠിച്ച അജ്മീര്‍ മൗലിദ് മലബാറിന്റെ പൈതൃക തനിമ ഇന്നും മൗലിദിലും അനുബന്ധ കര്‍മങ്ങളിലും ഊന്നിയതാണെന്നിനുള്ള സുപ്രധാന ഉദാഹരണമാണ്. സമകാലിക സാഹചര്യത്തില്‍ വിശ്വാസത്തിന്റെ വിവിധ മാനങ്ങളെ കുറിച്ചന്വേഷിക്കുമ്പോള്‍ ഒരറ്റ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതായത്, കോവിഡ്-19 ഒരു ലോക വ്യാപക മഹാമാരിയായതോടെ ലോകത്തിന്റെ അങ്ങോളമിങ്ങോളമുള്ള പല യുക്തിവാദികളും മിതവാദികളും ദൈവത്തെ അന്വേഷിച്ചിറങ്ങിയെന്നത് തെളിയാര്‍ന്ന വസ്തുതയാണ്. 1799 ലെ ജോണ്‍ ഹൈഗാര്‍ത്തിന്റെയും 1955 ലെ ഹെന്റി കെ ബീച്ചറിന്റെയും നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവിലാണ് പ്ലെസിബോ എന്ന പ്രതിഭാസത്തിന് ശാസ്ത്രീയമായി രൂപം പ്രാപിച്ചതെങ്കിലും എല്ലാ മതങ്ങളുടെയും പ്രത്യേകിച്ച് ഇസ്ലാം മതത്തിന്റെയും ആശയാദര്‍ശങ്ങള്‍ പിറവിയെടുക്കന്നത് വിശ്വാസത്തെ ആധാരമാക്കിയാണ്.
*സുഹൈല്‍ സാഗര്‍ കാടപ്പടി*
1 380
ഭക്ഷണം, വസ്ത്രം, നിര്‍മ്മാണം തുടങ്ങിയവയിലുള്ള നടപ്പു രീതികള്‍ കടല്‍ കടന്നു വന്ന നിരവധി സംസ്‌കാരങ്ങളോടൊപ്പം കപ്പല്‍കയറി വന്നതാണ് മൗലിദും. ആ സംസ്‌കാരങ്ങളിലൂടെയുള്ള ആത്മീയ വളര്‍ച്ചയുടെ (Spiritual Plantation) ഭാഗമാകുകയായിരുന്നു. സമുദ്രാന്തര ശൃംഖലകളും അത് മൂലം നടന്ന ആശയ വ്യവഹാരങ്ങളും പല രാഷ്ട്രങ്ങളുടെയും ആഭ്യന്തര ഉല്‍പാദന വ്യവസ്ഥിതിയെ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കിയവയായിരുന്നു. മലബാറിലേക്ക് ഇസ്ലാമിന്റെ ആഗമനം ഇത്തരത്തില്‍ ഒരു വ്യവസ്ഥിതിയുടെ മാറ്റത്തേയും പുറമേയുള്ള ഉള്‍ചേരലുകളേയുമാണ് അനിവാര്യമാക്കിയത്. കുടിയേറ്റ പഠനങ്ങളില്‍ (Migration Studies) ഇപ്പോളൊരു ട്രന്റായി നില്‍ക്കുന്നത് സ്വതന്ത്ര സമുദ്ര വ്യവഹാരങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ്. ഒ.ഡബ്ല്യൂ വോള്‍ട്ടറിന്റെ നിരീക്ഷണ പ്രകാരം ഒരു ദേശത്തിന്റെ ചരിത്ര സംസ്‌കാര നിര്‍മ്മിതിയില്‍ സമുദ്രങ്ങള്‍ നിര്‍വ്വഹിക്കുന്ന പങ്ക് ചെറുതല്ലാത്തതാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന മൗലിദുകളുടെ രചന നിര്‍വ്വഹിക്കുന്നതില്‍ ഹള്‌റമി മഖ്ദൂമി ആധ്യാത്മിക ശ്രേണിയുടെ സാമൂഹിക ഇടപെടലുകളാണ്. ആപത്തുകള്‍ വന്നു ഭവിക്കുന്ന സമയത്ത് അന്‍ബിയാ ഔലിയാക്കന്മാരുടെ മഹത്വങ്ങള്‍ പ്രകീര്‍ത്തിച്ച് പ്രതിരോധ വലയം തീര്‍ക്കുന്ന രീതി സമുദ്രാന്തര കുടിയേറ്റ സാംസ്‌കാരിക വിനിമയം മൂലമാണെന്ന് പറയാം. (Eulogy) പ്രകീര്‍ത്തന കാവ്യ വിഭാഗത്തിലുള്ളവയാണ് കേരളത്തില്‍ ഏറെ പ്രചാരം നേടിയ മന്‍ഖൂസ്, മുഹ്‌യുദ്ധീന്‍, രിഫാഈ മൗലിദുകള്‍.
ഗദ്യ-പദ്യ (Prose and verse) ആഖ്യാന രീതികളെ സമ്മിശ്രമായി ഉപയോഗപ്പെടുത്തിയതാണ് മന്‍ഖൂസ് മൗലിദെന്ന പ്രവാചക പ്രകീര്‍ത്തന സാഹിത്യത്തെ സവിശേഷമാക്കുന്നത്. പ്രവാചകന്റെ സംഭവ ബഹുലമായ ജീവിതത്തെ അടയാളപ്പെടുത്തിയ അത്ഭുത സംഭവങ്ങളും ചരിത്രവിവരണവുമാണ് ഈ കൃതിയുടെ ഇതിവൃത്തം. ഒരു ജീവിതത്തെ മുന്‍നിര്‍ത്തിയുള്ള ശമന അപേക്ഷ ദൈവത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്നതായത് കൊണ്ട് തന്നെ വിശ്വാസത്തിന്റെ വിശുദ്ധിയും ഫലസാഫല്യവും തമ്മിലുള്ള ബന്ധത്തെ കൂട്ടിയിണക്കുന്നു. ആ ബന്ധവും ആത്മ സംതൃപ്തിയുമാണ് ശരീരത്തെ ഉത്തേജിപ്പിക്കുന്നത്. പ്രാര്‍ത്ഥനയും സംഗീതവും തമ്മിലുള്ള താതാത്മ്യം പ്രാപിക്കലാണ് പലപ്പോഴും മനസ്സിന്റെ ലയനത്തെ സാധ്യമാക്കുന്നത്. മൗലിദുകളുടെ കാര്യത്തില്‍ ആ അവസ്ഥ അറിയാതെയെങ്കിലും നമ്മുടെ ശരീരത്തെയും ശാരീരിക ഘടനയേയും സ്വാധീനിക്കുന്നുണ്ട്. അങ്ങനെ ഒരു സംഗീത ചികിത്സ (Music therapy) യായി പരിണമിക്കുന്നു. ഇത് നൂതനമായ ഒരു വസ്തുതയൊന്നുമല്ലായെങ്കിലും ശാസ്ത്രീയമായി പ്രാധാന്യമുള്ളവയാണെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ആധുനിക വൈദ്യ ശാസ്ത്രം അംഗീകരിച്ചിരിക്കുന്ന സംഗീതത്തിന്റെ അനന്ത സാധ്യതകളെ കുറിച്ച് ഇന്ന് ഒട്ടേറെ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. സംഗീതം ജീവിതത്തില്‍ വരുത്തുന്ന പരിവര്‍ത്തനങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന സ്മിത പിഷാരടി പറയുന്നു: ലോകത്ത് ആദ്യം മുഴങ്ങിക്കേട്ട ഓങ്കാര നാദത്തില്‍ നിന്ന് തുടങ്ങിയ ശബ്ദപ്രവാഹത്തിന്റെ കയറ്റിറക്കങ്ങള്‍ മനുഷ്യനെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിന്റെ സാധ്യതകളിലൂടെ വേദകാലം മുതല്‍ക്കേ മനുഷ്യന്‍ സഞ്ചരിച്ച് പോന്നിരുന്നു. ഭാരതത്തില്‍ ആദ്യ ശസ്ത്രക്രിയ നടത്തിയ സുശ്രുതന്‍ വേദമന്ത്രങ്ങള്‍ കേട്ടു കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പറയപ്പെടുന്നു. കേവലം കേള്‍വിയെ ആനന്ദത്തിന്റെ പരമോന്നതിയില്‍ കയറ്റി നിര്‍ത്തുന്ന സ്വഭാവമല്ല സംഗീതത്തിനുള്ളത്. അറിയുംതോറും ആഴവും വ്യാപ്തിയുമുള്ള സ്വരങ്ങള്‍ക്ക് രാഗവൃത്തി നല്‍കി ഏറ്റക്കുറച്ചിലുകളോടെ ആലപിക്കുമ്പോള്‍ മനോവികാരങ്ങളെ അത് പിടിച്ച് നിര്‍ത്തുന്നു.
ഒരാള്‍ പാടുന്നതില്‍ ലയിക്കാന്‍ മാത്രം എന്തു കാര്യമാണ് സംഗീതത്തിനുള്ളത് എന്ന അന്വേഷണമാണ് സംഗീതവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെ നിര്‍വചിക്കുന്നത്. അതിന്റെ രൂപം പ്രാപിക്കല്‍ ഇന്നോ ഇന്നലെയോ നടന്നതല്ല, പുതുതലമുറ പൗരാണികമായ ഈ ചിന്താധാരയെ സൂക്ഷമമായി സമീപിക്കാന്‍ തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ശബ്ദം ഏത് ഊര്‍ജ്ജമാണെന്ന് ഈ ശബ്ദ വീചികള്‍ വായുവിലൂടെ സഞ്ചരിച്ച് കര്‍ണപുടത്തിലെത്തി തലച്ചോറ് അതിനെ തിരിച്ചറിയുന്നു. മാത്രമല്ല, വായുവിലേതിനേക്കാള്‍ വേഗതയില്‍ ശബ്ദം ജലത്തിലൂടെ സഞ്ചരിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ശരീരത്തില്‍ 60 ശതമാനം ജലമാണെന്നിരിക്കെ ഈ ശബ്ദ വീചികളെ പെട്ടന്ന് സ്വാംശീകരിക്കുവാന്‍ ശരീരത്തിന് സാധിക്കുന്നു. അങ്ങനെയെങ്കില്‍ രോഗത്തെയോ രോഗാവസ്ഥയേയോ മറികടക്കാന്‍ സംഗീതത്തിലൂടെ സാധിക്കും. സംഗീതം ആചാരനുഷ്ഠാനങ്ങളുമായി അഭേധ്യമായ ബന്ധമാണ് ഉണ്ടാക്കിയിട്ടുള്ളത്. ആയുര്‍വേദ ഗ്രന്ഥങ്ങളായ ചരകസംഹിത സുശ്രുത സംഹിത എന്നിവയിലൊക്കെ പറയുന്ന ഒരു ചികിത്സാ രീതിയാണ് ദൈവ വ്യാപ്രായ ചികിത്സ. ഇതൊക്കെ ഒരു എനര്‍ജി ഹീലിങ്ങാണ്. ഈ രീതിയെ മറ്റൊരര്‍ത്ഥത്തില്‍ മൗലിദുകളുടെ കാര്യത്തില്‍ പരീക്ഷിക്കാവുന്നതാണ്. കാരണം മൗലിദുകളും മാലകളുമൊക്കെ വിരചിതമായത് മാനസിക ശാരീരിക രോഗങ്ങളോട് ഇടപെടലുകള്‍ നടത്തുന്ന രൂപത്തിലും ഘടനയിലുമാണ്.

മൗലിദും പ്ലെസിബോ ഇഫക്ടും ഒരു സമകാലിക-താരതമ്യ വായന
മസ്തിഷ്‌കത്തിലെ തോന്നലുകളും, അവ ശരീരവുമായി ബന്ധപ്പെടുമ്പോഴുണ്ടാകുന്ന ചില സങ്കീര്‍ണ്ണതകളും നിറഞ്ഞ ഒരു പ്രത്യേക പ്രതിഭാസമാണ് പ്ലെസിബോ. രോഗം അല്ലെങ്കില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ സുഖപ്പെടുമെന്നുള്ള പ്രതീക്ഷയാണ് പ്രതിഭാസത്തിനു പിന്നിലുള്ള യുക്തി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ദൃഢവിശ്വാസമാണ് രോഗമുക്തിയെ നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകം. 1955ല്‍ ഹെന്‍ റി കെ ബീച്ചര്‍ തന്റെ ദ പവര്‍ഫുള്‍ പ്ലെസിബോ എന്ന ഗവേഷണത്തിലാണ് പ്ലസിബോ ഇഫക്റ്റ് ഒരു ചികിത്സാ രീതിയായി തന്നെ നിര്‍വ്വഹിക്കാമെന്ന് മനസ്സിലാക്കിയെടുക്കുന്നത്. ഏകദേശം 35 ശതമാനം ജനങ്ങളില്‍ ഇതിന്റെ പരിണിത ഫലം കാണാന്‍ സാധിച്ചുവെന്നും ബീച്ചര്‍ പറയുന്നു.
പ്ലെസിബോ (Placebo) സ്വാധീനത്തിന് പല ശാരീരിക, മാനസിക സമ്മര്‍ദ്ധങ്ങളെ പരിഹാരോന്മുഗമായി മാറ്റാൻക്കഴിഞ്ഞിട്ടുണ്ടെന്ന് മെഡിക്കല്‍ സയന്‍സ് രംഗത്തെ നിരവധി വിദഗ്ദര്‍ പോലും അംഗീകരിച്ചു പോരുന്ന വാസ്തവമാണ്. ശുപാപ്തി ചിന്തയേക്കാള്‍ (Positive Thinking) ഒരു പടി കടന്ന്, ശരീരത്തെയും ബുദ്ധിയെയും ഒരുപോലെ നിയന്ത്രിക്കാനുള്ള പ്രത്യേക ശക്തി ഇവയ്ക്കുണ്ടെന്നും ഹാര്‍വാര്‍ഡ് അഫിലിയേറ്റഡ് മെഡിക്കല്‍ സെന്ററായ ബേത്ത് ഇസ്റാഈല്‍ ഡീക്കോണസ് (Beth Israel Deaconess) എന്ന സ്ഥാപനത്തിലെ പ്രധാനിയായ പ്രൊഫ. ടെഡ് കാപ്ച്യൂകിന്റെ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നുണ്ട്. മാത്രവുമല്ല, അത്തരം പ്ലെസിബോകള്‍ക്ക് സമ്മര്‍ദ്ധ സംബന്ധിയായ (Stress - related) രോഗങ്ങള്‍ക്കും അര്‍ബുദ ചികിത്സങ്ങള്‍ക്കും നന്നായി ഫലപ്രദമായവയാകാനും, ചികിത്സയെന്നതിലുപരി നല്ല ഫീലിങ്ങുകള്‍ സൃഷ്ടിക്കുവാനും സാധിക്കുമെന്ന് കാപ്ച്യൂക് പറഞ്ഞുവെക്കുന്നുണ്ട്.
ശാസ്ത്രീയ, അക്കാദമിക മൂലകങ്ങളെ സജീവമാക്കിക്കൊണ്ടിരിക്കുന്ന ഇത്തരം വ്യവഹാരങ്ങളോടൊപ്പം (Discourses) കൂട്ടിവായിക്കേണ്ട ദേശാന്തരഗമന സംസ്‌കാരിക ഇടപെടലുകള്‍ വഴി വന്നുചേര്‍ന്ന മൂല്യ സംഹിതകളുണ്ട്. അവ ഒരു ദേശത്തിന്റെ ശാരീരികവും മാനസികവുമായ പ്രവണതകളെയും സമ്മര്‍ദ്ധങ്ങളെയും പ്രതിസന്ധികളെയും നിര്‍വ്വചിക്കുന്നതും, അതിന് ബാഹ്യാന്തരിക പരിഹാരക്രിയകള്‍ രൂപപ്പെടുത്തിയെടുക്കുന്നതും വിവിധ മാനങ്ങളിലൂടെ വീക്ഷിക്കുന്നതിന് ശ്രമകരമായി തോന്നുന്നു. ഇത്തരം പരിഹാരിക മൂല്യസംഹിതകളെ മലബാറിലെ പല ദിക്കുകളിലും ഇന്നും താത്പര്യത്തോടെ നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നത് പൈതൃകവും (Legacy) സാമൂഹികതയും തമ്മിലുള്ള അഭേദ്യ ബന്ധമാണ്. ഈ ബന്ധത്തില്‍ അധിഷ്ഠിതമായ സാംസ്‌കാരിക വിനിമയവും പാരായണ തനിമയുമാണ് ഈ ദേശങ്ങളെ സമ്പമാക്കുന്നത്. താനൂരിലും സമീപ പ്രദേശങ്ങളിലും ഇന്നും നടന്നു വരുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള നാട്ടുമൗലിദും, മഖ്ദൂമി പാരമ്പര്യത്തിന്റെ മന്‍ഖൂസ് മൗലിദും ഈയൊരു ബന്ധത്തിന്റെ ഉദാഹരങ്ങളാണ്. ഈ പാരമ്പര്യ-മത സാഹിത്യ രൂപങ്ങളെ നിര്‍മ്മിച്ചെടുക്കുന്നതില്‍ ചരിത്രപരമായി വര്‍ത്തിച്ച ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് ആ പ്രദേശങ്ങള്‍ പ്രകൃത്യാ നേരിട്ട പ്രതിസന്ധിയില്‍ നിന്ന് മോചനം നേടാനുള്ള ശ്രമങ്ങളുടെ ഫലമായിരുന്നു ഈ രചനകളൊക്കെ. ഇടക്കിടെ പ്രത്യക്ഷമാകുന്ന തീപിടുത്തത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയായിരുന്നു താനൂരിലെ നാട്ടുമൗലിദ് സാംസ്‌കാരിക രീതി ഹാശിം തങ്ങളെപ്പോലെയുള്ളവരുടെ നിര്‍ദേശ പ്രകാരം നിലനിര്‍ത്തുന്നതിന് ഹേതുവായത്. മന്‍ഖൂസ് മൗലിദെന്ന പ്രവാചക പ്രകീത്തനത്തിന്റെ രചനക്ക് സൈനുദ്ധീന്‍ മഖ്ദൂ(റ)നെ പ്രേരിപ്പിച്ചത് പൊന്നാനിയില്‍ ഒരുകാലത്ത് സര്‍വ്വവ്യാപിയായിരുന്ന പ്ലേഗ് എന്ന മഹാമാരിയുടെ തീക്ഷ്ണ യാഥാര്‍ത്ഥ്യമായിരുന്ന.
ഇവയുടെയൊക്കെ പരിഹാര പരിസരങ്ങളില്‍ അന്തര്‍ലീനമായത് ഒരുതരം പ്ലെസിബോ ഇഫക്ടാണ്. ടെഡ് കാപ്ച്യൂക്ക് പരിചയപ്പെടുത്തുന്ന ഈ പ്രതിഭാസത്തിന് പ്രാധാന്യമര്‍ഹിക്കുന്നത് മനശാസ്ത്രപരമായ ശമനാനുഭവങ്ങളെ ഉണ്ടാക്കിയെടുക്കുന്നിടത്താണ്. ഇവ്വിഷയകമായി അമേരിക്കന്‍ ബയോളജിസ്റ്റായ ബ്രൂസ് ലിപ്റ്റൻ തന്റെ ദി ബയോളജി ഓഫ് ദി ബിലീഫ് എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നത് അവബോധ മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയാ പ്രതിഫലിക്കുന്നതും അവയെപറ്റിയുള്ള ചിന്തയും വിശകലനവും അനിയന്ത്രിതവുമാണ് (പേജ്-133). പുസ്തകത്തിന്റെ അഞ്ചാമത്തെ അധ്യായത്തില്‍ ചര്‍ച്ചചെയ്യുന്നത് ശമനങ്ങള്‍ക്ക് വിശ്വാസം അടിസ്ഥാന ഹേതുവായി വര്‍ത്തിക്കുതിനെ കുറിച്ചാണ്. പ്ലസിബോകളുടെ നിലനില്‍പ്പിന് വിശ്വാസമാണാധാരം ഇവയെ കാണാതെ പോകുന്ന ചില നിരീക്ഷണങ്ങളാണ് അസ്ഥിത്വത്തെ ചോദ്യം ചെയ്യാന്‍ പ്രേരകമാകുന്നത്.
ഇത്തരം ആചാര രീതികളുടെ വംശീയ ശാസ്ത്രം കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒരു കാര്യമാണ്. നാട്ടുമൗലിദിന് ആധികാരിക പിന്‍ബലം അതുമായി ബന്ധപ്പെട്ടുള്ള നാട്ടറിവെന്ന ഓറല്‍ ട്രഡീഷനാണ്. ഒരു തലമുറ പരിചയപ്പെടുന്ന ആശയം മറ്റു തലമുറകളിലേക്ക് കൈമാറി കാര്യബോധത്തോട് കൂടി പിന്തുടരുന്ന സ്വഭാവ സവിശേഷതയാണ് നാട്ടുമൗലിദിനെ സജീവമാക്കിയ പ്രധാന വസ്തുത.
1 380
കുളിക്കല്‍ സുന്നത്താണ്" എന്ന മസ്അല കേട്ടപ്പോള്‍ "അത് നബി (സ) ചെയ്തിട്ടുണ്ടോ?" എന്ന് ചോദിച്ചുവത്രേ!.
പിന്നെ സലാത്ത് ചൊല്ലുന്നതിന്‍റെ കാര്യം: വിശ്വാസികള്‍ക്ക് സലാത്ത് ചൊല്ലാന്‍ ഉള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി പരമ്പരാഗത മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച രാവുകളിലും മറ്റും സ്വലാതിന്‍റെ സദസുകള്‍ കാണാം. ഏതെങ്കിലും വഹാബി പള്ളികളില്‍ നിങ്ങള്‍ സ്വലാതിന്‍റെ സദസുകള്‍ കാണാറുണ്ടോ? ഒരു പക്ഷെ അവര്‍ മറുപടി പറഞ്ഞേക്കാം അത്തരം സദസുകള്‍ക്ക് ഖുര്‍ആനിലും സുന്നത്തിനും തെളിവില്ല എന്ന്. എന്നാല്‍ ഖുര്‍ആന്‍ ക്ലാസ്, ഹദീസ് ക്ലാസ് എന്നിങ്ങനെ ദുര്‍വ്യാഖ്യാനങ്ങള്‍ ഗ്ലാസില്‍ ഒഴിച്ച് കൊടുക്കുവാന്‍ വേണ്ടി അവരുടെ പള്ളികളില്‍ സദസ്സ് സംഘടിപ്പിക്കുന്നുണ്ടല്ലോ. അതിന് എവിടെ നിന്നാണ് തെളിവ് കിട്ടിയത്? അപ്പോള്‍ നന്മയുടെ വാതായനങ്ങള്‍ ബിദ്അത്തുകാരെ തൊട്ട് അല്ലാഹു അടച്ചു കളഞ്ഞിരിക്കുന്നു. ഇമാമുകള്‍ محرومون (ബറകത്ത് തടയപ്പെട്ടവര്‍) എന്ന് വിശേഷിപ്പിച്ചവരുടെ ഗണത്തില്‍ പെടാതിരിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പാലിക്കുക.
മൌലിദുകളില്‍ പറയുന്ന പല ചരിത്രങ്ങളും കേവലം ഐതിഹ്യങ്ങള്‍ ആണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ വിശ്വസനീയമായ വഴികളിലൂടെ വരുന്ന ചരിത്രങ്ങളാണ് അവയിലെല്ലാം ഉള്ളത്. എല്ലാ ചരിത്രങ്ങള്‍ക്കും ഒരേ ബലം ഉണ്ടാവണം എന്നില്ല എന്ന് മാത്രം. നബി (സ) യുടെ മദ്ഹുകള്‍ അയി സഹീഹായ ഹദീസില്‍ വന്ന കാര്യങ്ങളേ പറയാവൂ എന്ന് എവിടെയാണ് പറഞ്ഞത്? ഇന്നത്തെ കാലത്ത് നബി (സ) യുടെ മദ്ഹുകള്‍ ആയി നാം ആരുടെയെല്ലാം വാക്കുകള്‍ ഉദ്ധരിക്കാറുണ്ട്?, ഗാന്ധി, നെഹ്‌റു, സ്വാമി വിവേകാനന്ദന്‍, മൈകിള്‍ എച്ച്. ഹാര്‍ട്ട്, ലാ മാര്‍ട്ടിന്‍ എന്നിങ്ങനെ സമൂഹത്തില്‍ പല നിലക്ക് പ്രശസ്തരായ ആളുകള്‍ നബി (സ) യെ പറ്റി പറഞ്ഞ മദ്ഹുകള്‍ നാം എടുത്ത് ഉദ്ധരിക്കുന്നില്ലേ? ഇതില്‍ സുന്നികളെന്നോ അസുന്നികളെന്നോ വ്യത്യാസമില്ലല്ലോ. ചുരുക്കത്തില്‍ നബി (സ) തങ്ങളെ കുറിച്ച് ദീനിന്‍റെ വൃത്തത്തിനകത്ത് വരുന്ന എല്ലാ മദ്ഹുകളും പറയാം. ഇമാം ബൂസ്വീരിയുടെ ഭാഷയില്‍:
وانسب إلى ذاتِهِ ما شئت من شَرَفٍ وانسُبْ إلى قَدرِهِ ما شِئتَ مِنْ عِظَمِ
دع ما ادعثه النصارى في نبيهـــــم واحكم بماشئت مدحاً فيه واحتكــــــم
(നബി തങ്ങളുടെ തിരുശരീരത്തിലേക്കോ സ്ഥാനമാനങ്ങളിലേക്കോ നീ ഉദ്ദേശിച്ച ഏതെല്ലാം സ്ഥാനങ്ങളും മഹത്വങ്ങളും ചേര്‍ത്തു പറഞ്ഞാലും അതു കളവാകുകയില്ല. ക്രിസ്‌ത്യാനികള്‍ അവരുടെ പ്രവാചകരായ ഈസാ നബിയില്‍ ആരോപിച്ച ദൈവികതയൊഴിച്ച് മറ്റേതു സ്ഥാനമാനങ്ങള്‍ പറഞ്ഞും നിനക്കു നബിയെ പുകഴ്‌ത്താം. എന്നാല്‍ തത്വദീക്ഷയോടെയായിരിക്കണം. വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന രീതിയില്‍ പുകഴ്‌ത്താന്‍ പറയുന്നത് ഇകഴ്‌ത്താന്‍ ആകരുത്).
ചില ആളുകള്‍ മൌലിദോതുന്നതിനു വിരോധമില്ല. എന്നാല്‍ ഇന്ന് കാണുന്ന മൌലിദുകളില്‍ എല്ലാം അടിസ്ഥാനമില്ലാത്ത ചില കഥകളും നബി (സ) തങ്ങളെ കുറിച്ചുള്ള അമിതമായ പുകഴ്ത്തലും ആണ് ഉള്ളത്. അതിനാലാണ് തങ്ങള്‍ മൌലിദ് ഓതാത്തത് എന്ന് പറയുന്നു. ഈ കാരണം കൊണ്ടാണ് മൌലിദ് ഓതാത്തത് എങ്കില്‍ ഈ 'പ്രശ്നങ്ങള്‍' ഒന്നുമില്ലാത്ത നിലയിലുള്ള മൌലിദ് അവര്‍ക്ക് ഓതാമല്ലോ. എന്നാല്‍ അത്തരക്കാരുടെ പ്രശ്നം അവരില്‍ വഹാബിസത്തിന്‍റെ വിഷപ്പുക ഏറ്റതാണ്. അതിന് അവര്‍ ഉചിതമായ ചികിത്സ തേടേണ്ടിയിരിക്കുന്നു.
വൈരുദ്ധ്യം
***
മൌലിദാഘോഷത്തെ എതിര്‍ക്കുന്നവര്‍ തന്നെ "മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് വാരാചരണം" നടത്താറുണ്ട്. ഇതിനെ കുറിച്ച് ശൈഖ് ഉസൈമീന്‍ എന്ന അറബ് വഹാബി പണ്ഡിതനോട് (ഉസ്മാന്‍ കുഞ്ഞി മൌലവി ?!) ചോദിച്ചപ്പോള്‍ ഇങ്ങനെ മറുപടി പറഞ്ഞുവത്രേ: "മൌലിദാഘോഷം നടത്തുന്നത് ഖുര്‍ബത് (പുണ്യ കര്‍മ്മം) എന്ന നിലക്കാണ്. വാരാചരണം അങ്ങിനെയല്ല. അത് ആശയ പ്രചാരണമാണ്". അപ്പോള്‍ അവര്‍ക്ക് ദീനീ പ്രവര്‍ത്തനം എന്ന നിലയില്‍ നടത്തുന്നതെല്ലാം കേവലം കുട്ടിക്കളി ആണെന്ന് തോന്നുന്നു. മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിന്‍റെ ആശയങ്ങള്‍ സത്യമാണെന്ന് വാദമുണ്ടെങ്കില്‍ അതിന്‍റെ പ്രചാരണം പുണ്യ കര്‍മ്മമാണെന്ന് അവര്‍ സമ്മതിക്കണമല്ലോ.
1 380
ജിഹാദ് നടത്തുന്നതിലും ദീന്‍ ദഅവത് നടത്തുന്നതിലും ഹദീസുകള്‍ ശേഖരിക്കുന്നതിലും എല്ലാം അവര്‍ ചെയ്ത സേവനം പില്‍കാലത്ത് വന്നവരേക്കാള്‍ എത്രയോ മീതെയാണ്.
കര്‍മ്മ പരമായി ബിദ്'അത്ത് എന്നത് ദീനില്‍ രണ്ട് അര്‍ത്ഥത്തില്‍ ഉണ്ട്. ഒന്ന്: നബി (സ) യുടെ കാലത്ത് ഇല്ലാത്തത് എന്ന അര്‍ത്ഥം. നബി (സ) യുടെ കാലത്ത് ഇല്ലാത്ത പല കാര്യങ്ങളും തര്‍ക്കമില്ലാതെ മുസ്ലിംകള്‍ അംഗീകരിക്കുന്നുണ്ട്. ബിദ്'അത്ത് എന്നതിന്‍റെ രണ്ടാമത്തെ അര്‍ത്ഥം ദീനില്‍ അംഗീകരിക്കപ്പെടാത്ത കര്‍മ്മങ്ങള്‍ എന്നാണ്. ദീനിന്‍റെ പ്രമാണങ്ങളായ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ, ഖിയാസ് എന്നിവയ്ക്ക് എതിരായ പുതിയ കര്‍മ്മങ്ങള്‍ ആണ് ബിദ്'അത്ത്. ഇത് കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍മാര്‍ വിവരിക്കേണ്ട കാര്യമാണ്. അപ്പോള്‍ മൌലിദ് ആഘോഷം അത് നബി (സ) യുടെ കാലത്ത് ഇല്ലാത്തത് എന്ന അര്‍ത്ഥത്തില്‍ ബിദ്അത്ത് ആണ്. അതെ സമയം രണ്ടാം അര്‍ത്ഥത്തില്‍ അത് സുന്നത്തുമാണ്. അഥവാ അത് ദീനില്‍ പുണ്യമുള്ള കാര്യമാണ്.
ആദ്യ കാലത്ത് ഇല്ലാത്തത് എന്ന പേരില്‍ മൌലിദാഘോഷത്തെ എതിര്‍ക്കുന്നവര്‍ ദീന്‍ കാര്യങ്ങള്‍ എന്ന പേരില്‍ നബി (സ) യുടെ മാതൃക ഇല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ യാതൊരു മടിയും ഇല്ലാത്തവര്‍ ആണ്. സുന്നി മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ദീനിന്‍റെ കര്‍മ്മ പരമായ വിഷയങ്ങള്‍ കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാരുടെ വീക്ഷണം അനുസരിച്ചാണ് സ്വീകരിക്കുന്നത്. അവരാണ് ദീന്‍ പറയാന്‍ യോഗ്യതയുള്ളവര്‍. ഇമാം അബൂ ശാമ (റ), ഇമാം സുയൂതി (റ), ഇമാം സഖാവി (റ), ഇമാം ഇബ്നു ഹജര്‍ (റ) തുടങ്ങി ഇസ്ലാമിക ലോകത്തെ നിരവധി ഇമാമുകള്‍ മൌലിദാഘോഷം പുണ്യ കര്‍മ്മമാണെന്ന് അംഗീകരിച്ചവര്‍ ആണ്. കര്‍മ്മ ശാസ്ത്രത്തില്‍ മൌലിദ് സദസുകള്‍ സുന്നത്ത് ആണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. അവരാരും "ഉദരപൂരണത്തിന്‍റെ ആളുകള്‍" ആയിരുന്നില്ല.
റബീഉല്‍ അവ്വല്‍ നബി (സ) തങ്ങള്‍ ജനിച്ച മാസം എന്നതോടൊപ്പം വഫാതായ മാസം കൂടി അല്ലേ. അപ്പോള്‍ ജനിച്ചതില്‍ സന്തോഷം പ്രകടിപ്പിക്കുന്നവര്‍ എന്ത് കൊണ്ട് വഫാതില്‍ ദുഃഖം പ്രകടിപ്പിക്കുന്നില്ല എന്ന ചോദ്യവും വിമര്‍ശകര്‍ ഉന്നയിക്കാറുണ്ട്. നബി (സ) തങ്ങളുടെ ജനനം അല്ലാഹു നമുക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ്. അനുഗ്രഹത്തിന് നന്ദി ചെയ്യാനും സന്തോഷിക്കാനും അല്ലാഹു പഠിപ്പിച്ചു. (واما بنعمة ربك فحدث ، فبذلك فليفرحوا) തുടങ്ങിയ ആയത്തുകള്‍ ശ്രദ്ധിക്കുക. അതേസമയം നബി (സ) തങ്ങളുടെ വഫാത്ത് നമുക്ക് സംഭവിച്ച ഏറ്റവും വലിയ മുസീബത്ത് ആണ്. മുസീബത്തുകളില്‍ ക്ഷമിക്കാനാണ് അല്ലാഹു കല്‍പിച്ചത്. ദുഃഖ പ്രകടനം ഇസ്ലാമില്‍ ഇല്ലാത്തതാണ്. നമുക്ക് ഏതൊരു മുസീബത്ത് വരുമ്പോളും അല്ലാഹുവിന്‍റെ റസൂലിന്‍റെ വഫാത്ത് നാം ഓര്‍ക്കണം. ആ മുസീബത്തിനു മുമ്പില്‍ മറ്റുള്ളതെല്ലാം ചെറുതായിരിക്കും. ഇതെല്ലാം ഇമാമുകള്‍ വിവരിച്ചിട്ടുണ്ട്.
നബി (സ) തങ്ങള്‍ മറ്റു നബിമാരുടെ മൌലിദ് കഴിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നവരും ഉണ്ട്. മൌലിദ് കഴിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നബി (സ) യുടെ മദ്'ഹു പറയുക അവിടുത്തേക്ക് സലാതും സലാമും ചൊല്ലുക തുടങ്ങിയവ ആണെന്ന് മുമ്പ് പറഞ്ഞുവല്ലോ. صلواتي على النبي وسلامي എന്ന് തുടങ്ങുന്ന സലാം ബൈത്ത് കൊണ്ടാണ് പലപ്പോഴും മൌലിദ് ആരംഭിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ മുന്‍ കഴിഞ്ഞ നബിമാരുടെ മേല്‍ സലാം ചൊല്ലുന്ന എത്രയെത്ര ആയത്തുകള്‍ നമുക്ക് കാണാന്‍ കഴിയുന്നു.
سَلاَمٌ عَلَىٰ إِبْرَاهِيمَ - سَلاَمٌ عَلَىٰ مُوسَىٰ وَهَارُونَ - سَلاَمٌ عَلَىٰ نُوحٍ فِي ٱلْعَالَمِينَ - سَلاَمٌ عَلَىٰ إِلْ يَاسِينَ -
وَسَلاَمٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَياً
ഇതൊക്കെ ഉദാഹരങ്ങള്‍. നബി (സ) തങ്ങളുടെ മേലില്‍ സലാതും സലാമും ചൊല്ലാന്‍ ഉള്ള അല്ലാഹുവിന്‍റെ കല്‍പന (
إِنَّ ٱللَّهَ وَمَلاَئِكَـتَهُ يُصَلُّونَ عَلَى ٱلنَّبِيِّ يٰأَيُّهَا ٱلَّذِينَ آمَنُواْ صَلُّواْ عَلَيْهِ وَسَلِّمُواْ تَسْلِيماً)
മൌലിദിലൂടെ ഗദ്യമായും പദ്യമായും ധാരാളമായി നിര്‍വഹിക്കപ്പെടുന്നു എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്
مولاي صل وسلم دائما ابدا - يا رب صل على النبي محمد - الصلوة على النبي والسلام على الرسول
ഇതെല്ലാം ചെറിയ
ഉദാഹരങ്ങള്‍ മാത്രം. സ്വലാത്ത് വര്‍ദ്ധിപ്പിക്കല്‍ കൊണ്ട് പാപം പൊറുക്കപ്പെടുമെന്നും ടെന്‍ഷന്‍ നീങ്ങുമെന്നും നബി (സ) തങ്ങള്‍ തന്നെ ഉബയ്യുബിനു കഅബ് (റ) - വിനോട് പറഞ്ഞ ഹദീസ് നാമെല്ലാം ഓര്‍ക്കേണ്ടതാണ് (اذاً تكفى همك ويغفر ذنبك).
നബി (സ) യെ സ്നേഹിക്കുന്നവര്‍ മൌലിദ് കഴിക്കുകയല്ല നബി (സ) യുടെ സുന്നത്ത് ജീവിതത്തില്‍ പകര്‍ത്തുകയും നബി (സ) യുടെ മേല്‍ സലാത്ത് ചൊല്ലുകയുമാണ് വേണ്ടത് എന്ന് പറയുക മൌലിദ് വിമര്‍ശകരുടെ ഒരു അടവാണ്. നബി (സ) യുടെ സുന്നത്ത് ജീവിതത്തില്‍ പകര്‍ത്തണം എന്നതില്‍ സുന്നികള്‍ക്ക് തര്‍ക്കമുണ്ടോ? സുന്നത്ത് എന്താണെന്ന് പഠിച്ചിട്ടല്ലേ അത് ജീവിതത്തില്‍ പകര്‍ത്തല്‍? മുത്ത് നബി (സ) യുടെ സുന്നത്ത് എന്താണെന്ന് അവര്‍ക്കറിയുമോ? എന്ത് കേള്‍ക്കുമ്പോഴും അത് നബി (സ) ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുന്ന ഒരു പുത്തന്‍വാദി "ഭ്രാന്ത് മാറിയവന്‍
1 380
ഈ കാര്യങ്ങളൊന്നും നിരൂപിക്കാതെ ലൗഹിലെയും ഖലമിലെയും ഇല്‍മുകള്‍ നബി(സ)യുടെ അറിവിന്റെ അല്‌പം മാത്രമാണെന്ന വാക്യം കേട്ടപ്പോളേക്ക് ഈ വരിയില്‍ ഇമാം ബൂസ്വീരി നബിയെ അല്ലാഹുവിനോടു സമമാക്കിയെന്നാരോപിക്കുന്നത് വിവരക്കേടു മാത്രമാണ്. ഇത് അതിരുകവിഞ്ഞ പ്രയോഗമാണെന്നും കുഫ്‌റാണെന്നും വിധിയെഴുതിയത് അസംബന്ധവും!
അല്ലാഹുവിന്‍റെ റസൂലിനെ കുറിച്ച് ഇവര്‍ എന്താണ് മനസിലാക്കിയത്?
സൂറത്ത് തൌബയുടെ ൧൧൭-ആം ആയത്തില്‍ (Thouba: 117) അല്ലാഹു പറയുന്നു:
لَقَدْ تَابَ ٱللهُ عَلَىٰ ٱلنَّبِيِّ وَٱلْمُهَاجِرِينَ وَٱلأَنصَارِ ٱلَّذِينَ ٱتَّبَعُوهُ فِي سَاعَةِ ٱلْعُسْرَةِ مِن بَعْدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٍ مِّنْهُمْ ثُمَّ تَابَ عَلَيْهِمْ إِنَّهُ بِهِمْ رَءُوفٌ رَّحِيمٌ
ഇവിടെ رَءُوفٌ رَّحِيمٌ ദയാലുവും കാരുണ്യവാനും എന്ന് അല്ലാഹുവിനാണ് ഈ ആയത്തില്‍ വിശേഷണം പറഞ്ഞത്. എന്നാല്‍ അതേ സൂറത്ത് തൌബയുടെ ൧൨൮-ആം ആയത്ത് (Thouba: 128) നോക്കുക.
لَقَدْ جَآءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِٱلْمُؤْمِنِينَ رَءُوفٌ رَّحِيمٌ
ഇവിടെ അല്ലാഹുവിന്‍റെ റസൂലിനെ കുറിച്ചാണ് അല്ലാഹു رَءُوفٌ رَّحِيمٌ ദയാലുവും കാരുണ്യവാനും എന്ന് വിശേഷിപ്പിച്ചത്. അല്ലാഹുവിന്‍റെ റസൂലിനെ കുറിച്ച് عبدالله ورسوله അവന്‍റെ അടിമയും ദൂതരും ആണ് വിശ്വസിക്കുന്ന മുസ്ലിംകള്‍ ഇത്തരം വിശേഷണങ്ങളെ എങ്ങിനെ മനസിലാക്കണം എന്ന് ബോധവാന്മാര്‍ ആണ്. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്നവരാവട്ടെ ഇത്തരം ആയത്തുകളുടെ ആശയങ്ങള്‍ പോലും വേണ്ട വിധം അറിയാത്തവരുമാണ്. അല്ലാഹുവിന്‍റെ സിഫതുകളില്‍ (വിശേഷണങ്ങളില്‍) അവനോടു പങ്ക് ചേര്‍ക്കുക എന്ന് പറഞ്ഞാല്‍ എന്താണെന്നും حقيقة-ഉം مجاز-ഉം (യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള പ്രയോഗവും ആലങ്കാരിക പ്രയോഗവും) തമ്മിലുള്ള വ്യത്യാസം എന്താണെന്നും അവര്‍ നന്നായി പഠിക്കേണ്ടിയിരിക്കുന്നു.
ഒരു കാര്യം നബി (സ) ചെയ്തിട്ടില്ല എന്നത് കൊണ്ട് അത് ദീനില്‍ പുണ്യ കര്‍മ്മം അല്ലാതാവുമോ? ഇല്ല. നാം മുസ്ഹഫ് നോക്കി ഖുര്‍ആന്‍ ഓതുന്നു. മുസ്ഹഫ് നബി (സ) യുടെ കാലത്ത് ഉണ്ടായിരുന്നോ? ദീന്‍ പഠിപ്പിക്കുവാന്‍ വേണ്ടി മദ്രസകളും ദാറുല്‍ ഉലൂമുകളും എല്ലാം ഉണ്ടാക്കുന്നു. ഇത് നബി (സ) യുടെ കാലത്ത് ഉണ്ടോ? നബി (സ) യുടെ കാലത്ത് ഇല്ല എന്ന കാരണത്താല്‍ ഇത് ദീനില്‍ പാടില്ലാത്തത് ആണെന്നോ ഇത്തരം പ്രവര്‍ത്തികള്‍ക്ക് പ്രതിഫലം ഇല്ല എന്നോ ഇവര്‍ പറയുമോ?.
പിന്നെ ചോദ്യം സഹാബത്ത് ആചരിചിട്ടുണ്ടോ, മദ്ഹബിന്‍റെ ഇമാമുകള്‍ ആചരിച്ചിട്ടുണ്ടോ എന്നാണ്? ഇത് ചോദിക്കുന്നതില്‍ അവര്‍ക്ക് ആത്മാര്‍ഥത ഉണ്ടോ? അവരൊക്കെ ആചരിച്ചിരുന്നെങ്കില്‍ ഇവരും ആചരിക്കുമായിരുന്നോ? ഉമര്‍ (റ) തന്‍റെ കാലത്ത് തറാവീഹ് ജമാഅത് ആയി നിര്‍വഹിക്കുന്ന രീതി കൊണ്ട് വരികയും സഹാബത്ത് മുഴുവന്‍ അത് അംഗീകരിക്കുകയും ചെയ്തു. അത് ഇരുപത് റകഅത് ഉണ്ടായിരുന്നുവെന്ന് നാല് മദ്ഹബുകളും സമ്മതിക്കുന്നു. ഈ വിഷയത്തില്‍ (ഇത് പോലുള്ള പല വിഷയങ്ങളിലും) സഹാബത്തിന്‍റെ ഏകോപനവും, മദ്ഹബുകളുടെ ഏകോപനവും അംഗീകരിക്കാത്തവര്‍ പിന്നെ എന്തിനാണ് സഹാബത്ത് ആചരിചിട്ടുണ്ടോ, മദ്ഹബിന്‍റെ ഇമാമുകള്‍ ആചരിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നത്? ആളുകളെ പൊട്ടീസാക്കാന്‍ അല്ലേ?
ഹിജ്റയുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകാര്‍ ആചരിച്ചിട്ടില്ല എന്ന് പറയുന്നതിന്‍റെ കാര്യവും ഇത് പോലെയാണ്. മരിച്ചു പോയ മഹാത്മാക്കളെ കൊണ്ട് തവസ്സുല്‍ ചെയ്യുന്നതും അവരോട് നേരിട്ട് സഹായം തേടുന്നതും ഇസ്ലാമില്‍ ആദ്യ കാലം മുതലേ നടന്നു വരുന്നതാണ്. ഇത് ശിര്‍ക്ക് ആണെന്ന് ആദ്യമായി ഒരു വാദം വരുന്നത് ഹിജ്റയുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകളും, ശേഷം പിന്നെയും മറ്റൊരു മൂന്ന് നൂറ്റാണ്ടും കൂടി കഴിഞ്ഞതിന് ശേഷമാണ്. ഇസ്ലാമിന്‍റെ അടിത്തറയായ - മൌലിക വിശ്വാസ കാര്യമായ - തൌഹീദിനെ വക്രമായി വ്യാഖ്യാനിക്കാന്‍ മടിയില്ലാത്ത വഹാബികള്‍ക്ക് അവരുടെ വാദങ്ങള്‍ക്ക് ഹിജ്റയുടെ ആദ്യ മൂന്ന് നൂറ്റാണ്ടില്‍ കഴിഞ്ഞു പോയ ഒരു ഇമാമിന്‍റെയും പിന്തുണ ഇല്ല. എന്നിട്ടാണോ കര്‍മ്മപരമായ ഒരു വിഷയത്തില്‍ അവര്‍ ഹിജ്റയുടെ മൂന്ന് നൂറ്റാണ്ടും പറഞ്ഞു വരുന്നത്?
മൌലിദ് ആഘോഷം ബിദ്അത്ത് ആണ് എന്ന് പറയുന്നത് നാം ഇന്ന് ചെയ്യുന്ന രീതിയില്‍ ഉള്ള രൂപത്തിനാണ്. അതെ സമയം നബി (സ) യുടെ മേല്‍ ഗദ്യ, പദ്യ രൂപങ്ങളില്‍ സലാതും സലാമും ചൊല്ലുക, മദ്ഹുകള്‍ ആലപിക്കുക, തുടങ്ങിയ കാര്യങ്ങള്‍ നബി (സ) യുടെ കാലത്ത് തന്നെ സഹാബത്ത് ചെയ്തു വരുന്നതാണ്. മദ്ഹബിന്‍റെ ഇമാമുകള്‍ അടക്കം നബി (സ) യെ കൊണ്ട് തവസ്സുല്‍ ചെയ്തു പ്രാര്‍ഥിച്ചതിന് നിരവധി ഉപമകള്‍ ചരിത്രത്തില്‍ കാണാന്‍ കഴിയും. നാം ആഘോഷിക്കുന്ന രീതിയില്‍ ആദ്യ നൂറ്റാണ്ടുകാര്‍ മൌലിദ് ആഘോഷിട്ടില്ല എന്ന് കരുതി നാം അവരെക്കാള്‍ മികച്ചവര്‍ ആണെന്ന് നമ്മള്‍ അവകാശപ്പെടുന്നുണ്ടോ? ഒരിക്കലുമില്ല. അവര്‍ നാം ചെയ്യുന്നതിനേക്കാള്‍ വലിയ രീതിയില്‍ ദീനിനെ സേവിച്ചവരും നബി (സ) യെ സ്നേഹിച്ചവരും ആണ്.
1 380
وَإِذَا قِيلَ لَهُمْ تَعَالَوْاْ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْاْ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ
വരൂ നിങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ റസൂല്‍ പൊറുക്കലിനെ തേടും എന്ന് കപട വിശ്വാസികളോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരതോടെ മുഖം തിരിച്ചു കളയും എന്നാണ് കപട വിശ്വാസികളെപറ്റി അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്.
وَقُلِ ٱعْمَلُواْ فَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُ وَٱلْمُؤْمِنُونَ
നിങ്ങള്‍ അമല്‍ ചെയ്യുക, അല്ലാഹുവും അവന്‍റെ റസൂലും മുഅമിനുകളും നിങ്ങളുടെ അമലുകള്‍ കാണും എന്ന ഖുര്‍ആന്‍ വചനവും
عن عبدالله بن مسعود ، عن النبي (ص) قال : إن لله ملائكة سياحين يبلغون ، عن أمتي السلام
وقال رسول الله (ص) حياتي خير لكم تحدثون وتحدث لكم ووفاتى خير لكم تعرض على أعمالكم ، فما رأيت من خير حمدت الله عليه وما رأيت من شر إستغفرت الله لكم ، رواه البزار ورجاله رجال الصحيح.
എന്‍റെ സമുദായം എനിക്ക് ചൊല്ലുന്ന സലാം എന്നില്‍ എത്തിക്കുന്ന ഒരു വിഭാഗം മലക്കുകള്‍ ഉണ്ടെന്നും, എന്‍റെ ജീവിതവും വഫാതും നിങ്ങള്‍ക്ക് ഖൈര്‍ ആണെന്നും നിങ്ങള്‍ നന്മ ചെയ്യുന്നത് കണ്ടാല്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുമെന്നും നിങ്ങളില്‍ തിന്മ കണ്ടാല്‍ ഞാന്‍ അല്ലാഹുവിനോട് നിങ്ങള്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുമെന്നും ഉള്ള നബി വചനങ്ങളും പ്രസിദ്ധമാണ്.
മൌലിദിനെ പറ്റി എന്നത് പോലെ മൌലിടിനോടോപ്പവും അല്ലാതെയും ചൊല്ലുന്ന ഇമാം ബൂസൂരി (റ) യുടെപ്രവാചക കീര്‍ത്തന കാവ്യമായ ബുര്‍ദയെ പറ്റിയും പല ആരോപണങ്ങളും ഉണ്ട്. ബുര്‍ദയില്‍ ഉള്ള
فإنَّ من جُودِكَ الدنيا وَ ضَرَّتها * ومن علومكَ علمَ اللوحِ والقلمِ
എന്ന വരിയില്‍ നബി (സ) തങ്ങളെക്കുറിച്ച് അമിതമായി പുകഴ്ത്തുന്നുണ്ട് എന്ന തെറ്റിധാരണ ചിലരെയൊക്കെ ബാധിച്ചിട്ടുണ്ട്. വസ്തുതാ പരമായി കാര്യങ്ങള്‍ മനസിലാക്കാത്തത് കൊണ്ടാണ് അത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നത്.
"ലൗഹിലെയും ഖലമിലെയും ഇല്‍മുകള്‍ നബി(സ) തങ്ങളുടെ ഇല്‍മുകളില്‍ നിന്നും അല്‌പം മാത്രമാകുന്നു"വെന്നാണല്ലോ ആരോപണ വിധേയമായ പ്രസ്‌തുത വാക്യത്തിന്റെ സാരം. ഇതിലെന്താണ് അതിരുകവിയലും കുഫ്‌റുമായുള്ളത്? വസ്‌തുതാപരമായി കാര്യങ്ങള്‍ മനസ്സിലാക്കാത്തതിന്റെ ഫലമാണിത്. ലൗഹിലെയും ഖലമിലെയും ഇല്‍മ് അല്ലാഹുവിന്റെ ഇല്‍മിനെ മുഴുവനായി ഉള്‍ക്കൊണ്ടുവെന്നാണോ ഇവരുടെ ധാരണ! അല്ലാഹുവിന്റെ ഇല്‍മില്‍ നിന്നും അല്ലാഹുവിന്റെ സൃഷ്‌ടിയായ ഖലമില്‍ പ്രത്യക്ഷപ്പെട്ട ഇല്‍മുകളില്‍ ഒരു ഭാഗമാണു ഖലം ലൗഹില്‍ രേഖപ്പെടുത്തിയത്. ലൗഹില്‍ രേഖപ്പെട്ട ജ്ഞാനങ്ങളാകട്ടെ ഇവിടെ ഖിയാമത്തു നാള്‍ വരെ ഉണ്ടാകാനിരിക്കുന്ന കാര്യങ്ങളാണ്. അല്ലാഹുവിന്റെ ഇല്‍മ് ഇവയില്‍ പരിമിതമാണെന്നു വിശ്വസിക്കുന്നതാണു കുഫ്‌റ്. ലൗഹിലുള്ള ഇല്‍മുകള്‍ മലക്കുകള്‍ക്കു തന്നെ അറിയുകയും കാണുകയും ചെയ്യാമെന്നിരിക്കെ അവരേക്കാള്‍ ഉല്‍കൃഷ്‌ടരായ നബി(സ) തങ്ങള്‍ക്ക് അല്ലാഹു അതു നല്‌കിയെന്നതില്‍ എവിടെയാണ് നബിയെ അല്ലാഹുവിനോടു തുലനപ്പെടുത്തല്‍! "എന്റെ മുന്നി ലുള്ളവരുടെ യും (അവ്വലീ ന്‍) പുറകിലുള്ളവരുടെയും (ആഖിരീന്‍) എല്ലാ വി ജ്ഞാ നങ്ങളും അറിവുകളും എനിക്കു നല്‍ കപ്പെട്ടിരിക്കുന്നു"വെന്ന നബി(സ) തങ്ങളുടെ ഹദീസ് പ്രസിദ്ധവും അനിഷേധ്യവുമാണ്. അല്ലാഹു പടച്ച എല്ലാ വസ്‌തുക്കളുടെയും നാമങ്ങള്‍ മുഴുവന്‍ അറിയുന്ന ആദം നബി(അ)യും "ആകാശ-ഭൂലോകങ്ങളിലെ അദൃശ്യങ്ങളും ഇന്ദ്രിയാതീത കാര്യങ്ങളും മുഴുക്കെ കാണിച്ചു കൊടുക്കപ്പെട്ട" ഇബ്രാഹീം നബി(അ)യുമെല്ലാം തന്റെ മുന്നില്‍ കഴിഞ്ഞുപോയവരില്‍ പെടുമല്ലോ. അവരുടെ മുഴുവന്‍ വിജ്ഞാനങ്ങളും അറിവുകളും നബി(സ) തങ്ങള്‍ക്കു ലഭിച്ച അറിവുകളില്‍ അല്‌പം മാത്രമാണ്. "മരണത്തിനു ശേഷം നിങ്ങള്‍ക്കു വരാനിരിക്കുന്ന സകലതും ഞാനീ നിസ്‌കാരത്തില്‍ കണ്ടു"വെന്ന സ്വഹീഹു മുസ്‌ലിമിലുള്ള ഹദീസും "നിങ്ങള്‍ ദുന്‍യാവിലും ആഖിറത്തിലും കാണാനിരിക്കുന്ന സകല കാര്യങ്ങളും ഞാനീ നമസ്‌കരിക്കാന്‍ നിന്നിടത്തു വച്ചു കാണുകയും അറിയുകയും ചെയ്‌തു"വെന്ന ഇബ്‌നു ഖുസൈമ നിവേദനം ചെയ്‌ത ഹദീസുമെല്ലാം നബിയുടെ അറിവിന്റെ വിസ്‌തൃതിയും വൈപുല്യവുമാണു വിളിച്ചോതുന്നത്. "അഞ്ചെണ്ണ മൊഴിച്ച് എല്ലാ കാര്യങ്ങളും തുറക്കാനും അറിയാനുമുള്ള താക്കോലുകള്‍ എനിക്കു നല്‌കപ്പെട്ടു" വെന്ന ഇമാം അഹ്‌മദ് നിവേദനം ചെയ്‌ത ഹദീസില്‍ നബി(സ) തങ്ങള്‍ പ്രസ്‌താവിച്ചതും മറ്റൊന്നല്ല. ഖിയാമത്തു നാള്‍ വരെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ മാത്രം രേഖപ്പെടുത്തപ്പെട്ട ലൗഹിലെ വിജ്ഞാനങ്ങളും അവ രേഖപ്പെടുത്തിയ ഖലമിലെ വിജ്ഞാനങ്ങളും നബി(സ) തങ്ങളുടെ അനന്തവിസ്‌തൃതമായ ഈ വിജ്ഞാന സാഗരത്തെ അപേക്ഷിച്ച് അല്‌പം മാത്രമാണെന്ന് ആര്‍ക്കും ബോധ്യപ്പെടുന്ന സത്യമല്ലേ? നബിയുടെ അറിവില്‍ ഖിയാമത്തു നാളിന്നു ശേഷമുള്ള അനന്തജീവിത കേന്ദ്രമായ ആഖിറത്തിലെ മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുമല്ലോ. ഇതിനെയപേക്ഷിച്ച് അന്ത്യനാള്‍വരെയുള്ള കാര്യങ്ങളെക്കുറിച്ച ലൗഹിലെ വിജ്ഞാനം എത്ര തുച്ഛം!
1 380
മൌലിദാഘോഷം: വിമര്‍ശനങ്ങളും വസ്തുതകളും
നബി (സ) യോ, സഹാബത്തോ, മദ്ഹബിന്‍റെ ഇമാമുകളോ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകാരോ മൌലിദ് ആചരിച്ചിട്ടില്ല എന്നാണ് മൌലിദ് വിമര്‍ശകരുടെ പ്രധാന പ്രധാന ന്യായം. അത് കൊണ്ട് അത് ബിദ്'അത്ത് ആണെന്നും. അപ്പോള്‍ നബി (സ) യോ ശേഷം ഇവിടെ പറയപ്പെട്ടവരോ ചെയ്യാത്ത ഒരു കാര്യവും അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മ്മം എന്ന നിലയില്‍ നാം ചെയ്യരുത് എന്ന ഒരു തത്വമാണ് വിമര്‍ശകര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇത് മൌലിദ് ആഘോഷത്തിന്‍റെ കാര്യത്തില്‍ മാത്രമാണോ അതോ എല്ലാവിഷയത്തിലും ബാധകമാണോ എന്ന് അവര്‍ വ്യക്തമാക്കേണ്ടതുണ്ട്.
മൌലിദ് ആഘോഷത്തിന്‍റെ രത്നച്ചുരുക്കം സര്‍വ ചരാചരങ്ങള്‍ക്കും അനുഗ്രഹമായി വന്ന മുത്ത് നബി (സ) തങ്ങളുടെ ജന്മത്തില്‍ സന്തോഷം പ്രകടിപ്പിക്കല്‍ -إظهار السرور - ആണ്. അത് ദീന്‍ അനുവദിക്കുന്ന ഏത് രൂപത്തിലും ആകാവുന്നതാണ്. വിശ്വാസികള്‍ ഒരുമിച്ചു കൂടി മൌലിദ് ചൊല്ലി ഭക്ഷണം വിതരണം ചെയ്യുക, നബിദിന ഘോഷയാത്രകള്‍ നടത്തുക, കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ മുസ്ലിംകള്‍ ഇതില്‍ അനുവര്‍ത്തിച്ചു വരുന്നുണ്ട്. മൌലിദ് ഓതുന്നതിന്‍റെ മറ്റൊരു പ്രധാന ലക്‌ഷ്യം തവസ്സുല്‍ ആണ്. നബി (സ) തങ്ങളുടെ ശഫാഅത്ത് തേടുക, ഭൌതികവും പാരത്രികവുമായ വിവിധ വിഷയങ്ങളില്‍ നബി (സ) തങ്ങളെ കൊണ്ട് തവസ്സുല്‍ ചെയ്യുക എന്നിവയും മുസ്ലിംകളുടെ വഴക്കം തന്നെ. നമ്മുടെ നാട്ടില്‍ മലബാറിന്‍റെ വൈജ്ഞാനിക ഗുരുവായ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം (റ) അവര്‍കള്‍ പൊന്നാനി ഭാഗത്ത് വസൂരി എന്ന മാരക രോഗം വന്നപ്പോള്‍ അതിനെ തൊട്ട് രക്ഷ നേടാന്‍ ഉള്ള തവസ്സുല്‍ ആയി ആണ് മന്‍ഖൂസ് മൌലിദ് സമാഹരിക്കുന്നത്. അത് കാരണം ആ മാരകവ്യാധി മാറിയതായി ആണ് ചരിത്രം. മന്‍ഖൂസ് മൌലിദിന്‍റെ ദുആയില്‍ (هذا السم الناقع എന്ന് തുടങ്ങി) പ്രത്യേകം കാണാം. ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം (റ) ചെയ്ത പല സേവനങ്ങളും എടുത്തു പറയുന്ന പല ഉല്‍പതിഷ്ണുക്കളും പക്ഷെ, ഇത് മിണ്ടാറില്ല.
മൌലിദുകളില്‍ നബി (സ) യോട് ശഫാഅത്ത് തേടുന്നതിനെയും വിമര്‍ശനത്തിന് വിധേയമാക്കാറുണ്ട്. നാളെ മഹ്ശറയില്‍ എല്ലാവരും ശുപാര്‍ശ തേടി റസൂലിന്‍റെ അടുത്ത് എത്തും. അതില്‍ തര്‍ക്കമില്ല. എങ്കില്‍ പിന്നെ ആ ശുപാര്‍ശ ഇപ്പോള്‍ തേടുന്നതാണോ അനൌചിത്യം? നബി (സ) തങ്ങളുടെ ശഫാഅത് വിശ്വാസികള്‍ക്ക് ഗുണം ചെയ്യുമെന്നത് അഹലുസ്സുന്നത് അംഗീകരിക്കുന്ന കാര്യമാണ്. ശൈഖ് ഇബ്നു തൈമിയ്യ പോലും ഇത് അംഗീകരിക്കുന്നു. മുഅതസിലത്തിന്‍റെ വാദം ഖണ്ഡിച്ചു കൊണ്ട് അദ്ധേഹം പറയുന്നത് കാണുക.
فقد تواترت الأحاديث عن النبي صلى الله عليه وسلم في انه يخرج اقوام من النار بعد ما دخلوها وان النبي صلى الله عليه وسلم يشفع في اقوام دخلوا النار - مجموع الفتاوى 7-486
നരകത്തില്‍ പ്രവേശിച്ച ശേഷം കുറെ ജനങ്ങളെ അതില്‍ നിന്ന് പുറപ്പെടീക്കപ്പെടുമെന്നും നരകത്തില്‍ പ്രവേശിച്ച കുറെ ജനങ്ങളുടെ കാര്യത്തില്‍ നബി (സ) തങ്ങള്‍ ശുപാര്‍ശ ചെയ്യുമെന്നും ഹദീസുകള്‍ അനിഷേധ്യമായി വന്നിട്ടുണ്ട്. (അതിനാല്‍ ശഫാഅത്ത് ഉണ്ടെന്നും എന്നാല്‍ അത് നരകവാസികള്‍ക്ക് ഗുണം ചെയ്യില്ലെന്നുമുള്ള മുഅതസിലത്തിന്‍റെ വാദം അടിസ്ഥാനരഹിതമാണ്) - (ശൈഖ് ഇബ്നു തൈമിയ്യയുടെ മജ്മൂഉല്‍ ഫതാവ P:7-486)
എന്നാല്‍ ഇബ്നു തൈമിയ്യയെ ആശയ സ്രോതസ്സ് ആയി അംഗീകരിക്കുന്ന വഹാബികള്‍ അദ്ധേഹത്തെ പോലും ഈ വിഷയത്തില്‍ അംഗീകരിക്കുന്നില്ല എന്നാണ് അവരുടെ ശഫാഅത്ത് നിഷേധത്തില്‍ നിന്ന് മനസിലാവുന്നത്. മറ്റു പല വിഷയങ്ങളില്‍ എന്ന പോലെ ഇതിലും മുഅതസിലത്തിന്‍റെ വാദമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
ارتكبت على الخطا غير حصر وعدد * لك اشكوا فيه يا سيدي خير النبى
എന്ന മന്‍ഖൂസ് മൌലിദിലെ വരി ശീര്‍കിന്‍റെ മാസ്റ്റര്‍ പീസ് ആയിട്ടാണ് വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ളത്. നബി (സ) യോട് പാപത്തെ പറ്റി പരാതി പറയരുതെന്ന് അവര്‍ പഠിപ്പിക്കുന്നു. അത് അല്ലാഹുവിനോട് മാത്രം പറയേണ്ട കാര്യമാണെന്നും.
ഒരു ഉസ്താദ് കുട്ടിയെ കുറെ നല്ല കാര്യങ്ങള്‍ പഠിപ്പിച്ചു പക്ഷെ ഉസ്താദിന്‍റെ ഉപദേശം പോലെ ചെയ്യാന്‍ കുട്ടിക്ക് കഴിഞ്ഞില്ല. ഇതില്‍ ഉസ്താദിനോട് കുട്ടി മാപ്പ് പറഞ്ഞാല്‍ അതും അല്ലാഹുവിനോട് പങ്കു ചേര്‍ക്കലാവുമോ? അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചതിന് എതിര് പ്രവര്‍ത്തിച്ചു പോയതിന്‍റെ പേരില്‍ റസൂലിനോട് പരാതി പറയുന്നതില്‍ എന്ത് കുഴപ്പമാണ് ഉള്ളത്?
അല്ലാഹു പറയുന്നത് കാണുക.
وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً
സ്വന്തം ശരീരത്തോട് അക്രമം കാണിച്ച - പാപ ചെയ്ത ആളുകള്‍ നബി (സ) തങ്ങളുടെ അടുത്ത് ചെല്ലുകയും അവര്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നതോടൊപ്പം നബി (സ) തങ്ങള്‍ കൂടി അവര്‍ക്ക് പൊറുക്കലിനെ തേടുകയും ചെയ്‌താല്‍ അവര്‍ക്ക് പാപ മോചനം ലഭിക്കും എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം. അതെ സമയം കപട വിശ്വാസികളെ പറ്റി അല്ലാഹു പറഞ്ഞ ഒരു കാര്യം കൂടി നാം സഗൌരവം ഓര്‍ക്കേണ്ടതുണ്ട്.