മൗലിദ് പഠനം
Kanalga Telegram’da o‘tish
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Ko'proq ko'rsatish1 380
Obunachilar
Ma'lumot yo'q24 soatlar
+37 kun
+1530 kun
Postlar arxiv
1 380
റബീഉൽഅവ്വൽ: മാദിഹുകൾക്ക് പറയാനുളളത്.. (7)
........................................
മൗലിദിലൂടെ നമുക്ക് ഒട്ടേറെ നേട്ടങ്ങൾ ലഭിക്കുന്നുണ്ട്. നബി (സ) തങ്ങളുടെ ജനനത്തെക്കുറിച്ചും അത്ഭുത പ്രവർത്തികളെ കുറിച്ചും ചരിത്രത്തെക്കുറിച്ചും നമ്മെ അനുസ്മരിപ്പിക്കുന്നതോടൊപ്പം നബിയെ കൂടുതൽ പരിചയപ്പെടുത്തുന്നു. ഇതെല്ലാം വിശ്വസിക്കലും ഉൾക്കൊള്ളലും നമുക്ക് ബാധ്യതയാണ്. മൗലിദ് ഗ്രന്ഥങ്ങൾ ഇതിനു പര്യാപ്തമാണ്.റസൂലിൻറെ കാലത്തും മൗലിദ് സദസ്സുകളും ഖുർആൻ പാരായണ സദസ്സുകളും നടത്തിയിട്ടുണ്ട്. എന്നാൽ അത് ഇന്ന് കാണും പോലെയുള്ള രൂപത്തിലും ഭാവത്തിലും വ്യവസ്ഥാപിതവും ആയിരുന്നില്ലെന്ന് മാത്രം.നിശ്ചിത സമയവും കാലവും വകവെക്കാതെ സദാസമയവും പ്രവാചകാപദാനങ്ങളിൽ മുഴുകിയിരുന്ന സ്വഹാബത്തിന്റെ ചര്യ ഒഴിവാക്കലാണ് യത്ഥാർത്തത്തിൽ ബിദ്അത്ത് എന്ന് കൂടി നാം ഇവിടെ ചേർത്ത് വായിക്കണം. അവരുടെ സമയമകിലവും പ്രവാചകനായിരുന്നു ചർച്ചാ വിഷയം. അതുകൊണ്ട് മൗലിദ് സദസ്സുകൾ ബിദ്അത്ത് അല്ല.എന്നാൽ ഇതിന്റെ വ്യവസ്ഥാപിത രൂപങ്ങൾ നല്ല ബിദ്അത്താണ്. ഇസ്ലാമിന്റെ പ്രഥമഘട്ടത്തിൽ മുൻഗാമികൾ ചെയ്യാതെ പോയതെല്ലാം എല്ലാം തെറ്റായ ബിദ്അത്തല്ല എന്ന വസ്തുത നാം മനസ്സിലാക്കണം. ഒരു പുതിയ കാര്യം ഉടലെടുക്കുമ്പോൾ അത് ശറഇനോട് യോജിക്കുന്നുണ്ട് എങ്കിൽ മതത്തിന് ഗുണകരമായ കാര്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്താൽ അത് അനുവദനീയവും മറിച്ചാണെങ്കിൽ അത് ഹറാമോ കറാഹത്തോ ആവുകയും ചെയ്യും. ഇമാം നവവി, ഇബ്നു അബ്ദിസ്സലാം, ഇബ്നു കസീർ(റ) മുതലായവർ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
അബൂബക്കർ (റ)വിന്റെ കാലത്ത് ഖുർആൻ ക്രോഡീകൃതമായതും ഉമർ(റ)വിന്റെ കാലത്ത് തറാവീഹ് ഒരു ഇമാമിന്റ കീഴിലാക്കി മാറ്റുകയും, ഉമർ (റ) ഇത് എത്ര നല്ല ബിദ്അത്താണെന്ന് അഭിപ്രായപ്പെടുകയും ചെയ്തതും ഇത്തരം ബിദ്അത്തുകൾ ഹറാമല്ല എന്നതിൻറെ തെളിവാണ്.
( كل بدعة ضلالة )
എന്ന ഹദീസ് ചീത്ത ബിദ്അത്തിനെ കുറിച്ചാണ് എന്ന് പണ്ഡിതർ വിശദീകരിക്കുന്നുണ്ട്. ഇമാം ഷാഫി (റ) പറഞ്ഞു ഖുർആനിനോ ഹദീസിനോ ഇജ്മാഇനോ സ്വഹാബാചാരൃങ്ങൾക്കോ എതിരായ പുത്തൻ കാര്യങ്ങളെല്ലാം വഴിപിഴച്ച ബിദ്അത്തും ഇവക്കെതിരാകാത്ത നന്മയിലധിഷ്ഠിതമായ കാര്യങ്ങൾ സ്തുത്യർഹവുമാണ്. ഇബ്നുമസ്ഊദ് റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം.
ما رآه المسلمون حسنا فهو عند الله حسن وما رآه المسلمون قبيحا فهو عند الله قبيح( أخرجه أحمد )
" മുസ്ലീങ്ങൾ നല്ലത് എന്ന് അഭിപ്രായപ്പെടുന്നത് അല്ലാഹുവിന്റെയടുക്കൽ നല്ലതും അവർ മോശമായി കാണുന്നത് അല്ലാഹുവിൻറെ അടുക്കൽ മോശവുമായിരിക്കും (ഇമാം അഹ്മദ്).......
1 380
റബീഉൽഅവ്വൽ: മാദിഹുകൾക്ക് പറയാനുളളത്...(6)
..................................
അവിടുത്തെ ജന്മദിനത്തിൽ ധർമ്മം ചെയ്യലും ഭക്ഷണം വിതരണം ചെയ്യലും പുണ്യകരമാണ്. ഇമാം സുയൂത്തി (റ) അവിടുത്തെ കിത്താബായ ഹുസ്നുൽ മഖ്സിദി ഫീ അമലിൽ മൗലിദിൽ ഇത് വ്യക്തമാക്കുന്നുണ്ട്. "മൗലിദു റസൂലിന്റെ ഉത്ഭവത്തിന് മറ്റ് ചില അടിസ്ഥാനങ്ങൾ ഉണ്ടെന്ന് എനിക്ക് മനസ്സിലാക്കുന്നു. ഇമാം ബൈഹഖി(റ) അനസ് തങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്ത ഹദീസിൽ നബിതങ്ങൾ അഖീഖത്തറുത്തു എന്ന് പറയുന്നു. എന്നാൽ അവിടുത്തെ പിതാമഹൻ അബ്ദുൽ മുത്വലിബ് പ്രസവത്തിന്റെ ഏഴാം ദിവസം അഖീഖത്ത് അറുത്തിരുന്നു എന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ ഒരാളുടെ മേൽ ഒരു പ്രാവശ്യം മാത്രം സുന്നത്തായ കർമ്മം പ്രവാചകർ വീണ്ടും ചെയ്തത് അവിടുത്തെ ജന്മദിനത്തിൽ സന്തോഷിച്ചും ലോകത്തിന് അനുഗ്രഹം ആക്കിമാറ്റിയതിൽ നന്ദിയും പ്രകടിപ്പിച്ചത് കൊണ്ടാണ് എന്ന് വ്യക്തമാണ്. മാത്രമല്ല ഇത് സമുദായത്തിന് നിയമം ആവുന്നതിനും കൂടിയാണ്"
നബിതങ്ങളോട് മഹബ്ബത്ത് കാരണം അവിടുത്തെ ആദരസൂചകമായി എല്ലാവർഷവും അവിടുത്തെ ജന്മദിനത്തിൽ ദാനധർമ്മങ്ങൾ ചെയ്യലും സന്തോഷവും ഭംഗിയും വെളിവാക്കലും പാവപ്പെട്ടവർക്ക് നന്മ ചെയ്യലും പുണ്യമാണെന്ന് ഇമാം നവവിയുടെ ഉസ്താദ് ഇമാം അബൂ ശാമ സീറത്തുന്നബവിയ്യയിൽ പറഞ്ഞിട്ടുണ്ട്. സയ്യിദുൽ ബക്രിയുടെ ഇആനത്തിൽ ഹസനുൽ ബസരി (റ) പറയുന്നതായി കാണാം" എനിക്ക് ഉഹ്ദ് മലയോളം സ്വർണം ഉണ്ടായിരുന്നെങ്കിൽ അത് മുഴുവൻ ഞാൻ നബി തങ്ങളുടെ മൗലിദിന് വേണ്ടി ചെലവാക്കുമായിരുന്നു". ആരെങ്കിലും നബിതങ്ങളുടെ മൗലിദിൽ പങ്കെടുക്കുകയും അതിനായി സമയം ചിലവഴിക്കുകയും ചെയ്താൽ അവൻറെ ഈമാൻ രക്ഷപ്പെട്ടു എന്ന് ജുനൈദുൽ ബഗ്ദാദി ( റ ) പറയുന്നത് കാണാം.
സുൽത്താനുൽ ആരിഫീൻ ജലാലുദ്ദീൻ സുയൂത്വി (റ)അവിടുത്തെ കിതാബായ അൽവസാഇൽ ഫീ ശറഹിശ്ശമാഇലിൽ പറയുന്നു: നബിതങ്ങളുടെ മൗലിദ് ഓതുന്ന പള്ളിയും വീടും അല്ലാഹുവിൻറെ റഹ്മത്ത് കൊണ്ടും മലക്കുകളെ കൊണ്ടും നിറയും. ആരെങ്കിലും അവരുടെ വീട്ടിൽ മൗലിദ് ചൊല്ലിയാൽ എല്ലാവിധ രോഗങ്ങളേ തൊട്ടും പകർച്ചവ്യാധികളേ തൊട്ടും അല്ലാഹു കാക്കുകയും ഖബ്റിലെ ചോദ്യങ്ങൾക്ക് ഉത്തരം എളുപ്പമാക്കുകയും ചെയ്യും.....
1 380
റബീഉൽഅവ്വൽ: മാദിഹുകൾക്ക് പറയാനുളളത്... (5)
...............................
നാബിഗത്തുൽ ജുഅദി (റ) എന്നവർ തിരുസന്നിധിയിൽ ആലപിച്ച മദ്ഹുകളുടെ വരികൾ ശഅബ് റിപ്പോർട്ട് ചെയ്യുന്നു:
بَلَغْنَـا السَّمَـاءَ مَجْـدُنَا وَجُدُودُنَا وَإنَّـا لَنرْجُـو فَـوْقَ ذَلِكَ مَظْهَرَا
ധർമ്മവും മഹത്വവും ഔന്നിത്വവും ഞങ്ങൾക്ക് ലഭിച്ചു.നിശ്ചയം അതിനേക്കാൾ ഞങ്ങൾ ആഗ്രഹിക്കുന്നു. നബി തങ്ങൾ ചോദിച്ചു: എവിടെ വെച്ച് ലഭിക്കാനാണ് അബു ലൈല?. അദ്ദേഹം മറുപടി പറഞ്ഞു: സ്വർഗ്ഗത്തിൽ അങ്ങയോടൊപ്പം നബിയെ. റസൂൽ പറഞ്ഞു: അതെ, ഇൻഷാ അള്ളാ. വീണ്ടും അവിടുന്ന് പാടി:
وَلاَ خَيْرَ فُي حِلْـمٍ إِذَا لَمْ يَكُنْ لَهُ بَوَادِرُ تَحْمِي صَفْوَهُ أَنْ يُكَـدَّرَا
وَلاَ خَيْرَ فِي جَهْلٍ إِذَا لَمْ يَكُنْ لَهُ حَلِيمٌ إِذَا مَا أَوْرَدَ الأَمْرَ أَصْدَرَا
തൻറെ നിർമ്മലതക്ക് ഭംഗം വരാതെ സൂക്ഷിക്കുന്നില്ലെങ്കിൽ സഹനത്തിൽ നന്മയില്ല. വിശദീകരിച്ചു തരാൻ ഒരു ശാന്തശീലനില്ല എങ്കിൽ അജ്ഞതയിലും നന്മയില്ല. ഇത് കേട്ടു നബിതങ്ങൾ നിൻറെ വായ തകരാതിരിക്കട്ടെ എന്ന് അവരെ ആശിർവദിച്ചു. ബനൂ ജഅദക്കാർ പറയുന്നു: നബി തങ്ങൾ ഇത് പറഞ്ഞതിനുശേഷം അദ്ദേത്തിന്റെ വായിൽ നിന്ന് പല്ല് പൊഴിഞ്ഞാൽ തൽ സ്ഥലത്ത് പുതിയത് വരുമായിരുന്നു. ചിലർ പറയുന്നു അദ്ദേഹം 300 വർഷം ജീവിച്ചു. മരിക്കുന്നതുവരെ അദ്ദേഹത്തിന് ഒരു പല്ലും നഷ്ടപ്പെട്ടിരുന്നില്ല.
ഇമാം ഹാഫിള് സുയൂത്വി (റ) തങ്ങളുടെ ഫത്‌വ ഇവിടെ പ്രസിദ്ധമാണ്. റബീഉൽ അവ്വലിൽ മൗലിദ് കൊണ്ടാടുന്നതിനെ കുറിച്ച്, അത് സ്തുതിർഹമാണോ? എന്നും അങ്ങനെ ചെയ്യുന്നത് പ്രതിഫലാർഹമാണോ? എന്ന് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: നബി തങ്ങളുടെ മൗലിദിന്റെ അടിസ്ഥാനം അവിടുത്തെ ജന്മദിനത്തിൽ ജനങ്ങൾ ഒരുമിച്ച് കൂടുതലും ഖുർആൻ പാരായണം ചെയ്യലും അവിടുത്തെ ജന്മദിനത്തിലെ അസാധാരണമായ കാര്യങ്ങളും അവിടുത്തെ ചരിത്രങ്ങളും പറയലും ഭക്ഷണം വിതരണം ചെയ്യലും ആണ് എന്നതുകൊണ്ടുതന്നെ ഇത് നല്ലൊരു ചര്യയാണ്. എത്രത്തോളം നബിയെ സ്നേഹിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുവോ അത്രത്തോളം പ്രതിഫലാർഹവുമാണ്.
1 380
റബീഉൽഅവ്വൽ: മാദിഹുകൾക്ക് പറയാനുളളത്.. (4)
.......................................
നബി (സ) തങ്ങളുടെ മദ്ഹുകൾ പാടലും പറയലും പുണ്യകർമ്മമാണ്. നബി(സ) തങ്ങളെ സന്നിധിയിൽ വെച്ച് സ്വഹാബത്ത് അവിടുത്തെ മദ്ഹുകൾ പറയുകയും നബി തങ്ങൾ അവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്യാറുണ്ടായിരുന്നു. അനസ് തങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം. നബി (സ) തങ്ങൾ മദീനയിലേക്ക് എത്തിയ ദിവസം എല്ലാവരും സന്തോഷിക്കുകയും അവിടുത്തെ പുകഴ്ത്തുകയും കുട്ടികൾ മദ്ഹ് പാടുകയും ചെയ്തു.അത് ഒരു റബീഉൽ അവ്വൽ മാസം ആയിരുന്നു.
അവിടുത്തെ പുകഴ്ത്തി കഅബുബ്നു സുഹൈർ (റ) തിരുസന്നിധിയിൽ വച്ച് പാടിയ മദ്ഹുകൾ പ്രസിദ്ധമാണ്.
بانت سعاد فقلبي اليوم متبول.. متيم إثرها لم يشف مكبول....
എന്ന് തുടങ്ങുന്ന കാവ്യം
إن الرسول لنور يُستضاء به.. مهند من سيوف الله مسلول
എന്ന സ്ഥലത്തെത്തിയപ്പോൾ നബി (സ) തങ്ങൾ തന്റെ ശാൾ അദ്ദേഹത്തെ പുതപ്പിച്ചു. മറ്റൊരു റിപ്പോർട്ടിൽ നൂറ് ഒട്ടകങ്ങളെയും നൽകിയതായി കാണാം. ഈ ശാൾ മുആവിയ(റ) പതിനായിരം ദീനാറിന് പകരം ചോദിച്ചപ്പോൾ നൽകാൻ കഅബ് ബ്നു സുഹൈറ്(റ) വിസമ്മതിക്കുകയും, അവിടുത്തെ വഫാത്തിന് ശേഷം ഇരുപതിനായിരം എന്നല്ല മറ്റൊരു റിപ്പോർട്ടിൽ മുപ്പതിനായിരം ദീനാർ കൊടുത്ത് മുആവിയ(റ) അത് കൈപ്പറ്റിയെന്ന് സയ്യിദുൽ ബക്രി ഇആനത്തിൽ പറയുന്നുണ്ട്.
പ്രവാചകരുടെ സദസ്സിലെ വിശ്രുത കവികൾ ആയിരുന്നു ഹസ്സാനു ബ്നു സാബിത്ത്, കഅബ് ബ്നു മാലിക്, അബ്ദുല്ലാഹിബ്നു റവാഹ എന്നിവർ.ഇസ്ലാമിനും എതിരാളികൾക്കുമിടയിൽ കവിതകൾ കൊണ്ടിവർ പ്രതിരോധം സൃഷ്ടിച്ചു. റസൂൽ(സ) തങ്ങൾ അവരെ ശ്രവിക്കുകയും പ്രോത്സാഹിപ്പിക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു.ഇവർക്ക് പുറമെ തിരുസന്നിധിയിൽ വന്ന് മദ്ഹ് പാടിയവർ ധാരാളമാണ്....
1 380
റബീഉൽഅവ്വൽ: മാദിഹുകൾക്ക് പറയാനുളളത്..(3)
....................
പ്രവാചകർ അവിടുത്തെ മഹത്വത്തെ കുറിച്ചുളള പ്രകീർത്തനങ്ങളും അപദാനങ്ങളും സ്വജീവിതത്തിൽ തന്നെ കാണിച്ചു തന്നിട്ടുണ്ട്. അല്ലാഹുവിൻറെ നിർദേശമില്ലാതെ ഒന്നും പറയുകയോ ചെയ്യുകയോ ചെയ്യാത്ത പ്രവാചകർ ഇതും ഇലാഹി നിർദ്ദേശത്താൽ പറഞ്ഞതാണെന്ന് വ്യക്തമാണല്ലോ. അനസ് (റ) റിപ്പോർട്ട് ചെയ്യുന്നു .നബി പറഞ്ഞു:" അന്ത്യദിനത്തിൽ ഏറ്റവും അനുയായികൾ ഉണ്ടാവുക എനിക്കാണ്. ആദ്യമായി സ്വർഗ്ഗകവാടം മുട്ടുന്നതും ഞാൻ തന്നെ "(മുസ്ലിം)
റസൂൽ (സ) പറഞ്ഞതായി അലി (റ) പറഞ്ഞു: എൻറ മുമ്പ് ഒരു പ്രവാചകനും ലഭിക്കാത്തത് എനിക്ക് ലഭിച്ചു. ഭയം കൊണ്ട് അല്ലാഹു എന്നെ അനുഗ്രഹിച്ചു ഭൂവജനാവുകളുടെ താക്കോൽ എനിക്ക് അല്ലാഹു തന്നു. അഹ്മദ് എന്ന് അല്ലാഹു എനിക്ക് പേര് നൽകി. മണ്ണിനെ എനിക്കും എന്റെ സുഹൃത്തിനും അല്ലാഹു ശുദ്ധിയാക്കി തന്നിട്ടുണ്ട് എന്റെ സമുദായത്തെ ഏറ്റവും നല്ല സമുദായമാക്കി (ഇമാം അഹ്മദ്).
അവിടുത്തെ മദ്ഹുകൾ പാടലും പറയലും പുണ്യകർമ്മം തന്നെയാണ്. നബി തങ്ങൾ സ്വന്തം മദ്ഹ് പറഞ്ഞിരുന്നു എന്ന് ഇബ്നു സഈദ്(റ) എന്നിവരിൽനിന്ന് തുർമുദി റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം. നബി(സ) പറഞ്ഞു: " അന്ത്യദിനത്തിൽ ഞാൻ ആദം സന്തതികളുടെ നേതാവാണ്,ഇത് അഹങ്കാരമല്ല. ആദം മുതൽ എല്ലാ നബിമാരും എന്റെ ലിവാഹുൽ ഹംദെന്ന കൊടിക്കീഴിലായിരിക്കും, ഇത് അഹങ്കാരമല്ല. ഞാനാണ് ആദ്യമായി ഉയർത്തെഴുന്നേൽക്കുന്നത്,ഇത് അഹങ്കാരമല്ല. ഇതിനെ വിശദീകരിച്ചത് ഇമാം നവവി പറയുന്നു. രണ്ട് കാരണങ്ങൾ കൊണ്ടാണ് നബിതങ്ങൾ ഇത് പറഞ്ഞത്.ഒന്ന്:
(وأما بنعمة ربك فحدث)
എന്ന അല്ലാഹുവിന്റെ കല്പനയെ അനുസരിക്കാൻ.രണ്ട്: തന്നെ കുറിച്ച് മനസ്സിലാക്കുകയും വിശ്വസിക്കുകയും മദ്ഹ് ചെയ്യുകയും ചെയ്യണമെന്ന് ഉമ്മത്തിന് അറിയിച്ചു കൊടുക്കൽ നബി തങ്ങളുടെ മേൽ നിർബന്ധവും കല്പിതം ആയതുകൊണ്ട്.
1 380
റബീഉൽഅവ്വൽ: മാദിഹുകൾക്ക് പറയാനുളളത്.. (2)
...........................
നബി (സ) തങ്ങളുടെ മദ്ഹ് പാടലും പറയലും പുണ്യകരമാണെന്ന് വ്യക്തമാണല്ലോ. സദാസമയവും അവിടുത്തെ മദ്ഹ് ചെയ്യൽ പുണ്യകരമാണ്. അവിടുത്തെ ജന്മദിനത്തിൽ സന്തോഷിക്കലും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളിലെ അനുസ്മരണവും പുണ്യകരം തന്നെ. ലോകത്തിനു മുഴുവനും അനുഗ്രഹമായിട്ടാണ് പ്രവാചകൻ നിയുക്തനായത്. പ്രവാചകരേ സൃഷ്ടിക്കാൻ ഉദ്ദേശിച്ചില്ലായിരുന്നെങ്കിൽ ഒരു സൃഷ്ടിയേയും അല്ലാഹു സൃഷ്ടിക്കുമായിരുന്നില്ല എന്ന് പരിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നുണ്ട്(*5). അതുകൊണ്ടുതന്നെ അവിടുത്തെ മുൻനിർത്തി സന്തോഷിക്കൽ പുണ്യകരമാണ്. പ്രവാചക ജന്മദിനം കൊണ്ട് സന്തോഷിക്കുന്നതും ആഘോഷിക്കുന്നതും ഖുർആൻ സുന്നത്ത് ഇജ്മാഅ കൊണ്ട് സ്ഥിരപ്പെട്ടതാണ്. മുൻകഴിഞ്ഞ പണ്ഡിതന്മാരെല്ലാം ഇത് കൊണ്ടാടിയ വരുമാണ്. ഈസാ നബി അല്ലാഹുവിനോട് ആവശ്യപ്പെട്ടത് ഖുർആനിൽ പറയുന്നത് നോക്കൂ
رَبَّنَا أَنْزِلْ عَلَيْنَا مَائِدَةً مِنَ السَّمَاءِ تَكُونُ لَنَا عِيدًا لِأَوَّلِنَا وَآخِرِنَا وَآيَةً مِنْكَ (المائدة: 114)
" ഞങ്ങളുടെ നാഥാ നിന്നിൽ നിന്ന് ഞങ്ങൾക്ക് ആഘോഷവും ദൃഷ്ടാന്തവുമായി ഒരു തീൻമേശ ഞങ്ങൾക്കിറക്കി തരേണമേ "
ഇതിനെ ജലാലൈനി വിശദീകരിക്കുന്നത് കാണാം അതിനെ ഇറക്കുന്ന ദിവസം ഞങ്ങൾ ആഘോഷിക്കുകയും ബഹുമാനിക്കുകയും ചെയ്യാൻ വേണ്ടി. തഫ്സീർ ഖാസിനിൽ കാണാം അതൊരു ഞായറാഴ്ച ദിവസം ആയിരുന്നു. അതിനാൽ നസാറാക്കൾ ഞായറാഴ്ച ആഘോഷിക്കുന്നു(*6). മുൻ കഴിഞ്ഞ അമ്പിയാക്കളും അവരുടെ സമൂഹവും അനുഗ്രഹീത ദിവസങ്ങളെ ബഹുമാനിക്കുന്നത് പതിവാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. പരിശുദ്ധ ഖുർആൻ ഇറക്കിയത് കാരണം * ലൈലത്തുൽ ഖദറിന് ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠത നൽകിയെങ്കിൽ ഖുർആൻ അവതരിക്കാർ കാരണക്കാരനായ പ്രവാചകരുടെ ജന്മദിനത്തിന് എത്രമാത്രം മഹത്വമുണ്ടാകുമെന്ന് വിവരിക്കേണ്ടതില്ലല്ലോ.
1 380
റബീഉൽഅവ്വൽ: മാദിഹുകൾക്ക് പറയാനുളളത്.. (1)
.....................................
അനുഗ്രഹീതമായ ദിവസങ്ങളിൽ അല്ലാഹു വിന് നന്ദി ചെയ്യൽ സുന്നത്താണ്. പ്രവാചകൻ (സ) മദീനയിൽ എത്തിയപ്പോൾ അവിടെയുള്ള ജൂതന്മാർ മുഹറം പത്തിന് നോമ്പ് നോൽക്കുന്നത് കണ്ടു. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രവാചകനായ മൂസയെ അല്ലാഹു രക്ഷിക്കുകയും ഫിർഔനിനെ മുക്കി കൊല്ലുകയും ചെയ്തത് കൊണ്ടാണ് അവർ നോമ്പ് നൽകുന്നത് എന്നു മറുപടി ലഭിച്ചപ്പോൾ "നിങ്ങളെക്കാൾ മൂസാനബിയുമായി അടുത്തത് ഞങ്ങളാണ് " എന്ന് പ്രവാചകർ പറയുകയും നോമ്പനുഷ്ഠിക്കുകയും നോമ്പ് കൊണ്ട് കൽപ്പിക്കുകയും ചെയ്തു.ഈ ദിവസത്തെ ആദരിച്ച് ജൂതന്മാർ ഇസ്ലാമിന്റെ ആഗമനത്തിന് മുമ്പ് തന്നെ നോമ്പനുഷ്ഠിച്ചിരുന്നു.എന്നാൽ ലോകത്തിന് മുഴുവൻ അനുഗ്രഹമായി വന്ന പ്രവാചകർ(സ) തങ്ങളേക്കാൾ മറ്റെന്ത് അനുഗ്രഹമാണ് നമുക്കുള്ളത്. അത് കൊണ്ട് പ്രവാചകർ ജനിച്ച ദിവസം നോമ്പ് ,സ്വദഖ, ഖുർആൻ പാരായണം തുടങ്ങിയവ അതികരിപ്പിക്കേണ്ടതാണ് എന്ന് ഹാഫിള് ഇബ്നു ഹജർ(റ) അവരുടെ സീറത്തുന്നബിയിൽ പറയുന്നത് കാണാം.
1 380
മൂസല്‍ ബര്‍ദലി
എന്ന കെ.എ മൂസ മൗലവി വടുതല
ദക്ഷിണ കേരളത്തിലെ പൊന്നാനി എന്നറിയപ്പെടുന്ന പ്രദേശമാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ വടുതല. ഈ നാട് ജന്മം നല്‍കിയ ദക്ഷിണ കേരളത്തിലെ സുപ്രസിദ്ധ പണ്ഡിതനും സാഹിത്യകാരനുമാണ് മൂസല്‍ ബര്‍ദലി എന്ന കെ.എ മൂസ മൗലവി. കളക്കണവെളിയില്‍ അഹമ്മദ് സാഹിബിന്റെയും പൂക്കോട്ടുവെളിയില്‍ ആമിന എന്നവരുടെയും മകനായാണ് ജനനം. എം. കുഞ്ഞുബാവ മുസ്‌ലിയാര്‍ സഹോദരനാണ്. പൊന്നാനി വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാരുടെ കീഴില്‍ വടുതല കാട്ടുപുറം ജുമുഅത്ത് പള്ളിയിലാണ് പഠനം പൂര്‍ത്തിയാക്കിയത്. നെട്ടൂര്‍, തൃക്കാക്കര, വടുതല, ചന്തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. നള്മു അവാമിലില്‍ ജുര്‍ജ്ജാനി, നള്മു അജ്‌നാസില്‍ കുബ്‌റാ, നള്മുന്നുബ്ദ, ഔസാനു ബുഹൂരില്‍ അറൂള് ഫീ മദ്ഹി ഖൈരി മന്‍ ഹല്ല ബി ഇല്‍മില്‍ അറൂള്, കന്‍സുല്‍ റശാദ് ശറഹു ദുഖറുല്‍ മആദ്, കശ്ഫുല്‍ ഗുമൂ ശറഹു ഫത്ഹില്‍ ഖയ്യൂം, മവാഹിബുല്‍ മുതആലീ ഫീ മനാഖിബി ശൈഖി അബീ ഹാമിദില്‍ ഗസാലി, മൗലിദു ഗൗസില്‍ അഅ്ദം തുടങ്ങിയ നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. 1975 ഡിസംബര്‍ 5/ദുല്‍ഖഅ്ദ 10-നായിരുന്നു വിയോഗം.
1 380
#മൻഖൂസ്_മൗലിദ്
മലയാളാവിഷ്കാരം
https://m.facebook.com/story.php?story_fbid=739245856950251&id=1660224827574138
1 380
മൻഖൂസ് മൗലിദ് :
ചരിത്രം, ഉള്ളടക്കം, പ്രാധാന്യം
ഭാഗം 8
_____________
പ്രഭാഷണം :
ഉസ്താദ് പേരോട് അബ്ദുറഹ്മാൻ സഖാഫി
4.9 MB ⚖️ 53:07 ⏰
1 380
മൻഖൂസ് മൗലിദ് :
ചരിത്രം, ഉള്ളടക്കം, പ്രാധാന്യം
( #9 അവസാന ഭാഗം )
Moulana Perode saquafi Usthad
6.3 MB ⚖️ 1:08:21 ⏰
1 380
تحفة الماطوري في مناقب الشيخ محمد القوطاري
തൊടുപുഴ, നൈനാർ പള്ളിയിൽ അന്തിയുറങ്ങുന്ന ശൈഖ് മുഹമ്മദ് സൂഫി ഖൂത്വാരി(വ:ഹി.1373)നെ കുറിച്ചുള്ള മൗലിദ്
രചന: മാത്തൂർ യു.പി മുഹമ്മദ് മുസ്ലിയാർ
മുഹമ്മദ് സൂഫി(റ), AI മുത്തു കോയ തങ്ങൾ(റ), ഫരീദ് ബാവാ ഖാൻ ഈരാറ്റുപേട്ട തുടങ്ങിയവരുടെ ശൈഖ്
Another
https://t.me/moulidstudy/1675
1 380
ബാക്കി
മുച്ചുന്തിപ്പള്ളിയുടെ ഉൾവശത്തെ അലമാരയിൽനിന്നും കയ്യെഴുത്തു പ്രതിയായി കിട്ടിയത്
👇👇👇👇👇👇
1 380
💦🌟💦🌟🌟🌟💦🌟💦🌟
കണ്ണൂർ ജില്ലയിലെ ചെങ്ങളായി മാടാളന്റകത്ത് തറവാട്ടിൽ താമസിക്കുന്ന കാലത്ത് ഒരുപാട് ആളുകൾ ശൈഖവർകളെ ആദരിക്കാനും ബഹുമാനിക്കാനും തുടങ്ങുകയും ജനപ്രിയത വർധിക്കുകയും ചെയ്തപ്പോൾ
അവിടെയുള്ള ചെറിയൊരു വിഭാഗം പണ്ടിതർ എതിർപ്പുമായി വരികയും അത് പിന്നീട് നാട്ടിൽ ഒരു അഭിപ്രായം ഉടലെടുക്കാൻ കാരണവുമായി
അങ്ങിനെ നാട്ടിലെ പണ്ടിതരും കാരണവമ്മാരും ചേർന്ന് അതിനൊരു പരിഹാരം കാണാൻ പണ്ഡിത തറവാട്ടിലെ അവസാന വാക്കായ ബഹു: സംശുൽ ഉലമ ഖുതുബി മുഹമ്മദ് മുസ്ല്യാർ (ന മ ) അവർകളെ കണ്ട് നാട്ടിൽ ഉടെലെടുത്ത വിഷയങ്ങളെല്ലാം വിവരിക്കുക ഉണ്ടായി
അങ്ങിനെ ഖുതുബി മുഹമ്മദ് മുസ്ല്യാർ ശൈഖവർകളെ കാണാൻ തീരുമാനിച്ച് ചെങ്ങളായിലേക്ക് വരികയായി
ഒരിക്കൽ പോലും ശൈഖവര്കളോ ഖുതുബി അവര്കളോ പരസ്പരം കാണുകയോ മുമ്പ് പരിചയപെടുകയോ ചെയ്തിരുന്നില്ല
ഖുതുബി അവർകൾ ശൈഖവര്കൾ താമസിക്കുന്ന വീട്ടിലേക്ക് നടന്ന് വരുമ്പോൾ തന്നെ
കിടന്ന കിടത്തത്തിൽ ഖുതുബി അവർകൾ കേൾക്കുന്ന രൂപത്തിൽ ശൈഖ് അവർകൾ ഈണത്തിൽ പാടി തുടങ്ങി
*ഖുതുബി മുഹമ്മദ് ആലിമുൽ മലബാരീ ~~ ഖുതുബു സ്സമാനി മുഹമ്മദുൽ ബുഖാരീ*
കൂട്ടത്തിൽ ഖുതുബി അവർകളെ സംബന്ധിച്ച് ഖുതുബി തങ്ങൾക്ക് മാത്രം അറിയുന്ന കാര്യങ്ങൾ വരെ പാടുകയുണ്ടയി
ഇതെല്ലാം കേട്ടപ്പോൾ തന്നെ ഖുതുബി അവർകൾക്ക് ഏറെ കുറെ ശൈഖവര്കളെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു
പിന്നീട് അവർ തമ്മിൽ അറബിയിൽ ഏറെ നേരം സംസാരിക്കുകയും
ഖുതുബി അവർകൾ ശൈഖവർകളെ അംഗീകരിക്കുകയും ശേഷം ശൈഖവര്കളോട് പറഞ്ഞു
ഞാൻ ഇങ്ങോട്ട് വന്നതല്ല എന്നെ ഇങ്ങോട്ട് കൊണ്ട് വന്നതാണ്
അവർ രണ്ട് പേരും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും
യാത്ര എല്ലാം പറഞ്ഞു പുറത്തിറങ്ങിയ ശേഷം അവിടെ ചുറ്റുപാടും തടിച്ച് കൂടിയവരോടായി പറഞ്ഞു
നിങ്ങൾ ആരും ശൈഖവർകളെ എതിർക്കാൻ പോവേണ്ടതില്ല
അനുകൂലിക്കുന്നവർ അനൂകുലിക്കട്ടെ അല്ലാത്തവർ വിട്ട് നിൽക്കട്ടെ
ഇത്രയും പറഞ്ഞു ഖുതുബി അവർകൾ അവിടെ നിന്നും യാത്രയായി
ശേഷം ഖുതുബി അവർകൾ ശൈഖവർകളെ ബന്ധപ്പെടുകയും ശൈഖവർകളെ സംബന്ധിച്ഛ് അറബിയിൽ വരികൾ എഴുതുകയും ചെയ്തിട്ടുണ്ട്
✅✅🔴🔴🔵🔵☑☑
1933 മുതൽ 1945 വരെ കാസർകോട് ചെങ്കളയിലും
1945 മുതൽ 1970 വരെ ജന്മ നാടായ കൗക്കാനപെട്ടിക്കടുത്ത മുതുവമ്മൽ എന്ന നാട്ടിലും
1968 മുതൽ തന്നെ മാട്ടായയിലേക്കും മലപ്പുറം ജില്ലയിലെ കൊളത്തൂരിലേക്കും പിന്നീട് കുന്നംകുളത്തിനും വടക്കാഞ്ചേരിക്കും ഇടയിലുള്ള എരുമപെട്ടിയിലുമായി വഫാത്ത് വരെ മാറി മാറി താമസിച്ച് പോന്നിരുന്നു
മഹാനവർകൾ അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ് എന്നത് ഇന്ന് ആ നാട്ടുകാരിൽ പലർക്കും അറിയുക പോലുമില്ല
മഖാം നിലകൊള്ളുന്ന പരിസര പ്രദേശത്തുകാർക്ക് ആളുകൾ പറഞ്ഞു കേട്ട വിവരങ്ങൾ അല്ലാതെ അനുഭവം ഉള്ളവർ വളരെ കുറവാണ്താനും അതും വഫാത്തിന് ശേഷം അറിയപെടാതിരിക്കാൻ ഒരു കാരണമായി
🕌🕌🕌 🕌🕌🕌
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത മാട്ടായയിൽ 1977 ൽ ശൈഖവർകൾ ജലാലിയ്യ ജുമാമസ്ജിദ് നിർമിച്ചു
വഫാത്തിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശൈഖവർകൾ മുരീദുമാരെ വിളിച്ച് ഇപ്രകാരം പറഞ്ഞു
നിങ്ങൾ മാട്ടായയിലെ ജലാലിയ്യ ജുമാമസ്ജിദിൽ റബീഉൽ അവ്വൽ 17 ന് ഞായറാഴ്ച്ച ദിക്ക്റ് മജ്ലിസ് തുടങ്ങണം
മുരീദുമാർ ചോദിച്ചു അപ്പോൾ ഉപ്പ വരില്ലേ
ആ സമയം ശൈഖവർകൾ പറഞ്ഞത് അപ്പോഴേക്കും ഞാനും അങ്ങോട്ട് വരുന്നുണ്ട് എന്നായിരുന്നു
പറഞ്ഞത് പ്രകാരം
1982 ഡിസംബർ 25 അഥവാ ഹിജറ 1403 റബീഉൽ അവ്വൽ 9 ശെനിയാഴ്ച്ച വൈകുന്നേരം മഹാനവർകൾ എരുമപ്പെട്ടി വീട്ടിൽ വെച്ച് നമ്മോട് വിട പറയുകയുണ്ടായി
ഡിസംബർ 26 റബീഉൽ അവ്വൽ 10 ഞായറാഴ്ച്ച ശൈഖവർകൾ മുമ്പ് മാട്ടായ മസ്ജിദിന് മുന്നിലായി കാണിച്ച് കൊടുത്ത സ്ഥലത്ത് അന്ത്യ വിശ്രമം കൊള്ളുകയും ചെയ്യുന്നു
📚📚📚📚📚📚📚 📚📚
1960ൽ ശൈഖവർകൾ മുതുവമ്മലിൽ വെച്ച് തന്റെ തൂലിക കൊണ്ട് എഴുതി കോർത്തെടുത്ത
അക രഹസ്യങ്ങൾ അടങ്ങിയ
*റിയാളുൽ മുഹമ്മദിയ്യ* എന്ന സൂഫി ഗ്രന്ധം
ഇന്ന് പണ്ഡിത ലോകം നെഞ്ചിലേറ്റി കഴിഞ്ഞു
1940 കളിൽ കാസർകോട് ചെങ്കളത്ത് താമസിച്ചിരുന്ന കാലത്ത് മുരീദുമാർ ശൈഖവർകളെ കൂടുതൽ അറിയാനും മനസ്സിലാക്കാനും നിരന്തരം അവശ്യപെട്ടപ്പോൾ എഴുതി എടുക്കാൻ പറഞ്ഞത് പ്രകാരം എഴുതി എടുത്ത അറബി മലയാളത്തിലായി അലിഫ് മുതൽ യാഅ് വരെയായി 113 വരികളിൽ കോർത്തെടുത്ത *അലിഫ് മാല* ശൈഖവർകളെ മനസ്സിലാക്കുന്നതിന് ഏറെ ഉപകാരപെടും
https://fb.watch/2fsEYyVoyU/
1 380
*മഹാനായ ശൈഖ് മുഹമ്മദ് മുഹിയദ്ധീൻ ബുഖാരി മാട്ടായ (റ) ഒരു ചെറിയ വിവരണം*
🔸🔹🔸🔹🔸🔹🔸🔹🔸
തൃശൂർ ജില്ലയിലെ വടക്ക് പടിഞ്ഞാറായി പെരുമ്പടപ്പ് പുത്തൻപള്ളിക്ക് സമീപമായി സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമായ പുന്നയൂർക്കുളം പാണ്ടെത്തേൽ പണ്ഡിത കുടുംബത്തിലെ പതിനൊന്നാമനരായ മൊയ്തുണ്ണി മുസ്ല്യാരുടെയും വടക്കേക്കാട് കൗക്കാനപെട്ടി വലിയവളപ്പിൽ ഫാത്തിമ ദമ്പതികളുടെയും മകനായി 1907 ആഗസ്റ്റ് 6 ന് മഹാനവർകൾ ജനിച്ചു
ദീനിന്റെ ബാലപാഠം ഉമ്മയിൽ നിന്നും അമ്മായി ഖദീജയിൽ നിന്നും അഭ്യസിച്ചതിന്
ശേഷം പുന്നയൂർക്കുളം ബാവ മുസ്ല്യാരുടെ (ന മ ) ഓത്ത്പള്ളിയിലായിരുന്നു തുടർന്നുള്ള പഠനം
ഓത്ത് പള്ളിയിലായിരിക്കെ സഹപാഠികൾ അന്ന് തന്നെ മഹാനവർകളെ ഔലിയ മുഹമ്മദ് എന്നായിരുന്നു വിളിച്ച് പോന്നിരുന്നത്
ബാവ മുസ്ല്യാർക്ക് മഹാനവർകളെ വലിയ ഇഷ്ടമായിരുന്നു
🔅🔅🔅🔅🔅🔅🔅🔅🔅
ഒരിക്കൽ ഉസ്താദ് അലിഫിനെ സംബന്ധിച്ച് പറഞ്ഞു കൊടുത്തപ്പോൾ
ഉസ്താദിനോട് അലിഫിന്റെ അർഥം ചോദിച്ച് പോയി
ഉസ്താദിന് അലിഫിന്റെ അർഥം പറഞ്ഞു കൊടുക്കാൻ കഴിയാതെ വന്നപ്പോൾ മഹാനവർകൾ കരയാൻ തുടങ്ങി കൂടെ ഉസ്താതും കരയൽ തുടങ്ങി
ഒടുവിൽ കരച്ചിൽ നിറുത്താതെ വന്നപ്പോൾ പുന്നയൂർക്കുളം ബാവ മുസ്ല്യാർ (ന മ ) കുട്ടിയുടെ അവസ്ഥ മനസ്സിലാക്കി കുട്ടിയേയും കൂട്ടി വീട്ടിലേക്ക് നടന്നു
വീട്ടിലെത്തിയ ഉസ്താത് വീട്ടുകാരോട് പറഞ്ഞു ഈ
മുഹമ്മദ് എന്നെ അലിഫിന്റെ അർഥം ചോദിച്ച് കരയിപ്പിച്ച് പോയി
എനി ഈ കുട്ടിയെ എനിക്ക് പഠിപ്പിക്കാൻ കഴിയില്ല
വലിയ മഹാനാകുന്നതിന്റെ ലക്ഷണങ്ങൾ ഉസ്താദുമാർ ചെറു പ്രായത്തിൽ തന്നെ കുട്ടിയിൽ കണ്ട് വന്നിരുന്നു
ഏഴാം വയസ്സിൽ മുഹമ്മദ് ഖുർആൻ ഓതി തീർനെന്ന് തന്റെ ശിഷ്യഗണങ്ങളോട് പുന്നയൂർക്കുളം ബാവ മുസ്ല്യാർ എപ്പോഴും പറയുമായിരുന്നു
📚📚📚📚📚📚📚 📚📚
പിന്നീട് ഉപരി പഠനത്തിനായി പൊന്നാനിയിലും ശേഷം പട്ടാമ്പി പള്ളിയിൽ സൂഫി വാര്യരായ കാരക്കാട് അബൂബക്കർ മുസ്ല്യാർ, കരിങ്ങനാട് വീരാവുണ്ണി മുസ്ല്യാർ എന്നിവരുടെ ദർസിൽ പഠനം നടത്തുകയുണ്ടായി
ഒരിക്കൽ കാരക്കാട് അബൂബക്കർ മുസ്ല്യാർ തന്റെ കോളാമ്പി പാത്രം കഴുകി കൊണ്ട് വരാൻ അരുമ ശിഷ്യനോട് ആവശ്യപ്പെട്ടപ്പോൾ ആ കോളാമ്പി പാത്രം മറുകിൽ കൊണ്ട് പോയി കുടിച്ച് മെല്ലെ ഉസ്താദിന്റെ അരികിൽ വെക്കുകയുണ്ടായി
പിന്നീട് ഇതറിഞ്ഞ കാരക്കാട് ഉസ്താദ് മറ്റു ശിഷ്യരോട് പറഞ്ഞുവത്രേ മുഹമ്മദ് നമ്മെ പറ്റിച്ചു കളഞ്ഞു
ഈ വിവരദോഷി തുപ്പിയ കോളാമ്പി പാത്രം മുഹമ്മദ് കുടിച്ചിരിക്കുന്നു
ഉസ്താദുമാർ കിതാബ് ഓതി കൊടുക്കുമ്പോഴെല്ലാം മഹാനവർകൾ കിതാബിൽ നോക്കി കരയാറാണ് പതിവ്
ഒരിക്കൽ ഇത് തുടർന്നപ്പോൾ കരിങ്ങനാട് വീരാവുണ്ണി മുസ്ല്യാർ പറഞ്ഞു മുഹമ്മദേ ഒന്നിരിക്കൽ കരയാതെ കിതാബിൽ നോക്കി വായിക്കുക അല്ലങ്കിൽ കിതാബ് പൂട്ടി ഇരുന്ന് കരയുക രണ്ടും കൂടി ശെരി ആവില്ല
അതിന് ശേഷം ഉസ്താദ്മാരോടെല്ലാം യാത്ര പറഞ്ഞു ഐഹിക സുഖം വെടിഞ്ഞു സുഹിദിലായി കാലങ്ങളോളം കാടുകളിലും മലകളിലും മേടുകളിലുമായി സഞ്ചരിച്ചു കൊണ്ടേ ഇരുന്നു
🎋🎋🍀🍀☘🌿🌿🌱
ആദ്യ കാലങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലകളിലും
കർണാടകയിലെ വിവിധ ഭാഗങ്ങളിലുമായിരുന്നു മഹാനവർകൾ ജീവിത കാലം ചിലവഴിച്ചത്
കണ്ണൂർ ജില്ലയിലെ ഏഴിമല, പൈതൽമല തുടങ്ങിയ മലകളിലും ഗുഹകളിലും തനിച്ചും ശേഷം മുരീദുമാരോട് കൂടെയായും താമസിച്ചിരുന്നു
ആ സമയങ്ങളിലെല്ലാം വിശപ്പടക്കാൻ ഭക്ഷണമാക്കിയത് പച്ചിലകളെയും കായ്കളെയുമായിരുന്നു
കൽക്കത്ത, അജ്മീർ,മുംബൈ,അഹമ്മദാ ബാദ്, ഡൽഹി തുടങ്ങി ഇന്ത്യയിലെ വിവിധ ഭാഗങ്ങൾ ശൈഖവർകൾ ചുറ്റി സഞ്ചരിച്ചിരുന്നു
അവിടെങ്ങളിലെല്ലാം പിന്നീടുള്ള യാത്രകളിൽ ശൈഖവര്കളെ ആളുകൾ കാണുമ്പോൾ ബാബ എന്ന് വിളിച്ച് തടിച്ച് കൂടുമായിരുന്നു
☂💥☂💥☂💥☂💥☂💥
ചെറു പ്രായം തൊട്ട് ബുഖാരിയ്യ, രിഫാഇയ്യ, ഖാദിരിയ്യ, ജിസ്ത്തിയ്യ തുങ്ങി ഒട്ടനവധി തൊരീഖത്തുകളുടെ ശൈഖും ധാരാളം ഔലിയാക്കളുടെ കാമിലും മുകമ്മിലുമായ ശൈഖും ഖുതുബും ആയിരുന്നു അവിടുന്ന്
ജീവിത കാലത്ത് തന്നെ ആരും അറിയരുതെന്ന് നിഷ്കർഷ പുലർത്തിയിരുന്ന രൂപത്തിലായിരുന്നു മഹാനവർകളുടെ ജീവിതം മുഴുവനും
ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവരോട് മഹനവര്കളെ കുറിച്ച് മദ്ഹ് പറയുന്നത് തീരെ ഇഷ്ട്ടപെടാതിരുന്നത് കൊണ്ട് മുരീദുമാരിൽ പലരും ശൈഖവര്കളോട് കൂടെയുണ്ടായിരുന്നപ്പോൾ അനുഭവപെട്ട പല സംഭവങ്ങളും പറയാൻ ഇന്നും ഭയപ്പെടുന്നു
അജ്മീർ ഖാജാ തങ്ങളും മറ്റു നിരവധി മഹാന്മാരും ശൈഖവര്കളെ നേരിട്ടും, സ്വപ്നത്തിലായും കാണിച്ച് കൊടുത്തത് പ്രകാരം ഒട്ടനവധി മുരീദുമാർ ശൈഖവര്കളുടെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്
കണ്ണൂർ, കാസർകോട് പ്രദേശങ്ങളിൽ ചെങ്കളത്ത് ഔലിയ, ചെങ്ങളായി തങ്ങൾ എന്നിങ്ങനെ വിവിധ പേരുകളിലാണ് മഹാനവർകളെ അറിയപ്പെടുന്നത്
ആ പ്രദേശത്ത്കാർക്ക് സുപരിചിതമായ രീതിയിൽ ധാരാളം ദിക്ക്റ് മജ്ലിസുകൾ മഹാനവർകൾ നടത്തി പോന്നിരുന്നു
ആ ദിക്ക്റ് മജ്ലിസുകളിലൂടെയും പിൻ കാലത്ത് ഒരു പാട് ശിഷ്യ ഗണങ്ങൾ രൂപപ്പെടുകയുണ്ടായി
