മൗലിദ് പഠനം
Kanalga Telegram’da o‘tish
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Ko'proq ko'rsatish1 380
Obunachilar
Ma'lumot yo'q24 soatlar
+37 kun
+1530 kun
Postlar arxiv
1 380
മൗലിദാഘോഷം ഷിയാഇസമോ⁉️
❓ എല്ലാ റബീഉൽ അവ്വലിലും ആവർത്തിക്കുന്ന കര്യമാണ് മൗലിദാഘോഷം ഷിയാക്കളിൽ നിന്ന് ഉടലെടുത്ത് മുളഫർ രാജാവിലൂടെ വിപുലമായി കടന്ന് വന്നതാണെന്ന് !!? എന്നാൽ ചോദിക്കട്ടെ മൗലിദാഘോഷം ആഘോഷമായി കൊണ്ടാടുന്നവർക്ക് അതി മഹത്തായ പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുന്ന വഹാബി ആചാര്യനായ സാക്ഷാൽ ഇബ്നു തയ്മിയ്യ ഇഖ്തിളാഇൽ പഠിപ്പിക്കുമ്പോൾ ഇബ്നു തയ്മിയ്യയും ഷിയാക്കൾ കൊണ്ട് വന്ന കാര്യം പ്രോൽസാഹിപ്പിച്ചയാളാണോ ?
ബഹുമാനപ്പെട്ട അബൂ ശാമ (റ) അനാചാരങ്ങളെ മാത്രം എതിർക്കാൻ രചിച്ച കിതാബായ "കിതാബുൽ ബാഇസിൽ" വരെ മൗലിദാഘോഷം നല്ല കാര്യമായി പഠിപ്പിക്കുന്നു നവവി ഇമാമിന്റെ ഉസ്താദായ ഇമാം അബൂ ശാമ (റ) ഷിയാഇസം പഠിപ്പിച്ച ഇമാമാണോ ?
മൗലിദാഘോഷത്തിന്റെ അസ് ല് ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസിൽ ഉണ്ടെന്ന് പഠിപ്പിച്ച ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഷിയാക്കളുടെ ആചാരത്തിന്ന് വേണ്ടി ബുഖാരി മുസ്ലിം ഉദ്ദരിച്ച ഹദീസ് തെളിവാക്കി സമുദായത്തിന്ന് പഠിപ്പിച്ചുവോ ? ഈ ആശയം തന്നെ അസ്ഖലാനി ഇമാമിന്റെ മരണം വരെ സന്ദത സഹചാരിയും ശിഷ്യനുമായിരുന്ന ബഹുമാനപ്പെട്ട ഇമാം സഖാവി (റ) എന്റെ ഉസ്താദായ അസ്ഖലാനി ഇമാം എന്നോട് നേരിട്ട് ഈ വിഷയം പറഞ്ഞിട്ടുണ്ടെന്ന് പഠിപ്പിച്ചത് ഷിയാ ആചാരത്തിന്ന് വേണ്ടിയാണോ ?? ⁉️
ഇമാം ബൈഹഖി (റ) രിവായത് ചെയ്ത "അഖ അന്നഫ്സിഹി" എന്ന ഹദീസിനെ അടിസ്ഥാനപ്പെടുത്തി മൗലിദാഘോഷം നമുക്ക് സുന്നത്താണെന്ന് പഠിപ്പിച്ച ഹാഫിള് ഇമാം സുയൂതി (റ) , അത് പോലെ ഇക്കാലം വരെ മൗലിദാഘോഷിക്കണം എന്ന് പഠിപ്പിച്ച ധാരാളം ഇമാമീങ്ങൾ കടന്ന് പോയിട്ടുണ്ട് അവരൊക്കെ ഷിയാഇസം പ്രചരിപ്പിച്ചവരാണോ ?
അതോ ഷിയാക്കൾ കൊണ്ട് വന്നത് പ്രോൽസാഹിപ്പിച്ചവരാണോ ?
1 380
മൗലിദാഘോഷം ഷിയാഇസമോ⁉️
❓ എല്ലാ റബീഉൽ അവ്വലിലും ആവർത്തിക്കുന്ന കര്യമാണ് മൗലിദാഘോഷം ഷിയാക്കളിൽ നിന്ന് ഉടലെടുത്ത് മുളഫർ രാജാവിലൂടെ വിപുലമായി കടന്ന് വന്നതാണെന്ന് !!? എന്നാൽ ചോദിക്കട്ടെ മൗലിദാഘോഷം ആഘോഷമായി കൊണ്ടാടുന്നവർക്ക് അതി മഹത്തായ പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുന്ന വഹാബി ആചാര്യനായ സാക്ഷാൽ ഇബ്നു തയ്മിയ്യ ഇഖ്തിളാഇൽ പഠിപ്പിക്കുമ്പോൾ ഇബ്നു തയ്മിയ്യയും ഷിയാക്കൾ കൊണ്ട് വന്ന കാര്യം പ്രോൽസാഹിപ്പിച്ചയാളാണോ ?
ബഹുമാനപ്പെട്ട അബൂ ശാമ (റ) അനാചാരങ്ങളെ മാത്രം എതിർക്കാൻ രചിച്ച കിതാബായ "കിതാബുൽ ബാഇസിൽ" വരെ മൗലിദാഘോഷം നല്ല കാര്യമായി പഠിപ്പിക്കുന്നു നവവി ഇമാമിന്റെ ഉസ്താദായ ഇമാം അബൂ ശാമ (റ) ഷിയാഇസം പഠിപ്പിച്ച ഇമാമാണോ ?
മൗലിദാഘോഷത്തിന്റെ അസ് ല് ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസിൽ ഉണ്ടെന്ന് പഠിപ്പിച്ച ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഷിയാക്കളുടെ ആചാരത്തിന്ന് വേണ്ടി ബുഖാരി മുസ്ലിം ഉദ്ദരിച്ച ഹദീസ് തെളിവാക്കി സമുദായത്തിന്ന് പഠിപ്പിച്ചുവോ ? ഈ ആശയം തന്നെ അസ്ഖലാനി ഇമാമിന്റെ മരണം വരെ സന്ദത സഹചാരിയും ശിഷ്യനുമായിരുന്ന ബഹുമാനപ്പെട്ട ഇമാം സഖാവി (റ) എന്റെ ഉസ്താദായ അസ്ഖലാനി ഇമാം എന്നോട് നേരിട്ട് ഈ വിഷയം പറഞ്ഞിട്ടുണ്ടെന്ന് പഠിപ്പിച്ചത് ഷിയാ ആചാരത്തിന്ന് വേണ്ടിയാണോ ?? ⁉️
ഇമാം ബൈഹഖി (റ) രിവായത് ചെയ്ത "അഖ അന്നഫ്സിഹി" എന്ന ഹദീസിനെ അടിസ്ഥാനപ്പെടുത്തി മൗലിദാഘോഷം നമുക്ക് സുന്നത്താണെന്ന് പഠിപ്പിച്ച ഹാഫിള് ഇമാം സുയൂതി (റ) , അത് പോലെ ഇക്കാലം വരെ മൗലിദാഘോഷിക്കണം എന്ന് പഠിപ്പിച്ച ധാരാളം ഇമാമീങ്ങൾ കടന്ന് പോയിട്ടുണ്ട് അവരൊക്കെ ഷിയാഇസം പ്രചരിപ്പിച്ചവരാണോ ?
അതോ ഷിയാക്കൾ കൊണ്ട് വന്നത് പ്രോൽസാഹിപ്പിച്ചവരാണോ ?
1 380
അത് പോലെ മങ്കൂസ് മൗലിദ് കിതാബിലും നബി സ്വ യുടെ ജനന സമയത്ത് നടന്ന അൽഭുത സംഭവങ്ങൾ ഇമാമീങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു , അപ്പോൾ ഈ സംഭവവും പാട്ടും മങ്കൂസ് മൗലിദിൽ ഉണ്ട് എന്നും പറയാം നേരത്തെ ചരിത്ര ഗ്രന്ഥങ്ങളിൽ ഉള്ളത് പോലെ പക്ഷെ മങ്കൂസ് മൗലിദ് കിതാബിലും ഇത് എന്തിന്ന് കൊടുത്തു എന്ന സന്ധർഭം പറയാതെ ഈ വരികൾ സുന്നികളുടെ വിശ്വാസമാക്കി മാറ്റി ബിംബങ്ങളെ വിളിക്കുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ തീർത്തും കാപട്യവും സുന്നി വിശ്വാസത്തെ തകർക്കുക എന്ന നിഘൂഡ തന്ത്രവുമാകുന്നു.
ഇനി മങ്കൂസ് മൗലിദിൽ ഉദ്ധരിച്ച സംഭവവും ഉസ്മാനുബ്നുൽ ഹുവൈരിസ് പാടിയ പാട്ടും ഹാഫിള് ഇബ്നു കസീർ (റ) വിന്റെ ചരിത്ര ഗ്രന്ഥമായ അൽ ബിദായത്തു വന്നിഹായയിൽ നിന്നും അതേ പോലെ വായിക്കാം.
وَقَالَ الْخَرَائِطِيُّ: حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ الْبَلَوِيُّ بِمِصْرَ
حَدَّثَنَا عُمَارَةُ بْنُ زَيْدٍ حَدَّثَنِي عُبَيْدُ اللَّهِ بْنُ الْعَلَاءِ حَدَّثَنِي يَحْيَى بْنُ عُرْوَةَ عَنْ أَبِيهِ أَنَّ نَفَرًا مِنْ قُرَيْشٍ مِنْهُمْ وَرَقَةُ بْنُ نَوْفَلِ بْنِ أَسَدِ بْنِ عَبْدِ الْعُزَّى بْنِ قُصَيٍّ وَزَيْدُ بْنُ عَمْرِو بْنِ نُفَيْلٍ، وَعُبَيْدُ اللَّهِ بْنُ جَحْشِ بْنِ رِئَابٍ، وَعُثْمَانُ بْنُ الْحُوَيْرِثِ، كَانُوا عِنْدَ صَنَمٍلَهُمْ يَجْتَمِعُونَ إِلَيْهِ قَدِ اتَّخَذُوا ذَلِكَ الْيَوْمَ مِنْ كُلِّ سَنَةٍ عِيدًا كَانُوا يُعَظِّمُونَهُ، وَيَنْحَرُونَ لَهُ الْجَزُورَ، ثُمَّ يَأْكُلُونَ وَيَشْرَبُونَ الْخَمْرَ، وَيَعْكُفُونَ عَلَيْهِ فَدَخَلُوا عَلَيْهِ فِي اللَّيْلِ فَرَأَوْهُ مَكْبُوبًا عَلَى وَجْهِهِ فَأَنْكَرُوا ذَلِكَ فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ فَلَمْ يَلْبَثْ أَنِ انْقَلَبَ انْقِلَابًا عَنِيفًا فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ فَانْقَلَبَ الثَّالِثَةَ فَلَمَّا رَأَوْا ذَلِكَ اغْتَمُّوا لَهُ، وَأَعْظَمُوا ذَلِكَ، فَقَالَ عُثْمَانُ بْنُ الْحُوَيْرِثِ: مَا لَهُ قَدْ أَكْثَرَ التَّنَكُّسَ، إِنَّ هَذَا لِأَمْرٍ قَدْ حَدَثَ، وَذَلِكَ فِي اللَّيْلَةِ الَّتِي وُلِدَ فِيهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَجَعَلَ عُثْمَانُ يَقُولُ
أَيَا صَنَمَ الْعِيدِ الَّذِي صُفَّ حَوْلَهُ ... صَنَادِيدُ وَفْدٍ مِنْ بِعِيدٍ وَمِنْ قُرْبِ
تَكَوَّسْتَ مَغْلُوبًا فَمَا ذَاكَ قُلْ لَنَا ... أَذَاكَ سَفِيهٌ أَمْ تَكَوَّسْتَ لِلْعَتْبِ
فَإِنْ كَانَ مِنْ ذَنْبٍ أَتَيْنَا فَإِنَّنَا ... نَبُوءُ بِإِقْرَارٍ وَنَلْوِي عَنِ الذَّنْبِ
وَإِنْ كُنْتَ مَغْلُوبًا تَكَوَّسْتَ صَاغِرًا ... فَمَا أَنْتَ فِي الْأَوْثَانِ بِالسَّيِّدِ الرَّبِّ
قَالَ: فَأَخَذُوا الصَّنَمَ فَرَدُّوهُ إِلَى حَالِهِ فَلَمَّا اسْتَوَى هَتَفَ بِهِمْ هَاتِفٌ مِنَ الصَّنَمِ، بِصَوْتٍ جَهِيرٍ وَهُوَ يَقُولُ:
تَرَدَّى لِمَوْلُوْدٍ أَنَارَتْ بِنُورِهِ ... جَمِيعُ فِجَاجِ الْأَرْضِ فِي الشَّرْقِ وَالْغَرْبِ
وَخرَّتْ لَهُ الْأَوْثَانُ طُرًّا وَأُرْعِدَتْ ... قُلُوبُ مُلُوكِ الْأَرْضِ طُرًّا مِنَ الرُّعْبِ
وَنَارُ جَمِيعِ الْفُرْسِ بَاخَتْ وَأَظْلَمَتْ ... وَقَدْ بَاتَ شَاهُ الْفُرْسِ فِي أَعْظَمِ الْكَرْبِ
وَصُدَّتْ عَنِ الْكُهَّانِ بِالْغَيْبِ جِنُّهَا ... فَلَا مُخْبِرٌ عَنْهُمْ بِحَقٍّ وَلَا كَذِبَ
فَيَالَ قُصَيٍّ إِرْجِعُوا عَنْ ضَلَالِكُمْ ... وَهُبُّوا إِلَى الْإِسْلَامِ وَالْمَنْزِلِ الرَّحْبِ
(അൽബിദായത്തു വന്നിഹായ ഹാഫിള് ഇബ്നു കസീർ)
സംഭവം ചുരുക്കത്തിൽ ഇങ്ങനെ വായിക്കാം.
"യഹ്യബ്നു ഉർവ്വ റിപ്പോർട് ചെയ്യുന്നു ഖുറൈശികളിൽ നിന്ന് ഒരു സംഘം ബിംബങ്ങളുടെ അടുത്ത് ഒരുമിച്ച് കൂടി ആ ദിവസം അവർ അറവ് മ്ർഗങ്ങളെ അറുത്തും , തിന്നും കുടിച്ചും കളികളും ഒക്കെ ആയി വലിയൊരു ഒരു ആഘോഷമാക്കി മാറ്റി , അങ്ങനെ അവർ ബിംബങ്ങളുടെ അടുത്ത് ചെന്ന് നോക്കിയപ്പോൾ ബിംബങ്ങളൊക്കെ മുഖം കുത്തി വീണ നിലയിലായിരുന്നു കണ്ടത് , ഇത് കണ്ടപ്പോൾ അതിനെ എടുത്ത് പഴയ അവസ്ഥയിലേക്ക് ആക്കിയപ്പോഴും തല കുത്തിത്തന്നെ വീഴുന്നു ഇങ്ങനെ മൂന്ന് പ്രാവശ്യം ചെയ്ത് നോക്കി യഥാ സ്ഥാനത്ത് നിൽക്കുന്നില്ല തല കുത്തിത്തന്നെ വീണ് കൊണ്ടിരുന്നു , ഇത് ഇവർക്ക് വലിയ വിശമവും ഉണ്ടാക്കി , നബി (സ) തങ്ങൾ ജനിച്ച ദിവസത്തിലായിരുന്നു ഇങ്ങനെ സംഭവിച്ചത് ഇതറിഞ്ഞ ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന ആ സംഘത്തിൽ ഉണ്ടായിരുന്നയാൾ സങ്കടത്തോടെ ബിംബങ്ങളെ വിളിച്ച് പാടിയ പാട്ടാണ് "അയാ സ്വനമൽ ഈദി" എന്ന വരികൾ
പ്രിയ സത്യാന്വേഷികൾ സത്യം മനസ്സിലാക്കുക മൗലിദ് കിതാബുകളിലെ വരികൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി പാവപ്പെട്ട മുഹ്മിനീങ്ങളെ കബളിപ്പിക്കുകയാണ് മുജാഹിദ് പോലുള്ള പുത്തനാശയക്കാർ നടത്തി വരുന്നത്.
അല്ലാഹു ഈ പൈശാചിക ശറിൽ നിന്നും നമ്മെ കാക്കുമാറാകട്ടെ ആമീൻ.
✍🏻 സിദ്ധീഖുൽ മിസ്ബാഹ്
1 380
മങ്കൂസ് മൗലിദിലെ വരികളിലെ യാഥാർത്ത്യവും വഹാബികളുടെ പെരുങ്കള്ളത്തരവും"
___________________
സുബ്ഹാനള്ളാഹ് വഹാബി പാതിരിമാരുടെ എന്താ ഒരു കബളിപ്പിക്കൽ മങ്കൂസ് മൗലിദിൽ നബി (സ) യുടെ ജനനവുമായി ബന്ധപ്പെട്ട് ബിംബങ്ങൾ തല കുത്തി വീണപ്പോൾ ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന ഖുറൈശി സംഘത്തിൽ പെട്ടയാൾ സങ്കടത്തോടെ ബിംബങ്ങളെ വിളിച്ച് പാടിയ സംഭവവും പാട്ടും ഇമാമീങ്ങളൊക്കെ അവരുടെ കിതാബുകളിൽ ഉദ്ധരിക്കുന്നുണ്ട്
ഇബ്നു അസാകിർ (റ) താരീഖ് ദിമശ്ഖിലും , ഹാഫിള് ഇബ്നു കസീർ (റ) അൽ ബിദായത്തു വന്നിഹായയിലും , സീറത്തു ന്നബവിയ്യയിലും , ഹാഫിള് ജലാലുദ്ദീൻ സുയൂത്വി (റ) ഖസ്വാഇസുൽ കുബ്റയിലും മറ്റ് ധാരാളം ഇമാമീങ്ങൾ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചതായി കാണാം ഈ ചരിത്രം നബി സ്വ യുടെ മൗലിദുമായി ബന്ധപ്പെട്ട് മങ്കൂസ് മൗലിദിലും പ്രസ്തുത ചരിത്രം അത് പോലെ കൊടുത്തതായും കാണാം വരികൾ ഒരുപാട് ഉണ്ട് ആദ്യ രണ്ട് വരി കൊടുക്കാം
أَيَا صَنَمَ الْعِيدِ الَّذِي صُفَّ حَوْلَهُ
صَنَادِيدُ وَفْدٍ مِنْ بِعِيدٍ وَمِنْ قُرْبِ
(ഉസ്മാനുബ്നുൽ ഹുവൈരിസ് പാടിയ പാട്ടിലെ ആദ്യ വരികൾ ഈ വരികൾ മങ്കൂസ് മൗലിദിലും കാണാം)
എന്നാൽ ഈ വരികൾ എടുത്തുദ്ധരിച്ച് കണ്ടൊ സുന്നികൾ മങ്കൂസ് മൗലിദിൽ ബിംബങ്ങളെ വിളിക്കുന്നത് നോക്കൂ എന്നിട്ട് അതിന്ന് ജവാബായി സ്വലാത്തും ചൊല്ലുന്നു എന്തായാലും മൗലവിമാരുടെ ഈ കബളിപ്പിക്കൽ സാധാരണക്കാർക്കിടയിൽ പെട്ടെന്ന് ഏശുമല്ലോ , ഇങ്ങനെ പെരും നുണകൾ പറഞ്ഞും എഴുതിയും ചലിപ്പിക്കുന്ന ഒരു പ്രസ്ഥാനം കഷ്ടം തന്നെ.
എന്നാൽ മുഹ്മിനീങ്ങൾ കാര്യം മനസ്സിലാക്കുക നബി (സ) യുടെ ജനന സമയത്ത് അവിടത്തെ മുഹ്ജിസത്തെന്നോണം ധാരാളം അൽഭുത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് അതിൽ പെട്ടതാണ് അന്നുണ്ടായ മുഴുവൻ ബിംബങ്ങളും തലകുത്തി വീഴുകയും അത് കണ്ട് വിശമം അടക്കി വെക്കാനാകാതെ ഖൽബ് പൊട്ടി ഖുറൈശിയിൽ പെട്ട ഉസ്മാനിബ്നുൽ ഹുവൈരിസ് എന്ന മുശ്രിഖ് പാടിയ സംഭവം അത് അത്പോലെ മൗലിദ് കിതാബിൽ കൊടുത്തതാകുന്നു ഇത് നബി (സ) യുടെ ജനന സമയത്തുണ്ടായ അൽഭുതം പറയാൻ വേണ്ടി മാത്രമാകുന്നു അല്ലാതെ ആ സംഭവത്തിൽ ആ ഖുറൈശി പാടിയ പാട്ടിൽ ബർത്തത്തെടുക്കാനോ പുണ്യം കിട്ടും എന്ന വിശ്വാസത്തിലോ എന്ന നിലക്കല്ല , മറിച്ച് അന്ന് നടന്ന സംഭവം ഇമാമീങ്ങളിൽ നിന്ന് അത് പോലെ ഉദ്ധരിക്കുന്നു അല്ലാതെ ബിംബങ്ങളെ വിളിച്ച് പറയുകയല്ല , പിന്നെ ഈ വരികൾ കഴിഞ്ഞാൽ ജവാബ് സ്വലാത്തും ചൊല്ലാറില്ല അത് മൗലവിയുടെ അടുത്ത നുണയാകുന്നു കാരണം മങ്കൂസ് മൗലിദ് കിതാബിൽ ഈ ബൈത്ത് ഉള്ളടുത്ത് തന്നെ ജവാബ് ഇല്ലാതെ സംഭവം റാവിമാരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന് പറഞ്ഞാകുന്നു കൊടുത്തിട്ടുള്ളത്..
പക്ഷെ തിരൂരങ്ങാടി പോലുള്ള വഹാബികളുടെ പ്രസ്സുകളിൽ നിന്ന് അടിച്ചിറക്കുന്ന മൗലിദ് കിതാബുകളിൽ ഈ വരികൾ കൊടുത്തിട്ട് സ്വലാത്തിന്റെ ജവാബ് കൊടുത്തതായി കാണാം , കദ്ദാബുകളാണല്ലോ കള്ളത്തരം കാണിച്ച് സംഘടനയുടെ ആദർശം പറയുകയെന്നല്ലാതെ സുന്നി ആദർശത്തിനോ സുന്നികൾ പാടുന്ന മാലക്കോ മൗലിദിനോ ഒരു കുഴപ്പവും കണ്ട് പിടിക്കാൻ ഇക്കൂട്ടർക്ക് കഴിയുകയില്ലെന്ന യാഥാർത്ത്യം എല്ലാവരും തിരിച്ചറിയുക.
പ്രസ്തുത സംഭവവും പാട്ടും മഹാനായ സ്വാലിഹിശാമി (റ) അവിടത്തെ സുബുലുൽ ഹുദ എന്ന കിതാബിൽ കൊണ്ട് വരുന്നത് തന്നെ നബി സ്വ യുടെ ജനനത്തിൽ ഇബ്ലീസ് അട്ടഹസിച്ച് കരഞ്ഞോടി എന്ന് പറഞ്ഞ് ഒരു ബാബ് കൊടുത്തിട്ടാകുന്നു.
الباب العاشر في حزن إبليس وحجبه من السموات وما سمع من الهواتف لما ولد رسول الله صلى الله عليه وسلم
_____________________
وروى الخرائطي وابن عساكر عن عروة بن الزبير رحمه الله تعالى أن نفرا من قريش منهم ورقة بن نوفل وزيد بن عمرو بن نفيل وعبيد الله بن جحش وعثمان بن الحويرث كانوا عند صنم يجتمعون إليه فلما دخلوا يوماً فرأوه مكبوباً على وجهه، فأنكروا ذلك فأخذوه فردوه إلى حاله فلم يلبث أن انقلب انقلاباً عنيفاً فردوه إلى حاله، فانقلب الثالثة فقال عثمان: إن هذا لأمر حدث. وذلك في الليلة التي ولد فيها رسول الله صلى الله عليه وسلم. فجعل عثمان بن الحويرث يقول:
أيا صنم العيد الذي صفّ حوله ... صناديد وفدٍ من بعيدٍ ومن قرب
ينكس مقلوباً فما ذاك قل لنا ... أذاك سفيهٌ أم تنكّس للعتب
(ـ[سبل الهدى والرشاد، في سيرة خير العباد،
المؤلف: محمد بن يوسف الصالحي الشامي)
അപ്പോൾ ഇമാമീങ്ങൾ അവരുടെ കിതാബുകളിൽ കൊടുക്കുന്നത് നബി (സ) യുടെ മുഹ്ജിസത്ത് പറയാനാകുന്നു അല്ലാതെ അവരൊക്കെ ബിംബങ്ങളെ വിളിക്കാൻ വേണ്ടിയാണെന്ന് ആരും പറയില്ല മങ്കൂസ് മൗലിദിൽ പ്രസ്തുത പാട്ടും സംഭവവും കൊടുത്തതാണ് പ്രശ്നമെങ്കിൽ ഈ സംഭവം കൊണ്ട് വന്ന ഇബ്നു കസീർ തങ്ങളും ഇബ്നു അസാകിർ (റ) വിനെ പോലുള്ള ധാരാളം ഇമാമീങ്ങളുടെ ചരിത്ര ഗ്രന്ഥം തന്നെ കുഴപ്പാമാണെന്ന് പറയേണ്ടി വരും. കാരണം ചരിത്ര ഗ്രന്ഥമാണല്ലോ അത് പോലെത്തന്നെ കൊടുക്കും അത് പോലെ ഈ പാട്ടും സംഭവവും പ്രസ്തുത കിതാബുകളിൽ ഉണ്ട് എന്നും പറയുകയും ചെയ്യും.
1 380
ഇരിക്കട്ടെ, നമ്മുടെ വിഷയം വൃത്തമല്ല, ജവാബാണ്. സദസ്സ്യരെ കൊണ്ടു സ്വലാത്തു ചൊല്ലിക്കുക എന്ന പ്രധാന ലക്ഷ്യത്തിനാണു മൗലിദുസദസ്സുകളിലെ ജവാബ് ഊന്നൽ കൊടുക്കുന്നത്. മൗലിദുകളുടെ മുഖ്യലക്ഷ്യവും അതു തന്നെ. വിശിഷ്യാ മൗലിദുകൃതിയിലെ ഹികായത്തുകളും മറ്റനുബന്ധങ്ങളും അറബിയിലായതിനാൽ സദസ്സ്യരെ സംബന്ധിച്ചിടത്തോളം അവയിലെ പ്രതിപാദ്യം ഗ്രഹിക്കാനും ആസ്വദിക്കാനുമൊക്കെ പരിമിതിയുണ്ട്. കേവലം ശ്രോതാക്കളായി സദസ്സ്യർ മാറാതിരിക്കാനാണ് അവർക്കു പ്രതിഫലം ലഭിക്കുന്ന സ്വലാത്തുജവാബുകൾക്ക്
അറബ്യേതരുടെ മൗലിദുസദസ്സുകളിൽ കൂടുതൽ പ്രാധാന്യം കൊടുത്തു വരുന്നത്. മൗലിദുകൃതിയിലെ പരാമർശങ്ങളൊന്നും തിരിഞ്ഞിട്ടില്ലെങ്കിലും ധാരാളം സ്വലാത്തു ചൊല്ലിയ പുണ്യം നേടാൻ ജവാബുകൾ അവരെ സഹായിക്കും. മൗലിദു സദസ്സുകളിൽ പങ്കെടുക്കുന്ന സാധാരണക്കാരുടെ മുഖ്യ നിയ്യത്തും ഇതു തന്നെയായിരിക്കണം. അല്ലാഹു തൗഫീഖ് നല്കട്ടെ ആമീൻ.
ദുആ വസ്വിയ്യത്തോടെ,
അൽനുഹാസി ചാമക്കാല
വാൽകഷ്ണം : ജവാബുകളുടെ എണ്ണം കുറക്കുന്ന രീതിയിൽ മൗലിദുബൈത്തുകളിലെ രണ്ടും നാലും വരി പദ്യങ്ങളൊക്കെ ഒന്നിച്ചു പാടുന്ന (ജവാബിന് അവസരം കൊടുക്കാതെ) രീതി സദസ്സുകൾക്കു നേതൃത്വം കൊടുക്കുന്ന ചിലരെങ്കിലും അനുവർത്തിച്ചു വരുന്നതു കണ്ടിട്ടുണ്ട്. അത് ആശാസ്യമല്ല. ജവാബുകൾക്ക് അവസരം നല്കാതിരിക്കുക വഴി സ്വലാത്തു ചൊല്ലാനുളള സദസ്സ്യരുടെ അവകാശമാണ് അത്തരക്കാർ കവരുന്നത്. അതു വഴി ധാരാളം സ്വലാത്തുകൾ ഇല്ലാതാക്കുന്നു.
ദൈർഘ്യമേറിയ മൗലിദുകളുടെ സദസ്സുകളിൽ ഒരുവേള ഇതിനു ന്യായീകരണം കണ്ടേക്കാമെങ്കിലും അൻഖു(ങ്കു)സ്വിലും മൻഖൂ(ങ്കൂ)സ്വിലുമൊക്കെ ഇപ്പണി കാണിക്കുന്നതു കുറച്ചു കടന്ന കൈയ്യാണ്.
1 380
#ഓ_തിത്തിത്താരാ_തിത്തിത്തെയ്
#തിത്തൈ_തിത്തൈ_തകതെയ്
"താങ്കളുടെ പേരെന്താണ്?"
"അബ്ദുൽവാഹിദ്"
"താങ്കൾ ഏതു നാട്ടുകാരനാണ്?"
"ചാമക്കാല"
ഈ ചോദ്യാത്തരങ്ങൾ ശ്രദ്ധിച്ചുവോ? ഇതിലെ ഉത്തരങ്ങൾ, അതിനെയാണ് അറബിയിൽ നാം ജവാബ് എന്നു വിളിക്കുന്നത്. അതായതു ചോദ്യത്തോടുളള പ്രതികരണം.
മൗലിദുകളിലെ ബൈത്തുകൾക്കുളള ജവാബ് എന്നു പറയുന്നതിന്നു മുകളിലെഴുതിയ ആശയം മനസ്സിലാക്കിയാൽ സംഗതി വഷളാകും. ബൈത്തിലെ പ്രതിപാദ്യ വിഷയത്തോടുളള നമ്മുടെ ഉത്തരം പറച്ചിലുകളോ അനുകൂല- പ്രതികൂല നിലപാടുകളോ അല്ല മൗലിദുകളിലെ ജവാബുകൾ.
നാടൻപാട്ടുകളിൽ വായ്ത്താരികൾക്കും ശുദ്ധസംഗീതത്തിൽ പല്ലവികൾക്കുമുളള സ്ഥാനമാണു മൗലിദ് ബൈത്തുകളിൽ ജവാബുകൾക്കുളളതെന്നു സംഗീതാത്മകമായി പറയാം. മുകളിലെ ശീർഷകത്തിലെ വരികൾ ഒരു പ്രസിദ്ധ പാട്ടിന്റെ വായ്ത്താരിയാണ്. അതിനു പക്ഷേ പാട്ടിലെ വരികളുമായി ഒരു ബന്ധവുമില്ല.
ഓരോ ഖസ്വീദയും ഏതു വൃത്തത്തിലും താളത്തിലുമാണു ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നു പ്രയാസമന്യേ മനസ്സിലാക്കാനാണ് ഓരോ ഖസ്വീദയുടെയും തുടക്കത്തിൽ ജവാബുകൾ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.
നാം, സാധാരണക്കാർ ഒരു ഖസ്വീദഃ കണ്ടാൽ അതു മൗലായ സ്വല്ലിയുടെ ട്യൂണാണെന്നു നാടൻഭാഷയിൽ പറയും. കവികൾക്കും കവിതാജ്ഞാനമുളളവർക്കും അതു പറയാൻ അവരുടേതായ സാങ്കേതികഭാഷയുണ്ട്.
ഖസ്വീദയിലെ വിഷയവുമായി ജവാബുകൾക്കു പ്രത്യക്ഷ പരോക്ഷ ബന്ധമൊന്നുമുണ്ടാകില്ല. ഉണ്ടാകണമെന്നു നിർബന്ധവുമില്ല. നമ്മുടെ മൗലിദുകളിലെ ജവാബുകൾ സ്വലാത്തു നിർഭരമാകാൻ കാരണം അതു മൗലിദുകൾ ആണെന്നതു തന്നെയാണു കാരണം.
സദസ്സിലുള്ളവരെക്കൊണ്ടു നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ മേൽ പരമാവധി സ്വലാത്തു ചൊല്ലിക്കുക, അതു വഴി സദസ്സിന്റെ ആത്മീയ പരിവേഷം ആദ്യാവസാനം നില നിർത്തുക, സദസ്സിലെ സകലർക്കും സ്വലാത്തിന്റെ പുണ്യം ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണു നമ്മുടെ മുൻഗാമികൾ ജവാബുകൾക്കു സ്വലാത്തുകളുടെ രൂപക്കൂടുകൾ അണിയിച്ചത്.
ഇന്ന ബൈത്തിന് അതിന്റെ ആശയം പരിഗണിച്ചു ജവാബ് ചൊല്ലണോ വേണ്ടയോ എന്ന ചർച്ചയുടെ നിരർത്ഥകത മനസ്സിലാക്കാൻ അനുവാചകർ ഒരൊറ്റക്കാര്യം ചിന്തിച്ചാൽ മതി, മുഹ്‌യിദ്ദീൻ ശൈഖിനെ പ്രകീര്‍ത്തിക്കുന്ന ഖസ്വീദയായാലും മടവൂർ വലിയ്യുല്ലാഹിയെ മദ്ഹു ചെയ്യുന്ന ബൈത്തുകളായാലും നാളിതു വരെയുളള നമ്മുടെ ജവാബുകൾക്കു മാറ്റമൊന്നും വന്നിട്ടില്ല.
പാടിപ്പുകഴ്ത്തുന്നത് ഏതു വലിയ്യിനെ ആയാലും ജവാബിലൂടെ നാം ചൊല്ലുന്നതു മുത്തുനബിയുടെ മേലുളള സ്വലാത്തുകൾ തന്നെയാണ്. സ്വലാത്തുകൾ നിരുപാധികം സ്വീകാര്യമാണെന്ന വസ്തുത കൂടി ഇതിന്നു പിന്നിലുണ്ട്.
ആലപിക്കുന്ന പദ്യത്തിലെ ആശയത്തിന് അനുഗുണമായിരിക്കണം അഥവാ അനുരൂപമായിരിക്കണം ജവാബ് എന്നുണ്ടെങ്കിൽ മുഹ്‌യിദ്ദീൻമൗലിദിലും രിഫാഈമൗലിദിലുമെല്ലാം സ്വലാത്തുജവാബുകൾക്കു പകരം മറ്റു രൂപത്തിലുളള ജവാബുകൾ ഇടം പിടിച്ചിരുന്നേനെ.
ജവാബുകൾ പദ്യകർത്താവു തന്നെ നിർദ്ദേശിച്ചിരിക്കണമെന്നോ തന്റെ കവിതയോടൊപ്പം അദ്ദേഹം തന്നെ അതു ചേർത്തിരിക്കണമെന്നോ നിർബന്ധമില്ല. അദ്ദേഹം അങ്ങനെ എഴുതിപ്പിടിപ്പിച്ചിട്ടില്ല എന്നതു ജവാബു ചൊല്ലാതിരിക്കാൻ നമുക്കു മതിയായ ന്യായീകരണവുമല്ല. പഴയകാല കവികൾക്കും മൗലിദുകർത്താക്കൾക്കും ഇവ്വിധം ജവാബ് എഴുതിച്ചേർക്കുന്ന ശീലവുമുണ്ടായിരുന്നില്ല. തന്റെ കവിത ഏതു വൃത്തത്തിലാണോ ചിട്ടപ്പെടുത്തിയിരിക്കുന്നത് അതിനനുസൃതമായ ജവാബ് കണ്ടെത്തി സഹൃദയർ ചൊല്ലിക്കൊളളുമെന്ന ധാരണയായിരിക്കാം അതിനു പിന്നിൽ. മാത്രമല്ല ജവാബുകൾ സാധാരണഗതിയിൽ സദസ്സുകളുടെ മാത്രം അലങ്കാരവുമാണല്ലോ?
ബൈത്തുകളുടെ വൃത്തം തിരിച്ചറിഞ്ഞു ജവാബ് ഏതു വേണമെന്നോ ബൈത്ത് ഏത് ഈണത്തിൽ ആലപിക്കണമെന്നോ മനസ്സിലാക്കാൻ കഴിയാത്തവരെ പരിഗണിച്ചാണു പിൻകാല മൗലിദുകളിൽ കൃത്യമായ രൂപത്തിൽ ജവാബ് രേഖപ്പെടുത്താൻ തുടങ്ങിയത്.
വിജ്ഞനായ ഒരാൾ കവിത രചിക്കുമ്പോൾ അയാളുടെ മനസ്സിൽ തത്സമയം വൃത്തബോധമാണ് ഉണ്ടാകേണ്ടത്. അല്ലാതെ ജവാബല്ല. ജവാബ് മൂളിമൂളി കവിത രചിക്കുന്നതു പാരഡീരചന നടത്തുന്നതിന്നു തുല്യമാണ്. അതു യഥാര്‍ത്ഥ കവി ലക്ഷണമല്ല.
വൃത്തനിയമം ഗൗനിക്കാതെ ജവാബിനൊപ്പിച്ചു രചിക്കുന്നതു കൊണ്ടാണു പലപ്പോഴും പല കവിതകളും അവലക്ഷണം കാണിക്കുന്നത്. കാരണം ജവാബുകൾ പലരും പല ഈണത്തിലും താളത്തിലുമായിരിക്കും ആലപിക്കുക. കവി ഇതിലേതെങ്കിലുമൊരു ഈണം മാത്രം കണക്കിലെടുത്തു കവിത ചമയ്ക്കും. ഒടുവിൽ ഇതെങ്ങനെ ആലപിക്കണമെന്ന് അയാളോടു തന്നെ ചോദിച്ചറിയേണ്ട ഗതി വരും. എന്നാൽ വൃത്തമാണു കവി കണക്കിലെടുത്തിരുന്നതെങ്കിൽ ഇമ്മാതിരി ഒരു പ്രശ്നവുമുണ്ടാകില്ല. ആ വൃത്തം ഏതെല്ലാം ഈണത്തിൽ ആലപിക്കാമോ ആ ഈണത്തിലെല്ലാം ഇയാളുടെ കവിതയും ആലപിക്കാൻ സാധിക്കും. ചുരുക്കത്തിൽ നല്ല കവിയ്ക്കു വേണ്ടതു വൃത്തബോധമാണ്. നല്ല ആലാപകനു വേണ്ടതും അതു തന്നെ!
(ഇക്കാര്യം കുറെക്കൂടി വിശദമായി ഇയ്യുളളവന്റെ #ഫവാഇദുൽബുർദഃ എന്ന കൃതിയിലുണ്ട്)
1 380
ശഫീഉള്‍ മുശഫഅ് മൗലിദ് - വാളക്കുളം അബ്ദുൽ ബാരി മുസ്ലിയർ
മൻഖൂസ് മൗലിദിനുള്ള ഇജാസത്ത് പെരുമുഖം സൈനുദ്ദീൻ മുസ്ലിയാർക്ക് ലഭിച്ചത് സമസ്തയുടെ മുൻ പ്രസിഡന്റ് വാളക്കുളം ബഹു. അബ്ദുൽ ബാരി മുസ്ലിയാരിൽ നിന്നായിരുന്നു. ബഹുമാനപ്പെട്ടവർ രചിച്ച “അശഫീഉൽ മുശഫഅ് എന്ന റസൂലിന്റെﷺ മദ്ഹ് ഗ്രന്ഥം സ്വന്തം ചിലവിൽ അച്ചടിച്ചു ഉസ്താദാണ് പ്രകാശനവും വിതരണവും ചെയ്തിട്ടുണ്ട്.
1 380
ബഹുമാനപ്പെട്ട മാട്ടായ ശൈഖ് മുഹമ്മദ് മുഹ്‌യുദ്ദീൻ ബുഖാരി(റ)ന്റെ മുരീദും മരുമകനുമായിരുന്ന മഹാൻ കൊടിയമ്മ മുഹമ്മദലി മുസ്‌ലിയാർ(ന.മ)യുടെ ആണ്ടുദിനമാണ് റബീഉൽഅവ്വൽ 18
ഹി.1360 റബീഉൽഅവ്വൽ 12-ന് (ക്രി.1941 ഏപ്രിൽ) പന്താവൂർ മരക്കാർ മുസ്ലിയാർ - ഫാത്തിമ ദമ്പതികളുടെ മകനായി ജനനം. മഹാനായ ആശിഖു റസൂൽ സയ്യിദുനാ ഉമർ ഖാളി(റ) സ്മര്യപുരുഷൻ മുഹമ്മദലി മുസ്ലിയാരുടെ മാതാവിന്റെ ഉമ്മയുടെ ഉമ്മയുടെ അമ്മാവനാണ്.
പ്രാഥമിക പഠനത്തിന് ശേഷം പന്താവൂർ, പെരുമുക്ക്, ചെമ്പലങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലായി പണ്ഡിതരും സൂഫീവര്യരുമായ അശൈഖ് ഐലക്കാട് സഈദ് സിറാജുദ്ദീൻ ഖാദിരി(ഖ.സി), കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാർ(ഖ.സി) തുടങ്ങിയവരിൽ നിന്ന് തുടർ പഠനം നടത്തി.
ശേഷം 1963ൽ കാസർകോട് കൊടിയമ്മയിലും സമീപ പ്രദേശങ്ങളിലുമായി ജോലി ചെയ്യുകയും പിന്നീട് വിവാഹം കഴിച്ച് അവിടെ തന്നെ താമസമാക്കുകയും ചെയ്തു. മഹാനവർകൾ 1967ലാണ് മാട്ടായ ശൈഖ്(ഖ.സി) അവർകളുടെ ശിഷ്യത്വം സ്വീകരിച്ച് മുരീദായി മാറിയത്. അങ്ങനെ ഒരു പ്രത്യേക അവസ്ഥയിൽ ധാരാളം കാലം വിവിധ സ്ഥലങ്ങളിൽ ചുറ്റി സഞ്ചരിച്ചു.
1977ൽ മാട്ടായ ശൈഖ്(ഖ.സി) അവർകളുടെ മകളെ മുഹമ്മദലി മുസ്ല്യാർ(ന.മ) വിവാഹം ചെയ്തു. മഹാനവർകൾ സർവ്വ വിജ്ഞാന മേഖലകളിലും വിശിഷ്യാ തസവ്വുഫിൽ (ആധ്യാത്മിക ശാസ്ത്രം) ഉയർന്ന പാണ്ഡിത്യം നേടിയവരും അറബിയിലും അറബി മലയാളത്തിലുമുള്ള കാവ്യരചനകളിൽ പ്രാവീണ്യം നേടിയവരുമായിരുന്നു.
ആദരവായ തിരു നബി(സ) തങ്ങളെയും മറ്റു മഹാന്മാരെയും പ്രകീർത്തിച്ച നിരവധി കാവ്യങ്ങൾ അവിടുന്ന് രചിച്ചിട്ടുണ്ട്. അവയിൽ വെള്ളപ്പാണ്ട് പോലുള്ള മാറാ രോഗങ്ങൾക്ക് പോലും ശമനമാർഗമായി ചൊല്ലാവുന്ന ദവാഉൽ അസ്ഖാം എന്ന കാവ്യരൂപത്തിലുള്ള സ്വലാത്ത്, സയ്യിദുനാ ഹസ്സാനുബ്നു സാബിത്(റ)വിന്റെ പ്രസിദ്ധമായ ശബീഹുക ബദ്‌റുല്ലയ്ലി എന്ന് തുടങ്ങുന്ന മനോഹര കാവ്യത്തിന്റെ മുഖമ്മസ്, സുൽത്താനുൽ ഹിന്ദ് അജ്മീർ ഖാജാ(റ) തങ്ങളുടെ പേരിലുള്ള വളരെ ഫലമുള്ള ഖുതുബിയ്യത്ത് എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
മാട്ടായ ശൈഖ്(ഖ.സി) അവർകളെ മദ്ഹു ചെയ്ത് അറബിയിലും അറബി മലയാളത്തിലുമായി ധാരാളം കാവ്യങ്ങളും അവിടുന്ന് എഴുതിയിട്ടുണ്ട്.
അറബി അക്ഷരമാലയിലെ ആദ്യാക്ഷരം അലിഫ് കൊണ്ട് തുടങ്ങി യാഇൽ പൂർത്തീകരിക്കുന്ന, സൂഫി കവികളുടെ ഭാഷാ രീതിയായ നഫ്സിനോട് (ശരീരം) മുനാജാത്ത് ചെയ്യുന്ന മാതൃകയിൽ ആരാണെടി എന്ന് ചോദിച്ചു അവസാനിപ്പിക്കുന്ന 58 വരികളിലായി കോർത്തിണക്കിയ മനോഹരമായ അറബി മലയാള കാവ്യത്തിലൂടെ സ്മര്യപുരുഷൻ സ്മര്യപുരുഷൻ മുഹമ്മദലി മുസ്ല്യാർ(ന.മ) തന്റെ ശൈഖായ മാട്ടായ ശൈഖ് അവർകൾ(ഖ.സി) ആരാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നു. ഹി.1422 റബീഉൽ അവ്വൽ18 (ക്രി.2002) വെള്ളിയാഴ്ച്ച രാവിൽ അവിടുന്ന് വിടപറഞ്ഞു. കാസർകോട് നിന്നും 18 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന കൊടിയമ്മ താഴെ പള്ളിയുടെ ചാരത്തായി അന്ത്യ വിശ്രമം കൊള്ളുന്നു.
അവരെ കുറിച്ച് 'ഹദിയ്യത്തുൽ മുഹ്താജ് ബി മദ്ഹി സ്വാഹിബിൽ അസ്റാർ' എന്ന പേരിൽ ഒരു മൗലിദ് രചിക്കപ്പെട്ടിട്ടുണ്ട്. കാസർഗോഡ് പൊയ്യത്ത്ബയൽ ജമാഅത്ത് മുദരിസും പ്രമുഖ പണ്ഡിതനുമായ അബ്ദുൽ മജീദ് ഫൈസി ഉസ്താദ് ശൈഖവർകളുടെ മരുമകനാണ്.
1 380
പ്രകീർത്തനങ്ങളുടെ ലോകം
====================
പ്രകീർത്തനങ്ങൾ സാധ്യമാകുന്ന അതീന്ദ്രിയാനുഭവങ്ങളുടെ വർത്തമാനങ്ങൾ
എമ്പാടും അനുരാഗികൾ ആസ്വദിച്ചു കൊണ്ടിരിക്കുന്നു. അനുഭവങ്ങൾ രുചിച്ച
ആശിഖീങ്ങളുടെ ലോകം അവർണ്ണനീയമാണ്.
എത്രയെത്ര പ്രകീർത്തനങ്ങളാണ് പ്രേമഭാജനത്തിൻ്റെ പേരിൽ പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. എത്രയെത്ര
മജ്ലിസുകളാണ്. സയ്യിദുനാ മുഹമ്മദ് ﷺ
ആ പേര് കൂടുതൽ കൂടുതൽ
വാഴ്ത്തപ്പെടാനുള്ളതാണ്.
അതിലൂടെ പുണ്യം നേടാനുമുള്ളതാണ്.
വിട്ടുമാറാത്ത തലവേദന മൂലം പ്രതിസന്ധി ഘട്ടത്തിലായപ്പോൾ അവർ മുത്ത് നബി ﷺ തങ്ങളെ വാഴ്ത്തിപ്പാടാൻ തീരുമാനിച്ചു.
അവർ രചന തുടങ്ങി ,
മദ്ഹുകൾ ഒഴുകുകയായി ..........
اَثْنَيْتُ لأُُِرْغَدَ بِالنِّعَمِ
وَجْهًا يُزْرِي بِضِيَا نُجُمِ
وَتَلَوْتُ بِحُبِّي مَوْلِدَهُ
وُسْعِي بِالنَّثْرِ وَبِالنَّظْمِ
എന്ന വരികൾ എഴുതി കൊണ്ടിരിക്കുമ്പോൾ
തൻ്റെ തലയിൽ ഒരു തടവൽ അനുഭവപ്പെട്ടു.
തലവേദന മാറപ്പെട്ടു. ഇമാമുൽ അറൂസ് ശൈഖ് മുഹമ്മദ് ലബ്ബ ആലിം ഖാദിരി (റ)ൻ്റെ
ജീവിതാനുഭവമാണിത്. ശ്രീലങ്കയിൽ ഇസ്‌ലാമിക ദഅവത്തിൽ ഏർപ്പെട്ടിരുന്ന വേളയിൽ ഒരു ദിവസം കൊണ്ട് മഹാൻ രചിച്ച പ്രകീർത്തനമാണിത്.
ഈ മൗലിദാണ്
منحة السرنديب في مولد الحبيب
للامام سيد محمد لبي عالم القادري رضي الله تعالى عنه
മിൻഹത്തു സറൻദീപ് ഫീ മൗലിദിൽ ഹബീബ് എന്ന പേരിൽ അറിയപ്പെടുന്ന
സറൻദീപ് മൗലിദ് .
മുത്ത് നബി ﷺയെ കൊണ്ടുള്ള സന്തോഷം അനുഭവിച്ച രചന.
ബുർദയും , സ്വല്ലൽ ഇലാഹുവും , അല്ലഫൽ അലിഫും , അഹ്മദുല്ലാഹിൽ വലിയും,
മുസ്തഫാ ജാനെയും ,
ഖസീദത്തു തവസ്സുലിയ്യയും,
അബീറത്തുൽ വർദയും അടങ്ങുന്ന
അത്ഭുത പ്രകീർത്തന കാഴ്ചകൾ അത് തുടർന്നു കൊണ്ടിരിക്കുകയാണ്.
റബീഇൻ്റെ വസന്തത്തിൽ പ്രത്യേകമായി
തന്നെ പ്രകീർത്തനത്താൽ ലോകം അലങ്കരിക്കപ്പെട്ടിരിക്കുകയാണ്.
പ്രകീർത്തനങ്ങൾ പരിചയപ്പെടാനും ,
മക്കൾക്ക് പകർന്നു കൊടുക്കാനും
ഈ അവസരങ്ങൾ ഉപയോഗപ്പെടുത്തുക.
റബ്ബ് തൗഫീഖ് ഏകട്ടെ , ആമീൻ
മുഹമ്മദ് സാനി നെട്ടൂർ
1 380
മൗലിദിലെ നിര്‍ത്തം
പ്രശ്നം : മൗലിദിൽ ചില പ്രത്യേക സ്ഥലത്തെത്തുമ്പോൾ എഴുന്നേറ്റു നിന്നു ചൊല്ലുന്നതായി കാണുന്നു. ഇതിന്റെ അടിസ്ഥാനമെന്ത് ? ഫതാവൽ ഹദീസിയ്യയിൽ അതു നല്ല ആചാരമല്ലെന്നു പറഞ്ഞിട്ടുണ്ടെന്നും ചിലർ പറയുന്നു. ശരിയാണോ?
ഉത്തരം: ഖുർആനിലെ ഒരു പ്രത്യേക ആയത്ത് ഒാതുമ്പോൾ എഴുന്നേറ്റു നിൽക്കുന്ന കാര്യം പരാമർശിക്കുന്നതിനിടെ 'നബി (സ) തങ്ങളെ പ്രസവിച്ചു' വെന്നു പറഞ്ഞു കേൾക്കുന്ന മാത്രയിൽ എഴുന്നേറ്റു നിൽക്കുന്ന വഴക്കവും അപ്പോലെ അടിസ്ഥാനം സ്ഥിരപ്പെടാത്ത ബിദ്അത്താണെന്ന് ഇമാം ഇബ്നു ഹജർ (റ) തന്റെ ഫതാവൽ ഹദീസിയ്യ (പേജ് : 58) യിൽ പറഞ്ഞിട്ടുണ്ട്. ഇതേ സമയം നബി (സ) തങ്ങളെ ആദരിക്കുന്നതായി ഈ നടപടി സംബന്ധിച്ചുതന്നെ സാധാരണ ജനങ്ങൾ ആക്ഷേപാർഹരല്ലെന്നും ഇമാമവർകൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. (ഉദ്ധൃത പേജ്) എന്നാൽ, അങ്ങനെ 'പ്രസവിച്ചു' വെന്നു പറഞ്ഞു കേൾക്കുമ്പോൾ തന്നെ എഴുന്നേറ്റു നിൽക്കുന്നതു നല്ല സമ്പ്രദായവും പുണ്യവുമാണെന്നാണു മറ്റു പല ഇമാമുകളും അഭിപ്രായപ്പെടുന്നത്. ഇമാം സുബ്കി (റ) അടക്കമുള്ള വിശ്രുത പണ്ഡിതർ ഇങ്ങിനെ പ്രവർത്തിച്ചിട്ടുണ്ടെന്നും ഇവർ ചൂണ്ടി കാട്ടുന്നു. (സീറത്തുന്നബവിയ്യ: 1 - 151)
നമ്മുടെ നാടുകളിൽ ഏതായാലും 'തങ്ങളെ പ്രസവിച്ചു' വെന്ന പരാമർശം വിവിധ മൗലിദു കിതാബുകളിൽ അനുസ്മരിക്കുമ്പോളൊന്നും ഇങ്ങനെ ആരും എഴുന്നേറ്റു നിൽക്കുന്ന സമ്പ്രദായം നിലവിലില്ല. പ്രത്യുത അശ്റഖ ബെെത്തു ചൊല്ലുമ്പോൾ മാത്രം നിൽക്കുന്ന വഴക്കമാണുള്ളത്. നബി (സ) തങ്ങൾ സദസ്സിലുണ്ടെന്ന പോലെ നേരിൽ സംബോധന ചെയ്തും അവിടുത്തോടു സലാം പറഞ്ഞുമുള്ള ശെെലിയാണ് ഈ കവിതയിൽ. തദടിസ്ഥാനത്തിൽ തന്നെ ഭക്ത്യാദരപൂർവ്വം തത്സമയം എഴുന്നേറ്റു നിൽക്കുന്നതു സംഗതവും യുക്തി ഭദ്രവുമത്രെ. ഈ നിറുത്തത്തെപ്പറ്റി ഫതാവൽ ഹദീസിയ്യ:യിലോ മറ്റോ നല്ല ചര്യയല്ലെന്നു പറഞ്ഞിട്ടുമില്ല.
🖋️ മൗലാനാ നജീബ് മൗലവി
1 380
നബി തങ്ങളുടെ മാതാപിതാക്കൾക്കു തർളിയത്ത്
പ്രശ്നം : നബി(സ) തങ്ങളുടെ മാതാവിന്റെ നാമം കേൾക്കുമ്പോൾ തർളിയത്ത് (റളിയല്ലാഹു....) ചൊല്ലുകയും പിതാവിന്റെ നാമം കേൾക്കുമ്പോൾ തർളിയത്തു ചൊല്ലാതിരിക്കുകയും ചെയ്യുന്നു. കാരണം വിശദീകരിച്ചാലും?
ഉത്തരം: അതിനു കാരണം അജ്ഞത തന്നെ. എന്തെന്നാൽ തർളിയത്തിന്റെ കാര്യത്തിൽ രണ്ടുപേരും ഒരു പോലെയാണ്. ചൊല്ലുന്നെങ്കിൽ രണ്ടുപേർക്കും ചൊല്ലണം.
നബി(സ)യുടെ മാതാവും പിതാവും പിതാമഹന്മാരുമെല്ലാം ശുദ്ധരും വിശ്വാസികളും ഖൈറിന്റെ അഹ് ലുകാരും (ഗുണവാന്മാർ) ആണെന്ന് നിരവധി തെളിവുകളുടെ അടിസ്ഥാനത്തിൽ ഇമാം സുയൂഥി(റ), ഇബ്നു ഹജർ(റ) പോലുള്ളവർ സ്ഥിരീകരിച്ചിട്ടുണ്ട്. അൽഹാവീ ലിൽ ഫതാവാ 202 -233, അഫ്ളലുൽ ഖിറാ 1-19. നബിമാരല്ലാത്ത എല്ലാ മഹാന്മാരുടെയും ഗുണവാന്മാരുടെയും പേരിൽ തർളിയത്തു (റളിയല്ലാഹു....) ചൊല്ലലും തറഹ്ഹും (റഹിമഹുല്ലാ..) ചൊല്ലലും സുന്നത്താണ്. തുഹ്ഫ: 3-239.
🖋️ മൗലാനാ നജീബ് മൗലവി
1 380
ശര്‍റഫല്‍ അനാം
വിശ്വപ്രസിദ്ധമാണു ശര്‍റഫല്‍ അനാം മൗലിദ്. വിശ്വാസിയുടെ മനസ്സിലും ചുണ്ടിലും അതിന്റെ ഈരടികള്‍ എപ്പോഴും തങ്ങിനില്‍ക്കും. അശൈഖു അഹ്മദുബ്‌നു ഖാസിം അല്‍മാലികി(റ)യാണു രചയിതാവ്. ഇബ്‌നു ജൗസി(റ)യാണെന്നു അഭിപ്രായമുണ്ട്. (ഫത്ഹുസ്സ്വമദ്).
മുത്തുനബി (സ)യുടെ വിശേഷണങ്ങള്‍ എടുത്തുപറഞ്ഞും ആലങ്കാരിക പ്രയോഗം നടത്തിയും മദീനയിലേക്കു ‘സലാം’ പറഞ്ഞയക്കുന്ന ‘ശര്‍റഫല്‍ അനാമി’ ലെ ‘സലാം ബൈത്ത്’ വിശ്വാസിയുടെ മനസ്സിനെ പുളകിതമാക്കുന്നു.
ശര്‍റഫല്‍ അനാമിലെ ‘അല്‍ഹംദുലില്ലാ ഹില്ലദീ അഅ്ത്വാനി…’ എന്ന ഈരടി പ്രവാചകര്‍ ജനിച്ച ഉടനെ ചോരപ്പൈതലിനെ കൈയ്യിലെടുത്ത് കഅ്ബയിലെത്തി ഉപ്പാപ്പ അബ്ദുല്‍മുത്തലിബ് പാടിയതാണ്. പ്രവാചക പുംഗവരുടെ ജനനാനന്തരം ഭൂമിയിലുയര്‍ന്ന ആദ്യത്തെ കീര്‍ത്തനം ഇതായിരിക്കും.
‘ശര്‍റഫല്‍ അനാമി’ല്‍ തന്നെ അങ്ങ് ഖുര്‍ആനില്‍ പേരു പറയപ്പെട്ട വ്യക്തിയാണ് എന്നര്‍ത്ഥം കുറിക്കുന്ന വരി അബ്ദുല്‍മുത്തലിബ് പാടിയതെങ്ങനെ? അന്നു ഖുര്‍ആനില്ലല്ലോ എന്നു വിമര്‍ശകര്‍ ചോദിക്കാറുണ്ട്. ഖുര്‍ആന്‍ എന്ന വാക്കിനു ‘മുന്‍കാല വേദഗ്രന്ഥങ്ങള്‍’ എന്നാണിവിടെ അര്‍ത്ഥം. ഖുര്‍ആന്‍ എന്ന വാക്കിനു പ്രസ്തുത അര്‍ത്ഥം വിശുദ്ധ ഖുര്‍ആനില്‍ തന്നെ (15/91) കാണാം. മൗലിദിലെ പ്രസ്തുത വരി അബ്ദുല്‍ മുത്തലിബ് പാടിയതല്ല, അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു പൂരകമായി മറ്റൊരാള്‍ പാടിയതാണെന്നും അഭിപ്രായമുണ്ട്. ഫത്ഹുസ്സമദ്, ബുലൂഗുല്‍ മറാം എന്നിവ നോക്കുക.
രാജകീയ പ്രൗഢിയോടെ, വളരെ വിപുലമായ മൗലിദു പരിപാടിക്കു തുടക്കംകുറിച്ച വ്യക്തിയാണ് മുളഫ്ഫര്‍ രാജാവ്. തഖ്‌വയിലധിഷ്ഠിതമായ ജീവിതം നയിച്ച ഉന്നത വ്യക്തിത്വത്തിന്റെ ഉടമയാണ് മുളഫ്ഫര്‍ രാജാവ്. ഇക്കാര്യം ഇബ്‌നുഖല്ലിഖാന്‍ വഫയാത്തുല്‍ അഅ്‌യാനിലും ഹാഫിള് ഇബ്‌നുകസീര്‍(റ) ‘അല്‍ബിദായത്തുവന്നിഹായ’യിലും ഇമാം സുയൂത്വി(റ) അല്‍ഹാവിയിലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
മുളഫ്ഫര്‍ രാജാവിന്റെ മൗലിദു പരിപാടിയില്‍ 5000 ആടുകളെയും 10,000 കോഴികളെയും 100 കുതിരകളെയും മറ്റും അറുത്തതായും വിവിധ നാടുകളില്‍ നിന്ന് ഒട്ടനവധി മഹല്‍വ്യക്തിത്വങ്ങള്‍ പങ്കെടുത്തതായും, ഇതിന്നായി അദ്ദേഹം ഓരോ വര്‍ഷവും മൂന്നു ലക്ഷം ദീനാര്‍ നീക്കിവെച്ചിരുന്നതും, അന്നത്തെ പണ്ഡിതര്‍ ഇതംഗീകരിച്ചതും ചരിത്രത്തില്‍ കാണാം (അല്‍ഹാവി: 1/196).
ചുരുക്കത്തില്‍, മൗലിദു പാരായണവും അന്നദാനവുമെല്ലാം സദാചാരവും സുന്നത്തുമാണ്. സുന്നത്തും ബിദ്അത്തും എന്താണെന്നു പഠിപ്പിച്ചു തന്നവരാണ് ഇക്കാര്യം വിശദീകരിച്ചത്. അതുകൊണ്ടുതന്നെ മൗലിദു കഴിക്കല്‍ നിരോധിക്കപ്പെട്ട ബിദ്അത്താണെന്നു വഹാബികള്‍ പറയരുത്.
1 380
മന്‍ഖൂസ് മൗലിദ്
അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി(റ) രചിച്ച ‘സുബ്ഹാന്’ മൗലിദു ചുരുക്കിയതാണു മന്‍ഖൂസ് മൗലിദ്. വലിയ സൈനുദ്ദീന്‍ മഖ്ദൂമാണ് രചയിതാവ്. രണ്ടാം മഖ്ദൂമാണെന്നും അഭിപ്രായമുണ്ട്.
പൊന്നാനിയിലും പരിസരത്തും വബാഅ് (പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ ശൈഖു മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്‍ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാന്‍ ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. മന്‍ഖൂസ് മൗലിദിലെ പ്രാര്‍ത്ഥനയിലുള്ള ‘ഹാദസ്സുമ്മന്നാഖിഅ്’ കൊണ്ടു വബാഉ രോഗമാണുദ്ദേശ്യം.
വിമര്‍ശകര്‍ വളരെ കൂടുതല്‍ കടന്നുപിടിക്കുന്ന മൗലിദാണു മന്‍ഖൂസ്. ഇതില്‍ ശിര്‍ക്കുവരെ അവര്‍ ആരോപിക്കുന്നു. മതപരമായ അജ്ഞതയാണു അരോപണത്തിനു കാരണം. അടക്കാനാവാത്ത പ്രവാചക പ്രേമത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ മുത്തുനബിയോട് പാപമോചനത്തിനായി മഖ്ദൂം(റ) ഇസ്തിസ്ഫാഅ് നടത്തുന്ന സുന്ദര കാഴ്ച മന്‍ഖൂസ് മൗലിദിലെ ഈരടികളില്‍ കാണാം. സുന്നത്തായ ‘ഇസ്തിസ്ഫാഇ’നെ (ശുപാര്‍ശ ആവശ്യപ്പെടല്‍) ശിര്‍ക്കിന്റെ പട്ടികയില്‍പ്പെടുത്തുന്ന വഹാബികള്‍ തൗഹീദും ശിര്‍ക്കും ആദ്യം പഠിക്കട്ടെ. കേരളീയ പണ്ഡിതന്‍ ശൈഖ് മഖ്ദൂമിന്റെ രചനയായതിനാലാവണം മന്‍ഖൂസ് മൗലിദ് കേരളത്തില്‍ കൂടുതല്‍ പ്രസിദ്ധിയാര്‍ജ്ജിക്കാന്‍ കാരണം.
