uz
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Kanalga Telegram’da o‘tish

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Ko'proq ko'rsatish
1 380
Obunachilar
Ma'lumot yo'q24 soatlar
+37 kun
+1530 kun
Postlar arxiv
Repost from Sunnah Club
മങ്കൂസ് മൗലിദിലല്ല പ്രശ്നം! വഹാബി നിർമിത തൗഹീദിലാണ്. എല്ലാവരും share ചെയ്യുക.
മങ്കൂസ് മൗലിദിലല്ല പ്രശ്നം! വഹാബി നിർമിത തൗഹീദിലാണ്. എല്ലാവരും share ചെയ്യുക.

“തആലീഫുൽ മൗലിദിയ്യ”. തിരുനബിയുടെ (സ്വ) മീലാദ് ശരീഫുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട രചനകളുടെ വിവരണമാണ് ഉള്ളടക്കം. ശൈഖ് അബ്ദുൽ ഹയ്യ് അൽകത്താനിയുടെ (റ) ഈ രചന അറബി അക്ഷര മാല ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പരാമർശിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ കൈപ്രതികളെയും, അല്ലാത്തതിനെയും ലഭ്യമായ വിവര അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്നുണ്ട്.

കാരണം -ചില റിപ്പോർട്ടുകൾ ശരിയാണെങ്കിൽ തന്നെ- അത് സ്വഹാബത്തിന്റെ മക്കളെ പറ്റി കുറ്റപ്പെടുത്താൻ കാരണമാവും. സയ്യിദുൽ മുസന്നിഫീൻ ഇമാം ഗസാലി (റ) ആ സംഭവങ്ങൾ ഹികായത്ത് ചെയ്യുന്നതും യസീദിനെ ശപിക്കുന്നതും പ്രാമാണികവും ബൗദ്ധികവുമായ തെളിവുകളുടെ വെളിച്ചത്തിൽ വിലക്കിയിരിക്കുന്നു). അപ്പോൾ ഈ രീതിയിലാണ് നാം ഹുസൈൻ (റ) തങ്ങളെ അനുസ്മരിക്കേണ്ടതെന്നും അത് തീർത്തും മാതൃകാപരവും, പ്രോത്സാഹനം അർഹിക്കുന്നതുമാണെന്നും മനസ്സിലാക്കാമല്ലോ. മൗലിദിലുള്ള ഒരു ബൈത്ത് [ഹസൻ ഹുസൈൻ (റ-ഹുമാ) യുടെ പേരിലുള്ള തവസ്സുൽ ബൈത്ത്] ഉദ്ധരിച്ച് കൊണ്ട് ചുരുക്കുന്നു. اِلَهِي نَوِّرَنْ قَلْبِي وَعَيْنِي * بِسِبْطَيْ شَاِفعِــــــي جَدِّ الْحُسَيْنِ وَجَنِّبْنَا دَوَامًـــــا كُلَّ رَيْنٍ * بِوُدَّ الْقُرْبِ مِنْ جَـــــدِّ الْحُسَيْنِ أَزِلْ عَنَّا بِحَوْلِكَ كُلَّ شَيْنٍ * مِنَ الْعِصْيَــانِ يَا رَبَّ الْحُسَيْنِ اِلَيْنَا اجْلِبْ بِلُطْفِـــــكَ كُلَّ زَيْنٍ * وَحَبِّبْنَا لِسَيِدِنَا الْحُسَيْـــــنِ وَصُنْ وَقِ وَاحْمِيَنَّا كُلَّ حِينِ * بِحِرْزِهِمَــا وَاَسْتَارِ الْحُسَيْنِ عَلىَ طَـــــهَ وَاَلٍ اَلْفَ عَيْنٍ * وَاَصْحَـــــابٍ وَتُبَّاعِ الْحُسَيْنِ صَلاَةً جَاوَزَتْ قَطَرَاتُ غَيْنٍ * وَتَسْلِيمًا حَوَى مَدْحِ الْحُسَيْنِ لَكَ الْحَمْـــــدُ الْمُنَوِّرُ نٌورَ عَيْنٍ * اِلَهِي رَبَّ مَوْلَانَا الْحُسَيْنِ നബി കുടുംബത്തെ ഉചിതമായ രീതിയിൽ സ്‌നേഹിക്കാൻ അല്ലാഹു നമുക്ക്‌ തൗഫീഖ്‌ നൽകട്ടെ, ആമീൻ.

#ഹസൻ, #ഹുസൈൻ (റ-ഹുമാ)യുടെ മൗലിദ്‌ നാം ദീൻ കൊണ്ട്‌ കടപ്പെട്ടിരിക്കുന്ന നമ്മുടെ മുൻഗാമികളെ എപ്പോഴും ഓർക്കണം. അവർക്ക്‌ വേണ്ടി എപ്പോഴും ദുആ ചെയ്യണം. മഹാന്മാർ വഫാത്തായ ദിനങ്ങളിൽ അവർക്ക്‌ വേണ്ടി ദുആ ചെയ്യുന്നതും അവരുടെ പ്രകീർത്തനങ്ങൾ അനുസ്മരിക്കുന്നതും സദ്‌വൃത്തരായ മുൻഗാമികളിൽ നിന്നു നമുക്ക്‌ പകർന്ന് കിട്ടിയ ദീനിൽ അടിസ്ഥാനമുള്ള ഒരു സംഗതിയാണ്‌. അത്കൊണ്ട് തന്നെ സയ്യിദുനാ ഹുസൈൻ (റ) വിന്റെ രക്തബന്ധത്തിലുള്ള പേരമക്കളായ അഹ്‌ലു ബൈത്തിൽ പെട്ടവരും അവിടുത്തെ ആത്മീയ സരണിയിലുള്ള പേരമക്കളും എന്ന് മാത്രമല്ല അവിടുത്തെ പൊരുത്തം ആഗ്രഹിക്കുന്ന വിശ്വാസികൾ മുഴുവനും ഹുസൈൻ (റ) വിനെ അനുസ്മരിക്കുന്നു. സ്വൂഫീ മാർഗ്ഗങ്ങളുടെ പരമ്പരകളിൽ പ്രശസ്തമായ ഒരു പരമ്പര അലി, ഹുസൈൻ, അലി സൈനുൽ ആബിദീൻ, മുഹമ്മദുൽ ബാഖിർ, ജഅ്ഫറുസ്സ്വാദിഖ്, മൂസൽ കാളിം, അലി ബിൻ മൂസാ എന്നീ അഹ്‌ലു ബൈത്തിലെ മഹാന്മാർ വഴിയാണ് മഅ്റൂഫുൽ ഖർഖിയിലും തുടർന്ന് സിർറിയ്യു സിഖ്‌തിയിലും തുടർന്ന് സയ്യിദുത്താഇഫ ഇമാം ജുനൈദുൽ ബാഗ്ദാദിയിലും എത്തുന്നത് (റ-ഹും). ഇമാം ജുനൈദ് (റ) വിന്റെ മാർഗ്ഗം സത്യത്തിന്റെ മാർഗ്ഗമാണെന്ന് അഹ്‌ലുസ്സുന്നത്തിന്റെ ഇമാമുകൾ വ്യക്തമാക്കിയതുമാണ്. ഇമാം ഹുസൈൻ (റ) ഈ മാർഗത്തിലുള്ള മഹാന്മാരുടെയെല്ലാം ആത്മീയ ഗുരുവാണെന്ന് സാരം. മുഹറം പത്ത്‌ ആശൂറാ നാൾ എന്ന നിലയിൽ ആചരിക്കുവാൻ ശാരിഉ നിശ്ചയിച്ചതാണല്ലോ. അത്‌ കൊണ്ട്‌ തന്നെ അന്നത്തെ ദിവസം മറ്റൊരു ദിനമായി ആചരിക്കുവാൻ പാടില്ല. ശിയാ വിഭാഗം ചെയ്യുമ്പോലെ കർബലാ ദിനം ആയി ആചരിക്കുവാനും ദുഃഖദിനമായി കൊണ്ടാടുവാനും ശറഇൽ വകുപ്പില്ല. ശിയാക്കളുടെ ഇത്തരം കാര്യങ്ങളിൽ സാദൃശ്യം വരാതെയും നമ്മുടെ ഇമാമുകൾ പറഞ്ഞ ശാസനകൾ അംഗീകരിച്ചു കൊണ്ടുമാണ് അന്ന് നാം ഇമാം ഹുസൈൻ (റ) തങ്ങളെ അനുസ്മരിക്കുന്നത്. അവർക്ക് വേണ്ടി ദുആ ചെയ്യുന്നതും ഖുർആൻ പാരായണം ചെയ്യുന്നതും അവരെ പ്രകീർത്തിച്ച് കൊണ്ട് മൗലിദ് പാരായണം ചെയ്യുന്നതും നമുക്ക് അവരുടെ ബറകത്ത്‌ ലഭിക്കുവാൻ ഉപകരിക്കുമല്ലോ. ഹസൻ, ഹുസൈൻ (റ-ഹുമാ) യുടെ പേരിൽ രചിക്കപ്പെട്ട വളരെ നല്ല ഒരു മൗലിദാണ്‌ മവാഹിബുസൈൻ ഫീ മനാഖിബിൽ ഹസനൈൻ. ഖാദിരിയ്യഃ ത്വരീഖത്തിന്റെ ഉപശാഖയായ അൽ അറൂസിയ്യത്തുൽ ഖാദിരിയ്യഃ എന്ന ത്വരീഖത്തിന്റെ ഉപജ്ഞാതാവും പ്രസിദ്ധമായ ജലാലിയ്യഃ റാതീബ്‌ ക്രോഢീകരിച്ച മഹാ ഗുരുവുമായ അൽ അല്ലാമത്തുൽ അറൂസിയ്യഃ മുഹമ്മദ്‌ ബിൻ അഹ്‌മദ്‌ അൽ ഖാഹിരി സുമ്മൽ കിർക്കരി എന്ന മാപ്പിള ലബ്ബ ആലിം സാഹിബ് (റ) (വഫാത്: ഹി. 1316) വിശാലമായ അറിവും ജ്ഞാനവും കൊണ്ട് അല്ലാഹു അനുഗ്രഹിച്ച മഹാനാണ്. തെന്നിന്ത്യയിലും ശ്രീലങ്കയിലും മറ്റും പതിനായിരങ്ങളെ ദീനീ മാർഗത്തിൽ വഴിനടത്തിയ ശൈഖവർകൾക്ക് അറബിയിലും അറബി തമിഴ് ആയ അർവിയിലുമായി നൂറിൽ പരം രചനകളുണ്ട്. സാഹിത്യ സമ്പുഷ്ടമായ രചനകളിൽ പലതും മൗലിദുകളും ഖസീദകളുമാണ്. മുത്ത് നബി തങ്ങളുടെ മൗലിദ് (منحة سرنديب في مولد الحبيب), ഖദീജാ ബീവി മൗലിദ് (البهجة الوهيجة في وليجة الست خديجة), ഇമാം ശാഫിഈ മൗലിദ്‌ (سنجبيل سلافة قريشية في سجنجل مرأة مطلبية), ശൈഖ്‌ ജീലാനീ മൗലിദ്‌ (منائح رب الارباب في مدائح قطب الاقطاب), അജ്‌മീർ ഖാജാ മൗലിദ്‌ (مولد عطاء الرسول في محتد سخاء البتول), സയ്യിദ്‌ മൗലൽ ബുഖാരി മൗലിദ്‌ (منحة الباري في مدحة البخاري), കായൽപട്ടണം തൈകാ സാഹിബ്‌ മൗലിദ്‌ (موهبة الواهب في منقبة الشيخ تيكا صاحب), എന്നിങ്ങനെ മനോഹരമായ നിരവധി രചനകളുള്ള മഹാനവർകളുടെ ഒരു പ്രധാന രചനയാണ്‌ ഹസൻ, ഹുസൈൻ (റ-ഹുമാ) യുടെ പേരിലുള്ള മൗലിദ് (مواهب الزين في مناقب الحسنين). ഈ മൗലിദ് രചിച്ചതിന്റെ പേരിൽ ശൈഖവർകൾക്ക് മദീഹുസ്സിബ്‌തൈൻ എന്ന വിശേഷണം കൂടിയുണ്ട്. ശിയാക്കൾ ഹുസൈൻ (റ) വിന്റെ പേരിൽ മാത്രമാണ് അനുസ്മരണം എന്ന പേരിലുള്ള ആഭാസങ്ങൾ നടത്തുന്നത്. ഹസൻ (റ) വിനെ അവർ അത്ര പരിഗണിക്കുന്നത് കാണാറില്ല. എന്നാൽ അഹ്‌ലുസ്സുന്നത്ത് മുത്ത് നബി (സ) തങ്ങളുടെ പേരക്കുട്ടികൾ രണ്ട് പേരെയും അനുസ്മരിക്കുന്നു. നമ്മുടെ ഇമാമുകൾ വരച്ച വൃത്തത്തിനുള്ളിൽ നിന്നു കൊണ്ട് എങ്ങിനെ അനുസ്മരണം നടത്തണം എന്നതിന്റെ മികച്ച മാതൃക കൂടിയാണ് ഈ മൗലിദ്. അതിന്റെ മുഖവുരയിൽ പറയുന്ന ഈ കാര്യം ശ്രദ്ധിക്കുക: مع اني لم اورد فيها ما جرى بينه و بين يزيد بن معاوية رضي الله عنه و عبد الله بن زياد و ما تشاجر بين اهل العراق و الكوفة و الطف و ارض الكربلا و لم اذكر شيئا من التعصبات و الخصومات التي جرت بينهم و بينه رضي الله عنه لان روايتها و لو كان بعضها صحيحا تورث الطعن في بعض ابناء الصحابة الكبار○ و سوء الظن في من لا يخطر بباله كثير من تلك الاخبار○ و ان سيد المصنفين حجة الاسلام ابا حامد محمد الغزالي الطوسي رصي الله عنه افتى بحرمة روايتها و لم يجوز لعن يزيدا اصلا○ و علل بحجة واضحة نقلا و عقلا○ സംക്ഷിപ്ത സാരം: (ഇമാം ഹുസൈൻ (റ) തങ്ങൾക്കും മുആവിയ (റ) വിന്റെ പുത്രൻ യസീദ്, അബ്ദുല്ലാഹിബ്നു സിയാദ് എന്നിവർക്കുമിടയിൽ നടന്ന പ്രശ്നങ്ങളെയോ ചേരിതിരിവുകളെയോ പറ്റി ഈ മൗലിദിൽ പരാമർശിക്കുന്നില്ല.

...🌹🌹🌹.അറബി സയ്യിദ് എന്ന സയ്യിദ് ഫളിൽ മർസൂഖി (റ )......🌹🌹🌹 ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ പുറക്കാട് ദേശീയ പാതയിൽ കടലിനു സമീപമായി മഹാനവര്കളുടെ മഖാം നിലകൊള്ളുന്നു ...... വര്ഷങ്ങള്ക്ക് മുൻപ് ജിദ്ദയിൽ നിന്ന് വന്ന പായ്‌ കപ്പൽ കടലിൽ വെച്ച് അപകടപ്പെടുകയും കപ്പലിൽ ഉണ്ടായിരുന്ന സയ്യിദും കാമിലായ ഷൈഖും ആയ ^^^സയ്യിദ് ഫളിൽ മർസൂഖി (റ ) അവര്കളുടെ ജനാസ ആലപ്പുഴ പല്ലന ഭാഗത്ത്‌ അടിയുകയും ചെയ്തു. സ്വദേശികളായ ഇരു കരക്കാരും തമ്മിൽ ജനാസക്കായി അവകാശം ഉന്നയിച്ചു തർക്കത്തിൽ ആയി . അവസാനം നിസ്സാരമായി ജനാസ ഉയർതുന്നവർക്കു ::ജനസക്ക് മേൽ അവകാശം :: എന്ന തീർപ്പിൽ എത്തുകയും തുടർന്ന് അവകാശം പുറക്കാട് കരക്കാർക്കു ലഭിച്ചു . ജനസ കഫൻ പൊതിഞ്ഞു പുറക്കാട് പള്ളിയിൽ അടക്കുകയും ചെയ്തു ....... കുറെ നാളുകൾ കഴിഞ്ഞപ്പോൾ കടൽ കയറി പളളി പൊളിയുകയും ജനാസ അടക്കം ചെയ്ത പോലെ കാണപ്പെടുകയും ചെയ്തു .അന്ന് രാത്രി പള്ളിയിലെ മുഅദിനും മറ്റും ഉണ്ടായ സ്വപ്ന ദർശന പ്രകാരം കടലിനോടു ചേർന്ന് മറമാടി .........*** നാടിനെ വിറപ്പിച്ച സുനാമി ദുരന്തം ഉണ്ടായപ്പോൾ മഹാന്റെ കറാമത്ത് കാരണം മഖാമും ചുറ്റു പ്രദേശങ്ങളും യാതൊരു വിധ കേടുപാടുകളും കൂടാതെ നിലകൊണ്ടു .. ദിനേന ധാരാളം ആളുകൾ സിയാറത്ത് ചെയ്യുന്ന പുണ്യ മഖാമിൽ "തെങ്ങും തയ്യ് " ആണ് നേർച്ച. ഇവിടെ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്ക് ഭാഗത്തായി പഴയങ്ങാടി എന്ന സ്ഥലത്ത് *സയ്യിദ് അഹമദ് രിഖാബ് *തങ്ങളുടെയും 41 ശുഹദാകള് ടെയും മഖാമുകൾ നിലകൊള്ളുന്നു .....⛳

ജനസഹസ്രങ്ങളുടെ ഹിദായത്തിന് കാരണക്കാരനായ , വിശുദ്ധ ദഅവത്ത് നടത്തി സമൂഹത്തെ സമുദ്ധരിച്ച സയ്യിദ് ആലപ്പുഴയിൽ നിന്നും തെക്കുഭാഗത്തുള്ള പുറക്കാട് ദേശീയ പാതയിൽ സയ്യിദ് അറബി തങ്ങൾ മഖാം പ്രസിദ്ധമാണ്. ഇന്ന് ( സെപ്തം: 3 ) അവിടുത്തെ ഉറൂസ് ദിനമാണ്. ശൈഖ് സയ്യിദ് ഫള്ൽ മർസൂഖി അൽ അറബിയ്യ് (റ) ആണ് പുറക്കാട് മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്നത്. അവിടുത്തെ ചരിത്രങ്ങൾ പ്രതിപാദിക്കുന്ന മാലയും , ദാറുൽ ഹികം പാണാവള്ളി അബ്ദുല്ല മുസ് ലിയാർ രചിച്ച മൗലിദും ഉണ്ട്. സിയാറത്ത് ആഗ്രഹിക്കുന്നവർക്ക് , പുറക്കാട് മഖാമിന് വടക്ക് ഭാഗത്തായി പുറക്കാട് പഴയങ്ങാടി ജുമാ മസ്ജിദ് അങ്കണത്തിൽ നാല്പത്തിയൊന്ന് ശുഹദാക്കൾ അന്ത്യവിശ്രമം കൊള്ളുന്നു. കറുത്ത തങ്ങൾ എന്നറിയപ്പെടുന്ന സയ്യിദ് അഹ്മദ് രിഖാബ് തങ്ങൾ ( റ ) എന്ന മഹാനും അന്ത്യവിശ്രമം കൊള്ളുന്നു. സ്മരണകൾ പകരുന്ന ഊർജ്ജം അനുഭവിച്ചറിയേണ്ടതാണ് . സജ്ജന സഹവാസം കൊണ്ടു ചെന്നെത്തിക്കുന്നത് വിശുദ്ധ പാതയിലേക്കാണ് . റബ്ബ് ആ വഴിയിലായി അനുഗ്രഹിക്കട്ടെ! ആമീൻ മുഹമ്മദ് സാനി നെട്ടൂർ .

hasan r & Husain r maulid.pdf12.26 MB

مَوْلِدُ_رَفْعِ_الْبَلَاءِ_وَالْوَبَاءِ_بِالتَّوَسُّلِ_بِأَهْلِ.pdf5.65 KB

Document from Vpms

Repost from Islamsight.org
#PORTRAIT *ബുർദ്ദയും മൻഖൂസ് മൗലിദും തീർത്ത പ്രണയസമന്വയം* > മനസ്സിൽ ഹബീബിനോടുള്ള അനുരാഗവും ഇശ്ഖും നിറച്ചുവെച്ച് കരുണാമൃതമായി വർഷിച്ച പ്രേമഭാജനത്തെ പാടിപറഞ്ഞു കൊണ്ടിരുന്നാൽ ദേഹവും ദേഹിയും പാടെ രോഗമുക്തമാകുമെന്നതിൽ സന്ദേഹമില്ല. ഭീകരമഹാമാരികളിൽ നിന്നും ദാരുണദീനങ്ങളിൽ നിന്നും ദിവ്യശമനങ്ങളായി മലയാളക്കര ദർശിച്ച സ്നേഹശീലുകളാണ് ഖസീദത്തുൽ ബുർദയും മൻഖൂസ് മൗലിദും. ✒️ *അനസ് ബുഖാരി കൊടക്കല്ല്* https://islamsight.org/article/qaseeda-al-burda-manqoos-moulid/236 > *കൂടെ ചേരാം:* WhatsApp * https://chat.whatsapp.com/DXxMhDFxt18AeEoD0vlB35 Telegram|Instagram|Facebook * https://linktr.ee/islamsight.org *www.islamsight.org*

നാശത്തിന്റെ പടുകുഴിയിലേക്ക് നാഥന്റെ അടുക്കൽ നിന്നും ശിക്ഷ അത്തരം കൂട്ടരിലെക്ക് ഇറങ്ങിയത് നമ്മിലേക്ക് ഇറങ്ങാതിരിക്കുന്നത് അല്ലാഹുവിന്റെ ദീനിനെ ഇത്തരത്തിൽ വ്യഭിചരിക്കുന്ന മൗലവിമാർക്ക് എതിരിൽ സത്യത്തിന്റെ ജിഹാദൊരുക്കി സുന്നീ ഉലമാക്കൾ അണിനിരക്കുന്നത് കൊണ്ടായിരിക്കാം. ഹബീബിന്റെ ചരിത്രം പോലും തുടച്ചു നീക്കുക എന്ന ആഗോളതലത്തിലെ ഇസ്ലാമിക വിരുദ്ധ അച്ചുതണ്ടിന്റെ കുതന്ത്രത്തിന് അറിഞ്ഞും അറിയാതെയുമുള്ള ഓശാന പാടലിന്റെ രൂപങ്ങളിൽ ഒന്നാണിത്. പക്ഷെ അല്ലാഹു അവന്റെ ആദ്യത്തെ സൃഷ്ടിയുടെ എന്തെല്ലാം സംഭവ ചരിത്രങ്ങൾ നിലനില്ക്കണം എന്ന് നിശ്ചയിച്ചുവോ അതൊക്കെ ഏതൊരു കാർമേഘം കൊണ്ട് മറയിട്ടാലും സൂര്യ വെളിച്ചം പോലെ തിളങ്ങുന്ന ആ തിരുചരിതം എന്നെന്നും നിലനിൽക്കും.കാരണം അവിടുത്തെ ചരിത്രത്തിലാണ് ലോകത്തിന്റെ അടിസ്ഥാന സ്രിഷ്ടിപ്പിന്റെ ചരിത്രമുള്ളത്..അവിടുന്നില്ലാതെ ലോകമില്ല..അവിടുന്നില്ലാതെ വിജയമില്ല.അവിടുന്നല്ലാതെ മറ്റൊരു തുണയില്ല - _"ആരംഭ നബിയേ തുണ"_ 🌹💐🌹💐🌹💐🌹💐🌹