മൗലിദ് പഠനം
Kanalga Telegram’da o‘tish
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Ko'proq ko'rsatish1 380
Obunachilar
Ma'lumot yo'q24 soatlar
+37 kun
+1530 kun
Postlar arxiv
1 380
ചെറുതാവാൻ എത്രയും മടിയില്ലാത്തവരെ റബ്ബ് വലുതാക്കിക്കൊണ്ടേയിരിക്കും എന്ന പ്രവാചകവചനത്തിന്റെ പുലർച്ചയായിരുന്നു ലോകം ഉസ്താദിലൂടെ കണ്ടത്.
ഉസ്താദിന്റെ നർമ്മബോധവും എടുത്ത് പറയേണ്ടത് തന്നെയാണ്. തക്കസമയത്ത് കുറിക്ക് കൊള്ളുന്ന ഫലിതങ്ങൾ ആരെയും വേദനിപ്പിക്കുന്നവയായിരുന്നില്ല. എന്നാൽ അവയിൽ ചിന്തിക്കാനും ചിരിക്കാനും ഏറെയുണ്ടാവും. കുട്ടികൾ ആരോ അബദ്ധത്തിൽ ഗ്ളാസ് പൊട്ടിച്ചപ്പോൾ ദേഷ്യപ്പെടുന്നതിന് പകരം ഉസ്താദ് ഉടൻ പറഞ്ഞു "പൊട്ടുന്ന ഗ്ലാസ്ന്ന് പറഞ്ഞ് കടേന്ന് വാങ്ങിയാൽ പിന്നെ പൊട്ടൂല്ലേ". അതോടെ വലിയൊരു പൊട്ടിത്തെറി നടക്കേണ്ടിയിരുന്ന രംഗം കൂട്ടച്ചിരിക്ക് വഴിമാറി. വെല്ലൂരിലെ പഠനകാലത്ത് മാർക്കറ്റിൽ നിന്ന് വലിയൊരു നെല്ലിക്ക കണ്ടപ്പോൾ ഇത് നെല്ലിക്കയല്ലല്ലോ, നെല്ലിപ്പയാണല്ലോ" എന്ന ഉസ്താദ് ചിരിച്ചു കൊണ്ട് പറഞ്ഞത് ഷബീറലി ഹസ്രത്ത് പറഞ്ഞിരുന്നു. താടി നന്നാക്കിയില്ലേ എന്ന് ചോദിച്ചയാളോട് ങ്ങളെ കയ്യിൽ കത്തി ണ്ടെങ്കിൽ ശരിയാക്കിത്തരീം എന്ന് പറഞ്ഞതും കല്യാണത്തിന് എത്താഞ്ഞത് കാലിന് സുഖമില്ലാത്തത് കൊണ്ടായിരുന്നു എന്ന് ശിഷ്യൻ കാരണം ബോധിപ്പിച്ചപ്പോൾ "നിന്നെ ആരേം ചവിട്ടാനല്ല വിളിച്ചത് " എന്ന് പറഞ്ഞതുമെല്ലാം ആ ജീവിതത്തിലെ സരസമായ ചില ഏടുകളാണ്.
എഴുതാൻ ഏറെയുണ്ട്, അറിയാത്തത് അതിലേറെയുണ്ട്, അവിടുത്തെ ആണ്ടിന്റെ സമയമായത് കൊണ്ട് ബറക്കത്ത് കാംക്ഷിച്ച് ആ ജീവിതത്തിൽ നിന്ന് കുറച്ച് എഴുതിയെന്ന് മാത്രം.ദീർഘിച്ചെങ്കിൽ ക്ഷമിക്കുക.ദീർഘകാലം ക്ഷമയോടെ രോഗങ്ങളോട് മല്ലിട്ട ആ മഹാത്മാവ് 2014 ഓഗസ്റ്റ് 21 ന് ശവ്വാൽ 24ന്റെ ഒരു വ്യാഴായ്ച പുലർച്ചക്ക് ഈ ലോകത്തോട് വിടപറഞ്ഞു. റബ്ബ് അവിടുത്തെ ഹഖ് കൊണ്ട് മുത്ത് നബിയെ അറിയാനും മനസ്സറിഞ്ഞ് സ്നേഹിക്കാനും ഉദവി നല്കുമാറാവട്ടെ, ആമീൻ.
ഹാശിം ജീലാനി
9544854902
1 380
ശിഷ്യന്മാരും മക്കളും എടുത്ത് വെച്ച ചുരുക്കം കവിതകളാണ് വെളിച്ചം കണ്ടത്. അല്ലാത്തവയെല്ലാം നഷ്ടപ്പെട്ടിരിക്കണം.
കേരളീയ അറബിക്കവിതകളിൽ പ്രഥമസ്ഥാനം തഖ്‌മീസുകൾക്കാണ്. സൈനുദ്ദീൻ മഖ്ദൂം തങ്ങളുടെ ഗുരു അബൂബക്കർ ശാലിയാത്തി എഴുതിയ ബുർദഃയുടെ തഖ്മീസ് ആണ് കേരളത്തിലെ അറിയപ്പെട്ട ആദ്യഅറബിക്കവിത. തുടർന്ന് പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിൽ കേരളത്തിൽ ഒട്ടേറെ അറബിക്കവികൾ പിറന്നു. ഉമർ ഖാളി, ഖാളി മുഹമ്മദ് , സൈനുദ്ദീൻ മഖ്ദൂം, അബ്ദുൽ ഖാദിറുൽ ഫള്ഫരി, അരീക്കൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ, കുണ്ടൂർ ഉസ്‌താദ് , വൈലത്തൂർ ബാവ ഉസ്താദ് തുടങ്ങിയവരോക്കെ മലയാളിയും അറബിയും ഒരുപോലെ ആസ്വദിച്ച പ്രമുഖ അറബിക്കവികളാണ്, അവരിൽ ശ്രദ്ധേയമായ ഒരിടം തന്നെയാണ് ബാപ്പു ഉസ്‌താദിനും ഉള്ളത്.
തഖ്മീസ് (പഞ്ചവൽക്കരണം) എന്നത് പ്രാചീന യമനി കവികളുടെ ശൈലിയാണ്. രണ്ട് ഭാഗമുള്ള കവിതയുടെ ഒരു വരി അഞ്ച് ഭാഗമാക്കി നിലവിലുള്ള വരികളോടും പദങ്ങളോടും ആശയങ്ങളോടും പ്രാസത്തോടും ഒപ്പിച്ച് വിപുലീകരിക്കുന്ന കവിതാശൈലിയാണ് ഇത്. തങ്ങളെ വർണ്ണിച്ചുകൊണ്ടും അവിടുത്തോട് ഇടതേടിക്കൊണ്ടും ഇമാം അബൂഹനീഫ എഴുതിയ ഖസീദക്ക് ഉസ്താദ് എഴുതിയ തഖ്മീസ് ആയിരുന്നു വിനീതൻ കുറിപ്പിന്റെ തുടക്കത്തിൽ പരാമർശിച്ചത്. മുത്ത് നബിയുടെ ഹുജ്റത്തുശ്ശരീഫയുടെ ചുമരിൽ രേഖപ്പെടുത്തിയ കവിതാശകലങ്ങൾക്കും ഉസ്താദ് തഖ്മീസ് ഉണ്ടാക്കിയിട്ടുണ്ട്. സയ്യിദ് അബ്ദുല്ലാഹിൽ ഹദ്ദാദ് എന്നവർ മുത്ത് നബിയെ സിയാറത്ത് ചെയ്ത വേളയിൽ പാടിയ വരികൾക്കും അവിടുന്ന് തഖ്മീസ് രചിച്ചിട്ടുണ്ട്. ഓരോ കവിതകളിലും അടിസ്ഥാനവരികളും ഉസ്താദിന്റെ വരികളും ഏതെന്ന് തിരിച്ചറിയൽ ശ്രമകരമാണെന്ന് അറബ് പണ്ഡിതർ പോലും സാക്ഷ്യപ്പെടുത്തുന്നു.
കക്കിടിപ്പുറം ഉസ്താദിന്റെ അനുമതിയോടെ ബദ്രീങ്ങളുടെ സഹായം തേടിയുണ്ടാക്കിയ അസ്ബാബുന്നസർ കേരളത്തിലെന്ന പോലെ വിദേശത്തും അനവധി സ്ഥലങ്ങളിൽ ഇന്നും പാരായണം ചെയ്തുവരുന്നു. ആത്മാർഥതയിൽ ചാലിച്ചെഴുതിയ ഉസ്താദിന്റെ കവിതകൾക്കെല്ലാം വലിയ ഫലവുമായിരുന്നു. കാൻസർ പോലും മാറിയതും തൊഴിൽ രഹിതർക്ക് ഉടനടി ജോലി ലഭിച്ചതുമെല്ലാം ഉസ്താദിന്റെ ബദ്‌രിയ്യത്ത് ചൊല്ലിയവരുടെ നേർസാക്ഷ്യങ്ങളാണ്. ഉസ്താദിന്റെ കവിതാലോകത്തെ കുറിച്ച് എഴുതാൻ മറ്റൊരു കുറിപ്പ് പോയിട്ട് ഒരു ഗ്രൻഥം പോലും മതിയാവില്ല എന്ന ഉത്തമബോധ്യം ഉള്ളത്കൊണ്ട് ഇനിയും നീട്ടിക്കൊണ്ട് പോവുന്നില്ല. വിനീതൻ പിന്മാറുകയാണ്.
കണ്ണൂർ പുതിയങ്ങാടി,വൈലത്തൂർ, ചെലൂർ , തെക്കുമ്പാട്, വടകര ചെറുവണ്ണൂർ,കുണ്ടൂർ ,തലക്കടത്തൂർ ,കരുവൻതിരുത്തി,തിരൂരങ്ങാടി നൂറുൽ ഹുദാ അറബിക് കോളേജ് ,അരീക്കോട് മജ്മഅ , വലിയോറ ദാറുൽ മആരിഫ് എന്നിവിടങ്ങിലായി അമ്പതിലേറെ വർഷക്കാലം അവിടുന്ന് ദർസ് നടത്തി.നൂറുകണക്കിന് പ്രഗത്ഭരായ ശിഷ്യരെ വാർത്തെടുത്ത മഹാഗുരുവായിരുന്നു അവിടുന്ന്. ശിഷ്യരോടും കുടുംബത്തോടും സ്നേഹജനങ്ങളോടുമെല്ലാം സദാ പുഞ്ചിരിച്ചുകൊണ്ട് മാത്രം സംസാരിച്ചു. ഗൗരവഭാവങ്ങളില്ല, ദേഷ്യപ്പെടലുകളില്ല, ശകാരവർഷങ്ങളില്ല. തെറ്റുകൾ കണ്ടാൽ ഫലിതരൂപേണ അവരെ വെറുപ്പിക്കാത്ത രീതിയിൽ അവരെ തിരുത്തും.ജുമുഅ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ പേരമക്കൾക്കുള്ള മിഠായിയും ഐസ്ക്രീമുമൊക്കെയായിരിക്കും കൈ നിറയെ. വീട്ടിൽ അതിഥികൾ ഒഴിഞ്ഞ സമയമില്ലായിരുന്നു. നൂറുൽ ഹുദയിൽ പ്രിൻസിപ്പലായിരുന്ന കാലത്ത് നൂറുക്കണക്കിന് കുട്ടികൾക്ക് മാസങ്ങളോളം തന്റെ സ്വന്തം ചിലവിലായിരുന്നു ഭക്ഷണം കൊടുത്തിരുന്നത്. ഇറാഖ് - കുവൈറ്റ് യുദ്ധം കൊടുമ്പിരി കൊണ്ട തൊണ്ണൂറുകളിൽ നാട്ടിലാകെ തേങ്ങാക്ഷാമം നേരിട്ട് മുതഅല്ലിമീങ്ങൾ വെറും മുളകുപൊടി കലക്കിയ കറിയാണ് കഴിക്കുന്നതെന്ന് അറിഞ്ഞ് വിഷമിച്ച ആ ഗുരുഹൃദയം ഓട്ടോറിക്ഷയിൽ പോയി തന്റെ പറമ്പിലെ തേങ്ങാ പറിച്ച് കറിയിൽ ചേർക്കാൻ നിർദേശിച്ചാണ് ആ പ്രശ്നം പരിഹരിച്ചത്.
ശിഷ്യന്മാർ ദുആ ചെയ്യാൻ പറയുമ്പോൾ വാത്സല്യത്തോടെ "ഞാൻ എപ്പളും ങ്ങക്ക് ദുആർക്കല്ണ്ട്" എന്ന ഉസ്താദ് പറയുമായിരുന്നു. അരുമശിഷ്യനായ ജിഫ്രി മുത്തുക്കോയ തങ്ങളെ സമസ്തയിൽ എടുത്തു എന്ന സന്തോഷവാർത്ത ഒരാൾ വന്ന് ഉസ്താദിനെ അറിയിച്ചപ്പോൾ മുത്തു അതിന്റെ പ്രസിഡണ്ട് ആവാൻ വരെ യോഗ്യത ഉള്ള ആളാണ് എന്ന് പറഞ്ഞത് ഉസ്താദിന്റെ ദീർഘവീക്ഷണവും നാവിന്റെ ബറക്കത്തും പ്രിയശിഷ്യനോടുള്ള മതിപ്പുമാണ് കാണിക്കുന്നത്.
കുണ്ടൂർ ഉസ്താദ്, വടകര മമ്മദാജി തങ്ങൾ, മടവൂർ ശൈഖുനാ തുടങ്ങിയവരോടെല്ലാം അവിടുന്ന് വലിയ ബന്ധം പുലർത്തിയിരുന്നു. ഒരിക്കൽ വയനാട്ടിൽ വെച്ച് മമ്പീതി സുന്നി ഉസ്താദിനോട് കുണ്ടൂർ ഉസ്താദ് ചായ വാങ്ങിത്തരട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട, ഞാൻ ഇപ്പൊ കുടിച്ചിട്ടേയുള്ളൂ എന്ന അദ്ദേഹം പറഞ്ഞു. അപ്പൊ ബാപ്പു ഉസ്താദ് പറഞ്ഞു "ഖാദർ മുസ്ലിയാരോട് ങ്ങൾ അങ്ങനെ പറയരുത്, മൂപ്പര് പറീണത് കേട്ടാ മതി, നമ്മൾക്ക് അറിയാത്ത പലതും മൂപ്പർക്ക് അറിയാം". തന്റെ അടുത്ത് നിന്ന് ഇഹ്യാ ഉലൂമുദ്ദീൻ ഓതിയ കുണ്ടൂർ ഉസ്താദിനെക്കുറിച്ചാണ് ഉസ്താദ് ഈ പറയുന്നത് എന്ന ഓർമ്മവേണം. ഒരാളെയും അവിടുന്ന് ചെറുതായിക്കണ്ടില്ല. എത്ര പാവപ്പെട്ടവരുടെയും പരിപാടികളിൽ ഉസ്താദിന്റെ സാന്നിധ്യമുണ്ടാവുമായിരുന്നു.
1 380
ഒരുപാട് കാണാൻ ആഗ്രഹിച്ചിട്ടും കാണാൻ വിധിയില്ലാതായിപ്പോയ സാഥ്വികരായ ഒരുപാട് മനുഷ്യരുടെ പട്ടികയിൽ പെട്ട ആ പുഞ്ചിരി തൂകുന്ന പൊൻവദനം ഇനി സ്വർഗ്ഗത്തിൽ നിന്ന് കാണാമെന്ന് നമുക്ക് ആശിക്കാം. നാഥൻ തൗഫീഖ് നൽകട്ടെ,ആമീൻ !
നേരത്തെ നമ്മൾ പറഞ്ഞുനിർത്തിയ വിശുദ്ധപരമ്പരയിലെ അബ്ദുറഹ്മാൻ മുസ്ലിയാരുടെയും അബ്ദുറഹ്മാൻ ശൈഖിന്റെ തന്നെ പേരമകളായ ഫാത്തിമ ബീവിയുടെയും(കുഞ്ഞീവി) മകനായിട്ടാണ് തിരൂരങ്ങാടിയിലെ പ്രശസ്തമായ മേലാത്ത് കല്ലിങ്ങലകത്ത് തറവാട്ടിൽ മുഹമ്മദ് എന്ന തിരൂരങ്ങാടി ബാപ്പു ഉസ്താദ് ഭൂജാതനാവുന്നത്.
തീർത്തും ആത്മീയത കളിയാടിയ കുടുംബപശ്ചാത്തലവും പരിസരവും ലഭിച്ച ഉസ്താദിന് ശ്രേഷ്ഠരായ ഗുരുമുഖങ്ങളെ തന്നെയാണ് ലഭിച്ചത്. ഓത്തുപള്ളിയും പ്രാഥമികഖുർആൻ പഠനവുമെല്ലാം നേടിയത്
തയ്യിൽ അബ്ദുല്ല മുസ്ലിയാരിൽ നിന്നായിരുന്നു. ദർസ് പഠനം ആരംഭിച്ചത് തിരൂരങ്ങാടി നടുവിലെ പള്ളിയിൽ പകര സൈതലവി പുസ്‌ലിയാരുടെ അടുക്കൽ നിന്നായിരുന്നു. തിരൂരങ്ങാടി വലിയ പള്ളിയിൽ നിന്ന് കൊണ്ടോട്ടി മായിൻ മുസ്ലിയാരുടെ കീഴിൽ നിന്നാണ് നഹ്‌വ് പഠിച്ചത്. വേങ്ങര കുഞ്ഞീൻ മുസ്ലിയാരിൽ നിന്ന് അല്ഫിയ്യയും കരിങ്കപ്പാറ ജുമാമസ്ജിദിൽ നിറമരുതൂർ ബീരാൻകുട്ടി മുസ്ലിയാരിൽ നിന്ന് ഫത്ഹുൽ മുഈനും ഓതി. ശേഷം വീണ്ടും തിരൂരങ്ങാടി വലിയ പള്ളിയിൽ പോയി ഇമ്പിച്ചാലി മുസ്ലിയാരുടെ ദർസിൽ ചേർന്നു. പരപ്പനങ്ങാടി പനയത്തിൽ പള്ളിയിൽ നിന്നാണ് അവിടുത്ത ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ അബുൽ കമാൽ കാടേരി മുഹമ്മദ് മുസ്ലിയാരുടെ ശിഷ്യനാവുന്നത്. ഇക്കാലത്താണ് ഉസ്താദിൽ നിന്ന് പ്രചോദിതനായി കവിതാശാസ്ത്രം പഠിക്കുന്നതും രചനകൾ ആരംഭിക്കുന്നതും. അബുൽ ഫള്ൽ എന്ന തൂലികാനാമം സമ്മാനിച്ചതും ഉസ്താദ് ആയിരുന്നു. കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാർ, കൊയപ്പ കുഞ്ഞായീൻ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയവരും പ്രധാനഗുരുവര്യർ തന്നെയാണ്. ഉസ്താദുൽ അസാതീദ് ഓ.കെ ഉസ്താദിന്റെ അടുത്ത് തലക്കടത്തൂരും ചാലിയത്തും പഠിച്ച ശേഷമാണ് വെല്ലൂർ ബാഖിയാത്തിൽ പോയി മികച്ച റാങ്കോടെ പാസായി ബാഖവി ബിരുദം നേടുന്നത്. ഓ.കെ ഉസ്താദ് അരുമശിഷ്യനെ 'എന്റെ ബാപ്പു' എന്നാണ് ഇപ്പോഴും സ്നേഹത്തോടെ വിളിച്ചിരുന്നത്. വിഷമം ആയാൽ 'ഞാൻ അങ്ങനെ പറഞ്ഞതല്ലന്റെ ബാപ്പുവോ" എന്നും സംശയങ്ങൾ ഉണ്ടായാൽ 'ഞാനല്ലെ പറയണത് ന്റെ ബാപ്പുവോ" എന്നൊക്കെ ഉസ്താദ് ദർസിൽ നിന്ന് പറയുമായിരുന്നത്രെ. ആദരണീയരായ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ഖുലാസത്തുൽ ഹിസാബ് തുടങ്ങി കൊടുക്കാൻ വേണ്ടി ബാപ്പു ഉസ്താദ് ഓ.കെ ഉസ്താദിന്റെ അടുത്തേക്ക് അയച്ചപ്പോൾ പറഞ്ഞത് എന്റെ ശിഷ്യന്മാരുടെ കൂട്ടത്തിൽ ഏറ്റവും ബുദ്ധിയുള്ള ആൾ ബാപ്പു ആണ് എന്നാണ് ഉസ്താദ് തങ്ങളോട് പറഞ്ഞത്, പ്രിയഗുരുവര്യരുടെയെല്ലാം സ്നേഹക്കടലിൽ ആവോളം നീന്തിത്തുടിക്കാൻ കഴിഞ്ഞു എന്നത് ഉസ്താദിന്റെ വലിയൊരു പ്രത്യേകതയും തൗഫീഖും ആണ്.ബാപ്പു എല്ലാ ഫന്നിലും വലിയ തഹ്ഖീഖ് ഉള്ള ആളാണ് എന്നായിരുന്നു കോട്ടുമല ഉസ്താദ് പറഞ്ഞത്. അത് തന്നെയായിയിരിക്കണം ആ ഔന്നത്യത്തിന്റെ പ്രധാനനിമിത്തവും. ശൈഖ് ആദം ഹസ്രത്ത്, ഉത്തമപാളയം അബൂബക്കർ ഹസ്രത്ത് തുടങ്ങിയവർ ബാഖിയാത്തിലെ പ്രധാനഉസ്താദുമാരാണ്.
മുറുക്കിചുവപ്പിച്ച ചുണ്ടുകൾക്കും കാലിത്തൊപ്പിക്കും നൂറുനൂറു ഫലിതങ്ങൾക്കും കുട്ടികളുടെ നിഷ്കളങ്കതയാർന്ന ചിരിക്കും പിന്നിൽ ആ മഹാമനുഷ്യൻ മരണം വരെ മറച്ചു വെച്ചത് ഗരിമയാർന്ന പാണ്ഡിത്യത്തിന്റെ സുവർണ്ണകാന്തിയായിരുന്നു. ആ ഒളിച്ചുകളിയിൽ ഉസ്താദ് വിജയിക്കുകയും ചെയ്തു. തോറ്റത് നമ്മളായിരുന്നു. ഉസ്താദ് എന്ന് വിളിച്ച സുഹൃത്തുക്കളെക്കൊണ്ടൊക്കെ ഉസ്താദ് ബാപ്പു എന്ന് മാറ്റിവിളിപ്പിച്ചു, ആദരിച്ച് എഴുന്നേറ്റ് നിന്നവരെ കളിയാക്കി, വിരലുകൾ ചൂണ്ടപ്പെടുന്നിടത്ത് നിന്നെല്ലാം ഉള്ളിലേക്ക് വലിഞ്ഞു, അങ്ങനെ ആരാലും അറിയപ്പെടാൻ ആഗ്രഹിക്കാതെ നടന്ന ആ പണ്ഡിതപ്രഭുവിനെ പ്രശസ്തി ഓടിപ്പിടിക്കുകയായിരുന്നു.
അറബി,ഉറുദു ,ഫാർസി ഭാഷകളിലെല്ലാം അനിതരസാധാരണമായ കഴിവായിരുന്നു ഉസ്താദിന് ഉണ്ടായിരുന്നത്.ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായിരുന്ന ഡോ.സക്കീർ ഹുസൈൻ അലിഗഢ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായിരുന്ന കാലത്ത് കേരളം സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ അനുഗമിച്ചത് ഉസ്താദ് ആയിരുന്നു. പോകുമ്പോൾ അദ്ദേഹം പറഞ്ഞത് "മാതൃഭാഷ പോലെ ഉറുദു കൈകാര്യം ചെയ്യാൻ കഴിയുന്നവർ കേരളത്തിലുണ്ട് എന്നറിയുമ്പോ വല്ലാതെ അത്ഭുതം തോന്നുന്നു എന്നാണ്.
ചെറുപ്പത്തിലേ കവിതയെഴുത്തിനോടായിരുന്നു ഉസ്താദിന് കമ്പം. എന്നാൽ കവി എന്നറിയപ്പെടുന്നതിനേക്കാൾ ഉസ്താദ് ഇഷ്ടപ്പെട്ടത് മാദിഹുറസൂൽ എന്നറിയപ്പെടാനായിരുന്നു. അതുകൊണ്ടായിരിക്കണം മദീനത്ത് പോകുന്ന ശിഷ്യനോട് "മുത്ത് നബിയോട് എന്റെ പേര് പറഞ്ഞ് സലാം പറയണം, തങ്ങൾക്ക് എന്നെ അറിയാം, തങ്ങൾക്ക് എന്നെ ഓർമ്മ ണ്ടാവും, തങ്ങളെ പറ്റി ഞാൻ കൊറേ പാടിപ്പറഞ്ഞ്ക്ക്ണ് " എന്ന് അത്ര ഉറപ്പോടെ അവിടുന്ന് പറഞ്ഞത്. ഉസ്താദിന്റെ ആദ്യത്തെ പ്രസിദ്ധീകൃതകാവ്യം അൽ ബയാനിൽ വന്ന പറവണ്ണ ഉസ്താദിനെക്കുറിച്ചുള്ള ഒരു അനുശോചനകാവ്യമായിരിന്നു.
എഴുതിവെച്ചതൊന്നും ഉസ്താദ് സൂക്ഷിച്ചിരുന്നില്ല.
1 380
#പൊട്ടുന്ന_ഗ്ളാസ്_എന്ന്_പറഞ്ഞ്_കടേന്ന്_വാങ്ങിയാൽ_പിന്നെ_പൊട്ടൂല്ലേ..?
യമനിൽ നിന്നും കർണ്ണാടകയിലെ കുന്താപുരം വഴി മാഹിയിൽ വന്ന സാഥ്വികനായ സൂഫി പണ്ഡിതനായിരുന്നു ഷെയ്ഖ് അഹ്മദ് യമനി എന്നവർ. മഹാൻമാരുടെ മകൻ ഷെയ്ഖ് അലി നിർമിച്ചതാണ് മാഹിയിലെ മഞ്ചക്കൽ (പുഴക്കൽ) പള്ളി.ഇരുവരുടെയും ഖബറുകൾ സ്ഥിതി ചെയ്യുന്നതും ഇവിടുത്തെ മഖ്ബറയിൽ തെന്നെയാണ്. പ്രസ്തുത ഷെയ്ഖ് അലിയുടെ മകനാണ് സുപ്രസിദ്ധ പണ്ഡിതനും മലബാറിന്റെ ഇബ്നു അറബി എന്ന പേരിൽ വിഖ്യാതനുമായ ഷെയ്ഖ് അബ്ദുറഹ്മാൻ നക്ഷബന്ധി എന്നവർ. താനൂർ വലിയകുളങ്ങര പള്ളിയിൽ മഹാനായ ഔക്കോയ മുസ്ലിയാരുടെ ദർസിൽ വിദ്യാർത്ഥിയായിട്ടാണ് അബ്ദുറഹ്മാൻ ഷെയ്ഖ് ആദ്യമായി താനൂരിലേക്ക് വരുന്നത്. പിന്നീട് ആ പള്ളിയിൽ തന്നെ അവിടുന്ന് മുപ്പത്തിയൊന്നാമത്തെ വയസ്സിൽ മുദരിസും ആയി. കുറച്ച് കാലം കഴിഞ്ഞ് താനൂരിന്റെ മറ്റൊരു ഭാഗത്ത് അദ്ദേഹം സ്വന്തമായി പള്ളിയും വീടും നിർമിച്ച് താനൂർ സ്വദേശിയായി. തന്റെ ഗുരുവായ ഔക്കോയ മുസ്‌ലിയാർ ഖുത്ബുസ്സമാൻ മമ്പുറത്തോരുടെ വലംകയ്യും പ്രധാന മുരീദുമായിരുന്നു. പരപ്പനങ്ങാടിയിലെ ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച ഔക്കോയ മുസ്‌ലിയാർ പൊന്നാനി മമ്മിക്കുട്ടി ഖാളിയുടെയും ഉമർ ഖാളിയുടെയുമെല്ലാം അടുത്ത് ഓതിയതിന് ശേഷം മക്കയിലും മദീനയിലും ഈജിപ്തിലുമെല്ലാം പോയി പഠിച്ചിട്ടുണ്ട്. അബ്ദുൽ ഹമീദ് ശർവാനി, ശൈഖ് സൈനി ദഹ്‌ലാൻ, ശൈഖ് ഇബ്‌റാഹീം അൽ ബാജൂരി തുടങ്ങിയ വിശ്രുതപണ്ഡിതർ വിദേശത്തെ ഗുരുനാഥരാണ്. ഔക്കോയ മുസ്‌ലിയാർ നക്ഷബന്ധി ആത്മീയസരണിയിലെ ഗുരുത്വം സ്വീകരിച്ചത് ശിഷ്യനായ അബ്ദുറഹ്‍മാൻ ശൈഖിൽ നിന്നാണ്, അവർ തന്നെയാണ് മഹാനരുടെ പേരിനൊപ്പം ശൈഖ് എന്ന് ചേർത്ത് വിളിച്ചുതുടങ്ങിയതും. ഹി.1300 ൽ വഫാത്തായ നൂഞ്ഞേരി കുഞ്ഞഹ്മദ് ശൈഖിൽ നിന്നാണ് അബ്ദുറഹ്മാൻ ഷെയ്ഖ് ത്വരീഖത്ത് സ്വീകരിച്ചത്.അവരുടെ മകളെത്തന്നെയാണ് അവിടുന്ന് വിവാഹം കഴിച്ചതും. അബ്ദുറഹ്മാൻ ശൈഖിന്റെ മൂത്തമകൻ മുഹമ്മദ് മുസ്‌ലിയാർ നല്ല ഇരുത്തം ചെന്ന പണ്ഡിതനും പരപ്പനങ്ങാടി പനയത്തിൽ പള്ളിയിൽ ദീർഘകാലം ദർസ് നടത്തിയവരുമായിരുന്നു. തുഹ്ഫയുടെ പത്ത് വാല്യങ്ങളും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നത്രേ!. അദ്ദേഹത്തിന്റെ മൂത്തമകനാണ് അബ്ദുറഹ്മാൻ മുസ്‌ലിയാർ.
എന്താണിങ്ങനെ പഴയ കുറെ ചരിത്രവും പരമ്പരകളുമൊക്കെയായി ഈ വഴിക്ക്. ശരിയാണ്, ഇത്രയൊന്നും നീട്ടി മുഷിപ്പിക്കണ്ടല്ലോ, നമുക്ക് കാര്യത്തിലേക്ക് തന്നെ വരാം.
2008 ലാണ് ഞാൻ പൂനൂർ മർകസ് ഗാർഡനിലേക്ക് എട്ടാം ക്ലാസ് പഠനത്തിനായി എത്തുന്നത്. അഞ്ച് നേരത്തെ ജമാഅത്തും ഹദ്ദാദും മൗലിദും ദിക്‌റും സ്വലാത്തും ബുർദ്ദയുമൊക്കെ കാര്യമായിട്ട് കാണാൻ തുടങ്ങിയതും ശീലിച്ച് തുടങ്ങിയതുമൊക്കെ അവിടെ നിന്നായിരുന്നു. വെള്ളിയാഴ്ച രാവുകളിൽ നടക്കുന്ന *മെഹ്ഫിലെ നൂറാനി* എന്ന മജ്ലിസ് ഞങ്ങളിൽ പലർക്കും വളരെ ഹൃദ്യമായിരുന്നു. ഖമീസും കറുത്ത മലേഷ്യൻ തൊപ്പിയുമൊക്കെയിട്ട് അണിഞ്ഞൊരുങ്ങി പോവാനും പല രീതികളിലായി പാടുന്ന ബുർദഃയുടെ ഈരടികൾ കേൾക്കാനും അവസാനമുള്ള ഗോതമ്പ് പായസം കുടിക്കാനുമൊക്കെ വലിയ ഹരമായിരുന്നു. അന്ന് മജ്ലിസ് തുടങ്ങുമ്പോൾ ഓരോ വെള്ളിയാഴ്ചച്ചയും ഒന്നിടവിട്ട് ചൊല്ലിയിരുന്ന കേൾക്കാനും പാടാനും ഇമ്പമുള്ള ബൈത്തുകളിൽ ഒന്ന്
*"മൗലായ സ്വല്ലി വസല്ലിം ഫീ മദാ മുദദീ,*
*അസ്‌ക്കാ സ്വലാത്തിൻ വ തസ്ലീമിൻ ബിലാ അദദീ,*
*അലാ ശഫീഈൽ വറാ ദിൽ ജൂദി വൽ മദദീ,*
*യാ ഉംദത്തീ യാ മലാദീ അൻത മുസ്തനദീ,*
*യാ സയ്യിദീ യാ റസൂലള്ളാഹി ഖുദ്‌ബിയദീ"*
. മറ്റേ ബൈത്ത് തുടങ്ങിയിരുന്നത്
*"യാ റബ്ബി സ്വല്ലി അലന്നബിയ്യി മുഹമ്മദി,*
*മുഞ്ചിൽ ഖലാഇഖി മിൻ ജഹന്നമ ഫീ ഗദീ,*
*യാ റബ്ബി സ്വല്ലി അലന്നബിയ്യി മുഹമ്മദീ,*
*അസ്‌ക്കസ്വലാത്തി മഅസ്സലാമിസ്സർമദി,*
*അർവാഹുനാ ഖൈറൽ അനാമി ഫിദാകാ..."*
എന്നുമായിരുന്നു. അക്ഷരമാലകൾക്കപ്പുറം അറബിയിൽ ഒരു ചുക്കും അറിയില്ലായിരുന്നെങ്കിലും താളഭംഗിയും കോർവയും ലയനവും കൊണ്ട് ഈ ബൈത്തുകൾ എന്തൊക്കെയോ അനുഭൂതികൾ അന്ന് പകർന്നു തന്നിരുന്നു. വന്ദ്യരായ ഹകീം ഉസ്താദ് ചില ദിവസങ്ങളിൽ അത് പാടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഈറനണിയിക്കുന്ന ചില വരികൾക്ക് സദസ്സിൽ നിന്ന് അർഥം പറഞ്ഞുതന്നതും ആ ബൈത്തുകളോടുള്ള ഇഷ്ടം കൂട്ടി. ചെറിയ പെരുന്നാൾ കഴിഞ്ഞ് വന്ന ഉടനെയുള്ള ഒരു മജ്ലിസിൽ ഉസ്താദ് ബൈത്ത് തുടങ്ങുന്നതിന് മുമ്പ് "ഇലാ ഹള്റത്തി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ അൽ തുറൻഗാലി റഹ്മത്തുല്ലാഹി അലൈഹി അൽ ഫാതിഹ" എന്ന് പറഞ്ഞ് ഫാതിഹ ഓതിച്ചു.
എന്നിട്ട് പറഞ്ഞു "ഇത് മഹാനായ തിരൂരങ്ങാടി ബാപ്പു ഉസ്താദിന്റെ ആണ്ടിന്റെ സമയമാണ്, അവർ ആണ് നമുക്ക് ഈ രണ്ട് ബൈത്തുകളും ചൊല്ലാനുള്ള അനുവാദം തന്നത്. അന്നാണ് ആദ്യമായി ഞാൻ ആ പേര് കേട്ടത്. പിന്നീട് കോളേജ് പഠനം തുടങ്ങിയപ്പോൾ ഉസ്താദിൽ നിന്നും അല്ലാതെയായുമൊക്കെ ആ പേര് പലപ്പോഴായി കേട്ടു. കേൾക്കുന്തോറും കാണാനും അറിയാനും പൂതി പെരുകി. ആ ഇഷ്ടവും ആഗ്രഹവും വല്ലാതെ ഉള്ള് നിറച്ചപ്പോഴേക്കും ആ മഹാമനീഷി നടന്നകന്നിരുന്നു.
1 380
*ഖുർആന്റെ മാസത്തിൽ ഖുർആൻ പഠിക്കാം*
- അവസാനത്തെ ചെറിയ 21 സൂറത്തുകൾ
- വാക്കർഥം, ആശയ പഠനം, പശ്ചാത്തലം, സ്രേഷ്ടതകൾ
- വിശദമായ ക്ലാസ് നോട്ടുകൾ
- സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ബാച്ചുകൾ
- കോഴ്സ് ഫീ ₹ 199
*പഠിതാക്കൾ അറിയേണ്ടതെല്ലാം*
📌 വാട്സപ്പിലായിരിക്കും ക്ലാസുകൾ നടക്കുക. ഏത് സമയത്തും എവിടെ നിന്നും ക്ലാസുകൾ കേൾക്കാനുള്ള സൗകര്യമുണ്ട്.
📌ക്ലാസ്സ് നേതൃത്വം ഃ നഖീബ് ഖൈറാത്തി കോഴിക്കോട്
📌 അഡ്മിഷൻ ഉറപ്പ് വരുത്തുന്നതിനായി ഫീ 9744990511 എന്ന നമ്പറിലേക്ക് googlepay ചെയ്ത് Screenshot http://wa.me/919744990511 എന്ന നമ്പറിലേക്ക് അയക്കുക.
--------------------------
കൂടുതൽ വിവരങ്ങൾക്ക് Whatsapp ചെയ്യുക
Gents
http://wa.me/919744990511
Ladies
http://wa.me/918086723149
*സിലബസ്*
1. ആമുഖം
2. അവതരണം
3. ഖുർആൻ ക്രോഡീകരണം
4.سورة الفاتحة
5.سورة الناس
6.سورة الفلق
7.سورة الإخلاص
8. سورة المسد
9.سورة النصر
10.سورة الكافرون
11.سورة الكوثر
12.سورة الماعون
13.سورة قريش
14.سورة الفيل
15.سورة الهمزة
16.سورة العصر
17.سورة التكاثر
18.سورة القارعة
19.سورة العاديات
20.سورة الزلزلة
21.سورة القدر
22.سورة التين
23.سورة الشرح
24.سورة الضحى
1 380
കേരളത്തിലെ ആത്മീയ വൈജ്ഞാനിക മേഖലകളിൽ അനൽപമായ സംഭാവനകളർപ്പിച്ച ബുഖാരി സാദാത്തിലെ അതുല്യനായ പണ്ഡിത പ്രതിഭയും ചരിത്രകാരനും മലയാളക്കരയിലെ ഖാദിരിയ്യത്തിന്റെ കൈവഴിയിൽ പുകൾപെറ്റ ശൈഖ് മുറബ്ബി ചാവക്കാട് കടപ്പുറം സയ്യിദ് മഹ്മൂദ് ഹിബത്തുല്ലാഹിൽ ബുഖാരി തങ്ങളുടെ വന്ദ്യ പിതാവുമായ ഇമാമുസ്സാഹിലി വലിയ ഹാമിദ് കോയമ്മ തങ്ങൾ അൽ ബുഖാരി(ന:മ) രചിച്ച അതിമനോഹരമായ പ്രവാചക പ്രകീർത്തന ഗ്രന്ഥം മബ് ലഗുൽ മൻവി ഇനി മലയാളിയുടെ കരങ്ങളിലേക്ക്.
കോപ്പികൾക്ക് ബന്ധപ്പെടുക:
https://wa.me/9562720748
https://wa.me/9447981863
1 380
ഇത്തരം സംഭവങ്ങളെല്ലാം തന്നെ രാജകുടുംബവുമായുള്ള മാമുക്കോയ ശൈഖിന്റെ ബന്ധം വിളിച്ചോതുന്നു. വിശുദ്ധനായ മാമുക്കോയ ശൈഖിനോട് പ്രാർത്ഥനയ്ക്കായി 'അമ്മ തമ്പുരാട്ടി ആവിശ്യപ്പട്ടതും നേർച്ചയാക്കിയതുമായ നിരവധി സന്ദർഭങ്ങൾ മതമൈത്രിയുടെ പ്രതീകമെന്ന പോൽ ചരിത്രത്തിൽ വിളങ്ങി നിൽക്കുന്നു.
ആത്മീയ ശിഷ്യനായ കുഞ്ഞാലി മൂന്നാമൻ കടലോരത്ത് നിർമ്മിച്ച് നൽകിയ വീട്ടിലും സാബ്രിയയിലും ആയിരുന്നു അന്ത്യകാലത്ത് മാമുക്കോയ ശൈഖിന്റെ ജീവിതം. സ്വത്ത് തന്റെ പേരിൽ സ്വീകരിക്കാൻ മടിച്ച ശൈഖ് സതീർഥ്യനായ ഖാസി അസീസിന് വഖഫായി അത് നൽകുകയായിരുന്നു. 1572 ഡിസംബറിൽ നിര്യാതനായ ശൈഖിനെ വീടിനും സാവിയയ്ക്കും ഇടയിൽ മറമാടി.
അക്കാലത്ത് സന്ദർശക പ്രവാഹമുള്ള സമാധി മണ്ഡപമായിരുന്നു മാമുക്കോയ ശൈഖിന്റെത്. എന്നാൽ ഒരു നൂറ്റാണ്ടിനു ശേഷം ശൈഖിന്റെ മൃത ശരീരം അവിടെ നിന്നും മാറ്റി ഇടിയങ്ങര പള്ളിയിൽ പുനസംസ്കരണം നടത്തി. അത് സംബന്ധമായി പറയുന്ന വിവരണം ഇതാണ്. ശൈഖിനെ മറമാടി ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോൾ പ്രദേശത്തെ സൂഫികൾക്കും, പണ്ഡിതന്മാർക്കും, അദ്ദേഹത്തിൻറെ സമാധി സ്ഥാനമാറ്റം നടത്താനുള്ള സ്വപ്ന നിർദ്ദേശം ലഭിക്കുകയും അതനുസരിച്ചു ജീർണ്ണത ബാധിക്കാത്ത ശൈഖിന്റെ ശരീരം പൊന്നാനി അധ്യാത്മരുടെ നേതൃത്വത്തിൽ ഇടിയങ്ങര പള്ളിയിലേക്ക് മാറ്റി പുനസംസ്കരണം നടത്തുകയുമായിരുന്നു. അടുത്ത നാൾ സാവിയ നിന്നരുന്ന സ്ഥലം കടൽ വിഴുങ്ങിയതോടെ അത്ഭുത കഥകൾ വ്യാപിക്കുകയും വൻ തീർത്ഥാടക പ്രവാഹത്തിനു ഇടിയങ്ങര പള്ളി സാക്ഷിയാവുകയും, ഇടിയങ്ങര പള്ളി ശൈഖിന്റെ പള്ളിയായി മാറുകയുമാണുണ്ടായത്. ഈ സംഭവ വിവരണം വില്യം ലോഗൻ മലബാർ മാനുവലിൽ സൂചിപ്പിക്കുന്നുണ്ട്
സൂഫികൾക്കിടയിലും ആദരിയ്യ സ്ഥാനമാണ് അബുൽ വഫ ശംസുദ്ധീൻ മുഹമ്മദിനുള്ളത്. പിൽകാലത്ത് മലബാറിൽ പ്രസിദ്ധനായ സൂഫി സിദ്ധൻ മമ്പുറം സൈതലവി ഇടിയങ്ങര പള്ളിയിലെ സമാധി മണ്ഡപം സന്ദർശി ക്കുമ്പോൾ പള്ളിയുടെ അതിരുകൾക്കപ്പുറം ചെരിപ്പുകൾ അഴിച്ചിട്ട ശേഷം നഗ്നപാദനായായിരുന്നു ശൈഖിന്റെ ജാറത്തിൽ പ്രവേശിക്കാറുണ്ടായിരുന്നത്.ഈ വസ്തുത സൂഫി യോഗികൾക്കിടയിലെ ഇദ്ദേഹത്തിന്റെ അപ്രമാദിത്വം വെളിവാക്കുന്നു. ജാതി മത ഭേദമന്യേ ജനങ്ങൾ സന്ദർശനം നടത്തുന്ന ഒരു തീർത്ഥാടനകേന്ദ്രമാണിവിടം. എല്ലാ വർഷവും അറബ് മാസം റജബിൽ അബുൽ വഫായുടെ സ്മരണ പുതുക്കി ഉറൂസ് നേർച്ച നടന്നു വരുന്നു
1 380
ശൈഖ്: അബുൽ വഫാ ഷംസുദ്ദീൻ മുഹമ്മദ് കാലിക്കുത്തി
1524-1572 കാല ഘട്ടത്തിൽ നെടിയിരുപ്പ് സ്വരൂപം രാജ്യത്ത് (ആധുനിക കോഴിക്കോട് ജില്ല) ജീവിച്ചിരുന്ന പുകഴ്പെറ്റ ഇസ്ലാമിക യോഗിയായിരുന്നു ശൈഖ് മാമുക്കോയ എന്ന പേരിൽ കീർത്തികേട്ട ശൈഖ് അബുൽ വഫാ ഷംസുദ്ദീൻ മുഹമ്മദ് കാലിക്കുത്തി. പ്രസിദ്ധമായ അപ്പ വാണിഭ നേർച്ച ഇദ്ദേഹത്തിന്റെ അനുസ്മരണാർത്ഥം നടത്തി വരുന്ന ഓർമ്മനാളാണ്.
സിറിയയിലെ പ്രസിദ്ധനായ സൂഫി സന്യാസി ശൈഖ് അലാവുദ്ദീൻ ഹിംസിക്ക് കോഴിക്കോട് നിവാസിയായ ഭാര്യയിൽ ജന്മമെടുത്ത കുഞ്ഞാണ് ഷംസുദ്ധീൻ മുഹമ്മദ് എന്ന മാമ്മുകോയ. ബാല്യത്തിലെ മതവിജ്ഞാനത്തോടൊപ്പം ആയോധന കലകളിലും, അദ്ധ്യാത്മ സരണികളിലും കഴിവ് തെളിയിച്ചു. ഏകാന്ത ധ്യാനമുൾപ്പടെയുള്ള സൂഫി ധ്യാനമുറകളിൽ യുവാവായിരിക്കെ തന്നെ പരിശീലനം സ്വായത്തമാക്കിയിരുന്നു. തുടർന്ന് ദേശാടനത്തിലേർപ്പെട്ടു. ഇരുപതാം വയസ്സിൽ സുമാത്രയിലെ അച്ചിയിലെത്തുകയും ആയുധാഭ്യാസത്തിൽ മികവ് മൂലം സുൽത്താൻ അലാവുദ്ദീൻറെ ക്ഷണം സ്വീകരിച്ച് അച്ചിയിൽ താമസിക്കുകയും അവിടുത്തെ പ്രശസ്തരായ ആത്മീയ ഗുരുപൂജ്യരുടെ മുരീദുമാരുടെ ഭാഗമാകുകയുമുണ്ടായി. ആത്മീയ പടവുകളിൽ താണ്ടി കടന്ന് ഗുരുക്കന്മാരെ പോലും അത്ഭുതപ്പെടുത്തിയ ശൈഖ്:മാമുക്കോയ ഖിർക്കകളും, ത്വരീഖത്തുകളിലെ ഇജാസിയ്യത്തും (പകർന്നു നൽകാനുള്ള അനുമതി) കരസ്ഥമാക്കി മശായിഖ് (മുഖ്യഗുരു) ആയി മാറി. പ്രധാന ഗുരുവായിരുന്ന ശൈഖ് മുഖദ്ദസ് ജമാലുദ്ദീൻ അൽ ഗൗസിയാൽ ഖാദിരിയ്യ ചിശ്തിയ്യ ത്വരീഖകളുടെ ഖലീഫയായി ഷംസുദ്ദീൻ നിയമിക്കപ്പെട്ടു.
പോരാട്ടത്തിനായി ബാറൂസിയിൽ പോകാനുള്ള ശ്രമം വിജയിക്കാതിരുന്നതിനെ തുടർന്ന് മക്ക, മദീന, ഏദൻ, യമൻ തുടങ്ങിയസ്ഥലങ്ങളിൽ തീർത്ഥാടന യാത്രയും ദേശാടനവും നടത്തി. യമനിൽ നിന്നും സാമൂതിരിയുടെ പായകപ്പലിൽ കയറി 25,08,1566 (18 സഫർ 974) ന് കോഴിക്കോട്ടേയ്ക്ക് തിരിച്ചെത്തി.
ആധ്യാത്മിക സോപാനത്തിൽ പ്രശസ്തനായി മാറിയെങ്കിലും സുഖഭോഗങ്ങളിൽ നിന്നൊഴിഞ്ഞു ദരിദ്രരായ ജനങ്ങൾക്കൊപ്പം സമയം ചിലവിടാനായിരുന്നു അദ്ദേഹത്തിന് താൽപര്യം. അന്നത്തെ പൊന്നാനി മഖ്ദൂമും ഖാദിരിയ്യ സരണിയിലേ അധ്യാത്മജ്ഞാനിയുമായിരുന്ന സുപ്രസിദ്ധ പണ്ഡിതൻ അബ്ദുൽ അസീസ് മഖ്ദൂം മാമുക്കോയ ശൈഖിനെ ക്ഷണിച്ചു കൊണ്ട് പോകുകയും കൂടെ താമസിപ്പിച്ച് സൗഹൃദബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തു. മഖ്ദൂമിന്റെ ആവശ്യപ്രകാരം പൊന്നാനി യോദ്ധാക്കൾക്കു ഖാദിരിയ്യ ആത്മീയ നേതൃത്വം നൽകി.ഇപ്രകാരം കുഞ്ഞാലി മരക്കാർ രണ്ടാമൻ കുഞ്ഞാലി മൂന്നാമൻ , കുഞ്ഞാലി നാലാമൻ എന്നിവർ മാമുക്കോയ ശൈഖിൽ നിന്നും ത്വരീഖത്ത് സ്വീകരിച്ച മുരീദന്മാർ (ആത്മീയ ശിഷ്യന്മാർ) ആണ്.
(974 റംസാൻ) മാസം പൊന്നാനി തുറമുഖം ആക്രമിച്ച പോർച്ചുഗീസുകാർ പള്ളി കത്തിക്കുകയും, വിശ്വാസികളെ വധിക്കുകയും, സ്ത്രീകളെ പെടുത്തുകയും ചെയ്ത വാർത്തയറിഞ്ഞു ആത്മീയ ശിഷ്യരായ യോദ്ധാക്കൾ അബുൽ വഫ ധ്യാനമിരുന്ന സാബ്രിയിലേക്ക് നിർദ്ദേശമാരാഞ്ഞു വന്നു. തിരിച്ചു ആക്രമിക്കാൻ കൽപ്പിച്ചു അവരെ റുഖ്‌യ എന്ന കാര്യം നൽകി അദ്ദേഹം അനുഗ്രഹിച്ചു യാത്രയാക്കി. കുഞ്ഞാലി രണ്ടാമൻറെ നേതൃത്വത്തിൽ നടന്ന തിരിച്ചടിയിൽ പോർച്ചുഗീസുകാർ തറപറ്റുകയും അവരുടെ കപ്പലുകളും ചരക്കുകളും മറ്റും മാപ്പിള പോരാളികൾ പിടിച്ചെടുക്കുകയും ചെയ്തു പൊന്നാനിയിൽ നിന്നും മടങ്ങിയ ശൈഖ് കുറ്റിച്ചിറ ജുമുഅത്ത് പള്ളിയുടെ മുകൾ തട്ടിൽ ഖൽവത്ത് അനുഷ്ഠിച്ചു. ധ്യാന നിമഗ്ദനായി കഴിഞ്ഞ സന്യാസിയെ ദർശിക്കാൻ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും പ്രശ്നപരിഹാരങ്ങൾക്കായി സന്ദർശന പ്രവാഹത്തിനു കുറ്റിച്ചിറ സാക്ഷ്യം വഹിച്ചു . നേർച്ചയായി ലഭിക്കുന്ന ഉപഹാരങ്ങൾ ഉപയോഗിക്കാതെ അഗതികൾക്കിടയിൽ വിതരണം ചെയ്യുകയായിരുന്നു പതിവ്. പ്രശസ്തനായ ദിവ്യപുരുഷനെ കാണാൻ കോഴിക്കോട് രാജ്യാധിപനായ അന്നത്തെ സാമൂതിരി കുറ്റിച്ചിറ പള്ളിയിലേക്ക് എഴുന്നളുകയും ആവശ്യമുള്ളത് എന്തും ചോദിക്കാനുള്ള സമ്മതം നൽകുകയും ചെയ്തെങ്കിലും തനിക്കൊന്നും ആവിശ്യമില്ല വിശ്വാസികളോട് അങ്ങ് നീതിപൂർവ്വം പെരുമാറണം എന്ന അപേക്ഷ ശൈഖ് സമർപ്പിക്കുകയും സാമൂതിരി സഹർഷം അത് സ്വീകരിക്കുകയും ചെയ്തുവെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം.
പോർച്ചുഗീസ് അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ചാലക ശക്തിയായി പ്രവർത്തിച്ച ഈ സന്യാസിവര്യനെ ആദരവ് നൽകിയായിരുന്നു സാമൂതിരി സമീപിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ അനുഗ്രഹങ്ങൾക്കും പ്രാർത്ഥനകൾക്കും സാമീപ്യത്തിനും രാജ്യാധിപൻ വലിയ വില നൽകിയിരുന്നു
പ്രസിദ്ധമായ 1971 ചാലിയം യുദ്ധം സംബന്ധിച്ച സൈനിക ചർച്ചകൾ സാമൂതിരി നടത്തിയത് അബുൽ വഫായുടെ സാന്നിധ്യത്തിലായിരുന്നു ശൈഖ് ധ്യാനമിരിക്കുന്ന കുറ്റിച്ചിറ പള്ളിയിലായിരുന്നു തന്ത്രപ്രധാനമായ ഈ നടന്നത്.ശക്തമായ സൈനിക നീക്കം നടത്തിയിട്ടും കോട്ട പിടിക്കാനാകാതെ വന്നപ്പോൾ പറങ്കികളെ തുരത്താതെ ഭക്ഷണം കഴിക്കില്ലെന്ന് സാമൂതിരി തീരുമാനിച്ചു.
വ്യാകുലപ്പെട്ട 'അമ്മ മഹാറാണി' ഈ ദിവ്യൻറെ അടുക്കലേക്ക് ആശങ്ക അറിയിച്ചു ആളയയച്ചു. അബുൽ വഫ കുഞ്ഞാലി മൂന്നാമനെയും നാലാമനെയും വിളിച്ചു വരുത്തി. അധികം വൈകാതെ തന്നെ യുദ്ധത്തിൽ സാമൂതിരി സേന വിജയം നേടി.
1 380
കേരളത്തിലെ ആത്മീയ വൈജ്ഞാനിക മേഖലകളിൽ അനൽപമായ സംഭാവനകളർപ്പിച്ച ബുഖാരി സാദാത്തിലെ അതുല്യനായ സാഹിത്യ സാമ്രാട്ടും ചരിത്രപണ്ഡിതനും സൂഫിവര്യനുമായ ചാവക്കാട് കടപ്പുറം സ്വദേശി ഇമാമുസ്സാഹിലി വലിയ ഹാമിദ് കോയമ്മ തങ്ങൾ അൽ ബുഖാരി(ന:മ) രചിച്ച അതിമനോഹരമായ പ്രവാചക പ്രകീർത്തനമായ മബ് ലഗുൽ മൻവി യെന്ന അപ്രകാശിത മൗലിദ് ഗ്രന്ഥം ഇനി മലയാളിയുടെ കരങ്ങളിലേക്ക്.
നൂറുൽ ഉലമ പ്രസാധനം ചെയ്ത ഗ്രന്ഥത്തിന്റെ കോപ്പികൾ ജാമിഅഃ സമ്മേളന നഗരിയിൽ ലഭ്യമാണ്.
1 380
ജ്ഞാന സാഗര സ്മരണയിൽ ഒരു ധന്യ ദിനം .
2023 ഡിസംബർ 21 വ്യാഴം
അഭിവന്ദ്യ ഗുരു ശയ്ഖുനാ ബഹ്റുൽ ഉലൂം ഉസ്താദുൽ അസാതിദ: OK സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ ( ന മ ) മഹാനുഭാവന്റെ ഇരുപത്തി രണ്ടാം വിയോഗ വാർഷിക ദിനം !
ഓർമ്മകൾ മിന്നി മറയുന്ന മനസുമായി ഒതുക്കുങ്ങലിലെ ആ പുണ്യ ഭവനത്തിലേക്കു നടന്നടുക്കുമ്പോൾ ശുഭ്ര വസ്ത്രധാരികളാൽ ഗുരു ഭവന മുറ്റവും അന്ത്യ വിശ്രമ കേന്ദ്ര പരിസരവും നിബിഢമായിരിക്കുന്നു , റഈസുൽ ഉലമയും ബദ്റുസ്സാദാത്ത് ഖലീൽ ബുഖാരി തങ്ങളും മുഹ്യിസ്സുന്ന: പൊന്മള ഉസ്താദും ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യം !
ശയ്ഖുനായുടെ ആത്മീയ സന്തതികളും പേരമക്കളുമടങ്ങുന്ന പണ്ഡിത പ്രതിഭകൾ വിവിധ ദിക്കുകളിൽ നിന്നും വന്നു കൊണ്ടിരിക്കുന്നു ,
വരുന്നവരൊക്കെ ആദ്യം ശയ്ഖുനായുടെ സന്നിധിയിൽ സിയാറത്തു ചെയ്യുന്നു ;
വേദിയിൽ മർഹൂം
വൈലത്തൂർ ബാവ ഉസ്താദ് ( ന മ ) രചിച്ച ശയ്ഖുനായുടെ ഗുണഗണങ്ങൾ കോർത്തിണക്കിയ മൗലിദ് العذب المعين لمدح العلامة زين الدين
പാരായണവും നടക്കുന്നു ,
പണ്ഡിത നേതാക്കൾ അവിടുത്തെ ജ്ഞാന ധന്യമായ ജീവിതത്തിന്റെ വിസ്മയാവഹമായ ഏടുകൾ അനാവരണം ചെയ്യുന്നു . അപ്പോൾ മാതൃകാ യോഗ്യനായ ഉഖ്റവിയ്യായ ആലിമിനെ നാം ഖൽബിന്റെ കണ്ണാൽ കാണുകയായിരുന്നു .
ഖലീൽ ബുഖാരി തങ്ങളവർകളുടെ അനുസ്മരണ പ്രഭാഷണത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് മലപ്പുറത്ത് വിജ്ഞാന വിപ്ലവം സൃഷ്ടിച്ച മഅദിൻ സ്ഥാപനങ്ങളുടെ ആരംഭ ഘട്ടത്തിൽ ഒരു കെട്ടിടം ഉദ്ഘാടനം ചെയ്തു കൊണ്ട് ശയ്ഖുനാ പ്രാർത്ഥന നടത്തിയ രംഗമാണ് .
ഹൃദയാന്തർഭാഗത്തു നിന്നും നിർഗളിച്ച ഇഖ്ലാസിന്റെ തങ്കത്തൂവാലയാൽ ആവരണം ചെയ്ത രത്ന സമാനമായ പ്രാർത്ഥനാ വചനങ്ങൾ ! അവയുടെ ഒഴുക്കിനിടയിൽ ഖൽബു പിടഞ്ഞ് കണ്ണു നിറഞ്ഞ് അവിടുന്ന് മൊഴിഞ്ഞു പോൽ !
اللهم انصر من نصر دين .......
ശയ്ഖുനായുടെ ഇഷ്ട പ്രാർത്ഥനകളിലൊന്നാണിത് . കാരണം അവിടുന്ന് ജീവിതം സമർപ്പിച്ചത് സമ്പൂർണ്ണമായും അല്ലാഹുവിനും അവന്റെ ദീനിനും വേണ്ടി മാത്രമായിരുന്നല്ലോ !
സൗകര്യങ്ങളുടെ പരിമിതിയിൽ പ്രയാസകരമായ ഘട്ടത്തിൽ ; തന്റെ ജീവിത സൗഭാഗ്യമായ ജാമിഅ: ഇഹ്യാഉസ്സുന്ന: യിലെ പഴയ മസ്ജിദിനോട് ചേർന്ന് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിലും പ്രസ്തുത പ്രാർത്ഥനാ വചനം ഗദ്ഗദത്തോടെ അവിടുന്ന് ഉച്ചരിച്ചപ്പോൾ ആ മനോഹര വദനത്തിലുണ്ടായ ഭാവപ്പകർച്ചകൾ ഇപ്പോഴും ഞങ്ങളുടെ കണ്ണിലുണ്ട് .
മഹാനുഭാവന്റെ ധന്യ ജീവിതം സാധ്യമാം വിധം പകർത്തിയ " തലമുറകളുടെ ഗുരു സാഗരം " കന്നഡ പരിഭാഷയും റഈസുൽ ഉലമാ സുലൈമാൻ ഉസ്താദിന്റെ പുത്രനും അവിടുത്തെ നിഴലു പോലെ അനുധാവനം ചെയ്യുന്ന ധിഷണാ ശാലിയായ പണ്ഡിതനുമായ അബ്ദുല്ലാഹ് അഹ്സനി ഉസ്താദിന്റെ വിശ്രുത രചനയായ دقائق الكنز ന്റെ പുതിയ പതിപ്പും വേദിയിൽ പ്രകാശനം ചെയ്യപ്പെട്ടു .
ശയ്ഖുനായുടെ പ്രധാന ശിഷ്യരിൽ ഒരാളും മുസ്‌ലിം ഉമ്മത്തിന്റെ അമരക്കാരനുമായ സുൽത്താനുൽ ഉലമായുടെ ; രോഗം തീർത്ത അവശതകൾ മറന്ന് പ്രിയ ഗുരുവിന്റെ ഗുരുത്വം കാംക്ഷിച്ചു കൊണ്ടുള്ള ആ
ആഗമനം ഏറെ സന്തോഷ ഭരിതമായി .
വേദിയിൽ കാന്തപുരം ഉസ്താദിന്റെ പാദം പതിഞ്ഞ ഉദ്വേഗം നിറഞ്ഞ നിമിഷത്തിൽ റഈസുൽ ഉലമാ സുലൈമാനുസ്താദ് സുൽത്വാനുൽ ഉലമായുടെ ആഫിയത്തിനും ദീർഘായുസിനും വേണ്ടി പ്രാർത്ഥിക്കുന്നു , പ്രഭാഷണാനന്തരം കാന്തപുരം ഉസ്താദ് റഈസുൽ ഉലമാ സുലൈമാൻ ഉസ്താദ് അവർകൾക്കു വേണ്ടിയും സമാന മായ ദുആ ചെയ്യുന്നു ; എന്തൊരു ആത്മ ബന്ധം ,
എത്ര മേൽ പരിശുദ്ധമായ പിരിശം വിരിയുന്ന സമ്പർക്കം . പരസ്പരം ചെളി വാരിയെറിയുന്ന പ്രഭാഷണ കോപ്രായങ്ങൾക്കിടയിൽ ശയ്ഖുനായുടെ ഈ രണ്ടു ആത്മീയ സന്തതികൾ അനുധാവനത്തിന്റെ അനർഘ മാതൃക അനാവരണം ചെയ്യുകയായിരുന്നു .
അഭിമാനിക്കാം ഈ മഹനീയ നേതൃത്വത്തിൻ കീഴിലാണ് നാമെന്ന് ഓർത്ത് .
ശയ്ഖുനായുടെ ആത്മീയ ശിഷ്യത്വത്തിലൂടെ മഖ്ദൂമിയൻ താവഴിയിൽ കണ്ണി ചേരാൻ ലഭിച്ച മഹാ സൗഭാഗ്യമോർത്ത് !
നാഥൻ ആ രാജാക്കളോടും പരിവാരങ്ങളോടുമൊപ്പം മുത്തു നബി (സ്വ) യുടെ ചാരെ സ്വർഗ്ഗീയ ഉദ്യാനത്തിൽ നമുക്കും ആത്മ ബന്ധമുള്ളവർക്കും സംഗമം സാധ്യമാക്കട്ടെ ;
سلاما عليك يا بحر العلوم
1 380
ലോക മുസ്‌ലിംങ്ങൾ തിരുപ്പിറവി സന്തോഷ പൂർവ്വം വരവേൽക്കുന്ന ഈ സുന്ദര ദിനത്തിൽ..
സന്തോഷങ്ങൾ അറിയിക്കുന്ന ഇതര മത സുഹൃത്തുക്കളുടെ ആശംസകൾക്ക് താഴെ.. അസഹിഷ്ണുതയോടെ പ്രതികരിക്കുന്ന വഹാബി മനസ്സ് എന്തൊരു മലീമസമാണ്.
സ്നേഹം, അതു പറഞ്ഞു മനസ്സിലാക്കി തരേണ്ട ഒന്നല്ല. ഹൃദയത്തിൽ നിന്നും ഉണ്ടാവേണ്ടതാണ്.
قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُواْ هُوَ خَيْرٌ مِّمَّا يَجْمَعُونَ (يونس - 58)
തിരുനബി സ്നേഹത്തെക്കുറിച്ച് നിങ്ങൾ പടച്ചുണ്ടാക്കിയ യുക്തിവാദങ്ങൾക്ക് മറുപടി പോയിട്ട് അവഗണന പോലും അർഹിക്കുന്നില്ല.
വിമർശകരെ വഴിമാറുക..കാലം നിങ്ങൾക്ക് കണക്കുതീർത്തു തരിക തന്നെ ചെയ്യും..
1 380
മൗലിദും മൗലിദ് ആഘോഷവും തിരുനബി (സ) യുടെ കാലം മുതൽ ഉണ്ട്.
കാലം പുരോഗമിക്കുന്നതിനനുസൃതമായി നമ്മുടെ ജീവിത ചുറ്റു പാടുകളിലും ഭൗതിക സാഹചര്യങ്ങളിലും ഉണ്ടായ പരിഷ്കാരങ്ങൾ മൗലിദിലും ഉണ്ടായിട്ടുണ്ട്. അതിനെ എങ്ങനെയാണ് തെറ്റെന്നു പറയാൻ കഴിയുക.?
ആ മാറ്റം ബിദ്അത്ത് അല്ലേ, എന്ന സമർത്ഥം എന്ന് തോന്നിക്കുന്ന ചോദ്യമാണ് വരുന്നത്.
ബിദ്അത്തിൽ നല്ലതും ഉണ്ട് എന്നുപറഞ്ഞാൽ, അത് സഹാബത്തിന് തിരിഞ്ഞില്ലേ.? എന്നതാണ് സ്റ്റോർ ചെയ്ത് വെച്ച മറുചോദ്യം.
അങ്ങനെയാണെങ്കിൽ പിന്നെ بدعه حسنه ക്ക് ഒരു ഉദാഹരണം പറയാൻ ആർക്കാണ് കഴിയുക.?
ഉദാഹരണത്തിന് മുത്ത് നബി (സ) തങ്ങളുടെ ഈത്തപ്പന പള്ളിക്ക് പകരം നാലും അഞ്ചും നില മാർബിൾ കെട്ടിടങ്ങൾ ആയതും അഹ്ലുസ്സുഫയിൽ നിന്ന് വിശാലമായ അറബിക് കോളേജുകളിലേക്ക് പരിവർത്തനം സംഭവിച്ചതും നമുക്കറിയുന്നതാണ്.
ഇവിടെയെല്ലാം, അത് സ്വഹാബത്തിന് തിരിഞ്ഞില്ലേ എന്ന ചോദ്യം വരുന്നില്ലേ..?
ചുരുക്കത്തിൽ, ഇക്കൂട്ടരുടെ വിയോജിപ്പ് നബിദിനത്തോടല്ല, മറിച്ച് പ്രവാചക സ്നേഹത്തോടാണ്.
ഇത്തരം ഫിത്നക്കാരുടെ കെണി വലയിൽ പെട്ടുപോയവർ ന്യായീകരണങ്ങൾ കണ്ടെത്തുന്നതിന് പകരം മനസ്സിരുത്തി ആലോചിക്കുക, ഈ ദിവസത്തിന്റെ ബറക്കത്ത് കൊണ്ട് നാഥൻ സത്യഗ്രഹിക്കാൻ അവർക്ക് കൂടെ ഭാഗ്യം നൽകട്ടെ..
ആമീൻ
1 380
Edit, Sign and Share PDF files on the go. Download Acrobat Reader for mobile: https://adobeacrobat.app.link/Mhhs4GmNsxb
1 380
محبوب کی محفل کو محبوب سجاتے ہیں
آتے ہے وہی جن کو سرکار بلاتے ہیں
മെഹ്ബൂബ് കീ മെഹ്ഫില്‍ കോ മെഹ്ബൂബ് സജാതേ ഹൈ!
ആതേ ഹൈ വഹീ ജിന്‍ കോ സര്‍കാര്‍ ബുലാതേ ഹൈ!
മൗലിദ് വിരുദ്ധരെയുംമൗലിദ് പരിപാടിക
ളോട് പല കാരണങ്ങളാലും വൈമുഖ്യം കാണിക്കുന്നവരെയും ഒരു പോലെ ചിന്തിപ്പിക്കേണ്ടതാണ് ഉറുദുവിലുള്ള അതി മനോഹരമായ ഈ ഈരടികള്‍! മെഹ്ബൂബിന്‍റെ (മുത്തു നബിയുടെ ) ആഘോഷ സദസ്സുകള്‍ ചമയിച്ചൊരുക്കുന്നത് മെഹ്ബൂബ് (പ്രവാചക പ്രേമി) മാത്രമാണ്!
ആരെയാണോ ലോകത്തിന്‍റെ നേതാവ് ക്ഷണിച്ചു വരുത്തുന്നത് അവര്‍ മാത്രമാണ് (മൗലിദാഘോഷത്തിന്) വന്നെത്തുന്നത്!
