മൗലിദ് പഠനം
Kanalga Telegram’da o‘tish
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Ko'proq ko'rsatish1 380
Obunachilar
Ma'lumot yo'q24 soatlar
+37 kun
+1530 kun
Postlar arxiv
1 380
എനിക്കത് പറഞ്ഞു തരണമെന്ന് അലി(റ) പറഞ്ഞു.
പ്രിയനെ, നമ്മുടെ കല്യാണത്തിന് മുമ്പ് എന്നോട് ഉപ്പ ചോദിച്ചു: 400 ദിർഹം മഹറിന് നിന്നെ അലിക്ക് നികാഹ് ചെയ്തു കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു, നിനക്ക് തൃപ്തിയാണോ?
എനിക്ക് അലിയാർ തങ്ങളെ തൃപ്തിയാണ് ഉപ്പാ, ദിർഹമിനെ ഞാൻ തൃപ്തിപ്പെടുന്നില്ല.
ഉടനെ ജിബ്‌രീൽ (അ) വന്നിട്ട് പറഞ്ഞു: സ്വർഗ്ഗവും അതിലുള്ള മുഴുവനും ഫാത്തിമ ബീവിക്ക് അല്ലാഹു മഹറാക്കിയിരിക്കുന്നു.
എന്നിട്ടും ഫാത്തിമ ബീവി വിടുന്ന മട്ടില്ല, എനിക്കതും തൃപ്തിയായില്ല. മഹതി പ്രതികരിച്ചു.
പിന്നെയെന്താണ് നീ ഉദ്ദേശിക്കുന്നത്? മുത്തു നബി(ﷺ ) വളരെ സൗമ്യമായി ചോദിച്ചു: അങ്ങയുടെ ഉമ്മത്തിന്റെ ശഫാഅത്ത് എനിക്ക് ഉറപ്പ് തരണം. എന്‍റെയുപ്പ അതാണല്ലോ ഏറ്റവും കൂടുതൽ ചിന്തിച്ചിട്ടുള്ളതും.
ഉടനെ ജിബ്‌രീൽ(അ) ഒരു പേപ്പറുമായി വന്നു, അതിൽ ഉമ്മത്തിന് ശഫാഅത്ത് ഉണ്ടെന്നും എഴുതിയിട്ടുണ്ട്. ഞാനതും കൊണ്ട് മഹ്ശറയിൽ വരും റബ്ബിന്റെ മുമ്പിൽ സമർപ്പിക്കുകയും ചെയ്യും.
അന്ത്യ നാളിൽ ഒരാൾ വിളിച്ചു പറയുമത്രെ; ഓ, സമൂഹമേ... ഫാത്തിമ ബീവി സ്വിറാത്ത് കടക്കുന്നത് വരെ നിങ്ങളുടെ കണ്ണുകൾ അടക്കണം. ജീവിതകാലത്ത് അവർ അത്രയും സൂക്ഷിച്ചവരാണ്.
ഓർമ്മകളും വിരഹവും പറഞ്ഞു കണ്ണീർ വാർക്കുകയാണ് രണ്ടുപേരും.
പെട്ടെന്ന് ഫാത്തിമ ബീവി തന്റെ പരിചാരികയോട് ഇനിയാരെയും റൂമിലേക്ക് കടത്തിവിടരുത്, ഞാൻ ദിക്ർ, സ്വലാത്ത് ചൊല്ലിക്കിടക്കുകയാണെ ന്നും പറഞ്ഞ് മുത്തു നബി ഉപയോഗിച്ച സുഗന്ധവും പുരട്ടി ഒരു തുണികൊണ്ട് മുഖവും മറച്ച് കണ്ണടച്ചു കിടന്നു.
സമയമായി, ഫാത്തിമ ബീവി ഈ ലോകം വെടിയുന്നു. അല്ലാഹു റൂഹ് പിടിക്കാൻ കൽപ്പിച്ചു.
മുത്തു നബിയുടെ സൗന്ദര്യവും നടപ്പും ശൈലിയും ഒത്തിണങ്ങിയ പുന്നാര മകൾ യാത്രയാവുന്നതറിഞ്ഞ് ആകാശം കരഞ്ഞു, ഭൂമി പിടച്ചു, സർവ്വ ജീവജാലങ്ങളും വിതുമ്പുന്നു.
മദ്റസയിൽ പോയിരുന്ന ഹസനും ഹുസൈനും തിരികെ വന്നു, ഉമ്മീ...ളുഹാ നിസ്കരിക്കാൻ സമയമായി, എഴുന്നേൽക്ക്.... പൊന്നുമ്മ ഈ ലോകത്ത് നിന്നും വിട പറഞ്ഞതറിയാതെ പിന്നെയും വിളിച്ച് കൊണ്ടിരിക്കുകയാണ് ആ നിഷ്കളങ്ക ബാല്യങ്ങൾ.
ഉമ്മയുടെ മുഖമക്കന നീക്കി നോക്കിയപ്പോൾ അന്തരീക്ഷമാകെ പ്രഭാമയം. വേദനയോടെയവർ മനസ്സിലാക്കി, ഇല്ല... ഇനി ഉമ്മ തിരിച്ചു വരില്ലെന്ന്...
രണ്ടു പേരും വാവിട്ടു കരഞ്ഞു കൊണ്ടിരിക്കുന്നു, അയൽവാസികളും നാടൊന്നാകെ വഫാത്ത് താങ്ങാൻ കഴിയാതെ വിതുമ്പുകയാണ്. വിവരമറിഞ്ഞ് അലി (റ) പള്ളിയിൽ നിന്നെത്തി.
പ്രിയതമയുടെ മുഖത്ത് നോക്കി കരയുമ്പോൾ പണ്ട് മുത്ത് നബി പറഞ്ഞത് ഓർക്കുന്നുണ്ട്, അലി (റ)." ഫാത്തിമ സ്വർഗ്ഗത്തിലും നിന്റെ ഭാര്യയായിരിക്കും"
അലി (റ)തന്നെ മയ്യിത്ത് പരിപാലനം നടത്തി.
ജീവിതകാലത്ത് അന്യ പുരുഷന്മാർ ആരും ഫാത്തിമ ബീവിയുടെ ഔറത്ത് കണ്ടിട്ടില്ല,മരണസമയത്തും അങ്ങനെ തന്നെ.
കൂട്ടുകാരെ, മരണസമയത്തും
നമ്മുടെ രക്ഷക്ക് വേണ്ടി മാത്രം വാശി പിടിച്ച, ജീവിതം മുഴുവനും അന്യരെ കാണാതെ സൂക്ഷ്മത പുലർത്തിയ,
ഭർത്താവിന്റെ ഇല്ലായ്മകളിൽ വല്ലായ്മ പറയാതെ കൂടെ നിന്ന പൊന്നുമ്മ ഫാത്തിമ ബീവി(റ) നമുക്ക് മാതൃകയാണ്.
1 380
ബീവി ഫാത്തിമ (റ): മാനവികതയുടെ മാതൃക മഹിള
❇️❇️❇️❇️❇️❇️❇️❇️
മുത്തു നബി(ﷺ )യുടെ കരളിന്റെ കഷണമായ ഫാത്തിമ ബീവി(റ). മകൾക്ക് വിവാഹ പ്രായമായപ്പോൾ തെരഞ്ഞെടുത്തത് മഹാനായ അലി(റ)വിനെയാണ്.മാതൃകാപരമായ ദാമ്പത്യം. ആരെയും കരയിപ്പിക്കും ഫാത്തിമ ബീവിയുടെ അവസാന സമയങ്ങൾ.
അലി(റ) ഒരു ദിവസം വീട്ടിലേക്ക് ചെന്നപ്പോൾ ഫാത്തിമ ബീവി(റ) തകൃതിയായി വീട്ടുജോലികൾ ചെയ്തു തീർക്കുകയാണ്. മക്കളായ ഹസൻ, ഹുസൈനെ കുളിപ്പിക്കുന്നു, തല തോർത്തി കൊടുക്കുന്നു, വസ്ത്രം ധരിപ്പിക്കുന്നു. ഇതിനിടയിൽ തന്നെ ഖുബൂസും ഉണ്ടാക്കുന്നുണ്ട്. ചെറിയ മക്കളുള്ള എല്ലാ ഉമ്മമാരുടെയും അവസ്ഥ ഇത് തന്നെയാണല്ലോ. പക്ഷേ അലി(റ) യെ കണ്ടുവെങ്കിലും കണ്ട ഭാവം നടിച്ചിട്ടില്ല.
അല്ലെങ്കിൽ ഒന്നു കാണുമ്പോഴേക്ക് സ്നേഹം കൊണ്ട് പൊതിയുന്നയാളാണ്. ഇന്നെന്ത് പറ്റി ആവോ,ഇങ്ങനെയൊക്കെ ചിന്തിച്ച് അലി(റ) ചോദിച്ചു: ഫാത്തിമാ.. എന്നെ കണ്ടിട്ടും ഇതു വരെ മിണ്ടാതിരുന്നതെന്തേ? ആദ്യായിട്ടാണല്ലോ ഇങ്ങനെ!
കേട്ടയുടനെ ഫാത്തിമ ബീവി ഇങ്ങനെ പറഞ്ഞു: ഞാനൊരു വിരുന്നു പോകാൻ ഉദ്ദേശിക്കുന്നുണ്ട്, മക്കളെയും നിങ്ങളെയും തൽക്കാലം കൂട്ടാൻ പറ്റില്ല.
പോകുന്നതൊക്കെ കൊള്ളാം, എപ്പഴാ മടക്കം?
ദേഷ്യം പിടിക്കാതെ തന്നെ അലി (റ)ചോദിച്ചു. നമ്മളെങ്ങാനുമായിരുന്നുവെങ്കിൽ അടിയും ചീത്തയുമൊക്കെയായിട്ട് രംഗം വഷളാക്കിയേനെ. പണ്ഡിതന്മാർ ആവർത്തിച്ച് പറഞ്ഞതും ഇതു കൊണ്ടാണ്, ഈ ദാമ്പത്യത്തിൽ നമുക്ക് മാതൃകയുണ്ടെന്ന്.
ഖിയാമത്ത് നാളാവുന്നതു വരെ ഞാൻ മടങ്ങി വരില്ല, ഇടി വെട്ടേറ്റത് പോലെയുള്ള മറുപടി.
അലി(റ) സ്തംഭിച്ചു നിൽക്കുന്നു: എന്താ ഫാത്തിമാ ഈ പറയണേ..? നിന്നോടാരാ ഇതൊക്കെ പറഞ്ഞത്..?
കണ്ണു നിറഞ്ഞു കൊണ്ട് ഫാത്തിമ ബീവി പറയുന്നു: ഞാനെന്റെ ഉപ്പാനെ (മുത്തു നബിﷺ ) സ്വപ്നം കണ്ടു. ഒരുപാട് കാലമായീലെ, കാണാൻ പൂതി പെരുത്തെന്നും ഞാൻ നിന്നെ കാത്തിരിക്കുകയാണെന്നും.
ഇതു കേട്ടതോടെ അലി(റ) പൊട്ടിക്കരഞ്ഞു, ഫാത്തിമ ബീവിയും. ജീവനേക്കാൾ പ്രണയിച്ച പ്രിയതമ എന്നെ വിട്ടു പോവുകയാണ്. എന്ത് പറയണമെന്ന് അറിയാതെ വിറങ്ങലിച്ച് നിൽക്കുന്നുണ്ട് അലി (റ).
വിതുമ്പിക്കൊണ്ട് സ്വയം വേവലാതിപ്പെടുകയാണ് അലി(റ). "എല്ലാവരും പിരിയേണ്ടവരാണ്, നീ പോയാൽ പിന്നെ ഞാനില്ലാത്തത് പോലെയാണ്. നീയില്ലാതെ ഞാനെങ്ങനെ ജീവിക്കും.
തനിക്ക് രണ്ട് മക്കളെ സമ്മാനിച്ച, കൊടും ദാരിദ്ര്യത്തിലും പരിഭവങ്ങൾ പറയാതെ കൂടെ നിന്നവൾ, അതിനേക്കാളുപരി ഏറ്റവും കൂടുതൽ ഞങ്ങളെല്ലാം സ്നേഹിക്കുന്ന പുന്നാര നബിയുടെ മകൾ.അലി(റ) ദുഃഖത്തിന്റെ കൊടുമുടി കയറുകയാണ്.
ഫാത്തിമ ബീവി മക്കളെ വിളിച്ച് രണ്ടു പേരെയും മടിയിലിരുത്തി. ഇതൊന്നുമറിയാതെ നിഷ്കളങ്കമായി ചിരിച്ചു കൊണ്ടിരിക്കുന്ന മക്കളുടെ മുഖത്ത് നോക്കി യപ്പൊഴേക്കും ഫാത്തിമ(റ) ബീവി പൊട്ടിക്കരഞ്ഞു.
ഞാൻ പോയാൽ പിന്നെയാരാന്റെ മക്കളെ കുളിപ്പിക്കാ, ഉടുപ്പിടീച്ച് തരാ... എന്നും പറഞ്ഞ് തുരു തുരാ ചുംബിച്ച് കരയുകയാണ് ഫാത്തിമ ബീവി, വീടാകെ മൂകത, ദുഃഖം തളം കെട്ടി നിൽക്കുന്നു.
ഇതൊക്കെ കേട്ട് നെഞ്ചു പൊട്ടി വേദനിക്കുകയാണ് ഭർത്താവായ അലി (റ).
"മരണം വരുമെന്നറിയാം, പക്ഷേ ഇത്ര മേൽ പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാൻ കഴിയില്ല".
കവിൾ നനഞ്ഞുകൊണ്ട് അലി(റ) പറഞ്ഞു: ഫാത്തിമ.. നീ പോവുകയാണല്ലേ... നാളെ നിന്റെ ഉപ്പയെ കണ്ടു മുട്ടുമ്പോൾ എനിക്കും തങ്ങളെ അടുത്തേക്ക് എത്രയും പെട്ടെന്ന് വരാൻ ആഗ്രഹമുണ്ടെന്നും തങ്ങൾ ഇഷ്ടപ്പെടാത്ത എന്തെങ്കിലും എന്റെ ജീവിതത്തിൽ വന്നു പോയിട്ടുണ്ടെങ്കിൽ വിഷമിക്കരുതെന്നും പറയണം.
പിന്നെ... നിന്റെ മഹത്വം പൂർണ്ണമായി മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടാവില്ല, എന്നെപ്പറ്റി പരാതി പറഞ്ഞേക്കരുത്. ഞാനൊരു പാവമാണ്. എല്ലാം പൊരുത്തപ്പെടണം.
നാളെ മഹ്ശറയിൽ ചെല്ലുമ്പോ നന്മകളില്ലാതെ ഞാൻ വിഷമിക്കുമ്പോൾ ഈ പാവത്തെയും പരിഗണിക്കാൻ മുത്ത് നബിയോട് പറയണം.
ചങ്ക് പൊട്ടിപ്പോകുന്ന ഈ വാക്കുകൾ പറഞ്ഞു അലി(റ) കണ്ണീർ വാർക്കുന്നു.
ഇതൊക്കെ കേട്ട് താങ്ങാനാവാതെ വിതുമ്പിക്കരയുകയാണ് ഫാത്തിമ ബീവി: "ഓ, അലിയാർ തങ്ങളെ, എനിക്കും കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.ഞാൻ മരിച്ചാൽ എന്നെ കഫൻ ചെയ്യുന്നതും മറമാടുന്നതും നിങ്ങള് തന്നെയായിരിക്കണം.
ഞാൻ മരിച്ചാൽ എന്റെ മക്കൾ വല്ലാതെ വിഷമിക്കും, അനാഥരാകും, അതുകൊണ്ട് യത്തീം മക്കളെ കണ്ടാൽ പ്രത്യേകം പരിഗണിക്കണം, കൂടെ എന്നെയും ഓർക്കണം. എനിക്കും പൊരുത്തപ്പെട്ട് തരണം.
പിന്നെയെന്റെ പുന്നാര മക്കളായ ഹസൻ, ഹുസൈനെ ഒരിക്കലും തല്ലരുത്.
ഫാത്തിമ ബീവി തുടർന്നു, ഞാൻ ഉപ്പയെയും ആകാശത്തിലെ മലക്കുകളെയും കണ്ടിരുന്നു, പിന്നെയൊരു കാര്യം കൂടി പറയാനുണ്ട്. ഞാനെന്റെ പാത്രത്തിൽ സൂക്ഷിച്ച ഒരു പേപ്പറുണ്ട്, അതൊന്നു കൊണ്ടു വരാമോ?
അലി (റ) കൊണ്ടു വന്നതും ഫാത്തിമ ബീവി പറഞ്ഞു: എന്നെ മറമാടുമ്പോൾ ഈ പേപ്പറും കൂടി എന്നോട് ചേർത്ത് വെക്കണം.നിങ്ങളത്തിലേക്ക് നോക്കാൻ ശ്രമിക്കരുത്. പരമ രഹസ്യമാണിത്.
1 380
ഫാതിമ 'ഉൽകൃഷ്ട'യായിരുന്നു അതെ, ഫാത്തിമത്തുൽ ബതൂൽ. അനുഗ്രഹീതയായിരുന്നു,അതെ 'മുബാറക'.
അൽഅമീന്റെ പുത്രി 'അസ്സിദ്ധീഖ' (സത്യവതി) എന്നും അറിയപ്പെട്ടു.
ഫാതിമയുടെ അഞ്ചാം വയസ്സിലാണ് മുത്ത് നബിﷺക്ക് നുബുവ്വത്ത് ലഭിക്കുന്നത്. അവിടന്നങ്ങോട്ട് മുത്തുനബിﷺയുടെ കാവൽ മാലാഖയായിരുന്നു ഫാത്തിമ ബീവി. ഒരിക്കൽ മുത്ത് നബി ﷺ കഅബ ത്വവാഫ് ചെയ്യുകയാണ്. ഖുറൈശികൾ തിരുനബിﷺയെ കൂട്ടം കൂടി ആക്രമിക്കാനൊരുമ്പെട്ടു. ഒരുമിന്നലാക്രമണം പോലെ. ഇതുകണ്ട് നിന്ന ഫാത്തിമ ബീവി അലറിവിളിച്ചു. ആ വിളിയിൽ ശത്രുക്കൾ അമ്പരന്നു. അബൂബക്കർ സിദ്ധീഖ് (റ) ഓടിവന്നാണ് അന്ന് മുത്ത് നബിﷺയെ സംരക്ഷിച്ചത്.
ഫാതിമ ബീവി നിസ്കരിക്കാൻ രാത്രി എഴുന്നേറ്റാൽ അവരുടെ പ്രകാശം കൊണ്ട് അവിടമാകെ തിളങ്ങുമായിരുന്നു. ഉജ്ജ്വലമായ ആത്മീയ പ്രഭാവം ഫാത്തിമയിൽ നിറഞ്ഞു നിന്നിരുന്നു.
ആഇശ ബീവി (റ) പറയുന്നു: "ഫാതിമ ദൂരെ നിന്നു വരുന്നത് കണ്ടാൽ മുത്ത് റസൂൽ ﷺ എഴുന്നേറ്റ് നിൽക്കും. എന്നിട്ടവരെ സ്വാഗതം ചെയ്യും. ഉമ്മ വെക്കും. കൈപിടിച്ച് തന്റെ ചാരത്തിരുത്തും. നബി തിരുമേനിയാണ് (ﷺ) വരുന്നതെങ്കിൽ ഫാതിമബീവി ഓടിച്ചെന്നു അവിടത്തെ സ്വീകരിച്ചു ഉമ്മവെച്ചാനയിക്കും. ഇങ്ങനെയൊരു പിതാവിനെയും പുത്രിയെയും കാണാനാവില്ല."
ഫാത്തിമയുടെ (റ) സന്തുഷ്ടി റസൂൽ തിരുമേനിﷺയുടെ സന്തുഷ്ടിയാണ്. ഫാത്തിമയുടെ ദുഃഖം റസൂലിന്റെയും (ﷺ) ദുഖമായിരുന്നു.
"ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്. എന്റെ ശരീരത്തിന്റെ ഭാഗമാണ്. ഫാത്തിമയെ ദ്രോഹിക്കുന്നവൻ എന്നെയാണ് ദ്രോഹിക്കുന്നത്. എന്നെ ദ്രോഹിക്കുന്നവൻ അല്ലാഹുﷻവിനെയും"
പുത്രന്മാരില്ലാത്ത മുത്ത് നബിﷺക്ക് ഒരേയൊരു അനന്തരാവകാശിയെയാണ് അല്ലാഹു ﷻ നൽകിയത്. ലോകാവസാനം വരെ തന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നൊരു അനന്തരാവകാശി. "നാം അങ്ങേക്ക് കൗസർ നൽകിയിരിക്കുന്നു" എന്നല്ലേ ഖുർആൻ ഭാഷ്യം. അല്ലാഹു ﷻ മുത്ത് നബിﷺക്ക് നൽകിയ കൗസറാണ് ഫാതിമ..!!
ആ ജീവിതം ഒരു വിസ്മയമായിരുന്നു. ആ ചരിത്രം ഹൃദയത്തോട് ചേർത്തു വെച്ചുകൊണ്ടല്ലാതെ നമുക്കതേ കുറിച്ച് ഒന്നും പറയാൻ കഴിയില്ല...
1 380
🌹ഫാത്തിമ ബീവി (റ)🌹
❂••••••••••••••••••••••••••••••••••••❂
റമളാൻ മൂന്നിനാണ് ഫാതിമ ബീവി (റ) ഇഹലോകവാസം വെടിഞ്ഞത്...*
✍🏼മുത്ത് നബിﷺയുടെയും ഖദീജ ബീവി(റ)യുടെയും വിവാഹം കഴിഞ്ഞു. ആദ്യം പിറന്നത് സൈനബ, രണ്ടാമത് റുഖിയ്യ, മൂന്നാമത്തേത് ഉമ്മു ഖുൽസും. മൂന്നും പെൺകുട്ടികൾ. പെണ്ണായൊരു കുഞ്ഞു പിറന്നാൽ ജീവനോടെ കുഴിച്ചു മൂടിയിരുന്നൊരു സമൂഹത്തിൽ വിപ്ലവത്തിന്റെ മഹാ മുദ്രയായിരുന്നു ഈ പെൺകുട്ടികൾ. അവിടെ ആനന്ദത്തിന്റെ ആന്ദോളനങ്ങൾ, സന്തോഷവും ആഹ്ളാദവും കളിയും ചിരിയും...
ഖദീജ ബീവി (റ) വീണ്ടും ഗർഭിണിയായി. ഖാസിമും പിന്നീട് അബ്ദുല്ലയും പിറന്നു. രണ്ടാളും കുഞ്ഞു നാളിലെ മരണപ്പെട്ടു. ഇപ്പോൾ ഖദീജാബീവി(റ)ക്ക് അറുപതോടടുത്തു പ്രായം. ഒരു കുഞ്ഞിന് കൂടിയുള്ള സാധ്യത വളരെ കുറവ്. എന്നാൽ ഒരിക്കൽ കൂടി ഖദീജ ബീവി (റ) ഗർഭിണിയായി.
ഖുറൈശി ഗോത്രത്തിലും ഹാശിം തറവാട്ടിലും കുശുകുശുപ്പ്. ഇതെങ്കിലും ഒരാണാവേണമെ എന്ന പ്രാർത്ഥന. മുഹമ്മദിന്റെ (ﷺ) അന്തസ്സും പ്രൗഢിയും വാനോളം ഉയർത്തുന്നൊരു കുഞ്ഞു മോൻ...
എന്നാൽ അല്ലാഹുﷻവിന്റെ നിശ്ചയം മറ്റൊന്നായിരുന്നു. ആണിനേക്കാൾ പ്രൗഢിയും പ്രഭയും പരിശുദ്ധിയും സൗന്ദര്യവും ഓജസ്സും ശക്തിയുമുള്ള ഒരു പെൺകുട്ടിയെ നൽകാൻ..!!
അതെ, ആ കുട്ടിയാണ് ഫാതിമ (റ)..!!
മക്കയിൽ ഇതൊരു പ്രകമ്പനം തന്നെ സൃഷ്ടിച്ചു...
മക്കയിലെ പതിവ് രീതികളൊക്കെ മാറുകയാണോ..?
അതെ, ഫാതിമ പതിവുകളെയൊക്കെ തെറ്റിച്ചു. ഫാതിമ, 'പതിവ് സമ്പ്രദായങ്ങളിൽ നിന്ന് തെറ്റിയവൾ' തന്നെയായിരുന്നു. പുരുഷനേക്കാൾ വലിയ ധീരത ഫാതിമയുടെ സവിശേഷതയായി.
ഓർക്കുന്നില്ലേ..? അന്ന് കഅബയുടെ പരിസരത്തു മുത്ത് നബി ﷺ നിസ്കാരത്തിൽ സുജൂദിലായിരിക്കെ ഖുറൈശി കിങ്കരന്മാർ വന്നു ഒട്ടകത്തിന്റെ കുടൽമാല മുത്തുനബിﷺയുടെ കഴുത്തിലിട്ടത്..!!
അബൂജഹൽ, ശൈബത്ബ്‌നു റബീഅ, ഉത്ബത്ബ്‌നു അബീ മുഐത്, ഉമയ്യത്ബ്‌നു ഖലഫ് എല്ലാ ഖുറൈശി കിങ്കരന്മാരും കൂടെയുണ്ട്. ഉത്ബത്ബ്‌നു അബീ മുഐത് എന്നവനാണ് അബൂജഹ്ലിന്റെ വാക്ക് കേട്ട് ആ ക്രൂര കൃത്യം ചെയ്തത്.
കുഞ്ഞു മോളായ ഫാത്തിമയും അപ്പോൾ മുത്ത് നബിﷺയുടെ കൂടെ അവിടെയുണ്ട്. സുജൂദിൽ നിന്നും എഴുന്നേൽക്കാൻ പ്രയാസപ്പെട്ട പ്രിയപിതാവിന്റെ കഴുത്തിൽ നിന്നും ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽമാല ആ പിഞ്ചു കൈകൾ കൊണ്ട് ഫാതിമ പുറത്തെടുത്തു. വെള്ളം കൊണ്ട് വന്നു പൊന്നുപ്പാക്ക് തുടച്ചു കൊടുത്തു. ഒരു ഈറ്റപ്പുലിയെ പോലെ ഖുറൈശി കിങ്കരന്മാരുടെ അടുത്തേക്ക് ഓടിയെത്തി ആ പിഞ്ചു കുഞ്ഞു അവർക്ക് നേരെ കൈചൂണ്ടി വിരലുയർത്തി രോഷത്തോടെ പ്രതികരിച്ചു...
"പഹയന്മാരെ, നിങ്ങളെന്റെ ഉപ്പയോട് ഈ ക്രൂരത കാണിച്ചില്ലേ..!!"
ഖുറൈശികൾ അല്പനേരത്തേക്കെങ്കിലും അന്താളിച്ചു പോയി.
'ഉജ്ജ്വല കാന്തിയുളളവളായിരുന്നു ഫാതിമ, അതെ 'ഫാത്തിമത്തുസഹ്‌റ'!
സൗന്ദര്യത്തിൽ മാത്രമല്ല ദീനിലും ഭക്തിയിലും ജീവിതത്തിലുമുള്ള ഉജ്ജ്വല കാന്തിയുള്ളവൾ...
ഫാതിമ 'സ്ത്രീകളുടെ നേതാവ്' കൂടിയായിരുന്നു, അതെ 'സയ്യിദത്തുന്നിസാഅ'. ഉഹ്ദിൽ പരിക്ക് പറ്റിയ യോദ്ധാക്കളെ പരിചരിക്കാൻ നേതൃത്വം നൽകിയ ഫാതിമ സ്വർഗ്ഗത്തിൽ സ്ത്രീകൾക്ക് നേതൃത്വം കൊടുക്കും.
1 380
شدّتي عادمة بمدح جدتي فاطمة
Fathima Beevi Moulid
Title: SHIDDATHEE AADIMAH BI MAD'HI JADDATHEE FATHIMA(R) (A mawlid about Fathima(R))
Author: MUHAMMED HUSAIN THANGAL HUDAWI
https://drive.google.com/file/d/1EegbtOHcwZGCcSbtQM6bV2cr1kFkg6Bg/view?usp=drivesdk
Another
https://t.me/moulidstudy/1522
https://t.me/moulidstudy/247
Read more
https://t.me/moulidstudy/2141
1 380
നാട്ടുകൽ വലിയ്യുല്ലാഹ്
മലപ്പുറം പാലക്കാട് ഹൈവേയോരത്ത് കരിങ്കല്ലത്താണിക്കും മണ്ണാർക്കാടിനുമിടയിൽ സ്ഥിതിചെയ്യുന്ന നാട്ടുകൽ മഖ്‌ബറ ഏറെ പ്രശസ്തമാണ്. ദൈനംദിനം അനേകമാളുകൾ അവിടെ സിയാറത്ത് ചെയ്തുപോരുന്നു. ഊരും പേരും മറ്റു ചരിത്രവിവരണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ജനമനസ്സുകളിൽ ഉന്നതസ്ഥാനം നൽകി അല്ലാഹു നാട്ടുകൽ മഖാമിലെ മഹാനായ വലിയ്യിനെ ബഹുമാനിച്ചിരിക്കുന്നൂ എന്നുവേണം മനസ്സിലാക്കാൻ.
പലപ്പോഴായി അവിടെ സിയാറത് ചെയ്തിട്ടുണ്ട്. അൽഹംദുലില്ലാഹ്, ഇന്ന് വീണ്ടും അവിടെ എത്താൻ സാധിച്ചു. മഹാനരുടെ പേരിൽ മുഹമ്മദ് അബുൽഹസൻ മുസ്‌ലിയാർ പാലോട് രചിച്ച മൗലിദ് മഖാമിൽ കാണാം. അതിൽ നിന്നുള്ള ഏതാനും വിവരങ്ങൾ ബർകത്തിനായി താഴെ കുറിക്കാം.
'ഇസ്ഹാഖ്' എന്നാണ് മഹാന്റെ പേരെന്നു പറയപ്പെടുന്നു. ഇസ്‌ലാമികപ്രബോധനാർത്ഥം മലബാറിലെത്തിയവരാണ് അദ്ദേഹമെന്നാണ് കരുതപ്പെടുന്നത്. ഖുമൂലിനെ തെരഞ്ഞെടുത്ത മഹാത്മാവാണ് അദ്ദേഹമെന്ന് ചില ഉസ്താദുമാർ പറയുന്നത് കേട്ടിട്ടുണ്ട്.
മഹത്തുക്കളായ പണ്ഡിതർ വ്യക്തമാക്കിയത് പോലെ വഫാത്തിന്റെ ശേഷവും മഹാന്മാരുടെ കറാമത്തുകൾ നിലനിൽക്കുമല്ലോ. ഇവിടെയും അതുതന്നെ സംഭവിച്ചു. മഹാന്റെ ഖബ്റിന്റെ തലഭാഗത്തെ മീസാൻ കല്ല് അത്ഭുതകരമായി വളർന്നുകൊണ്ടിരുന്നു.
ഏകദേശം 15 മുഴത്തോളം നീളവും 3 മുഴത്തോളം വീതിയുമുള്ള വലിയ ഒരു കല്ലായി മാറി അത്. ആയിടക്ക് മഹാത്മാക്കളിൽ പെട്ട ഒരു വ്യക്തി അവിടെ സിയാറത്തിന് വരുകയും സിയാറത്തിന് ശേഷം തന്റെ വടികൊണ്ട് കല്ലിൽ അടിക്കുകയും ചെയ്തു. 'മതി, മതി' എന്ന അദ്ദേഹത്തിന്റെ വാക്കിന്റെ അസർ എന്നോണം കല്ലിന്റെ വളർച്ച നിന്നു. അദ്ദേഹത്തിന്റെ വടി തട്ടിയതോടെ കല്ലിന്റെ മൂന്നിലൊന്ന് വലിപ്പമുള്ള ഒരു കഷ്ണം മുറിഞ്ഞു വീഴുകയും ചെയ്തു. സുബ്ഹാനല്ലാഹ്... ആ മഹാൻ മമ്പുറം തങ്ങളാണെന്ന് പറയപ്പെടുന്നതായി ചില ഉസ്താദുമാർ പറയുന്നത് കേട്ടിട്ടുണ്ട്.
ഒരുനിലയോളം ഉയരത്തിൽ ആ മീസാൻ കല്ല് ഇന്നും മഖാമിൽ കാണാം. നിലംപതിച്ച കഷ്ണം മഖാമിന്റെ മുൻപിൽ ഹൈവേയോരത്താണ് ഉണ്ടായിരുന്നത്. ഒന്നുരണ്ട് വർഷങ്ങൾക്ക് മുമ്പ് ഹൈവേ വികസനത്തിന്റെ ഭാഗമായി പ്രസ്തുത കല്ല് മഖാമിന്റെ എതിർവശത്തായി സ്ഥാപിച്ചിട്ടുണ്ട്.
അല്ലാഹു മഹാനരുടെ കറാമത്ത് കൊണ്ട് നമ്മുടെ ഈമാൻ സലാമത്താക്കട്ടെ, ആമീൻ.
👇മൗലിദ് ലിങ്ക്👇
https://t.me/moulidstudy/1028
1 380
مناقب الولي النادكلي(ر)
നാട്ടുകല്ല് വലിയ്യുല്ലാഹി മൗലിദ്
മുഹമ്മദ് അലിഹസൻ മുസ്‌ലിയാർ പാലോട്
Read more
https://t.me/moulidstudy/1029
1 380
جالب اليسار بمدح الأستاذ مانو مسليار
അഹ്മദുൽ കബീർ ബ്നു അലിയ്യിൽ ഫയ്ളി
മാനു മുസ്ലിയാർ മൗലിദ്
manu musliyar mawlid
1 380
فتح العلى بمدح السيد مهدلى
അറബി തങ്ങൾ മൗലിദ്
പകര മുഹമ്മദ് അഹ്സനി
താനൂർ മൂച്ചിക്കൽ മറപ്പെട്ട സയ്യിദ് അബ്ദുള്ള മഹ്ദലി എന്നവരുടെ മേൽ ഉണ്ടാക്കപ്പെട്ട അറബി തങ്ങൾ മൗലിദ് ആകുന്നോ
Another
https://t.me/moulidstudy/1712
1 380
✨അജയ്യം ഈ ആദർശം ✨
🌺അഹ്ലുസ്സുന്നത്തി വൽജമാഅ🌺
➖➖➖➖➖➖➖➖➖➖➖
🌟മൗലിദ് ഒരു പഠനം 🌟
part➖7️⃣
മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
════❁✿🌹🌹🌹✿❁═══
*✿═══❁﷽✿═══❁✿
(1) ഇമാം ഇബ്നുല്‍ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അല്‍ മദ്ഖല്‍, വാ :2,പേജ്: 3).
(2) ഇമാം സുയൂഥി(റ)എഴുതുന്നു: “മൌലിദിന്റെ അടിസ്ഥാനം ജനങ്ങള്‍ ഒരുമിച്ചു കൂടുക, ഖുര്‍ആന്‍ പാരായണം നടത്തുക, നബി(സ്വ)യുടെ ജീവിതത്തിന്റെ ആരംഭത്തിലുായ സംഭവങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ പാരായണം ചെ യ്യുക, ജനനത്തില്‍ സംഭവിച്ച അല്‍ഭുതങ്ങളെടുത്തുപറയുക എന്നിവയാണ്…. ഇത് പ്രതിഫലാര്‍ഹമായ സുന്നത്തായ ആചാരങ്ങളില്‍ പെട്ടതാകുന്നു. അതില്‍ നബി(സ്വ)യെ ആദരിക്കലും അവിടത്തെ ജനനം ക്െ സന്തോഷിക്കലുമുള്ള തുക്ൊ”(അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 181, ശര്‍വാനി വാ: 7, പേ:422).
(3) ഇബ്നു ഹജറുല്‍ അസ്ഖലാനി(റ)പറയുന്നു. “നബി ദിനത്തില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിനുള്ള നന്ദി പ്രകടനത്തെ ഗ്രഹിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണം, അന്നദാനം, ധാനധര്‍മ്മങ്ങള്‍, പ്രവാചകകീര്‍ത്തനങ്ങള്‍, മനസ്സുകള്‍ കോരിത്തരിപ്പിക്കുന്നതും പാരത്രിക ചിന്ത ഉണര്‍ത്തിവിടുന്നതുമായ ആത്മീയോപദേശങ്ങള്‍ തുടങ്ങിയവയില്‍ ചുരുക്കപ്പെടണം. നബിദിനത്തിലെ സന്തോഷം പ്രകടമാക്കുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയവ തടയപ്പെടണം” (അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 196).
(4) ഇമാം സുയൂഥി(റ)യില്‍ നിന്ന് ഇസ്മാഈലുല്‍ ഹിഖ്വി(റ)പറയുന്നു.” നബി (സ്വ)യുടെ ജന്മ ദിനത്തില്‍ നന്ദി പ്രകാശനം നമുക്ക് സുന്നത്താക്കപ്പെടും” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).
(5) ഇസ്മാഈലുല്‍ ഹിഖ്വി(റ)തന്നെ ഇബ്നു ഹജറുല്‍ ഹൈതമി(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. നബി ദിനാഘോഷമവും അതിനു വിേ ജനങ്ങള്‍ സംഘടിക്കലും ഇപ്രകാരം നല്ല ആചാരമാണ്” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).
(6) ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമഃ (റ) പറയുന്നു.” നബി(സ്വ) യുടെ ജന്മദിനത്തില്‍ നടത്തപ്പെടുന്ന സല്‍കര്‍മ്മങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളില്‍ പെട്ടതാണ്. കാരണം അതില്‍ പാവപ്പെട്ടവര്‍ക്കു ഗുണം ചെയ്യല്‍ ഉള്ളതോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബി(സ്വ)യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നവയാണ്. ലോകത്തിനാകെയും അനുഗ്രഹമായി അയ ക്കപ്പെട്ട നബി(സ്വ)യുടെ ജന്മത്തില്‍ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെ യും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നു” (അല്‍ ബാഇസ്, പേജ്: 23).
(7) ഇമാം ശൈബാനി(റ)പറയുന്നു. “നബി(സ്വ)ജനിച്ച ദിവസം ആഘോഷിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമാണ്” (ഹദാഇഖുല്‍ അന്‍വാര്‍, വാ: 1,പേജ്: 19).
(8) നബി(സ്വ)വഫാത്താവുക നിമിത്തമായി ദുഃഖമുായ മാസം കൂടിയാണല്ലോ റബീഉല്‍ അവ്വല്‍ ?. ഈ ചോദ്യത്തിന് ഇമാം സുയൂഥി (റ) മറുപടി പറയുന്നു. “നിശ്ചയം നബി(സ്വ)യുടെ ജനനം ലഭ്യമായ ഏറ്റവും വലിയ അനുഗ്രഹമാണ്. നബി(സ്വ)യുടെ വഫാത്ത് നമുക്ക് സംഭവിച്ച ഏറ്റവും വലിയ മുസ്വീബത്തുമാ കുന്നു. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാനും മുസ്വീബത്തുകളുടെ മേല്‍ ക്ഷമിക്കാനുമാണ് ശരീഅത്ത് കല്‍പ്പിക്കുന്നത്”
(അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 256).
1 380
ളുഹ്ർ മുതൽ സുബ്ഹ് വരെ സൂഫികളുടെ പ്രത്യേക പരിപാടി നടക്കുകയും രാജാവ് സജീവമായി അതിൽ പങ്കെടുക്കുകയും അവരോടപ്പം രാജാവും ആടുകയും ചെയ്തിരുന്നു. ഏതുഭാഗത്തുനിന്ന് ഏതു സ്വഭാവത്തിൽ വരുന്നവരെയും സ്വീകരിക്കാൻ ഒരു gust house അദ്ദേഹത്തിനുണ്ടായിരുന്നു. ഹറമൈനിയിലും മറ്റും എല്ലാ നല്ല പ്രവർത്തനങ്ങൾക്കും അദ്ദേഹം ഉദാരമായി സംഭാവന ചെയ്യുമായിരുന്നു. എല്ലാ വർഷവും പറങ്കികളിൽ നിന്ന് ധാരാളം പേരെ അദ്ദേഹം മോചിപ്പിക്കുമായിരുന്നു. 60,000 ബന്ധനസ്ഥരെ പറങ്കികളുടെ കരങ്ങളിൽ അദ്ദേഹം മോചിപ്പിച്ചുവെന്ന് അഭിപ്രായമുണ്ട്. അയ്യൂബിന്റെ പുത്രി റബീഅ കാതൂനാണു അദ്ദേഹത്തിന്റെ ഭാര്യ. അവരുടെ സഹോദരൻ സ്വലാഹുദ്ദീൻ അയ്യൂബിയാണ് മഹതിയെ രാജാവിന് വിവാഹം ചെയ്തുകൊടുത്തത്. മഹതി പറയുന്നു മുള്ഫർ രാജാവ് ധരിച്ചിരുന്ന വസ്ത്രം അഞ്ച് ദിർഹം പോലും വിലയില്ലാത്തതായിരുന്നു. അതിന്റെ പേരിൽ ഞാനദ്ദേഹത്തെ ആക്ഷേപിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചതിങ്ങനെ: "അഞ്ച് ദിർഹം വിലവരുന്ന വസ്ത്രം ഞാൻ ധരിച്ച് ബാക്കിയുള്ളത് പാപങ്ങൾക്ക് സംഭാവന ചെയ്യുന്നതാണ് വിലപിടിപ്പുള്ള വസ്ത്രം ഞാൻ ധരിച്ച് പാപങ്ങളെ ഒഴിവാക്കുന്നതിനേക്കാൾ നല്ലത്". എല്ലാ വർഷവും മൗലിദാഘോഷത്തിനുവേണ്ടി മൂന്നു ലക്ഷം ദീനാറും gust house നുവേണ്ടി ഒരു ലക്ഷം ദീനാറും അദ്ദേഹം ചെലവഴിക്കുമായിരുന്നു. ഇതിനു പുറമെ ഹറമൈനിയിലും ഹിജാസിലെ വഴികളിലും ജലസേചനത്തിനുവേണ്ടി 30,000 ദീനാറും അദ്ദേഹം ചെലവഴിച്ചിരുന്നു. രഹസ്യമായി അദ്ദേഹം ചെയ്യുന്ന ദാനങ്ങൾക്ക് പുറമെയുള്ളതാണീപറഞ്ഞത്. ഇർബൽ കോട്ടയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വഫാത്ത്. തന്റെ ജനാസ മക്കയിലേക്ക് കൊണ്ടുപോകാൻ അദ്ദേഹം വസ്വിയ്യത്ത് ചെയ്തിരുന്നുവെങ്കിലും അതിനുസാധിച്ചില്ല. അതിനാൽ 'മശ്ഹദുഅലി' യിൽ അദ്ദേഹത്തെ മറവു ചെയ്തു. (അൽബിദായത്തു വന്നിഹായ: 13/159)
മുള്ഫർ രാജാവിന്റെ മൗലിദാഘോഷത്തെ വർണ്ണിച്ച് ഇബ്നുഖല്ലികാൻ എഴുതുന്നു:
മുള്ഫർ രാജാവിന്റെ മൗലിദാഘോഷം പൂർണ്ണമായും വർണ്ണിക്കാൻ വാക്കുകളില്ല. എങ്കിലും അതിൽനിന്നൽപ്പം പറയാം. മൗലിദാഘോഷത്തെ കുറിച്ച് നല്ല വിശ്വാസമുള്ളയാളാണ് മുള്ഫർ രാജാവെന്ന് മറ്റു നാട്ടുകാർ കേട്ടിരുന്നു. അതിനാൽ ഇർബലിന്റെ സമീപപ്രദേശങ്ങളായ ബാഗ്ദാദ്, മൊസോൾ, അൾജീരിയ, സഞ്ചാർ, നസ്വീബൈൻ തുടങ്ങിയവയിൽ നിന്നും മറ്റും അനറബി നാടുകളിൽനിന്നും ധാരാളം പേര് എല്ലാവർഷവും ആ പരിപാടിയിൽ പങ്കെടുക്കുമായിരുന്നു. ആ കൂട്ടത്തിൽ കർമശാസ്ത്ര പണ്ഡിതന്മാരും സൂഫിയാക്കളും പ്രസംഗകരും ഖുർആൻ പാരായണം ചെയ്യുന്നവരും കവികളും ഉണ്ടായിരുന്നു. മുഹർറം മുതൽ റബീഉൽ അവ്വലിന്റെ തുടക്കം വരെ അതിനായി ജനങ്ങൾ വന്നുകൊണ്ടിരുന്നു. (വഫായത്തുൽ അഅ്യാൻ: 4/113)
മൗലിദാഘോഷത്തിന്റെ ഭാഗമായി ഇർബൽ പട്ടണം ഒന്നടങ്കം വിവിധ രൂപങ്ങളിൽ അലങ്കരിച്ചിരുന്നതായി ഇബ്നു ഖല്ലികാൻ തുടർന്നു വിവരിക്കുന്നുണ്ട്. ഇത്തരമൊരു മൗലിദാഘോഷ പരിപാടി ഹിജ്‌റ മുന്നൂറിന് ശേഷം വന്നതാണെന്നാണ് പണ്ഡിതന്മാർ വിവരിക്കുന്നത്. അവരുടെ ചർച്ചകളെല്ലാം തന്നെ ഈ മൗലിദ് പരിപാടിയെ കുറിച്ചാണ്. അത് ഹിജ്‌റ മുന്നൂറിന് ശേഷമാണെന്നതിൽ യാതൊരു സംശയവും ഇല്ല. എന്നു മാത്രമല്ല ഇത്തരം ഒരു മൗലിദ് പരിപാടി മുള്ഫർ രാജാവിന് ശേഷം വല്ലവരും സംഘടിപ്പിച്ചിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മൗലിദാഘോഷിക്കുന്നതിനെ കുറിച്ച് പ്രമുഖ താബിഈപണ്ഡിതൻ ഹസൻ ബസ്വരി(റ) അടക്കമുള്ള പണ്ഡിത മഹത്തുക്കളുടെ പ്രതാവനകൾ നബിദിനാഘോഷം എന്ന ബ്ലോഗിൽ വിവരിച്ചിട്ടുണ്ട്. മൗലിദാഘോസ പരിപാടികൾ മുമ്പേ നടന്നു വന്നിരുന്ന ഒന്നാണെന്നാണല്ലോ അവരുടെ പ്രസ്താവനകൾ വ്യക്തമാകുന്നത്. അതിനാൽ അത് മുന്നൂറിന് ശേഷം വന്നതാണെന്ന പ്രസ്താവനകളെ മേൽപ്പറഞ്ഞ രൂപത്തിൽ വിലയിരുത്തിയെ മതിയാവൂ.
1 380
✨അജയ്യം ഈ ആദർശം ✨
🌺അഹ്ലുസ്സുന്നത്തി വൽജമാഅ🌺
➖➖➖➖➖➖➖➖➖➖➖
🌟മൗലിദ് ഒരു പഠനം 🌟
part➖6️⃣
════❁✿🌹🌹🌹✿❁═══
*✿═══❁﷽✿═══❁✿
ജനിച്ച സ്ഥലം, ജനിച്ച സമയം എന്നെല്ലാമാണ് മൗലിദ് എന്ന പദത്തിനർത്ഥം. ആരുടെയെങ്കിലും ജന്മദിനാഘോഷത്തിനും അന്ത്യപ്രവാചകർ മുഹമ്മദ് നബി(സ)യുടെ ജന്മദിനാഘോഷത്തിനും മൗലിദാഘോഷം എന്നു പറയുന്നു. റബീഉൽ അവ്വൽ പന്ത്രണ്ടിനാണ് മുഹമ്മദ് നബി(സ) ജനിച്ചത്. നബി(സ)യുടെ ജന്മത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് അന്നേദിവസം മൗലിദാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
മക്കയിലെ സുഖുല്ലയിൽ നിൽക്കുന്ന സ്ഥലത്താണ് നബി(സ)യുടെ ജന്മഗേഹം. റബീഉൽ അവ്വൽ പന്ത്രണ്ടിന് ആ സ്ഥലം വിശ്വാസികൾ സന്ദർശിക്കുകയും അവിടെവെച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്യാറുണ്ടായിരുന്നു.
മൗലിദാഘോഷത്തെ ഇമാം സുയൂഥ്വി(റ) നിർവ്വചിക്കുന്നതിങ്ങനെ:
ജനങ്ങൾ മേളിക്കുകയും ഖുർആനിൽ നിന്നു എളുപ്പമായത് പാരായണം ചെയ്യുകയും നബി(സ)യുടെ തുടക്കത്തിൽ വന്ന അഖ്ബാറുളും നബി(സ)യുടെ ജന്മസമയത്തുണ്ടായ അത്ഭുതങ്ങളും ഉദ്ധരിക്കുകയും ചെയ്ത് ലഭ്യമായ ഭക്ഷണം കഴിച്ച പിരിയുക എന്നതാണ് മൗലിദ് പരിപാടി. ഇവയിൽ അധികവും മുൻരൂപമില്ലാത്തതും എന്നാൽ നല്ലതുമാണ്. നബി(സ)യുടെ സ്ഥാനം ഉയർത്തിക്കാണിക്കലും നബി(സ)യുടെ ആദരാവാക്കപ്പെട്ട ജന്മദിനത്തിൽ സന്തോഷം പ്രകടിപ്പിക്കലും അതുൾക്കൊള്ളുന്നതിനാൽ അത് കൊണ്ടാടുന്നവന് പ്രതിഫലം നല്കപ്പെടുന്നതാണ്. (അൽഹാവീ ലിൽ ഫതാവാ: 1/271)
ഇമാം സുയൂഥ്വി(റ)യുടെ മേൽ ഉദ്ദരണിയുടെ തുടക്കത്തിൽ വന്ന 'അസ്വിൽ' എന്നതിന് ഇമാം സുയൂഥ്വി(റ) പറഞ്ഞ നിർവ്വചനത്തിൽ നിന്നു അധികവും എന്നാണർത്ഥം. ഗാലിബ്, കസീർ, റാജിഹ്, ഖിയാസ്, ദലീല്, അസാസ് തുടങ്ങിയ അർത്ഥങ്ങളിലെല്ലാം 'അസ്വിൽ' പ്രയോഗിക്കാറുണ്ട്. മേൽ ഉദ്ദരണിയിൽ ഗാലിബ് എന്നോ കസീർ എന്നോ മാത്രമേ അതിനർത്ഥം പറയാവൂ. അടിസ്ഥാനം എന്നോ, പ്രമാണം എന്നോ അർത്ഥം പറയാൻ പറ്റില്ല. കാരണം ഇതേ അധ്യായത്തിൽ അതിനു 'അസ്വിൽ' ഉണ്ടെന്ന് ഇമാം സുയൂഥ്വി(റ) തുടർന്ന് പറയുന്നുണ്ട്.
ഹാഫിളുകളുടെ ഇമാമായി അബുൽ ഫള്ൽ ഇബ്നുഹജർ(റ) മൗലിദാഘോഷത്തിന് സുന്നത്തിൽനിന്നൊരു അടിസ്ഥാനം ഉദ്ധരിച്ചിട്ടുണ്ട്. അതിനു രണ്ടാമതൊരു അടിസ്ഥാനം ഞാനും ഉദ്ധരിക്കുന്നുണ്ട്. (അൽഹാവീ ലിൽഫതാവാ: 1/276)
ആകയാൽ ഇമാം സുയൂഥ്വി(റ)യുടെ ആദ്യം പറഞ്ഞ അസ്വിലിന് അടിസ്ഥാനം എന്നർത്ഥം പറയാൻ പറ്റില്ലെന്ന് ബോധ്യമായല്ലോ. അപ്പോൾ ഇമാം സുയൂഥ്വി(റ) പറഞ്ഞതിനർത്ഥം അദ്ദേഹം പറഞ്ഞ നിർവ്വചനത്തിൽ ഉൾകൊള്ളുന്ന കാര്യങ്ങളെല്ലാം ഒന്നിച്ച് ചെയ്യുകയെന്നതിന്റെ രൂപം മുമ്പില്ലെന്നും എന്നാൽ അങ്ങനെ ചെയ്യാമെന്നതിന് സുന്നത്തിൽ നിന്ന് രണ്ടു അടിസ്ഥാനങ്ങൾ ഉള്ളതിനാലും നബി(സ)യുടെ സ്ഥാനം ഉയർത്തിക്കാണിക്കലും അവരുടെ ജന്മദിനത്തിൽ സന്തോഷിക്കലും അതുൾക്കൊള്ളുന്നതിനാലും അത് പ്രതിഫലാർഹമായ നല്ല ചര്യയാണെന്നുമാണ്.
റബീഉൽ അവ്വൽ മാസത്തിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന മൗലിദാഘോഷത്തെ കുറിച്ച് വന്ന ചോദ്യത്തിന്റെ മറുപടിയിലാണ് ഇമാം സുയൂഥ്വി(റ) അപ്രകാരം പറഞ്ഞതെന്ന കാര്യം ശ്രദ്ധേയമാണ്. ഇമാം സുയൂഥ്വി(റ)യുടെ തുടർന്നുള്ള പരാമർശം കാണുക.
മേൽപറഞ്ഞ രൂപത്തിലുള്ള മൗലിദാഘോഷ പരിപാടി ആദ്യമായി കൊണ്ടുവന്നത് ഇർബൽ ചക്രവർത്തി മുള്ഫറാണ്. സമുന്നതരായ രാജാക്കന്മാരിൽ ഒരാളും സച്ചരിതരായ പ്രധാനികളിൽ ഒരാളുമാണദ്ദേഹം. മാതൃകായോഗ്യമായ നിരവധി കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. കാസിയൂൻ താഴ്വരയിലുള്ള മുള്ഫർ മസ്ജിദ് പുതുക്കിപണിതത് അദ്ദേഹമാണ്. (അൽഹാവീ ലിൽഫതാവാ: 1/272)
തുടർന്ന് അല്ലാമ ഇബ്നുകസീറിനെ ഉദ്ദരിച്ച് ഇമാം സുയൂഥ്വി(റ) എഴുതുന്നു:
അല്ലാമ ഇബ്നു കസീർ പറയുന്നു: റബീഉൽ അവ്വൽ മാസത്തിൽ മുള്ഫർ രാജാവ് ഗോഭീരമായി മൗലിദാഘോഷിച്ചിരുന്നു. അദ്ദേഹം സ്വാധീന ശക്തിയുള്ള നേതാവും പണ്ഡിതനും നീതിമാനും ആയിരുന്നു. അല്ലാഹു അദ്ദേഹത്തിന് അനുഗ്രഹം ചെയ്യുകയും അദ്ദേഹത്തിന്റെ മടക്കസ്ഥലം അല്ലാഹു ആദരവുള്ളതാക്കുകയും ചെയ്യട്ടെ, ഷെയ്ഖ് അബുൽ ഖത്വാബ് ഇബ്നുദിഹ്‌യ(റ) അദ്ദേഹത്തിന് ഒരു മൗലിദ് ഗ്രൻഥം രചിച്ചുകൊടുത്തു. "അത്തൻവീർ ഫീ മൗലിദിൽ ബഷീരിന്നദീർ" എന്നാണ് അതിന്റെ പേര്. അതിന്റെ പേരിൽ രാജാവ് അദ്ദേഹത്തിന് 1000 ദീനാർ സമ്മാനമായി നൽകി. അദ്ദേഹം കുറെ കാലം ഭരണത്തിൽ തുടർന്നു. അങ്ങനെ ഹിജ്‌റ: 630-ൽ ഉകാ പട്ടണത്തിൽ പറങ്കികൾ ഉപരോധിച്ച് നിൽക്കുന്നതിനിടയിൽ അദ്ദേഹം വഫാത്തായി. അദ്ദേഹത്തിന്റെ നടപടിക്രമവും രഹസ്യവും സ്തുത്യർഹമാണ്. (ആൽബിദായത്തു വന്നിഹായ: 13/159)
ഇബ്നു കസീർ തുടരുന്നു:
'മിർആത്തുസ്സമാൻ' എന്ന ഗ്രൻഥത്തിൽ ഇബ്നുൽജൗസി(റ)യുടെ പേര മകൻ എഴുതുന്നു: മുള്ഫർ രാജാവിന്റെ ചില മൗലിദ് പരിപാടിയിൽ പങ്കെടുത്ത ചിലർ ഉദ്ധരിക്കുന്നു. 5000 പൊരിച്ച ആടിന്റെ തലയും 10000 കോഴിയും 100000 സബദിയും 30,000 പെട്ടി ഹൽവായും ആ സദ്യയിൽ അവർ എണ്ണിനോക്കി. പണ്ഡിത പ്രമുഖരും സൂഫീ പ്രമുഖരും അദ്ദേഹത്തിന്റെ മൗലിദ് പരിപാടിയിൽ പങ്കെടുക്കാറുണ്ടായിരുന്നു. അവർക്കു വസ്ത്രങ്ങളും മറ്റും ദാനമായി നൽകുമായിരുന്നു.
1 380
4- നബിയെക്കൊണ്ട് ലോകത്തിന് പൊതുവെ ഉണ്ടായിട്ടുള്ള നന്മകളെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക്, റബീഉല്‍ അവ്വല്‍ വരുമ്പോഴൊക്കെ നബി(സ)യെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല.
5- നബി(സ) ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍.
6- ആ മാസത്തെ മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു.
7- ലോകം മുഴുവന്‍ കൊണ്ടാടേണ്ടതുമാണ്.
8- ഈ ആഘോഷം പല നല്ല കാര്യങ്ങളെയും സാധിപ്പിക്കുന്നു.
9- തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യ ഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നതിന് സാധിക്കും.
10- നബി (സ) യുടെ ഗുണങ്ങളും സല്‍സ്വഭാവങ്ങളും സ്മരിക്കാന്‍ കാരണമാകും.
11- അത് ജനങ്ങള്‍ക്ക് വിവരിച്ച് കൊടുക്കാന്‍ കഴിയും.
12- ഇസ്‌ലാം മതത്തിന്റെ പ്രചരണത്തിന് ഉപകരിക്കും.
13- മുസ്‌ലിംകളില്‍ ഐക്യമുണ്ടാക്കാനും പരസ്പര സഹായം വര്‍ദ്ധിപ്പിക്കാനും ഉതകും.
14- അല്ലാഹുവിനെ പേടിക്കുന്നവര്‍ക്കാണ് നബി(സ)യില്‍ മാതൃകയുള്ളത്.
15- അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവരും, പരലോകത്തില്‍ വിശ്വാസമില്ലാത്തവരും, അല്ലാഹുവിനെ കുറിച്ച് വിചാരമില്ലാത്തവരും, നബി(സ)യെ അനുകരിക്കുകയോ മാതൃകയാക്കുകയോ ചെയ്യുകയില്ല.
16- അല്ലാഹുവിനെ പറ്റി പേടിയുള്ളവരും, പരലോകത്തില്‍ വിശ്വാസമുള്ളവരും, അല്ലാഹുവിനെ കുറിച്ച് വിചാരമുള്ളവരുമാണ് മൗലീദ് യോഗത്തില്‍ വന്ന് ചേരുന്നവരും, നബിചര്യ കേട്ട് മനസ്സിലാക്കുകയും ചെയ്യുന്നവര്‍.
17- അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബി(സ)യുടെ ശരിയായ നടപടിക്രമം വിശദീകരിച്ചു കൊടുക്കും.
18- നബിയെ പിന്‍പറ്റാനുള്ള ഉല്‍ബോധനങ്ങളുണ്ടാകും.
19- നബിയോടുള്ള പ്രിയം വളര്‍ത്താനുതകും.
20- സ്വഹാബത്തിന്റെ ഭക്തിയും മതനിഷ്ഠയും വിവരിക്കും.
21- സ്വലാത്ത് ചൊല്ലാന്‍ പ്രേരിപ്പിക്കും.
22- അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കാനുതകുന്ന ഉപദേശങ്ങള്‍ നല്‍കും.
23- ഈ കാര്യങ്ങളൊക്കെ സാധ്യമാകുന്ന സദസ്സാണത്.
24- അതിനാല്‍ മൗലിദിന്റെ സദസ്സ് പുണ്യ സദസ്സ് തന്നെ.
25- അതില്‍ പങ്കെടുക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. (ആധുനിക വഹാബികള്‍ക്ക് നഷ്ടപ്പെട്ട ഭാഗ്യം -ലേഖ.).
26- മൗലിദ് സദസ്സില്‍ ദീനറിയുന്ന ആലിമുകളുണ്ടാവണം.
27- അവരുടെ ഉപദേശങ്ങള്‍ കൃത്യമായി നടക്കണം.
28- നബി(സ)യെ അനുകരിക്കുന്നവര്‍ക്ക്, നബി(സ) ജനിച്ച പുണ്യമാസം വരുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല.
29- നബി(സ)യെ വര്‍ണ്ണിക്കാന്‍ ഒരു തൂലികക്കും കഴിയില്ല.
30- ദീനിന്റെ ആവശ്യത്തിനായി ഒരു കാര്യം നടപ്പില്‍ വരുത്തുന്നതും, ദീനില്‍ ഒരു കാര്യമുള്ളതായി നിര്‍മിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
31- ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത മൗലിദ് കഴിക്കുന്നത് കൊണ്ട് നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിക്കും.
32- മൗലീദ് കഴിച്ചാല്‍ മഹത്തായ പ്രതിഫലവും ലഭിക്കും.
33- മൗലീദ് ഓതുകയെന്നാല്‍ ഖുര്‍ആന്‍, ഹദീസ്, സീറത്തുന്നബവിയ്യ: എന്നിവ പാരായണം ചെയ്യലാണ്.
34- ‘ഫവലദത്തിന്നബിയ്യി’ എന്ന് കേള്‍ക്കുമ്പോള്‍ ബഹുമാനാര്‍ത്ഥം എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതിന് വിരോധമില്ല.
35- കേരള മുസ്‌ലിം ഐക്യസംഘം മുടക്കം കൂടാതെ മൗലീദാഘോഷം വര്‍ഷംതോറും കഴിച്ചിരുന്നു.
36- ഈ വിവരം വായനക്കരെ സന്തോഷത്തോടു കൂടിയാണ് അറിയിക്കുന്നത്.
37- റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തന്നെയാണ് ഐക്യസംഘം മൗലിദാഘോഷം സംഘടിപ്പിച്ചത്.
38- വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും പൊതുജനങ്ങള്‍ക്കു വേണ്ടിയും വെവ്വേറെ രണ്ട് സമ്മേളനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.
39- നബി(സ)യുടെ ബാല്യം മുതല്‍, പ്രവാചക ചരിത്രത്തിലെ പ്രധാന വിഷയങ്ങളെ കുറിച്ചൊക്കെ മലയാളത്തില്‍ പ്രഭാഷണങ്ങള്‍ നടന്നു.
40- കുറേ സമയം അറബിയിലുള്ള മൗലൂദും ഓതി.
41- യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണ വിഭവങ്ങളും വിളമ്പി.
42- റസൂല്‍(സ)യുടെ ജന്മവാര്‍ത്ത അറിഞ്ഞപ്പോള്‍ അബൂലഹബ് സന്തോഷിച്ചു.
43- സന്തോഷത്തിന്റെ ഭാഗമായി അബൂലഹബ് ഒരടിമയെ മോചിപ്പിച്ചു.
44- തല്‍ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ ആശ്വാസം ലഭിക്കുന്ന വിവരം ഹദീസിലുണ്ട്.
45- ഈ പറഞ്ഞ കാര്യങ്ങളത്രയും മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ അല്‍മുര്‍ശിദിലും അല്‍ഇര്‍ശാദിലും അല്‍മനാറിലും ഉള്ളവയാണ്.
ഇനി പറയൂ, ആരാണ് ബിദ്അത്ത് ചെയ്തവര്‍?
1 380
ഇങ്ങനെയുള്ള ഒരു മഹാത്മാവ് ഭൂജാതനായിട്ടുള്ള ഈ റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ ആ പുണ്യപുരുഷനെ അനുകരിക്കുന്ന ഒരു ജനവിഭാഗം എങ്ങനെ സന്തോഷിക്കാതിരിക്കും? ആ പുണ്യാത്മാവ് ലോകത്തിന് വരുത്തിയിട്ടുള്ള പരിവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും വര്‍ണ്ണിക്കുവാനുള്ള ശക്തി ഏതൊരു തൂലികക്കാണുള്ളത്? ഇമാം ബൂസ്വീരി(റ) പറയുന്നു: ”റസൂലുല്ലാഹി(സ)യുടെ ഉല്‍കൃഷ്ഠതക്ക് യാതൊരു അതിര്‍ത്തിയും ഇല്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍- വാചാലന് വാക് സാമര്‍ത്ഥ്യം കൊണ്ട് അതിനെ കുറിച്ച് വര്‍ണ്ണിച്ച് പറയുവാന്‍ കഴിയുമായിരുന്നു. ”അല്ലാഹുമ്മ സ്വല്ലി വസല്ലിം വബാരിക് അലൈഹി.”(അല്‍മുര്‍ശിദ്, 1356 റബീഉല്‍ അവ്വല്‍, പേ:11,12).
4- ”ഇവിടെ ഒരു സംഗതി പ്രത്യേകം പറയേണ്ടതായുണ്ട്. ദീനിന്റെ ആവശ്യത്തിനായി എന്തെങ്കിലും ഒരു കാര്യം നടപ്പില്‍വരുത്തുക, ദീനില്‍ ഒരുകാര്യം പുതുതായി നിര്‍മിക്കുക എന്നിവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ പലരും പലപ്പോഴും പല അബദ്ധങ്ങളിലും ചാടുന്നുണ്ട്. ആ വക കാര്യങ്ങളെ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഇത്രയും പറഞ്ഞതുകൊണ്ട് യാതൊരു ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത നിലയില്‍ ശാഫീഉനാ മുഹമ്മദിന്‍ (സ)ന്റെ മൗലിദ് കഴിക്കുന്നതു കൊണ്ട് ആ പുണ്യാത്മാവ് നമുക്ക് അറിയിച്ചുതന്നിട്ടുള്ള പരിശുദ്ധ മതത്തെ നിലനിര്‍ത്തുന്നതിലും സുന്നത്തിനെ ഹയാത്താക്കുന്നതിലും ഉത്സാഹവും ആ നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിച്ചു വരുമെന്നും, തന്നിമിത്തം മഹത്തായ പ്രതിഫലം സിദ്ധിക്കുമെന്നും മനസ്സിലായല്ലോ?
ഇനിയൊരു സംഗതി കൂടി ഇവിടെ പറഞ്ഞു കൊണ്ട് ഈ ലേഖനം അവസാനിപ്പിച്ചേക്കാം. മൗലിദ് ഓതുകയെന്നത് ഖുര്‍ആന്‍, ഹദീസുകള്‍, സീറതുന്നബവിയ്യ: എന്നിവയില്‍ നിന്ന് കുറച്ച് വായിക്കുകയാണെന്ന് സുയൂത്വി(റ) പറഞ്ഞതില്‍ നിന്ന് വെളിപ്പെട്ടുവല്ലോ?…..”ഫവലദത്തിന്നബിയ്യി”(സ) എന്ന് പറയുമ്പോള്‍ എല്ലാവരും കൂടി ഒന്നായി എഴുന്നേറ്റ് നില്‍ക്കുന്നു. ബഹുസൂചകമായി ആരെങ്കിലും അങ്ങനെ ചെയ്യുന്നതിനെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അങ്ങനെ ചെയ്യാത്തവരെ വെറുക്കുകയും അരുത്.”
(അല്‍ഇര്‍ശാദ്, 1345 റബീഉല്‍ അവ്വല്‍, പേ: 153,154).
5- ”ഈ സന്ദര്‍ഭത്തില്‍ രണ്ടു കൊല്ലമായി മുസ്‌ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരാറുള്ള മൗലിദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വല്‍ പന്ത്രണ്ടാം തീയതി ഭംഗിയായി കഴിഞ്ഞുകൂടിയെന്നുള്ള വിവരം ഞങ്ങള്‍ വായനക്കാരെ സന്തോഷപൂര്‍വം അറിവിച്ച്‌കൊള്ളുന്നു. ഏറിയാട് ലോവര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് കൊണ്ടാടപ്പെട്ട ഈ സുദിനത്തില്‍ കൂടിയ വിദ്യാര്‍ത്ഥി സമ്മേളനത്തിലും മഹായോഗത്തിലും നബി(സ)യുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവവൈശിഷ്ഠ്യം എന്നിങ്ങനെ നബി ചരിത്രത്തിലെ പ്രധാനപ്പെട്ട മിക്ക ഭാഗങ്ങളെയും കുറിച്ച് മലയാളത്തില്‍ ഓരോ മാന്യന്‍മാര്‍ പ്രസംഗിച്ചു.
അര്‍ത്ഥമറിയാതെ കുറെ അറബീ വാക്യങ്ങള്‍ വായിച്ചാലേ മൗലിദ് ശരിപ്പെടുകയുള്ളൂവെന്ന് ശഠിക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കത്തക്ക വണ്ണം അറബിയില്‍ മൗലൂദ് ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തിന് ദൂരെ നിന്ന് എത്തിച്ചേര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്നു നല്‍കുകയും ഉണ്ടായി.
(അല്‍ഇര്‍ശാദ്, 1343 റബിഉല്‍അവ്വല്‍, പേ:158).
6 ”ഈ രണ്ട് തത്വവും കൂടി വെച്ചു നോക്കുമ്പോള്‍ നമുക്ക് മറ്റൊരു കാര്യം ഗ്രഹിക്കാവുന്നതാണ്. അതായത് കുഫ്‌റിന്റെ ശിക്ഷ ശാശ്വതമായ നരക ജീവിതമാകുന്നു. അതിന് കാലാവധിയില്ലാത്തതത്രെ. എങ്കിലും അവന്‍ തന്റെ ജീവിതത്തില്‍ -അവന്‍ അവിശ്വാസിയായതോടെ തന്നെ- കൈക്കൊണ്ടിരുന്ന സല്‍പ്രവര്‍ത്തികളുടെയും ദുഷ്പ്രവര്‍ത്തികളുടെയും തോതനുസരിച്ച് ആ ശാശ്വതമായ നരകശിക്ഷയില്‍ ലഘുത്വമോ കാഠിന്യമോ ഉണ്ടായിരിക്കണം. അവിശ്വാസിയുടെ കര്‍മങ്ങള്‍ക്ക് ഫലമില്ല, അല്ലെങ്കില്‍ അവക്ക് പ്രതിഫലമില്ല എന്ന് പറഞ്ഞതിന്റെ സാരം, വല്ലപ്പോഴും നരകശിക്ഷ മുറിഞ്ഞു പോവുകയില്ലെന്നും കുഫ്‌റിന്റെ മുമ്പില്‍ ആ കര്‍മങ്ങള്‍ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ്.
റസൂല്‍ തിരുമേനി (സ)യുടെ ജന്മവാര്‍ത്ത ലഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍പ്പെട്ടതാണ്”(അല്‍മനാര്‍, പേജ് 167 -1956 ഡിസംബര്‍)
ഇനിയും ഇതുപോലെയുള്ള ഉദ്ദരണികള്‍ ധാരാളത്തിലധികമുണ്ട്. നബിദിനാഘോഷത്തിന്റെ ആവശ്യകയും പ്രാധാന്യവും വിളിച്ചോതുന്ന മേല്‍കൊടുത്ത ആറു ഉദ്ദരണികളിലെ പ്രധാന ആശയങ്ങള്‍ ഇവയാണ്.
1- റബീഉല്‍ അവ്വല്‍ മാസം പവിത്രമാണ്.
2- റബീഉല്‍ അവ്വലിന്റെ ആഗമനം മുസ്‌ലിംകളെ സന്തോഷിപ്പിക്കും.
3- ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സാഹം കാണിക്കും.
1 380
✨അജയ്യം ഈ ആദർശം ✨
🌺അഹ്ലുസ്സുന്നത്തി വൽജമാഅ🌺
➖➖➖➖➖➖➖➖➖➖➖
🌟മൗലിദ് ഒരു പഠനം 🌟
part➖5️⃣
(മൗലിദും മുജ മുൻഗാമികളും )
════❁✿🌹🌹🌹✿❁═══
*✿═══❁﷽✿═══❁✿
നമുക്ക് മുജാഹിദുകളായ മുൻഗാമികളുടെ അഭിപ്രായങ്ങൾ പരിശോധിക്കാം ...
1 ”പവിത്ര റബീഉല്‍ അവ്വല്‍ മാസമിതാ നമ്മോട് അഭിമുഖീകരിക്കാന്‍ പോകുന്നു. റബീഉല്‍ അവ്വല്‍ മാസം പിറക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ മുസ്‌ലിംകള്‍ ആനന്ദ തുന്തിലരായി ഭവിക്കുന്നു. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റബീഉല്‍ അവ്വല്‍ മാസത്തിലാണ് ലോകൈക മഹാനായ മുഹമ്മദ് നബി(സ) ഭൂജാതനായത്. എന്താണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്‌ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദര്‍ഭം വരുമ്പോഴൊക്കെ പ്രത്യേകിച്ച് റബീഉല്‍ അവ്വല്‍ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയില്ല.”
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍)
2- ”….. ഇങ്ങനെയുള്ള മഹല്‍മതത്തിന്റെ പ്രബോധകന്‍, പ്രജാവത്സലനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉല്‍കൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍. അതിനാല്‍ ആ മാസത്തെ മുസ്‌ലിം ലോകം ആ കമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടുന്നതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സല്‍സ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു. അവ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നതിന് അവസരം നല്‍കുന്നു. ഇസ്‌ലാം ദീനിന്റെ പ്രാചരണത്തിന് അത് ഉപകരിക്കുന്നു. മുസ്‌ലിംകളില്‍ ഐക്യവും സംഘടനയും പരസ്പര സഹായവും വര്‍ദ്ധിപ്പിക്കുന്നതിനും അതു ഉതകുന്നു. ഇസ്‌ലാമിന്റെ പാഠങ്ങള്‍ നബിചര്യയില്‍ സ്ഥിതി ചെയ്യുന്നു.
അല്ലാഹുവിനെ പേടിക്കുന്നവര്‍ക്ക്, അന്ത്യനാളിനെ കുറിച്ച് ശങ്കിക്കുന്നവര്‍ക്ക്, അല്ലാഹുവിന്റെ സ്മരണ അധികമായുള്ളവര്‍ക്ക്, നബി(സ)യില്‍ നല്ല മാതൃകയുണ്ട് എന്നാകുന്നു അല്ലാഹു പറയുന്നത്. അപ്പോള്‍ അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവന്‍ നബി(സ)യെ അനുകരിക്കുവാന്‍ തുനിയുകയില്ല. പരലോകത്തില്‍ വിശ്വാസമില്ലാത്തവനും നബിയില്‍ അനുകരണ അര്‍പ്പിക്കുവാനുള്ള സന്നദ്ധത ഉണ്ടായിരിക്കുകയില്ല. അല്ലാഹുവിനെപ്പറ്റി അധികമായി വിചാരമില്ലാത്തവരും റസൂല്‍ തിരുമേനി (സ)യെ മാതൃകയാക്കി സ്വീകരിക്കുകയില്ല. നബിയെ മാതൃകയാക്കി, നബിയുടെ ചര്യയെ പഠനം ചെയ്ത് അതിനെ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനെയും അവസാന ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്. ഇത്തരക്കാര്‍ മൗലിദ് യോഗത്തില്‍ വന്ന് ചേരുകയും നബിചര്യകളെ കേട്ട് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബിയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കും. അങ്ങയുടെ ഉത്തമങ്ങളായ സ്വഭാവഗുണങ്ങള്‍ വിവരിക്കും.
നബിയെ പിന്തുടരുവാനുള്ള ഉല്‍ബോധനങ്ങള്‍ നല്‍കും സദസ്സില്‍ നബിയോടുള്ള പ്രിയം വളര്‍ത്തും. നബിയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ഠ, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരുന്നവരുടെ നാവുകളെല്ലാം സ്വലാത്ത് ചൊല്ലുന്നതിന് പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കുവാന്‍ പര്യാപ്തങ്ങളായ ഉപദേശങ്ങള്‍ നല്‍കും. അല്ലാഹു പറയുന്നത് നോക്കുക: ”നബിയെ, ജനങ്ങളോട് പറയുവിന്‍- നിങ്ങള്‍ അല്ലാഹുവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ അനുകരിക്കുവിന്‍. എന്നാല്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ കുറ്റങ്ങള്‍ മാപ്പു ചെയ്യുകയും ചെയ്യും. അല്ലാഹു പൊറുക്കുന്നവനും കരുണയുള്ളവനുമാണ്” ഈ ആയത്ത് മൂലം ചിലത് നമുക്ക് മനസ്സിലാക്കാം. നബിതിരുമേനിയെ അനുകരിക്കലാണ് അല്ലാഹുവിനെ സ്‌നേഹിക്കുന്നു എന്നതിനുള്ള ലക്ഷണം..
മേല്‍പറഞ്ഞ സംഗതികള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് മൗലിദിന്റെ മജ്‌ലിസ്. ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യ സദസ്സ് തന്നെയാണ്. അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവന്‍ ഭാഗ്യവാന്‍മാരുമാണ്. ഈ മജ്‌ലിസുല്‍ മൗലീദില്‍- മൗലിദ് സദസ്സില്‍- ദീനീയായ സ്വഹീഹായ ദീന്‍ അറിയുന്ന ആലിമുകള്‍ ധാരാളം കൂടിയുണ്ടായിരിക്കണം. അവരുടെ ഉപദേശങ്ങള്‍ മുറക്ക് നടക്കണം. മുസ്‌ലിംകളില്‍ ദീനിയ്യായ ചൈതന്യം അനുകരിപ്പിക്കണം….”
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍, പേ: 22,23).
3- ”ഇങ്ങനെ നബിയെക്കൊണ്ട് ലോകത്തിന് ഉണ്ടായിട്ടുള്ള അനുഗ്രഹങ്ങള്‍ അവര്‍ണ്ണനീയമാണ്. അതുകൊണ്ട് തന്നെയാണ് ”ലോകത്തിന് കാരുണ്യമായിട്ടല്ലാതെ നാം നിന്നെ നിയോഗിച്ചിട്ടില്ല” എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളത്.
1 380
കാരണം ചരിത്ര ഗ്രന്ഥമാണല്ലോ അത് പോലെത്തന്നെ കൊടുക്കും അത് പോലെ ഈ പാട്ടും സംഭവവും പ്രസ്തുത കിതാബുകളിൽ ഉണ്ട് എന്നും പറയുകയും ചെയ്യും. അത് പോലെ മങ്കൂസ് മൗലിദ് കിതാബിലും നബി സ്വ യുടെ ജനന സമയത്ത് നടന്ന അൽഭുത സംഭവങ്ങൾ ഇമാമീങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു , അപ്പോൾ ഈ സംഭവവും പാട്ടും മങ്കൂസ് മൗലിദിൽ ഉണ്ട് എന്നും പറയാം നേരത്തെ ചരിത്ര ഗ്രന്ഥങ്ങളിൽ ഉള്ളത് പോലെ പക്ഷെ മങ്കൂസ് മൗലിദ് കിതാബിലും ഇത് എന്തിന്ന് കൊടുത്തു എന്ന സന്ധർഭം പറയാതെ ഈ വരികൾ സുന്നികളുടെ വിശ്വാസമാക്കി മാറ്റി ബിംബങ്ങളെ വിളിക്കുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ തീർത്തും കാപട്യവും സുന്നി വിശ്വാസത്തെ തകർക്കുക എന്ന നിഘൂഡ തന്ത്രവുമാകുന്നു.
⏬
ഇനി മങ്കൂസ് മൗലിദിൽ ഉദ്ധരിച്ച സംഭവവും ഉസ്മാനുബ്നുൽ ഹുവൈരിസ് പാടിയ പാട്ടും ഹാഫിള് ഇബ്നു കസീർ (റ) വിന്റെ ചരിത്ര ഗ്രന്ഥമായ അൽ ബിദായത്തു വന്നിഹായയിൽ നിന്നും അതേ പോലെ വായിക്കാം
وَقَالَ الْخَرَائِطِيُّ: حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ الْبَلَوِيُّ بِمِصْرَ
حَدَّثَنَا عُمَارَةُ بْنُ زَيْدٍ حَدَّثَنِي عُبَيْدُ اللَّهِ بْنُ الْعَلَاءِ حَدَّثَنِي يَحْيَى بْنُ عُرْوَةَ عَنْ أَبِيهِ أَنَّ نَفَرًا مِنْ قُرَيْشٍ مِنْهُمْ وَرَقَةُ بْنُ نَوْفَلِ بْنِ أَسَدِ بْنِ عَبْدِ الْعُزَّى بْنِ قُصَيٍّ وَزَيْدُ بْنُ عَمْرِو بْنِ نُفَيْلٍ، وَعُبَيْدُ اللَّهِ بْنُ جَحْشِ بْنِ رِئَابٍ، وَعُثْمَانُ بْنُ الْحُوَيْرِثِ، كَانُوا عِنْدَ صَنَمٍلَهُمْ يَجْتَمِعُونَ إِلَيْهِ قَدِ اتَّخَذُوا ذَلِكَ الْيَوْمَ مِنْ كُلِّ سَنَةٍ عِيدًا كَانُوا يُعَظِّمُونَهُ، وَيَنْحَرُونَ لَهُ الْجَزُورَ، ثُمَّ يَأْكُلُونَ وَيَشْرَبُونَ الْخَمْرَ، وَيَعْكُفُونَ عَلَيْهِ فَدَخَلُوا عَلَيْهِ فِي اللَّيْلِ فَرَأَوْهُ مَكْبُوبًا عَلَى وَجْهِهِ فَأَنْكَرُوا ذَلِكَ فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ فَلَمْ يَلْبَثْ أَنِ انْقَلَبَ انْقِلَابًا عَنِيفًا فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ فَانْقَلَبَ الثَّالِثَةَ فَلَمَّا رَأَوْا ذَلِكَ اغْتَمُّوا لَهُ، وَأَعْظَمُوا ذَلِكَ، فَقَالَ عُثْمَانُ بْنُ الْحُوَيْرِثِ: مَا لَهُ قَدْ أَكْثَرَ التَّنَكُّسَ، إِنَّ هَذَا لِأَمْرٍ قَدْ حَدَثَ، وَذَلِكَ فِي اللَّيْلَةِ الَّتِي وُلِدَ فِيهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَجَعَلَ عُثْمَانُ يَقُولُ
أَيَا صَنَمَ الْعِيدِ الَّذِي صُفَّ حَوْلَهُ ... صَنَادِيدُ وَفْدٍ مِنْ بِعِيدٍ وَمِنْ قُرْبِ
تَكَوَّسْتَ مَغْلُوبًا فَمَا ذَاكَ قُلْ لَنَا ... أَذَاكَ سَفِيهٌ أَمْ تَكَوَّسْتَ لِلْعَتْبِ
فَإِنْ كَانَ مِنْ ذَنْبٍ أَتَيْنَا فَإِنَّنَا ... نَبُوءُ بِإِقْرَارٍ وَنَلْوِي عَنِ الذَّنْبِ
وَإِنْ كُنْتَ مَغْلُوبًا تَكَوَّسْتَ صَاغِرًا ... فَمَا أَنْتَ فِي الْأَوْثَانِ بِالسَّيِّدِ الرَّبِّ
قَالَ: فَأَخَذُوا الصَّنَمَ فَرَدُّوهُ إِلَى حَالِهِ فَلَمَّا اسْتَوَى هَتَفَ بِهِمْ هَاتِفٌ مِنَ الصَّنَمِ، بِصَوْتٍ جَهِيرٍ وَهُوَ يَقُولُ:
تَرَدَّى لِمَوْلُوْدٍ أَنَارَتْ بِنُورِهِ ... جَمِيعُ فِجَاجِ الْأَرْضِ فِي الشَّرْقِ وَالْغَرْبِ
وَخرَّتْ لَهُ الْأَوْثَانُ طُرًّا وَأُرْعِدَتْ ... قُلُوبُ مُلُوكِ الْأَرْضِ طُرًّا مِنَ الرُّعْبِ
وَنَارُ جَمِيعِ الْفُرْسِ بَاخَتْ وَأَظْلَمَتْ ... وَقَدْ بَاتَ شَاهُ الْفُرْسِ فِي أَعْظَمِ الْكَرْبِ
وَصُدَّتْ عَنِ الْكُهَّانِ بِالْغَيْبِ جِنُّهَا ... فَلَا مُخْبِرٌ عَنْهُمْ بِحَقٍّ وَلَا كَذِبَ
فَيَالَ قُصَيٍّ إِرْجِعُوا عَنْ ضَلَالِكُمْ ... وَهُبُّوا إِلَى الْإِسْلَامِ وَالْمَنْزِلِ الرَّحْبِ
(അൽബിദായത്തു വന്നിഹായ ✍🏻 ☝🏻 ഹാഫിള് ഇബ്നു കസീർ)
⏬
സംഭവം ചുരുക്കത്തിൽ ഇങ്ങനെ
"യഹ്യബ്നു ഉർവ്വ റിപ്പോർട് ചെയ്യുന്നു ഖുറൈശികളിൽ നിന്ന് ഒരു സംഘം ബിംബങ്ങളുടെ അടുത്ത് ഒരുമിച്ച് കൂടി ആ ദിവസം അവർ അറവ് മ്ർഗങ്ങളെ അറുത്തും , തിന്നും കുടിച്ചും കളികളും ഒക്കെ ആയി വലിയൊരു ഒരു ആഘോഷമാക്കി മാറ്റി , അങ്ങനെ അവർ ബിംബങ്ങളുടെ അടുത്ത് ചെന്ന് നോക്കിയപ്പോൾ ബിംബങ്ങളൊക്കെ മുഖം കുത്തി വീണ നിലയിലായിരുന്നു കണ്ടത് , ഇത് കണ്ടപ്പോൾ അതിനെ എടുത്ത് പഴയ അവസ്ഥയിലേക്ക് ആക്കിയപ്പോഴും തല കുത്തിത്തന്നെ വീഴുന്നു ഇങ്ങനെ മൂന്ന് പ്രാവശ്യം ചെയ്ത് നോക്കി യഥാ സ്ഥാനത്ത് നിൽക്കുന്നില്ല തല കുത്തിത്തന്നെ വീണ് കൊണ്ടിരുന്നു , ഇത് ഇവർക്ക് വലിയ വെഷമവും ഉണ്ടാക്കി , നബി സ്വ തങ്ങൾ ജനിച്ച ദിവസത്തിലായിരുന്നു ഇങ്ങനെ സംഭവിച്ചത് ഇതറിഞ്ഞ ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന ആ സംഘത്തിൽ ഉണ്ടായിരുന്നയാൾ സങ്കടത്തോടെ ബിംബങ്ങളെ വിളിച്ച് പാടിയ പാട്ടാണ് "അയാ സ്വനമൽ ഈദി" എന്ന വരികൾ
🔽🔽👇🏻🔽🔽
*പ്രിയ സത്യാന്വേഷികൾ സത്യം മനസ്സിലാക്കുക മൗലിദ് കിതാബുകളിലെ വരികൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി പാവപ്പെട്ട മുഹ്മിനീങ്ങളെ കബളിപ്പിക്കുകയാണ് മുജായിദ് പോലുള്ള പുത്തനാശയക്കാർ നടത്തി വരുന്നത്*
അല്ലാഹു ഈ പൈശാചിക ഷറിൽ നിന്നും നമ്മെ കാക്കുമാറാകട്ടെ ആമീൻ 😰
1 380
✨അജയ്യം ഈ ആദർശം ✨
🌺അഹ്ലുസ്സുന്നത്തി വൽജമാഅ🌺
➖➖➖➖➖➖➖➖➖➖➖
🌟മൗലിദ് ഒരു പഠനം 🌟
part➖4️⃣
(മൗലിദും [മൻഖൂസ് ] വഹാബികളുടെ പെരുങ്കള്ളവും)
════❁✿🌹🌹🌹✿❁═══
*✿═══❁﷽✿═══❁✿
*"മൻഖൂസ് മൗലിദിലെ വരികളിലെ യാഥാർത്ത്യവും വഹാബികളുടെ പെരുങ്കള്ളത്തരവും"*
___________________
⏬
സുബ് ഹാനള്ളാഹ് എന്താ ഒരു കബളിപ്പിക്കൽ മൻഖൂസ് മൗലിദിൽ നബി സ്വ യുടെ ജനനവുമായി ബന്ധപ്പെട്ട് ബിംബങ്ങൾ തല കുത്തി വീണപ്പോൾ ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന ഖുറൈശി സംഘത്തിൽ പെട്ടയാൾ സങ്കടത്തോടെ ബിംബങ്ങളെ വിളിച്ച് പാടിയ സംഭവവും പാട്ടും ഇമാമീങ്ങളൊക്കെ അവരുടെ കിതാബുകളിൽ ഉദ്ധരിക്കുന്നുണ്ട് ഇബ്നു അസാകിർ (റ) താരീഖ് ദിമശ്ഖിലും , ഹാഫിള് ഇബ്നു കസീർ (റ) അൽ ബിദായത്തു വന്നിഹായയിലും , സീറത്തു ന്നബവിയ്യയിലും , ഹാഫിള് ജലാലുദ്ദീൻ സുയൂത്വി (റ) ഖസ്വാഇസുൽ കുബ്റയിലും മറ്റ് ധാരാളം ഇമാമീങ്ങൾ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചതായി കാണാം ഈ ചരിത്രം നബി സ്വ യുടെ മൗലിദുമായി ബന്ധപ്പെട്ട് മങ്കൂസ് മൗലിദിലും പ്രസ്തുത ചരിത്രം അത് പോലെ കൊടുത്തതായും കാണാം വരികൾ ഒരുപാട് ഉണ്ട് ആദ്യ രണ്ട് വരി കൊടുക്കാം
👇🏻
أَيَا صَنَمَ الْعِيدِ الَّذِي صُفَّ حَوْلَهُ
... صَنَادِيدُ وَفْدٍ مِنْ بِعِيدٍ وَمِنْ قُرْبِ
(ഉസ്മാനുബ്നുൽ ഹുവൈരിസ് പാടിയ പാട്ടിലെ ആദ്യ വരികൾ ഈ വരികൾ മങ്കൂസ് മൗലിദിലും കാണാം) ☝🏻☝🏻
⏬☝
എന്നാൽ ഈ വരികൾ എടുത്തുദ്ധരിച്ച് കണ്ടൊ സുന്നികൾ മങ്കൂസ് മൗലിദിൽ ബിംബങ്ങളെ വിളിക്കുന്നത് നോക്കൂ എന്നിട്ട് അതിന്ന് ജവാബായി സ്വലാത്തും ചൊല്ലുന്നു !!!! എന്തായാലും മൗലവിമാരുടെ ഈ കബളിപ്പിക്കൽ സാധാരണക്കാർക്കിടയിൽ പെട്ടെന്ന് ഏശുമല്ലോ , ഇങ്ങനെ പെരും നുണകൾ പറഞ്ഞും എഴുതിയും ചലിപ്പിക്കുന്ന ഒരു പ്രസ്ഥാനം കഷ്ടം തന്നെ !!!!
⏬
എന്നാൽ മുഹ്മിനീങ്ങൾ കാര്യം മനസ്സിലാക്കുക നബി സ്വ യുടെ ജനന സമയത്ത് അവിടത്തെ മുഹ്ജിസത്തെന്നോണം ധാരാളം അൽഭുത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് അതിൽ പെട്ടതാണ് അന്നുണ്ടായ മുഴുവൻ ബിംബങ്ങളും തലകുത്തി വീഴുകയും അത് കണ്ട് വെഷമം അടക്കി വെക്കാനാകാതെ ഖൽബ് പൊട്ടി ഖുറൈശിയിൽ പെട്ട ഉസ്മാനിബ്നുൽ ഹുവൈരിസ് എന്ന മുശ്രിഖ് പാടിയ സംഭവം അത് അത്പോലെ മൗലിദ് കിതാബിൽ കൊടുത്തതാകുന്നു ഇത് നബി സ്വ യുടെ ജനന സമയത്തുണ്ടായ അൽഭുതം പറയാൻ വേണ്ടി മാത്രമാകുന്നു അല്ലാതെ ആ സംഭവത്തിൽ ആ ഖുറൈശി പാടിയ പാട്ടിൽ ബർകത്തെടുക്കാനോ പുണ്യം കിട്ടും എന്ന വിശ്വാസത്തിലോ എന്ന നിലക്കല്ല , മറിച്ച് അന്ന് നടന്ന സംഭവം ഇമാമീങ്ങളിൽ നിന്ന് അത് പോലെ ഉദ്ധരിക്കുന്നു അല്ലാതെ ബിംബങ്ങളെ വിളിച്ച് പറയുകയല്ല , പിന്നെ ഈ വരികൾ കഴിഞ്ഞാൽ ജവാബ് സ്വലാത്തും ചൊല്ലാറില്ല അത് മൗലവിയുടെ അടുത്ത നുണയാകുന്നു കാരണം മങ്കൂസ് മൗലിദ് കിതാബിൽ ഈ ബൈത്ത് ഉള്ളടുത്ത് തന്നെ ജവാബ് ഇല്ലാതെ സംഭവം റാവിമാരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന് പറഞ്ഞാകുന്നു കൊടുത്തിട്ടുള്ളത്
⏬
പക്ഷെ തിരൂരങ്ങാടി പോലുള്ള വഹാബികളുടെ പ്രസ്സുകളിൽ നിന്ന് അടിച്ചിറക്കുന്ന മൗലിദ് കിതാബുകളിൽ ഈ വരികൾ കൊടുത്തിട്ട് സ്വലാത്തിന്റെ ജവാബ് കൊടുത്തതായി കാണാം , കദ്ദാബുകളാണല്ലോ കള്ളത്തരം കാണിച്ച് സംഘടനയുടെ ആദർശം പറയുകയെന്നല്ലാതെ സുന്നി ആദർശത്തിനോ സുന്നികൾ പാടുന്ന മാലക്കോ മൗലിദിനോ ഒരു കുഴപ്പവും കണ്ട് പിടിക്കാൻ ഇക്കൂട്ടർക്ക് കഴിയുകയില്ലെന്ന യാഥാർത്ത്യം എല്ലാവരും തിരിച്ചറിയുക.
⏬
പ്രസ്തുത സംഭവവും പാട്ടും മഹാനായ സ്വാലിഹിശാമി (റ) അവിടത്തെ സുബുലുൽ ഹുദ എന്ന കിതാബിൽ കൊണ്ട് വരുന്നത് തന്നെ നബി സ്വ യുടെ ജനനത്തിൽ ഇബ്ലീസ് അട്ടഹസിച്ച് കരഞ്ഞോടി എന്ന് പറഞ്ഞ് ഒരു ബാബ് കൊടുത്തിട്ടാകുന്നു 👇🏻
*الباب العاشر في حزن إبليس وحجبه من السموات وما سمع من الهواتف لما ولد رسول الله صلى الله عليه وسلم*
______________________
وروى الخرائطي وابن عساكر عن عروة بن الزبير رحمه الله تعالى أن نفرا من قريش منهم ورقة بن نوفل وزيد بن عمرو بن نفيل وعبيد الله بن جحش وعثمان بن الحويرث كانوا عند صنم يجتمعون إليه فلما دخلوا يوماً فرأوه مكبوباً على وجهه، فأنكروا ذلك فأخذوه فردوه إلى حاله فلم يلبث أن انقلب انقلاباً عنيفاً فردوه إلى حاله، فانقلب الثالثة فقال عثمان: إن هذا لأمر حدث. وذلك في الليلة التي ولد فيها رسول الله صلى الله عليه وسلم. فجعل عثمان بن الحويرث يقول:
أيا صنم العيد الذي صفّ حوله ... صناديد وفدٍ من بعيدٍ ومن قرب
ينكس مقلوباً فما ذاك قل لنا ... أذاك سفيهٌ أم تنكّس للعتب
(ـ[سبل الهدى والرشاد، في سيرة خير العباد،
المؤلف: محمد بن يوسف الصالحي الشامي) ✍🏻☝🏻
⏬
അപ്പോൾ ഇമാമീങ്ങൾ അവരുടെ കിതാബുകളിൽ കൊടുക്കുന്നത് നബി സ്വ യുടെ മുഹ്ജിസത്ത് പറയാനാകുന്നു അല്ലാതെ അവരൊക്കെ ബിംബങ്ങളെ വിളിക്കാൻ വേണ്ടിയാണെന്ന് ആരും പറയില്ല മങ്കൂസ് മൗലിദിൽ പ്രസ്തുത പാട്ടും സംഭവവും കൊടുത്തതാണ് പ്രശ്നമെങ്കിൽ ഈ സംഭവം കൊണ്ട് വന്ന ഇബ്നു കസീർ തങ്ങളും ഇബ്നു അസാകിർ (റ) വിനെ പോലുള്ള ധാരാളം ഇമാമീങ്ങളുടെ ചരിത്ര ഗ്രന്ഥം തന്നെ കുഴപ്പാമാണെന്ന് പറയേണ്ടി വരും.
