uz
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Kanalga Telegram’da o‘tish

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Ko'proq ko'rsatish
1 380
Obunachilar
Ma'lumot yo'q24 soatlar
+37 kun
+1530 kun
Postlar arxiv
#ശൈഖുൽ_മശായിഖ്_മണലിലെ_മൂപ്പര് ************************************ ✍️ P. S.K.Moidu Baqavi മാടവന പെരുമ്പടപ്പിലെ നൂണകടവിൽ നിന്നും കണ്ണൂരിലെ പാലത്തുംകരയിലേക്കൊരു യാത്ര . പന്തൽ പോലെ പടർന്ന് നിൽക്കുന്ന കണ്ടൽ വനങ്ങളിലൂടെ പുഴയുടെ ഭംഗി കൺനിറയെ കണ്ട് , മണൽ തിട്ടയിൽ ശയിക്കുന്ന സഞ്ചാരിപക്ഷികളുടെ കാഴ്ചകൾ കണ്ടൊരു തോണിയാത്ര . സതീർത്ഥ്യരും എന്നാൽ ഗുരു ശിഷ്യരുമായ മൂന്ന് വിജ്ഞാന മുത്തുകൾ . അക്ഷരകൂട്ടുകളിലെ പിടികിട്ടാ പൊരുളുകൾ മുടിനാരിഴകീറി ചർച്ച ചെയ്ത യാത്ര . കായലിന്റെ ഇരു കരകളിലും ഇടതൂർന്ന് നിൽക്കുന്ന വാഴത്തോപ്പുകൾ . താമര കുളങ്ങൾ , ജനസാന്ത്രമായ ഗ്രാമങ്ങൾ . തെക്കൻ മലബാറിന്റെ കവല വിട്ട് വടക്കേ മലബാറിന്റെ മണം പിടിച്ചു തുടങ്ങി . തോണിക്കുള്ളിൽ തണുത്ത കാറ്റടിച്ചു വീശുന്നതിനിടെ മണലിൽ മൂപ്പര് സംസാരം എടുത്തിട്ടു . " അല്ല ; ചിയാമു മുസ്ലിയാരെ! നമ്മൾ മൂവരും പാലത്തുംകരയിലെ മൂലയിൽ റമളാൻ ശൈഖിനെ കാണാൻ പോവുകയല്ലേ , അവിടെ ചെന്നാൽ നമുക്ക് എന്ത് വിരുന്നാണ് കിട്ടേണ്ടത് ? " . " എനിക്ക് നെല്ല് കുത്തരിയുടെ ചോറും ചക്കകൂട്ടാനും " . ചിയാം മുസ്ലിയാർ എന്ന എരമംഗലം വലിയ ഹിശാം മുസ്ലിയാർ പറഞ്ഞു . അപ്പോൾ രണ്ടാമനായ പെരുമ്പടപ്പ് കുഞ്ഞഹമ്മദ് മുസ്ലിയാർ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു . " എനിക്ക് പൊടിയരിക്കഞ്ഞിയും ചമ്മന്തിയും " . അവസാനം കഥാനായകനും ഇരുവരുടെയും ഉസ്താദുമായ സൈനുദ്ദീൻ റംലി എന്ന മണലിൽ മൂപ്പര് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു . " എനിക്ക് പത്തിരിയും കോഴിക്കറിയും വേണം " . ജലപാതയിലെ കയറ്റിറക്കങ്ങൾ തരണം ചെയ്ത് മന്ദം മന്ദം അവർ റമളാൻ ശൈഖിന്റെ ചാരത്തണഞ്ഞു . ആതിഥേയ മര്യാദകൾ കഴിഞ്ഞ് ഭക്ഷണത്തിന് ക്ഷണിച്ചു . അത്ഭുതം! , അത്യാത്ഭുതം!!. മൂവരുടെയും ആഗ്രഹ ഭക്ഷണങ്ങൾ മൂന്ന് വിധത്തിലായി ഉണ്ടാക്കി വിളമ്പിയിരിക്കുന്നു . മൂവരും ഇടിവെട്ടേറ്റത് പോലെ നിന്നു പോയി . പൂർണമായും തോറ്റ് പോയതായി തോന്നി . ഭക്ഷണം വായിൽ വെക്കുമ്പോൾ ശൈഖുനാ റംലി ഓർമ്മകളുടെ വളപ്പൊട്ടുകൾ മനസ്സിന്റെ ചെപ്പിലാക്കി കുലുക്കുകയായിരുന്നു . മൂലയിൽ റമളാൻ എന്ന സാധാരണ മനുഷ്യനെ ഉൽകാഴ്ചയുള്ള ഈ ഉന്നത പതവിയിലേക്കെത്തിച്ച കണ്ണികൾ , ശൈഖുമാർ , ഒരു മിന്നൽ പിണർ പോലെ മനസ്സിൽ ഓളം വെട്ടി . നൂഞ്ഞേരി കുഞ്ഞുമുഹമ്മദ് സൂഫി എന്ന ശൈഖിലേക്കെത്തുന്ന ആ സംഭവം റംലിയുടെ മനം കുളിരണിയിച്ചിരിക്കുന്നു . നാട്ടിലെ പഠനങ്ങൾ കഴിഞ്ഞ് ഹജ്ജിന് പുറപ്പെട്ട നൂഞ്ഞേരി ശൈഖ് നഖ്ശബന്ദി ത്വരീഖത്തിന്റെ അക്കാലത്തെ ശൈഖായിരുന്ന യഹ്‌യാ ദാഗിസ്ഥാനിയുമായി ബന്ധപ്പെട്ടു . ആത്മീയതയുടെ രാജപാതയിൽ ശൈഖുമായി പന്ത്രണ്ട് വർഷം താമസിച്ചു . ഒരു നാൾ ശൈഖ് തന്റെ ശിഷ്യരുടെ മുന്നിൽ ഒരാവശ്യം സമർപ്പിച്ചു . " നാല്പത് ദിവസം സുബ്ഹിയുടെ മുമ്പേ തന്നെ എനിക്ക് വെള്ളം ചൂടാക്കി തരണം , ആരാണ് തയ്യാർ ? " . നൂഞ്ഞേരി കുഞ്ഞഹമ്മദ് സൂഫി ഒരു മടിയും കൂടാതെ സന്നദ്ധനായി . ചാരിദാർത്ഥ്യത്തോടെ സേവനം തുടർന്നു . ഉഷ്ണ ശൈത്യ വിത്യാസമില്ലാതെ ഒരു വീഴ്ചയും കൂടാതെ മുപ്പത്തിഒമ്പത് ദിവസം തുടർന്നു . നാൽപതാം ദിവസം എഴുന്നേൽക്കാൻ അൽപ്പം വൈകിപ്പോയി . കൃത്യ സമയത്ത് തന്നെ വെള്ളം ചൂടാക്കാൻ കഴിഞ്ഞില്ല . ഭയക്രാന്തനായി അദ്ദേഹം മുറ്റത്തേക്ക് ഓടിയിറങ്ങി . കിണറിനരികിൽ ചെന്ന് വെള്ളം കോരാൻ ബക്കറ്റ് താഴ്ത്തി . മഞ്ഞിന്റെ മറ ഉരുകി തീരാത്തതിനാൽ പുറത്തെ ദൃശ്യങ്ങൾ അവ്യക്തമായിരുന്നു . കപ്പി കരഞ്ഞ് വെള്ളം വലിച്ചു കയറ്റി . വെള്ളം അസാധാരണമായി തിളപ്പിച്ച ചൂട് . ചൂടാക്കേണ്ടി വന്നില്ല . ശൈഖ് യഹ്‌യാക്ക് കൊണ്ടുകൊടുത്തു . അതൊരു ' രിയാള' യായിരുന്നു . ശൈഖ് അതീവ സന്തുഷ്ടനായി . കോരിതരിപ്പിന്റെ കുത്തൊഴുക്കിലേക്ക് ഇരുവരും നീങ്ങി . നഖ്ശബന്ദി ത്വരീഖത്തിന്റെ ' ഖിർഖ ' നൽകി ശിഷ്യനെ ആദരിച്ചു . നാട്ടിലേക്ക് പോരാനുള്ള സമ്മതവും ശൈഖ് നൽകി . ആത്മീയ ചികിത്സയുടെ മലബാറിലെ കണ്ണിയായി ശൈഖിനെ വിടുമ്പോൾ ആ മഹാൻ ഒന്നു കൂടി പറഞ്ഞു : " ഞാൻ ഒരു ചികിത്സാ മുറ നിന്നെ ഏല്പിക്കാം . അത് നീ നാട്ടിൽ എത്തുമ്പോൾ ആദ്യം കാണുന്ന വ്യക്തിക്ക് കൈമാറണം " . അദ്ദേഹം ഒന്ന് നിശ്ചസിച്ചു . തല കുലുക്കി സന്തോഷത്തോടെ ഏറ്റെടുത്തു .

المورد الروي في المولد النبوي

❤️ ❤️❤️يسيرالمولد النبوي صلى الله عليه وسلم مع إختلاف الأحوال من ملأ الأعلى و زمان أهل الصدر الأول الى وقتنا هذا - 1442 هـ❤️ ❤️❤️ المولد النبويّ في زمان الصحابة الكرام وقائع ولادته صلى الله عليه وسلم دراسة تعليمية في زمان الصحابة الكرام وهذا هو المولد النبويّ عندهم ونحوه المولد النبويّ من الصدر الأول السلف الصالح قد صنّف الأئمة كتب الموالد النبوية من زمان 250 هـ الأدلة لنقول المخدوم في مولد المنقوص

المولد_النبوي_من_زمن_النبي_الى_هذا_الزمان_.pdf6.54 KB

الأدلة_الباهرة_على_مولد_خير_البرية.pdf1.49 MB

المولد_النبوي_من_زمن_النبي_الى_هذا_الزمان_.pdf6.54 KB

❤️ ❤️❤️يسيرالمولد النبوي صلى الله عليه وسلم مع إختلاف الأحوال من ملأ الأعلى و زمان أهل الصدر الأول الى وقتنا هذا - 1442 هـ❤️ ❤️❤️ المولد النبويّ في زمان الصحابة الكرام وقائع ولادته صلى الله عليه وسلم دراسة تعليمية في زمان الصحابة الكرام وهذا هو المولد النبويّ عندهم ونحوه المولد النبويّ من الصدر الأول السلف الصالح قد صنّف الأئمة كتب الموالد النبوية من زمان 250 هـ الأدلة لنقول المخدوم في مولد المنقوص

താജുൽ ഉലമാ മൗലിദ്🖕🖕🖕🖕🖕🖕

THAJUL ULAMA MOULID 1.pdf

مولد الشيخ قطب الأقطاب الجيلاني🖕🖕🖕🖕🖕🖕

مولد_الشيخ_قطب_الاقطاب_محي_الدين_عبد_القادر_الجيلاني_للعالم_ابي.pdf7.47 MB

മുഹമ്മദ് മുസ്തഫാ ﷺ — ചരിത്രം ഹദീസ് വിജ്ഞാന രംഗത്ത് ഹാഫിളുകൾ ആയ പണ്ഡിതർ രചിച്ച ഏതാനും ചില മൗലിദുകൾ പരിചയപ്പെടുത്തുന്നു

المولد المنقوص في مدح النبي المخصوص تأليف الشيخ العلامة أبو الحق محمد عبد الباري السافعي الفتفرمبي المليباري അല്‍ മൗലിദുല്‍ മന്‍ഖൂസ് ഫീ മദ്ഹിന്നബിയ്യില്‍ മഖ്‌സൂസ് സമസ്ത പ്രസിഡന്റ് ആയിരുന്ന ശൈഖുനാ വാളക്കുളം പുതുപ്പറമ്പ് അബ്ദുൽ ബാരി ഉസ്താദ് (ന.മ) എഴുതിയ അൽ മൗലിദുൽ മൻഖൂസ് (ശഫീഉള്‍ മുശഫഅ് എന്ന പേരിൽ വലിയ മൗലിദും അവർ രചിച്ചിട്ടുണ്ട്) Read https://t.me/moulidstudy/2172

മാല മൗലിദുകൾ അർത്ഥ സമ്പൂർണതയുടെ പര്യായങ്ങൾ മുഹമ്മദ് അഹ്സനി കോഡൂർ 12 Pages

തൻവീറുൽ അഖ്ത്വാർ ഫീ മൗലിദി റസൂലിൽ മുഖ്താർ 350 പേജുള്ള ഈ കൃതിയുടെ രചയിതാവ് കോടഞ്ചേരി മരക്കാർ മുസ്‌ലിയാരാണ്. റബീഉല്‍ അവ്വല്‍ പിറക്കുന്നത്‌ മുതല്‍ പന്ത്രണ്ടാം രാവ് വരെ ഓരോ രാവിലും ചൊല്ലാനുള്ള പന്ത്രണ്ടു ഭാഗമാക്കി വിഭജിച്ച മഹാ രചനയാണിത്. ചരിത്ര പണ്ഡിതനായിരുന്ന നെല്ലിക്കുത്ത് മുഹമ്മദാലി മുസ്ല്യാരുടെ അഭിപ്രായത്തില്‍, ‘മുസ്ലിം ചരിത്രത്തില്‍ ഇത്ര വലുപ്പത്തിലും ഇതേ സ്വഭാവത്തിലും മറ്റൊരു രചനയില്ല’. കോടഞ്ചേരിക്കടുത്ത മാറഞ്ചേരിയാണ് സ്വദേശം. ചാലിയത്ത് നിന്ന് മാറഞ്ചേരി യിലേക്ക് മാറിത്താമസിച്ചതാണ് കുടുംബം. ഇ മൊയ്തു മൗലവി യുടെ പിതാവായ മരക്കാർ മുസ്‌ലിയാർ ആഖിർ സൈനുദ്ദീൻ മഖ്ദൂമിൻറെ ശിഷ്യരിൽ പ്രമുഖനാണ്. സ്വാതന്ത്ര്യ സമര പങ്കാളിത്തമുള്ളതിനാൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. മഹാ കവി മോയിൻ കുട്ടി വൈദ്യരുടെ സ്വാധീനം വഴിയാണ് സർഗാത്മകതലയിലേക്ക് തിരിയുന്നത്. ഹിജ്റ 1259 ലാണ് ജനനം.ഹിജ്റ 1354ൽ വഫാത്തായി.

ബാക്കി മുച്ചുന്തിപ്പള്ളിയുടെ ഉൾവശത്തെ അലമാരയിൽനിന്നും കയ്യെഴുത്തു പ്രതിയായി കിട്ടിയത്

ബദര്‍ മൗലിദ് ഹി: 1269 (1852) : വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ ജനനം. പാനായിക്കുളത്തിന്റെയും കുഞ്ഞഹമ്മദ് ഹാജിയുടേയും ഗുരു. ബദര്‍ മൗലിദ് രചിച്ചു. 1322-ല്‍ മരണം

നഫീസത്തുല്‍ മിസ്‌രിയ്യ മൗലിദ്, അസ്ഹാബുല്‍ കഹ്ഫ് മൗലിദ് ഹി: 1264 -(1847) : കൊങ്ങണം വീട്ടില്‍ ഇബ്‌റാഹിം കുട്ടി മൗലവി ജനനം. ഖുത്വുബിയ്യത്തിന്റെ മുഖവുര, നഫീസത്തുല്‍ മിസ്‌രിയ്യ മൗലിദ്, അസ്ഹാബുല്‍ കഹ്ഫ് മൗലിദ് രചിച്ചു. 1323-ല്‍ വഫാത് . ഉളിയില്‍ മഖ്ബറ

ബര്‍സഞ്ചി മൗലിദ് ഹി: 1126 : സയ്യിദ് ജഅ്ഫറുല്‍ ബര്‍സഞ്ചി ജനനം : മദീന. ബര്‍സഞ്ചി മൗലിദ് രചിച്ചു. ശാഫിഈ മുഫ്തി. സഹോദരന്‍ അല്‍ബദ്‌രിയ്യ: റാഇയ്യയുടെ രചയിതാവ് സയ്യിദ് അലി. കാളിയാറോഡ് മഖാം തൃശൂര്‍ ജില്ലയില്‍ ചേലക്കരക്ക് 10 കി മി സമീപം (ചേലക്കര – പഴയന്നൂര്‍ റൂട്ടില്‍)കാളിയാറോഡ് എന്ന സ്ഥലത്ത് ശൈഖ് ഖാസി അബ്ദുറഹ്മാന്‍ വലി. ഷൊര്‍ണൂര്‍, ഒറ്റപ്പാലം, വടക്കാഞ്ചേരി, ആലത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കാളിയാറോഡിലേക്ക് ബസ്സ് ലഭിക്കും. ഏകദേശം 300 വര്‍ഷം മുമ്പ് ജീവിച്ചു. വന്നത് ബാഗ്ദാദില്‍ നിന്ന് എന്ന് പറയപ്പെടുന്നു. ഇബാദത്തിന് ഇരുന്ന സ്ഥലം മഖാമിന്റെ തെക്ക്ഭാഗത്ത് ഘോര വനത്തില്‍ തേന്‍ മലയില്‍ തേന്‍വാതില്‍. ആരാധനക്കിരുന്നതിന്റെ അടുത്ത് ഇപ്പോള്‍ മഖാമുള്ള സ്ഥലത്ത് മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത് ആദിവാസിയാണത്രെ. വിവരമറിഞ്ഞെത്തിയ മുസ്‌ലിംകള്‍ അവിടെ തന്നെ മറവ് ചെയ്തു. ടിപ്പുസല്‍ത്താനും അയ്യായിരം സൈന്യവും സിയാറത്ത് ചെയ്തുവത്രെ. കാടുമൂടി മഖ്ബറ അറിയപ്പെടാതെയായതിന് ശേഷം പില്‍കാലത്ത് മരം വലിക്കുന്ന ആന കൊമ്പുകള്‍ മഖ്ബറക്കരികെ കുത്തി മുട്ട് മടക്കിക്കിടന്നത് വഴി ലോകമറിഞ്ഞു. തുടര്‍ന്ന് കുംഭംമാസത്തില്‍ അറബിത്തിയ്യതി 14-ന് ഉറൂസ്, ആനകളുടെ സാന്നിദ്ധ്യത്തില്‍.മഖാമിന്നരികെയുള്ള പൂമണ്ണ്, മഖാമിലെ തേന്‍, മഖാമിന്നരികെ വെച്ച് സത്യം ചെയ്യല്‍ എന്നിവ സുവിദിതം. തേന്‍ മലയില്‍ വിമാനം മരത്തില്‍ വീണു ആരും മരിക്കാതെ രക്ഷപ്പെട്ട കഥയുണ്ട്. മാനന്തവാടിക്കപ്പുറം കര്‍ണ്ണാടക അതിര്‍ത്തിയില്‍ ‘ബാവലി’ എന്ന സ്ഥലത്ത് ബാവ അലി എന്നവരുടെ മഖാമുണ്ട്. ഏത് നൂറ്റാണ്ടില്‍ അവിടെ വന്നു എന്ന് കൃത്യമായി പറയപ്പെടുന്നില്ല. ഹി: 1177 (1763): ബര്‍സഞ്ചി തങ്ങള്‍ വഫാത്.ജന്നതുല്‍ ബഖീഅ്   ഹി: 1214-(1799) : സയ്യിദ് സൈനുല്‍ ആബിദീന്‍ മരണം. ബര്‍സഞ്ചി മൗലദിന്റെ രചയിതാവിന്റെ പൗത്രന്റെ മകന്‍. ബദര്‍ ബൈത് (അല്‍ ബദ്‌രിയ്യത്തുല്‍ ഹംസിയ്യഃ) രചിച്ചു. ബൈത്തിലെ അമ്മ് (പിതൃവ്യന്‍) കൊണ്ട് ഉദ്ദേശ്യം പിതാമഹന്റെ അമ്മ് സയ്യിദ് അലി ആണ്.