മൗലിദ് പഠനം
Kanalga Telegram’da o‘tish
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Ko'proq ko'rsatish1 380
Obunachilar
Ma'lumot yo'q24 soatlar
+37 kun
+1530 kun
Postlar arxiv
1 380
Repost.
"നിങ്ങൾ പുറം നോക്കണ്ട, മൂപ്പരുടെ ഉള്ള് വെളുത്തിട്ടാണ്..."
താനൂർ ഇസ്‌ലാഹിലെ മുദരിസും സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ സ്ഥാപകരിൽ പ്രധാനിയുമായിരുന്നു പാങ്ങിൽക്കാരൻ എന്ന പേരിൽ പ്രശസ്തരായ പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ. ഉസ്താദിൻ്റെ വലതുകാലിന് ഒരുദിവസം കലശലായ വേദന വന്നു , ദിവസം കൂടുന്തോറും വേദന കൂടിയതല്ലാതെ തെല്ലും ശമിച്ചില്ല. അന്നത്തെ പേരുകേട്ട ചില വൈദ്യന്മാരുടെ ചികിത്സയിൽ തെല്ലൊരാശ്വാസം ലഭിച്ചെങ്കിലും വേദന തിരിച്ചുവന്നത് പൂർവോപരി ശക്തിയിലായിരുന്നു. ഉസ്താദിന് എങ്ങോട്ടേക്കും പോവാൻ കഴിയാത്ത അവസ്ഥയായി. ഇനി ഒരിക്കലും തനിക്ക് നടക്കാൻ കഴിയില്ലേ എന്ന് പോലും ഉസ്താദ് ചിന്തിച്ച് പോയി. അങ്ങനെ കൊടിഞ്ഞി ജുമുഅത്ത് പള്ളിയുടെ വടക്ക് ഭാഗത്ത് അധികമാരാലും അറിയാതെ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈൻ ജിഫ്രി എന്നവരെ കൊണ്ട് തവസ്സുൽ ചെയ്ത ഉസ്താദ് റബ്ബിങ്കലേക്ക് കൈകൾ നീട്ടി. തൻ്റെ അസുഖം മാറിയാലുടൻ സയ്യിദരുടെ ഒരു മനാഖിബ് രചിക്കണമെന്ന് അവിടുന്ന് കരുതുകയും ചെയ്തു. റബ്ബിന്റെ അപാരമായ കഴിവിനാൽ ഉസ്താദിൻറെ അസുഖം പൂർണ്ണമായി ഭേദമായി. അങ്ങനെയാണ് 'ഫൈളുൽ മുഞ്ജി ഫീ മനാഖിബിൽ വലിയ്യിസ്സയ്യിദ് ഹുസൈൻ അൽ ജിഫ്രി അൽ കൊടിഞ്ഞി ' എന്ന ഗ്രന്ഥം വിരചിതമായത്.
റബ്ബിനെ പ്രിയം വെച്ച് അവന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച് അവനിലായി ലയിക്കുന്ന മഹാനുഭാവന്മാർക്ക് അവൻ നൽകുന്ന ആദരവാണ് കറാമത്ത്. ഹുജ്ജത്തുൽ ഇസ്‌ലാം ഇമാം ഗസാലി റളിയള്ളാഹു അൻഹു പറഞ്ഞത് പോലെ ആകാശത്ത് കൂടെ പറക്കാനും വെള്ളപ്പരപ്പിൻ മീതെ നടക്കാനും പലർക്കും പല വഴിക്കും കഴിയും. റബ്ബും മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളും പൊരുത്തപ്പെട്ട വഴിയിലായി അധികദൂരം അനവരതം സഞ്ചരിക്കാൻ കൂടുതൽ ആളുകൾക്കും കഴിയില്ല. ഒരു വർഷം കളവ് പറയില്ല എന്ന് പ്രതിജ്ഞ എടുത്തവൻ പതിനൊന്നാം മാസം ചിലപ്പോൾ നിർബന്ധിതനായി കളവ് പറയേണ്ടി വരും, അഞ്ച് വർഷം ആരോടും സംസാരിക്കില്ല എന്ന് ഉറപ്പിച്ച മഹാന് മൂന്നാം വർഷം സ്വമാതാവ് വന്നപ്പോൾ സംസാരിക്കേണ്ടി വന്നു, ഇനിയൊരിക്കലും ജീവിതത്തിൽ ഒരൊറ്റ ജമാഅത്ത് നിസ്കാരവും മുടക്കില്ല എന്ന് ശപഥം ചെയ്തവന് ചിലപ്പോൾ അത് മുടങ്ങും. ഉദ്ദേശിച്ചത് പോലെ ഇതെല്ലാം നടപ്പിലാവാൻ റബ്ബിൻറെ അപാരമായ തൗഫീഖും വജ്രസമാനമായ നിശ്ചയധാർഢ്യവുമാണാവശ്യം, അതിനെയാണ് ഇസ്തിഖാമത്ത് എന്ന് പറയുക, റബ്ബിനെ അറിഞ്ഞ ആരിഫീങ്ങളുടെ ഏറ്റവും വലിയ കറാമത്ത് ഇസ്തിഖാമത്ത് ആണ്.
ഇസ്തിഖാമത്തിൽ അടിയുറച്ച്, പൊതുജനങ്ങളെ സ്നേഹിച്ച്, വേണ്ട വിധത്തിൽ അവരെ പരിപാലിച്ച് ആധ്യാത്മികതയുടെ സർവലോകങ്ങളും രുചിച്ചറിഞ്ഞ മഹാന്മാരുടെ പറുദീസയാണ് മലബാർ. അവരിലെ സുൽത്താന്മാർ ആയിരുന്നു കോഴിക്കോട്ടെ മാമുക്കോയ ഷെയ്ഖ് എന്നറിയപ്പെട്ട ശൈഖ് അലാഉദ്ദീനുൽ ഹിംസിയും മലപ്പുറത്തെ ഖുതുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളും കണ്ണൂരിലെ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി തങ്ങളുമെല്ലാം.
കണക്കില്ലാത്ത സയ്യിദരും പണ്ഡിതരുമാണ് ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നും പലപ്പോഴായി മലബാർ തീരം ലക്ഷ്യമാക്കി വന്നത്. മക്കയും മദീനയും യമനും സിറിയയും എന്നുവേണ്ട ഇസ്‌ലാമികപൈതൃകത്തിൻറെ ഈറ്റില്ലങ്ങളായ ഒട്ടുമിക്ക സ്ഥലങ്ങളിൽ നിന്നും പ്രബോധകരും സഞ്ചാരികളും വ്യാപാരികളും മലബാർ തീരമണഞ്ഞു. പറങ്കികളും വെള്ളക്കാരും ഫ്രഞ്ച് സൈന്യവുമെല്ലാം ഇവിടെയുള്ളത് മുഴുവൻ വാരിക്കൊണ്ടുപാവാനായിരുന്നു വന്നതെങ്കിൽ അറബികൾ വന്നത് ഇവിടെ പലതും കൈമാറ്റം ചെയ്യാൻ വേണ്ടിയായിരുന്നു. അവർ മലൈബാരികൾക്ക് മാന്യമായ കച്ചവടം പഠിപ്പിച്ചു, സുന്ദരമായ ജീവിതശൈലി കാണിച്ചുകൊടുത്തു, സത്യമാർഗ്ഗത്തിൻറെ പ്രകാശം തിരിതെളിച്ച് കൊടുത്തു. മലൈബാരികൾ പകരം അവർക്ക് വേണ്ടതെല്ലാം നൽകി.
ലോകസയ്യിദന്മാരുടെ പറുദീസയായ യമനിലെ ഹളറമൗത്തിൽ നിന്നും ഉസ്ബെക്കിസ്ഥാനിലെ ബുഖാറയിൽ നിന്നുമൊക്കെ വന്ന അന്നത്തെ സയ്യിദന്മാർക്ക് കേരളത്തിൻറെ മതപരവും സാമൂഹികവും രാഷ്ട്രീയവുമായ പരിസരത്തെ വളർത്തിയെടുക്കുന്നതിൽ വലിയ പങ്കുണ്ടായിട്ടുണ്ട്.
തരീമിലെ ഹുസൈനി സാദാത്ത് പരമ്പരയിലെ ഉറൈളി കൈവഴിയിലെ ബാ അലവി സയ്യിദ് വംശത്തിൽ നിന്ന് പിരിഞ്ഞുണ്ടായ ഒരുപാട് ഉപശാഖകളിൽ നമ്മുടെ നാട്ടിൽ അറിയപ്പെട്ടവയാണ് മൗലദ്ദവീലയും ജിഫ്രിയും ജമലുല്ലൈലിയും ബാഹസനും ബാഫഖീഹും സഖാഫും ഐദറൂസിയും ഐദീദും മുനഫറും മുഖൈബിലിയും മുശയ്യഖുമെല്ലാം. ഹുസൈനി സാദാത്ത് പരമ്പരയിലെ തന്നെ മറ്റൊരു കൈവഴിയായ കാളിമി സാദാത്ത് പരമ്പരയിലെ പ്രധാനപ്പെട്ട ഉപശാഖകളാണ് അഹ്ദലും ബുഖാരിയും. ഹസനി സാദാത്ത് പരമ്പരയിൽ നമ്മുടെ നാട്ടിൽ പ്രശസ്തമായവയാണ് ജീലാനിയും ഹതാകും, നമുക്കറിയാത്ത അനേകം ഖബീലകൾ വേറെയുമുണ്ടാവാം.
ദീർഘിപ്പിക്കുന്നില്ല, ഈ അഹ്ലുബൈത്ത് പരമ്പരയിലെ ഒരു പ്രധാനി ആയിരുന്നു കൊടിഞ്ഞിയിലെ സയ്യിദ് ഹുസ്സൈൻ ജിഫ്രി എന്നവർ, അവരാണ് നമ്മുടെ കഥാപുരുഷൻ . ജിഫ്രി സാദാത്തുക്കളുടെ പിതൃപരമ്പരയെക്കുറിച്ച് നമുക്ക് വിശദമായി പിന്നീടൊരിക്കൽ എഴുതാം, അൽ മുഅജമുല്ലതീഫ് എന്ന ചെറുഗ്രൻഥം ബാ അലവി സാദാത്ത് പരമ്പരകളുടെ പേരുകളുടെ പിന്നാമ്പുറങ്ങൾ വിശദീകരിക്കുന്ന ഉപകാരപ്രദമായ ഒരു കൃതിയാണ്.
1 380
Repost from Islamonweb
ഇസ്‍ലാമിക ആത്മീയ ആചാരങ്ങളുടെ ഭാഗമാണ് മൗലിദ്. അതോടൊപ്പം പദ്യങ്ങളും ഗദ്യങ്ങളും സങ്കരമായി ചേർന്ന, ഏറെ സമ്പന്നമായ ഒരു സാഹിത്യ രൂപം കൂടിയാണ് മൗലിദ്. ശൈശവ ദശയിൽ തന്നെ അത്ഭുതകരമായ വളർച്ചയും വ്യാപനവും പ്രാപിച്ച സാഹിത്യശാഖ എന്നതും ഇതിന്റെ പ്രത്യേകതയാണ്. അറബ് ലോകത്ത് നിന്ന് മലബാര്‍ തീരത്തെത്തിയ മൗലിദ് സാഹിത്യത്തിന്റെ വിശദമായ ചരിത്രം വായിക്കാം.
സൽമാനുൽ ഫാരിസി ഹുദവി എഴുതുന്നു...
മൗലിദ് സാഹിത്യങ്ങൾ : അറബ് ലോകത്തു നിന്ന് മലബാർ തീരങ്ങളിലേക്കുള്ള യാത്രാപഥങ്ങൾ
https://islamonweb.net/ml/Maulid-Literatures-Itineraries-from-the-Arab-World-to-the-Malabar-Coasts
1 380
അരീക്കല്‍ അഹ്മദ് മുസ്‌ലിയാര്‍
പണ്ഡിതന്‍, അധ്യാപകന്‍, അറബി സാഹിത്യ പ്രതിഭ. 1881/1298-ല്‍ നാദാപുരം മുയിപ്പോത്ത് ജനിച്ചു. കുഞ്ഞഹമ്മദാണ് പിതാവ്. ശൈഖ് അഹ്മദ് ശീറാസി പ്രധാന ഗുരുനാഥനാണ്. ചെറുവണ്ണൂര്‍, മുയിപ്പോത്ത് എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. ചെറുവണ്ണൂര്‍, മുയിപ്പോത്ത്, നാദാപുരം എന്നിവിടങ്ങളില്‍ ഖാദി സ്ഥാനവും വഹിച്ചു. അറബിയില്‍ നിരവധി കവിതകളും ഗ്രന്ഥങ്ങളും രചിച്ചു. അദ്ദുററുല്‍ മുനള്ളം ഫീ മനാഖിബി ഗൗസില്‍ അഅ്‌ളം, അദ്ദുറത്തുന്നഫീസ ഫീ മനാഖിബി സയ്യിദത്തിന്നഫീസ, അശ്ശമാഇലുല്‍ മുഹദ്ദബ, അന്നൂറുല്‍ അവ്വല്‍ ഫീ മദ്ഹിന്നബി, നള്മു ഖുര്‍റത്തില്‍ ഐന്‍ ലി ഫത്ഹില്‍ മുഈന്‍, മിന്‍ഹത്തുല്‍ ഖവി ബി മിദ്ഹത്തിസ്സയ്യിദ് അലവി തുടങ്ങിയവ പ്രധാന രചനകളാണ്. അരീക്കല്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അരീക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ തുടങ്ങിയവര്‍ മക്കളാണ്. 1951-ലായിരുന്നു വിയോഗം.
വിശ്രുത അറബി കവിയും-മാപ്പിളപ്പാട്ട് രചയിതാവുമായിരുന്ന അരീക്കൽ അഹ്മദ് മുസ്ലിയാർ
അരീക്കൽ വലിയ ഓർ
പണ്ഡിതൻ, അധ്യാപകൻ, അറബി സാഹിത്യ പ്രതിഭ, മാപ്പിളപ്പാട്ട് രചയിതാവ് തുടങ്ങി സർവ്വ തലങ്ങളിലും മികവു തെളിയിച്ച മഹാ ജ്ഞാനിയാണ് അരീക്കൽ അഹ്മദ് മുസ്‌ലിയാർ. 1881/1298-ൽ നാദാപുരം മുയിപ്പോത്ത് ജനിച്ചു.
ജനങ്ങൾ 'അരീക്കൽ വലിയ ഓർ' എന്നു വിളിച്ചു. പ്രഗത്ഭ ആലിമും സൂഫിയുമായിരുന്ന 'നല്ല കുഞ്ഞീതു' മുസ്‌ലിയാരാണ് പിതാവ്. നാദാപുരം പള്ളി മുദർരിസ് ശൈഖ് അഹ്മദ് ശീറാസി, വെളിയങ്കോട് കുട്ടിയമ്മു മുസ്‌ലിയാർ, കിഴക്കയിൽ ഓർ എന്നിവർ
പ്രധാന ഗുരുനാഥരാണ്. ചെറുവണ്ണൂർ, മുയിപ്പോത്ത് എന്നിവിടങ്ങളിൽ ദർസ് നടത്തി. ചെറുവണ്ണൂർ, മുയിപ്പോത്ത്, നാദാപുരം എന്നിവിടങ്ങളിൽ ഖാദി സ്ഥാനവും വഹിച്ചു.
അറബിയിൽ നിരവധി കവിതകളും
ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അദ്ദുററുൽ മുനള്ളം ഫീ മനാഖിബി ഗൗസിൽ അഅ്ളം, അദ്ദുറത്തുന്നഫീസ ഫീ മനാഖിബി സയ്യിദത്തിന്നഫീസ, അശ്ശമാഇലുൽ മുഹദ്ദബ, അന്നൂറുൽ അവ്വൽ ഫീ മദ്ഹിന്നബി, നള്‌മു ഖുർറത്തിൽ ഐൻ ലി ഫത്ഹിൽ മുഈൻ (ബാബുൽ ഹജ്ജ് വരെ), മിൻഹത്തുൽ ഖവി ബി മിദ്ഹത്തി സ്സയ്യിദ് അലവി തുടങ്ങിയവ പ്രധാന രചനകളാണ്. അറബി ഭാഷയ്ക്കു പുറമെ മലയാളത്തിലും അറബി മലയാളത്തിലും നിരവധി കവിതകൾ രചിച്ച മഹാനവർകൾ മികച്ച മാപ്പിളപ്പാട്ട് രചയിതാവ് കൂടിയാണ്. അരീക്കൽ അബ്‌ദുറഹ്മാൻ മുസ്‌ലിയാർ, അരീക്കൽ ഇബ്‌റാഹീം മുസ്‌ലിയാർ തുടങ്ങിയവർ മക്കളാണ്. 1951-ലാ(ശവ്വാൽ 9)യിരുന്നു വിയോഗം.
1 380
1927 ൽ തൃശൂർ ജില്ലയിലെ വടക്കേക്കാട് അടുത്ത് കല്ലൂരിൽ ജനിച്ച അഹമ്മദുണ്ണി മുസ്ലിയാർ കൈത്തക്കര അഹമ്മദുണ്ണി മുസ്ലിയാർ എന്ന പേരിലാണറിയപ്പെട്ടത്. നീണ്ട അമ്പത് വർഷ കാലം മലപ്പുറം ജില്ലയിലെ തിരുന്നാവായക്കടുത്തുള്ള കൈത്തക്കര മഹല്ലിൽ മുദര്വിസ് , ഖാളി സേവനം ചെയ്ത അദ്ദേഹം കൈത്തക്കരയുടെ കെടാവിളക്കായി പ്രകാശിച്ചു നിന്നു.
ചുള്ളിയിൽ അബൂബക്കർ മുസ്ലിയാർക്ക് രണ്ട് പണ്ഡിത പുത്രന്മാരുണ്ടായിരുന്നു. അവരിൽ സീമന്ത പുത്രൻ വിരിപ്പാട്ടയിൽ മുഹമ്മദ് മുസ്ലിയാർ.
അദ്ദേഹത്തിന്റെ മകനാണ് അഹ്‌മ്മദുണ്ണി മുസ്ലിയാർ. അകലാട് അവലൻ കുട്ടി മുസ്ലിയാരുടെ മകൾ ഫാത്തിമയായിരുന്നു ഭാര്യ. മകൻ ജനിച്ച് ഒരു വയസ്സുള്ളപ്പോൾ മുഹമ്മദ് മുസ്ലിയാർ നാൽപ്പതാം വയസ്സിൽ പരലോകം പൂകി. അനാഥനായ ആ കുഞ്ഞിനെയും വിധവയായ ഫാത്തിമ എന്നവരെയും ജീവിത സൗഭാഗ്യം നൽകി പിന്നീട് വളർത്തിയത് മുഹമ്മദ് മുസ്ലിയാരുടെ അനുജൻ അബ്ദുല്ല മുസ്ലിയാർ ആയിരുന്നു. പിതൃ സമാന സവിശേഷതയോടെയാണ് അഹമ്മദുണ്ണി മുസ്ലിയാരെ അദ്ദേഹം വളർത്തിയത്.
പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്ലിയാരിൽ നിന്ന് പ്രാഥമിക വിദ്യ നേടിയ കൈത്തക്കര പിതൃവ്യൻ അബ്ദുല്ലാ മുസ്ലിയാരിൽ നിന്ന് ഉയർന്ന ഗ്രന്ഥങ്ങൾ പഠിച്ചു. അവരിൽ നിന്ന് ഫിഖ്ഹ് പഠിച്ചതിന് പുറമെ അവഗാഹം നേടുന്നതിന് ശൈഖുനാ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരെ ഗുരുനാഥനായി സ്വീകരിച്ചു. വാഴക്കാട് ദാറുൽ ഉലൂമിലെ രണ്ട് വർഷ പഠന ശേഷം തലക്കടത്തൂരിൽ അസ്ഹരി തങ്ങളുടെ ദർസിൽ രണ്ട് വർഷം പഠിച്ചു. തങ്ങൾ ഈജിപ്തിലേക്ക് പോയപ്പോൾ അഹമ്മദുണ്ണി മുസ്ലിയാർ വെല്ലൂർ ബാഖിയാത്തിൽ ചേർന്ന് പഠനം തുടർന്നു. ശൈഖ് ആദം ഹസ്റത്ത് , ശൈഖ് ഹസ്സൻ ഹസ്റത്ത് , ശൈഖ് അബൂബക്കർ ഹസ്റത്ത് പോലുള്ള മഹാത്മാക്കളായിരുന്നു ഗുരുനാഥന്മാർ. സി.എം വലിയുല്ലാഹി ബാഖിയാത്തിലെ സതീർത്ഥനായിരുന്നു.
മതവിദ്യയുടെ സകല കലകളിലും ആഴത്തിലിറങ്ങിയ അദ്ദേഹം നീണ്ട അഞ്ച് പതിറ്റാണ്ട് ദർസ് നടത്തിയതിനിടയിൽ സകലകലാ വല്ലഭന്മാരായ നിരവധി പണ്ഡിത ശിഷ്യരെ വാർത്തെടുത്തു. മർഹൂം ശംസുൽ ഉലമയുടെ സഹോദരൻ ഈ.കെ അബ്ദുല്ല മുസ്ലിയാർ , മാത്തുർ മുഹമ്മദ് കുട്ടി മുസ്ലിയാർ , പി.എ ഉമർ മുസ്ലിയാർ തുടങ്ങിയവർ അവരിൽ പ്രഗത്ഭരാണ് . 1959 മുതൽ വഫാത്ത് വരെ സമസ്തയിൽ കേന്ദ്ര മുശാവറ അംഗമായിരുന്ന അദ്ദേഹം എടുത്ത് ചാടി സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല . വിജ്ഞാനം വിളമ്പുന്ന സദസ്സിൽ പോലും താൻ മാത്രമേ അവിടെ എന്തെങ്കിലും പറയാൻ ഉള്ളൂ എന്ന സാഹചര്യത്തിൽ മാത്രമേ സംസാരിച്ചിരുന്നുള്ളൂ .
സംസാര ഭാഷയേക്കാൾ അനായാസം കൈകാര്യം ചെയ്തിരുന്നത് അറബി ഭാഷയും അറബി കവിതകളുമായിരുന്നു . പഠന കാലം മുതൽ തന്നെ സാധ്യമായ എല്ലാ വൃത്തങ്ങളിലും ധാരാളം കാവ്യങ്ങൾ രചിച്ചിട്ടുണ്ട് .മുത്തുപേട്ട ദാവൂദുൽ ഹക്കീം (റ) മൗലിദ് രചിച്ചിട്ടുണ്ട്.
ബാഖിയാത്തിലെ പഠനകാലത്ത് ബാനീ ഹസ്രത്തിന്റെ കിനാവ് കവിതയാക്കി പ്രശംസ നേടിയത് പ്രശസ്തമാണ്.
തെളിഞ്ഞ ആകാശത്തിനു താഴെ ശാന്തമായൊഴുകുന്ന അരുവി . അതിനടുത്ത് താൻ ഒരു മുന്തിരി വള്ളി നട്ടു . വള്ളിപടർപ്പിൽ ധാരാളം മുന്തിരി കുലകൾ പഴുത്ത് തുടങ്ങി . ഒട്ടനവധി പക്ഷിക്കൂട്ടങ്ങൾ വന്ന് അത് കൊത്തി തിന്നാൻ തുടങ്ങി . സ്വപ്‌നം അത്രത്തോളമെത്തിയപ്പോൾ ബാനീ ഹസ്രത്ത് ഉറക്കിൽ നിന്ന് ഉണർന്നു .
സ്വപ്ന വ്യാഖ്യാനം അറിയാൻ ധൃതിപെട്ട് വെല്ലൂരിലെ മതകലാലയമായ ലത്തീഫിയ്യയിൽ തന്റെ ഗുരുവിനെ സമീപിച്ചു . വിഷയം കേട്ട പാടെ ഗുരുവിന്റെ മറുപടി ഇങ്ങനെയായിരുന്നു " നീ ഒരു കലാലയം തുടങ്ങുക . നാടിന്റെ നാനാഭാഗത്ത് നിന്നും വിദ്യാർത്ഥികൾ അവിടെയെത്തും .
അതാണ് വെല്ലൂർ ബാഖിയാത്തുസ്സാലിഹാത്തിന്റെ തുടക്കത്തിന് കാരണമായത് .
ഈ സംഭവം സാരസ്യം നിറഞ്ഞ അറബി ഭാഷയിൽ കവിതയായി അഹമ്മദുണ്ണി മുസ്ലിയാരിൽ നിന്നൊഴുകിയപ്പോൾ കല്ലൂരിലെ മലയാള മണ്ണിന്റെ മണം വിട്ട് അറേബ്യൻ സാഹിത്യകാരന്മാരെ അനുസ്മരിപ്പിച്ചിരുന്നു . ഇത് ചൊല്ലിയ സഭയിൽ ചില അറബികൾ ഉണ്ടായിരുന്നു . അവർ വെല്ലൂർ സി.എം.സി ആശുപത്രിയിൽ ചികിത്സക്ക് വന്നവരായിരുന്നു . വിസ്മയം പൂണ്ട അവർ കൈത്തക്കര ഉസ്താദിനെ വിളിച്ചു ഓമനത്ത്വം തുളുമ്പുന്ന ഭാഷയിൽ ചോദിച്ചു أين أحمد ? من أين أخذت هذه الألفاظ ? لقد بيضت وجوه المليبارين . നിങ്ങൾക്ക് ഈ കഴിവൊക്കെ എവിടെ നിന്ന് കിട്ടി . മലബാറിന്റെ യശസ്സ് നിങ്ങൾ ഉയർത്തിയല്ലോ .
ആ പദ്യ കോർവ്വ ബാഖിയാത്തിൽ ദീർഘകാലം തൂക്കിയിട്ട് പ്രദർശിപ്പിച്ചിരുന്നു .
ഹിജ്റാബ്ദം 1430 ജമാദുൽആഖിർ 27 ന് (2009 ജൂൺ) ആയിരുന്നു ആ മഹാമനീഷിയുടെ വിയോഗം. അവരോടൊപ്പം സ്വാലിഹീങ്ങളുടെ സങ്കേതമായ ജന്നതുൽ ഫിർദൗസിൽ മുത്ത് നബി(സ)യുടെ കൂടെ ഒരുമിക്കാൻ ദയാലുവായ നാഥൻ തുണക്കട്ടെ... ആമീൻ...
https://m.facebook.com/story.php?story_fbid=3265147460233464&id=100002147264665
1 380
മക്കാ നിവാസികൾ നബി(സ്വ) ജനിച്ച ദിവസം ജന്മസ്ഥലത്ത് സന്ദർശനം നടത്തുന്നത് ഇതേ ദിവസമാണെന്നതു കൂടി ചേർത്ത് ഹാഫിള് ഇബ്നു കസീർ ഉദ്ധരിക്കുന്നു; ജാബിർ(റ), ഇബ്നു അബ്ബാസ്(റ) എന്നിവർ പറയുകയുണ്ടായി; നിശ്ചയം നബി(സ്വ) പ്രസവിക്കപ്പെട്ടത് റബീറ്റൽ അവ്വൽ 12-ന് തിങ്കളാഴ്ചയാണ്. അതേ ദിവസം തന്നെയാണ് പ്രവാചകത്വം ലഭിച്ചതും വാനലോകത്തേക്ക് ഉയർത്തപ്പെട്ട(മിഅ്റാജ്)തും ഹിജ്റ പോയതും അവിടുന്ന് വഫാതായതും (അൽ ബിദായതു വന്നിഹായ 2/260, അസ്സീറതുന്നബവിയ്യ1/199).
ഭൂരിപക്ഷ പണ്ഡിതന്മാരുടെയും ചരിത്ര ഗ്രന്ഥങ്ങളുടെയും പിൻബലമുള്ള അഭിപ്രായമാണ് നബിദിനം റബീഉൽ അവ്വൽ 12-നാണ് എന്നത്. ഇതാണ് സുന്നികൾ സ്വീകരിക്കുന്നത്. ചരിത്ര പിൻബലത്തോടെയാണ് സുന്നികൾ നബിദിനം ആഘോഷിക്കുന്നതും. അതിനാൽ ഇതിന് തെളിവില്ലെന്നു പറയുന്നവരാണ് പരിഹാസ്യരാകുന്നത്.
പിറവി സമയത്തെ ആകാശ നോട്ടം
ചോദ്യം: നബി(സ്വ) ജനിച്ചപ്പോൾ സാധാരണ കു ഞ്ഞുങ്ങളുടേതിനു വിരുദ്ധ മായി ആകാശത്തിലേക്ക് തല യുയർത്തിപ്പിടിച്ചുകൊണ്ടാണ് പിറന്നതെന്ന് മൗലിദുകളിൽ കാണുന്നു. ഇതിൽ വസ്തുത യുണ്ടോ?
മറുപടി: ഉണ്ട്. തിരുനബി(സ്വ)യുടെ മാതാവ് ആമിന ബീവി(റ) പറയുകയുണ്ടായി. സാധാരണ കുഞ്ഞുങ്ങൾ ജനിക്കുന്നതു പോലെയായിരുന്നില്ല എന്റെ കുട്ടിയുടെ പിറവി. ആകാശത്തേക്ക് തലയുയർത്തിപ്പിടിച്ച് കൈകൾ നിലത്ത് കുത്തിയാണ് മകൻ ഭൂജാതനായത് (സ്വഹീഹു ഇബ്നി ഹിബ്ബാൻ, അൽ കൗകബുൽ അൻവർ പേ, 177).
വീഴുന്ന വിഗ്രഹങ്ങൾ
ചോദ്യം: നബി(സ്വ)യുടെ ജന്മദിനത്തിൽ വിഗ്രഹങ്ങൾ നിലംകുത്തി വീണുവെന്ന് മൗലിദിൽ കാണുന്നു. എന്താണു യാഥാർത്ഥ്യം?
മറുപടി: സത്യസന്ദേശത്തിന്റെ പ്രചാരകനും പ്രബോധകനുമായിട്ടാണ് തിരുനബി(സ്വ) രംഗത്തു വരികയെന്നതു കൊണ്ടുതന്നെ അസത്യത്തിന്റെ പ്രതീകങ്ങളായി പ്രതിഷ്ഠിക്കപ്പെടുന്ന വിഗ്രഹങ്ങൾ പുണ്യപ്രവാചകരുടെ പിറവിയോടെ കീഴ്മേൽ മറിയുകയെന്നത് സ്വാഭാവികമാണല്ലോ. ഭാവിയിൽ ഈ പ്രവാചകർ നടത്തുന്ന സത്യത്തിന്റെ വ്യാപനവും അസത്യത്തിന്റെ വിപാടനവുമാണ് അത് സൂചിപ്പിക്കുന്നത്.
ഈ സത്യം ചരിത്രഗ്രന്ഥങ്ങൾ വിശദീകരിച്ചിട്ടുള്ളതാണ്. ഹാഫിള് ഇബ്നു കസീർ പറയുന്നു: നബി(സ്വ)യുടെ പ്രസവ സമയത്ത് മുഴുവൻ വിഗ്രഹങ്ങളും തലകീഴായി മറിഞ്ഞുവീണു (അൽ ബിദായതു വന്നിഹായ 3/20). അല്ലാമാ സൈനി ദഹ്‌ലാൻ(റ) ഉദ്ധരിക്കുന്നു: നബി(സ്വ)യുടെ ജനനത്തെക്കുറിച്ച് അബ്ദുൽ മുത്വലിബ് പറയുന്നു; ഞാൻ കഅബയിലായിരുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന വിഗ്രഹങ്ങളെല്ലാം തൽസ്ഥാനത്തു നിന്നു സുജൂദിലായി നിലംപൊത്തുന്നതു ഞാൻ കണ്ടു (അസ്സീറത്തുന്നബവിയ്യ വൽ ആസാറുൽ മുഹമ്മദിയ്യ 1/31).
ഹാഫിള് അബൂനുഐം, ഇമാം വാഖിദി(റ) എന്നിവർ അബൂഹുറൈറ(റ)യിൽ നിന്നുദ്ധരിക്കുന്നു: നബി(സ്വ)യെ അല്ലാഹു ഈ ലോകത്തേക്ക് നിയോഗിച്ചയച്ചപ്പോൾ എല്ലാ ബിംബങ്ങളും തല കീഴായി മറിഞ്ഞു. ശൈത്വാന്മാരെല്ലാവരും ഇബ്‌ലീസിനരികിലെത്തി ഈ വിവരം പറഞ്ഞു. ഇബ്‌ലീസിന്റെ മറുപടി ഇപ്രകാരമായിരുന്നു. അവസാനത്തെ നബി പ്രത്യക്ഷപ്പെട്ടതിന്റെ അടയാളമാണിത്. നിങ്ങൾ അതെവിടെയാണെന്ന് കണ്ടുപിടിക്കുക. അവർ പോയി അന്വേഷിച്ചുവെങ്കിലും കണ്ടില്ല. അവസാനം ഇബ്‌ലീസും അന്വേഷിച്ചിറങ്ങി. അങ്ങനെ മക്കയിൽ ഈ പ്രവാചകർ ജനിച്ചതായി കണ്ടെത്തി (അൽ ഖസ്വാഇസ് 1/110).
ഹാഫിള് ഇബ്നു അസാകിർ ഉർവ(റ)യിൽ നിന്നു നിവേദനം ചെയ്യുന്നു. വറഖത് ബ്നു നൗഫൽ, സൈദിബ്നു അംരിബ്നു നുഫൈൽ, ഉബൈദുല്ലാഹിബ്നു ജഹ്ശ്, ഉസ്മാനുബ്നു ഹുവൈരിസ് എന്നിവർ പതിവായി ഒരുമിച്ചു കൂടാറുള്ള വിഗ്രഹത്തിനടുത്ത്, നബി(സ) പ്രസവിക്കപ്പെട്ട ദിവസം നിൽക്കുമ്പോൾ അത് കീഴ്മേൽ മറിയുന്നതാണ് കണ്ടത്. ഉടനെ അവരത് ശരിയാക്കി വച്ചെങ്കിലും വീണ്ടും മറിഞ്ഞുവീണു. അങ്ങനെ മൂന്ന് തവണ ആവർത്തിച്ചു. ആ സമയം ഇസ്മാനു ബ്നു ഹുവൈരിസ് പറഞ്ഞു; വിശേഷമായ എന്തോ സംഭവിച്ചതു കൊണ്ടാണ് ഈ വിഗ്രഹങ്ങൾ പല തവണയായി മറിഞ്ഞു വീഴുന്നത്. ശേഷം അദ്ദേഹം വിഗ്രഹങ്ങളോട് സംബോധനയായി ഏതാനും പദ്യ ശകലങ്ങൾ ഉരുവിട്ടു. അയാ സ്വനമൽ ഈദില്ലദീ സ്വഫ്ഫ ഹൗലഹു… എന്നു തുടങ്ങുന്ന താണ് ആ വരികൾ (താരീഖ് ബ്നു അസാകിർ 3/424, അൽ ഖസാഇസ് 1/52, അസ്സ്വിറാതുൽ ഹലബിയ്യ 1/79, അസ്സീറത്തുന്നബവിയ്യ 1/31).
ഇസ്ലാമിക ചരിത്രം പ്രാമാണികമായി തെളിയിക്കുന്നതാണ് ഈ വിഗ്രഹം മറിയലെന്ന് ബോധ്യപ്പെടാൻ ഇത്രയും മതിയല്ലോ.
1 380
മൗലിദുകളിലെ പരാമർശങ്ങൾ, വസ്തുതയെന്ത്?
മൗലിദ് ഗ്രന്ഥങ്ങളിൽ വസ്തുതാപരമല്ലാത്ത ഭാവനകൾ ഹിതം പോലെ രചയിതാക്കൾ ധാരാളമായി എഴുതിച്ചേർത്തിരിക്കുന്നുവെന്നും ശിർക്കും ബിദ്അത്തുമാണെന്നതിനു പുറമെ ഇക്കാരണം കൊണ്ടു കൂടി അത്തരം കള്ളക്കഥകൾ പാരായണം ചെയ്യുന്നത് അപരാധവും അബദ്ധവുമാണെന്നും ബിദഇകൾ പ്രചരിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള ഏതാനും പരാമർശങ്ങളും അവയിലുള്ള പണ്ഡിതനിലപാടുകളും എന്താണെന്നു നമുക്കു പരിശോധിക്കാം.
പ്രസവ സമയത്തെ പ്രകാശവും ശാമിലെ മാളികകളും
ചോദ്യം: ആമിന ബീവി(റ) നബി(സ്വ)യെ പ്രസവിച്ച സന്ദർഭത്തിൽ ഒരു പ്രകാശം കണ്ടെന്നും അതിലൂടെ ശാമിലെ കൊട്ടാരമാളികകൾ കാണാനായെന്നും മൗലിദു കളിലുണ്ടല്ലോ. ഇത് സത്യമാണോ?
മറുപടി: അതേ, ഹദീസ്-ചരിത്ര ഗ്രന്ഥങ്ങൾ പരതിയാൽ നമുക്കിത് ബോധ്യപ്പെടും. ഇമാം ബൈഹഖി(റ) ഇർബാളുബ്നു സാരിയ(റ)യിൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബി(സ്വ) പറഞ്ഞു; ഞാൻ അല്ലാഹുവിന്റെ അടിമയും ആദം നബി(അ) സൃഷ്ടിക്കപ്പടുന്നതിന് മുമ്പുതന്നെ അന്ത്യപ്രവാചകനുമാണ്. എന്റെ പൂർവപിതാവ് ഇബ്റാഹീം നബി(അ)യുടെ പ്രാർത്ഥനയുടെ ഫലവും ഈസാ നബി(അ)യുടെ സുവിശേഷവുമാണ്. എന്റെ മാതാവ് കണ്ട സ്വപ്നവുമാണ് ഞാൻ. നിശ്ചയം എന്നെ പ്രസവിച്ച സമയം മാതാവ് ഒരു പ്രകാശം കാണുകയും ശാമിലെ മാളികകൾ അതിലൂടെ പ്രകാശിതമാവുകയും ചെയ്തു (ദലാഇലു നുബുവ്വ 1/30). ഇതേ ഹദീസ് 2/600-ലും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഹദീസ് സ്വഹീഹാണെന്ന് ഹാകിം 2/600-ൽ പ്രസ്താവിക്കുകയും ഹാഫിള് ദഹബി തൽഖീസിൽ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇമാം നൂറുദ്ദീനുൽ ഹൈസമി മജ്മഉ സ്സവാഇദിൽ ഇദ്ധരിക്കുകയും ഇമാം അഹ്മദ്, ത്വബ്റാനി, ബസ്സാർ എന്നിവർ റിപ്പോർട്ട് ചെയ്തതായി രേഖപ്പെടുത്തുകയും ചെയ്ത ശേഷം ഇപ്രകാരം പറഞ്ഞു: ഇമാം അഹ്മദ്(റ)വിന്റെ സനദ് സ്വഹീഹും സ്വീകാര്യവുമാണ് (മജ്മഉസ്സവാഇദ് 8/ 223). ഈ ഹദീസ് ഇമാം ഖസ്ത്വല്ലാനി ഉദ്ധരിച്ച ശേഷം ഇപ്രകാരം പറഞ്ഞു: പ്രസ്തുത ഹദീസ് സ്വഹീഹാണെന്ന് ഇബ്നു ഹിബ്ബാനും പറഞ്ഞിട്ടുണ്ട് (അൽ മവാഹിബുല്ലദുന്നിയ്യ 1/116).
ഹാഫിള് ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. അൽ അജ്ഫാഇ(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു; എന്റെ മാതാവ് എന്നെ പ്രസവിച്ചപ്പോൾ ഒരു പ്രകാശം വെളിവാകുകയും അതിൽ ശാമിലെ കൊട്ടാരം കാണാനാവുകയും ചെയ്തു”.
അബൂ ഉമാമത്തൽ ബാഹിലി(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: എന്നെ പ്രസവിച്ച നേരത്ത് എന്റെ മാതാവിൽ നിന്നൊരു പ്രകാശം പുറപ്പെടുകയും ശാമിലെ കെട്ടിടങ്ങൾ പ്രകാശിക്കുകയും ചെയ്തു (അത്ത്വബഖാതുൽ കുബ്റാ 1/102, അൽകാമിൽ 1/355, സീറതുബ്നു കസീർ 1/206-207, താരീഖുബ്നു അസാകിർ 3/79).
നബി(സ്വ)യെ മുലയൂട്ടിയ ഹലീമാ ബീവി(റ) പറയുന്നു. ആമിന ബീവിക്ക് ഗർഭ കാലം ഏറെ പ്രയാസരഹിതമായിരുന്നു. പ്രസവ സമയത്ത് ഒരു പ്രകാശം പുറപ്പെടുകയും അതിലൂടെ ശാമിലെ മാളികകൾ ദർശിക്കുകയും ചെയ്തു (ദലാഇലുന്നുബുവ്വ, താരീഖുദ്ദിമശ്ഖ് 3/94).
ഈ സംഭവം ഹാഫിള് ഇബ്നു കസീർ അൽ ബിദായതു വന്നിഹായ 2/263-ലും ഇബ്നു ജരീറു ത്വബരി(റ) താരിഖുൽ ഉമമി വൽ മുലൂക്കി 2/155-ലും ഇബ്നു ജൗസി സ്വിഫതുസ്സ്വഫ്‌വ 2/52-ലും സുയൂത്വി(റ) അൽ ഖസാഇസുൽ കുബ്റ 1/46-ലും രേഖപ്പെടു
ത്തിയിട്ടുണ്ട്. മറ്റനേകം ഗ്രന്ഥങ്ങളിലും വിവിധ പരമ്പരകൾ വഴി ഈ സംഭവം ഉദ്ധരിച്ചു കാണാം. ഇവയൊക്കെയും തള്ളിക്കളയുന്നവർക്കു മാത്രമേ പ്രസവ സമയത്തെ പ്രകാശം പസരിക്കൽ നിഷേധിക്കാനാവുകയുള്ളൂ.
നബിദിനം
പന്ത്രണ്ടിനോ?
ചോദ്യം: നബി(സ്വ)യുടെ ജന്മദിനം റബീഉൽ അവ്വൽ 12-നാണെന്നതിനു വല്ല തെളിവുമുണ്ടോ? തിരുനബി(സ്വ)യുടെ ജന്മദിനത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങളില്ലേ?
മറുപടി: നബി(സ്വ)യുടെ ജന്മദിനത്തെക്കുറിച്ച് ദുർബലമായ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും പ്രാമാണികവും ഭൂരിപക്ഷ പണ്ഡിതർ അംഗീകരിക്കുന്നതും റബീഉൽ
അവ്വൽ 12-നാണെന്നാണ്. പ്രസിദ്ധ ചരിത്ര പണ്ഡിതനായ ഇബ്നു ഇസ്ഹാഖിൽ നിന്നു ഹാഫിള് ഇബ്നുൽ അസീർ ഉദ്ധരിക്കുന്നു; ആമുൽ ഫീൽ (ആനക്കലഹ വർഷം) റബീഉൽ അവ്വൽ മാസം പന്ത്രണ്ട് തിങ്കളാഴ്ചയാണ് പ്രവാചകർ(സ്വ) ഭൂജാതരായത് (അൽ കാമിൽ). ഇതേ അഭിപ്രായം ഹാഫിള് ഇബ്നു സഅദ്, ഇമാം ബൈഹഖി(റ) എന്നിവർ ഇബ്നു ഇസ്ഹാഖിൽ നിന്ന് ഉദ്ധരിക്കുന്നു. ഇതു തന്നെ ഹാഫിള് ഇബ്നു അസാകിർ തന്റെ താരീഖദ്ദിമശ്ഖ് 2 /73-ലും ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം ഖസ്തല്ലാനി പറയുന്നു: റബീഉൽ അവ്വൽ പന്ത്രണ്ടിന്
റസൂൽ(സ്വ) ജനിച്ചുവെന്ന അഭിപ്രായമനുസരിച്ചാണ് മക്കാവാസികളുടെ മുമ്പും ഇപ്പോഴുമുള്ള നിലപാട്. നബി(സ്വ) ജനിച്ച ദിവസം അവരെല്ലാവരും പ്രസവിച്ച സ്ഥലം സന്ദർശിക്കാറുണ്ട്. റബീഉൽ അവ്വൽ 12-നാണ് (അൽ മവാഹിബ് മഅ സുർഖാനി 1/132). പഴയ കാലം മുതൽ തന്നെ നബി(സ്വ)യുടെ ജന്മനാട്ടുകാർ പ്രവാചക ജന്മദിനം ആഘോഷിച്ചിരുന്നതിന്റെ ഭാഗ മായിരുന്നു ഈ സന്ദർശനം എന്നുകൂടി വ്യക്തമാണ്.
ഇത്രയും വിശദീകരിച്ചതിൽ നിന്ന് റബീഉൽ അവ്വൽ 12ന് തിരുനബി ഭൂജാതനായി എന്ന അഭിപ്രായം ശരിയാണെന്ന് മനസ്സിലാക്കാം.
1 380
തിരുനബി ﷺ യുടെ 20 ഉപ്പാപ്പമാരിലൂടെയുള്ള വിവരണത്തോടെ ആരംഭിക്കുന്ന ബർസൻജി ആദ്യ ഖണ്ഡം അൽപം ചില ചുരുക്കലോടെ ഗദ്യമായി സ്വീകരിക്കുന്നു. തുടർന്ന് നബിയുടെ നൂറിനെ കുറിച്ചുള്ള ഭാഗം പദ്യമാക്കിയിരിക്കുന്നു. ഇങ്ങനെ ഓരോ ഘട്ടവും ഗദ്യവും പദ്യവും എന്ന രീതിയിൽ അഞ്ച് ഗദ്യവും അഞ്ച് പദ്യവും ശേഷം ദുആയും അടങ്ങിയ ഒരു സ്വതന്ത്ര്യ ബൈത്തും കൊണ്ട് സമാപ്തി കുറിക്കുന്നതാണ് അസ്‌ലുൽ മുൻജിയുടെ രചനാ ശൈലി. ഈ മൗലിദ്, ബാവ മുസ്‌ലിയാരുടെ മറ്റു മൗലിദുകളോടൊപ്പം കോട്ടക്കൽ ബദ്‌രിയ്യ പ്രസിദ്ധികരിച്ച തള്മീനുൽ ഫാവാദിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബർസൻജി മൗലിദിന് പല പണ്ഡിതരും വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ശൈഖ് ബർസൻജിയുടെ നാലാം പൗത്രനായി വരുന്ന സയ്യിദ് ജഅ്ഫറു ബ്നു ഇസ്മാഈലുൽ ബർസൻജി
(മ. 1317) എഴുതിയ അൽ കൗകബുൽ അൻവർ, ശൈഖ് മുഹമ്മദ് ബാ അലീശ് (മ. 1299) എന്നവരുടെ അൽ ഖൗലുൽ മുൻജി എന്നിവ പ്രസിദ്ധ വ്യാഖ്യാനങ്ങളാണ്. ശൈഖ് മുഹമ്മദ് നസ്സിൽ ജാവിയുടെ മദാരിജുസ്സഈദ് ആണ് മറ്റൊരു വ്യാഖ്യാനം.
ഏതായാലും ബർസൻജി മൗലിദിനുള്ള സേവനമായി അടുത്ത കാലത്തു രചിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ എടുത്തു പറയാവുന്നത് ബാവ ഉസ്താദിന്റെ അസ്വ്‌ലുൽ മുൻജി തന്നെയാണ്. ലോക തലത്തിൽ വിശ്രുതമാണ് ബർസൻജി മൗലിദെന്നതിനാൽ ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യവും അവിസ്മരണീയം. പ ഠനത്തിലൂടെയും പാരായണത്തിലൂടെയും മർഹൂം ബാവ ഉസ്താദിനോടുള്ള കടപ്പാട് നമുക്ക് പൂർത്തീകരിക്കാം. നാഥൻ മഹാനവർകളുടെ ദറജ വർധിപ്പിക്കട്ടെ.
1 380
ബർസൻജി മൗലിദും വൈലത്തൂർ ബാവ മുസ്‌ലിയാരുടെ ഹ്രസ്വ ആവിഷ്കാരവും
സമീപകാലത്ത് കേരളം കണ്ട ജ്ഞാന കുലപതിയായിരുന്നു മർഹൂം വൈലത്തൂർ ബാവ മുസ്‌ലിയാർ. ഗ്രന്ഥങ്ങളിലൂടെയാണല്ലോ പണ്ഡിതരുടെ വിജ്ഞാനത്തിന്റെ പ്രധാന നിലനിൽപ്. ഒരു പുരുഷായുസ്സ് മുഴുവൻ അറിവു നുകരാനും പകരാനുമായി ബാവ ഉസ്താദ് ചെലവിട്ടു. ഗ്രന്ഥരചന ജീവിത സപര്യയാക്കി. അമ്പതിലേറെ അറബി ഗ്രന്ഥങ്ങളും അഞ്ചിലധികം മലയാള കൃതികളും രചിച്ചു. അവയിൽ പദ്യങ്ങളും ഗദ്യങ്ങളുമുണ്ട്. മിക്ക വിജ്ഞാന ശാഖ കളിലും കനപ്പെട്ട ഗ്രന്ഥങ്ങൾ ഉസ്താദിന്റേതായുണ്ട്. മഹാനായ ശാലിയാത്തിക്കു ശേഷം ഇത്തരത്തിൽ രചനയുള്ള മറ്റൊരാൾ കേരളീയ പണ്ഡിതർക്കിടയിൽ ഉണ്ടാകാനിടയില്ല.
ഉസ്താദിന്റെ കൃതികളിൽ ശ്രദ്ധേയമായ വിഭാഗമാണ് മൗലിദ് ഗ്രന്ഥങ്ങൾ. മഹാത്മാക്കളുടെ പൊരുത്തവും അനുഗ്രഹവും കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആ രചനകൾ. അവരുടെ സ്മരണകളും സംഭാവനകളും ലോകത്തു നിലനിർത്താനും വരും തലമുറക്കു പരിചയിക്കാനും പകർത്താനും അതിലൂടെ സാധ്യമാവുകയും ചെയ്യും. ഉവൈസുൽ ഖറനി(റ), ഇമാം ശാഫിഈ(റ), ശൈഖ് ജീലാനി(റ), ശൈഖ് ദാവൂദുൽ ഹകീം(റ), മമ്പുറം തങ്ങൾ (ഖ.സി), ഖാസിം വലിയ്യുല്ലാഹി(ഖ.സി), ഒ.കെ ഉസ്താദ്(ന.മ) എന്നിവരുടെ മൗലിദുകൾ ബാവ ഉസ്താദ് രചിച്ചിട്ടുണ്ട്. ബർസൻജി മൗലിദിൽ ബൈതുകൾ ഉൾപ്പെടുത്തിയുള്ള അൽ അസ്‌ലുൽ മുൻജി ബിഖ്തിസ്വാരി മൗലിദിൽ ബർസഞ്ചി ഉസ്താദിന്റെ മൗലിദ് കൃതികളിൽ പല കാരണങ്ങളാൽ ഏറെ ശ്രദ്ധ നേടിയതാണ്.
ബർസൻജി കുടുബം
മദീനയിലെ സുപ്രസിദ്ധ അഹ്‌ലുബൈത്ത് കുടുംബമാണ് ബർസൻജികൾ. നിരവധി പണ്ഡിത നേതാക്കൾക്ക് ജന്മം നൽകിയ കുടുംബം. ഇറാഖിലെ അർറാൻ പ്രവിശ്യക്കടുത്ത ബർസൻജിലേക്ക് ചേർത്താണ് ആ പേരു വന്നത്. മൗലിദിന്റെ കർത്താവായ സയ്യിദ് ജഅ്ഫറു ബ്നു സയ്യിദ് ഹസനുൽ ബർസൻജിയുടെ പൂർവ പിതാക്കളിലൊരാളും ഔലിയാക്കളുടെ നേതാവുമായ അലി എന്നവരാണ് ബർസൻജ് എന്ന പ്രദേശം, റസൂൽ(സ്വ)യുടെ സ്വപ്നത്തിലൂടെയുള്ള നിർദേശ പ്രകാരം ജനവാസ കേന്ദ്രമാക്കിയതും ആത്മീയ ചൈതന്യം പകർന്നു സമ്പുഷ്ടമാക്കിയതും.
നബിയുടെ 34-ാം പൗത്രനായി സയ്യിദ് മൂസൽ കാളിം(റ) വഴിയായി ഹിജ്റ 1126 ദുൽഹിജ്ജ 5-ന് മദീനാ ശരീഫ ൽ ശൈഖ് ബർസൻജി(റ) ജനിച്ചു. മാതാപിതാക്കളുടെ ശിക്ഷണത്തിൽ വളർന്നു. മക്കയിൽ അഞ്ചുവർഷം പഠനം നടത്തി. ശൈഖ് ഇസ്മാഈലുൽ യമനിയിൽ നിന്ന് ഖുർആനും ശൈഖ് യൂസുഫുസ്സഈദിയിൽ നിന്ന് തജ് വീദും പഠിച്ചു. സയ്യിദ് അത്തിയ്യത്തുല്ലാഹിൽ ഹിന്ദി, ശൈഖ് യൂസുഫുൽ കുർദി, ശൈഖ് അബ്ദുല്ലാഹി ശബ്റാവി, സയ്യിദ് മുസ്ത്വഫൽ ബക്‌രി തുടങ്ങിയവരിൽ നിന്ന് വിജ്ഞാനം നുകർന്നു.
നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. ജാലിയതുൽ കുറബ് ബി അസ്ഹാബി സയ്യിദിൽ അജമിവൽ അറബ് എന്ന ഗ്രന്ഥം പ്രശസ്തമാണ്. ഏവർക്കും സുപരിചിതമായ ബദ്‌രിയ്യത്തുൽ ഹംസിയ്യയും ബദ്‌രിയ്യത്തുൽ റാഇയ്യയും ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ചതാണെന്ന് ഇവയുടെ തുടക്കത്തിൽ പറയുന്നുണ്ട്. കൂടാതെ അൽ ബുർദത്തു ബി ഇജാബത്തിശ്ശൈഖ് മുഹമ്മദ് ഗാഫിൽ തുടങ്ങിയവ മഹാന്റെ രചനകളാണ്. മരണം വരെ (ഹി: 1177 ശഅ്ബാൻ) മദീനയിലെ ശാഫിഈ മുഫ്തിയായിരുന്നു. ജന്ന തുൽ ബഖീഇൽ തന്റെ ഉപ്പാപ്പമാരുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
അൽ അസ്വ്‌ലുൽ മുൻജി
ബർസൻജി മൗലിദിന്റെ ഹ്രസ്വവൽക്കരണമാണ് ബാവ ഉസ്താദ് നിർവഹിച്ചത്. കേരളക്കരയിൽ പഴയ കാലം മുതലേ പ്രചാരം നേടിയതാണ് ബർസൻജി മൗലിദ്. പഴയകാല മൗലിദ് കിതാബുകളിലെല്ലാം ഇത് അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതര മൗലിദുകളെ അപേക്ഷിച്ച് ഇതിന്റെ ശൈലിയും ഇതിവൃത്തവും വ്യത്യസ്തമാണ്. മറ്റു മൗലിദുകളുടെ ശൈലി ഗദ്യ-പദ്യ സമ്മിശ്രമാണെങ്കിൽ ബർസൻജി ഗദ്യാവിഷ്കാരമാണ്.
ഓരോ ഖണ്ഡങ്ങളിൽ അത്വിരില്ലാഹുമ്മ ഖബറഹുൽ കരീം… എന്ന ഒരു ഈരടിയാണ് പദ്യമായി കാണുക. ബൂസ്വീരി ഇമാമിന്റെയും മറ്റുമുള്ള ഏതാനും വരി കവിതകളും. ബർസഞ്ചി മൗലിദിനെ മാതൃകയാക്കി അടുത്തകാലം വരെ പഴമക്കാരായ ആളുകൾ ശർറഫൽ അനാം മൗലിദും മൻഖൂസ് മൗലിദും ഓതുന്ന സദസ്സുകളിൽ ഹദീസ് വായനക്കിടയിൽ പ്രസ്തുത ഈരടി ഭക്ത്യാദരങ്ങളോടെ നല്ല ഈണത്തിൽ നീട്ടി ചൊല്ലുന്നത് കേട്ടിട്ടുണ്ട്.
ബർസൻജി മൗലിദിന്റെ വരികളെടുത്ത് പരിശോധിച്ചാൽ രചനാ വൈഭവത്തിന്റെ മണിച്ചെപ്പുകൾ കോർത്ത് വെച്ചതായി കാണാം. രണ്ടു പ്രാസാക്ഷരങ്ങളിൽ മുഴുവൻ വരികളും ഒന്നിടവിട്ട് വളരെ മനോഹരമായി പണിതീർത്ത മൗലിദ്, സാഹിത്യകാരൻമാരുടെ മനം കവരും. അറബി അക്ഷരമാലയിലെ യാഇന് ശദ്ദ് നൽകി ശേഷം സ്ത്രീ ലിംഗ ചിഹ്നമായ ഹാതാഅ് കൊണ്ട് അവസാനിക്കുന്ന ഒരു രീതിയും, തൊട്ടടുത്തത് അലിഫിന്റെ ശേഷം പുല്ലിംഗ ഹാഇലും അവസാനി ക്കുന്നു. ഇത് തുടക്കം മുതൽ ഒടുക്കം വരെ തുടർന്നു പോകുന്ന രീതിയാണ്. ഇങ്ങനെ വളരെ ആസ്വാദകരമാണ് ഈ മൗലിദ്.
മലയാളികൾക്കിടയിൽ ബർസൻജി മൗലിദ് കൂടുതൽ ജനകീയവും സജീവവുമാക്കാനുള്ള ചിന്തയാണ് ബാവ ഉസ്താദിനെ ബർസൻജി മൗലിദ് ഹ്രസ്വവൽകരണത്തിനു പ്രേരിപ്പിച്ചത്. ചില ദീർഘ വീക്ഷണമുള്ള പണ്ഡിതരുടെ പ്രചോദനവും ഇതിനു പിന്നിലുണ്ട്. അത്യാവശ്യം ദൈർഘ്യമുള്ള ഒരു മൗലിദെന്ന നിലക്കും മറ്റു മൗലിദുകളെ പോലെ ഇടക്ക് ബൈത്തുകൾ ഇല്ലെന്നതും
ഇതിനെ സജീവമാക്കുന്നതിന് തടസ്സമാകരുതെന്ന നിലക്ക് തന്നെ അൽപമൊക്കെ ഇഖ്തിസ്വാർ (ചുരുക്കൽ) നടത്തിയും മൂലഗ്രന്ഥത്തിനോട് അനുധാവനം ചെയ്തു തന്നെയാണ് രചന.
1 380
ഇന്നേത്ത ചോദ്യം
🔹🔹🔹🔹🔹🔹🔹🔹🔹
1. നാലു ഖലീഫമാർ മൗലിദിനെക്കുറിച്ചു പ്രശംസിച്ചു പറഞ്ഞ കാര്യങ്ങൾ ഉദ്ധരിച്ച ഗ്രന്ഥമേത് ?
ഉത്തരം (ഇബ്നുഹജർ (റ)വിന്റെ ഗ്രന്ഥം )
2. ഒന്നാം ഖലീഫ സിദ്ധീഖ് (റ)മൗലിദിനെക്കുറിച്ച് പറഞ്ഞതെന്ത് ?
ഉത്തരം ( നബി (സ)യുടെ മൗലിദ് ഓതുന്നതിൽ ഒരു ദിർഹം ചെലവഴിച്ചവൻ സ്വർഗത്തിൽ എന്റെ കൂട്ടുകാരനായിരിക്കും
2. നബി (സ)യുടെ മൗലിദിനെ ഒരാൾ ആദരിക്കുകയും അതു പാരായണം ചെയ്യാൻ അയാൾ കാരണമാകുകയും ചെയ്താൽ ഭൗതികലോകത്തുനിന്ന് അയാൾ ഈമാനോടെയല്ലാതെ മരിക്കുകയില്ല വിചാരണ കൂടാതെ അയാൾ സ്വർഗത്തിൽ പ്രവേശിക്കും എന്ന് പറഞ്ഞ മഹാൻ ആര് ?
ഉത്തരം (നാലാം ഖലീഫ അലി (റ)
3. ആദ്യത്തെ മൂന്ന് തലമുറക്ക് മുമ്പുള്ള മൗലിദ് ഗ്രന്ഥങ്ങൾ ഇന്ന് നിലവിലുണ്ടോ ?
ഉത്തരം (ഉണ്ട് ഹിജ്റ 58-ൽ വഫാത്തായ പ്രമുഖ സ്വഹാബി ഇബ്നു അബ്ബാസ് (റ)വിന്റെ മൗലിദുന്നബി എന്ന ഗ്രന്ഥം ഈജിപ്തിലെ അസ്ഹരിയ്യ ലൈബ്രറിയിൽ 2014-ആം നമ്പർ ഗ്രന്ഥമായി കാണാം
4. മുള്ഫർ രാജാവിന്റെ കാലഘട്ടം ഏത്?
ഉത്തരം (ഹിജ്റ : 549-630 )
5. മുള്ഫർ രാജാവിന്റെ പേര്?
ഉത്തരം (അബൂസഈദ് കൂകുബുരി)
6 . എവിടുത്തെ ഭരണാധികാരിയാണ് ഇദ്ദേഹം?
ഉത്തരം ( ഇറാഖിലെ കിഴക്കു പ്രവിശ്യയായ ഇർബലിന്റെ ഭരണാധികാരി
7. മുള്ഫറിന്റെ ഭാര്യ ആര് ?
(ഉത്തരം സ്വലാഹുദ്ദീൻ അയ്യൂബ് (റ)ന്റെ സഹോദരി റബീഅ
8. മുള്ഫർ നബിദിനാഘോഷത്തിനുവേണ്ടി ഓരോ വർഷവും എത്ര രൂപ ചിലവഴിച്ചു?
ഉത്തരം (3 ലക്ഷം ദീനാർ )
9 . സുന്നത്തു ജമാഅത്തിന്റെ ഉലമാഹ് ദീനിൽ നല്ല ആചാരമായി സ ലക്ഷ്യം സമർത്ഥിച്ച മൗലിദ് കർമം രാജകീയ സ്വഭാവത്തിൽ നടത്തിയ പണ്ഡിതൻ?
ഉത്തരം( മുള്ഫറുദ്ദീൻ (റ) )
10 . മുള്ഫർ (റ)ന്റെ ജനനം?
ഉത്തരം (549- മുഹർറം 27 മൗസിലിൽ
11. വഫാത്ത് ?
ഉത്തരം ( ഹിജ്റ 630 റമളാൻ 14 വെള്ളിയാഴ്ച ഇർബലിൽ
12. മൗലിദുൽ അബ്റാർ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
ഉത്തരം (ശൈഖ് അബുൽ ഹാദി അൽ മാസ്വ്രി (മരണം ഹിജ്റ :1305)
13. മൗലിദ് ബർസൻജിയുടെ കർത്താവ്?
ഉത്തരം -സയ്യിദ് ജഹ്ഫൽ അബ്ദുൽ കരീം അൽ ബർസൻജി (റ) (വഫാത്ത് ഹിജ്റ 1177)
14. ശർറഫൽ അനാം രചിച്ചത് ആര്
ഉത്തരം - അൽ ഹാഫിള് അബുൽ ഫറജ് ജമാലുദ്ദീൻ അബ്ദുർറഹ്മാനുബ്നു അലി (റ)
15. )മൻഖ്വൂസ്വ് മൗലിദ് രചിച്ചത് ആര് ?
ഉത്തരം (500ൽപരം വർഷങ്ങൾക്കു മുൻപ് പൊന്നാനിയിലെ വലിയ സൈനുദ്ദീൻ മഖ്ദൂം (റ)
16 ഇവരുടെ ജനനം, വഫാത്ത് എപ്പോൾ ?
ഉത്തരം (ഹിജ്റ 872 -928 )
17 . മൻഖ്വൂസ്വ് എന്ന പേരിനു കാരണമെന്ത് ?
ഉത്തരം ആയിരത്തോളം വർഷം പഴക്കമുള്ളതും ഇമാം ഗസ്സാലി (റ) രചിച്ചതുമായ സുബ്ഹാന മൗലിദിൽ നിന്നും മറ്റും ചുരുക്കി എടുത്തതിനാലാണ്
അറിവ് വിശ്വാസിയുടെ*
വീണുപോയ സമ്പത്താണ്.*
*അത് എവിടെകണ്ടാലും*
*പെറുക്കി എടുക്കുക.."*
:മുഹമ്മദ് നബി (ﷺ)..
വിജ്ഞാനം വിരൽ തുമ്പിൽ ക്ലിക്ക് ചെയ്യൂ
https://www.facebook.com/ALI-Ashkar-598105610263884/
1 380
ജന്മമാസം എന്നത് മാത്രമല്ല റബീഉൽ അവ്വലിന് നബി (സ) യോടുള്ള ബന്ധം. തിരുനബി (സ) ഹിജ്റ പോയതും വഫാതായതും ഈ മാസം തന്നെ. ഇസ്‌ലാമിക മുന്നേറ്റത്തിൽ നിർണായക സംഭവമാണ് ഹിജ്റ. സത്യദീനിൻ്റെ വ്യാപനത്തിൻ്റെ അടിത്തറ. ഇസ്ലാമിക രാഷ്ട്രത്തിൻ്റെ ബീജാവാപം. ഇസ്‌ലാമിക ചരിത്രത്തിൽ അതിനേക്കാൾ പ്രധാനമാണ് തങ്ങളുടെ വഫാത്. ചരിത്രത്തിൻ്റെ ഗതി മാറ്റം. പ്രവാചകരുമായി പല തരത്തിലും തലത്തിലും ബന്ധമുള്ള മാസമെന്ന നിലയിൽ പ്രവാചകരെ കൂടുതൽ പഠിക്കാനും പഠിപ്പിക്കാനും അറിയാനും പറയാനും പകർത്താനും പുകഴ്ത്താനും നല്ല അവസരമാണ് റബീഉൽ അവ്വൽ. അവസരങ്ങൾ മുതലെടുക്കലാണ് മിതബുദ്ധി. റബീഇൻ്റെ സന്ദേശം ഉൾക്കൊള്ളുക. സന്ദേശം സന്ദേഹമാക്കാതിരിക്കുക.
1 380
അറബി അലങ്കാര ശാസ്ത്രം സരളമായ ഭാഷയിൽ വിവരിക്കുന്ന അൽ ബുൽഗത ഫീ ഫുനനിൽ ബലാഗ, അറബി വ്യാകരണ നിയമങ്ങൾക്കതീതമായ കാര്യങ്ങളെ ഉദാഹരണ സഹിതം വിശദീകരിക്കുന്ന ഗദ്യ രൂപത്തിലുള്ള കൃതിയായ അൽ ഇസ്തിഥ്ാതു മിനൽ ഖവാഇദിൽ അറബിയ്യ അറബി ഭാഷയുമായും വ്യാകരണ നിയമവുമായും ബന്ധപ്പെട്ട പ്രത്യേക വിവരങ്ങളുടെ കാവ്യാവിഷ്കാരവും അതിന്റെ വിവരണവുമടങ്ങിയ അർഹുഥരി അലാ ഗുലാഥിയ്യാത്തിൽ ഫദ്ഫരി, അറബി ഭാഷയിലെ അക്കങ്ങളുടെ വ്യാകരണ നിയമങ്ങൾ സരളമായി പ്രതിപാദിക്കുന്ന ഇഹ്കാമുൽ ഉദദ് ഫീ അഹ്കാമിൽ അദദ് തുടങ്ങിയവയാണ് ഈ മേഖലിയലെ പ്രധാന കൃതികൾ.
ഇതിന് പുറമെ മലയാളത്തിൽ അനന്തരാവകാശ നിയമത്തെക്കുറിച്ചും ഹജ്ജ്, ഉംറയെക്കുറിച്ചും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇപ്പോളും പുതിയ പുസ്തകങ്ങളുടെ പണിപ്പുരയിലാണദ്ദേഹം. ഇത്രയേറെ കനപ്പെട്ട നിരവധി ഗ്രന്ഥങ്ങൾക്കുടമയായ അദ്ദേഹം കേരളം മുസ്ലിം ലോകത്തിന് സംഭാവന ചെയ്ത വിശ്വപണ്ഡിതനാണ്. പല ഗ്രന്ഥങ്ങളും നിരവധി അറബ് സഹോദരങ്ങൾ അദ്ദേഹത്തിൽ നിന്ന് തന്നെ പഠിക്കാൻ താൽപ്പര്യപ്പെടുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
അറബ് ലോകത്ത് കോടതികളിൽ തീർപ്പാകാതെ പോയ നിർണായകമായ പലഘട്ടങ്ങളിലും കർമ്മ ശാസ്ത്ര പരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
വന്ദ്യരായ ളിയാഉദ്ദീൻ ഫൈസി Ziyaudheen Faizy (അദ്ദേഹത്തിന്റെ അമ്മാവൻ കൂടിയാണ് അൻവർ ഉസ്താദ്), മുഹമ്മദ് ബാഖവി പൂക്കോട്ടൂർ, ഇബ്റാഹീം ബാഖവി എടപ്പാൾ, അബ്ദുൽ ജലീൽ റഹ്മാനി വാണിയന്നൂർ, സി.കെ മൊയ്തീൻ ഫൈസി കോണോംപാറ, അബ്ദു റഷീദ് ഫൈസി നെല്ലിക്കുത്ത്, അബ്ദുല്ല ഫൈസി വെള്ളില,
പ്രിയ ഗുരു അബ്ദുസ്സലാം ഫൈസി എടപ്പാൾ.. തുടങ്ങി ധാരാളം ശിഷ്യരുളള അദ്ദേഹത്തിന്റെ ശിഷ്യരിൽ ബഹുഭൂരിഭാഗവും
ജഡ്ജിമാരും ഗവർണമെന്റ് ഉദ്യോഗസ്ഥരുമെല്ലാം അടങ്ങുന്ന വലിയൊരു വിഭാഗം അറബ് ജനതയാണ്.
വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകൾ യൂട്യൂബിൽ ലഭ്യമാണ്.
സാമൂഹിക മേഖലയിലും സജീവമായ അദ്ദേഹം ജേഷ്ഠ സഹോദരൻ സാലിം മൗലവിയുടെ നിര്യാണത്തിന് ശേഷം പടിഞ്ഞാറ്റുംമുറി വെസ്റ്റ് മഹല്ല് ഖാദി, ഫസ്ഫരി എജുക്കേഷണൽ കോംപ്ളക്സിന്റെ ജന.സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. പിതാവിന്റെ സഹോദയനായ അബ്ദുല്ല ഫദ്ഫരിയുടെ മകൾ റൈഹാനയാണ് ഭാര്യ. മുഹമ്മദ് അബ്ദുറഹ്മാൻ, സുഹൈൽ റഹ്മാനി, നിലവിൽ ഈജിപ്തിലെ അൽ അസ്ഹറിൽ ഗവേഷണ വിദ്യാർത്ഥിയായ സ്വാലിഹ് വാഫി( Salih Fazfari ) എന്നിങ്ങനെ രണ്ട് പുത്രൻമാരും നൂറുന്നീസ, നജ്മുന്നീസ, വഫിയ്യ വിദ്യാർത്ഥിനിയായ നൗഫ എന്നീ മൂന്ന് പുത്രിമാരുമുണ്ട്.
അല്ലാഹു സുദീർഘ കാലം ഉമ്മതിന്റെ ഉത്ഥാന വഴികളിൽ ശോഭനമായ സേവനങ്ങൾ അർപ്പിക്കാൻ തൗഫീഖ് നൽകട്ടെ- ആമീൻ
അധിക വിവരങ്ങൾ ലഭ്യമായത് അദ്ദേഹത്തിന്റെ ജേഷ്ഠ സഹോദരൻ അബ്ദുൽ ഖാദിർ ഫള്ഫരിയുടെ പുത്രൻ ജാബിർ അലി ഹുദവി(M.K M. Jabir Ali al-Hudawi) രചിച്ച ഫള്ഫരി കോംപ്ലക്സ് പ്രസാധനം ചെയ്ത
അബ്ദുറഹ്മാൻ ഫള്ഫരി ജീവ ചരിത്ര ഗ്രന്ഥത്തിൽ നിന്നാണ്.
പ്രസ്തുത ഗ്രന്ഥത്തിലൂടെ ഫള്ഫരി കുടുംബത്തെ കൂടുതൽ മനസ്സിലാക്കാൻ കഴിയും.
1 380
പദപ്രയോഗങ്ങളിലും സാമ്യത പുലർത്താൻ കവി ശ്രമിക്കുന്നുണ്ട്. 999 വരികളിൽ അതിലുള്ള എല്ലാ കർമ ശാസ്ത്ര വിഷയങ്ങളും ഹ്രസ്വമായി പ്രതിപാദിക്കുന്നു. ശറഹിൽ വരുന്ന പ്രധാന മസ്അലകളും കവിതയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ കൃതിക്ക് കാവ്യാവിഷ്കാരം നൽകാൻ സാധിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തലെ വലിയ അനുഗ്രഹമായിരുന്നു. ശഅ്ബാൻ മാസത്തിലാണ് ഇതിന്റെ രചന പൂർത്തിയായത്. ആ അവസരത്തിൽ അദ്ദേഹം സൈനുദ്ദീൻ മഖ്ദൂമിനെ സ്വപ്നത്തിൽ ദർശിക്കുകയും തന്റെ കൃതിയെ പരിചയപ്പെടുത്തുകയും ചെയ്തു. മഖ്ദൂം സന്തോഷം അറിയിക്കുകയും മൂന്ന് പ്രാവിശ്യം തന്റെ നെറ്റിയിൽ ചുംബിക്കുകയും ചെയ്തു (അദ്ദേഹവുമായി നടത്തിയ ഒരഭിമുഖത്തിൽ പറയുന്നത് കേട്ടിട്ടുണ്ട്) ഈ കൃതിക്ക് മഹാനവർകൾ നൽകിയ ഇജാ സത്തായിട്ടാണ് അദ്ദേഹം ഇതിനെ കാണുന്നത്. അതേ റമദാനിൽ തന്നെ കിതാബ് അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും വലിയ സ്വീകാര്യത ലഭിക്കു കയും ചെയ്തു. ശാഫിഈ മദ്ഹബിന് പ്രചാരമുള്ള വിവിധ ലോകരാജ്യങ്ങളിൽ ഗ്രന്ഥം എത്തുകയും പല യൂണിവേഴ്സിറ്റികളിലും മറ്റും പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു.
(2) തൻവീറുൽ ഐനൈൻ ബി ശറഹി തഫ്സീരിൽ ജലാലൈൻ; വിശ്വ പ്രസിദ്ധമായ തഫ്സീറുൽ ജലാലൈനിക്ക് എഴുതിയ കനപ്പെട്ട വ്യഖ്യാനം. 4 വാള്യങ്ങളിലായി 2846 പേരുകളുള്ള ഗ്രന്ഥം. ജലാലൈനിക്ക് പുതിയ കാലത്ത് എഴുതപ്പെട്ട പ്രധാനപ്പെട്ട പൗരാണിക തഫ്സീർ ഗ്രന്ഥങ്ങളെ അവലംബമാക്കി രചിക്കപ്പെട്ട മികച്ച വ്യാഖ്യാനമാണീ തഫ്സീർ.
(പ്രസ്തുത ഗ്രന്ഥം പ്രസാധനം ചെയ്യുന്നതിന് മുമ്പ് തന്നെ രചയിതാവ് അത് നേരിട്ട് കാണിച്ച് തരുകയും ചില ഭാഗങ്ങൾ നോക്കാനും സൗഭാഗ്യമുണ്ടായിട്ടുണ്ട്).
(3) അൽ ഖലാഇദുൽ ജലിയ്യ ഫിൽ ഖവാഇദിൽ ഉസ്വൂലിയ്യ; നിദാന ശാസ്ത്രത്തിലെ പ്രധാന വിഷയങ്ങൾ പദ്യരൂപത്തിൽ ലളിതമായി വിവരിക്കുന്ന ഈ കൃതി 777 വരികളാണ്. ഒന്നാം പതിപ്പ് 2006-ൽ സഊദി സർക്കാറിന്റെ അംഗീകാരത്തോടെ ഈജിപ്തിലാണ് പ്രസിദ്ധീകരിച്ചത്. ജംഉൽ ജവാമിഅ്, റൗളതുന്നാളിർ, അൽ ജാമിഅ് എന്നിവയാണ് പ്രധാന അവലംബങ്ങൾ.
(4) അന്നള്മുൽ ജലി ഫിൽ ഫിഖ്ഹിൽ ഹമ്പലി;
കർമശാസ്ത്രത്തിലെ പ്രധാന അധ്യായങ്ങൾ ഹമ്പലി മദ്ഹബിനനുസരിച്ച് വിവരിക്കുന്ന ഈ കവിതയിൽ 888 വരികളാണുള്ളത്.
"ശാഫിഈ മദ്ഹബുകാരനായ കേരള പണ്ഡിതൻ രചിക്കുന്ന ഹമ്പലി കൃതി" എന്നത് ഇതിന്റെ പ്രധാന സവിശേഷതയാണ്.
മദീനയിലടക്കം സഊദിയിലെ വിവിധ ഭാഗങ്ങളിൽ ഈ കൃതി അധ്യാപനം നടത്തുകയും ഒട്ടേറെപേർ ഹൃദിസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. മദീന ഹറം ഇമാം അഹ്മദ് അൽ ത്വാലിബ് അടക്കം നിരവധി പണ്ഡിതർ ഇതിന്റെ ഇജാസത്ത് രചയിതാവിൽ നിന്ന് തന്നെ വാങ്ങിയിട്ടുണ്ട്. മദീന അത്വൈബ യൂനിവേഴ്സിറ്റി പ്രൊഫസർ ഡോ.ആമിർ ബഹ്ജത്ത് ഇതിന് വ്യാഖ്യാനം രചിക്കുകയും നിരവധി തവണ അധ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്.
(5) മുത്അത്തുൽ അഹാദീസ് ശർഹു നള്മിൽ മവാരിഥ്; ഹമ്പലി മദ്ഹബിലെ അനന്തരാവകാശ നിയമങ്ങളെക്കുറിച്ച് മാത്രമായി 111 വരികളും വിവരണങ്ങളും അടങ്ങുന്ന ഒരു കൃതി.
(6) ശറഹുൽ മൻളൂമതിൽ
ഫള്ഫരിയ്യ ഫിൽ ഖവാഇദിൽ ഫിഖ്ഹിയ്യ; കർമ ശാസ്ത്ര പൊതു തത്വങ്ങൾളെ കുറിച്ച് പ്രതികരിക്കുന്ന 144 വരികളിൽ പ്രധാനപ്പെട്ട 72 ഖാഇദകളെ ഉദാഹരണ സഹിതം ഉൾക്കൊള്ളിക്കുന്നു. പാരമ്പര്യ കൃതികളിൽ ഉപയോഗിക്കുന്ന പദങ്ങൾ തന്നെ കവിതയിലും ഉപയോഗി ക്കുന്നതിനാൽ, പഠിതാക്കൾക്ക് ഹൃദിസ്ഥമാക്കാൻ സഹായകരമാണ്.
(7) അർറൗളുൽ മുസ്മിർ ഫീ നള്മി ഇജ്മാഇ ഇബ്നി മുൻദിർ;
പണ്ഡിതരുടെ ഏകോപിത അഭിപ്രായങ്ങളെ സമാഹരിച്ച വിശ്വപ്രസിദ്ധ ഗ്രന്ഥമാണ് ഇബ്നു മുൻദിറിന്റെ ഇജ്മാഅ് എന്ന ഗ്രന്ഥത്തിന്റെ പ്രഥമ കാവ്യാവിഷ്കാരമാണ് ഈ കൃതി. 963 വരികളുള്ള ഈ കാവ്യാവിഷ്കാരം കർമ ശാസ്ത്ര രചനാ രംഗത്തെ പുതിയ കാൽവെപ്പായി വിലയിരുത്താം.
(8) അൽമിഅവിയ്യതുൽ ഫദ്ഫരിയ്യ ഫീ മസാഇലിൽ ഫർദിയ്യ;
അനന്തരാവകാശ നിയമങ്ങൾ വിശദമായി പ്രതിപാദിക്കുന്ന കവിത യാണിത്. 101 വരികളിലായി ക്രമീകരിച്ച ഈ ഗ്രന്ഥം റിയാദിലെ ദാറുസമീഇയാണ് ഇതിന്റെ പ്രസാധകർ.
അനന്തരവകാശ നിയമങ്ങളിൽ ഗ്രന്ഥകാരനുള്ള പ്രാഗൽഭ്യം അടയാളപ്പെടുത്തുന്നതാണീ കൃതി. കർമശാസ്ത്രത്തിലെ ഏറെ പ്രാധാന്യമർഹിക്കുന്ന അനന്തരവകാശ നിയമങ്ങളെ എല്ലാവർക്കും ഗ്രഹിക്കാവുന്ന രീതിയിൽ ഏറെ സരളവും പ്രയോഗിക ഉദാഹരണങ്ങൾ നിരത്തിയുമാണ് അവതരിപ്പിക്കുന്നത്. ഈ വിഷയത്തിൽ ശാഫിഈ, ഹമ്പലി മദ്ഹ ബുകളിലായി അറബിയിലും മലയാളത്തിലും ഗദ്യ-പദ്യ രീതിയിൽ അദ്ദേഹം രചനകൾ നിർവ്വഹിച്ചുവെന്നത് ഏറെ പ്രസ്താവ്യമാണ്.
(9) ലാമിയതുൽ ഹിൽ: സഊദി പണ്ഡിതനായ ബകർ അബു സൈദ് രചിച്ച ഹിൽയതു ത്വാലിബിൽ ഇൽമ് എന്ന കൃതിയുടെ പദ്യാവിഷ്കാരം. മത വിദ്യാർത്ഥിയുടെ ആധ്യാത്മികതയാണ് പ്രമേയം.
ഫിഖ്ഹ്, തഫ്സീർ തുടങ്ങിയ മത വിഷയങ്ങൾക്ക് പുറമെ രചന വൈഭവമറിഞ്ഞ മറ്റൊരു മേഖലയാണ് അറബി സാഹിത്യവും ഭാഷാ വ്യാകരണവും.
1 380
#ശൈഖ്_അൻവർ_അബ്ദുള്ള_ഫള്ഫരി
അറബ് ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന ജീവിച്ചിരിക്കുന്ന ഈ മലയാളി പണ്ഡിതനെ നമ്മിൽ എത്ര പേർക്കറിയാം!!?.
കേരളക്കരയുടെ വൈജ്ഞാനിക പരിസരങ്ങളിൽ കേളികേട്ട പണ്ഡിത തറവാടാണ് "ഫള്ഫരി" കുടുംബം. അറിവിന്റെ ആഴമറിഞ്ഞ ധാരാളം പണ്ഡിത പ്രതിഭകളെ ഈ മണ്ണിന് സംഭാവന ചെയ്ത വലിയൊരു കുടുംബം. അക്കൂട്ടത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയാണ് ശൈഖ് അബൂ സുഹൈൽ അൻവർ അബ്ദുള്ള ബാഖവി അൽ ഫള്ഫരി. നാനോന്മുഖമായ വൈജ്ഞാനിക പ്രസരണ രംഗത്ത് അനൽപമായ സംഭാവനകളർപ്പിച്ച് കൊണ്ടിരിക്കുന്ന ഇദ്ദേഹം സുന്നി കൈരളിക്ക് സുപരിചിതനായ "കുട്ടി മുസ്‌ലിയാർ" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന അബ്ദുറഹ്മാൻ ഫള്ഫരിയുടെ മൂന്നാമത്തെ പുത്രനാണ്. ഹി.1379 (ക്രി.1959) സ്വദേശമായ മലപ്പുറം പടിഞ്ഞാറ്റുംമുറിയിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്ത് നിന്ന് പൂർത്തിയാക്കി. ശേഷം പിതാവിന്റെ കൂടെ ബാഖിയാത്തിൽ പോയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം തിരിച്ച് വന്ന് പടിഞ്ഞാറ്റുമുറി, വടകര ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം അറബിക് കോളേജ്, ചാവക്കാട് എന്നിവിടങ്ങളിൽ പഠിച്ചു. ഉപരിപഠനാർത്ഥം 1982ൽ വെല്ലൂർ ബാഖിയാത്തിൽ ചേർന്ന് രണ്ട് വർഷത്തെ പഠനത്തിന് ശേഷം ഒന്നാം റാങ്കോടെ ബാഖവി ബിരുദം കരസ്ഥമാക്കി.
ശൈഖ് അബ്ദുൽ ജബ്ബാർ സത്ത്, കമാൽ ഹസ്രത്ത്, ശൈഖ് സൈനുൽ ആബിദീൻ,
റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ, വടകര കുഞ്ഞബ്ദുല്ല മുസ്ലിയാർ, ജ്യേഷ സഹോദരൻ സാലിം മൗലവി, പിതാവിന്റെ പ്രമുഖ ശിഷ്യനായ വെള്ളില മുഹയിദ്ദീൻ കുട്ടി മുസ്ലിയാർ, സഹോദരി ഭർത്താവ് സഈദ് അലി ഹ്രസത് എന്നിവരാണ് പ്രധാന ഗുരുനാഥർ.
മത വിഷയങ്ങൾക്കും അറബി ഭാഷക്കും പുറമെ ഉർദു, ഫാരിസി, ഇംഗ്ലീഷ്, തമിഴ് ഭാഷകൾ പഠിക്കുകയും കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് അഫ്സലുൽ ഉലമ പാസാവുകയും ചെയ്തു.
പഠന ശേഷം മലപ്പുറം മുണ്ടുപറമ്പ് ജുമാ മസ്ജിദിൽ മുദരിസായി സേവനമാരംഭിച്ചു. മൂന്ന് വർഷത്തിനു ശേഷം 1986ൽ പൊന്നാനി മഊന തുൽ ഇസ്ലാം അറബിക് കോളേജിൽ അധ്യാപകനായി. തുടർന്ന് 1990ൽ പ്രൻസിപ്പലായി നിയമിതനായി. മൂന്ന് വർഷത്തിന് ശേഷം 1993 ൽ തന്റെ പിതാവടക്കം പ്രഗൽഭ പണ്ഡിതർ ദർസിന് നേതൃത്വം നൽകിയിരുന്ന മലപ്പുറം ആലത്തൂർപ്പടി(പൊടിയാട്) പള്ളിയിൽ വിപുലമായി ദർസ് നടത്തിയിരുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം അധ്യാപനത്തിന് വേണ്ടി റിയാദിലേക്ക് ഔദ്യോഗികമായി ക്ഷണിക്കപ്പെട്ടു. നിടുവാട്ട് ജുമാമസ്ജിദിലും ദർസ് നടത്തിയിട്ടുണ്ട്.
തന്റെ അക്കാദമിക ജീവിതത്തിലെ വഴിത്തിരിവാകുകയായിരുന്നു ഈ പ്രവാസജീവിതം. അന്ന് മുതൽ സഊദി തലസ്ഥാനമായ റിയാദിൽ അറബ് സഹോദരങ്ങൾക്ക് മത വിജ്ഞാനീയങ്ങൾ പകർന്ന് നൽകി വരുന്നു. അദ്ദേഹത്തിന്റെ വിജ്ഞാനത്തിന്റെ ആഴം മനസ്സിലാക്കിയ വിദേശ സുഹൃത്തുക്കളുടെ സ്നേഹാഭ്യാർത്ഥനയാണ് അദ്ദേഹത്തിന്റെ മിക്ക കൃതികളുടെയും പ്രേരകം.
ദർസ് പഠന കാലത്ത് തന്നെ മലയാള കവിത, അറബി കവിത, ലേഖനം, കാർട്ടൂൺ, ചിത്രരചന എന്നിവയിൽ പ്രത്യേക അഭിരുചി പ്രകടിപ്പിച്ചിരുന്നു. ഈജിപ്ത്, സിറിയ, സഊദി എന്നീ രാജ്യങ്ങളിലെ അറിയപ്പെട്ട പ്രസാധകരാണ് പല കൃതികളും പ്രസിദ്ധീകരിച്ചത് എന്നത് അദ്ദേഹത്തിന്റെ വൈജ്ഞാനിക മികവിനുള്ള അംഗീകാരമാണ്. അറബി ഭാഷയിലാണ് മിക്ക കൃതികളെങ്കിലും മലയാളത്തിലും ഉർദുവിലും ചില ഗ്രന്ഥങ്ങളുണ്ട്. വല്യപ്പയായ ശൈഖ് അബ്ദുൽ ഖാദിർ ഹരിയുടെ അറബി സംഭാവനകളെക്കുറിച്ച് ഗവേഷ പ്രബന്ധം തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയ ത്തിന്റെ അറബി, ഫാരിസി ഭാഷയുടെ ഉന്നമനത്തിന് നൽകുന്ന ഫെലേോഷിപ്പോടെയായിരുന്നു പഠനം. പിതാവിന്റെ അറബി കവിതകൾ സമാഹരിച്ച് റവാഇസുഹൂർ എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
നിരവധി അറബി പ്രശംസാ കാവ്യങ്ങളും അനുശോചന കാവ്യങ്ങളും രചിച്ചിട്ടുണ്ട്. ശംസുൽ ഉലമാ ഇ.കെ അബൂബകർ മുസ്ലിയാർ, ഉസ്താദ് വെള്ളില മൊയ്തീൻ കുട്ടി മുസ്ലിയാർ, മുഹമ്മദലി ശിഹാബ് തങ്ങൾ ഉമറലി ശിഹാബ് തങ്ങൾ, കാളമ്പാടി മുഹമ്മദ് മുസ്ലിയാർ, ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ, ജ്യേഷ്ഠൻ മുഹമ്മദ് സാലിം മൗലവി, മാതാവ് റുഖയ്യ ഫദ്ഫരിയ തുടങ്ങിയവരും ഈയടുത്ത് വിടപറഞ്ഞ സമസ്തയുടെ അനേകം പണ്ഡിതരെ പേരിൽ രചിച്ച അനുശോചന കാവ്യങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന അറബി കവികളിൽ പ്രഥമരിൽ പ്രധാനിയായ അദ്ദേഹം സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച്ച് നിരന്തരമായി കവിതകൾ എഴുതി കൊണ്ടിരിക്കുന്നു.
ഇന്ത്യയിൽ ദേശീയാടിസ്ഥാനത്തിൽ നടത്തിയ പ്രവാചക പ്രകീർത്തന കവിത രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ കവിത വിശദീകരണ സഹിതം സഊദിയിൽ നിന്നും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുപല മത്സരങ്ങളിലും അദ്ദേഹത്തിന്റെ കവിത മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
#പ്രധാന_കൃതികൾ
കർമശാസ്ത്രം, നിദാനശാസ്ത്രം, അറബി വ്യാകരണം, സാഹിത്യം, ഖുർആൻ വ്യാഖ്യാനം തുടങ്ങി വിവിധ ഇസ്ലാമിക വിജ്ഞാന മേഖ ലകളിലായി മുപ്പതോളം കനപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
(1) അന്നള്മുൽവഫിയ്യ് ഫിൽ ഫിഖ്ഹിശ്ശാഫിഈ;
ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ഫത്ഹുൽ മുഈനിന്റെ മത്നായ ഖുർതുൽ ഐനിന്റെ കാവ്യാവിഷ്കാരമാണിത്.
1 380
കുന്നുമ്മല്‍ പോക്കര്‍ കുട്ടി മുസ്‌ലിയാര്‍
കോഴിക്കോട് ജില്ലയിലെ പ്രമുഖ പണ്ഡിത കുടുംബമായ കുന്നുമ്മല്‍ തറവാട്ടിലെ പ്രമുഖ പണ്ഡിതനും സാഹിത്യപ്രതിഭയുമാണ് കുന്നുമ്മല്‍ ചെറിയ പോക്കര്‍ കുട്ടി മുസ്‌ലിയാര്‍. മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ മകനായി ഹിജ്‌റ 1339-ല്‍ കോഴിക്കോട് ജില്ലയിലെ വാവാടാണ് ജനനം. പൂനൂര്‍ കുഞ്ഞി ഇബ്രാഹീം മുസ്‌ലിയാര്‍, *കുറ്റിക്കാട്ടൂർ അബ്ദുറഹ്മാന്‍ കുട്ടി മുസ്‌ലിയാര്‍* തുടങ്ങിയവര്‍ക്കു കീഴില്‍ പഠനം പൂര്‍ത്തിയാക്കി. ഇയ്യാട്, കമ്പളക്കാട്, വാരാമ്പറ്റ, എളേറ്റില്‍, ഒടുങ്ങാക്കാട്, കളരാന്തിരി തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. വലിയ ശിഷ്യസമ്പത്തുണ്ടായിരുന്ന അദ്ദേഹം മികച്ച സാഹിത്യകാരനും കവിയും ഗ്രന്ഥകാരനുമായിരുന്നു. ഖസ്വീദതു അസ്സൈഫുല്‍ മസ്‌ലൂല്‍ ഫീ വഫാത്തി റസൂല്‍, അല്‍ മൗലിദുല്‍ മന്‍ഖൂസ്, അദാത്തുല്‍ അബ്‌റാര്‍ ഫില്‍ അദ്ഇയത്തി വല്‍അദ്കാര്‍, ഖസ്വീദത്തു അയ്യുഹല്‍ ഉലമാഅ് തുടങ്ങിയവ പ്രധാന കൃതികളാണ്. ഹിജ്‌റ 1396-ലായിരുന്നു വിയോഗം. വാവാട് ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
1 380
നേരിട്ട് പരിഹരിക്കാവുന്ന കാര്യങ്ങൾ അപ്രകാരവും അല്ലാഹുവിന്റെ ഗയ്ബിയായ സഹായങ്ങളിലൂടെ പരിഹരിക്കേണ്ടവ അല്ലാഹുവിനോട് ദുആ ചെയ്തും നിറവേറ്റി കൊടുത്തു. ശേഷം തന്റെ മുരീദന്മാമാരിൽ ഒരാൾക്കു വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. ശൈഖവർകളുടെ വഫാത്ത് അടുത്തപ്പോൾ തന്നെ അനുഗമിച്ചെത്തിയ മുരീദന്മാരെ വിളിച്ച് ഇപ്രകാരം വസ്വിയ്യത്ത് ചെയ്തു: ഞാൻ നാളെ വെള്ളിയാഴ്ച ളുഹാ സമയത്ത് മരണപ്പെടും. ഞാൻ മരിച്ചാൽ എന്നെ ഖബ്റടക്കിയ ശേഷം നിങ്ങൾക്കു ഉദ്ധേശിച്ച സ്ഥലങ്ങളിലേക്ക് നീങ്ങാം. വിവാഹം ചെയ്ത ആൾക്കു മാത്രം ഇവിടെ എന്റെടുത്ത് താമസിക്കാം.
നിറകണ്ണുകളോടു കൂടി വസ്വിയ്യത്ത് കേട്ട മുരീന്മാമാർ അവിടെ തന്നെ താമസിക്കാൻ സമ്മതം ചോദിച്ചപ്പോൾ ശൈഖിന്റെ മറുപടി നിങ്ങൾ ഉദ്ധേശിച്ചിടത്തേക്ക് പോകണം. നിങ്ങൾ ഉദ്ദേശിക്കുമ്പേൾ നിങ്ങളുടെ കൂടെ ഞാനുമുണ്ടാകും. പിറ്റെ ദിവസം വെള്ളിയാഴ്ച ളുഹാ സമയത്ത് വുളു ചെയ്തു രണ്ട് റക്അത്ത് നിസ്കരിച്ച് മുരീദന്മാർക്കും നാട്ടുകാർക്കും സലാം പറഞ്ഞു ശൈഖവർകൾ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി.
മുരീദന്മാർ ശൈഖവർകളെ കുളിപ്പിച്ച് കഫൻ ചെയ്തു. മയ്യിത്ത് നിസ്കാരം നിർവഹിച്ചു. നിസ്കരിക്കുമ്പോൾ ഒരു നരച്ച മുടി പാറിവന്ന് കഫൻപുടവയിൽ വീണു. നിസ്കാരം കഴിഞ്ഞ് പരിശോധിച്ചപ്പോൾ ശൈഖവർകളുടെ നരച്ച താടി രോമമാണതെന്ന് ബോധ്യപ്പെട്ടു. അത് കഫനിൽ വെച്ചു മറവു ചെയ്തു. അതിനു കാരണം പറയുന്നത് ശൈഖവർകളെ കുളിപ്പിച്ച ഭാഗത്ത് നിന്ന് ഒരു സ്ത്രീക്ക് ആ താടി രോമം കിട്ടുകയും മറ്റു സ്ത്രീകളെ വിളിച്ച് ഇത് ശൈഖിന്റെ താടി രോമമാണെന്ന് പറയാൻ ഒരുങ്ങിയപ്പോൾ ആ സ്ത്രീകളെല്ലാം ഭയക്കുമാറ് ശക്തമായ കാറ്റടിച്ച് ആ കാറ്റിൽ മുടി പറന്ന് കഫനിൽ വന്ന് വീണതാണെന്നാണ്. ശൈഖവർകളെ മറവു ചെയ്ത ശേഷം വസ്വിയ്യത്തു പ്രകാരം വിവാഹിതനായ ഒരാൾ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം ഉദ്ധേശിച്ച സ്ഥലങ്ങളിലേക്ക് യാത്ര തിരിച്ചു.
ജീവിത കാലത്തെന്നപ്പോലെ മരണശേഷവും അവരുടെ കറാമത്തുകൾ നിരവധി പ്രകടമാകുന്നു. ബഹുമാനപ്പെട്ടവരുടെ മഖാമിൽ നിരവധി ആവശ്യങ്ങൾക്കു വരുന്നവർക്കും നേർച്ചയാക്കുന്നവർക്കും ഇപ്പോഴും നിരവധി അനുഭവങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നു. ഒരു മഹാനിലുള്ള അഖീദഃ നന്നാകുന്നതിനനുസരിച്ചായിരിക്കും അവരുടെ മദദ് ലഭിക്കുക. സംശയത്തോടെ സമീപിക്കുന്നവർക്കു ഫലം കിട്ടണമെന്നില്ല. ശൈഖവർകളുടെ മദദിലായി നമ്മുടെ ഇരു ലോകവും അല്ലാഹു വിജയിപ്പിക്കുമാറാകട്ടെ... ആമീൻ
