‧₊˚ 🦄 〹𝙰𝚛𝚝 𝙻𝚘𝚘𝚙||🫧
Відкрити в Telegram
🧋 WELCOME TO Art Loop 🔮 🧋Wallpapers / Dp 🔮 🧋 Short Bios 🔮 🧋 Vintage / Aesthetic Loops 🪬 🧋 Suggest And Take Your Wallpapers 🪬 🧋 Not mine yours Too Channel 🫧 🧋 Art Loop a channel With Your choices 🔮 Owner >> @amkidbot
Показати більше230
Підписники
Немає даних24 години
Немає даних7 днів
-430 днів
Архів дописів
🔹 ഞാൻ മരിക്കുന്ന ദിവസം 🔹
നെഞ്ച് പൊട്ടി കരയുന്ന മൂന്നോ നാലോ പേർക്ക് അല്ലാതെ ഞാൻ മരിച്ചാൽ ഈ ലോകത്തു ആർക്ക് എന്താണ് നഷ്ടം..? എനിക്കല്ലാതെ...!
നാളത്തേക്ക് എന്ന് മാറ്റി ഞാൻ ആഘോഷിക്കാൻ മറന്ന എന്റെ ഒരോ നിമിഷങ്ങളും ഓർത്ത് എന്റെ ആത്മാവ് ഉറക്കെ ഉറക്കെ കരയും..!
പ്രകടിപ്പിക്കാതെ, പറയാതെ ബാക്കി വച്ച എന്റെ സ്നേഹം പ്രിയപ്പെട്ടവരുടെ മനസ്സിൽ തൊടാതെ എന്നോടൊപ്പം ഇല്ലാതാകും.
ചുറ്റുമുള്ളവരെന്ത് പറയും എന്നോർത്തു ഞാൻ മറച്ചു വച്ച എൻ്റെ ഒരോ ആഗ്രഹങ്ങളും, കൊതികളും എന്നെ പോലെ ഒരുവനിൽ നിന്നോടി തൻറേടമുള്ള മറ്റെതോ ഒരുവൻ്റെ ഉള്ളിൽ സ്ഥാനം പിടിച്ചേക്കാം...
പറയാതെ ബാക്കി വച്ച പ്രണയവും, പിന്നത്തേക്ക് മാറ്റിവച്ച കഥകളും ഇനി ഒരിക്കലും ആരും അറിയുകയുമില്ല.
ഒരുപക്ഷെ ഞാൻ ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്നവർ അതേ അളവിൽ എന്നെ സ്നേഹിച്ചിരുന്നില്ലെന്നും, വാക്കുകൾ0 എല്ലായിപ്പോഴും സത്യം മാത്രമല്ലെന്നും അന്നായിരിക്കാം ഞാൻ തിരിച്ചറിയുന്നത്...
ഞാൻ പ്രതിക്ഷിച്ചിരുന്ന ആരെല്ലാമോ എന്റെ വേർപാടിൽ വേദനിക്കുന്നില്ല എങ്കിൽ ഞാൻ ഒരിക്കൽ കൂടി മിഴി നിറയാതെ കരഞ്ഞേക്കാം..
രൂചികളും, കൊതികളും, ചില സ്നേഹ പ്രകടനങ്ങളും എല്ലാം അവസാനത്തേത് ആയിരിക്കാം എന്നുറപ്പിച്ചായിരുന്നു ഓരോ വട്ടവും ഞാൻ ആസ്വദിക്കേണ്ടിയിരുന്നത് എന്ന വൈകി പോയ ഒരു തിരിച്ചറിവ് അന്നെനിക്ക് ഉണ്ടാവാം.
രുചികളും, കൊതികളും, ചില സ്നേഹ പ്രകടനങ്ങളും അങ്ങനെ ആസ്വദിച്ചിരുന്നെങ്കിൽ ഈ ലോകത്ത് എല്ലാത്തിനും ഇരട്ടി മധുരമായിരുന്നേനെ..
അത് വരെ എന്നെക്കുറിച്ച് കുറ്റം മാത്രം പറഞ്ഞിരുന്നവർ എൻ്റെ വീടിന്റെ ഒരോ മൂലയ്ക്കും ആളുകളെ വിളിച്ചു ചേർത്തു എന്നെ കുറിച്ചു നല്ലത് പറയുന്നത് ഞാൻ അന്ന് ആദ്യമായി കേൾക്കും.
ഞാൻ എന്റെ ഓർമ്മക്കായി അടിത്തറയുള്ളത് ഒന്നും ഈ ലോകത്തു ബാക്കിയാക്കിയിട്ടില്ല എന്നറിഞ്ഞു എന്നറിഞ്ഞു കൊണ്ട് വേറെവിടേക്കോ എന്നെന്നേക്കുമായി പോകുമ്പോൾ എൻ്റെ പേരിൽ കപടദുഖം കാട്ടി ചിലർ മരണത്തിൻ്റെ മണം മാറാത്ത വീടിന്റെ പുറകിൽ മദ്യക്കുപ്പികൾ പൊട്ടിച്ചു അതും ഒരു ആഘോഷമാക്കിയേക്കാം.
ഞാൻ മരിച്ചാൽ ഇവിടെ ആർക്കെന്ത് നഷ്ടം..? എനിക്കല്ലാതെ
വഞ്ചിക്കുന്നവർ എന്നും വഞ്ചിക്കും, സ്നേഹിക്കുന്നവർ എന്നും സ്നേഹിക്കും, വഞ്ചിക്കുന്നവരെ സ്നേഹിക്കാൻ പോയാൽ വേദനിക്കപ്പെടും, ഒരേ സമയത്ത് ഒരുപാട് ആളുകളെ കൊണ്ട് നടക്കുന്നത് അവരുടെ കഴിവുകൊണ്ടല്ല, ആ വഞ്ചന മനസ്സിലാവാതെ അവരെ സ്നേഹിക്കാൻ ആളുള്ളതുകൊണ്ടാണ്
ഉപേക്ഷിക്കാൻ ആയിരുന്നെങ്കിൽ പിന്നെ എന്തിനാടോ താൻ എന്നെ സ്നേഹിച്ചേ...
ഒരാളുടെ ജീവിതം നശിപ്പിച്ചപ്പോ സമാധാനായില്ലേ...
