uk
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Відкрити в Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Показати більше
1 380
Підписники
Немає даних24 години
+37 днів
+1530 днів
Архів дописів
ഹൈന്ദവ രാജാവിന്‌ മാരണം നിമിത്തമുണ്ടായ മാറാരോഗത്തില്‍ നിന്നും ശൈഖിലൂടെ സുഖം പ്രാപിച്ചതിന്‌ പ്രത്യുപകാരമായി നല്‍കിയ മുവായിരം ഏക്കര്‍ സ്ഥലവും ദര്‍ഗ്ഗയും ഇന്ന്‌ ജാതിമത ഭേദമന്യേ സമസ്‌ത ജനങ്ങളുടെയും അഭയകേന്ദ്രമാണ്‌. കാവേരി നദീ തീരത്തെ അയ്യായിരത്തോളം ക്ഷേത്രങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പുണ്യദര്‍ഗ്ഗാശെരീഫ്‌ സൗഹാര്‍ദ്ദത്തിന്റെ മഹാ പ്രതീകമാണ്‌. ജീവിതകാലത്തെന്ന പോലെ വഫാത്തിന്‌ ശേഷവും തിരുസവിധത്തിലെത്തുന്നവര്‍ക്ക്‌ ഉദ്ദേശ്യ സാഫല്യം ഉറപ്പാണ്‌. അല്ലാഹു ആദരിച്ചവരെയും അവരുടെ സരണികളെയും നിഷേധിക്കുന്ന ഹതഭാഗ്യര്‍ക്ക്‌ നാഗൂര്‍ ദര്‍ഗ്ഗാശെരീഫ്‌ എന്നും പേടിസ്വപ്‌നമാണ്‌. വിശ്വാസി വൃന്ദത്തിന്‌ കണ്‍കുളിര്‍മയാണ്‌.

നാട്ടിലെത്തിയ സുന്ദരനായ യുവാവിനെ വിവാഹാലോചന നടത്തിയ മാതാപിതാക്കളോട്‌ `എന്റെ ഹൃദയത്തില്‍ അല്ലാഹുവിന്‌ മാത്രമേ സ്ഥാനമൂള്ളൂ' എന്ന്‌ പറഞ്ഞ്‌ അവരെ പിന്തിരിപ്പിക്കുകയായിരുന്നു. അത്ഭുതബാലന്‍ യൂസുഫ്‌ ജനിക്കുന്നു ലാഹോര്‍ നഗരത്തിലെ ഏറ്റവും വലിയ ധനാഡ്യനും മാര്‍ഗ്ഗജ്ഞാനിയുമായിരുന്നു നൂറുദ്ദീന്‍ മുഫ്‌തി. നിരവധി സുഖസൗകര്യങ്ങള്‍ ഉണ്ടെങ്കിലും മദ്ധ്യവയസ്‌കനായിട്ട്‌ പോലും ഒരു കുഞ്ഞിക്കാല്‌ കാണാത്തതിനാല്‍ അതീവദുഃഖിതനായിരുന്നു. പല മഹാന്മാര്‍ക്കും ദീര്‍ഘകാലം സേവനം ചെയ്‌ത്‌ ദുആ ചെയ്യിപ്പിച്ചു. നിങ്ങള്‍ക്ക്‌ സന്താനമില്ലായെന്ന്‌ വരെ ചില മഹാന്മാര്‍ പറഞ്ഞിരുന്നു. ഈ സന്ദര്‍ഭത്തിലാണ്‌ ശാഹുല്‍ ഹമീദ്‌ (ഖു.സി.) തങ്ങളുടെ പേരും പ്രശസ്‌തിയും അറിഞ്ഞ മഹാനവര്‍കള്‍ ഒരിക്കല്‍ തങ്ങളെ സമീപിച്ച്‌ പാദങ്ങളില്‍ മുഖമമര്‍ത്തി കണ്ണുനീര്‍ വാര്‍ത്തു കൊണ്ട്‌ സന്താനഭാഗ്യത്തിന്‌ വേണ്ടി ദുആ ചെയ്യാന്‍ ആവശ്യപ്പെട്ടു. മഹാനായ നൂറുദ്ദീന്‍ മുഫ്‌തിയുടെ വിഷമം മനസ്സിലാക്കിയ തങ്ങളവര്‍കള്‍ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെയും ഭാര്യയുടെയും കുലമഹിമയും പരിശുദ്ധിയും അറിഞ്ഞ തങ്ങളവര്‍കള്‍ തന്റെ ഇന്ദ്രിയത്തില്‍ നിന്നും അവര്‍ക്ക്‌ ഒരു സന്താനത്തെ നല്‍കാന്‍ തീരുമാനിച്ചു. ചിന്താനിമഗ്നനായി അല്‍പനേരം തല കുനിച്ചിരുന്ന ശേഷം മുഫ്‌തിയവര്‍കളോട്‌ ശൈഖവര്‍കള്‍ വെറ്റിലടക്ക കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ശൈഖവര്‍കള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ച്‌ അത്‌ വായിലിട്ടു. കുറച്ച്‌ സമയം ധ്യാനത്തിലിരുന്ന ശേഷം തന്റെ വായിലെ വെറ്റിലടക്ക എടുത്ത്‌ നൂറുദ്ദീന്‍ മുഫ്‌തിക്ക്‌ കൊടുത്തു. ഭാര്യയുടെ വായിലിട്ട്‌ പെട്ടെന്ന്‌ വിഴുങ്ങാന്‍ നിര്‍ദ്ദേശിച്ചു. മഹതി അപ്രകാരം ചെയ്‌തു. ശേഷം ഇതിലൂടെ നിങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ്‌ ലഭിക്കുമെന്നും എന്റെ മരണപ്പെട്ട സഹോദരന്‍ യൂസുഫിന്റെ പേര്‌ കുട്ടിക്ക്‌ നല്‍കണമെന്നും ആവശ്യപ്പെട്ടു. അഞ്ച്‌ വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കുമെന്നും ഏഴാം വയസ്സില്‍ തന്റെ പിതാവാരെന്ന്‌ അന്വേഷിക്കുമെന്നും തനിക്ക്‌ തന്റെ പിതാവ്‌ എന്താണ്‌ ഹദ്‌യ നല്‍കിയതെന്ന്‌ ചോദിക്കുമ്പോള്‍ ഈ മിസ്‌വാക്കിനെ കൊടുക്കണമെന്നും എന്റെയടുക്കല്‍ വരാന്‍ സമ്മതം ചോദിച്ചാല്‍ നിങ്ങള്‍ അനുവദിക്കണമെന്നും പറഞ്ഞ്‌ ശൈഖവര്‍കള്‍ യാത്ര പറഞ്ഞു. ശേഷം കുട്ടി ജനിക്കുകയും പ്രസ്‌തുത നാമകരണം ചെയ്യപ്പെടുകയും ഏഴ്‌ വയസ്സായപ്പോള്‍ പിതാവിനെ അന്വേഷിക്കുകയും മാതാപിതാക്കളുടെ സമ്മതത്തോടെ നാഗൂര്‍ പട്ടണത്തിലെത്തുകയും ചെയ്‌തു. മരിച്ചവരെ ജീവിപ്പിക്കുന്നു ഒരിക്കല്‍ ശൈഖ്‌ ശാഹുല്‍ ഹമീദ്‌ തങ്ങള്‍ (ഖു.സി.) തന്റെ ശിഷ്യഗണങ്ങളുമായി ബല്‍ഖ പ്രദേശത്ത്‌ എത്തിയപ്പോള്‍ മുഈനുദ്ദീന്‍ ബല്‍ഖ എന്ന പണ്‌ഡിതന്‍ തന്റെ മാതാവിന്റെ മരണവാര്‍ത്തയില്‍ അങ്ങേയറ്റം വിഷമിച്ചിരിക്കുകയായിരുന്നു. ശൈഖവര്‍കളെ സമീപിച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു: എനിക്കും എന്റെ പ്രിയമാതാവിനുമിടയില്‍ പല വാഗ്‌ദാനങ്ങളുമുണ്ടായിരുന്നു. അവകള്‍ നിറവേറ്റുന്നത്‌ വരെ എന്റെ മാതാവ്‌ മരണപ്പെട്ടില്ലായിരുന്നുവെങ്കില്‍ നന്നായിരുന്നേനെ. ശൈഖവര്‍കള്‍ മുഈനുദ്ദീനെയും കൂട്ടി മാതാവിന്റെ ഖബ്‌റിന്ററികില്‍ ചെന്ന്‌ ഒരു മറയുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു. ശേഷം ശൈഖവര്‍കള്‍ പറഞ്ഞു: അല്ലാഹുവിന്റെ അനുമതിയോടെ മുഈനുദ്ദീന്റെ ഉമ്മ ജീവിക്കട്ടെ! എന്തൊരത്ഭുതം! ഖബ്‌ര്‍ പിളര്‍ന്നു. ഉമ്മ പുറത്തേക്ക്‌ വന്നു. മകനുമായി മണിക്കൂറുകല്‍ സംസാരിച്ചു. വാഗ്‌ദാനങ്ങള്‍ നിറവേറ്റി. സംസാരം പൂര്‍ത്തിയായപ്പോള്‍ ഖബറിലേക്ക്‌ പ്രവേശിക്കൂ എന്ന്‌ പറഞ്ഞു. ശൈഖിന്‌ വിഷം കൊടുക്കുന്നു ശൈഖവര്‍കളെ വധിക്കാന്‍ തീരുമാനിച്ച്‌ നാട്ടുരാജാവ്‌ ഒരു വന്‍സല്‍ക്കാരം തയ്യാറാക്കി. തങ്ങളെ സമീപിച്ച്‌ രാജാവ്‌ പറഞ്ഞു. നിങ്ങളും ശിഷ്യഗണങ്ങളും എന്റെ വീട്ടില്‍ വന്ന്‌ ഭക്ഷണം കഴിച്ച്‌ അനുഗ്രഹിച്ചാലും. ശൈഖവര്‍കള്‍ തന്റെ ശിഷ്യഗണങ്ങളുമായി രാജാവിന്റെ ക്ഷണം സ്വീകരിച്ചു. ഭക്ഷണം കൊണ്ടുവരപ്പെട്ടപ്പോള്‍ ബിസ്‌മി ചൊല്ലി ശൈഖവര്‍കള്‍ കഴിച്ചു. ശിഷ്യന്മാരോട്‌ ഭക്ഷണം കഴിക്കരുതെന്ന്‌ നിര്‍ദ്ദേശിച്ചു. ശൈഖവര്‍കള്‍ ഒരുപിടി ഭക്ഷണം കഴിച്ചപ്പോള്‍ അതിലുണ്ടായിരുന്ന വിഷം രാജാവിന്റെ ഞെരിയാണിയില്‍ കയറി. രണ്ടാമത്തെ പിടി കഴിച്ചപ്പോള്‍ വിഷം മുട്ട്‌ വരെ എത്തി. മൂന്നാമത്തെ പിടി കഴിച്ചപ്പോള്‍ വിഷം ശരീരമാസകലം വ്യാപിച്ച്‌ തത്‌ക്ഷണം രാജാവ്‌ മരണപ്പെട്ടു. പ്രിയതമന്റെ പെട്ടെന്നുള്ള മരണത്തില്‍ സമനില തെറ്റിയ പ്രിയ ഭാര്യയുടെ നിലവിളിയും സങ്കടവും കണ്ട്‌ ശൈഖവര്‍കള്‍ക്ക്‌ ദയ തോന്നി. അദ്ദേഹം എന്തോ ഉരുവിട്ടു. അത്ഭുതം രാജാവിന്‌ ജീവന്‍ തിരിച്ചു കിട്ടി. വഫാത്ത്‌ ആത്മജ്ഞാന ഗോപുരമായ മാണിക്യപൂരിന്‍ നിറദീപം ഹിജ്‌റ വര്‍ഷം 978 ജുമാദുല്‍ ആഖിര്‍ പത്ത്‌ വെള്ളിയാഴ്‌ച രാത്രി തഹജ്ജുദിന്റെ സമയം ഇഹലോകവാസം വെടിഞ്ഞു. തെക്കേ ഇന്ത്യയിലെ തമിഴ്‌നാട്ടിലെ കാവേരി നദീതീരത്തെ പുണ്യ സിയാറത്ത്‌ കേന്ദ്രമാണ്‌ നാഗൂര്‍ ദര്‍ഗ്ഗാശെരീഫ്‌. പതിനാറാം നൂറ്റാണ്ടില്‍ വഫാത്തായ ശൈഖവര്‍കളുടെ ദര്‍ഗ്ഗാശെരീഫിന്റെ അഞ്ച്‌ തങ്ക മിനാരങ്ങള്‍ ദര്‍ഗ്ഗയെ വേറിട്ടതാക്കുന്നു.

സയ്യിദ്‌ അബ്‌ദുല്‍ഖാദിര്‍ എന്ന്‌ നാമകരണം ചെയ്‌തു. കൂടെയുണ്ടായിരുന്ന ഇല്‍യാസ്‌ നബി (അ) മൂന്ന്‌ പ്രാവശ്യം നാമമുച്ചരിച്ച്‌ ഇരുവരും അപ്രത്യക്ഷരായി. ശൈശവ ദശയിലെ മഹാത്ഭുതങ്ങള്‍ ഒരു റമളാന്‍ മാസം. കാര്‍മേഘാവൃതമായ ആകാശമായതിനാല്‍ പിറ കാണാന്‍ സാധിക്കാതെ ജനങ്ങള്‍ വിഷമിച്ച സന്ദര്‍ഭം., ഉറങ്ങി എണീറ്റ ഉടനെ മുലകുടി ശീലമാക്കിയ കുട്ടിക്ക്‌ പ്രിയമാതാവ്‌ എത്ര മുലയൂട്ടാന്‍ ശ്രമിച്ചിട്ടും കുടിക്കാതെ വന്നപ്പോഴാണ്‌ കാര്യം ബോധ്യപ്പെട്ടത്‌. ഈ വിവരം ജനങ്ങളെ അറിയിക്കുകയും അന്ന്‌ നോമ്പാണെന്ന്‌ വിധി പ്രഖ്യാപിക്കുകയും ചെയ്‌തു. കുട്ടിയെ കാണാന്‍ വരുന്നവര്‍ കുഞ്ഞിനെ എടുത്ത്‌ ഈ കുഞ്ഞ്‌ മുഖേന ഞങ്ങളുടെ വിഷമങ്ങള്‍ പരിഹരിക്കേണമേ എന്ന്‌ പറയുകയും ഉടന്‍ കാര്യവിജയം നേടുകയും ചെയ്‌തിരുന്നു. ബാല്യകാലം ബാല്യകാല ജീവിതം തന്നെ സംശുദ്ധവും സൂക്ഷ്‌മവുമായിരുന്നു. സാധാരണ ബാലന്മാരെ പോലെ വിനോദത്തിലേര്‍പ്പെടുന്ന പ്രകൃതമില്ലായിരുന്നു. മറ്റ്‌ കുട്ടികള്‍ കളിക്കുന്ന സന്ദര്‍ഭത്തില്‍ കുഞ്ഞ്‌ അബ്‌ദുല്‍ഖാദിര്‍ ഏതെങ്കിലും വൃക്ഷച്ചുവട്ടിലിരുന്ന്‌ നീലാകാശത്തെ നോക്കിയ വണ്ണം ഇലാഹീ ചിന്തയില്‍ വ്യാപൃതനായിരുന്നു. ഇങ്ങനെ ഒരിക്കല്‍ ഒരു വൃക്ഷച്ചുവട്ടില്‍ ധ്യാനനിമഗ്നനായിരിക്കുന്ന കുട്ടിയെ സമീപിച്ച്‌ വായ തുറക്കാന്‍ ഒരാള്‍ ആവശ്യപ്പെട്ടു. കുട്ടി വായ തുറന്നപ്പോള്‍ മൂന്ന്‌ പ്രാവശ്യം തന്റെ ഉമിനീര്‌ കുട്ടിയുടെ വായയിലേക്ക്‌ പകര്‍ന്നു. ശുഭ്രവസ്‌ത്രധാരിയായ ആ മാന്യദേഹത്തോട്‌ നിങ്ങള്‍ ആരെന്ന്‌ ചോദിച്ചപ്പോള്‍ ഞാനാണ്‌ ഖിള്വ്‌ര്‍ (അ) എന്ന്‌ പ്രതിവചിച്ചു. ഇതിന്‌ ശേഷവും പലതവണ ഖിള്വ്‌ര്‍ (അ) മായി സംഗമിച്ചിട്ടുണ്ട്‌. വിദ്യഭ്യാസം ബാലനായ ശൈഖവര്‍കള്‍ വിദ്യാഭ്യാസം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി. ഖുര്‍ആന്‍, തഫ്‌സീര്‍, ഹദീസ്‌, ഫിഖ്‌ഹ്‌, ചരിത്രം, ഭൂഗോളം,ഗണിതം, തത്ത്വം, തര്‍ക്കം തുടങ്ങി സര്‍വ്വ വിജ്ഞാനങ്ങളിലും അവഗാഹം നേടിയിരുന്നു. കുട്ടിക്കാലം മുതല്‍ക്ക്‌ വളരെ കുറച്ച്‌ മാത്രം സംസാരിക്കുന്ന ശീലമായിരുന്നു. ഈ പഠനപ്രായത്തിലും സംസാരം, ഭാവന, പ്രവൃത്തി എന്നിവകളില്‍ ഒരൂ സ്വൂഫിയെ പോലെയായിരുന്നു. ദിവസം കഴിയുന്തോറും അല്ലാഹുവിനെ അറിയാനുള്ള ആഗ്രഹം വര്‍ദ്ധിച്ചുവരികയും അതിനായി ഒരു വഴികാട്ടിയെ അന്വേഷിക്കുകയും അതിനുള്ള വഴികള്‍ പ്രിയ മാതാപിതാക്കള്‍ ഒരുക്കി കൊടുക്കുകയും ചെയ്‌തു. അങ്ങനെ ഹിജ്‌റ 928 ജുമാദുല്‍ആഖിര്‍ ഒരു തിങ്കളാഴ്‌ച ഗുരുവിനെ തേടി യാത്ര പുറപ്പെട്ടു. പതിനെട്ട്‌ വയസ്സായ മഹാനവര്‍കള്‍ തന്റെ മാതാപിതാക്കളും സുഹൃത്തുക്കുളും കൂട്ടുകുടുംബവും നാട്ടുകാരും സര്‍വ്വരും തന്റെ മുമ്പില്‍ ഒരു നിഴല്‍ പോലെയായി. അല്ലാഹ്‌ എന്ന പരമലക്ഷ്യം പ്രാപിക്കാനുള്ള ചിന്ത മികച്ചുവന്നു. ഈ സാത്ത്വിക ജീവിതം ഏവര്‍ക്കും മാതൃകാപരമാണ്‌. ഇലാഹിലേക്കുള്ള പ്രയാണത്തിന്‌ വിഘ്‌നം സൃഷ്‌ടിക്കുന്നത്‌ എന്താണെങ്കിലും അതിന്‌ പുല്ലുവില പോലും കല്‍പ്പിക്കാന്‍ പാടില്ല. പ്രാപ്‌തനായ ഗുരു എവിടെയാണെങ്കിലും മൈലുകള്‍ താണ്ടിയാണെങ്കിലും കണ്ടെത്തിക്കുക. ജ്ഞാനികള്‍ എന്ന അവകാശവാദവുമായി നടക്കുന്ന അല്‍പജ്ഞാനികള്‍ ഈ സാത്ത്വിക ജീവിതം പഠിച്ചിരുന്നുവെങ്കില്‍ അവരുടെ ജീവിതവും ധന്യമാകുമായിരുന്നു. ഹിജ്‌റ 928 ന്‌ ശേഷം ശൈഖിനെ തേടി പുറപ്പെട്ടത്‌ സാധാരണ വ്യക്തിയല്ല. കണ്ണടച്ച്‌ ഇരുട്ടാക്കുന്നവര്‍ സ്വാര്‍ത്ഥത ഒഴിവാക്കി നല്ല മനസ്സോടെ ചിന്തിക്കു. പരിവര്‍ത്തനത്തിന്‌ വിധേയരാകാം. ഈ യാത്രയില്‍ ലഭിച്ച സഹയാത്രികരായ ബാലിഗ്‌ നാട്ടുകാരനായ മുഈനുദ്ദീനോട്‌ ശൈഖവര്‍കള്‍ ഉപദേശിച്ചു. അല്ലാഹുവിനെ ഭയപ്പെടുക. ഇത്‌ എപ്പോഴും വേണ്ട കാര്യമാണ്‌. ഇസ്‌ലാമിന്റെ രണ്ട്‌ വശങ്ങളിലെ ഉള്ളും പുറവും രണ്ടും സംശുദ്ധമാക്കണം. ഇങ്ങനെ ശരീഅത്തും ത്വരീഖത്തും സമന്വയിപ്പിക്കലാണ്‌ പരിപൂര്‍ണ്ണ ദീനുല്‍ഇസ്‌ലാമെന്ന അറിവ്‌ ലോകത്തിന്‌ പഠിപ്പിച്ചു. ദീര്‍ഘനാള്‍ യാത്ര ചെയ്‌ത്‌ ഗ്വാളിയാറിലെ നിരവധി ശിഷ്യഗണങ്ങളുടെ ആത്മീയ കേന്ദ്രവും തന്റെ ആത്മീയ ഗുരുവുമായ അശ്ശൈഖ്‌ അസ്സയ്യിദ്‌ മുഹമ്മദുല്‍ ഗൗസ്‌ (ഖു.സി.) ന്റെ സവിധത്തിലെത്തി ബൈഅത്ത്‌ ചെയ്‌തു. പിന്നീടുള്ള ഓരോ നിമിഷങ്ങളും അവര്‍ണ്ണനീയമായിരുന്നു. ആത്മീയജ്ഞാനമധു കുടിച്ച്‌ പരമാനന്ദം കാണുന്ന അത്ഭുത നിമിഷങ്ങളായിരുന്നു. ശിഷ്യന്റെ തികവും മികവും ലക്ഷ്യത്തിലേക്കെത്തിക്കാന്‍ ഗുരുവിന്‌ അനായാസകരമായി. ആ ആത്മീയ പൂന്തോപ്പില്‍ നീണ്ട പത്ത്‌ വര്‍ഷക്കാലത്തെ ജീവിതത്തിലൂടെ അല്ലാഹുവിനെ വേണ്ടവിധം അറിഞ്ഞ്‌ ലക്ഷ്യം കൈവരിച്ച ശിഷ്യനെ തന്റെ ഖിലാഫത്ത്‌ നല്‍കിയും അനുഗ്രഹിച്ചും നാനൂറില്‍ പരം ഫഖീറുമാരോടൊപ്പം ശൈഖ്‌ ശാഹുല്‍ ഹമീദ്‌ (ഖു. സി.) വ്യസനത്തോടെ നാട്ടിലേക്ക്‌ യാത്ര തിരിച്ചു. നാട്ടിലെത്തിയ പ്രിയ മാതാവിനേയും പിതാവിനേയും കണ്ട്‌ അനുഗ്രഹം വാങ്ങി. ഹജ്ജ്‌ കര്‍മ്മത്തിനായി ഹറം ശെരീഫിലെത്തി. നീണ്ട ഏഴ്‌ വര്‍ഷക്കാലം അവിടെ കഴിച്ചുകൂട്ടി. തുടര്‍ന്ന്‌ കപ്പല്‍മാര്‍ഗ്ഗം കണ്ണൂര്‍, കോഴിക്കോട്‌, പൊന്നാനി, മാലിദ്വീപ്‌, സിലോണ്‍ തുടങ്ങി പല സ്ഥലങ്ങളിലൂടെയും യാത്ര ചെയ്‌ത്‌ നാഗവൃക്ഷങ്ങളുടെ നാടായ നാഗൂര്‍ എന്ന ദേശത്തെത്തി താമസമാക്കി.

നാഗൂർ ഷാഹുൽ ഹമീദ് മിറാൻ(റ) ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ് നാഗൂർ ദർഗ്ഗ ശരീഫ്. ജീവിതത്തിൽ ഒരുപാട് തവണ അവിടം സന്ദർശിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് അർദ്ധരാത്രി 12 മണിക്ക് പുറപ്പെടുന്ന എറണാംകുളം - കാരക്കൽ എക്സ്പ്രെ സ്സിലാണ് അധികവും അവിടേക്കുള്ള ഞങ്ങളുടെ യാത്ര... ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഇത്തരം യാത്രകൾ ഒരുപാട് ജീവിതങ്ങളെ പരിചയപ്പെടാനും മനസ്സിലാക്കാനും കാരണമായിട്ടുണ്ട്. ശൈഖ് ശാഹുൽ ഹമീദ് മീറാൻ വലിയുല്ലാഹി നാഗൂർ (ഖഃ സി ) ഹിജ്‌റ 910 ജുമാദുല്‍ ആഖിര്‍ 10 വെള്ളിയാഴ്‌ച ദിവസം രാത്രി സമയത്താണ്‌ ഖുത്വുബുല്‍ അഖ്‌ത്വാബ്‌ അല്‍ ഫര്‍ദുല്‍ മജീദ്‌ അശ്ശൈഖ്‌ അസ്സയ്യിദ്‌ അബ്‌ദുല്‍ഖാദിര്‍ ശാഹുല്‍ ഹമീദ്‌ മീറാന്‍ മുഹ്‌യിദ്ദീന്‍ ഗഞ്ചുസവാഈ ഗഞ്ചു ബഖ്‌ശ്‌ (ഖു.സി.) തങ്ങളവര്‍കള്‍ ഭൂജാതനായത്‌. ലോകത്തിന്റെ നേതാവ്‌ `സയ്യിദുല്‍ വുജൂദ്‌' മുഹമ്മദ്‌ റസൂലുല്ലാഹി (സ്വ) യിലേക്ക്‌ ചെന്നെത്തുന്ന മഹനീയ പരമ്പരയിലെ ഒരു കണ്ണിയാണ്‌ മഹാനുഭാവന്‍. ഖുറൈശി തറവാട്ടില്‍ ഹാശിം വംശത്തിലെ അംഗമായി ഗൗസുല്‍ അഅ്‌ളം മുഹ്‌യിദ്ദീന്‍ അബ്‌ദുല്‍ഖാദിര്‍ ജീലാനി (ഖു.സി) മഹാനവര്‍കളുടെ സന്താന പരമ്പരയിലെ പതിനൊന്നാം തലമുറയിലെ പൗത്രനാണ്‌ പിതാവ്‌ അശ്ശൈഖ്‌ അസ്സയ്യിദ്‌ അബൂയൂസുഫ്‌ ഹസ്സന്‍ ഖുദ്‌സി (ഖു.സി.). അസ്സയ്യിദ്‌ ഹമീമുദ്ദീന്‍ (ഖു.സി) അവര്‍കളുടെ പുത്രിയാണ്‌ ഉമ്മ ഫാത്വിമ (റ). സച്ചരിതരായ മാതാപിതാക്കളിലൂടെ അലഹബാദിനടുത്ത `മാണിക്യപ്പൂര്‍' എന്ന നാട്ടിലാണ്‌ പിറന്ന്‌ വീണത്‌. മഹാനവര്‍കളുടെ ജനനത്തിന്‌ മുമ്പ്‌ സയ്യിദ്‌ യൂസുഫ്‌ എന്ന പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ആ കുട്ടി മണ്‍മറഞ്ഞു. ആ ഓമനക്കുഞ്ഞിന്റെ വേര്‍പാടില്‍ മനം നൊന്തിരിക്കുമ്പോള്‍ ഒരശരീരി കേട്ടു. ``എന്റെ അടിമകളേ! നാം ദയാപൂര്‍വ്വം തന്നുവെങ്കിലും നമ്മുടെ നീതിപ്രകാരം തിരിച്ചുവാങ്ങിയിരിക്കുന്നു. ആയതിനാല്‍ നിങ്ങള്‍ ക്ഷമിക്കുക. അതിനേക്കാള്‍ ഉത്തമനായ ഒരു സന്താനത്തെ നാം നിങ്ങള്‍ക്ക്‌ നല്‍കുന്നതാണ്‌. ആ കുട്ടി ലോകത്തിന്റെ ഗൗസ്‌ ആയിരിക്കും. ഇതുകേട്ട ദമ്പതികള്‍ അത്യധികം സന്തോഷിക്കുകയും അല്ലാഹുവിനെ സ്‌തുതിക്കുയും ചെയ്‌തു. ഗര്‍ഭത്തില്‍ തന്നെ കറാമത്തുകള്‍ ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ പിതാവ്‌ ഹസ്സന്‍ ഖുദ്‌സി (ഖു.സി.) ക്ക്‌ കലശലായ രോഗം പിടിപെടുകയും ദൈനംദിനം വര്‍ദ്ധിക്കുകയും ചികിത്സ ഫലശൂന്യമാവുകയും ചെയ്‌തു. ഈ അവസരം ഇബ്‌ലീസ്‌ വേഷം മാറി വന്ന്‌ അവിടെ നിന്നവര്‍ കേള്‍ക്കേ പിതാവിനോട്‌ പറഞ്ഞു: നിങ്ങളുടെ ഭാര്യ ഗര്‍ഭം ധരിച്ച കുട്ടിയുടെ ലക്ഷണക്കേട്‌ കൊണ്ടാണ്‌ ഈ ഭയങ്കര രോഗം നിങ്ങള്‍ക്ക്‌ പിടിപെട്ടത്‌. ഇത്‌കേട്ട്‌ അങ്ങേയറ്റം വിഷമത്തിലാണ്ട്‌ പോയ പ്രിയമാതാവിനോട്‌ ഗര്‍ഭസ്ഥ ശിശു വിളിച്ചു പറഞ്ഞു. മാതാവേ, നിങ്ങള്‍ വിഷമിക്കരുത്‌. അല്ലാഹു നിങ്ങളെ സഹായിക്കുകയും പിതാവിന്റെ രോഗം ഉടന്‍ സുഖപ്പെടുകയും ചെയ്യുന്നതാണ്‌. ഈ വിവരം മഹതി തന്റെ ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ അവര്‍ അത്യധികം സന്തോഷഭരിതരായി. അന്ന്‌ തന്നെ പിതാവിന്റെ രോഗവും മാറി. ഗര്‍ഭസ്ഥ ശിശുവിന്‌ 7 മാസം പ്രായമായപ്പോള്‍ നാട്ടിലാകെ വരള്‍ച്ച പിടിപെട്ടു. അങ്ങനെ മൂന്ന്‌ ദിവസം മാതാപിതാക്കള്‍ക്ക്‌ ഭക്ഷണം ലഭിക്കാതെ വന്നു ഉടന്‍ ഗര്‍ഭസ്ഥശിശു പ്രിയ മാതാവിന്‌ അറിയിപ്പ്‌ കൊടുക്കുന്നു. ഓ, പ്രിയ ഉമ്മാ, നിങ്ങള്‍ കലം അടുപ്പില്‍ വെക്കുക. അല്ലാഹുവിന്റെ ഔദാര്യം കൊണ്ട്‌ നിങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കപ്പെടുന്നതാണ്‌. കുട്ടിയുടെ പ്രവചനം പുലര്‍ന്നു. പാത്രത്തില്‍ നിറച്ചും ഭക്ഷണങ്ങള്‍. അവര്‍ വിശപ്പ്‌ മാറുവോളം ഭക്ഷിച്ചു. ഒട്ടും കുറഞ്ഞിട്ടില്ല. തുടര്‍ന്ന്‌ ആ നാട്ടുകാര്‍ മുഴുവനും അതുകൊണ്ട്‌ വിശപ്പടക്കി. അവര്‍ അല്ലാഹുവിനെ സ്‌തുതിച്ചു. ഒ രിക്കല്‍ രാത്രി തഹജ്ജുദ്‌ നിസ്‌കരിക്കാന്‍ വെള്ളം കോരാന്‍ കിണറിനരികിലെത്തിയ പ്രിയമാതാവിന്റെ കൈയില്‍ നിന്നും തൊട്ടി കിണറ്റില്‍ വീണു. ഇനി എന്ത്‌ മാര്‍ഗ്ഗമെന്ന്‌ ആലോചിച്ച്‌ തന്റെ തഹജ്ജുദ്‌ മുടങ്ങിപ്പോകുമോ എന്ന്‌ വ്യാകുലപ്പെട്ട്‌ മനസ്സ്‌ വിങ്ങാന്‍ തുടങ്ങിയപ്പോള്‍ ഗര്‍ഭസ്ഥ ശിശു: ഓ ഉമ്മ, നിങ്ങള്‍ വിഷമിക്കേണ്ട, ഉടന്‍ തന്നെ ഉമ്മ നോക്കുമ്പോള്‍ തന്റെ കാലിനരികില്‍ വെള്ളം നിറഞ്ഞ തൊട്ടി. അത്ഭുതപ്പെട്ടു കൊണ്ട്‌ അതിലുപരി സന്തോഷത്തോടെ മഹതി അല്ലാഹുവിനെ നമിച്ചു. ഫാത്വിമ ബീവി (റ) യുടെ ആറാം മാസം ഒരിക്കല്‍ ഖിള്വ്‌ര്‍ നബി (അ) പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ഓ ഫാത്വിമ: നിങ്ങളുടെ ഉദരത്തിലെ കുഞ്ഞ്‌ ഒരു ഖുത്വുബ്‌ ആണ്‌. നിരവധി വിശേഷങ്ങള്‍ എണ്ണിപ്പറഞ്ഞ ശേഷം കുട്ടിക്ക്‌ അബ്‌ദുല്‍ഖാദിര്‍ എന്ന്‌ നാമകരണം ചെയ്യാനും നിര്‍ദ്ദേശിച്ചു. ഇങ്ങനെ ഗര്‍ഭാവസ്ഥയില്‍ തന്നെ അത്ഭുതങ്ങളുടെ കലവറയായി മാറി മാണിക്യം. ജീവരാശിക്ക്‌ മൊത്തവും സന്മാര്‍ഗ്ഗം നല്‍കി ഹഖിലേക്ക്‌ വഴി നടത്തിയ ആത്മജ്ഞാന ജ്യോതിയാണ്‌ നാഗൂര്‍ദാന പ്രഭു. മഹാത്ഭുതങ്ങളുമായി എ.ഡി. 1489 ല്‍ കുഞ്ഞ്‌ പ്രസവിക്കപ്പെട്ടു. കുഞ്ഞിനെ ഖിള്വ്‌ര്‍ (അ) കൈയിലെടുത്തു. തിരുനാവാല്‍ വാങ്ക്‌ കൊടുത്തു.

അന്ന് ഖാളി കോയക്കുട്ടി തങ്ങൾ നിർണ്ണയിച്ചു കൊടുത്ത സ്ഥലത്താണ് ഇന്ന് ഖുതുബിയോർ അന്ത്യവിശ്രമംകൊള്ളുന്നത്. മഹാന്മാർക്കാണല്ലോ മഹാന്മാരെ മനസ്സിലാവുക. കോയക്കുട്ടി തങ്ങൾ (ഖ :സി )തിരിച്ചും ഏറെ ബന്ധം പുലർത്തിയിരുന്നു. ആ ബന്ധം ഊട്ടിയുറപ്പിച്ച് ആഴത്തിലേക്കെത്തിച്ചത് പിതാവ് വലിയുല്ലാഹി ഇമ്പിച്ചികോയ തങ്ങൾ തന്നെയായിരുന്നു. ഖാളി കോയക്കുട്ടി തങ്ങൾ (ഖ :സി ) അവർകളുടെ കല്യാണത്തിന്റെ നാൾനിശ്ചയ പരിപാടി അടുത്തു. എന്ത് കൊണ്ടോ ഖുതുബി തങ്ങളെ നേരെത്തെ ക്ഷണിക്കാൻ താമസിച്ചു പോയി... കോയക്കുട്ടി തങ്ങൾ ഉറങ്ങുമ്പോൾ അതാ സ്വപ്നത്തിലൂടെ കടന്നുവരുന്നു പിതാവ് വലിയുല്ലാഹി ഇമ്പിച്ചികോയ തങ്ങൾ. അവിടെന്നു ചോദിച്ചു ... എന്തെ മുസ്ലിയരെ ക്ഷണിച്ചില്ലേ.... (ഇമ്പിച്ചിക്കോയ തങ്ങൾ ഖുതുബി തങ്ങളെ മുസ്ലിയാർ എന്നാണത്രെ വിളിക്കാറ് ) ഖുതുബിയോർക്ക് ഹദ്ദാദ്‌ റാതീബുമായുള്ള ബന്ധം ഏറെ പ്രസിദ്ധമാണല്ലോ. ഖുതുബിയോർക്ക് ഹദ്ദാദിന്റെ ഇജാസത്ത് നൽകി ആ റൂട്ടിലേക്ക് കൈ പിടിച്ചുയർത്തിയത് വലിയുല്ലാഹി ഇമ്പിച്ചികോയ തങ്ങളാണ്. അത് ഖുതുബി തങ്ങൾ ജീവിതകാലം മുഴുവൻ കൊണ്ടുനടന്നു. എത്രത്തോളം എന്ന് വെച്ചാൽ ഖുതുബി തങ്ങൾ അവിടെത്തെ വഫാത്തിന്റെ വേളയിൽ പറഞ്ഞത്രേ.. "നമുക്ക് ഹദ്ദാദ്‌ റാത്തീബ് ചൊല്ലാം... എല്ലാം ഒത്ത സയ്യിദാണ് ഉമ്പിച്ചിക്കോയ തങ്ങൾ. എന്റെ ഉസ്താദ് കുഞ്ഞമ്മദ് ഹാജി ഉസ്താദ് ഹദ്ദാദ്‌ സ്വീകരിക്കുന്നത് മുൻപ് തന്നെ ഞാൻ തങ്ങളവർകളിൽ നിന്ന് ഹദ്ദാദ്‌ സ്വീകരിച്ചിട്ടുണ്ട്". ശേഷം ഹദ്ദാദ്‌ റാത്തീബ് ചൊല്ലാൻ തുടങ്ങി.لا إلهَ إلاَّ اللَّه وحْدهُ لاَ شَرِيكَ لهُ، لَهُ المُلْكُ، ولَهُ الحمْدُ، وَهُو عَلَى كُلِّ شَيءٍ قَدِيرٌ، ചെല്ലുമ്പോഴാണ് ഖുതുബിയൊരുടെ റൂഹ് പിരിഞ്ഞത്. ഹിജ്‌റ 1275 ശവ്വാൽ 27 ബുധൻ ജനിച്ച വലിയുല്ലാഹി ഇമ്പിച്ചികോയ തങ്ങൾ ഹിജ്‌റ 1337 ശഅബാൻ 16 ന് റബ്ബിലേക്ക് യാത്രയായി പ്രമുഖ സൂഫിവര്യനായ മൌലാന കോട്ടിക്കുളം അബ്ദുൽ അസീസ് ഖാദിരി ( ഖ :സി ) അവർകൾ വലിയുല്ലാഹി ഇമ്പിച്ചിക്കോയ തങ്ങളെ സിയറാത്ത് അങ്ങേയറ്റം അദബിനാൽ നൂറ് മീറ്ററോളം ഇപ്പുറത്ത് നിന്നാണ് ചെയ്യാറുള്ളത്. ഫോട്ടോ 1) വളപട്ടണം പൊക്കിലത്ത് പള്ളി-മഖാo 2) വല്യുപ്പ അൽ ആരിഫ് ബില്ലാഹി ഇമ്പിച്ചിക്കോയ തങ്ങൾ ഖബർ ശരീഫ് 3) ബാപ്പ സയ്യിദ് മശ്ഹൂർ ഇമ്പിച്ചികോയ തങ്ങൾ ഹള്റമി 4)സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ മൗലിദ് കിതാബ് അല്ലാഹു മഹാനവർകളുടെ ബറക്കത്ത് കൊണ്ട് നമ്മെ ഇരു ലോകത്തും വിജയിപ്പിക്കട്ടെ ✍️ സയ്യിദ് മുഹമ്മദ്‌ ഹദ്ദാദ്‌ തങ്ങൾ വളപട്ടണം

മഹാന്മാർ നമുക്ക് വസീലയാണങ്കിൽ നമ്മുടെ ആഗ്രഹസഫലീകരണം എളുപ്പമാകുമല്ലോ.... മറ്റൊരു സംഭവം കൂത്തുപറമ്പിനടുത്തുള്ള മൂര്യാട് ഒരു മജ്ലിസിൽ ഭക്ഷണത്തിനിരുന്ന സമയത്ത് വലിയുല്ലാഹി തങ്ങളവർകൾ അല്പം ഉപ്പിന് ചോദിച്ചു. സദസ്യർക്കിടയിൽ ഒരു ഹതഭാഗ്യൻ പരിഹാസ്യരൂപനെ പറഞ്ഞു : ഉപ്പ് വരുമ്പോൾ കൊണ്ടുവരലല്ലേ..... എന്ന് തങ്ങളവർകളോട് അദബ്കേട് കാണിച്ച ആ വ്യക്തിയെ പെട്ടന്നതാ എവിടെന്നോ വന്നപാമ്പ് കടിക്കുന്നതാണ് സദസ്യർ കണ്ടത്. ഔലിയാക്കന്മാരോട് കളിച്ചാൽ അല്ലാഹു വിടില്ലല്ലോ.. മഹാനായ #ചാലിലകത്ത് കുഞ്ഞമ്മദ് ഹാജി നൂറോളം മുതഅല്ലിമുകളുമായി ദറസ് നടത്തിയിരുന്നു വളപട്ടണം പൊക്കിലകത്ത് പള്ളയിൽ. കൂടാതെ ഇരുപത് വർഷംത്തോളം മരക്കാർ മുസ്‌ലിയാർ ദർസ് നടത്തിയിരുന്നു. പള്ളി ചെറുതാണങ്കിലും പൊക്കിലകത്ത് തറവാട്ടിന്റെ മുൻവശം മുതഅല്ലിമുകൾക്കായ താമസ-ഭക്ഷണ സൗകര്യത്തിനായി ഒരു വീട് നിർമ്മിച്ചു. മലബാറിലെ ആദ്യത്തെ കാന്റീൻ സൗകര്യമുള്ള ദറസ്. ഇന്ന് പ്രസ്തുത വീട് പുതിയ പൊക്കിലകത്ത് വീട് എന്നറിയപ്പെടുന്നു. അവിടെ അന്ന് വിശാലമായ ലൈബ്രറി ഉണ്ടായിരുന്നത്രെ. വലിയുല്ലാഹി ഇമ്പിച്ചിക്കോയ തങ്ങൾ ഹജ്ജിന് പോയി വരുമ്പോൾ കൊണ്ട് വന്നതാണ്. കിതാബ് വിരളമായ അന്ന് പലരും മുതാഅല ചെയ്യാൻ #വളപട്ടണം #പൊക്കികലത്ത് എത്തുമായിരുന്നു. അത് കൊണ്ട് തന്നെ വിജ്ഞനത്തിന്റെ ഒരു ബാഗ്ദാദ് തന്നെയായിരുന്നു വളപട്ടണം. ഞാൻ ബാഖിയാത്തിൽ കാണാത്ത പല കിതാബുകളും ഇമ്പിച്ചിക്കോയ തങ്ങളുടെ ലൈബ്രറിയിൽ കണ്ടുവെന്ന് ബാഖിയാത്തിലെ ദീർഘകാല മുദരിസായ #ശൈഖ്_ഹസൻ_ഹസ്രത്ത് ശിഷ്യന്മാരോട് പറയാറുണ്ടത്രേ സയ്യിദന്മാരുടെ മദീനയായ വളപട്ടണത്തിന്റെ വൈജ്ഞാനിക ഈറ്റില്ലമായിരുന്ന പൊക്കിലകത്ത് പള്ളിക്കും പരിസരങ്ങൾക്കും ചരിത്രങ്ങൾ ഏറെ അയവിറക്കാനുണ്ടാകും തീർച്ച. ബാപ്പ സയ്യിദ് മശ്ഹൂർ തങ്ങൾ വളപട്ടണം മുഹ്യദ്ധീൻ പള്ളിക്ക് സമീപം ബദരിയ്യ ശിഫ വൈദ്യശാല നടത്തുന്ന സമയം. ഒരു ദിവസം ഖുതുബിയോരെ സ്വപ്നം കണ്ടു. വയറ് തടവുന്നതായിട്ടാണ് സ്വപ്നദർശനം. ബാപ്പ പറഞ്ഞു വയറു വേദനയുണ്ടോ..? എന്റെ കയ്യിൽ നല്ല അരിഷ്ടമുണ്ട് വേണോ.... അപ്പോൾ ഖുതുബിയോർ പറഞ്ഞത്രേ.. " വേണ്ട വല്യൂപ്പ ഉമ്പിച്ചികോയ തങ്ങളുടെ കിണറിലെ വെള്ളം കുടിച്ചപ്പോൾ തന്നെ ശിഫയായിട്ടുണ്ട്". അതെ അതൊരു ബറക്കത്ത് നിറഞ്ഞ കിണറാണ്. പഴമക്കാർ ശിഫയ്ക്കായി ഉപയോഗിച്ചിരുന്നു ആ കിണർവെള്ളത്തെ. പൊക്കിലകത്ത് പള്ളിയുടെ കിഴക്ക് വശത്താണ് ആ കിണർ സ്ഥിതി ചെയ്യുന്നത്. ഖുതുബി തങ്ങൾക്ക് പുറമെ വലിയുല്ലാഹി ഇമ്പിച്ചികോയ തങ്ങളവർകളുടെ പ്രധാന മുരീദ്മാരിൽ പെട്ടവരാണ് മാട്ടൂൽ ഖാളി സയ്യിദ് ആറ്റക്കോയ തങ്ങൾ (ഖ :സി ),ചാലിലകത്ത് കുഞ്ഞമ്മദ് ഹാജി (ഖ :സി (ഖുതുബി തങ്ങളുടെ ഉസ്താദ് ) സോപ്പ് സുലൈമാൻ മുസ്‌ലിയാർ (ഖ :സി ), പാറക്കടവ് ഖാളി പുതിയോട്ട് അബ്ദുള്ള മുസ്ലിയാർ മലബാർ കോട്ടയം ഖാളി ഉപ്പി ഖാളിയവർകൾ, പഴശ്ശി ഖാളി സീമാൻ സീതി തങ്ങൾ മെരുവമ്പായി ഖാളി സീതി ഫക്രുദ്ധീൻ ഖൽഫ തുടങ്ങിയർ നിരവധി കറാമത്തുകൾക്കുടമയായ തങ്ങൾ ചരിത്രത്തിൽ രണ്ടാം സയ്യിദ് അലവി തങ്ങൾ (മമ്പുറം തങ്ങൾ ) എന്നറിയപ്പെടുന്നു. ചെറുപ്രായത്തിൽ തന്നെ മഹാനാവർ ഹജ്ജിന് പോവുകയും അവിടെന്ന് നിരവധി മാശാഇഖന്മാരുമായി സഹവസിക്കുകയും ചെയ്തു. മഹാനവർകൾ കരസ്ഥമാക്കിയ ഇജാസത്തും ആത്മിയുന്നതിയും പ്രധാന മുരീദായ ഖുത്ബി തങ്ങൾക്ക് നൽകിയത്രെ.. ഇമ്പിച്ചികോയ തങ്ങളുടെ ആസ്ഥാനമായ പൊക്കിലകത്ത് പള്ളിയിൽ റമളാനിൽ ഇമാം നിൽക്കുക എല്ലാ തിരക്കും മാറ്റി വെച്ച് ഖുതുബി തങ്ങളായിരിക്കും. ഖുതുബി തങ്ങളുടെ ആത്മിയ-വൈജ്ഞാനികയുന്നതിക്ക് പ്രധാന കാരണം വലിയുല്ലാഹി ഇമ്പിച്ചികോയ തങ്ങളുമായിട്ടുള്ള സഹവാസം തന്നെയായിരുന്നു. ശഅബാൻ 16 അസൂഖ ബാധിരരായി കിടക്കുന്ന തങ്ങളവർകൾക്ക് ചുറ്റും നിൽക്കുന്ന മുഹിബ്ബീങ്ങളോട് തങ്ങൾ ചോദിച്ചു... മുസ്ലിയാർ (ഖുതുബി തങ്ങൾ ) എവിടെ.....?? അസൂഖ വിവരം അറിയിക്കൻ ഫോണില്ലാത്ത, അറിഞ്ഞാൽ തന്നെ ഓടിയെത്താൻ ഗതാഗത സൗകര്യമില്ലത്ത ആ സാഹചര്യം. പക്ഷേ അല്പം സമയത്തിനകമതാ ഖുത്ബി (ഖ :സി )തങ്ങൾ കടന്നു വരുന്നു. ശൈഖിനെ യാത്രയാക്കാൻ മുരീദ് വരണമല്ലോ. അങ്ങനെ ളുഹർ ബാങ്ക് കൊടുത്തു തങ്ങൾ ളുഹർ നിസ്‌ക്കരിച്ചു.... തൊട്ടടുടനെ ഖുത്ബി തങ്ങളുടെ മടിയിൽ കിടന്ന് ആ മഹത്മാവ് റബ്ബിന്റെ റഹ്മത്തിലേക്ക് യാത്രയായി പ്രസ്തുത സംഭവത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം മഹോന്നതരായ ആ ശൈഖും മുരീദും തമ്മിലുള്ള ദൃഢബന്ധം #ഖുതുബി തങ്ങൾ (ഖ :സി ) തന്റെ ശൈഖായ തങ്ങളുടെ വഫാത്തിന് ശേഷം ആ ആത്മീയ ബന്ധം അവിടെത്തെ മകനായ ഖാളി കോയക്കുട്ടി തങ്ങൾ (ഖ :സി )നോടും കുടുംബത്തോടും പുലർത്തിയിരുന്നു. ഖുതുബി തങ്ങളുടെ മകൻ കുഞ്ഞമ്മദ് എന്നവരുടെ കല്യാണത്തിനു ശൈഖായ ഇമ്പിച്ചികോയ തങ്ങൾ ഹയാത്തിലില്ലാത്തത് കൊണ്ട് തങ്ങളുടെ ഭാര്യയോട് ദുആ ചെയ്യിപ്പിക്കുകയും മുശാവറ നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല തന്റെ അവസാനക്കാലത്ത് കോയക്കുട്ടി തങ്ങളെ ചൊക്ലിയിലേക്ക് മഞ്ചലിൽ കൊണ്ട് പോയി എനിക്ക് കിടക്കാൻ (ഖബറിന്) സ്ഥലത്തെ തൊട്ട് ഖൈറിനെ തേടിയിരുന്നു. ഒരാഴ്ചക്കകം ഖുതുബി തങ്ങൾ വഫാത്തായി.

#വളപട്ടണത്തിന്റെ #വിളക്കുമാടം തിരുനബിയുടെ മുപ്പത്തിന്നാലാം പുത്രനും നിരവധി കറാമത്തുക്കൾകുടമയും ഖുതുബി തങ്ങളുടെ പ്രധാന #ശൈഖുമായ_അൽ ആരിഫ് ബില്ലാഹി #അസ്സയ്യിദ് #മശ്ഹൂർ #അലവിയ്യിൽ #ഇമ്പിച്ചിക്കോയ തങ്ങൾ(ഖ :സി ) വഫാത്തായിട്ട് 107 വർഷം പിന്നിട്ടു. #വളപട്ടണം #പൊക്കിലകത്ത് പള്ളി മഖാമിലാണ് മഹാനാവർകളുടെ മഖ്ബറ, തങ്ങൾ തന്നെയാണ് ആ പള്ളി സ്ഥാപിച്ചത്. ഇതിനു പുറമെ പാറക്കടവ് വലിയ ജുമാമസ്ജിദ്, കൂത്ത്പറമ്പ് കണ്ണൂർ റോഡിലുള്ള പള്ളി, ശിവപുരം അങ്ങാടി പള്ളി, മെരുവമ്പായി മുഹ്ദ്ധീൻ പള്ളി, പള്ളി നിർമ്മാണത്തിന് പുറമെ അതിനാവശ്യമായ ഒത്താശകൾ ചെയ്യാനും തങ്ങളവർകൾ മുന്നിലുണ്ടായിരുന്നു. #നാദാപുരം ജുമാ മസ്ജിദ് സ്ഥാപിച്ച യഹ്കൂബ് മുസ്‌ലിയാർക്ക് പള്ളിയുടെ ആവിശ്യത്തിന് മരം വേണം, മരമുണ്ട് പക്ഷെ കുറ്റ്യാടി തമ്പുരാന്റെ സമ്മതം വേണം. ആര് ചോദിക്കും... തമ്പുരാനോട് കാരണം വല്യ ശാഠ്യകാരനാണ് കുറ്റ്യാടി തമ്പുരാൻ . തന്റെ മുഹിബ്ബായ ഇമ്പിച്ചി കോയ തങ്ങളോട് വിഷയം പങ്ക് വെച്ചപ്പോൾ. തങ്ങൾ, കുറ്റ്യാടി തമ്പുരാനോട് ചോദിക്കാൻ തയ്യാറായി. കുതിരയിലാണ് തങ്ങളവർകൾ കൊട്ടാരത്തിലേക്ക് പോയത്. തങ്ങൾ വന്നത് കണ്ടിട്ടും രാജാവ് ഗൗനിച്ചതേയില്ല. തങ്ങൾ കുതിരയിൽ നിന്നിറങ്ങി കുതിരയോട് കറങ്ങാൻ പറഞ്ഞു... കുതിര കറങ്ങി. അദ്ഭുതമെന്ന് പറയട്ടെ കൂട്ടത്തിൽ രാജകീയ പ്രൌഡിയോടെ സിംഹസനത്തിൽ ഉപവിഷ്ടരായ തമ്പുരാനും കറങ്ങി തെറിച്ചു വീഴാറായി. തമ്പുരാന് കാര്യം പിടികിട്ടി. എന്റെ മുന്നിലുള്ളത് ചില്ലറക്കാരനല്ലെന്ന്. തങ്ങളുടെ ആഗമനോദ്ദേശ്യം അറിഞ്ഞ തമ്പുരാന് ഏറ്റവും വലിയ മരം തന്നെ നൽകി. ആ ഒറ്റ മരത്തിൽ നിന്ന് പള്ളിക്കാവിശ്യമായ മരമെടുത്തത്. പ്രസ്തുത സംഭവം യാഹു മുസ്ലിയാരുടെ ശിഷ്യൻ ലത്തീഫ് മുഹമ്മദ്‌ ഹാജി സാക്ഷ്യപ്പെടുത്തിയതാണ്. വലിയുല്ലാഹി ഇമ്പിച്ചികോയ തങ്ങളെ പോലെ തന്നെ മകൻ #കോയക്കുട്ടി #തങ്ങളും (ഖ :സി )പള്ളി നിർമ്മാണത്തിൽ മുന്നിട്ടിറങ്ങിയിരുന്നു അതിൽ പ്രധാനമാണ് മട്ടന്നൂർ #കാഞ്ഞിലേരി ജുമാമസ്ജിദ്. മഹാനാവർകൾക്ക് ശേഷം അവിടെത്തെ പുത്രൻ എന്റെ ബാപ്പ കൂടിയായ സയ്യിദ് മശ്ഹൂർ ഇമ്പിച്ചികോയ തങ്ങൾ അൽ ഹള്റമി മുതവല്ലി സ്ഥാനം വഹിക്കുന്നു. പിതാവിനോടുള്ള ആദരവിനാൽ #ഖാളി കോയക്കുട്ടി തങ്ങൾ തന്റെ പിതാവിന്റെ പേര് തന്നെയാണ് ഏക മകന് നൽകിയത്. പ്രതിസന്ധിയുടെ കുരുക്കഴിക്കാൻ സവിശേഷമായ സിദ്ധി വലിയുല്ലാഹി ഇമ്പിച്ചികോയ തങ്ങളുടെ മശ്ഹൂർ പരമ്പരക്ക് അല്ലാഹു ഘോഷാരമായി നൽകിയിട്ടുള്ള ഒരു അനുഗ്രഹമാണ്. അവർ അത് ഉപയോഗപ്പെടുത്തി ജനോപകാരമായത് രൂപപ്പെടുത്തുന്നു. അതിന്റെ മകടോദഹരണമാണ് കുത്ത്പറമ്പിലെ രണ്ട് കുളങ്ങൾ. മാരകസൂഖം പിടിപ്പെട്ട പൗരപ്രമുഖനായ മാറോളി കൃഷ്ണൻ തങ്ങളെ തേടി വന്നു തങ്ങളവർകൾ നിദാനമായി അസൂഖം ദേദമായി. ആവിശ്യമുള്ളതെന്തും ചോദിക്കാൻ തങ്ങളോട് അപേക്ഷിച്ചു. എനിക്കൊന്നും ആവിശ്യമില്ല. ജനോപകാരപ്രദമായ രണ്ട് കുളങ്ങൾ കുഴിച്ചു നൽകാൻ നിർദേശിച്ചു. അങ്ങനെ സ്ഥാപിക്കപ്പെട്ടതാണ് കൂത്ത്പറമ്പ് കണ്ണൂർ റോഡിലുള്ള പള്ളിക്കുളവും കൂത്ത്പറമ്പ് ബസ്സ്റ്റാന്റിന് പിറകിലുള്ള മാറോളി കുളവും. അത് പോലെ കൂത്ത്പറമ്പ പള്ളി സ്ഥാപിച്ച് തങ്ങളവർകൾ തന്റെ ആത്മിയ കേന്ദ്രത്തിന്റെ ഒരു ഭാഗമാക്കിയതോടെ കൂത്ത്പറമ്പ വലിയ ശ്രദ്ധകേന്ദ്രമായി. ആരെയും പെട്ടന്ന് അംഗീകരിക്കാത്ത . ജന്മിമാരും പൗരപ്രമുഖരും കോട്ടയം ഭാഗത്തുണ്ടായിരുന്നു. എന്നാൽ അവർക്കൊക്കെ ആദരണീയരും അംഗീകൃതരുയുമായിരുന്നു തങ്ങളവർകൾ. അങ്ങനെയാണ് തങ്ങളവർകൾ പഴശ്ശി ഖാളി സീമാൻ സീതി അവർകളെ കൊണ്ട് ഖുതുബ ഓതിപ്പിച്ച് കൂത്ത്പറമ്പിൽ ജുമുഅ ആരംഭിച്ചത്. കോട്ടയം മലബാർ ഉപ്പി സാഹിബിന്റെ വീട്ടിൽ തങ്ങളവർകൾക്ക് പ്രത്യേക റൂം തന്നെ ഉണ്ടായിരുന്നത്രേ. അല്ലാഹു അവന്റെ ഇഷ്ട ദാസന്മാർക്ക് കറാമത്ത് നൽകൽ സാധാരണയാണല്ലോ. തബറുക്കിനായി അല്പം കുറിക്കാം കാഞ്ഞങ്ങാട് #അതിഞ്ഞാലിൽ കാക്കോഉമ്മ എന്ന ഒരു സ്ത്രീ മരിച്ചു. മയ്യിത്ത് കുളിപ്പിച്ചു. പള്ളിയിലേക്കെടുത്തു. പക്ഷെ അവിടെയെത്തപ്പെട്ട തങ്ങൾ പറഞ്ഞു... ഇല്ല മരിച്ചിട്ടില്ല..... അംഗീകരിച്ച് കൊടുക്കാൻ ആരുടേയും മനസ്സ് സമ്മതിച്ചില്ല. നിപുണന്മാർ വിധിയെഴുതിയതല്ലേ... തങ്ങൾ കുറച്ചു വെള്ളത്തിൽ മന്ത്രിച്ചു ഊതി മയ്യിത്തിന്റെ മുഖത്തേക്ക് കുടഞ്ഞു. എല്ലാവരെയും അദ്‌ഭുതപ്പെടുത്തിക്കൊണ്ട് ആ മയ്യിത്ത് ഉറക്കിൽ നിന്ന് ഉണരും പോലെ ജീവിതത്തിൽ തിരിച്ചുവന്നു. പ്രസ്തുത സംഭവം സ്വാതന്ത്ര്യസമരസേനാനി മൊയ്തു മൗലവിയുടെ ഉപ്പ മരക്കാർ മൗലവി രചിച്ച ഇമ്പിച്ചിക്കോയ തങ്ങൾ മൗലിദിൽ പരാമർശിക്കുന്നുണ്ട്. അത് പോലെ തന്നെ ബാപ്പയുടെ സുഹൃത്തായ പ്രമുഖ പ്രവാസി വ്യവസായി ശൈഖ് മഹ്‌മൂദിന്റെ തറവാടായ പാനിയിൽ തറവാട്ടിലെ തങ്ങളുടെ മുഹിബ്ബായ ഒരു കാരണവർ, അദ്ദേഹം എപ്പോഴും വലിയുല്ലാഹി ഇമ്പിച്ചികോയ തങ്ങളെ സമീപിച്ച് ഖിള്ർ നബി (അ ) യെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കാറുണ്ടായിരുന്നു. ഒരു ദിവസം ചവക്കാൻ അടയ്ക്കക്ക് വേണ്ടി പുറത്തിറങ്ങിയപ്പോൾ ഒരു സുന്ദരനായ യുവാവിനെ കണ്ടുമുട്ടി. ശേഷം തങ്ങളെ കണ്ടപ്പോൾ തങ്ങൾ പറഞ്ഞു... ഇപ്പൊ ഖിള്ർ നബിയെ കണ്ടുമുട്ടിയില്ലേ....

അല്ലാമാ മൂസൽ ബർദലി (റ) ഹിജ്റ: 1304 റബീഉൽ അവ്വൽ 11 (1886 ഡിസംബർ 7 ചൊവ്വ ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി വടുതല കളിക്കണവെളി അഹ് മദ്‌ എന്നവരുടെയും ആമിന എന്നവരുടെയും മകനായി ജനിച്ചു. ഉമ്മയുടെ ബാപ്പ മുഹ് യുദ്ധീൻ എന്നവരിൽ നിന്ന് ഖുർആൻ പഠനം തുടങ്ങി 9-ാം വയസ്സിൽ ഖുർആൻ പഠനം പൂർത്തിയാക്കി പിന്നീട് മംഗലംകുന്ന് അബ്ദുല്ല മുസ് ലിയാർ, കോടഞ്ചേരി അബ്ദുല്ല മുസ്‌ലിയാർ, പ്രസിദ്ധ വാഇളായിരുന്ന കോടഞ്ചേരി അഹ് മദ് കുട്ടി മുസ്‌ലിയാർ, അൽ ഫഖീഹ് കാപ്പാട് മുഹമ്മദ് മുസ് ലിയാർ, വടുതല കിഴക്കേവെളി മീതീൻ കുട്ടി മുസ്‌ലിയാർ , പിതാവിന്റെ പിതൃവ്യപുത്രൻ മുഹമ്മദ് മുസ്‌ല്യാർ ,ബദർ മൗലിദിന്റെ മുസ്വന്നിഫ് *വളപ്പിൽ അല്ലാമാ അബ്ദുൽ* അസീസ് മഖ്ദൂം , വടുതല അല്ലാമാ അഹ് മദുബ്നു മൂസ മുസ്‌ലിയാർ (അമ്മുക്കാരി മുസ്‌ല്യാർ رحمةالله عليهم എന്നിവരിൽ നിന്ന് പഠനം പൂർത്തിയാക്കി വടുതല, ചന്തിരൂർ, നെട്ടൂർ , തൃക്കാക്കര എന്നി സ്ഥലങ്ങളിൽ ദർസ് നടത്തി ധാരാളം പണ്ഡിതർക്ക് ജന്മം നൽകി المواهب المتعالي في مناقب الغوالي مناقب امهات المؤمنين نيل الشفا باهل الصفا قصيدة البدريين والشهداء الاحد مبلغ الأماني لقارئ عوامل الجرجاني مناقب ابي الحين الشاذلي منظمة الفرائدمن نبذة العقائد اعانة المتصدين لاغاثة للشيخ محي الدين منحة الاحد بوقعة الاحد حاشية بارئ الامشاج بمولدصاحب المعراج نشر المفاد بشرح ذخر المعاد الارجوزة المليبارية في أداب الطلبة الاسلامية شفاء الصدور بانباء يوم بدر(قصة غزوة بدرالكبري) النخبة الكافية في علمي العروض والقافية النصيحة الدرية المفرغة من الالفية كشف الغموم بشرح فتح القيوم تذكرة الاحباب في ذكر الانساب (വടുതലയിൽ യമനിൽ നിന്ന് വന്ന കണ്ണന്തറ കുടുംബ വിശേഷം ) تذكرة الفصول بمفخرة الاصول (ആത്മകഥ) തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ച് വൈജ്ഞാനിക ചക്രവാളത്തിൽ സ്ഥാനമുറപ്പിച്ച ജ്ഞാനവല്ലഭനായിരുന്നു വടുതല അല്ലാമ: മൂസൽബർദലി. തന്റെ ശിഷ്യനായ ചന്തിരൂർ എം.എം അബ്ദുൽ കരീം മുസ് ലിയാരുടെ ബാപ്പ മാടവന മേമന മൂസ മുസ് ലിയാരുടെ സഹോദരി മർയമായിരുന്നു ഭാര്യ. ഹിജ്റ: 1393 ദുൽഖഅദ് 10 വ്യാഴം1973 ഡിസംബർ 5 ന് 90-ാമത്തെ വയസ്സിൽ റബ്ബിന്റെ റഹ് മത്തിലേക്ക് യാത്രയായി. വടുതല കാട്ടുപുറം പള്ളിയുടെ തെക്ക് കിഴക്ക് ഭാഗത്ത് താൻ ദർസ് നടത്തിയിരുന്ന വാതിലിന് നേരെ അന്തിയുറങ്ങുന്നു. റബ്ബ് ദറജകൾ ഉയർത്തി നമ്മെ അവരോടൊപ്പം സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടേ ആമീൻ ദുആ വസ്വിയ്യത്തോടെ അഹ് മദ് സഖാഫി, ചന്തിരൂർ ബഹ്ജത്തുസ്സുന്ന: ദർസ്

പ്രിയരേ, കുറച്ചു വർഷങ്ങൾക്ക് മുമ്പ്, ജില്ലകൾ തിരിച്ചു മഹാന്മാരുടെ മഖാമുകളുടെ റൂട്ട് സഹിതമുള്ള ചരിത്രം കേരള സിയാറത്ത് ഡയറി എന്ന പേരിൽ ചെറിയൊരു പുസ്തകം എഴുതിയിരുന്നു. അത് വിപുലപെടുത്താൻ പലരും പറഞ്ഞിരുന്നു. അൽഹംദുലില്ലാഹ്, അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള മഖാമുകൾ റൂട്ട് മാപ്പ് സഹിതം വിവരിക്കുന്ന നാനൂറിൽ പരം പേജുകൾ ഉള്ള അല്പം വലിയ പുസ്തകമായി. അടുത്ത മാസം പ്രസിദ്ധീകരിക്കാൻ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നു. ഈ മാസം പ്രീ പബ്ലിക്കേഷൻ കാലമാണ്. 500 രൂപയുള്ള ഡയറിക്ക് ഇപ്പോൾ 350/- രൂപ മാത്രമാണുള്ളത്. പണമടച്ച സ്ക്രീൻഷോട്ട് +919946206743 എന്ന നമ്പറിലേക്ക് ഫോൺ നമ്പർ, അഡ്രസ് സഹിതം അയക്കുക. നിങ്ങളും കുടുംബ സുഹൃത് പരിചയക്കാരുമെല്ലാം ഇതിൽ പങ്കാളിയാവാൻ സ്നേഹപൂർവ്വം താത്പര്യപ്പെടുന്നു. നിങ്ങളുടെ ശ്രമത്തിന് വാക്കുകൾക്ക് ഉപരിയായി നന്ദി പറയുന്നു. മഹാന്മാരുടെ ചരിത്രകൃതിയെന്നത് മൗലിദ് കിതാബാണ്. അതിൻ്റെ പ്രചരണം പുണ്യമാണ്. അല്ലാഹു നിങ്ങളുടെ ഈ സന്മനസ്സ് സ്വീകരിക്കട്ടെ. വലിയ പ്രതിഫലം നൽകട്ടെ.(ആമീൻ)

photo content

NAQEEB.pdf3.69 KB

മാതാപിതാക്കളുടെയും മൂത്താപ്പ സി കെ മുഹമ്മദ് മുസ്ല്യാരുടെയും ആത്മീയ ഗുരു കണ്ണ്യാല മൗലയുടെയും ഗുരുത്വവും പൊരുത്തവും വേണ്ടുവോളം ലഭിച്ച അനുഗ്രഹീത വ്യതിത്വം. അസ്ഹരി തങ്ങൾ, അരിമ്പ്ര ഉസ്താദ് ,തൃപ്പനച്ചി ഉസ്താദ്, അത്തിപ്പറ്റ ഉസ്താദ് തുടങ്ങിയ അനേകം മഹത്തുക്കളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും നേടി കരുത്താർജിക്കാൻ ഭാഗ്യം ലഭിച്ചവർ. പഠിപ്പിച്ച ഗുരുനാഥന്മാരുടെ സ്നേഹവും പ്രാർത്ഥനകളും അംഗീകാരങ്ങളും പ്രശംസകളും വേണ്ടുവോളം ലഭിച്ചിട്ടുണ്ട്. അവരുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച് ദർസീ പ്രസ്ഥാനത്തിൻ്റെ ഉയർച്ചക്ക് വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുന്ന മാതൃകായോഗ്യനായ മുദരിസ്. ഇനിയും ഒരു പാട് പണ്ഡിതന്മാരെ സമൂഹത്തിന് സമർപ്പിക്കാൻ അല്ലാഹു സൗഭാഗ്യം നൽകട്ടെ.. സർവ്വശക്തനായ നാഥൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി നമ്മുടെ കണ്ണുകൾക്കും മനസ്സിനും കുളിർമ്മ നൽകട്ടെ.. ആമീൻ.

അഭിവന്ദ്യ ഗുരു ഉസ്താദ് സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര നാലു മദ്ഹബിലും മതവിധി നൽകാൻ പ്രാപ്തിയുണ്ടായിരുന്ന, മഹാ പണ്ഡിതനും സൂഫീവര്യനും സമസ്തയുടെ ആദ്യകാല മുശാവറ അംഗവുമായിരുന്ന സി കെ മൊയ്ദീൻ ഹാജി(ബാഖവി)യുടെ രണ്ടാമത്തെ പുത്രൻ പണ്ഡിത പ്രതിഭയും വിനയത്തിൻ്റെ വജ്രരൂപവുമായ സി കെ മുഹമ്മദ് സഈദ് മുസ്ലിയാരുടെയും പെരിമ്പലം ശൈഖ് യൂസുഫുൽ ഫള്ഫരിയുടെ പുത്രൻ കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ മകൾ ആയിഷ ഹജ്ജുമ്മയുടെയും പുത്രനായി 1970 ൽ ജനനം.. SSLC ക്ക് ശേഷം കടമേരി റഹ്മാനിയ്യ അറബിക് കോളേജിൽ എട്ട് വർഷത്തെ മതഭൗതിക പഠനം. കോട്ടുമല ബാപ്പു മുസ്ലിയാർ ,അരീക്കൽ അബ്ദുറഹ്മാൻ മുസ്ലിയാർ,അരീക്കൽ ഇബ്റാഹീം മുസ്ലിയാർ ,തവളേങ്ങൽ കുഞ്ഞഹമ്മദ് മുസ്ലിയാർ,എം ടി അബ്ദുല്ല മുസ്ലിയാർ, സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ, മൊയ്തീൻ മുസ്ലിയാർ മഞ്ചേരി (കോഡൂർ ഉസ്താദ്) തുടങ്ങിയ മഹാരഥന്മാരായിരുന്നു അന്നവിടത്തെ ഗുരുവര്യർ. ശേഷം രണ്ട് വർഷം പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിയ്യ:യിൽ ഉപരിപഠനം. കാളമ്പാടി മുഹമ്മദ് മുസ്ലിയാർ, കുമരംപുത്തുർ എ പി മുഹമ്മദ് മുസ്ലിയാർ, കരുവാരക്കുണ്ട് കെ കെ ഉസ്താദ്, കിടങ്ങഴി അബ്ദുറഹ്മാൻ മുസ്ലിയാർ, ചേലക്കാട് ഉസ്താദ്,ശൈഖുൽ ജാമിഅ: ആലിക്കുട്ടി മുസ്ലിയാർ, കോട്ടുമല മൊയ്ദീൻ കുട്ടി മുസ്ലിയാർ തുടങ്ങിയ മഹാന്മാരാണ് ജാമിഅ: യിലെ ഗുരുവര്യർ. 1995ൽ ഒന്നാം റാങ്കോടെ ഫൈസി ബിരുദം നേടി. ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്ന് ട്രൈനിങ്ങ് കോഴ്സും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് MA മലയാളവും അറബിയും പൂർത്തീകരിച്ചു. ഇപ്പോൾ "കേരളപള്ളിദർസ് സിലബസും അറബി ഭാഷയുടെ പുരോഗതിയിൽ അത് വഹിച്ച പങ്കും " എന്ന വിഷയത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള തിരൂർ തുഞ്ചൻ കോളേജിലെ അറബിക് ഡിപ്പാട്ട്മെന്റിൽ PhD ചെയ്തു കൊണ്ടിരിക്കുന്നു. അഞ്ച് വർഷം ഏലംകുളം ജുമാ മസ്ജിദിലും ശേഷം ഇരുപത്തിമൂന്ന് വർഷമായി ആലത്തൂർ പടി (പഴമക്കാർ പൊടിയാട് പള്ളി എന്ന് പറയും) പള്ളിയിൽ ദർസ് നടത്തിക്കൊണ്ടിരിക്കുന്നു. ആലി മുസ്ലിയാർ, പിതാമഹൻ സി കെ മൊയ്ദീൻ ഹാജി, അബ്ദുറഹ്മാൻ ഫള്ഫരി ,എ പി അബ്ദുറഹ്മാൻ മുസ്ലിയാർ കുമരം പുത്തൂർ ,കെ കെ ഹസ്രത്ത് ,ഒ കെ സൈനുദ്ദീൻ മുസ്ലിയാർ, കിടങ്ങഴി അബ്ദുറഹ്മാൻ മുസ്ലിയാർ, പൊന്മള ഫരീദ് മുസ്ലിയാർ ,കെ സി ജമാലുദ്ദീൻ മുസ്ലിയാർ, അൻവർ അബ്ദുള്ള ഫള്ഫരി തുടങ്ങിയ പണ്ഡിത പ്രതിഭകളുടെ ജ്ഞാനപ്രസരണത്തിൻ്റെ പ്രകാശകിരണങ്ങൾ വെട്ടിത്തിളങ്ങിയ ആലത്തൂർ പടി ജുമാ മസ്ജിദിൽ രണ്ടു പതിറ്റാണ്ടിലേറെയായി ദർസ് നടത്താൻ ഭാഗ്യം ലഭിക്കുന്നത് വലിയ തൗഫീഖ് തന്നെ. ഇരുന്നൂറിലേറെ വിദ്യാർത്ഥികളുമായി ജ്ഞാനപ്രസരണത്തിൻ്റെ പാരമ്പര്യവഴിയിൽ ജൈത്രയാത്ര തുടരുന്നു.. അൽഹംദുലില്ലാഹ്. 2002 മുതൽ മുന്നോ നാലോ വർഷം ഒഴികെ മുഴുവൻ വർഷങ്ങളിലും ഉപരിപഠനാർത്ഥം ദർസീസന്തതികൾ പട്ടിക്കാട് ജാമിഅ: യിലെത്തിയിട്ടുണ്ട്.വിവിധ വർഷങ്ങളിലായി ജാമിഅ: ഫൈനൽ പരീക്ഷയിൽ ഇരുപത് റാങ്കുകൾ ദർസിലെ പൂർവ്വ വിദ്യാർത്ഥികൾ നേടിയിട്ടുണ്ട് .(പതിനൊന്ന് ഫസ്റ്റ് റാങ്കും നാല് സെക്കൻ്റ് റാങ്കും അഞ്ച് തേഡ് റാങ്കും) ഇരുപത്തേഴ് വർഷത്തെ ദർസ്അധ്യാപന കാലയളവിനിടയിൽ ഇത് മഹത്തായ തൗഫീഖ് തന്നെ. ശക്തിക്കെതിരെ ഭക്തി , ഖുർആൻ പഠനവും പാരായണവും, ഇസ്ലാമിക സമ്പത് വ്യവസ്ഥ, റാഇയ്യത്തു സുഗ്റാ (വിവർത്തനം), ജീവിതം നാളേക്ക് വേണ്ടി, അരിപ്ര മൊയ്തീൻ ഹാജി (ജീവചരിത്രം) തുടങ്ങിയ മലയാള രചനകളും منهج أهل السنة والجماعة ، سيرة الشيخ محي الدين الأرفراوي ، حركة التدريس في مساجد مليبار ، مناقب الشيخ المخدوم الثاني (സൈനുദ്ദീൻ മഖ്ദൂം തങ്ങളുടെ മൗലിദ് ) نسيم المدينة , الإنسان الكامل. منحة في محنة . (കവിതാ സമാഹാരങ്ങൾ) الكافية في علمي العروض والقافية. എന്നീ അറബീ രചനകളും മുടങ്ങാത്ത ദർസീ ജീവിതത്തിനിടയിൽ ലഭ്യമാകുന്ന സമയങ്ങളുപയോഗപ്പെടുത്തിയതിൻ്റെ ഫലമായി ആ തൂലികയിൽ നിന്നുദിച്ചതാണ്. ജാമിഅ: നൂരിയ്യ: ഗോൾഡൻ ജൂബിലി സമ്മേളനത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 50 ഫൈസികൾക്ക് കോട്ടുമല അബൂബക്കർ മുസ്ലിയാർ സ്മാരക അവാർഡ് നൽ കിയപ്പോൾ അതിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു (ദർസീ മേഖലയിലെ മികച്ച സേവനത്തിന് ) SYS മലപ്പുറം ജില്ലാ കമ്മറ്റി നൽകുന്ന മികച്ച മുദരിസിനുള്ള ശിഹാബ് തങ്ങൾ സ്മാരക അവാർഡ് (2014) ലഭിച്ചതും ദർസിനുള്ള അംഗീകാരം തന്നെ. ചെമ്മാട് ദാറുൽ ഹുദായിൽ പരീക്ഷാ ബോർഡ് മെമ്പറായി സേവനം ചെയ്തിട്ടുണ്ട് . 2001 മുതൽ ജാമിഅ: നൂരിയ്യ പരീക്ഷാ ബോർഡ് മെമ്പറാണ്. സമസ്ത മലപ്പുറം ജില്ലാ മുശാവറ മെമ്പർ, സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ മലപ്പുറം ജില്ലാ ജന:സെക്രട്ടറി, ജംഇയ്യത്തുൽ മുദരിസ്സീൻ സംസ്ഥാന ജോ : സെക്രട്ടറി , പരീക്ഷാ ബോർഡ് ജനറൽ കൺവീനർ. SKIMVB ജനറൽ ബോഡി മെമ്പർ( സമസ്ത വിദ്യാഭ്യാസ ബോർഡ്), കടമേരി റഹ്മാനിയ്യ പരീക്ഷാ ബോർഡ് മെമ്പർ , ജാമിഅ പൂർവ്വ വിദ്യാർത്ഥി സംഘടന ഓസ്ഫോജന മങ്കട മണ്ഡലം ജന:സെക്രട്ടറി, കടമേരി റഹ്മാനിയ്യ അലുംനി ഫോറം( RAF )പ്രസിഡൻ്റ് എന്നീ ഉത്തരവാദിത്തങ്ങൾക്ക് കൂടി സമയം കണ്ടെത്തി സംഘടനാ രംഗത്തും സജീവമാണ്.

ശൈഖവർകളോടൊപ്പം ആദ്യകാലം മുതൽ അവസാനം വരെ പഴുന്നാനയിൽ ഉണ്ടായിരുന്ന വരവൂർ മസ്താൻ മഹാനവർകൾ വഫാത്താകുന്നതിന്റെ തലേ ദിവസം 'നമ്മുടെ അയാൾ പോയി ഇനി നമ്മളും പോവുവ' എന്ന് പറഞ്ഞ് അവിടെ നിന്ന് പോവുകയുണ്ടായി. വടക്കാഞ്ചേരിയിലെ ഖാളിയായിരിക്കെ തന്‍റെ 70 ആം വയസ്സിൽ ഹിജ്‌റ വർഷം 1405 ദുൽഹജ്ജ് 14 ന് ശൈഖവർകൾ ഇഹലോകവാസം വെടിഞ്ഞു. മഹാനവർകൾ ജീവിത കാലത്തും മരണശേഷവും കാണിച്ചിട്ടുള്ള കറാമത്തുകൾ നിരവധിയാണ്. ഇന്നും മഹാനവർകളുടെ മഖ്‌ബറ കറാമത്തുകൾ കൊണ്ട് പ്രശസ്തമാണ് എല്ലാ വർഷവും ദുല്ഹജ്ജ് 14ന് ശൈഖവര്‍കളുടെ ഉറൂസ് വളരെ വിപുലമായി നടത്തപ്പെടുന്നു. മഹാനവർകളുടെ ബർകത്ത് കൊണ്ട് അള്ളാഹു നമ്മെ മഹാനവർകളുടെ കൂടെ നാളെ പരലോകത്തു ഒരുമിച്ചു കൂട്ടട്ടേ!!! മഹാനവർകളുടെ പാത പിൻപറ്റി ജീവിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ അമീൻ

🌺🌺🌺ശൈഖ് കമാലുദ്ധീൻ ഉമറുൽ ഖാദിരിയ്യിൽ യമനിയ്യി (റ) ശൈഖ് സഈദ് സിറാജുദ്ദീനുൽ ഖാദിരി (റ) തങ്ങളുടെ മുരീദും ആത്മ മിത്രവും ഖലീഫയുമായ ശൈഖ് കമാലുദ്ധീൻ ഉമറുൽ ഖാദിരിയ്യി (റ) കോഴിക്കോട് ജില്ലയിൽ പറമ്പിൽ കടവിലെ എഴുത്തച്ഛൻകണ്ടി തറവാട്ടിൽ കോയട്ടി മുസ്‌ലിയാർ (റ) എന്ന മഹാൻറെയും അടിയോളിൽ അബൂബക്കർ എന്നവരുടെ മകൾ ബീക്കുട്ടി എന്ന മഹതിയുടെയും പുത്രനായി ഹിജ്‌റ 1335 ജമാദുൽ അവ്വൽ ഇരുപത് ബുധനാഴ്ച ഭൂജാതനായി. പണ്ഡിത ശ്രേഷ്ടനും സൂഫിവര്യനുമായ കോയട്ടി മുസ്ലിയാരുടെ (റ) പൂർവ്വികർ യമനിൽ നിന്ന് കേരളത്തിലെത്തിയവരാണ്. ലോക പ്രശസ്ത പണ്ടിതരും സുന്നി കൈരളിയുടെ അമരക്കാരും ആത്മീയ ആചാര്യരുമായിരുന്ന ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ(റ), ഇ കെ ഉസ്മാൻ മുസ്‌ലിയാർ (റ), ഇ കെ അലി മുസ്‌ലിയാർ (റ), ഇ കെ അഹമ്മദ് മുസ്‌ലിയാർ (മുറ്റിച്ചൂർ) (റ), ഇ കെ ഹസ്സൻ മുസ്‌ലിയാർ(റ), ഇ കെ അബ്ദുല്ല മുസ്‌ലിയാർ (റ) എന്നിവർ സഹോദരന്മാരാണ് . ബാല്യകാല വിദ്യാഭ്യാസം മതപരമായ അടിസ്ഥാന വിശ്വാസ പ്രമാണങ്ങൾ 'നഹ്‌വ്' 'സർഫ്' തുടങ്ങിയവ സ്വപിതാവിൽനിന്നും കരസ്ഥമാക്കിയ ശേഷം പുറക്കാട്, കടവത്തൂർ, കൈത്തക്കര, കൈനിക്കര, തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചു പഠിച്ചു. ശേഷം കോടഞ്ചേരിയിൽ ശൈഖുൽ അക്ബർ അബൂബക്കറിൽ ആയഞ്ചേരിയ്യി എന്ന മഹാത്മാവിനോടൊപ്പം ഏറെകാലം കഴിച്ചു കൂട്ടുകയും വിവിധങ്ങളായ വിജ്ഞാന ശാഖകളിൽ അവഗാഹം നേടുകയും ചെയ്‌തു. താൻ പഠിച്ചതനുസ്സരിച്ച് പ്രവർത്തിച്ചു കൊണ്ടല്ലാതെ മഹാൻ ഒരിക്കലും മുന്നോട്ട് ഗമിച്ചിരുന്നില്ല. നിരന്തരമായ ഇബാദത്തിലും ആത്മ പരിശീലന മുറകളിലും കഴിയുന്ന കാലത്താണ് ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅരിഫത്ത് തുടങ്ങിയ വിഷയങ്ങളിലെല്ലാം തൻറെ ഗുരുവായ ശൈഖ് സഈദ് സിറാജുദ്ധീൻ അൽ ഖാദിരി (റ) യു മായി ബന്ധപ്പെട്ടത്. അതിദുർഘടമായ എണ്ണമറ്റ രിയാളകളിലൂടെ ആത്മീയ പരിശീലനം നേടുകയും ഉന്നതിയിൽ നിന്നും ഉന്നതിയിലേക്ക് നീങ്ങുകയും ചെയ്തു. ഈ കാലയളവിൽ തനിക്കനുഭവിക്കേണ്ടി വന്ന ഭീതിജനകമായ പരീക്ഷണങ്ങൾ നിരവധിയാണ് പ്രത്യേകിച്ചും പാടൂരിലെ തങ്ങന്മാരുടെ പള്ളിയിൽ 'മഖാമാത്തിന്‍റെ' രിയാളകളിൽ മുഴുകിയ കാലത്ത് നേരിട്ടവ ഏറെ ഭീതിജനകമായിരുന്നു. ഒട്ടും പതറാതെ മുഴുവൻ പരീക്ഷണങ്ങളെയും ശൈഖവർകൾ അതിജീവിച്ചു. അറുപതിൽപരം ത്വരീഖത്തുകളിലും നിരവധി റിയാളകളിലും മഹാൻ പരിശീലനം നേടിയിരുന്നു. ജദ്ബിന്‍റേതായ ഇതേ കാലയളവിൽ അഷ്റഫുൽഖൽഖ് മുഹമ്മദ് നബി (സ) തങ്ങളെ ദർശിക്കുകയും ശൈഖവർകളോടായി തിരു നബി (സ) ഇങ്ങനെ അരുളുകയും ചെയ്തു. 'നിങ്ങൾ ഈ 'ഹാലത്തിൽ' കഴിച്ചു കൂട്ടേണ്ട ആളല്ല. നിങ്ങളെകൊണ്ട് ധാരാളം ജനങ്ങൾക്ക് ഉപകാരം കിട്ടേണ്ടതുണ്ട്' തന്‍റെ ഗുരുവിനെപോലെ ഔന്നിത്യം പ്രാപിച്ച മഹാനവർകൾ ഖാദിരിയ്യഃ ത്വരീഖത്തിൽ ഖുതുബ് എന്ന ഉത്തുംഗ പദവിയിൽ എത്തുകയും മുറബ്ബിയായ ശൈഖായി തീരുകയും ചെയ്തു. എല്ലാ അർത്ഥത്തിലും പൂർണത കൈവരിച്ച തന്‍റെ അരുമ ശിഷ്യന് ശൈഖ് സിറാജുദ്ധീൻ തങ്ങൾ 'കമാലുദ്ധീൻ' എന്ന സ്ഥാനപ്പേരു നൽകി ആദരിക്കുകയും ജീവിതകാലത്തും മരണശേഷവും തന്റെ ഖലീഫയായി നിശ്ചയിക്കുകയും ചെയ്തു. സൂഫി ത്വരീഖത്തിൽ മാർഗ്ഗരേഖയുടെ ഉപജ്ഞാതാവ് കൂടിയായ മഹാൻ വൈദ്യശാസ്ത്രം, ഗോളശാസ്ത്രം, ഗണിതശാസ്ത്രം, ആത്മജ്ഞാനശാസ്ത്രം, 'ഇൽമുൽ ഉൽവിയ്യാത്ത്', 'സുഫ് ലിയ്യാത്ത്' 'ഇൽമുൽ ഹുറൂഫ്', ത്വൽസമാത്ത്', തുടങ്ങിയ നാനാവിധ ശാസ്ത്രങ്ങളിൽ അഗ്രഗണ്യനായിരുന്നു. ആത്മജ്ഞാന ശാസ്ത്രത്തിൽ സാങ്കേതിക പദങ്ങളെയും, അവയുടെ ആന്തരാർത്ഥങ്ങളെയും അപഗ്രഥിച്ചു മനസ്സിലാക്കാൻ ഉലമാക്കളും മുദരിസൻമാരും മഹാനവർകളെ സമീപിക്കൽ പതിവായിരുന്നു. ആത്മീയ മുന്നേറ്റത്തിന് വിഘാതമാകുമെന്ന് കരുതി മഹാൻ വിവാഹം കഴിചിരുന്നില്ല. പിതാവിന്റെ അഭ്യർത്ഥന മാനിച്ച് തൻറെ ശൈഖായ സിറാജുദ്ധീൻ തങ്ങളുടെ നിർദേശ പ്രകാരമാണ് പിന്നീട് വിവാഹം കഴിച്ചത്. കേച്ചേരിയിൽ മുദരിസായിരിക്കെ ശൈഖവർകൾ തൻറെ ആദ്യ ഹജ്ജിനായി പോകുകയും സൗർ മലയിലുള്ള ഗുഹയിൽ വെച്ച്‌ 'ഖളിർ' അലൈഹിസ്സലാമിനെ കാണുകയും ജലവും കാരക്കയും കൈമാറുകയും രഹസ്യ സംഭാഷണങ്ങൾ നടത്തുകയും ചെയ്തു. ഹജ്ജ് കർമ്മം കഴിഞ്ഞെത്തിയ മഹാൻ മണ്ടാളിൽ മൊയ്തീൻ ഹാജിയുടെ മകൾ ആമിന എന്നവരെ വിവാഹം ചെയ്തു. ഇ കെ മുഹമ്മദ് ദാരിമി അൽ ഖാദിരി , ഇ കെ ഹുസൈൻ അൽ ഖാദിരി, ഇ കെ അബ്ദുൽ ഖാദർ (ബാവ മുസ്‌ലിയാർ) അൽ ഖാദിരി എന്നിവർ മഹാനവർകളുടെ മക്കളാണ്. ശേഷം കുന്നംകുളത്തിനടുത്ത പഴുന്നാനയിലേക്കു പോകുകയും വഫാത്ത് വരെ അവിടത്തെ പള്ളിയിൽ മുദരിസും, ശൈഖും, മുർഷിദുമൊക്കെയായി നാല് പതിറ്റാണ്ട് കാലം അവിടെ കഴിഞ്ഞുകൂടി.പ്രസ്തുത പള്ളിക്ക് അസ്തിവാരമിട്ട ഉമർഖാളി (റ) ഇങ്ങനെ ദീർഘദർശനം ചെയ്തതായി പഴമക്കാർ പറയുന്നതായി കേൾക്കാൻ കഴിഞ്ഞിട്ടുണ്ട് 'എൻറെ പെരുകാരനായ ഒരാളായിരിക്കും ഈ പള്ളി നല്ല രീതിയിൽ പരിപാലയ്ക്കുക' ശൈഖവർകളിലൂടെ ഈ പ്രവചനം പുലരുകയും ചെയ്തു. ഷെയ്ഖവർകൾ വഫാതാകുന്നതിന് മുൻപ് തന്നെ മുരീദുകളും മഹ്ബൂബുകളും ഔലിയാക്കളുമായ ധാരാളം പേർക്ക് മഹാന്റെ വഫാത്തിനെ കുറിച്ചുള്ള സൂചനകളുണ്ടായിട്ടുണ്ട്.

നാദാപുരത്ത് അന്ത്യവിശ്രമം കൊള്ളുന്ന വിശ്രുത പണ്ഡിതനും സ്വൂഫിവര്യനുമായിരുന്ന ശൈഖുനാ മേനക്കോത്ത് കുഞ്ഞമ്മദ് കുട്ടി മുസ്‌ലിയാരുടെ ആണ്ടുദിനമാണിന്ന്. നൂറ്റിഅമ്പത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ് ഹി 1290 ൽ ഇതുപോലെ ഒരു റബീഉൽ അവ്വൽ 17നായിരുന്നു മഹാനവർകളുടെ വിയോഗം. കേരളീയ മുസ്‌ലിം വൈജ്ഞാനിക പ്രഭാവത്തിന് പ്രൗഢി പകർന്ന പാണ്ഡിത്യത്തിന്റെ നിറകുടമായിരുന്നു മേനക്കോത്തോർ. ആശിഖുർറസൂൽ ഉമർ ഖാളി(റ), ശൈഖ് സൈനുദ്ദീൻ മഖ്ദൂം അഖീർ, മഖ്ദൂം വലിയബാവ മുസ്‌ലിയാർ, ശൈഖ് അലിയ്യുല്‍ ഹമദാനി എന്ന കുട്ട്യാലി മുസ്‌ലിയാർ തുടങ്ങിയ മഹാരഥന്മാരായിരുന്നു അവിടുത്തെ ഗുരുവര്യർ. ദീർഘകാലത്തെ അധ്യാപന ജീവിതത്തിനിടയിൽ അതികായരായ നിരവധി ശിഷ്യഗണങ്ങളെ വാർത്തെടുക്കാൻ മേനക്കോത്തോർക്ക് സാധിക്കുകയുണ്ടായി. നഖ്ശബന്തി തരീഖത്തിന്‍റെ ശൈഖായ നൂഞ്ഞേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ഫരീദ് മുസ്‌ലിയാര്‍(അറക്കല്‍), ശൈഖ് മുഹമ്മദുല്‍ ഹമദാനി, വിശുദ്ധ ഹറം മുദരിസായിരുന്ന കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാർ, കുഞ്ഞീദുട്ടി മുസ്‌ലിയാര്‍ (ചാത്തോത്ത് ഓര്‍) തുടങ്ങിയവർ അവരിൽ ചിലരാണ്. താനൂർ ശൈഖിന്റെ പുത്രനായ ശൈഖ് അബ്ദുൽ ഖാദിർ മുസ്‌ലിയാർ അവിടുത്തെ മകളുടെ ഭർത്താവാണ്. നാദാപുരം ഖാളിയായിരുന്ന മമ്മു മുസ്‌ലിയാരുടെ പുത്രനായാണ് മഹാനവർകളുടെ ജനനം. പൂർവ്വിക പണ്ഡിതന്മാർ രചിച്ച ചരിത്ര ഗ്രന്ഥങ്ങളിലെല്ലാം മേനക്കോത്തോരുടെ മഹത്വങ്ങൾ വർണ്ണിക്കുന്നുണ്ട്. അല്ലാമാ ശിഹാബുദ്ദീൻ അഹ്മദ്കോയ ശാലിയാത്തിയുടെ തറാജിമുല്‍ മുഅല്ലിഫീനിലും നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാരുടെ ഗ്രന്ഥങ്ങളിലും അവിടുത്തെ അപദാനങ്ങളുണ്ട്. മഹാനവർകളുടെ പേരിൽ എടച്ചേരി കുഞ്ഞഹമ്മദ് മുസ്‌ലിയാർ രചിച്ച മൗലിദ് ശ്രദ്ധേയമാണ്. സഹോദരങ്ങളെ, അവിടുത്തെ ആണ്ടുദിനമായ ഇന്ന് നമുക്ക് ആ സന്നിധിയിലേക്ക് ഒരു ഫാതിഹയെങ്കിലും ഓതി ഹദ് യ ചെയ്യാം. അല്ലാഹു അവിടുത്തോടൊപ്പം സ്വർഗീയ ആരാമത്തിൽ സംഗമിക്കാൻ നമുക്കേവർക്കും ഭാഗ്യം നൽകട്ടെ..