uk
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Відкрити в Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Показати більше
1 380
Підписники
Немає даних24 години
+37 днів
+1530 днів
Архів дописів
മൗലിദിൻ്റെ അകപ്പൊരുൾ ..... ഭാഗം ഇരുപത്തി അഞ്ച് ...... 🌻🌻🌻🌻🌻🌻🌻🌻🌻 ❓ ശർറഫൽ അനാം മൗലിദിൽ حتى أَرَاهُ بالغ البيان എന്നു ചില പതിപ്പിലും മറ്റു ചിലതിൽ بالغ البيان ൻ്റെ സ്ഥാനത്ത് بَالِغ البنيان കാണുന്നുണ്ട് . ഏതാണു ശരി? ✅ രണ്ടും ശരിയാണ്. ഫത്ഹുസ്വമദിൽ بالغ البيان (ബാലിഗൽ ബയാനി) എന്നാണുള്ളത്. സ്ഫുടമായ , സാഹിത്യ സംസാരം എന്നർത്ഥം. وهو حال من الهاء الراجع إلى الغلام ആ കുട്ടി തന്നെ സ്ഫുടമായി സംസാരിക്കുന്ന സ്ഥിതിയിൽ . ബുലൂഗുൽ മറാമിൽ بالغ البنيان (ബാലിഗൽ ബുൻയാനി ) എന്നാണുള്ളത്. അപ്പോൾ فهو حال من الهاء الراجع إلى البيت കഅബ: മന്ദിരം തന്നെ സമ്പൂർണ മന്ദിരമായ നിലയിൽ എന്നർത്ഥമാണ് അപ്പോൾ വരുക. بالغ البنيان എന്നാണു ഇബ്നു സഅദ് (റ)വിൻ്റെ ത്വബഖാത്തിലും ( 1/ 103 ) ഇബ്നുൽ ജൗസി(റ)വിൻ്റെ സ്വിഫത്തു സ്വഫ് വ :യിലും ഇബ്നു കസീർ (റ)വിൻ്റെ അൽബിദായത്തു വന്നിഹായ:യിലും ( 2 / 324) ഉള്ളത്. الحمد لله الذي أعطاني هذا الغلام الطيب الأردان قد ساد في المهد على الغلمان أعيذه بالبيت ذي الأركان حتى أراه بالغ البيان حتى أراه بالغ البنيان 🖋️ദുആ വസ്വിയ്യത്തോടെ എം.എ.ജലീൽ സഖാഫി പുല്ലാര 1443 റബീഉൽ അവ്വൽ 25 https://t.me/alfiqhufilmadahib

Photo from DR NAQEEB
Photo from DR NAQEEB

photo content
+1

പിലാക്കൽ ഉസ്താദ് മുഹിബീങ്ങൾക്ക് റബീഇന്റെ സമ്മാനമായി മൗലിദുൽ ഹുസ്നൈനി യിലെ മുഴുവൻ കവിതകളും സമർപ്പിക്കുന്നു എല്ലാവരിലേക്കും ഷെയർ ചെയ്യാവുന്നതാണ്

#ശൈഖുന_തഴവ(ഖ:സി) #അതുല്യമീ_ജീവിതം ഒരേ സമയം ആലിമും സൂഫിയും പ്രഭാഷകനും കവിയും എഴുത്തുകാരനുമായ കേരളം കണ്ട അതുല്യ പ്രതിഭകളിൽ ഒരാളായിരുന്നു ശൈഖുന തഴവ മുഹമ്മദ്‌ കുഞ്ഞു മുസ്‌ലിയാർ. 1921 ആഗസ്റ്റ് 10 ന് തഴവയിലാണ് മഹാനവർകളുടെ ജനനം. ജീവിതം മുഴുക്കെ ഇൽമിലും ഇബാദത്തിലുമായി കഴിച്ചു കൂട്ടിയ ഉസ്താദവറുകൾ പണ്ഡിത പാമരർക്കിടയിൽ സുസമ്മതരായിരുന്നു. ശൈഖുന ഇബ്രാഹിം മുസ്‌ലിയാർ ആമക്കക്കാട്, ശൈഖുന ഹമീദ് മുസ്‌ലിയാർ കാക്കാഴം, ശൈഖുന അബ്ദുറഹ്മാൻ മുസ്‌ലിയാർ കോടഞ്ചേരി, എന്നിവർ പ്രധാന ഗുരുനാഥൻമാരാണ്.സയ്യിദ് ഹാമിദ് കോയ തങ്ങൾ ബുഖാറ അടക്കം നിരവധി മശായിഖുമാരുമായി ആത്മീയ ബന്ധവും സ്ഥാപിച്ചു. ഉസ്താദിന്റെ മാസ്റ്റർപീസായ അൽ മവാഹിബുൽ ജലിയ്യ മാത്രം മതി അവിടുത്തെ ഇല്മിന്റെയും മുത്വാലഅയുടെയും വ്യാപ്തി മനസിലാക്കാൻ.അല്ലാഹു പ്രത്യേകം ബർക്കത്ത് നൽകിയ മലയാളത്തിലുള്ള ഈ കവിത പണ്ഡിതർക്കും സാധാരണക്കാർക്കും ഒരുപോലെ ഉപകാരമുള്ളതാണ്. ഇതിന് പുറമെ മസ്ലക്കുൽ ആബിദീൻ(അറബി മലയാളം)അറബിയിലുള്ള മള്ഹറുൽ അതമ്മ്(നബി(സ)യുടെ മൗലിദ്), മനാഖിബ് ഹസനു ബ്നുൽ അലിയ്യി കരുനാഗപ്പള്ളി, നിബ്രസുൽ അലിയ്യി ഫീ മനാഖിബിൽ ഹള്റമിയ്യ് ജോനാക്കപ്പുറം എന്നിവയും ഉസ്താദിന്റെ രചനകളാണ്. ഇതിന് പുറമെ നിമിഷ കവിയായ ഉസ്താദ് പലരെക്കുറിച്ചും പാടിയിട്ടുണ്ട്. തന്റെ ഉറ്റ സ്നേഹിതനായ റഈസുൽ ഉലമ ശിഹാബുദ്ധീൻ ഉസ്താദിനെ കുറിച്ച് ഒരിക്കൽ എഴുതി: അവരെന്റെ വീട്ടിൽ വന്നു എന്നാൽ പിന്നെ പെരുന്നാളിലുപരി സുറൂറിലാണെനിക്കന്നെ ഭാര്യയെ കത്തിലൂടെ ഉപദേശിച്ചു കൊണ്ടെഴുതിയ കവിതകളും മനോഹരമാണ്. സുബ്ഹിക്കും മഗ്‌രിബിനും ശേഷം നീണ്ട സമയം ഔറാദുകൾ ചൊല്ലി തീർക്കാനും മറ്റു സമയങ്ങൾ കിതാബ് മുത്വാലഅ ചെയ്യാനും ഉപയോഗിച്ചു.പലപ്പോഴുമത് പാതിരാത്രിയോളം നീളും.അനാവശ്യമായ ഒന്നിന് വേണ്ടിയും സമയം പാഴാക്കിയില്ല. നിരവധി ത്വരീഖത്തുക്കളുടെ ശൈഖ് കൂടിയായിരുന്നു മഹാനവറുകൾ.വീട്ടിൽ റൂമുകൾ പ്രത്യേകം സജ്ജമാക്കിയാണ് നിരവധി രിയാളകൾ ഉസ്താദ്‌ പൂർത്തിയാക്കിയത്. ഒരു ദിവസം എങ്ങനെയാകണം ക്രമികരിക്കേണ്ടതെന്ന് ബിദായത്തുൽ ഹിദായയിൽ ഇമാം ഗസ്സാലി(റ)പറഞ്ഞതിന്റെ ആവിഷ്കാരമായിരുന്നു ഉസ്താദിന്റെ ജീവിതം. കേരളത്തിലേ കേളികേട്ട പ്രഭാഷകരിൽ പ്രമുഖനാണ് ഉസ്താദ്. കോഴിക്കോട് കുറ്റിച്ചിറയിൽ തുടർച്ചയായി 60 ദിവസം വഅള് പറഞ്ഞിട്ടുണ്ട്.ആത്മീയ ഉപദേശം നിറഞ്ഞു തുളുമ്പുന്ന പ്രഭാഷണത്തിൽ പഠിക്കാനും പകർത്താനും ഏറെയുണ്ടാകും. വഅളിനു പോയാൽ രാത്രിയിൽ പള്ളിയിലാണ് കിടക്കുന്നത്. രണ്ടു മണിക്കൂർ ആകുമ്പോൾ സ്വാഭാവികമായും ഉസ്താദിന്റെ വഅള് അവസാനിക്കും. പറയുന്നതിനേക്കാൾ ഉപരി സൂക്ഷ്മ ജീവിതത്തിന്റെ ഉടമയായിരുന്നതു കൊണ്ടുതന്നെ ജന മനസ്സുകളിൽ ഉസ്താദിന്റെ പ്രഭാഷണം വേഗം സ്വാധീനം ചെലുത്തി. പുതു തലമുറയിലെ മത ബിരുദധാരികളും പ്രഭാഷകരും ഇത്തരം മഹത്തുക്കളെയാണ് മാതൃകയാക്കേണ്ടത്. വിദേശരാജ്യങ്ങളിലടക്കം നീണ്ട ദിവസം പ്രഭാഷണത്തിനു പോയിട്ടുണ്ട്. ഒരിക്കൽ അബുദാബിയിലേക്ക് പ്രഭാഷണത്തിന് ക്ഷണിച്ചപ്പോൾ മഹാൻ അവർക്ക് എഴുതി: ചൂടധികമാണബുദാബിയെന്നറിവുണ്ട് അത്കൊണ്ടെനിക്ക് വരുന്നതിൽ മടിയുണ്ട് അതീവ സൂക്ഷമതയുള്ള ജീവിതമായിരുന്ന ഉസ്താദിന്റെത്. യാത്ര പോകുമ്പോൾ പല്ല് കുത്താനുള്ള ഈർക്കിൽ വരെ ബാഗിൽ പ്രത്യേകം കരുതിയിരുന്നു. പള്ളികളിൽ ചെന്ന് താമസിക്കുമ്പോൾ അവിടെ നിന്ന് ഈർകിൽ എടുക്കേണ്ടി വരുമോ എന്ന ഭയമാണ് ഇതിനു കാരണം.സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോഴും ജമാഅത്തിന് ഭംഗം വരാതിരിക്കാൻ തന്റെ ഭാര്യയെ കൂടി റൂമിൽ നിർത്തി.തഴവ മഹല്ലിൽ ഉസ്താദ്‌ സ്ഥാപിച്ച ഖുതുബിയ്യത്ത് ശൈഖ് ജീലാനി(റ)ന്റെ ആത്മീയ സാമിപ്യവും അനുവാദത്തെയും തുടർന്നാണെന്ന് അടുത്തിടപഴകിയവർ പറയുന്നു. ഇതൊക്കെ തന്നെ മതി അവരുടെ ഉന്നതമായ സ്ഥാനത്തെ മനസിലാക്കാൻ. കേവലമൊരു പ്രഭാഷകനോ കവിയോ ആയിരുന്നില്ല ഉസ്താദെന്ന് അവിടുത്തെ ജീവിതം വായിക്കുമ്പോൾ കൂടുതൽ വ്യക്തമാകും. മരണത്തിന് ഇരുപത് വർഷം മുമ്പ് തന്നെ അതിനുള്ള ഒരുക്കങ്ങൾ ഉസ്താദ്‌ ആരംഭിച്ചു. തന്റെ ഖബർ കെട്ടാനുള്ള കല്ല്, മണൽ, മെറ്റൽ, വെള്ളം ഇവയിൽ 313 വീതം സൂറത്തുൽ ഇഖ്‍ലാസ് ഉസ്താദ്‌ നേരത്തെ ഓതി തയ്യാറാക്കി വെച്ചു.ആത്മീയ നിർദേശ പ്രകാരം തഴവ പള്ളിയിൽ ഖബറടക്കേണ്ട സ്ഥലവും നേരത്തെ നിശ്ചയിച്ചു. 1999 ജൂൺ 13 (സഫർ 29)ന് ശൈഖുന തഴവ ഉസ്താദ് അല്ലാഹുവിന്റെ റഹ്‌മത്തിലെക്ക്. യാത്രയായി. അല്ലാഹു അവരുടെ ബർക്കത്ത് കൊണ്ട് ഇരുവീട്ടിലും അല്ലാഹു നമ്മെ രക്ഷപ്പെടുത്തട്ടെ. ഇത് ബഹുമാനപ്പെട്ടവരുടെ ആണ്ടിന്റെ മാസമാണ്.ചുരുങ്ങിയത് ഒരു ഫാതിഹയെങ്കിലും ഓതി ഹദ്യ ചെയ്യാൻ മറക്കരുതേ.. മഹത്തുക്കളെ സ്മരിക്കുന്നതിനെ കുറിച്ച് അവിടുത്തെ കവിതയിൽ കുറിച്ചത് കൂടി അനുബന്ധമായി ചേർക്കുന്നു. ഒരു മുഅമിനിന്റെ ചരിത്രമെഴുതുന്നെങ്കിലേ നീ അവന് ജീവൻ നൽകി എന്ന് ഹദീസിലേ ചരിത്രം ഒരാൾ പാരായണം ചെയ്തെങ്കിലേ ഖബറൊന്ന് സന്ദർശിച്ച ഫലമാണവനിലേ ഇത് ബിഗ്‌യയിൽ എൺപെത്തിയെട്ടാം പേജിലേ കാണുന്നതാണെടുത്തൊന്ന് നോക്കുന്നെങ്കിലേ (അവലംബം:തഴവ ഉസ്താദ്‌ സ്മരണിക)

منقوص مولد.pdf

شرف الأنام مولد.pdf