uk
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Відкрити в Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Показати більше
1 380
Підписники
Немає даних24 години
+37 днів
+1530 днів
Архів дописів
photo content

*🌸🌸വിഗ്രഹം തലകീഴായി വീഴുന്നു..* 🍀 *وروي عن يحيى ابن عروة أن نفرا من قريش كانو عند صنم من أصنامهم قدالتخذوا ذلك اليوم عيدا من أيامهم ينحرون الجزور ويأكلون ويشربون وقد عكفوا عليه يخوضون. ويلعبون فدخلوا عليه فوجدوه مكبوبا علي وجهه فأنكروا عند ذلك عليه وردوه إلى حاله فانقلب انقلاب صاغر ففعلو ذلك ثلاثا وهو لايستقيم. فلما رأوا ذلك أبدوا حزنا وتألما. وأصبح العيد الذي كان فيه مأتمة. فقال عثمان بن الحويرث ماله قد أكثر التنكس إن هذا لأمر حدث وأنشد وقلبه يصلي بالنار.* 📚 مولد منقوص 🌼🌱🌼🌱🌼🌱🌼🌱 🔮 *യഹ്യബ്നു ഉർവതിൽ നിന്ന് നിവേദനം: ഖുറൈശികളിൽ നിന്ന് ഒരു വിഭാഗം തങ്ങളുടെ വിഗ്രഹങ്ങളിൽ നിന്നൊന്നിന്റെ ഉൽസവ ദിനത്തിൽ ഒട്ടകത്തെയറുത്തു തിന്നും കുടിച്ചും കളിച്ചുല്ലസിച്ചു. അങ്ങനെ ആ വിഗ്രഹത്തിന്നടുത്തേക്ക് കടന്നു ചെന്നു വിഗ്രഹം തലകീഴായി വീണുകിടക്കുന്നതാണ് അവർക്ക് കാണാൻ കഴിഞ്ഞത്. പെട്ടെന്നവർ അതിനെ നേരെയാക്കി വെച്ചു. പക്ഷേ അതിനിന്ദ്യമാം വിധം അത് മറിഞ്ഞുവീഴുകയാണുണ്ടായത്. മൂന്നു പ്രാവശ്യം നേരെയാക്കി വെച്ചിട്ടും അത് നേരെ നിന്നില്ല. ഈ അവസ്ഥയിൽ അവർ ദുഃഖവും വേദനയും പ്രകടിപ്പിച്ചു. ആഘോഷം അങ്ങനെ അനുശോചനമായി അവസാനിച്ചു.* *ഹുവൈരിസിന്റെ മകൻ ഉസ്മാൻ പറഞ്ഞു: ഈ വിഗ്രഹത്തിന് എന്ത് സംഭവിച്ചു? അത് തലകീഴായി വീണിരിക്കുന്നു. ഇന്ന് എന്തോ സംഭവിച്ചിട്ടുണ്ട്! അത് കാരണമാണിത് (തിരു നൂറിൻﷺ പ്പിറവി). അവൻ ശോകഗാനം പാടിത്തുടങ്ങി. അവന്റെ മനസ്സിൽ തീജ്വാല ഉയരുകയാണ്..*

ഒടമല ഫരീത് ഉപ്പാപ്പാൻ്റെ മൗലിദ്

Emailing odamala moulood.pdf

ഫ്‌ളോറിഡ      2009ല്‍ ഫ്‌ളോറിഡയടക്കം നിരവധി അമേരിക്കന്‍ ഐക്യനാടുകളില്‍ നടന്ന മൗലിദാഘോഷങ്ങളുടെ ധാരാളം വീഡിയോ ചിത്രങ്ങള്‍ യൂട്യൂബ് പോലോത്ത സൈറ്റുകളിലൂടെ ലോക ജനതക്ക് മുന്നില്‍ ദൃശ്യമാണ്. മസ്ജിദുന്നബവിയുടെയും കഅ്ബയുടെയും മറ്റു ഖുബ്ബകളുടെയും മാതൃകയില്‍ സജ്ജീകരിക്കപ്പെട്ട സ്റ്റേജുകളില്‍ പലവിധ വര്‍ണങ്ങളില്‍ അണിഞ്ഞൊരുങ്ങുന്ന കുട്ടികള്‍ മധുര ശബ്ദത്തില്‍ പുണ്യ നബിയെക്കുറിച്ച് 'മുഹമ്മദ് നബീനാ'എന്ന് തുടങ്ങുന്ന ഗാനമാലപിക്കുന്നു. അവിടുത്തെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുകയും ചെയ്യുന്നു. ലോകത്തെല്ലായിടങ്ങളിലും മൗലിദ് പരിപാടികള്‍ നിലവിലുണ്ട്. സോഷ്യല്‍ മീഡിയകളിലും, മറ്റ് മാധ്യമങ്ങളില്‍ പരിപാടികള്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രവാചക കീര്‍ത്തനം സംബന്ധിച്ച് അനേകായിരം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ലോക ക്ലാസിക് ഗ്രന്ഥമായി അറിയപ്പെടുന്ന ''മുഹമ്മദ് റസൂലുല്ലാഹ്'' ഒരു ഉദാഹരണം. മലയാള ഭാഷയിലും അനേക ഗ്രന്ഥങ്ങള്‍ വിരചിതമായിരിക്കുന്നു. ലോകത്ത് അധികം പറയപ്പെടുന്ന മനുഷ്യനാമം മുഹമ്മദ് നബി(സ)യുടെതാണ്. ലോകത്തിലെ അനേക ലക്ഷം പള്ളികളില്‍ നിന്ന് ഓരോ ദിവസവും അഞ്ച് നേരങ്ങളിലായി 10 തവണ മുഹമ്മദ് (സ) എന്നു ഉറക്കെ വിളിച്ചുപറയുന്നു. മൗലീദ് പരിപാടികളും, പ്രവാചക പ്രകീര്‍ത്തനങ്ങളും ലോകത്ത് എല്ലായിടങ്ങളിലും നടന്നുവരുന്നു. ലോക പ്രശസ്ത പ്രവാചക കീര്‍ത്തന കാവ്യഗ്രന്ഥം ഇമാംബൂസൂരിയുടെതാണ് (ഈജിപ്ത് ബുറുഉദാഅ്) ഇസ്‌ലാമിലെ പൂങ്കുയില്‍ എന്നറിയപ്പെടുന്ന ഹസന്ബ്‌നു സാബിത്ത് (റ) സഹാബിയും മദീനക്കാരനുമാണ്. പല വിദേശ രാജ്യങ്ങളിലും ചൊല്ലുന്നത് ബര്‍സന്‍ജീ മൗലീദാണ്. സഊദി അറേബ്യ     വിശുദ്ധമക്കയില്‍ ശൈഖ് മുഹമ്മദ് അലവി മാലിക് (ന:മ)ന്റെ മൗലീദ് മജ്‌ലിസില്‍ 2000ത്തില്‍ ഞാന്‍ സംബന്ധിച്ചിരുന്നു. മണിക്കൂറുകള്‍ നീളുന്നതാണ് അവിടത്തെ മൗലീദ്. ''യാ നബി സലാം അലൈക്കും'' എന്നുതുടങ്ങുന്ന ഭാഗം കേരളീയരെ പോലെ എഴുന്നേറ്റ് നിന്നാണവര്‍ ആലപിക്കുന്നത്. ഇടക്കിടെ പനിനീര്‍ തളിക്കും. ഭക്തിപുരസ്സരം വലിയശബ്ദത്തില്‍ നിരവധി അറബികളും, വിദേശികളും സംബന്ധിച്ച് മൗലീദ് പരിപാടി അര്‍ദ്ദ രാത്രിയാണ് സമാപിച്ചത്. മധുരപലഹാരം, ഖഹ്‌വ, ഒട്ടകമാംസം ചേര്‍ത്തുണ്ടാക്കിയ ഖബ്‌സ (ഒരുതരം ബിരിയാണി) നല്‍കിയിരുന്നു. മൗലീദിന്റെ ഒരു ഏട് എല്ലാവര്‍ക്കും നല്‍കിയിരുന്നു. ഇടക്കിടെ ദുആയും, തവസ്സുലും ഉണ്ടായിരുന്നു. യു.എ.യിലെ അലിയ്യുല്‍ഹാശിമിയുടെ ബര്‍സന്‍ ജിമൗലീദ് സദസ്സ് ഏറെ പ്രസിദ്ധവും, വന്‍ജനാവലി സംബന്ധിക്കുന്നതുമാണ്. ഭൂമിയിലും, ഉപരിലോകത്തും പ്രകീര്‍ത്തിക്കപ്പെടുന്ന അത്വുല്‍കൃഷ്ട വ്യക്തിത്വമാണ് മുഹമ്മദ് നബി (സ). ഇറാഖ്     ഇറാഖിലുടനീളം നബിദിന പരിപാടികള്‍ നടന്നു വരുന്നുണ്ട്. ''സലീഖിലെ ഖലീല്‍പാഷ ഇമാം അബൂഹനീഫത്തുല്‍ കൂഫി(റ)വിന്റെ നാമധേയത്തിലുള്ള പള്ളിയില്‍ മൗലീദ് പരിപാടികളില്‍ ഭക്ഷണം വിതരണം നടത്തുന്നാവശ്യമായ വസ്തുവഹകള്‍ വഖഫ് ചെയ്തു വെച്ചിട്ടുണ്ട്. മൗലീദ് പരിപാടികളുടെ ആവശ്യത്തിന്നാണ് ഖലീല്‍ പാഷ വിശാലമായ സ്ഥലം വഖഫ് ചെയ്തത്. എത്യോപ്യ     40 ശതമാനം മുസ്‌ലിംകള്‍ താമസിക്കുന്ന എത്യോപ്യയില്‍ 80 മില്ല്യനിലധികമാണ് ജനസംഖ്യ 32 മില്ല്യന്‍. (1.60 കോടി മുസ്‌ലിംകള്‍) റബീഉല്‍അവ്വല്‍ പിറക്കുന്നിന് മുമ്പ് എത്യോപ്യക്കാര്‍ ഒരുക്കങ്ങള്‍ തുടങ്ങും ബലിമൃഗങ്ങള്‍ അറുത്ത് ധാനം ചെയ്യുക സലാത്ത് പരിപാടികള്‍. മൗലീദ് പാരായണ സദസ്സുകള്‍ ഇതൊക്കെ നാടിന്റെ എല്ലാ ഭാഗങ്ങളിലും നടക്കും. പുതുവസ്ത്രങ്ങളിഞ്ഞ് പെരുന്നാള്‍ സുദിനം പോലെ കറുത്ത എത്യോപ്യക്കാര്‍ നബിദിനമാഘോഷിക്കുന്നത് അയല്‍വാസികളെയും, ക്രിസ്തീയരായ നാട്ടുകാരേയും വിളിച്ചു വരുത്തി സദ്യ നല്‍കുന്ന പതിവും ഉണ്ടവിടെ. ജര്‍മനി     ജര്‍മനിയിലെ ദാറുസ്സലാം പള്ളിയിലാണ് നബിദിനാഘോഷ പരിപാടികള്‍ നടത്തുന്നത്. ഈ പള്ളി പഴയകാലത്ത് ഒരു ക്രിസ്ത്യന്‍ ചര്‍ച്ചയായിരുന്നു. പിന്നീട് മുസ്‌ലിംകള്‍ വിലക്ക് വാങ്ങി പള്ളിയാക്കിയതാണ് ജര്‍മനിയില്‍ മുസ്‌ലിംകള്‍ ഏഴരലക്ഷത്തിലധികംവരും ഇവരില്‍ നല്ലൊരു വിഭാഗംബര്‍ലിനിലാണ് താമസം 2.50 ലക്ഷം. ബഹ്‌റൈന്‍   ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ വലിയ പള്ളി (മസ്ജിദുല്‍ഫാദില്‍) സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നബിദിന പരിപാടിനടക്കും. ശൈഖ് അബ്ദുല്ല അശീര്‍, ശൈഖ് അബ്ദുല്ല ഹസീം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പണ്ഡിതരും സംബന്ധിക്കും. ലക്ഷദ്വീപുകള്‍, അന്തമാന്‍ ദ്വീപ് എന്നിവിടങ്ങളിലും നബിദിന പരിപാടികള്‍ ഉജ്ജ്വലമായി ആഘോഷിച്ചു വരുന്നു.

ഇറ്റലി     ഭംഗിയായി അലങ്കരിക്കപ്പെട്ട ഒരു മൈതാനിയില്‍ ഇറ്റലിയിലെ മിന്‍ഹാജുല്‍ ഖുര്‍ആന്‍ ഇന്റര്‍നാഷണല്‍ ഒരു മൗലിദാഘോഷം സംഘടിപ്പിക്കുകയുണ്ടായി. സ്ത്രീ പുരുഷന്മാര്‍ക്ക് പുറമെ സജീവ സാന്നിധ്യമറിയിച്ച് ധാരാളം കുട്ടികളും ഇതില്‍ പങ്കെടുത്തിരുന്നു. ഖുര്‍ആന്‍ പാരായണം പ്രവാചക പ്രകീര്‍ത്തനങ്ങള്‍, മദ്ഹ് ഗീതങ്ങള്‍, പിഞ്ചുകുട്ടികളുടെ ഗാനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കാണിച്ച മാത്സര്യ ബോധം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഓസ്‌ട്രേലിയ     മസ്ജിദുകളിലും വലിയ ഓഡിറ്റോറിയങ്ങളിലുമാണ് ആസ്‌ത്രേലിയയിലെ ജനങ്ങള്‍ നബി(സ)യുടെ ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഈ നബിദിനാഘോഷങ്ങളില്‍ ആയിരക്കണക്കിന് ആസ്‌ത്രേലിയന്‍ മുസ്‌ലിംകള്‍ പങ്കെടുക്കുന്നു. പ്രവാചക പ്രകീര്‍ത്തന സദസ്സില്‍ ഖുര്‍ആന്‍ പാരായണവും വ്യത്യസ്ത ഇസ്‌ലാമിക സംഘടനകള്‍ അവതരിപ്പിക്കുന്ന  മറ്റ് പരിപാടികളും ഉള്‍ക്കൊള്ളുന്നു. ഗ്രീസ്     ഗ്രീസിലെ നബിദിനാഘോഷങ്ങള്‍ക്ക് ആയിരങ്ങളാണ് പങ്കെടുക്കാറുള്ളത്. ഇസ്‌ലാമിക ഗാനങ്ങള്‍ ആലപിച്ചു കൊണ്ടും തിരുന്നബി(സ) അപദാനങ്ങള്‍ പാടിയും അവര്‍ തലസ്ഥാനമായ ഏഥന്‍സിലെ സെന്റ് ഗാമ മൈതാനിയിലേക്ക് പുറപ്പെടുന്നു. അവിടെ സമ്മേളനിച്ചിരുന്നു. അവിടെ വച്ച് അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും ജമാഅത്തായി നിസ്‌കാരം നിര്‍വഹിക്കുകയും ചെയ്യുന്നു. ഇന്തോനേഷ്യ     ലോകജനസംഖ്യാനുപാദത്തില്‍ ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ജനസംഖ്യയുടെ 80 ശതമാനവും മുസ്‌ലിംകളാണ്. പ്രവാചക പ്രകീര്‍ത്തന സംഗമങ്ങള്‍ക്കും സദസ്സുകള്‍ക്കും ഇന്തോനേഷ്യന്‍ ഗവണ്‍മെന്റ് മുന്തിയ പരിഗണനയും പ്രാധാന്യവും നല്‍കി വരുന്നു. അന്നേദിവസം രാജ്യത്തെ പ്രധാന വാണിജ്യകേന്ദ്രങ്ങള്‍ക്കും ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും പൊതുഅവധിയായിരിക്കും. മുസ്‌ലികള്‍ മീലാദിന്റെ സുദിനത്തില്‍ ഉല്‍സാഹത്തോടെയും ആവേശഭരിതരായും നബിദിനാഘോഷങ്ങളില്‍ പങ്കു കൊള്ളുന്നു. ഇന്തോനേഷ്യയിലെ നബിദിന പരിപാടികളില്‍ ലക്ഷകണക്കായ വിശ്വാസികള്‍ സംബന്ധിച്ച മൗലീദ് പാരായണം നടത്തുന്നത് ഇന്റെര്‍നെറ്റില്‍ ലഭ്യമാണ്. ''തലഅല്‍ ബദറു അലൈന............... എന്നു തുടങ്ങുന്ന വരികളും, മര്‍ഹബാ യാ നൂറഅൈനി................ എന്ന് തുടങ്ങുന്നവയും ഗദ് ഗദ് കണ്ഠരായി അവര്‍ ആലപിക്കുന്നു. മലേഷ്യ     അയല്‍രാഷ്ട്രമായ മലേഷ്യ, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലും മൗലിദ് ദിനാഘോഷം നടന്നുവരുന്നു. മലേഷ്യയില്‍ ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(ഖ.സി.)യുടെ സന്താനപരമ്പരയിലെ ശൈഖ് അഫിഫുദ്ദീന്‍ ജീലാനിയെ കൊലാലമ്പൂരില്‍ താമസിപ്പിച്ചു ആത്മീയ സദസ്സുകള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. എല്ലാവര്‍ഷവും പ്രവാചക പ്രകീര്‍ത്തനസദസ് നടത്തുന്നു. മലേഷ്യയില്‍ മൗലിദ് പരിപാടികള്‍ക്ക് പോയാല്‍ ഭക്ഷണത്തോടൊപ്പം കൈമടക്കം ലഭിക്കും. എനിക്ക് ഒരു വീട്ടില്‍ നിന്ന് ഒരു മൗലിദ് പരിപാടിക്ക് ലഭിച്ചത് (2010ല്‍) 1000റിങ്കിറ്റ്(വെള്ളി) ഇന്ത്യയുടെ 16000രൂപയാണ്. ജോഹര്‍ ബാറു എന്നസ്ഥലത്തെ പൗരപ്രധാനിയുടെ വീട്. സിംഗപ്പൂര്‍     സിംഗപ്പൂരിലെ സദസ്സില്‍ സംബന്ധിക്കാനിടയായി. ധാരാളമാളുകള്‍ സംബന്ധിച്ചിരുന്ന അവിടെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുമുണ്ട്. കോഴിക്കോട് വലിയഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുലൈല്ലി തങ്ങളും, സി.പി.ഇഖ്ബാലും സംബന്ധിച്ച സിങ്കപ്പൂരിലെ ബ്ലൂമോസ്‌ക്കില്‍ പ്രവാചക പ്രകീര്‍ത്തന പ്രസംഗം ഉണ്ടായിരുന്നു. പള്ളിയില്‍ രണ്ടു ഹുദവികളാണ് സേവനത്തിലുള്ളത്. ഒമാന്‍     2009ല്‍ ഒമാനിലെ സലാലയില്‍ അയ്യൂബ് നബി(അ)മിന്റെ മഖ്ബറയില്‍ സംഘടിപ്പിച്ച മൗലിദില്‍ സംബന്ധിക്കാനിടയായി. അറബി പ്രമുഖരും, ഗോത്രനേതാക്കളും പണ്ഡിതരും വിദേശ അതിഥികളും സംബന്ധിച്ച പരിപാടിയില്‍ ഒട്ടകത്തിന്റെ പാല്‍ പാനം ചെയ്യാന്‍ എല്ലാവര്‍ക്കും നല്‍കിയിരുന്നു. വട്ടത്തിലുള്ള ഒരുപാത്രത്തില്‍ നിന്ന് ഒരാള്‍ക്ക് ശേഷം മറ്റൊരാള്‍ എന്ന ക്രമത്തിലാണ് കുടിക്കുന്നത്. മൗലീദ് പാരായണം കഴിഞ്ഞാണ് ഈ ചടങ്ങ്. ഭക്ഷണവും, മധുരപലഹാരവും, പിസ്തയും, ബദാമും, പഴങ്ങളും, കാവയും നല്‍കുന്നുണ്ട്. മസ്‌ക്കത്ത്, റൂവി, സീബ് തുടങ്ങിയ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച മൗലീദ് സദസ്സില്‍ ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്.

ഇന്ത്യ, ബംഗ്ലാദേശ്      ഇന്ത്യയിലെ നബിദിനാഘോഷ ചരിത്രം പരിശോധിച്ചാല്‍ പ്രമുഖ നവോത്ഥാന നായകനായ അഹ്മദ് റസാഖാന്‍ ബറേല്‍വിയെ വിസ്മരിക്കാന്‍ കഴിയില്ല. മനുഷ്യത്വത്തിന്റെ പ്രവാചകനായ മുഹമ്മദ് നബി(സ)യെ അദ്ദേഹം അങ്ങേയറ്റം ആദരിക്കകുയം ബഹുമാനിക്കുകയും ചെയ്തു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ പ്രവിശ്യകളിലെ മുസ്‌ലിം നിവാസികള്‍ക്കിടയില്‍ നബിദിനത്തോടനുബന്ധിച്ച് നിലവിലുള്ളത് ബറേല്‍വിയുടെ പ്രവര്‍ത്തന ഫലമാണ്. ബ്രിട്ടന്‍       യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ മിക്ക ഭാഗങ്ങളിലും മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കപ്പെടാറുണ്ട്. പുണ്യമായ ഈ ദിനരാത്രങ്ങളില്‍ മിക്ക യൂറോപ്യന്‍ നാടുകളിലും സ്വലാത്ത് ചൊല്ലാനും ആഘോഷിക്കാനുമായി മുസ്‌ലിംകള്‍ പ്രത്യേകം സമ്മേളിക്കാറുണ്ട്. ബ്രിട്ടനില്‍ വിവിധ സംസ്ഥാനങ്ങള്‍ നബിദിനാഘോഷ സമ്മേളനങ്ങളും പ്രകീര്‍ത്തന സദസ്സുകളും സംഘടിപ്പിക്കാറുണ്ട്. മധുരപലഹാര വിതരണവും നടത്തും. സ്വീഡന്‍     നബിദിനം, പെരുന്നാള്‍, റമളാന്‍ തുടങ്ങി മതകീയാഘോഷങ്ങള്‍ കൊണ്ടാടാന്‍ സ്വീഡനിലെ മുസ്‌ലിംകള്‍ അതീവ തല്‍പരരാണ്. തങ്ങളുടെ കുട്ടികളെ ഇസ്‌ലാമിക വിശ്വാസത്തില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ ഇത്തരം ആഘോഷങ്ങള്‍ സഹായകമാവുമെന്നാണ് സ്വീഡനിലെ മുസ്‌ലിംകള്‍ മനസ്സിലാക്കുന്നു. ഇസ്‌ലാമിക സംസ്‌ക്കാരം തൊട്ടറിയാനും ശീലിക്കാനും ഉപകരിക്കുന്ന പരിപാടിയായി അവര്‍ മൗലിദ് ദിനം കാണുന്നു.      സ്വീഡനിലെ പള്ളികളില്‍ ഖത്തീബുമാര്‍ ജുമുഅ ദിവസം പ്രവാചക പിറവിയുടെ തിരുസ്മരണകള്‍ നടത്താറുണ്ട്. തിരുപിറവിയിലെ അന്തസത്ത പിഞ്ചുമനസുകളില്‍ രൂഢമൂലമാക്കാന്‍ പിതാക്കന്‍മാരെ പ്രേരിപ്പിക്കുകയും ബോധവാന്മാരാക്കുകയും ചെയ്യുന്നു. അറബിക് കോളെജുകളും, ഇസ്‌ലാമിക സ്ഥാപനങ്ങളും (പ്രത്യേകിച്ച് ഖുര്‍ആന്‍ ഹിഫ്‌ളിനും അറബി ഭാഷ പഠനത്തിനും പ്രേരിപ്പിക്കുന്ന) പ്രവാചക ജന്മദിനാഘോഷം കൊണ്ട് മുസ്‌ലിം സമൂഹത്തെ ഉല്‍ബോധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഫ്രാന്‍സ്      ഫ്രാന്‍സില്‍ മൗലിദ് സദസ്സുകള്‍ വിപുലമായി സംഘടിപ്പിച്ച് പോരുന്നുണ്ട്. ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഫ്രാന്‍സിന്റെ എല്ലാഭാഗങ്ങളിലും പ്രവാചകപ്പിറവിയുടെ അനുസ്മരണ സദസ്സുകള്‍ സംഘടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. പാരീസിലെ ഗ്രാന്റ് മസ്ജിദില്‍ വ്യത്യസ്തപരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. അന്നാട്ടിലെ ഒരു നോട്ടീസ് ശ്രദ്ധിക്കുക.     പ്രവാചകപ്പിറവിയുടെ സുദിനമായി റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനോടനുബന്ധിച്ച് പാരീസിലെ ഗ്രാന്റ് മസ്ജിദില്‍ ഭക്തിനിര്‍ഭരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 1428 റബീഉല്‍ അവ്വല്‍ 12 (2007 മാര്‍ച്ച് 31) ശനിയാഴ്ച ദിവസം ളുഹ്‌റ് മുതല്‍ അസര്‍ നിസ്‌കാരം വരെ നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുക്കുന്നു. ഡെന്‍മാര്‍ക്ക്       2008 മാര്‍ച്ച് 20-ാം തിയ്യതി ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ മിന്‍ഹാജുല്‍ ഖുര്‍ആന്‍ എന്ന സ്ഥാപനത്തില്‍ നബി(സ)യുടെ ജന്മദിനം അതി വിപുലമായി ആഘോഷിച്ചു. ആ സ്ഥാപനത്തിലെ പള്ളിയുടെ അകത്തളങ്ങളില്‍ നബി(സ)യുടെ മദ്ഹ് ഗീതങ്ങളും വിശുദ്ധ ഖുര്‍ആന്റെ ശ്രാവ്യസുന്ദരമായ സൂക്തങ്ങളും പാരായണം ചെയ്യപ്പെട്ടു. ഡെന്‍മാര്‍ക്കില്‍ കാലങ്ങളോളം വിവാദം സൃഷ്ടിച്ച നബി(സ)യെ അപകീര്‍ത്തിപ്പെടുത്തിയ കാര്‍ട്ടൂണ്‍ പ്രശ്‌നത്തിനെതിരെ പണ്ഡിതന്മാര്‍ സംസാരിക്കുകയും വിശുദ്ധ ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്ന സത്യം വിളംബരം ചെയ്യുകയും ചെയ്തു. സമകാലിക ലോകത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ജിഹാദിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യമെന്തെന്ന് വ്യക്തമാക്കുകയും ചെയ്തു. പ്രവാചകനെയും പ്രവാചകാധ്യാപനങ്ങളെയുമറിയല്‍ കൊണ്ടാണ് ആത്മീകവും ഭൗതികവുമായ പ്രകാശം കരഗതമാവുകയെന്നും വ്യക്തമാക്കി. ജിഹാദ് കടന്നുകയറ്റമല്ലെന്നും ശാരീരിക ക്ഷമത കൈവരിക്കുന്ന ആത്മനിയന്ത്രണമാണെന്നും അവര്‍ പ്രഖ്യാപിച്ചു. സ്വിറ്റ്‌സര്‍ലാന്റ്     ജംഇയ്യത്തുല്‍ മശാരീഇന്റെ ആഭിമുഖ്യത്തില്‍, സ്വറ്റ്‌സര്‍ലാന്റിലെ 'ലോസന്ന' സിറ്റിയിലെ വലിയ ഓഡിറ്റോറിയത്തില്‍ മഹാസമ്മേളനം നടത്തുകയുണ്ടായി. ഇതിന്റെ ചില ദൃശ്യങ്ങള്‍ യൂട്യൂബില്‍ ലഭ്യമാണ്. അവതാരകന്റെ ഈ വാക്കുകള്‍ കൊണ്ടാണ് പരിപാടിക്ക് തിരശ്ശീല ഉയര്‍ന്നത്. ''സര്‍വസ്തുതിയും അല്ലാഹുവിന്, നമ്മെ വിശുദ്ധ ദീനുല്‍ ഇസ്‌ലാം കൊണ്ട് അവന്‍ അനുഗ്രഹിച്ചു, സൃഷ്ടികളില്‍ അത്യുത്തമനും നമ്മുടെ നായകനും കണ്‍കുളിര്‍മയുമായ മുഹമ്മദ് നബി(സ) തങ്ങളെകൊണ്ട് ഇസ്‌ലാമിനെ പ്രതാപ പൂര്‍ണമാക്കി. മുസ്‌ലിംകള്‍ നാമമാത്രമായ രാഷ്ട്രങ്ങളിലാണിതൊക്കെ എന്നുകൂടി ചേര്‍ത്തുവായിക്കണം.

ബാള്‍ക്കന്‍      ബാള്‍ക്കന്‍ മുസ്‌ലിംകള്‍ തങ്ങളുടെ മക്കള്‍ക്ക് 'മൗലിദ്' എന്ന പേരിടുന്നു. അല്‍ബേനിയയില്‍ അധികവും പാരായണം ചെയ്യപ്പെടുന്നത് സുലൈമാന്‍ ജലബി എഴുതിയ മൗലിദാണ്. റഷ്യ     റഷ്യയിലെയും അയല്‍രാജ്യങ്ങളിലെയും പ്രസിദ്ധ മുഫ്തിമാരും പ്രമുഖ വ്യക്തിത്വങ്ങളും അണിനിരന്ന പ്രൗഡമായ കലാസാഹിത്യ മേളയോടെയാണ് മൗലിദ് പരിപാടികള്‍ സമാപിക്കുക.. ഇതര പുണ്യദിനങ്ങളില്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത് പോലെ റഷ്യക്കാര്‍ നബിദിനത്തിലും ഗംഭീര പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. നൈജീരിയ      നബിദിനാഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ 'ജംഇയ്യത്തുസ്വലാത്തി അലന്നബിയ്യ്' എന്ന സംഘടനയാണ് നൈജീരിയയിലെ ഏറ്റവും വലിയ സാമൂഹിക മതകീയ സംഘടന. സംഘടനാംഗങ്ങള്‍ ഏക വേഷമണിഞ്ഞ് പ്രത്യേകതരം ചുവടുവെപ്പോടെ 'യാറബ്ബി സ്വല്ലി അലാ മുഹമ്മദ് ...' എന്ന സ്വലാത്ത് ആലപിച്ച് പഥയാത്ര നടത്തും. നമ്മുടെ നാടുകളില്‍ നബിദിനാഘോഷത്തോടനുബന്ധിച്ച് നടത്താറുള്ള വളണ്ടിയര്‍ മാര്‍ച്ചുകള്‍ക്ക് സമാനമാണിത്. മുതിര്‍ന്നവരാണ് അന്നാടുകളില്‍ ഇങ്ങനെ മാര്‍ച്ച് നടത്തുന്നത്. ഔദ്യോഗിക തലത്തില്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ട് നൈജീരിയയില്‍ പൊതുഅവധിയാണ്. ഈ ദിനത്തില്‍ രാഷ്ട്രനേതാക്കളും ഭരണകര്‍ത്താക്കളും പ്രത്യേക സല്‍ക്കാരങ്ങളും ആഘോഷപരിപാടികളും സംഘടിപ്പിക്കുന്നതും വാര്‍ത്താമാധ്യമങ്ങള്‍ വിവിധ മസ്ജിദുകളില്‍ വെച്ചു നടത്തപ്പെടുന്ന ആഘോഷപരിപാടികളുടെ ചിത്രങ്ങള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതും പതിവാണ്. മാലദ്വീപ്      നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആഘോഷം മാലിദീപില്‍ 'സുദിനം' എന്നര്‍ത്ഥം വരുന്ന 'ദൂന്‍ബ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ആ ദിവസം ജനങ്ങള്‍ പ്രവാചക പ്രകീര്‍ത്തനത്തില്‍ മുഴുകുകയും സന്തോഷ പ്രകടനത്തിന്റെ ഭാഗമായി ഒരുമിച്ച് കൂടി വമ്പിച്ചൊരാഘോഷമാക്കി മാറ്റുകയും ചെയ്യുന്നു. മുസ്‌ലിംകള്‍ താമസിക്കുന്നിടങ്ങളിലെല്ലാം മൗലിദ് ദിനാഘോഷം ഭംഗിയായി നടത്തപ്പെടുന്നു. കെനിയ       കെനിയയിലെ മുസ്‌ലിംകള്‍ വിശുദ്ധ റസൂല്‍ (സ) തങ്ങളുടെ പേരിലുള്ള മൗലിദ് പാരായണം നടത്തുന്നു. വര്‍ഷം മുഴുവനും ഓരോ ആഴ്ചയിലും തിങ്കളാഴ്ച രാവില്‍ മൗലിദ് പാരായണം ചെയ്യാനും പണ്ഡിതന്മാരില്‍ നിന്ന് പ്രവാചക ചര്യകളും ചരിതരങ്ങളും കേള്‍ക്കാനും പ്രവാചക പ്രകീര്‍ത്തന ഗാനങ്ങള്‍ ആസ്വദിക്കാനും അവര്‍ സമ്മേളിക്കും. ഹമ്പശീ മൗലിദും ബര്‍സന്‍ജി മൗലൂദുമൊക്കെ ഇവിടെ പാരായണം ചെയ്യപ്പെടാറുണ്ട്. നബി(സ)യുടെ പ്രകീര്‍ത്തനങ്ങള്‍ സ്ഥിരമായി കെനിയക്കാര്‍ നടത്തിവരുന്നു. സ്പയിന്‍      സ്‌പെയിനില്‍ റസൂല്‍(സ) തങ്ങളുടെ ജന്മദിനാഘോഷം അവിടത്തെ പ്രധാന ദിനങ്ങളിലൊന്നാണ്. ഈജിപ്ത്, വടക്കന്‍ ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ടതാണ് അവിടത്തെ ആഘോഷങ്ങള്‍. പതിനാലാം നൂറ്റാണ്ടില്‍ ഗ്രാനഡയില്‍ നടന്ന മൗലിദാഘോഷം രാത്രിയിലുടനീളം നീണ്ട് നിന്നു മഗ്‌രിബ് നിസ്‌കാരാനന്തരം ആരംഭിച്ച ആഘോഷ പരിപാടികള്‍ സമാപിച്ചത് സുബ്ഹി നിസ്‌കാരാനന്തരമാണ്. ഈ ഇടവേളയില്‍ പ്രത്യേകം സജ്ജീകരിക്കപ്പെട്ട വിഭവ സമൃദ്ധമായ സദ്യയുമുണ്ടായിരുന്നു. സ്‌പെയിനിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കൊണ്ട് വന്ന പഴങ്ങളും പനനീര്‍ വെള്ളവും സദ്യയെ ഗംഭീരമാക്കി. ചില സൂഫി ത്വരീഖത്തുകളില്‍ കാണപ്പെടുന്ന സംഗീതത്തിന്റെ അകമ്പടിയോടെയായിരുന്നു രാത്രിയുടനീളം ആഘോഷങ്ങള്‍ നീണ്ടു നിന്നത്. പ്രവാചക പ്രകീര്‍ത്തന സദസ്സുകളില്‍ അധികമായി താല്‍പര്യം കാണിക്കാറുള്ളത് സൂഫിയാക്കളാണ്. യൂറോപ്പ്       യൂറോപ്പിലെ ഏറ്റവും ആവേശജനകമായ ആഘോഷങ്ങളിലൊന്നാണ് ഉക്രൈനിലെ പ്രവാചക ജന്മദിനാഘോഷം ആഘോഷത്തോടനുബന്ധിച്ച് ഗ്രാന്‍ഡ് മുഫ്തിയുടെ കാര്‍മികത്വത്തില്‍ വിവിധ പരിപാടികള്‍ നടക്കും. ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ വലിയ ഓഡിറ്റോറിയങ്ങളിലാണ് നടക്കുക. ഹോളണ്ട്       ഹോളണ്ടില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന മൗലിദാഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടാറുണ്ട്. വലിയ ഓഡിറ്റോറിയങ്ങളില്‍ നടത്തപ്പെടുന്ന ആഘോഷ പരിപാടികളില്‍ ഹോളണ്ടുകാര്‍ക്ക് പുറമെ തുര്‍ക്കികളും അറബികളും പാശ്ചാത്യരും അടങ്ങുന്ന വിവിധ നാട്ടുകാരായ മുസ്‌ലിംകള്‍ പങ്കെടുക്കുന്നു. ശ്രോതാക്കള്‍ക്ക് മുമ്പില്‍ പ്രവാചക ചരിതം വായിക്കപ്പെടുന്നതും വഴികളില്‍ പനനീര്‍ വിതരണം നടത്തപ്പെടുന്നതും അതിന്റെ കൂടെ വിശുദ്ധ റസൂല്‍ (സ)യുടെ ഹദീസുകള്‍ ഉല്ലേഘനം ചെയ്യപ്പെട്ട ലഘുലേഖകള്‍ നല്‍കപ്പെടുന്നതും ഈ ആഘോഷത്തിന്റെ പ്രത്യേകതകളില്‍ പെട്ടതാണ്. ഭക്ഷണം വിതരണം ചെയ്യാനും സാധുജനങ്ങള്‍ക്ക് സഹായ ധര്‍മങ്ങള്‍ നല്‍കാനും പ്രത്യേക സജ്ജീകരണങ്ങള്‍ അവിടെയുണ്ട്. ചൈന       ചൈനയിലെ മുസ്‌ലിംകള്‍ പ്രവാചക ജന്മദിനത്തെ പ്രധാന ഇസ്‌ലാമിക ആഘോഷമായി കൊണ്ടാടുന്നു. റബീഉല്‍ അവ്വല്‍ മാസത്തിലെ ഏത് ദിവസത്തിലും അവര്‍ മൗലിദാഘോഷം നടത്തും. അതിനോടനുബന്ധിച്ച് ആടുകളെയും പശുക്കളെയും അറുത്ത് അയല്‍വാസികള്‍ക്കും കുടുംബക്കാര്‍ക്കും മാംസ വിതരണം നടത്തപ്പെടുകയും ചെയ്യും. പരിപാടികളില്‍ ആയിരക്കണക്കിന് മുസ്‌ലിംകള്‍ പങ്കെടുക്കാറുണ്ട്.

സര്‍ക്കാര്‍ തലത്തില്‍ ഔഖാഫ്, ദീനീ സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് മൗലിദ് ആഘോഷത്തെ പ്രബലപ്പെടുത്തുന്ന പ്രഭാഷണങ്ങളും ക്ലാസുകളും നടത്തും. ഇരു ഹറമുകളുടെയും പണ്ഡിതവര്യരായ ശൈഖ് മുഹമ്മദ് അലവി മാലിക്കി, ശൈഖ് മുഹമ്മദ് റമളാന്‍ അല്‍ ബുത്വി, പ്രസിദ്ധ ഇസ്‌ലാമിക പ്രബോധകനായ ഹബീബ് അലി അല്‍ ജിഫ്‌രി തുടങ്ങിയവരെ സംഘടിപ്പിച്ച്  ഉന്നത പണ്ഡിത സദസ്സും യു.എ.ഇ. നടത്തിയതായി അറബ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. (2007 മാര്‍ച്ച് 31) യു.എ.ഇ. നബിദിനാഘോഷ സമ്മേളനത്തില്‍ ബുര്‍ദ പാരായണ മല്‍സരവും വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും. മന്ത്രിമാരും ശൈഖുമാരും അറേബ്യയിലെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള അഥിതികളും സമ്മേളനത്തില്‍ പങ്കെടുക്കുന്ന. ഔഖാഫ് പുറത്തിറക്കിയ മുഹമ്മദ് റസൂലുല്ലാഹ് എന്ന ലഘുകൃതി മലയാളത്തിലേക്ക് ഈ വിനീതന്‍ മൊഴിമാറ്റം ചെയ്തു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാഡമി വിദ്യാര്‍ത്ഥി സംഘടന പുറത്തിറക്കിയിട്ടുണ്ട് (2012). യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും മൗലീദ് സദസ്സുകള്‍ മലയാളികളും സംഘടിപ്പിക്കാറുണ്ട്. പലവര്‍ഷങ്ങളില്‍ വിവിധ പരിപാടികളില്‍ ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. അറബ് പ്രമുഖരും മന്ത്രിമാരും സംബന്ധിക്കാറുണ്ട്. പാകിസ്ഥാന്‍     പൊതുജനങ്ങള്‍ക്കിടയിലും ഔദ്യോഗിക തലത്തിലും ഒരു പോലെ അതിവിപുലമായി കൊണ്ടാടുന്ന  ആഘോഷമാണ് പാക്കിസ്താനിലെ നബിദിനാഘോഷം. സ്വകാര്യ-ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കു മീതെ കൊടികള്‍ കെട്ടി അവര്‍ അന്തരീക്ഷത്തെ ഭംഗിയാക്കും. പ്രഭാത സമയത്ത് അഭിവാദ്യമായി തലസ്ഥാന നഗരിയായ ഇസ്‌ലാമാബാദില്‍ 31 പീരങ്കി വെടികളും പ്രധാന നഗരികളില്‍ 21 പീരങ്കി വെടി ഉതിര്‍ത്തു മൗലിദുന്നബി വരവേല്‍ക്കും. സുഡാന്‍     സുഡാനില്‍ നബിദിനാഘോഷങ്ങള്‍ സര്‍ക്കാര്‍ തലത്തിലും പൊതുതലത്തിലും ഗംഭീരമായി നടക്കുന്നു. അവിടെ പൊതുജനങ്ങളും ത്വരീഖത്തിന്റെ ശൈഖുമാരും അനുയായികളും ഇറങ്ങിപ്പുറപ്പെടുന്നു. സൈനിക ട്രൂപ്പുകള്‍ വാദ്യാഘോഷങ്ങള്‍ നടത്തുന്നു. സുഡാനിലെ ചാനലുകളിലും മാധ്യമങ്ങളിലും പ്രവാചക കീര്‍ത്തനങ്ങള്‍ ഉണ്ടാവും. യമന്‍     യമനികള്‍ പരിശുദ്ധ റസൂലിന്റെ ജന്മദിനമാഘോഷിക്കുന്നു. നബി(സ) ജന്മദിനസ്മരണകളോട് ആദരവ് പ്രകടിപ്പിച്ച് ഔഖാഫ് സംഘടിപ്പിക്കുന്ന ഗദ്യ പദ്യ ആഘോഷ സംഗമങ്ങള്‍ക്ക് യമനിലെ മസ്ജിദുകള്‍ സാക്ഷ്യം വഹിക്കുന്നു. പ്രസ്തുത സംഗമങ്ങളില്‍, നബിദിന സ്മരണകളയവിറക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പണ്ഡിതര്‍ ഉദ്‌ബോധനം നടത്തുകയും ചെയ്യുന്നു,     മാസത്തിന്റെ പ്രാരംഭം നബി(സ)യുടെ ജീവിതശൈലിയും സ്വഭാവ ഗുണങ്ങളും അയവിറക്കപ്പെടും. മസ്ജിദുകളിലും വീടുകളിലും നാടിന്റെ മുക്ക് മൂലകളിലും  മൗലിദുകള്‍ പാരായണം ചെയ്യപ്പെടും. ടുണീഷ്യ      ടുണീഷ്യയിലെ നബിദിനാഘോഷത്തെക്കുറിച്ച് മുഹമ്മദുല്‍ ഖൗജയുടെ സ്വഫഹാതുന്‍ മിന്‍ താരീഖി തുനുസില്‍ വിവരണങ്ങള്‍ ഉണ്ട്. അന്നാട്ടില്‍ വലിയ ആദരവോടെ നബിദിനം ആഘോഷിച്ചു വരുന്നു. എട്ടാം നൂറ്റാണ്ടിലെ ഹഫ്‌സ്വീ ഭരണകൂടത്തിന്റെ കാലത്തായിരുന്നു ടുനീഷ്യയില്‍ നബിദിനാഘോഷത്തിന് തുടക്കം. മൊറോക്കോയിലെ ബനുമരീന്‍ രാജാക്കന്മാരുടെ രീതിയാണ് ഇവര്‍ പിന്‍പറ്റിയത്. പ്രത്യേകിച്ചും അബൂഅനാന്‍ രാജാവിന്റെ ആഘോഷരീതിയാണ് ഹഫ്‌സ്വീ രാജാവായ ഫാരിസ് അബ്ദുല്‍ അസീസ് പിന്തുടര്‍ന്നത്. മൊറൊക്കോ     മൊറോക്കോയിലെ നബിദിനാഘോഷങ്ങള്‍ക്ക് പ്രത്യേക സൗന്ദര്യമുണ്ട്. മൊറോക്കന്‍ കലാഭാവങ്ങളും വൈവിധ്യമാര്‍ന്ന ജീവിത രീതികളും സമ്മേളിക്കുന്ന വര്‍ണാഭവും ചേതോഹരവുമായ ചടങ്ങുകളാണവ. എന്നാല്‍ ഇവയൊന്നും മത ചിട്ടകള്‍ ലംഘിക്കുന്നതാവില്ല. മൊറോക്കോക്കാരില്‍ അധികവും  മാലികി മദ്ഹബുകാരാണ്. പാലസ്തീന്‍      സൂഫിവര്യനും പ്രമുഖ പണ്ഡിതനുമായ യൂസുഫുന്നബ്ഹാനി(റ) തെളിയിച്ച വഴിയിലാണ് ഫലസ്തീനികള്‍. ജീവിതകാലം മുഴുവന്‍ പ്രവാചക പ്രകീര്‍ത്തനം കൊണ്ട് ആഘോഷമാക്കിയ നബ്ഹാനി(റ) അന്നള്മുല്‍ ബദീഉ ഫീമൗലിദി ശ്ശഫീഅ് എന്ന മൗലിദടക്കം അദ്ദേഹത്തിന്റെ ഭൂരിഭാഗം രചനകളും പ്രവാചക പ്രകീര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. ജോര്‍ദ്ദാന്‍     ജോര്‍ദാനിലും അതിവിപുലമായി മൗലിദ് ആഘോഷിക്കപ്പെടുന്നു. ജോര്‍ദാന്‍ രാജാവിന്റെ നേതൃത്വത്തില്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ മൗലിദുന്നബിയോടനുബന്ധിച്ച് വലിയ ഇസ്‌ലാമിക ആഘോഷച്ചടങ്ങ് എല്ലാവര്‍ഷവും നടത്തപ്പെടാറുണ്ട്. ലിബിയ      പുതുവസ്ത്രമണിഞ്ഞ് വിളക്ക് കയ്യിലേന്തി സന്തോഷ പുളകിതരായി കുട്ടികളുടെ സന്ദര്‍ശനങ്ങളാണ് ലിബിയന്‍ നബിദിനാഘോഷത്തിന്റെ പ്രത്യേകത. ദിക്‌റ് സദസ്സുകള്‍ നടത്തുന്നു. ദഫ് മുട്ടി ഭവനങ്ങളില്‍ കയറി ഇറങ്ങുന്ന (ഹദ്‌റത്ത്) പരിപാടിയും അന്നാട്ടിലുണ്ട്. സിറിയ     തലമുറകളായി നബിദിനാഘോഷം നടത്തിവരുന്നവരാണ് ശാമിലെ ജനത. ഉന്നത രാഷ്ട്രീയ നേതൃത്വം മുതല്‍ പൊതുജനങ്ങള്‍ വരെ, സമൂഹത്തിന്റെ സര്‍വ തലങ്ങളില്‍ നിന്നുള്ളവരും ഇതില്‍ സജീവമായി പങ്കെടുക്കാറുമുണ്ട്. തലസ്ഥാനമായ ഡമസ്‌കസിലെ വിശാലമായ പള്ളികളിലൊന്നില്‍ നടക്കുന്ന ഔദ്യോഗിക നബിദിനാഘോഷ പരിപാടിയില്‍ സിറിയന്‍ പ്രസിഡണ്ടുള്‍പ്പെടെ ഗവണ്‍മെന്റ് അധികൃതര്‍, മന്ത്രിമാര്‍, പണ്ഡിതന്മാര്‍ തുടങ്ങി ബഹുജനങ്ങളടക്കം പങ്കെടുക്കല്‍ പതിവാണ്.

ആഘോഷത്തിന്റെ സമാപനം      സൈനിക പരേഡ് അവസാനിച്ചാല്‍ ഭക്ഷണ വിതരണമാണ്. പതിനായിരക്കണക്കിന് അഹ്‌ലുസ്സുന്നയുടെ അനുയായികള്‍ പ്രവിശാലമായ ആ മൈതാനിയില്‍ ഒന്നിച്ചിരുന്ന് റൊട്ടിയും മധുരപലഹാരങ്ങളും ഭക്ഷിക്കുന്ന കാഴ്ച നയനാന്ദകരമാണ്. അസ്ര്‍ നിസ്‌കാര സമയം വരെ വിവിധ പരിപാടികളും ആഘോഷങ്ങളുമായി ജനങ്ങള്‍ ആ ദിവസം താല്‍പര്യപൂര്‍വ്വം കൊണ്ടാടും. അദ്ദേഹം അന്ന് രാത്രി ആ മൈതാനിയില്‍ അന്തിയുറങ്ങും. പിറ്റേദിവസം സുബ്ഹിവരെ ആഘോഷങ്ങള്‍ നീണ്ട് നില്‍ക്കാറുണ്ട്. ശേഷം സമ്മാനങ്ങളും പാരിതോഷികങ്ങളുമായി അവര്‍ മടങ്ങും. (നബിദിനാഘോഷം ലോകരാജ്യങ്ങളില്‍  - ശൈഖ് മുഹമ്മദ് ഖാലിദ് സാബിത്ത്, എഡിറ്റര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പുറം: 25-29) ഒരു നബിദിനാഘോഷ അനുഭവം     ഡാനിഷ് എഴുത്തുകാരന്‍ ഹാന്‍ക്രിസ്റ്റ്യന്‍ അന്‍ഡേഴ്‌സണ്‍ നബിദിനാഘോഷത്തിന്റെ തന്റെ അനുഭവം ഇങ്ങിനെ വിശദീകരിച്ചു. അബ്ദുത്തവ്വാബ് യൂസുഫ് നബിദിനാഘോഷം ഒരു ഡാനിഷ് അനുഭവം എന്ന തലക്കെട്ടില്‍ ഒക്ടോബര്‍ മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''അന്‍ഡേഴ്‌സന്‍'' തുര്‍ക്കിയില്‍ അതിഥിയായി എത്തിയത് നബിദിനാഘോഷം നടക്കുന്ന സമയത്തായിരുന്നു. ആഘോഷത്തി ന്നിടയില്‍ കയ്യില്‍ വിളക്കുപിടിച്ചു അദ്ദേഹവും അതില്‍ അണിചേര്‍ന്നു. താന്‍ കാണാനിടയായ നയനമനോഹരകാഴ്ചകള്‍ അദ്ദേ ഹം കുറിച്ചുവെച്ചു. ആ വിവരണം വായിച്ചാല്‍ പ്രസ്തുത ആഘോഷത്തില്‍ പങ്കെടുത്ത അനുഭൂതിയാണുണ്ടാവുക. ചാന്‍സ്‌ലര്‍ പ്രസ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ സമാഹരകൃതിയിലാണ് ഈ അനുഭവം അദ്ദേഹം വിവരിച്ചത്. ഒ.ണ.ഉഡഘഇഗഋച അതിന്റെ പരിഭാഷ നിര്‍വഹിച്ചിട്ടുണ്ട്. ഹിജ്‌റ 696 (ക്രി. 195 ഉത്തമനൂറ്റാണ്ട്)ല്‍ മുറാദ് മൂന്നാമന്റെ കാലത്താണ് ഒട്ടോമന്‍ സാമ്രാജ്യത്തില്‍ ഔദ്യോഗികമായി നബിദിനാഘോഷം നടത്തപ്പെടുന്നത്. നബിദിനാഘോഷം ഉള്‍പ്പെടെയുള്ള ദീനീ ആഘോഷവേളകളില്‍ മസ്ജിദുകളുടെ മിനാരങ്ങള്‍ ദീപാലങ്കൃതമാക്കാന്‍ തുടക്കം കുറിച്ചതും ഇക്കാലത്താണ്.      വീടുകളില്‍ കുടുംബക്കാര്‍ ഒരുമിച്ചുകൂടി നബിദിനമാഘോഷിക്കുന്നു. എല്ലാ സദസ്സുകളിലും പ്രശസ്ത കവി സുലൈമാന്‍ ജലബി രചിച്ച നബി(സ)യെ സ്മരിക്കുന്ന മൗലിദില്‍ നിന്നും കുറച്ചു ഭാഗങ്ങള്‍ ആലപിക്കപ്പെടും. ഇപ്പോഴും മസ്ജിദുകളിലും വീടുകളിലും ഇതു തുടരുന്നുണ്ട്. ചില കവിതാശകലങ്ങള്‍ ഇങ്ങനെ വായിക്കാം. ''മര്‍ഹബന്‍ മര്‍ഹബാന്‍ യാ റസൂലല്ലാഹ് മര്‍ഹബന്‍ മര്‍ഹബന്‍ യാ ബുല്‍ബുലല്‍ ജിനാന്‍ നബ്ദഉദ്ദിക്‌റ അവ്വലന്‍ ബിസ്മില്ലാഹ് ഫഹുവ വാജിബുന്‍ അലാ കുല്ലി അബ്ദിന്‍ പരിഭാഷ സ്വാഗതം, സ്വാഗതം യാ റസൂലല്ലാഹ് സ്വര്‍ഗലോകത്തെ ബുല്‍ബുല്‍ കിളിയേ സ്വാഗതം ബിസ്മി കൊണ്ട് അനുസ്മരണം ഞങ്ങള്‍ തുടങ്ങുന്നു അത് സകല അടിമകള്‍ക്കും നിര്‍ബന്ധമാണ്.'' സോഷ്യല്‍ മീഡിയകള്‍ 2/5/2004ന് www.islamonline.net  ചില കുറിപ്പുകള്‍ ശ്രദ്ധിക്കുക: നബിദിനാഘോഷത്താല്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തിലും ഏഷ്യാഭൂഖണ്ഡത്തിലും പരുന്നുകിടക്കുന്ന തുര്‍ക്കിയിലെ എല്ലാ നിസ്‌കാരപള്ളികളും ജുമാമസ്ജിദുകളും പ്രകാശമാനമായി. 1-5-2004 ശനി വൈകുന്നേരം പതിനായിരക്കണക്കിന് തുര്‍ക്കികള്‍ മഗ്‌രിബ്, ഇശാ നമസ്‌കാരത്തിനും ഖുര്‍ആന്‍ പാരായണത്തിനും ഇസ്‌ലാമിക് ഗാനങ്ങള്‍ കേള്‍ക്കുന്നതിനുമായി പള്ളികളില്‍ ഒത്തുകൂടി തുര്‍ക്കിയിലെ പതിവു പോലെ കേക്കുകള്‍ വാങ്ങി മുസ്‌ലിം കുടുംബങ്ങള്‍ പരസ്പരം കൈമാറി ആഘോഷങ്ങള്‍ തുടങ്ങി. ഇസ്തംബൂളിലെ അബൂഅയ്യൂബല്‍ അന്‍സാരി(റ)യുടെ നാമധേയത്തിലറിയപ്പെടുന്ന ജുമാമസ്ജിദില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത മൗലിദാഘോഷം നടന്നു. പ്രശസ്ത ഖുര്‍റാഉകളുടെയും ഹാഫിളുകളുടെയും ഖുര്‍ആന്‍ പാരായണവും ആമിര്‍ ആത്വിശിന്റെ മൗലിദ് ഗ്രൂപ്പിന്റെ വസീലതുന്നജാത്ത് എന്നറിയപ്പെടുന്ന മൗലിദ് പാരായണവും നടന്നു. മസ്ജിദിലെ ഇമാം നാടിനും നാട്ടുകാര്‍ക്കും പൊതുമുസ്‌ലിംകള്‍ക്കും വേണ്ട പ്രത്യേകം ദുആ നടത്തി. ചെച്‌നിയ     നഖ്ശബന്ദി, ഖാദിരി ത്വരീഖത്തിലെ സൂഫിവര്യരായിരുന്നു ചെച്‌നിയക്കാര്‍. മന്‍സൂര്‍ നഖ്ശബന്ദി, ശാമില്‍ നഖ്ശബന്ദി, ശൈഖ് ഹാജി അല്‍ ഖാദിരിയെപ്പോലുള്ള ത്വരീഖത്തിന്റെ മശാഇഖുമാരുടെ നാട്. ഇരുന്നൂറ് വര്‍ഷത്തിലധികം കാലം ദീനിന്‌വേണ്ടി തീവ്ര യുദ്ധത്തിലേര്‍പ്പെട്ടവരാണ് ചെച്‌നിയക്കാര്‍.     ലോക ഗുരു മുഹമ്മദ് നബി(സ)യുടെ തിരുജന്മ ആഘോഷത്തില്‍ വ്യാപൃതരായിരിക്കെ 2003 മെയ് 14ലെ സ്‌ഫോടനത്തില്‍ 30 ചെച്‌നിയക്കാര്‍ ശഹീദായി. ഈ സദസ്സില്‍ പതിനായിരത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. ഒരു വനിതാ മനുഷ്യബോംബ് പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചത്. മൗലീദ് സദസ് സ്‌ഫോടനത്തിന് തെരഞ്ഞെടുത്തത് മരണസംഖ്യ കൂടാനായിരുന്നു. യു.എ.ഇ     യു.എ.ഇ.യില്‍ നബി(സ)യുടെ ജന്മദിന സ്മരണ നല്ലനിലക്ക് നടത്തിവരുന്നു. കുടുംബക്കാര്‍ പരസ്പരം സന്ദര്‍ശിച്ചും അഭിവാദ്യങ്ങള്‍പ്പിച്ചുമാണ് ആഘോഷങ്ങള്‍ കൊണ്ടാടുന്നത്. സംഘടനകള്‍ മീലാദ് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തിന് അകത്തും പുറത്തുമുള്ള സാധുകള്‍ക്ക് ദാനധര്‍മങ്ങള്‍ നല്‍കിയും ജീവകാരുണ്യ സേവനങ്ങളും നടത്തും. പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രത്യേകം സദ്യകള്‍ ഒരുക്കും.      

മദ്‌റസകള്‍ നിര്‍മിച്ച അദ്ദേഹം ശാഫിഈ, ഹനഫി പണ്ഡിതന്മാരെ ഉസ്താദുമാരായി പ്രത്യേകം നിയമിച്ചിരുന്നു. കാവ്യസദസ്സുകളും ദിക്‌റ് മജ്‌ലിസുകളും പ്രവാചക പ്രകീര്‍ത്തന വേദികളും അദ്ദേഹം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം സംരംഭങ്ങളോട് മുഖം തിരിഞ്ഞുനിര്‍ക്കുന്നവരെ അദ്ദേഹം വെറുത്തിരുന്നു. ആഘോഷദിനങ്ങളില്‍ പര്‍ണശാലകള്‍ നിറഞ്ഞ് കവിയുകയും വിവിധ ദേശക്കാരായ ജനങ്ങള്‍ക്ക് പരസ്പരം സംവദിക്കാന്‍ അവസരം ഒരുങ്ങുകയും ചെയ്തു. അവിടെ വന്നുപോകുന്നവര്‍ക്ക് യാത്രാചിലവും അദ്ദേഹം നല്‍കിയിരുന്നു. മോചനം         വിദൂരരാജ്യങ്ങളിലേക്ക് നിവേദക സംഘങ്ങളെ നിയോഗിച്ചിരുന്ന അദ്ദേഹം അമുസ്‌ലിം രാഷ്ട്രങ്ങളില്‍ ബന്ദികളാക്കപ്പെട്ട മുസ്‌ലിം തടവുകാരെ മോചനദ്രവ്യം നല്‍കി സ്വതന്ത്രരാക്കുമായിരുന്നു. മോചിപ്പിക്കാന്‍ ഭരണകൂടം തയ്യാറാവാത്ത പക്ഷം രാജാവ് നല്‍കിയ സംഖ്യയും സാധനങ്ങളും തടവുകാരെ ഏല്‍പിച്ച് അവര്‍ മടങ്ങാറായിരുന്നു പതിവ്. ഹജ്ജ് യാത്ര     ഓരോ വര്‍ഷവും ഹജ്ജ് യാത്ര സംഘടിപ്പിക്കുകയും പ്രത്യേക ഫണ്ട് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഹാജിമാരുടെ സുരക്ഷക്കായി നിരീക്ഷകരെ വെക്കുകയും ഹറമുകളില്‍ വിതരണം ചെയ്യാനായി പണവും സാധനങ്ങളും ദൂതര്‍ വഴി കൊടുത്തയക്കുകയും ചെയ്തിരുന്നു. മക്കയില്‍ അദ്ദേഹം നിര്‍മിച്ച പലകെട്ടിടങ്ങളുടെയും ശേഷിപ്പുകള്‍ ഇന്നും കാണാം. അറഫാ സംഗമത്തിനെത്തുന്നവര്‍ക്കായി ജലം സസംഭരിക്കുകയും അതുവഴി ജലക്ഷാമം പരിഹരിക്കുകയും ചെയ്തു''     മുളഫര്‍ രാജാവിന്റെ നബിദിനാഘോഷം പൂര്‍ണമായി വിവരിക്കുക പ്രസാസകരമാണ്. അത്രയും വിപുലമായിരുന്നു അത്. ബഗ്ദാദ്, മൊസൂള്‍, ജസീറ, സന്‍ജാര്‍, നസ്വീബീന്‍ അനറബി നാടുകള്‍ തുടങ്ങി വിദൂര ദേശങ്ങളില്‍ വസിക്കുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ ഈ ആശോഷത്തില്‍ പങ്ക് ചേര്‍ന്നിരുന്നു. കര്‍മശാസ്ത്ര പണ്ഡിതര്‍, മതപ്രഭാഷകര്‍, ഖുര്‍ആന്‍ പണ്ഡിതര്‍, കവികള്‍ തുടങ്ങി നീണ്ട നിര തന്നെ അദ്ദേഹത്തിന്റെ സദസ്സിലുണ്ടായിരുന്നു. സവിശേഷ സമ്മേളനം       മരത്തടി കൊണ്ട് നിര്‍മിക്കപ്പെട്ട 20 ഖുബ്ബകള്‍ ഒരു വലിയ മൈതാനിയില്‍ സജ്ജീകരിക്കപ്പെടും. ഓരോ ഖുബ്ബക്കും നാലും അഞ്ചും തട്ടുകളുണ്ടായിരിക്കും. ഈ ഖുബ്ബകളിലൊന്ന് രാജാവിന്നും ബാക്കിയുള്ളവ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുമുള്ളതാണ്. ഓരോ ഖുബ്ബയും കൊടിത്തോരണങ്ങളാലും വിവിധവര്‍ണങ്ങളാലും അലങ്കരിക്കപ്പെടും. തുടര്‍ന്ന് ഓരോ ഖുബ്ബയിലും ഗായകര്‍, ചിന്തകന്മാര്‍, വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ എന്നിവര്‍ അണിനിരക്കും. ഇക്കാലയളവില്‍ ജനങ്ങളോട് തങ്ങളുടെ തൊഴില്‍ പൂര്‍ണമായി ഒഴിവാക്കി നബിദിനാഘോഷത്തില്‍ പങ്ക് കൊള്ളാന്‍ രാജാവ് കല്‍പിക്കുകയും ചെയ്തിരുന്നു. രാജാവിന്റെ കോട്ടയില്‍ നിന്നും മൈതാനത്തോട് ചേര്‍ന്ന് നില്‍കുന്ന പര്‍ണശാലവരെയാണ് ഈ ഖുബ്ബകള്‍ സ്ഥാപിക്കപ്പെട്ടിരുന്നത്. ദിനംപ്രതി അസ്ര്‍ നിസ്‌കാരാനന്തരം ഓരോ ഖുബ്ബയും അദ്ദേഹം സന്ദര്‍ശിക്കും. ഖുബ്ബകളില്‍ അരങ്ങേറുന്ന പാട്ടുകളും സാരോപദേശങ്ങളും വിചാരപ്പെടലുകളും പൊതുജനത്തോടൊപ്പം അദ്ദേഹം ശ്രവിക്കും. ഒരു പര്‍ണശാല തിരഞ്ഞെടുത്ത് അവിടെ അദ്ദേഹത്തിന് പ്രത്യേകമായി മദ്ഹുന്നബി മജ്‌ലിസും സംഘടിപ്പിക്കപ്പെടും. എല്ലാദിവസവും സുബ്ഹ് നിസ്‌കാരാനന്തരം രാജാവ് വേട്ടക്കിറങ്ങുകയും ളുഹ്‌റിന്ന് മുമ്പായി കോട്ടയില്‍ തിരിച്ചെത്തുകയും ചെയ്യും. റബീഉല്‍ അവ്വല്‍ പന്ത്രണ്ട് വരെ ഈ രീതി തുടരും. നബി(സ) ജനിച്ച ദിവസമേതെന്ന് പണ്ഡിതര്‍ക്ക് അഭിപ്രായാന്തരമുള്ളതിനാല്‍ ഒരു വര്‍ഷം റബീഉല്‍ അവ്വല്‍ എട്ടിനും അടുത്ത വര്‍ഷം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനും എന്ന ക്രമത്തിലാണ് അദ്ദേഹം മൗലിദാഘോഷം നടത്തിയിരുന്നത്. ഭക്ഷണം       മീലാദിന് രണ്ട് ദിവസം മുമ്പായി അറുക്കാനുള്ള ആട് മാട് ഒട്ടകങ്ങളെ വാദ്യഘോഷത്തിന്റെയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ വലിയൊരു മൈതാനിയിലേക്ക് കൊണ്ട് വരും. അവയെ അറുത്ത് വ്യത്യസ്ത രൂപങ്ങളിലും രുചികളിലുമുള്ള ഭക്ഷണങ്ങള്‍ തയ്യാറാക്കുകയും ചെയ്യും. മീലാദിന്റെ തലേദിവസം മഗ്‌രിബ് നമസ്‌കാരാനന്തരം പ്രകീര്‍ത്തന സദസ്സ് സംഘടിപ്പിക്കപ്പെടും. ശേഷം രാജാവും സംഘവും കോട്ടയില്‍ നിന്ന് പര്‍ണശാലയിലേക്ക് നീങ്ങിത്തുടങ്ങുകയായി. കൂറ്റന്‍ മെഴുകുതിരികള്‍ ഉപയോഗിച്ചുള്ള ഈ എഴുന്നള്ളത്ത് നയന മനോഹര കാഴ്ച തന്നെ. ഘോഷയാത്ര - സൈനിക പരേഡ്     നബിദിനത്തിന്റെ സുബ്ഹിക്ക് കോട്ടയില്‍ നിന്ന് സൂഫികളുടെ സ്ഥാനവസ്ത്രങ്ങളും സമ്മാനങ്ങളും പര്‍ണശാലകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. പതിനായിരങ്ങള്‍ അവിടെ സന്നിഹിതരായിരിക്കും. രാഷ്ട്ര തന്ത്രജ്ഝര്‍, നിയമജ്ഞാനികള്‍, മതപണ്ഡിതര്‍, രാഷ്ട്ര മേലധികാരികള്‍, പൊതുജനങ്ങള്‍..... തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നി#്‌നനുള്ളവരുടെ പ്രാതിനിധ്യം ഉണ്ടായിരിക്കും. രാജാവിനും മതപ്രഭാഷകര്‍ക്കും പ്രത്യേകപീഠങ്ങള്‍ സ്ഥാപിക്കപ്പെട്ടുണ്ടാകും. പതിനായിരങ്ങളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ പ്രവിശാലമായിരിക്കിടക്കുന്ന ആ മൈതാനിയില്‍ ഒരു വശത്ത് സൈനിക പരേഡും സംഘടിപ്പിക്കപ്പെടും. തന്റെ വിശിഷ്ട പീഠത്തില്‍ ആസനസ്ഥനായ രാജാവ് പ്രഭാഷകരെയും സൈനികരെയും ജനങ്ങളെയും വീക്ഷിച്ചുകൊണ്ടിരിക്കും.

ലോക രാജ്യങ്ങളിലെ നബിദിനാഘോഷം: നാള്‍വഴി ഏഷ്യയില്‍, യൂറോപ്പില്‍, ആഫ്രിക്കയില്‍, ആസ്‌ത്രേലിയയില്‍ അങ്ങനെ സമസ്ത ഭൂഖണ്ഡങ്ങളിലും യുഗാന്തരങ്ങളായി നിലകൊള്ളുന്നതാണ് പ്രവാചക പ്രകീര്‍ത്തനങ്ങള്‍. ഹസ്രത്ത് ആദം(അ)മിന്റെ കാലം മുതല്‍ അത് വ്യാപകമായിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ച പ്രകീര്‍ത്തനങ്ങള്‍, അതിന്റെ നിയമ സാധുതകള്‍, പുണ്യങ്ങള്‍ ഉള്‍കൊണ്ട വിശ്വാസിലേകം അതേറ്റ് പിടിച്ചു പ്രാവര്‍ത്തകമാക്കി.     വിശ്വാസിയുടെ ക്രിയശേഷി സാംശീകരിക്കുന്നതും ആത്മീയ ആരേഗ്യ പോഷണം ശക്തിപ്പെടുത്തുന്നതും പരലോകത്തേക്കൊരു പാഥേയമെന്ന നിലക്കും പുണ്യ പ്രവാചകന്റെ അപദാനങ്ങള്‍ പറയപ്പെടുന്നു. കാരുണ്യത്തിന്റെ പ്രവാചകനെ ആര്‍ക്ക് വിസ്മരിക്കാനാവും? വിശുദ്ധ മക്കയും, മദീനയും മുസ്‌ലിം ഉമ്മത്തിന്റെ ശ്രദ്ധാ കേന്ദ്രമാവുന്നതും, ലോക ഭൂപടത്തില്‍ ഇടം നേടിയതും അത് പ്രവാചകന്റെ നാടും നഗരവും, കര്‍മ്മ മണ്ഡലവും ആയതുകൊണ്ടുകൂടിയാണ്. ഇപ്പോഴും അങ്ങോട്ടുള്ള ഒഴുക്ക് ഒരു പ്രവാഹമായി തുടരുന്നു.     നബിദിനാഘോഷം, അനുബന്ധ ചടങ്ങുകളും ലോകത്തെല്ലായിടങ്ങളിലും സമാനങ്ങളാണ്. മൗലീദ് പാരായണം, പ്രകീര്‍ത്തന പ്രസംഗം, ഗാനം, ഘോഷയാത്രകള്‍, സ്വലാത്ത് മജ്‌ലിസുകള്‍, ഭക്ഷണ വിതരണം, സൗഹൃദ സംഘമങ്ങള്‍, സന്തോഷം പങ്ക് വെക്കല്‍ ദാന ധര്‍മ്മങ്ങള്‍ ദഅവത്ത്, നസ്വീഹത്ത്, തസ്‌കിയത്ത് തുടങ്ങിയവയാണവ. ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ അനേക രാജ്യങ്ങളില്‍ റബീഉല്‍ അവ്വല്‍ 12 പൊതു അവധിയാണ്. 1986 വരെ സഊദിയിലും പൊതു അവധിയായിരുന്നു. പ്രവാചക സ്‌നേഹം വിശ്വാസികളുടെ അടയാളമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍.''താങ്കളുടെ കീര്‍ത്തിയെ താങ്കള്‍ക്ക് നാം ഉയര്‍ത്തി തരികയുണ്ടായി'' (വി.ഖു. 94:4)     മുഹമ്മദ് നബി(സ)യുടെ കീര്‍ത്തി അല്ലാഹു ഉയര്‍ത്തിയതിനാല്‍ നാള്‍ക്കുനാള്‍ അത് വികസിക്കുകയാണ്. പലരുമത് അംഗീകരിക്കുന്നില്ലെങ്കിലും അതാണ് സംഭവിക്കുന്നത്. പുണ്യനബിയുടെ കീര്‍ത്തി ഭൂമിയില്‍ മാത്രമല്ല ഉപരിലോകത്തും അല്ലാഹു കീര്‍ത്തി ഉയര്‍ത്തിയിരിക്കുന്നു. മുളഫര്‍     ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം (ഹി. 362-567) മൗലിദുന്നബി ആഘോഷിച്ചിരുന്നു. ആദ്യമായി നബിദിനാഘോഷം നടത്തിയത് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ഭരണകാലത്ത് ''ഇര്‍ബില്‍'' നാട് ഭരിച്ചിരുന്ന മുളഫര്‍ അബൂ സഈദ് കുകുബുരിയായിരുന്നു. ഈ പക്ഷക്കാരാണ് പ്രാമാണിക ചരിത്ര പണ്ഡിതന്മാര്‍.     മുളഫര്‍ രാജാവിന്റെ വിപുലമായ നബിദിനാഘോഷങ്ങളുടെ അത്രപകിട്ട് ഫാത്വിമികളുടേതിന് ഉണ്ടായിരുന്നില്ല. ഫാത്വിമീ ഖലീഫമാരുടെ സ്ഥാനാരോഹണം, ജന്മദിനാഘോഷം എന്നിവക്കുള്ള പ്രാധാന്യം അവര്‍ മൗലിദുന്നബിക്ക് നല്‍കിയിരുന്നില്ല. ചരിത്രകാരന്മാര്‍ ഫാത്വിമികളുടെ മൗലിദാഘോഷം പ്രാധാന്യപൂര്‍വം രേഖപ്പെടുത്താതിരിക്കാന്‍ ഇതാവാം കാരണം. പുതുമയുടെ തുടക്കം      ആദ്യമായി മൗലിദാഘോഷം നടത്തിയ ഇര്‍ബല്‍ രാജാവ് മുളഫര്‍ അബൂസഈദ് കുകുബുരി വിപുലമായ ആഘോഷങ്ങളായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന് മുമ്പ് ഇറാഖിലെ മൗസിലില്‍ ഒരു മഹാന്‍ മൗലിദാഘോഷം നടത്തിയിരുന്നതായി ചില ചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നൂറുദ്ദീന്‍ മഹ്മൂദ് സന്‍കിയുടെ വളരെ അടുത്ത സ്‌നേഹിതനായ ശൈഖ് ഉമര്‍ മല്ലാഅ് ആയിരുന്നു ആ മഹാന്‍. ഇദ്ദേഹം തഖ്‌വയുള്ളയാളും ഔലിയാക്കളെ സേവിച്ചയാളുമായിരുന്നു.     മുളഫര്‍ രാജാ3വിന്റെ മൗലിദാഘോഷം വര്‍ണിച്ചുകൊണ്ട് ഇബ്‌നു ഖല്ലിഖാന്‍ ഇങ്ങനെ പറയുന്നു: ''മുന്‍ മാതൃകയില്ലാത്ത പല സല്‍കര്‍മങ്ങളും കാഴ്ച വെച്ച അദ്ദേഹം (മുളഫര്‍ രാജാവ്) ദാനശീലനും ദയാലുവുമായിരുന്നു. ദിനംപ്രതി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാവങ്ങള്‍ക്ക് ഭക്ഷണവിതരണം നടത്തുക അദ്ദേഹത്തിന്റെ ചര്യയായിരുന്നു. തന്റെ യാത്രകള്‍ അവസാനിപ്പിച്ച് വീട്ടില്‍ വന്ന് കയറുമ്പോഴേക്കും അദ്ദേഹത്തെ കാണാനായി നൂറുകണക്കിനാളുകള്‍ വീടിനു ചുറ്റും അണി നിരന്നിട്ടുണ്ടാവും. അവരെയെല്ലാം അദ്ദേഹം താല്‍പര്യപൂര്‍വ്വം സ്വീകരിക്കുകയും അവരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുകയും ചെയ്യുമായിരുന്നു. ആവശ്യക്കാര്‍ക്കായി ചൂടുകാലത്തും തണുപ്പുകാലത്തുമുപയോഗിക്കാന്‍ പ്രത്യേക വസ്ത്രങ്ങള്‍ അദ്ദേഹം വിതരണം ചെയ്തിരുന്നു. ചെറിയൊരു പണക്കിഴിയും നല്‍കിയിരുന്നു നാലോളം സൂഫി പര്‍ണശാലകളും തളര്‍വാത ബാധിതര്‍, അന്ധര്‍ തുടങ്ങിയവര്‍ക്കായി ആലയങ്ങളും പണികഴിപ്പിക്കുകയും അതില്‍ അവരെ താമസിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഇവയൊക്കെ സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നു മഹാന്‍. ഓരോരുത്തരുമായും ആവശ്യങ്ങള്‍ ആരായുകയും ചെയ്തിരുന്നു. അവരോടൊത്ത് സല്ലപിച്ചും തമാശ പറഞ്ഞും അവരുടെ പ്രയാസങ്ങള്‍ അകറ്റുമായിരുന്നു. വീണുകിട്ടുന്ന ശിശുക്കളെ മുലയൂട്ടി വളര്‍ത്താന്‍ പ്രത്യേകം സ്ത്രീകളെ അദ്ദേഹം ഏര്‍പ്പാട് ചെയ്തിരുന്നു. സേവനം ആതുരാലയങ്ങളില്‍ പതിവു സന്ദര്‍ശനം നടത്തിയുരന്ന അദ്ദേഹം ഓരോ രോഗികളുമായും സംവദിച്ചിരുന്നു. അതിഥി മന്ദിരങ്ങള്‍ നിര്‍മിക്കുകയും ദരിദ്ര-ധനിക പരിഗണനക്കതീതമായി ഏവര്‍ക്കും പ്രവേശനം നല്‍കുകയും ചെയ്തിരുന്നു. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ധനസഹായവും നല്‍കി വന്നു.

പിന്നീട് ഇമാം അവർകൾ ഈ രാജാവിന്റെ മൗലിദ് ആഘോഷത്തെ കുറിച്ച് ഇബ്നു കസീർ തന്റെ 'അൽബിദായത്തു വന്നിഹായ' എന്ന ചരിത്രഗ്രന്ഥത്തിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ ഉദ്ധരിക്കുന്നു. അത് നിങ്ങൾക്ക് ഏറെക്കുറെ മർഹൂം തഴവാ ഉസ്താദിന്റെ 'അൽമവാഹിബിൽ' നിന്ന് മലയാളത്തിൽ വായിക്കാവുന്നതാണ്. “മലിക്കുൽ മുളഫ്ഫർ ധീരനായൊരു രാജനാ ഇർബർ ഭരിച്ചവരാണ് വൻധർമ്മിഷ്ഠ്നാ.. മൌലിദ് കഴിക്കാൻ ഏറ്റവും ഉത്സാഹമാ മാസം റബീഉൽ അവ്വലെന്താഘോഷമാ ശൈഖ്ബ്നുദഹ്യത്തു മൌലിതൊന്ന് രചിക്കലായ് രാജാവിന്നത് കണ്ടേറ്റവും സന്തോഷമായ് സമ്മാനമായ് പൊന്നായിരം നൽകുന്നതായ് എന്നുള്ളതിബ്നുകസീർ താൻ പറയുന്നതായ്” ഇബ്നുകസീർ(റ) ഇദ്ദേഹത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയ വരികളിൽ നിന്ന്: അദ്ദേഹം റബീഉൽ അവ്വൽ മാസത്തിൽ തിരുജന്മദിനം വളരെ ഗംഭീരമായി തന്നെ ആഘോഷിക്കാറുണ്ടായിരുന്നു. അതോടൊപ്പം തന്നെ അദ്ദേഹം ഔദാര്യവാനും ധീരനും തിന്മയുടെ നാശകാരിയും ബുദ്ധിമാനും പണ്ഡിതനും നീതിമാനും ആയിരുന്നു - അല്ലാഹു അദ്ദേഹത്തിനു കരുണ ചെയ്യുകയും അദ്ദേഹത്തിന്റെ ഖബ്റിനെ സന്തോഷത്തിലാക്കുകയും ചെയ്യട്ടെ. അദ്ദേഹത്തിനു വേണ്ടി ശൈഖ് അബുൽ ഖത്താബ് ഇബ്നു ദിഹ് യ(റ) ഒരു മൗലിദ് ഗ്രന്ഥം തന്നെ രചിച്ചു കൊടുത്തിട്ടുണ്ട്. അതിന്റെ പേർ "അത്തൻവീറു ഫീ മൗലിദിൽ ബഷീറി ന്നദീർ' എന്നാകുന്നു. അതിന്റെ പേരിൽ അദ്ദേഹം ആയിരം ദീനാർ പാരിതോഷികം നൽകുകയും ചെയ്തു. (അൽ-ബിദായ:) പ്രശസ്ത ചരിത്രകാരനായ ഇബ്നു ഖല്ലികാൻ രേഖപ്പെടുത്തുന്നു: “അദ്ദേഹം സദ്ഗുണസമ്പന്നനും അങ്ങേയറ്റത്തെ താഴ്മയുള്ളവനും നല്ല അഖീദയുള്ളവനും ആന്തരികശുദ്ധിനേടിയവനും അഹ്ലുസ്സുന്നത്തി വൽ ജമാഅയോട് കടുത്ത പ്രതിപത്തി പ്രകടിപ്പിച്ചവനും ആയിരുന്നു. മുഹദ്ദിസുകളും ഫുഖഹാഉം അല്ലാതെ അദ്ദേഹത്തിന്റെ അടുക്കൽ സമയം ചിലവഴിച്ചിരുന്നില്ല.” “മുളഫറുദ്ദീൻ സ്വലാഹുദ്ദീന്റെ കൂടെ ധാരാളം യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ധീരതയും ശക്തിയും ദൃഢനിശ്ചയവും അപ്പോഴെല്ലാം അദ്ദേഹം ബോധ്യപ്പെടുത്തിയതുമാണ്.” (വഫ് യാത്തുൽ അഅ് യാൻ)

((((നല്ല ബിദ്അത്താണെന്ന വാദം കടുത്ത വിവരമില്ലായ്മയാണ്. നന്മയായുള്ളതെല്ലാം പ്രവാചകന്‍ പഠിപ്പിച്ചുതന്നിട്ടുണ്ടല്ലോ. എല്ലാ പുതു നിര്‍മിതികളും ബിദ്അത്തും ബിദ്അത്തുകളെല്ലാം വഴികേടിലുമാണ്. ആമുഖമായി ഇതു പറഞ്ഞുകൊണ്ടാണ് പ്രവാചകന്റെ ഉത്‌ബോധനവും പ്രസംഗവും ആരംഭിച്ചത്. ഇന്നും പണ്ഡിതന്മാര്‍ ഈ ചര്യ തുടര്‍ന്നുകൊണ്ടിരിക്കുന്നു. പൂര്‍വികരും ആധുനികരുമായ പണ്ഡിതന്മാര്‍ ‘നല്ല ബിദ്അത്ത്’ എന്ന വാദത്തെ ശക്തമായി നിരാകരിച്ചിട്ടുണ്ട്. ))))))) എങ്കിൽ ആ വിവരക്കേട് പറഞ്ഞത് സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാതാവ് ആയ ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി(റ) ആണ്. ഇമാം സുയൂഥി(റ) ഉദ്ധരിക്കുന്നു: കാലഘട്ടത്തിന്റെ ഹാഫിള് ശൈഖുൽ ഇസ്.ലാം അബുൽ ഫളൽ ഇബ്നു ഹജറിനോട് (സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാനമായ ഫത്.ഹുൽ ബാരിയുടെ കർത്താവ് ഇമാം അസ്ഖലാനി(റ)) മൗലിദ് ആഘോഷത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: 'മൗലിദ് ആഘോഷം എന്ന കർമ്മം ബിദ്.അത്താകുന്നു. മൂന്ന് നൂറ്റാണ്ടുകളിലെ സലഫുസ്സ്വാലിഹുകളിൽ ആരെ തൊട്ടും ഈ കർമ്മം ഉദ്ധരിക്കപ്പെട്ടിട്ടില്ല. അതോടൊപ്പം തന്നെ ഇതിൽ ധാരാളം നല്ല കാര്യങ്ങളും അതിനെതിരായ കാര്യങ്ങളും ഉൾപെട്ടിരിക്കുന്നു. അപ്പോൾ ആരെങ്കിലും നല്ല കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി, അതിനെതിരായ കാര്യങ്ങൾ എല്ലാം ഒഴിവാക്കി ആഘോഷിച്ചാൽ ഇത് നല്ല ബിദ്.അത്ത് ആയി. അല്ലെങ്കിൽ മറിച്ചും.' (അൽ ഹാവീ ലിൽ ഫതാവാ - ഇമാം സുയൂഥി(റ)) >>>>>>>>>>>>>>>>>>>>>>>>>>> (((ആധുനിക പണ്ഡിതനായ സ്വാലിഹ് ബിന്‍ അബ്ദുല്ലാ അല്‍ഫൗസാന്‍ വ്യക്തമാക്കുന്നു. ‘ബിദ്അത്ത് എന്നാല്‍ അവിശ്വാസത്തിലേക്കുള്ള തപാലാണ് (വാഹിനിയാണ്). അല്ലാഹുവോ അവന്റെ റസൂലോ നിയമമാക്കാത്തത് വര്‍ധിപ്പിക്കുകയാണത്. ബിദ്അത്താകട്ടെ വന്‍ പാപങ്ങളേക്കാള്‍ ദോഷകരമാണ്. വന്‍ പാപങ്ങള്‍ കൊണ്ട് പിശാച് സന്തോഷിക്കുന്നതിനാല്‍ അതുകൊണ്ട് (ബിദ്അത്ത്) പിശാച് സന്തോഷിക്കുന്നു. കാരണം വന്‍ പാപങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍, അത് കുറ്റകരമെന്ന് അറിയുകയും അങ്ങനെ അതില്‍ നിന്നവര്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. ബിദ്അത്തുകാരനാകട്ടെ അത് ദീനിന്റെ കാര്യമാണെന്നും അല്ലാഹുവിലേക്ക് അതിലൂടെ അടുക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നതിനാല്‍ അതില്‍ നിന്നും പശ്ചാത്തപിച്ചു മടങ്ങുന്നില്ല. (അല്‍ ഇര്‍ശാദ് ഇലാ സ്വഹീഹില്‍ ഇന്നതിഖാദ്, പേജ് 308) )))))))))))) അല്‍ഫൗസാനെ പോലുള്ള വഹാബീ പണ്ഡിതരെ വഹാബികൾക്ക് തെളിവാക്കാം. സുന്നികൾക്ക് ഇമാം ഇബ്നു ഹജറും ഇമാം സുയൂഥിയും(റ) പറഞ്ഞത് ധാരാളം മതി. റബീഉൽ അവ്വൽ മാസത്തിൽ മീലാദാഘോഷം സംഘടിപ്പിക്കുന്നതിനെ കുറിച്ചുള്ള ഒരു ചോദ്യമുണ്ട് - ശറ.ഇൽ എന്താണ് അതിന്റെ വിധി? അത് പ്രകീർത്തിക്കപ്പെടേണ്ടതാണോ അതോ ആക്ഷേപിക്കപ്പെടേണ്ടതാണോ? ഈ കർമ്മം ചെയ്യുന്നവൻ പ്രതിഫലാർഹൻ ആണോ അല്ലേ എന്ന ചോദ്യം ഉദ്ധരിച്ച് കൊണ്ട് ഇമാം സുയൂഥി(റ) മറുപടി പറയുന്നു. “ഈ വിഷയത്തിൽ എന്റെ മറുപടി ഇതാണ്. മൗലിദ് ആഘോഷത്തിന്റെ അടിസ്ഥാനം എന്നാൽ ജനങ്ങൾ ഒരുമിച്ചു കൂടലും വിശുദ്ധ ഖുർ.ആനിൽ നിന്ന് സാധ്യമായതും തിരുനബി(സ)യുടെ ജനനത്തോടനുബന്ധിച്ച് വന്ന രിവായത്തുകളും സംഭവങ്ങളും പാരായണം ചെയ്യലും പിന്നീട് ഒന്നിച്ച് ഭക്ഷണം കഴിച്ച് പിരിയലും ആണല്ലോ. ഇതിൽ കൂടുതൽ ഒന്നും അല്ലാത്ത നിലക്ക് അത് ഒരു നല്ല ബിദ്.അത്താകുന്നു. തിരുനബി(സ)യുടെ ജനനത്തിൽ സന്തോഷിക്കലും ആനന്ദം പ്രകടിപ്പിക്കലും അവിടുത്തെ സ്ഥാനത്തെ ബഹുമാനിക്കലും എല്ലാം ഉള്ളതിനാൽ ഈ പ്രവൃത്തി ചെയ്യുന്നവർക്ക് പ്രതിഫലം ലഭിക്കുന്നതാകുന്നു. ഈ നടപടി ആദ്യമായി ആരംഭിച്ചത് ഇർബിൽ ദേശത്തെ (ഇന്നത്തെ ഇറാഖിലെ മൂസലിനോട് തൊട്ടു കിടക്കുന്ന പ്രദേശം, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ആഭ്യന്തര സംഘർഷത്തിന്റെ ഫലമായി ഇർബിൽ പട്ടണത്തിനു പുറത്ത് ഒരു അഭയാർഥി കേമ്പ് രൂപപ്പെട്ടിട്ടുണ്ട്) ഭരണാധികാരിയായിരുന്ന മുളഫർ രാജാവ് എന്നറിയപ്പെടുന്ന അബൂസഈദ് കുവ്കുബൂരി ബിന്‍ സൈനിദ്ദീൻ അലിയ്യ് ബിന്‍ ബുക്തികീനി (റ) എന്ന ആദരണീയനും ബഹുമാന്യനുമായ ഭരണാധികാരിയായിരുന്നു. അദ്ദേഹം പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഖാസ്.യൂൻ മലയുടെ അടിവാരത്തിൽ പ്രശസ്തമായ മുളഫരി മസ്ജിദ് നിർമ്മിച്ചത് അദ്ദേഹമാണ്.”

നബി(സ)യുടെ മൗലീദിന് പുറമെ, അലി(റ), ഫാത്വിമ(റ), ഹസന്‍(റ), ഹുസൈന്‍(റ), ഖലീഫതുല്‍ ഹാളിര്‍ മുതലായവരുടെ പേരിലും മൗലീദ് ആഘോഷിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. (ബിദായ വന്നിഹായ 9:6) ))) നുബാത്തിയ ഖുതുബയിൽ മൗലിദിനെ കുറിച്ച് പരാമർശം ഇല്ല എന്നതു കൊണ്ട് മീലാദ് ആഘോഷം ബിദ്.അത്താകുന്നു എന്ന കണ്ടുപിടുത്തം ബഹുരസമാണ്. ദീനിൽ ഉള്ള പല കാര്യങളും ആ ഖുത്തുബയിൽ പറയുന്നില്ല എന്നത് കൊണ്ട് അതെല്ലാം ബിദ്.അത്ത് ആകുമോ? അൽ ബിദായത്തു വന്നിഹായയിൽ ആറാം വാള്യത്തിലോ ഒമ്പതാം വാള്യത്തിലോ ഹിജ്‌റ 361-ലെ സംഭവങൾ പറയുന്നിടത്തോ ഇങനെ ഒരു സംഗതി പോലും ഇല്ല. ഉണ്ടെങ്കിൽ അറബി ഇബാറത്ത് സഹിതം കൊണ്ട് വരിക. >>>>>>>>>>>>>>>>>>>>>>>>>>> )))ഇമാം അബ്ദുഹഫ്‌സ് താജുദ്ദീന്‍ ഉമര്‍ ബിന്‍ അലി(റ) (ഫാകിഹാനി) പറയുന്നു: ”തീര്‍ച്ചയായും അത് (നബിദിനാഘോഷം) ഖുര്‍ആനിലോ സുന്നത്തിലോ സലഫുസ്സ്വാലിഹീങ്ങളുടെ പ്രവര്‍ത്തനങ്ങളിലോ ശ്രേഷ്ഠമാക്കപ്പെട്ട നൂറ്റാണ്ടുകളിലോ അടിസ്ഥാനമില്ലാത്ത ബിദ്അത്താണ് ഹിജ്‌റ നാലാം നൂറ്റാണ്ടിന് ശേഷം ഏറെ വൈകി ശീഅകളായ ഫാത്വിമിയാക്കള്‍ പുതുതായി നിര്‍മിച്ചതാണിത്. (അല്‍മൗരിദ് ഫീ അമലില്‍ മൗലീദ്) ))))) “ഹിജ്‌റ നാലാം നൂറ്റാണ്ടിന് ശേഷം ഏറെ വൈകി ശീഅകളായ ഫാത്വിമിയാക്കള്‍ പുതുതായി നിര്‍മിച്ചതാണിത്” ഇങനെ അല്‍മൗരിദ് ഫീ അമലില്‍ മൗലീ ദിൽ ഇല്ല. ഉണ്ടെങ്കിൽ അറബി ഇബാറത്ത് കൊണ്ട് വരണം. വെറുതെ പച്ചക്കള്ളം പ്രചരിപ്പിക്കരുത്. ഇനി ശിയാക്കൾ ചെയ്യുന്നുണ്ടോ ഇല്ലേ എന്നതല്ല സുന്നികൾ നോക്കുന്നത്. അഹ്.ലുസ്സുന്നയുടെ ഇമാമുമാർ, ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി(റ) അടക്കം പ്രസ്തുത പ്രവർത്തനം നല്ല ബിദ്.അത്ത് ആണ് എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ സുന്നികൾക്ക് അതു മതി. >>>>>>>>>>>>>>>>>>>>>>>>>>> (((((ഇമാം ഫാകിഹാനിയുടെ വാക്കുകള്‍ സുയൂത്വി ഉദ്ധരിക്കുന്നു: ”വിശുദ്ധ ഖുര്‍ആനിലോ സുന്നത്തിലോ ഈ മൗലീദിന് ഒരടിസ്ഥാനവും ഞാന്‍ കാണുന്നില്ല. പൂര്‍വികരുടെ ചര്യ മുറുകെ പിടിച്ച മാതൃകായോഗ്യരായ ഉമ്മത്തിലെ ഒരു പണ്ഡിതനില്‍ നിന്നും അത് ഉദ്ധരിക്കപ്പെടുന്നില്ല. എന്നാല്‍ അത് ബിദ്അത്താകുന്നു. തോന്നിവാസികളും ആഭാസകരുമായ ആളുകളാണ് അത് പുതുതായി നിര്‍മിച്ചത്. തീറ്റപ്രിയര്‍ അത് കാര്യമായി ഏറ്റെടുത്തു. (അല്‍ഹാവീ ലില്‍ ഫതാവാ))))) ഇമാം ഫാകിഹാനിയുടെ വാക്കുകള്‍ ഇമാം സുയൂത്വി ഉദ്ധരിച്ചു കൊണ്ട് അതിനു മറുപടിയും പറയുന്നുണ്ട്. അതെല്ലാം മറച്ചു പിടിച്ചു കൊണ്ട് വായനക്കാരെ വഞ്ചിക്കുകയാണ് ഈ മൗലവി ചെയ്യുന്നത്. >>>>>>>>>>>>>>>>>>>>>>>>>>> ((((ഫത്ഹുല്‍ മുഈന്റെ ഹാശിയയായ ഇആനതുത്വലിബീനില്‍ ഇതിന്റെ ആരംഭം ആറാം നൂറ്റാണ്ടിലാണെന്ന് വ്യക്തമായിട്ടുണ്ട്. ”രാജാക്കന്മാരില്‍ നിന്ന് ആദ്യമായി മൗലിദ് ആരംഭിച്ചത് അബൂസഈദ് എന്നറിയപ്പെടുന്ന മുദ്വഫര്‍ രാജാവാണ്. ഇര്‍ബല്‍ രാജാവായിരുന്നു അദ്ദേഹം. അക്കാലത്ത് ഹാഫിളുബ്‌നു ദഹിയ്യത്ത് എന്നു പേരായ പണ്ഡിതന്‍ ‘അത്തവീര്‍ ഫീ മൗലിദില്‍ ബശീറന്നദീര്‍’ എന്ന കൃതി രചിക്കുകയും മുദ്വഫര്‍ രാജാവ് അദ്ദേഹത്തിന് ആയിരം ദീനാര്‍ സമ്മാനമായി നല്കുകയും ചെയ്തു. (ഇആനതു.. 3/348) മുദ്വഫര്‍ രാജാവ് ഹിജ്‌റ 630 ല്‍ ഉകാരാജ്യത്ത് ഫ്രഞ്ചുകാരുടെ തടവു പുള്ളിയായി മരിക്കുന്നതുവരെ ഈ സമ്പ്രദായം അദ്ദേഹം നടപ്പിലാക്കി എന്ന് മേല്‍ ഗ്രന്ഥത്തില്‍ തന്നെ സയ്യാദുല്‍ ബകരി വ്യക്തമാക്കുന്നു. )))) മുളഫർ രാജാവ് ആരുടെയും തടവു പുള്ളിയായിരുന്നില്ല. ഹിജ്.റ അറുന്നൂറ്റി മുപ്പതിൽ തന്റെ അധികാര പരിധിയിലുള്ള രാജ്യത്ത് തന്റെ വീട്ടിൽ വെച്ചാണ് അദ്ദേഹം വഫാത്താകുന്നത്. സ്വലാഹുദ്ദീൻ അയ്യൂബി(റ)യുടെ സഹോദരീ ഭർത്താവായ ഈ നല്ല രാജാവിനെ കുറിച്ച് ചരിത്രവിരുദ്ധമായ കാര്യങൽ പ്രചരിപ്പിക്കുകയോ? ഇആനത്തിൽ മൗലിദിനെ മഹത്വവൽക്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. മുളഫർ രാജാവിനെ കുറിച്ച് ഈ ലേഖനത്തിൽ പറഞ്ഞ കാര്യങൾ ഇആനത്തിൽ ഉണ്ടെങ്കിൽ അതിന്റെ അറബി ഇബാറത്ത് കൊണ്ട് വരിക. അപ്പോൾ കാണാം എഴുത്തുകാരന്റെ പച്ചക്കള്ളം പറഞ്ഞു പരത്തുന്ന അടവ്. മുളഫർ രാജാവ് ആണ് ഇത് തുടങിയത് എന്നു ഇവിടെ പറയുന്നു. അപ്പോൾ നേരത്തെ, ശിയാക്കൾ ആണ് തുടങിയത് എന്നു പറഞ്ഞത് എന്ത് ചെയ്യും??? >>>>>>>>>>>>>>>>>>>>>>>>>>> (((ഈ ആഘോഷത്തിന് പറയുന്ന ന്യായീകരണങ്ങളെല്ലാം അബദ്ധങ്ങളും അര്‍ധസത്യം ഉള്‍പ്പെടുന്നവയുമാണ്. കേവലം അനുമാനങ്ങളും ഊഹങ്ങളും മാത്രമാണ്. പൂര്‍വികരും അത് ആഘോഷിക്കാതിരിക്കുന്നത് തന്നെ തെളിവുകളുടെ ദുര്‍ബലതകളും ന്യൂനതകളും വ്യക്തമാക്കുന്നു. )))))))) നബിദിന വിരോധികൾക്ക് ആകെ പച്ചക്കള്ളങളും അർദ്ധസത്യങളും മാത്രമേ എഴുന്നെള്ളിക്കാൻ ഉള്ളൂ എന്നു ഈ ലേഖനം തന്നെ സാക്ഷി. >>>>>>>>>>>>>>>>>>>>>>>>>>>

മീലാദ് ആഘോഷം പ്രവാചകചര്യക്ക് അനുസൃതം (((മൗലീദ് എന്ന വാക്കിന് ജനിച്ച സ്ഥലം, ജനിച്ച ദിവസം മുതലായ വിവിധ ഭാഷാര്‍ഥങ്ങളുണ്ട്. റബീഉല്‍ അവ്വലില്‍ നബി(സ)യുടെ ജന്മദിനമെന്ന പേരില്‍ സമൂഹത്തില്‍ നടക്കുന്ന അനാചാരങ്ങള്‍ മീലാദ് ആഘോഷം എന്നാണ് അറിയപ്പെടുന്നത്. പുണ്യമാണെന്ന ധാരണയോടെ വിവിധങ്ങളായ അനാചാരങ്ങള്‍ ഇതിന്റെ പേരില്‍ സമൂഹത്തില്‍ നിലനില്ക്കുന്നു. )))) നബി(സ)യുടെ തിരുജന്മത്തെ അനുസ്മരിച്ചു കൊണ്ട് നടത്തപ്പെടുന്ന ദീനിൽ അടിസ്ഥാനമുള്ള പുണ്യകർമ്മങ്ങളെ പൊതുവെ വ്യവഹരിക്കപ്പെടുന്ന പദാവലികളിൽ പെട്ടതാണ് നബിദിനാഘോഷം, മീലാദാഘോഷം, ഇഹ്തിഫാൽ മൗലിദിന്നബിയ്യ് എന്നിവയെല്ലാം. നബിദിനാഘോഷ വിരോധികളുടെ ഒരു തന്ത്രമാണ് നബിദിനാഘോഷത്തെ ഒരു നിയതമായ ഇബാദത്ത് എന്ന നിലയിൽ അവതരിപ്പിക്കൽ. സത്യത്തിൽ ഒരു പ്രത്യേക ചട്ടക്കൂടോ ഘടനയോ നിയമാവലികളോ ഉള്ള ഒരു കർമ്മമേ അല്ല നബിദിനാഘോഷം. നബിദിനാഘോഷത്തിൽ വിശ്വാസികൾ അനുഷ്ടിച്ചു വരുന്ന കർമ്മങ്ങളാകട്ടെ പരിശുദ്ധ പ്രമാണങ്ങളാൽ സ്ഥിരീകരിക്കപ്പെട്ട പുണ്യകർമ്മങ്ങളും. സൃഷ്ടിപ്പിൽ എല്ലാ പ്രവാചകന്മാരേക്കാളും മുൻകടന്ന മുഹമ്മദ് മുസ്ഥഫാ നബി(സ) നുബുവ്വത്ത് ദൗത്യവുമായി ഭൂലോകത്തേക്ക് പ്രവേശിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചു കൊണ്ടുള്ള എല്ലാ പുണ്യകർമ്മങ്ങൾക്കും പൊതുവെ പറയുന്ന പേരു മാത്രമാണ് ആ പദങ്ങൾ. സന്തോഷ പ്രകടനം, മദ്.ഹ് പാരായണം, അന്നദാനം തുടങി എല്ലാ കർമ്മങൾക്കും ദീനിൽ അടിസ്ഥാനമുണ്ട്. എന്നിട്ടും നബിദിനാഘോഷത്തെ ബിദ്അത്ത് എന്നു വിശേഷിപ്പിക്കുന്നത് തികഞ്ഞ അസംബന്ധം തന്നെ. >>>>>>>>>>>>>>>>>>>>>>>>>>> (((നബി(സ) തന്റെയോ മുന്‍കാല പ്രവാചകന്മാരുടെയോ ജന്മദിനം ആഘോഷിക്കുകയോ നിര്‍ദേശിക്കുകയോ സൂചന നല്കല്‍ പോലുമോ ചെയ്തിട്ടില്ല. നബി(സ)യുടെ വിയോഗത്തിന് ശേഷം ദീര്‍ഘകാലം ജീവിച്ച ആഇശ(റ), ഉമ്മുസലമ(റ) ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ മാതാക്കളും നബി(സ)യുടെ ജന്മദിനത്തിന് എന്തെങ്കിലും പ്രാധാന്യം കല്‍പിച്ചിട്ടില്ല. ഖുലഫാഉര്‍റാശിദുകളാരും പ്രവാചകന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. ഹിജ്‌റ നൂറ് വര്‍ഷം വരെ ജീവിച്ച സ്വഹാബിമാരുണ്ടായിട്ടും അവരാരും ഇത് ചെയ്തിട്ടില്ല. ഉത്തമ നൂറ്റാണ്ടിലുള്ള ഒരാളില്‍ നിന്നും ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. മദ്ഹബിന്റെ ഇമാമുകളാരും പ്രവാചക ജന്മദിനം ആഘോഷിച്ചതിന് തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കുന്നില്ല. )))) ഇതൊന്നും തന്നെ ഒരു കാര്യം ബിദ്.അത്താകാൻ മാനദണ്ഡമല്ല. ദീനിൽ വിവരമില്ലാത്തവർ ദീൻ പറയാൻ നിൽക്കരുത്. നബിയുടെയോ സ്വഹാബത്തിന്റെയോ അഇമ്മത്തിന്റെയോ കാലത്ത് ഇല്ലാത്ത പലതും ഇന്ന് ദീനിന്റെ പേരിൽ മുസ്.ലിംകൾ നടത്തി വരുന്നുണ്ട്. ജമാഅത്തെ ഇസ്.ലാമി, കെ എൻ എം തുടങിയ സംഘടനകൾ ഇസ്.ലാമിന്റെ പേരിൽ രൂപീകരിച്ചത് തന്നെ ഒന്നാന്തരം ഉദാഹരണം. ഹിജ്.റ മുന്നൂറിനു ശേഷം ഉണ്ടായ നബിദിനാഘോഷത്തിനെതിരെ പടവാളെടുക്കുന്നവർ ആദ്യം ഹിജ്.റ ആയിരത്തിമുന്നൂറിനു ശേഷം ഉടലെടുത്ത ഇത്തരം സംഘടനകളെ പിരിച്ചു വിടട്ടെ .. യഥാർഥത്തിൽ ബിദ്അത്ത് എന്നത് ഇമാം ഷാഫി(റ) വിവരിച്ചിട്ടുണ്ട്. "ഇമാം ഷാഫി(റ)പറഞ്ഞു: പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്: കിതാബ്, സുന്നത്, അസര്, ഇജ്മാ'അ തുടങ്ങിയ പ്രമാണങ്ങൾക്ക് വിരുദ്ധമായത്. ഇതാകുന്നു പിഴച്ച ബിദ്അത്ത്. രണ്ട്: മേൽ പറഞ്ഞ പ്രമാണങ്ങൾക്ക് വിരുദ്ധമാകാത്ത നിലയിൽ പുതുതായി ഉണ്ടായ നല്ല കാര്യങ്ങൾ. ഇവ ആക്ഷേപാർഹമല്ലാത്ത പുതിയ കാര്യങ്ങൾ ആകുന്നു”. (അഥവാ നല്ല ബിദ്അത്ത്) - (ഫതാവാ സുയൂഥി 1/192) പിഴച്ച ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു: ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254) ‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ (പിഴച്ച ബിദ്അത്താകുന്നു(‘. ഇനി വിമർശകർ നബിദിനാഘോഷത്തിൽ നടക്കുന്ന ഏതു പുണ്യകർമ്മമാണ് ഈ നിർവചനത്തിനു വിരുദ്ധമായത് അഥവാ, ദീനിലെ പ്രമാണങളിൽ അടിസ്ഥാനമില്ലാത്തത് എന്നു വ്യക്തമാക്കണം. മദ്.ഹബിന്റെ ഇമാമുകളെ കൂട്ടു പിടിച്ചല്ലോ? അപ്പോൾ മദ്.ഹബ് എന്നു മുതലാണ് വിമർശകർക്ക് ബിദ്.അത്ത് അല്ലാതായത്? ഏത് മാനദണ്ഡപ്രകാരം? >>>>>>>>>>>>>>>>>>>>>>>>>>> (((ഹിജ്‌റ 335-ല്‍ ജനിച്ച ഇബ്‌നുബാത്തതുല്‍ ഫാറഖിയുടെ (സുന്നി പാരമ്പര്യ പള്ളികളില്‍ വെള്ളിയാഴ്ച പാരായണം ചെയ്യുന്ന) ഖുത്ബ സമാഹാരത്തില്‍ പോലും മൗലീദിനെ സംബന്ധിച്ച് പ്രസ്താവിക്കുന്നില്ല. ഹിജ്‌റ 4-ാം നൂറ്റാണ്ടില്‍, ശീഅകളിലെ ഫാത്വിമിയ്യ, ഉബൈദിയ്യ എന്നീ വിഭാഗങ്ങളാണ് ഈ അനാചാരത്തിന്റെ തുടക്കക്കാര്‍. മൊറോക്കോയില്‍ നിന്നും ഹിജ്‌റ 361-ല്‍ ഈജിപ്തില്‍ വന്ന് ആ വര്‍ഷം തന്നെ മരണമടഞ്ഞ മുഇസ്സുലീദീനില്ലാ അല്‍ ഉബൈദിയാണ് ഈ ബിദ്അത്തിന് തുടക്കം കുറിച്ചത് എന്ന് ഇബ്‌നുകസീര്‍(റ) അല്‍ബിദായ വന്നിഹായയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മമ്പുറം മൗലിദ് & സയ്യിദ് ഫള്ൽ തങ്ങളുടെ റാത്തീബ് യഥാർതത്തിൽ ഇത് ഫള്ൽ പൂക്കോയ തങ്ങൾ രചിച്ചതാണ്. വളപ്പിൽ ഉസ്താദ് ചെറിയ മാറ്റങ്ങൾ വരുത്തി ഇറക്കിയതാണ്. കൊടുവായൂർ അലവീ തങ്ങളുടെ പേരിൽ പ്രചരിക്കുന്നത് തെറ്റാണ്. അവരുടേത് പകർത്തി എഴുത്ത് മാത്രമാണ് ഇതിൽ കൊടിത്തിരിക്കുന്ന അവസാനത്തെ ബൈത്ത് മമ്പുറം തങ്ങളെക്കുറിച്ച് ഉമർ ഖാളി(റ) രചിച്ച മർസിയത്ത് ആണ് Read more https://t.me/moulidstudy/1742

തന്റെ പിതാവായ ശൈഖ് സുലൈമാനുൽ ഖാഹിരി (റ) യെ തൊട്ട് അവർ മക്കയിൽ അഗ്നിബാധ ഉണ്ടായപ്പോൾ താൻ വുളു എടുക്കുന്ന വെള്ളം കൊണ്ട് അത് അണച്ചതായും, (نجل الولي سليمان الذي بوضو * ء نار مكة اطفا صدقة الله) തന്റെ ഗുരുവായ ശൈഖ് മഖ്ദൂം ചിന്ന നൈനാ ലബ്ബൈ ആലിം സാഹിബ് (റ) എന്നവരെ തൊട്ട് അവർ ബഹ്‌റിൽ മുസ്വല്ല വിരിച്ച് നിസ്‌കരിച്ചവരാണെന്നും അവരുടെ മനാഖിബുകളിൽ കാണുന്നു. (فذاك تلميذ حبر * مخدوم شنينا ذخري * شيخ المشائخ فخري * صاحب عجب نظام باسط سجادة في * ماء بليل بروف * فيها يصلي بصنف * طوعات باري الغمام) മീസാനും അജ്‌നാസും രചിച്ചവരും മഹാ പണ്ഡിതനുമായ ശൈഖ്‌ മുഹമ്മദ്‌ ലബ്ബൈ ആലിം (റ) എന്നവർ അവിടുത്തെ മകനാണെന്ന് മുകളിൽ പറഞ്ഞുവല്ലോ. അതീവ ഭക്തകളായിരുന്ന അഞ്ച്‌ പെൺമക്കളാണ്‌ മഹാനവർകൾക്ക്‌ ഉണ്ടായിരുന്നത്‌. അവരിൽ ഖദീജ എന്നവർ വലിയ കശ്ഫ്‌ കറാമത്തുകൾ ഉടയവരായിരുന്നു. ഇമാം ഗസാലി(റ)യുടെ സുബ്‌ഹാന മൗലിദിനു തെന്നിന്ത്യയിൽ പ്രചാരം നൽകിയത്‌ ശൈഖ്‌ സദഖത്തുല്ലാഹിൽ ഖാഹിരി (റ) ആണെന്ന് പറയപ്പെടുന്നു. മുഹ്‌യിദ്ധീൻ മൗലിദ് രചിച്ച മഹാനായ ശൈഖ് മഹ്‌മൂദ്‌ ത്വീബി അൽ ഖാഹിരി (റ) അവർകൾ അവിടുത്തെ ശിഷ്യനാണ്‌. ശൈഖവർകളുടെ മദ്‌ഹും രചിച്ചിട്ടുണ്ട്‌. കായൽ പട്ടണം അല്ലാമാ മുഹമ്മദ്‌ സദഖത്തുല്ലാഹ്‌ ബിൻ അല്ലാമാ മുഹമ്മദ്‌ ലബ്ബൈ (റ) അവർകൾ نفحة صمدية في منقبة صدقية എന്ന പേരിൽ ശൈഖവർകളുടെ മൗലിദ്‌ രചിച്ചിട്ടുണ്ട്‌. അല്ലാമാ സഈദ്‌ അലി (റ) അവർകൾ രചിച്ച "ഇൻ അഖ്ബലത് ഫീ സമാനീ" എന്ന് തുടങ്ങുന്ന മദ്ഹ് കാവ്യവും പ്രസിദ്ധമാണ്. (ان اقبلت في زماني رحمة الله * لأهلها فحقيق صدقة الله) ഹി. 1115 സഫർ 5 ന്‌ കീളക്കരയിൽ മഹാൻ വഫാത്തായി. മുകളിൽ പരാമർശിച്ച കീളക്കര കരിങ്കൽപള്ളിയുടെ ചാരത്താണ് മസാർ. വഫാത്ത്‌ അറിഞ്ഞപ്പോൾ സുൽത്താൻ ഔറംഗസീബ്‌ തന്റെ പ്രതിനിധിയെ അയക്കുകയും മസാർ പണിയുവാൻ കൽപ്പിക്കുകയും ചെയ്തിരുന്നു. പ്രസിദ്ധമായ ഏർവാടിയിൽ നിന്നും 10 കി. മീറ്ററിൽ താഴെ മാത്രം ദൂരമുള്ള അറിയപ്പെട്ട സിയാറത്ത് കേന്ദ്രമായ കീളക്കര തമിഴ്‌നാടിന്റെ കിഴക്കൻ തീരത്ത്‌ ബംഗാൾ ഉൾക്കടലിന്റെ കരയിലാണ്‌. അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ, അവരുടെയും അവരുടെ പൂർവ്വീകരുടെയും ഗുരുവരന്മാരുടെയും ഹഖ്‌ കൊണ്ട്‌ നമ്മെ വിജയികളിൽ പെടുത്തട്ടെ ആമീൻ.

മീകാഈൽ (അ) എന്ന മലക്ക് മഹാനവർകളെ കാണാൻ വന്നു എന്ന് പറയുമ്പോൾ അതിശയോക്തി കാണുന്നവരുണ്ടാകും. അതിൽ ദീനിന്റെ പ്രമാണങ്ങൾക്ക് വിരുദ്ധമായതോ അസംഭവ്യമായതോ ആയ ഒന്നുമില്ല. ഇസ്‌ലാമിക ചരിത്രത്തിൽ അതിന് നിരവധി ഉദാഹരണങ്ങൾ കാണാവുന്നതാണ്. "ഐഹിക ലോകത്തും പരലോകത്തും ഞങ്ങൾ നിങ്ങളുടെ മിത്രങ്ങളാകുന്നു" എന്ന് മലക്കുകൾ സദ്‌വൃത്തരായ ആളുകളെ സുവിശേഷമറിയിക്കുമെന്ന് വിശുദ്ധ ഖുർആൻ തന്നെ പറയുന്നുണ്ടല്ലോ. (ഫുസ്സിലത്ത്: 30, 31) നാഗൂരിൽ സിയാറത്തിന് പോയപ്പോൾ അവിടെ ദീനിന് നിരക്കാത്ത പല സംഗതികളും കാണുകയും അതിനെ മഹാനവർകൾ തടയുകയും ചെയ്ത ചരിത്രം പ്രസിദ്ധമാണ്. സയ്യിദ് ശാഹുൽ ഹമീദ് (റ) തങ്ങളെ മഹാൻ സ്വപ്നത്തിൽ കാണുകയും തങ്ങളുടെ മഖാമിൽ ദീനിന്റെ അന്തഃസത്തക്ക് നിരക്കാത്ത ചില കാര്യങ്ങൾ നടക്കുന്നതിനെ പറ്റിയുള്ള വിഷമം പറയുകയും ചെയ്തുവെന്നും അപ്പോൾ "ഞങ്ങൾ ഇപ്പോൾ തക്‌ലീഫിന്റെ ലോകത്ത് അല്ല ഉള്ളത്. ജീവിച്ചിരിക്കുന്ന നിങ്ങളാണ് ഭൂമിയിൽ ദീൻ നടത്തേണ്ടത്. ദീനിന് നിരക്കാത്തത് കണ്ടാൽ അത് തടയേണ്ടത് നിങ്ങളുടെ കടമയാണ്" എന്നിങ്ങനെ സയ്യിദ് ശാഹുൽ ഹമീദ് (റ) തങ്ങൾ മഹാനവർകളോട് പറഞ്ഞതായും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഔലിയാക്കളുടെ മഖാമുകളിൽ ദീനിനു നിരക്കാത്ത സംഗതികൾ ചെയ്യുന്നത് അവർ ഇഷ്ടപ്പെടുകയില്ല എന്ന് മഹാന്മാർ ഉണർത്താറുള്ള സംഗതിയാണല്ലോ. പുകയില ഉപയോഗത്തിന്‌ ശൈഖവർകൾ എതിരായിരുന്നുവെന്നും മുസ്ലിം രാജ്യങ്ങളിൽ പുകയില നിരോധിക്കണമെന്ന് ഉസ്മാനിയ ഖലീഫ സുൽത്താൻ മുറാദിനോട്‌ മഹാൻ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും ചരിത്രത്തിൽ കാണുന്നു. ഇന്ത്യാ ചരിത്രത്തിലെ നിസ്തുല ഭരണാധികാരി സുൽത്താൻ അബുൽ മുളഫ്ഫർ മുഹ്‌യിദ്ധീൻ മുഹമ്മദ് ഔറംഗസീബ് ആലംഗീർ (റ) പണ്ഡിതനും നീതിമാനും ഉലമാക്കളെ ഏറെ ആദരിച്ചിരുന്നവരുമാണ്‌. ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി(റ) അദ്ദേഹത്തിന്റെ സമകാലികനായിരുന്നു. ഔറംഗസീബിനെ കാണുവാൻ മഹാൻ ഒരിക്കലും രാജസദസ്സിലേക്ക്‌ പോയിരുന്നില്ല. ഡൽഹി ജുമാ മസ്ജിദിൽ വെച്ചാണ്‌ ആദ്യമായി കണ്ടു മുട്ടിയത്‌. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മദ്രസകൾ സ്ഥാപിക്കുവാൻ സ്മര്യപുരുഷൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയുണ്ടായി. ഔറംഗസീബ് ശൈഖവർകളെ തന്റെ ഗവർണർ ആവാൻ ക്ഷണിച്ചിരുന്നു. എന്നാൽ ഇൽമിലും ഇബാദത്തിലുമായി മുഴുകിയിരുന്ന ശൈഖവർകൾ സ്നേഹപൂർവ്വം അത് നിരസിക്കുകയും തന്റെ പ്രതിനിധിയായി സീതക്കാതി മരക്കാർ എന്ന സുഹൃത്തിനെ നിർദേശിക്കുകയും ചെയ്തു. അദ്ധേഹം സുൽത്താന് കീഴിൽ ബംഗാൾ ഗവർണർ ആയിരുന്നു. കീളക്കരയിലെ പ്രസിദ്ധമായ കരിങ്കൽ പള്ളി പണിതത് സീതക്കാതി മരക്കാർ ആണ്. പള്ളിയുടെ മുറ്റത്താണ്‌ സീതക്കാതി മരക്കാരുടെ ഖബ്‌ർ. കീളക്കരയിൽ ധാരാളം മഖാമുകളുണ്ട്‌. ശൈഖ്‌ സദഖത്തുല്ലാഹ്‌ (റ) വിന്റെ ഗുരുവായ മഖ്ദൂം ചിന്ന നൈനാ ലബ്ബൈ ആലിം സാഹിബ്‌ (റ) വിന്റെ മഖാം, ശൈഖ്‌ സദഖത്തുല്ലാഹിൽ ഖാഹിരി (റ) വും കുടുംബവും, സയ്യിദ്‌ മുഹമ്മദ്‌ (റ) എന്ന ഏർവാടി ശൈഖിന്റെ സഹോദരന്റെ മഖാം, ഏർവാടി ശൈഖിനോടൊപ്പം ശഹീദായ18 യുവ ശുഹദാക്കളുടെ മഖാം, അറൂസിയ്യഃ മദ്രസയോട്‌ ചേർന്നുള്ള മഖാം, പല്ലക്ക്‌ വലി മഖാം, 40 അടി ദർഗ്ഗ തുടങ്ങി ഇവിടെ നൂറ്റാണ്ടുകളായി ജീവിച്ച്‌ മണ്മറഞ്ഞ ധാരാളം സ്വാലിഹീങ്ങളുടെയും വിശ്വാസികളുടെയും മഖാമുകൾ / ഖബ്‌റുകൾ ഇവിടെ കാണുന്നു. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) വിനെ ഏറെ സ്നേഹിച്ച ശൈഖ്‌ സദഖത്തുല്ലാഹിൽ ഖാഹിരി (റ) ബാഗ്ദാദിൽ പോയി സിയാറത്ത് ചെയ്യാൻ കഴിയാതെ പോവുകയും എന്നാൽ സ്വപ്നത്തിൽ മഹാനെ ദർശിക്കുകയും ചെയ്തു. അതിനെ പറ്റിയാണ് ഖുതുബിയ്യത്തിൽ يزوره كل مشتاق ولكنه * في بيته قد يلاقي محيي الدين എന്ന് പരാമർശിച്ചത്. അല്ലാഹു എന്ന ജലാലത്തിന്റെ ഇസ്‌മിനെ ആദരപൂർവം ഘനപ്പിച്ച് ഉച്ചരിക്കുകയാണല്ലോ (തഫ്‌ഖീം ) ഖിറാഅത്തിൽ ഉള്ള പൊതുവായ രീതി. അനറബികളാവുമ്പോൾ ഈ ഘനപ്പിക്കൽ കാരണം പലപ്പോഴും അക്ഷരം മാറിപ്പോവുന്നു എന്നും അതിനാൽ തഫ്‌ഖീം ശരിക്ക് അറിയാത്തവർ തർഖീഖ് ആയി മാത്രമേ ഉച്ചരിക്കാവൂ ഇന്നും മഹാനവർകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ വിഷയത്തിൽ ഉള്ള മഹാന്റെ കാഴ്ച്ചപ്പാട് ഈ വരികളിൽ കാണാം. و بعد فتصحيح الجلالة واجب * على كل ذي عقل فخذه لتعملا فإخلاص اسم الله من كل شائب * و قلب و اخلال به فرض اعتلا فشا في لسان الخلق لفظ جلالة * مشوبا بضاد او بظاء تخللا بوهم و ظن بل بجهل مركب * على انه التفخيم غروا به ابتلا ഇത് തജ്‌വീദ് സംബന്ധിയായ വിഷയമാണല്ലോ. തഫ്‌ഖീം ഖുറാഇൽ നിന്ന് കേട്ട് പഠിക്കുമ്പോലെ ഉച്ചരിച്ചാൽ മതി എന്നും തർഖീഖ് ആയി ഉച്ചരിക്കൽ ശാദ്ദ് (ഒറ്റപ്പെട്ട അഭിപ്രായം) ആണെന്നുമാണ് ഇക്കാര്യത്തിൽ ഭൂരിപക്ഷാഭിപ്രായം. അനറബികളായ ആളുകൾ അക്ഷരങ്ങളുടെ മഖ്റജുകളും സ്വിഫത്തുകളും ശ്രദ്ധിക്കാതെ ഉച്ചരിക്കുന്നത് വ്യാപകമായി കണ്ടപ്പോൾ ആ വിഷയത്തിൽ ശ്രദ്ധ ക്ഷണിക്കുക എന്നതാവാം മഹാനവർകൾ ഉദ്ധേശിച്ചത്.

സ്മര്യപുരുഷൻ മീം ഒഴികെയുള്ള ഓരോ അക്ഷരങ്ങൾക്കും 29 വരി ബൈത്തുകൾ വീതമാക്കുകയും അവയെയും തഖ്‌മീസ്‌ ചെയ്യുകയും ചെയ്തു. നബി(സ) തങ്ങളുടെ മുഹമ്മദ്‌ എന്ന ഇസ്മിന്റെ പൂർണ്ണത സൂചിപ്പിച്ച്‌ കൊണ്ട് ميم 30 വരികളാണ്‌. ധാരാളം രചനകളുള്ള മഹാനവർകളുടെ രചനകളെ പറ്റി വിശദവിവരം ലഭിച്ചിട്ടില്ല. ബൈളാവി (റ) യുടെ പ്രസിദ്ധ തഫ്സീറായ അൻവാറുത്തൻസീൽ, ഇമാം സുയൂഥ്വി (റ) യുടെ തഫ്സീർ ദുർറുൽ മൻസൂർ എന്നിവക്ക് ഹാശിയകളും ഇൽമുസ്സർഫിൽ സഞ്ചാൻ എന്ന കിതാബിനു വിവരണ ഗ്രന്ഥവും രചിച്ചിട്ടുണ്ട്. സീറതു ഖൈരിൽ ബരിയ്യഃ(തിരുനബി ചരിതം - അർവി), തൗളീഹു ദ്ദലാലഃ, ഗുരുപ്രകീർത്തനമായ ഖസീദത്തുല്ലാമിയ്യ തുടങ്ങിയവയും മഹാന്റെ രചനകളാണ്‌. ശൈഖ് അബ്ദുൽ ഖാദിറുൽ ജീലാനി(റ)തങ്ങളെ പ്രകീർത്തിച്ച് കൊണ്ട് രചിച്ച ഖുതുബിയ്യത്ത് നമുക്ക് സുപരിചിതമാണ്.ശൈഖ് തങ്ങളെ ആയിരം വട്ടം വിളിച്ചാൽ പെട്ടെന്ന് ഫലം ലഭിക്കുമെന്ന്‌ അതിലുണ്ട്.എന്നെ വിളിക്കുന്നവർക്ക് ഞാൻ പെട്ടെന്ന് ഉത്തരം നൽകുമെന്ന് ശൈഖ്(റ)തങ്ങൾ പറഞ്ഞത് ശൈഖ്(റ) തങ്ങളുടെ ഫുതൂഹുൽ ഗൈബിൽ തന്നെ ഉണ്ടല്ലോ. (توسل بنا في كل هول وشدة * أغيثك في الاشياء طرا بهمتي مريدي اذا ما كنت شرقا ومغربا * أغثه اذا ما سار في أي بلدة و مريدي ادا دعاني بشرق او بغرب او نازلا بحر طامي فأغثه او طار فوق هواء انا سيف القضا لكل خصامي) എന്നും ശൈഖ് (റ) തങ്ങളുടെ ഖസീദയിൽ കാണാം. ഇത്‌ ശൈഖും മുരീദും തമ്മിലുള്ള ബന്ധത്തിന്റെ ആഴം സൂചിപ്പിക്കുന്ന ഒരു ഉദാഹരണമാണ്‌. ബർസഖിയ്യായ ജീവിതത്തിൽ പോലും മുരീദിന്‌ ശൈഖിന്റെ ആത്മീയമായ സഹായം ലഭിക്കും എന്ന് സാരം. ആ രീതിയിൽ അത്‌ മനസ്സിലാക്കുവാൻ മറന്നു പോയവർ ആയിരിക്കണം ഇതിനു വിശ്വാസ ശാസ്ത്രത്തിന്റെയും കർമ്മശാസ്ത്രത്തിന്റെയും പേരിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നത്‌. ഖുതുബിയ്യത്ത് ഓതുകയും അതിന്റെ ഭാഗമായി തന്നെ ശൈഖ് തങ്ങളെ ആയിരം വട്ടം വിളിക്കുകയും ചെയ്യുന്ന രീതി ക്രോഢീകരിച്ചത് ശൈഖ് സൈനുദ്ധീൻ മഖ്ദൂം (റ) തങ്ങളുടെ ഏഴാം പൗത്രനും ആഖിർ സൈനുദ്ധീൻ മഖ്ദൂം (റ) വിന്റെ പുത്രനും ഇൽമിന്റെ നിറകുടവുമായിരുന്ന മർഹൂം: കൊങ്ങണം വീട്ടിൽ ഇബ്‌റാഹീം മുസ്‌ലിയാർ (ന. മ.) അവർകളാണ്‌. ഏഴിമല തങ്ങൾ എന്ന പേരിൽ പ്രസിദ്ധരായിരുന്ന മർഹൂം: സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ (ന. മ.) ഖുതുബിയ്യത്തിന് സവിശേഷ ഇജാസത്ത് ഉള്ളവരായിരുന്നു. മഹാനവർകളുടെ ഇജാസത്ത് പ്രകാരം നടത്തുന്ന ഖുതുബിയ്യത്തിന് വലിയ ഫലം കണ്ടതായി ധാരാളം വിശ്വാസികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തവസ്സുൽ വസ്തുതാപരമായി മനസിലാക്കാത്ത ആളുകൾക്ക് ഇത്തരം വിഷയങ്ങളിൽ വസ്‌വാസുകൾ ഉണ്ടാവാറുണ്ട്. മഹാന്മാരായ ആളുകളെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുന്നതിന് രണ്ട് രീതിയുണ്ട്. ഒന്ന് അവരുടെ ഹഖ് കൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്യൽ. മറ്റൊന്ന് അവരോട് നേരിട്ട് അപേക്ഷിക്കൽ. ഇത് രണ്ടും തവസ്സുലിന്റെ വ്യത്യസ്ഥ രീതികളാണ്.മഹാത്മാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്ന രീതിയും അവരെ നേരിട്ട് വിളിക്കുന്ന രീതിയും തത്വത്തിൽ ഒന്ന് തന്നെയാണെന്ന് ഇബ്നു ഹജർ (റ) വിനെ പോലെയുള്ള ഇമാമുകൾ വ്യക്തമാക്കിയതാണ്. പിന്നെ "യാ..." എന്ന വിളിയാണ്‌ പ്രശ്നമെങ്കിൽ അതിന്റെ ഉദാഹരണങ്ങൾ ഹദീസ്‌ ഗ്രന്ഥങ്ങളിൽ തന്നെ കാണാവുന്നതാണ്‌. അത്‌ ബഹുദൈവ വിശ്വാസികളിൽ നിന്നോ ശിയാക്കളിൽ നിന്നോ കടം കൊണ്ടതല്ല എന്ന് സാരം. കാലിനു കോച്ചൽ വരുമ്പോൾ 'യാ മുഹമ്മദ്' എന്ന് വിളിക്കണം എന്ന് ഹദീസിൽ പറഞ്ഞത് ഇബ്നു തൈമിയ്യ പോലും തന്റെ അൽ കലിമുത്ത്വയ്യിബിൽ ഉദ്ധരിച്ച വസ്തുതയാണ്. അത് പോലെ വിജനമായ സ്ഥലത്ത് നിന്ന് സഹായം ആവശ്യം വന്നാൽ "യാ ഇബാദല്ലാഹ് അഈനൂനീ" (അല്ലാഹുവിന്റെ അടിയാറുകളേ, സഹായിക്കണേ) എന്ന് വിളിക്കുവാൻ നബി (സ) തങ്ങൾ നിർദ്ദേശിച്ചത് ഹദീസിൽ ഉണ്ട്. നിങ്ങൾ കാണാത്ത ചില പടപ്പുകൾ അല്ലാഹുവിനുണ്ട് (അവർ സഹായിക്കും) എന്നാണ് ഹദീസിൽ അവിടെയുള്ളത്. ശൈഖ്‌ സദഖത്തുല്ലാഹിൽ ഖാഹിരി (റ) യുടെ കാലത്ത്‌ (ഹി. 1082 ൽ) തന്നെ സ്ഥാപിതമായ ഒരു ഉന്നത ദീനീ വിജ്ഞാന കേന്ദ്രമാണ് കീളക്കര മേലേതെരുവിലുള്ള അൽ മദ്‌റസത്തുൽ അറൂസിയ്യഃ എന്ന സ്ഥാപനം. ശൈഖ് കീളക്കര തൈകാ സാഹിബ്‌ വലി (റ) എന്ന മഹാൻ ഇത് പിന്നീട് (ഹി. 1220 ൽ) പുനരുദ്ധരിച്ചു. അൽ അല്ലാമത്തുൽ അറൂസിയ്യ മാപ്പിള ലബ്ബ ആലിം (റ) ആണ് ഇത് പിന്നീട്‌ (ഹി. 1265 ൽ) വിപുലീകരിച്ചത്‌. ശേഷം അവരുടെ പേരിലേക്ക്‌ ചേർത്തി അറൂസിയ്യഃ എന്ന് അറിയപ്പെട്ടു. കായൽപട്ടണം മീകാഈൽ പള്ളി പ്രസിദ്ധമാണ്. അതിന്റെ പിന്നിൽ പറയപ്പെടുന്ന ഒരു ഹികായത്ത് ഉണ്ട്. സദഖത്തുല്ലാഹിൽ ഖാഹിരി (റ) അവർകളെ കാണാൻ മീകാഈൽ (അ) ആ പള്ളിയിൽ വന്നതാണ് പേരു വരാൻ കാരണം. ഒരു ദിവസം മഹാനവർകൾ പള്ളിയിൽ ദർസ് നടത്തിക്കൊണ്ടിരിക്കെ സദസ്സിന് അപരിചിതനായ ഒരാൾ മഹാനെ കാണാൻ വന്നു. സംസാരത്തിൽ കായൽപട്ടണത്ത് മഴ വർഷിക്കാതെ പ്രയാസം നേരിടുന്നത് ആഗതനോട് പറയുകയും മഴ ആവശ്യപ്പെടുകയും ചെയ്തു. ശേഷം അവിടെ നല്ല മഴ ലഭിക്കുകയുണ്ടായി. മഴ കൊണ്ട് ഏൽപ്പിക്കപ്പെട്ട മലക്ക് ആയ മീകാഈൽ (അ) ആയിരുന്നു ആ ആഗതനെന്ന് പിന്നീട് മഹാൻ വിവരിച്ചു. (ضاحي المحيا رأى ميكال مسجده * و حوله فقهاء صدقة الله طابا خطابا و عند الافتراق بغى * غيثا و قد نال منه صدقة الله)