മൗലിദ് പഠനം
Відкрити в Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Показати більше1 380
Підписники
Немає даних24 години
+37 днів
+1530 днів
Архів дописів
1 380
മുത്ത് നബി (സ) യുടെ സാന്നിധ്യത്തില്‍ ദീന്‍ പഠിച്ച അവിടുത്തെ സാമീപ്യം എന്ന വലിയ അംഗീകാരം ലഭിച്ച അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എല്ലാം ത്യജിച്ച സ്വഹാബ
മുത്ത് നബിയെ സ്മരിക്കാൻ പ്രത്യേക ദിവസമോ മാസമോ തെരഞ്ഞെടുത്തിരുന്നോ
അവർ മൗലിദുകൾ രചിച്ച് പാരായണം ചെയ്തിരുന്നോ ?
പ്രഥമ ദൃഷ്ട്യാ നല്ല ചോദ്യമായി തോന്നാം. മുത്ത് നബി (സ)യിൽ അലിഞ്ഞ് ചേർന്ന് ജീവിച്ച സ്വഹാബക്ക് ഇതിന്റെ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല എന്നാണ് മറുപടി. അവർക്ക് എല്ലാം പ്രവാചകർ ആയിരുന്നു. അവരുടെ ഊണിലും ഉറക്കിലുമെല്ലാം പ്രവാചകർ ഉണ്ടായിരുന്നു. പ്രവാചക സ്മരണക്ക് പ്രത്യേക ദിനമോ മാസമോ അവരുടെ കാര്യത്തിൽ പ്രസക്തമേ അല്ലായിരുന്നു.
നബി (സ)യും അനുചരന്മാരും തമ്മിലുള്ള സമീപനം നിരീക്ഷിക്കാൻ നിയുക്തനായ ഉർവത്ത് ബ്നു മസ്ഊദിന്റെ വിവരണം പ്രസക്തമാണ്:
' കിസ്‌റ, കൈസർ,
നജ്ജാശി തുടങ്ങി പല രാജാക്കൻമാരെയും
ഞാൻ സന്ദർശിച്ചിട്ടുണ്ട്. അല്ലാഹുവാണെ, മുഹമ്മദ്(സ്വ)യുടെ അനുയായികൾ അവിടത്തെ ആദരിക്കുന്നതുപോലെ
ഒരു രാജാവിനെയും അണികൾ ആദരിക്കുന്നത് ഞാൻ കണ്ടില്ല. അവിടുന്ന് തുപ്പുകയാണെങ്കിൽ അനുയായികളുടെ കൈകളിലാണത് വീഴുക. അവർ അത് മുഖത്തും ശരീരത്തിലും പുരട്ടും. പ്രവാചകർ വല്ലതും കൽപ്പിച്ചാൽ അത് നിർവ്വഹിക്കാൻ അവർ ദൃതി കൂട്ടും. അവിടുന്ന് അംഗശുദ്ധി വരുത്തിയാൽ ശേഷിച്ച വെളളം ലഭിക്കാൻ തിക്കും തിരക്കും കൂട്ടി യുദ്ധത്തിന്റെ വക്കോളമെത്തും. അവിടുന്ന് സംസാരിക്കുമ്പോൾ അവർ പൂർണ്ണ നിശ്ശബ്ദരായിരിക്കും. പ്രവാചകരോടുള്ള ആദരവ് നിമിത്തം അവർ നബിയുടെ മുഖത്തേക്ക് നേരാവണ്ണം നോക്കുക പോലുമില്ല '
ഇത്രമേൽ ഗാഢമായിരുന്നു നബി (സ) യോടുള്ള സ്വഹാബത്തിന്റെ ബഹുമാനവും ആദരവും. മുത്ത് നബി (സ) യെ സ്മരിക്കാൻ പ്രത്യേക മാസവും ദിവസവുമൊക്കെ പിൽക്കാലത്ത് തെരഞ്ഞെടുക്കേണ്ടി വന്നത് അവിടത്തോടുള്ള ബന്ധം കുറഞ്ഞതിനെ തുടർന്നാണ്
1 380
ഔലിയാക്കളെ അനുസ്മരിക്കുകയും അവരുടെ ജീവ ചരിത്രം രേഖപ്പെടുത്തുകയും ചെയ്യുന്നതിലൂടെ പോയ കാലത്തെ നല്ലവർ ലക്ഷ്യമിട്ടത് പിൻതലമുറയ്ക്ക് ആരാധനകളിൽ മാത്സര്യ ബുദ്ധി വളർത്തുകയും അല്ലാഹുവിലേക്ക് കൂടുതൽ അടുപ്പിക്കുകയും ചെയ്യുകയയായിരുന്നു.
ഔലിയാക്കളുടെ മേൽവിലാസമായ അമാനുഷിക സിദ്ധികളുടെ നാരായ വേര് ജീവിത വിശുദ്ധിയിലെ കണിശതയും ശരീഅതു നിയമങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത അനുകരണവും ആണെന്ന് അവരെല്ലാം കരുതി പോന്നു.
എന്നാൽ ഏറ്റവും അടുത്ത കാലത്ത് കാര്യങ്ങൾ കൈവിട്ടു പോയി... അത്ഭുത സിദ്ധികളുടെ കല്ലുവെച്ച നുണയും അർദ്ധ സത്യങ്ങളും മായാവി കഥകളെ വെല്ലുന്ന കാൽപ്പനിക കഥകളും കത്തിച്ചു വയറു നിറച്ച് ആഹരിച്ച് പിരിയുന്ന ആഭാസങ്ങളാണ് അരങ്ങു തകർക്കുന്നത്.
കൂടി പിരിയുന്ന സാമാന്യജന ഗാത്രത്തിന്റെ ഈമാനിനു ആഴത്തിൽ പരുക്കേൽപ്പിക്കുകയല്ലാതെ ദീനിനു ഉപകാരമുള്ള, ഒരവരി മനസ്സിൽ കോറിയിടാൻ കഴിയാത്ത ഈ ഓരിയിടലുകൾ നിയന്ത്രിക്കാൻ ഒച്ചവെക്കുന്ന പണ്ഡിതരോട് ഓരം ചേർന്നു നിൽക്കാനേ പരലോക ഭീതിയുള്ളവർക്കു കഴിയൂ.
ആത്മജ്ഞാനം പ്രതി വാള്യങ്ങൾ ഉപന്യസിച്ച ഇമാം ശഅറാനി(റ) അടക്കമുള്ളവരുടെ വഴി ശരീഅതിന്റേതാണ്...ഫർളുകളും സുന്നതുകളും പൂത്ത് കായ്ച്ചതല്ലാത്ത ഏതു കനിയും വിഷക്കനിയാണെന്നു തെര്യപ്പെടുത്തുന്ന,
റബ്ബിലേക്കു വിളിക്കുന്ന, അവന്റെ ആരാധനയുടെ രുചി തൊട്ടുതരുന്ന, ദിവ്യാനുരാഗത്തിന്റെ കൊടുമുടിയിലേക്കു കൂട്ടി കൊണ്ടുപോകുന്ന, പാപങ്ങളുടെ പരിണതിയും അപമാനവും ബോധ്യപ്പെടുത്തുന്ന നല്ല തസവ്വുഫാണ് അവർ വരച്ചിട്ടത്.
കാരണങ്ങളിൽ അടിമകളെ കുരുക്കിയിട്ട് കാര്യങ്ങളുടെ കാർമിയായ അല്ലാഹുവിൽ നിന്ന് അകറ്റി നിർത്തുന്നതൊന്നും അകം വെടിപ്പിന്റെ ഇഹ്സാനല്ല..
ഉൾവിളി (ഇൽഹാം)യുടെ ആധികാരികത അമ്പിയാക്കളിൽ പരിമിതമാണെന്ന ആഹ്വാനങ്ങൾ ഭേദിച്ചു മുന്നേറാനൊരുങ്ങുന്ന ഏതു പോരാളിയും സാധകരുടെ സരണിയിൽ നിന്നും ബഹുദൂരം അകലെയാണ്...
വയ്യ നീട്ടി എഴുതാൻ....
https://www.facebook.com/100000763230813/posts/pfbid0wAGr7mdNv46D715vtA2iyNovr3L7NYzLysC556mf6duMjgaSeMQHG9yjFrjHJGQ9l/
1 380
സ്നേഹവും വെറുപ്പും പകരുന്നതാണ്. ഒരാളെ സ്നേഹിക്കുമ്പോൾ അയാളുമായി ബന്ധപ്പെട്ടതിനെയും സ്നേഹിക്കുന്നു. വെറുത്താലും അങ്ങനെ തന്നെ. മഹാന്മാരുടെ മൗലിദുകളും നേർച്ചകളും പ്രിയപ്പെട്ടതാകുന്നത് അങ്ങനെയാണ്. തെളിവുകൾ മാത്രമല്ല, അതിനപ്പുറമുള്ള ചോദനയും വൈകാരികതയും ഇതിനുണ്ട്. ഇതിന്റെ മറുവശം ഭയാനകമാണ്. ബദ്ർ മൗലിദിനോടും നേർച്ചയോടുമുള്ള വിരോധം ബദ് രീങ്ങൾ എന്ന വാക്കിനോടും സാവകാശം ബദരീങ്ങളോടും താൽപര്യമില്ലാതാക്കുന്നു. മിഅ്റാജ് നോമ്പിന്റെയും മരണ വീട്ടിലെ യാസീനിന്റെയും അവസ്ഥ ഇത് തന്നെ. ഇവയോടുള്ള വിരോധം മിഅ്റാജിനോടും യാസീൻ സൂറതിനോടുമുള്ള അനിഷ്ടമായി മാറും. ഇനിയും ഉദാഹരണങ്ങൾ ഉണ്ട്. അത് വിശ്വാസിയെ സംബന്ധിച്ച് വലിയ അപകടമാണ്. ഇങ്ങനെ പകരില്ലെന്ന് വാദത്തിന് വേണ്ടി വാദിക്കാം. പക്ഷേ, സംഗതി ഉണ്ട്.
1 380
വായനയുടെ വിശേഷണങ്ങളാണല്ലോ എല്ലാവരും എഴുതുന്നത്. ആത്മീയ തല സ്പർഷിയായ ഒരു വ്യത്യസ്ത വായനാനുഭവമാണിന്ന് പങ്കുവെയ്ക്കുന്നത്. (അതിനെ വായന എന്ന് പറയാതെ ഓത്ത്/പാരായണം എന്ന് പറയലാണ് ശരി.) ബഹു. ഉസ്താദ് അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ രചിച്ച "മൗലിദുൽ ഹുസ്നൈൻ ലി സയ്യിദിൽ കൗനൈൻ" (തിരുനബി(സ)യുടെ ബാഹ്യവും ആന്തരികവുമായ സൗന്ദര്യങ്ങളുടെ അനാവരണം) എന്ന അറബി മൗലിദ് ഗ്രന്ഥത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. സാധാരണ കാണാറുള്ള മൗലിദ് ഗ്രന്ഥങ്ങളുടെ വിതാനത്തിനുമപ്പുറം വൈജ്ഞാനിക നിലവാരവും പ്രാമാണിക സൂക്ഷ്മതയും സാഹിത്യ ഭംഗിയും വഹിക്കുന്നുണ്ട് ഈ ഗ്രന്ഥം.
പ്രമേയം തിരുനബി(സ)യും അവിടുത്തെ സൗന്ദര്യവും ആയതുകൊണ്ടും പ്രവാചക സ്നേഹത്തിന്റെ പ്രായോഗിക തലത്തെയാണ് ലക്ഷിമിടുന്നത് എന്നതു കൊണ്ടും, വിശ്വാസത്തെയും തിരുനബി സ്നേഹത്തെയും ഹൃദയം കൊണ്ടാശ്ലേഷിക്കുന്നവരെയും ആവിഷ്കരിക്കുന്നവരെയുമാണ് ഈ ഗ്രന്ഥം അനുവാചകരായി കാണുന്നതും അഭിസംബാധനം ചെയ്യുന്നതും. സ്നേഹത്തെ മസ്തിഷ്കം കൊണ്ടളക്കുന്ന വരണ്ട പ്രത്യയശാസ്ത്രത്തിൻറെ വക്താക്കൾക്ക് തത്കാലം നിരാശ ഉള്ളിലൊതുക്കാം.
വിശ്വാസ പൂർണ്ണതക്ക് തിരുനബി സ്നേഹം അനിവാര്യമാണെന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. തിരുനബി സ്നേഹം വൈകാരികമാവുന്നതു പോലെ ധിഷണാപരം കൂടിയാണ്. ഇഹപര വിജയത്തിൻറെ നിദാനമെന്ന നിലക്ക് ഈ സ്നേഹം ആവാഹിച്ചേ തീരൂ എന്നർത്ഥം. സ്നേഹ ഭാജനത്തെ വേണ്ട വിധത്തിൽ അറിയുന്നതിലൂടെയാണ് സ്നേഹത്തിന്റെ നിഷ്കളങ്കത യാഥാർത്ഥ്യമാവൂ. ബാഹ്യവും ആന്തരികവുമായ സൗന്ദര്യമാണ് സ്നേഹത്തിന് കാരണമാവാറുള്ളത് എന്നതുകൊണ്ട് തിരുനബി(സ)യെ സ്നേഹിക്കുന്നവൻ അവിടുത്തെ ബാഹ്യ-ആന്തരിക സൗന്ദര്യത്തെ അറിയുക അനിവാര്യമാണ്. ഇവിടെയാണ് ഉപരി സൂചിത ഗ്രന്ഥം വിശ്വാസിക്ക് വഴികാട്ടിയാവുന്നതും പ്രിയപ്പെട്ടതാവുന്നതും.
മുന്നൂറിലേറെ പേജുകൾ വരുന്ന ഒരു ഗ്രന്ഥമാണ് "മൗലിദുൽ ഹുസ്നൈൻ ലി സയ്യിദിൽ കൗനൈൻ". മാസത്തിൽ എല്ലാ ദിവസവും പാരായണം ചെയ്യുക എന്ന ഉദ്ധേശ്യത്തിൽ 30 ഹിസ്ബു(حزب)കളായാണ് വിന്യസിച്ചിരിക്കുന്നത്. ഓരോ ഹിസ്ബിലും രണ്ടോ മൂന്നോ ഹികായത്തുകളുണ്ട്. അറബിയിലുള്ള ഈ ഗ്രന്ഥത്തിന്റെ സാഹിത്യ ഭംഗി വിശദീക്കാൻ ഞാനർഹനല്ല; യോഗ്യതയുള്ളവർ പറയട്ടെ. ഏറ്റവും ചുരുങ്ങിയത് ആദ്യാവസാനം സ്വീകരിച്ചിരിക്കുന്ന പ്രാസഭംഗി തന്നെ ദർശിച്ചാൽ ഏതൊരാളും ആശ്ചര്യം കൂറും. ഇതിലെ ഗദ്യഭാഗം ആദ്യാവസാനം "നൂൻ" എന്ന അക്ഷരത്തിൽ അവസാനിക്കുന്ന വിധത്തിലാണെങ്കിൽ പദ്യങ്ങളിൽ അറബി ഭാഷയിലെ എല്ലാ അക്ഷരങ്ങളെയും പരിഗണിച്ച് അന്ത്യ പ്രാസം ഒരുക്കിയിട്ടുണ്ട്.
തിരുനബി(സ)യുടെ സൗന്ദര്യമാണ് പ്രമേയമെങ്കിലും ഓരു ആശിഖ് (عاشق) നബി(സ)യെ കുറിച്ച് അറിയേണ്ട മുഖ്യമായതൊന്നും ഈ ഗ്രന്ഥത്തിൽ വിട്ടുപോയിട്ടില്ല. അതിലപ്പുറം തിരുനബി(സ)യുടെ വ്യക്തിത്വത്തെ വാഴ്ത്തുകയും ന്യൂനമുക്തമായി ആവിഷ്കരിക്കുകയും ചെയ്യുന്നതാണ് ഓരോ വരികളും. മതത്തിനകത്തും പുറത്തുമുള്ള യുക്തിവാദികളുടെ സന്ദേഹങ്ങളെ എത്ര ലളിതവും യുക്തിഭദ്രവുമായാണ് ഈ ഗ്രന്ഥം കൈകാര്യം ചെയായുന്നത് ! സൃഷ്ടി ശ്രേഷ്ഠരായ തിരുനബി(സ)യുമായി ബന്ധമുള്ളതു കൊണ്ടാണ് മറ്റുള്ള വ്യക്തികൾക്കും വസ്തുക്കൾക്കും മഹത്വം കൈവന്നതെന്ന് വായിക്കുമ്പോൾ തിരുനബി(സ)യെ സ്നേഹിക്കുന്ന ഏതൊരു ഹൃദയമാണ് ഹർഷം കൊള്ളാതിരിക്കുക ? സ്നേഹത്തിന് കണ്ണീരുമായി ചെറുതല്ലാത്ത ബന്ധമുണ്ടല്ലോ. പ്രവാചക സ്നേഹത്തെ ഹൃദയത്തിലാവാഹിച്ച ഈ ഗ്രന്ഥത്തിൽ അശ്രു ധാരകൾ അന്യമായ ഒരു വായന അസാധ്യമായിരിക്കും എന്നു മാത്രം അവസാനമായി പറയുന്നു.
1 380
മാല മൗലിദുകൾ.. ജീവന്റെ തുടിപ്പുള്ള ചരിത്രത്തിന്റെ എടുകളാണ്.
യുദ്ധങ്ങളും കലാപങ്ങളും, സമൃദ്ധിയും വറുതിയും, പ്രകൃതിക്ഷോഭങ്ങളും, പ്രണയവും, പ്രതികാരവുമെല്ലാം ഇത്തരത്തിൽ ചരിത്രപരമായ ഈടുവയ്പുകളാക്കി മാറ്റപ്പെട്ടിട്ടുണ്ട്. സമൂഹവും ജനങ്ങളും അവരുടെ ചരിത്രം വാമൊഴിയായും വരമൊഴിയായും സൂക്ഷിച്ചുവക്കുകയും തലമുറകളിലേക്ക് പകർന്നു നൽകുകയും ചെയ്യുന്നത് നിയതമായ ഒരേ രൂപത്തിലോ, നിശ്ചിത വാർപ്പുമാതൃകകകളിലോ ആകണമെന്നില്ല. മാലകളായും മൗലൂദുകളായും സീറകളായും ഒക്കെ അത് രൂപപ്പെടാറുണ്ട്. അല്ലെങ്കിൽ അത്തരത്തിൽ രൂപപ്പട്ടു വന്നവയെ, അവയുടെ സ്വഭാവസവിശേഷതകൾക്കനുസൃതമായി പിന്നീട് ഇത്തരം പേരുകൾ ചൊല്ലി വിളിക്കപ്പെട്ടതുമാകാം.
വാമൊഴികൾ പിൽക്കാലങ്ങളിലൂടെ വരമൊഴിയായി രൂപമാറ്റം സംഭവിച്ചു സംരക്ഷിക്കപ്പെട്ടവയുമുണ്ട്. ഇങ്ങനെയൊക്കെ, വാമൊഴിയായോ വരമൊഴിയായോ രൂപം കൊള്ളുന്ന സൃഷ്ടികൾ ഓരോന്നും ആ സമൂഹത്തിന്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടി കൂടിയായിരിക്കും. അവ രൂപം കൊണ്ട സമൂഹത്തിന്റെ ബൗദ്ധിക, വൈജ്ഞാനിക, വൈകാരിക അവലംബങ്ങൾ കൂടിയായിരിക്കും ആ രചനകൾ.
ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക്, തമസ്കരണങ്ങളിൽ നിന്നും ഓർമ്മപ്പെടുത്തലുകളിലേക്ക്, സമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വേരുകളുടെ ആഴങ്ങളിലേക്ക്, അന്യതാവ്യഥയിൽ നിന്നും സ്വത്വബോധത്തിലേക്ക് മനുഷ്യനെ നയിക്കുന്ന, തലമുറകളെയും കാലഘട്ടങ്ങളെയുമെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന ചരടുകളായൊക്കെയും ഇത്തരം സൃഷ്ടികൾ നിലകൊള്ളുന്നു. അവ ഒരാളിലൂടെ മാത്രം വിരചിതമായതാകണമെന്നുമില്ല, വിവിധ തലമുറകളുടെ, വ്യത്യസ്ത കാലഘട്ടങ്ങളുടെ, വ്യത്യസ്ത ഭൂവിഭാഗങ്ങളുടെ കോണ്ട്രിബ്യുഷനുകൾ ഈ കൃതികളിൽ നിന്നും നമുക്ക് കണ്ടെത്താൻ കഴിയും.
ഇത്തരം ചരിത്ര ശേഷിപ്പുകളുടെ ഹാരവിഹാരാദികളും വ്യത്യസ്തമായിരിക്കും. മലനിരകളിൽ ഒറ്റപ്പെട്ടു കഴിയുന്ന ഗോത്രവർഗ്ഗങ്ങൾ സൃഷ്ടിക്കുന്ന അവരുടെ ആവിഷ്കാര രൂപങ്ങൾക്ക് അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള രചനകളുടെ ഡിപ്ലോമാറ്റിക് സെൻസിറ്റിവിറ്റിയോ, ഇന്റഗ്രിറ്റിയോ അല്ല ഉണ്ടാവുക. മഷ്രിഖിലും മഗ്രിബിലും ഈ വ്യത്യാസം നിലയിൽക്കും. അവയെ തമ്മിൽ താരതമ്യം ചെയ്യൽ തന്നെ വിഡ്ഢിത്തമാണ്. ഇരുളടഞ്ഞ മനസുകളുള്ളവരും, അറിവു കൊണ്ട് അഹങ്കാരികളായി മാറിയവരും, ബൗദ്ധിക വികാസം പ്രാപിച്ചിട്ടില്ലാത്തതുമായ തലച്ചോറുകളൊഴികെ ആവയെ തമ്മിൽ താരതമ്യം ചെയ്യില്ല. സ്വർണ്ണവും ഇരുമ്പും തമ്മിൽ വിജ്ഞാനികൾ തുലനം ചെയ്യാറില്ലല്ലോ.
ഖുർഅനുമായി ഇത്തരം സൃഷ്ടികൾക്കുള്ള താരതമ്യം അവ വിരചിതമായ കാലഘട്ടങ്ങളിൽ ഒരിടത്തും സംഭവിച്ചിട്ടില്ല. തങ്ങളുടെ അസ്ഥിത്വ നൂലുകളെ തലമുറകൾക്കായി കരുതിവച്ചവരും, ചരിത്ര നിർമ്മിതികൾ നടത്തിയവരും, അവ പരസ്പരം കൈമാറി വന്നവരും അത്തരം ഒരു താരതമ്യം നടത്തിയിട്ടില്ല. അവ കേൾക്കുകയോ, അറിയുകയോ ചെയ്യുന്നവരും അത്തരം ഒരു താരതമ്യം നടത്തുന്നില്ല. ആർക്കാണ് പിന്നെ ഇത്തരം തരതമ്യങ്ങൾക്ക് അമിതമായ ഉത്സാഹം..?
നാടൻ പാട്ടുകളായും, നാടോടി ഗാനങ്ങളായും, ചൊല്ലുകളും, കഥകളുമായും വിവിധ രൂപങ്ങളിൽ ഓരോ സമൂഹങ്ങളിലും, നാഗരികതകളിലും, ജനപഥങ്ങളിലും നമുക്കിത്തരം ചരിത്രപരമായ അവശേഷിപ്പുകളെ കണ്ടെത്താൻ കഴിയും.
ജനങ്ങളുടെ ബോധപൂർവമായ ഇത്തരം അടയാളപ്പെടുത്തലുകളിൽ ബൗദ്ധിക, സാമൂഹിക, വൈജ്ഞാനിക, വൈകാരിക ഏറ്റക്കുറച്ചിലുകളെ ഉൾക്കൊണ്ടും, ഉത്ഭവത്തിൽ നിന്നും വർത്തമാനത്തിലേക്കുള്ള അതിജീവന കാലഘട്ടത്തിനിടയിൽ അബോധപൂർവം കടന്നുകൂടിയിട്ടുള്ള പൊടിപടലങ്ങളെ സൂക്ഷ്മമായി വൃത്തിയാക്കിയും, അവയുടെ സത്തയെ തിരിച്ചറിയുകയും സ്വീകരിക്കുകയുമാണ് വിവേകികൾ ചെയ്യേണ്ടത്.
മാല മൗലിദുകളും, സീറകളും, വാമൊഴിയായും വരമൊഴിയായും നിർവഹിച്ച ചരിത്രപരമായ ദൗത്യങ്ങളെക്കുറിച്ചും, തലമുറകൾക്കിടയിൽ മുറിഞ്ഞുപോകാതെ സൂക്ഷിച്ച പൊക്കിൾക്കൊടി ബന്ധങ്ങളെക്കുറിച്ചും അറിയാൻ തടിയൻ കിത്താബുകൾക്കിടയിൽ നിന്നും, അതിബൗദ്ധികതത്വങ്ങളുടെ ചില്ലുകൊട്ടാരങ്ങളിൽ നിന്നും അന്വേഷികൾ ജനങ്ങളുടെ സാമൂഹിക ജീവിത യാഥാർത്ഥ്യങ്ങളുടെ പച്ചമണ്ണിലേക്ക് ഇറങ്ങിവന്നേ മതിയാകൂ.
1 380
ആദരവായ തിരുനബി(സ), അലീ(റ), ബീവി ഫാത്ത്വിമ(റ), മക്കളായ ഹസൻ(റ), ഹുസൈൻ(റ) എന്നിവർ ഉൾപ്പെടുന്ന അഹ്ലുൽ അബാഇനെ കുറിച്ച് കാവനൂരിനടുത്ത മുത്തനൂര്‍ മണ്ണില്‍തൊടി അഹ്‌മദ്‌കുട്ടി മുസ്ല്യാര്‍ രചിച്ച മൗലിദ്
1 380
*ശൈഖ്ഉമർഹാജി(റ)ബാഗ്ദാദിൽപോകുന്നസമയം ,യാത്രയക്കാൻ ബോംബെയിൽശൈഖ് യൂസുഫാജി (റ)യുമായി പോയഹൃദ്യമായ ആത്മീയാനുഭവങ്ങളുടെയാത്രാ വിവരണം പഴുന്നാനഅബൂക്കർ മാസ്റ്റർ(ബിസിനസ്സ് വടക്കാഞ്ചേരി)എഴുതിയിട്ടുണ്ട്.*
<><><><><><><><>
*عَاشُوابِعَيْشٍ سِوَى الْمَرْضَاةِ لَيْسَ لَهُمْ*
*مِنْ عِنْدِ خَالِقِهِمْ غَرْضٌ وَأَوطَارٌ*
*നാഥന്റെ സ്നേഹമല്ലാതില്ലമാനസമിൽ*
*ജീവിച്ചകാലമിലേ അഭിവന്ദ്യരീയുലകിൽ*
~~~~~
*റബ്ബിനോടുള്ള സ്നേഹത്തിന് ഏറ്റവും വലുത് റബ്ബിൻ്റെ സ്മരണയിലായി ജീവിക്കലാണ്.ദിക്റിൻ്റെ വലിയൊരു ലോകമായിരുന്നുശൈഖ് യൂസുഫുൽ ഖാദിരി (റ)യുടേത്.അത് ജീവിതം മുഴുവനും കൊണ്ട് നടന്ന് വിജയിച്ച മഹാൻ .*
*മികവുറ്റ സ്വഭാവവും , ശരീഅത്തിലെ കണിശതയും , ഇശ് ഖിൻ്റെ മാധുര്യവുംമഹാനവർകളിൽ കാണാം. ഒട്ടേറെ കറാമത്തുകളാൽ പ്രസിദ്ധരായവരാണ്.മഹാനവർകളുടെ മഹ്ളറയിൽ തന്നെയാണ്അന്ത്യവിശ്രമം കൊള്ളുന്നത്.തൻ്റെ പ്രിയരായ മശാഇഖന്മാരുടെ വഫാത്തിൻ്റെസ്മരണാ നാളുകളിൽതന്നെയാണ് മഹാനവർകളുടേയും വഫാത്ത് ദുൽഹജ്ജിലെ അയ്യാമു തശ്രീക്കിൽ.*
*മഹത്തുക്കളുടെ വർത്തമാനങ്ങൾ മാധുര്യമുള്ളതാണ്. ജീവിതം വലിയ സന്ദേശം കൂടിയുമാണ്. റബ്ബ് സ്വീകരിക്കുമാറാകട്ടെ ,അവരുടെപാതയിൽവഴിനടത്തുമാറാകട്ടെ ആമീൻ.*
*മശാഇഖന്മാർമൂന്നാളുടേയും "വഫാത്ത് ദിനം"ശനിയാഴ്ചദിവസമാണ്.ഈവർഷം മഹാനായശൈഖ് യൂസുഫുൽ ഖാദിരീറഹിമഹുല്ലായുടേത്ഇന്ന്ശനിയാഴ്ചദിവസമാണ്.*
*ദുൽഹജ്ജ് 13 ( ജൂലൈ 24) ശനി മഹാനവർകളുടെ ഉറൂസ്മുബാറക്ക്പഴുന്നാനമഹല്ല്കമ്മിറ്റിയുടെനേതൃത്വത്തിൽ #മഖാമിൽനടക്കുകയാണ് ഇ : അ:*
*മഖാമിൽഎല്ലാതിങ്കളാഴ്ചരാവും നാരിയ്യഃസലാത്ത് നടന്നുവരുന്നു.ഇശാനിസ്ക്കാരശേഷം ക്രതൃയമായിഒരുമണിക്കൂർനേരം.മഖ്ബറഃൽവരുന്നവരുമാനം അവിടത്തെ ജമാഅത്ത് കമ്മിറ്റയാണ് കൈകാര്യം ചെയ്യുന്നത്. ദാരിമിഉസ്താദിന്റെശിഷ്യന്മാർഎല്ലവരും വർഷത്തിൽഒരുപ്രാവശ്യംനൽകുന്ന120 RSറിലീഫ് പ്രവർത്തനങ്ങൾക്ക് കമ്മിറ്റി ചിലവഴിക്കുന്നു.*
*ജന്മദേശമായ പാണാവള്ളിയിൽ മഹാനവർകൾ ദിക്റിലും , ഫിക്റിലുമായിഇരുന്ന സ്ഥലത്ത് പിൽക്കാലത്ത് മുഹ് യിസ്സുന്ന പൊൻമള ഉസ്താദിന്റെയും തന്റെമകൻഅബ്ദുല്ലാദാരിമിയുടെയുംനേതൃത്വത്തിൽഉയർന്നനിലയിൽനടന്നുവരുന്ന വിദ്യാകേന്ദ്രമായ ണ#ദാറുൽ_ഹികമിൽ മഹാനവർകളുടെ ഉറൂസ് മുബാറക്ക്ഓഗസ്റ്റ് 23 ,26 തീയതികളിൽ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു ഇ: അ:*
*പാണാവള്ളി ഉസ്താദിന്റെ ശിഷ്യന്മാർ,മുഹിബ്ബീങ്ങൾ കുടുംബാദികളും മറ്റുംകൂടി ഓതിയ 5000ത്തോളം "ഖത്ത്മും",468,000 "യാസീനും",നാല്പത് ലക്ഷം "സൂറഃഇഖ്ലാസും",അമ്പത് ലക്ഷം"തഹ് ലീലും",الحمد لله ദുആചെയ്യുന്നതാണ്.*
*ഇതെല്ലാമശാഇഖന്മാരുടേയും"ഹള് റത്തിലേക്കുള്ളതാണ്*
*أَكْثِرْ لَنَا عِرْفَانَنَا*
*وَزِدْ لَنَا إِيمَانَنَا*
*وَالْطُفْ بِنَا رَحْمَانَنَا*
*🤲بِالشَيْخِ يُوسُفَ الوَلِي🤲*
1 380
🎊🎊🎊🎊🎊🎊🎊🎊🎊🎊
*ശൈഖ്_യൂസുഫുൽ ഖാദിരി(റ)*
----------------------------------------------
*ശംസുൽ ഉലമ (റ) തൻ്റെ ദറസിൽ അവിടുത്തെ സാന്നിധ്യം ഇഷ്ടപ്പെട്ടിരുന്നു. ശൈഖ് ഉമറുൽ ഖാദിരി (റ) തൻ്റെ പ്രിയപ്പെട്ടമുരീദാക്കി . ശൈഖുനാ മുറ്റിച്ചൂർ അഹ്മദാജി (റ)അവിടുത്തെ മഖ്ബറഃക്ക് കല്ലിടൽ കർമ്മങ്ങൾക്ക് നേതൃത്വം കൊടുത്തു.വരവൂർമസ്താൻമഖ്ബറഃഉണ്ടാക്കാൻകൽപിച്ചു. ശൈഖുനാ ഇ കെ അബ്ദുല്ല മുസ്‌ലിയാർ (റ) അവിടുത്തെ മനാഖിബ് രചിച്ചു. ഇ കെ കുടുംബത്തിൻ്റെ സ്നേഹ ലാളനകളാൽ പ്രിയപ്പെട്ടവരായിമാറിയ അൽ ആരിഫു ബില്ലാഹ് ശൈഖ് യൂസുഫുൽ ഖാദിരി (റ) യെ കുറിച്ചാണ് പറയുന്നത്.*
*അവിടുത്തെ മക്കൾ കിതാബുകൾ ഓതിയത് ശംസുൽ ഉലമ (റ) യിൽ നിന്നും , ഇകെ.സഹോദരങ്ങളിൽനിന്നുമാണ്.*
*മഹബ്ബത്തിൻ്റെ അഹ് ലുകാർ , അവർ മഹ്ബൂബിനെ കൊണ്ട് ജോലിയായവരാണ്.അവരുടെ ആത്മാക്കളെയും മഹ്ബൂബിലേക്ക് സമർപ്പിച്ചിരിക്കുകയാണ്.*
*സദാ സമയവും മഹ്ബൂബിലാണ്.അൽ ഫനാഉ ഫില്ലാഹ്..........*
*ദിക്റുല്ലാഹിയിൽ പ്രണയബന്ധിതരാണവർശൈഖ് യൂസുഫുൽ ഖാദിരി (റ) ജീവിതംഇതായിരുന്നു.*
*ശൈഖുനാ ഇ കെ മുഹമ്മദ് ദാരിമി ഉസ്താദ് (ന:മ:) പറയുകയാണ്,*
*ഒരിക്കൽ ശംസുൽ ഉലമ (റ)യുടെ പട്ടിക്കാട് ദറസ്സിൽ ബുഖാരി ക്ലാസ്സിലേക്ക് ശൈഖ് യൂസുഫാജി കയറി വന്നു.അവിടെ ക്ലാസ്സിലിരുന്നു. സബ്ക്ക് കഴിഞ്ഞ ഉടനെ ശംസുൽ ഉലമ (റ) പറഞ്ഞു.*
*നീ ഇനി യൂസുഫാജിയുടെ കൂടെ വേണ്ട ഖിദ്മത്തുകൾ ചെയ്ത് നിൽക്കുക.*
*പറഞ്ഞത് പ്രകാരം ശൈഖ് യൂസുഫാജിയുടെ കൂടെ കൂടി , അപ്പോൾ ഷൊർണൂർ നിന്നും നിലമ്പൂരിലേക്കുള്ള ട്രെയിൻ വരുന്നുണ്ട്. ട്രെയിനിൻ്റെ ശബ്ദവും ചൂളംവിളിയുംഅടുത്തടുത്ത് വരുന്നുണ്ട്. ആശബ്ദത്തിനൊപ്പിച്ച് عظًُم കർറമ മജ്ജദ ശർറഫ എന്ന് ചൊല്ലി കൊണ്ട് ചാടുകയാണ് ,ആടുകയാണ്ശൈഖ് യൂസുഫാജി.*
*എന്താണ് അവിടുന്ന് ഇപ്പോൾ ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോൾമോനെ അതിൻ്റെ ശബ്ദം മുഴുവനും എനിക്ക് ദിക്റായിട്ടാണ് അനുഭവപ്പെട്ടത് .വല്ലാത്തൊരു ആത്മീയ അവസ്ഥയാണിത്.ജദ്ബും സഹ് വുമെല്ലാം ആത്മീയാനന്ദത്താൽനിറയുകയാണ്.*
*ദാരിമി ഉസ്താദിൻ്റെ വോയ്സിൽ നിന്നുമിത് കേൾക്കാം. താഴെ ലിങ്ക് ഉപയോഗപ്പെടുത്താം.*
*ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പാണാവള്ളി ദേശത്താണ് ശൈഖ് യൂസുഫുൽ ഖാദിരീ (റ) യുടെ ജനനം.*
*കണിയാപുരംശൈഖ്അബ്ദു റസാഖ് മുസ്‌ലിയാർ(റ)ടെദർശനസൗഭാഗ്യത്താൽആത്മീയോന്നയിലേക്കുയർന്നു ശൈഖ് യൂസുഫുൽ ഖാദിരീ (റ).*
*ഐലക്കാട് ശൈഖ് (റ)ൻ്റെയും , പഴുന്നാനശൈഖിൻ്റേയും വാത്സല്യ മുരീദായി മാറി.ഖാദിരിയ്യ സരണിയുടെ ശക്തനായ പ്രയോക്താവായി.സജ്ജന സഹവാസത്തിൻ്റ മധുര ഫലങ്ങൾ ആവോളം ആസ്വദിച്ചു.*
*ശൈഖ്കണിയാപുരം(റ)ൽനിന്നുംഐദറുസിയ്യത്വരീഖത്തും,പ്രത്യേകമായ സക്റാനിയ്യ ത്വരീഖത്തും സ്വീകരിച്ചു. അഞ്ചരക്കണ്ടി ശൈഖിൽ നിന്നും അലവിയ്യ ത്വരീഖത്തും കരസ്ഥമാക്കി . ശൈഖ് പാനായിക്കുളം അബ്ദുറഹ്മാൻമുസ്‌ലിയാർ(റ)രിൽനിന്നുംശരീഅത്തിന്റെഉലൂമുകൾക്കപ്പുറംധാരാളംഇജാസത്തുകളും,അസ്റാറിന്റെഉൽപൊരുളുകളും,ഖദീരീത്വരീക്കത്തിന്റെ"ഇജാസത്തുകളും, ക്ലാപ്പന ഉസ്താദ് (റ) , ഇമ്പിച്ചി ഉസ്താദ് (റ) , തോട്ടപ്പള്ളി മുഹമ്മദ് കുഞ്ഞ് മുസ് ലിയാർ (റ) തുടങ്ങി ഒട്ടേറെ പ്രഗത്ഭരിൽ നിന്നും വിജ്ഞാനവും,ഇജാസത്തുകളുംസ്വീകരിച്ചു.ഖാദിരിയ്യത്തിൽമാത്രം10ത്തോളംഇജാസത്തുകളുടെസനദുകളുണ്ടായിരുന്നമഹാൻപൂർണ്ണ"ഖുമൂലിലായാണ്"ജീവിച്ചത്.*
*ശൈഖ് ബാബാ ഫരീദുദ്ദീൻ ഗഞ്ച് ശക്കർ (റ)ൻ്റെ അനുരാഗിയായിരുന്നു. തന്റെ ജന്മവീടിനടുത്തുള്ള മഖ്ബറഃമഹാനായശൈഖ്ഫരീദ് വലിയ്യിന്റേതായിരുന്ന.അവിടുത്ത പ്രണയത്താൽ മഹാനവർകൾ മഹ്ളറത്തുൽ ഫരീദിയ്യ പഴുന്നാനയിൽ സ്ഥാപിച്ചു.പലസ്ഥലത്തുംരാത്രികാലങ്ങളിൽ കാൽനട്കാർക്ക് ഉപകാരപ്രദമായ വിളകൾക്ക് മാടങ്ങൾസ്ഥാപിച്ചു."മഹ് ളറഃ"ദിക്ർ , സ്വലാത്ത് ,ഖുത്വിബിയ്യത്ത്,മൗലിദുകളുടെ കേന്ദ്രമായിമാറി. അവിടെ വെച്ച് മുത്ത് നബി(സ)ജന്മദിനആഘോഷത്തിൻ്റെ ഭാഗമായിസുബഹിമൗലിദ്മഹാനവർകൾനടത്തിവന്നിരുന്നു.*
*സാന്ത്വനവും , സ്നേഹവും പരിലസിപ്പിച്ച് മഹാനവർകൾ മാതൃകയായി. ദീനി ഖിദ്മത്തിലായി നാടൊട്ടുക്ക്സഞ്ചരിച്ചു. പരിശുദ്ധ കഅബയിൽ ഉള്ളിൽ കയറി നിസ്കരിക്കാൻ ഭാഗ്യം ലഭിച്ചു.പ്രശ്നപരിഹാരങ്ങൾക്കായി ആത്മീയ തണൽ തേടി ജനങ്ങൾ സമീപിച്ചു. കയ്യിൽ കിട്ടുന്നത് മുഴുവനും ദാനം ചെയ്യുന്ന ശീലം , വിടപറയുമ്പോൾ ഭൗതിക സമ്പാദ്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.സലീമായഖൽബുംകൊണ്ടാണവിടുന്ന് മഹ്ബൂബിലേക്ക് തിരിച്ചത്.*
*"ശൈഖ് ഉമറുൽ ഖാദിരീ (റ)" തൻ്റെ മുരീദായ യൂസുഫാജിയെ കുറിച്ച് പറയുമായിരുന്നു.*
*"യൂസുഫ് നമ്മുടെഇടയിലൊക്കെ ഒരുസാധാരണക്കാരനെ പോലെ നടക്കുന്നു. പക്ഷെ വലിയ മഹാനാണ്. $തൻ്റെ മഹത്വംമറ്റുള്ളവരിൽനിന്നുംമറച്ചുവെക്കാൻആഗ്രഹിക്കുന്ന മഹാൻ $"*
*ഈ മഹത്തുക്കളുടെയൊക്കെ കൂടെ കൂടാൻ ഭാഗ്യംകിട്ടിയ പഴുന്നാന അബുബക്കർ മാഷിൻ്റെവാക്കുകളാണിത്.*
1 380
കുന്നംകുളത്ത് നിന്ന് നാല് കിലോമീറ്റർ കിഴക്ക് പഴുന്നാന ഗ്രാമത്തിലെ ജുമുഅത്ത് പള്ളിയുടെ തൊട്ടുമുമ്പിൽ അവരന്തിയുറങ്ങുന്നു .പഴുന്നാനശൈഖുനാ ഉമർ ഖാദിരിയുടെ സഹോദരൻ നാസിറുദ്ദീൻ അബ്ദുല്ല മുസ്ല്യാർ യൂസുഫ് ഖാദിരിയുടെ ഒരു മൗലിദ് രചിച്ചിട്ടുണ്ട് ."മവാഹിബുല്ലത്തീഫ്".എല്ലാവർഷവും അവരുടെ ഉറൂസ് പഴുന്നാന മഹല്ല് കമ്മറ്റിയുടെ കീഴിൽ വിപുലമായി നടത്തി വരുന്നു.
ഭാര്യ നഫീസ ഹജ്ജുമ്മ . അഞ്ച് പുത്രന്മാരും മൂന്ന് പുത്രിമാരുമുണ്ട് . മേൽ പറഞ്ഞ രണ്ട് പണ്ഡിത പുത്രന്മാർക്ക് പുറമെ അബൂബക്കർ , ഹസൻ , അബ്ദുല്ലത്തീഫ് എന്നിവർ .പുത്രന്മാരും സുബൈദ , ആരിഫ, ശാഹിദ എന്നീ പുത്രിമാരുമുണ്ട്
അല്ലാഹു അവരുടെ ബർക്കത്ത് കൊണ്ട് ഇരു ലോക വിജയികളിൽ നന്മെ പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.ലോകത്തെ മുഴുവൻ ഗ്രസിച്ചു കൊണ്ടിരിക്കുന്ന കൊറോണ വബാഇൽ നിന്ന് അല്ലാഹു രക്ഷിക്കുമാറാകട്ടെ. ആമീൻ.
1 380
പള്ളിയിലെത്തിയപ്പോൾ ശൈഖുനാടെ മുന്നിൽ സമർപ്പിച്ചു ' ഗുരുവായൂരപ്പാ ' എന്ന് പറഞ്ഞു . ശരണം വിളി കേട്ട് ജനങ്ങളും മുതഅല്ലിമുകളും പകച്ച് നിൽക്കുന്നു . ചെറു പുഞ്ചിരിയോടെ ശൈഖുനാ പറഞ്ഞു : യൂസുഫെ , കെട്ടഴിച്ച് കളഞ്ഞിട്ട് പറഞ്ഞതിൻ്റെ പൊരുൾ വിശദീകരിച്ചു കൊടുക്ക്.
ഉറക്കിൽ നിന്നുണർന്ന പ്രതീതിയിൽ യൂസുഫുൽ ഖാദിരിക്ക് അപ്പോഴാണ് സ്വബോധം വന്നത് . ആത്മ ധൈര്യം വീണ്ടെടുത്ത് ശൈഖുനാ വിശദീകരിക്കാൻ തുടങ്ങി . സാമി അ (سامع)ആയ അല്ലാഹ് ശരണം ഹയ്യ്(حَيٌ) അപ്പാ . അപ്പാ എന്ന തമിഴ് പദത്തിന് രക്ഷിതാവ് , ആദരണീയർ എന്ന വാക്കർത്ഥം . പഴുന്നാന മൂപ്പരുടെ ചാരത്ത് പറഞ്ഞ വാക്കിന്റർത്ഥം ' ഗുരു ' വായൊരു അപ്പൻ . പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയാണ് കേട്ടവരെല്ലാം പിരിഞ്ഞു പോയത് .
യൂസുഫ് തങ്ങൾ എന്ത് പറഞ്ഞാലും പഴുന്നാന മൂപ്പര് പുഞ്ചിരി മാത്രം സമ്മാനിച്ചു . ' "അവനങ്ങനെയൊക്കെ പറഞ്ഞോട്ടെ , നിങ്ങളവനെ പേടിക്കണം കേട്ടോ ". എന്നാണ് പറയാറുണ്ടായിരുന്നത് .
നാടുനീളെ ജലാലിയ്യാ റാത്തീബ് സ്ഥാപിക്കുകയും നടത്തുകയും ചെയ്തിരുന്ന യൂസുഫുൽ ഖാദിരി (റ) സ്വന്തം നാടായ പണാവള്ളിയിലും സ്ഥാപിക്കുകയുണ്ടായി . ആ പ്രശസ്ത മജ്ലിസ് ഇപ്പോഴും മുടങ്ങാതെ ആയിരങ്ങൾ പങ്കെടുക്കുന്ന ആത്മീയ സദസ്സായി അവരുടെ പുത്രൻ ശൈഖുനാ അബ്ദുല്ലാ ദാരിമിയുടെ നേതൃത്വത്തിൽ നടന്ന് വരുന്നു .
വലിയ ദർമ്മിഷ്ഠനായ യൂസുഫുൽ ഖാദിരി (റ) കയ്യിലുള്ളത് മുഴുവൻ വാരിക്കോരി ധർമ്മം ചെയ്തിരുന്നു .തന്റെ പ്രദേശത്ത് മദ്രസ പണിയുന്നതിനായി മഹല്ല് കമ്മറ്റി മതപ്രഭാഷണം സങ്കടിപ്പിച്ചു . ആലപ്പുഴ സ്വദേശി കെ.എം മൗലവി യിയിരുന്നു പ്രഭാഷകൻ. പ്രഭാഷണത്തിനിടെ സംഭാവന ചോദിച്ചപ്പോൾ നിസ്സങ്കോജം മുന്നോട്ട് വന്നത് ശൈഖുനാ യൂസുഫാജി മാത്രമായിരുന്നു . കാശിന് പഞ്ഞമുള്ള അക്കാലത്ത് ആദ്യ ദിവസം ഭാര്യയുടെ കഴുത്തിലെ മാല പൊട്ടിച്ച് മദ്രസക്ക് നൽകി . രണ്ടാം ദിവസത്തെ പരിപാടിയിലും കുറഞ്ഞില്ല . കാതിലെ കമ്മൽ നൽകി സഹകരിച്ചു . ഇനിയും മൂന്നാം നാൾ സ്വർണ്ണമില്ല . താമസിക്കുന്ന വീട് തന്നെ അല്ലാഹുവിന്റെ ദീനിന് നൽകി മാതൃകയായി .
വിജ്ഞാനത്തെ നെഞ്ചോട് ചേർത്ത അദ്ദേഹം സ്വന്തം വസതിയിൽ വലിയ ഒരു ലൈബ്രറി സ്ഥാപിക്കുകയുണ്ടായി . ഓരോ യാത്ര കഴിഞ്ഞ് വരുമ്പോഴും വിവിധ ശാസ്ത്ര കലയിലെ ഗ്രന്ഥങ്ങൾ ശേഖരിച്ച് പുഷ്ടിപ്പെടുത്തുകയുണ്ടായി . വൈദ്യ ശാസ്ത്രത്തിലും അസ്മാഉ ചികിത്സയിലും അത്യപൂർവ്വങ്ങളായ ഗ്രന്ഥങ്ങൾ ശേഖരത്തെ സമ്പുഷ്ടമാക്കി .
തന്റെ പിൻഗാമികളായി പണ്ഡിതരുണ്ടാകണമെന്ന വാശിയിൽ അബ്ദുല്ല , സഈദ് എന്ന പുത്രന്മാരെ ശംസുൽ ഉലമാ ഈ.കെ അബൂബക്കർ മുസ്ലിയാരുടെ ചാരത്ത് പഠിക്കാൻ അയക്കുകയുണ്ടായി . ആ പരമ്പര സ്വപ്നം പൂവണിഞ്ഞു . ഇളയ മകൻ സഈദ് മുസ്ലിയാരെ പോലെ പാണാവള്ളി അബ്ദുള്ള ദാരിമിയും വലിയ പണ്ഡിതനായി . പിതാവിന്റെ പാതയിൽ ചലിക്കാനും അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകാനും ദാരിമിക്ക് സാധിച്ചു . തൽഫലമായി പിതാവ് സ്ഥാപിച്ച ലൈബ്രറി പുഷ്ടിപ്പെടുത്തി വികസിപ്പിച്ചു . തന്റെ വീട് നിന്നിരുന്ന സ്ഥലത്ത് ദാറുൽ ഹികം എന്ന പേരിൽ ഉന്നതമായ ഒരു മത ഭൗതിക കലാലയം സ്ഥാപിച്ചു . അനവധി വിദ്യാർത്ഥികൾ ഇന്നവിടെ പഠിച്ചു വരുന്നു .
മലബാറിനെ അപേക്ഷിച്ച് വൈജ്ഞാനിക മുന്നേറ്റം കുറഞ്ഞ പ്രദേശമാണ് ആലപ്പുഴ ജില്ല . അവിടെയിരുന്നാണ് വരണ്ട ആകാശം നോക്കി മേഘങ്ങളെ സ്വപ്നം കാണാൻ ദാരിമി ശ്രമിച്ചത് .
മികച്ച സംഘാടകനായ ദാരിമി ഉസ്താദ് അസ്മാഉ ചികിത്സയുടെ അകം പൊരുൾ ചികഞ്ഞ് ധൈഷണികമായ പുതിയ മേച്ചിൽ പുറംകണ്ടെത്തിയിട്ടുണ്ട് . തന്റെ പിതാവിൽ നിന്നും പിതാവിന്റെ ശൈഖുമാരിൽ നിന്നും നേടിയെടുത്ത പഴയ ജ്ഞാന പൂക്കൾ പുതിയ ശൈലിയിലും ഭാവത്തിലും പകർന്ന് നൽകിക്കൊണ്ടിരിക്കുന്നു . കേരളത്തിന്റെ അകത്തും പുറത്തുമായി ബിരുതദാരികളായ രണ്ടായിരത്തിലധികം ശിഷ്യരെ വാർത്തെടുക്കാൻ അദ്ദേഹം മിടുക്ക് കാണിച്ചിട്ടുണ്ട് . വിനയം പൂത്തുലഞ്ഞ് ശിശുവിനെ പോലെ കൊച്ചാകുന്ന അദ്ദേഹത്തിന്റെ അങ്കകലി പൂണ്ട തീകണ്ണുകൾക്ക് മുന്നിൽ ഏതൊരാളും ഉരുകി പോകും .
സജ്ജന സഹവാസം ജീവിത ഹാരിയായി എടുത്തവരാണ് നമ്മുടെ വഴികാട്ടികളായ സകല ഔലിയാക്കളും . മണ്മറഞ്ഞ മഹാരഥന്മാരുടെ മഖാമുകളിൽ നിരന്തര സഹവാസം , ആത്മ വിശുദ്ധി കൈവരിക്കാൻ , ഹൃദയ മാലിന്യങ്ങൾ നീങ്ങാൻ നിർദ്ദേശിക്കപ്പെട്ട പഞ്ചസിദ്ധൗഷദങ്ങളിൽ ഒന്നാണല്ലോ സജ്ജന സഹവാസം . നമ്മുടെ കഥാപുരുഷൻ ശൈഖ് യൂസുഫുൽ ഖാദിരി (റ) തന്റെ ശൈഖുമാരുടെ സിയാറത്തിന് പുറമെ കൊച്ചിയിലെ ശൈഖ് ഫരീദ് (റ) മഖാമിൽ നിരന്തരം സിയാറത്ത് ചെയ്തിരുന്നു . കൃസ്താബ്ദം 2002 മാർച്ച് ഇരുപത്തിയാറ് ദുൽഹിജ്ജ പതിമൂന്നിന് ആ മഹാൻ നമ്മെ വിട്ടുപോയി . സത്യത്തിൽ അവരുടെ ആത്മാക്കൾ ഒരിക്കലും ഇടം വിട്ട് പോകുന്നില്ല . തങ്ങളുടെ കാലടയാളങ്ങൾ പതിഞ്ഞു കിടക്കുന്ന വഴികളെയും , നിത്യം പരിചയിച്ച ഇടങ്ങളെയും , സ്നേഹിച്ച മനുഷ്യരെയും വിട്ട് അവരെവിടേക്ക് പോവാൻ ? നമ്മുടെ നഗ്‌ന നേതൃങ്ങൾക്ക് ആഗോചരമായൊരു സമാന്തര പാതയിലൂടെ അവർ സഞ്ചരിക്കുന്നു . അതിനു പറ്റിയ ഒരിടമാണ് അവരുടെ മഖാമുകൾ .
1 380
ഞാൻ കടയിൽ നിൽക്കുകയായിരുന്നു . മുറ്റത്തെ വെയിലിൽ എന്റെ മുഖത്തേക്ക് കണ്ണും നട്ട് അദ്ദേഹം നിന്നു . എന്റെ ജാതി പേരിനോടൊപ്പം ' *മുസ്ലിയാരെ* ' എന്നിങ്ങനെ ഉറക്കെ വിളിച്ചു . ഞാൻ കേട്ടത് സത്യമാണോ എന്ന ഭാവത്തിൽ പതിയെ നോട്ടം ഞാൻ അദ്ദേഹത്തിൽ ഉറപ്പിച്ചു . കാണേ കാണേ അദ്ദേഹം സ്ഥലം വിട്ടു പോവുകയും ചെയ്തു . അതോടെ എന്റെ മനസ്സ് പിടക്കാൻ തുടങ്ങി . പകൽ മുഴുവൻ എരിപിരി കൊണ്ട മനസ്സുമായി ഞാൻ കഴിഞ്ഞു .രാത്രി മിഴി തുറന്ന അതിപ്രഭാതത്തിൽ ഞാൻ വീട് വിട്ടിറങ്ങി . മഞ്ഞിന്റെ മറ ഉരുകിത്തീരാത്തതിനാൽ പുറത്തെ ദൃശ്യങ്ങൾ അവ്യക്തമായിരുന്നു . ആ യാത്ര പൊന്നാനിയിൽ പോയാണ് ഞാൻ വരുന്നത് .
*ശൈഖ് ഉമർ ഖാദിരി* സന്തോഷം കൊണ്ട് വീർപ്പുമുട്ടി . ആഗതന്റെ കരം കവർന്ന് നെഞ്ചോട് ചേർത്തി . ഇനി എവിടെയും പോകണ്ട , ഇവിടെ നിന്നാൽ മതി . ജീവിതവും പഠനവും എല്ലാം ഇവിടെ ഉണ്ട് .
ആഗതൻ യൂസുഫ് ഹാജിയുടെ മേലാകെ ഒരു പുത്തനുണർവ് പടർന്ന് കയറി . ഗതകാല ചിന്തകൾ മറഞ്ഞ് പോയിരിക്കുന്നു . *ശൈഖ് അബ്ദുറസ്സാഖ് തങ്ങൾ* എന്ന കേളികേട്ട വലിയ്യിന്റെ അനുഗ്രഹം ഓരോ സിരകളിലും കത്തിപ്പടർന്നു കൊണ്ടിരുന്നു . അദൃശ്യ ശക്തികൾക്കും , അമാനുഷിക ശക്തികൾക്കും മാത്രം കഴിയുന്ന ഔന്നിത്യ പ്രയോഗം .
പാറക്കൂട്ടങ്ങളെ ഉരുക്കി കളയാൻ ഔലിയാക്കൾക്ക് സാധിക്കുന്നു . കുഫ്‌റിന്റെ കോട്ടകൊത്തളങ്ങളെ ഇളക്കാനും അവർക്ക് സാധിക്കുന്നു .
വാളുമായി നബിയെ വെട്ടിനുറുക്കാൻ മദീനാ പള്ളിയിൽ വന്ന ഉമൈർ (റ) വിനെ മോനെ ഉമൈർ എന്ന ഒറ്റ വിളിയിൽ ഹിദായത്ത് കടത്തി വിട്ട നബി പാരമ്പര്യമാണ് ഔലിയാക്കൾക്കുമുള്ളത് . *ശൈഖ് ജീലാനി (റ)* തങ്ങൾ ഒറ്റ ദർശനം കൊണ്ട് മാത്രം അഞ്ഞൂറിലധികം ആളുകളെ ഇപ്രകാരം ഹിദായത്താക്കി , കൂടാതെ അവർ വലിയ ഔലിയാക്കളുമായി. കേവല ദർശനം , സ്പർശനം , അതിലൂടെ ഒരു പ്രവാഹമാണ് ഇലക്ട്രോണ് പാസ്സ് ചെയ്യുന്ന പ്രതീതിയിൽ നിലക്കാത്ത പ്രവാഹം . അതിലൂടെ ഹൃദയത്തിലെ തമസ്സകന്ന് ഹിദായത്തിന്റെ പ്രകാശമടിക്കുകയായി .
ഒരേ സമയം ശരീഅത്തും ഖാദിരിയ്യാ ത്വരീഖത്തും സമന്വയിപ്പിച്ച ഗുരുവാണ് പഴുന്നാന മൂപ്പർ എന്ന പേരിൽ അറിയപ്പെട്ട *കമാലുദ്ധീൻ ഉമറുൽ ഖാദിരി (റ)* . പൂങ്കുയിൽ പോലെ പറന്നെത്തിയ *യൂസുഫുൽ ഖാദിരി* യെ രണ്ട് വിധത്തിലും പടിപടിയായി വളർത്തികൊണ്ടുവന്നു . വർഷങ്ങൾ കഴിഞ്ഞപ്പോൾ ഉയർന്ന പഠനത്തിനായി പുറത്ത് പോകാനാവശ്യപ്പെട്ടു .
ആ സഞ്ചാരത്തിനിടെ കൊച്ചി തോട്ടപ്പള്ളി *മുഹമ്മദ് കുഞ്ഞി മുസ്ലിയാർ* , *ചെലവകർ ഇമ്പിച്ചി മുസ്ലിയാർ* , കൊച്ചി ചെമ്പിട്ട പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന *ക്ലാപ്പന മുഹമ്മദ് മുസ്ലിയാർ* എന്നിവരിൽ നിന്ന് വിദ്യ നുകർന്നു . ദാഹം തീരാതെ വീണ്ടും സഞ്ചാരത്തിനിറങ്ങി .പ്രശസ്ത പണ്ഡിതനും സൂഫിയുമായിരുന്ന *പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്ലിയാരുടെ* ചാരത്തണഞ്ഞു . ഏഴ് വർഷങ്ങൾ അവിടെ പഠനം നടത്തിയ *ശൈഖ് യൂസുഫുൽ ഖാദിരി (റ)* ഇടക്കിടെ തന്നെ കൈപിടിച്ചുയർത്തിയ പഴുന്നാന മൂപ്പരുടെ സമീപം വരാറുണ്ടായിരുന്നു .
ഖാദിരിയ്യാ ത്വരീഖത്തിന്റെ രാജപാത സ്വീകരിക്കുന്നതിന് പഴുന്നാന തന്റെ ആത്മീയ ഗുരുവായ *ഐലക്കാട് സിറാജുദ്ദീൻ ഖാദിരിയുടെ* ചാരത്ത് കൊണ്ട്‌പോയി ഏൽപിച്ചു കൊടുത്തു . അപ്പോഴേക്കും വിജ്ഞാന കുതുകിയായ യൂസുഫുൽ ഖാദിരി സകല വിജ്ഞാന ശാഖകളിലും പ്രാവിണ്യം നേടിയ കരുത്തനും ഗ്രന്ഥങ്ങളുടെ ഉൾപൊരുളറിയുന്ന പണ്ഡിതനുമായി അറിയപ്പെട്ടു . ദിക്റിന്റെ മാസ്മരിക ലഹരിയിൽ ലയിച്ച ശൈഖുനാ പലപ്പോഴും വിവിധ ' ഹാലുകളിൽ ' ആറാടാൻ തുടങ്ങി . സൂഫി തത്വ ചിന്തയുടെ പാലും തേനും കുടിച്ചവരിങ്ങനെയാണ് . *യൂസുഫാജിയിൽ വിത്ത് പാകിയത് കാഞ്ഞിരമുറ്റം ഫരീദ് ഔലിയ (റ) ,* *മുളപ്പിച്ചത് അബ്ദുറസ്സാഖ് തങ്ങൾ (റ) ,* *വളർത്തിയത് ശൈഖ് സിറാജുദ്ദീൻ ഖാദിരി (റ) വും പഴുന്നാന മൂപ്പരും (റ)* . അപ്പോൾ പിന്നെ ആത്മീയ നീരാട്ടിൽ നീരാടി തിമിർക്കാൻ മറ്റെന്ത് വേണം .
മലബാറിന്റെ ഉമർ ഖയ്യാമായ ബഹുമാനപ്പെട്ട *അബ്ദുൽ ഖാദിർ മസ്താൻ*(റ) പാടി പറഞ്ഞ രണ്ട് വരി കാവ്യമാണിവിടെ അനുയോജ്യം :
*ജലാലെന്ന തോപ്പകമിൽ*
*സിർറെന്ന വാതിലുടെ*
*താക്കോലുമിവരല്ലെടീ .*
*സുഹ്‌ദെന്ന വേട്ടയിലെ*
*അസ്ത്രം തിരിത്ത് തരും*
*മുഹ്‌യുന്നുഫൂസല്ലെടി .*
യൂസുഫുൽ ഖാദിരി (റ) യെ അനുഭവിച്ചറിഞ്ഞ പലരും ഇന്ന് ജീവിച്ചിരിപ്പുണ്ട് . അവരുടെ കശ്ഫിന്റെയും കറാമത്തിന്റെയും വിവിധ ഹാലുകളുടെയും മധുരിക്കുന്ന ഓർമ്മകൾ മാടവനയിലെ പനപ്പറമ്പിൽ *അബ്ദുകുഞ്ഞി മുസ്ലിയാർ* പങ്കുവെക്കുന്നതിങ്ങനെ . മുപ്പത് വർഷത്തോളം പഴുന്നാന ശൈഖുനയുമായി സഹവസിച്ചിട്ടുണ്ട് അബ്ദു കുഞ്ഞി മുസ്ല്യാർ . പഠനം , ശൈഖുനായുടെ കാത്തിബ് , സഹായി എന്നീ നിലയിൽ വിവിധ ബന്ധങ്ങൾക്കവസരം ലഭിച്ചിട്ടുണ്ട്. "യൂസുഫുൽ ഖാദിരി ഇടക്കിടെ പഴുന്നാന വന്നുകൊണ്ടിരുന്നു . വന്നാൽ പലവിധ ആത്മീയ ഉൽക്കർഷം പുലർത്തുന്ന ഹഖാഇഖിന്റെ വർത്തമാനങ്ങളാണ് പറയുക . ചിലപ്പോൾ പറയുന്നതിന്റെ പൊരുൾ പോലും നമുക്കറിയില്ല . സംസ്‌കൃതത്തിൽ നല്ല പാണ്ഡിത്യമുണ്ടായിരുന്ന മഹാൻ ഒരിക്കൽ പഴുന്നാന അങ്ങാടിയിൽ നിന്ന് കുറെ ചപ്പും ചവറും വാരി ഒരു തുണിയിൽ കെട്ടി തലചുമടായി ഏറ്റി . സ്വാമിയെ ശരണമയ്യപ്പ എന്നിങ്ങനെ ഉരുവിട്ടു കൊണ്ട് ശൈഖുനായുടെ പള്ളിയിലേക്ക് നടന്നു .
1 380
☘
*കണിയാപുരം തങ്ങൾ മുളപ്പിച്ച പഴുന്നാന ശൈഖ്*☘
*✪◄►◄►◄► ◄►<﷽> ◄►◄►◄►◄►
*പഴുന്നാന യൂസുഫുൽ ഖാദിരി*
പ്രണയം അങ്ങനെയാണ് , കനൽ മൂടി കിടന്നാലും അത് ജ്വലിച്ചു കൊണ്ടിരിക്കും . വർഷം ഇരുപതും ഇരുപത്തിയഞ്ചും കഴിഞ്ഞാലും മരിച്ചുപോയവനെയോർത്ത് കാവിഉടുത്ത് കഴിയുന്ന സ്ത്രീകളില്ലേ .
വളർത്തി വലുതാക്കിയ , സ്നേഹം വാരിതന്നവരെ പിരിഞ്ഞ് ഇറങ്ങി ഓടുന്ന കാമുകിമാരില്ലേ . ചെന്നെത്തുന്ന ഇടം സ്നേഹമോ വെറുപ്പോ എന്തായിരിക്കുമെന്നറിയാതെ പ്രണയത്തിന്റെ വിളികേട്ട് ഇറങ്ങിയവൾ .
നെഞ്ചു തകർന്ന മാതാപിതാക്കളുടെ തേങ്ങലുകൾക്കും ശാപ വചസ്സുകൾക്കും പുല്ല് വില കല്പിക്കാതെ പ്രണയ മഴയിൽ കുളിർന്നു നിൽക്കുന്നവൾ .
പ്രണയത്തിന്റെ നിറപൊട്ടിൽ ചാലിച്ച വചനങ്ങൾ ഇങ്ങിനെ വായിക്കാം " എന്റെ സ്വപ്‌നങ്ങൾ മുഴുവനും നീയാണ് . നീയാകുന്ന എന്റെ സ്വപ്നങ്ങളെ എന്റെ മിഴികളിൽ സൂക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല . കാരണം , ഒരു പക്ഷെ അത് കണ്ണീരിൽ അലിഞ്ഞുപോയേക്കാം . പകരം നീയാകുന്ന എന്റെ സ്വപ്നങ്ങളെ എന്റെ ഹൃദയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത് . എന്തെന്നാൽ എന്റെ ഓരോ ഹൃദയ മിടിപ്പും ആ സ്വപ്നത്തെ ഓർമ്മിപ്പിച്ച് കൊണ്ടിരിക്കുന്നു " . കാമുകി കാമുകന്മാരുടെ പ്രണയ വചസ്സുകളാണിത് . സൃഷ്ടാവായ റബ്ബിനെ പ്രേമിച്ച് നടക്കുന്ന ആശിഖുകളുടെ വചനങ്ങളും ഇത് തന്നെയാണ് .ഖൽബാകുന്ന മായാ ഡയറിയിൽ അവർ കോറിയിടുന്ന പ്രണയ കുറിപ്പുകൾ അല്ലാ ഹു മാത്രം.
പ്രണയത്തിനപ്പുറം ഇഹലോക സൗന്ദര്യങ്ങൾ അവരെ കൊതിപ്പിക്കില്ല . പ്രാണസഖിയുമായി ബന്ധപ്പെട്ട സകലതിനും അവർ വസന്തം കാണുന്നു . സഖിയുടെ നാമം ഉരുവിടൽ , വീട് , മതിൽ കെട്ട് , നിറം , പരിമളം , സൗന്ദര്യം അങ്ങനെ അങ്ങനെ സകല ബിന്ദുവിലും കാമുകിയെ സങ്കൽപ്പിക്കുന്നു . കാമുകി താമസിക്കുന്ന വീടിന്റെ മിറ്റം അടിച്ചു വൃത്തിയാക്കി കൊടുക്കുന്ന കാമുകന്മാർ .
തൊള്ളായിരത്തിഎഴുപതുകളിൽ തൃശൂർ ജില്ലയിലെ പഴുന്നാന , പട്ടിക്കര തുടങ്ങിയ സ്ഥലങ്ങളിലെ പള്ളി മിറ്റങ്ങൾ അടിച്ചു വാരി നടന്നിരുന്ന ഒരു ഫഖീർ ഉണ്ട് . *ശൈഖ് യൂസുഫ് അൽഖാദിരി (റ) .* സ്വർഗ്ഗീയ തരുണികളായ ഹൂറികളുടെ വിവാഹമൂല്യമാണ് പള്ളി അടിച്ചുവാരൽ . പള്ളികൾക്ക് പുറമെ പൊതു ശൗചാലയങ്ങൾ , ആശുപത്രികൾ ഇവയെല്ലാം വൃത്തിയാക്കി സജ്ജീകരിക്കുക ആ പുണ്യ പുരുഷന്റെ പതിവ് പ്രണയമായിരുന്നു . പ്രണയ സഖിയായ അല്ലാഹുവിന്റെ ദാസന്മാരെ സേവിക്കൽ .
സേവനം പ്രണയമാക്കിയെടുത്ത അനവധി ഔലിയാക്കളുടെ മുത്ത് മാലയിലെ ഒരു മണി മുത്ത് . *ശൈഖ് അഹമ്മദുൽകബീർ രിഫാഈ (റ)* ആ ഗണത്തിലെ ഉഗ്ര കേസരിയാണ് .
കാട്ടിൽ നിന്ന് വിറക് വെട്ടി തലച്ചോടാക്കി വിധവകൾക്ക് നൽകി സായൂജ്യമടഞ്ഞ മഹാൻ . പ്രണയ സ്വപ്നങ്ങളായ പൂമ്പാറ്റകൾക്ക് പറക്കാൻ വ്യക്തമായ അതിരുകളില്ല . അല്ലാഹുവിന്റെ സൃഷ്ടികളഘിലവും പ്രണയ സുഗന്ധങ്ങളാണ് . ഉറുമ്പ് , പൂച്ച , ക്യാൻസർ രോഗം ബാധിച്ച പട്ടി , തന്നെ അസഭ്യശരം ചെയ്ത മനുഷ്യരടക്കം സകല ജീവികൾക്കും സേവനം സമർപ്പിച്ച രിഫാഈ ശൈഖിന്റെ പിൻഗാമിയായി യൂസുഫ് ഹാജി സേവനം ചെയ്തു . നാമം ചൊല്ലുന്ന നാവും , പ്രണയം പൂക്കുന്ന ഖൽബുമായി ആ മഹാൻ ഓടി നടന്നു . ആലപ്പുഴ ജില്ലയിലെ പണാവള്ളിയിൽ ജനിച്ചു വളർന്ന അദ്ദേഹം ബാല്യകാല കൗതുകത്തിന്റെയും കുതുഹലത്തിന്റെയും നാളുകളിൽ ഹിദായത്തിന്റെ പ്രകാശം തേടി പൊന്നാനിയിലേക്ക് വണ്ടി കയറി . ഇസ്ലാമിക ഇത്തിരി വെളിച്ചവും പ്രഥമിക പാഠങ്ങളും ഏറ്റ് തിരിച്ചുള്ള യാത്ര വണ്ടിക്കാശ് തികയാതെ വഴിമുട്ടി . ബസ്സ് കുന്നംകുളം കഴിഞ്ഞ് കേച്ചേരിയിലെത്തിയപ്പോൾ ഇറങ്ങേണ്ടി വന്നു . അൽപ്പം നടന്ന് ഉൾഗ്രാമമായ പട്ടിക്കര പള്ളിയിലെത്തി . വുളൂ ചെയ്ത് നിസ്കാരം തുടങ്ങി . ജഹ്‌റും , സിറും വ്യവച്ഛേതിച്ചറിയാത്ത ആ നവ മനുഷ്യൻ പകൽ നിസ്കാരത്തിൽ തന്നെ ഉറക്കെ ഓതി നിസ്കരിച്ചു . ആഗതന്റെ ഓരോ ചുവടുവെപ്പും കൗതുകത്തോടെ നോക്കിക്കണ്ട സ്ഥലം മുദര്വിസായ *കമാലുദ്ധീൻ ശൈഖ് ഉമർ ഖാദിരി (റ)* നിസ്കാരം കഴിഞ്ഞപ്പോൾ സ്നേഹപൂർവ്വം ചാരെ വിളിച്ചിരുത്തി . പ്യൂപ്പവിരിഞ്ഞ് പുറത്ത് വരുന്ന പൂമ്പാറ്റയുടെ സൗന്ദര്യം ശൈഖ് ഉമർ ഹാജി ആഗതനിൽ ദർശിച്ചു . കൂടുതൽ പരിലാളനയും ജീവിതത്തിന് ഊടും പാവും ആവശ്യമാണെന്ന് മനസ്സിലാക്കി വിവരങ്ങൾ ചോദിച്ചറിയാൻ തുടങ്ങി . നാട് , വീട് , യാത്ര തുടങ്ങിയവ ഓരോന്നും അറിയാൻ ശൈഖിൽ ജിജ്ഞാസ പിടിക്കാൻ തുടങ്ങി .
ശൈഖുനാ പഴുന്നാന മൂപ്പരുടെ ചോദ്യത്തിന് മുന്നിൽ ആഗതന്റെ മിഴികൾ വിടർന്നു . അദ്ദേഹത്തിന്റെ ജീവിത കഥ അല്പാല്പമായി വിവരിക്കാൻ തുടങ്ങി . ആലപ്പുഴ ജില്ലയിലെ പൂച്ചാക്കൽ പ്രദേശത്ത് ഒരു ചായക്കട നടത്തി കിട്ടുന്ന വരുമാനം കൊണ്ട് ജീവിച്ചിരുന്ന ഒരു കുടുംബത്തിലെ അംഗമാണ് ഞാൻ . ഞങ്ങളെ പരിസരത്തെ പേരും പെരുമയുമുള്ള മഹാനരാണ് *ഫരീദ് ഔലിയ* . കാഞ്ഞിരമുറ്റം എന്നാണ് പ്രശസ്ത പേര് . ആ പള്ളിയുടെയും അവരുടെ ഖബറിടത്തിന്റെ മിറ്റവും പരിസരവും അടിച്ചു വൃത്തിയാക്കി കൊടുത്തിരുന്നത് എന്റെ മാതാവാണ് . കാലങ്ങളായി ഞങ്ങൾ തന്നെയാണ് ചെയ്ത് വരുന്നത് . ചായക്കടയിൽ പിതാവിനെ സഹായിക്കാൻ ഞാനും പോകാറുണ്ട് . ചിലപ്പോൾ പിതാവിനെക്കാൾ കൂടുതൽ ഞാനാണ് ഉണ്ടാവുക . ഒരുനാൾ അവിടെ *കണിയാപുരം അബ്ദുറസ്സാഖ് തങ്ങൾ* എന്ന പുണ്യ പുരുഷൻ വരികയുണ്ടായി .
