uk
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Відкрити в Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Показати більше
1 380
Підписники
Немає даних24 години
+37 днів
+1530 днів
Архів дописів
مولد شيخ مام كويا الكالكوتي.pdf

مولد الحسنين ♻️ബുർദ, വിത് രിയ തുടങ്ങിയ മദ്ഹുകളെ പോലെ തിരു ദർശനത്തിലൂടെ പല തവണ മുത്ത് നബിﷺ യുടെ അംഗീകാരം നേടിയ മൗലിദ് ഗ്രന്ഥം. ♻️ "അന്നൂറുൽമുഹമ്മദിയ്യി"ന്റെ സമഗ്ര വിശകലനം. ♻️ മുത്തു നബിﷺ യുടെ ബാഹ്യവും ആന്തരികവുമായ സൗന്ദര്യ വിശേഷങ്ങളുടെ വിവരണം. ♻️ മുത്ത് നബിﷺ യുടെ സൃഷ്ടിപ്പ് മുതൽ വഫാത് വരെയുള്ള ആധികാരിക പഠനം. ♻️ മുത്ത് നബിﷺ മാഹാത്മ്യം സംബന്ധിച്ച് ഉന്നയിച്ചേക്കാവുന്ന പരശ്ശതം ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ആധികാരിക മറുപടികൾ ♻️ ആത്മീയമോക്ഷം തേടുന്ന ലോകത്തിന് അത്യുത്തമ വഴികാട്ടി. ♻️ സ്വഹീഹുൽ ബുഖാരി പോലെ മുഴുവൻ പദങ്ങളും വുളുവോടു കൂടി മാത്രം രചിക്കപ്പെട്ട ഗ്രന്ഥം. ♻️ അറബികളെ പോലും വെല്ലുന്ന ഭാഷ, സാഹിത്യ, ചരിത്ര, ആദ്ധ്യാത്മിക സമന്വയം ♻️ മുഴുവൻ ഗദ്യങ്ങളും "നൂനി"ൽ അവസാനിക്കുന്ന അമൂല്യ സാഹിത്യ സൗന്ദര്യം. ♻️ ലോകത്തിലെ ഏറ്റവും വലിയ മൗലിദ് കിതാബ് എന്ന് മഹത്തുക്കൾ പരിചയപ്പെടുത്തുന്നു. ♻️ മുന്നൂറിലധികം കിതാബുകളുടെ സംക്ഷിപ്തം. ♻️ ഒരു മാസംകൊണ്ട് പാരായണം ചെയ്തു തീർക്കാവുന്ന 30 ഹിസ്ബുകളിലായുള്ള ക്രമീകരണം. ♻️ പാരായണ ലക്ഷ്യം സാക്ഷാൽക്കരിച്ച ഒരുപാട് അനുഭവങ്ങൾ മുഹിബ്ബീങ്ങൾ അയവിറക്കുന്നു ♻️ ഹജ്ജ്, ഉംറ, സിയാറത്, ഐശ്വര്യം, സാമ്പത്തികാഭിവൃദ്ധി, പ്രതിസന്ധികൾക്ക് അറുതി, മുത്ത് നബിﷺ യെ സ്വപ്നത്തിൽ ദർശിക്കുക തുടങ്ങി അനേകം ഫലങ്ങൾക്ക് സാക്ഷ്യംവഹിച്ച കൃതി. ♻️ റഈസുൽ ഉലമ, സുൽത്താനുൽ ഉലമ, മുഹ്‌യിസ്സുന്ന, ബദ്‌റുസ്സാദാത്, നൂറുസ്സാദാത്, മാദിഹു റസൂൽ പകര ഉസ്താദ്, സയ്യിദ് ശരീഫ് സഅ്ദുദ്ദീൻ ജീലാനി ബഗ്ദാദ്, ശൈഖ് അഹ്മദുൽ മാലികി മക്കത്തുൽ മുകർറമ, മസ്ജിദുൽ അഖ്സ ഇമാമും ഖത്വീബുമായ ഇക്‌രിമ സ്വബ്രി തുടങ്ങിയ പ്രമുഖരുടെ അവതാരികയോടെ പുറത്തിറങ്ങിയ ഗ്രന്ഥം. ♻️ എഴുപതിൽ പരം അമൂല്യ ഗ്രന്ഥങ്ങളുടെ രചയിതാവും, മർകസ് നോളജ് സിറ്റി സീനിയർ മുദരിസ്സുമായ ആഷിഖു റസൂൽ പിലാക്കൽ ഉസ്താദിന്റെ ഏറെ പ്രശസ്തമായ ഗ്രന്ഥം. https://youtu.be/hrSAh_zl6vQ https://youtu.be/kqfzIZCHsfE

ഹബീബായ നബി ﷺ തങ്ങളുടെ കരളിന്റെ കഷ്ണമായ മഹതി ഫാത്വിമാ ബീവി رضي اللّٰه عنها യുടെ പൊന്നുമോൻ സയ്യിദിനാ ഹുസൈൻ رضي اللّٰه عنه കർബലയിൽ ശഹീദായ ദിവസമാണിന്ന് . അവിടുത്തേക്ക് ഒരു യാസീനോ അല്ലെങ്കിൽ ഒരു ഫാതിഹയോ ഓതി ഹദ്‌യ ചെയ്യണമെന്ന് ഓർമപ്പെടുത്തുന്നു . മഹാനവർകളുടെ ഹഖ് കൊണ്ട് അല്ലാഹു നമ്മെ ഇരുലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ യാ മുജീബു യാ വദൂദ് മഹാനവർകളുടെ പേരിൽ തൈകാ സയ്യിദ് മുഹമ്മദ് ഇമാമുൽ അറൂസ് നായകം رحمة اللّٰه عليه രചിച്ച مَوَاهِبُ الزَّيْنِ فِى مَنَاقِبِ الْحُسَنيْنِ എന്ന മൗലിദ് അയക്കുന്നു 🖕🖕🖕🖕🖕🖕 Another https://t.me/moulidstudy/375

مواهب الزين في مناقب الحسنين.pdf

🌹 https://archive.org/details/c.-m.maulid/page/n1/mode/2up സിഎം മൗലിദ് മനാഇഹു ദ്ദിയം ഫീ മദാഇഹി സീ എം രചന: ശൈഖുനാ പകര ഉസ്താദ് 🌹download now🌹 https://archive.org/details/c.-m.maulid/page/n1/mode/2up 🌹

വരക്കല്‍ മുല്ലക്കോയ തങ്ങളും പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരും കഴിഞ്ഞാല്‍ സമസ്തയുടെ സ്ഥാപക നേതാക്കളിലെ മൂന്നാമനായി അബ്ദുല്‍ ബാരി മുസ്‌ലിയാരെ കാണാം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകരണ പദ്ധതിയുമായി വാളക്കുളത്ത് കോയാമുട്ടി മുസ്‌ലിയാരെ സന്ദര്‍ശിക്കാനെത്തിയ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ക്ക് ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു: ''പ്രായാധിക്യം കാരണം നിങ്ങളെപ്പോലെ ഓടിനടന്നു പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിക്കുകയില്ല. എന്റെ പ്രാര്‍ത്ഥനയും പിന്തുണയും എപ്പോഴും നിങ്ങള്‍ക്കുണ്ടാവും. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന് എന്റെ മുഹമ്മദിനെയും തരാം.'' അങ്ങനെയാണ് അബ്ദുല്‍ബാരി മുസ്‌ലിയാര്‍ സമസ്തയുടെ ഭാഗമാവുന്നത്. 1926 ജൂണ്‍ 26-ന് കോഴിക്കോട് ടൗണ്‍ഹാളില്‍ രൂപീകരിക്കപ്പെട്ട സമസ്തയുടെ വൈസ് പ്രസിഡണ്ടായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1945-ല്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ക്കു ശേഷം പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രഥമ മദ്‌റസയായ പുതുപ്പറമ്പ് ബയാനുല്‍ ഇസ്‌ലാം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ സ്ഥാപിച്ചതാണ്. അറബി, ഇംഗ്ലീഷ്, ഉര്‍ദു, തമിഴ്, പാഴ്‌സി ഭാഷകള്‍ നന്നാമറിയാമായിരുന്ന അദ്ദേഹം മലയാള ഭാഷാ പണ്ഡിതനുമായിരുന്നു. നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. 2648 സ്വഹീഹായ ഹദീസുകള്‍ ഉള്‍ക്കൊണ്ട സ്വിഹാഹു ശൈഖൈന്‍ എന്ന കൃതിയാണ് ഏറ്റവും ശ്രദ്ധേയം. മിക്ക ബാബുകളും മുത്തഫഖുന്‍ അലൈഹി, ബുഖാരി, മുസ്‌ലിം എന്നിങ്ങനെ മൂന്നു ഫസ്വ്‌ലുകളായി തിരിച്ചിരിക്കുന്നു. ഖിത്വാഫു സിമാര്‍ എന്ന പേരില്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വി ഇതിന്റെ വ്യാഖ്യാനം തയാറാക്കിയിട്ടുണ്ട്. ജംഉല്‍ ബാരി, അല്‍മുതഫരിദു ഫില്‍ ഫിഖ്ഹ്, അല്‍വസീലത്തുല്‍ ഉള്മാ, അല്‍മൗലിദുല്‍ മന്‍ഖൂസ് ഫീ മദ്ഹിന്നബിയ്യില്‍ മഖ്‌സൂസ്, മൗലിദു ശഫീഉള്‍ മുശഫഅ്, സ്വിറാത്തുല്‍ ഇസ്‌ലാം തുടങ്ങിയവയാണ് മറ്റു രചനകള്‍. 1952 മുതല്‍ 1954 വരെ അല്‍ബയാന്‍ അറബി മലയാള മാസിക പത്രാധിപരായും പ്രവര്‍ത്തിച്ചു. അല്‍ബയാന്‍ മലയാള-അറബി മലയാള മാസികകളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധര്‍മ്മ വിഷയത്തില്‍ അത്യുന്നതമായ മാതൃകയായിരുന്നു അദ്ദേഹം. അഗതികളുടേയും അനാഥകളുടേയും അഭയകേന്ദ്രമായിരുന്നു മഹാനവര്‍കളുടെ വീട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രജിസ്റ്റര്‍ ചെയ്യാനാവശ്യമായ ഭീമമായ തുക അദ്ദേഹമാണ് ചെലവഴിച്ചത്. 1951 സെപ്തംബര്‍ 17-ന് പുതുപ്പറമ്പ് ജുമുഅത്ത് പള്ളിയില്‍ വെച്ച് ചേര്‍ന്ന വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രതിനിധി സമ്മേളനത്തില്‍ 25 രൂപയാണ് അദ്ദേഹം സംഭവാവന നല്‍കിയത്. ജീവിതത്തിന്റെ സായംസന്ധ്യയില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ സ്ഥാപിക്കപ്പെട്ടപ്പോള്‍ സ്വിഹാഹുശൈഖൈന്‍ കിതാബിന്റെ ആയിരം കോപ്പി വില്‍പ്പനക്കു നല്‍കിയാണ് സഹായിച്ചത്. വിഷ ചികിത്സയില്‍ വ്യുല്‍പ്പത്തി നേടിയിരുന്ന അദ്ദേഹം നിരവധി പേര്‍ക്കാണ് ആശ്വാസം പകര്‍ന്നത്. മോല്യേര്‍പാപ്പ എന്ന പേരിലാണ് അദ്ദേഹം ഇന്നും വിളിക്കപ്പെടുന്നത്. സ്വന്തം ചിലവില്‍ പുതുപ്പറമ്പില്‍ അദ്ദേഹം സ്ഥാപിച്ച സ്‌കൂള്‍ പ്രദേശത്തെ പ്രധാന പൊതുവിദ്യാലയമാണ്. സ്വന്തമായി പ്രസ്സും നടത്തിയിരുന്നു. വാളക്കുളത്തെ കോഴിക്കോടന്‍ കുട്ടിഹസ്സന്‍ എന്നവരുടെ പുത്രി ആശിഷക്കുട്ടി, നെല്ലിപറമ്പ് ഓടക്കല്‍ ഖാദി മുഹ്‌യിദ്ദീന്‍ കുട്ടി മൗലവിയുടെ മകള്‍ ആസിയ എന്നിവരായിരുന്നു ഭാര്യമാര്‍. കക്കാട് കല്ലിങ്ങല്‍ കുടുംബത്തില്‍ നിന്നും വിവാഹം ചെയ്ത മക്കി ഉമ്മ എന്ന സഹോദരി ആകസ്മികമായി നിര്യാതയായി. കോഡൂര്‍ വടക്കെമണ്ണയിലെ ചോലശ്ശേരി കുടുംബത്തില്‍ നിന്നും കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാരുടെ മകളെ വിവാഹം ചെയ്തിരുന്നുവെങ്കിലും ബന്ധം അറ്റുപോയി. സന്താന സൗഭാഗ്യം ആ മഹാനുഭാവനുണ്ടായിട്ടില്ല. 1965 ജൂലൈ 29/1385 ജമാദുല്‍ അവ്വല്‍ 2 ഞായറാഴ്ചയായിരുന്നു വിയോഗം. വാളക്കുളത്ത് അദ്ദേഹം നിര്‍മ്മിച്ച മസ്ജിദുല്‍ ബാരിയുടെ മുന്‍വശത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

മൗലാനാ അബുല്‍ഹഖ് മുഹമ്മദ് അബ്ദുല്‍ബാരി മുസ്‌ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സ്ഥാപക നേതാവും തലയെടുപ്പുള്ള പ്രമുഖ പണ്ഡിതനുമായിരുന്നു മൗലാനാ അബുല്‍ഹഖ് മുഹമ്മദ് അബ്ദുല്‍ബാരി മുസ്‌ലിയാര്‍. സൂഫി, ഗ്രന്ഥകാരന്‍, ചിന്തകന്‍, പത്രാധിപര്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍, സംഘാടകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, മുഫ്തി, ബഹുഭാഷാ പണ്ഡിതന്‍ തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്റെ നവോത്ഥാന പുരുഷന്‍മാരില്‍ ശ്രദ്ധേയനാണ്. 19-ാം നൂറ്റാണ്ട് ജന്മം നല്‍കിയ ഉന്നത ശീര്‍ഷനായ ഈ പണ്ഡിതന്‍ തലമുറകള്‍ക്ക് പാരമ്പര്യത്തിന്റെ വെളിച്ചം പകര്‍ന്ന ചരിത്രത്തിലെ അപൂര്‍വ്വ സാന്നിധ്യമാണ്. മലപ്പുറം ജില്ലയിലെ വാളക്കുളത്ത് സൂഫീവര്യനായ കുളമ്പില്‍ ഖാജാ അഹമ്മദ് എന്ന കോയാമുട്ടി മുസ്‌ലിയാരുടെയും ഫാത്തിമ എന്നവരുടെയും മകനായി 1880/1298 ജുമാദുല്‍ ആഖിര്‍ 22-നാണ് ജനനം. മാതാപിതാക്കളില്‍ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉപരിപഠനത്തിനായി നാദാപുരത്ത് അഹ്മദ് ശീറാസിയുടെ ദര്‍സില്‍ ചേര്‍ന്നു. ശേഷം തിരൂരങ്ങാടിയില്‍ കോടഞ്ചേരി അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. തലക്കടത്തൂര്‍ ദര്‍സില്‍ വടക്കന്‍ മുഹമ്മദ് മുസ്‌ലിയാര്‍ പൊന്നാനിയില്‍ പുത്തന്‍വീട്ടില്‍ ചെറിയ അവറാന്‍കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ക്കു കീഴിലും പഠിച്ചു. മറ്റത്തൂര്‍ അഹ്മദ് മുസ്‌ലിയാര്‍, മൂര്‍ക്കനാട് ആലി മുസ്‌ലിയാര്‍ തുടങ്ങിയവരും ഗുരുനാഥന്‍മാരാണ്. പൊന്നാനിയിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഹിജ്‌റ 1316-ലാണ് ഉപരിപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തില്‍ ചേര്‍ന്നത്. ശാഹ് അബ്ദുല്‍ വഹാബ് ബാനി ഹസ്‌റത്ത്, മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്ത്, അബ്ദുറഹീം ഹസ്‌റത്ത് എന്നിവര്‍ക്കു കീഴില്‍ അഞ്ചു വര്‍ഷം പഠിച്ചു. ഹിജ്‌റ 1321-ലാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. മലബാറിലെ ആദ്യകാല ബാഖവി ബിരുദധാരികളിലൊരാളാണ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍. കോഴിക്കോട് മദ്‌റസത്തുല്‍ ജിഫ്‌രിയ്യയിലാണ് ആദ്യമായി ദര്‍സ് ആരംഭിക്കുന്നത്. പിന്നീട് അയ്യായ, താനാളൂര്‍, വളവന്നൂര്‍ പഴയ ജുമുഅത്ത് പള്ളി, കല്‍പകഞ്ചേരിക്കടുത്ത കാനാഞ്ചേരി എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. 1910 മുതല്‍ പതിനൊന്ന് വര്‍ഷമാണ് കാനാഞ്ചേരിയിലെ സേവനം. 1921-നു ശേഷം നീണ്ട നാലുപതിറ്റാണ്ടുകാലം പുതുപ്പറമ്പിലായിരുന്നു ദര്‍സ്. സ്വദേശത്ത് സ്വന്തം ചിലവില്‍ മൗലവിയ്യ അറബിക് കോളേജും മസ്ജിദുല്‍ ബാരി എന്ന പള്ളിയും കുതുബ്ഖാനയും സ്ഥാപിച്ചു. കോടൂര്‍ നാടുംകുളങ്ങര മുഹമ്മദ് മുസ്‌ലിയാര്‍, പറപ്പൂര്‍ തൊട്ടിയില്‍ രായിന്‍കുട്ടി മുസ്‌ലിയാര്‍, വാളക്കുളം അലിഹസന്‍കുട്ടി മുസ്‌ലിയാര്‍, വാളക്കുളം നരിമടക്കല്‍ മുഹമ്മദ് മുസ്‌ലിയാര്‍, ചെറള നെയ്യന്‍ മുഹമ്മദ് മുസ്‌ലിയാര്‍, തോരപ്പ ഉണ്ണീന്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ അലവിക്കുട്ടി മുസ്‌ലിയാര്‍, വാളക്കുളം കുഞ്ഞാമു മുസ്‌ലിയാര്‍, ചീരങ്ങന്‍ മുഹമ്മദ് മുസ്‌ലിയാര്‍, പറപ്പൂര്‍ തീക്കുന്നന്‍ കുഞ്ഞലവി മുസ്‌ലിയാര്‍, ചങ്ങനക്കാട്ടില്‍ അഹ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യന്‍മാരാണ്. സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. 1921 എപ്രില്‍ 2,3 തിയതികളില്‍ തമിഴ്‌നാട്ടിലെ ഈറോഡ് നടന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായ ഇന്ത്യന്‍ മജ്‌ലിസുല്‍ ഉലമാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഖിലാഫത്ത് നേതാക്കള്‍ക്കുള്ള സ്വീകരണവും പരിപാടിയുടെ ഭാഗമായിരുന്നു. ഇതിന്റെ കേരള ഘടകം രൂപീകരിക്കാനുള്ള നിര്‍ദ്ദേശം മലയാളികളായ സഹപ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ചെങ്കിലും കേരളത്തിലെ ഉന്നത പണ്ഡിത നേതാക്കളുടെ തീരുമാനത്തിന് വിടണമെന്നായിരുന്നു അബ്ദുല്‍ബാരി മുസ്‌ലിയാരുടെ അഭിപ്രായം. മജ്‌ലിസുല്‍ ഉലമാ രൂപീകരണ രേഖയില്‍ ഒപ്പുവെക്കാന്‍ അദ്ദേഹം തയാറായില്ല. പിന്നീട് കെ.എം മൗലവി പ്രസിഡണ്ടായി കേരള മജ്‌ലിസുല്‍ ഉലമാ രൂപീകരിക്കപ്പെട്ടെങ്കിലും മലബാര്‍ കലാപത്തോടെ നാമവശേഷമാവുകയായിരുന്നു. മൗലാനാ അബ്ദുല്‍ബാരിയുടെ ദീര്‍ഘവീക്ഷണം ശരിവെക്കുന്നതായിരുന്നു പിന്നീടുള്ള ചലനങ്ങള്‍. നവീന പ്രസ്ഥാനങ്ങളുടെ കേരളീയ പതിപ്പായി ഇത് പരിവര്‍ത്തിപ്പിക്കപ്പെടുകയായിരുന്നു.

#മൻഖൂസ്_മൗലിദ് ശൈഖ് സൈനുദ്ദീൻ മഖ്ദും ഒന്നാമന്റെ വിശ്രുത ഗ്രന്ഥമാണ് മൻഖൂസ് മൗലിദ്. മലബാറിൽ പടർന്ന് പിടിക്കുകയായിരുന്ന പകർച്ചാവ്യാധിക്ക് പ്രതിവിധിയായിട്ടാണിത് വിരചിതമാവുന്നത്. ഇമാം ഗസ്സാലിയുടെ സുബ്ഹാന മൗലിദിൽ നിന്ന് സംഗ്രഹിച്ചതിനാൽ മൻഖൂസ് മൗലിദെന്നാണ് വിളിക്കെപ്പെടുന്നത്. ഹിജ്റ 871 ശഅ്ബാൻ 12 വ്യാഴം കൊച്ചങ്ങാടിയിലാണ് മഹാന്റെ ജനനം. ഹിജ്റ 928 വെള്ളി രാത്രി ശഅ്ബാൻ 16 വെള്ളി പൊന്നാനിയിൽ വഫാത്തായി.

ശർറഫൽ അനാം മൗലിദ് ഹിജ്റ ആറാം നൂറ്റാണ്ടിൽ എഴുതപെട്ടതാണ് ശർറഫൽ അനാം മൗലിദ്. രചയിതാവിനെക്കുറിച്ച് ചരിത്രം തീർപ്പ് പറയുന്നില്ല. ബഗ്ദാദിൽ ജീവിച്ച ഇബ്നുൽ ജൗസി(റ) യാണെന്നാണ് പ്രബലമെന്ന് പറയാവുന്നത്. അബുൽ ഫറജ് ജമാലുദ്ദീൻ അബ്ദുറഹ്‌മാനുബ്നു അലി എന്നാണ് പൂർണ നാമം. ഹിജ്റ 510 ൽ ജനിച്ച മഹാൻ 597 ലാണ് വഫാത്തായത്. മുന്നൂറ്റിനാൽപ്പതിൽ പരം ഗ്രന്ഥങ്ങളുടെ കർത്താവാണദ്ദേഹം. ഇമാം അഹ്‌മദ് ബ്നു ഖാസിം അൽ ഹരീരി(റ) ആണെന്നും അഭിപ്രായമുണ്ട്. മുസ്‌ലിം സ്പെയിനിൽ ജീവിച്ച മഹാൻ മാലികി മദ്ഹബുകാരനാണ്. ഇതും കൂടി കേൾക്കുക https://fb.watch/6fdeujMUMn/

ബർസഞ്ചി മൗലിദ് ഗദ്യ രൂപത്തിൽ എഴുതപ്പെട്ടതാണ് ബർസഞ്ചി മൗലിദ്. ഇഖ്ദുൽ ജൗഹർ ഫീ മൗലിദിന്നബിയ്യിൽ അസ്ഹർ എന്നാണ് പൂർണ നാമം. സയ്യിദ് ജഅ്ഫർ ബിൻ സയ്യിദ് ഹസൻ ബിൻ സയ്യിദ് അബ്ദുൽ കരീം അൽ ബർസഞ്ചി (റ) രചയിതാവ്. ഹിജ്റ 1126 ദുൽ ഹിജ്ജ മാസത്തിൽ മദീനയിലാണ് മഹാൻ ജനിക്കുന്നത്. ഹിജ്റ 1179ൽ വഫാത്താവുകയും ചെയ്തു. ജന്നത്തുൽ ബഖീഇലാണ് അന്ത്യ വിശ്രമം കൊള്ളുന്നത്

സറൻദീബ് മൗലിദ് മിൻഹതുസറൻദീബ് ഫീ മൗലിദിൽ ഹബീബ് എന്നാണ് മൗലിദിൻറെ പൂർണ നാമം. മുഹമ്മദ് ബിൻ അഹ്മദ് ആലിമാണ് രചയിതാവ്. മാപ്പിള ലബ്ബ ആലിം സാഹിബ് എന്ന പേരിലാണ് മഹാൻ അറിയപ്പെടുന്നത്. തമിഴ്നാട്ടിലെ കീളക്കരയാണ് ദേശം. തികഞ്ഞ പണ്ഡിതനും സാഹിത്യ കാരനും കൂടിയായ ആലിം സാഹിബ് ബറകാത്തിയ്യ എന്ന പേരിൽ അച്ചുകൂടം സ്ഥാപിച്ചു. ഹിജ്റ 1232 ലാണ് ജനനം. ഹിജ്റ 1316 റജബ് പതിനഞ്ചിനായിരുന്നു വഫാത്ത്. തമിഴ്നാട്ടിലെ അസുറിയ മദ്രസയിലാണ് അന്ത്യ വിശ്രമം.

സുബ്ഹാന മൗലിദ് സുബ്ഹാന മൗലിദിൻറെ രചയിതാവ് ആരാണെന്നതിൽ രണ്ട് അഭിപ്രായമുണ്ട്. മൗലിദിൻറെ അവസാനത്തിൽ പറയുന്ന മുഹമ്മദ് ബ്നു മുഹമ്മദ് ആരാണെന്നതാണ് പക്ഷാന്തരം. ഇമാം ഗസ്സാലി ആണെന്നതാണ് പ്രബലം. ഹുജ്ജത്തുൽ ഇസ്‌ലാം അബൂഹാമിദ് മുഹമ്മദ് ബ്നു മുഹമ്മദ് ബ്നു അഹ്മദുൽ ഗസ്സാലി എന്നാണ് പൂർണ നാമം. ഹിജ്റ 450ൽ ഖുറാസാനിലെ ത്വൂസിലാണ് ജനനം. നൂററിത്തൊണ്ണൂറിർ പരം ഗ്രന്ഥങ്ങളുടെ കർത്താവാണ്. ഹിജ്റ 505 ജമാദുൽ ആഖിർ 14 തിങ്കളാഴ്ചയാണ് വഫാത്ത്. മുഹമ്മദ് ബിനു മുഹമ്മദ് മദീനക്കാരനാണെന്നും അഭിപ്രായമുണ്ട്.

അൽ മിസ്കുൽ മുഅത്ത്വർ ഫീ മദ്ഹിന്നബിയ്യിൽ അത്വ് ഹർ പുള്ളിയില്ലാത്ത അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് രചിക്കപ്പെട്ടതാണ് മിസ്കുൽ മുഅത്ത്വർ. അബൂ റഹ്മത്ത് മുഹമ്മദ് ഫൈഇ ബാഖവിയാണ് രചയിതാവ്. നെല്ലിക്കുത്ത് കാരനായ ഇദ്ദേഹം നെല്ലിക്കുത്ത് ആലി മുസ്‌ലിയാരുടെ സഹോദരി പുത്രനാണ്. മുവ്വായിരം കവിതകളുടെ രചയിതാവായ ഇദ്ദേഹം പന്ത്രണ്ട് ഭാഷകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.ഇന്ത്യക്ക് പുറത്തുള്ള മാഗസിനുകളിലും രചന നിർവഹിച്ചിരുന്നു. 1901ലാണ് ജനനം 1942ൽ വഫാത്തായി. നെല്ലിക്കുത്ത് പഴയ ജുമാമസ്ജിദിലാണ് അന്ത്യ വിശ്രമം കൊള്ളുന്നത്. മുഹമ്മദുല്‍ ഫൈഇ അനാഥനായ ബാലനെ വളര്‍ത്തിയത് അമ്മാവനായ ആലി മുസ്‌ലിയാരായിരുന്നു. സഹോദരീ പുത്രന് വേണ്ട വിദ്യാഭ്യാസമെല്ലാം നല്‍കി വളര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. വിവിധ ദര്‍സുകളില്‍ പഠിച്ച ശേഷം മദിരാശിയിലെ ജമാലിയ്യ കോളേജിലെത്തി. 1929-ല്‍ അദ്‌നാ പട്ടണം സലാഹിയ്യ മദ്രസയില്‍ അധ്യാപക വൃത്തിയില്‍ ഏര്‍പ്പെട്ടുവെങ്കിലും വിജ്ഞാന തൃഷ്ണ ജോലി ഉപേക്ഷിച്ച് വെല്ലൂരിലെ ബാക്കിയാത്തു സ്വാലിഹാത്തില്‍ ചേര്‍ന്ന് പഠിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. തുടര്‍ന്ന് കേരളത്തിലെ വിവിധ ദര്‍സുകളില്‍ മുദരിസായി ജോലി ചെയ്തു. അവസാനം വാഴക്കാട് ദാറുല്‍ ഉലൂമിലെത്തി. 1942-ല്‍ അദ്ദേഹം 41-ാമത്തെ വയസ്സില്‍ ദിവംഗതനായി.  പി.എ എന്നതിന്റെ അറബീകരണമാണ് ഫൈഇ എന്ന നിസ്ബ സൂചിപ്പിക്കുന്നത്. പറമ്പന്‍ എന്നതിന്റെ വിവര്‍ത്തനമാണെന്നും പക്ഷമുണ്ട്. വിവിധ ഗ്രന്ഥങ്ങളുടെയും ഒട്ടേറെ കവിതകളുടെയും രചയിതാവായ ഈ പ്രതിഭാശാലിയുടെ കൃതികളെല്ലാം തന്നെ കയ്യെഴുത്തായി സൂക്ഷിക്കപ്പെടുന്നു. അപൂര്‍വം ചില കവിതകള്‍ മാത്രമാണ് മുദ്രണം ചെയ്യപ്പെട്ടത്. പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രമുപയോഗിച്ച് മിസ്‌കുല്‍ മുഅത്തര്‍ഫി മദ്ഹിറസൂലില്‍ മുതഹര്‍ എന്ന കൃതി തിരൂരങ്ങാടി പ്രസില്‍ അച്ചടിച്ച് കണ്ടതിലൂടെയാണ് ഈ കവിയെ ലേഖകന്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍ ഒരു അലമാര നിറയെ ഗ്രന്ഥങ്ങളാണ്. സ്വന്തം രചിച്ച ഗ്രന്ഥങ്ങള്‍. ഭാവങ്ങളും ഭാവനകളും അലങ്കാരങ്ങളും നിറഞ്ഞുകവിയുന്ന കാവ്യങ്ങളുടെ  രചയിതാവാണ് ഫൈഇ. അറബീയതയും അദ്ദേഹത്തിന്റെ രചനകളില്‍ ദൃശ്യമായിരുന്നു. മുപ്പതോളം കവിതകള്‍ക്ക് അദ്ദേഹം ജന്മം നല്‍കി. മലബാര്‍ ലഹളയുടെ നേതൃനിരയിലുണ്ടായിരുന്ന തന്റെ മാതൃസഹോദരന്‍ ബ്രിട്ടീഷുകാരുടെ ജയിലില്‍ വധശിക്ഷക്ക് വിധേയനായപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു. മലബാര്‍ വിപ്ലവത്തിന്റെ തികഞ്ഞ ഒരു പരിച്ഛേദം തന്നെയാണ് ഈ കവിത വരച്ചുകാട്ടുന്നത്. അഹ്‌ലുല്‍ ഹദീസ് മാസികയുടെ പെരുന്നാള്‍ സ്‌പെഷ്യല്‍ പതിപ്പ് മനോഹരമായ കെട്ടിലും മട്ടിലും തന്റെ കൈകളില്‍ വന്നെത്തിയപ്പോള്‍ അദ്ദേഹം വര്‍ണ്ണിച്ചു : അല്ലാഹു അക്ബര്‍, സര്‍വാഭരണ വിഭൂഷിയായിതാ ലൈല സൗന്ദര്യത്തികവോടെ എന്റെ മുമ്പിലെത്തി ആരെയുംആകര്‍ഷിച്ച് കാമുകരാക്കി മാറ്റുന്നവള്‍ കൊച്ചുകുട്ടികളെപ്പോലും ആകര്‍ഷണ വലയത്തിലാക്കുന്നു റസൂലുല്‍ അമീന്‍, അദ്ദിയാ മാസികക്കുള്ള അഭിവാദ്യം, വിവിധ സന്ദര്‍ഭങ്ങളില്‍ പാടിയ ഒട്ടേറെ ആശംസാ ഗീതങ്ങള്‍, സുഹൃത്തുക്കള്‍ക്കയച്ച സന്ദേശ കാവ്യങ്ങള്‍, ഗുരുവിനയച്ച സന്ദേശം, ഗുരു അബ്ദുല്‍ ജബ്ബാറടക്കം ഒട്ടേറെ വ്യക്തികളെയും പണ്ഡിതന്‍മാരെയും കുറിച്ചെഴുതിയ വിലാപ കാവ്യങ്ങള്‍ എന്നിവയെല്ലാം മികച്ചുനില്‍ക്കുന്ന കാവ്യ രചനകളാണ്. പ്രവാചകന്റെ മഹത്വങ്ങള്‍ പ്രതിപാദിക്കുന്ന മനോഹരമായൊരു മൗലീദ് രചിക്കാന്‍ പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രമാണെങ്കിലും അത് ആ കൃതിയുടെ ഭാവത്തെയും ഭാവനയെയും ആശയത്തേയും ഒട്ടും കുറച്ചുകാണുന്നില്ല.

മൻഖൂസ് മൗലിദ് 5 നൂറ്റാണ്ടിന്റെ നിറവിൽ 2012ൽ ചന്ദ്രികയിൽ വന്ന ലേഖനം
മൻഖൂസ് മൗലിദ് 5 നൂറ്റാണ്ടിന്റെ നിറവിൽ 2012ൽ ചന്ദ്രികയിൽ വന്ന ലേഖനം

ത്വർഫൽ ആലം മൗലിദ് സ്വലാഹുദ്ദീൻ ബ്നു സുലൈമാൻ അൽ ഖാഹിയാണ് രചയിതാവ്.പള്ളി ദർസുകളിൽ പ്രചാരം നേടിയ സ്വലാഹുദ്ദീൻ ബൈത്ത് കിതാബിൻറെ മുസന്നിഫാണ് ഇദ്ദേഹം. തമിഴ്നാട്ടിലെ കായൽപട്ടണമാണ് സ്വദേശം. ഖുത്വുബിയ്യത്തിൻറെ രചയിതാവായ സ്വദഖതുള്ളാഹിൽ ഖാഹിരിയുടെ ഇളയ സഹോദരനാണ്. ഹിജ്റ 1049 ൽ ജനിച്ച മഹാൻ 1118 ലാണ് വഫാത്തായത്. തിരുനെൽവേലി യിലെ കളക്കാട്ടിലാണ് അന്ത്യ വിശ്രമം. Read more https://t.me/moulidstudy/890

photo content

المولد المنقوص في مناقب الشهيد المشهور بكُچ مركّار കോട്ടൂപ്പള്ളി കുഞ്ഞി മരക്കാർ ഷഹീദ് മൗലിദ് അബ്ദുൽ ജലീൽ സഖാഫി പുല്ലാര, കുഞ്ഞിമുഹമ്മദ് മുസ്ലിയാർ മുതിരിപ്പറമ്പ് Another https://t.me/moulidstudy/1653 https://t.me/moulidstudy/1699 Read more https://t.me/moulidstudy/1738

റബീഉൽഅവ്വൽ: മാദിഹുകൾക്ക് പറയാനുളളത്..(10) ............................................. പ്രവാചകരുടെ ജന്മദിനം കൊണ്ട് സന്തോഷിക്കുന്നത് പരലോകത്ത് രക്ഷപ്പെടാൻ കാരണമാണ്. നബി തങ്ങളുടെ ജന്മദിനത്തിൽ സന്തോഷിക്കുകയും സൂവൈബത്തുൽ അസ്ലമിയ്യ എന്ന അടിമസ്ത്രീയെ മോചിപ്പിക്കുകയും ചെയ്ത കാരണം നബി തങ്ങളുടെ പിതൃസഹോദരൻ അബൂലഹബിന് എല്ലാ തിങ്കളാഴ്ചയും വെള്ളം കുടിപ്പിക്കും എന്ന് സീറത്തുന്നബവിയിലും മറ്റും കാണാം. ഹാഫിള് ശംസുദ്ദീൻ മുഹമ്മദ് ബിൻ നാസറുദ്ദീനുദ്ദിമിശ്കി എന്നിവർ പാടി : اذا كان هذا كافر جاء ذمه - و تبت يداه في الجحيم مخلدا اتى انه في يوم الاثنين دائما - يخفف عنه للسرور بأحمدا فما الظن بالعبد الذي كان عمره - بأحمد مسرورا ومات موحدا " ഖുർആൻ ശപിക്കുകയും നരകത്തിൽ സാശ്വതനും ആയ ഒരു കാഫിറിന് എല്ലാ തിങ്കളാഴ്ചയും കരുണ ചെയ്യപ്പെടുന്നുവെങ്കിൽ, ജീവിതാവസാനംവരെ പ്രവാചകനെ സ്നേഹിക്കുകയും മുസ്ലിമായി മരിക്കുകയും ചെയ്യുന്നവന്റെ പ്രതിഫലം സ്വർഗ്ഗം അല്ലാതെ മറ്റെന്താണ്". നബിദിനാഘോഷം അനിസ്ലാമികമാണ് എന്ന വാദം പിഴച്ചതാണ്. മുൻ കഴിഞ്ഞവരെല്ലാം ഇത് നടത്തിയവരാണെന്ന് നാം പറഞ്ഞല്ലോ.എന്നാൽ മൂന്നാം നൂറ്റാണ്ടുകൾക്ക് ശേഷം സമുദായത്തിൽ ചില ചാഞ്ചല്ല്യങ്ങൾ ദൃശ്യമായപ്പോൾ പണ്ഡിതന്മാരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നബിദിനാഘോഷങ്ങൾ ഇന്ന് കാണുന്ന രീതിയിൽ വിപുലമായി നിലവിൽ വന്നത്. ഹിജ്റ എട്ടാം നൂറ്റാണ്ട് വരെ ഒരു പണ്ഡിതനും ഇതിനെ എതിർത്തതായി ഒരു ചരിത്ര രേഖയുമില്ല. ഹിജ്റ 734 ൽ അന്തരിച്ച ഫാകിഹാനി എന്ന ഏക പണ്ഡിതനാണ് നബിദിനാഘോഷ പരിപാടികളുമായി ചില സംശയങ്ങൾ ഉന്നയിച്ചിട്ടുളളത്. ഇതിന് ഫാകിഹാനി നടത്തിയ പ്രസ്ഥാവനയും ഇമാം സുയുത്വി (റ) അതിന് നൽകിയ മറുപടിയും അൽഹാവി (1/193) ൽ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. മൗലിദാഘോഷങ്ങളെ എതിർക്കുന്ന സലഫികൾ വരെ ആദ്യകാലങ്ങളിൽ ചെറിയ തോതിലെങ്കിലും ഇത് കൊണ്ടാടിയവരാണ്.മശ് രിഖ് മുതൽ മഗ്രിബ് വരെ ഇത് നടന്നിരുന്നു എന്ന സത്യം ഇവർ സമ്മതിച്ചതാണ്. 'റബീഉൽ അവ്വൽ മാസം ആരംഭം മുതൽ റസൂൽ (സ)ന്റെ മൗലിദ് കൊണ്ടാടുക എന്ന സമ്പ്രദായം മശ് രിഖ് മുതൽ മഗ് രിബ് വരെ നടന്നു വരുന്ന ഒന്നാണല്ലോ. മുസ്ലീംകൾ താമസിച്ചു വരുന്ന ഏതെങ്കിലും ഒരു രാജ്യത്ത് ഈ ആചാരം ഇല്ലെന്ന് പറയാൻ സാധിക്കില്ല'. (ഇ.കെ.മൗലവി.അൽ ഇർഷാദ് 1343. ഹി).ഇപ്പോഴാണല്ലോ ഇവർ നേതാക്കളെ തന്നെ കാഫിറാക്കുന്ന വിവേകമില്ലായ്മ പറയാൻ തുടങ്ങിയത്.വെളിച്ചം ഭയന്ന് ഇരുട്ടില്‍ തപ്പുകയാണിവർ.

റബീഉൽഅവ്വൽ: മാദിഹുകൾക്ക് പറയാനുളളത്..(9) ........................................ റസൂലിനെയും ജനനത്തിൽ നന്ദി പ്രകടിപ്പിക്കൽ നമുക്ക് സുന്നത്താണ്. ഇത് നല്ല ബിദ്അത്തും സുന്നത്തുമാണെന്ന് ഏകോപനവുമുണ്ട്. ഇപ്രകാരം തന്നെ മൗലിദിന് ജനങ്ങൾ ഒരുമിച്ച് കൂടലും നല്ല ബിദ്അത്താണ്.(റൂഹുൽ ബയാൻ 9/54-56). ഇന്ന് നടക്കുന്ന രൂപത്തിലും ഭാവത്തിലും റസൂലിൻറെ കാലത്ത് മൗലിദ് സദസ്സുകൾ സംഘടിപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും അതിലെ ഓരോ വിഷയങ്ങളും പ്രത്യേകം പരിഗണിച്ചാൽ അവകൾ അന്നും ഇന്നും കണ്ടെത്താൻ കഴിയും. ഔദ്യോഗിക ആഘോഷം എന്ന നിലയിൽ ആദ്യമായി വളരെ വിപുലമായി മൗലിദാഘോഷം നടക്കുന്നത് ഇർബൽ രാജാവും അറിയപ്പെട്ട മുസ്ലിം ഭരണാധികാരിയുമായ മുളഫർ അബൂസഈദ് കൗകറുബ്നു സൈനുദ്ദീൻ എന്ന രാജാവിന്റെ കാലത്താണ്. ഇവരെക്കുറിച്ച് ഹാഫിള് സുയൂത്വി (റ) പറയുന്നു: ഐശ്വര്യവാനായ ഇദ്ദേഹമാണ് അൽ-മുളഫരി മസ്ജിദ് പണികഴിപ്പിച്ചത്. ഇബ്നു ജൗസി മിർആത്തുസ്സമാനിൽ പറയുന്നു: അദ്ദേഹത്തിൻറെ മൗലിദ് ആഘോഷത്തിൽ പങ്കെടുത്തവർ പറയുന്നു.അതിൽ ചുട്ട അയ്യായിരം ആട്ടിൻ കലകളും പതിനായിരം കോഴികളും നൂറ് കുതിരകളും രണ്ടുലക്ഷം വെണ്ണയുടെ കഷണങ്ങളും മുപ്പതിനായിരം മിഠായികളും വിതരണം ചെയ്തിരുന്നു. പ്രമുഖ സൂഫിവര്യന്മാരും പണ്ഡിതന്മാരും പങ്കെടുക്കുകയും അവരെ പൊന്നാട അണിയിക്കുകയും ചെയ്തിരുന്നു. മുളഫർ രാജാവും അവരോടൊപ്പം ആടുകയും ബൈത്തുകൾ ചൊല്ലുകയും ചെയ്തിരുന്നു(*11). എല്ലാ വർഷവും മൗലിദിന് വേണ്ടി മാത്രം മൂന്ന് ലക്ഷം ദീനാർ അദ്ദേഹം ചിലവഴിച്ചിരുന്നു. ദൂരദിക്കുകളിൽ നിന്ന് വരുന്നവർക്ക് താമസിക്കാൻ അതിഥിമന്ദിരങ്ങൾ ഒരുക്കുകയും അതിനുവേണ്ടി ഒരു ലക്ഷം ദീനാർ മാറ്റിവച്ചിരുന്നു.ഇരുഹറമുകളിലേക്കും മൂന്നു ലക്ഷം ദീനാർ ചിലവഴിക്കുകയും ചെയ്തിരുന്നു. രണ്ട് ലക്ഷം ദീനാർ ആർ ഫ്രഞ്ച്കാരിൽ നിന്ന് തടവുകാരെ മോചിപ്പിക്കാനും നീക്കിവെച്ചിരുന്നു. അൽ ഹാഫിള് അബുൽ ഖത്വാബുബ്നു ദഹിയയുടെ ജീവചരിത്രത്തിൽ ഇബ്നു ഖൽഖാൻ പറയുന്നു അബ്ദുൽ ഹഖ് ശ്രേഷ്ഠനും ഉന്നതനായ പണ്ഡിതനുമായിരുന്നു സിറിയയും ഇറാഖും സന്ദർശിച്ച അദ്ദേഹം ഹിജ്റ 604 ൽ ഇർബലിൽ വന്നു. അപ്പോൾ അവിടുത്തെ ഭരണാധികാരി മൗലിദിന് പ്രത്യേകം പ്രാധാന്യം നൽകുന്നു എന്ന് മനസ്സിലാക്കി 'അത്തൻവീൻ ഫീമൗലിദി ബഷീറിന്നദീർ' എന്ന ഗ്രന്ഥം രചിച്ചു. അദ്ദേഹം തന്നെ രാജാവിനെ വായിച്ചു കേൾപ്പിക്കുകയും ചെയ്തു. പ്രതിഫലമായി മുളഫർ ആയിരം ദീനാർ സമ്മാനിച്ചു.ഇമാം സുയൂത്വി അവരുടെ രിസാലയായ ഹുസ്നുൽ മഖ്സിദി ഫീ അമലിൽ മൗലിദിലും ഇത് പറയുന്നു.....

റബീഉൽഅവ്വൽ: മാദിഹുകൾക്ക് പറയാനുളളത്..(8) ..................................... പ്രവാചകരുടെ മൗലിദാഘോഷത്തിന് നിർബന്ധവും വ്യവസ്ഥാപിതവുമായ രൂപങ്ങളോ രീതികളോ ഇല്ല. അവിടുത്തെ കൊണ്ട് ഹലാലായ ഏത് രൂപത്തിലും ആഘോഷിക്കാം. നല്ല കാര്യങ്ങളിലേക്ക് ക്ഷണിക്കൽ, നന്മയുടെ മേൽ ഒരുമിച്ച് കൂടൽ, ഭക്ഷണം വിതരണം ചെയ്യൽ, ദുനിയാവും പരലോകവും ഉപകാരപ്പെടുന്ന ഉപദേശങ്ങൾ നൽകലും അവിടുത്തെ പാടലും പറയലും എല്ലാം അനുവദനീയം തന്നെയാണ്. قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُواْ هُوَ خَيْرٌ مِّمَّا يَجْمَعُونَ. (يونس - 58) എന്നതിലെ റഹ്മത്ത് എന്നത് നബി തങ്ങളെ കൊണ്ട് സന്തോഷിക്കാനുള്ള കൽപ്പനയാണ് എന്ന് ധാരാളം പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട് ഉണ്ട്.അല്ലാഹു തന്നെ പറയുന്നത് നോക്കൂ وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ (الأنبياء؛:107) : ലോകത്തിനു മുഴുവൻ റഹ്മത്തായിട്ടല്ലാതെ നബിയെ അയച്ചിട്ടില്ല എന്നാണ്. നബിയെ കൊണ്ട് സന്തോഷിക്കാൻ ഓരോ വിശ്വാസിയും കൽപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാണ്. നമ്മുടെ നാടുകളിൽ പതിവായി കാണുന്ന മൗലിദ് സദസ്സുകളും പ്രവാചക ജന്മദിനത്തിലെ മൗലിദ് പാരായണവും അനുവദനീയമാണ്. ബൈത്തുകൾക്ക് പ്രത്യേക മ്പൈത്ത് കൊണ്ട് മറുപടി പറയലും സുന്നത്താണ്. അനസ് തങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം. നബി തങ്ങൾ ഖൻദകിന്റെ രാത്രി കിടങ്ങിന്റെ അടുത്തേക്ക് പോയി. മുഹാജിറുകളും അൻസാറുകളും ജോലിയിൽ വ്യാപൃതരായിരിക്കുന്നത് കണ്ടു പ്രവാചകർ പാടി: اللَّهُمَّ إِنَّ العَيْشَ عَيْشُ الآخِرَهْ ، فَاغْفِرْ لِلْأَنْصَارِ وَالمُهَاجِرَهْ അതിനു മറുപടിയായി അവര് പാടി: نَحْنُ الَّذِينَ بَايَعُوا مُحَمَّدَا ... عَلَى الجِهَادِ مَا بَقِينَا أَبَدَا. ചുരുക്കത്തിൽ, നബിദിനാഘോഷം അനിസ്ലാമികമാണ് എന്ന വാദം പിഴച്ചതാണ്. മുൻ കഴിഞ്ഞവരെല്ലാം ഇത് നടത്തിയവരാണെന്ന് നാം പറഞ്ഞല്ലോ.എന്നാൽ മൂന്നാം നൂറ്റാണ്ടുകൾക്ക് ശേഷം സമുദായത്തിൽ ചില ചാഞ്ചല്ല്യങ്ങൾ ദൃശ്യമായപ്പോൾ പണ്ഡിതന്മാരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നബിദിനാഘോഷങ്ങൾ ഇന്ന് കാണുന്ന രീതിയിൽ വിപുലമായി നിലവിൽ വന്നത്.......... https://www.facebook.com/101712895051445/posts/109431847612883/