മൗലിദ് പഠനം
Відкрити в Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Показати більше1 380
Підписники
Немає даних24 години
+37 днів
+1530 днів
Архів дописів
1 380
إتمام النِّعمة الكُبرَى علَى العالَمِ بمَولدِ سيدِ وَلدِ آدم للإمام العلامة الحافظ أحمد بن حجر الهيتمي الشافعي رحمه الله تعالى
تأليف الإمام أحمد بن حجر الهيتمي الشافعي رحمه الله
وهو رسالة مختصرة في بيان مولد الحبيب المصطفى صلى الله عليه وسلم
اختصرها من كتابه إتمام النعمة الكبرى على العالم بمولد سيد ولد آدم صلى الله عليه وسلم
وقد انتشرت في الإنترنت ومواقع التواصل طبعة pdf بعنوان مولد ابن حجر الهيتمي ( إتمام النعمة الكبرى على العالم بمولد سيد ولد آدم صلى الله عليه وسلم)
وهي لا تمت إلى الإمام الفقيه ابن حجر بصلة حيث أنها" محشوة بالأخبار والروايات الموضوعة"
فظن الكثير أنها هي كتابه المذكور في تراجمه
وحقق , هذه النسخة التي ظهر فيها واضحاً الطابع الفقهي والمنهج الحديثي الذي يعهد عن الفقيه المحدث الإمام ابن حجر رحمه الله تعالى
Read more
https://t.me/moulidstudy/1839
https://t.me/moulidstudy/1838
1 380
. മൗലിദ് പഠനം
നൂറ്റാണ്ടുകൾക്കു മുമ്പേ കേരള മണ്ണിൽ തിരുനബി മദ്ഹ് കീർത്തനങ്ങൾ പദ്യ ഗദ്യ സമ്മിശ്രമായി മഹത്തുക്കളും പണ്ഡിത കേസരികളും പാരായണം ചെയ്തു പോരുന്ന രീതിയാണ് മൗലിദുകൾക്കുള്ളത്. തർക്കമന്യേ മൗലിദ് സദസ്സുകളെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നവരാണ് കേരളീയർ. ജാതി-മത ഭേദമന്യേ മൗലിദ് സദസ്സുകളെ ഏറ്റെടുത്ത പാരമ്പര്യമാണ് നമ്മുടെ നാടുകൾക്കുള്ളത്.
തിരുനബി(സ്വ) യുടെ മദ്ഹുകൾ ഗദ്യത്തിലും പദ്യത്തിലുമായി കോർത്തിണക്കിയ സമാഹരമായ മൗലിദുകൾ ധാരാളമാണ്. നമ്മുടെ കേരള മണ്ണിൽ തന്നെ ഇത്തരം ധാരാളം മൗലിദുകൾ മുസ്ലീം സമൂഹം പാരായാണം ചെയ്യാറുണ്ടെങ്കിലും അതിൽ പ്രധാനം മൻഖൂസ്വ് മൗലിദിനാണ്.
"നമുക്ക് മൻഖൂസ് മതി"
സി.എം വലിയുല്ലാഹിയുടെ അധരങ്ങളിൽ നിന്നും ഉതിർന്നുവീണ ഈ മൊഴി മുത്തുകൾ തന്നെ മതി മൻഖൂസ് മൗലിദിന്റെ മഹത്വം മനസ്സിലാക്കാൻ.
ആപത്തു വിപത്തുകൾ, മാറാരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രകൃതിക്ഷോപം എന്നിവയിൽ നിന്നും തിരുനബി മൗലിദിനാൽ രക്ഷയുണ്ടെന്ന് ഇമാം ഇബ്നുൽ ജൗസി(റ) രേഖപ്പെടുത്തിയതായി കാണാം. പൊന്നാനിയിൽ പടർന്നു പിടിച്ച മാരക പകർച്ച വ്യാധിയെ ഉന്മൂലനം ചെയ്യാൻ അന്നത്തെ സൂഫീവര്യരും പണ്ഡിത മഹത്തുക്കളും ജനങ്ങളോട് ആജ്ഞാപിച്ചത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)വിന്റെ കരങ്ങളാൽ കോർത്തിണക്കപ്പെട്ട മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യാനാണ്. നാളിതുവരെ ഈ മഹത്തായ പാരമ്പര്യം കേരളീയ ജനത മുറുകെ പിടിച്ചു. അവരുടെ വീടുകളിലും നാടുകളിലും നഗരങ്ങളിലും മൻഖൂസ്വ് മൗലിദ് പാരായണം ചെയ്തു പോരുന്നു.
➖➖➖➖➖➖➖➖➖➖➖➖➖➖
നിങ്ങളുടെ കൈവശമുള്ള അപൂർവ മൗലിദുകൾ അറിയിക്കൂ
https://wa.me/919744990511
🪀
1 380
മൗലിദ് പഠനം:
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത്
https://t.me/moulidstudy
മൗലിദുകൾ നിങ്ങൾക്കും അയച്ചുതരാം
https://wa.me/919744990511
1 380
ചരിത്രത്തിലെ മൗലിദ് രചനകൾ
***********************************
ആദ്യ കാലങ്ങളിൽ പ്രവാചക പ്രകീർത്തന പദ്യകൃതികളും ഗദ്യകൃതികളും വെവ്വേറെ രചിക്കപ്പെട്ടിരുന്നു. ഗദ്യ പദ്യ സമ്മിശ്ര രചന എന്നതാണ് മൗലിദിന്റെ പ്രത്യേകത. ഇത്തരം സാഹിത്യ കൃതികൾ പിൽക്കാലത്താണ് നിലവിൽ വന്നത്. പ്രധാന കൃതികൾ താഴെ.
1. അൽഹാഫിള് ഇബ്നുൽ ജൗസി (റ): (വഫാത്ത് ഹി. 597)
മൗലിദ് അൽ അറൂസ്
2. അൽ ഹാഫിള് ഇബ്നു ദഹ്'യ അൽ കൽബി (റ): (വഫാത്ത് ഹി. 663)
മൗലിദ് അത്തൻവീർ ഫിൽ ബഷീർ വന്നദീർ
3. അൽ ഹാഫിള് ഇബ്നുൽ ജസ്‌രി (റ): (വഫാത്ത് ഹി. 660)
അർഫുത്തഅരീഫ് ബിൽ മൗലിദിശ്ശരീഫ്
4. അൽ ഹാഫിള് ഇബ്നു കസീർ (റ): (വഫാത്ത് ഹി. 774)
5. അൽ ഹാഫിള് ഇറാഖി (റ): (വഫാത്ത് ഹി. 808)
അൽ മൗരിദുൽ ഹനീ ഫിൽ മൗലിദിസ്സനി
6. ശംസുദ്ധീൻ ദിമഷ്ഖി (റ): (വഫാത്ത് ഹി. 842)
അൽ മൗരിദുസ്സാവീ ഫീ മൗലിദിൽ ഹാദീ
7. അൽ ഹാഫിളുസ്സഖാവി (റ): (വഫാത്ത് ഹി. 902)
അൽഫഖ്‌റുൽ ഉൽവി ഫിൽ മൗലിദിന്നബവി
8. ഇമാം സംഹൂദി (റ): (വഫാത്ത് ഹി. 911)
അൽമവാരിദുൽ ഹനിയ്യ ഫീ മൗലിദി ഖൈരിൽ ബരിയ്യ
9. അൽ ഹാഫിള് ഇബ്നുദ്ദബീഗ് (റ): (വഫാത്ത് ഹി. 944)
10. ഇമാം ഇബ്നു ഹജരിൽ ഹൈത്തമി (റ): (വഫാത്ത് ഹി. 974)
ഇത്ത്മാമുനിഅമ അലൽ ആലം
11. ഇമാം അൽ ഖതീബ് ശുറൈബീനി (റ): (വഫാത്ത് ഹി. 1014)
അൽമൗലിദുറവി ഫിൽ മൗലിദിന്നബവി
12. മുല്ലാ അലിയ്യിൽ ഖാരി (റ): (വഫാത്ത് ഹി. 1014)
13. അൽമുഹദ്ദിസ് ബർസൻജി : (വഫാത്ത് ഹി. 1177)
ഇഖ്ദുൽ ജൗഹർ ഫീ മൗലിദിന്നബിയ്യിൽ അസ്ഹർ
14. അബുൽ ബറകാത്ത് ദർദീർ (റ): (വഫാത്ത് ഹി. 1201)
15. അബ്ദുൽ ഹാദി അൽ അബാരി : (വഫാത്ത് ഹി. 1305)
ഖുർആനും ഹദീസും ഗ്രഹിക്കാൻ ഇവരെഴുതിയ വ്യാഖാന ഗ്രന്ഥങ്ങൾ നാം അവലംബിക്കുന്നു. ഇസ്ലാമിക ചരിത്രം പഠിക്കാൻ നാം ഇവരെ ആശ്രയിക്കുന്നു. ഹദീസ് സ്വഹീഹും ളഈഫുമാക്കാൻ ഇവരെഴുതിയ മാനദണ്ഡങ്ങൾ നാം സ്വീകരിക്കുന്നു.
ഇവരെഴുതിയ മൗലിദ് ഗ്രന്ഥങ്ങൾ മാത്രം തള്ളിക്കളയുകയോ ?
ഇതിലെന്തോ പന്തികേടില്ലേ ?
നബിദിന വിരുദ്ധർ ചിന്തിക്കുമോ ?
Read more
https://t.me/moulidstudy/1957
https://t.me/moulidstudy/1954
1 380
തിരികെ വന്ന സൂര്യന്‍
ﻋَﻦْ ﺃَﺳْﻤَﺎءَ ﺑِﻨْﺖِ ﻋُﻤَﻴْﺲٍ ﻣِﻦْ ﻃَﺮِﻳﻘَﻴْﻦِ ﺃَﻥَّ اﻟﻨَّﺒِﻲَّ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ : ﻛَﺎﻥَ ﻳُﻮﺣَﻰ ﺇِﻟَﻴْﻪِ ﻭَﺭَﺃْﺳُﻪُ ﻓِﻲ ﺣِﺠْﺮِ ﻋَﻠِﻲٍّ ﻓَﻠَﻢْ ﻳُﺼَﻞِّ اﻟْﻌَﺼْﺮَ. ﺣَﺘَّﻰ ﻏَﺮَﺑَﺖِ اﻟﺸﻤﺲ.. ﻓَﻘَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: ﺃَﺻَﻠَّﻴْﺖَ ﻳَﺎ ﻋَﻠِﻲُّ؟ .. ﻗَﺎﻝَ: ﻻَ.. ﻓَﻘَﺎﻝَ: اﻟﻠَّﻬُﻢَّ ﺇِﻧَّﻪُ ﻛَﺎﻥَ ﻓِﻲ ﻃَﺎﻋَﺘِﻚَ ﻭَﻃَﺎﻋَﺔِ ﺭَﺳُﻮﻟِﻚَ ﻓَﺎﺭْﺩُﺩْ ﻋَﻠَﻴْﻪِ اﻟﺸَّﻤْﺲَ.. ﻗَﺎﻟَﺖْ ﺃﺳﻤﺎء: ﻓﺮﺃﻳﺘﻬﺎ ﻏﺮﺑﺖ.ﺛﻢ ﺭﺃﻳﺘﻬﺎ ﻃَﻠَﻌَﺖْ ﺑَﻌْﺪَ ﻣَﺎ ﻏَﺮَﺑَﺖْ
(كتاب الشفا:١/٥٤٨)
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
അസ്മാഅ് ബിന്ത് ഉമൈസ്(റ) പറയുന്നു: മുത്ത്നബിﷺ അലി(റ)വിന്റെ മടിയില്‍ തലവച്ചു കടക്കുകയായിരുന്നു. അപ്പോൾ അവിടുത്തേക്ക് വഹ്‌യ് ഇറങ്ങി. സമയം നീണ്ടു. അലി(റ) ആണെങ്കില്‍ അസർ നിസ്കരിച്ചിട്ടുമില്ല. അങ്ങനെ സൂര്യന്‍ അസ്തമിച്ചു തുടങ്ങിയപ്പോൾ നബിﷺ അലി(റ) വിനോട് ചോദിച്ചു: 'അലീ അസർ നിസ്കരിച്ചോ?
ഇല്ല അലി(റ) പറഞ്ഞു. തിരുനബിﷺ അല്ലാഹുവിനോട് പ്രാർത്ഥിച്ചു:' അല്ലാഹുവേ! അലി നിന്നേയും, നിന്റെ ദൂതനേയും വഴിപ്പെടുന്നതിലായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് സൂര്യനെ മടക്കിക്കൊടുക്കണം. ദൃക്സാക്ഷിയായ അസ്മാഅ്(റ) പറയുന്നു: "അസ്തമിച്ച സൂര്യൻ വീണ്ടും ഉദിച്ചതായി ഞാന്‍ കണ്ടു. സ്വഹ്ബായിലെ പർവ്വതത്തിനു മുകളിലൂടെ അത് പ്രഭചൊരിച്ചു. അലി(റ) നിസ്കരിച്ച ശേഷമത് അസ്തമിക്കുന്നതും ഞാന്‍ കണ്ടു.
(കിതാബുൽ ശിഫാ: 1/548)
▪️ഈ അത്ഭുത സംഭവമാണ് മൻകൂസ് മൗലിദിലൂടെ നാം പാടുന്നത്
اَلْبَدْرُ شُقَّ بِاَمْرِهِ وَالشَّمْسُ اِذْ
غَرُبَتْ لَهُ رُدَّتْ بِغَيْرِ تَرَدُّدِ
(മുത്ത്നബിﷺയുടെ കല്‍പനക്ക് വഴിപ്പെട്ട് പൂർണ ചന്ദ്രൻ രണ്ട് പാളിയായി. അസ്തമിക്കാന്‍ നേരം തിരുനബിﷺക്ക് വേണ്ടി സൂര്യന്‍ തിരിച്ചുവന്നു.)
🌹
1 380
#അരീക്കൽ_വലിയ_ഓർ_വിസ്മയ_വ്യക്തിത്വം
അറബി കാവ്യ ലോകത്ത് വിസ്മയകരമായ വരികളിലൂടെ സ്വദേശത്തും വിദേശത്തും പ്രസിദ്ധനാണ് അരീക്കല്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍. പുകള്‍പെറ്റ നിരവധി ജ്ഞാന കേസരികള്‍ക്ക് ജന്മം നല്‍കിയ നാദാപുരത്തെ മുയിപ്പോത്ത് അരീക്കല്‍ തറവാടില്‍ അഹ്മദ് മുസ്‌ലിയാരുടെയും ബീവി ഫാത്വിമയുടെയും മകനായി 1938 ജൂലൈ 13-ന് ജനിച്ചു. പിതാവില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം പയ്യോളി ചെരിച്ചില്‍, ചേരാപുരം, കായണ്ണ, മാട്ടൂല്‍, ചെറുവണ്ണൂര്‍, വാഴക്കാട്, നാദാപുരം ദര്‍സുകളിലും പഠിച്ചു. മേപ്പിലാച്ചേരി മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, പടിഞ്ഞാറയില്‍ അഹമ്മദ് മുസ്‌ലിയാര്‍, കണ്ണിയ്യത്ത് അഹമ്മദ് മുസ്‌ലിയാര്‍, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്‍. ചെരിച്ചില്‍ പള്ളി, തോടന്നൂര്‍, ആറങ്ങാടി, ചിയ്യൂര്‍, കീഴ്പ്പയ്യൂര്‍ എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. 1978 മുതല്‍ മരണം വരെ കടമേരി റഹ്മാനിയ്യ അറബിക് കോളേജില്‍ പ്രൊഫസറായിരുന്നു. 2005 സെപ്തംബര്‍ 18/1426 ശഅ്ബാന്‍ 14-ന് നിര്യാതനായി. അല്‍ ജൗഹറുല്‍ മുനള്ളം ഫീ സീറതി നബിയ്യില്‍ മുകറം, അദ്ദുററുല്‍ മുനള്ളദ് എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, എം.എം. ബശീര്‍ മുസ്‌ലിയാര്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കണ്ണിയ്യത്ത് അഹ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍, കീഴന കുഞ്ഞബ്ദുള്ള മുസ്‌ലിയാര്‍ തുടങ്ങിയവരുടെ അനുശോചന കാവ്യങ്ങളും ബാബരി മസ്ജിദ്, സുനാമി ദുരന്തം, വിമോചന സമരം തുടങ്ങിയ സമകാലിക വിഷയങ്ങളിലുള്ള കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. താന്‍ ശ്രദ്ധിക്കുന്ന ഓരോ സംഭവങ്ങളും വാര്‍ത്തകളും കവിതകള്‍ക്ക് വിഷയമാവുന്ന രീതിയില്‍ നിമിഷക്കവിയായിരുന്നു. സമസ്ത മുശാവറ അംഗം ആയിരുന്ന അരീക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ അനുജ സഹോദരനാണ്. ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങള്‍, നമസ്‌കാരം എന്നിവ മലയാള കൃതികളാണ്.
1 380
المورد الروي في مولد الشيخ السيد أحمد البدوي
تأليف الشيخ ابو بكر أحمد المليباري
അഹ്മദ് ബദവി(റ) മൗലിദ്
രചന : എ.പി അബൂബക്കർ മുസ്ലിയാർ
Another
https://t.me/moulidstudy/309
1 380
بِسْـــــــــــمِ اللّٰـهِ الرَّحْمَنِ الرَّحِيمِ
തിരു നബി ﷺ തങ്ങൾ ഈ പ്രപഞ്ചത്തിലേക്ക് അവിടുത്തെ ﷺ ഭൗതിക ശരീരം ഉദയം ചെയ്യുന്നതിനി മുമ്പ് തന്നെ അനവധി പ്രവാചകന്മാർ അവരുടെ വിശിഷ്ടമായ മുതുകുകളിലൂടെ മഹത്വമേറിയ മാതാക്കളുടെ ഗർഭാഷയങ്ങിലൂടെ തിരു നബി ﷺ തങ്ങൾ കറങ്ങിട്ടുണ്ട്.
വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നത് :
و نرى تقلبك في الساجدين
അങ്ങ് ﷺ സുജൂദിൽ കിടക്കുന്നവരായി ഇങ്ങനെ മാറി മറിഞ്ഞത് നമ്മൾ കണ്ടിട്ടുണ്ട്.
ഈ ആയത് വിശദീകരിച്ചു ഫകറുദ്ധീൻ റാസി(റ) പോലെയുള്ള പണ്ഡിതന്മാർ പലരും രേഖപ്പെടുത്തിയുണ്ട്. തിരു നബിﷺ സുജൂദിലായി മറിയുന്നത് കണ്ടു എന്നത് കൊണ്ട് ഉദേശിച്ചത് ബഹുമാന്യരായ പിതാക്കന്മാരുടെ മുതുകിലൂടെയും അഥി വിശിഷ്ഠരായ മാതാക്കളുടെ ഗർഭാശയങ്ങിലൂടെ തിരു നബിﷺ തങ്ങളുടെ ഒളിവ് വന്നതാണെന്നാണ്.
ആ വിശിഷ്ട മുതുകുകളിലൂടെയുള്ള സഞ്ചാരത്തെ കുറിച്ചാണ് മൻഖൂസ് മൗലീദ് പറയുന്നത്.
و كان في الصلب الخليل ابراهيم عليه السلام
തിരു നബി ﷺ തങ്ങൾ ഖലീലുള്ളാഹി ഇബ്രാഹിം നബി عليه السّلامന്റെ മുതുകിൽ ആയിരുന്നു.
ഇബ്രാഹിം നബി عليه السّلام നെ നമ്രൂത് ഒരുക്കിയ തീ കുണ്ടാരത്തിലേക്ക് വലിചേറു നടത്തപ്പെട്ടപ്പോൾ അവിടുത്തെ മുതുകിൽ തിരു നബി ﷺ തങ്ങൾ ഉണ്ടായതുകൊണ്ടാണ് ഇബ്രാഹിം നബി عليه السّلام ന്റെ രോമകൂഭത്തിന്ന് പോലും ഒന്നും ഏൽക്കാത്തിരുന്നതിന്റെ കാരണം ആ പ്രവാചകന്റെ മുതുകിൽ ശേഷം വരാനിരിക്കുന്ന മറ്റൊരു പ്രവാചകൻﷺ ഉണ്ടെന്നതാണ്.
കഅബലയത്തിന്റെ നിർമാണം കഴിഞ്ഞു ഖലീലുള്ളാഹി ഇബ്രാഹിം നബി عليه السّلام യും മകനായ ഇസ്മായിൽ عليه السّلام ചേർന്ന് കൊണ്ട് കഅബയുടെ തിരുമുറ്റത്ത് നിന്ന് പടച്ച റബ്ബിലേക്ക് കൈകൾ ഉയർത്തി കണ്ണ് നനഞ്ഞൊരു പ്രാർത്ഥനയുണ്ട്. ആ പ്രാർത്ഥനയിൽ ഒന്ന്.
ربنا تقبل منا انك انت السميع العليم
അല്ലാഹുവേ ഞങ്ങൾ ഈ ചെയ്ത കാര്യം നീ സ്വീകരിക്കണേ നിന്റെ സമ്മക്ഷത്തിൽ സ്വീകാര്യതയുള്ള ഒരു പ്രവർത്തനമായി നീ ഏറ്റെടുക്കണേ.
മറ്റൊരു പ്രാർത്ഥന
ربنا والبعث فيهم رسول منهم
അല്ലാഹുവേ ഞങ്ങളുടെ സന്താന പരമ്പരയിൽ നിന്ന് അവരിലേക്ക് തന്നെ ഒരു പ്രവാചകനെ നീ നിയോഗിക്കണേ.
ഈ പ്രാർത്ഥന തിരു നബി ﷺ തങ്ങൾക്കുള്ളതാണെന്ന് പരിശുദ്ധ ഖുർആൻ വ്യാക്യതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.
കഅബാലയത്തിന്റെ പുനർ നിർമാണം കഴിഞ്ഞു കഅബയുടെ ഖില്ല പിടിച്ച് ഒരുപ്പയും മകനും ചേർന്ന് നിന്ന് കണ്ണ് നീർ ഒലിപ്പിച്ചു ദുആ ചെയ്തതാണ് പടച്ചോനെ മുത്ത് നബി ﷺ തങ്ങളുടെ നിയോഗമെന്നത്.
അല്ലാഹുവിന്റെ ഖലീലെന്ന ഉപ നാമത്തിലാണ് മഹാനായ ഇബ്രാഹിം നബി عليه السلام അറിയപ്പെടുന്നത്.
ഇബ്രാഹിം عليه السّلام നെ ഖുർആൻ പരിചയപ്പെടുത്തുന്നത്
كان امة
ഇബ്രാഹിം നബി عليه السّلام ഒരു ഉമ്മത്താണ്.
ഒരു സമൂഹം ഒന്നിച്ചു നിന്ന് ചെയ്ത് തീർക്കേണ്ട പ്രവർത്തനങ്ങൾ ഇബ്രാഹിം നബി عليه السّلام എന്ന ആ ഒരൊറ്റ വ്യക്തിത്വലൂടെ അല്ലാഹു റബ്ബുൽ ഇസ്സത്ത് നടപ്പാക്കി.*
സ്വഹീഹുൽ ബുഘാരിയിൽ ഇമാം ബുഘാരി رحمة للّه عليه ഉദ്ധരിച്ചിരിക്കുന്നു : തിരു നബി ﷺ തങ്ങൾ പഠിപ്പിച്ചു കൊടുത്ത സ്വലാത്താണ് ഇബ്രാഹിമിയ്യ സ്വലാത്ത്.
ഇമാം ഖലിയൂബി رحمة لله عليهതന്റെ അന്നവാദിർ എന്ന ഗ്രന്ധത്തിൽ ഉദ്ധരിക്കുന്ന : ലോകത്ത് ഉപ്പു വിളയുന്നതിന്ന് കാരണമാക്കിയത് ഇബ്രാഹിം നബി عليه السّلام സൽക്കാരമാണ്.
ഇബ്രാഹിം عليه السّلام പറയുകയാണ് : അല്ലാഹുവേ ;എനിക്ക് ശേഷം വരാനുള്ള പുണ്യ പ്രവാചകരുടെ ﷺ സമൂഹത്തെ എനിക്കൊന്ന് സൽക്കരിക്കണം. ഈ അടിസ്ഥാനത്തിൽ അല്ലാഹു റബ്ബുൽ ഇസ്സത് ഇബ്രാഹിം നബി عليه السّلام നോട് ചോദിച്ചു "ഹേയ് ഇബ്രാഹിം, നിങ്ങളുടെ കാല ശേഷം വരാനിരിക്കുന്ന ഉമ്മത്തിനെ നിങ്ങൾ എങ്ങനെ സൽക്കരിക്കും"
ഇബ്രാഹിം (അ )പറഞ്ഞു "പടച്ചോനെ നിന്റെ ഖളായിൽ അങ്ങനെയൊരു തീരുമാനമുണ്ടെങ്കിൽ തീർച്ചയായും അത് നടപ്പിലാകും അങ്ങനെയാണെങ്കിൽ ഉമ്മത്ത് മുഹമ്മദിനെ ﷺ എനിക്ക് സൽക്കരിക്കണം. അപ്പോൾ അല്ലാഹു റബ്ബുൽ ഇസ്സത് പറഞ്ഞു : എങ്കിൽ ഇബ്രാഹിം അങ്ങ് അൽപ്പം കർപ്പൂരകവുമായി വരിക ഇബ്രാഹിം നബി عليه السّلام കർപ്പൂരകവുമായി വരുന്നു. മക്കയിലെ അബൂ ഖുബൈസ് പർവതത്തിന്റെ മുകളിൽ കേറാൻ വേണ്ടി അല്ലാഹു തആല കൽപ്പിക്കപ്പെട്ടു. ഇബ്രാഹിം നബി عليه السّلام ആ കയ്യിലുള്ള കർപ്പൂരകവുമായി ജബൽ അബീ ഖുബൈസിന്റെ മുകളിൽ കയറുകയും.അല്ലാഹു തആല ആ പറഞ്ഞനുസരിച്ചു കയ്യിലുള്ള കർപ്പൂരകത്തിലേക്ക് ഊതുകയും. അവിടുത്തെ മുഅജിസത് എന്നോണം ആ കയ്യിലുള്ള തുച്ഛമായ കർപ്പൂരകം ലോകത്തുള്ള വിവിധ ധിക്കുകളിൾ പറന്നെത്തി. ആ ഭാഗത്തു നിന്ന് മാത്രമാണ് ഇന്ന് ഉപ്പു ലഭിക്കുന്നത് രേഖപ്പെടുത്ത്തിയിരിക്കുന്നു.
1 380
അദ്ധേഹം നേടിയത് മുഴുവൻ സനദിന്റെ പേരിന്റെ ഭംഗിയോ, കോളേജോ നോക്കിയല്ല.... മറിച്ചു അറിവിന്റെ സാഗരങ്ങളായ ഗുരു മുഖം മാത്രമായിരുന്നു ലക്ഷ്യം. കൊമ്പം മുഹമ്മദ് മുസ്ലിയാർ തൻ്റെ ഗുരുവായിരുന്നു ഉസ്താദിൽ നിന്ന് കിട്ടാവുന്ന വിജ്ഞാനം മതിവരുവോളം നുകരാൻ ശ്രമിച്ചു. ദാഹം തീരാതെ പട്ടിക്കാടും ശംസുൽ ഉലമായെ പട്ടിക്കാട് കിട്ടാതെ വന്നപ്പോൾ അവർ ഉള്ളത് നന്തി കോളേജിലായപ്പോൾ അവിടെചെന്നു വീണ്ടും വിദ്യാർഥിയാവാൻ ശ്രമിച്ചു .ഐ .എം.കെ.യുടെ മികവും തികവും അക കണ്ണുള്ള ശംസുൽ ഉലമ തിരിച്ചറിഞ്ഞത് കൊണ്ടു തന്നെ ഒരു വർഷം കൊണ്ട് സനദ് നൽകിയെന്ന് മാത്രമല്ല. അവിടെ തന്നെ മുദരിസും ആക്കി നിശ്ചയിച്ചു .
ശേഷം കുറഞ്ഞ കാലം കല്ലൂർ മഹല്ലിൽ ഖത്തീബും മുദരിസും
പിന്നീട് കൊമ്പം മുഹമ്മദ് മുസ്ല്യാർ എന്ന ഉസ്താദിന്റെ നിർബന്ധ ക്ഷണപ്രകാരം ഉസ്താദിനോടൊപ്പം തന്നെ അൻ വരിയ്യയിൽ മുദരിസ് .ആദർസ് ഇന്നും പാലക്കാട് ഹസനിയഃ മലർവാടിയിൽ ആസ്വദിച്ചു നടത്തികൊണ്ടിരിക്കുന്നു ... പ്രായം താടി നിറത്തിൽ വലിയ വ്യത്യാസം വരുത്തിയെങ്കിലും അറിവിന്റെ ദാഹം അടങ്ങിയില്ല.......
അവിടുന്ന് ശൈഖുൽ മുഹഖിഖ് കോട്ടൂർ ഉസ്താദിന്റെ അത്ഭുത ഗുരു മുഖത്തും ലയിച്ചു.ഇപ്പോൾ മുശാവറ മെമ്പറായ ഫാളിലിയുമായി. ഇതു ഫാളിലി കുടുംബത്തിന് ഒരുകിട്ടൽ തന്നെ.ചുരുക്കത്തിൽ അറിവിന്റെ ദാഹ തിരമാല നിലക്കാതെ അലയടിക്കുന്ന ആ അറിവിൻ മനസ്സ് തികഞ്ഞ അന്വേഷിയാണ്.മർമ്മം നിറഞ്ഞ നുറുങ്ങുകളുമായി. അർത്ഥ ഗർഭമുള്ള ചുരുക്ക വാക്കുകളുമായി ഇടപെടലിന്റെ ചടുലതയുമായി. അപ്രതീക്ഷിത കണിശതയുമായി അദ്ധേഹം സമസ്ത തൃശൂർ ജില്ലാ മുശാവറയിൽ സജീവമാണ് .
പഠനകാലം മുതൽ തന്നെ നിരവധി കാവ്യങ്ങൾ ഐ.എം.കെ എഴുതിയിട്ടുണ്ട് . സമസ്തയുടെ അരലക്ഷം പണ്ഡിതർ പങ്കെടുത്ത തൃശൂർ ഉലമാ കോണ്ഫറൻസിൽ അദ്ദേഹത്തിന്റെ അനുമോദന കാവ്യം അനുവാചരിൽ അത്ഭുതം തൊട്ടുണർത്തി . തൃശൂർ ജില്ലാ സമസ്ത സെക്രട്ടരി , കേന്ദ്ര മുശാവറ അംഗം എന്നീ നിലകളിൽ പണ്ഡിത സേവനം നിർവ്വഹിക്കുന്ന അദ്ദേഹത്തിന്റെ സന്തതികളും മതപണ്ഡിതരായി വളരുന്നു . അവരുടെ പേരിനുമുണ്ട് അദ്ദേഹത്തിന് ഒരു വരി പദ്യം.
أنس أنيس يونس إلياس *
أسني بهم دام لنا الايناس
ചുരുക്കത്തിൽ കല്ലൂരിൻ്റെ മണ്ണിലുറഞ് കിടക്കുന്ന മനുഷ്യ മഹാ രത്നങ്ങളെ നിങ്ങളുടെ സ്മൃതികൾ പ്രപഞ്ചത്തിന് പരിമളം പരത്തുന്നു.
അല്ലാഹുവെ ആ മഹാത്മാക്കളുടെ ബർക്കത്ത് കൊണ്ട് ഞങ്ങളെ സകുടുംമ്പം ഹിദായത്തിൽ ചേർത്തി തരണമേ. ആമീൻ.
#വഴിവിളക്കുകൾ #31കൂടി #ചേർത്ത് #വായിക്കണെ.
1 380
മൂന്നാമത്തെ മകൻ ഉസ്മാൻ മുസ്ലിയാർ ദീർഘകാലം അബുദാബി ഔഖാഫിന്റെ കീഴിൽ പള്ളി ഇമാമായി സേവനം ചെയ്ത പ്രതിഭയായിരുന്നു .
അദ്ധേഹത്തിന് അബ്ദുസ്സലാം എന്ന മകനും രണ്ട് പുത്രിമാരുമുണ്ട്.
അബ്ദുല്ല മുസ്ലിയാരുടെ സന്തതികളിൽ മകൾ സൈനബ എന്നവർ മാത്രമാണിതെഴുതുമ്പോൾ ജീവിച്ചിരിക്കുന്നത് . പുത്രന്മാർ മൂന്ന് പേരും പുത്രവാത്സല്യത്തോടെ വളർത്തി വലുതാക്കിയ അഹമ്മദുണ്ണി മുസ്ലിയാരും പരലോകം പൂകി . അവരുടെ പുത്ര പൗത്ര പരമ്പരകളെല്ലാം പണ്ഡിതരും ദീനീ സേവകരുമാണ് .
സൈനബ എന്നവർക്ക് പുതിയാപ്പിളയായി അബ്ദുല്ല മുസ്ലിയാർ തിരഞ്ഞെടുത്തത് തൃക്കാക്കരക്കാരനായ ഐ.പി മരക്കാർ മുസ്ലിയാരെയായിരുന്നു . പാലേമാവ് ദർസിൽ തൃക്കാക്കര സ്വദേശികൾ നിരവധി പേർ വിദ്യാർത്ഥികളായി എത്തിയിരുന്നു . അവരിലെ തനിക്കേറ്റവും ഇഷ്ടപ്പെട്ട ശിഷ്യനായിരുന്നു മരക്കാർ മുസ്ലിയാർ . പ്രാഥമിക പഠനം കഴിഞ്ഞു മഹല്ലി ഓതുന്ന പ്രായത്തിൽ നേരെ വാഴക്കാട് കണ്ണിയത്തിന്റെ ശിഷ്വത്തം സ്വീകരിച്ചു . ദീർഘകാലം ആ ഗുരുവിൽ നിന്ന് വിജ്ഞാനം പകർത്തി .
കണ്ണിയത്തിനും ഏറെ ഇഷ്ടപ്പെട്ട വിദ്യാർത്ഥിയായി മാറി . അതിനൊരിക്കൽ ഒരു കാരണമുണ്ടായി . മഹല്ലി ഓതുന്ന സമയത്ത് ഏതോ ഒരു മസ്അലയിൽ ഉസ്താദും ശിഷ്യനും തർക്കമുണ്ടായി . മരക്കാർ മുസ്ലിയാർ ഒരു ഇശ്കാൽ എടുത്തിട്ടാൽ ശൈഖുനാ കണ്ണിയത്ത് ഒന്നാലോചിച്ചേ മറുപടി പറയൂ . അന്നങ്ങിനെ കഴിഞ്ഞു .
പിന്നീടൊരിക്കൽ മരക്കാർ മുസ്ലിയാർ പുറത്ത് പോയി വന്ന് ഹൗളിൽ നിന്ന് വെള്ളം കോരി കാലിലൊഴിക്കുന്ന ശബ്ദം കേട്ട് കണ്ണിയത്ത് കടന്നു വന്നു . കണ്ട പാടെ കണ്ണിയത്ത് പറഞ്ഞു " മരക്കാരെ അന്ന് നീ പറഞ്ഞതാണ് ശരി . ഞാൻ തുഹ്ഫ വായിച്ചു നോക്കി . അപ്പോൾ പ്രശ്നത്തിന് പരിഹാരം കിട്ടിയിട്ടുണ്ട് " .
അദ്ദേഹം മുദര്വിസായി സേവനം ചെയ്തത് കല്ലൂരിനടുത്ത വൈലത്തൂരിലായിരുന്നു . അക്കാലത്ത് സ്വന്തം നാടായ തൃക്കാക്കര ഉപേക്ഷിച്ച് കല്ലൂരിൽ വീട് വെച്ച് താമസമാക്കുകയായിരുന്നു . വളരുന്ന മക്കൾ തലമുറ പണ്ഡിതരാകണമെന്നാശിച്ചു . അദ്ദേഹം ഭാര്യാ നാടായ കല്ലൂരിൽ സ്ഥിര താമസമാക്കി . അമ്മാമ്മന്മാരായ പണ്ഡിത ലോകത്തെ ഇടപഴകി ജീവിക്കണമെന്ന സദുദ്ദേശത്തോടെയാണ് കല്ലൂരിൽ അദ്ദേഹം കുടിയേറ്റം നടത്തിയത് .
തൃക്കാക്കരയിൽ ജേഷ്ഠാനുജന്മാരും സഹോദരിമാരുമെല്ലാം ഉണ്ടെങ്കിലും അവർ പണ്ഡിതന്മാരായിരുന്നില്ല .
ധീരനും അഭ്യാസിയുമായിരുന്നു മരക്കാർ മുസ്ലിയാർ . ഇമാം നവവി (റ) യുടെ മിൻഹാജ് അക്ഷരം വിടാതെ മനഃപാഠമാക്കിയ മഹാനായിരുന്നു . പഴയ കാല പണ്ഡിതരുടെ ചിട്ട അങ്ങനെയായിരുന്നു . ഫിഖ്ഹിൽ ഏതെങ്കിലും ഒരു ഗ്രന്ഥം അപ്പടി മനസ്സിൽ പകർത്തെഴുതും .
മഹാനായ ഇമാം ശഅ്‌റാനി (റ) ശൈഖ് സക്കരിയ്യൽ അൻസാരിയുടെ ശിഷ്വത്വം സ്വീകരിക്കാൻ ചെന്ന സംഭവം ശഅ്‌റാനി (റ) പറഞ്ഞിട്ടുണ്ട് . ചെന്ന പാടെ ശൈഖ് പറഞ്ഞു " നവവി (റ) ന്റെ റൗള മനഃപാഠമാക്കിക്കൊള്ളൂ . താനാകട്ടെ അതിന് മുമ്പ് തന്നെ മിൻഹാജ് മനഃപാഠമാക്കിയിട്ടുണ്ടായിരുന്നു . ( ത്വബഖാത്തു ശഅ്‌റാനി ) .
മരക്കാർ മുസ്ലിയാർക്ക് ആൺ സന്തതികൾ നാല് പേരാണ് . യഥാക്രമം I M കുഞ്ഞുമുഹമ്മദ് ഫൈളി , അലി സഅദി , ഹസൻ അൻവരി , അബ്ദുൽ ഖാദിർ സഖാഫി . ഇവരെല്ലാം കരുത്തരായ പണ്ഡിതരും കവിത്വം.നിറഞ്ഞവരും ബഹു സുൽത്വാനുൽ ഉലമയുടെ കീഴിൽ വിവിധ സംഘടനകളിൽ സേവനം ചെയ്യുന്നവരുമാണ് . മൂത്ത മകൻ ഐ.എം.കെ ഫൈളിയെ ബിരുദങ്ങളുടെ അടിസ്ഥാനത്തിൽ മുഫൈദിലി എന്നിങ്ങനെ വിളിക്കാറുണ്ട് . മുഈനി,ഫൈസി, ദാരിമി, ഫളിലി.....സനദുകളുടെ നീണ്ട നിര ആ പേരിനൊപ്പമുണ്ട്. പലരും പല ലക്ഷ്യങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും എടുക്കാറുണ്ട്.....
1 380
വിജ്ഞാനത്തിലെന്ന പോലെ ആത്മീയ ഗുരുക്കന്മാരുമായും അറ്റുപോകാത്ത ബന്ധം അബ്ദുല്ല മുസ്ലിയാർക്ക് ഉണ്ടായിരുന്നു . ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖായി സ്വീകരിച്ചത് ബുഖാറാ സാദാത്തീങ്ങളിലെ കറുത്ത കോയമ്മ തങ്ങളെ ആയിരുന്നു . നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളാണ് ബുഖാരി ഖബീലയെ കുറിച്ചുള്ള മതാലിഉൽ ഹുദാ مطالع الهدي എന്ന വിശ്രുത ഗ്രന്ഥം രചിച്ചിട്ടുള്ളത് . വിഷ ചികിത്സയുടെ ഇജാസത്തും അബ്ദുല്ല മുസ്ലിയാർക്ക് തങ്ങളിൽ നിന്ന് നേടാനായിട്ടുണ്ട് .
അതിനു പുറമെ വിലായത്തിന്റെ അവകാശികളായി അറിയപ്പെട്ട ഞമനക്കാട് ഏനിക്കുട്ടി മുസ്ലിയാർ , കോക്കൂർ കോഴിക്കര കുഞ്ഞഹമ്മദ് മുസ്ലിയാർ എന്നിവരിൽ നിന്നും ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട് .
കാവ്യ രചനയിൽ അബ്ദുല്ല മുസ്ലിയാരും പിന്നിലായിരുന്നില്ല . ഭൂമിയോളം താഴ്മ കാണിച്ച ആ മഹാന്റെ ഒരു പദ്യശകലം ഇങ്ങിനെ കാണാം ويا ليتني ما بعد واو الثمانية സൂറത്തുൽ കഹ്ഫിൽ ഈമാൻ സംരക്ഷണാർത്ഥം നാടുവിട്ട ഇഷ്ടദാസന്മാരെ വിവരിക്കുന്ന ഭാഗത്ത് അവരിൽ എട്ടാമൻ എന്ന് കാണിക്കാൻ അല്ലാഹു പ്രയോഗിച്ചത് وثامنهم എന്നാണല്ലോ . അതിൽ പറഞ്ഞ ' വാവ് ' എന്ന അക്ഷരത്തിന് ശേഷം പരാമർശിച്ച ജീവി ആയാലും മതിയായിരുന്നു ഞാൻ . പ്രതീക്ഷയുടെയും വിനയത്തിന്റെയും നൊമ്പരത്തിന്റെയും മനസ്സിൽ നിന്നുറഞ്ഞ കാവ്യം . കാരണം , അല്ലാഹുവിന്റെ ഇഷ്ടക്കാരെ ഇഷ്ടം വെച്ച ജീവിയും സ്വർഗ്ഗത്തിലായല്ലോ .
അബ്ദുല്ല മുസ്ലിയാരുടെ സന്താനങ്ങളെല്ലാം അതി ബുദ്ധിയുള്ളവരായിരുന്നു . അവരെ ഡോക്ടർമാരോ മറ്റോ ആക്കാതെ മത പണ്ഡിതന്മാർ ആക്കാനാണ് അദ്ദേഹം ശ്രമിച്ചത് . എല്ലാ മക്കൾക്കും അൽഫിയ്യ വരെയുള്ള കിതാബുകൾ പിതാവ് തന്നെ പഠിപ്പിച്ച് പഠനത്തിന്റെ മെയിൻ റോഡിൽ കയറ്റി കൊടുത്തിരുന്നത് അദ്ദേഹം തന്നെയായിരുന്നു . തൊണ്ണൂറാം വയസ്സിൽ 1990 ലാണ് അബ്ദുല്ല മുസ്ലിയാർ ലോകത്തോട് വിടപറഞ്ഞത് .
സീമന്ത പുത്രൻ അബൂബക്കർ മുസ്ലിയാർ പ്രഗത്ഭനായ പണ്ഡിത കവിയും പ്രഭാഷകനും ചിന്തകനും സംഘാടകനുമായിരുന്നു . ഏകദേശം പത്ത് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥത്തിൽ നിന്ന് ഒരു കയ്യെഴുത്ത് കാവ്യം കണ്ടു കിട്ടി . ജിജ്ഞാസയോടെ വായിച്ചവരുടെ മിഴികൾ നിറഞ്ഞു . പി.എ അബൂബക്കർ #കാന്തപുരം #എ.#പി #അബൂബക്കർ #മുസ്ലിയാർക്കെഴുതിയ സങ്കടക്കത്തായിരുന്നു അത് . ചാലിയത്തെ ദർസിൽ സഹപാഠികളായി പഠിച്ച ഇരുവരും റമളാൻ അവധിക്ക് ദർസ് നിറുത്തി പിരിയുന്ന വിരഹദുഃഖത്തിന്റെ അക്ഷരക്കൂട്ടുകളായിരുന്നു ആ കത്തിലെ ഇരുപത് വരികൾ . ശൈഖുനാ കാന്തപുരം ഉസ്താദിന് കത്തിന്റെ കോപ്പി കൈമാറി . അദ്ദേഹം അത് വായിച്ച് മിഴികൾക്കിടയിൽ വെച്ച് മുത്തം നൽകി കണ്ണീർ വീഴ്ത്തി വിതുമ്പി . പിറ്റെന്നാൾ ബുഖാരി ദർസിൽ ആയിരങ്ങളുടെ മുമ്പിൽ കവി അബൂ മുസ്ലിയാരെ അനുസ്മരിക്കുകയും ദുആ ചെയ്യുകയും ചെയ്തു .
അബ്ദുല്ല മുസ്ലിയാരുടെ ഒരു സ്നേഹിതൻ അമ്പലപ്പുഴക്കാരനായിരുന്നു . അദ്ദേഹം പാമ്പ് കടിയേറ്റ് മരണപ്പെട്ട വാർത്തയറിഞ്ഞപ്പോൾ ഒരു മർസിയ്യത്തുണ്ടാക്കാൻ ഉപ്പ മകനായ അബൂ മുസ്ലിയാരോട് പറഞ്ഞു . അതാ വരുന്നു കാവ്യ കുത്തൊഴുക്ക് . اَلا أِنَّما الدنيا كثُعبَان حَيَّة എന്ന് തുടങ്ങുന്ന വരികൾ .മനസ്സിൽ നിന്ന് വാർന്നൊഴുകുന്ന മർസിയ്യത്തുകൾ അദ്ധേഹം ധാരാളം എഴുതിയിട്ടുണ്ട്. ആ കാവ്യങ്ങൾ കേൾക്കുന്ന മാത്രയിൽ ഇംറുൽ ഖൈസ് പുനർജനിച്ചതായേ തോന്നുകയുള്ളൂ
പരമ്പരാഗത ദർസീ കിതാബുകളിലെ ഗോളശാസ്ത്രം , ഗണിത ശാസ്ത്രം തുടങ്ങിയവയിൽ പതിനെട്ടടവും പയറ്റിയ അബൂ മുസ്ലിയാർ വൈദ്യ ശാസ്ത്രത്തിലും നിപുണനായിരുന്നു . അമ്പത്തിമൂന്നാം വയസ്സിൽ പരലോകം പൂകിയ അദ്ദേഹത്തിന്റെ ഇരുപത് വർഷത്തെ സേവന മണ്ഡലം വടക്കേ പല്ലാറിലായിരുന്നു . അദ്ധേഹത്തിൻ്റെ വിലാപകാവ്യം പാടവെ അസ്ഹരിതങ്ങൾ ഇങ്ങിനെ പറഞ്ഞു.
"قد كنتُ اَملُ اَن تَكونَ مُودِّعي$
فا الْانَ صرتُ مودِّعًا با الاَدْمعي
"ഞാൻ വിചാരിച്ചത് താങ്കൾ എന്നെ യാത്ര അയക്കുമെന്നാണ്. പക്ഷെ നിറഞ്ഞ കണ്ണീരോടെ താങ്കൾക്ക് വിട."
അദ്ധേഹത്തിൻ്റെ സന്തതികൾ ആറ് പേരാണ് .നാല് പെണ്ണും രണ്ടാണും. യഥാക്രമം യൂസുഫുൽ ഹസനി, റശീദ് ഫാളിലി.ഹസനി തൃശൂർ ജില്ലാ സമസ്തയിലെ മുശാവറ അംഗമാണ്.
അബ്ദുല്ല മുസ്ലിയാരുടെ രണ്ടാം മകൻ ഉമർ മുസ്ലിയാരും വലിയ പ്രതിഭയായിരുന്നു . തിരൂർ കോരങ്ങത്തും കുട്ടശ്ശേരിയിലും മുദര്വിസായിരുന്നു . പണ്ട് മുസ്തഫാ ഫൈസിയുടെ നേതൃത്വത്തിൽ ഇറങ്ങിയിരുന്ന അൽ മുബാറക് പത്രത്തിന്റെ ജനറൽ മാനേജർ ആയിരുന്നു . ജീവിതത്തിന്റെ വിവിധ ദുരന്തങ്ങളിൽ വിഷാദം തൂങ്ങി സങ്കടക്കെട്ടുകളുമായി അനവധി ജനങ്ങൾ അദ്ദേഹത്തെ സമീപിച്ചിരുന്നു . എന്ത് പ്രശ്നങ്ങൾക്കും അവസാന വാക്കായി അദ്ദേഹം അനുഗ്രഹപ്പെട്ടിരുന്നു . ഏത് ഗുരുതര പ്രശ്നങ്ങളെയും നെഞ്ച് വിരിച്ച് നേരിട്ടിരുന്ന അദ്ധേഹത്തിന് ഒരു മകളും നാലു പുത്രന്മാരും ജനിച്ചു. നാലുപേരും പണ്ഡിതരും വിവിധ തുറകളിൽ ദീനിന് സേവനം ചെയ്യുന്നവരുമാണ്. മുബാറക് അൽഹസനി ,ബശീർ സഖാഫി ,അബൂബക്കർ ,ഇബ്രാഹീം ഫാളിലി. ഇളയ മകനായ ഇബ്രാഹീം ബുർദാ മജ് ലിസുകൾ മദ്ഹ് ഗീതങ്ങൾ പാടി വീർപ്പ് മുട്ടിക്കുന്ന അനുഗ്രഹീത നശീദ ക്കാരനാണ്.
1 380
ഈ കുടുംബത്തിലെ കവന കഴിവ് അദ്ദേഹത്തിന്റെ മക്കളിലും നിർഗ്ഗളിക്കുന്നുണ്ട് . ചിലർ അറബിയിൽ , വേറെ ചിലർ മലയാള സാഹിത്യത്തിൽ . അഹമ്മദുണ്ണി മുസ്ലിയാർക്ക് എട്ട് സന്താനങ്ങളുണ്ടായിരുന്നു . നാല് പുത്രന്മാരും നാല് പുത്രിമാരും . മൂത്ത പുത്രൻ അബ്ദുല്ല ശൈശവത്തിലെ മരണപ്പെട്ടു . രണ്ടാം പുത്രൻ അബ്ദുറഹ്മാൻ ഫൈളി ഉപ്പയുടെ സ്ഥാനം വഹിച്ച് കൈത്തക്കരയിൽ സേവനം ചെയ്യുന്നു . പ്രഗത്ഭനായ മുദര്വിസും ഫഖീഹുമാണ് അദ്ദേഹം . ഹുസൈൻ അൻവരിയും മുഹമ്മദ് അൽ ഹസനിയുമാണ് മറ്റു പുത്രന്മാർ . ഇവർ രണ്ടു പേരും സാഹിത്യ രംഗത്ത് കാൽവെപ്പ് നടത്തിയവരാണ് . മുഹമ്മദ് അൽ ഹസനിയുടെ സൃഷ്ടിയാണ് مسالك السعادات في مناقب السادات എന്ന കാവ്യ കൃതി . സഖാഫ് സാദാത്തുക്കളെ പാരമ്പര്യം പറഞ്ഞു കൊണ്ടുള്ള തവസ്സുൽ ബൈത്തുകളാണത് .مسالك السعادات في مناقب السادات എന്ന പേരിലുള്ള ആ കാവ്യ സമാഹാരണത്തിൽ വളാഞ്ചേരിക്കടുത്ത കോട്ടപ്പുറം സഖാഫ് സാദാത്തുക്കളെയും തീക്കോട് തങ്ങന്മാരെയും പരാമർശിക്കുന്നുണ്ട് .
ഹുസൈൻ അൻവരി നബി (സ്വ) യെ വർണ്ണിച്ചെഴുതിയ ' അരുണോദയം ' കവിതാ സമാഹാരം പ്രകാശിതമാണ് . സമസ്തയുടെ അറുപതാം വാർഷികത്തിലിറക്കിയ അറുപത് ഗ്രന്ഥങ്ങളിലൊന്ന് അതായിരുന്നു . കേരളാ ഗവണ്മെന്റിന്റെ സ്റ്റേറ്റ് ഫെസ്റ്റിവെല്ലിൽ അറബി സംഘഗാനത്തിൽ ദേശഭക്തി വകുപ്പിൽ പെട്ട 'എ' ഗ്രേഡ് കിട്ടിയ അറബി കവിത അദ്ദേഹത്തിന്റെതായിരുന്നു . കൂടാതെ ധാരാളം ലളിത ഗാനങ്ങളും അൻവരിയുടേതായുണ്ട് .
ഹിജ്റാബ്ദം 1430 ജമാദുൽആഖിർ 27 ന് (2009 ജൂൺ) യി രു ന്നു ആ മഹാ മനീഷിയുടെ വിശുദ്ധാന്മാവ് ആകാശത്തേക്കുയർന്നു പൊങ്ങിയത്.
സർഗ്ഗ മിഴികൾ ചിമ്മി തുറന്ന് പ്രകാശം പരത്തുന്നതിന് ഒട്ടും പിന്നിലായിരുന്നില്ല ചുള്ളിയിൽ അബൂബക്കർ മുസ്ലിയാരുടെ ഇളയ മകനായ അബ്ദുല്ല മുസ്ലിയാരും ആൺ സന്താനങ്ങളായ യഥാക്രമം പി.എ അബൂബക്കർ മുസ്ലിയാർ , ഉമർ മുസ്ലിയാർ , ഉസ്മാൻ മുസ്ലിയാർ എന്നിവരും .
ചുള്ളിയിൽ അബൂബക്കർ മുസ്ലിയാർക്ക് ശേഷം ആ പണ്ഡിത കുടുംബത്തിലെ കാരണവരായ അബ്ദുല്ല മുസ്ലിയാർ സ്വ പിതാവിന്റെ പാഠശാലയിൽ നിന്ന് തന്നെയാണ് അധിക ഗ്രന്ഥങ്ങളും പഠിച്ചിട്ടുള്ളത് . വിജ്ഞാന സാഗരത്തിലെ ഓരോ വിഷയങ്ങൾ പഠിക്കാൻ കൂടുതൽ യോഗ്യരായ പണ്ഡിതരെ കണ്ടെത്തി സ്പെഷ്യലൈസ് ചെയ്യുന്ന രീതി അക്കാലത്തുണ്ടായിരുന്നു . പ്രമുഖ പണ്ഡിതനും സൂഫിയുമായ ഇമാമുൽ ഹുക്കമാ കോതോട് ബാപ്പുട്ടി മുസ്ലിയാർ കല്ലൂരിൽ ദർസ് നടത്തുമ്പോൾ അവിടന്നാണ്
അൽഫിയ്യ ' പഠനം തുടക്കം നടത്തിയത് .തസവ്വുഫിൻ്റെ ഗ്രന്ഥങ്ങൾ പഠിച്ചതും സാഹിദായ അദ്ധേഹ ത്തിൽ നിന്ന് തന്നെയായിരുന്നു. കൈപ്പറ്റ മമ്മൂട്ടി മുസ്ലിയാർ അന്നാ ദർസിൽ ഉയർന്ന വിദ്യാർത്ഥിയായിരുന്നു . കൈപറ്റയുടെ ഗുരുത്വവും അബ്ദുല്ല മുസ്ലിയാർക്ക് ലഭിച്ചിട്ടുണ്ട് . തറക്കണ്ടിയുടെ ശിഷ്യനായ കറുത്ത മുഹമ്മദ് മുസ്ലിയാരിൽ നിന്ന് സ്പെഷ്യലായി അൽഫിയ്യ ഓതുകയും അതിന് ടിപ്പണികൾ എഴുതി ചേർത്ത് സമാഹാരം നടത്തിയിട്ടുമുണ്ട് .
കോക്കൂർ അബ്ദു മുസ്ലിയാർ , എരമംഗലം ചിയ്യാമു എന്ന ഹിശാം മുസ്ലിയാർ എന്നിവർ ഗുരുനാഥന്മാരിൽ പ്രമുഖരാണ് .
കിത്താബുകളുടെ പേരും എണ്ണവും എങ്ങിനെയെങ്കിലും തീർക്കുക എന്ന ഇന്നത്തെ പരിഷ്കരിച്ച രീതിയല്ല അന്നത്തെ പഠന കളരിയിൽ പയറ്റിയിരുന്നത് . പ്രതൃുത ഫത്ഹുൽ മുഈൻ ഓതുകയാണെങ്കിൽ ആ ഗ്രന്ഥം ഇതിവൃത്തമാക്കി ഫിഖ്ഹിൽ മഹല്ലി , -തുഹ്ഫാ ,നിഹായ തുടങ്ങിയ അറിയപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും ടിപ്പണികളും പാരായണം ചെയ്ത് കുറിപ്പടികൾ രേഖപ്പെടുത്തുന്ന ശൈലിയായിരുന്നു . എണ്ണം തീർക്കലല്ല ലക്ഷ്യം , വിഷയം പഠിക്കലായിരുന്നു മുഖ്യം . ആറും ഏഴും വർഷം കൊണ്ടായിരുന്നു ഫത്ഹുൽ മുഈൻ ഓതി തീർത്തിരുന്നത് . ആഴത്തിലുള്ള വിജ്ഞാന ശോഷണത്തിന് പ്രധാന കാരണം ഈ പഠന രീതി ഉപേക്ഷിച്ചത് തന്നെയാണ് .
തൊഴിയൂർ പാലേമാക്കലാണ് ജേഷ്ഠൻ മുഹമ്മദ് മുസ്ലിയാർ ദർസ് നടത്തിയിരുന്നത് . അദ്ദേഹത്തിന്റെ മരണം ആ നാടിനെ തളർത്തി . ശേഷം മാറിമാറി പല മുദര്വിസുമാർ വന്നെങ്കിലും മഹല്ലിൽ ഗ്രിപ്പായില്ല . ഒടുവിൽ അവർ അബ്ദുല്ല മുസ്ലിയാരെ സേവനത്തിന് നിർബന്ധിച്ചു കൊണ്ടിരുന്നു . വെല്ലൂരിൽ പോകണമെന്ന ആഗ്രഹവുമായി നടന്നിരുന്ന അദ്ദേഹം ഉസ്താദായ കോക്കൂർ അബ്ദു മുസ്ലിയാരോട് കാര്യം പറഞ്ഞു . അദ്ദേഹം ഒറ്റ മറുപടി . "നിങ്ങളുടെ ഉപ്പ ചുള്ളിയിൽ മൂപ്പരുടെ ബർക്കത്ത് കൊണ്ട് നിങ്ങൾക്ക് ഇപ്പോൾ ഉള്ള വിവരം മതിയാകാതെ വരില്ല" . അങ്ങിനെയാണ് പാലേമാക്കൽ ദർസ് തുടങ്ങിയത് .
അബ്ദുല്ല മുസ്ലിയാരുടെ സേവനം ഈ ഒരു നാട്ടിൽ മാത്രമാണുണ്ടായിരുന്നത് . നീണ്ട മൂന്നര പതിറ്റാണ്ട് ആ സേവനം തുടർന്ന് തന്റെ അറുപത്തിയഞ്ചാം വയസ്സിൽ വിരമിക്കുമ്പോൾ പ്രഗത്ഭരായ ധാരാളം ശിഷ്യർക്ക് ജന്മം നൽകിയിരുന്നു . മുസ്തഫാ ആലിം സാഹിബ് , പരപ്പനങ്ങാടി കുട്ടൃാമു മുസ്ലിയാർ , അകലാട് ബീരാൻ മുസ്ലിയാർ , എരമംഗലം ബീരാൻ മുസ്ലിയാർ , വി. കെ പൂകോയ തങ്ങൾ , മുത്തുണ്ണി തങ്ങൾ , ഐ.പി കുഞ്ഞുമരക്കാർ മുസ്ലിയാർ എന്നിവർ അവരിൽ പ്രമുഖരാണ് .
1 380
അറബി ഭാഷയിലും കാവ്യത്തിലും മികച്ച കൗശലക്കാരനായിരുന്നു അദ്ദേഹം . ദ്രുതകവന പാഠവം ഈ കുടുംബത്തിന്റെ ജീനിൽ അലിഞ്ഞു ചേർന്ന കഴിവാണ് . നിമിഷ കവികളാണ് സകലരും . സാരസ്യം , പ്രതൃുത്തരം , പ്രത്യുൽപന മതിത്വം , ഔചിത്യ ബോധം എന്നീ വിശിഷ്ട ഗുണങ്ങളിൽ നിറഞ്ഞു നിന്ന പണ്ഡിതനായിരുന്നു മുഹമ്മദ് മുസ്ലിയാരും അബ്ദുല്ല മുസ്ലിയാരും അവരുടെ പണ്ഡിത സന്തതികളും .
കാല ഗണനയിൽ ഇമാം നവവി (റ) വിനെ പോലെ കുറഞ്ഞ ആയുസ്സ് കൊണ്ട് ഒരുപാട് സുകൃതങ്ങൾ ചെയ്ത മഹാൻ.
അദ്ദേഹത്തിന്റെ മകനാണ് അഹ്‌മ്മദുണ്ണി മുസ്ലിയാർ . അകലാട് അവലൻ കുട്ടി മുസ്ലിയാരുടെ മകൾ ഫാത്തിമയായിരുന്നു ഭാര്യ . മകൻ ജനിച്ച് ഒരു വയസ്സുള്ളപ്പോൾ മുഹമ്മദ് മുസ്ലിയാർ നാൽപ്പതാം വയസ്സിൽ പരലോകം പൂകി . അനാഥനായ ആ കുഞ്ഞിനെയും വിധവയായ ഫാത്തിമ എന്നവരെയും ജീവിത സൗഭാഗ്യം നൽകി പിന്നീട് വളർത്തിയത് മുഹമ്മദ് മുസ്ലിയാരുടെ അനുജൻ അബ്ദുല്ല മുസ്ലിയാർ ആയിരുന്നു . പിതൃ സമാന സവിശേഷതയോടെയാണ് അഹമ്മദുണ്ണി മുസ്ലിയാരെ അദ്ദേഹം വളർത്തിയത് . 1927 ൽ ജനിച്ച അഹമ്മദുണ്ണി മുസ്ലിയാർ കൈത്തക്കര അഹമ്മദുണ്ണി മുസ്ലിയാർ എന്ന പേരിലാണറിയപ്പെട്ടത് . നീണ്ട അമ്പത് വർഷ കാലം മലപ്പുറം ജില്ലയിലെ കൈത്തക്കര മഹല്ലിൽ മുദര്വിസ് , ഖാളി സേവനം ചെയ്ത അദ്ദേഹം കൈത്തക്കരയുടെ കെടാ വിളക്കായി പ്രകാശിച്ചു നിന്നു .
പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്ലിയാരിൽ നിന്ന് പ്രാഥമിക വിദ്യ നേടിയ കൈത്തക്കര പിതൃവ്യൻ അബ്ദുല്ലാ മുസ്ലിയാരിൽ നിന്ന് ഉയർന്ന ഗ്രന്ഥങ്ങൾ പഠിച്ചു . താൻ ഉപ്പാന്ന് വിളിച്ചിരുന്ന അബ്ദുല്ല മുസ്ലിയാർ നിപുണനായ ഫഖീഹായിരുന്നു . അവരിൽ നിന്ന് ഫിഖ്ഹ് പഠിച്ചതിന് പുറമെ അവഗാഹം നേടുന്നതിന് ശൈഖുനാ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരെ ഗുരുനാഥനായി സ്വീകരിച്ചു . വാഴക്കാട് ദാറുൽ ഉലൂമിലെ രണ്ട് വർഷ പഠന ശേഷം തലക്കടത്തൂരിൽ അസ്ഹരി തങ്ങളുടെ ദർസിൽ രണ്ട് വർഷം പഠിച്ചു . തങ്ങൾ ഈജിപ്തിലേക്ക് പോയപ്പോൾ അഹമ്മദുണ്ണി മുസ്ലിയാർ വെല്ലൂർ ബാഖിയാത്തിൽ ചേർന്ന് പഠനം തുടർന്നു . ശൈഖ് ആദം ഹസ്റത്ത് , ശൈഖ് ഹസ്സൻ ഹസ്റത്ത് , ശൈഖ് അബൂബക്കർ ഹസ്റത്ത് പോലുള്ള മഹാത്മാക്കളായിരുന്നു ഗുരുനാഥന്മാർ . സി.എം വലിയുല്ലാഹി ബാഖിയാത്തിലെ സതീർത്ഥനായിരുന്നു .
മത വിദ്യയുടെ സകല കലകളിലും ആഴത്തിലിറങ്ങിയ അദ്ദേഹം നീണ്ട അഞ്ച് പതിറ്റാണ്ട് ദർസ് നടത്തിയതിനിടയിൽ സകലകലാ വല്ലഭന്മാരായ നിരവധി പണ്ഡിത ശിഷ്യരെ വാർത്തെടുത്തു . മർഹൂം ശംസുൽ ഉലമയുടെ സഹോദരൻ ഈ.കെ അബ്ദുല്ല മുസ്ലിയാർ , മാത്തുർ മുഹമ്മദ് കുട്ടി മുസ്ലിയാർ , പി.എ ഉമർ മുസ്ലിയാർ തുടങ്ങിയവർ അവരിൽ പ്രഗത്ഭരാണ് . 1959 മുതൽ വഫാത്ത് വരെ സമസ്തയിൽ കേന്ദ്ര മുശാവറ അംഗമായിരുന്ന അദ്ദേഹം എടുത്ത് ചാടി സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല . വിജ്ഞാനം വിളമ്പുന്ന സദസ്സിൽ പോലും താൻ മാത്രമേ അവിടെ എന്തെങ്കിലും പറയാൻ ഉള്ളൂ എന്ന സാഹചര്യത്തിൽ മാത്രമേ സംസാരിച്ചിരുന്നുള്ളൂ .
സംസാര ഭാഷയേക്കാൾ അനായാസം കൈകാര്യം ചെയ്തിരുന്നത് അറബി ഭാഷയും അറബി കവിതകളുമായിരുന്നു . പഠന കാലം മുതൽ തന്നെ സാധ്യമായ എല്ലാ വൃത്തങ്ങളിലും ധാരാളം കാവ്യങ്ങൾ രചിച്ചിട്ടുണ്ട് .മുത്തുപേട്ട ദാവൂദുൽ ഹക്കീം (റ) മൗലിദ് രചിച്ചിട്ടുണ്ട്. തൻ്റെ സഹോദരി ഭർത്താവ് മരക്കാർ മുസ്ല്യാരുടെ മരണത്തിൽ വേദന ചാലിട്ടൊഴുകിയ
عبرات الدموع എന്ന വിലാപകാവ്യം എഴുതിയിട്ടുണ്ട്
ബാഖിയാത്തിലെ പഠനകാലത്ത് ബാനീ ഹസ്രത്തിന്റെ കിനാവ് കവിതയാക്കി പ്രശംസ നേടിയത് പ്രശസ്തമാണ്.
തെളിഞ്ഞ ആകാശത്തിനു താഴെ ശാന്തമായൊഴുകുന്ന അരുവി . അതിനടുത്ത് താൻ ഒരു മുന്തിരി വള്ളി നട്ടു . വള്ളിപടർപ്പിൽ ധാരാളം മുന്തിരി കുലകൾ പഴുത്ത് തുടങ്ങി . ഒട്ടനവധി പക്ഷിക്കൂട്ടങ്ങൾ വന്ന് അത് കൊത്തി തിന്നാൻ തുടങ്ങി . സ്വപ്‌നം അത്രത്തോളമെത്തിയപ്പോൾ ബാനീ ഹസ്രത്ത് ഉറക്കിൽ നിന്ന് ഉണർന്നു .
സ്വപ്ന വ്യാഖ്യാനം അറിയാൻ ധൃതിപെട്ട് വെല്ലൂരിലെ മതകലാലയമായ ലത്തീഫിയ്യയിൽ തന്റെ ഗുരുവിനെ സമീപിച്ചു . വിഷയം കേട്ട പാടെ ഗുരുവിന്റെ മറുപടി ഇങ്ങനെയായിരുന്നു " നീ ഒരു കലാലയം തുടങ്ങുക . നാടിന്റെ നാനാഭാഗത്ത് നിന്നും വിദ്യാർത്ഥികൾ അവിടെയെത്തും .
അതാണ് വെല്ലൂർ ബാഖിയാത്തുസ്സാലിഹാത്തിന്റെ തുടക്കത്തിന് കാരണമായത് .
ഈ സംഭവം സാരസ്യം നിറഞ്ഞ അറബി ഭാഷയിൽ കവിതയായി അഹമ്മദുണ്ണി മുസ്ലിയാരിൽ നിന്നൊഴുകിയപ്പോൾ കല്ലൂരിലെ മലയാള മണ്ണിന്റെ മണം വിട്ട് അറേബ്യൻ സാഹിത്യകാരന്മാരെ അനുസ്മരിപ്പിച്ചിരുന്നു . ഇത് ചൊല്ലിയ സഭയിൽ ചില അറബികൾ ഉണ്ടായിരുന്നു . അവർ വെല്ലൂർ സി.എം.സി ആശുപത്രിയിൽ ചികിത്സക്ക് വന്നവരായിരുന്നു . വിസ്മയം പൂണ്ട അവർ കൈത്തക്കര ഉസ്താദിനെ വിളിച്ചു ഓമനത്ത്വം തുളുമ്പുന്ന ഭാഷയിൽ ചോദിച്ചു أين أحمد ? من أين أخذت هذه الألفاظ ? لقد بيضت وجوه المليبارين . നിങ്ങൾക്ക് ഈ കഴിവൊക്കെ എവിടെ നിന്ന് കിട്ടി . മലബാറിന്റെ യശസ്സ് നിങ്ങൾ ഉയർത്തിയല്ലോ .
ആ പദ്യ കോർവ്വ ബാഖിയാത്തിൽ ദീർഘകാലം തൂക്കിയിട്ട് പ്രദർശിപ്പിച്ചിരുന്നു .
1 380
#വഴി #വിളക്കുകൾ32
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
#കാന്തപുരത്തെ #കരയിപ്പിച്ച #കത്ത്
🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
Psk moidu baqavi മാടവന
അല്ലാഹുവെ , എന്നെയും എന്റെ മക്കൾ പരമ്പരയേയും ഇൽമിന്റെയും തഖ്‌വയുടെയും അഹ്‌ലുകാരാക്കണമേ . കഅ്‌ബയുടെ ഖില്ലയിൽ മുഖം വെച്ച് ചുള്ളിയിൽ അബൂബക്കർ മുസ്ലിയാർ സങ്കടപ്പെട്ടു . കണ്ണുകൾ നിറഞ്ഞൊഴുകി . ചുണ്ടുകൾ വിറ പൂണ്ടു . യാചനയുടെ മനസ്സ് നൊന്തു .
ഇഹലോക ജീവിതത്തിന്റെ ഒരു കണികയിലേക്കും അദ്ദേഹത്തിന്റെ ചുണ്ട് ചലിച്ചില്ല . ഒരേ ഒരാഗ്രഹം . നാല് സഹസ്രാബ്ദങ്ങൾക് മുമ്പ് ഹജ്ജിന്റെ ക്ഷണം നടത്തിയ ഖലീലുള്ളാഹി ഇബ്രാഹീം നബി (അ) നും കുടുംബത്തിനും നൽകപ്പെട്ട ആദരവ് . അത് മാത്രമാണാവശ്യപ്പെട്ടത് .
നബി ഇബ്രാഹീം (അ) ന്റെ സന്താന പരമ്പരയിൽ പ്രവാചകത്വവും വേദഗ്രന്ഥങ്ങളും നൽകി ആദരവ് നൽകിയെന്ന് ഖുർആൻ 29:27 ൽ പറഞ്ഞിട്ടുണ്ടല്ലോ . അനേക വർഷങ്ങൾ സന്താന സൗഭാഗ്യമില്ലാതെ ദുഃഖിതനായി കഴിഞ്ഞ ഇബ്രാഹീം (അ) ന് ഹാജിർ ബീവിയിലൂടെ ആദ്യ കണ്മണി ഇസ്മാഈൽ (അ) പിറന്നു . ആ തങ്ക കുടത്തിന്റെ പിഞ്ചു മുഖം കാണുന്ന ഓരോ തവണയും ഹാജിർ ബീവിയോടൊപ്പം തന്നെ ആദ്യ ഭാര്യയായ സാറാ ബീവിയുടെയും ഹൃദയം വാത്സല്യ സാന്ത്രമായി . നീല ഗോലികൾ പോലുള്ള കൃഷ്ണ മണികൾ കൊണ്ട് കുഞ്ഞ് ചുറ്റുമൊന്ന് നോക്കിയിട്ട് കരയുമ്പോഴെല്ലാം സാറാ ബീവിയുടെ ഹൃദയവും കരയാൻ തുടങ്ങി . ഇത്രയും കാലത്തിനിടയിൽ തന്നിലൂടെ ഒരു ചെഞ്ചോര പൈതൽ ജനിച്ചില്ലല്ലോ എന്ന സങ്കടമിരമ്പി .
പത്ത് വർഷം കഴിഞ്ഞപ്പോൾ വന്ധ്യതാ കാർമേഘം നീങ്ങി ഇസ്ഹാഖ് എന്ന രണ്ടാമത്തെ മകൻ സാറാ ബീവിയിലൂടെ പിറവിയെടുത്തു . ആദ്യമായി കുഞ്ഞിന് പാല് കൊടുത്തപ്പോൾ ബീവിയുടെ വേദന പതിയെ മറന്നു . ആ കുഞ്ഞു നക്ഷത്രം ബീവിയുടെ കൂടെ ഉറങ്ങി തുടങ്ങി . ഇസ്മാഈൽ (അ) ഇസ്ഹാഖ് (അ) എന്നീ രണ്ട് പുത്രന്മാർക്ക് പുറമെ വീണ്ടും പതിനൊന്ന് സന്താനങ്ങൾ ഇബ്രാഹീം (അ) ന് പിറന്നു . അവരിൽ ഒരാളാണ് മദ്‌യൻ . 'ഖൻതുറ ' ബീവിയിൽ നിന്നാണ് ആ കുഞ്ഞ് ജനിച്ചത് . ഈ മൂന്ന് ആൺ സന്തതികളാണ് നബിയുടെ സന്താനങ്ങളിൽ ലോകപ്രശസ്തരായത് . അതിനു കാരണം അവരുടെ മക്കൾ പരമ്പരയിലാണ് ഇബ്രാഹിം നബിക്കു ശേഷം വന്ന സകല പ്രവാചകന്മാരും ലോകത്ത് ഭൂജാതരായതും മതം പ്രചരിപ്പിച്ചതും വേദഗ്രന്ഥങ്ങൾ ഏറ്റു വാങ്ങിയതും .
ഇസ്മാഈൽ നബിയുടെ പരമ്പര അറബികളിൽ ഒരേ ഒരു പ്രവാചകൻ മാത്രം . മുഹമ്മദ് (സ്വ) . ഇസ്ഹാഖ് നബി (അ) ന് യഅഖൂബ് എന്ന മകനുണ്ടായി . അദ്ദേഹത്തിന് ഇസ്‌റാഈൽ എന്ന് കൂടി പേരുണ്ടായിരുന്നു . അവരിലൂടെയാണ് ഒരുലക്ഷത്തിലധികം നബിമാർ വന്നിട്ടുള്ളത് . അവർക്കാണ് ഇസ്രായേൽ മക്കൾ എന്ന് പറയുന്നത് . മദ്‌യൻ എന്ന മകനിലൂടെയാണ് ശുഐബ് നബി (അ) പിറവിയെടുത്തത് . ആകയാൽ പ്രവാചകന്മാരുടെ പിതാവാണ് ഇബ്രാഹീം നബി (അ) .
ആകാശത്തോളം വലിപ്പമുള്ള ആ വലിയ അനുഗ്രഹമാണ് ചുള്ളിയിൽ മൂപ്പർ കഅ്‌ബാ പ്രാർത്ഥനയിൽ ആവശ്യപ്പെട്ടത് . വള്ളി പുള്ളി തെറ്റാതെ കല്ലൂർ എള്ളുരക്കായിൽ തറവാട്ടിൽ അല്ലാഹു അത് സാധിപ്പിച്ചു കൊടുത്തു .
കല്ലൂർ നിവാസികൾക്കൊരു ചൊല്ലുണ്ടായിരുന്നു . ' വേലൂർ പോയി തഹ്‌സീലായാലും എള്ളുരയിൽ പോയി സനൂസിയും ഉംദയും ഓതിയാലെ മുയ്ല്യാരാകൊള്ളൂ ' . ' എല്ലാ തമ്പ്രാക്കളും തമ്പ്രാക്കളല്ല . ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ് തമ്പ്രാക്കന്മാർ ' എന്ന് ബ്രാഹ്മണ സമൂഹത്തിലെ ചൊല്ലിനെ അന്വർത്ഥമാക്കുന്ന പണ്ഡിതന്മാരാണ് ചുള്ളിയിൽ മൂപ്പരുടെ പരമ്പരകളായി കല്ലൂരിനെ നക്ഷത്രമണിയിച്ചത് .
ചുള്ളിയിൽ അബൂബക്കർ മുസ്ലിയാർക്ക് രണ്ട് പണ്ഡിത പുത്രന്മാരുണ്ടായിരുന്നു . അവരിൽ സീമന്ത പുത്രൻ വിരിപ്പാട്ടയിൽ മുഹമ്മദ് മുസ്ലിയാർ . ചുള്ളിയിൽ , വിരിപ്പാട്ടയിൽ , പെരുമ്പുള്ളിയിൽ എന്നിങ്ങനെ തായ് വഴിയാലാണ് അവർ അറിയപ്പെടുന്നത് . മരുമക്കത്തായ സംസ്കാര ത്തിന്റെ ബാഹ്യ തല സ്പർശി . ലഫ്ളും മഅ്‌നയും ഒത്ത മരുമക്കത്തായമാണ് ദ്വീപുകളിലും പൊന്നാനിയിലും കുറ്റിച്ചിറയിലുമെല്ലാം നിലനിൽക്കുന്നത് .
മുഹമ്മദ് മുസ്ലിയാർ പിതാവിൽ നിന്ന് ആവശ്യത്തിന് വിദ്യ നേടി ഉപരിപഠനാർത്ഥം വെളിയങ്കോട് ദർസിൽ ചേർന്നു . മർഹൂം സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അന്നവിടത്തെ ശരീക്കായിരുന്നു . ഒരർത്ഥത്തിൽ തങ്ങൾക്ക് മുസ്ലിയാരോട് ഗുരുശിഷ്യ ബന്ധവുമുണ്ട് . മർഹൂം പാനായിക്കുളം ബാപ്പു മുസ്ലിയാർ , അസ്ഹരി തങ്ങളുടെ ഗുരുവായ വീട്ടിപറമ്പിൽ മുഹമ്മദ് മുസ്ലിയാർ , അബു മുസ്ലിയാർ , എടക്കര മൊയ്തു മുസ്ലിയാർ , കീക്കോട് ഹബീബ് കോയ തങ്ങൾ എന്നിവരെല്ലാം അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു .
അക്കാലത്തെ പ്രശസ്തനായ മത പ്രഭാഷകനായിരുന്നു മുഹമ്മദ് മുസ്ലിയാർ . കരിങ്കല്ലിന് സമാനമായ ഖൽബും ഉരുക്കി വാർക്കുന്ന വാഇ ളായിരുന്നു.
പ്രസംഗം കേവലം കലയല്ല . സംസ്കാരങ്ങളെ മാറ്റിയെഴുതുന്ന തിരുത്തൽ ശക്തിയാണ് . പതിറ്റാണ്ടുകൾ പഴക്കമുണ്ടായിരുന്ന കാളപൂട്ട് മത്സരം നടന്നിരുന്ന ഒരു പ്രദേശത്താണ് ഖാളിയും ഖത്തീബുമായി മുഹമ്മദ് മുസ്ലിയാർ സേവനം ചെയ്തത് . ഒരു വെള്ളിയാഴ്ച പ്രസംഗത്തിന്റെ ഇത്തിരി വെട്ടം കൊണ്ട് ആ ഭ്രാന്തൻ കലാബോധത്തെ തുടച്ചു നീക്കാൻ അദ്ദേഹത്തിന് സാധിച്ചു .
1 380
മൗലിദു വിരോധം
പ്രശ്നം: അറബി ഭാഷയിലുള്ള മഹാത്മാക്കളുടെ മൗലിദുകൾ ഓതുന്നതിനെ ബിദ്അത്തും അനാചാരവുമാക്കുന്നവർ, സ്വന്തം മാസികകളാദി പ്രസിദ്ധീകരണങ്ങളിലും അനുസ്മരണ ഗ്രന്ഥങ്ങളിലുമെല്ലാം തങ്ങളുടെ നേതാക്കളുടെ മലയാള മൗലിദുകൾ അച്ചടിച്ചു വിടുകയും അതു പാരായണം നടത്തുകയും ചെയ്യുന്നുവല്ലോ. ഭാഷയുടെ കാര്യത്തിൽ മാത്രം ഇത കടുത്ത വിവേചനമോ? ഒരു പ്രതികരണം ?
ഉത്തരം : പഴമയോടും പരമ്പരാഗത ആചാരങ്ങളോടും ഒരുതരം അലർജ്ജിയുള്ള ഇടുങ്ങിയ മനസ്സുകാരായ പുത്തൻവാദികൾക്ക് അവയോടുള്ള വിരോധം അവരെ അന്ധരും ഭാഷാവിരോധികളുമാക്കി മാറ്റുന്നതിൽ പുതുമയില്ല. താങ്കൾ വ്യക്തമാക്കിയതുപോലെ, തങ്ങളുടെ നേതാക്കളുടെ ജനന-മരണ ചരിത്രങ്ങളും പ്രകീർത്തനങ്ങളും മലയാളത്തിൽ എഴുതുകയും ആദരപൂർവ്വം അതു പാരായണം നടത്തുകയും ചെയ്യുന്നതു നബി (സ) യു ടെ കാലത്തില്ലാത്ത ഒരു നവീന പരിപാടിയായിട്ടും ഇവർ അതിൽ ബിദ്അത്തും അനാചാരവും കാണുന്നില്ല. അതേ സമയം, പേരും വരികളും അറബി ഭാഷയിലാകുമ്പോൾ മാത്രം അതിൽ ബിദ്അത്ത് ആരോപിക്കുന്നു! മുകളിൽ കുറിച്ച പാരമ്പര്യ വിരോധം, അറബിഭാഷാ വിരോധവും മാതൃഭാഷാ പ്രേമവുമായി മാറുകയാണിവിടെ. ഇബാദത്തായ ഖുതുബകൾ മാതൃഭാഷയിലാകണമെന്ന ഇവരുടെ വാദത്തിലും ഈ വിരോധം കാണാം. പരിഭാഷ വായിക്കാതെ ഖുർആൻ പാരായണം ചെയ്യുന്നതിനെ ആക്ഷേപിക്കുന്നതും ഇതുപോലെ തന്നെ.
ഈ അന്ധമായ ഭാഷാവിവേചനം തിരിച്ചറിയാതിരിക്കാനായി മൗലിദുകളുടെ ഉള്ളടക്കവും ജന്മദിനങ്ങളിലെ അഥവാ നിശ്ചിത കാലങ്ങളിലെ അതിന്റെ ഉപയോഗവും കൂട്ടിക്കുഴച്ചു വിമർശിക്കുകയാണ് അവർ പയറ്റുന്ന സൂത്രം. എന്നാൽ ഉള്ളടക്കത്തിന്റെയോ ഉപയോഗ സമയത്തിന്റെയോ പ്രശ്നമാണു ബിദ്അത്തിനു നിദാനമെങ്കിൽ മൗലിദു പാരായണത്തെ കാടടച്ചു വിമർശിക്കേണ്ടതില്ലല്ലോ. അപ്പോൾ ഭാഷാവിവേചനം ഇതിൽ പ്രകടമാണ്.ഇതു പക്ഷേ, പുത്തൻ വാദികൾ അറബി ഭാഷാ വിരോധികളായതു കൊണ്ടല്ല. നമസ്കാരത്തിലും ബാങ്കിലുമെല്ലാം ഇവർ അറബീഭാഷ മാത്രം ഉപയോഗിക്കുന്ന യാഥാസ്ഥിതികരാണല്ലോ. മറിച്ചു, പാരമ്പര്യ വിരോധമാണ് അവർക്കു യഥാർത്ഥത്തിലുള്ളത്. മാതൃഭാഷാ മൗലിദുകളാണ് നിലവിലുള്ള പാരമ്പര്യാചാരമെങ്കിൽ ഇവർ അതിനെയുമെതിർക്കുമായിരുന്നു.
1 380
ഇന്ന് നടക്കുന്ന മൗലിദ് കർമ്മത്തിലുള്ളതെന്താണ്.? കുറെ മുസ്ലിംകൾ സമ്മേളിക്കും. ആരുടെ മൗലിദാണെങ്കിലും ശരി, ആദ്യം ഒരു ഫാത്തിഹ ഓതി നബി(സ്വ)യുടെയും മറ്റും പേരിൽ ഹദ്‌യ ചെയ്യും. ഇത് സുന്നത്താണെന്ന് തുഹ്ഫ 6-158 ൽ വ്യക്തമാക്കിയിട്ടുണ്ട്. ശേഷം നബി(സ്വ)യുടെ സ്ഥാനമാനങ്ങൾ വിവരിക്കുന്ന ഖുർആൻ വാക്യങ്ങൾ സമ്മേളിച്ചവർ ഓരോരുത്തരും ഓതും. ഖുർആൻ ഓതൽ പുണ്യകർമ്മമാണെന്ന് പറയേണ്ടതില്ലല്ലോ. അതിൽ പിന്നെ നബി(സ്വ)യെയോ മറ്റു മഹാത്മാക്കളെയോ പ്രകീർത്തിച്ച് കൊണ്ട് വിരചിതമായ ഗദ്യങ്ങളും പദ്യങ്ങളും ചൊല്ലും. ഇങ്ങനെ മഹാത്മാക്കളെ പ്രകീർത്തിക്കൽ സൽക്കർമ്മവും സുന്നത്തുമാണെന്നതിൽ പുത്തൻവാദികൾക്ക് പോലും സംശയമില്ല. ആ പ്രകീർത്തനം ആരോ രചിച്ച ഗ്രന്ഥത്തിൽ നോക്കിയായിപ്പോയി, അറബി ഭാഷയിലായിപ്പോയി, എന്നത് കൊണ്ട് പ്രകീർത്തനത്തിന്റെ പുണ്യം എങ്ങനെ നഷ്ടപ്പെടും? ഈ പ്രകീർത്തനം കഴിഞ്ഞു ചിലപ്പോള്‍ വീണ്ടും പ്രാരംഭത്തിൽ ചെയ്ത പോലെ ഖുർആൻ ഓതി നബി(സ്വ)ക്കും മറ്റും പ്രതിഫലം ദാനം ചെയ്ത് പ്രാർത്ഥിക്കും. അതും സുന്നത്താണെന്ന് മുകളിൽ ഉദ്ധരിച്ചുവല്ലോ. ഇനിയത്തെ കർമ്മം നബി(സ്വ)യുടെയോ മറ്റു മഹാത്മാക്കളുടെയോ പേരിൽ അന്നദാനം പോലുള്ളവ നടത്തുകയാണ്. ഇത്തരം ധർമ്മങ്ങൾ പൊതുവിൽ സുന്നത്തും മരണപ്പെട്ടവരുടെ പേരിൽ പ്രത്യേകം സുന്നത്തും മയ്യിത്തിനു ഫലവത്തുമാണെന്നത് ഇജ്‌മാഉ കൊണ്ട് സ്ഥിരപ്പെട്ടതത്രേ. ഈ ദാനധർമ്മം നബി(സ്വ)യുടെയോ മറ്റു മഹാത്മാക്കളുടെയോ പേരിലാകുമ്പോൾ പുണ്യം കൂടുകയല്ലെയുള്ളൂ? നഷ്ടപ്പെടുന്നതെങ്ങനെ? ഇത്തരം കാര്യങ്ങളാണ് ഇന്ന് സർവ്വ സാധാരണയായി മൗലിദ് കർമ്മങ്ങളിൽ ഉള്ളത്.
അവ ഓരോന്നും പുണ്യമാണ് എന്ന് തെളിഞ്ഞിരിക്കെ എല്ലാം കൂടി ഒത്തു ചേർന്ന് ഒരു രൂപമാകുമ്പോൾ അതെങ്ങനെ പുണ്യമറ്റതാകും? അനാചാരമാകും? ഈ സമ്മേളിത രൂപം 'നബി (സ്വ) പ്രവർത്തിച്ചില്ല' 'സ്വഹാബത്ത് പ്രവർത്തിച്ചില്ല' എന്ന് കരുതി ശർഇന്റെ പൊതുവായ നിർദ്ദേശങ്ങളിൽ ഇത് പെടില്ലെന്നെങ്ങനെ പറയും?! നോക്കുക - മുസ്ലിംകൾക്ക് സന്തോഷം ഉളവാകുന്ന ഏതൊരു കർമ്മവും അത് പ്രത്യേകം വിലക്കപ്പെട്ടിട്ടില്ലെങ്കിൽ അതൊരു قربة (അല്ലാഹുവിന്റെ സാമീപ്യം നേടുവാനുതകുന്ന പുണ്യ കർമ്മം) ആയിരിക്കുമെന്ന് തുഹ്ഫ 10-81 ൽ പ്രസ്താവിച്ചിട്ടുണ്ട്. ഖുർബത്ത് പ്രവർത്തിക്കുവാൻ ആകട്ടെ ഖുർആൻ ആഹ്വാനം ചെയ്തിട്ടുണ്ടല്ലോ.
وابتغو اليه الوسيلة
എന്ന ഖുർആൻ വാക്യത്തിന് അല്ലാഹുവിന്റെ സാമീപ്യം നേടുവാൻ ഉതകുന്ന 'ഖുർബത്തുകൾ' പ്രവർത്തിക്കണം എന്നാണു മുഫസ്സിറുകൾ ഒരു വ്യാഖ്യാനം നൽകിയിട്ടുള്ളത്.
അപ്രകാരം തന്നെ خير,معروف
എന്നിവ പ്രവർത്തിക്കുവാനും അതിലേക്ക് അപരരെ ക്ഷണിക്കുവാനും ഖുർആൻ നിർദ്ദേശിച്ചിട്ടുണ്ട്.
ولتكن منكم أمة يدعون إلى الخير ويأمرون بالمعروف الخ
എന്നിത് പോലുള്ള ഖുർആൻ ആയത്തുകൾ ശ്രദ്ധേയമാണ്. ഈ ഖുർആൻ വാക്യങ്ങളിൽ പറഞ്ഞ خير و معروف എന്നിവയുടെ അർത്ഥം ഖുർആൻ വ്യാഖ്യാതാക്കൾ വിവരിച്ചത് കാണുക
المعروف: اسم جامع لكل ما عرف من طاعة الله والاحسان الى الناس جمل – ٤: ٢٣٣ خازن ١: ٢٦٨
(ബഹുജനങ്ങളിലേക്കുള്ള ഔദാര്യങ്ങളും അല്ലാഹുവിനുള്ള طاعة ഉം ആയി അറിയപ്പെടുന്ന സർവ്വകാര്യങ്ങളും ഉൾക്കൊള്ളുന്ന പദമാണ്
(الخير: افعال الحسنة الموافقة للشرع)
(ശരഇനു വിരുദ്ധമല്ലാത്ത എല്ലാ നല്ല കാര്യങ്ങളും ഖൈറ് തന്നെ
(اكليل : ٣: ٤٥ التأويل: ١: ٢٦٨ )
അന്നദാനം പോലുള്ള ജനങ്ങളിലേക്കുള്ള ഔദാര്യങ്ങളും ഖുർആൻ പാരായണം, ദുആ, മദ്ഹ് കീർത്തനം, സ്വലാത്ത്, സലാം ആദിയായ طاعة കളായി അറിയപ്പെടുന്ന കാര്യങ്ങളും മാത്രമാണല്ലോ ഇന്നത്തെ മൗലീദ് കർമ്മത്തിലുള്ളത്. അത് കൊണ്ട് ഇതെല്ലാം ഖുർആൻ നിർദേശിച്ച معروف ൽപെട്ടതും ശർഇനോടനുയോജ്യമായ നല്ല പ്രവർത്തികളിൽ പെട്ടതുമാണെന്ന് സുവ്യക്തം. തദടിസ്ഥാനത്തിൽ ഇത് പുണ്യകർമ്മവും ശർഉ പ്രോത്സാഹിപ്പിച്ചതുമാണ്. ഈ നൽപ്രവർത്തനത്തിലേക്ക് സഹായകമായ മറ്റൊരു സൽപ്രവർത്തനമാണ് മൗലിദ് രചന. അത് കൊണ്ടത്രേ പ്രഗത്ഭരായ പല ഇമാമുകളും മഹാത്മാക്കളുടെ മൗലിദുകൾ രചിച്ചിരുന്നത്.
1 380
ഇനി ഈയടിസ്ഥാനത്തിൽ മൗലിദ് കർമ്മത്തിന്റെ വിധിയെന്ത് എന്ന് ചിന്തിക്കാം. ഇന്നത്തെ രീതിയിലുള്ള മൗലിദ് കഴിക്കൽ നബി(സ്വ)യുടെ കാലത്തില്ലാത്തത് എന്ന അർത്ഥത്തിൽ ഉള്ള ബിദ്അത്താണ്. എന്നാൽ ദീനിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധവും അനാചാരവും എന്ന അർത്ഥത്തിലുള്ള സാങ്കേതിക ബിദ്അത്തല്ല. മഹാന്മാരുടെ മദ്ഹ് പറയുക എന്ന കർമ്മം നബി(സ്വ)യോ സ്വഹാബത്തോ ചെയ്തിട്ടില്ലെന്ന് ഇപ്പറഞ്ഞതിനു അർത്ഥമില്ല. അത് തീർച്ചയായും നബിചര്യ തന്നെയാണ്. പ്രത്യുത, മുൻഗാമികളാൽ രചിക്കപ്പെട്ട ഒരു മൗലിദ് കിതാബ് നോക്കി അത് പാരായണം ചെയ്യുക, അതിനായി സമ്മേളിക്കുക, അത് കഴിഞ്ഞ ശേഷവും അതിനിടയിലും അന്നദാനാദി കർമ്മങ്ങൾ നടത്തുക ഇതെല്ലാം ഒത്തു ചേർന്ന് കൊണ്ടുള്ള മൗലിദ് കഴിക്കൽ തിരുമേനി(സ്വ)യുടെ കാലത്ത് പതിവില്ലാത്ത ഒരു കർമ്മം തന്നെയാണ്. ഇന്ന് നാം ഏവരും ചെയ്യുന്ന മുസ്ഹഫ് നോക്കി ഖുർആൻ പാരായണം ചെയ്യുക, കിതാബ് നോക്കി ഹദീസ് പഠിക്കുക, ഗ്രന്ഥങ്ങൾ നോക്കി ഇൽമു പഠിക്കുക, എന്നിവയെല്ലാം നബി(സ്വ)കാലത്തില്ലാത്ത ബിദ്അത്തുകളായത് പോലെ തന്നെ. അതെ സമയം ബിദ്അത്തെങ്കിലും ഇന്നത്തെ സമ്പ്രദായത്തിലുള്ള മൗലിദ് കർമ്മത്തിനും ഒരു വിധി ഉണ്ടാകുമല്ലോ.
ഏതു കർമ്മങ്ങളുടെയും ഇസ്ലാമിക വിധി ഗ്രഹിക്കുന്നത് ഫിഖ്ഹ് (കർമ്മ ശാസ്ത്രം) ഗ്രന്ഥങ്ങളിൽ നിന്നാണല്ലോ. ഇന്നറിയപ്പെടുന്ന പഞ്ചവിധികളുടെ തന്നെ ഉപജ്ഞാതാക്കൾ ഫുഖഹാഅ് (കർമ്മശാസ്ത്ര പടുക്കൾ) ആണ്. അല്ലാതെ ഫിഖ്ഹ് ഗ്രന്ഥങ്ങൾ ഒഴിച്ച് നിർത്തി ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ കർമ്മങ്ങളുടെ സാങ്കേതിക ഭാഷയിലുള്ള വിധി ആർക്കും ഗ്രഹിക്കാൻ ആകുകയില്ല. ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ നിന്നാകട്ടെ, മുമ്പുണ്ടായിട്ടുള്ളതും ഇനി ഉണ്ടാകാനിരിക്കുന്നതുമായ സകലമാന കർമ്മങ്ങളുടെയും മതവിധി ഗ്രഹിക്കാൻ ആകുകയും ചെയ്യും. ഈ നിലക്ക് മാത്രമേ ഇസ്ലാമിന്റെ സമഗ്രതയും സമ്പൂർണ്ണതയും സാർവ്വകാലികതയും സ്ഥിരീകരിക്കുവാനുമാകൂ. ഖുർആനും ഹദീസും മാത്രമേ പ്രമാണങ്ങളായുള്ളൂ, ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഉള്ളതെല്ലാം കേവലം 'ഖോജാക്കളുടെ ഖൗലും ഖീലയുമാണ്' എന്ന് പരിഹസിക്കുന്നവർ ടെസ്റ്റ് ട്യൂബ് ശിശുവും ലിംഗമാറ്റ ശസ്ത്രക്രിയയുമെല്ലാം യാഥാർത്ഥ്യമായിരിക്കുന്ന ഇക്കാലത്തും ഈ പരിഹാസം നിർത്താത്തതിലാണത്‌ഭുതം. ഇത്തരം ആധുനിക പ്രശ്നങ്ങൾ സംബന്ധിച്ച് വിലയിരുത്താൻ നിർബന്ധിതരാകുമ്പോൾ 'ഖുർആനിലും ഹദീസിലും അവ സംബന്ധിച്ചൊന്നുമില്ലെന്നും പക്ഷെ ഇമാമുകൾ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നും' തുറന്നെഴുതാൻ ഈ നാണം കെട്ട ഖുർആൻ സുന്നത്ത് വാദികൾക്കിപ്പോൾ മടിയില്ല. ആധുനിക പ്രശ്നങ്ങൾക്ക് മുമ്പിൽ മുസ്ഹഫും ബുഖാരിയും മറിച്ച് വെച്ച് ഗവേഷണം ചെയ്യാൻ ശ്രമിച്ചിട്ട് കാറ്റ് പോകുമ്പോൾ ഫിഖ്ഹ് ഗ്രന്ഥങ്ങൾ തന്നെ ഇവറ്റകളും അവലംബമാക്കുന്നത് കാണുന്നു. 'ഗതികെട്ടാൽ പുലി പുല്ലും തിന്നും' എന്ന മൊഴിയാണ് ഓർമ്മ വരുന്നത്. ചുരുക്കത്തിൽ ഇസ്ലാമിക വിധി നിർണ്ണയത്തിൽ ഫിഖ്ഹ് ഗ്രന്ഥങ്ങൾ ആർക്കും അവഗണിക്കാനാവില്ല. അവയിലൂടെ നമുക്ക് മൗലിദ് കർമ്മത്തിന്റെ വിധി എന്താണെന്ന് നോക്കാം. ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഇന്ന് നടന്നു വരുന്ന മൗലിദ് സമ്പ്രദായത്തിന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ നൽകപ്പെട്ടിരിക്കുന്ന വിധി അത് 'മൻദൂബ്' (പ്രതിഫലാർഹവും ശറഅ് പ്രേരണ നൽകുന്നതുമായ ഒരു പുണ്യ കർമ്മം) എന്നത്രെ. (ശർവാനി 7/422) നോക്കുക.
നബിതിരുമേനി(സ്വ)യും സ്വഹാബത്തുമൊന്നും നിർവ്വഹിക്കാത്ത ഒരു കാര്യമെങ്ങനെ പുണ്യകർമ്മമാകും എന്ന് ചില അൽപ്പബുദ്ധികൾ സംശയിച്ചേക്കാം. ആ സംശയം അസ്ഥാനത്താണ്. എന്ത് കൊണ്ടെന്നാൽ ഒരു കാര്യം ശറഇൽ സുന്നത്താണ് (പ്രതിഫലാർഹമായ പുണ്യകർമ്മം) എന്നു പറയുവാൻ ആ കാര്യം നബി(സ്വ) പ്രവർത്തിച്ചതായി തെളിയുകയൊന്നും വേണ്ട. നോക്കുക - പ്രത്യേകം വിലക്കപ്പെടാത്ത സമയങ്ങളിൽ സുന്നത്ത് നിസ്ക്കാരം (നഫ്ൽ മുത്വ്‌ലഖ്) എത്രയും നിർവ്വഹിക്കുന്നത് പുണ്യകർമ്മമാണ് - സുന്നത്താണ്. എന്നാൽ നബി(സ്വ) അങ്ങനെ പ്രവർത്തിച്ചു കാണിച്ചതാണെന്നോ ഇക്കാര്യം പ്രത്യേകം കൽപ്പിച്ചിട്ടുണ്ടെന്നോ ആർക്കും തെളിയിക്കാനാകില്ല. മറിച്ച് ശറഇന്റെ പൊതു നിർദ്ദേശത്തിൽ ഉൾക്കൊണ്ടിരുന്നാലും ഒരു കാര്യം സുന്നത്താണെന്ന് വിധി കൽപ്പിക്കാവുന്നതാണ്. മറ്റൊരുദാഹരണം കാണുക. നമസ്ക്കാരത്തിന്റെ സമയമായ ശേഷം ഒറ്റക്ക് നിസ്ക്കരിച്ച ആൾക്ക് ശേഷം ജമാഅത്ത് ലഭിക്കുമ്പോൾ ആ നിസ്ക്കാരം മടക്കി നിർവ്വഹിക്കൽ സുന്നത്തുണ്ട്. ഇത് സംബന്ധിച്ച് ഫുഖഹാഅ് പറയുന്നു.
وعدم نقل الاعادة عنه صلعم لا يستلزم عدم ندبها - تحفة (1-434)
(ഇങ്ങനെ നബി(സ്വ) തങ്ങളെ തൊട്ട് മടക്കി നിസ്ക്കരിച്ചതായി ഉദ്ധരിക്കപ്പെട്ടിരുന്നില്ലെന്ന് വെച്ച് അക്കാര്യം സുന്നത്തല്ലെന്ന് വരുന്നില്ല - തുഹ്ഫ 1-434).
ആകയാൽ തിരുനബി (സ്വ) പ്രവർത്തിച്ചതല്ലെങ്കിലും ഇന്നത്തെ മൗലിദു കർമ്മവും അതോടനുബന്ധിച്ച സദാചാരങ്ങളുമെല്ലാം സുന്നത്തും പ്രതിഫലാർഹവുമാണെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിലൂടെ മനസ്സിലാക്കാൻ പ്രയാസമില്ല.
1 380
നബി(സ്വ)യും സ്വഹാബത്തും നടത്തിയിരുന്നത് തന്നെയാണെന്ന് തെളിവ് നിരത്തി പ്രസംഗിക്കുവാൻ നമ്മുടെ കൂട്ടർ തുനിയുമോ? ഗ്രന്ഥമെഴുതുമോ?
അത് പ്രകാരം ശർഇൽ നിർബന്ധമായ ഒരു കാര്യമാണ് വിദ്യയഭ്യസിക്കലും അഭ്യസിപ്പിക്കലും. ഈ നിർബന്ധ കടമ നിറവേറ്റുവാൻ കാലോചിതമായി നാമിന്നു പാഠശാലകൾ പടുത്തുയർത്തുന്നു. നഴ്സറികൾ, മദ്രസ്സകൾ, കോളേജുകൾ എന്നിവ. അവിടെ സിലബസ് സുസ്റ്റത്തിൽ അധ്യാപനം ക്രമീകരിക്കപ്പെടുന്നു. അധ്യാപകരെ ശമ്പളം കൊടുത്ത് നിയമിക്കുന്നു. വിദ്യാർഥികൾ മുറകൾ പാലിച്ച് കൊണ്ട് അഡ്മിഷൻ നേടുന്നു. ക്ളാസ്സിൽ കൃത്യസമയത്ത് ഹാജറാകുന്നു. ഹാജർ വിളിക്കപ്പെടുന്നു. നിശിത സമയത്ത് പരീക്ഷ നടക്കുന്നു... ഇങ്ങനെ ഈ രൂപത്തിൽ വിദ്യാഭ്യാസം നടത്തുന്ന വഴക്കം നബി(സ്വ)യുടെ കാലത്തുണ്ടോ? സ്വഹാബികൾ നടത്തിയോ? താബിഈങ്ങളോ? ഈ സമ്പ്രദായം ആരംഭിച്ചിട്ട് എത്ര നൂറ്റാണ്ടു കഴിഞ്ഞു? ഈ കാരണം പറഞ്ഞു ഇന്നത്തെ വിദ്യാഭ്യാസ രീതിയും ബിദ്അത്തും അനാചാരവും ആണെന്ന് മൗലിദ് വിരോധികൾ വാദിക്കുമോ? വാദിച്ചാൽ അത് സുന്നത്താണെന്ന് സ്ഥാപിക്കാൻ അവയെല്ലാം നബി(സ്വ)യും സ്വഹാബാക്കളും മുഴുക്കെ പ്രവർത്തിച്ചിരുന്നതാണെന്ന് വലിച്ചു നീട്ടി എഴുതുവാൻ നമ്മുടെ കൂട്ടർ തയ്യാറാകുമോ? ലജ്ജാകരമെന്നല്ലാതെ എന്ത് പറയാൻ?!
ഇങ്ങനെ ചോദിക്കുമ്പോൾ ചിലർക്കൊരു മുടന്തൻ ന്യായം പറയാനുണ്ടാകും: വിവാഹാഘോഷവും വിദ്യാഭ്യാസവും മറ്റും ഭൌതിക കാര്യങ്ങളാണ്. അവ നമ്മുടെ ഇഷ്ടം പോലെ കാലോചിതമായി നടത്താം. നബി(സ്വ)യും സ്വഹാബത്തുമൊന്നും പ്രവർത്തിച്ചത് നോക്കേണ്ടതില്ല. മൗലിദാഘൊഷവും മറ്റും അങ്ങനെയല്ല. അത് ദീനീ കാര്യമാണ്. അതിൽ നബി(സ്വ) ചെയ്യാത്തത് പാടില്ല. ബിദ്അതാണ്, അനാചാരമാണ് എന്ന്. നാണക്കേട് ! അല്ലാതെന്ത്? വാജിബായ ദീനീ വിദ്യാഭ്യാസ കാര്യവും സുന്നത്തായ നിക്കാഹ് കർമ്മവുമെല്ലാം ഭൗതികകാര്യവും പുതിയ പുതിയ രൂപങ്ങൾ കണ്ടു പിടിച്ചു നടപ്പാക്കാവുന്നതുമാണെങ്കിൽ, പ്രതിഫലാർഹവും പുണ്യകർമ്മവുമായ മൗലിദാഘോഷവും ഭൌതിക കാര്യങ്ങളുമാണെന്നങ്ങ് പറഞ്ഞാൽ പോരെയോ? എന്നാൽ വിവാഹാഘോഷത്തിന്റെ സ്ഥാനം നൽകിയെങ്കിലും ഈ ആഘോഷവും സമ്മതിക്കാമല്ലൊ. എന്തിനീ വിവാദമുണ്ടാക്കണം. അല്ലെങ്കിൽ ഒരു കമ്മത്തിന്റെ മതവിധി നിർണ്ണയിക്കും മുമ്പേ ആ കർമ്മം ദീനിയ്യ്, ദുനിയവിയ്യ് എന്ന് പറഞ്ഞു വിവേചിക്കുന്നത് തന്നെ ഒരുതരം കുരുട്ടു വിദ്യയല്ലേ.?
ഒരു കർമ്മം ദീനിയ്യ് (മതപരം), ദുനിയവിയ്യ് (ഭൗതികം) എന്ന് നിർണ്ണയിക്കുന്നതിൽ ആ കർമ്മത്തിന്റെ ഇസ്ലാമിക വിധിനിർണ്ണയത്തിനും വ്യക്തമായ സ്വാധീനമുണ്ട്. വിദ്യാഭ്യാസം അനിവാര്യമായ മാർഗ്ഗത്തിലൂടെ നടത്തുക വാജിബ് (നിർബന്ധം) ആണെന്ന് സ്ഥിരപ്പെട്ടാൽ അത് ദീനിയ്യല്ല: ഭൌതികമാണ് എന്ന് പറയാനൊക്കുമോ? ഒരിക്കലുമില്ല. ചുരുക്കത്തിൽ നബി(സ്വ)യുടെയും സ്വഹാബികളുടെയും കാലത്ത് നടപ്പില്ലെങ്കിലും ഒരു കർമ്മത്തിന്റെ മതവിധി വാജിബോ സുന്നത്തോ ആണെന്ന് വ്യക്തമായാൽ ആ കർമ്മം ദീനിയ്യ് തന്നെ. വേണ്ട മുബാഹ് (കേവലം അനുവദനീയമായത്) ആയ കാര്യങ്ങൾ പോലും സദുദ്ദേശപൂർവ്വം ആവർത്തിച്ചാൽ പ്രതിഫലാർഹമാണല്ലോ. അതും ത്വാഅത്തും ദീനീ കാര്യവും ആകുമെന്നർത്ഥം. അതിനാൽ മതപരം, ഭൗതികം എന്ന് തരംതിരിക്കുമ്പോൾ, തങ്ങൾ കൂടി പ്രവർത്തിക്കുന്ന ബിദ്അത്തുകളെല്ലാം ഭൗതികവും അപരർ മാത്രം പ്രവർത്തിക്കുന്ന ബിദ്അത്തുകൾ മതപരവുമാക്കി തടി സലാമത്താക്കുവാനൊന്നും ആരും ശ്രമിക്കേണ്ടതില്ല. നബി(സ്വ)യുടെ കാലത്തില്ലാത്തത് എന്ന അർത്ഥത്തിലുള്ള ബിദ്അത്തുകൾ അടങ്കലും അനാചാരവും നിഷിദ്ധവും എന്ന് വിധി കൽപ്പിച്ചു കൂടാ. മറിച്ച് നബി(സ്വ)യുടെ കാലത്തില്ലെങ്കിലും ഒരു കർമ്മത്തിന് പഞ്ചവിധികളിൽ ഒരു വിധി ശർഇൽ ഉണ്ടായിരിക്കും. തീർച്ച.
ഇത് കൊണ്ടാണ് വിധി നിർണ്ണയാടിസ്ഥാനത്തിൽ ബിദ്അത്ത് അഞ്ചു വിധമാണെന്ന് ബഹു: ഇമാമുകൾ രേഖപ്പെടുത്തിയത്. ഒരു ഉദ്ധരണി കാണുക. "പുതിയ ആചാരങ്ങൾ വാജിബ്, ഹറാം, സുന്നത്ത്, കറാഹത്ത്, മുബാഹ് എന്നിങ്ങനെ വിവിധ ഇനമാണ്. ഈ ആചാരങ്ങളെ ശരീഅത്തിന്റെ പൊതു പ്രമാണങ്ങളുടെ മേൽ വെളിപ്പെടുത്തി വിലയിരുത്തുകയാണ് മേൽ പ്രകാരം വിധി നിർണ്ണയിക്കുന്നതിനുള്ള മാർഗ്ഗം. വാജിബിന്റെ പ്രമാണങ്ങളിൽ വരുന്ന ബിദ്അത്ത് വാജിബായിരിക്കും. അറബി വ്യാകരണ ശാസ്ത്രം അഭ്യസിക്കൽ, അഭ്യസിപ്പിക്കൽ എന്നിതുകൾ പോലെ. ഹറാമിന്റെ പ്രമാണങ്ങളിൽ പെടുന്ന ബിദ്അത്തുകൾ ഹറാം തന്നെ. റാഫിളത്, മുജസ്സിമത്ത്, മുർജിഅത്ത്, ഖദ്‌രിയ്യത്ത്, എന്നീ മുബ്തദിഉകളുടെ ആദർശങ്ങൾ ആണിതിനുദാഹരണം. ഇനി സുന്നത്തിന്റെ പ്രമാണങ്ങളിലാണ് ബിദ്അത്ത് വരുന്നതെങ്കിലോ അത് സുന്നത്തായിരിക്കും. മദ്രസ്സകൾ, സത്രങ്ങൾ പോലെയുള്ളവ പണിയുക, ആദ്യ കാലത്ത് നടപ്പില്ലാത്ത സദുദ്ദേശപരമായ നൽക്കാര്യങ്ങൾ എന്നിതുകൾ ഉദാഹരണം. മുബാഹിന്റെ പ്രമാണങ്ങളിൽ വരുന്ന ബിദ്അത്തുകൾ മുബാഹാണ്. സുബ്ഹ് നമസ്ക്കാരത്തിനും അസർ നമസ്ക്കാരത്തിനും ഉടനെ പരസ്പരം മുസാഫഹത്ത് ചെയ്യുക, ഭക്ഷണ വസ്ത്രാദികൾ മെച്ചപ്പെടുത്തുക പോലുള്ളത് ഉദാഹരണം" (ശർവാനി 10/235).
