uk
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Відкрити в Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Показати більше
1 380
Підписники
Немає даних24 години
+37 днів
+1530 днів
Архів дописів
മര്‍ഹൂം E.K.മുഹമ്മദ്‌ ദാരിമി(ന.മ) ഉസ്താദിനെ ഓര്‍ക്കുമ്പോള്‍: ----------------------------------------------------------------------- കുവൈറ്റില്‍ എത്തിയ നാളുകളില്‍ ഇവിടെ അബ്ബാസിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ഖാദിരിയ്യ മജിലിസില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഉസ്താദുമായി ബന്ധം സ്ഥാപിക്കാന്‍ നിമിത്തമായത്. എന്‍റെ സുഹൃത്തുക്കളായ അഹമദ് സുധീര്‍, ജാഫര്‍, സലീംക്ക തുടങ്ങിയവരാണ് മജിലിസുമായി എന്നെ അടുപ്പിച്ചത്. (അഹമദ് സുധീറാണ് എന്നെ കുവൈറ്റിലേക്ക് വരുവാനുള്ള എല്ലാ വഴികളും തുറന്നു തന്നത്. അള്ളാഹു അവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ-ആമീന്‍). നാടും വീടും ഉപേക്ഷിച്ചു കടലുകള്‍ താണ്ടി പുതിയ മേച്ചില്‍ സ്ഥലമായ മരുഭൂമിയില്‍ എത്തിയപ്പോള്‍ ഒറ്റപെടലുകളും ജോലിയന്വേഷിച്ചുള്ള അലച്ചലും ജോലിയില്‍ അനുഭവപെടുന്ന മാനസിക സംഘര്‍ഷവും എല്ലാമായി നരഗിക്കുന്ന ആ നാളുകളില്‍ ഈ ഖാദിരിയ്യ മജിലിസ് ഒരാശ്വാസവും തണലുമായിരുന്നു. പിന്നീടാണ് ഇത് EK മുഹമ്മദ്‌ ദാരിമി മഹാനവര്‍കളാല്‍ സ്ഥാപിതമായതാണെന്നറിഞ്ഞത്. ഞങ്ങളുടെ മഹല്ലില്‍ ഇപ്പോഴും എല്ലാ ആഴ്ചയിലും നടന്നുകൊണ്ടിരിക്കുന്ന ദിക്ര്‍ ഹല്‍ഖ ഉസതാദിന്‍റെ പിതാവ് EK ഉമ്മര്‍ ഹാജി അല്‍ ഖാദിരി സ്ഥാപിച്ചതായിരുന്നു. അതെല്ലാം ഉപേക്ഷിച്ച് ഇവിടെ എത്തിയപ്പോള്‍ ആ മഹാനവര്‍കളുടെ മകനാല്‍ തന്നെ സ്ഥാപിതമായി ദിക്ര്‍ ഹല്‍ഖയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നറിഞ്ഞപ്പോള്‍ അല്‍ഹംദുലില്ലാഹ് വളരെ സന്തോഷമായി. 1994-സ്ഥാപിതമായ മാസന്തോറുമുള്ള ദിക്ര്‍ ഹല്‍ഖ മുടങ്ങാതെ ഇന്നും നിലനിന്നുപോകുന്നു. പല പ്രതിസന്ധികളും എതിര്‍പ്പുകളും നേരിടേണ്ട വന്നിട്ടുണ്ടെങ്കിലും അതെല്ലാം അതിജീവിച്ച് ഉസ്താതിന്‍റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ച് ചിറക്കല്‍ സ്വദേശിയായ (PS, സെയ്തു,സുലൈമാന്‍ തുടങ്ങീ പേരുകളില്‍ അറിയപെടുന്ന) PS സെയ്തുക്കാടെ വസതിയില്‍(ദാറുല്‍ അര്‍ഖമില്‍) നടന്നുവരുന്നു. ഉസ്താദുമായുള്ള അടുപ്പമാണ് തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ക്കു കാരണമായതെന്ന് ഉറച്ചുവിശ്വസിക്കുന്ന അദ്ദേഹം ദിക്ര്‍ ഹല്‍ഖ നിലനിന്നുപോരാന്‍ ചെയ്യുന്ന ത്യാഗങ്ങള്‍ ഇവിടെ എടുത്തുപറയേണ്ടതാണ്.(അള്ളാഹു അവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ-ആമീന്‍) തിരക്കിനിടയിലും വര്‍ഷത്തിലൊരിക്കല്‍ കുവൈറ്റില്‍ സന്ദര്‍ശിക്കാന്‍ ഉസ്താദ് ശ്രദ്ദിച്ചിരുന്നു. വന്നുകഴിഞ്ഞാല്‍ മജിലിസിലെ സഹോദരങ്ങളും പുറത്തുള്ളവരും ഉസ്താദിനെ കാണാനും ദുആ ചെയ്യിപ്പിക്കാനും ആവലാതികള്‍ ബോധിപ്പിക്കാനും എത്തുകയും പണക്കാരനെന്നോ പാവപെട്ടവനെന്നോ വലിയവനോ ചെറിയവനോ എന്ന വ്യത്യാസമില്ലാതെ എല്ലാം ക്ഷമയോടെ കേട്ട് പ്രതിഫലം പറ്റാതെ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യും. താമസിക്കാതെ അതിന് ഫലം കാണുകയും ചെയ്യും. ആരെങ്കിലും സന്തോഷപൂര്‍വ്വം കൊടുത്തുകഴിഞ്ഞാല്‍ അതില്‍നിന്നും പാവങ്ങളെ സഹായിക്കാനും പള്ളി നിര്‍മ്മാണത്തിലേക്കും ചിലവഴിക്കുമായിരുന്നു. ആത്മീയ രംഗത്ത് വളരെ ചൂഷണം നടമാടുന്ന ഈ ആധുനിക ലോകത്ത് ഉസ്താദിനെ വ്യത്യസ്തനാക്കുന്നത് അതുകൊണ്ടാണ്. അറബികളും അമുസ്ലിം സഹോദരങ്ങളും ഉസ്താദിനെ തേടിയെത്താറുണ്ട്. കുവൈറ്റിലെ പ്രസിദ്ധ സൂഫി വര്യനായ ഷെയ്ഖ് യൂസഫ്‌ അല്‍ രിഫാഇ യുമായി നല്ലബന്ധമാണുള്ളത്. വര്‍ഷങ്ങള്‍ക്ക്മുമ്പ് ഒരിക്കല്‍ വാടാനപ്പള്ളിയിലെ ഒരു സെയ്യിദ് അവര്‍കളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹം കണ്ണിന് രോഗമായി ഒരു സര്‍ജറി അത്യാവശ്യമായിരുന്നു. സാമ്പത്തികമായി വിഷമത്തിലാണന്നറിഞ്ഞ ഉസ്താദ് കീശയിലുണ്ടായുന്ന 6000 രൂപയോളം കൊടുത്തു. ഇത്രയും തുക തന്നെയാണ് ആവശ്യമായിട്ടുള്ളതെന്നു പറഞ്ഞുകൊണ്ട് സെയ്യിദ് അവര്‍കളുടെ കണ്ണുനിറഞ്ഞുള്ള ദുആ ഏറ്റുവാങ്ങി സംതൃപ്തിയോടെ അവിടെന്നിറങ്ങിയത്. കുവൈറ്റ്‌ സന്ദര്‍ശനത്തില്‍ ഷെയ്ഖ് യൂസഫ്‌ അല്‍ രിഫാഇയെ കാണാന്‍ വസതിയില്‍ എത്തിയപ്പോള്‍ അവിടെത്തെ ദിവാനിയില്‍ സേവനം ചെയ്യുന്ന അബ്ദുള്ള എന്ന സഹോദരന്‍ പെങ്ങളുടെ വിവാഹമാണ് ബുദ്ധിമുട്ടിലാണ് ഉസ്താദ് ദുആ ചെയ്യണമെന്നു പറഞ്ഞപ്പോള്‍ ഉടനെ അതിലേക്കു ഉസ്താദ് ഒരു തുക നല്‍കി. ആ സാധു മനുഷ്യന്‍ അവിടെവെച്ചു തന്നെ കരഞ്ഞു ദുആ ചെയ്തു. ഈ രണ്ടു ദുആയും മറക്കാന്‍ കഴിയാത്തതും വിലപെട്ടതുമായിരുന്നുവെന്ന് ഉസ്താദ് പറയുമായിരുന്നു. സ്വന്തം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കാര്യമാക്കാതെ മറ്റുള്ളവരെ ആശ്വസിപ്പിക്കുന്ന സാന്ത്വനത്തിന്‍ നിറകുടമായിരുന്നു ഉസ്താദ്. വളരെ ചെറുപ്പം മുതല്‍തന്നെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനും മഹാന്മാരുടെ മഖ്‌ബറകള്‍ സിയാറത്ത്‌ ചെയ്യുവാനും ഉസ്താദിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഒരു മാസത്തെ ഉസ്താദിന്‍റെ ഈജിപ്റ്റ്‌ സിയാറത്ത്‌ യാത്ര എടുത്തു പറയേണ്ടതാണ്. അഹ്ലുബൈത്തില്‍ പെട്ട സെയ്യിദന്മാരോടുള്ള ബഹുമാനവും ആദരവും പ്രത്യേകം കാത്തു സൂക്ഷിച്ചിരുന്നു. സമൂഹത്തിലെ ഉന്നതന്മാരുമായി നല്ല അടുപ്പമുണ്ടായിട്ടും പ്രസിദ്ധനാകാന്‍ ആഗ്രഹിക്കാതെ തന്‍റെ ശിഷ്യഗണങ്ങള്‍ക്കിടയില്‍ ഒരുവനായി ദിക്ര്‍ ഹല്‍ഖയും സ്വലാത്തുകളുമായി ഒതുങ്ങികൂടി എളിയ ജീവിതം നയിക്കാനാണ് ഇഷ്ടപെട്ടിരുന്നത്.

حكم الاحتفال بالمولد النّبوي الشّريف على لسان العلماء قالَ عبد الله بن مسعود، رَضِيَ اللهُ عَنْهُ : (( لا يزالُ النَّاسُ بخيرٍ ما أخذوا العلم عن أكابرهم وعن أمنائهم وعلمائهم، فإذا أخذوهُ مِنْ صغارهم وشرارهم هلكوا )) جمعٌ من العلماء والفقهاء والمحدّثين والمفسّرين والأصوليين والمؤرّخين والصّالحين ممّن يشار لهم بالبَنان ، وتُعقَد عليهم الخناصر ، ويغرق في ساحل علمهم الغوّاصون ، ومَن له أية مسكة من مسكات العلم ، أو شم رائحته يدرك جلالة قدر هؤلاء الحفاظ الأعلام من السّلف والخلف الذين أفتوا بجواز المولد النّبوي الشّريف وصنّفوا فيه التآليف والتصانيف فالقول بخروجهم عن النصّ والدليل نوع من الحماقة والتخريف الإمام ابن الجوزي (ت: 597هـ) ، والإمام أبو الخطاب المعروف بابن دحية ( ت : 633 هـ ) ، والإمام أبو شامة (ت: 665هـ) ، والإمام النووي ( ت: 675هـ) ، والامام ابن خلكان (ت:681هـ) والإمام الذهبي (ت: 748هـ) ، والإمام تقي الدين السبكي (ت: 756هـ) ، والإمام عبد الوهاب بن علي السبكي (ت:771هـ) ، والإمام ابن كثير (ت: 774هـ) والإمام الحافظ العراقي (ت: 806هـ) والإمام ابن الجزري (ت: 833هـ) والإمام برهان الدين الحلبي ( ت: 841هـ ) والإمام ابن ناصر الدين (ت: 842هـ) ، والإمام ابن حجر العسقلاني (ت: 852هـ) ، والإمام السخاوي (ت:902هـ) والإمام السيوطي ( ت : 911هـ) ، والإمام الشهاب القسطلاني ( ت: 923هـ) ، والإمام ابن حجر الهيتمي (ت947هـ) ، والإمام الملا علي القاري (ت:1024هـ) ، والإمام ابن عاشر ( ت: 1040هـ ) ، والإمام أحمد المقري التلمساني ( ت: 1041هـ ) ، والإمام الدردير (ت:1201هـ) ، والإمام الدسوقي ( ت: 1230هـ) ، والإمام الصاوي (ت:1241هـ ) ، والإمام ابن عابدين (ت:1252هـ) ، والإمام ابو العباس الناصري (ت :1315هـ) وغيرهم ممّن لا يُحصى عددهم ، ولا يُشَقُ غبارهم ، ولا يُنكَر فضلهم ، ولا يعرف قدرهم إلا اهل الفضل https://www.facebook.com/share/DQyuq4qM4ZAfFRZm/?mibextid=WC7FNe

+1
قرة العينين بذكر سيد الكونين

مولد_ابن_حجر_المختصر_من_كتابه_النعمة_الكبرى_على_العالم.pdf1.09 MB

മുജാഹിദുകളുടെ അഥവാ വഹാബികളുടെ മൗലിദുകൾ എന്താണ് ഒന്ന് കേട്ട് നോക്കി കൂട്ടരെ🤣🤣🤣 ഈ മൗലിദിന്റെ പേര് നജ്ദ് മൗലിദ് 🤣 https://www.facebook.com/share/v/RF58ywkdvsbomnwV/?mibextid=WC7FNe

ഇബ്നുഹജറിനിൽ ഹൈതമി രചിച്ച തിരുനബിയുടെ മൗലിദാണ് 'നിഅമതുൽ കുബ്റാ അലൽ ആലമി ഫീ മൗലിദി സയ്യിദി വുൽദി ആദം ' .അറുപതിൽ അധികം പേജ് വരുന്ന ഈ ഗ്രന്ഥത്തിൽ മൗലിദ് നല്ല ബിദ്അത്താണെന്നും എന്നാൽ മൗലിദിന്റെ പേരിൽ ഇന്ന് പല അനാചരങ്ങളും നടക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നതോടൊപ്പം തിരുനബിയുടെ ചരിത്രങ്ങൾ സനദ് സഹിതം വിവരിക്കുന്നുമുണ്ട്. ഇത് അൽപം ദീർഘമായത് കൊണ്ട് ഒരു സദസ്സിൽ വെച്ച് പാരായണം ചെയ്ത് തീർക്കാൻ പ്രയാസമായതിനാൽ അദ്ധേഹം തന്നെ ഇതിനെ ചുരുക്കി മറ്റൊരു മൗലിദ് രചിച്ചിട്ടുണ്ട്. ഇങ്ങനെ മുഖ്തസ്വറും മു ത്വവ്വലുമായ രണ്ട് നിഅമ തുൽ കുബ്റയാണ് ഇബ്നുഹജറിന്റെ പേരിൽ ഉള്ളത്. എന്നാൽ ഇത് രണ്ടുമല്ലാത്ത മറ്റൊരു 'നിഅമതുൽ കുബ്റാ' ഇമാം ഇബ്നു ഹജറിന്റെ പേരിൽ ഇന്ന് പ്രചരിക്കുന്നുണ്ട്. തുർക്കിയിലെ ഹഖീഖത്ത് കിതാബ് എന്ന പ്രസാദകർ പ്രസിദ്ധീകരിച്ച ഇതിന്റെ കോപ്പികൾ ഇന്ന് കേരളത്തിലും സുലഭമാണ്. പക്ഷേ ഇതൊരിക്കലും അദ്ധേഹത്തിന്റേത് ആകാൻ വഴിയില്ല. കാരണം ഇബ്നു ഹജറിന്റെ കിതാബിന്റെ തുടക്കം "ഹംദൻ ലില്ലാഹി സുമ്മൽ ഹംദ് വ അശ്കുറുഹു അൽ ഫശ്ശുക്റ്" എന്നാണ് ഇത് അദ്ധേഹത്തിന്റെ കിതാബിനെ പരിചയപ്പെടുത്തിയ ഈ ളാഹുൽ മക്നൂനിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇന്ന് ലഭിക്കുന്ന കിതാബിന്റെ തുടക്കം "അൽഹംദു ലില്ലാഹി നവ്വറ വ ഖവ്വാ " എന്നുമാണ്. മാത്രമല്ല ഇന്ന് പ്രചാരത്തിലുള്ള കിതാബിൽ " വമിൻ അ അജബിൽ അംരി ഹാദൽ ഖഫാ " എന്ന് തുടങ്ങുന്ന ഒരു ഖസ്വീദയുണ്ട് അത് ഹനഫീ പണ്ഡിതനായ അബ്ദുൽ ഗനിയ്യ് നാ ബിൽസിയുടെ ഖസ്വീദതുൽ ഇർഫാനിയ യുടെ ഭാഗമാണ് ഇത് അദ്ധേഹത്തിന്റെ കവിതാ സമാഹാരത്തിന്റെ പേജ് 326 ൽ രേഖപ്പെട്ടു കിടക്കുന്നുമുണ്ട്. നാ ബിൽസി ജനിക്കുന്നതിന്റെ വർഷങ്ങൾക്ക് മുമ്പ് ഇമാം ബബ്നു ഹജർ അല്ലാഹു വിലേക്ക് യാത്രയായിട്ടുണ്ട്. മാത്രമല്ല ഇന്ന് പ്രചാരത്തിലുള്ള കിതാബിൽ സംശയാസ്പദമായ പലതും കാണാൻ സാധിക്കുന്നുമുണ്ട് ഇബ്നു ഹജർ (റ)ന്റെ രചനാശൈലി ഒരിക്കലും അങ്ങനെയല്ലല്ലോ?! ഇത്രയും കുറിച്ചത് കേരളത്തിൽ ചിലരെങ്കിലും അത് ഇബ്നു ഹജറിന്റെത് തന്നെയാണെന്ന് സമർത്ഥിക്കാനുള്ള വിഫല ശ്രമം നടത്തിയത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ്

https://youtu.be/ZD0S-A3m4pM?si=pTBq5KUw_XcSFDZU عن مولد ابن حجر الهيتمي رحمه الله...

നബിദിനാഘോഷം;_ഒരു_സമഗ്ര_പഠനം.pdf1.65 MB

തിരുനബി ﷺ യുടെ 20 ഉപ്പാപ്പമാരിലൂടെയുള്ള വിവരണത്തോടെ ആരംഭിക്കുന്ന ബർസൻജി ആദ്യ ഖണ്ഡം അൽപം ചില ചുരുക്കലോടെ ഗദ്യമായി സ്വീകരിക്കുന്നു. തുടർന്ന് നബിയുടെ നൂറിനെ കുറിച്ചുള്ള ഭാഗം പദ്യമാക്കിയിരിക്കുന്നു. ഇങ്ങനെ ഓരോ ഘട്ടവും ഗദ്യവും പദ്യവും എന്ന രീതിയിൽ അഞ്ച് ഗദ്യവും അഞ്ച് പദ്യവും ശേഷം ദുആയും അടങ്ങിയ ഒരു സ്വതന്ത്ര്യ ബൈത്തും കൊണ്ട് സമാപ്തി കുറിക്കുന്നതാണ് അസ്‌ലുൽ മുൻജിയുടെ രചനാ ശൈലി. ഈ മൗലിദ്, ബാവ മുസ്‌ലിയാരുടെ മറ്റു മൗലിദുകളോടൊപ്പം കോട്ടക്കൽ ബദ്‌രിയ്യ പ്രസിദ്ധികരിച്ച തള്മീനുൽ ഫാവാദിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബർസൻജി മൗലിദിന് പല പണ്ഡിതരും വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ശൈഖ് ബർസൻജിയുടെ നാലാം പൗത്രനായി വരുന്ന സയ്യിദ് ജഅ്ഫറു ബ്നു ഇസ്മാഈലുൽ ബർസൻജി (മ. 1317) എഴുതിയ അൽ കൗകബുൽ അൻവർ, ശൈഖ് മുഹമ്മദ് ബാ അലീശ് (മ. 1299) എന്നവരുടെ അൽ ഖൗലുൽ മുൻജി എന്നിവ പ്രസിദ്ധ വ്യാഖ്യാനങ്ങളാണ്. ശൈഖ് മുഹമ്മദ് നസ്സിൽ ജാവിയുടെ മദാരിജുസ്സഈദ് ആണ് മറ്റൊരു വ്യാഖ്യാനം. ഏതായാലും ബർസൻജി മൗലിദിനുള്ള സേവനമായി അടുത്ത കാലത്തു രചിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ എടുത്തു പറയാവുന്നത് ബാവ ഉസ്താദിന്റെ അസ്വ്‌ലുൽ മുൻജി തന്നെയാണ്. ലോക തലത്തിൽ വിശ്രുതമാണ് ബർസൻജി മൗലിദെന്നതിനാൽ ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യവും അവിസ്മരണീയം. പ ഠനത്തിലൂടെയും പാരായണത്തിലൂടെയും മർഹൂം ബാവ ഉസ്താദിനോടുള്ള കടപ്പാട് നമുക്ക് പൂർത്തീകരിക്കാം. നാഥൻ മഹാനവർകളുടെ ദറജ വർധിപ്പിക്കട്ടെ.

ബർസൻജി മൗലിദും വൈലത്തൂർ ബാവ മുസ്‌ലിയാരുടെ ഹ്രസ്വ ആവിഷ്കാരവും സമീപകാലത്ത് കേരളം കണ്ട ജ്ഞാന കുലപതിയായിരുന്നു മർഹൂം വൈലത്തൂർ ബാവ മുസ്‌ലിയാർ. ഗ്രന്ഥങ്ങളിലൂടെയാണല്ലോ പണ്ഡിതരുടെ വിജ്ഞാനത്തിന്റെ പ്രധാന നിലനിൽപ്. ഒരു പുരുഷായുസ്സ് മുഴുവൻ അറിവു നുകരാനും പകരാനുമായി ബാവ ഉസ്താദ് ചെലവിട്ടു. ഗ്രന്ഥരചന ജീവിത സപര്യയാക്കി. അമ്പതിലേറെ അറബി ഗ്രന്ഥങ്ങളും അഞ്ചിലധികം മലയാള കൃതികളും രചിച്ചു. അവയിൽ പദ്യങ്ങളും ഗദ്യങ്ങളുമുണ്ട്. മിക്ക വിജ്ഞാന ശാഖ കളിലും കനപ്പെട്ട ഗ്രന്ഥങ്ങൾ ഉസ്താദിന്റേതായുണ്ട്. മഹാനായ ശാലിയാത്തിക്കു ശേഷം ഇത്തരത്തിൽ രചനയുള്ള മറ്റൊരാൾ കേരളീയ പണ്ഡിതർക്കിടയിൽ ഉണ്ടാകാനിടയില്ല. ഉസ്താദിന്റെ കൃതികളിൽ ശ്രദ്ധേയമായ വിഭാഗമാണ് മൗലിദ് ഗ്രന്ഥങ്ങൾ. മഹാത്മാക്കളുടെ പൊരുത്തവും അനുഗ്രഹവും കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആ രചനകൾ. അവരുടെ സ്മരണകളും സംഭാവനകളും ലോകത്തു നിലനിർത്താനും വരും തലമുറക്കു പരിചയിക്കാനും പകർത്താനും അതിലൂടെ സാധ്യമാവുകയും ചെയ്യും. ഉവൈസുൽ ഖറനി(റ), ഇമാം ശാഫിഈ(റ), ശൈഖ് ജീലാനി(റ), ശൈഖ് ദാവൂദുൽ ഹകീം(റ), മമ്പുറം തങ്ങൾ (ഖ.സി), ഖാസിം വലിയ്യുല്ലാഹി(ഖ.സി), ഒ.കെ ഉസ്താദ്(ന.മ) എന്നിവരുടെ മൗലിദുകൾ ബാവ ഉസ്താദ് രചിച്ചിട്ടുണ്ട്. ബർസൻജി മൗലിദിൽ ബൈതുകൾ ഉൾപ്പെടുത്തിയുള്ള അൽ അസ്‌ലുൽ മുൻജി ബിഖ്തിസ്വാരി മൗലിദിൽ ബർസഞ്ചി ഉസ്താദിന്റെ മൗലിദ് കൃതികളിൽ പല കാരണങ്ങളാൽ ഏറെ ശ്രദ്ധ നേടിയതാണ്. ബർസൻജി കുടുബം മദീനയിലെ സുപ്രസിദ്ധ അഹ്‌ലുബൈത്ത് കുടുംബമാണ് ബർസൻജികൾ. നിരവധി പണ്ഡിത നേതാക്കൾക്ക് ജന്മം നൽകിയ കുടുംബം. ഇറാഖിലെ അർറാൻ പ്രവിശ്യക്കടുത്ത ബർസൻജിലേക്ക് ചേർത്താണ് ആ പേരു വന്നത്. മൗലിദിന്റെ കർത്താവായ സയ്യിദ് ജഅ്ഫറു ബ്നു സയ്യിദ് ഹസനുൽ ബർസൻജിയുടെ പൂർവ പിതാക്കളിലൊരാളും ഔലിയാക്കളുടെ നേതാവുമായ അലി എന്നവരാണ് ബർസൻജ് എന്ന പ്രദേശം, റസൂൽ(സ്വ)യുടെ സ്വപ്നത്തിലൂടെയുള്ള നിർദേശ പ്രകാരം ജനവാസ കേന്ദ്രമാക്കിയതും ആത്മീയ ചൈതന്യം പകർന്നു സമ്പുഷ്ടമാക്കിയതും. നബിയുടെ 34-ാം പൗത്രനായി സയ്യിദ് മൂസൽ കാളിം(റ) വഴിയായി ഹിജ്റ 1126 ദുൽഹിജ്ജ 5-ന് മദീനാ ശരീഫ ൽ ശൈഖ് ബർസൻജി(റ) ജനിച്ചു. മാതാപിതാക്കളുടെ ശിക്ഷണത്തിൽ വളർന്നു. മക്കയിൽ അഞ്ചുവർഷം പഠനം നടത്തി. ശൈഖ് ഇസ്മാഈലുൽ യമനിയിൽ നിന്ന് ഖുർആനും ശൈഖ് യൂസുഫുസ്സഈദിയിൽ നിന്ന് തജ് വീദും പഠിച്ചു. സയ്യിദ് അത്തിയ്യത്തുല്ലാഹിൽ ഹിന്ദി, ശൈഖ് യൂസുഫുൽ കുർദി, ശൈഖ് അബ്ദുല്ലാഹി ശബ്റാവി, സയ്യിദ് മുസ്ത്വഫൽ ബക്‌രി തുടങ്ങിയവരിൽ നിന്ന് വിജ്ഞാനം നുകർന്നു. നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. ജാലിയതുൽ കുറബ് ബി അസ്ഹാബി സയ്യിദിൽ അജമിവൽ അറബ് എന്ന ഗ്രന്ഥം പ്രശസ്തമാണ്. ഏവർക്കും സുപരിചിതമായ ബദ്‌രിയ്യത്തുൽ ഹംസിയ്യയും ബദ്‌രിയ്യത്തുൽ റാഇയ്യയും ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ചതാണെന്ന് ഇവയുടെ തുടക്കത്തിൽ പറയുന്നുണ്ട്. കൂടാതെ അൽ ബുർദത്തു ബി ഇജാബത്തിശ്ശൈഖ് മുഹമ്മദ് ഗാഫിൽ തുടങ്ങിയവ മഹാന്റെ രചനകളാണ്. മരണം വരെ (ഹി: 1177 ശഅ്ബാൻ) മദീനയിലെ ശാഫിഈ മുഫ്തിയായിരുന്നു. ജന്ന തുൽ ബഖീഇൽ തന്റെ ഉപ്പാപ്പമാരുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്നു. അൽ അസ്വ്‌ലുൽ മുൻജി ബർസൻജി മൗലിദിന്റെ ഹ്രസ്വവൽക്കരണമാണ് ബാവ ഉസ്താദ് നിർവഹിച്ചത്. കേരളക്കരയിൽ പഴയ കാലം മുതലേ പ്രചാരം നേടിയതാണ് ബർസൻജി മൗലിദ്. പഴയകാല മൗലിദ് കിതാബുകളിലെല്ലാം ഇത് അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതര മൗലിദുകളെ അപേക്ഷിച്ച് ഇതിന്റെ ശൈലിയും ഇതിവൃത്തവും വ്യത്യസ്തമാണ്. മറ്റു മൗലിദുകളുടെ ശൈലി ഗദ്യ-പദ്യ സമ്മിശ്രമാണെങ്കിൽ ബർസൻജി ഗദ്യാവിഷ്കാരമാണ്. ഓരോ ഖണ്ഡങ്ങളിൽ അത്വിരില്ലാഹുമ്മ ഖബറഹുൽ കരീം… എന്ന ഒരു ഈരടിയാണ് പദ്യമായി കാണുക. ബൂസ്വീരി ഇമാമിന്റെയും മറ്റുമുള്ള ഏതാനും വരി കവിതകളും. ബർസഞ്ചി മൗലിദിനെ മാതൃകയാക്കി അടുത്തകാലം വരെ പഴമക്കാരായ ആളുകൾ ശർറഫൽ അനാം മൗലിദും മൻഖൂസ് മൗലിദും ഓതുന്ന സദസ്സുകളിൽ ഹദീസ് വായനക്കിടയിൽ പ്രസ്തുത ഈരടി ഭക്ത്യാദരങ്ങളോടെ നല്ല ഈണത്തിൽ നീട്ടി ചൊല്ലുന്നത് കേട്ടിട്ടുണ്ട്. ബർസൻജി മൗലിദിന്റെ വരികളെടുത്ത് പരിശോധിച്ചാൽ രചനാ വൈഭവത്തിന്റെ മണിച്ചെപ്പുകൾ കോർത്ത് വെച്ചതായി കാണാം. രണ്ടു പ്രാസാക്ഷരങ്ങളിൽ മുഴുവൻ വരികളും ഒന്നിടവിട്ട് വളരെ മനോഹരമായി പണിതീർത്ത മൗലിദ്, സാഹിത്യകാരൻമാരുടെ മനം കവരും. അറബി അക്ഷരമാലയിലെ യാഇന് ശദ്ദ് നൽകി ശേഷം സ്ത്രീ ലിംഗ ചിഹ്നമായ ഹാതാഅ് കൊണ്ട് അവസാനിക്കുന്ന ഒരു രീതിയും, തൊട്ടടുത്തത് അലിഫിന്റെ ശേഷം പുല്ലിംഗ ഹാഇലും അവസാനി ക്കുന്നു. ഇത് തുടക്കം മുതൽ ഒടുക്കം വരെ തുടർന്നു പോകുന്ന രീതിയാണ്. ഇങ്ങനെ വളരെ ആസ്വാദകരമാണ് ഈ മൗലിദ്. മലയാളികൾക്കിടയിൽ ബർസൻജി മൗലിദ് കൂടുതൽ ജനകീയവും സജീവവുമാക്കാനുള്ള ചിന്തയാണ് ബാവ ഉസ്താദിനെ ബർസൻജി മൗലിദ് ഹ്രസ്വവൽകരണത്തിനു പ്രേരിപ്പിച്ചത്. ചില ദീർഘ വീക്ഷണമുള്ള പണ്ഡിതരുടെ പ്രചോദനവും ഇതിനു പിന്നിലുണ്ട്. അത്യാവശ്യം ദൈർഘ്യമുള്ള ഒരു മൗലിദെന്ന നിലക്കും മറ്റു മൗലിദുകളെ പോലെ ഇടക്ക് ബൈത്തുകൾ ഇല്ലെന്നതും ഇതിനെ സജീവമാക്കുന്നതിന് തടസ്സമാകരുതെന്ന നിലക്ക് തന്നെ അൽപമൊക്കെ ഇഖ്തിസ്വാർ (ചുരുക്കൽ) നടത്തിയും മൂലഗ്രന്ഥത്തിനോട് അനുധാവനം ചെയ്തു തന്നെയാണ് രചന.

സുവിശേഷകനും താക്കീതുകാരനുമായ പ്രവാചകരേ, അങ്ങയിൽ നിന്നു ഉത്തമമായതു ഞാൻ പ്രതീക്ഷിക്കുന്നുനരക വിമോചകരേ, പ്രതിസന്ധി ഘട്ടങ്ങളിലെ എന്റെ സഹായിയും അഭയ കേന്ദ്രവുമായ പ്രവാചകരേ! അവിടുന്ന് എന്നെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണമേ!’ പ്രവാചക പ്രേമമാണ് മനസ്സിന്റെ സന്തോഷത്തിനുള്ള യഥാർത്ഥ നിദാനമെന്നും അതിനു മാത്രം വിശുദ്ധമായ വ്യക്തിത്വമാണ് നബി ﷺ യുടേതെന്നും കവി ഉണർത്തുന്നുണ്ട്. “അവിടത്തോടുള്ള സ്നേമാസ്വദിച്ച്, മനോവ്യഥകൾ നീങ്ങിയ അടിമ വിജയം വരിച്ചു. യവനിക നീക്കി പുറത്തു വന്ന പൗർണമീ, അങ്ങയിൽ ഞാൻ അനുരക്തനായിരിക്കുന്നു. മഹിതമായ ഗുണങ്ങളാണല്ലോ അങ്ങയുടേത്’. ഹുസൈൻ(റ)ന്റെ പിതാമഹനായ പ്രവാചകരേ, അങ്ങയേക്കാൾ പവിത്രമായ കുടുംബ വേരുള്ള ഒരാളും ലോകത്തില്ല. അനവരതം അല്ലാഹു അങ്ങയിൽ അനുഗ്രഹം വർഷിക്കട്ടെ’. പ്രവാചകർ ﷺ യുടെ അപദാനങ്ങൾ പാടിപ്പറഞ്ഞ് അല്ലാഹുവിനു മുമ്പിൽ സങ്കട ഹർജി ബോധിപ്പിക്കുമ്പോൾ അവക്കു പെട്ടെന്ന് ഉത്തരം കിട്ടുമെന്ന വലിയ പ്രതീക്ഷ രചയിതാവിനുണ്ട്. അതുകൊണ്ട് തന്നെയാണ് സർവ പാപങ്ങളിൽ നിന്നുമുള്ള മോചനത്തിനു വേണ്ടിയും സദ്കർമങ്ങൾ വർധിപ്പിച്ചു പാരത്രിക മോക്ഷം ലഭിക്കുന്നതിനു വേണ്ടിയുമുള്ള പ്രാർത്ഥനക്കായി ഈ ഇടം ഉപയോഗിക്കുന്നത്. “സുകൃതങ്ങളുടെ ഉടമയും പദവികൾ ഉയർത്തുന്നവനുമായ അല്ലാഹുവേ, നീ എന്റെ പാപങ്ങൾ പൊറുത്തു തരികയും തിന്മകൾ മാപ്പാക്കുകയും ചെയ്യേണമേ. അല്ലാഹുവേ, നീ മഹാപാപങ്ങളും ചെറുദോഷങ്ങളും ഏറെ പൊറുക്കുന്നവനും കുറവുകൾ മറക്കുന്നവനും പിഴവുകൾ മാറ്റുന്നവനുമാണല്ലോ. രഹസ്യവും പരസ്യവും അറിയുന്നവനും പ്രാർത്ഥനക്കുത്തരം നൽകുന്നവനുമാണു നീ. ഞങ്ങളുടെ നാഥാ! സകല സൽകർമങ്ങളും നൽകി ഞങ്ങളെ നീ അനുഗ്രഹിക്കേണമേ.

ഇപ്പോൾ എനിക്കു വാർധക്യമാവുകയും ജോലി ചെയ്യാൻ കഴിയാതാവുകയും ചെയ്തപ്പോൾ അവർ എന്നെ കശാപ്പ് ചെയ്യാനുദ്ദേശിക്കുന്നു. അതു കൊണ്ട് അവരിൽ നിന്നു എന്നെ രക്ഷിക്കണം. അല്ലാഹുവിനോടും അങ്ങയോടും ഞാൻ ഇക്കാര്യത്തിൽ സഹായമഭ്യർത്ഥിക്കുന്നു. ഒട്ടകം നബി ﷺ യോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അതിന്റെ ഉടമകൾ വന്നു. ഒട്ടകം പറഞ്ഞ കാര്യങ്ങൾ നബി ﷺ അവരെ ബോധ്യപ്പെടുത്തി. അതെല്ലാം സത്യമാണെന്നവർ സമ്മതിക്കുകയും റസൂൽ ﷺ യുടെ തീരുമാനം ഞങ്ങളംഗീകരിക്കാമെന്ന് പറയുകയും ചെയ്തു. അങ്ങനെ നബി ﷺ യുടെ അഭ്യർത്ഥന പ്രകാരം അവർ ഒട്ടകത്തെ സ്വതന്ത്രമാക്കിയ ഈ സംഭവം ഹദീസ് ഗ്രന്ഥ ങ്ങളിൽ രേഖപ്പെട്ടു കിടക്കുന്നതാണ്. ശറഫൽ അനാമിന്റെ ചില കോപ്പികളിൽ വൃദ്ധഒട്ടകം എന്ന വാക്കിനു പകരം മരത്തടി എന്ന വാക്കാണുള്ളത്. അതനുസരിച്ച് ‘മരത്തടി അങ്ങയുടെ അടുക്കൽ കരഞ്ഞു കൊണ്ടു വന്നു’ എന്നാണർത്ഥം വരിക. ഇതു വിരൽ ചൂണ്ടുന്നതു ജാബിർ(റ) റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിലേക്കാണ്. അദ്ദേഹം പറയുന്നു: നബി ﷺ തങ്ങൾക്കു ഖുതുബ നിർവഹിക്കാൻ ഒരു അൻസ്വാരി വനിത പുതിയ മിമ്പർ നൽകി. പ്രവാചകർ ﷺ അതു സ്വീകരിച്ചു കൊണ്ട് പഴയ മിമ്പർ മാറ്റിവെച്ച് പുതിയതിൽ ഖുതുബ നിർവഹിക്കാൻ കയറിയപ്പോൾ ഒരു കുട്ടി കരയുന്നതു പോലെ പഴയ മിമ്പറായ ഈത്തപ്പനത്തടി കരയാൻ തുടങ്ങി. കരച്ചിൽ ശക്തിപ്പെട്ടപ്പോൾ നബി ﷺ മിമ്പറിൽ നിന്നിറങ്ങി വന്നു അതിന്മേൽ കൈവെച്ചു കൊണ്ടു സമാധാനിപ്പിച്ചു. ഹാഫിള് അബു നഈം(റ) ഉദ്ധരിക്കുന്നതു കാണുക. അനസ് ബ്നു മാലിക്(റ) പറയുന്നു: തിരുനബി ﷺ ഒരു വിഭാഗം ജനങ്ങളുടെ അരികിലൂടെ കടന്ന് പോകാനിടയായി. അവർ അവിടെ ഒരു മാനിനെ വേട്ടയാടിപ്പിടിച്ചു കെട്ടിയിട്ടിരുന്നു. നബി ﷺ യെ കണ്ടമാത്രയിൽ ആ മാൻപേട പറഞ്ഞു; “അല്ലാഹുവിന്റെ തിരുദൂതരേ, എനിക്ക് രണ്ട് കു ഞ്ഞുങ്ങളുണ്ട്. അങ്ങ് അനുമതി തരുന്നപക്ഷം ഞാൻ അവർക്ക് മുലയൂട്ടി തിരിച്ചു വരാം”. അപ്പോൾ നബി ﷺ ചുറ്റുമുള്ളവരോടു ചോദിച്ചു. “ആരാണിതിന്റെ ഉടമ?” അവർ പറഞ്ഞു: “ഞങ്ങൾ തന്നെ”. “എന്നാൽ ഇതിനെ ഒന്നഴിച്ചു വിടുക. അത് കുഞ്ഞുങ്ങൾക്കു മുലയൂട്ടി തിരിച്ചു വരും’. അവിടുന്ന് പറഞ്ഞു. അപ്പോൾ അവർ ചോദിച്ചു: എന്താണതിനുറപ്പ്? ‘ഞാൻ തന്നെ. അവിടുന്ന് പ്രതിവചിച്ചു. അപ്പോൾ അവരതിനെ അഴിച്ചുവിട്ടു. അൽപ സമയത്തിനകം തന്നെ അത് തിരിച്ചെത്തി. അവർ ആദ്യസ്ഥലത്ത് തന്നെ അതിനെ ബന്ധിക്കുകയും ചെയ്തു. പിന്നീട് നബി ﷺ അവരോടു ചോദിച്ചു: “ഇതിനെ നിങ്ങൾ വിൽക്കുമോ? അവർ പറഞ്ഞു: “നിങ്ങൾക്കു ഞങ്ങൾ അതു തന്നു കഴിഞ്ഞു നബിയേ”. അപ്പോൾ അവിടുന്ന് പറഞ്ഞു: “എന്നാൽ അതിനെ നിങ്ങൾ അഴിച്ചു വിടുക”. അവർ അതിനെ അപ്പോൾ തന്നെ മോചിപ്പിക്കുകയും ചെയ്തു (ദലാഇലുന്നുബുവ്വ). ലോകത്തിലെ മുഴുവൻ വസ്തുക്കളുടെയും അഭയ കേന്ദ്രമായ പ്രവാചകരുടെ സവിധത്തിലെത്താനുള്ള അഭിലാഷമാണ് ഹരീരിയുടെ പിന്നീടുള്ള വരികളിൽ കാണുന്നത്. “തീർത്ഥാടനത്തിനായി അവർ ഒട്ടകങ്ങൾ ഒരുക്കി. യാത്ര പുറപ്പെടാനുള്ള ആഹ്വാനം പുറപ്പെടുവിച്ചപ്പോൾ അവരെ സമീപിച്ചു പറഞ്ഞു; വഴികാട്ടീ, എനിക്കു വേണ്ടി ഒന്ന് നിൽക്കൂ. എന്നാൽ യാത്രയിൽ അവരോടൊപ്പം പോവാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞ കവി, തന്റെ പ്രേമ സന്ദേശങ്ങളെങ്കിലും രാവിലെയും വൈകുന്നേരവും റൗളയിൽ കൊണ്ടുപോയി കൊടുക്കാനാണ് ആവശ്യപ്പെടുന്നത്. “ഹേ, അപാരമായ അനുരാഗമേ!. ആ പുണ്യഭവനത്തിന്റെ ഭാഗത്തേക്കു പ്രഭാതത്തിലും പ്രദോഷത്തിലും എന്റെ സന്ദേശങ്ങളെങ്കിലും വഹിച്ചു കൊണ്ടുപോകൂ. മുത്ത് നബിയോടുള്ള അടങ്ങാത്ത അനുരാഗം തന്റേതു മാത്രമല്ലെന്നും സകലസൃഷ്ടികളും ഈ വിഷയത്തിൽ ഒരു പോലെയാണെന്നുമാണ് പിന്നീടുള്ള പരാമർശം: “ഹേ, മിന്നിത്തിളങ്ങുന്ന നെറ്റിത്തടത്തിനുടമയായ പ്രവാചകരേ, ജഗത്തിലുള്ളവർ മുഴുക്കെയും അങ്ങയെ ഏറെ പ്രണയിച്ചിരിക്കുന്നു. അങ്ങയിൽ അനുരക്തമായ ഹൃദയവും കാണാൻ വെമ്പൽ കൊള്ളുന്ന മനസ്സുമായി അവർ അടങ്ങാത്ത രോദനത്തിൽ കഴിയുകയാണ്. അപ്രാപ്യമായ അങ്ങയുടെ ഗുണ മഹിമകൾ കണ്ട് ഭൂമുഖത്തുള്ളവരെല്ലാം അമ്പരന്നിരിക്കുന്നു. പ്രവാചകന്മാരുടെ പരിസമാപ്തിയാണല്ലോ അത്. തന്റെ യജമാനനോട് അത്യധികം കൃതജ്ഞതയുള്ളവരും’. കഴുമരത്തിനു ചുവട്ടിൽ നിൽക്കുന്ന ഖുബൈബ്(റ) മരണത്തിന്റെ കാലൊച്ച നേരിൽ കേട്ടിട്ടും തന്റെ ഹബീബിന് ഉപദ്രവമേൽക്കുന്നതു സങ്കൽപ്പിക്കാൻ പോലും സാധിക്കില്ലെന്നു ശത്രു പക്ഷത്തോട് ഉറക്കെ പറഞ്ഞ് വീര രക്തസാക്ഷിത്വം വരിച്ചതും എന്തു ത്യാഗം സഹിച്ചും മുത്ത് നബി ﷺ യെ കാണണമെന്നു കരുതിയ റശീദുൽ ബഗ്ദാദി(റ) വിറകു കെട്ടിനുള്ളിലൊളിച്ച് മദീനയിലേക്ക് പ്രവേശിക്കാനുള്ള ശ്രമം നടത്തിയതുമെല്ലാം അവിടത്തോടുള്ള അദമ്യമായ പ്രേമത്തിന്റെ മകുടോദാഹരണങ്ങളാണ്. ലോകത്തുള്ള പ്രവാചക പ്രേമികളിലൊരാളായി മാറി ജീവിതത്തെ ധന്യമാക്കാനും അവിടുത്തെ അനുഗ്രഹാശിസ്സുകൾ കൊണ്ട് ഇഹപര വിജയം വരിക്കാനും ഭാഗ്യമുണ്ടാകണമെന്ന ഉറച്ച തീരുമാനത്തോടെയുള്ള സഹായാഭ്യർത്ഥനയാണ് പിന്നീട് കവി നടത്തുന്നത്. “ഈ സാധുവായ വിനീതനിതാ അവിടുത്തെ അപാരവും പ്രവിശാലവുമായ ഔദാര്യങ്ങൾ കാംക്ഷിക്കുന്നു.

അശ്റഖ ബൈത്ത്, ഈ അനുരാഗ കാവ്യത്തിനെന്തു ചന്തം?! ൾർറഫൽ അനാം മൗലിദിലെ അശ്റഖ ബൈത്ത് പ്രവാചകാനുരാ ഗികളുടെ ഇഷ്ട കീർത്തനമാണ്. തിരുനബി ﷺ യുടെ ജനന രംഗത്തെ അത്ഭുത സംഭവങ്ങൾ മനോഹരമായി ഗദ്യ രൂപത്തിൽ വർണിച്ചതിനു ശേഷമാണ് ഹരീരി പ്രശസ്തമായ ഈ വരികളിലേക്കു പ്രവേശിക്കുന്നത്. മുത്ത് നബിയുടെ ജനനം മുതൽ അവിടുത്തെ ജീവിത ത്തിലുണ്ടായ അനിതര സാധാരണമായ പല സംഭവങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് ആ വരികളെല്ലാം. “പൂർണേന്ദു ഞങ്ങളിൽ ഉദയം ചെയ്തിരിക്കുന്നു. ആ പ്രഭയിൽ മറ്റു പൂർണ ചന്ദ്രന്മാർ അപ്രത്യക്ഷമായി. സന്തുഷ്ടിയുടെ വദനമേ, അങ്ങയുടെ അഴകിനു സമാനമായതു ഞങ്ങൾ കണ്ടിട്ടില്ല തന്നെ”. എന്നു പറഞ്ഞുകൊണ്ടാണ് കവി അനുരാഗ പ്രകടനം ആരംഭിക്കുന്നത്. “അങ്ങ് സൂര്യനാണ്. പൂർണ ചന്ദ്രനാണ്. അങ്ങ് പ്രകാശത്തിനു മേൽ പ്രകാശവുമാണ്. അങ്ങ് ജീവാമൃതാണ്. അല്ല, അതിനേക്കാൾ അമൂല്യമാണ്. ഹൃദയങ്ങളുടെ വിളക്കുമാണ് അവിടുന്ന് എന്നു കൂടി വ്യക്തമാക്കുന്നതിലൂടെ കവി വർണനയുടെ വിശാലാകാശത്തെത്തിയത് അനുഭവപ്പെടും. തിരുനബി ﷺ യുടെ അംഗ ലാവണ്യവും ആകാര സൗഷ്ഠവവും ബോധ്യപ്പെട്ട ഒരാളുടെ വർണനയാണ് പ്രാരംഭ വരികളിൽ തന്നെ ദൃശ്യമാവുന്നത്. ‘നബി ﷺ യെക്കാൾ സൗന്ദര്യമുള്ള ഒരാളെയും ഞാൻ കണ്ടിട്ടില്ല. അവിടുത്തെ മുഖത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതു പോലെ തോന്നാറുണ്ട്’ എന്നാണല്ലോ മഹാനായ അബൂഹുറൈറ(റ) തിരുനബി സൗന്ദര്യത്തെ കുറിച്ച് പ്രസ്താവിച്ചത്. ഇമാം തുർമുദി(റ) നിവേദനം ചെയ്ത ഒരു ഹദീസി ൽ കാണാം: “പതിനാലാം രാവിൽ ചന്ദ്രൻ പ്രകാശിക്കുന്നതു പോലെ അവിടുത്തെ മുഖം പ കാശിക്കുമായിരുന്നു’ (ശമാഇലു തുർമുദി). ഇമാം ബുഖാരി(റ)യുടെ ഒരു നിവേദനം ഇങ്ങനെ; ബറാഅ്(റ)വിനോട് ചോദ്യമുണ്ടായി. “തിരുനബി ﷺ യുടെ മുഖം വാളു പോ ലെയായിരുന്നോ?’ അദ്ദേഹം മറുപടി പറഞ്ഞു: “ഒരിക്കലുമല്ല, മറിച്ച് ചന്ദ്രനെ പോലെയായി രുന്നു’ (സ്വഹീഹുൽ ബുഖാരി). തന്റെ സ്നേഹഭാജനത്തിന്റെ ലാവണ്യ വിസ്താരത്തെ കുറഞ്ഞ വാക്കുകളിലെങ്കിലും അവതരിപ്പിച്ച ആത്മസായൂജ്യത്തിൽ അവിടുത്തെ വദന ദർശനത്തിനുള്ള കവിയുടെ ആഗ്രഹമാണ് പിന്നീടുള്ള വരികളിൽ പ്രകടമാവുന്നത്. അതിനുവേണ്ടി റസൂൽ ﷺ യെ വ്യത്യസ്ത പേരുകളിൽ സംബോധന ചെയ്ത് ആത്മബന്ധം വർധിപ്പിക്കാനുള്ള ശ്രമവും കവി നടത്തുന്നുണ്ട്. “എന്റെ പ്രേമഭാജനമേ, മുഹമ്മദരേ, പൂർവ പശ്ചിമ ദിക്കുകളുടെ മണവാളരേ, ഏറെ കരുത്ത് നേടിയവരേ, ശ്രേഷ്ഠരേ, ഇരു ഖിബ്‌ലകളിലേക്ക് നിസ്കാര നേതൃത്വം നല്കിയവരേ”. ശേഷം കവി തീരെ വളച്ചു കെട്ടില്ലാതെ വിഷയം അവതരിപ്പിക്കുകയാണ് ചെയ്‌യുന്നത്. “ആദരണീയ മാതാപിതാക്കളുടെ പുത്രാ! അവിടുത്തെ വദനം ദർശിക്കുന്നവർ വിജയം വരിച്ചവരാണ്. അങ്ങയുടെ ശീതള ജലാശയം പുനരുത്ഥാന നാളിൽ ഞങ്ങളുടെ ദാഹശമന കേന്ദ്രവുമാണ്’. ആദരണീയ മാതാപിതാക്കൾ എന്ന കവിയുടെ പ്രയോഗം ശ്രദ്ധേയമാണ്. നബി ﷺ യുടെ പ്രവാചകത്വ ലബ്ധിക്കു ശേഷം മാതാപിതാക്കളെ പുനർജീവിപ്പിച്ചുകൊണ്ട് അവിടുത്തെ ആദർശത്തിൽ വിശ്വസിക്കാൻ അല്ലാഹു അവർക്ക് അവസരം നൽകിയിട്ടുണ്ടെന്ന ചരിത്ര സത്യത്തിലേക്കുള്ള സൂചനയാണിത്. തിരുനബി ﷺ യുടെ മാതാപിതാക്കൾ പരലോകത്ത് രക്ഷപ്പെട്ടവരാണെന്നു പ്രതിപാദിക്കുന്ന അനേകം ഗ്രന്ഥങ്ങൾ തന്നെ പണ്ഡിത ലോകത്ത് വിരചിതമായിട്ടുണ്ട്. ശീതള ജലാശയമെന്ന കവിയുടെ പരാമർശം ഹൗളുൽ കൗസറിനെക്കുറിച്ചാണ്. മഹ്ശറിൽ നബി ﷺ ക്കു ബഹുമാനപൂർവം നൽകപ്പെടുന്ന ഹൗളുൽ കൗസറിന്റെ നാലു ഭാഗങ്ങളിൽ ഓരോന്നിനും ഓരോ മാസത്തെ വഴിദൂരമുണ്ട്. പാലിനേക്കാൾ വെളുത്തതും തേനിനേക്കാൾ മധുരമുള്ളതും വെണ്ണയേക്കാൾ മാർദവമുള്ളതും കസ്തൂരിയേക്കാൾ സുഗന്ധമുള്ളതുമായ വെള്ളമാണ് അതിലുള്ളത്. പുനരുത്ഥാനനാളിൽ അവിടുത്തെ ജലാശയത്തിൽ പ്രതീക്ഷവെക്കുന്നത്. അസ്ഥാനത്തല്ലെന്നും മിണ്ടാപ്രാണികൾ പോലും പ്രതീക്ഷ പുലർത്തുന്ന നേതാവാണ് തന്റെ സ്നേഹഭാജനമെന്നുമാണ് ശേഷം അദ്ദേഹം രേഖപ്പെടുത്തുന്നത്. “അങ്ങയുടെ സവിധത്തിലല്ലാതെ ഒട്ടകങ്ങൾ പ്രതീക്ഷവെച്ചു വരുന്നത് ഞങ്ങൾ കണ്ടിട്ടില്ല. അങ്ങേക്കു മേഘം തണൽ വിരിക്കുകയും അങ്ങയുടെ മേൽ മാനവസമൂഹം സ്വലാത്തുകളുരുവിട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഒട്ടകങ്ങൾക്കു പോലും അങ്ങയിലാണു പ്രതീക്ഷയുള്ളതെന്നു പൊതുവായി പറഞ്ഞ കവി പിന്നീട് ആ ചരിത്ര സംഭവങ്ങൾ വിവരിക്കാൻ ശ്രമിക്കുകയാണ്. “അങ്ങയുടെ സവിധത്തിൽ ഭവ്യതയോടെ ഒരു വൃദ്ധഒട്ടകം വന്നിരുന്നല്ലോ എന്റെ സ്നേഹഭാജനമായ നബിയേ, വിരണ്ടോടിയ മാൻപേട അഭയം തേടുകയും അങ്ങയോടു പരിഭവം പറയു കയും ചെയ്തിരുന്നല്ലോ. തിരുസവിധത്തിൽ വന്ന് മൃഗങ്ങൾ പോലും പ്രശ്നങ്ങൾക്കു പരിഹാരം കണ്ടിരുന്ന സംഭവങ്ങളാണ് ഇവിടെ കവി സൂചിപ്പിക്കുന്നത്. ഒരു ദിവസം ഒരു വൃദ്ധഒട്ടകം വായ തുറന്നു പിടിച്ച് സ്വഹാബികളുടെ അടുത്തേക്കു വന്നു. അപ്പോൾ അവർ നബി ﷺ യോടു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഇതിനെ ഞങ്ങൾക്ക് ഭയമുണ്ട്. തിരുനബി ﷺ പറഞ്ഞു: “നിങ്ങളതിനെ വെറുതെ വിടുക. അത് എന്നോടു സഹായം തേടി വന്നതാണ്. ഉടനെ അത് തിരുനബിയുടെ അടുത്തെത്തി. അതിന്റെ ചുണ്ട് നബി ﷺ യുടെ ചുമലിൽ വെച്ച് ഇങ്ങനെ പറഞ്ഞു: “അല്ലാഹുവിന്റെ തിരുദൂതരേ, ചെറുപ്പകാലത്ത് എന്നെ വാങ്ങിയ ഇവർ കഷ്ടപ്പാടുള്ള പല ജോലികളും എന്നെകൊണ്ടു ചെയ്യിപ്പിച്ചു.

തിരുനബി ﷺ യുടെ കണ്ണ്, ചെവി, നാവ് എന്നീ അവയവങ്ങൾ മാത്രം പ്രകടിപ്പിച്ച അത്ഭുത സിദ്ധികൾ ചരിത്രത്തിന് എമ്പാടും പറയാനുണ്ട്. തിരു കൈകൾ കൊണ്ട് മണ്ണെടുത്ത് “ശാഹത്തിൽ വുജൂഹ്” എന്നു പറഞ്ഞ് എറിഞ്ഞതും ശത്രുക്കൾ കൂട്ടം തെറ്റി തിരിഞ്ഞോടിയതും പ്രസിദ്ധ സംഭവമാണ്.ഹിറാ പർവതത്തിൽ തിരുനബി ﷺ നിൽക്കുമ്പോൾ ഹിറാ ഒന്നിളകി. നബി ﷺ പറഞ്ഞു: “അടങ്ങുക!’ ഉടൻ ഹിറ സമാധാനമായി അടങ്ങി. പൂർണ ചന്ദ്ര നോട് രണ്ട് പിളർപ്പാകുക എന്ന് തിരുനബി ﷺ വിരൽ ചൂണ്ടി കൽപ്പിക്കുന്നു. ഉടൻ ചന്ദ്രൻ പിളരുന്നു. ഒരു ഭാഗം ഹിറയുടെ വലത് ഭാഗത്തേക്കും മറ്റൊരു പാളി ഇടതുഭാഗത്തേക്കും നീങ്ങുന്നു. മധ്യത്തിൽ ഹിറാ പർവതവും. പ്രസിദ്ധമായ ഈ സംഭവം നിരവധി ചരിത്രകാരന്മാർ ഉദ്ധരിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ഈ സംഭവം നേരിൽ കണ്ട വ്യക്തിയാണ്. അദ്ദേഹത്തിൽ നിന്ന് ഇമാം ബുഖാരി (റ)യും മുസ്‌ലിമും(റ) ഇതുദ്ധരിക്കുന്നുണ്ട്. തിരുകേശത്തിൽ നിന്ന് എപ്പോഴും സുഗന്ധമാണ് അടിച്ചു വീശിയിരുന്നത്. അവിടുത്തെ വിയർപ്പിന് പനിനീർ തുള്ളികളുടെ ഗന്ധമായിരുന്നു. ഉമ്മു സുലൈം(റ) വിയർപ്പ് കണങ്ങൾ പൂമേനിയിൽ നിന്ന് എടുത്ത് സൂക്ഷിച്ചിരുന്നത് ഇമാം മുസ്‌ലിം(റ) അടക്കമുള്ളവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അല്ലാഹുവിന്റെ സൃഷ്ടികളിൽ സ്നേഹം നൽകുകയും മനം നിറയെ സ്നേഹിക്കപ്പെടുകയും അനുസരിക്കപ്പെടുകയും ചെയ്ത ഒരു വ്യക്തിയെയോ സൃഷ്ടിയെയോ തിരുനബിയെ പോലെ വേറെ കാണാനാവില്ല. ബോധവും ബുദ്ധിയും നൽകി അല്ലാഹു ആദരവ് നൽകിയ മനുഷ്യൻ മാത്രമല്ല, അതിനുമപ്പുറം മറ്റ് ജീവജാലങ്ങളും അചേതന സൃഷ്ടികളും തിരുനബി ﷺ യോട് കാണിച്ച സ്നേഹവികാരങ്ങൾ ചരിത്രത്തിലെ വിസ്മയങ്ങളാണ്. ഉഹ്ദ് മലയുടെ സ്നേഹം, ഈത്തപ്പനയുടെ തേങ്ങൽ, ആടിന്റെ സുജൂദ്, ഭക്ഷണത്തിന്റെയും കല്ലിന്റെയും തസ്ബീഹ്, മരത്തിന്റെ സാക്ഷിത്വം, ഒട്ടകത്തിന്റെ കീഴൊതുങ്ങൽ, മാൻപേടയുടെ ശഹാദത്ത്, ഉടുമ്പിന്റെ അംഗീകാരം, മിമ്പറിന്റെ വിറക്കൽ തുടങ്ങിയ സംഭവങ്ങൾ ചരിത്ര ഗ്രന്ഥങ്ങൾ പരാമർശിച്ചതിൽ ചിലതു മാത്രമാണ്. റസൂൽ ﷺ യുടെ പ്രസിദ്ധമായ മുഅ്ജിസത്താണ് മിഅ്റാജ്, പ്രവാചകൻ പ്രബോധനം നടത്തുന്ന അദൃശ്യ യാഥാർത്ഥ്യങ്ങളെ നേരിൽ കാണിച്ച് കൊടുക്കാനാണ് നാഥൻ മിഅ്റാജ് സംവിധാനിച്ചത്. താൻ പ്രചരിപ്പിക്കുന്ന ദർശനം, ക്ഷണിക്കുന്ന നേർവഴി, മോഹിപ്പിക്കുന്ന വാഗ്ദത്ത സ്വർഗം, മുന്നറിയിപ്പു നൽകിയ നരകം, ഉന്നത സൗഭാഗ്യമായ ഇലാഹീദർശനം പോലുള്ളവ ലോകത്തിന് മുന്നിൽ മുഴു ശക്തിയും ഉപയോഗിച്ച് തിരുനബിക്ക് ബോധ്യപ്പെടുത്തേണ്ടതുണ്ട്. ആകാശഭൂമികളുടെ ഭരണ സംവിധാനം, ആകാശത്തിലെ താമസക്കാർ, വിവിധ ആകാശങ്ങളുടെ പ്രകൃതി, സ്വർഗ നരകങ്ങൾ, മരണാനന്തരം മനുഷ്യൻ അഭിമുഖീകരിക്കുന്ന ഘട്ടങ്ങൾ, അർശ് കുർസ് അടക്കമുള്ള വൻ സൃഷ്ടികൾ തുടങ്ങിയ നിരവധി ദൃഷ്ടാന്തങ്ങളാണ് അവിടുന്ന് സ്വനേത്രങ്ങൾ കൊണ്ടു ദർശിച്ചത്. അന്ത്യനാൾ വരെ നിലയ്ക്കാത്ത അമാനുഷികതയായി വിശുദ്ധ ഖുർആൻ ഇന്നും നിലനിൽക്കുന്നു. അക്ഷരജ്ഞാനം വ്യവസ്ഥാപിതമായി അഭ്യസിക്കാത്ത തിരുമേനിക്ക് അല്ലാഹു നൽകിയ അമാനുഷിക വേദഗ്രന്ഥമാണ് ഖുർആൻ. ഇതര പ്രവാചകന്മാരുടെ അമാനുഷികതയും പ്രവാചകത്വവും പരിമിത കാലത്തേക്കും സമൂഹത്തിലേക്കുമായിരുന്നു. അതുകൊണ്ട് തന്നെ അവർക്കാവശ്യമായത് അവർക്ക് നൽകി. കാലം മുന്നോട്ട് നീങ്ങുകയും മനുഷ്യൻ കൂടുതൽ പരിഷ്കൃതനാവുകയും ചെയ്യുമ്പോഴും എല്ലാ കാലത്തെയും അതിജയിക്കാനും കീഴടക്കാനും പ്രാപ്തമാണ് മുത്ത് നബിയുടെ അതുല്യ മുഅ്ജിസത്തായ വേദഗ്രന്ഥം. ഇത്തരം വിഷയങ്ങളാണ് ജഅല മുഹമ്മദ് മൗലിദിലെ പ്രതിപാദനം.

ആഹ്ലാദത്തിന്റെ ഉറവിടമായി തിരുനബി പിറന്നു വീണ മാസത്തിനും ദിവസത്തിനും സമയത്തിന് പോലും തിളക്കമുണ്ട്. ഇബ്നു അബ്ബാസ്(റ) പറഞ്ഞല്ലോ. തിരുനബി ﷺ ജനിച്ചത് ഒരു തിങ്കളാഴ്ചയാണ്. പ്രവാചകത്വം ലഭിച്ചതും ഒരു തിങ്കളാഴ്ച തന്നെ. തിരുപ്പിറവിയുടെ മാസം റബീഅ് (വസന്തം) ആണ്. വസന്തത്തിന്റെ പ്രതിഭാസം നവീകരണവും പുന രുജ്ജീവനവുമാണല്ലോ? മനുഷ്യന്റെ ഇഹ-പര മോക്ഷത്തിന്റെ ദർശനവുമായി വന്ന തിരുനബി നടത്തുന്നതും അത് തന്നെ. സത്യമാർഗത്തിലേക്ക് മനുഷ്യനെ വഴിനടത്തുന്ന തിരുദൂതരെ നമുക്ക് നൽകിയ പ്രപഞ്ച സ്രഷ്ടാവ് തിരുപ്പിറവിക്കായി റബീഇനെ തിരഞ്ഞെടുത്തതിന്റെ പല കാരണങ്ങളിൽ ഒന്നാണിത്. തിരുവചനത്തിൽ കാണാം “ആദ്യമായി അല്ലാഹു പടച്ചത് എന്റെ പ്രകാശമാണ്. വർഷങ്ങളോളം തിരുപ്രഭ അല്ലാഹുവിന് സുജൂദിലായി കഴിഞ്ഞിട്ടുണ്ട്. അല്ലാഹു പറഞ്ഞു: എന്റെ സ്നേഹ ഭാജനമേ! അങ്ങയുടെ പ്രണയത്തിന്മേൽ ഏഴ് സാഗരങ്ങളെ ഞാൻ സംവിധാനിച്ചിട്ടുണ്ട്. ജ്ഞാനം, സഹനം, ഭക്തി, ബുദ്ധി, കാരുണ്യം, വിനയം, ബഹുമാനം എന്നിവയാണവ. ഈ സാഗരങ്ങളിൽ വർഷങ്ങളോളം എന്റെ പ്രകാശം ഉണ്ടായിട്ടുണ്ട്. കടഞ്ഞെടുത്ത ആ പ്രകാശത്തിൽ നിന്നാണ് മുർസലുകൾ സൃഷ്ടിക്കപ്പെട്ടത്. മണ്ണും കാറ്റും വെള്ളവും തീയും സൃഷ്ടിക്കപ്പെട്ടത്. ഈ നാലിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ എന്നോട് കൽപ്പിക്കപ്പെട്ടു. അഹങ്കാരം, അസൂയ, ദേഷ്യം അടക്കമുള്ള ദുഃസ്വഭാവങ്ങൾ മുഴുവൻ കണ്ടത് വെള്ളത്തിലും തീയിലും കാറ്റിലുമാണ്. അടക്കവും ഒതുക്കവുമുള്ളതായി കണ്ടത് മണ്ണിനെയാണ്. എന്റെ പ്രകാശം മണ്ണിനെ തിരഞ്ഞെടുത്തു. ഉദാത്ത മാതൃകകളും സ്വഭാവവും ഉള്ളത് മണ്ണിലാണ്. അങ്ങനെയാണ് മനുഷ്യ സൃഷ്ടിപ്പ് മണ്ണിൽ നിന്നായത്. റജബ് മാസത്തിലെ ഒരു വെള്ളിയാഴ്ചയാണ് തിരുജന്മത്തിന് ഉമ്മയുടെ ഗർഭാശയത്തിൽ ഒരുക്കങ്ങൾ തുടങ്ങുന്നത്. സ്വർഗത്തിന്റെ കാവൽക്കാരൻ രിള്വാൻ ﵇ സ്വർഗ കവാടങ്ങൾ തുറന്ന് വെച്ചു. പ്രപഞ്ചത്തിന്റെ വഴികാട്ടിയെ കുറിച്ച് ആകാശ ഭൂമികളിൽ വിളംബരം നടക്കുന്നു. തിരുപിറവിയുടെ മാസ ങ്ങൾക്ക് മുമ്പ് തന്നെ കാത്തിരിപ്പിലാണ് ഓരോ ആകാശ കേന്ദ്രങ്ങളിലുമുള്ളവരും. കഅ്ബ്(റ) പറഞ്ഞു: മുൻവേദഗ്രന്ഥങ്ങളിൽ മുഹമ്മദ് നബി ﷺ യെ കുറിച്ചുള്ള പരാമർശമുണ്ട്. മുഹമ്മദ് എന്നാണ് പേര്, ഹിജ്റ പോകുന്ന സ്ഥലം യസ്രിബ് (മദീനയുടെ ആദ്യ പേര്). മക്കയിൽ നിന്ന് ആരംഭിച്ച് പേർഷ്യയിലേക്ക് വ്യാപിക്കുന്ന ദർശനം തുടങ്ങിയ വിവരങ്ങളെല്ലാം ആ ഗ്രന്ഥങ്ങൾ പറഞ്ഞിട്ടുണ്ട്. അസാധാരണമായിരുന്നു തിരുപ്പിറവി. സാധാരണ സ്ത്രീകൾക്കുണ്ടാകുന്ന പ്രസവ നാമ്പരങ്ങളൊന്നും ഉമ്മാക്ക് അനുഭവിക്കേണ്ടി വന്നില്ല. സന്തോഷവാനായി പുഞ്ചിരി തൂകി കുഞ്ഞ് പിറന്നു. ആകാശത്തേക്ക് ഒളിഞ്ഞ് കയറിച്ചെന്ന് മലക്കുകളെ കേൾക്കുകയും മാരണക്കാർക്ക് സേവ നടത്തുകയും ചെയ്തിരുന്ന പിശാചുക്കൾക്ക് പിറവി ദിനം മുതൽ ആകാശ പ്രവേശനം നിരോധിക്കപ്പെട്ടു. അമാനുഷികമായിരുന്നു പുണ്യനബിയുടെ പ്രകൃതം. അവി ടുത്തെ നിഴലില്ലായിരുന്നു. പൂർണ പ്രകാശമായിരുന്നു അവിടുന്ന്. മല-മൂത്ര വിസർജ്ജ നത്തിന്റെ അവശിഷ്ടം പോലും കാണാനാകില്ല. ജനങ്ങളുടെ കൂട്ടത്തിൽ അലയുയർന്നു നിൽക്കുന്നവർ തിരുനബിയായിരിക്കും. ഈച്ച തിരുശരീരത്തെ സ്പർശിക്കില്ല. ഉറങ്ങിയാലും വുളു മുറിയില്ല (കാരണം ഉള്ളം ഉറങ്ങുന്നില്ല). തിരുശിരസ്സിന് കുളിർമ നൽകി മേഘം തണലിട്ടിരുന്നു. തിരുനേത്രം കൊണ്ട് മുൻഭാഗത്തേക്കെന്ന പോലെ പിൻഭാഗത്തേക്കും കണ്ടിരുന്നു. വഹ്‌യുയുമായി ആകാശത്ത് നിന്നിറങ്ങി വരുന്ന ജിബ്‌രീലി ﵇ ന്റെ മണം ദൂരെ നിന്നേ അനുഭവിക്കാൻ കഴിഞ്ഞിരുന്നു. ഇത്തരം അത്ഭുങ്ങൾ തിരുപ്രകൃതത്തിന്റെ പ്രത്യേകതയായിരുന്നു.

ജഅല മുഹമ്മദ് മൗലിദ്, തിരുനബി സവിശേഷതകളുടെ ദർപ്പണം നബി ﷺ യുടെ വിശേഷണങ്ങൾ ഭംഗിയിൽ കോർത്തിണക്കിയ മൗലിദ് കൃതിയാണ് ജഅല മുഹമ്മദ്. നബിചരിത്രത്തിന്റെ സുന്ദരമായൊരു ആവിഷ്കാരമാണ് ഈ മൗലിദെന്നു പറയാം. ബ്രഹ്മാണ്ഡത്തിന്റെ ഉൺമക്ക് കാരണം നബി ﷺ യാണെന്നതിൽ തുടങ്ങി അവിടുത്തെ ഏറ്റവും വലിയ അമാനുഷികമായ ഖുർആനിന്റെ വിശേഷണങ്ങളിൽ അവസാനിക്കുന്നു. രചയിതാവിനെ കുറിച്ച് വ്യക്തമായ വിവരമില്ലെങ്കിലും ജഅല മുഹമ്മദിന്റെ ആശയ സംഗ്രഹം പഠനാർഹവും ആസ്വാദ്യകരവുമാണ്. മുഴുപ്രപഞ്ചത്തിന്റെയും മൂലകാരണം തിരുനബി ﷺ യാണെന്ന് വിശദീകരിച്ചാണ് ഗ്രന്ഥകാരൻ മൗലിദ് ആരംഭിക്കുന്നത്. മണ്ണും വിണ്ണം അതുൾക്കൊള്ളുന്ന സകലവും തിരു ഒളിവിന്റെ പ്രതിഫലനമാണ്. എല്ലാറ്റിനും അവിടുന്ന് മികവും ഐശ്വര്യവുമാണ്. “ശഫാഅത്തുൽ ഉള്മയും ഹൗളുൽ കൗസറും നൽകിയാണ് മറ്റു പ്രവാചകന്മാരെക്കാൾ മുത്ത് നബി ﷺ ആദരിക്കപ്പെട്ടത്. അല്ലാഹുവിന്റെ നാമത്തോടൊപ്പം ചേർത്തു പറഞ്ഞാണ് തിരുനബി ﷺ യുടെ നാമം അല്ലാഹു പരിചയപ്പെടുത്തിയത്. വാങ്കിലും ഇഖാമത്തിലും ഖുത്ബയിലും ശഹാദത്ത് കലിമയിലും ഇത് പ്രകടമാണ്. വിശ്വാസത്തിന്റെ സ്വീകാര്യതയും പരിപൂർത്തിയും മുഖ്യ ആരാധനകളുടെ സാധുതയുമെല്ലാം നബി നാമവുമായി ബന്ധപ്പെട്ട് കിടക്കുന്നത് തന്ന സലക്ഷ്യം ബോധ്യപ്പെടുന്ന അടയാളങ്ങളാണ്. അല്ലാഹുവിന്റെ ഇഷ്ടദാസരായ മലക്കുകളെയാണ് റസൂൽ ﷺ യുടെ സംരക്ഷണത്തിന് അധികാരപ്പെടുത്തിയിട്ടുള്ളത്. ഹിറാഗുഹ, ബദ്ർ, ഉഹ്ദ് അടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളിലൊന്നും ശത്രുപക്ഷത്തിന്റെ വഞ്ചനകൾ വിജയിക്കാതെ പോയതുമെല്ലാം മേൽ സംരക്ഷണത്തിന്റെ ഫലമായിരുന്നു. തിരുനബിയുടെ എല്ലാ നിലക്കുള്ള സംരക്ഷണവും അല്ലാഹു ഏറ്റെടുത്തിട്ടുണ്ട്. അല്ലാഹു താങ്കളെ ജനങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് ഖുർആൻ പറഞ്ഞു. “താങ്കളുടെ രക്ഷിതാവിന്റെ തീരുമാനം വരുന്നത് വരെ ക്ഷമിക്കുക. താങ്കൾ നമ്മുടെ നിരീക്ഷണത്തിലാകുന്നു” എന്നും ഖുർആൻ. അത്യത്ഭുതമാണ് തിരുജീവിതം. ഭൗതികമായ മാനദണ്ഡങ്ങൾ വെച്ച് കൊണ്ട് തിരുജീവിതത്തെ അളക്കാനാവില്ല. മരം അവിടത്തോട് സംസാരിച്ചു. കല്ല് സലാം പറഞ്ഞ് സ്നേഹം പങ്കിട്ടു. അചേതന വസ്തുക്കളുടെ സ്നേഹ വികാരങ്ങൾ ചരിത്രത്തിൽ എമ്പാടും കാണാം. തിരുനബി ﷺ യോടുള്ള സ്നേഹം മുസ്‌ലിമിന്റെ അടങ്ങാത്ത വികാരമാണ്. ജീവിത വെളിച്ചം തന്ന ജ്യോതിസ്സാണ് മുസ്‌ലിമിന് തിരുനബി. പ്രവാചക സ്നേഹമില്ലാതെ മുസ്‌ലിമിന് മുന്നോട്ട് നീങ്ങാനാവില്ല. സത്യവും സൃഷ്ടിപ്പും ധർമവുമെല്ലാം പ്രസരിച്ചത് തിരുനബിയിൽ നിന്നാണ്. സത്യബോധനത്തിന്റെ അവസാന കണ്ണിയാണ് നബിയോർ, സംസ്കൃതികളുടെ പൂർത്തീകരണം നടത്തിയത് അവിടുന്നാണ്. ഒരു സംസ്കാരവും ഉമ്മത്തിനെ പഠിപ്പിക്കാൻ ബാക്കിയില്ല. സൃഷ്ടിപ്പിന്റെ തുടക്കവും തിരുനബിയിൽ നിന്നു തന്നെ. മുഹമ്മദീയ നൂറിൽ നിന്നാണ് എല്ലാം പിറന്നത്. സാഗരം നാണിച്ചു പോകുമായിരുന്നു തിരുനബിയുടെ ധർമത്തിന് മുന്നിൽ. സമുദ്രം ഇത് വരെ വാരി കൊടുത്തത് തിരുനബിയുടെ ധർമത്തിലെത്തില്ല. അന്ത്യനാളിന്റെ വാഹകരും മഹശറ മൈതാനിയിലെ അഭയവും പ്രവാചകർ ﷺ തന്നെ. സത്യദർശനവും ശ്രേഷ്ഠപദവിയും കൊണ്ട് പ്രത്യേകത നൽകപ്പെട്ട തിരുനബിയാണ് അന്ത്യനാളിൽ സഹായ ഹസ്തവും സാന്ത്വന വാർത്തയുമായി എത്തുന്നത്. ഒരു കുറവും നബി ﷺ യിലില്ല. കുടുംബ പൈതൃകവും ആദർശവും കുലവും മാതാവും പിതാവും ഗോത്രവും വംശവും പിറന്ന മണ്ണും ഇടവും എല്ലാമെല്ലാം അത്യുത്തമായത് സ്വയം തിരഞ്ഞെടുത്ത പോലെ.

ആദം നബി ﵇ സൃഷ്ടിക്കപ്പെട്ട സന്ദർഭത്തിൽ ലാഇ ലാഹ ഇല്ലല്ലാഹു മുഹമ്മദുർറ സൂലുല്ലാഹ് എന്നു സ്വർഗ കവാടത്തിൽ എഴുതിവെക്കപ്പെട്ടത് കാണുകയുണ്ടായി എന്നു വിവരിക്കുന്നു. പിന്നീട് ആദം ﵇ സ്വർഗത്തിൽ നിന്നു ഭൂമിയിലേക്കു വന്ന ശേഷം നബി ﷺ യെ തവസ്സുലാക്കി പ്രാർത്ഥന നടത്തി അകപ്പെട്ട മനഃപ്രയാസത്തിൽ നിന്നു മോചിതനായതും വിവരിക്കുന്നു. നബി ﷺ യുടെ പ്രകാശം സൃഷ്ടിക്കപ്പെട്ടത്, മഹാന്മാരായ പ്രവാചകന്മാരിലൂടെ അതു കടന്നുവന്നത്, ആദരണീയരും പരിപൂർണരും ശ്രേഷ്ഠരുമായി അന്ത്യദൂതർ പ്രസവിക്കപ്പെട്ടത്, പൂർവ ഗ്രന്ഥപണ്ഡിതരും പുരോഹിതന്മാരും നബി നിയോഗത്തെ പറ്റി സുവാർത്ത നൽകിയത്, ഗർഭകാലത്ത് പ്രവാചകരടക്കമുള്ളവർ വന്നു സന്തോഷ വിവരങ്ങൾ കൈമാറിയത്, പ്രസവസമയത്തെ അത്ഭുതങ്ങൾ, ലോകരിലുണ്ടായ സന്തോഷ സാഹചര്യം എന്നിവ വിശദീകരിച്ച് അവയുടെ പദ്യാവിഷ്കാരം അഞ്ചു വരെയുള്ള ഖണ്ഡങ്ങളിൽ അതിമനോഹരമായി നിർവ്വഹിച്ചിരിക്കുന്നു. ആറാം ഖണ്ഡത്തിൽ പ്രസവമടുത്ത സന്ദർഭത്തിലും പ്രസവ സമയത്തും ശേഷവുമുണ്ടായ സന്തോഷ സാഹചര്യങ്ങളുമാണ് വതരിപ്പിക്കുന്നത്. തിരുനബിയുടെ ജനന സമയത്ത് സന്നിഹിതരായ മാലാഖമാരും മഹിളാരത്നങ്ങളും അനുഭവിച്ച സന്തോഷം വിവരിച്ച ശേഷം റസൂൽ ﷺ യുടെ സാന്നിധ്യമേകുന്ന സൗഭാഗ്യം പരാമർശിക്കുന്ന പദ്യത്തിൽ നബിയിൽ നിന്നും സഹായവും സന്തോഷവും അനുഗ്രഹ കടാക്ഷവും പ്രതീക്ഷിക്കുന്നു. പ്രസിദ്ധമായ ഇന്ന ബൈതൻ അൻത… എന്ന ഭാഗമാണിത്. ഏഴാം ഖണ്ഡത്തിൽ നബി ﷺ യുടെ ജനനത്തിൽ മലക്കുകളും പ്രപഞ്ചവും സന്തോഷം പ്രകടിപ്പിച്ചത്, പ്രസവത്തോടനുബന്ധിച്ചുണ്ടായ മറ്റു അനുരണനങ്ങളും നബി ﷺ യുടെ ശാരീരിക പ്രത്യേകതകളും വിവരിച്ച് സന്തോഷം ആനന്ദമാക്കി സംതൃപ്തി നേടുന്ന വരികളിലേക്ക് കടക്കുന്നു. എട്ടാം ഖണ്ഡത്തിൽ ആമിന ﵂ തന്റെ പൊന്നോമനയെ കണ്ട രംഗവും അപ്പോൾ മഹതിക്കുണ്ടായ ആഹ്ലാദാനന്ദാതിരേകങ്ങളും വിശദീകരിക്കുന്നു. തത്സമയം തനിക്കു ലഭിച്ച നിർദേശങ്ങളെയും ചേർത്തിരിക്കുന്നു. ശേഷം അബ്ദുൽ മുത്വലിബിനെ സന്തോഷമറിയിച്ചതും അദ്ദേഹം ആഹ്ലാദിച്ചതും പരാമർശിക്കുന്നു. അദ്ദേഹം ആലപിച്ച പദ്യമാണ് അടുത്ത പ ദ്യഖണ്ഡം. ഒമ്പതാം ഖണ്ഡം മുത്ത് റസൂലിന്റെ മഹത്ത്വങ്ങളാണ്. ഒറ്റ പദങ്ങളിലൂടെ ഒരു മഹദ് താരകത്തെ അതിമനോഹരമായി വർണിച്ചിരിക്കുന്നു. ശേഷം പ്രഥമ വസന്തത്തിന്റെ വരവു നൽകുന്ന ആത്മീയാനന്ദത്തെയും തിരുനബിയെ കൊണ്ട് ഇഹപര വിജയ സൗഭാഗ്യങ്ങൾ ആഗ്രഹിച്ചർത്തിക്കുകയും ചെയ്യുന്നു. രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നീ കാണ്ഡങ്ങളിൽ ഇബ്നു ഉമർ, അലി, ഇബ്നു അബ്ബാസ്, അത്വാഉബ്നു യാസിർ(റ) എന്നിവർ വഴി ഉദ്ധരിക്കപ്പെട്ടി വിശേഷ വിവരങ്ങളാണുള്ളത്. നബി ﷺ യുടെ മഹത്ത്വം, പ്രകാശം, ആസ്ഥിത്വം, കുടുംബ മാഹാത്മ്യം, പരിശുദ്ധി, തിരുദൂതരുടെ സ്വഭാവ വൈശിഷ്ട്യം, ജീവിത ശീലം തുടങ്ങിയവ പ്രതിപാദിക്കുന്നു. സൈനുദ്ദീൻ മഖ്ദൂം(റ)ന്റെ മൗലിദ് കൃതിയായ മൻഖൂസ് മൗലിദ് സുബ്ഹാന മൗലിദിന്റെ രത്നച്ചുരുക്കമാണെന്ന് പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്. എളുപ്പത്തിൽ ചൊല്ലിത്തീർക്കാനാണിങ്ങനെ ചെയ്തത്. മഹാമാരിയിലകപ്പെട്ട സ്വന്തം നാട്ടുകാർക്ക് ഉത്തമ പരിഹാരമായി രചിച്ചതാണത്. മൻഖൂസ് മൗലിദിലെ ചില ഭാഗങ്ങൾ സുബ്ഹാന മൗലിദിനോട് ഒത്തുവരുന്നത് ശ്രദ്ധേയം. ഇന്ന ബൈതൻ, അഹ്‌യാ റബീഅൽ ഖൽബി എന്നിവ ഉദാഹരണം. രചയിതാവിന്റെ പേരുവിവരം കൃത്യമായി ചേർക്കാത്തത് ന്യൂനതയായി പറയാനാകില്ല. സമൂഹം കൈമാറി വരുന്ന ഒരു കാര്യത്തെ നിഷേധിക്കുന്നതിനാണ് തെളിവുകൾ സ്ഥാപിക്കേണ്ടി വരിക. നമ്മുടെ നാട്ടിൽ കൂടുതലായി സുബ്ഹാന മൗലിദ് ചൊല്ലാറില്ലെങ്കിലും തമിഴ്നാട്ടിലും ശ്രീലങ്കയിലുമൊക്കെ ഇതു വ്യാപകമായി ഓതപ്പെടുന്നുണ്ട്. കൊളംബോയിൽ നിന്നു പ്രസിദ്ധീകരിച്ച സുബ്ഹാന മൗലിദിന്റെ തുടക്കത്തിൽ സലാം ബൈത്തും ഇടയിൽ അശ്റഖയും കാണാം. വലിയ സദസ്സുകളിൽ അവിടെ സുബ്ഹാന മൗലിദ് പാരായണം ചെയ്യുന്നതു പ്രവാചക സ്നേഹത്തിൽ ആ നാട്ടുകാർ കാണിക്കുന്ന അനുപമ മാതൃകയായി പരിഗണിക്കാം.