മൗലിദ് പഠനം
Відкрити в Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Показати більше1 380
Підписники
Немає даних24 години
+37 днів
+1530 днів
Архів дописів
1 380
🔅.....✍🏻
*അസ്സുഫ്ഫ*
*മലികുൽ മുളഫർ ഫൗണ്ടേഷൻ*
_*വാദീഖ്വാജ, പൊന്നാനി*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
*ഇർബിലിന്റെ ചരിത്ര വായന 9*
*അറിവോരുടെ സഹയാത്രികൻ*
*********
*മലികുൽ മുളഫർ പാഠശാലയിൽ നിശ്ചിത പാഠ്യവിഷയങ്ങൾക്ക് പുറമേ മത, സാഹിത്യ വിഷയങ്ങളിൽ സെമിനാറുകളും ചർച്ചാ വേദികളും സജീവമായിരുന്നു മതപരമായ ഉന്നതി ലക്ഷ്യം വച്ചു കൊണ്ടുള്ള ഇത്തരം വേദികൾക്ക് രാജാവിന്റെ സജീവ പരിഗണനയും സാന്നിധ്യവും സഹായകമായി. ഏതു സാഹചര്യത്തിലും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിനോട് അനുകൂലമായിരുന്നു രാജാവിന്റെ നിലപാടുകളെന്ന് ചരിത്രകാരനും മലികുൽ മുളഫർ പാഠശാലയുടെ സന്തതിയുമായ ഇബ്നു ഖല്ലിഖാൻ രേഖപ്പെടുത്തുന്നു. കൊട്ടാര കവികൾക്ക് വലിയ സ്ഥാനമാനങ്ങൾ നൽകപ്പെട്ടിരുന്ന അക്കാലത്ത് തൻ്റെ രാജ സദസ്സിൽ അവർക്ക് കാര്യമായ പരിഗണന നൽകിയിരുന്നില്ല. അതേസമയം തന്നെ തേടിയെത്തുന്ന ആരെയും അദ്ദേഹം വെറുംകയ്യോടെ തിരിച്ചയക്കുമായിരുന്നില്ല.*
*മതവിജ്ഞാനീയങ്ങളിൽ അദ്ദേഹത്തിന് ഏറ്റവും താൽപര്യം ഹദീസിനോടായിരുന്നു. തിരുനബി (സ്വ) യോടുള്ള അതിയായ ഇഷ്ടമായിരുന്നു അതിനു കാരണം. അക്കാരണത്താൽ തന്നെ ഹദീസിന്റെ സദസ്സുകൾക്ക് മറ്റുള്ളവയെക്കാൾ അദ്ദേഹം പ്രാധാന്യം കൽപ്പിക്കുകയും അവയിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. ഇമാം അഹ്മദ് ബിൻ ഹമ്പൽ(റ) മുസ്നദ് മുഴുവനും ഹദീസ് പണ്ഡിതനായ ഹമ്പലുബ്നു അബ്ദില്ലാഹിബ്നി സആദ(റ) വിൽ നിന്നും കേൾക്കുകയുണ്ടായി.*
*ഹദീസിനോടുള്ള അതിയായ താത്പര്യം കാരണം മൗസിൽ പട്ടണത്തിൽ ഹദീസ് പഠനത്തിനു വേണ്ടി മാത്രം അദ്ദേഹം ഒരുപാഠശാല പണിതു. മൗസിൽ പട്ടണത്തിന്റെ വിശാലതയും ജനബാഹുല്യവും സന്ദർശകരുടെ ആധിക്യവും കാരണം അതായിരിക്കും ഹദീസ് പഠനത്തിന് കൂടുതൽ ഫലപ്രദമെന്ന തിരിച്ചറിവായിരിക്കാം തൻ്റെ പ്രധാന കേന്ദ്രമായ ഇർബിലിനു പകരം ഹദീസ് പാഠശാലക്ക് മൗസിലിനെ തെരഞ്ഞെടുത്തതെന്ന് ജീവചരിത്രകാരന്മാർ നിരീക്ഷിക്കുന്നു. തിരുനബി(സ്വ) യോടുള്ള സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ മൗലിദ് സദസ്സിനെ കുറിച്ചുള്ള വിശദമായ വിവരണം ഈ ലേഖനത്തിന്റെ തുടർച്ചയിൽ വരുന്നുണ്ട്, ഇ.അ.*
*രാജാവ് എന്ന ഔദ്യോഗിക പദവി അലങ്കരിക്കുമ്പോൾ തന്നെ വ്യക്തി ജീവിതത്തിൽ തികഞ്ഞ സൂഫിയായിരുന്നു അദ്ദേഹമെന്ന് ചരിത്രകാരന്മാർ ഒന്നടങ്കം രേഖപ്പെടുത്തുന്നു. സൂഫി സംഗമ കാലങ്ങളിലെന്നോ അല്ലാത്തപ്പോഴെന്നോ വ്യത്യാസമില്ലാതെ ഖാൻഖാഹുഖളിലും താൻ നിർമ്മിച്ച പാഠശാലയിലും സൂഫികളുമായി കൂടാൻ സാധിക്കുന്ന സകല ഇടങ്ങളിലും അദ്ദേഹം സമയം ചെലവഴിക്കുമായിരുന്നു. സൂഫികളുടെ നേതൃത്വത്തിൽ നടക്കുന്ന ദിക്റ് മജ്ലിസുകളിലും ഇഷ്‌ഖ് കാവ്യങ്ങൾ ചൊല്ലി ആത്മീയ സായൂജ്യമണിയുന്ന സമാഅ് മജ്ലിസുകളിലും സ്ഥിരസാന്നിധ്യമായിരുന്നു അദ്ദേഹം.*
*ഫിഖ്ഹ്, ഹദീസ്, തസ്വവ്വുഫ് തുടങ്ങിയ മതവിജ്ഞാനീയങ്ങൾക്ക് പുറമെ ചരിത്ര വിജ്ഞാനത്തോടും അദ്ദേഹത്തിന് നല്ല താല്പര്യമായിരുന്നു. ചരിത്ര ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയും ചരിത്രത്തിന്റെ ഉദ്ധാരകരിൽ നിന്നും നേരിട്ട് കേൾക്കുകയും ചെയ്യാൻ അദ്ദേഹം സമയം കണ്ടെത്തി. അദ്ദേഹത്തിൻ്റെ ചരിത്രത്തോടുള്ള താൽപര്യത്തെ ഇബ്നുഖല്ലിഖാൻ പ്രത്യേകം എടുത്തു പറയുന്നുണ്ട്.*
*മതവിജ്ഞാനീയങ്ങളുടെ സെമിനാറുകൾക്കും ചർച്ചാ വേദികൾക്കും പുറമെ സാഹിത്യകാരന്മാരുടെയും സാഹിത്യ വാസനയുള്ള ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വീടുകൾ കേന്ദ്രീകരിച്ച് സാഹിത്യ സദസ്സുകൾ നടന്നിരുന്നു. അവയിലും അദ്ദേഹം സ്ഥിരമായി പങ്കെടുത്തിരുന്നു. ഇബ്നുൽ മുസ്ത്വഫാ(റ), മജ്ദുദ്ദീൻ അസ്അദുശ്ശൈബാനി(റ), കവി ഹാജിരി തുടങ്ങിയവർ അക്കാലത്തെ അറിയപ്പെട്ട കവികളും സാഹിത്യകാരന്മാരുമായിരുന്നു.*
1 380
🔅.....✍🏻
*അസ്സുഫ്ഫ*
*മലികുൽ മുളഫർ ഫൗണ്ടേഷൻ*
_*വാദീഖ്വാജ, പൊന്നാനി*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
*ഇർബിലിന്റെ ചരിത്ര വായന 8*
*അറിവുണരും കാലം*
*****
*വിജ്ഞാനിക ലോകത്തെ പ്രഗൽഭരായ നിരവധി പണ്ഡിതന്മാരെ മലികുൽ മുളഫർ പാഠശാല ഇസ്ലാമിന് സംഭാവന ചെയ്തിട്ടുണ്ട്.ഖുർആൻ വ്യാഖ്യാനം, കർമ്മശാസ്ത്രം, ഭാഷ, നഹ് വ്, സാഹിത്യം, ചരിത്രം, തുടങ്ങി നിരവധി വിജ്ഞാന ശാഖകളിൽ അവർ പ്രാഗത്ഭ്യം തെളിയിച്ചു.*
*1- അബുൽ ഖാസിം നസ്റുബ്നു അഖീൽ ബ്നു നസ്റിൽ ഇർബിലി(റ)*
*ഹിജ്റാബ്ദം 619 ൽ വഫാത്തായ അദ്ദേഹം കർമശാസ്ത്ര പണ്ഡിതനായിരുന്നു. 534 ഇർബിലിൽ ജനിച്ച അദ്ദേഹം തൻറെ പിതൃവ്യൻ അബുൽ അബ്ബാസിൽഖളിറിൽ നിന്നും കർമശാസ്ത്രത്തിൽ പഠനം നടത്തുകയും 600ൽ ഉപരി പഠനത്തിനായി ബാഗ്ദാദിലേക്ക് യാത്രയാവുകയും ചെയ്തു. 606 വരെ ബാഗ്ദാദിൽ തുടർന്ന് അദ്ദേഹം അതിനുശേഷം മൗസിലിലേക്ക് മടങ്ങുകയും മരണംവരെ അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.*
*2- അബുൽ അബ്ബാസിൽഖളിർ ബ്നി നസ്റിൽ ഇർബിലി (റ)*
*ഖുർആൻ വ്യാഖ്യാനത്തിൽ അറിയപ്പെട്ട അദ്ദേഹത്തിന് കർമ്മ ശാസ്ത്രത്തിലും തഫ്സീറിലും രചനകൾ ഉണ്ടെന്ന് നടേ സൂചിപ്പിക്കുകയുണ്ടായി.*
*3- കമാലുദ്ദീൻ സലാറുബ്നുഹസനിൽ ഇർബിലി(റ)*
*ഹിജ്റാബ്ദം 670 ൽ വഫാത്തായ അദ്ദേഹം ഫത് വാ രംഗത്ത് അറിയപ്പെട്ട പണ്ഡിതനായിരുന്നു. ശദറാത്തുദ്ദഹബിന്റെ രചയിതാവായ ഇബിനു ഈമാദിൽ ഹമ്പലി (റ) ശാമിന്റെ മുഫ്തിയെന്നാണ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. അക്കാലത്ത് ശാമിലെ ഫത് വകൾ കമാലുദ്ദീൻ (റ) വിനെ അവലംബിച്ചു കൊണ്ടാണ് നിലനിന്നിരുന്നതെന്നും സമകാലികരിൽ തുല്യതയില്ലാത്ത പണ്ഡിതനായിരുന്നു അദ്ദേഹം എന്നും ശരീഫ് ഇസ്സുദ്ദീൻ(റ) രേഖപ്പെടുത്തുന്നു*
*4- അബുൽ ഹസൻ അലിയ്യുബ്നു അബ്ദിൽ അസീസിൽ ഇർബിലി (റ)*
*പ്രസിദ്ധനായ ഖാരിആയിരുന്നു അദ്ദേഹം. ശാഥിബിയ്യയുടെ വ്യാഖ്യാതാവ് ഇമാം ശുഅ്ലത്തു ബ്നു മുഹമ്മദ് (റ) തൻ്റെ ശിഷ്യനാണ്.*
*5- അഹ്മദ്ബ്നു മുഹമ്മദിബ്നി ഇബ്രാഹീമിബ്നി ഖല്ലിഖാൻ (റ)*
*ഹിജ്റാബ്ദം 681 ൽ വഫാത്തായ അദ്ദേഹം അവിടത്തെ ഖാളിയായിരുന്നു. ഇർബിൽ പാഠശാലയിൽ വച്ച് തന്റെ പിതാവിൽ നിന്നായിരുന്നു കർമശാസ്ത്രത്തിൽ അവഗാഹം നേടിയത്. പിതാവിന്റെ മരണശേഷം മൗസിഡിലേക്ക് തിരിക്കുകയും അവിടെവെച്ച് ഇമാം കമാലുദ്ദീനിബ്നു യൂനുസ് (റ) വിൽ നിന്നും പഠിച്ചു. ശേഷം ഹലബിലേക്ക് നീങ്ങി അദ്ദേഹം അവിടെവെച്ച് ശൈഖ് ബഹാഉദ്ധീൻ അബുൽ മഹാസിൻ യൂസഫ് ബ്നു ശദ്ദാദ് (റ) വിൽ നിന്ന് കർമശാസ്ത്രവത്തിലും നഹ് വീ പണ്ഡിതനായ ശൈഖ് അബുൽ ബഖാഅ്(റ) വിൽ നിന്ന് നഹ് വിലും വിശദ പഠനം നടത്തി.*
*ശേഷം ഡമസ്കസിലേക്ക് പോയി ഇമാം ഇബ്നുസ്സ്വലാഹ് (റ) തങ്ങളിൽ നിന്നും വിദ്യ നുകർന്നു. ശേഷം കൈറോയിലേക്ക് നീങ്ങി അവിടെയും അതിനു ശേഷം ശാമിലും ഖാളിയായി സ്ഥാനമേറ്റു. കവിയും സാഹിത്യകാരനുമായ അദ്ദേഹം വഫയാത്തുൽ അഅ് യാൻ എന്ന വിശ്രുത ഗ്രന്ഥത്തിന്റെ രചയിതാവാണ്.*
*6- അബൂ അബ്ദില്ലാഹിൽ ഹുസൈനിബ്നു ഇബ്രാഹീം അൽ ഇർബിലി (റ)*
*പ്രമുഖ ഭാഷാ പണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ വഫാത്ത് ഹിജ്റ 656 ലാണ്. ഭാഷാ പണ്ഡിതൻ എന്നതോടൊപ്പം ഒരു ഹദീസ് പണ്ഡിതൻ കൂടിയായിരുന്നു അദ്ദേഹം. ഡമസ്കസ് ഭരണാധികാരി മലികുൽ മുഅള്ളം ഈസൽ അയ്യൂബി ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) വിന്റെ മുസ്നദ് കർമ്മ ശാസ്ത്രത്തിന്റെ അധ്യായങ്ങൾക്കനുസരിച്ച് ക്രമീകരിക്കാൻ നിർദ്ദേശിച്ചപ്പോൾ അദ്ദേഹം സഹായകരാക്കിയ മുഹദ്ദിസീങ്ങളിൽ ഒരാളായിരുന്നു ഹുസൈനുബ്നു ഇബ്രാഹീം(റ).*
*7- ഷംസുദ്ദീനിബ്നുൽ ഖബ്ബാസ്(റ)*
*ഇൽമുന്നഹ് വിൽ അഗാധ ജ്ഞാനിയായിരുന്ന അദ്ദേഹം ഇർബിലിൽ ജനിക്കുകയും അവിടെത്തന്നെ പഠിക്കുകയും ശേഷം മൗസിലിലേക്ക് നീങ്ങി അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. അദ്ദേഹത്തിന് അറബി സാഹിത്യത്തിൽ പല ഗ്രന്ഥങ്ങളുമുണ്ട്.*
*8- അല്ലാമ മജ്ദുദ്ദീൻ അബൂ അബദില്ലാ മുഹമ്മദുബ്നു അഹ്മദൽ ഇർബിലി (റ)*
*ഹനഫി മദ്ഹബുകാരനായ അദ്ദേഹം അറബി സാഹിത്യത്തിൽ അറിയപ്പെട്ടു. ഹിജ്റ 602ൽ ഇർബിലിൽ ജനിക്കുകയും അവിടെ വളർന്ന് ഇർബിലിലെ മശാഇഖിൽ പഠനം പൂർത്തിയാക്കിയ ശേഷം ബഗ്ദാദ്, ഡമസ്കസ് എന്നിവിടങ്ങളിൽ പോയി വിശദ പഠനം നടത്തി. ശേഷം നമസ്കസിലെ മദ്രസത്തുൽ ഖയാരിയ്യയിൽ മുദർരിസായി സേവനം ചെയ്തു. സാഹിത്യ സമ്പുഷ്ടമായ അദ്ദേഹത്തിൻ്റെ ദീവാൻ പ്രസിദ്ധമാണ്.*
🌹
1 380
🔅.....✍🏻
*അസ്സുഫ്ഫ*
*മലികുൽ മുളഫർ ഫൗണ്ടേഷൻ*
_*വാദീഖ്വാജ, പൊന്നാനി*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
*ഇർബിലിന്റെ ചരിത്ര വായന 7*
*വൈജ്ഞാനിക വിപ്ലവം*
******
*ഇർബിലിന്റെ സാംസ്കാരിക പൈതൃകത്തെ കുറിച്ച് വ്യക്തമായി എഴുതപ്പെടുന്നത് മലികുൽ മുളഫറിന്റെ കാലഘട്ടത്തോടെയാണ്. അതേസമയം പല വൈജ്ഞാനിക കേന്ദ്രങ്ങളും നേരത്തെ തന്നെ ഇവിടെ നിലനിന്നിരുന്നതായി ഇർബിലിന്റെ വിവരണക്കുറിപ്പുകൾ വ്യക്തമാക്കുന്നു. പോയ കാലങ്ങളിലെ പണ്ഡിതന്മാർ പ്രാഥമിക പാഠങ്ങൾ സ്വദേശത്ത് നിന്നും അഭ്യസിച്ച് വിശദമായ പഠനത്തിന് മറുനാടുകളിലെ വിജ്ഞാനകേന്ദ്രങ്ങളെ ആശ്രയിക്കുകയായിരുന്നു പതിവ്. അങ്ങനെ പഠിച്ചുയർന്ന പണ്ഡിതരിൽ നിരവധി കർമശാസ്ത്ര വിശാരദന്മാരും കവികളും സാഹിത്യകാരന്മാരും മുഫ്തിമാരും ഖാളിമാരുമുണ്ടായിരുന്നു.*
*മലികുൽ മുളഫർ പ്രജകളുടെ ക്ഷേമം*
*മുൻകണ്ട് മെച്ചപ്പെട്ട ജീവിത സൗകര്യം ഏർപ്പെടുത്തിയതോടൊപ്പം വൈജ്ഞാനിക സേവനരംഗത്ത് തന്റെ മുൻഗാമികൾ തുടങ്ങിവച്ച മാതൃക പൂർവാധികം ശക്തിപ്പെടുത്തി വിജ്ഞാന രംഗത്ത് ഈടുറ്റ സംഭാവനകളർപ്പിച്ചു.*
*ഹനഫീ, ശാഫിഈ മദ്ഹബുകൾ അഭ്യസിപ്പിക്കുന്ന ഒരു ദീനീ കലാലയം അദ്ദേഹം സ്ഥാപിച്ചു. മലികുൽ മുളഫർ മദ്രസ എന്ന ഈ സ്ഥാപനത്തിൽ മദ്ഹബുകൾക്ക് പുറമെ തഫ്സീർ, ഹദീസ്, അറബി ഗ്രാമർ തുടങ്ങിയവയും പഠിപ്പിക്കപ്പെട്ടു.*
*പ്രഗൽഭരായ മുദർരിസുമാരുടെ സാന്നിധ്യവും രാജാവിൻറെ പ്രത്യേക പരിഗണനയും ഈ സ്ഥാപനത്തിന് മറ്റെല്ലാ സ്ഥാപനങ്ങളെക്കാളും നേടിക്കൊടുത്തു. ചരിത്രകാരനും വഫയാത്തുൽ അഅ് യിനിന്റെ രചയിതാവുമായ ഇബ്നുഖല്ലിഖാന്റെ പിതാവ് മുഹമ്മദ്ബ്നു അബീബക്കർ(റ), പിതൃവ്യൻ ഉമറുബ്നു ഇബ്രാഹിം (റ), അബുൽ ഫള്ൽ അഹമ്മദ് ബ്നു മൂസ(റ), തുടങ്ങിയവർ അവരിൽ ചിലരാണ്. ചെറുപ്രായമായിരുന്ന ഇബ്നു ഖല്ലിഖാൻ അന്ന് അബുൽ ഫള്ലിന്റെ ക്ലാസുകളിൽ പങ്കെടുത്തിരുന്നു. തന്റെ ഗുരുനാഥനായ അബുൽ ഫള്ലിന്റെ വ്യക്തിത്വത്തെക്കുറിച്ചും അധ്യാപന രീതിയെക്കുറിച്ചും മനോഹരമായും അതിശയകരമായും അദ്ദേഹം വിവരിക്കുന്നുണ്ട്. ഹിജ്റ അറുന്നൂറ്റിപ്പതിനേഴു വരെ അവിടെ അധ്യാപനം നടത്തിയ ശേഷം അബുൽ ഫള്ൽ ഹജ്ജിനു പുറപ്പെടുകയും മടക്കയാത്രയിൽ മൗസിലിലേക്ക് നീങ്ങുകയും ചെയ്തു.*
*വിവിധ വിജ്ഞാന ശാഖകളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അബുൽ അബ്ബാസ് ഖള്റുബ്നു നസ്റിൽ ഇർബിലി(റ)യും അവരിൽ പ്രമുഖനാണ്. ശാഫിഈ മദ്ഹബ് കാരനായ അദ്ദേഹത്തിന് തഫ്സീറിലും കർമ്മ ശാസ്ത്രത്തിലും അമൂല്യ രചനകളുണ്ട്. ഇബ്നു നുഖ്ത്വ എന്ന പേരിൽ പ്രസിദ്ധനായ ഹാഫിള് മുഹമ്മദ് ബ്നു അബ്ദിൽ ഗനീ(റ)യുടെ ഗുരുവര്യൻ അബ്ദുല്ലത്തീഫ് ബ്നു അബിന്നജീബിസ്സുഹ്റവർദി(റ), മജ്ദുദ്ദീൻ ഇബ്നു അലിയ്യിൽ ഇർബിലി(റ)യുടെ ഗുരുവര്യൻ മുഹമ്മദ് ബ്നു ഹിബത്തില്ലാ(റ) തുടങ്ങി നിരവധി മഹാരഥന്മാർ അവിടെ സേവനം ചെയ്തിട്ടുണ്ട്.*
1 380
*ഇർബിലിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് പുനരധിവാസത്തിന്റെ സകല സൗകര്യങ്ങളും അദ്ദേഹം സജ്ജീകരിച്ചു. അങ്ങനെ പതിനായിരക്കണക്കിന് സത്യവിശ്വാസികളെ ദുരന്തമുഖത്തു നിന്നും ജീവിതത്തിന്റെ പച്ചപ്പിലേക്ക് അദ്ദേഹം കൈപിടിച്ചാനയിച്ചു.*
🌹
1 380
🔅.....✍🏻
*അസ്സുഫ്ഫ*
*മലികുൽ മുളഫർ ഫൗണ്ടേഷൻ*
_*വാദീഖ്വാജ, പൊന്നാനി*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
*ഇർബിലിന്റെ ചരിത്ര വായന 6*
*🔹ശിശുഭവനങ്ങൾ🔹*
*ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെന്നപോലെ ഇർബിലിലും ജന്മം നൽകിയവർ ആരെന്നറിയാതെ തെരുവിലെറിയപ്പെടുന്ന ദുരന്ത ബാല്യങ്ങൾ സാധാരണ കാഴ്ചയായിരുന്നു. വഴിയരികിലും പുറംപോക്കുകളിലും ഉപേക്ഷിക്കപ്പെട്ട ആ ദുരന്ത ജന്മങ്ങൾ ദാരുണമായി അന്ത്യം വരിക്കുകയായിരുന്നു പതിവ്. ഇവിടെയും മലികുൽ മുളഫറിന്റെ മനുഷ്യത്വമുണർന്നു. കാരുണ്യം പ്രവഹിച്ചു. ഓരോ മനുഷ്യ ജന്മത്തിനും ഓരോ നിയോഗമുണ്ടെന്ന അദ്ദേഹത്തിൻ്റെ തിരിച്ചറിവ് തെരുവിലെറിയപ്പെട്ട ഈ മനുഷ്യ ജന്മങ്ങൾക്ക് നിർഭയത്വത്തിന്റെ തീരമൊരുക്കി. അവരുടെ ജീവിതം ദുരന്ത പര്യവസാനിയായ കല്പിത കഥകൾക്ക് തുല്യമായിക്കൂടാ എന്നദ്ദേഹം ശപഥം ചെയ്തു. അവരെ സംരക്ഷിക്കുന്നതിന് വേണ്ടി അദ്ദേഹം ശിശുമന്ദിരം പണിതു. മുലകുടി പ്രായം കഴിയാത്ത കുരുന്നുകൾക്ക് മുലയൂട്ടുന്ന സ്ത്രീകളെയടക്കം സജ്ജമാക്കി അവരെ പരിപാലിച്ചു. ശിശുമന്ദിരത്തിലെത്തുന്ന ഓരോ കുരുന്നുകളെയും ഓരോ വളർത്തുന്നമ്മമാരെ ഏൽപ്പിച്ചു. അവർ സ്വന്തം മക്കളെ പോലെ അവരെ മുലപ്പാലും ഭക്ഷണവും നൽകി പോറ്റി വളർത്തി. മരണത്തെരുവിലെറിയപ്പെട്ട ധാരാളം മനുഷ്യ മക്കൾക്ക് ഇത് ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകി.*
*🔹വിധവാ മന്ദിരങ്ങൾ🔹*
*ഭർത്തൃമരണങ്ങൾ കാരണം ജീവിതം കൈവിട്ടു പോയ വിധവകൾ സമൂഹത്തിൽ ഏറ്റവുമധികം കാരുണ്യമർഹിക്കുന്നവരാണ് അദ്ദേഹം തിരിച്ചറിഞ്ഞു. നിർദ്ധനരും നിരാലംബരുമായ വിധവകളെ അദ്ദേഹം പുനരധിവസിപ്പിച്ചു. അവർക്ക് ശാന്തമായി, സുരക്ഷിതമായി ജീവിക്കാനുള്ള പാർപ്പിടം പണിതു. ഭക്ഷണപാനീയങ്ങളും വസ്ത്രങ്ങളും എത്തിച്ചു കൊടുത്തു. അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. വൈധവ്യത്തിന്റെ അരക്ഷിതാവസ്ഥയിൽ നിന്ന് അങ്ങനെ ഒരുപാട് വിധവകൾ സുരക്ഷിതത്വത്തിന്റെ ശാദ്വല തീരത്തേക്ക് പറിച്ചു നടപ്പെട്ടു. മലികുൽ മുളഫറിന്റെ സമകാലികനും ചരിത്രകാരനുമായ സിബ്ഥ് ഇബ്നുൽ ജൗസി(റ) രേഖപ്പെടുത്തുന്നതു പ്രകാരം ഈ സംരക്ഷണ മന്ദിരങ്ങളുടെ ചെലവുകൾക്കായി ഓരോ വർഷവും രണ്ടുലക്ഷം സ്വർണനാണയങ്ങൾ അദ്ദേഹം ചെലവഴിക്കുമായിരുന്നു.*
*🔹അതിഥി മന്ദിരങ്ങൾ🔹*
*പ്രധാനമായും തൻ്റെ ഭരണ പ്രദേശത്തെ പ്രജകൾക്ക് വേണ്ടിയായിരുന്നു ഇത്തരം സംവിധാനങ്ങൾ അദ്ദേഹം ഒരുക്കിയിരുന്നതെങ്കിലും ഇർബിലിൽ എത്തിപ്പെടുന്ന മറുനാട്ടുകാരായ സഹോദരങ്ങളിലേക്കും അദ്ദേഹത്തിൻ്റെ ദാനധർമ്മങ്ങൾ പരന്നൊഴുകി. അവർക്കുവേണ്ടി അദ്ദേഹം അതിഥി മന്ദിരം പണിതു. കച്ചവടാവശ്യാർത്ഥവും മറ്റു ജീവിതാവശ്യങ്ങൾക്കും വേണ്ടി തന്റെ നാട്ടിൽ വന്നുചേരുന്ന മുഴുവൻ മനുഷ്യ സഹോദരങ്ങളെയും അദ്ദേഹത്തിൻ്റെ അതിഥി മന്ദിരം ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഇർബിലിലൂടെ സഞ്ചരിക്കുന്ന ഏത് യാത്രക്കാരനും അവിടെ താമസിക്കാം സകല സൗകര്യങ്ങളും അദ്ദേഹം അവിടെ സജ്ജമാക്കി. ഭക്ഷണപാനീയങ്ങൾക്ക് പുറമേ താമസസൗകര്യം കൂടി ഏർപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം അതിഥി മന്ദിരം പണിതത്. അവയുടെ ഭാഗമായി നിർമ്മിച്ച ഭോജനശാലയിൽ അവർക്ക് വേണ്ട ഭക്ഷണം യഥേഷ്ടം ഒരുക്കി. ഈ ആവശ്യത്തിന് വേണ്ടി മാത്രം ഒരു വർഷം ഒരു ലക്ഷം ദിനാർ അദ്ദേഹം ചെലവഴിച്ചിരുന്നു.*
*അതിഥി മന്ദിരത്തിലെത്തുന്ന ഏതൊരു വ്യക്തിക്കും എത്ര കാലം വേണമെങ്കിലും അവിടെ താമസിക്കാം. മന്ദിരത്തിലെത്തുന്ന ഓരോ യാത്രക്കാർക്കും തൻ്റെ യാത്രാ ചെലവിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ട പണം മുഴുവൻ മനുഷ്യ സ്നേഹിയായ മലികുൽ മുളഫർ ആ മന്ദിരത്തിൽ വച്ച് നൽകി.*
*🔹അടിമത്വ മോചനം🔹*
*കുരിശുദ്ധ കാലത്താണ് മലികുൽ മുളഫറിന്റെ ജീവിതം. കുരിശു പടയുടെ കൈകളിൽ ബന്ധിതരാകുന്ന സത്യവിശ്വാസികളെ മോചിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹം ചെലവഴിച്ച ധനത്തിന് കണക്കില്ല. പ്രാഥമിക ഘട്ടത്തിൽ അധികാരം കയ്യിലില്ലാത്ത കാലത്ത് കുരിശുപടയുടെ അതിക്രമങ്ങളിൽ അതിയായി മനസ്സ് വേദനിച്ച അദ്ദേഹം അധികാരം കൈവന്നപ്പോൾ ബന്ധിതരായ സത്യവിശ്വാസികളെ മോചിപ്പിക്കുന്നത് മുഖ്യധർമ്മമായി ഏറ്റെടുത്തു.*
*കുടുംബം നഷ്ടപ്പെട്ടവർ, സ്വത്ത് നഷ്ടപ്പെട്ടവർ, ജന്മനാട്ടിൽ നിന്നും തുടച്ചു നീക്കപ്പെട്ടവർ അങ്ങനെ പലരും അവരിൽ ഉണ്ടായിരുന്നു. അവർക്ക് അദ്ദേഹം മോചനത്തിന്റെ കവാടം തുറന്നു. ലക്ഷക്കണക്കിന് ദീനാറുകൾ ചെലവഴിച്ച് അദ്ദേഹം കുരിശു ഭരണകൂടത്തിന്റെ കൈകളിൽ നിന്നും ബന്ദികളെ വിലക്കു വാങ്ങി മോചിപ്പിച്ചു. അത്തരത്തിൽ സ്ത്രീ പുരുഷന്മാർ അടങ്ങുന്നില്ല അറുപതിനായിരം ബന്ദിതരെ അദ്ദേഹം മോചിപ്പിച്ചു.*
*അടിമത്വ മോചനം ലഭിച്ചശേഷം ഭാവി ജീവിതം എവിടെ ചെലവഴിക്കണമെന്ന് ഇഷ്ടാനുസരണം തീരുമാനമെടുക്കാൻ അദ്ദേഹം അവർക്ക് അവസരം നൽകി. ഒന്നുകിൽ സ്വദേശത്തുള്ള കുടുംബങ്ങളിലേക്ക് തിരിച്ചു പോകാം അല്ലെങ്കിൽ തൻറെ ഭരണ പ്രദേശമായ ഇർബിലിൽ താമസിക്കാം. സ്വദേശത്തേക്ക് തിരിച്ചു പോകാൻ ഇഷ്ടപ്പെടുന്നവർക്ക് യാത്രാ ചെലവിനും മറ്റു ആവശ്യങ്ങൾക്കുമുള്ള ധനവും മറ്റു സൗകര്യങ്ങളും നൽകിക്കൊണ്ടാണ് അദ്ദേഹം യാത്രയാക്കിയത്.*
1 380
🔅.....✍🏻
*അസ്സുഫ്ഫ*
*മലികുൽ മുളഫർ ഫൗണ്ടേഷൻ*
_*വാദീഖ്വാജ, പൊന്നാനി*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
*ഇർബിലിന്റെ ചരിത്ര വായന 5*
*കനിവുറവകൾ*
*കരുണാലയങ്ങൾ*
********
*സമൂഹത്തിന്റെ സകല തലങ്ങളിലും വിഷമമനുഭവിക്കുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിലും അവർക്കു സംരക്ഷണം നൽകുന്നതിലും അതീവ ശ്രദ്ധ പുലർത്തിയിരുന്നു മലികുൽ മുളഫർ.*
*പ്രത്യേകിച്ച് രോഗികൾ, വിധവകൾ, അനാഥർ, ആരോരുമില്ലാതെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ടവർ, അന്ധർ,തുടങ്ങി ഓരോ വിഭാഗത്തെയും പ്രത്യേകം പരിഗണിച്ചു സംരക്ഷണമൊരുക്കി. അവർക്കു സൗകര്യമൊരുക്കുന്നതിൽ അദ്ദേഹം ഒരു പിശുക്കും കാണിച്ചില്ല. തന്റെ വിശാല മാനുഷികതയുടെ കനിവുറവുകൾ അവരിലേക്ക് നിരന്തരം ഒഴുകിക്കൊണ്ടിരുന്നു.*
*വേദനകൾ മറക്കുമാറ് അദ്ദേഹം അവരെ സഹായ ഹസ്തങ്ങൾ കൊണ്ട് പൊതിഞ്ഞു. ഉമവി ഖലീഫ വലീദുബ്നു അബ്ദിൽ മലികിന്റെ കാലഘട്ടത്തെ അനുസ്മരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളായിരുന്നു മലികുൽ മുളഫർ നടപ്പിലാക്കിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.*
*🔹കുഷ്ഠരോഗ പരിചരണ കേന്ദ്രങ്ങൾ🔹*
*സമൂഹം അറക്കുകയും വെറുക്കുകയും ചെയ്യുന്ന, ജീവിത പരിസരങ്ങളിൽ നിന്നും തള്ളിമാറ്റപ്പെടുന്ന കുഷ്ഠരോഗികൾക്കു വേണ്ടി പ്രത്യേകം ഒരു ഭവനം തയ്യാറാക്കി. അതിൽ രോഗികൾക്ക് വേണ്ട ഭക്ഷണ പാനീയങ്ങൾ, വസ്ത്രം മരുന്ന് എന്നിവ യധേഷ്ടം ലഭ്യമാക്കി. രോഗികളെ പരിചരിക്കുന്നതിന് വേണ്ടി ഓരോ രോഗികൾക്കും ഓരോ സേവകരെ പ്രത്യേകം നിയമിച്ചു.*
*🔹അന്ധ സേവന കേന്ദ്രങ്ങൾ🔹*
*ഇർബിലിലെയും ഇതര നാടുകളിലെയും അന്ധജനങ്ങളെ അദ്ദേഹം പ്രത്യേകം പരിഗണിച്ചു. തൊഴിലെടുക്കാൻ സാധിക്കാത്ത അന്ധ വിഭാഗം പലപ്പോഴും ആഹാരം ലഭിക്കാതെ പട്ടിണിയുമായി ഭിക്ഷ യാചിച്ച് അലയുന്ന കാഴ്ച സാധാരണമാണ്. പക്ഷെ സമൂഹത്തിൽ അവഗണനയുടെ ആൾരൂപങ്ങളായി അലയാൻ അദ്ദേഹം അവരെ സമ്മതിച്ചില്ല.*
*അവർക്കു വേണ്ടി അന്ധ ഭവനം സ്ഥാപിച്ച് വിശാലമായ സൗകര്യമൊരുക്കി. അവർക്കും ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് പുറമേ ഓരോരുത്തർക്കും ഓരോ സേവകൻ എന്ന ക്രമത്തിൽ പരിചാരകരെ നിശ്ചയിച്ചു. ഒരു ഭരണാധികാരിയുടെ ഉത്തരവാദിത്തം എന്ന നിലയിലോ അല്ലെങ്കിൽ കേവലം ഒരു മാനുഷിക പരിഗണന എന്ന നിലയിലോ ഇങ്ങനെയൊരു ഭവനം സ്ഥാപിച്ച് സമാധാനിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. പ്രത്യുത എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അദ്ദേഹം അവരെ സന്ദർശിക്കും. ഓരോരുത്തരുടെയും അരികിൽ ചെന്ന് സുഖ വിവരങ്ങളന്വേഷിക്കും. തമാശകൾ പറയും. നല്ല തുക കൈയിൽ വെച്ചു കൊടുത്ത് അവരുടെ ഹൃദയങ്ങളെ തണുപ്പിക്കുകയും തളർന്നു പോയ ജീവിതത്തിന് കരുത്തു പകരുകയും ചെയ്യും.*
*🔹അനാഥ മന്ദിരങ്ങൾ🔹*
*മാതാപിതാക്കളും രക്ഷാകർത്താക്കളും നഷ്ടപ്പെട്ട് പെരുവഴിയിൽ തള്ളപ്പെട്ട അനാഥ മക്കളെ ദുരന്ത കഥാപാത്രങ്ങളായി കാലത്തിന്റെ കൈകളിലേക്കെറിഞ്ഞു കൊടുക്കാതെ അവർക്ക് വേണ്ടി അഭയ കേന്ദ്രങ്ങൾ പണിതു. അവർക്ക് സുഭിക്ഷമായ ഭക്ഷണങ്ങളും ജീവിത സൗകര്യങ്ങളും നൽകി. മാതാപിതാക്കളുടെ അഭാവം അറിയാത്ത വിധം സ്നേഹപൂർണ്ണമായ പരിചരണം നൽകാൻ വേണ്ടി ആയമാരെ നിയമിച്ചു. അനാഥ മന്ദിരത്തിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒരുക്കിവെച്ച സൗകര്യങ്ങളിലേക്ക് അവരെ തുറന്നു വിട്ടു അദ്ദേഹം മതിയാക്കിയില്ല. ഇടയ്ക്കിടെ അദ്ദേഹം അവരെ സന്ദർശിച്ചു. സ്നേഹ വത്സലനായ ഒരു പിതാവിനെ പോലെ അവരെ അടുത്തിരുത്തി ഓരോരുത്തരോടും ഏതു ഭക്ഷണമാണ് വേണ്ടത്?, ഏത് വസ്ത്രമാണ് വേണ്ടത്? എന്ന് പ്രത്യേകം ചോദിച്ചറിഞ്ഞു. അവർ ആഗ്രഹിക്കുന്ന പോലെ അവയെല്ലാം ലഭ്യമാക്കി. പ്രത്യേകിച്ച് അനാഥ പെൺകുട്ടികളോട് കൂടുതൽ അടുപ്പം പുലർത്തുകയും അവരെ പരിചരിക്കുകയും ചെയ്തു. വിവാഹപ്രായമെത്തിയാൽ അവർക്ക് യോജിച്ച ഇണകള കണ്ടെത്തി അവരുടെ വിവാഹം നടത്തും വിവാഹ ചെലവുകൾ മുഴുവൻ അദ്ദേഹം വഹിക്കും. അനാഥരായ ആൺ മക്കൾ വളർന്ന് യുവത്വമെത്തുമ്പോൾ പുതുജീവിതത്തിന്റെ മൈതാനത്ത് സ്വന്തം കാറിൽ ഉറച്ചു നിൽക്കാൻ പ്രാപ്തമായ ജോലിയും മറ്റും ഒരുക്കിക്കൊടുത്ത് ഉത്തമ പൗരന്മാരായി അവരെ നിലനിർത്തും.*
1 380
🔅.....✍🏻
*അസ്സുഫ്ഫ*
*മലികുൽ മുളഫർ ഫൗണ്ടേഷൻ*
_*വാദീഖ്വാജ, പൊന്നാനി*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
*ചരിത്ര വായന 4*
*സഹായ ഹസ്തവുമായി*
*ഇരു ഹറമുകളിൽ*
********
*വിശുദ്ധ മക്കയും മദീനയും ഉൾക്കൊള്ളുന്ന സൗദി അറേബ്യ സമീപ കാലം വരെ ലോകത്തെ ദരിദ്ര രാഷ്ട്രങ്ങളുടെ പട്ടികയിലായിരുന്നു. പരിമിതമായ കാർഷിക വൃത്തിയും, തീർത്ഥാടകരിൽ നിന്നുള്ള വരുമാനവുമായിരുന്നു പ്രധാന സാമ്പത്തിക സ്രോതസ്സ്. 1938-ൽ ഇന്നത്തെ ദഹ്‌റാനിൽ ദമ്മാം എണ്ണക്കിണർ നമ്പർ 7-ൽ നിന്നാണ് സൗദി അറേബ്യൻ എണ്ണ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ അമേരിക്കക്കാർ കണ്ടെത്തിയത് . എണ്ണപ്പാടങ്ങൾ കണ്ടെത്തപ്പെട്ടതോടെ, ആടുകളെ മേച്ചും ഒട്ടകങ്ങളെ വളർത്തിയും കടലിനെ ആശ്രയിച്ചും കഴിഞ്ഞിരുന്ന അറേബ്യൻ ജനത സമ്പത്തിന്റെ പര്യായമായി.*
*പോയ കാലങ്ങളിൽ ഇസ്ലാമിക ലോകത്തെ ഭരണാധികാരികളും സമുദായത്തിലെ സമ്പന്നരും മക്ക, മദീന ഹറമുകളെ സഹായിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയിരുന്നതായി കാണാം. ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന് ഭക്ഷണവും വസ്ത്രവും ഹറം നിവാസികളെ തേടിയെത്തി. തിരുനബി(സ) തങ്ങളോടുള്ള സ്നേഹവും വിശുദ്ധ കഅ്ബയമായുള്ള ഹൃദയ ബന്ധവുമായിരുന്നു അതിനു പ്രചോദനമായത്.*
*ആയിരം വർഷത്തിലേറെ പഴക്കമുള്ള സുബൈദ കനാലിന്റെ അവശിഷ്ടങ്ങൾ ഭൂതകാലം അനുഭവിച്ച ത്യാഗത്തോട് കാരുണ്യ മനസ്കയായ ഒരു പരിശുദ്ധ വനിത കാണിച്ച മഹാമനസ്കതയുടെ തുടിക്കുന്ന ഓർമ്മയായി ഇന്നും മക്കയിലും മിനായിലും മുസ്ദലിഫയിലും അറഫയിലുമെല്ലാം കാണാം. ഹജ്ജ് നിർവഹിക്കാനെത്തിയ ഹാറൂൺ റഷീദിന്റെ ഭാര്യ സുബൈദ ദാഹജലത്തിനായി തീർത്ഥാടകർ വലയുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ സ്വന്തം ചിലവിൽ നിർമ്മിച്ചതാണ് ഈ കനാൽ. മലകള്‍ തുരന്നും പാറകള്‍ പൊട്ടിച്ചും അതിസാഹസികമായി നിർമ്മിച്ച ഈ കനാലിന് 38 കിലോമീറ്റർ ദൈർഘ്യമുണ്ട്. ത്വാഇഫിനടുത്തുള്ള ഹുനൈന്‍ തടാകത്തില്‍ നിന്നും ഇതുവഴി ശുദ്ധജലം ഒഴുകിയെത്തി. സുബൈദാ കനാലിലൂടെ ഇപ്പോള്‍ വെള്ളം ഒഴുകുന്നില്ലെങ്കിലും ഹജ്ജ് തീര്‍ഥാടകരും മക്കാ നിവാസികളും 1950 വരെ കനാലില്‍ നിന്ന് വെള്ളം കുടിച്ചിരുന്നു.*
*അപ്രകാരം ഇരു ഹറമുകളിൽ വിലപ്പെട്ട സംഭാവനകളർപ്പിച്ച അനുപമ വ്യക്തിത്വമാണ് മലികുൽ മുളഫർ. ഓരോ വർഷവും മുപ്പതിനായിരം സ്വർണനാണയം വിലമതിക്കുന്ന ഭക്ഷണവും വസ്ത്രവും ഹറം നിവാസികൾക്ക് അദ്ദേഹം വിതരണം ചെയ്തു.*
*ഹറമുകളിലെ ജലക്ഷാമം വിശിഷ്യാ ഹജ്ജ് കാലത്തെ കടുത്ത പ്രതിസന്ധി നേരിട്ടനുഭവിച്ച മലികുൽ മുളഫർ ഇത് പരിഹരിക്കുന്നതിന് വേണ്ടി ഇരു ഹറമുകളിലും നിരവധി മഴവെള്ള സംഭരണികൾ നിർമ്മിച്ചു. ഹറം നിവാസികൾക്ക് വർഷം മുഴുവൻ ശുദ്ധജലം ലഭിക്കുന്നതിന് വലിയൊരാശ്രയമായി.കൂടാതെ അറഫയിലെ കുളങ്ങളിലേക്ക് ജലമൊഴുക്കുന്നതിന് ആയിരം ദീനാറും മറ്റു വിവിധ വിഷയങ്ങൾക്ക് വേണ്ടി ആയിരക്കണക്കിന് ദീനാറുകളും ചെലവഴിച്ചിരുന്നു*
🔅
1 380
🔅.....✍🏻
*അസ്സുഫ്ഫ*
*മലികുൽ മുളഫർ ഫൗണ്ടേഷൻ*
_*വാദീഖ്വാജ, പൊന്നാനി*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
*ചരിത്ര വായന 3*
_*മലികുൽ മുളഫറിലെ*_
_*വ്യക്തിത്വ വൈശിഷ്ട്യം*_
*ഹിജ്റ 600 കളിൽ ഇർബിൽ പുരോഗതിയുടെ മൂർദ്ധന്യത്തിലെത്തി. മണിക്കൂറുകളുടെ വിദൂരതയിൽ നിന്ന് നോക്കിയാൽ പോലും കാണാവുന്ന വിധം ഇർബിലിന്റെ ഉപരി പ്രദേശത്താണ് അദ്ദേഹം തന്റെ ആസ്ഥാന നഗരി പണിതത്. അതിന്റെ താഴ് വാരങ്ങളിലെ വിജന പ്രദേശങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി അയൽ നാടുകളിലെ ജനവിഭാഗങ്ങളെ ആകർഷിക്കും വിധം അവിടമെല്ലാം താമസ യോഗ്യമാക്കി. അങ്ങാടികളും മറ്റും നിർമ്മിച്ച് ഉന്നത നിലവാരം പുലർത്തുന്ന ജീവിത സൗകര്യങ്ങൾ സജ്ജമാക്കുക വഴി അവിടം വിദൂര ദിക്കുകളിലുള്ള കച്ചവടക്കാരുടെ ശ്രദ്ധാകേന്ദ്രമായി. അവരുടെ വരവോടെ അതൊരു വലിയ കച്ചവട കേന്ദ്രമായി മാറി.*
*ആരാധനാലയങ്ങളും വിദ്യാഭ്യാസ കേന്ദ്രങ്ങളും ഇർബിലിന്റെ സാംസ്കാരിക വളർച്ചയിൽ ഗണ്യമായ പങ്കു വഹിച്ചു. ഇസ്ലാമിക സംസ്കൃതി വിശ്വ ഭൂപടത്തിന് സ്വർണ്ണ നിറം ചാർത്തിയ ആ കാലഘട്ടത്തിൽ മലികുൽ മുളഫർ എന്ന മഹാനായ രാജാവിന്റെ സുഭദ്രമായ കരങ്ങളിൽ ഇർബിലും ആ ചരിത്ര നിർമിതിയിൽ പങ്കുചേർന്നു.*
*പരിസര നാടുകളെ അപേക്ഷിച്ച് തൻ്റെ നാടിനെ പുരോഗതിയുടെ പരമകോടിയിൽ സ്ഥാപിച്ചുവെങ്കിലും ലളിത ജീവിതത്തിന്റെ ഉത്തമ മാതൃകയായിട്ടാണ് മലികുൽ മുളഫർ ജീവിച്ചത്. വിലപിടിപ്പുള്ള വസ്ത്രങ്ങളോ കൊതിപ്പിക്കുന്ന ഭക്ഷണങ്ങളോ ആഡംബര വീടോ പ്രൗഢമായ വാഹനമോ അദ്ദേഹം ഉപയോഗിച്ചില്ല. ഐഹിക വിരക്തമായ ഒരു സൂഫി ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. അക്കാലത്തെ സൂഫീ ശ്രേഷ്ഠരുടെ ദിക്ർ ഹൽഖകളിലെ സ്ഥിര സാന്നിധ്യമായിരുന്നു അദ്ദേഹം. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ആ ഹൽഖകളിൽ ദിക്റ് ചൊല്ലിയും ദഫ്ഫ് മുട്ടി കവിതകൾ പാടിയും സമയം ചെലവഴിച്ച അദ്ദേഹം തന്നെ ആത്മനിർവൃതിയിൽ ലയിപ്പിക്കുന്ന പാട്ടുകാർക്ക് തൻ്റെ വസ്ത്രങ്ങളും മറ്റും നൽകി ആദരിച്ചിരുന്നു.*
*മലികുൽ മുളഫറിന്റെ ഇഷ്ടവിഷയമായിരുന്നു ദാന ധർമ്മം. ഓരോ ദിവസവും വലിയ ഭക്ഷണക്കൂമ്പാരമുണ്ടാക്കി നാടിന്റെ നാനാ ഭാഗത്തുമുള്ള പാവങ്ങൾക്ക് വിതരണം ചെയ്യും. അതിരാവിലെ നടക്കുന്ന ഈ ഭക്ഷണ വിതരണത്തിൽ ധാരാളം ആളുകൾ തടിച്ചു കൂടിയിരുന്നു. അദ്ദേഹം സവാരി കഴിഞ്ഞെത്തുന്ന സമയം നോക്കി തന്റെ വീട്ടുപടിക്കൽ സാധുജനങ്ങൾ സംഗമിക്കും. അതാത് സീസണിൽ അനുയോജ്യമായ വസ്ത്രവും പണവും നൽകിക്കൊണ്ടാണ് അദ്ദേഹം അവരെ തിരിച്ചയക്കുക. സമൂഹത്തിന്റെ നാനാ തുറകളിലുമുള്ളവരുടെ പരിപാലനത്തിനും ഉജ്ജീവനത്തിനും വേണ്ടി ഓരോ വിഭാഗത്തിനും പ്രത്യേക സംരക്ഷണ കേന്ദ്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്.*
*വിശുദ്ധ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന ഒരു ഭരണാധിപനായതിനാൽ തന്നെ തൻ്റെ നാടും അതേ വിധം തന്നോടൊപ്പം ചലിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധ ബുദ്ധിയുണ്ടായിരുന്നു. പരസ്യമായോ രഹസ്യമായോ തൻ്റെ ഭരണ പ്രദേശത്ത് അധാർമ്മികത തല പൊക്കുവാൻ അദ്ദേഹം സമ്മതിച്ചില്ല. അങ്ങനെ വല്ലതും ശ്രദ്ധയിൽ പെട്ടാൽ അതിന്റെ കാരണക്കാർക്കെതിരെ ശക്തമായ നടപടിയെടുത്തു. നടന്നു നീങ്ങിയ വഴികളിലുടനീളം നന്മയും ഇലാഹി ഭക്തിയും പിന്തുടരുകയായിരുന്നു അദ്ദേഹം.*
*രാജാക്കന്മാരുടെ മതമനുസരിച്ചായിരിക്കും പ്രജകളുടെ ജീവിതം. രാജാവ് സൽവൃത്തനാണെങ്കിൽ പ്രജകളും സൽവൃത്തരായിരിക്കു. രാജാവ് ദുർവൃത്തനാണെങ്കിൽ പ്രജകളും ദുർവൃത്തരായിരിക്കും. അവർ അധാർമികതയിൽ കൂപ്പുകുത്തും. ലോകാംഗീകൃതമായ ഈ പരമ സത്യത്തിന്റെ പകൽ പുലർച്ചയായിരുന്നു മലികുൽ മുളഫറിന്റെ ഭരണകാലം. തൻ്റെ ജനതയൊന്നടങ്കം ജീവിത വിശുദ്ധിയുടെ സഹയാത്രികരായിരുന്നു. ഉദാരമതിയും സ്നേഹ സമ്പന്നനുമായ തങ്ങളുടെ ഭരണാധികാരിക്ക് കീഴിൽ ജീവനും സമ്പത്തും അഭിമാനവും സുരക്ഷിതമായി അവർ സ്വസ്ഥജീവിതം നയിച്ചു.*🔅
🌹
1 380
*ഡമസ്കസ് ഹലബ് എന്നിവിടങ്ങളിലെ ഭരണാധികാരിയായിരുന്ന നൂറുദ്ദീൻ മഹ്മൂദ് ബ്നു ഇമാദിദ്ദീൻ സിങ്കിയാണ് അദ്ദേഹത്തെ സ്വാധീനിച്ച മറ്റൊരു മഹാ വ്യക്തിത്വം. രാജ്യഭരണം ജനസേവനത്തിന്റെ അമൂല്യമായ അവസരമായി കണ്ട് അദ്ദേഹം പ്രജകളുടെ അടിസ്ഥാന സൗകര്യത്തിലും ഉപജീവന മാർഗ്ഗങ്ങളിലും വിജ്ഞാന മേഖലയിലും കാഴ്ചവച്ച കർമ്മ പദ്ധതികൾ മലികുൽ മുളഫറിന്റെ മനസ്സിനെ വല്ലാതെ ആകർഷിച്ചു.*
1 380
🔅.....✍🏻
*അസ്സുഫ്ഫ*
*മലികുൽ മുളഫർ ഫൗണ്ടേഷൻ*
_*വാദീഖ്വാജ, പൊന്നാനി*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
*ചരിത്ര വായന 2*
*ഇർബിൽ: നാഗരിക വസന്തത്തിന്റെ ഓർമ്മകളിലൂടെ*
-----------------------------------------------------------
*ബാഗ്ദാദിനും മൗസിലിനുമിടയിൽ നാലു ഭാഗവും പർവതങ്ങളാൽ ചുറ്റപ്പെട്ട ഇർബിലിന് ചരിത്രത്തോളം പഴക്കമുണ്ട്. ആ നാമത്തിന്റെ ഉത്ഭവം സംബന്ധിച്ച് ചരിത്രകാരന്മാർ വ്യത്യസ്ത അഭിപ്രായക്കാരാണ്. അതിന്റെ ഉച്ചാരണം ഇർബിൽ എന്നാണെന്ന് മുഅ്ജമിൽ രേഖപ്പെടുത്തുന്നു. ചുറ്റുഭാഗവും പർവതങ്ങൾ വലയം ചെയ്ത ഭൂപ്രദേശമായിരുന്നെങ്കിലും കച്ചവട സംഘങ്ങൾക്കും മറ്റും യഥേഷ്ടം വന്നു പോകാവുന്ന സഞ്ചാര സൗകര്യം താഴ് വാരങ്ങളിൽ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവിടം സദാ ജനസഞ്ചാര മേഖലയായി നിലനിന്നു. ഖിലാഫത്തിന്റെയും ഇമാറത്തിന്റെയും ശതകങ്ങളിലൂടെ കഴിഞ്ഞു പോയ ഈ നാടിന് സമ്പൽ സമൃദ്ധമായ ഒരു നാഗരികതയുടെ കഥ പറയാനുണ്ട്.*
*പല ഭരണാധികാരികളും ഇവിടം ഭരിച്ചു. അവരെല്ലാം രാജ്യ പുരോഗതിയിൽ തങ്ങളലാകുന്ന സേവനങ്ങളത്രയും ചെയ്തു. അവരുടെ രാജ്യനിർമ്മാണവും മറ്റു ചലനങ്ങളും ഇർബിലിന്റെ ഒരു പ്രത്യേക ഭൂവിഭാഗം കേന്ദ്രീകരിച്ചു കൊണ്ടായിരുന്നെങ്കിൽ വ്യാപകമായ പട്ടണ നിർമ്മാണങ്ങളും മറ്റും നടത്തി അതിവിപുലമായ പരിഷ്കരണ പ്രവർത്തനങ്ങളാണ് മലികുൽ മുളഫർ നടപ്പിലാക്കിയത്. അതുകൊണ്ടുതന്നെ പരിസര പ്രദേശങ്ങളിലെ ധാരാളം ആളുകൾ ഇർബിലിലേക്ക് താമസം മാറ്റുകയും ചുരുങ്ങിയ കാലം കൊണ്ട് അക്കാലത്തെ ഏറ്റവും ജനശ്രദ്ധ നേടിയ ഒരു പ്രദേശമായി ഇർബിൽ പരിണമിക്കുകയും ചെയ്തു.*
*പുരോഗതിയുടെ നാനാ വശങ്ങളും സ്പർശിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഒരു ഭരണ കർത്താവ് എന്ന നിലയിൽ സമ്പൂർണ്ണ വിജയമായിരുന്നു മലികുൽ മുളഫർ.*
*മുഅ്ജമുൽ ബുൽദാനിന്റെ രചയിതാവ് യാഖൂതുൽ ഹമവി മലികുൽ മുളഫറിന്റെ സമകാലികനാണ്. ഭരണ പ്രദേശങ്ങൾ സന്ദർശിച്ച അദ്ദേഹം രേഖപ്പെടുത്തി: "ഇവിടെയൊരു പ്രവിശാലമായ പട്ടണമുണ്ട്. അമീർ മുളഫറുദ്ദീനാണ് അത് നിർമ്മിച്ചത്.അദ്ദേഹം അവിടെ കച്ചവട കേന്ദ്രങ്ങൾ സ്ഥാപിക്കുകയും മറ്റു നിരവധി നിർമ്മാണങ്ങൾ നടത്തുകയും ചെയ്തു. മറ്റു രാജാക്കന്മാരോട് കിടപിടിക്കും വിധം ഇതര പട്ടണങ്ങളെക്കാൾ മികച്ചു നിൽക്കുന്ന ഒന്നാണ് അദ്ദേഹം പണിതത്. അദ്ദേഹത്തിന്റെ നിർമ്മിതികളിൽ അതിപ്രധാനമായിരുന്നു താൻ നിർമ്മിച്ച പ്രൗഢമായ പള്ളി. 47 അടി വിസ്തൃതിയിൽ 503 അടി ഉയരമുള്ള ഒരു മിനാരമുണ്ടായിരുന്നു ആ പള്ളിക്ക്.*
*ജ്ഞാന സമ്പാദനത്തിന്റെ വഴിയിൽ മുന്നോട്ടു ഗമിച്ച അദ്ദേഹം പിതാവിന്റെ മരണശേഷവും ഇടക്കാലത്ത് രാജ്യനേതൃത്വം നഷ്ടപ്പെട്ട ശേഷവും വിജ്ഞാന സമ്പാദനം തുടർന്നു. കർമശാസ്ത്ര പണ്ഡിതന്മാർ ഹദീസ് പണ്ഡിതന്മാർ തുടങ്ങിയവരുമായുള്ള സഹവാസത്തിന് അദ്ദേഹം മുഖ്യ പരിഗണന നൽകിയിരുന്നു. കൊട്ടാരങ്ങളിലും പണ്ഡിത ഭവനങ്ങളിലും നടന്നുകൊണ്ടിരുന്ന വൈജ്ഞാനിക, സാഹിത്യ ക്ലാസുകളിൽ അദ്ദേഹം നിരന്തരം പങ്കെടുത്തു.*
*ജനങ്ങളെല്ലാം തൻ്റെ വിധിക്ക് വഴിപ്പെടുന്ന, തൻ്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കെല്ലാം പൊതുജനത്തെ ഉപയോഗപ്പെടുത്തുന്ന ഒരു അധികാരിയാണ് രാജാവ് എന്ന പൊതു ധാരണ മാറ്റി അല്ലാഹുവും അവന്റെ ദൂതരും പഠിപ്പിച്ച മാർഗ്ഗരേഖയിൽ നിന്ന് വ്യതിചലിക്കാതെ തൻ്റെ പ്രജകളുടെ ജീവിത കാര്യങ്ങൾ പരിഗണിച്ചും പരിഹരിച്ചും അവർക്ക് സ്വതന്ത്രവും മാന്യവുമായ ജീവനോപാധികൾ സൗകര്യപ്പെടുത്തിയും അവരുടെ വിശ്വസ്തനായ സേവകനായിരിക്കണം ഭരണാധികാരിയെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്തു. ചെറുപ്പം തൊട്ടേ ശീലിച്ചുപോന്ന വിജ്ഞാന സമ്പാദനമായിരുന്നു അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ ഈ നീതിബോധം അരക്കിട്ടുറപ്പിച്ചത്. ഭരണീയരോട് മൃദുസമീപനം നടത്തുകയും നീതി സ്ഥാപിക്കുകയും ചെയ്യണമെന്ന വിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും പാഠങ്ങൾ അദ്ദേഹം കൃത്യമായും ഉൾക്കൊണ്ടു. സൽവൃത്തനായ ഒരു ഭരണാധികാരിയെന്ന് തീർത്ത പറയാവുന്ന ആളാണ് മലികുൽ മുളഫർ എന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തിയ മുഴുവൻ ചരിത്രകാരന്മാരും അടിവരയിടുന്നു.*
*തൻ്റെ പിതാവിന്റെ മാതൃകാ ജീവിതം പൂർണമായും ഉൾക്കൊണ്ടതായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. പിതാവ് മൗസിലിൽ യാഥാർത്ഥ്യമാക്കിയ പുരോഗതികൾ അദ്ദേഹത്തെ അതിശയിപ്പിച്ചിരുന്നു. ഇടക്ക് ഹർറാനിൽ താമസമാക്കിയ സന്ദർഭത്തിൽ അദ്ദേഹം നിരന്തരം അവിടം സന്ദർശിക്കുക പതിവായിരുന്നു. തൻ്റെ പിതാവിന്റെ സേവനങ്ങളെല്ലാം അദ്ദേഹം നേരിൽ കണ്ടു.*
*ആ യാത്രകളിലെല്ലാം മൗസിൽ നിവാസികൾ തൻ്റെ പിതാവിനെ കുറിച്ച് പറയുന്ന നന്മകളും സ്തുതി വാക്യങ്ങളും അദ്ദേഹത്തെ ആവേശം കൊള്ളിച്ചു. പിതാവ് ബന്ധം പുലർത്തിയ കർമശാസ്ത്ര പണ്ഡിതന്മാർ അടക്കമുള്ള നിരവധി മഹാന്മാരുമായുള്ള സമ്പർക്കവും അവർക്ക് തന്റെ പിതാവ് നൽകിയിരുന്ന ബഹുമതികളും സമ്മാനങ്ങളും സംബന്ധിച്ചുള്ള അറിവുമെല്ലാം മലികുൽ മുളഫർ എന്ന സ്തുത്യർഹനായ ഭരണാധികാരിയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.*
1 380
🔅.....✍🏻
*അസ്സുഫ്ഫ*
*മലികുൽ മുളഫർ ഫൗണ്ടേഷൻ*
_*വാദീഖ്വാജ, പൊന്നാനി*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
*ചരിത്ര വായന* *1*
*മലികുൽ മുളഫർ; പ്രകീർത്തന ചരിത്രത്തിലെ നിത്യ പൗർണമി*
*******
*ഒരു ഭരണാധികാരി എന്ന നിലയിൽ നൂറുമേനി വിജയമാണ് മലകുൽ മുളഫർ എന്നതിൽ ചരിത്രകാരന്മാർക്ക് പ്രക്ഷാന്തരമില്ല. കാലം കയ്യൊപ്പിട്ട ചക്രവർത്തി. പക്ഷെ, ലോകം അവിടുത്തെ ഓർക്കുന്നത് ആ പേരിലല്ല. മുത്ത് നബി (സ)യുടെ പേരിൽ ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം പ്രൗഢമായ ഒരു മൗലിദ് സദസ്സ് സ്ഥാപിക്കുകയും വർഷം തോറും ആവർത്തിക്കുകയും ചെയ്ത് മുസ്ലിം ഉമ്മത്തിന് മാതൃക കാണിച്ചുവെന്നതിനാലാണ്.*
*അതൊരു ചെറിയ സംഭവമായിരുന്നില്ല. ആ സദസ്സിലെ മുഖ്യ ക്ഷണിതാക്കൾ അക്കാലത്ത് അറിയപ്പെട്ട പണ്ഡിതന്മാരും ആത്മീയ ഗുരുവര്യന്മാരുമായിരുന്നു. ആ മൗലിദ് സദസ്സിന് വേണ്ടി ഓരോ വർഷവും മൂന്നുലക്ഷം സ്വർണനാണയം അദ്ദേഹം ചിലവഴിച്ചിരുന്നു.അയ്യായിരം ആടും പതിനായിരം കോഴിയും പൊരിച്ച് തയ്യാറാക്കുന്ന സദ്യയിൽ ഒരു ലക്ഷത്തി മുപ്പതിനായിരം പാത്രങ്ങളിൽ വിവിധ ഹൽവകൾ നിരത്തിയിരുന്നു. സദസ്സിലെത്തുന്ന പണ്ഡിതർക്കും സൂഫിയാക്കൾക്കും വിലപ്പെട്ട സമ്മാനങ്ങൾ നൽകിയിരുന്നു. ആ മൗലിദ് സദസ്സിൽ ചൊല്ലുന്നതിനു വേണ്ടി ശൈഖ് ഇബ്നുദഹിയ(റ) 'അത്തൻവീർ ഫീ മൗലിദിൽ ബഷീരിന്നദീർ' എന്ന് പേരിൽ ഒരു മൗലിദ് പ്രത്യേകം രചിക്കുകയുണ്ടായി. ആയിരം സ്വർണ്ണനാണയമാണ് അതിന് പ്രതിഫലമായി രാജാവ് നൽകിയത്. വർഷാവർഷം ഈ മൗലിദ് മഹാ സംഗമം സംഘടിപ്പിക്കുന്നതിൽ വല്ലാത്തൊരു ആനന്ദം കണ്ടെത്തിയിരുന്നു അദ്ദേഹം.*
*ളുഹ്റ് മുതൽ സുബ്ഹി വരെ നീണ്ടു നിൽക്കുന്ന സൂഫിയാക്കളുടെ ഇഷ്ഖ് ബാത്തുകൾ ചൊല്ലിക്കൊണ്ടുള്ള ആസ്വാദന സദസ്സ് സംഘടിപ്പിക്കുകയും അദ്ദേഹം അതിൽ പങ്കെടുക്കുകയും അവർക്കൊപ്പം ആവേശപൂർവ്വം കൂടുകയും ചെയ്തിരുന്നു. രാജ്യഭാരം പേറി ദൗത്യനിർവഹണത്തിന്റെ തിരക്കുകൾക്കിടയിലും മനസ്സിൽ തിരുനബി സ്നേഹത്തിന്റെ മധുരം നിറച്ച ആഷിഖുർറസൂലായിരുന്നു മലികുൽ മുളഫർ. മൗലിദ് സംഗമങ്ങളും തിരുനബി സ്നേഹപ്രകടനങ്ങളുമെല്ലാം പുരോഹിത വൃന്ദത്തിന്റെ സൃഷ്ടിയാണെന്ന നവീനവാദം ചരിത്രത്തിന്റെ കോടതിയിൽ തള്ളപ്പെടുന്നതാണെന്ന് ഉദ്ഘോഷിക്കുകയാണ് മലികുൽ മുളഫർ ചരിത്രം .*
*രാജ്യത്തെ രോഗികളുടെ നിത്യ സന്ദർശകനും അശരണരുടെ ആശാ കേന്ദ്രവുമായിരുന്ന അദ്ദേഹത്തിന്റെ ദാനധർമ്മങ്ങൾ ദേശങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം പരന്നൊഴുകി. വിശിഷ്യാ ഇരു ഹറമുകൾ. പല ദിക്കുകളിൽ നിന്നുമെത്തുന്ന യാത്രാ സംഘങ്ങൾക്ക് താമസിക്കാൻ അതിഥി മന്ദിരമൊരുക്കിയ അദ്ദേഹം അവിടെ വരുന്നവരെക്കുറിച്ച് ആരെന്നോ എവിടെ നിന്ന് വന്നുവെന്നോ ഒരന്വേഷണവും നടത്താറില്ല. പറങ്കിപ്പട അക്രമപരമായി ബന്ധിതരാക്കിയ വിശ്വാസികൾക്ക് അവിടുന്ന് മോചനത്തിന്റെ കവാടം തുറന്നു. അവർ അറുപതിനായിരത്തോളം വരുമെന്ന് ചരിത്രം അടയാളപ്പെടുത്തുന്നു.*
*വർഷം തോറും ഓരോ ലക്ഷം സ്വർണ്ണ നാണയം അതിഥി മന്ദിരത്തിലേക്ക് അദ്ദേഹം ചെലവഴിച്ചിരുന്നു. ഖാസ് യൂൻ പർവത താഴ് വരയിൽ അദ്ദേഹം നിർമ്മിച്ച് പരിപാലിച്ചിരുന്ന പള്ളിയാണ് മസ്ജിദുൽ മുളഫരി. അവിടുത്തെ പരിചയപ്പെടുത്തിയ ചരിത്രകാരന്മാർ മുഴുവനും ലളിത ജീവിതം നയിച്ച, നീതിമാനായ ഭരണാധികാരിയും പണ്ഡിതനുമായിരുന്നു അദ്ദേഹമെന്ന് അടിവരയിടുന്നു.*
*രാജ്യത്തിന്റെ അധിപനായിരുന്നെങ്കിലും ലളിത ജീവിതം ഇഷ്ടപ്പെട്ട അദ്ദേഹം വെറും അഞ്ചു നാണയത്തിൽ താഴെ മാത്രം വിലമതിക്കുന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. ഇതു സംബന്ധിച്ച് തന്നെ ചോദിച്ച ഭാര്യയോട് അദ്ദേഹം പറഞ്ഞു: "ഞാൻ ഈ താഴ്ന്ന വസ്ത്രം ധരിച്ച് ബാക്കി സമ്പത്ത് പാവങ്ങൾക്ക് ദാനം ചെയ്യലാണ് വിലപിടിപ്പുള്ള വസ്ത്രം ധരിച്ച് പാവങ്ങളെ തിരസ്കരിക്കുന്നതിനേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത്". കുരിശുയുദ്ധ നായകൻ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയുടെ മകൾ റബീഅ ഖാതൂനാണ് അദ്ദേഹത്തിൻറെ ഭാര്യ.*
*ഇലാഹീ ഭയവും തിരുനബി സ്നേഹവും കൊണ്ട് ഖൽബ് നിറച്ച്, ചെയ്തു വെച്ച സുകൃതങ്ങൾ കൊണ്ട് മാലോകർക്ക് മാതൃക കാട്ടി, കാലത്തിന്റെ കുറിപ്പു പുസ്തകത്തിൽ മായാത്ത മുദ്രയായി ഉല്ലേഖിതമായതാണ് ആ നാമം.*
1 380
*شمس الهدى*☀️🌹
*ശംസുൽ ഹുദാ☀️🌹*
പ്രിയപ്പെട്ടവരെ..,
ബദറുസ്സാദാത്ത് ഖലീൽ ബുഖാരി തങ്ങൾ പ്രഖ്യാപിച്ച, *ശംസുൽ ഹുദാ* എന്ന നാമത്തിൽ ആരംഭിക്കുന്ന *മൻഖൂസ് മൗലിദ് പഠന കോഴ്സ്* ആരംഭിക്കാൻ പോകുന്ന വിവരം ഏറെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു.
*സയ്യിദ് സഅദുള്ള തങ്ങളും ,അവരുടെ ഭാര്യ സയ്യിദത്തോരും രീഹു സ്വബ മജ്‌ലിസിൽ വെച്ച് ഈ കോഴ്സിൻ്റെ രജിസ്ട്രേഷൻ ഉൽഘാടനം ചെയ്തു കഴിഞ്ഞു*
_കേരളക്കരയാകെ ചൊല്ലി പരിചയിച്ചതും ,ആശിഖീങ്ങൾ നെഞ്ചിലേറ്റിയതുമായ മുത്ത് നബി ﷺ തങ്ങളുടെ മദ്ഹ് കാവ്യമായ മൻഖൂസ് മൗലിദിൻ്റെ അർത്ഥവും ആശയവും അറിഞ്ഞു പഠിപ്പിക്കുന്ന ഈ കോഴ്സിലേക്ക് ചേരാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യുക._
*കോഴ്സിൻ്റെ പ്രത്യേകതകൾ👇🌸*
▪️തികച്ചും സൗജന്യമായ കോഴ്സാണിത്.
▪️യൂട്യൂബ് ലൈവ് ക്ലാസ്സുകൾ.
▪️ സിസ്റ്റമാറ്റിക് ആയിട്ടുള്ള പഠനം
▪️പ്രത്യേകം സ്റ്റഡി ഗ്രൂപ്പുകൾ .
▪️ഖാദിമാതുകളുടെ നേതൃത്വത്തിൽ ഫോളോ അപ്പുകൾ.
▪️ വീക്കിലി റിവിഷനുകൾ.
▪️രണ്ടാഴ്‌ച കൂടുമ്പോൾ എക്സാം ഉണ്ടായിരിക്കും.
▪️പഠിതാക്കളുടെ നിലവാരം അറിയുന്നതിനായി മോഡൽ എക്സാം, ഫൈനൽ എക്സാം എന്നിവ നടത്തുന്നതായിരിക്കും.
▪️ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനം നേടുന്ന വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLScAkB2CK4pZfdJjqpBptww61tc3GIdm3-xwi2mp5fwpiA8HfQ/viewform?usp=pp_url
1 380
ഇക്കാര്യം വലിയ വിഷയമാക്കി ചർച്ച ചെയ്യേണ്ടതില്ല.
തിരുനബി(സ്വ) തങ്ങൾക്ക് അവിടുത്തെ സ്ഥാനത്ത് ഇരുന്നു കൊണ്ട് തന്നെ ഇവയെല്ലാം ശ്രദ്ധിക്കാനുള്ള ശേഷി നൽകാൻ അല്ലാഹു കഴിവുള്ളവനാണ്. ഇങ്ങനെ പറയുന്നതു കൊണ്ട് തിരുനബി(സ്വ) തങ്ങൾക്ക് അല്ലാഹു അറിയിച്ചു കൊടുക്കാതെ തന്നെ സ്വയം മറഞ്ഞ ജ്ഞാനമുള്ളവരാണ് എന്ന് തെറ്റായി അർത്ഥം കൽപിക്കേണ്ടതില്ല. മറഞ്ഞവയെ സ്വയം അറിയുന്ന ജ്ഞാനം അല്ലാഹുവിന് മാത്രമുള്ള ഗുണ മാണ്. കാരണം യഥാർത്ഥത്തിൽ ഇൽമുൽ ഗൈബ് എന്ന വാക്ക് സ്വയമായി താൻ അറിയുന്ന ഒരു അറിവിനെ പറയുമ്പോഴാണ് വളരെ ശരിയാകുന്നത്. അത്തരം ഇൽമ് അല്ലാഹുവിന് മാത്രമുള്ള സ്വിഫത്താണ്. അല്ലാഹു വഴി മറ്റുള്ളവർക്ക് അറിയിക്കപ്പെടുന്നത് അറിയിക്കപ്പെടുന്നവരെ സംബന്ധിച്ച് സ്വയമുള്ളതല്ല. അതിന് സബബി എന്നാണ് പറയുക. അല്ലാഹു താൻ ഇഷ്ടപ്പെട്ടവർക്ക് സവിശേഷമായ ജ്ഞാനങ്ങളെ നൽകുമ്പോൾ നാമെന്തിന് അതിനെ നിഷേധിക്കണം.
തിരുനബി(സ്വ) തങ്ങളുടെ മറഞ്ഞ ജ്ഞാനം
തിരുനബി(സ്വ) തങ്ങൾക്ക് മേൽപറഞ്ഞ വിധം അല്ലാഹു ജ്ഞാനങ്ങളെ നൽകുന്നു എന്ന് വിശ്വസിക്കൽ ശിർക്കോ കുഫ്റോ ആകുന്നില്ല. അല്ലാഹു ഉദ്ദേശിച്ചാൽ നബി(സ്വ) തങ്ങളെ സംബന്ധിച്ച് ഇത് സാധ്യതയുള്ളത് തന്നെയാണ്. എന്നാൽ സാധ്യമായ കാര്യങ്ങളെല്ലാം നടന്നേ പറ്റൂ എന്നത് നിർബന്ധമില്ല. കശ്ഫ്, നല്ലവരുടെ ഉൾക്കാഴ്ചകൾ പോലെയുള്ള ബലമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തിരുനബി(സ്വ) തങ്ങളുടെ സാന്നിധ്യത്തെ(ഹുളൂറിനെ) ദൃഢമായി വിശ്വസിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ ഒരു പ്രമാണവുമില്ലാതെ ഇവയെയെല്ലാം ഉറപ്പായി വാദിക്കുക എന്നതും ശരിയല്ല. എങ്ങിനെയൊക്കെയായാലും ഇവയൊന്നും ഏതു കാലത്തും ശിർക്കോ കുഫ്റോ ആവുകയില്ല. മുകളിൽ പറഞ്ഞവയാണ് ഈ വിഷയത്തിലെ സംക്ഷിപ്തവും ഉറപ്പുള്ളതുമായ ഗവേഷണഫലം.
എന്റെ ആത്മീയ വഴിയും അനുഭവൈക പ്രായോഗിക ജീവിതവും
ഞാൻ മൗലിദ് സഭകളിൽ പങ്കെടുക്കുന്നതോടൊപ്പം അത് വളരെ ബർക്കത്തേറിയ സദസ്സായും ഞാൻ പരിഗണിക്കുന്നു. എല്ലാ വർഷവും മുടങ്ങാതെ മൗലിദ് മജ് ലിസുകളുടെ സംഘാടനവും എനിക്ക് പതിവുള്ളതാണ്. ചില ബൈത്തുകളെ എണീറ്റ് നിന്ന് ഓതുമ്പോൾ വാക്കുകൾ കൊണ്ട് വിശദീകരിക്കാൻ കഴിയാത്ത ഉള്ളുണർവ്വും ആത്മീയാനുഭൂതിയും സംഭവിക്കുന്നതിന് ഞാൻ അനുഭവ സാക്ഷിയാണ്. ഇതാണെന്റെ മശ്റബ്.
തുടരും
1 380
എന്നാൽ ഓരോന്നും യഥോചിതം പ്രവർത്തിക്കുമ്പോഴാണ് പൂർണ്ണഫലവും ബറകത്തും ലഭിക്കുക എന്നതിനെ അടിസ്ഥാനമാക്കി ആ കാര്യങ്ങളുടെ രീതികളെ വളരെ ആവശ്യമായി കരുതി സൂക്ഷിക്കലിനെ ബിദ്അത്താണെന്ന് പറയാൻ ഒരു മാർഗവുമില്ല. ചില ബൈത്തുകളെ ഇരുന്ന് ഓതിയാൽ പൂർണ്ണമായ മനഃസംതൃപ്തി ലഭിക്കുകയില്ല എന്ന അവസ്ഥയിലാണ് നിന്ന് പാരായണം ചെയ്യൽ അനിവാര്യമാകുന്നത്. മഹാത്മാക്കളുടെ കശ്ഫും ഇൽഹാമും ഇത്തരം മാതൃകകൾക്ക് അടിസ്ഥാനമാണ്. ഏതെങ്കിലുമൊരുവൻ തന്റെ അനുഭവത്തെയോ ഏതെങ്കിലും വലിയ്യിന്റെ കശ്ഫിനെയോ അടിസ്ഥാനമാക്കി ഇങ്ങനെ നിന്ന് ആലപിച്ചാൽ അവരെ ബിദ്അത്തുകാരനാണെന്ന് തള്ളാൻ സാധിക്കുകയില്ല.
ബാഹ്യമായ കാര്യങ്ങളെ വെച്ചു മാത്രം ഒരു കാര്യത്തിൽ തീരുമാനമെടുക്കരുത്
ഇതിനു മുമ്പ് പറഞ്ഞതെല്ലാം ഓരോരുത്തരുടെയും വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. പ്രത്യേകിച്ച് അഖീദഃ എന്നത് ആന്തരീകത്തോട് ബന്ധപ്പെട്ട വിഷയമാണ്. നന്നായി അന്വേഷിക്കാതെ ബാഹ്യമായ ഊഹങ്ങൾ മാത്രം വെച്ചുപുലർത്തി ആരെയും വിമർശിക്കരുത്. മൗലിദ് മജ്ലിസുകളിൽ എഴുന്നേറ്റ് നിൽക്കാത്തവരെ കുറ്റം പറയുമ്പോഴാണ് എഴുന്നേറ്റ് നിൽക്കുന്നതിനെ നാം നിർബന്ധിക്കുന്നുണ്ടോ എന്ന സന്ദേഹം സ്വാഭാവികമാണ്. ഇത്തരം സന്ദർഭങ്ങളിൽ മുസ്തഹബ്ബായ കാര്യങ്ങൾ പോലും പാപമായി തീരും എന്ന് ഫുഖഹാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും വിമർശിക്കന്നവർ എല്ലാവരും എഴുന്നേറ്റ് നിൽക്കൽ വാജിബാണെന്ന അഖീദഃയിലാണ് വിമർശിക്കുന്നത് എന്ന് തീരുമാനിക്കാൻ പാടില്ല. വിമർശിക്കാൻ പല കാരണങ്ങളുമുണ്ടാകാം. പതിവുകളിൽ നിന്നുള്ള വ്യതിചലനമാണല്ലോ എന്ന പേരിൽ പോലും വിമർശിച്ചിട്ടുണ്ടായിരിക്കാം. ഉദാഹരണത്തിന് ഒരു മജ് ലിസിന് വന്ന ബഹുമാന്യതയുള്ള ഒരാളെ ബഹുമാനിക്കാൻ വേണ്ടി എഴുന്നേറ്റ് നിൽക്കുമ്പോൾ ഒരാൾ മാത്രം എഴുന്നേറ്റ് നിൽക്കാതിരുന്നാൽ അയാളെ ചിലർ കുറ്റം പറയും. ഇതുപോലെ തന്നെ നമ്മുടെ ഇന്ത്യയിൽ തറാവീഹിൽ പരിശുദ്ധ ഖുർആൻ ഖത്തം ചെയ്യുമ്പോൾ തബറുക് ചീരനി കൊടുക്കുന്ന പതിവുണ്ട്. അങ്ങിനെ ചീരനി കൊടുക്കാതിരുന്നാൽ ചിലർ ആക്ഷേപിക്കും. ഇങ്ങനെ ആക്ഷേപിക്കുന്നതെല്ലാം വാജിബിനെ ഒഴിവാക്കി എന്ന പേരിലല്ല. പ്രത്യുത മജ് ലിസിന്റെ മര്യാദക്കും പതിവിനും എതിർ ചെയ്തു എന്നതുകൊണ്ടാണ് ആക്ഷേപിച്ചത് എന്നാണ് നാം മനസ്സിലാക്കേണ്ടത്.
വ്യതിചലനത്തിലായ മുഅ്തസലി കക്ഷികൾ പ്രതിഫലം നൽകൽ അല്ലാഹുവിന്റെ മേൽ വാജിബാണ് എന്ന് വാദിക്കുകയും അതിന്റെ പേരിൽ ബി ഹഖി ഹാദൽ അമൽ ഈ അമലിന് പ്രതിഫലമായി എനിക്ക് ഈ കാര്യം നൽകണേ എന്ന് ദുആ ചെയ്യുക പതിവുണ്ട്. എന്നാൽ അമൽ ചെയ്യാനുള്ള ശക്തിയെ നൽകുന്ന അല്ലാഹു അവൻ തന്നെ തന്റെ കൃപകാരണം പ്രതിഫലവും നൽകും എന്ന് നല്ല നിയ്യത്ത് വെക്കലാണ് സുന്നത്ത് ജമാഅത്തിന്റെ അഖീദഃ. തദടിസ്ഥാനത്തിൽ ഇരുവിഭാഗവും ദുആയിൽ ബി ഹഖി എന്ന വാക്ക് ഉപയോഗിക്കലുണ്ട്. എന്നാൽ രണ്ടു കൂട്ടരുടെയും അർത്ഥ കൽപന വ്യത്യസ്തമാണ്. ഈ രണ്ട് വിശ്വാസത്തിന്റെയും വ്യത്യാസം അറിയാതെ ഒരു സുന്നത്ത് ജമാഅത്തുകാരൻ ബി ഹഖി എന്ന വാക്ക് ഉരുവിടുമ്പോൾ തന്നെ അതിനെ ആക്ഷേപിക്കും. ഇതെല്ലാം അജ്ഞാനത്താൽ ഉണ്ടാകുന്ന തെറ്റാണ്.
മോശപ്പെട്ടതിനെ നല്ലതിനോട് താരതമ്യം ചെയ്യാൻ പാടില്ല
ഹദീസുകളുടെ പേരിൽ കെട്ടിച്ചമക്കപ്പെട്ട ഉദ്ധരണികളെ വായിക്കുക, ശറഇന് യോജിക്കാത്ത വിധത്തിലുള്ള സംഗീത സദസ്സുകളുടെ സംഘാടനം പോലുള്ള പാമരന്മാരുടെ പ്രവൃത്തികളെ മാത്രം കണ്ട് അതിന്റെ കാരണം കാണിച്ച് അതുപോലുള്ളതല്ലാത്ത നല്ല മജ് ലിസുകളുടെ മേലും ഒരേ വിധത്തിലുള്ള ഫത് വ ചില ഉലമാക്കൾ പുറപ്പെടുവിക്കുന്നു. ഇത്തരം ഫത് വകൾ നൽകൽ തെറ്റാണ്. എവിടെയെങ്കിലും സ്ത്രീ പുരുഷ ഭേദമന്യേ കലർന്നിരുന്ന് ബയാൻ മജ്ലിസുകൾ നടന്നാൽ ആ പേരും പറഞ്ഞ് എല്ലാ മജ്ലിസുകളെയും തടയൽ എവ്വിധത്തിൽ ന്യായമാകും? അതുകൊണ്ട് ഇത്തരം ഫത് വകൾ നൽകൽ ഉപേക്ഷിക്കണം. മൂട്ടയെ പേടിച്ച് കമ്പിളി പുതപ്പ് കത്തിക്കരുത് എന്ന ഫാർസി പഴംച്ചൊല്ലിനെ അന്വർത്ഥമാക്കുന്ന വിധം എവിടെയെങ്കിലും സംഭവിക്കുന്ന ചെറിയ ദൂഷ്യങ്ങൾ കാണിച്ച് അതിനോട് ഒരു വിധത്തിലും ബന്ധമില്ലാത്ത വലിയ വലിയ നന്മകളെ ഉപേക്ഷിക്കലോ ഇല്ലാതാക്കലോ പാടുള്ളതല്ല. നേരെ മറിച്ച് ആ കേട് മാത്രമാണ് അകറ്റപ്പെടേണ്ടത്. എലിയെ പേടിച്ച് ഇല്ലം ചുടുക എന്നത് തെറ്റായ നടപടിയാണ്.

നബി(സ്വ) തങ്ങളുടെ തിരുസാന്നിധ്യം(ഹാളിറാവൽ)
മൗലിദ് മജ്ലിസുകളിൽ നബി(സ്വ) തങ്ങൾ വരുന്നു എന്ന വിശ്വാസത്തെ കുഫ്റ്, ശിർക്ക് എന്ന് ആക്ഷേപിക്കൽ പരിധി കടന്നതും കഠിനമായതുമായ വാക്കാണ്. കാരണം ഇതു ബുദ്ധിപരമായും ദീനിന്റെ അടിസ്ഥാനത്തിലും സാധൂകരണമുള്ളതും സാദ്ധ്യമായതുമാണ്. ചില സ്ഥലങ്ങളിൽ ഇങ്ങനെ സംഭവിച്ചിട്ടുമുണ്ട്. മൗലിദ് മജ് ലിസുകൾ പല സ്ഥലങ്ങളിലും നടത്തപ്പെടുന്ന അവസ്ഥയിൽ തിരുനബി(സ്വ) തങ്ങൾ ഒരേ സമയം തന്നെ എല്ലാറ്റിനെയും അറിഞ്ഞ് ഹാളിറാകൽ എങ്ങനെ സാദ്ധ്യമാണ് എന്ന സംശയം ചിലർക്കുണ്ടാകാം. ഇത് ഉറപ്പില്ലാത്ത ബലമില്ലാത്ത ഊഹമാണ്. തിരുനബി(സ്വ) യുടെ വിശാലമായ ഇൽമിന്റെയും ശേഷിയുടെയും മുന്നിൽ ഇതൊരു വിഷയമേ അല്ല. കശ്ഫ് എന്ന ജ്ഞാനതുറവികളിലൂടെയും ഇത് സ്ഥിരപ്പെടുത്തപ്പെട്ടിട്ടുണ്ട്. മാത്രമല്ല അല്ലാഹുവിന് ഇതൊക്കെ സർവ്വസാധാരണമാണ്.
1 380
മൗലിദ് ശരീഫ്; അനുഷ്ഠാനവും ആന്തരാർത്ഥവും | Akameeyam

ഫൈസലാ ഹഫ്ത് മസ്അല: 2
ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ):
ക്രോഢീകരണം: അശ്റഫലി ഥാനവി(റ):
പരിഭാഷ: മുഹമ്മദ് സുൽത്വാൻ ബാഖവി കായൽപട്ടണം:
ആധുനിക കാലത്ത് രൂപപ്പെട്ടു വന്ന പുതുനിർമ്മിതമായ പരിഷ്കരണ പ്രസ്ഥാനങ്ങളാൽ, വ്യതിചലനവും പുതുനിർമ്മിതിയും ശിർക്കുമെല്ലാമായി ഇസ് ലാമിക ആദർശ വൈജ്ഞാനിക രംഗത്ത് ദുർവ്യാഖ്യാനിക്കപ്പെടുന്ന ദീനീ വിശ്വാസാനുഷ്ഠാനങ്ങളെ അഹ് ലു സുന്നത്തി വൽ ജമാഅത്തിന്റെ ശരിയായ പ്രമാണങ്ങളെ മുൻനിറുത്തി വിശകലനം ചെയ്യുന്ന വിഖ്യാതമായ പഠന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ തുടരുന്നു. മഹത്തായ ഈ ഗ്രന്ഥം രചിച്ചവരും ക്രോഢീകരിച്ചവരുമായ പ്രമുഖരായ സ്വൂഫിയാക്കളുടെ പ്രതിനിധികൾ തന്നെയായി ചമഞ്ഞ് സുന്നത്ത് ജമാഅത്തിന്റെ വിശ്വാസ പാരമ്പര്യങ്ങൾക്ക് വിരുദ്ധമായവ പ്രചരിപ്പിക്കുന്ന എല്ലാ പ്രച്ഛന്ന വേഷങ്ങളെയും തുറന്നു കാട്ടുന്ന ഗുണകാംക്ഷാപൂർണ്ണമായ വിശകലനം.

മൗലിദ് ശരീഫ്
തിരുനബി(സ്വ) തങ്ങളുടെ ജന്മദിനം സ്മരിക്കുക(ആചരിക്കുക) എന്നത് ഇരുലോക സൗഭാഗ്യങ്ങളെയും ബറക്കാത്തുകളെയും പ്രാപിക്കാൻ പര്യാപ്തമാണ്. എന്നാൽ അതിനുവേണ്ടി സമയങ്ങളെയും സന്ദർഭങ്ങളെയും ചില കാര്യങ്ങളെയും ക്ലിപ്തപ്പെടുത്തുക എന്നതും ചില നിബന്ധനകൾ വ്യവസ്ഥപ്പെടുത്തുക എന്നതും പ്രത്യേകിച്ച് ചില സന്ദർഭങ്ങളിൽ എഴുന്നേറ്റ് നിന്ന് മൗലിദ് ഓതുക എന്നതും ആവശ്യമാണോ അല്ലേ എന്ന വിഷയങ്ങളിലാണ് കൂടുതൽ ചർച്ചകൾ നിലവിലുള്ളത്. മൗലിദ് ശരീഫിനെ തടയുന്നവർ എല്ലാ പുതുകാര്യങ്ങളും വഴികേടാണ് എന്ന ഹദീസിനെ പ്രമാണമായി കാണിക്കുന്നു. എന്നാൽ തിരുനബി(സ്വ) തങ്ങളുടെ ജീവചരിത്രത്തെ എടുത്തുപറയലും തിരുനബി(സ്വ) തങ്ങളുടെ തിരുചര്യകളെ ഓർമ്മിപ്പിക്കലും എക്കാലത്തും ശ്രേഷ്ഠതയേറിയതാണ് എന്നതിനെ അടിസ്ഥാനമാക്കി ഉലമാക്കളിൽ പലരും മൗലിദ് ശരീഫിനെ അനുവദിച്ചിട്ടുണ്ട്. ഇവിടെയാണ് നവീനകാര്യങ്ങൾ അഥവാ ബിദ്അത്തുകൾ എന്നാൽ എന്ത് എന്നതിനെ നാം അറിയൽ അനിവാര്യമായി തീരുന്നത്.
ബിദ്അത്ത് എന്നാൽ എന്ത്?
നമ്മുടെ ദീനീ കാര്യങ്ങളിൽ ഇല്ലാത്ത ഒന്നിനെ പുതുതായി പ്രവേശിപ്പിക്കുന്നവനും ആ പ്രവേശിപ്പിക്കപ്പെട്ട ആ പുതുകാര്യവും ഉപേക്ഷിക്കപ്പെടേണ്ടതാണ് എന്ന ഹദീസിൽ ചിന്തിച്ചാൽ ദീനിൽ ഇല്ലാത്ത(ദീനിന്റെ അടിസ്ഥാനങ്ങൾക്ക് എതിരായ) ഒരു കാര്യത്തെ ദീനിൽ പ്രവേശിപ്പിക്കലാണ് ബിദ്അത്ത് എന്നത് വ്യക്തമായി മനസ്സിലാകും. ഈയവസ്ഥയിൽ പ്രത്യേക രീതിയിൽ മൗലിദ് മീലാദ് മജ്ലിസുകൾ നടത്തൽ ഫർളാണെന്നോ വാജിബാണന്നോ അവകാശപ്പെടാതെ താഴെ പറയുന്ന രീതിയിൽ ഒരാൾ മൗലിദ് നടത്തിയാൽ അത് ബിദ്അത്തായി പരിഗണിക്കപ്പെടുകയില്ല.
ഒന്നാമത്തേത് തിരുനബി(സ്വ) തങ്ങളെ ബഹുമാനിക്കലും അവിടുത്തെ ശ്രേഷ്ഠതകളെ എടുത്തു പറയലും ഇബാദത്തുകളുടെ ഗണങ്ങളിൽ ഒന്നാണ് എന്ന അടിസ്ഥാനത്തിൽ മൗലിദ് നടത്തുക.
രണ്ടാമത്തേത് നബി(സ്വ) തങ്ങളുടെ ബഹുമാന്യതയെ സുവ്യക്തമാക്കുന്നതിനും അവിടുത്തോടുള്ള ആത്മാർത്ഥമായ പ്രണയത്തിന്റെ പ്രായോഗിക പ്രകടനമായും ചില ബൈഅത്തുകളെ എഴുന്നേറ്റ് നിന്ന് ആലപിക്കുക.
ഏത് കാലത്തും മൗലിദ് മജ്ലിസുകൾ നടത്തുന്നതിൽ അപാകതയില്ല. എങ്കിലും ഈ സൽകർമ്മത്തിന്റെ അനുഷ്ഠാന പരമായ ഒരു തുടർച്ചക്കുവേണ്ടിയും എല്ലാവരും സമ്മേളിക്കുന്നതിന്റെ എളുപ്പത്തിനുവേണ്ടിയും ആരും മറന്നു പോവാതിരിക്കാൻ വേണ്ടിയും തിരുനബി(സ്വ) തങ്ങളുടെ ജന്മദിനമായ റബീഉൽ അവ്വൽ 12 ന് തന്നെ മജ് ലിസ് നടത്തുക. ഇതുപോലുള്ള പൊതു നന്മകളെ ഉദ്ദേശിച്ച് നടത്തപ്പെടുന്ന മജ്ലിസുകളെ ബിദ്അത്ത് എന്ന് പറയാൻ പാടില്ല. കാരണം ഇതുപോലുള്ള മജ്ലിസുകളിൽ പല നന്മകളുമുണ്ട്. അവയെല്ലാം ക്രോഡീകരിച്ചാൽ തന്നെ അതൊരു ഗ്രന്ഥമായി പരിണമിക്കും. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയാത്തവർ ഇതിൽ എന്തെങ്കിലും ചില നന്മകൾ ഉണ്ടാകും എന്നത് മാത്രം മനസ്സിലാക്കി ഇത്തരം കാര്യങ്ങളെ സമീപിക്കലാണ് അനുപേക്ഷണനീയം.
സമയം ക്ലിപ്തപ്പെടുത്തൽ
നല്ല കാര്യങ്ങൾക്ക് സമയം ക്ലിപ്തപ്പെടുത്തുക എന്നത് ഒരു പുതിയ കാര്യമല്ല. ജാമിഅഃകൾ, ഖാൻഖാഹുകൾ എന്നിവകളിലെ അദ്ധ്യായന സമയങ്ങൾ, മുറാഖബഃ ദിക്റ്, നസ്വീഹത്ത്, തഅ്ലീം എന്നിവകൾക്ക് സമയം നിശ്ചയിക്കൽ തുടങ്ങിയവ പാരമ്പര്യമായി തുടർന്നുവരുന്നതും നാം അനുധാവനം ചെയ്യുന്നതുമാണ്. എന്നാൽ ഇവകളെ നിസ്കാരം നോമ്പ് പോലെ ഫർളാണെന്ന് വാദിക്കലും നിശ്ചിത സമയത്ത് തന്നെ അത് പൂർത്തീകരിക്കപ്പെടണം എന്ന് ശാഠ്യം പിടിക്കുന്നതും സമയ പരിധി കഴിഞ്ഞാലോ മുമ്പ് തന്നെ ചെയ്താലോ അത് പാപമാണെന്ന് വിശ്വസിക്കലും പാടില്ലാത്തതാണ്. അങ്ങനെ ആരെങ്കിലും വിശ്വസിച്ചാൽ അവർക്ക് മാത്രം അത് ബിദ്അത്തായി തീരും. ഉദാഹരണത്തിന് നിശ്ചിത ദിവസം മൗലിദ് ഓതാതിരുന്നാൽ ചില ബൈത്തുകളിൽ എഴുന്നേറ്റ് നിൽക്കാതിരുന്നാൽ അതിനുവേണ്ടി ഭക്ഷണമോ ചീരണിയോ കൊടുക്കാതിരുന്നാൽ നന്മ ലഭിക്കുകയില്ല എന്ന് വിശ്വസിക്കൽ ഉപേക്ഷിക്കപ്പെടേണ്ടതാണ്. കാരണം ദീൻ അനുവദിച്ച ഒരു കാര്യത്തെ ഹറാമെന്നോ വഴികേടെന്നോ വിചാരിക്കൽ എത്ര തെറ്റാണോ അതുപോലെ തന്നെ ദീൻ അനുവദിച്ച ഫർളല്ലാത്ത കാര്യത്തിനെ ഫർളാണെന്ന് പറയൽ അനഭിഷണീയവും പരിധി ലംഘനവുമാണ്.
