മൗലിദ് പഠനം
Відкрити в Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Показати більше1 380
Підписники
Немає даних24 години
+37 днів
+1530 днів
Архів дописів
1 380
Repost from N/a
السلام عليكم
പ്രിയരെ
ബഹു: ശൈഖുന സി യം വലിയ്യുല്ലാഹിയുമായി ബന്ധപ്പെട്ടു ഇയ്യിടെ ഞാൻ എഴുതിയ
"قطف العالم في مناقب قطب العالم"
എന്ന പുസ്തകത്തിൽ കുറേ അബദ്ധങ്ങൾ വന്നുവെന്ന് ബോധ്യപ്പെട്ടതിനാൽ ആ പുസ്തകം ഞാൻ പിൻവലിച്ചതായി എല്ലാവരെയും അറിയിക്കുന്നു. അത് വായിക്കാനോ വിതരണം ചെയ്യാനോ, പ്രചരിപ്പിക്കാനോ ഉദ്ധരിക്കാനോ പാടില്ലെന്ന് ഇതിനാൽ ഉണർത്തുന്നു, അറിയീ ക്കുന്നു
എന്ന്
അബ്ദുൽ മജീദ് ബാഖവി കാമിൽ സഖാഫി മുടിക്കോട്
1 380
#വിളയിൽ പറപ്പൂർ പ്രദേശത്തുകാർക്ക് ബലി പെരുന്നാളിൻ്റെ തൊട്ടു പിറകെ ഏറെ പ്രിയപ്പെട്ട ഒരു #ഉറൂസ് മുബാറകുണ്ട് ദുൽഹിജ്ജ 14 നാണത്. അതായത് വലിയുള്ളാഹി രായിൻകുട്ടി മുസ്ലിയാർ (ന:മ:) ആണ്ട് നേർച്ച
========================
സൂഫിവര്യരിൽ പ്രമുഖനായിരുന്നു വലിയ്യുല്ലാഹി രായിൻകുട്ടി മുസ്ലിയാർ. ചീക്കോട് പഞ്ചായത്തിൽ വിളയിൽ പറപ്പൂരിൽ 1843 ൽ (ഹി: 1259) കിഴക്കേ അപ്പാട വീട്ടിൽ ജനിച്ചു. നാട്ടിൽ അന്ന് നിലവിലുണ്ടായിരുന്ന ഓത്തുപള്ളിയിലാണ് പ്രാഥമിക വിദ്യഭ്യാസം നടത്തിയത്. പ്രമുഖ പണ്ഡിതരായിരുന്ന കുഞ്ഞി ബാവ മുസ്ലിയാർ(ന:മ:), കട്ടിലശ്ശേരി ആലി മുസ്ലിയാർ (ന:മ:) നാല് മദ്ഹബിന്റെയും മുഫ്തിയും പ്രശസ്ത പണ്ഡിതനുമായ ശൈഖ് അഹ്മദ് കോയ ശാലിയാത്തി(റ)യുടെ ഗുരുവായിരുന്ന ചാലിലകത്ത് കുഞ്ഞഹമ്മദാജി (ന:മ:) എന്നിവരുടെ ദർസിൽ പത്ത് വർഷം പഠിച്ചു. തുടർന്ന് വാഴക്കാട് ദാറുൽ ഉലൂം ഉൾപ്പെടെ പ്രശസ്ത ദറസുകളിൽ മുദരിസായി. നിരവധി മഹല്ലുകളിൽ ഖാ സിയുമായിരുന്നു. റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ (ന:മ:) ദാറുൽ ഉലൂമിലെ ശിഷ്യരിൽ പ്രമുഖനാണ്.
പ്രശസ്ത പണ്ഡിതരും സൂഫിവര്യരുമായിരുന്ന ചെറുശ്ശേരി അഹമ്മദ് കുട്ടി മുസ്ലിയാർ, നാദാപുരം കുഞ്ഞാമുട്ടി മുസ്ലിയാർ (മേനക്കോത്ത് ഓർ), കുറ്റൂർ ചെല്ലപ്പറമ്പത്ത് കമ്മുണ്ണി മുസ്ലിയാർ, പുതിയറ സുലൈമാൻ മുസ്ലിയാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികളാണെന്ന് പറയപ്പെടുന്നു.
1920ൽ മക്കയിൽ വെച്ചാണ് മഹാനവർകൾ വഫാത്തായത്.
#വിളയിൽ പറപ്പൂർ ദേശത്തിൻ്റെ ആത്മീയ അത്താണിയായിരുന്ന രായിൻ കുട്ടി ഉസ്താദ് തൻ്റെ രണ്ടാമത്തെ ഹജ്ജ് യാത്രക്കൊരുങ്ങവെ നാട്ടുകാർക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന സൂചന നൽകിയിരുന്നത്രേ..!!
#അദ്ദേഹത്തിൻ്റെ പേരിൽ എം.കെ മുഹമ്മദ് ബാഖവി രചിച്ച മൗലിദ് ചരിത്രത്തിൽ പറയുന്നത് പ്രകാരം, മഹാനവർകൾ ഹജ്ജിൻ്റെ മനാസിക്കുകളെല്ലാം പൂർത്തീകച്ചതിനു ശേഷം ഹറം ശരീഫിലെ മത്വാഫിൽ ഇരുന്ന് ഇങ്ങനെ പ്രാർത്ഥിച്ചുവത്രേ: "നാഥാ... ഭൗതിക ജീവിതം തുടരാൻ എനിക്ക് ഇനി ആഗ്രഹമില്ല. അതിനാൽ ഇവിടെ വെച്ച് എൻ്റെ റൂഹിനെ പിടിക്കണേ..."
#താമസിയാതെ അദ്ദേഹം മത്വാഫിൽ വെച്ച് മരണം വരിച്ചുവെന്നും ജനാസ 'ജനത്തുൽ മുഅല്ല'യിൽ അടക്കം ചെയ്യപ്പെട്ടുവെന്നും ചരിത്ര രേഖയിൽ കാണുന്നു..
#ജന്നത്തുൽ മുഅല്ലായിൽ ഖദീജ ബീവിയുടെ ചാരത്താണ് മഹാനവർകളുടെ ഖബർ ഉള്ളത്.
#മഹാൻ്റെ ആത്മീയമായ തിരുനോട്ടം ഇന്നും വിളയിൽ പറപ്പൂർ പ്രദേശത്തുകാർക്ക് വലിയ ആശ്വാസമാണ്...
1 380
*പ്രിയമുള്ളവരെ.*
ഇത് അര നൂറ്റാണ്ട് മുമ്പ് ബഹുവന്ദ്യരായ മർഹൂം *തരുവണ അബ്ദുള്ള മുസ്‌ലിയാർ* എഴുതിയ വയനാട് വാരാമ്പറ്റ മഖാമിലുള്ള *സയ്യിദ് അലി അക്ബർ ദഹ്‌ലവി* തങ്ങളുടെ മൗലിദാണ്. തരുവണ ഉസ്താദിന്റെ മകൻ ഇബ്രാഹിം അഹ്സനി മുന്നിട്ടിറങ്ങി ഈ മൗലിദ് ഇപ്പോൾ പുനപ്രസിദ്ധീകരിക്കുന്നു. 25/ 50 കോപ്പികൾ ഏറ്റെടുക്കാൻ സാധിക്കുന്നവർ മുന്നോട്ട് വരണം. 25 കോപ്പികൾക്ക് 500 രൂപയും 50 കോപ്പികൾക്ക് 1000 രൂപയുമാണ് ചെലവ്. കൂടുതൽ കോപ്പികൾ ആവശ്യമില്ലാത്തവർ ഈ സംരഭത്തിന് സംഭാവന നൽകിയാൽ വീടുകളിൽ സൗജന്യ വിതരണം ചെയ്യാം.
*വിവരങ്ങൾക്ക് ബന്ധപ്പെടുക.*
80867 83313
(യൂനുസ് സഖാഫി വാരാമ്പറ്റ)
80782 91645
(ഇബ്രാഹീം അഹ്സനി )
https://wa.me/+919995593108
( പ്രസിദ്ധീകരണ വിഭാഗം)
*ഈ മെസേജ് എല്ലാവരും പരമാവധി ഷെയർ ചെയ്യുക.*
