മൗലിദ് പഠനം
Відкрити в Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Показати більше1 380
Підписники
Немає даних24 години
+37 днів
+1530 днів
Архів дописів
1 380
‘ഫത്ഹുസ്സ്വമദി’ലെ ഒരദ്ധ്യായം ഇങ്ങനെ തുടങ്ങുന്നു: ‘ഫസ്വലുന്‍: ഇതാകുന്നത് മൌലിദിന്റെ ഫോരിശയിലും അതിന്‍റെ അദബുകളിലും മൌലിദ് വേണ്ടാ യെന്നു വിലങ്ങിയവരെ റദ്ദ് ചെയ്യുന്നതിലും ഫറയുന്ന ഫസ്വലായിരിക്കും”. തുടര്‍ന്ന്‍ ഗ്രന്ഥകാരന്‍ ആഘോഷത്തിന്‍റെ തത്വതിലേക്ക് വിരല്‍ ചൂണ്ടുന്നു. ‘ അടിയാര്കള്‍ക്ക് റഹ്മത്തായ നബിനെ വെളിവാക്കി കൊടുത്തത് അവന്‍ ചെയ്ത നിഅമത്ത് ആകയാല്‍ ആ നിഅമത്തിനു ശുക്ര്‍ ചെയ്യണ്ടത് യെല്ലവരെ അളവിലും ആവശ്യമായിരിക്കുമെന്ന’ തത്വമാണ് അടിസ്ഥാനം. തിരുനബിയെ പ്രസവിക്കപ്പെട്ട രാവ് ലൈലത്തുല്‍ ഖദ്രിനെക്കാള്‍ മഹത്തരമാണെന്ന് മൂന്നു ന്യായങ്ങള്‍ നിരത്തി ഇമാം ഖസ്തല്ലാനി റഹി പ്രസ്താവിച്ചത് ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ‘എല്ലാ വര്‍ഷങ്ങളിലും വരുന്ന റബീ ഉല്‍ അവ്വല്‍ മാസം ഫന്ത്രണ്ടാം രാത്രി മുസ്തഫായ നബിനെ ഫെറ്റ രാത്രി തന്നെ ആകുന്നതല്ല, എങ്കിലും ആ രാവിനെ ഫോലോത്ത രാത്രിയെന്നു അറിയഫഫെടും. ആയതിനാല്‍ ഇസ്ലാമിയത്തായ കൂട്ടക്കാര്‍ ഒക്കെയും റബീ ഉല്‍ അവ്വല്‍ മാസം തങ്ങളെ മൌലിദിനെ കൊണ്ട് ഫെരുന്നാളിന്റെ ദിവസം ഫോലെ സന്തോഷത്താല്‍ അധികമാക്കുകയും, ശുക്രായി മുതല്കൊണ്ടും ഫലവക സാധനങ്ങളായ ഒജീനങ്ങളെ കൊണ്ടും സ്വദഖ ചെയ്തും വരുന്നവരായിരുന്നു”, ഗ്രന്ഥ കര്‍ത്താവ് മൌലിദ് ആഘോഷത്തിന്‍റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.
ഗ്രന്ഥകാരന്‍ വീണ്ടും മൌലിദ് ആഘോഷിക്കുന്നതിന്‍റെ ‘ഫോരിശ’കള്‍ വിവരിക്കുകയാണ്: ‘ഇനി ഹദീസില്‍ വല്ലയാ ഒരുത്തന്‍ എന്‍റെ മൌലിദിനെ വന്ദിച്ചാല്‍ ഖിയാമത്ത് നാളില്‍ ഞാന്‍ അവന്ന് ശഫാ അത്ത് ചെയ്യുന്നവനായിരിക്കുമെന്നും എന്‍റെ മൌലിദിന്നു ഒരൂ വെള്ളി ചെലവ് ചെയ്താല്‍ ഫൊന്നാലുള്ള ഒരു മലനെ അല്ലാഹുവിന്‍റെ സബീലിന്ടകത്ത് ചെലവ് ചെയ്തവരെഫ്ഫോലെ ആയിരിക്കുമെന്നും നബി സ്വ തങ്ങള്‍ കല്പിച്ചതായി വന്നിരിക്കുന്നു’ (ഉന്നത ജ്ഞാനികള്‍ പരിശോധിച്ച ഒരു ഗ്രന്ഥത്തില്‍ ഇവ ഉദ്ധരിച്ചതിനാല്‍ നാം കാണാത്ത വല്ലേടത്തും ഈ ഹദീസുകള്‍ ഉണ്ടായിരിക്കാം). തുടര്‍ന്ന് മൌലിദ് ആഘോഷത്തിന്‍റെ മഹത്വം വിളംബരപ്പെടുത്തുന്ന ഖുലഫാഉറാഷിദ്‌കളുടെ പ്രസ്താവനകള്‍ ശൈഖ് മുഹമ്മദ് നവവി യുടെ ‘മദാരിജുസ്സ്വുഊദ്’ എന്ന കിത്താബില്‍ നിന്നാണ് ഉദ്ധരിക്കുന്നത്. ‘നമ്മുടെ ഇമാം ശാഫിഈ എന്ന ഖോജാനെ ത്തൊട്ടു നഖ്ല്‍ ചെയ്തതായി വന്ന’ പ്രസ്താവന ഇതാണ്: ‘മുത്തു നബി സ്വ തങ്ങളെ മൌലിദിന്നു വേണ്ടി മുസ്‌ലിമായ ഉടഫിറഫ്ഫുകളെ ഒരുമിച്ചു കൂട്ടി അവര്‍ക്ക് വേണ്ടി ഒജീനങ്ങള്‍ ആയിതാങ്ങി(?) ഇഹ്സാനും ചെയ്താല്‍ നാളെ ഖിയാമമെന്ന നാളിന്റകത്ത് സ്വിദ്ധീഖമ്മാര്‍ ശഹീദമ്മാര്‍ സ്വാലിഹീങ്ങള്‍ ഇവരോട് ആയവനെ അല്ലാഹൂ യാത്രയാക്കു’ന്നതാണ്, ‘ആയവന്‍ നിഅമത്തായ സ്വര്ഗ്ഗതിന്റകത്ത് ആകു’ന്നതാണ്.
തുടര്‍ന്ന്, ‘മൌലിദ് ഓതുന്ന സമയത്ത് മുസ്വതഫായ നബിതങ്ങളെ ഫ്രെസവിച്ച വിഷയങ്ങളെ ഫറയുന്ന ബൈത്ത് എത്തിയാല്‍’ എഴുന്നേറ്റ് നിന്ന് ഓതുന്നത് മുസ്തഹബ്ബാണെന്ന് ഉണര്‍ത്തുകയാണ് രചയിതാവ്. . നബി ജന്മത്തിലെ സന്തോഷം പ്രകടിപ്പിക്കുക, നബിയെ ബഹുമാനിക്കുക എന്നീ വികാരങ്ങളാണ് അതിലൂടെ കാണിക്കുന്നത്. ഇബ്നു തൈമിയ്യ ഏറെ ബഹുമാനിച്ച ‘പ്രകീര്‍ത്തകരുടെ രാജാവ്’ യഹ് യ സ്സ്വര്സ്വരി (റഹി)യുടെ നാലുവരി കവിത ഇത്തരുണത്തില്‍ അനുസ്മരിക്കുന്നു. അതുപോലെ, അല്ലാമാ തഖിയ്യുദ്ദീനു സ്സുബ്കി റഹി, പ്രമുഖ ജ്ഞാനികള്‍ സന്നിഹിതരായ ഒരു സദസ്സില്‍ തിരുജന്മം പരാമര്‍ശിക്കുന്ന പദ്യം ചൊല്ലപ്പെട്ടപ്പോള്‍ എഴുന്നേറ്റു നിന്ന സംഭവം മാതൃകയ്ക്ക് വേണ്ടി ഓര്‍മ്മിപിക്കുന്നു.
മൌലിദും അനുബന്ധ സംഗതികളും ഇത്തരത്തില്‍ വിസ്തരിച്ച ശേഷം, മുഹമ്മദ് നൂഹ് കണ്ണ് മുസ്ല്യാര്‍ പറയുന്നു: “എന്നാല്‍ അറിയണം: മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ മൌലിദ് ഓതുന്നത് കൊണ്ട് തഅളീം ചെയ്യുന്നതിനെ വഹ്ഹാബിയര്‍ റദ്ദാക്കിയും ഇന്കാര്‍ ചെയ്തും ഫറയുന്നതല്ലാതെ മറ്റൊരു മുസ്ലിമീങ്ങളും ഫരയുന്നതല്ല”. ഫത്ഹുസ്സ്വമദില്‍ തൊട്ടുടനെ വരുന്ന അദ്ധ്യായം ഇങ്ങനെ തുടങ്ങുന്നു: “ഫസ്വലുന്‍: ഇതാകുന്നത് അബ്ദുല്‍ വഹ്ഹാബിന്റെ മകന്‍ മുഹമ്മദ് എന്ന് ഫേരുള്ള വഹാബിയുടെ അഭിഫ്രായ ഏര്‍ഫാടില്‍ കുടുങ്ങിഫോകാതിരിഫാനുള്ള നസ്വീഹത്തില്‍ ഫറയുന്ന ഫസ്വലാകുന്നു”. അതായത്, ‘ഫത്ഹുസ്സ്വമദ്’ രചിക്കുന്ന കാലത്ത് മൌലിദ് നിഷേധികളായ വഹാബികള്‍ തലപൊക്കി തുടങ്ങിയിരുന്നു എന്ന് വ്യക്തം.
‘പ്രദീപ്തമായ വിളക്ക്’ എന്ന് അല്ലാഹു വിശേഷിപ്പിച്ച ‘വെളിച്ചത്തിന്‍റെ ദൂതര്‍’ മൌലിദ്സദസ്സില്‍ ഹാളിറാകുമെന്നാണ് ‘ഫത്ഹുസ്വമദ്’ പറയുന്നത്. “ആദരവായ മുത്തുനബി തങ്ങള്‍ മൌലിദിന്റെ മജ്ലിസില്‍ ഹാളിറാകുമെന്ന് ചില ആരിഫീങ്ങളായ ഖോജാക്കന്മാര്‍ ഫറഞ്ഞിരിക്കുന്നതിനെ, മുത്തുനബിന്റെ അകമിയത്തിനെ ഉള്കണ്ണ്‍ കുരുടായ ചില അറിവ് കെട്ടവര്‍ ഇങ്കാര്‍ ചെയ്ത’ കാര്യം ഗ്രന്ഥകാരന്‍ എടുത്തു പറയുന്നുണ്ട്.
1 380
‘കത്തന്‍ ഏകി സുവനത്തുമ്മല്‍ ഉലക് അനത്തും മെത്തെ ഫെരുനാളുമാ/കാമരിത്തിനം ഖിയാമം മട്ടും സകലാ മലക്കുകളെ ഈദുമാ’ എന്ന വരികളിലൂടെ സ്വര്‍ഗ്ഗത്തിനും ഭൂലോകത്തിനാകെയും അന്ന് പെരുന്നാള്‍ ആണെന്നും ആ ദിനം അവസാന നാള്‍ വരെ മലക്കുകള്‍ക്ക് ഈദായിരിക്കുമെന്നും മഹാകവി വിവരിക്കുന്നത് വായിച്ചപ്പോള്‍ ഉസ്താദിന്റെ വാക്കുകള്‍ ഓര്‍ത്തുപോയി. ബിംബങ്ങള്‍ തലകുത്തി വീണത്, കൊത്തളങ്ങള്‍ തകര്‍ന്നത്, അഗ്നികുണ്ഡം പൊലിഞ്ഞത്, ആറു വറ്റിയത്.. എല്ലാം കടന്നുവരുന്നുണ്ട് ‘ഹിജ്റ’ യില്‍. പൈതലിന്റെ കണ്ണ് സുറുമയിടപ്പെട്ടിരുന്നു, ലിംഗാഗ്ര ചര്‍മം നീക്കപ്പെട്ടിരുന്നു, പൊക്കിള്‍ കൊടി മുറിച്ചു കാണപ്പെട്ടു, മുടി വാര്‍ന്നു വെച്ചിരിക്കുന്നു, ദേഹത്ത് എണ്ണ പുരട്ടിയിരിക്കുന്നു, അത്തറിന്റെയും കസ്തൂരിയുടെയും പരിമളം അവിടെ പരന്നു.. അങ്ങനെ വിശേഷങ്ങള്‍ അനവധിയുണ്ട് കവിക്ക് പറയാന്‍. ഇശല്‍ മൂന്നില്‍ ആമിനാ ബീവി യുടെ അതിശയകരമായ അനുഭവങ്ങള്‍ വിവരിക്കൂന്നു. നാലില്‍, പിറന്ന വിവരം അറിയിച്ച സുവൈബതിനെ അബൂലഹബ് മോചിപ്പിച്ച കഥ അനുസ്മരിച്ച ശേഷം കവി ഉണര്‍ത്തുന്നു: ‘ജിഹത്തിലെ തിരിവരുള്‍ ഖുര്‍ആനിലെ ചിദയ്ത്തിയെതവരുടെയ് ഒരു കാഫിറില്‍/ ചിദത്തില്‍ ഹാമിദ് ഉദിത്തെ രാവൊരു ഫ്രിയത്തയ് തോന്നിയതാല്‍/ നരകിലെ സികിസികല്‍ കുടി അമൃദദു ഫ്രതിഫലം ഇരൈ കൊടുത്ത അവസ്ഥയദാല്‍... ഖുര്‍ആനില്‍ കെടുത്തിപ്പറഞ്ഞ കാഫിറിനു നബി ജന്മത്തില്‍ സന്തോഷിച്ച കാരണത്താല്‍ നരക ശിക്ഷയില്‍ ഇളവു ലഭിച്ചെങ്കില്‍, ‘ അഹബ്ബ മന്‍ തിരുനബി ഫിറസഫുകള്‍ അകം കുളര്‍ന്ദ് ഉരയ്കയും ഉരൈവിക്കും/ അദുക്ക് ഫൊന്‍ ചിലവു അശിത്ത്, മൌലിദ് കശിത്തിടും ഇസ്‌ലാം/ ഉമമിലെ അരുള്‍ ഫലം മറു ഫലം ഇരുതലം കിടൈവദും യെണ്ട് ചൊല്‍വാനാം’. മുത്തുനബിയോടുള്ള സ്നേഹത്താല്‍ മനസ്സറിഞ്ഞു ജന്മ വിശേഷങ്ങള്‍ പറയുകയും പറയിപ്പിക്കുകയും അതിനുവേണ്ടി പൊന്ന് ചിലവഴിക്കുകയും മൌലിദ് കഴിക്കുകയും ചെയ്യുന്ന ഒരു മുസ്ലിമിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നു കവി സമ്മതിക്കുന്നു. ത്വാഹാ നബിയോടുള്ള പിരിശത്തിനാല്‍ അയല്‍വാസികളും ബന്ധുക്കളുമായ മുസ്ലിംകളെ ക്ഷണിച്ചുവരുത്തുകയും രംഗം അലങ്കരിക്കുകയും ഭക്ഷണമുണ്ടാക്കി ദാനം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ലഭിക്കാന്‍ പോകുന്ന സന്തോഷങ്ങള്‍ കവിയുടെ വിവരണത്തില്‍ എത്രയാണ്! റബീഉല്‍ അവ്വല്‍ ആരംഭത്തില്‍ തന്നെ ഇങ്ങനെ മൌലിദ് കഴിച്ചാല്‍ അവരുടെ ധനം കനയ്ക്കുന്നതും തനിക്കും കുടുംബത്തിനും വീട്ടിനും കാവല്‍ ലഭിക്കുന്നതും അനുഗ്രഹങ്ങള്‍ വര്‍ദ്ധിക്കുന്നതും ജീവിതവൃത്തിയില്‍ അഭിവൃദ്ധി ഉണ്ടാകുന്നതും ഇരുലോകത്തും സന്തോഷവും വിജയവും അനന്തര ഫലമായി ഭവിക്കുന്നതും ഉള്ബോധിപ്പിക്കാന്‍ കവി അവസരം ഉപയോഗപ്പെടുത്തുന്നുണ്ട്. ഉടനെ ഹാജത്തുകള്‍ നിവൃത്തിയാകുന്നതും അക്കൊല്ലത്തെ ആഫത്തുകള്‍ തടയപ്പെടുന്നതും മരണാനന്തരം സ്വര്‍ഗ്ഗം ലഭിക്കുന്നതും മൌലിദ് കഴിക്കുന്നതിന്‍റെ ഫലങ്ങളായി എടുത്തുപറഞ്ഞ വിശ്രുത ജ്ഞാനിയും മൌലൂദ് രചയിതാവുമായ അല്ലാമാ ഇബ്നുല്‍ ജൌസിയുടെ വാക്കുകള്‍ ഉദ്ധരിക്കാനും കവി തയ്യാറായിരിക്കുന്നു.
ഒരുപക്ഷേ, നബിദിനാഘോഷത്തിന്‍റെ പോരിശ വര്‍ണ്ണിച്ച , അതിന്‍റെ മഹത്വങ്ങളും ഫലങ്ങളും വിവരിച്ച മാപ്പിള ഭാഷയിലെ ആദ്യ രചനയായിരിക്കണം മഹാകവിയുടെ ഹിജ്റ പടപ്പാട്ട്. ‘ഐനുല്‍ വുജൂദ്’ ആയ ആറ്റല്‍ തിരു നൂറുല്ലാഹ് പിറന്ന അനുഗ്രഹീത നിശ ലൈലത്തുല്‍ ഖദ്രിനെക്കാള്‍ മഹത്തരമാണെന്ന ജ്ഞാനികളുടെ അഭിപ്രായം മലയാളക്കരയിലെ പൊതുജനം ആദ്യമായി വായിക്കുന്നതും വൈദ്യരുടെ ഹിജ്രയില്‍ അഞ്ചാം ഇശലില്‍ നിന്നായിരിക്കണം.
മീലാദ്: എതിര്‍പ്പുകള്‍ തുടങ്ങുന്നു
ആഘോഷത്തിലെ ജനകീയത മൂലം അസ്വാസ്ഥ്യം അനുഭവിച്ചിരുന്ന മീലാദ് വിരോധികളുടെ മുറുമുറുപ്പ് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യ ദശകങ്ങളില്‍ തുടങ്ങിയിട്ടുണ്ടാകണം. അതുകൊണ്ടാണ് നേരത്തെ ഉദ്ധരിച്ച അഹ്മദ് കുഞ്ഞി കോയമ്മ തങ്ങളുടെ(1294/1876)കാവ്യ കൃതി ഇതുസംബന്ധമായ പ്രാമാണിക ചര്‍ച്ച പദ്യമാക്കിയത്. ഹി 1321 ല്‍ അന്തരിച്ച തിരുവനന്തപുരം പൂവാര്‍ മുഹമ്മദ് നൂഹ് കണ്ണ് മുസ്ല്യാരുടെ 1298/1880 ല്‍ തലശ്ശേരിയില്‍ വെളിച്ചം കണ്ട ‘ഫത്ഹുസ്സ്വമദ്’ എന്ന മാപ്പിള ഭാഷയിലെഴുതിയ ഗ്രന്ഥം മീലാദ്/ മൌലൂദ് വിരോധികളെ പരാമര്‍ശിക്കുന്ന ഒരദ്ധ്യായം ഉള്കൊള്ളിച്ചത് കാണാം. വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി, ആലപ്പുഴ സുലൈമാന്‍ മൗലവി തുടങ്ങിയവരുടെ ഗുരുനാഥനാണ് പൂവാര്‍. അദ്ദേഹത്തിന്‍റെ ‘ഫത്ഹുസ്സ്വമദ്’, സി എന്‍ അഹ്മദ് മൗലവി യുടെ അനുഭവത്തില്‍, ‘ ഒരു കാലത്ത് സാധാരണക്കാര്‍ മതപഠനത്തിനു മുഖ്യമായും അവലംബിച്ചിരുന്ന കൃതികളില്‍ ഒന്നാണ്’. അഖീദ, തസ്വവ്വുഫ്, ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങള്‍ ലളിത സുന്ദരമായ ഭാഷയില്‍ വിവരിക്കുന്ന ‘ഫത്ഹുസ്സ്വമദ്’ 1963വരെയും മലബാറില്‍ പലതവണ അച്ചടിക്കപ്പെട്ടിട്ടുണ്ട്.
1 380
അദ്ദേഹം സാധാരണ രീതിയില്‍ എഴുതിയ ‘അറ്രഫല്‍ അനാം ഫീ മദ്ഹി ഖൈരില്‍ അനാം’ എന്ന മൌലിദിനു പുറമേ പുള്ളിയില്ലാത്ത അറബി അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചും(പേര് ‘സിറ്രുല്‍ അസ്രാര്‍’), പുള്ളിയുള്ള അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചും, അലിഫ്, വാവ് എന്നിവയും പുള്ളിയില്ലാത്ത അക്ഷരങ്ങളും കൊണ്ടും, ഗദ്യത്തില്‍ പുള്ളികളില്ലാതെയും പദ്യത്തില്‍ സമ്മിശ്ര അക്ഷരങ്ങള്‍ പ്രയോഗിച്ചും വ്യത്യസ്ത നാല് മൌലൂദുകള്‍ എഴുതിയ മഹാമിടുക്കനായിരുന്നു നെടിയിരുപ്പ് ഖാസിയായിരുന്ന, പൊന്നാനി ധാരയിലുള്ള അദ്ദേഹം. പക്ഷേ എല്ലാം അപ്രകാശിതങ്ങളാണ്. നിരവധി ഗ്രന്ഥങ്ങളുടെ ഉടമയായിരുന്ന വാടാനപ്പള്ളി സ്വദേശി അറക്കല്‍ മുഹമ്മദ് ഹാജിയുടെ (1393) ‘മൌലിദ്ന്നിഅമ: മുഖ്തസ്വര്‍ മൌലിദ് റഹ്മ:’ 1345/1926 ല്‍ പൊന്നാനിയില്‍ വെളിച്ചം കണ്ടു. പേരില്‍ സൂചിപ്പിക്കുന്ന മൂല കൃതി ഏതാണെന്ന് വ്യക്തമല്ല. മൌലിദ് രചനയില്‍ ശ്രദ്ധേയമായ മറ്റൊരു കൃതി ഖിലാഫത്ത് നേതാവ് ആലിമുസ്ല്യാരുടെ സഹോദരി പുത്രനായ നെല്ലിക്കുത്ത് അബുറഹ്മ മുഹമ്മദ് അല്‍ഫൈഇ(മ 1363/ 1944) യുടെതാണ്. ‘അല്‍ മിസ്കുല്‍ മുഅത്ത്വര്‍ ലി മദ്ഹി രസൂലില്‍ അത്ഹര്’ പേരിലെന്നപോലെ പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രം ഗദ്യ പദ്യങ്ങളാക്കിയുള്ള, ഭാഷാവഴക്കം തെളിയിക്കുന്ന മഹദ് രചനയാണ്. മലയാളത്തിലെ അറബി ഭാഷാ ചരിത്രവും സാമുദായിക നവോഥാന ചരിത്രവും എഴുതുന്നവര്‍ നിറം കുറച്ചുമാത്രം പറഞ്ഞുപോകുന്ന അത്ഭുതകരമായ മൌലിദ് ആയിരുന്നു, കേരളത്തിലെ വഹാബി പ്രസ്ഥാന സ്ഥാപകരില്‍ പ്രമുഖനായിരുന്ന ഇ മൊയ്തു മൌലവിയുടെ പിതാവും , ഒട്ടേറെ വിവിധ മാല- മൌലിദുകളുടെ കര്‍ത്താവുമായ കോടഞ്ചേരി മരക്കാര്‍ മുസ്ല്യാരുടെ ‘തന്‍വീറുല്‍ ഖാത്വിര്‍’. റബീഉല്‍ അവ്വല്‍ പിറക്കുന്നത് മുതല്‍ പന്ത്രണ്ടാം രാവ് വരെ ഓരോ രാവിലും ചൊല്ലാനുള്ള പന്ത്രണ്ടു ഭാഗമാക്കി വിഭജിച്ച മഹാ രചനയാണിത്. ചരിത്ര പണ്ഡിതനായിരുന്ന നെല്ലിക്കുത്ത് മുഹമ്മദാലി മുസ്ല്യാരുടെ അഭിപ്രായത്തില്‍, ‘മുസ്ലിം ചരിത്രത്തില്‍ ഇത്ര വലുപ്പത്തിലും ഇതേ സ്വഭാവത്തിലും മറ്റൊരു രചനയില്ല’. പക്ഷേ, മൌലിദ് വിരോധികളായ മക്കളും പിന്‍ഗാമികളും അത് പൂഴ്ത്തിവെചിരിക്കയാണ്.
പില്‍ക്കാലത്തെ പല ഉലമാക്കളുടെ ‘മൌലിദ് റസൂല്‍’ രചനകള്‍ പുറത്തിറങ്ങിയെങ്കിലും ‘മങ്കൂസ്’ മൌലിദിനു ലഭിച്ച സ്വീകാര്യത ഇപ്പോഴും മറ്റൊന്നിനും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. നബിദിനത്തിലും പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടങ്ങളിലും സമുദായം മൌലിദ് ചൊല്ലുക പതിവാക്കി. പ്രശ്ന കലുഷിതമായ ‘മലപ്പുറം പട’യുടെ സന്നിഗ്ധ ഘട്ടങ്ങളില്‍ ‘ നബിയിലെ ഫാത്തിഹ മദ്ഹ് സ്വലാതെയും ഉരൈ ഒശിയാതെ’ (നബിക്ക് ഫാത്തിഹ ഓതുന്നതും അവിടുത്തെ മദ്ഹ് ചൊല്ലുന്നതും സ്വലാത്ത് ആശംഷിക്കുന്നതും ഒഴിക്കാതെ) മലപ്പുറത്തെ മാപിള സമുദായം ‘പട’യെ നേരിട്ട കാര്യം മോയിന്‍ കുട്ടി വൈദ്യര്‍ ‘മലപ്പുറം പട’ യില്‍ (ഇശല്‍ നാല്പത്) അനുസ്മരിക്കുന്നുണ്ട്.
മൌലിദ് മാപ്പിള മലയാളത്തില്‍
ഗദ്യ പദ്യ സമ്മിശ്രമായ അറബി മൌലിദ്കളുടെ സ്ഥാനത്ത് മാപ്പിള സാഹിത്യകാരന്മാര്‍ ‘മാപ്പിളഭാഷ’യില്‍ മാലയും പാട്ടും ആവിഷ്കരിക്കുകയും അതിലൂടെ തിരുനബി പ്രകീര്‍ത്തനങ്ങള്‍ പാടുകയും ചെയ്തു. 1151/1737 ല്‍ മഹാനായ കുഞ്ഞായിന്‍ മുസ്ല്യാര്‍ കോര്‍ത്ത നൂല്‍ മദ്ഹ് സാധാരണ മൌലിദുകളിലെ കീര്‍ത്തനപ്രമേയങ്ങള്‍ സ്പര്ശിച്ചുകൊണ്ടുള്ള ഒരു രചനയാണ്. നൂല്‍ മദ്ഹിലെ രണ്ടാം ഇശല്‍ പ്രവാചക ജന്മത്തോടനുബന്ധിച്ച് ഉണ്ടായ അതിശയങ്ങള്‍ അനുസ്മരിക്കുന്നു. ഇശല്‍ മൂന്നില്‍ അവിടുത്തെ അമാനുഷിക അനുഭവങ്ങള്‍ എണ്ണിപ്പറയുന്നു. നാലില്‍ അവിടുത്തെ ശരീരലാവണ്യം വര്‍ണ്ണിക്കുന്നു.സ്നേഹനിധിയെ ഒരു നോക്ക് കാണാന്‍ സാധിക്കുമോ എന്ന ആശങ്ക നിറഞ്ഞു നില്‍കുന്ന നൂല്‍ മദ്ഹില്‍ ആദ്യാവസാനം നബികീര്‍ത്തനമാണ്. പക്ഷേ, ഭാഷ കഠിനമായത് കൊണ്ടായിരിക്കാം മുഹ്യിദ്ധീന്‍ മാലയുടെ ജനകീയത നേടിയെടുക്കാന്‍ അതിനു കഴിഞ്ഞില്ല. മഹാജന്മ വിശേഷങ്ങള്‍ വര്‍ണ്ണിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു രചനയാണ് മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ ‘ഹിജ്റ പടപ്പാട്ട്’. തിങ്കള്‍ മുകി മാദുഹുദാക്കുള/ തിങ്കള്‍ തനയ് കര്ഫം ചുമന്ദുള/ തിങ്കളാകിയ തിങ്കളാം മിക തിങ്കളാനേ റബീഉല്‍/ അവ്വല്‍ തിങ്കള്‍ ബാതിനിലെ.. എന്നു തുടങ്ങുന്ന പാട്ടില്‍ തിങ്കളില്‍ പിറന്ന ചന്ദ്രമുഖിയുടെ ജന്മാതിശയങ്ങള്‍ വിവരിക്കുകയാണ് മഹാകവി. രണ്ടാം ഇശലില്‍, തിരുപ്പിറവിയുടെ സമയത്ത് സവിശേഷമായ ഒരു വെളിച്ചം വെളിപ്പെട്ടതും, ആ വെളിച്ചത്തില്‍ ആമിനാ ബീവിക്ക് ചക്രവാളങ്ങള്‍ കാണിക്കപ്പെട്ടതും പറഞ്ഞു തുടങ്ങുന്നു. ആമിന ബീവിയെ സ്വര്‍ഗ്ഗ സ്ത്രീകള്‍ ശുശ്രൂഷിക്കാന്‍ വന്നത്, പ്രസവിച്ച ഉടനെ കുട്ടി അല്ലാഹുവിനെ സുജൂദ് ചെയ്തത്, തക്ബീരും ശഹാദത്തും ചൊല്ലിയത്, നക്ഷത്രങ്ങളും മാലാഖമാരും സ്വര്‍ഗ്ഗീയ പക്ഷികളും വീടിനു ചുറ്റും വന്നു നിന്നതും കവി മനോഹരമായി വര്‍ണ്ണിക്കുന്നു.
1 380
എന്നാല്‍, അവ്വല്‍ സൈനിദ്ധീന്‍ മഖ്ദൂമിന്റെ ഏക പുത്രന്‍ അബ്ദുല്‍ അസീസ് മഖ്ദൂം ‘മസ്ലകുല്‍ അത്ഖിയാ’യുടെ ആമുഖത്തില്‍ പിതാവിന്‍റെ കൊച്ചു ജീവചരിത്രവും അദ്ദേഹത്തിന്‍റെ രചനകളും രേഖപ്പെടുത്തിയതില്‍ ‘മന്ഖൂസ്’ പരാമര്‍ശിക്കുന്നില്ല. ചെറിയ/ രണ്ടാം സൈനുദ്ധീന്‍ മഖ്ദൂമിലേക്ക് ചേര്‍ത്തുപറയുന്നവരും ഉണ്ട്. പൊന്നാനി പരിസര പ്രദേശങ്ങളില്‍ പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധിയില്‍ നിന്നും രക്ഷ ആഗ്രഹിച്ചുകൊണ്ട് അദ്ദേഹം മന്ഖൂസ് രചിച്ചപ്പോള്‍ ഗുരുവര്യര്‍ അല്ലാമാ ഇബ്നു ഹജര്‍ റഹി അതിനെ അഭിനന്ദിച്ചുവെന്നും അദ്ദേഹത്തെയാണ് മന്ഖൂസിലെ ദുആയില്‍ ‘വലിയ്യ്’ എന്ന് വിശേഷിപ്പിക്കുന്നതെന്നും ‘ഉസ്താദുമാര്‍’ പറയാറുണ്ട്. ഏതായാലും ഒന്നും രണ്ടും സൈനുദ്ധീന്‍ മഖ്ദൂമുമാരുടെ ഗുരുനാഥന്മാര്‍ മൌലിദ് രചയിതാക്കള്‍ ആണ്(അല്ലാമാ ഇബ്നു ഹജര്‍ റഹി രചിച്ച ‘അന്നിഅമത്തുല്‍ കുബ്രാ അലല്‍ ആലം’). ഇരു മഖ്ദൂമുമാരും ഇപ്രകാരം ബരകത്ത് ആഗ്രഹിച് മൌലൂദ് രചിച്ചിരിക്കാം. അതില്‍ ആരുടെയോ ഒരാളുടെതാണ് മന്ഖൂസ് എന്ന് ഉപസംഹരിക്കുകയെ ലഭ്യമായ ചരിത്ര രേഖകള്‍ വെച്ച് മാര്‍ഗ്ഗമുള്ളൂ.
പൊന്നാനി ഉലമാക്കളില്‍ പെട്ട അംഗീകൃതനും ‘അനുഗ്രഹീതനുമായ’ ഒരാള്‍ തന്നെയാണ് അത് രചിചിട്ടുള്ളതെന്നു വ്യക്തം. കാരണം, കേരളത്തിലെ അഹ്ലുസ്സുന്ന ഉലമാക്കള്‍ അഖിലവും മന്ഖൂസ് ഉപയോഗിക്കുന്നവരായിരുന്നു. ദര്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മന്ഖൂസ് ഓതിക്കൊടുത്തിരുന്നു. പഴയ ‘കിതാബ് ശേഖരങ്ങള്‍’ പരതുമ്പോള്‍ പലയിടത്തുനിന്നും ‘ഓതിപ്പടിച്ചു നന്നാക്കിയ’ മന്ഖൂസിന്‍റെ പഴയ കോപ്പികള്‍ കണ്ടുകിട്ടിയിട്ടുണ്ട്.
മന്ഖൂസിനു വ്യാഖ്യാനം എഴുതി അതിനെ സേവിച്ചവര്‍ പലരുമുണ്ട്. ശൈഖ് ഇബ്രാഹീം അല്മുല്ലവി കിടങ്ങയം (മ ഹി 1370) എഴുതിയ ‘തുഹ്ഫതുല്‍ മുശ്താഖീന്‍’ ഗംഭീരമാണ്. (പില്‍ക്കാലത്തെ രചനകള്‍ ഇവിടെ പരാമര്ശിക്കൂന്നില്ല). അര്‍ത്ഥ ബോധത്തോടെ അത് ചൊല്ലാന്‍ പൊതുജനങ്ങള്‍ക്ക് സഹായകമാകട്ടെ എന്ന നിയ്യത്തില്‍ മന്ഖൂസിന് ‘വലിയ തര്‍ജുമ’ എഴുതിയവരും ‘ചെറിയ തര്‍ജുമ’ ഉണ്ടാക്കിയവരും ഉണ്ട്. ‘പൊന്നാനി മഖ്ദൂം തങ്ങളെ മകന്‍ കൊങ്ങണം വീട്ടില്‍ ഇബ്രാഹിം കുട്ടി മുസ്ല്യാര്‍’ അറബി മലയാളത്തില്‍ ഹി 1294 ല്‍ പുറത്തിറക്കിയ നൂറ്റി എഴുപതോളം പേജുള്ള ‘വലിയ തര്‍ജുമ’ പ്രൌഡവും ഗഹനവുമായ രചനയാണ്. മാപ്പിള മഹാ കവിയും ഉന്നത പണ്ഡിതനുമായ അണ്ടത്തോട് കുളങ്ങര വീട്ടില്‍ ശുജാ ഈ മൊയ്തു മുസ്ല്യാരുടെ മകന്‍ മുഹമ്മദ് മുസ്ല്യാര്‍ എഴുതിയ ‘ബിഗ് യത്തുല്‍ മഖ്സ്വൂസ് ഫീ തര്‍ജുമത്തില്‍ മന്ഖൂസ്’ ഗ്രാഹ്യവും ലളിതവുമായ രചനയാണ്. 1948 ല്‍ പൊന്നാനിയില്‍ പുറത്തിറങ്ങിയ പതിപ്പാണ് പരിശോധിച്ചത്. തിരൂരിനടുത്ത പൊന്മുണ്ടം വൈലത്തൂര്‍ വി മുഹമ്മദ് മുസല്യാര്‍ മന്ഖൂസ് മൌലൂദിന്റെ ‘പൊതുവായ സാരം ലളിതമായ ഭാഷയില്‍ വിവരിക്കുന്ന’ അറബി മലയാള തര്‍ജുമ എഴുതിയത്, 1374/ 1954 ല്‍ തിരൂരങ്ങാടിയില്‍ പ്രസിദ്ധം ചെയ്തു. ഇക്കാരണത്താല്‍ കേരളത്തിലെ മുസ്ലിം വീടുകളില്‍ ഒരു സ്ഥിരാംഗമായി ‘മന്ഖൂസ് മൌലൂദ്’ നിലനിന്നു.
‘അപരിഷ്കൃത’പ്രസ്ഥാനങ്ങള്‍ കടന്നു വരുന്നതിനു മുമ്പുള്ള നവോഥാന കാലഘട്ടത്തില്‍, ആദ്യകാല കോഴിക്കോട് ഖാസിമാരുടെയും പൊന്നാനി മഖ്ദൂമുമാരുടെയും രചനകളെ അനുകരിച്ച് ‘പ്രകീര്‍ത്തന സാഹിത്യം’ സംഭാവന ചെയ്ത ധാരാളം മഹത്തുക്കള്‍ ഉണ്ടായിട്ടുണ്ട്. ചിലതെല്ലാം അപ്രകാശിത കൃതികളാണ്. ‘ഹുബ്ബുന്നബിയ്യി വ മദ്ഹുഹു ഖൈരുല്‍ അമല്‍/ വ അസല്‍ ഇലാഹു ബീഹീ യൂബല്ലിഗുഹുല്‍ അമല്‍’ (പ്രവാചക സ്നേഹവും പ്രകീര്തനവും അത്യുത്തമമായ കര്‍മ്മമത്രേ, അതുകാരണം ഉന്നത ലക്ഷ്യങ്ങളിലേക്ക് അള്ളാഹു എത്തിച്ചു തന്നേക്കാം) എന്ന് ഉമര്‍ ഖാസി റഹി പാടിയ ആശയം ഉള്‍കൊണ്ടവരായിരുന്നു കേരള ജനത. പുള്ളിയുള്ളതും അല്ലാത്തതുമായ അക്ഷരങ്ങള്‍ കൊണ്ട് കോര്‍ത്തിണക്കിയ വിവിധ ‘പ്രകീര്‍ത്തന കാവ്യ’ങ്ങളുടെ കേരളത്തിലെ തുടക്കക്കാരനായ ഉമര്‍ ഖാസിയുടെ ‘നഫാഇസുദ്ദുറര്‍’ രണ്ടാം പാതിയില്‍ പ്രവാചകരുടെ ജന്മാതിശയങ്ങളെക്കുറിച്ചാണ് പ്രതിപാദ്യം.
കേരളത്തിലെ ബുഖാരി സദാത്തുക്കളില്‍പെട്ട പ്രമുഖപണ്ഡിതനും ആത്മീയ ഗുരുവും അറബി ഭാഷയില്‍ ഒട്ടേറെ ഗദ്യ പദ്യ കൃതികളുടെ കര്‍ത്താവുമായിരുന്ന സയ്യിദ് അഹ്മദ് ബ്നു സയ്യിദ് മുസ്ത്വഫാ റഹി (മ 1294/1876, ചാവക്കാട് കടപ്പുറം) രചിച്ച ‘ലവാമിഉല്‍ അന് വാര്‍’ എന്ന കാവ്യകൃതി, മൌലിദിനെക്കുറിച്ചും നബിദിനാഘോഷത്തെ ക്കുറിച്ചും പ്രാമാണികമായി വിവരിക്കുന്നു. 175 ലധികം ഈരടികള്‍ അടങ്ങുന്ന പ്രസ്തുത പദ്യത്തില്‍ തിരുനബിയുടെ ജന്മ പൂര്‍വ വിശേഷങ്ങള്‍, ജന്മ സ്ഥല വിശേഷങ്ങള്‍, ജന്മതിയതിയും മാസവും പ്രബലാഭിപ്രായം, ജന്മ ദിവസത്തിന്‍റെ മഹത്വങ്ങള്‍, ജന്മാതിശയങ്ങള്‍, തിരു ജന്മവാര്‍ത്ത കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്കുന്നതിന്റെ വിവരണം,മൌലിദ് കഴിക്കുന്നതിന്‍റെ പുണ്യങ്ങള്‍, അന്നാളിലെ പുണ്യകര്‍മ്മങ്ങള്‍, നബിദിനാചരണത്തിന്‍റെ സിദ്ധഫലങ്ങള്‍, ആദ്യമായി വിപുലമായ മൌലിദ് സംഘടിപ്പിച്ച ചരിത്രം തുടങ്ങിയ അനുബന്ധ കാര്യങ്ങള്‍ ഉള്കൊള്ളിചിട്ടുന്ദ്. മലപ്പുറം നെടിയിരുപ്പ് തരുവര വീട്ടില്‍ മുഹ്‌യുദ്ദീന്‍ ബ്നു കുഞ്ഞു മൊയ്തീന്‍ (1249-1302 ) മൌലൂദ് രചനയിലെ ‘അഭ്യാസി’യാണെന്ന് പറയാം.
1 380
നബി കീര്‍ത്തനത്തിന്‍റെ കേരള മോഡല്‍..
മൌലൂദ് സാഹിത്യം കേരളത്തില്‍..
പണ്ഡിത പാമര ഭേദമന്യേ കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ ഏറ്റവും പ്രചാരം നേടിയ മന്ഖൂസ് മൌലിദ് പക്ഷേ, കേരളത്തിലെ ആദ്യ മൌലിദ് രചനയായിരുന്നില്ല. കോഴിക്കോട് ഖാസി ശ്രുംഖലയില്‍ വിശ്രുതനും മലബാര്‍ രാജ്യങ്ങളുടെ ഇമാമും കേരള ഗുരുനാഥന്മാരുടെ അഖിലം ഗുരു(ശൈഖ് മശാ ഇഖില്‍ ഇസ്‌ലാം)വുമായ ഖാസി ഫഖ്രുദ്ധീന്‍ അബൂബകര്‍ റഹി(833-899) രചിച്ച മൌലിദ് റസൂല്‍, രേഖപ്പെടുത്തപ്പെട്ട കേരള മുസ്‌ലിം ചരിത്രത്തില്‍ കടന്നുവരുന്ന ആദ്യ മൌലിദ് ആയി പരിഗണിക്കപ്പെടുന്നു.
‘ബാനത്തുസുആദ്’(സ്വഹാബിവര്യന്‍ കഅബു ബ്നു മാലിക് റ തിരുസന്നിധിയില്‍ പാടിയത്) വ്യാഖ്യാനിച്ചും, ‘ബുര്‍ഉദ്ദാ’ (= ബുര്‍ദ, ഇമാം ബൂസ്വീരി റഹി) പഞ്ചവരികളായി വികസിപ്പിച്ചും അദ്ദേഹം ‘പ്രകീര്‍ത്തന സാഹിത്യ’ ത്തിനു വേറെയും സംഭാവനകള്‍ ചെയ്തിട്ടുണ്ട്. സാമൂതിരി ഭരിച്ചിരുന്ന പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന ഖാസിമാരുടെ മേല്‍ ഖാസി (സുപ്രീം ജഡ്ജ്)യായിരുന്നു അദ്ദേഹം. അവ്വല്‍ സൈനുദ്ധീന്‍ മഖ്ദൂം അടക്കമുള്ള പില്‍ക്കാല ജ്ഞാന നേതൃത്വങ്ങളുടെ ഗുരുവായിരുന്നതിനാലത്രേ അദ്ദേഹത്തെ ‘ശൈഖ് മശാഇഖില്‍ ഇസ്‌ലാം’ എന്ന് വിശേഷിപ്പിക്കപ്പെട്ടത്. അദ്ദേഹം നടപ്പിലാക്കിയ ‘അസ്സില്‍സിലത്തുല്‍ ഫഖ്രിയ്യ’ എന്ന മതവിദ്യാഭ്യാസ കരിക്കുലമാണ് പിന്നീട് സൈനുദ്ധീന്‍ മഖ്ദൂം പൊന്നാനിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക നിമിത്തം കേരളത്തില്‍ വ്യാപകമായത്. കേരള മുസ്ലിം ചരിത്രത്തിലെ ആദ്യ നവോഥാന പരിശ്രമങ്ങള്‍ ഖാസി ഫഖ്രുദ്ധീന്‍ അബൂബകര്‍ റഹി യുടെതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. വിശുദ്ധ മക്കയില്‍ ദീര്‍ഘകാലം ജ്ഞാന സേവനം ചെയ്ത യമന്‍ സ്വദേശിയായ ഇമാം അബ്ദുല്ലാഹില്‍ യാഫിഈ റഹി യുടെ ശിഷ്യനായിരുന്നു ഇദ്ദേഹത്തിന്റെ പിതാവും ‘ഉംദതുല്‍ അസ്വഹാബ്’ എന്ന സ്വൂഫി രചനയുടെ കര്‍ത്താവും കേരളത്തിലെ ആദ്യ ശാദുലി ത്വരീഖതുകാരനുമായ ഖാസി സൈനുദ്ധീന്‍ റമദാന്‍ റഹി (മ ഹി 819).
ഖാസി ഫഖ്രുദ്ധീന്‍ അബൂബകര്‍ റഹി യുടെ പൌത്ര പുത്രനാണല്ലോ, പ്രസിദ്ധമായ ‘മുഹിയുദ്ധീന്‍ മാല’ യുടെയും 1300 ഈരടികളുള്ള ‘സുബദുല്‍ മഫാഖിര്‍’ എന്ന ജീലാനി കീര്‍ത്തന കാവ്യത്തിന്റെയും കര്‍ത്താവായ ഖാസി മുഹമ്മദ് ജമാലുദ്ധീന്‍ റഹി(1025). ഖാസി മുഹമ്മദും എഴുതിയിട്ടുണ്ട് പ്രവാചക പ്രകീര്‍ത്തന മൌലിദ്.
മുസ്ലിം മഹല്ലുകളുടെ ‘അധിപരും’ ‘ജ്ഞാനകുല’ വുമായിരുന്ന ഖാസിമാര്‍ രചിച്ച മൌലിദ് മലബാറില്‍ എങ്ങും ‘ആഘോഷി’ക്കപ്പെട്ടിട്ടുണ്ടാവും എന്ന നിഗമനം പിഴക്കാന്‍ ഇടയില്ല. എന്നാല്‍, പൊന്നാനി ജ്ഞാന നഗരിയായി വികാസം പ്രാപിച്ചതുകൊണ്ടായിരിക്കാം, കോഴിക്കോട് ഖാസിമാര്‍ രചിച്ച മൌലിദ് സാഹിത്യങ്ങള്‍ക്ക് പില്‍ക്കാലങ്ങളില്‍ പ്രചാരം കുറഞ്ഞുപോയത്. പൊന്നാനിയില്‍ നിന്നും പുറത്തുവന്ന ‘മന്ഖൂസ്’ മൌലിദ് ഖാസി രചനകളുടെയും മറ്റും സംഗ്രഹം ആയതിനാലായിരിക്കണം അപ്പേര് സ്വീകരിച്ചത്. ഇങ്ങനെ സരളമായതുകൊണ്ടുമാകാം മന്ഖൂസ് മൌലിദ്, സുദീര്‍ഘമായ ഖാസി മൌലൂദുകളുടെ സ്ഥാനം കയ്യടക്കി പ്രചരിതമായതും.
മന്ഖൂസോ മന്കൂസോ ?
എന്നാല്‍ മന്ഖൂസിനു ‘മങ്കൂസ്’ (കാഫ്,സീന്‍)എന്നൊരു നാമഭേദമുണ്ട്. അപ്പേര് നോക്കുമ്പോള്‍ മുന്‍ചൊന്ന ‘സംഗ്രഹ സിദ്ധാന്ത’ത്തിനു നിലനില്‍പില്ലാതാകുന്നു. ഇരുപേരുകളെ പരിശോധിച്ചുകൊണ്ട് കഴിഞ്ഞ നൂറ്റാണ്ടിലെ പൊന്നാനി ഉലമാക്കളില്‍ പ്രഗല്‍ഭനും ആഖിര്‍ സൈനുദ്ധീന്‍ മഖ്ദൂമി(1125/1810- 1305/1887)ന്‍റെ പുത്രനുമായ കൊങ്ങണം വീട്ടില്‍ ഇബ്രാഹീം കുട്ടി മുസ്ല്യാര്‍(1323/1908) രേഖപ്പെടുത്തുന്നത് വായിക്കാം :
‘ഫേരുടെ കാരണം: ഈ മൌലൂദിന് ‘മന്ഖൂസ്’ എന്ന ഫേര് കാണുന്നു. ഏതില്‍ നിന്നും ചുരുക്കി എടുത്തതാണെന്നു കാണുന്നില്ല. മന്ഖൂസിനു ഒരു ‘മന്ഖൂസ് മിന്ഹു’ വേണം. ചില ഫകര്ഫ്ഫുകളില്‍ മങ്കൂസ് എന്ന്‍ കാഫും സീനും കൊണ്ട് എഴുതി കണ്ടിരിക്കുന്നു. ആ ഫേര് ഈ മൌലൂദിന് തുല്യം ആയി കാണുന്നു( അതാണ് യോജിപ്പ്- ലേ). ഖുര്‍ആനില്‍ പശുവിന്‍റെ വിവരം ഉണ്ടായതിനാല്‍ ‘ബഖറ’ എന്നും സുഫ്ര യുടെ വിവരം ഉണ്ടായതിനു വേണ്ടി മാഇദ: എന്നും മിഅറാ ജിന്‍റെ വിവരം ഉണ്ടായതിനു വേണ്ടി ‘ഇസ്രാ’ എന്നും മര്‍യം ബീവിന്‍റെ വര്‍ത്തമാനം ഉണ്ടായതിനു വേണ്ടി ‘മര്‍യം’ എന്നും മറ്റും എല്ലാ സൂറത്തുകളുടെ ഫേരുകള്‍ അതിലുള്ള ഒരു വാക്കാലും വര്‍ത്തമാനത്താലും ഫേരിട്ടത് നോക്കുമ്പോള്‍ ഈ മൌലൂദിന് തങ്ങളെ ഹദീസാല്‍ വന്നിട്ടുള്ള ‘വ നുക്കിസത്ത്’ എന്ന ഒരു മൊഴി ഇടയില്‍ ഉണ്ടായിരിക്കുമ്പോള്‍ ഇതുടെ രണ്ടാം കര്‍ത്താവായ ‘മങ്കൂസ്’ എന്നാ ഫേര് കൊണ്ട് ഫേര് വെക്കുവാന്‍ തരപ്പെട്ടിരിക്കുന്നു. വിശേഷിച്ചും ഈ മൌലൂദിന്റെ ദുആ നോക്കുമ്പോള്‍ ഈ ഫേരില്‍ തന്നെ ഫലേ അകമിയങ്ങള്‍ (സിര്രുകള്‍) അടങ്ങിയ ഫ്രകാരം കാണുന്നു..’
മന്ഖൂസ് മൌലിദിന്റെ രചയിതാവ് ആരെന്ന അന്വേഷണം ഇപ്പോഴും തുടരുകയാണ്. മുന്‍ഗാമികള്‍ ഇതുസംബന്ധമായി യാതൊന്നും പരാമര്‍ശിച്ചു കണ്ടില്ല. അവ്വല്‍ സൈനുദ്ധീന്‍ മഖ്ദൂമിന്റെതെന്ന അഭിപ്രായം പ്രബലമാണ്. മന്ഖൂസിന്റെ ഭാഷ രുചിച്ചു നോക്കിയുള്ള വിലയിരുത്തല്‍ മാത്രമാണിത്.
1 380
ഇവിടെ പുരകള്‍ തോറും ഒന്ന് മുതല്‍ പന്ത്രണ്ടു വരെ രസൂലുല്ലാന്‍റെ പേര്‍ക്ക് മൌലൂദ് ഓതി അവരവരുടെ അവസ്ഥപോലെ നേര്‍ച്ചകള്‍ എല്ലാം ഒരുവിധം കഴിച്ചുകൂട്ടീട്ടുണ്ട്. എങ്കിലും തംഫാര്‍ കുഞ്ഞമ്മുട്ടി അവര്‍കളുടെ നേര്ച്ചക്ക് സമമായി ആ നിലയില്‍ ഇവിടെ ഒന്നും കഴിച്ചിട്ടില്ല. തനിക്ക് ഇതിനു മുന്നൂറു ഉരുപ്പികക്ക് മീതെ ചിലവുണ്ട്. കൂടിയവര്‍ക്ക് മുഴുവനും നെയ്‌ച്ചോറും പണം കൊടുക്കേണ്ടവര്‍ക്ക് നൂറ്റമ്പതു ഉറുപ്പികയോളവും മാറിക്കൊടുത്തു..” (1321/ റബീഉല്‍ ആഖിര്‍)
കൊളമ്പു ഇമ്പിച്ചി ഹാജി എന്ന ചാലിയത്തെ പ്രസിദ്ധ ധനികന്‍ മൌലിദ് ആഘോഷിച്ച വാര്‍ത്ത ഇങ്ങനെയായിരുന്നു:
“മൌലിദ് കഴിച്ചത്: കഴിഞ്ഞ മാസം ഇരുപത്തൊന്നാം തിയതി....ഉള്ള.... പ്രകാരം കൊളമ്പു പുത്തന്‍വീട്ടില്‍ ഇമ്പിച്ചി എന്ന... വളരെ ഘോഷമായി കഴിച്ചിരിക്കുന്നു. എല്ലാ കൊല്ലവും കൊളമ്പില്‍ നിന്ന് ജനങ്ങളെ ക്ഷനിക്കാരുണ്ടായിരുന്നു. ഇക്കൊല്ലം അവിടെ നിന്നും ഈ മൌലിദിന്നു ജനങ്ങള്‍ വന്നുകണ്ടില്ല....... ബാവാജി എന്നാളുടെ മൌലിദ് ... കഴിച്ചു. അത് വളരെ ഘോഷമായിരുന്നു. വളരെ പ്രമാണികളും...വന്നിട്ടുണ്ടായിരുന്നു. നബി തങ്ങളുടെ ബരകത്ത് കൊണ്ട് പടച്ചവന്‍ അവരെ രണ്ടുകൂട്ടരെയും പൊലിവാക്കട്ടെ- ആമീന്‍” (വായിക്കാന്‍ പ്രയാസമുള്ള ഭാഗമാണ് വിട്ടുകളഞ്ഞത്. രണ്ടാമനെ വ്യക്തമായിട്ടില്ല)
വിശുദ്ധ മതം പരിഷ്കരിച്ചു വെടക്കാക്കാന്‍ ആഗ്രഹിചിരുന്നവര്‍ ഖിലാഫത്ത് കലാപാനന്തരം സംഘടിച്ചു പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും അവര്‍ക്കുപോലും മുപ്പത്- നാല്പത് വര്‍ഷക്കാലത്തേക്ക് നബിദിനാഘോഷത്തില്‍ നിന്നും വിട്ടുനില്‍ക്കാനോ അതിനെതിരെ പരസ്യപ്രചരണം അഴിച്ചുവിടാനോ സാധിക്കാത്ത വിധം അന്ന് നബിദിനം ജനകീയമായിരുന്നു. നബിദിനത്തെ ആക്ഷേപിക്കുന്നവന് സമുദായത്തില്‍ തെല്ലും പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഐക്യ സംഘത്തിന്‍റെ ആഭിമിഖ്യത്തില്‍ മൌലിദാഘോഷം പ്രതിവര്‍ഷം നടന്നു. യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് ‘ചീരണി’യും നല്‍കി.(അല്‍ ഇര്ശാദ്, 1343 റബീഉല്‍ അവ്വല്‍). സലഫി ഉലമാ സംഘം നേതാക്കളായിരുന്ന കെ എം മൌലവിയും ഇകെ മൌലവിയും പിന്നീട് ജമാഅത്തെ ഇസ്ലാമി പാളയത്തിലേക്ക് കൂടുമാറിയ കെ മൊയ്തു മൌലവിയും വിവിധ സന്ദര്‍ഭങ്ങളില്‍ മൌലൂദ് സദസ്സുകളില്‍ പങ്കെടുത്തിരുന്നു. എല്ലാ റബീ ഉല്‍ അവ്വല്‍ മാസത്തിലും മൌലിദ് യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ‘സബീലുല്ലാ’ എന്ന പേരില്‍ ഒരു ഫണ്ട് ‘ഉലമാ സംഘ’ത്തിന്‍റെ നേതൃത്വത്തില്‍ സ്ഥാപിച്ചിരുന്നു. സംഘടനയുടെ ജിഹ്വയായ അല്‍ മൂര്‍ശിദില്‍ പ്രതിവര്‍ഷം നബിദിന മാഹാത്മ്യം വിളംബരം ചെയ്യുന്ന ലേഖനങ്ങള്‍ പ്രസിദ്ധം ചെയ്തിരുന്നു. വാഴക്കാട് ദാറുല്‍ ഉലൂമിലും കൊയപ്പത്തൊടിയുടെ വീട്ടിലും (സലഫി പണ്ഡിതന്മാരും ചാലിലകത്തിന്റെ മരുമക്കളുമായ) എംസിസിമാരുടെയും ശൈഖ് മുഹമ്മദ് മൌലവിയുടെയും മറ്റും നേതൃത്വത്തില്‍ നടന്നിരുന്ന മൌലൂദുകളില്‍ എം അബ്ദുള്ളക്കുട്ടി മൌലവി, കെകെ മുഹമ്മദ് ജമാലുദ്ധീന്‍ മൗലവി തുടങ്ങിയവരോടൊപ്പം പങ്കെടുത്ത അനുഭവം കെ മൊയ്തു മൌലവി എഴുതിയിട്ടുണ്ട്.(‘ഓര്‍മ്മ ക്കുറിപ്പുകള്‍’). ഇ കെ മൌലവി നേതൃത്വം കൊടുത്തിരുന്ന തലശ്ശേരി മദ്രസ ദാറുസ്സലാം യത്തീം ഖാനയില്‍ നബിദിനം ആഘോഷിച്ചത് ‘ഇസ്വലാഹി പ്രസ്ഥാനം’ സംഘടിതമായി പ്രവര്‍ത്തനം തുടങ്ങിയ മുപ്പത്തി മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നത് ആലോചനീയമാണ്, 1956 ല്‍!! കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആറുദശകങ്ങള്‍ പിന്നിടുന്നതുവരെയും നബിദിനാഘോഷം കേരള മുസ്ലിംകള്‍ക്ക് ‘അനാചാര’മായിരുന്നില്ലെന്നു വ്യക്തം. അവിടുന്നിങ്ങോട്ട് വിശുദ്ധ മതത്തില്‍ ‘പരിഷ്കരണം’ ആവശ്യമായ പ്രത്യേക സാഹചര്യം എന്തായിരുന്നു?
1 380
അവര്‍ യുക്തിയുടെയും ‘ശാസ്ത്രീയ ബോധ്യ’ത്തിന്റെയും അടിസ്ഥാനത്തില്‍ ചോദിച്ചു: അതെങ്ങനെ തിരുനബിക്ക് ഹാജറാകാന്‍ സാധിക്കുക? അറേബ്യയിലും അനറബി നാട്ടിലും ഒരേ സമയത്ത് മൌലിദ് നടക്കുമ്പോള്‍ എല്ലായിടത്തും സന്നിഹിതനാകാന്‍ നബിക്ക് കഴിയുമോ?! നബിതങ്ങളെക്കാള്‍ അത്രയോ താഴെ സ്ഥാനമുള്ള അസ്രാ ഈല്‍ എന്ന മലക്ക് കിഴക്കും പടിഞ്ഞാറും ഒരേ സമയം ആളുകളുടെ റൂഹ് പിടിച്ചു കൊണ്ടുപോകുന്നത് യുക്തിസഹമാണോ എന്നാണു ഗ്രന്ഥകാരന്റെ മറുചോദ്യം. അവസാനമായി, മൌലൂദ് ‘സംഗീതസാമ്രാട്ട്കളോട് ‘ഒരു പ്രത്യേക കാര്യം’ ഉണര്‍ത്തുകയാണ് മഹാനായ പൂവാര്‍. അതിതാണ്: “മൌലിദിനെ നീട്ടി വാള്ത്തി ഓതുന്നതില്‍ ലഫ്ലുകള്‍ വ്യത്യാസമായി മഅനാ ഭേദകഫ്ഫെടുന്ന ഖത്വാനെ (പിഴവ്) തൊട്ട് ശ്രദ്ധിക്കെണ്ടതാകുന്നു. മൌലിദിനെ അഴകാക്കി ഓതുന്നവര്‍ മുസ്വതഫായ നബിന്റെ മഹബ്ബത്തിനെയും ശൌഖിനെയും കരുതുന്നതല്ലാതെ ലോകര്‍ മിനുസ്സമാക്കി ഫറയുന്നതിനെയും ലോകമാന്യത്തെയും വിചാരിച്ചാല്‍ അമലിന്‍റെ സവാബ് ദുര്‍ബ്ബലമായിഫോവാന്‍ ഇടയാകും. അല്ലാഹു നമ്മളെല്ലാവരെയും മുസ്വതഫായ നബിന്റെ മദ്ഹിനെ നിത്യനേമമായി മദ്ഹ് ചെയ്ത് ഫലം സിദ്ധിച്ച കൂട്ടരാല്‍ ആക്കട്ടെ,ആമീന്‍”.
മൌലിദാഘോഷം കേരളത്തില്‍...
ബഹൂമാന്യനായ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ല്യാരുടെ ഭാഷയില്‍, ‘പരിഷ്കാരത്തിന്റെ വിസലൂതി’ ചില മൌലവിമാര്‍ നബിദിന വിരോധവുമായി രംഗത്തുവന്നെങ്കിലും മുസ്ലിംകള്‍ - ജ്ഞാന നേതൃത്വങ്ങളും പൊതുജനങ്ങളും – മൌലിദാഘോഷം അനവരതം തുടര്‍ന്നു. ജ്ഞാന നേതൃത്വത്തെ അനുസരിച്ച സമുദായം യഥോചിതം മീലാദ് കൊണ്ടാടിയിരുന്നു എന്നു തന്നെ മനസ്സിലാക്കാം. പെരുന്നാള്‍ സമാനമായ പരിഗണനക്ക് പുറമേ, പ്രകീര്‍ത്തനങ്ങള്‍ പറഞ്ഞും പാടിയും അനുഗ്രഹീതരാവുക, മാംസവും അന്നവും പണവും ദാനം ചെയ്യുക തുടങ്ങിയ ‘ശാന്തമായ’ ആഘോഷങ്ങള്‍ക്കപ്പുറാം, ശബ്ദമുഖരിതവും അലങ്കാര സമൃദ്ധവും നിരത്തിലിരങ്ങിയുള്ള ആരവങ്ങളും അടങ്ങിയ ‘വമ്പിച്ച’ ആഘോഷം ആദ്യകാലം മുതല്‍ കേരളത്തില്‍ നടന്നിരുന്നതായി രേഖകള്‍ ലഭിച്ചിട്ടില്ല. ‘സലഫി’ ഭക്തനായിരുന്ന പി പി മമ്മദ് കോയ പരപ്പില്‍ ‘കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം’ എഴുതിയപ്പോള്‍ പോലും, അന്നാട്ടിലെ പഴയകാലത്തെ സമുചിതമായ മീലദാഘോഷ നടപ്പ് വിസ്മരിച്ചില്ല. അദ്ദേഹം രേഖപ്പെടുത്തുന്നു: “വലിയ തറവാടുകളിലും ഇടത്തരം വീടുകളിലും പാവപ്പെട്ട കുടുംബങ്ങളിലുമെല്ലാം റബീ ഉല്‍ അവ്വലിലെ മൌലൂദ് ഒരു പ്രധാന ആഘോഷമായിരുന്നു. പന്ത്രണ്ടു ദിവസവും പള്ളിയില്‍ നിന്നുള്ള മുല്ലാക്കമാരും അവരുടെ കൂടെയുള്ളവരും വന്ന് മൌലൂദ് ഓതുന്നു. വലിയ വീടുകളില്‍ ആണെങ്കില്‍ കൊട്ടിലില്‍ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് വിപുലമായ തോതില്‍, ഈണത്തില്‍ ചൊല്ലുന്നവരെ വിളിച്ച് വരുത്തി, മൌലൂദ് ചൊല്ലിക്കുന്നു. ഇതിന് ക്ഷണിക്കുന്നത് കുടുംബക്കാരെ കൂടാതെ അയല്‍ക്കാരായ പ്രായം ചെന്നവരെയാണ്. സമാപന ദിവസം പന്ത്രണ്ടാം രാവിന് അതിവിപുലമായ തോതിലായിരിക്കും ഈ മൌലൂദ്. അന്ന് എല്ലാ വീടുകളിലും പല വര്‍ണ്ണങ്ങളിലുള്ള പാനീസും തോരണങ്ങളും വിളക്കുകളും കൊണ്ട് അലങ്കരിക്കുന്നു. നബിയുടെ ജന്മദിനം ഇങ്ങനെ ഓരോ വീട്ടുകാരും അവരുടെ കഴിവിനനുസരിച്ച് ആഘോഷിക്കുന്നു. വലിയ വീടുകളില്‍ കല്യാണത്തിനുള്ള പോലെ ഇതിനും ക്ഷണക്കത്തുണ്ടായിരിക്കും. ദീര്‍ഘമായ മൌലൂദ് പാരായണത്തിനു ശേഷം പാരായണം ചെയ്യുന്നവര്‍ക്കും കുടുംബങ്ങല്‍ക്കുമുള്ള ഭക്ഷണത്തോടെ ഈ ആഘോഷം സമാപിക്കുന്നു. പന്ത്രെണ്ടാം രാവെന്ന ആഘോഷം ഇന്നില്ലെന്ന് തന്നെ പറയാം.” ( p 335)
1900 വര്‍ഷങ്ങളുടെ പരിസരത്തു ജീവിച്ച മഹാജ്ഞാനികളായിരുന്നു വെളിയങ്കോട് കുട്ടി അഹ്മദ് മുസ്ല്യാര്‍, അണ്ടത്തോട് മൊയ്തു മുസ്ല്യാര്‍, പൊന്നാനി കുഞ്ഞംബാവ മുസ്ല്യാര്‍, ചാലിലകത്ത് കുഞ്ഞഹ്മദ് മുസ്ല്യാര്‍ തുടങ്ങിയവര്‍. ഇവരെല്ലാം തന്നെ നബിദിനം ആഘോഷിചിരുന്നു. ബഹു കുട്ട്യാമു മുസ്ല്യാര്‍ അന്നേ ദിവസം തന്‍റെ ശിഷ്യന്മാരെയും സ്നേഹജനങ്ങളെയും വീട്ടിലേക്കു ക്ഷണിക്കും. ആയഞ്ചേരി തറക്കണ്ടി കുഞ്ഞഹ്മദ് മുസ്ല്യാരെപ്പോലുള്ള ശിഷ്യപ്രമുഖന്മാര്‍ സദസ്സ് കൈകാര്യം ചെയ്യും. മൌലിദ്നു ശേഷം മനം നിറയെ ‘ആട്ടിറച്ചി കറിവെച്ചതും ചോറും ’ ഭക്ഷണമായി കൊടുക്കുകയും എല്ലാവര്‍ക്കും വീട്ടിലേക്കു കൊണ്ടുപോകാന്‍ വലിയൊരു പൊതി ആട്ടിറച്ചി ദാനം ചെയ്യുകയും പതിവായിരുന്നു. വെളിയത്ത് കുഞ്ഞഹ്മദ് മുസ്ല്യാര്‍ ഗുരുനാഥനായ കുട്ട്യാമു മുസ്ല്യാരെ കുറിച്ചെഴുതിയ അനുശോചന കാവ്യത്തില്‍ നബിദിനാഘോഷത്തിനുവേണ്ടി ധാരാളം സമ്പത്ത് ചെലവഴിക്കുന്ന ശീലക്കാരനായിരുന്നു കുട്ട്യാമു മുസ്ല്യാരെന്നു കുറിച്ച് വെക്കുന്നുണ്ട്.
ധനികരായ ഒട്ടുമിക്ക ഉലമാക്കളുടെയും അനുഭവം ഇതായിരുന്നു. അവരെ പിന്‍പറ്റുന്ന ധനാഢ്യന്മാരും ഇതുതന്നെ ചെയ്തു. ഹി 1321 വര്ഷം, അക്കാലത്തെ അറബി മലയാള പത്രമായിരുന്ന ‘സ്വലാഹുല്‍ ഇഖ്‌വാന്‍’ കൊടുത്ത നബിദിനാഘോഷവാര്‍ത്തകള്‍ അന്നാളുകളില്‍ വിപുലമായ ആഘോഷങ്ങള്‍ നടന്നിരുന്നുവെന്നതിലേക്ക് വ്യക്തമായ സൂചനയാണ്. ഒരു വാര്‍ത്ത നോക്കൂ: “ റബീ ഉല്‍ അവ്വല്‍ മാസം അവസാനിച്ചുവല്ലോ.
1 380
‘ഫത്ഹുസ്സ്വമദി’ലെ ഒരദ്ധ്യായം ഇങ്ങനെ തുടങ്ങുന്നു: ‘ഫസ്വലുന്‍: ഇതാകുന്നത് മൌലിദിന്റെ ഫോരിശയിലും അതിന്‍റെ അദബുകളിലും മൌലിദ് വേണ്ടാ യെന്നു വിലങ്ങിയവരെ റദ്ദ് ചെയ്യുന്നതിലും ഫറയുന്ന ഫസ്വലായിരിക്കും”. തുടര്‍ന്ന്‍ ഗ്രന്ഥകാരന്‍ ആഘോഷത്തിന്‍റെ തത്വതിലേക്ക് വിരല്‍ ചൂണ്ടുന്നു. ‘ അടിയാര്കള്‍ക്ക് റഹ്മത്തായ നബിനെ വെളിവാക്കി കൊടുത്തത് അവന്‍ ചെയ്ത നിഅമത്ത് ആകയാല്‍ ആ നിഅമത്തിനു ശുക്ര്‍ ചെയ്യണ്ടത് യെല്ലവരെ അളവിലും ആവശ്യമായിരിക്കുമെന്ന’ തത്വമാണ് അടിസ്ഥാനം. തിരുനബിയെ പ്രസവിക്കപ്പെട്ട രാവ് ലൈലത്തുല്‍ ഖദ്രിനെക്കാള്‍ മഹത്തരമാണെന്ന് മൂന്നു ന്യായങ്ങള്‍ നിരത്തി ഇമാം ഖസ്തല്ലാനി റഹി പ്രസ്താവിച്ചത് ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ‘എല്ലാ വര്‍ഷങ്ങളിലും വരുന്ന റബീ ഉല്‍ അവ്വല്‍ മാസം ഫന്ത്രണ്ടാം രാത്രി മുസ്തഫായ നബിനെ ഫെറ്റ രാത്രി തന്നെ ആകുന്നതല്ല, എങ്കിലും ആ രാവിനെ ഫോലോത്ത രാത്രിയെന്നു അറിയഫഫെടും. ആയതിനാല്‍ ഇസ്ലാമിയത്തായ കൂട്ടക്കാര്‍ ഒക്കെയും റബീ ഉല്‍ അവ്വല്‍ മാസം തങ്ങളെ മൌലിദിനെ കൊണ്ട് ഫെരുന്നാളിന്റെ ദിവസം ഫോലെ സന്തോഷത്താല്‍ അധികമാക്കുകയും, ശുക്രായി മുതല്കൊണ്ടും ഫലവക സാധനങ്ങളായ ഒജീനങ്ങളെ കൊണ്ടും സ്വദഖ ചെയ്തും വരുന്നവരായിരുന്നു”, ഗ്രന്ഥ കര്‍ത്താവ് മൌലിദ് ആഘോഷത്തിന്‍റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.
ഗ്രന്ഥകാരന്‍ വീണ്ടും മൌലിദ് ആഘോഷിക്കുന്നതിന്‍റെ ‘ഫോരിശ’കള്‍ വിവരിക്കുകയാണ്: ‘ഇനി ഹദീസില്‍ വല്ലയാ ഒരുത്തന്‍ എന്‍റെ മൌലിദിനെ വന്ദിച്ചാല്‍ ഖിയാമത്ത് നാളില്‍ ഞാന്‍ അവന്ന് ശഫാ അത്ത് ചെയ്യുന്നവനായിരിക്കുമെന്നും എന്‍റെ മൌലിദിന്നു ഒരൂ വെള്ളി ചെലവ് ചെയ്താല്‍ ഫൊന്നാലുള്ള ഒരു മലനെ അല്ലാഹുവിന്‍റെ സബീലിന്ടകത്ത് ചെലവ് ചെയ്തവരെഫ്ഫോലെ ആയിരിക്കുമെന്നും നബി സ്വ തങ്ങള്‍ കല്പിച്ചതായി വന്നിരിക്കുന്നു’ (ഉന്നത ജ്ഞാനികള്‍ പരിശോധിച്ച ഒരു ഗ്രന്ഥത്തില്‍ ഇവ ഉദ്ധരിച്ചതിനാല്‍ നാം കാണാത്ത വല്ലേടത്തും ഈ ഹദീസുകള്‍ ഉണ്ടായിരിക്കാം). തുടര്‍ന്ന് മൌലിദ് ആഘോഷത്തിന്‍റെ മഹത്വം വിളംബരപ്പെടുത്തുന്ന ഖുലഫാഉറാഷിദ്‌കളുടെ പ്രസ്താവനകള്‍ ശൈഖ് മുഹമ്മദ് നവവി യുടെ ‘മദാരിജുസ്സ്വുഊദ്’ എന്ന കിത്താബില്‍ നിന്നാണ് ഉദ്ധരിക്കുന്നത്. ‘നമ്മുടെ ഇമാം ശാഫിഈ എന്ന ഖോജാനെ ത്തൊട്ടു നഖ്ല്‍ ചെയ്തതായി വന്ന’ പ്രസ്താവന ഇതാണ്: ‘മുത്തു നബി സ്വ തങ്ങളെ മൌലിദിന്നു വേണ്ടി മുസ്‌ലിമായ ഉടഫിറഫ്ഫുകളെ ഒരുമിച്ചു കൂട്ടി അവര്‍ക്ക് വേണ്ടി ഒജീനങ്ങള്‍ ആയിതാങ്ങി(?) ഇഹ്സാനും ചെയ്താല്‍ നാളെ ഖിയാമമെന്ന നാളിന്റകത്ത് സ്വിദ്ധീഖമ്മാര്‍ ശഹീദമ്മാര്‍ സ്വാലിഹീങ്ങള്‍ ഇവരോട് ആയവനെ അല്ലാഹൂ യാത്രയാക്കു’ന്നതാണ്, ‘ആയവന്‍ നിഅമത്തായ സ്വര്ഗ്ഗതിന്റകത്ത് ആകു’ന്നതാണ്.
തുടര്‍ന്ന്, ‘മൌലിദ് ഓതുന്ന സമയത്ത് മുസ്വതഫായ നബിതങ്ങളെ ഫ്രെസവിച്ച വിഷയങ്ങളെ ഫറയുന്ന ബൈത്ത് എത്തിയാല്‍’ എഴുന്നേറ്റ് നിന്ന് ഓതുന്നത് മുസ്തഹബ്ബാണെന്ന് ഉണര്‍ത്തുകയാണ് രചയിതാവ്. . നബി ജന്മത്തിലെ സന്തോഷം പ്രകടിപ്പിക്കുക, നബിയെ ബഹുമാനിക്കുക എന്നീ വികാരങ്ങളാണ് അതിലൂടെ കാണിക്കുന്നത്. ഇബ്നു തൈമിയ്യ ഏറെ ബഹുമാനിച്ച ‘പ്രകീര്‍ത്തകരുടെ രാജാവ്’ യഹ് യ സ്സ്വര്സ്വരി (റഹി)യുടെ നാലുവരി കവിത ഇത്തരുണത്തില്‍ അനുസ്മരിക്കുന്നു. അതുപോലെ, അല്ലാമാ തഖിയ്യുദ്ദീനു സ്സുബ്കി റഹി, പ്രമുഖ ജ്ഞാനികള്‍ സന്നിഹിതരായ ഒരു സദസ്സില്‍ തിരുജന്മം പരാമര്‍ശിക്കുന്ന പദ്യം ചൊല്ലപ്പെട്ടപ്പോള്‍ എഴുന്നേറ്റു നിന്ന സംഭവം മാതൃകയ്ക്ക് വേണ്ടി ഓര്‍മ്മിപിക്കുന്നു.
മൌലിദും അനുബന്ധ സംഗതികളും ഇത്തരത്തില്‍ വിസ്തരിച്ച ശേഷം, മുഹമ്മദ് നൂഹ് കണ്ണ് മുസ്ല്യാര്‍ പറയുന്നു: “എന്നാല്‍ അറിയണം: മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ മൌലിദ് ഓതുന്നത് കൊണ്ട് തഅളീം ചെയ്യുന്നതിനെ വഹ്ഹാബിയര്‍ റദ്ദാക്കിയും ഇന്കാര്‍ ചെയ്തും ഫറയുന്നതല്ലാതെ മറ്റൊരു മുസ്ലിമീങ്ങളും ഫരയുന്നതല്ല”. ഫത്ഹുസ്സ്വമദില്‍ തൊട്ടുടനെ വരുന്ന അദ്ധ്യായം ഇങ്ങനെ തുടങ്ങുന്നു: “ഫസ്വലുന്‍: ഇതാകുന്നത് അബ്ദുല്‍ വഹ്ഹാബിന്റെ മകന്‍ മുഹമ്മദ് എന്ന് ഫേരുള്ള വഹാബിയുടെ അഭിഫ്രായ ഏര്‍ഫാടില്‍ കുടുങ്ങിഫോകാതിരിഫാനുള്ള നസ്വീഹത്തില്‍ ഫറയുന്ന ഫസ്വലാകുന്നു”. അതായത്, ‘ഫത്ഹുസ്സ്വമദ്’ രചിക്കുന്ന കാലത്ത് മൌലിദ് നിഷേധികളായ വഹാബികള്‍ തലപൊക്കി തുടങ്ങിയിരുന്നു എന്ന് വ്യക്തം.
‘പ്രദീപ്തമായ വിളക്ക്’ എന്ന് അല്ലാഹു വിശേഷിപ്പിച്ച ‘വെളിച്ചത്തിന്‍റെ ദൂതര്‍’ മൌലിദ്സദസ്സില്‍ ഹാളിറാകുമെന്നാണ് ‘ഫത്ഹുസ്വമദ്’ പറയുന്നത്. “ആദരവായ മുത്തുനബി തങ്ങള്‍ മൌലിദിന്റെ മജ്ലിസില്‍ ഹാളിറാകുമെന്ന് ചില ആരിഫീങ്ങളായ ഖോജാക്കന്മാര്‍ ഫറഞ്ഞിരിക്കുന്നതിനെ, മുത്തുനബിന്റെ അകമിയത്തിനെ ഉള്കണ്ണ്‍ കുരുടായ ചില അറിവ് കെട്ടവര്‍ ഇങ്കാര്‍ ചെയ്ത’ കാര്യം ഗ്രന്ഥകാരന്‍ എടുത്തു പറയുന്നുണ്ട്.
1 380
‘കത്തന്‍ ഏകി സുവനത്തുമ്മല്‍ ഉലക് അനത്തും മെത്തെ ഫെരുനാളുമാ/കാമരിത്തിനം ഖിയാമം മട്ടും സകലാ മലക്കുകളെ ഈദുമാ’ എന്ന വരികളിലൂടെ സ്വര്‍ഗ്ഗത്തിനും ഭൂലോകത്തിനാകെയും അന്ന് പെരുന്നാള്‍ ആണെന്നും ആ ദിനം അവസാന നാള്‍ വരെ മലക്കുകള്‍ക്ക് ഈദായിരിക്കുമെന്നും മഹാകവി വിവരിക്കുന്നത് വായിച്ചപ്പോള്‍ ഉസ്താദിന്റെ വാക്കുകള്‍ ഓര്‍ത്തുപോയി. ബിംബങ്ങള്‍ തലകുത്തി വീണത്, കൊത്തളങ്ങള്‍ തകര്‍ന്നത്, അഗ്നികുണ്ഡം പൊലിഞ്ഞത്, ആറു വറ്റിയത്.. എല്ലാം കടന്നുവരുന്നുണ്ട് ‘ഹിജ്റ’ യില്‍. പൈതലിന്റെ കണ്ണ് സുറുമയിടപ്പെട്ടിരുന്നു, ലിംഗാഗ്ര ചര്‍മം നീക്കപ്പെട്ടിരുന്നു, പൊക്കിള്‍ കൊടി മുറിച്ചു കാണപ്പെട്ടു, മുടി വാര്‍ന്നു വെച്ചിരിക്കുന്നു, ദേഹത്ത് എണ്ണ പുരട്ടിയിരിക്കുന്നു, അത്തറിന്റെയും കസ്തൂരിയുടെയും പരിമളം അവിടെ പരന്നു.. അങ്ങനെ വിശേഷങ്ങള്‍ അനവധിയുണ്ട് കവിക്ക് പറയാന്‍. ഇശല്‍ മൂന്നില്‍ ആമിനാ ബീവി യുടെ അതിശയകരമായ അനുഭവങ്ങള്‍ വിവരിക്കൂന്നു. നാലില്‍, പിറന്ന വിവരം അറിയിച്ച സുവൈബതിനെ അബൂലഹബ് മോചിപ്പിച്ച കഥ അനുസ്മരിച്ച ശേഷം കവി ഉണര്‍ത്തുന്നു: ‘ജിഹത്തിലെ തിരിവരുള്‍ ഖുര്‍ആനിലെ ചിദയ്ത്തിയെതവരുടെയ് ഒരു കാഫിറില്‍/ ചിദത്തില്‍ ഹാമിദ് ഉദിത്തെ രാവൊരു ഫ്രിയത്തയ് തോന്നിയതാല്‍/ നരകിലെ സികിസികല്‍ കുടി അമൃദദു ഫ്രതിഫലം ഇരൈ കൊടുത്ത അവസ്ഥയദാല്‍... ഖുര്‍ആനില്‍ കെടുത്തിപ്പറഞ്ഞ കാഫിറിനു നബി ജന്മത്തില്‍ സന്തോഷിച്ച കാരണത്താല്‍ നരക ശിക്ഷയില്‍ ഇളവു ലഭിച്ചെങ്കില്‍, ‘ അഹബ്ബ മന്‍ തിരുനബി ഫിറസഫുകള്‍ അകം കുളര്‍ന്ദ് ഉരയ്കയും ഉരൈവിക്കും/ അദുക്ക് ഫൊന്‍ ചിലവു അശിത്ത്, മൌലിദ് കശിത്തിടും ഇസ്‌ലാം/ ഉമമിലെ അരുള്‍ ഫലം മറു ഫലം ഇരുതലം കിടൈവദും യെണ്ട് ചൊല്‍വാനാം’. മുത്തുനബിയോടുള്ള സ്നേഹത്താല്‍ മനസ്സറിഞ്ഞു ജന്മ വിശേഷങ്ങള്‍ പറയുകയും പറയിപ്പിക്കുകയും അതിനുവേണ്ടി പൊന്ന് ചിലവഴിക്കുകയും മൌലിദ് കഴിക്കുകയും ചെയ്യുന്ന ഒരു മുസ്ലിമിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നു കവി സമ്മതിക്കുന്നു. ത്വാഹാ നബിയോടുള്ള പിരിശത്തിനാല്‍ അയല്‍വാസികളും ബന്ധുക്കളുമായ മുസ്ലിംകളെ ക്ഷണിച്ചുവരുത്തുകയും രംഗം അലങ്കരിക്കുകയും ഭക്ഷണമുണ്ടാക്കി ദാനം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ലഭിക്കാന്‍ പോകുന്ന സന്തോഷങ്ങള്‍ കവിയുടെ വിവരണത്തില്‍ എത്രയാണ്! റബീഉല്‍ അവ്വല്‍ ആരംഭത്തില്‍ തന്നെ ഇങ്ങനെ മൌലിദ് കഴിച്ചാല്‍ അവരുടെ ധനം കനയ്ക്കുന്നതും തനിക്കും കുടുംബത്തിനും വീട്ടിനും കാവല്‍ ലഭിക്കുന്നതും അനുഗ്രഹങ്ങള്‍ വര്‍ദ്ധിക്കുന്നതും ജീവിതവൃത്തിയില്‍ അഭിവൃദ്ധി ഉണ്ടാകുന്നതും ഇരുലോകത്തും സന്തോഷവും വിജയവും അനന്തര ഫലമായി ഭവിക്കുന്നതും ഉള്ബോധിപ്പിക്കാന്‍ കവി അവസരം ഉപയോഗപ്പെടുത്തുന്നുണ്ട്. ഉടനെ ഹാജത്തുകള്‍ നിവൃത്തിയാകുന്നതും അക്കൊല്ലത്തെ ആഫത്തുകള്‍ തടയപ്പെടുന്നതും മരണാനന്തരം സ്വര്‍ഗ്ഗം ലഭിക്കുന്നതും മൌലിദ് കഴിക്കുന്നതിന്‍റെ ഫലങ്ങളായി എടുത്തുപറഞ്ഞ വിശ്രുത ജ്ഞാനിയും മൌലൂദ് രചയിതാവുമായ അല്ലാമാ ഇബ്നുല്‍ ജൌസിയുടെ വാക്കുകള്‍ ഉദ്ധരിക്കാനും കവി തയ്യാറായിരിക്കുന്നു.
ഒരുപക്ഷേ, നബിദിനാഘോഷത്തിന്‍റെ പോരിശ വര്‍ണ്ണിച്ച , അതിന്‍റെ മഹത്വങ്ങളും ഫലങ്ങളും വിവരിച്ച മാപ്പിള ഭാഷയിലെ ആദ്യ രചനയായിരിക്കണം മഹാകവിയുടെ ഹിജ്റ പടപ്പാട്ട്. ‘ഐനുല്‍ വുജൂദ്’ ആയ ആറ്റല്‍ തിരു നൂറുല്ലാഹ് പിറന്ന അനുഗ്രഹീത നിശ ലൈലത്തുല്‍ ഖദ്രിനെക്കാള്‍ മഹത്തരമാണെന്ന ജ്ഞാനികളുടെ അഭിപ്രായം മലയാളക്കരയിലെ പൊതുജനം ആദ്യമായി വായിക്കുന്നതും വൈദ്യരുടെ ഹിജ്രയില്‍ അഞ്ചാം ഇശലില്‍ നിന്നായിരിക്കണം.
മീലാദ്: എതിര്‍പ്പുകള്‍ തുടങ്ങുന്നു
ആഘോഷത്തിലെ ജനകീയത മൂലം അസ്വാസ്ഥ്യം അനുഭവിച്ചിരുന്ന മീലാദ് വിരോധികളുടെ മുറുമുറുപ്പ് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യ ദശകങ്ങളില്‍ തുടങ്ങിയിട്ടുണ്ടാകണം. അതുകൊണ്ടാണ് നേരത്തെ ഉദ്ധരിച്ച അഹ്മദ് കുഞ്ഞി കോയമ്മ തങ്ങളുടെ(1294/1876)കാവ്യ കൃതി ഇതുസംബന്ധമായ പ്രാമാണിക ചര്‍ച്ച പദ്യമാക്കിയത്. ഹി 1321 ല്‍ അന്തരിച്ച തിരുവനന്തപുരം പൂവാര്‍ മുഹമ്മദ് നൂഹ് കണ്ണ് മുസ്ല്യാരുടെ 1298/1880 ല്‍ തലശ്ശേരിയില്‍ വെളിച്ചം കണ്ട ‘ഫത്ഹുസ്സ്വമദ്’ എന്ന മാപ്പിള ഭാഷയിലെഴുതിയ ഗ്രന്ഥം മീലാദ്/ മൌലൂദ് വിരോധികളെ പരാമര്‍ശിക്കുന്ന ഒരദ്ധ്യായം ഉള്കൊള്ളിച്ചത് കാണാം. വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി, ആലപ്പുഴ സുലൈമാന്‍ മൗലവി തുടങ്ങിയവരുടെ ഗുരുനാഥനാണ് പൂവാര്‍. അദ്ദേഹത്തിന്‍റെ ‘ഫത്ഹുസ്സ്വമദ്’, സി എന്‍ അഹ്മദ് മൗലവി യുടെ അനുഭവത്തില്‍, ‘ ഒരു കാലത്ത് സാധാരണക്കാര്‍ മതപഠനത്തിനു മുഖ്യമായും അവലംബിച്ചിരുന്ന കൃതികളില്‍ ഒന്നാണ്’. അഖീദ, തസ്വവ്വുഫ്, ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങള്‍ ലളിത സുന്ദരമായ ഭാഷയില്‍ വിവരിക്കുന്ന ‘ഫത്ഹുസ്സ്വമദ്’ 1963വരെയും മലബാറില്‍ പലതവണ അച്ചടിക്കപ്പെട്ടിട്ടുണ്ട്.
1 380
അദ്ദേഹം സാധാരണ രീതിയില്‍ എഴുതിയ ‘അറ്രഫല്‍ അനാം ഫീ മദ്ഹി ഖൈരില്‍ അനാം’ എന്ന മൌലിദിനു പുറമേ പുള്ളിയില്ലാത്ത അറബി അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചും(പേര് ‘സിറ്രുല്‍ അസ്രാര്‍’), പുള്ളിയുള്ള അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചും, അലിഫ്, വാവ് എന്നിവയും പുള്ളിയില്ലാത്ത അക്ഷരങ്ങളും കൊണ്ടും, ഗദ്യത്തില്‍ പുള്ളികളില്ലാതെയും പദ്യത്തില്‍ സമ്മിശ്ര അക്ഷരങ്ങള്‍ പ്രയോഗിച്ചും വ്യത്യസ്ത നാല് മൌലൂദുകള്‍ എഴുതിയ മഹാമിടുക്കനായിരുന്നു നെടിയിരുപ്പ് ഖാസിയായിരുന്ന, പൊന്നാനി ധാരയിലുള്ള അദ്ദേഹം. പക്ഷേ എല്ലാം അപ്രകാശിതങ്ങളാണ്. നിരവധി ഗ്രന്ഥങ്ങളുടെ ഉടമയായിരുന്ന വാടാനപ്പള്ളി സ്വദേശി അറക്കല്‍ മുഹമ്മദ് ഹാജിയുടെ (1393) ‘മൌലിദ്ന്നിഅമ: മുഖ്തസ്വര്‍ മൌലിദ് റഹ്മ:’ 1345/1926 ല്‍ പൊന്നാനിയില്‍ വെളിച്ചം കണ്ടു. പേരില്‍ സൂചിപ്പിക്കുന്ന മൂല കൃതി ഏതാണെന്ന് വ്യക്തമല്ല. മൌലിദ് രചനയില്‍ ശ്രദ്ധേയമായ മറ്റൊരു കൃതി ഖിലാഫത്ത് നേതാവ് ആലിമുസ്ല്യാരുടെ സഹോദരി പുത്രനായ നെല്ലിക്കുത്ത് അബുറഹ്മ മുഹമ്മദ് അല്‍ഫൈഇ(മ 1363/ 1944) യുടെതാണ്. ‘അല്‍ മിസ്കുല്‍ മുഅത്ത്വര്‍ ലി മദ്ഹി രസൂലില്‍ അത്ഹര്’ പേരിലെന്നപോലെ പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രം ഗദ്യ പദ്യങ്ങളാക്കിയുള്ള, ഭാഷാവഴക്കം തെളിയിക്കുന്ന മഹദ് രചനയാണ്. മലയാളത്തിലെ അറബി ഭാഷാ ചരിത്രവും സാമുദായിക നവോഥാന ചരിത്രവും എഴുതുന്നവര്‍ നിറം കുറച്ചുമാത്രം പറഞ്ഞുപോകുന്ന അത്ഭുതകരമായ മൌലിദ് ആയിരുന്നു, കേരളത്തിലെ വഹാബി പ്രസ്ഥാന സ്ഥാപകരില്‍ പ്രമുഖനായിരുന്ന ഇ മൊയ്തു മൌലവിയുടെ പിതാവും , ഒട്ടേറെ വിവിധ മാല- മൌലിദുകളുടെ കര്‍ത്താവുമായ കോടഞ്ചേരി മരക്കാര്‍ മുസ്ല്യാരുടെ ‘തന്‍വീറുല്‍ ഖാത്വിര്‍’. റബീഉല്‍ അവ്വല്‍ പിറക്കുന്നത് മുതല്‍ പന്ത്രണ്ടാം രാവ് വരെ ഓരോ രാവിലും ചൊല്ലാനുള്ള പന്ത്രണ്ടു ഭാഗമാക്കി വിഭജിച്ച മഹാ രചനയാണിത്. ചരിത്ര പണ്ഡിതനായിരുന്ന നെല്ലിക്കുത്ത് മുഹമ്മദാലി മുസ്ല്യാരുടെ അഭിപ്രായത്തില്‍, ‘മുസ്ലിം ചരിത്രത്തില്‍ ഇത്ര വലുപ്പത്തിലും ഇതേ സ്വഭാവത്തിലും മറ്റൊരു രചനയില്ല’. പക്ഷേ, മൌലിദ് വിരോധികളായ മക്കളും പിന്‍ഗാമികളും അത് പൂഴ്ത്തിവെചിരിക്കയാണ്.
പില്‍ക്കാലത്തെ പല ഉലമാക്കളുടെ ‘മൌലിദ് റസൂല്‍’ രചനകള്‍ പുറത്തിറങ്ങിയെങ്കിലും ‘മങ്കൂസ്’ മൌലിദിനു ലഭിച്ച സ്വീകാര്യത ഇപ്പോഴും മറ്റൊന്നിനും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. നബിദിനത്തിലും പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടങ്ങളിലും സമുദായം മൌലിദ് ചൊല്ലുക പതിവാക്കി. പ്രശ്ന കലുഷിതമായ ‘മലപ്പുറം പട’യുടെ സന്നിഗ്ധ ഘട്ടങ്ങളില്‍ ‘ നബിയിലെ ഫാത്തിഹ മദ്ഹ് സ്വലാതെയും ഉരൈ ഒശിയാതെ’ (നബിക്ക് ഫാത്തിഹ ഓതുന്നതും അവിടുത്തെ മദ്ഹ് ചൊല്ലുന്നതും സ്വലാത്ത് ആശംഷിക്കുന്നതും ഒഴിക്കാതെ) മലപ്പുറത്തെ മാപിള സമുദായം ‘പട’യെ നേരിട്ട കാര്യം മോയിന്‍ കുട്ടി വൈദ്യര്‍ ‘മലപ്പുറം പട’ യില്‍ (ഇശല്‍ നാല്പത്) അനുസ്മരിക്കുന്നുണ്ട്.
മൌലിദ് മാപ്പിള മലയാളത്തില്‍
ഗദ്യ പദ്യ സമ്മിശ്രമായ അറബി മൌലിദ്കളുടെ സ്ഥാനത്ത് മാപ്പിള സാഹിത്യകാരന്മാര്‍ ‘മാപ്പിളഭാഷ’യില്‍ മാലയും പാട്ടും ആവിഷ്കരിക്കുകയും അതിലൂടെ തിരുനബി പ്രകീര്‍ത്തനങ്ങള്‍ പാടുകയും ചെയ്തു. 1151/1737 ല്‍ മഹാനായ കുഞ്ഞായിന്‍ മുസ്ല്യാര്‍ കോര്‍ത്ത നൂല്‍ മദ്ഹ് സാധാരണ മൌലിദുകളിലെ കീര്‍ത്തനപ്രമേയങ്ങള്‍ സ്പര്ശിച്ചുകൊണ്ടുള്ള ഒരു രചനയാണ്. നൂല്‍ മദ്ഹിലെ രണ്ടാം ഇശല്‍ പ്രവാചക ജന്മത്തോടനുബന്ധിച്ച് ഉണ്ടായ അതിശയങ്ങള്‍ അനുസ്മരിക്കുന്നു. ഇശല്‍ മൂന്നില്‍ അവിടുത്തെ അമാനുഷിക അനുഭവങ്ങള്‍ എണ്ണിപ്പറയുന്നു. നാലില്‍ അവിടുത്തെ ശരീരലാവണ്യം വര്‍ണ്ണിക്കുന്നു.സ്നേഹനിധിയെ ഒരു നോക്ക് കാണാന്‍ സാധിക്കുമോ എന്ന ആശങ്ക നിറഞ്ഞു നില്‍കുന്ന നൂല്‍ മദ്ഹില്‍ ആദ്യാവസാനം നബികീര്‍ത്തനമാണ്. പക്ഷേ, ഭാഷ കഠിനമായത് കൊണ്ടായിരിക്കാം മുഹ്യിദ്ധീന്‍ മാലയുടെ ജനകീയത നേടിയെടുക്കാന്‍ അതിനു കഴിഞ്ഞില്ല. മഹാജന്മ വിശേഷങ്ങള്‍ വര്‍ണ്ണിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു രചനയാണ് മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ ‘ഹിജ്റ പടപ്പാട്ട്’. തിങ്കള്‍ മുകി മാദുഹുദാക്കുള/ തിങ്കള്‍ തനയ് കര്ഫം ചുമന്ദുള/ തിങ്കളാകിയ തിങ്കളാം മിക തിങ്കളാനേ റബീഉല്‍/ അവ്വല്‍ തിങ്കള്‍ ബാതിനിലെ.. എന്നു തുടങ്ങുന്ന പാട്ടില്‍ തിങ്കളില്‍ പിറന്ന ചന്ദ്രമുഖിയുടെ ജന്മാതിശയങ്ങള്‍ വിവരിക്കുകയാണ് മഹാകവി. രണ്ടാം ഇശലില്‍, തിരുപ്പിറവിയുടെ സമയത്ത് സവിശേഷമായ ഒരു വെളിച്ചം വെളിപ്പെട്ടതും, ആ വെളിച്ചത്തില്‍ ആമിനാ ബീവിക്ക് ചക്രവാളങ്ങള്‍ കാണിക്കപ്പെട്ടതും പറഞ്ഞു തുടങ്ങുന്നു. ആമിന ബീവിയെ സ്വര്‍ഗ്ഗ സ്ത്രീകള്‍ ശുശ്രൂഷിക്കാന്‍ വന്നത്, പ്രസവിച്ച ഉടനെ കുട്ടി അല്ലാഹുവിനെ സുജൂദ് ചെയ്തത്, തക്ബീരും ശഹാദത്തും ചൊല്ലിയത്, നക്ഷത്രങ്ങളും മാലാഖമാരും സ്വര്‍ഗ്ഗീയ പക്ഷികളും വീടിനു ചുറ്റും വന്നു നിന്നതും കവി മനോഹരമായി വര്‍ണ്ണിക്കുന്നു.
1 380
എന്നാല്‍, അവ്വല്‍ സൈനിദ്ധീന്‍ മഖ്ദൂമിന്റെ ഏക പുത്രന്‍ അബ്ദുല്‍ അസീസ് മഖ്ദൂം ‘മസ്ലകുല്‍ അത്ഖിയാ’യുടെ ആമുഖത്തില്‍ പിതാവിന്‍റെ കൊച്ചു ജീവചരിത്രവും അദ്ദേഹത്തിന്‍റെ രചനകളും രേഖപ്പെടുത്തിയതില്‍ ‘മന്ഖൂസ്’ പരാമര്‍ശിക്കുന്നില്ല. ചെറിയ/ രണ്ടാം സൈനുദ്ധീന്‍ മഖ്ദൂമിലേക്ക് ചേര്‍ത്തുപറയുന്നവരും ഉണ്ട്. പൊന്നാനി പരിസര പ്രദേശങ്ങളില്‍ പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധിയില്‍ നിന്നും രക്ഷ ആഗ്രഹിച്ചുകൊണ്ട് അദ്ദേഹം മന്ഖൂസ് രചിച്ചപ്പോള്‍ ഗുരുവര്യര്‍ അല്ലാമാ ഇബ്നു ഹജര്‍ റഹി അതിനെ അഭിനന്ദിച്ചുവെന്നും അദ്ദേഹത്തെയാണ് മന്ഖൂസിലെ ദുആയില്‍ ‘വലിയ്യ്’ എന്ന് വിശേഷിപ്പിക്കുന്നതെന്നും ‘ഉസ്താദുമാര്‍’ പറയാറുണ്ട്. ഏതായാലും ഒന്നും രണ്ടും സൈനുദ്ധീന്‍ മഖ്ദൂമുമാരുടെ ഗുരുനാഥന്മാര്‍ മൌലിദ് രചയിതാക്കള്‍ ആണ്(അല്ലാമാ ഇബ്നു ഹജര്‍ റഹി രചിച്ച ‘അന്നിഅമത്തുല്‍ കുബ്രാ അലല്‍ ആലം’). ഇരു മഖ്ദൂമുമാരും ഇപ്രകാരം ബരകത്ത് ആഗ്രഹിച് മൌലൂദ് രചിച്ചിരിക്കാം. അതില്‍ ആരുടെയോ ഒരാളുടെതാണ് മന്ഖൂസ് എന്ന് ഉപസംഹരിക്കുകയെ ലഭ്യമായ ചരിത്ര രേഖകള്‍ വെച്ച് മാര്‍ഗ്ഗമുള്ളൂ.
പൊന്നാനി ഉലമാക്കളില്‍ പെട്ട അംഗീകൃതനും ‘അനുഗ്രഹീതനുമായ’ ഒരാള്‍ തന്നെയാണ് അത് രചിചിട്ടുള്ളതെന്നു വ്യക്തം. കാരണം, കേരളത്തിലെ അഹ്ലുസ്സുന്ന ഉലമാക്കള്‍ അഖിലവും മന്ഖൂസ് ഉപയോഗിക്കുന്നവരായിരുന്നു. ദര്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മന്ഖൂസ് ഓതിക്കൊടുത്തിരുന്നു. പഴയ ‘കിതാബ് ശേഖരങ്ങള്‍’ പരതുമ്പോള്‍ പലയിടത്തുനിന്നും ‘ഓതിപ്പടിച്ചു നന്നാക്കിയ’ മന്ഖൂസിന്‍റെ പഴയ കോപ്പികള്‍ കണ്ടുകിട്ടിയിട്ടുണ്ട്.
മന്ഖൂസിനു വ്യാഖ്യാനം എഴുതി അതിനെ സേവിച്ചവര്‍ പലരുമുണ്ട്. ശൈഖ് ഇബ്രാഹീം അല്മുല്ലവി കിടങ്ങയം (മ ഹി 1370) എഴുതിയ ‘തുഹ്ഫതുല്‍ മുശ്താഖീന്‍’ ഗംഭീരമാണ്. (പില്‍ക്കാലത്തെ രചനകള്‍ ഇവിടെ പരാമര്ശിക്കൂന്നില്ല). അര്‍ത്ഥ ബോധത്തോടെ അത് ചൊല്ലാന്‍ പൊതുജനങ്ങള്‍ക്ക് സഹായകമാകട്ടെ എന്ന നിയ്യത്തില്‍ മന്ഖൂസിന് ‘വലിയ തര്‍ജുമ’ എഴുതിയവരും ‘ചെറിയ തര്‍ജുമ’ ഉണ്ടാക്കിയവരും ഉണ്ട്. ‘പൊന്നാനി മഖ്ദൂം തങ്ങളെ മകന്‍ കൊങ്ങണം വീട്ടില്‍ ഇബ്രാഹിം കുട്ടി മുസ്ല്യാര്‍’ അറബി മലയാളത്തില്‍ ഹി 1294 ല്‍ പുറത്തിറക്കിയ നൂറ്റി എഴുപതോളം പേജുള്ള ‘വലിയ തര്‍ജുമ’ പ്രൌഡവും ഗഹനവുമായ രചനയാണ്. മാപ്പിള മഹാ കവിയും ഉന്നത പണ്ഡിതനുമായ അണ്ടത്തോട് കുളങ്ങര വീട്ടില്‍ ശുജാ ഈ മൊയ്തു മുസ്ല്യാരുടെ മകന്‍ മുഹമ്മദ് മുസ്ല്യാര്‍ എഴുതിയ ‘ബിഗ് യത്തുല്‍ മഖ്സ്വൂസ് ഫീ തര്‍ജുമത്തില്‍ മന്ഖൂസ്’ ഗ്രാഹ്യവും ലളിതവുമായ രചനയാണ്. 1948 ല്‍ പൊന്നാനിയില്‍ പുറത്തിറങ്ങിയ പതിപ്പാണ് പരിശോധിച്ചത്. തിരൂരിനടുത്ത പൊന്മുണ്ടം വൈലത്തൂര്‍ വി മുഹമ്മദ് മുസല്യാര്‍ മന്ഖൂസ് മൌലൂദിന്റെ ‘പൊതുവായ സാരം ലളിതമായ ഭാഷയില്‍ വിവരിക്കുന്ന’ അറബി മലയാള തര്‍ജുമ എഴുതിയത്, 1374/ 1954 ല്‍ തിരൂരങ്ങാടിയില്‍ പ്രസിദ്ധം ചെയ്തു. ഇക്കാരണത്താല്‍ കേരളത്തിലെ മുസ്ലിം വീടുകളില്‍ ഒരു സ്ഥിരാംഗമായി ‘മന്ഖൂസ് മൌലൂദ്’ നിലനിന്നു.
‘അപരിഷ്കൃത’പ്രസ്ഥാനങ്ങള്‍ കടന്നു വരുന്നതിനു മുമ്പുള്ള നവോഥാന കാലഘട്ടത്തില്‍, ആദ്യകാല കോഴിക്കോട് ഖാസിമാരുടെയും പൊന്നാനി മഖ്ദൂമുമാരുടെയും രചനകളെ അനുകരിച്ച് ‘പ്രകീര്‍ത്തന സാഹിത്യം’ സംഭാവന ചെയ്ത ധാരാളം മഹത്തുക്കള്‍ ഉണ്ടായിട്ടുണ്ട്. ചിലതെല്ലാം അപ്രകാശിത കൃതികളാണ്. ‘ഹുബ്ബുന്നബിയ്യി വ മദ്ഹുഹു ഖൈരുല്‍ അമല്‍/ വ അസല്‍ ഇലാഹു ബീഹീ യൂബല്ലിഗുഹുല്‍ അമല്‍’ (പ്രവാചക സ്നേഹവും പ്രകീര്തനവും അത്യുത്തമമായ കര്‍മ്മമത്രേ, അതുകാരണം ഉന്നത ലക്ഷ്യങ്ങളിലേക്ക് അള്ളാഹു എത്തിച്ചു തന്നേക്കാം) എന്ന് ഉമര്‍ ഖാസി റഹി പാടിയ ആശയം ഉള്‍കൊണ്ടവരായിരുന്നു കേരള ജനത. പുള്ളിയുള്ളതും അല്ലാത്തതുമായ അക്ഷരങ്ങള്‍ കൊണ്ട് കോര്‍ത്തിണക്കിയ വിവിധ ‘പ്രകീര്‍ത്തന കാവ്യ’ങ്ങളുടെ കേരളത്തിലെ തുടക്കക്കാരനായ ഉമര്‍ ഖാസിയുടെ ‘നഫാഇസുദ്ദുറര്‍’ രണ്ടാം പാതിയില്‍ പ്രവാചകരുടെ ജന്മാതിശയങ്ങളെക്കുറിച്ചാണ് പ്രതിപാദ്യം.
കേരളത്തിലെ ബുഖാരി സദാത്തുക്കളില്‍പെട്ട പ്രമുഖപണ്ഡിതനും ആത്മീയ ഗുരുവും അറബി ഭാഷയില്‍ ഒട്ടേറെ ഗദ്യ പദ്യ കൃതികളുടെ കര്‍ത്താവുമായിരുന്ന സയ്യിദ് അഹ്മദ് ബ്നു സയ്യിദ് മുസ്ത്വഫാ റഹി (മ 1294/1876, ചാവക്കാട് കടപ്പുറം) രചിച്ച ‘ലവാമിഉല്‍ അന് വാര്‍’ എന്ന കാവ്യകൃതി, മൌലിദിനെക്കുറിച്ചും നബിദിനാഘോഷത്തെ ക്കുറിച്ചും പ്രാമാണികമായി വിവരിക്കുന്നു. 175 ലധികം ഈരടികള്‍ അടങ്ങുന്ന പ്രസ്തുത പദ്യത്തില്‍ തിരുനബിയുടെ ജന്മ പൂര്‍വ വിശേഷങ്ങള്‍, ജന്മ സ്ഥല വിശേഷങ്ങള്‍, ജന്മതിയതിയും മാസവും പ്രബലാഭിപ്രായം, ജന്മ ദിവസത്തിന്‍റെ മഹത്വങ്ങള്‍, ജന്മാതിശയങ്ങള്‍, തിരു ജന്മവാര്‍ത്ത കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്കുന്നതിന്റെ വിവരണം,മൌലിദ് കഴിക്കുന്നതിന്‍റെ പുണ്യങ്ങള്‍, അന്നാളിലെ പുണ്യകര്‍മ്മങ്ങള്‍, നബിദിനാചരണത്തിന്‍റെ സിദ്ധഫലങ്ങള്‍, ആദ്യമായി വിപുലമായ മൌലിദ് സംഘടിപ്പിച്ച ചരിത്രം തുടങ്ങിയ അനുബന്ധ കാര്യങ്ങള്‍ ഉള്കൊള്ളിചിട്ടുന്ദ്. മലപ്പുറം നെടിയിരുപ്പ് തരുവര വീട്ടില്‍ മുഹ്‌യുദ്ദീന്‍ ബ്നു കുഞ്ഞു മൊയ്തീന്‍ (1249-1302 ) മൌലൂദ് രചനയിലെ ‘അഭ്യാസി’യാണെന്ന് പറയാം.
1 380
നബി കീര്‍ത്തനത്തിന്‍റെ കേരള മോഡല്‍..
മൌലൂദ് സാഹിത്യം കേരളത്തില്‍..
പണ്ഡിത പാമര ഭേദമന്യേ കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ ഏറ്റവും പ്രചാരം നേടിയ മന്ഖൂസ് മൌലിദ് പക്ഷേ, കേരളത്തിലെ ആദ്യ മൌലിദ് രചനയായിരുന്നില്ല. കോഴിക്കോട് ഖാസി ശ്രുംഖലയില്‍ വിശ്രുതനും മലബാര്‍ രാജ്യങ്ങളുടെ ഇമാമും കേരള ഗുരുനാഥന്മാരുടെ അഖിലം ഗുരു(ശൈഖ് മശാ ഇഖില്‍ ഇസ്‌ലാം)വുമായ ഖാസി ഫഖ്രുദ്ധീന്‍ അബൂബകര്‍ റഹി(833-899) രചിച്ച മൌലിദ് റസൂല്‍, രേഖപ്പെടുത്തപ്പെട്ട കേരള മുസ്‌ലിം ചരിത്രത്തില്‍ കടന്നുവരുന്ന ആദ്യ മൌലിദ് ആയി പരിഗണിക്കപ്പെടുന്നു.
‘ബാനത്തുസുആദ്’(സ്വഹാബിവര്യന്‍ കഅബു ബ്നു മാലിക് റ തിരുസന്നിധിയില്‍ പാടിയത്) വ്യാഖ്യാനിച്ചും, ‘ബുര്‍ഉദ്ദാ’ (= ബുര്‍ദ, ഇമാം ബൂസ്വീരി റഹി) പഞ്ചവരികളായി വികസിപ്പിച്ചും അദ്ദേഹം ‘പ്രകീര്‍ത്തന സാഹിത്യ’ ത്തിനു വേറെയും സംഭാവനകള്‍ ചെയ്തിട്ടുണ്ട്. സാമൂതിരി ഭരിച്ചിരുന്ന പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന ഖാസിമാരുടെ മേല്‍ ഖാസി (സുപ്രീം ജഡ്ജ്)യായിരുന്നു അദ്ദേഹം. അവ്വല്‍ സൈനുദ്ധീന്‍ മഖ്ദൂം അടക്കമുള്ള പില്‍ക്കാല ജ്ഞാന നേതൃത്വങ്ങളുടെ ഗുരുവായിരുന്നതിനാലത്രേ അദ്ദേഹത്തെ ‘ശൈഖ് മശാഇഖില്‍ ഇസ്‌ലാം’ എന്ന് വിശേഷിപ്പിക്കപ്പെട്ടത്. അദ്ദേഹം നടപ്പിലാക്കിയ ‘അസ്സില്‍സിലത്തുല്‍ ഫഖ്രിയ്യ’ എന്ന മതവിദ്യാഭ്യാസ കരിക്കുലമാണ് പിന്നീട് സൈനുദ്ധീന്‍ മഖ്ദൂം പൊന്നാനിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക നിമിത്തം കേരളത്തില്‍ വ്യാപകമായത്. കേരള മുസ്ലിം ചരിത്രത്തിലെ ആദ്യ നവോഥാന പരിശ്രമങ്ങള്‍ ഖാസി ഫഖ്രുദ്ധീന്‍ അബൂബകര്‍ റഹി യുടെതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. വിശുദ്ധ മക്കയില്‍ ദീര്‍ഘകാലം ജ്ഞാന സേവനം ചെയ്ത യമന്‍ സ്വദേശിയായ ഇമാം അബ്ദുല്ലാഹില്‍ യാഫിഈ റഹി യുടെ ശിഷ്യനായിരുന്നു ഇദ്ദേഹത്തിന്റെ പിതാവും ‘ഉംദതുല്‍ അസ്വഹാബ്’ എന്ന സ്വൂഫി രചനയുടെ കര്‍ത്താവും കേരളത്തിലെ ആദ്യ ശാദുലി ത്വരീഖതുകാരനുമായ ഖാസി സൈനുദ്ധീന്‍ റമദാന്‍ റഹി (മ ഹി 819).
ഖാസി ഫഖ്രുദ്ധീന്‍ അബൂബകര്‍ റഹി യുടെ പൌത്ര പുത്രനാണല്ലോ, പ്രസിദ്ധമായ ‘മുഹിയുദ്ധീന്‍ മാല’ യുടെയും 1300 ഈരടികളുള്ള ‘സുബദുല്‍ മഫാഖിര്‍’ എന്ന ജീലാനി കീര്‍ത്തന കാവ്യത്തിന്റെയും കര്‍ത്താവായ ഖാസി മുഹമ്മദ് ജമാലുദ്ധീന്‍ റഹി(1025). ഖാസി മുഹമ്മദും എഴുതിയിട്ടുണ്ട് പ്രവാചക പ്രകീര്‍ത്തന മൌലിദ്.
മുസ്ലിം മഹല്ലുകളുടെ ‘അധിപരും’ ‘ജ്ഞാനകുല’ വുമായിരുന്ന ഖാസിമാര്‍ രചിച്ച മൌലിദ് മലബാറില്‍ എങ്ങും ‘ആഘോഷി’ക്കപ്പെട്ടിട്ടുണ്ടാവും എന്ന നിഗമനം പിഴക്കാന്‍ ഇടയില്ല. എന്നാല്‍, പൊന്നാനി ജ്ഞാന നഗരിയായി വികാസം പ്രാപിച്ചതുകൊണ്ടായിരിക്കാം, കോഴിക്കോട് ഖാസിമാര്‍ രചിച്ച മൌലിദ് സാഹിത്യങ്ങള്‍ക്ക് പില്‍ക്കാലങ്ങളില്‍ പ്രചാരം കുറഞ്ഞുപോയത്. പൊന്നാനിയില്‍ നിന്നും പുറത്തുവന്ന ‘മന്ഖൂസ്’ മൌലിദ് ഖാസി രചനകളുടെയും മറ്റും സംഗ്രഹം ആയതിനാലായിരിക്കണം അപ്പേര് സ്വീകരിച്ചത്. ഇങ്ങനെ സരളമായതുകൊണ്ടുമാകാം മന്ഖൂസ് മൌലിദ്, സുദീര്‍ഘമായ ഖാസി മൌലൂദുകളുടെ സ്ഥാനം കയ്യടക്കി പ്രചരിതമായതും.
മന്ഖൂസോ മന്കൂസോ ?
എന്നാല്‍ മന്ഖൂസിനു ‘മങ്കൂസ്’ (കാഫ്,സീന്‍)എന്നൊരു നാമഭേദമുണ്ട്. അപ്പേര് നോക്കുമ്പോള്‍ മുന്‍ചൊന്ന ‘സംഗ്രഹ സിദ്ധാന്ത’ത്തിനു നിലനില്‍പില്ലാതാകുന്നു. ഇരുപേരുകളെ പരിശോധിച്ചുകൊണ്ട് കഴിഞ്ഞ നൂറ്റാണ്ടിലെ പൊന്നാനി ഉലമാക്കളില്‍ പ്രഗല്‍ഭനും ആഖിര്‍ സൈനുദ്ധീന്‍ മഖ്ദൂമി(1125/1810- 1305/1887)ന്‍റെ പുത്രനുമായ കൊങ്ങണം വീട്ടില്‍ ഇബ്രാഹീം കുട്ടി മുസ്ല്യാര്‍(1323/1908) രേഖപ്പെടുത്തുന്നത് വായിക്കാം :
‘ഫേരുടെ കാരണം: ഈ മൌലൂദിന് ‘മന്ഖൂസ്’ എന്ന ഫേര് കാണുന്നു. ഏതില്‍ നിന്നും ചുരുക്കി എടുത്തതാണെന്നു കാണുന്നില്ല. മന്ഖൂസിനു ഒരു ‘മന്ഖൂസ് മിന്ഹു’ വേണം. ചില ഫകര്ഫ്ഫുകളില്‍ മങ്കൂസ് എന്ന്‍ കാഫും സീനും കൊണ്ട് എഴുതി കണ്ടിരിക്കുന്നു. ആ ഫേര് ഈ മൌലൂദിന് തുല്യം ആയി കാണുന്നു( അതാണ് യോജിപ്പ്- ലേ). ഖുര്‍ആനില്‍ പശുവിന്‍റെ വിവരം ഉണ്ടായതിനാല്‍ ‘ബഖറ’ എന്നും സുഫ്ര യുടെ വിവരം ഉണ്ടായതിനു വേണ്ടി മാഇദ: എന്നും മിഅറാ ജിന്‍റെ വിവരം ഉണ്ടായതിനു വേണ്ടി ‘ഇസ്രാ’ എന്നും മര്‍യം ബീവിന്‍റെ വര്‍ത്തമാനം ഉണ്ടായതിനു വേണ്ടി ‘മര്‍യം’ എന്നും മറ്റും എല്ലാ സൂറത്തുകളുടെ ഫേരുകള്‍ അതിലുള്ള ഒരു വാക്കാലും വര്‍ത്തമാനത്താലും ഫേരിട്ടത് നോക്കുമ്പോള്‍ ഈ മൌലൂദിന് തങ്ങളെ ഹദീസാല്‍ വന്നിട്ടുള്ള ‘വ നുക്കിസത്ത്’ എന്ന ഒരു മൊഴി ഇടയില്‍ ഉണ്ടായിരിക്കുമ്പോള്‍ ഇതുടെ രണ്ടാം കര്‍ത്താവായ ‘മങ്കൂസ്’ എന്നാ ഫേര് കൊണ്ട് ഫേര് വെക്കുവാന്‍ തരപ്പെട്ടിരിക്കുന്നു. വിശേഷിച്ചും ഈ മൌലൂദിന്റെ ദുആ നോക്കുമ്പോള്‍ ഈ ഫേരില്‍ തന്നെ ഫലേ അകമിയങ്ങള്‍ (സിര്രുകള്‍) അടങ്ങിയ ഫ്രകാരം കാണുന്നു..’
മന്ഖൂസ് മൌലിദിന്റെ രചയിതാവ് ആരെന്ന അന്വേഷണം ഇപ്പോഴും തുടരുകയാണ്. മുന്‍ഗാമികള്‍ ഇതുസംബന്ധമായി യാതൊന്നും പരാമര്‍ശിച്ചു കണ്ടില്ല. അവ്വല്‍ സൈനുദ്ധീന്‍ മഖ്ദൂമിന്റെതെന്ന അഭിപ്രായം പ്രബലമാണ്. മന്ഖൂസിന്റെ ഭാഷ രുചിച്ചു നോക്കിയുള്ള വിലയിരുത്തല്‍ മാത്രമാണിത്.
1 380
ശൈഖ് അബ്ദുൽ ഖാദിർ സാനി(റ)
ഒന്നാം ഖലീഫ അബൂബക്കർ (റ)വിന്റെ സന്താന പരമ്പരയിലാണ് പുറത്തീലിന്റെ ആത്മീയ സ്രോതസ്സായ ശൈഖ് സാനി(റ)വിന്റെ ജനനം.
അവരുടെ ജന്മദേശം വളപട്ടണമാണ്. യമനിലെ ഹംദാൻ ഭരണാധികാരിയും സാഹിദുമായ ശൈഖ് ഉസ്മാൻ (റ) ആണ് അവരുടെ പിതാവ്.
16 വയസ്സ് തികഞ്ഞപ്പോൾ ഇലാഹി ചിന്തയിൽ ഏകാന്തമായ ജീവിതം നയിക്കാൻ താൻ തെരെഞ്ഞെടുത്ത പ്രദേശമായിരുന്നു പുറത്തീൽ. അന്നത്തെ ചിറക്കൽ രാജാവ് അതിന് സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു.
ലോക പ്രസിദ്ധമായ സുഹ്റവർദി ത്വരീഖത്തിന്റെ വഴിയിൽ ഉന്നത പദവിയിലേക്ക് ഉയർന്ന്, ഇസ്ലാമിക പ്രബോധന രംഗത്ത് മഹാൻ കടന്നു വന്നു. പലരും ഇസ്ലാം ആശ്ലേഷിക്കാൻ അവരുടെ പ്രബോധനം വഴിവെച്ചു. പരമ്പരാഗതമായി ലഭിച്ച വസ്വിയ്യത്ത് അനുസരിച്ച് ശൈഖ് മഹ്മൂദുൽ ഖബൂശാനി(റ) ആണ് ഉപരി സൂചിത ത്വരീഖത്തിന്റെ ഇജാസത്ത് നല്കിയത്.ആ കാലത്തെ സുഹ്റവർദി ത്വരീഖത്തിന്റെ സംഗമ തീരവും പുറത്തീൽ തന്നെയായിരുന്നു.
മഹാനവർകളുടെ ശിഷ്യത്വം സ്വീകരിക്കാൻ ധാരാളം ആളുകൾ ഒത്തുകൂടി. ലോകപ്രശസ്ത പണ്ഡിതനും സൈനുദ്ദീൻ മഖ്ദും തങ്ങളുടെ ഉസ്താദുമായ മുഹമ്മദുൽ ബക് രിയ്യാണ്, ശൈഖ് സാനി(റ) അന്നത്തെ ഖുത്വുബാണെന്ന് പ്രഖ്യാപിച്ചത്. പുറത്തീലുള്ള ശൈഖ് സാനി(റ) മക്കയിലെ, ശൈഖ് ബക് രിയ്യുടെ സന്നിധിയിൽ ഹാജരായി, നേരിട്ട് സലാം പറഞ്ഞ സംഭവമായിരുന്നു ഇതിന് വഴിത്തിരിവായത്.
ആത്മീയ സരണിയിൽ ഒരു വലിയ ശിഷ്യ വലയത്തെ സൃഷ്ടിച്ച മഹാനവർകൾ, അവരുടെ ആത്മീയ പരിപോഷണം ലക്ഷ്യമാക്കി തികഞ്ഞ പരിശീലനങ്ങൾ നല്കി പല ശിഷ്യന്മാരെയും ആത്മീയതയുടെ ഉന്നതിയിലേക്ക് ഉയർത്തി. പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിലെ ഉന്നത പണ്ഡിതനായിരുന്ന, ശൈഖ് അബ്ദുറഹ്മാനുൽ ഉമ്മാനി (റ) ,തന്റെ പ്രധാന മുരീദും ഖലീഫയുമായിരുന്നു. പരിശുദ്ധ മക്കയിൽ നിന്ന് ശൈഖ് ബകരി (റ) തന്റെ മകൻ ഹസനുൽ ബകരി (റ)യെ ,ശൈഖ് സാനി(റ)വിന്റെ ശിഷ്യത്വം സ്വീകരിക്കാൻ ഇവിടേക്ക് അയച്ചത് ചരിത്ര പ്രസിദ്ധമാണ്. ശൈഖ് ഹസൻ (റ) പുറത്തീലിൽ എത്തുമ്പോഴേക്കും ശൈഖ് സാനി(റ) വഫാത്തായിരുന്നു.അങ്ങനെ അന്നത്തെ ഖലീഫയായിരുന്ന ശൈഖ് കമാലുദ്ദീൻ (റ) വിൽ നിന്ന് ത്വരീഖത്തിന്റെ ഇജാസത്ത് സ്വീകരിച്ചു.
പുറത്തീലിൽ , ശൈഖ് സാനി(റ)വിന്റെ മഖ്ബറയുടെ ചാരത്താണ് ശൈഖ് ഹസനുൽ ബക് രിയ്യുടെ മഖ്ബറ നിലകൊള്ളുന്നത്.
ശൈഖ് സാനി(റ) വിന്റെ ആത്മീയ ചൈതന്യം ഇന്നും ഒളിമങ്ങാതെ നിലനിൽക്കുകയാണ്. അവരുടെ ആരാധനാ സ്വഭാവങ്ങളും നടപടിക്രമങ്ങളും നാലര നൂറ്റാണ്ട് പിന്നിട്ടിട്ടും യഥാവിധി ഇന്നും നിലനിന്ന് പോരുന്നു. ഈമാൻ തെറ്റിപ്പോകുന്നതിൽ നിന്നും രക്ഷപ്പെടാൻ മൂന്നു പ്രാവശ്യം ആവർത്തിച്ച്, എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും പ്രാർത്ഥന നടത്തുന്നത്, ഇവിടുത്തെ ഒരു പ്രത്യേകതയാണ്. നിസ്കാര ശേഷം സ്വലാത്തും നിർവഹിച്ച് വരുന്നു. മാത്രമല്ല രാവിലെയും വൈകുന്നേരവും നിസ്കാര ശേഷമുള്ള ഔറാദുകളും, പല രാത്രികളിലുമുള്ള ദിക്ർ മജ്ലിസും പതിവ് മുടങ്ങാതെ ഇതുവരെയും നടന്നു വരുന്നത്, അവരുടെ ആത്മാർത്ഥമായ ത്യാഗത്തിന്റെ പരിണിത ഫലമാണ്.
തന്റെ സന്നിധിയിൽ വരുന്നവർക്ക് ആത്മീയ പ്രഭ വിതറിയ ശൈഖവർകൾ, ആ കാലത്തെ ഖുത്വുബ് പദവി അലങ്കരിച്ചിട്ട് പോലും താൻ അറിയപ്പെടാനോ അത്ഭുതങ്ങൾ പ്രകടപ്പിച്ച് ആളുകളെ സംഘടിപ്പിക്കാനോ തുനിഞ്ഞിരുന്നില്ല.തന്റെ ശിഷ്യൻമാർ ചില പ്രത്യേക സാഹചര്യത്തിൽ, ചില കറാമത്തുകൾ പ്രകടിപ്പിച്ചപ്പോൾ അതിനോട് നീരസം പ്രകടിപ്പിക്കുകയും നിരുത്സാഹപ്പെടുത്തുകയുമായിരുന്നു ചെയ്തത്. ഇത് സൂഫിസത്തിന്റെ ഒരു അടിസ്ഥാന തത്വമാണ്. ഈ യാഥാർത്ഥ്യം തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുകയുമായിരുന്നു ഇതിലൂടെ മഹാൻ ചെയ്തത്.
ആദർശനിഷ്ഠയും തിരുനബി(സ്വ) യോടുള്ള അതിരറ്റ പ്രേമവും അവിടുത്തെ മുഖമുദ്രയായിരുന്നു. ത്യാഗ പൂർണ്ണമായ ജീവിതം നയിച്ച ശൈഖ് അബ്ദുൽ ഖാദിർ സാനി(റ), ഹിജ്റ 983 ദുൽഖഅദ: 16 വെള്ളിയാഴ്ച രാത്രി ഈ ലോകത്തോട് വിട പറഞ്ഞു. പുറത്തീലിൽ അവരുടെ മഖ്ബറ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന ഒരു പ്രധാന കേന്ദ്രമാണെന്നത് പ്രസിദ്ധമാണ്. ജീവിത മരണ വ്യത്യാസമില്ലാതെ നിരവധി കറാമത്തുകൾ കൊണ്ട് ഇവിടം പ്രസിദ്ധമാണ്. അവരുടെ ബറകത്ത് കൊണ്ട് ജന്നത്തുൽ ഫിർദൗസിൽ അള്ളാഹു (സു) നമ്മെ ഒരുമിച്ച് കൂട്ടട്ടെ. ആമീൻ
1 380
പ്രാപഞ്ചിക ചലനങ്ങളെയും രഹസ്യങ്ങളെയും സംബന്ധിച്ചു മുസ്ലിംകളും അല്ലാത്തവരുമായ വിദ്യാസമ്പന്നർ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ തമ്മിലെന്താണ് ഇന്നു വ്യത്യാസം? മിക്കവാറും ഒരു വ്യത്യാസവുമില്ല. നന്നെക്കവിഞ്ഞാൽ എല്ലാറ്റിന്റെയും ആദിനിമിത്തം അല്ലാഹുവാണെന്നു വിശ്വാസികൾ പറഞ്ഞെന്നിരിക്കും. ഇതിലപ്പുറം പ്രപഞ്ചത്തിന്റെ ചലനങ്ങളെ കുറിച്ചും അതിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ചും അല്ലാഹുവും റസൂലും പഠിപ്പിച്ച പാഠങ്ങൾക്കും തത്ത്വങ്ങൾക്കുമനുസരിച്ച് ഒരു പ്രാപഞ്ചിക വീക്ഷണം ഇസ്ലാമിക വിദ്യാസമ്പന്നൻമാർക്കു പോലുമുണ്ടോ? ഇസ്ലാമിക വീക്ഷണത്തോട് എതിരാകുന്ന ശാസ്ത്രതത്ത്വങ്ങളും പാഠങ്ങളും- അവയെത്ര തന്നെ അടിസ്ഥാനപരമാണെങ്കിലും- നിരാകരിക്കാനും അവാസ്തവമാണെന്നു പ്രഖ്യാപിക്കാനുമുള്ള ആർജ്ജവം നമ്മുടെ വിദ്യാസമ്പന്നർക്കുണ്ടോ? ഇല്ലെന്നാണു നേര്. ഭൗതിക വിദ്യാഭ്യാസത്തിലൂടെ ലഭിച്ച തനി ഭൗതികചിന്തകളും യുക്തിവീക്ഷണങ്ങളും വഴിയാകാം നമ്മുടെ ചർച്ചാ വിഷയമായ അസാധാരണവും അത്യദ്ഭുതകരവുമായ സംഭവങ്ങളെ സംബന്ധിച്ച് അവ അയുക്തികവും അസംഭവ്യവുമാണെന്ന നിലപാടു പൊതുവിൽ ആധുനിക മുസ്ലിംകളിലും വന്നുപെട്ടിരിക്കുന്നത്. മനുഷ്യന്റെ കൈവിരലുകൾ പ്രകാശിച്ചുവെന്നോ ഒരു വടി കൊണ്ടു സമുദ്രത്തിൽ അടിച്ചപ്പോൾ സമുദ്രം രണ്ടു പിളർപ്പായി രണ്ടു ഭാഗത്തേക്കും നീങ്ങി നടുവിലൂടെ ഒരു റോഡു പ്രത്യക്ഷപ്പെട്ടുവെന്നോ പറഞ്ഞു കേട്ടാൽ, റിപ്പോർട്ടു വിശ്വാസയോഗ്യമാണോ എന്നുപോലും പരിശോധിക്കാൻ നിൽക്കാതെ പെട്ടെന്ന് അന്ധവിശ്വാസം, കള്ളക്കഥ എന്നു വിധിയെഴുതുന്നവരായിരിക്കുകയില്ലേ നമ്മുടെ ആധുനിക വിദ്യാസമ്പന്നരിൽ ഏറെപ്പേരും ഇന്ന്? മാനത്തു കാണുന്ന ചന്ദ്രൻ രണ്ടു പിളർപ്പായി ഇരു പർവ്വതങ്ങൾക്കിടയിൽ കാണപ്പെട്ടുവെന്നു കേട്ടാൽ ഈ അത്ഭുത സംഭവം വിശ്വസിക്കാൻ നമ്മളിലെത്രപേർ തയ്യാറാകും! എന്നാൽ, വാസ്തവത്തിൽ ഇതെല്ലാം പ്രവാചകൻമാരുടെ സമൂഹത്തിൽ സംഭവിച്ചു കഴിഞ്ഞ അനിഷേധ്യ സത്യങ്ങളല്ലേ? വിശുദ്ധ ഖുർആൻ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതല്ലേ? ഇവ പാടെ നിഷേധിച്ചാൽ കാഫിറാകുന്നവണ്ണം അനിഷേധ്യമായി തെളിഞ്ഞിട്ടുള്ളതല്ലേ? ഖുർആനും ഹദീസും പഠിപ്പിക്കുമ്പോളും പരിഭാഷപ്പെടുത്തുമ്പോളും മറുത്തൊന്നും പറയാൻ കഴിയാതെ ഇതു സമ്മതിക്കുകമെന്നല്ലാതെ ഈ സംഭവങ്ങൾ ആധുനിക സമൂഹത്തിനു മുൻപിൽ തുറന്നു പറയാനും സത്യമായവതരിപ്പിക്കുവാനും ധൈര്യമുള്ളവർ തന്നെ ഖുർആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്ന പുത്തൻ വിഭാഗത്തിൽ നന്നേ കുറവായിരിക്കും.
1 380
ഇങ്ങനെ അസാധാരണ രീതിയിലും നമുക്കു പരിചിതമായ കാര്യകാരണ ബന്ധങ്ങളെ തകിടം മറിച്ചും സംഭവിക്കുന്ന കാര്യങ്ങളെയാണു മുഅ്ജിസത്തുകളെന്നും കറാമത്തുകളെന്നും മറ്റും വിളിക്കപ്പെടുന്നത്. ഇതിന്റെ സാധ്യതയിലും ഇതു സംഭവിച്ചിട്ടുള്ളതാണെന്നതിലും അടിസ്ഥാനപരമായി മുസ്ലിംകളിൽ അല്ല, മതവിശ്വാസികളിൽ തന്നെ ആർക്കും അഭിപ്രായവ്യത്യാസമില്ല. അതേസയമം, കാര്യ-കാരണ ബന്ധങ്ങൾക്കു വിധേയമായി ഇവിടെ നടക്കുന്ന സംഭവങ്ങമെല്ലാം ലംഘിക്കപ്പെടാനാവാത്ത പ്രാപഞ്ചിക വ്യവസ്ഥയാണെന്നും പ്രകൃതി നിയമങ്ങളാണെന്നും അന്ധമായി വിധിയെഴുതുകയും ഈ പ്രപഞ്ചത്തിന്റെ നടത്തിപ്പിനു പിന്നിൽ ഒരു സ്രഷ്ടാവിനെയും നിയന്താവിനെയും നിരാകരിക്കുകയും ചെയ്യുന്ന ഭൗതികവാദികളും യുക്തിവാദികളും ഇത്തരം അസാധാരണ സംഭവങ്ങളെ സമ്മതിക്കുകയില്ല. നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ഭൗതിക വ്യവസ്ഥകൾ പ്രപഞ്ചത്തിന്റെ തന്നെ അവിരാമമുള്ള പ്രവർത്തനങ്ങളുടെ മാത്രം ഫലമായി കാണുന്ന-സ്രഷ്ടാവിന്റെയോ നിയന്താവിന്റെയോ ഉൺമയും നടത്തിപ്പും നിഷേധിക്കുന്ന-ഇവർക്കു പ്രാപഞ്ചിക വ്യവസ്ഥകൾ എന്ന് അവർ വിധിയെഴുതുന്ന നിയമങ്ങൾ അലംഘനീയമാണ്. അതിനെതിരായി നടക്കുക അസംഭവ്യവും! പ്രപഞ്ചത്തിലെ ഏതൊരു ചലനവും-അതെത്ര നിസാരമാണെങ്കിലും-അല്ലാഹുവറിയാതെ, അവൻ നടത്താതെ ഉണ്ടാകുന്നില്ലെന്നും എല്ലാം അല്ലാഹുവിന്റെ സൃഷ്ടിയാണെന്നും വിശ്വസിക്കുന്ന ഒരു മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൗതികവാദികളുടെ ഈ നിലപാടു സ്വീകാര്യമല്ല. അല്ലാഹു തന്റെ അജയ്യമായ കഴിവുകൊണ്ട് ഉണ്ടാക്കുന്ന സംഭവങ്ങൾ കാര്യ-കാരണ ബന്ധങ്ങൾക്കനുസൃതമാണെങ്കിലും അല്ലെങ്കിലും നിഷേധിക്കുവാൻ സത്യവിശ്വാസിക്കു യാതൊരു ന്യായവുമില്ല. പക്ഷേ, അറിഞ്ഞോ അറിയാതെയോ തനി ഭൗതികവാദികളുടെയും യുക്തിവാദികളുടെയും മനോഭാവവും സങ്കൽപ്പങ്ങളും പലതും മതവിശ്വാസികളിലേക്കും കടന്നുവന്നിട്ടുണ്ട്. തനി ഭൗതികമായ നിലപാടുതറയിൽ പടുത്തുയർത്തപ്പെട്ട ശാസ്ത്രീയ തത്ത്വങ്ങളും അനുമാനങ്ങളും ശാസ്ത്രപഠനമെന്ന പേരിൽ വിവേചനമന്യേ സമൂഹത്തിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതു വഴിയാകാമിത്. ആധുനിക ശാസ്ത്ര തത്ത്വങ്ങളും നിഗമനങ്ങളുമെല്ലാം ചോദ്യം ചെയ്യപ്പെടാത്ത സത്യങ്ങളാണെന്ന തെറ്റിദ്ധാരണ സമൂഹത്തെ മൊത്തം ബാധിച്ചിരിക്കുന്നു. പൊതു ഭൗതിക വിദ്യാഭ്യാസത്തിൽ നിന്നു മാറിനിൽക്കാൻ കഴിയാത്തതിനാൽ തനി ഭൗതിക ശാസ്ത്രങ്ങളോടുള്ള മതവിശ്വാസികളുടെ സമീപനവും സമൂഹത്തിന്റെ പൊതുനിലപാടിൽ നിന്നു മാറ്റമില്ലാതായിപ്പോയിട്ടുണ്ടെന്നത്, സാർവ്വത്രികമായ ഭൗതിക വിദ്യാഭ്യാസത്തിന്റെ ദുഃഖകരമായ പരിണതിയാണ്. ഭൗതിക ശാസ്ത്രതത്ത്വങ്ങളിൽ ഏതെല്ലാമാണു മത വിരുദ്ധം? മതവിരുദ്ധമല്ലാത്തതു വല്ലതുമുണ്ടോ? എന്നൊന്നും വ്യക്തമായി വേർതിരിക്കപ്പെട്ടിട്ടില്ല. മത പണ്ഡിതൻമാരുടെയും മതഭക്തൻമാരുടെയും മതസ്ഥാപനങ്ങളുടെയും പൂർണ്ണനിയന്ത്രണത്തിലുള്ള ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും പൊതുവിദ്യാഭ്യാസമെന്ന നിലക്ക് എല്ലാ ഭൗതികശാസ്ത്രങ്ങളും വിവേചനമന്യേ പഠിപ്പിക്കപ്പെടുകയാണ്. മതതത്വങ്ങൾക്കനുസരിച്ച നിരൂപണമോ വിശദീകരണങ്ങളോ പൊതുവിദ്യാഭ്യാസത്തിൽ എവിടെയും നൽകപ്പെടുന്നതായി അറിഞ്ഞേടത്തോളം വിവരമില്ല.
പൊതുവിദ്യാഭ്യാസത്തിലൂടെ എല്ലാ മതവിശ്വാസികളെയും തികഞ്ഞ മതേതരൻമാരാക്കാമെന്ന ഭൗതികവാദികളുടെ കണക്കുകൂട്ടലുകൾ തനിവ്യാമോഹമല്ലെന്ന് ഇന്നത്തെ സമൂഹത്തിന്റെ പൊതുനിലവാരം നമ്മെ ബോധ്യപ്പെടുത്തുന്നു. പൊതുവിദ്യാഭ്യാസം ലഭിച്ച സമൂഹത്തിന്റെ പ്രാപഞ്ചിക വീക്ഷണം വിദ്യാഭ്യാസം നേടിയ മുസ്ലിംകളിലും അമുസ്ലിംകളിലുമെല്ലാം ഏതാണ്ട് ഒരുപോലെയാണെന്നു കാണാം. വേണ്ടത്ര മതവിദ്യാഭ്യാസം നേടാതെ ഭൗതിക വിദ്യകളഭ്യസിക്കുന്നത് ആപത്താണെന്നു തുറന്നു പറഞ്ഞ പൂർവ്വസൂരികളുടെ അഭിപ്രായം എത്രശരി !
1 380
മാതാപിതാക്കളിൽ നിന്നു മക്കളുണ്ടാകുന്നു, കൃഷി ചെയ്താൽ ഉത്പന്നങ്ങൾ ലഭിക്കുന്നു, കന്നുകാലികളിൽ നിന്നു പാലു ലഭിക്കുന്നു, ആഹരിക്കുമ്പോൾ വിശപ്പു തീരുന്നു, കുടിക്കുമ്പോൾ ദാഹമകലുന്നു, രോഗാണുക്കളിൽ നിന്നു രോഗമുണ്ടാകുന്നു, മരുന്നുകൾ മുഖന സുഖപ്പെടുന്നു ഇതെല്ലാം കാര്യകാരണ ലോകത്തെ നിയതിയാണ്. പ്രസ്തുത കാരണങ്ങളുമായി ബന്ധപ്പെട്ടാണ് ഉപര്യുക്ത കാര്യങ്ങളുണ്ടാകുന്നത്. സാധാരണവും പരിചിതവുമായ ഈ രീതി നമുക്കു വേഗം ബോദ്ധ്യപ്പെടുന്നു. ഇങ്ങനെ വ്യവസ്ഥാപിതമായി സ്രഷ്ടാവായ അല്ലാഹു കാര്യങ്ങൾ സൃഷ്ടിക്കുന്നതു കൊണ്ടാണിത്. സൃഷ്ടികർമ്മത്തിലെ അവന്റെ പതിവു സമ്പ്രദായമാണിത്. അല്ലാഹു തന്റെ ഈ സമ്പ്രദായം ലംഘിക്കാറില്ല. മാറ്റിമറിക്കാറുമില്ല. ഇതുകൊണ്ടാണു തേങ്ങയ്ക്കുവേണ്ടി നാം തെങ്ങും മാങ്ങയ്ക്കു വേണ്ടി മാവും നട്ടു വളർത്തുന്നത്. തെങ്ങിൻമേൽ കാരയ്ക്കയോ കമുകിൻമേൽ നാരങ്ങയോ ഉണ്ടാകാറില്ല. അല്ലാഹു തന്റെ സൃഷ്ടിപ്പിന്റെ വ്യവസ്ഥയിൽ സാധാരണമായി മാറ്റം വരുത്താതു കൊണ്ടാണിത്. ولن تجد لسنة الله تبديلا
എന്നാൽ, പതിവു വ്യവസ്ഥകൾക്കും സമ്പ്രദായങ്ങൾക്കും അതീതമായും അല്ലാഹു സൃഷ്ടികർമ്മം നടത്താറുണ്ട്. ആദം നബി(അ)യെ മാതാപിതാക്കളിൽ നിന്നല്ലാതെ സൃഷ്ടിച്ചതു മനുഷ്യ സൃഷ്ടിപ്പിന്റെ ആരംഭ നടപടിയാണെന്നു വിചാരിക്കാം. അതേസമയം, സ്ത്രീ-പുരുഷ ബന്ധത്തിൽ മനുഷ്യ കുഞ്ഞുങ്ങൾ പിറന്നു കൊണ്ടിരിക്കുന്ന പതിവു സമ്പ്രദായം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കെ, ഹസ്രത്ത് ഈസാ(അ)യെ ഈ പതിവുരീതി ലംഘിച്ചുകൊണ്ട് അല്ലാഹു സൃഷ്ടിച്ചുവല്ലോ. ആണും പെണ്ണും തമ്മിൽ ഇണ ചേരാതെ പതിവ്രതയും, പരിശുദ്ധയുമായ കന്യകാമറിയ(റ)മിന്റെ ഉദരത്തിലാണു പുത്രൻ ഈസാ(അ)യെ അല്ലാഹു സൃഷ്ടിച്ചത്. ഇതു സാധാരണ വ്യവസ്ഥിതിക്കു വിപരീതമായി അല്ലാഹു തന്റെ കഴിവു പ്രകടമാക്കിയതാണ്. ഇപ്രകാരം കാര്യകാരണ ബന്ധത്തിന്റെ ലോകത്തു പരിചിതവും നടന്നുവരുന്നതുമായ പതിവും സമ്പ്രദായവും ലംഘിച്ചുകൊണ്ടു പല കാര്യങ്ങളെയും അല്ലാഹു സൃഷ്ടിക്കാറുണ്ട്. ഇതിനെത്രയോ ഉദാഹരണങ്ങൾ കാണാം. ഹസ്രത്ത് മൂസാ(അ)യുടെ കൈയിൽ ധാരാളം വർഷങ്ങൾ ഉപയോഗിച്ച ഒരുവടി. കുത്തിപ്പിടിക്കാനും ആടുകൾക്കു ഇലതല്ലിക്കൊഴിച്ചു കൊടുക്കാനും അവർ ഉപയോഗിച്ചിരുന്നതാണിത്. അതേ വടി നിലത്തിട്ടാൽ ജീവനുള്ള പാമ്പായി മാറുകയും മുന്നിലുള്ളതിനെ പിടിച്ചു വിഴുങ്ങുകയും ചെയ്യുന്നു! ഇതു പതിവു സമ്പ്രദായങ്ങൾക്കു വിരുദ്ധമാണ്. ഇതുപോലെ മൂസാ നബി(അ)യുടെ കൈ കുപ്പായമാറിലൂടെ തന്റെ കക്ഷത്തിൽ ഇറുകെപ്പിടിച്ചു പുറത്തെടുത്താൽ അതു പ്രകാശം ചൊരിക്കുന്നതായി ഏവർക്കും കാണുമാറാകും. ഇതും നമുക്കു സുപരിചിതമായ കാര്യകാരണ ബന്ധത്തിനു തീർത്തും അതീതമാണ്. അതേസമയം, ഇതു സംഭവിച്ചിട്ടുള്ളതും എതിരാളികൾക്കു മുൻപിൽ തന്റെ സത്യം തെളിയിക്കാൻ മൂസാനബി(അ)ക്കു നൽകപ്പെട്ട ദൃഷ്ടാന്തവുമാണെന്നു വിശുദ്ധ ഖുർആൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. ഇങ്ങനെ പല നബിമാരുടെയും അതിശയകരമായ ദൃഷ്ടാന്തങ്ങൾ വിശുദ്ധ ഖുർആൻ എടുത്തു പറയുന്നുണ്ട്. നബിമാരല്ലാത്തവരുടേതും ഇത്തരം അതിശയ സംഭവങ്ങൾ വിശുദ്ധ ഖുർആനിൽ തന്നെ വ്യക്തമായുണ്ട്. മുകളിൽ പറഞ്ഞ മർയം(റ) തന്റെ മാതൃ സഹോദരിയോടൊത്തു ബൈത്തുൽ മുഖദ്ദസിൽ താമസിക്കുന്ന കാലത്ത് അവരുടെ സ്വകാര്യ ആരാധനാ മുറിയിൽ പലതരം കനികളും ഭക്ഷണ വിഭവങ്ങളും കാലമല്ലാകാലത്ത് അവർക്കു വന്നുകൊണ്ടിരുന്നു. തന്റെ മാതൃസഹോദരീ ഭർത്താവു സകരിയ്യാ നബി(അ)ഇതുകണ്ട് അത്ഭുതപ്പെട്ട് 'ഇതെല്ലാം എവിടെ നിന്നു കിട്ടി' എന്നു ചോദിക്കുമ്പോൾ അല്ലാഹുവിൽ നിന്ന് അതിശയകരമായി വന്നെത്തുന്നതാണന്നായിരുന്നു കന്യകാമർയമി(റ)ന്റെ മറുപടി. ഇതു ഖുർആൻ (സൂറ:ആലുഇംറാൻ) വ്യക്തമാക്കിയതാണ്. ഈസാ(അ)യുടെ പ്രസവ വേദന തന്നെ കൊണ്ടെത്തിച്ച ഉണങ്ങിയ ഈന്തപ്പനത്തടി പിടിച്ചു കുലുക്കിയാൽ നല്ല പഴുത്ത 'റുത്വബുകാരക്ക' വീണു കിട്ടുമെന്ന് അല്ലാഹു സുവാർത്ത അറിയിച്ചതും അങ്ങനെ തന്നെ സംഭവിച്ചതും വിശുദ്ധ ഖുർആൻ (സൂറ: മർയം) വിവരിച്ചു തരുന്നുണ്ട്. സ്ത്രീകൾ നബിമാരായി വന്നിട്ടില്ലാത്തതുകൊണ്ടു നബിയല്ലാത്ത പരിശുദ്ധ മർയമിന്റെ ഈ അനുഭവം പ്രവാചകൻമാരല്ലാത്തവരുമായി ബന്ധപ്പെട്ടും സാധാരണ വ്യവസ്ഥകളും നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള അല്ലാഹുവിന്റെ സൃഷ്ടികർമവും നടപടിയും ഉണ്ടാകാറുണ്ടെന്നു സുതരാം വ്യക്തമാക്കുന്നു.
1 380
അസാധാരണ സംഭവങ്ങളോടുള്ള ആധുനിക മനോഭാവം
🖊️ മൗലാനാ നജീബ് മൗലവി
ഒരു പരമസാത്വികൻ തന്റെ അനുയായികളുമൊത്ത് പലായനം ചെയ്യുകയാണ്. നാട്ടിലെ ഭരണകൂടത്തിന്റെയും അയാളുടെ ഗോത്രത്തിന്റെയും നിഷ്ടൂര മർദ്ദനങ്ങളും പീഢനങ്ങളും സഹിക്കാനാകാതെയാണു യാത്ര. രാത്രിയുടെ കൂരിരുട്ടിൽ ശത്രുക്കളറിയാതെ ആരംഭിച്ച യാത്ര പക്ഷേ, രാജാവിന്റെ ശ്രദ്ധയിൽ പെട്ടു. ക്രൂരനായ അയാൾ തന്റെ കിങ്കരൻമാരെയും പ്രജകളെയും കൂട്ടി പലായനക്കാരെ അനുധാവനം ചെയ്തു. നാനാഭാഗത്തിലൂടെയും പിടികൂടാൻ വരുന്ന രാജസൈന്യത്തിൽനിന്നു രക്ഷപ്പെടാൻ മാർഗ്ഗമില്ലാതെ പലായന സംഘം ഒരു സമുദ്രതീരത്താണു വന്നുപെട്ടത്. കടലിനും ചെകുത്താനും മധ്യേ എന്ന അവസ്ഥ അക്ഷരാർത്ഥത്തിൽ തന്നെ അനുഭവപ്പെട്ട ആ പലായന സംഘത്തിന്റെ തലവൻ തന്റെ കൈയിലിരുന്ന വടികൊണ്ടു സമുദ്രത്തിൽ ഒരടികൊടുത്തു. അത്ഭുതം. ആ സമുദ്രം നടുവെപ്പിളർന്നു വെള്ളം രണ്ടു ഭാഗത്തേക്കുമായി നീങ്ങി ഭീമാകാരമായ രണ്ടു പർവ്വതങ്ങൾ കണക്കെ നിന്നു! നടുവിലൂടെ നല്ല വീതിയുള്ള പന്ത്രണ്ടുവരിപ്പാത സൃഷ്ടിക്കപ്പെട്ടു. അവർ പന്ത്രണ്ടു സംഘങ്ങളായി റോഡിലൂടെ യാത്ര ചെയ്തു മറുകരയെത്തി. ഇവരെ അനുധാവനം ചെയ്ത രാജാവും സംഘവും ഈ റോഡിൽ കടന്നു പാതിവഴി പിന്നിട്ടതും വെള്ളത്തിന്റെ രണ്ടു പർവ്വതങ്ങൾ ഒന്നിച്ചു ചേർന്നതും ഒപ്പമായിരുന്നു. പതിനായിരക്കണക്കിന് അംഗസംഖ്യയുള്ള രാജാവും സേനയും സമുദ്രത്തിൽ മുങ്ങിച്ചത്തു.
ഇങ്ങനെ ഒരു കഥ കേട്ടാൽ ഇന്നു സമൂഹത്തിൽ എത്രപേർ ഇതു വിശ്വസിക്കും. നേരിയ ആലോചനക്കുപോലും ഇടം നല്കാതെ ഏതെങ്കിലും പുരാണങ്ങളിലെ കെട്ടുകഥയെന്നോ നോവലുകളിലെ സാങ്കൽപിക കഥയെന്നോ ആരും വിധിയെഴുതുമെന്നു തീർച്ച. ഇതൊരു സംഭവ കഥയാണെന്നു വല്ലവനും പറഞ്ഞാൽ അവനു ഭ്രാന്താണെന്നു വിധിയെഴുതപ്പെടും. കൈയിൽ പിടിച്ച വടികൊണ്ടു സമുദ്രത്തിലടിച്ചപ്പോൾ സമുദ്രത്തിലെ വെള്ളം പിളർന്നു റോഡുണ്ടാകുകയെന്നതു തീർത്തും അസംഭവ്യമായ ഒരു കാര്യമായല്ലാതെ ആരു മനസ്സിലാക്കാൻ! യുക്തിക്കും ബുദ്ധിക്കും നിരക്കാത്ത ഇത്തരം കാര്യങ്ങൾ നടന്നുവെന്നു പറയാൻ ബുദ്ധിയുള്ളവരെ കിട്ടുമോ!
എന്നാൽ, ഏതാണ്ടു നാലായിരത്തോളം കൊല്ലം മുൻപു മദ്ധ്യപൂർവ്വദേശത്ത് ഈജിപ്തിൽ നടന്ന ഒരു സംഭവ കഥയാണിത്. ഹസ്രത്ത് മൂസാ നബി(അ)യാണു സമുദ്രത്തെ ഇങ്ങനെ പിളർത്തിയ ആ പരമസാത്വികൻ. അന്നത്തെ ഫറോവ ശത്രുരാജാവും. മൂസാ നബി(അ) ചെങ്കടൽ പിളർന്നുണ്ടായ റോഡിലൂടെ സഞ്ചരിച്ചു രക്ഷപ്പെട്ടതും ഫിർഔനും ജനതയും ചെങ്കടലിൽ മുക്കി നശിപ്പിക്കപ്പെട്ടതും ഒരു ചരിത്ര സത്യം മാത്രം. വിശുദ്ധ ഖുർആൻ വ്യക്തമായി പ്രസ്താവിച്ച ഈ ചരിത്രം നിഷേധിക്കാൻ സത്യവിശ്വാസികൾക്കു നിർവ്വാഹമില്ല. പ്രഥമ ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതെങ്കിലും ഇങ്ങനെ നടക്കൽ ബുദ്ധിപരമായി അസംഭവ്യമൊന്നുമല്ല. പതിവുസമ്പ്രദായങ്ങളും വ്യവസ്ഥകളും ലംഘിച്ചുകൊണ്ടുള്ള ഒരസാധാരണ സംഭവം മാത്രമാണിത്. നാം കണ്ടും അനുഭവിച്ചും മനസ്സിലാക്കിയിട്ടുള്ള കാര്യ-കാരണ ബന്ധങ്ങൾക്കു നിരക്കാത്തതും. ഇത്തരം അത്ഭുത സംഭവങ്ങൾക്ക് ഇസ്ലാമിക വീക്ഷണത്തിൽ മുഅ്ജിസത്തുകളെന്നും കറാമത്തുകളെന്നും പേരുപറയും. മൂസാനബി(അ)യെപ്പോലുള്ള പ്രവാചകൻമാരിൽ നിന്നു സംഭവിക്കുമ്പോൾ മുഅ്ജിസത്തെന്നും നബിമാരല്ലാത്ത സാത്വികരിൽ നിന്നുണ്ടാകുമ്പോൾ കറാമത്തെന്നും വ്യത്യസ്ത പേരിൽ പറയുമെന്നു മാത്രം. ഇതു പക്ഷേ, അങ്ങനെയങ്ങു വിശ്വസിക്കാൻ പുതുതലമുറയിലെ ചെറുപ്പക്കാരൊന്നും സന്നദ്ധരാകുകയില്ല. യുക്തിക്കും ബുദ്ധിക്കും ശാസ്ത്രീയ വിലയിരുത്തലുകൾക്കും വിധേയമല്ലാത്തതൊന്നും സമ്മതിക്കാൻ അവർ തയ്യാറല്ലതന്നെ. അതേസമയം, ഖുർആനിൽ വിശ്വസിക്കുന്നവർ ഇത്തരം സംഭവങ്ങൾ സമ്മതിച്ചേ പറ്റൂ. ഇല്ലെങ്കിൽ അവർ സത്യവിശ്വാസികളാകുകയില്ല. പ്രാപഞ്ചിക ചലനങ്ങൾ സസൂക്ഷ്മം വിലയിരുത്തിയാൽ ഇത്തരം അത്ഭുതങ്ങൾ അസംഭവ്യമല്ലെന്നും ഇതു വിശ്വസിക്കുന്നതു യുക്തി വിരുദ്ധമല്ലെന്നും പ്രപഞ്ചനാഥന്റെ വ്യവസ്ഥിതിയുടെ മാത്രം ഭാഗമാണിതെന്നും ബോദ്ധ്യപ്പെടുകയും ചെയ്യും.
1 380
സുന്നി പാരമ്പര്യം ! ♥️
----------------------------------------------------------------
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളോടു അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിലും പോർക്കളത്തിൽ സധൈര്യം പോരാടിയവരും ജീവൻ നല്കിയവരും 99 % വും പാരമ്പര്യ യാഥാസ്ഥിക സുന്നീ വിഭാഗക്കാർ തന്നെയായിരുന്നു. പില്ക്കാലത്തു സുന്നികളെ ബ്രിട്ടീഷ് പാദസേവകരായി ചാപ്പകുത്തി സമരത്തിെൻറ പേറ്റൻറ് സ്വയം ഏറ്റെടുത്ത സലഫികളിലെയോ സമാന കക്ഷികളിലെയോ പണ്ഡിതരോ അനുയായികളോ സമരരംഗത്തു ജീവൻ വെടിഞ്ഞതായി തെളിയിക്കപ്പെട്ടിട്ടില്ല.
മമ്പുറം സയ്യിദ് അലവി തങ്ങൾ, പുത്രൻ സയ്യിദ് ഫള്ല് പൂക്കോയത്തങ്ങൾ, ചെമ്പ്രശ്ശേരി തങ്ങൾ, ഉമറുൽ ഖാദി, ആലിമുസ്ല്യാർ, വാരിയം കുന്നൻ.. മേപ്പടി ധീരന്മാരെല്ലാം ഒന്നാന്തരം സുന്നീ പശ്ചാത്തലത്തിൽ ജനിച്ചവരും ജീവിച്ചു മരിച്ചവരും തന്നെയാണ്. അതുകൊണ്ടാണു സമര മുഖത്തെ സലഫീ സാന്നിധ്യമായ ജഃ കെ.എം മൗലവിക്ക് കലാപാനന്തരം ധീരപോരാളികളെ തളളിപ്പറയേണ്ടി വന്നത്. ഫസൽ തങ്ങളുടെ പേരിൽ ചാർത്തിയ കുറ്റം പോരാളികൾക്ക് വെടികൊണ്ട് മരിക്കാതിരിക്കാനുള്ള ഏലസ്സ് നൽകി ഊർജ്ജം പകർന്നതാണെന്ന് ബ്രിട്ടീഷ് കലക്ടർ റിപ്പോർട്ട് ചെയ്തിരുന്നു.
'' യാഥാസ്ഥികരായ അന്നത്തെ ചില മുസ്ല്യാക്കന്മാരും തങ്ങന്മാരും ബ്രിട്ടീഷ് പട്ടാളത്തിനു നേരെ ഒരുപിടി ചരൽ വാരിയെറിഞ്ഞു വെടികൊണ്ടു മരിച്ചാലും ശഹീദിൻെറ പോരിശ സിദ്ധിക്കുമെന്നു അന്നുപദേശിച്ചിരുന്നു. അന്ധവിശ്വാസികളും മൂഢബുദ്ധികളുമായ ആ പുരോഹിത വൃന്ദത്തിൻെറയും വീണ്ടുവിചാരമില്ലാത്ത ജനനേതാക്കളുടെയും ചില തങ്ങന്മാരുടെയും ദുഷ്ടബോധനത്തിൻെറ ഫലമായാണു ലഹള വ്യാപിച്ചതെന്നു ' ആരോപിച്ച ''ജഃ കെ.എം മൗലവി പോരാളികളെ മൊത്തത്തിൽ അധിക്ഷേപിച്ചു രായ്ക്കുരാമാനം കൊടുങ്ങല്ലൂരേയ്ക്കു തടി തപ്പുകയാണുണ്ടായത്.
മതത്തിൻെറയും വിശ്വാസത്തിൻെറയും ഭാഗമായി തന്നെയാണു ആ സമരപോരാളികൾ രംഗത്തിറങ്ങിയതും. പോരാട്ടത്തിനിറങ്ങുമ്പോൾ ഏതെങ്കിലും വലിയ്യിൻറെയോ ദിവ്യന്മാരുടെയോ ശുഹദാക്കളുടെയും മഖ്ബറകളും മശ്ഹദുകളും സന്ദർശിച്ചു പ്രാർത്ഥിക്കുന്നതും ഉറുക്കുകളും മന്ത്രിച്ച നൂലും ചരടും കെട്ടലുമൊക്കെ അവരുടെ പതിവായിരുന്നുവത്രെ. ഹുസൈൻ ആറ്റക്കോയത്തങ്ങളുടെ ഉറുക്കു കഥയും നമ്മുടെ പോരാട്ട ചരിത്രത്തിൽ പ്രസിദ്ധമായതു അങ്ങനെയാണ്.
ആരു തളളിപ്പറഞ്ഞാലും മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ ഏറ്റവും പ്രധാന പ്രചോദനം പാരമ്പര്യ യാഥാസ്ഥിക സുന്നീ വിശ്വാസങ്ങൾ തന്നെയാണെന്നതു അനിഷേധ്യമായൊരു വസ്തുതയാണ്. ഉറുക്കും മന്ത്രവും സ്വലാത്തും ഹദ്ദാദും മൗലിദും റാത്തീബും നേർച്ചയും മഖ്ബറകളും മസാറുകളുമെല്ലാം ചരിത്ര പ്രസിദ്ധമായ ഈ വൈദേശിക വിരുദ്ധ സമരങ്ങൾക്കു പശ്ചാത്തലമൊരുക്കുന്നതിൽ അവഗണിക്കാനാകാത്ത പങ്കു വഹിച്ചിട്ടുണ്ട്.