മൗലിദ് പഠനം
Открыть в Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Больше1 380
Подписчики
Нет данных24 часа
+37 дней
+1530 дней
Архив постов
1 380
*ലക അശ്കൂ യാനബീ-1*
*മൗലാനാ നജീബ് മൗലവി*
പ്രവാചകന്മാർ അല്ലാഹുവിന്റെ പ്രതിനിധികളാണ്. ഈ നിലക്കാണ് അവരെ ജനങ്ങളിലേക്ക് അല്ലാഹു തന്റെ ദൂതന്മാരായി നിയോഗിക്കുന്നത്. ഈ ഭാഗം വ്യക്തമാക്കുന്നതിനാണ് അവർക്ക് അമാനുഷിക ഭാവം നല്കുന്നത്. അതുകൊണ്ടാണ് അവർ തങ്ങളുടെ പ്രവാചകത്വം സമർത്ഥിക്കുന്നത്. അപ്പോളാണ് അവരുടെ മൊഴികളും പ്രവൃത്തികളും ജീവിതം മുഴുക്കെയും നമുക്ക് പ്രമാണമായിത്തീരുന്നത്. നമ്മുടെ മനസ്സിന് ബോദ്ധ്യപ്പെടുന്നതും ബോദ്ധ്യപ്പെടാത്തതുമെല്ലാം അവർ പറഞ്ഞാൽ നാം അംഗീകരിക്കാൻ ബാധ്യസ്ഥരാകുന്നത് അവർ അല്ലാഹുവിന്റെ പ്രതിനിധികളായതു കൊണ്ടാണ്. അവരുടെ ജീവിത വിശുദ്ധിയും ലാളിത്യവും വാക്കുകളിലെ തത്വോപദേശങ്ങളും മാത്രം ഉയർത്തിക്കാണിച്ചാൽ പോരാ. അല്ലാഹുവിന്റെ പ്രതിനിധികൾ എന്ന നിലക്കുളള അവരുടെ അമാനുഷിക തലങ്ങൾ കൂടി അംഗീകരിക്കണം. ഇതു കൂടി വാഴ്ത്തപ്പെടണം. അപ്പോൾ മാത്രമേ അവരോടുളള ആദരവാകുകയുളളൂ. അവർക്കുളള സ്ഥാനങ്ങൾ മുഴുവൻ വകവച്ചു കൊടുക്കുകയും അതനുസരിച്ചു പെരുമാറുകയുമാണല്ലോ ബഹുമാനം. ജീവിതവിശുദ്ധിയും ലാളിത്യവും തത്വോപദേശങ്ങളും കേവലം ഭൗതികവാദികൾക്കു കൂടി ഉണ്ടാകാവുന്നതാണ്. ആക്ഷേപാർഹമായ യാതൊരു ന്യൂനതകളും പറയാനില്ലാത്ത, ആരെയും ദ്രോഹിച്ചിട്ടില്ലാത്ത , പരോപകാരികളായ എത്രയെത്ര ഭൗതികന്മാരെ കാണാം. സത്യവിശ്വാസം പോലുമില്ലാത്തവർ. ഇത്തരം ഗുണങ്ങൾ മാത്രമാണോ അല്ലാഹുവിന്റെ പ്രവാചകന്മാരെ മനുഷ്യരിൽ നിന്നു സവിശേഷമാക്കുന്നത്. അല്ല. അവരുടെ അമാനുഷ മുഖം കൂടിയാണ് അവരുടെ പ്രത്യേകത. ഇതെല്ലാം അംഗീകരിച്ചും സമ്മതിച്ചും അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാൻ കൂടി നമ്മോട് നിർദ്ദേശമുണ്ട്. അവരെ കൊണ്ടു വിശ്വസിക്കുകയും ജീവിത മാതൃകകൾ പിൻപറ്റുകയും ചെയ്തതു കൊണ്ടു മാത്രം പരലോക വിജയം ലഭിക്കുകയില്ല. നബി(സ) തങ്ങളോടുളള നമ്മുടെ കടമകൾ അല്ലാഹു ഇങ്ങനെ വിവരിക്കുന്നു. "നബിയെ കൊണ്ടു വിശ്വസിക്കുകയും നബിയെ മഹത്വപ്പെടുത്തുകയും ആദരിക്കുകയും നബിയെ ശരീരവും സംബത്തും മുഴുവൻ സമർപ്പിച്ചു സഹായിക്കുകയും നബിയോടൊപ്പം അവതരിപ്പിക്കപ്പെട്ട വഹ് യിനെ -ഇസ്ലാമിനെ- പിൻപറ്റി ജീവിക്കുകയും ചെയ്യുന്നവർ ആരോ അവർ മാത്രമാണ് ഇരുലോകത്തും വിജയികൾ" ( സൂറ: അഅ്റാഫ് .157)
നബി(സ) തങ്ങളുടെ അമാനുഷിക മുഖമാണു മൗലിദുകൾ അനാവരണം ചെയ്യുന്നത്. മൗലിദുയോഗങ്ങളിൽ പ്രകീർത്തിക്കപ്പെടുന്നത്. ഇവയാണു ദലാഇലുന്നുബുവ്വത്ത്( പ്രവാചകത്വത്തിന്റെ തെളിവുകൾ) എന്ന പേരിൽ ഇമാമുകൾ ഗ്രന്ഥങ്ങളിൽ ക്രോഢീകരിക്കുന്നത്. എത്രയെത്ര മുഹദ്ദിസുകളാണ് ഈ വിഷയത്തിൽ വന്ന ഹദീസുകൾ ക്രോഢീകരിച്ചു കൊണ്ടു ഗ്രന്ഥ രചന നടത്തിയിട്ടുളളത്. വിശ്വപ്രസിദ്ധമായ ഹദീസു ഗ്രന്ഥങ്ങളിലെല്ലാം ഇതേ ഹദീസുകൾക്കു ' ദലാഇലുന്നുബുവ്വത്ത്' എന്ന പേരിൽ പ്രത്യേകം അദ്ധ്യായങ്ങളുണ്ട്. നബിചരിത്രമെഴുതിയിട്ടുളള എല്ലാ ചരിത്രകാരന്മാരും ഇവ സമാഹരിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിലെവിടെയെന്കിലും ഉദ്ധരിച്ചിട്ടുളള ചരിത്രങ്ങളോ സംഭവങ്ങളോ അല്ലാതെ മൗലിദു കിതാബുകളിൽ യാതൊന്നുമില്ല തന്നെ. എന്കിൽ പ്രസ്തുത ഗ്രന്ഥങ്ങളോടില്ലാത്ത അറപ്പും വെറുപ്പും മൗലിദു കിതാബുകളോടു മാത്രമെന്തിനു തോന്നണം! നബി(സ) തങ്ങളുടെ അമാനുഷ മുഖം വെളിപ്പെടുത്തുന്ന ഏതെന്കിലും സംഭവങ്ങൾ നബിയിൽ വിശ്വാസമുണ്ടെന്നു പറയുന്ന മൗലിദു വിരോധികൾ എപ്പോളെന്കിലും ഉദ്ധരിക്കാറുണ്ടോ, വിമർശനത്തിനു മറുപടി പറയാനല്ലാതെ? മൗലിദു കിതാബുകളിലുളള ഈ വിഷയത്തിലെ ഹദീസുകളും സംഭവങ്ങളും ശരിയായ അടിസ്ഥാനമില്ലാത്തതു കൊണ്ടാണെന്ന ന്യായീകരണം ആത്മാർത്ഥമാണെന്കിൽ അനിഷേധ്യവും പ്രബലവുമായ ഹദീസുകളെന്കിലും ഇവരെന്തു കൊണ്ടു പ്രസംഗിക്കുന്നില്ല! ഉപന്യസിക്കുന്നില്ല? ഖുർആനിന്റെയും ഹദീസിന്റെയും പരിഭാഷകൾ അടിച്ചിറക്കുംബോൾ പോലും ഇത്തരം ഹദീസുകളിലെ അമാനുഷ ഭാവങ്ങൾ തീർത്തും സാധാരണമാക്കി ദുർവ്യാഖ്യാനം ചെയ്യുവാനാണ് ഇവർ മുതിരാറുളളത്. അപ്പോൾ അവരുടെ വിഷയം പുറത്തു പറയുന്നതല്ല. നബി(സ) യുടെയോ മറ്റു നബിമാരുടെയോ അസാധാരണത്വവും അമാനുഷിക മുഖവും അവരംഗീകരിക്കുന്നില്ല. ഇവർക്കതു ദഹിക്കുന്നില്ല. ഇതിലവർക്കു വിശ്വാസവുമില്ല. അതുകൊണ്ടാണ് ഇതിലെല്ലാം അതിഭാവുകത്വം കാണുന്നത്. ഇസ്ലാമിന്റെ ശത്രുക്കൾ പരിഹസിക്കുമെന്ന ആശന്കയുണ്ടാകുന്നത്. വിശ്വാസത്തിലെ കാപട്യത്തിന്റെ തെളിവാണിത്. ബിദ്അത്തും കപട വിശ്വാസത്തിന്റെ ഒരംശമാണ്.
https://www.facebook.com/safvan.ak.3/videos/1162352093832539/
1 380
മൌലൂദ് കഴിക്കൽ മുമ്പ് പതിവില്ലാത്തതാ...
അത് ഹിജ്ര മുന്നൂറിന്നു ശേഷം വന്നതാ...
എന്നും സഘാവി പറഞ്ഞതായ് കാണുന്നതാ..
അത് ഹലബി ഒന്നാം ഭാഗമിൽ നോക്കേണ്ടതാ..
ഇതിനു ശേഷം അദ്ദേഹം പ്രസ്തുത പാട്ടിൽ ആഹ്വാനം ചെയ്യുന്നത് ഇങ്ങിനെയാണ് :
നബിക്കുള്ള മൗലീദ് വീട്ടിലും ഓതെണ്ടതാ...
അതിനാൽ മുസീബതൊക്കെയും നീങ്ങുന്നതാ...
കള്ളന്റെ ശല്യം തന്നെയും ഒതുങ്ങുന്നതാ...
ദാരിദ്രവും നീങ്ങുന്നതായ് കാണുന്നതാ....
അറബിയിലുള്ള കിതാബുകളിൽ നിന്ന് ഇഷ്ടമുള്ളത് എടുക്കുകയും ഇഷ്ടമില്ലാത്തത് തള്ളുകയും - വാലും തലയും മുറിച്ച് ഉദ്ദരിക്കുകയും ചെയ്യുന്ന വൃത്തികെട്ട പ്രവർത്തനങ്ങൾ ഇവരുടെ സ്ഥിരം സ്വഭാവമാണ്. ഇത് മലയാളത്തിലുള്ള തഴവായുടെ പാട്ടിലും അനുവർത്തിക്കുന്നുവെന്നു മാത്രം.
1 380
കുറ്റകരമാണെന്നും അനാചാരമാണെന്നും ജല്പിക്കാൻ വിഞ്ജന്മാർക്ക് കഴിയില്ലല്ലോ.?? ഇത് കൊണ്ടാണ് ആഘോഷപൂർവമുള്ള മൗലീദ് കർമ്മങ്ങൾ വ്യാപകമായപ്പോൾ ഇത് പുണ്യ കർമ്മവും പ്രതിഫലാർഹവും ആണെന്ന് നമ്മുടെ ഇമാമുകൾ വിധിയെഴുതിയത്.
ഇമാം നവവിയുടെ ഗുരുവര്യരും വിഖ്യാത പണ്ഡിതനുമാണ് അല്ലാമ: അബൂശാമ (റ) (599 - 665). അദ്ദേഹം സമൂഹത്തിൽ പല കാലങ്ങളിൽ നടമാടിയിരുന്ന ബിദ്അതുകളെയും അനാചാരങ്ങളെയും തുറന്നെതിർക്കുന്നതിനും മാത്രം രചിച്ച ഗ്രന്ഥമാണ് "കിതാബുൽ ബാഇഥ് അലാ ഇന്കാരിൽ ബിദഇ വൽ ഹവാദിസ്" എന്നത്. ഇബാദതുകലിലും മറ്റും കടന്നു കൂടിയ അനാചാരങ്ങളെ എതിർക്കുന്നതിൽ ഇമാം നവവി അടക്കമുള്ള പിന്മുറക്കാർക്ക് പ്രധാന അവലംബമാണ് ഈ കൃതി. എന്നാൽ, റബിയ്യുൽ അവ്വലിലെ മൗലീദിനെ കുറിച്ച് പ്രസ്തുത കൃതിയിൽ അദ്ദേഹം രേഖപ്പെടുത്തിയത് ഇങ്ങനെയാണ് : "നമ്മുടെ കാലത്ത് പുതുതായി ഉണ്ടായ കർമ്മങ്ങളിൽ ഏറ്റവും നല്ല ആചാരമാണ് എല്ലാ വർഷവും നബിയുടെ ജന്മദിനത്തോട് വരുന്ന നാളിൽ ഇർബുൽ നടത്തപ്പെടുന്ന ദാനധർമ്മാദികളും സദാചാരങ്ങളും സന്തോഷാലങ്കാര പ്രകടനങ്ങളുമെല്ലാം. ഈ കർമ്മങ്ങൾ നിർധനരോട് ഉദാരത കാണിക്കുയെന്നതിനു പുറമേ പ്രവർത്തിക്കുന്നവരുടെ മനസ്സിൽ നബിയോടുള്ള ആദരവും സ്നേഹവും മഹത്വവും സൂചിപ്പിക്കുന്നതും സർവ്വ ലോകങ്ങൾക്കും കരുണയായി അല്ലാഹു അയച്ച തിരുദൂതരെ സൃഷ്ടിക്കുകയെന്ന അല്ലാഹുവിന്റെ ഔദാര്യത്തിന് നന്ദി രേഖപ്പെടുത്തൽ ഉൾക്കൊള്ളുന്നതുമാണ്." (അൽ ബാഇസ് പേ: 95, 96)
ഹി: 630 ൽ വഫാതായ അബൂസഈദ് കൊകുബരി എന്ന ഇർബലിലെ ഭരണാധികാരി മുളളഫർ രാജാവ് നടത്തിയിരുന്ന ഗംഭീര മൌലൂദ് കർമ്മത്തെ പുരസ്കരിച്ചാണ് അല്ലാമ:യുടെ ഈ പ്രസ്താവന. ഇബ്നുഖല്ലിക്കാൻ, ഇബ്നുകസീർ തുടങ്ങിയുള്ള പണ്ഡിതന്മാർ എല്ലാം പുകഴ്ത്തുകയും പ്രകീർത്തിക്കുകയും ചെയ്ത മഹാനായ ഭരണാധികാരിയാണ് മുളളഫർ രാജാവ് (വഫയാത്, അൽ ബിദായത് വന്നിഹായ 9-82).
ഹാഫിള് അബൂസുർഅത്തൽ ഇറാഖി (റ) മൌലൂദ് സുന്നതാണോ കരാഹതാണോ എന്ന ചോദ്യത്തിന് നല്കിയ മറുപടി ഇപ്രകാരമാണ് : "ഭക്ഷണം നൽകൽ എല്ലാ സമയത്തും സുന്നത്തായ കാര്യമാണ്. ആദരണീയമായ റബിയ്യുൽഅവ്വൽ മാസത്തിൽ നുബുവ്വതിന്റെ വെളിച്ചമായ നബി(സ)തങ്ങൾ പ്രത്യക്ഷപ്പെട്ടതിന്റെ പേരിൽ ഉള്ള സന്തോഷം കൂടി ചേരുമ്പോൾ എത്ര നല്ല കർമ്മമാണ് ! സലഫിനെതൊട്ട് ഇത് നമ്മൾ അറിയില്ല. എന്നാൽ പുതുതായി ഉണ്ടായ കർമ്മം എന്നതിനാൽ അത് കരാഹതാണെന്ന് വരികയുമില്ല. എത്രയെത്ര പുതിയ കർമ്മങ്ങളാണ് സുന്നത്തും നിർബന്ധവും എല്ലാം ആവുന്നത് !" (തശ്തീഫുൽ ആദാൻ പേ: 136)
ഹാഫിള് ഇബ്നു ഹജറിനിൽ അസ്ഖലാനിയും ആദ്യത്തെ മൂന്നു തലമുറകളിൽ ഇത് ഉദ്ധരിക്കപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കി കൊണ്ട് തന്നെ അത് പുണ്യ കർമ്മമാണെന്ന് ഫതവാ ചെയ്തിട്ടുണ്ട് (അൽ ഹാവീ : 1 - 196) തന്റെ ശിഷ്യൻ ഹാഫിള് സഖാവിയും മൂന്നു തലമുറകൾക്ക് ശേഷമുണ്ടായ പുതിയ കർമ്മമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഇത് പുണ്യകർമ്മമാണെന്ന് പ്രസ്താവിച്ചു. (സുബുലുൽ ഹുദാ വർരശാദ് ഫീ സീറത്തി ഖൈരിൽ ഇബാദ് പേ:1-439). പ്രസിദ്ധ ഹനഫീ പണ്ഡിതനായ മുല്ലാഅലിയ്യുൽ ഖാരി (റ) തന്റെ അൽ മൗലീദുർറവീ എന്ന കിതാബിലും (പേ:24) ഇത് പുണ്യ കർമ്മമാണെന്ന് സമര്തിചിട്ടുണ്ട്. ഇമാം ഇബ്നു ഹജരിനിൽ ഹൈതമിയും ഇത് സുന്നത്തും പുണ്യ കർമ്മവുമാണെന്ന് ഫതവാ ചെയ്തിട്ടുണ്ട്. (ഫതാവൽ ഹദീസിയ്യ: പേ: 109)
ഇങ്ങനെ ദീനിന്റെ അവലംപങ്ങളായ ഇമാമുകൾ പുണ്യകർമ്മമാണെന്നും പ്രതിഫലാർഹമാണെന്നും വ്യക്തമാക്കിയ മൌലൂദ് കർമ്മം ഇന്ന് നടപ്പുള്ള രീതിയിൽ വർഷാന്തം റബിയ്യുൽ അവ്വൽ മാസത്തിൽ മുസ്ലിം നാടുകളിലും സമൂഹങ്ങളിലും വ്യാപകമായി നടക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഇതര മദ്ഹബുകാരിൽ നിന്ന് ഒറ്റപ്പെട്ട ചിലർ ഇതിനെതിരെ അഭിപ്രായ പ്രകടനവും ആക്ഷേപവും നടത്തിയെന്നല്ലാതെ നമ്മുടെ മദ്ഹബിലെ ശാഫിഈ പണ്ഡിതന്മാർ ആരും ഇതിനെ എതിർത്തിട്ടില്ല ... നമ്മുടെ രാജ്യത്ത് വീടുകളിൽ മൗലീദ് പാരായണതിലും അന്നദാനത്തിലും ഒതുങ്ങിയിരുന്ന ഈ പരിപാടി സമ്മേളനങ്ങളും പ്രകടങ്ങളുമായി പരിഷ്കരിച്ചതും വ്യാപകമാക്കിയതും വഹാബികൾ ആണെന്നാണ് ചരിത്രം. മൌലാന അബ്ദുൽ കലാം ആസാദാണ് ഇതിനായി സെന്റർ സീറാ കമ്മിറ്റിയും രാജ്യമെങ്ങും ഇതിന്റെ ശാഖകളും രൂപീകരിക്കാൻ നിർദേശം നൽകിയതും നടപ്പിലാക്കിയതും. 1921 നുശേഷം കേരളത്തിൽ കടന്നു വന്ന വഹാബി പ്രസ്ഥാനവും ഇതിന്റെ ചുവടു പിടിച്ച് റബിയ്യുൽ അവ്വൽ ആഘോഷം വീടുകളിലെ മൌലൂദ് കർമ്മങ്ങളിൽ നിന്ന് പരിഷ്കരിച്ച് സമ്മേളനങ്ങളും പൊതുപരിപാടികളുമായി വിപുലപ്പെടുത്താനും വ്യാപിപ്പിക്കാനുമാണ് ആഹ്വാനം ചെയ്തത്. (പഴയ അൽ മുർഷിദ് ലക്കങ്ങൾ) കഴിഞ്ഞ അര നൂറ്റാണ്ടിനു ഇപ്പുറമാണ് വഹാബികൾ നബിദിനാഘോഷത്തെ എതിർക്കാനും ബിദ്അത്തും അനാചാരവുമായി മുദ്രയടിക്കാനും തുടങ്ങിയത്. തുടർന്ന് അവർ ഇറക്കുന്ന വൃത്തികെട്ട പല അടവുകളിൽ ഒന്നാണ് ദക്ഷിണ കേരളത്തിലെ പ്രസിദ്ധ പണ്ഡിതനായിരുന്ന ബഹു: തഴവ മുഹമ്മദ് കുഞ്ഞി മുസ്ല്യാരുടെ മൗലീദ് പുണ്യകർമ്മമാണെന്ന് സ്ഥാപിക്കുന്ന സുദീർഘപാട്ടിൽ നിന്നും ചില ഈരടി മാത്രം അടർത്തിയെടുത്തുള്ള ദുഷ്പ്രചാരണം. യഥാർത്ഥത്തിൽ അദ്ദേഹം ഇമാം സഖാവിയെ ഉദ്ദരിക്കുകയാണ് ഈ വരികളിൽ.
1 380
മൗലിദ് ദിനാചരണവും തഴവായുടെ പാട്ടും
മൗലാനാ എ. നജീബ് മൗലവി
❓മൗലിദ് കർമ്മം സംബന്ധിച്ച് ഒരു ചെറു വിവരണം താങ്കളിൽ നിന്നു ലഭിക്കണമെന്നാഗ്രഹിക്കുന്നു. ഇതു ഖുലഫാ'ഉർ'റാശിദുകളുടെ കാലത്തേ നടപ്പുള്ളതാണോ? ആണെങ്കിലും അല്ലെങ്കിലും അടിസ്ഥാനമുള്ളതാണോ? എന്നിതുകൾ സംബന്ധിച്ച് സംതൃപ്'തമായ ഒരു വിവരണം തന്നാലും.
✅നിവാരണം:
-------------------
തിരുജന്മദിനം എന്നത് ആഴ്ച്ചാന്തം ആവർത്തിച്ചു വരുന്നതും മാസാമാസങ്ങളിലും വർഷംതോറും ആവർത്തിച്ചുവരുന്നതുമുണ്ട്. മൊത്തം ഏഴു ദിനങ്ങളാണല്ലോ ഉള്ളത്. ഇതിന്റെ ആവർത്തനങ്ങളാണ് മാസങ്ങളിലും വർഷങ്ങളിലുമെല്ലാം സംഭവിക്കുന്നത്.. ആഴ്ചതോറും ആവർത്തിച്ചു വരുന്ന ജന്മദിനം തിങ്കളാഴ്ചയാണ്.. ആ നാളിനെ ആദരിക്കുകയെന്നതും പ്രത്യേകസദ്കർമ്മത്തിലൂടെ തിരുപ്പിറവിയെ അനുസ്മരിക്കുക എന്നതും ഇസ്ലാമിൽ സ്ഥിരപ്പെട്ട ഒരു സുന്നത്താണ്. എല്ലാ തിങ്കളാഴ്ചയും നോമ്പ് സുന്നത്താണെന്നത് ശർഇൽ തർക്കമില്ലാത്ത കാര്യമാണല്ലോ. ഇതിന്റെ കാരണവും രഹസ്യവും ചോദിക്കപ്പെട്ടപ്പോൾ അന്ന് തന്റെ ജന്മദിനമാണെന്നാണ് തിരുനബി (സ) വ്യക്തമാക്കിയത്.. ഇമാം മുസ്ലിം തന്റെ സ്വഹീഹിൽ ഉദ്ധരിച്ച പ്രബല ഹദീസാണ് ഇത്. തിരുപ്പിറവിയെ വാരാന്തം അനുസ്മരിക്കുകയും അതിനെ നന്ദിയോടെ ആദരിക്കുകയുമാണ് തിങ്കളാഴ്ച നോമ്പിന്റെ രഹസ്യമെന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ. ഈ ജന്മദിനാചാരണത്തെ വഹാബികളും എതിർക്കുമെന്ന് തോന്നുന്നില്ല. തിരുജന്മദിനത്തിന്റെ അനുസ്മരണമാണ് ഈ നോമ്പിന്റെ സവിശേഷതയെന്ന് തുറന്നു പറയാൻ അവർക്ക് നാണമാണെന്ന് മാത്രം.
മാസാമാസങ്ങളിൽ ഒരു ദിനത്തിന്റെ ആവർത്തനം പരിഗണിക്കപ്പെടുന്നത് തിയ്യതികൾ നോക്കിയാണ്. തിരുജന്മദിനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രബലമായത് പന്ത്രണ്ടാം തിയ്യതിയാണ്. കാരണം ഒരു മാസത്തിലെ പന്ത്രണ്ടാം തിയ്യതിയാണ് തിരുപ്പിറവി നടന്നത് എന്നാണല്ലോ ഏറ്റവും പ്രബലം. വർഷാ വർഷവും ഒരു ദിവസതിന്റെ ആവർത്തനം തിയ്യതി നോക്കിത്തന്നെ. ഈ തിയ്യതിയിൽ പക്ഷെ ദിനവും മാസവും കൂടി പരിഗണിക്കും. ഇത് പ്രകാരം വർഷംതോറുമുള്ള തിരുജന്മദിനം ഓരോ വർഷവും റബിയ്യുൽഅവ്വൽ പന്ത്രണ്ടിനാണ്. അതാണല്ലോ ഏറ്റവും പ്രബലമായ തിരുജനനതിയ്യതി. പഴയകാലത്ത് സത്യ വിശ്വാസികൾ ആഴ്ചാന്തവും മാസാന്തവും വർഷാന്തവുമെല്ലാം തിരുജന്മദിനത്തെ അനുസ്മരിച്ചിരുന്നു. ഓരോ തിങ്കളാഴ്ചയിലും നോമ്പനുഷ്ടിച്ചു കൊണ്ടും ഓരോ മാസം പന്ത്രണ്ടിനും സ്വന്തം വീടുകളിൽ വെച്ച് മൌലൂദ് ഓതിക്കൊണ്ടും വർഷാവർഷം റബിയ്യുൽഅവ്വൽ പന്ത്രണ്ടിന് വീടും നാടും മുഴുക്കെ മൗലീദ് കർമ്മങ്ങൾ നടത്തിക്കൊണ്ടുമാണ് വിശ്വാസികൾ ഇത് സാധിച്ചിരുന്നത്. തിങ്കളാഴ്ച നോമ്പും മാസം പന്ത്രണ്ടിന്റെ മൗലൂദുമെല്ലാം ഇപ്പോൾ ഏറെക്കുറെ അസ്തമിച്ചു. വർഷാവർഷം റബിയ്യുൽഅവ്വലിലെ മൌലീദാചരണം പക്ഷെ, ഇപ്പോളും നിലനിൽക്കുകയാണ്. ഗംഭീരമായും വ്യാപകമായും. അതിനാൽ, ഇതിനെപറ്റി മാത്രമാണിന്നു വഹാബികൾ തർക്കമുണ്ടാക്കുന്നതും വിവാദങ്ങൾ നടക്കുന്നതും.
ആഴ്ചാന്തമുള്ള തിരുജന്മദിനാചരണത്തെ ഖുര്‍ആനുംസുന്നത്തും അംഗീകരിക്കുന്നവർക്ക് തീർത്തും നിരാകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാണല്ലോ. എങ്കിലും തിങ്കളാഴ്ച ദിനത്തിൽ നോമ്പല്ലാത്ത വല്ല സത്കർമങ്ങൾ കൊണ്ടും തിരുജന്മദിനം അനുസ്മരിക്കുന്നതിനെ അവർ അംഗീകരിക്കാൻ വഴിയില്ല. അതേ സമയം, പ്രമാണങ്ങളെ അതിന്റെ ആശയങ്ങൾ കൊണ്ട് ഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം നോമ്പിന് പകരം ദാനധർമ്മാദികൾ കൊണ്ട് തിരുജന്മദിനം അനുസ്മരിച്ചാൽ അത് കുറ്റകരം എന്ന് വിധിയെഴുതാൻ അവർക്ക് ന്യായമില്ല. നബിയുടെ പ്രകീർത്തനങ്ങൾ കൂടി അതിലേക്ക് കൂട്ടിചേർത്ത് കൊണ്ട് തിരുജന്മത്തെ ഓർക്കുന്നതിലും അവർ വിലക്കുകളും അപകടങ്ങളും കാണുന്നില്ല. നോമ്പ് പോലുള്ള പ്രയാസകരമായ സത്കർമ്മങ്ങൾ കൊണ്ട് സുന്നത്ത് എടുക്കുവാൻ ജനങ്ങൾ മടികാണിക്കുന്ന കാലത്ത് വിശേഷിച്ചും.
സാമ്പത്തിക കഴിവും സുഖസൌകര്യങ്ങളും സമൂഹത്തിൽ വർദ്ധിച്ചു വന്നതോടെ ദാനധർമ്മങ്ങളും അന്നദാനാദികളും കൊണ്ടുള്ള സത്കർമ്മങ്ങൾ ആണ് ജനങ്ങൾക്ക് ഏറ്റവും പ്രിയങ്കരവും സ്വീകാര്യവും ആയി മാറിയത്. പെരുന്നാളാധി ആഘോഷങ്ങളിലും റമളാൻ മാസത്തിലും എല്ലാം അരി വിതരണം, ഭക്ഷണ വിതരണം, സമൂഹ നോമ്പ് തുറകൾ എന്നിങ്ങനെയുള്ള സാമ്പത്തിക സത്കർമ്മങ്ങൾ വർദ്ധിച്ചുകൊണ്ടേ ഇരിക്കുന്നത് ഇതുകൊണ്ടാണ്. തിരുജന്മദിനം അനുസ്മരിക്കുന്നതിലും സംഭവിച്ച പരിവർത്തനം ഇത് തന്നെയാണ്. എല്ലാം ആഘോഷമായി മാറിയ സാഹചര്യത്തിൽ ഈ അനുസ്മരണവും ജന്മദിനാഘോഷമായി ,മാറി. ഇങ്ങനെയാണ് ആഴ്ചാന്തം നോമ്പനുഷ്ടിച്ചു കൊണ്ടുള്ള അനുസ്മരണവും നന്ദിപ്രകടനവുമെല്ലാം സമൂഹത്തിൽ ഇല്ലാതാവുകയും വർഷാവർഷങ്ങളിൽ മാത്രം ആഘോഷപൂർവമുള്ള ജന്മദിനാചരണം കടന്നു വരികയും ചെയ്തത്... ത്യാഗികളും ഭയഭക്തരുമായിരുന്ന സ്വഹാബതിന്റെ കാലത്ത് ഇല്ലെന്നു വെച്ച് ഈ ആഘോഷങ്ങളെയും അതിനു പ്രചോദനമായ പ്രവാചക സ്നേഹത്തെയും ജന്മദിന അനുസ്മരണത്തെയുമെല്ലാം തള്ളി പ്പറയാനും അനിസ്ലാമികമെന്നു വിധിയെഴുതാനും കാര്യവിവരമുള്ള ഇമാമുകൾക്ക് പറ്റുമോ..??? നബിയുടെയും സ്വഹാബതിന്റെയും കാലത്തില്ലെന്നു കരുതി സത്കർമ്മങ്ങൾ എന്ന് സ്ഥിരപ്പെട്ട ദാനധർമ്മാദികളും ഭക്ഷണ വിതരണങ്ങളും പ്രവാചകപ്രകീർത്തനങ്ങളുമെല്ലാം
1 380
#റബീഉൽ_അവ്വലിലെ_ലൈറ്റലങ്കാരം
മുഫ്തി: മൗലാനാ നജീബുസ്താദ്
❓#പ്രശ്നം: റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനാഘോഷത്തിന്‍റെ ഭാഗമായി വിവിധ വര്‍ണ്ണങ്ങളിലുള്ള ലൈറ്റുകള്‍ കൊണ്ട് പ്രകാശാലങ്കാരം നടത്തല്‍ ഇവിടങ്ങളില്‍ വ്യാപകമാണ്. വടക്കേ മലബാറിലെ ചില പണ്ഡിതന്മാര്‍ ഇതിനോട് വിയോജിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു. ഇമാം ഇബ്നു ഹജറിനില്‍ ഹൈതമി(റ) അവിടുത്തെ النعمة الکبری
എന്ന മൗലിദ് ഗ്രന്ഥത്തില്‍ സമാന ദിവസത്തില്‍ മസ്ജിദുല്‍ ഹറാമിലേക്ക് മെഴുകുതിരി പ്രയാണം നടത്തുന്നതിനെ വിമര്‍ശിച്ചെഴുതിയതാണ് ഇതിന്നവര്‍ തെളിവായി ഉന്നയിക്കുന്നത്. സംതൃപ്തമായ ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.
✅ #ഉത്തരം: വാര്‍ഷികാഘോഷങ്ങള്‍ക്കും സ്ഥാപനങ്ങളുടെ പലവിധ ആഘോഷങ്ങള്‍ക്കും ഓഫറുകള്‍ക്കുമെല്ലാം ജനശ്രദ്ധയാകര്‍ഷിക്കാനും സന്തോഷപ്രകടനമായും വൈദ്യുതാലങ്കാരങ്ങള്‍ നടത്തുക നമ്മുടെ നാട്ടിലെ ഒരു രീതിയാണ്. ഇതുപോലെ മുസ്ലിം സ്ഥാപന മേധാവികളും നബിദിന പരിപാടി നടത്തുന്ന സംഘങ്ങളും റബീഉല്‍ അവ്വല്‍ മാസത്തിന്‍റെയും നബിദിനത്തിന്‍റെയും കാര്യത്തില്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ ഇത്തരം അലങ്കാരങ്ങളോ കടലാസു തോരണങ്ങളോ ഈന്തുപട്ട പോലുള്ളതിന്‍റെ ഗേറ്റുകളോ മറ്റോ വച്ച് ആഘോഷിക്കല്‍ പണ്ടുമുതലേ ചില പ്രദേശങ്ങളില്‍ നിരാക്ഷേപം നടന്നു വരുന്നതാണ്. കാര്യവിവരമുള്ള പണ്ഡിതന്മാരാരും അതിനെ എതിര്‍ത്തതായറിവില്ല. ബഹുസ്വര സമൂഹത്തില്‍ പ്രവാചക സ്മരണകളുണര്‍ത്താനും മറ്റും ഇതുപകരിക്കുകയും ചെയ്യും.
(ബുല്‍ബുല്‍ മാസിക 2019 ഡിസംബര്‍)
1 380
وعدم نقل الاعادة عنه صلعم لا يستلزم عدم ندبها - تحفة
(1-434)
(ഇങ്ങനെ നബി (സ്വ) തങ്ങളെ തൊട്ട് മടക്കി നിസ്ക്കരിച്ചതായി ഉദ്ധരിക്കപ്പെട്ടിരുന്നില്ലെന്ന് വെച്ച് അക്കാര്യം സുന്നത്തല്ലെന്ന് വരുന്നില്ല - തുഹ്ഫ 1-434). ആകയാൽ തിരുനബി (സ്വ) പ്രവർത്തിച്ചതല്ലെങ്കിലും ഇന്നത്തെ മൗലിദു കർമ്മവും അതോടനുബന്ധിച്ച സദാചാരങ്ങളുമെല്ലാം സുന്നത്തും പ്രതിഫലാർഹവുമാണെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിലൂടെ മനസ്സിലാക്കാൻ പ്രയാസമില്ല.
ഇന്ന് നടക്കുന്ന മൗലിദ് കർമ്മത്തിലുള്ളതെന്താണ്.? കുറെ മുസ്ലിംകൾ സമ്മേളിക്കും. ആരുടെ മൗലിദാണെങ്കിലും ശരി, ആദ്യം ഒരു ഫാത്തിഹ ഓതി നബി (സ്വ) യുടെയും മറ്റും പേരിൽ ഹദ്യ ചെയ്യും. ഇത് സുന്നത്താണെന്ന് തുഹ്ഫ 6-158 ഇൽ വ്യക്തമാക്കിയിട്ടുണ്ട്. ശേഷം നബി (സ്വ) യുടെ സ്ഥാനമാനങ്ങൾ വിവരിക്കുന്ന ഖുർആൻ വാക്യങ്ങൾ സമ്മേളിച്ചവർ ഓരോരുത്തരും ഓതും. ഖുർആൻ ഓതൽ പുണ്യകർമ്മമാണെന്ന് പറയേണ്ടതില്ലല്ലോ. അതിൽ പിന്നെ നബി (സ്വ) യെയോ മറ്റു മഹാത്മാക്കളെയോ പ്രകീർത്തിച്ച് കൊണ്ട് വിരചിതമായ ഗദ്യങ്ങളും പദ്യങ്ങളും ചൊല്ലും. ഇങ്ങനെ മഹാത്മാക്കളെ പ്രകീർത്തിക്കൽ സൽക്കർമ്മവും സുന്നത്തുമാണെന്നതിൽ പുത്തൻവാദികൾക്ക് പോലും സംശയമില്ല. ആ പ്രകീർത്തനം ആരോ രചിച്ച ഗ്രന്ഥത്തിൽ നോക്കിയായിപ്പോയി, അറബി ഭാഷയിലായിപ്പോയി, എന്നത് കൊണ്ട് പ്രകീർത്തനത്തിന്റെ പുണ്യം എങ്ങനെ നഷ്ടപ്പെടും? ഈ പ്രകീർത്തനം കഴിഞ്ഞു ചിലപ്പോള്‍ വീണ്ടും പ്രാരംഭത്തിൽ ചെയ്ത പോലെ ഖുർആൻ ഓതി നബി (സ്വ) ക്കും മറ്റും പ്രതിഫലം ദാനം ചെയ്ത് പ്രാർഥിക്കും. അതും സുന്നത്താണെന്ന് മുകളിൽ ഉദ്ധരിച്ചുവല്ലോ. ഇനിയത്തെ കർമ്മം നബി (സ്വ) യുടെയോ മറ്റു മഹാത്മാക്കളുടെയോ പേരിൽ അന്നദാനം പോലുള്ളവ നടത്തുകയാണ്. ഇത്തരം ധർമ്മങ്ങൾ പൊതുവിൽ സുന്നത്തും മരണപ്പെട്ടവരുടെ പേരിൽ പ്രത്യേകം സുന്നത്തും മയ്യിത്തിനു ഫലവത്തുമാണെന്നത് ഇജ്‌മാ കൊണ്ട് സ്ഥിരപ്പെട്ടതത്രേ. ഈ ദാനധർമ്മം നബി (സ്വ) യുടെയോ മറ്റു മഹാത്മാക്കലുടെയോ പേരിലാകുമ്പോൾ പുണ്യം കൂടുകയല്ലെയുള്ളൂ.? നഷ്ടപ്പെടുന്നതെങ്ങനെ? ഇത്തരം കാര്യങ്ങളാണ് ഇന്ന് സർവ്വ സാധാരണയായി മൗലിദ് കർമ്മങ്ങളിൽ ഉള്ളത്.
അവ ഓരോന്നും പുണ്യമാണ് എന്ന് തെളിഞ്ഞിരിക്കെ എല്ലാം കൂടി ഒത്തു ചേർന്ന് ഒരു രൂപമാകുമ്പോൾ അതെങ്ങനെ പുണ്യമറ്റതാകും? അനാചാരമാകും? ഈ സമ്മേളിത രൂപം 'നബി (സ്വ) പ്രവർത്തിച്ചില്ല' 'സ്വഹാബത്ത് പ്രവർത്തിച്ചില്ല' എന്ന് കരുതി ശർഇന്റെ പൊതുവായ നിർദ്ദേശങ്ങളിൽ ഇത് പെടില്ലെന്നെങ്ങനെ പറയും??! നോക്കുക - മുസ്ലിംകൾക്ക് സന്തോഷം ഉളവാകുന്ന ഏതൊരു കർമ്മവും അത് പ്രത്യേകം വിലക്കപ്പെട്ടിട്ടില്ലെങ്കിൽ അതൊരു قربة (അല്ലാഹുവിന്റെ സാമീപ്യം നേടുവാനുതകുന്ന പുണ്യ കർമ്മം) ആയിരിക്കുമെന്ന് തുഹ്ഫ 10-81 ഇൽ പ്രസ്താവിച്ചിട്ടുണ്ട്. ഖുർബത്ത് പ്രവർത്തിക്കുവാൻ ആകട്ടെ ഖുർആൻ ആഹ്വാനം ചെയ്തിട്ടുണ്ടല്ലോ.
وابتغو اليه الوسيلة എന്ന ഖുർആൻ വാക്യത്തിന് അല്ലാഹുവിന്റെ സാമീപ്യം നേടുവാൻ ഉതകുന്ന 'ഖുർബതുകൾ' പ്രവർത്തിക്കണം എന്നാണു മുഫസ്സിറുകൾ ഒരു വ്യാഖ്യാനം നൽകിയിട്ടുള്ളത്. അപ്രകാരം തന്നെ خير,معروف
എന്നിവ പ്രവർത്തിക്കുവാനും അതിലേക്ക് അപരരെ ക്ഷണിക്കുവാനും ഖുർആൻ നിർദ്ദേശിച്ചിട്ടുണ്ട്. ولتكن منكم أمة يدعون إلى الخير ويأمرون بالمعروف الخ എന്നിത് പോലുള്ള ഖുർആൻ ആയത്തുകൾ ശ്രദ്ധേയമാണ്. ഈ ഖുർആൻ വാക്യങ്ങളിൽ പറഞ്ഞ خيرو معروف എന്നിവയുടെ അർത്ഥം ഖുർആൻ വ്യാഖ്യാതാക്കൾ വിവരിച്ചത് കാണുക المعروف: اسم جامع لكل ما عرف من طاعة الله والاحسان الى الناس جمل – ٤: ٢٣٣خازن ١: ٢٦٨ (ബഹുജനങ്ങളിലേക്കുള്ള ഔദാര്യങ്ങളും അല്ലാഹുവിനുള്ള طاعة ഉം ആയി അറിയപ്പെടുന്ന സർവ്വകാര്യങ്ങളും ഉൾക്കൊള്ളുന്ന പദമാണ് (الخير: افعال الحسنة الموافقة للشرع ) (ശരഇനു വിരുദ്ധമല്ലാത്ത എല്ലാ നല്ല കാര്യങ്ങളും ഖൈറ് തന്നെ اكليل : ٣: ٤٥ التأويل: ١: ٢٦٨ ) അന്നദാനം പോലുള്ള ജനങ്ങളിലേക്കുള്ള ഔദാര്യങ്ങളും ഖുർആൻ പാരായണം, ദുആ, മദ്ഹ് കീർത്തനം, സ്വലാത്ത്, സലാം ആദിയായ طاعة കളായി അറിയപ്പെടുന്ന കാര്യങ്ങളും മാത്രമാണല്ലോ ഇന്നത്തെ മൗലീദ് കർമ്മത്തിലുള്ളത്. അത് കൊണ്ട് ഇതെല്ലാം ഖുർആൻ നിർദേശിച്ച معروف ൽപെട്ടതും ശർഇനോടനുയോജ്യമായ നല്ല പ്രവർത്തികളിൽ പെട്ടതുമാണെന്ന് സുവ്യക്തം. തദടിസ്ഥാനത്തിൽ ഇത് പുണ്യകർമ്മവും ശർഉ പ്രോത്സാഹിപ്പിച്ചതുമാണ്. ഈ നൽപ്രവർത്തനത്തിലേക്ക് സഹായകമായ മറ്റൊരു സൽപ്രവർത്തനമാണ് മൗലീദ് രചന. അത് കൊണ്ടത്രേ പ്രഗത്ഭരായ പല ഇമാമുകളും മഹാത്മാക്കളുടെ മൌലീദുകൾ രചിച്ചിരുന്നത്.
✒️മൗലാനാ നജീബ് മൗലവി
1 380
ഇനി ഈയടിസ്ഥാനത്തിൽ മൗലിദ് കർമ്മത്തിന്റെ വിധിയെന്ത് എന്ന് ചിന്തിക്കാം. ഇന്നത്തെ രീതിയിലുള്ള മൗലിദ് കഴിക്കൽ നബി (സ്വ) യുടെ കാലത്തില്ലാത്തത് എന്ന അർത്ഥത്തിൽ ഉള്ള ബിദ്അത്താണ്. എന്നാൽ ദീനിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധവും അനാചാരവും എന്ന അർത്ഥത്തിലുള്ള സാങ്കേതിക ബിദ്അത്തല്ല. മഹാന്മാരുടെ മദ്ഹ് പറയുക എന്ന കർമ്മം നബി (സ്വ) യോ സ്വഹാബത്തോ ചെയ്തിട്ടില്ലെന്ന് ഇപ്പറഞ്ഞതിനു അർത്ഥമില്ല. അത് തീർച്ചയായും നബിചര്യ തന്നെയാണ്. പ്രത്യുത, മുൻഗാമികളാൽ രചിക്കപ്പെട്ട ഒരു മൗലിദ് കിത്താബ് നോക്കി അത് പാരായണം ചെയ്യുക, അതിനായി സമ്മേളിക്കുക, അത് കഴിഞ്ഞ ശേഷവും അതിനിടയിലും അന്നദാനാദി കർമ്മങ്ങൾ നടത്തുക ഇതെല്ലാം ഒത്തു ചേർന്നത് കൊണ്ടുള്ള മൗലിദ് കഴിക്കൽ തിരുമേനി (സ്വ) യുടെ കാലത്ത് പതിവില്ലാത്ത ഒരു കർമ്മം തന്നെയാണ്.ഇന്ന് നാം ഏവരും ചെയ്യുന്ന മുസ്ഹഫ് നോക്കി ഖുർആൻ പാരായണം ചെയ്യുക, കിതാബ് നോക്കി ഹദീസ് പഠിക്കുക, ഗ്രന്ഥങ്ങൾ നോക്കി ഇൽമു പഠിക്കുക, എന്നിവയെല്ലാം നബി (സ്വ) കാലത്തില്ലാത്ത ബിദ്അത്തുകളായത് പോലെ തന്നെ. അതെ സമയം ബിദ്അത്തെങ്കിലും ഇന്നത്തെ സമ്പ്രദായത്തിലുള്ള മൗലിദ് കർമ്മത്തിനും ഒരു വിധി ഉണ്ടാകുമല്ലോ.
ഏതു കർമ്മങ്ങളുടെയും ഇസ്ലാമികവിധി ഗ്രഹിക്കുന്നത് ഫിഖ്ഹ് (കർമ്മ ശാസ്ത്രം) ഗ്രന്ഥങ്ങളിൽ നിന്നാണല്ലോ. ഇന്നറിയപ്പെടുന്ന പഞ്ചവിധികളുടെ തന്നെ ഉപജ്ഞാതാക്കൾ ഫുഖഹാഅ് (കർമ്മശാസ്ത്ര പടുക്കൾ) ആണ്. അല്ലാതെ ഫിഖ്ഹ് ഗ്രന്ഥങ്ങൾ ഒഴിച്ച് നിർത്തി ഖുർആൻ ഇൽ നിന്നോ ഹദീസിൽ നിന്നോ കർമ്മങ്ങളുടെ സാങ്കേതിക ഭാഷയിലുള്ള വിധി ആർക്കും ഗ്രഹിക്കാൻ ആകുകയില്ല. ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ നിന്നാകട്ടെ, മുമ്പുണ്ടായിട്ടുള്ളതും ഇനി ഉണ്ടാകാനിരിക്കുന്നതുമായ സകലമാന കർമ്മങ്ങളുടെയും മതവിധി ഗ്രഹിക്കാൻ ആകുകയും ചെയ്യും. ഈ നിലക്ക് മാത്രമേ ഇസ്ലാമിന്റെ സമഗ്രതയും സമ്പൂർണ്ണതയും സാർവ്വകാലികതയും സ്ഥിരീകരിക്കുവാനുമാകൂ. ഖുർആനും ഹദീസും മാത്രമേ പ്രമാണങ്ങളായുള്ളൂ, ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഉള്ളതെല്ലാം കേവലം 'ഖോജാക്കളുടെ ഖൗലും ഖീലയുമാണ്' എന്ന് പരിഹസിക്കുന്നവർ ടെസ്റ്റ് ട്യൂബ് ശിശുവും ലിംഗമാറ്റ ശസ്ത്രക്രിയയുമെല്ലാം യാഥാർത്യമായിരിക്കുന്ന ഇക്കാലത്തും ഈ പരിഹാസം നിർത്താത്തതിലാണദ്ഭുതം. ഇത്തരം ആധുനിക പ്രശ്നങ്ങൾ സംബന്ധിച്ച് വിലയിരുത്താൻ നിർബന്ധിതരാകുമ്പോൾ 'ഖുർആനിലും ഹദീസിലും അവ സംബന്ധിച്ചൊന്നുമില്ലെന്നും പക്ഷെ ഇമാമുകൾ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നും' തുറന്നെഴുതാൻ ഈ നാണം കെട്ട ഖുർആൻ സുന്നത്ത് വാദികൾക്കിപ്പോൾ മടിയില്ല. ആധുനിക പ്രശ്നവാദികൾക്ക് ഇപ്പോൾ മടിയില്ല. ആധുനിക പ്രശ്നങ്ങൾക്ക് മുമ്പിൽ മുസ്ഹഫും ബുഖാരിയും മറിച്ച് വെച്ച് ഗവേഷണം ചെയ്യാൻ ശ്രമിച്ചിട്ട് കാറ്റ് പോകുമ്പോൾ ഫിഖ്ഹ് ഗ്രന്ഥങ്ങൾ തന്നെ ഇവറ്റകളും അവലംബമാക്കുന്നത് കാണുന്നു. 'ഗതികെട്ടാൽ പുലി പുല്ലും തിന്നും' എന്ന മൊഴിയാണ് ഓർമ്മ വരുന്നത്. ചുരുക്കത്തിൽ ഇസ്ലാമിക വിധി നിർണ്ണയത്തിൽ ഫിഖ്ഹ് ഗ്രന്ഥങ്ങൾ ആർക്കും അവഗണിക്കാനാവില്ല. അവയിലൂടെ നമുക്ക് മൗലിദ് കർമ്മത്തിന്റെ വിധി എന്താണെന്ന് നോക്കാം. ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഇന്ന് നടന്നു വരുന്ന മൗലിദ് സമ്പ്രദായത്തിന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ നൽകപ്പെട്ടിരിക്കുന്ന വിധി അത് 'മൻദൂബ്' (പ്രതിഫലാർഹവും ശറഅ് പ്രേരണ നൽകുന്നതുമായ ഒരു പുണ്യ കർമ്മം) എന്നത്രെ. (ശർവാനി 7/422) നോക്കുക.
നബി തിരുമേനി (സ്വ) യും സ്വഹാബത്തുമൊന്നും നിർവ്വഹിക്കാത്ത ഒരു കാര്യമെങ്ങനെ പുണ്യകർമ്മമാകും എന്ന് ചില അൽപ്പബുദ്ധികൾ സംശയിച്ചേക്കാം. ആ സംശയം അസ്ഥാനത്താണ്. എന്ത് കൊണ്ടെന്നാൽ ഒരു കാര്യം ശറഇൽ സുന്നത്താണ് (പ്രതിഫലാർഹമായ പുണ്യകർമ്മം) എന്നു പറയുവാൻ ആ കാര്യം നബി (സ്വ) പ്രവർത്തിച്ചതായി തെളിയുകയൊന്നും വേണ്ട. നോക്കുക - പ്രത്യേകം വിലക്കപ്പെടാത്ത സമയങ്ങളിൽ സുന്നത്ത് നിസ്ക്കാരം (നഫ്ൽ മുത്ലഖ്) എത്രയും നിർവ്വഹിക്കുന്നത് പുണ്യകർമ്മമാണ് - സുന്നത്താണ്. എന്നാൽ നബി (സ്വ) അങ്ങനെ പ്രവർത്തിച്ചു കാണിച്ചതാണെന്നോ ഇക്കാര്യം പ്രത്യേകം കല്പ്പിചിട്ടുണ്ടെന്നോ ആർക്കും തെളിയിക്കാനാകില്ല. മറിച്ച് ശറഇന്റെ പൊതു നിർദ്ദേശത്തിൽ ഉൾക്കൊണ്ടിരുന്നാലും ഒരു കാര്യം സുന്നത്താണെന്ന് വിധി കൽപ്പിക്കാവുന്നതാണ്. മറ്റൊരുദാഹരണം കാണുക. നമസ്ക്കാരത്തിന്റെ സമയമായ ശേഷം ഒറ്റക്ക് നിസ്ക്കരിച്ച ആൾക്ക് ശേഷം ജമാഅത്ത് ലഭിക്കുമ്പോൾ ആ നിസ്ക്കാരം മടക്കി നിർവ്വഹിക്കൽ സുന്നത്തുണ്ട്. ഇത് സംബന്ധിച്ച് ഫുഖഹാഅ് പറയുന്നു.
1 380
അവരങ്ങനെ ജൽപ്പിക്കുന്നതിനു ബദലായി ഈ രൂപത്തിലുള്ള വിവാഹാഘോഷം നബി(സ്വ)യും സ്വഹാബത്തും നടത്തിയിരുന്നത് തന്നെയാണെന്ന് തെളിവ് നിരത്തി പ്രസംഗിക്കുവാൻ നമ്മുടെ കൂട്ടർ തുനിയുമോ? ഗ്രന്ഥമെഴുതുമോ?
അത് പ്രകാരം ശർഇൽ നിർബന്ധമായ ഒരു കാര്യമാണ് വിദ്യയഭ്യസിക്കലും അഭ്യസിപ്പിക്കലും. ഈ നിർബന്ധ കടമ നിറവേറ്റുവാൻ കാലോചിതമായി നാമിന്നു പാഠശാലകൾ പടുത്തുയർത്തുന്നു. നഴ്സറികൾ, മദ്രസ്സകൾ, കോളേജുകൾ എന്നിവ. അവിടെ സിലബസ് സിസ്ടത്തിൽ അധ്യാപനം ക്രമീകരിക്കപ്പെടുന്നു.അധ്യാപകരെ ശമ്പളം കൊടുത്ത് നിയമിക്കുന്നു. വിദ്യാർഥികൾ മുറകൾ പാലിച്ച് കൊണ്ട് അഡ്മിഷൻ നേടുന്നു. ക്ളാസ്സിൽ കൃത്യസമയത്ത് ഹാജറാകുന്നു. ഹാജർ വിളിക്കപ്പെടുന്നു. നിശിത സമയത്ത് പരീക്ഷ നടക്കുന്നു... ഇങ്ങനെ ഈ രൂപത്തിൽ വിദ്യാഭ്യാസം നടത്തുന്ന വഴക്കം നബി (സ്വ) യുടെ കാലത്തുണ്ടോ? സ്വഹാബികൾ നടത്തിയോ? താബിഈങ്ങളോ? ഈ സമ്പ്രദായം ആരംഭിച്ചിട്ട് എത്ര നൂറ്റാണ്ടു കഴിഞ്ഞു? ഈ കാരണം പറഞ്ഞു ഇന്നത്തെ വിദ്യാഭ്യാസ രീതിയും ബിദ്അത്തും അനാചാരവും ആണെന്ന് മൗലിദ് വിരോധികൾ വാദിക്കുമോ? വാദിച്ചാൽ അത് സുന്നത്താണെന്ന് സ്ഥാപിക്കാൻ അവയെല്ലാം നബി (സ്വ) യും സ്വഹാബാക്കളും മുഴുക്കെ പ്രവർത്തിച്ചിരുന്നതാണെന്ന് വലിച്ചു നീട്ടി എഴുതുവാൻ നമ്മുടെ കൂട്ടർ തയ്യാറാകുമോ? ലജ്ജാകരമെന്നല്ലാതെ എന്ത് പറയാൻ?!.
ഇങ്ങനെ ചോദിക്കുമ്പോൾ ചിലർക്കൊരു മുടന്തൻ ന്യായം പറയാനുണ്ടാകും: വിവാഹാഘോഷവും വിദ്യാഭ്യാസവും മറ്റും ഭൌതിക കാര്യങ്ങളാണ്. അവ നമ്മുടെ ഇഷ്ടം പോലെ കാലോചിതമായി നടത്താം. നബി (സ്വ) യും സ്വഹാബത്തുമൊന്നും പ്രവർത്തിച്ചത് നോക്കേണ്ടതില്ല. മൗലിദാഘൊഷവും മറ്റും അങ്ങനെയല്ല. അത് ദീനീ കാര്യമാണ്. അതിൽ നബി (സ്വ) ചെയ്യാത്തത് പാടില്ല. ബിദ്അതാണ്, അനാചാരമാണ് എന്ന്. നാണക്കേട് ! അല്ലാതെന്ത്? വാജിബായ ദീനീ വിദ്യാഭ്യാസ കാര്യവും സുന്നത്തായ നിക്കാഹ് കർമ്മവുമെല്ലാം ഭൗതികകാര്യവും പുതിയ പുതിയ രൂപങ്ങൾ കണ്ടു പിടിച്ചു നടപ്പാക്കാവുന്നതുമാണെങ്കിൽ, പ്രതിഫലാർഹവും പുണ്യകർമ്മവുമായ മൗലിദാഘോഷവും ഭൌതിക കാര്യങ്ങളുമാണെന്നങ്ങ് പറഞ്ഞാൽ പോരെയോ? എന്നാൽ വിവാഹാഘോഷത്തിന്റെ സ്ഥാനം നൽകിയെങ്കിലും ഈ ആഘോഷവും സമ്മതിക്കാമല്ലൊ. എന്തിനീ വിവാദമുണ്ടാക്കണം. അല്ലെങ്കിൽ ഒരു കമ്മത്തിന്റെ മതവിധി നിർണ്ണയിക്കും മുമ്പേ ആ കർമ്മം ദീനിയ്യ്, ദുനിയവിയ്യ് എന്ന് പറഞ്ഞു വിവേചിക്കുന്നത് തന്നെ ഒരുതരം കുരുട്ടു വിദ്യയല്ലേ.?
ഒരു കർമ്മം ദീനിയ്യ് (മതപരം), ദുനിയവിയ്യ് (ഭൗതികം) എന്ന് നിർണ്ണയിക്കുന്നതിൽ ആ കർമ്മത്തിന്റെ ഇസ്ലാമിക വിധിനിർണ്ണയത്തിനും വ്യക്തമായ സ്വാധീനമുണ്ട്. വിദ്യാഭ്യാസം അനിവാര്യമായ മാർഗ്ഗത്തിലൂടെ നടത്തുക വാജിബ് (നിർബന്ധം) ആണെന്ന് സ്ഥിരപ്പെട്ടാൽ അത് ദീനിയ്യല്ല: ഭൌതികമാണ് എന്ന് പറയാനൊക്കുമോ? ഒരിക്കലുമില്ല. ചുരുക്കത്തിൽ നബി (സ്വ) യുടെയും സ്വഹാബികളുടെയും കാലത്ത് നടപ്പില്ലെങ്കിലും ഒരു കർമ്മത്തിന്റെ മതവിധി വാജിബോ സുന്നത്തോ ആണെന്ന് വ്യക്തമായാൽ ആ കർമ്മം ദീനിയ്യ് തന്നെ. വേണ്ട മുബാഹ് (കേവലം അനുവദനീയമായത്) ആയ കാര്യങ്ങൾ പോലും സദുദ്ദേശപൂർവ്വം ആവർത്തിച്ചാൽ പ്രതിഫലാർഹമാണല്ലോ. അതും ത്വാഅത്തും ദീനീ കാര്യവും ആകുമെന്നർത്ഥം. അതിനാൽ മതപരം, ഭൗതികം എന്ന് തരംതിരിക്കുമ്പോൾ, തങ്ങൾ കൂടി പ്രവർത്തിക്കുന്ന ബിദ്അതുകളെല്ലാം ഭൗതികവും അപരർ മാത്രം പ്രവർത്തിക്കുന്ന ബിദ്അത്തുകൾ മതപരവുമാക്കി തടി സലാമത്താക്കുവാനൊന്നും ആരും ശ്രമിക്കേണ്ടതില്ല. നബി (സ്വ) യുടെ കാലതില്ലാത്തത് എന്ന അർത്ഥത്തിലുള്ള ബിദ്അത്തുകൾ അടങ്കലും അനാചാരവും നിഷിദ്ധവും എന്ന് വിധി കൽപ്പിച്ചു കൂടാ.മറിച്ച് നബി(സ്വ) യുടെ കാലത്തില്ലെങ്കിലും ഒരു കർമ്മത്തിന് പഞ്ചവിധികളിൽ ഒരു വിധി ശർഇൽ ഉണ്ടായിരിക്കും. തീർച്ച.ഇത് കൊണ്ടാണ് വിധി നിർണ്ണയാടിസ്ഥാനത്തിൽ ബിദ്അത്ത് അഞ്ചു വിധമാണെന്ന് ബഹു: ഇമാമുകൾ രേഖപ്പെടുത്തിയത്. ഒരു ഉദ്ധരണി കാണുക. "പുതിയ ആചാരങ്ങൾ വാജിബ്, ഹറാം, സുന്നത്ത്, കറാഹത്ത്, മുബാഹ് എന്നിങ്ങനെ വിവിധ ഇനമാണ്. ഈ ആചാരങ്ങളെ ശരീഅത്തിന്റെ പൊതു പ്രമാണങ്ങളുടെ മേൽ വെളിപ്പെടുത്തി വിലയിരുത്തുകയാണ് മേൽ പ്രകാരം വിധി നിർണ്ണയിക്കുന്നതിനുള്ള മാർഗ്ഗം. വാജിബിന്റെ പ്രമാണങ്ങളിൽ വരുന്ന ബിദ്അത്ത് വാജിബായിരിക്കും. അറബി വ്യാകരണ ശാസ്ത്രം അഭ്യസിക്കൽ, അഭ്യസിപ്പിക്കൽ എന്നിതുകൾ പോലെ. ഹറാമിന്റെ പ്രമാണങ്ങളിൽ പെടുന്ന ബിദ്അത്ത്കൾ ഹറാം തന്നെ. റാഫിളത്, മുജസ്സിമത്ത്, മുർജിഅത്ത്, ഖദ്രിയ്യത്, എന്നീ മുബ്തദിഉകളുടെ ആദർശങ്ങൾ ആണിതിനുദാഹരണം.ഇനി സുന്നത്തിന്റെ പ്രമാണങ്ങളിലാണ് ബിദ്അത്ത് വരുന്നതെങ്കിലോ അത് സുന്നത്തായിരിക്കും.മദ്രസ്സകൾ, സത്രങ്ങൾ പോലെയുള്ളവ പണിയുക, ആദ്യ കാലത്ത് നടപ്പില്ലാത്ത സദുദ്ദെശപരമായ നൽക്കാര്യങ്ങൾ എന്നിതുകൾ ഉദാഹരണം. മുബാഹിന്റെ പ്രമാണങ്ങളിൽ വരുന്ന ബിദ്അത്തുകൾ മുബാഹാണ്. സുബ്ഹ് നമസ്ക്കാരത്തിനും അസർ നമസ്ക്കാരത്തിനും ഉടനെ പരസ്പരം മുസാഫഹത് ചെയ്യുക, ഭക്ഷണ വസ്ത്രാദികൾ മെച്ചപ്പെടുത്തുക പോലുള്ളത് ഉദാഹരണം." (ശർവാനി 10/235).
1 380
#മൗലിദിന്റെ_വിധി
മൗലിദ് കർമ്മം,മീലാദ് കഴിക്കൽ, നേർച്ച കഴിക്കൽ ഇതല്ലാം നാടൻ പ്രയോഗങ്ങളാണ്.തിരുനബി (സ്വ) യുടെയോ മറ്റു മഹാത്മാക്കളുടെയോ പേരിൽ ഗദ്യമായും പദ്യമായും ഗദ്യ പദ്യ സമ്മിശ്രമായും അറബി ഭാഷയിൽ രചിക്കപ്പെട്ട കീർത്തനങ്ങൾ പാരായണം ചെയ്യുക, അതിന്റെ മുമ്പും പിമ്പുമായി ഫാത്തിഹ ഓതി ദുആയിരക്കുക, കഴിഞ്ഞു പിരിയുമ്പോൾ വല്ല ഭക്ഷണവും കഴിക്കുക വിതരണം ചെയ്യുക എന്നീ കർമ്മങ്ങൾ ഒത്തുചേർന്ന രൂപത്തിനാണ് ബഹുജനങ്ങൾ മേൽപ്രകാരം നാമകരണം നടത്തിയത്. ഭാഷാകസർതുകളുമായി ഈ നാടൻ നാമകരണത്തെ പ്രതിക്കൂട്ടിലാക്കാൻ ചിലർ തുനിയാറുണ്ട്.അതിലർത്ഥമില്ല. മാങ്ങ, ചക്ക, പേരക്ക, കറമൂസ പോലുള്ള നാമങ്ങൾ അതതു നാമങ്ങളിൽ അറിയപ്പെടുന്ന ഫലങ്ങൾക്ക് ബഹുജനങ്ങൾ പേരിട്ടു വിളിക്കുമ്പോൾ അതിൽ ഭാഷാപരമായ ന്യൂനത കണ്ടെത്താൻ ശ്രമിക്കുന്നത് വ്യർത്ഥമാണല്ലോ.പെരെന്തോ ആവട്ടെ, മേൽ വിവരിച്ച മൗലിദ് മനുഷ്യർ നടത്തുന്ന ഒരു കർമ്മമാണ്. മറ്റേതു കർമ്മങ്ങളെയും പോലെ ആ കർമ്മത്തിനും ശർഇൽ അന്ഗീകൃതമായ അഞ്ചാലൊരു വിധി അനിവാര്യമാണ്. വാജിബ്, മുബാഹ്, കറാഹത്ത്, ഹറാം, സുന്നത്ത് ഇവയാണ് അഞ്ചു വിധികൾ. ഇവയിൽ ഏതു വിധിയാണ് മൗലിദ് കർമ്മത്തിന് ഉള്ളത്? ഇതാണ് നാം ഗ്രഹിക്കേണ്ടത്.
ഇസ്ലാമിൽ ഈ അഞ്ചാലൊരു വിധിയില്ലാത്ത ഒരു മനുഷ്യ കർമ്മവും ഇല്ല.കാരണം ഇസ്ലാം സംപൂർണ്ണമാണ്.മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകൾക്കും വ്യാപകമായ നിയമസംഹിതയാണ്. മനുഷ്യന്റെ പ്രവർത്തി, മൊഴി, വിശ്വാസം ഇവയിൽ ഏതു പരിശോധിച്ചാലും അത് സംബന്ധിച്ച് ഇസ്ലാമിനു അതിന്റേതായ കാഴ്ചപ്പാടുണ്ട്; നിയമമുണ്ട്. അതാണ് 'ഏതൊരു സംഭവത്തിനും ഇസ്ലാമിൽ വിധി ഇല്ലാതെയില്ല' എന്ന് ഇമാമുകൾ പ്രസ്താവിച്ചത്. (ജംഉൽ ജവാമിഅ് നോക്കുക) അതിനാൽ ബഹുജനങ്ങൾ 'മൗലൂദ് കഴിക്കൽ' എന്നോ മറ്റോ പേർവിളിച്ചു വരുന്ന കർമ്മത്തിനും പഞ്ച വിധികളിൽ ഒന്ന് ശരീഅതിലുണ്ടാകണം.ആ കർമ്മം ഇതേ രൂപത്തിൽ നബിയുടെ കാലത്ത് നടപ്പുണ്ടെങ്കിലും ഇല്ലെങ്കിലും, സ്വഹാബികളോ താബിഉകളോ ശേഷം വന്നവരോ നടത്തിയാലും ഇല്ലെങ്കിലും ഇതേപ്പറ്റി ഇസ്ലാമിനു വിധി വേണം. ആ വിധി എന്ത്? ഹറാം ആണോ? അതല്ല കറാഹതോ? വാജിബ് എന്നോ അതോ സുന്നത്തോ? അതുമല്ല മുബാഹോ? ഇതിലേതെങ്കിലും ഒരു വിധിയില്ലാതെ ഒരു കർമ്മമില്ല. വിധി ഏതെന്നാണ് വ്യക്തമാക്കേണ്ടത്. അല്ലാതെ നബിയും സ്വഹാബത്തും അങ്ങനെ ഒരു കർമ്മം നടത്തിയിരുന്നില്ല; അത് കൊണ്ട് അത് അനാചാരമാണ് ബിദ്അതാണ് എന്ന് മൗലിദ് വിരോധികൾ അങ്ങ് വാദിക്കുക, പകരം അത് അനാചാരം അല്ലെന്നു സ്ഥാപിക്കാൻ ആ കർമ്മം നബിയും സ്വഹാബത്തും എല്ലാം നടത്തിയതാണെന്ന് നാം സുന്നികൾ 'തെളിയിക്കുക'; ഇതിലെന്തർത്ഥം? ഒരു കർമ്മം അനുവദനീയം ആണെന്നോ പുണ്യമുള്ളതാണെന്നോ പറയണമെങ്കിൽ അത് നബി (സ്വ) യോ സ്വഹാബത്തോ പ്രവർത്തിച്ചു എന്ന് തെളിയണമെന്നോ? കഷ്ടം ! നബി (സ്വ) യുടെയും സ്വഹാബാക്കളുടെയും കാലത്ത് നടപ്പില്ലാത്ത കർമങ്ങൾ എല്ലാം പുണ്യമറ്റതും അനാചാരവും ആണെന്നോ.?! ഇതെന്ത് മൌഡ്യം.! ഒരു കർമ്മത്തിന്റെ അനുവദനീയതക്ക് നിദാനം ആ കർമ്മം നബി (സ്വ) യുടെ കാലത്ത് നടപ്പുണ്ടായിരുന്നു എന്നതും നിഷിദ്ധതക്ക് തെളിവ് അക്കാലത്ത് നടന്നില്ല എന്നുമാണ് ഇസ്ലാമിലെ സ്ഥിതിയെങ്കിൽ, ഇസ്ലാമിന്റെ സമ്പൂർണ്ണതക്കും സമകാലിതക്കും അത് ഭീഷണി ആകില്ലേ? ഒരു കാര്യം നബിയും സ്വഹാബത്തും പ്രവർത്തിച്ചില്ല അത് കൊണ്ട് അത് അനാചാരമാണ് എന്ന് ഓരിയിടാൻ ഒരു വിഭാഗവും, പകരം അക്കാര്യം അനാചാരമല്ലെന്നു സ്ഥാപിക്കുവാൻ അത് നബി (സ്വ) യും സ്വഹാബാക്കളും പ്രവർത്തിച്ചതാണ് എന്ന് തെളിവ് നിരത്താൻ മറുവിഭാഗവും തുനിഞ്ഞാൽ ഇരുവിഭാഗവും കുഴഞ്ഞു പോകില്ലേ? എല്ലാ കർമ്മങ്ങളെക്കുറിച്ചും ഈ നയം അനുവർത്തിക്കാൻ ആകുമോ? ഒരിക്കലുമാവില്ല.
നോക്കുക - ഇസ്ലാമിൽ സുന്നത്തായ കർമ്മമാണ് നിക്കാഹ് (വിവാഹം). ഈ കർമ്മം മുസ്‌ലിംകൾ ഏവരും ഇന്ന് നടത്തുന്ന രീതി എങ്ങനെ? നിക്കാഹിനായി കാലേ കൂട്ടി ഒരു ദിവസം നിശ്ചയിച്ചുറക്കുന്നു.വേണ്ടപ്പെട്ടവരെല്ലാം അതിനൊത്ത് ചേരുന്നു. നിശ്ചിത ദിവസത്തിന് കല്യാണമെന്നു പേര് നൽകി സാഘോഷം കൊണ്ടാടുന്നു. ക്ഷണപ്പത്രം കാലേക്കൂട്ടി അച്ചടിപ്പിച് വേണ്ടപ്പെട്ടവരെയെല്ലാം നേരിൽ കണ്ടും മറ്റും ക്ഷണിക്കുന്നു. കല്യാണ സുദിനത്തിന് വേണ്ടി ഒരു വലിയ പന്തൽ തയ്യാറാക്കുന്നു. തോരണങ്ങൾ ചാർത്തി പന്തൽ മോടിയാക്കുന്നു. ക്ഷണിതാക്കൾ വരുന്നു, ശാപ്പിടുന്നു, കുശലം പറയുന്നു, പിരിയുന്നു. പുതുമാരൻ സുഹൃത്തുക്കളാൽ വലയിതനായി മണവാട്ടിയുടെ വീട്ടിലേക്കാനയിക്കപ്പെടുന്നു. പുതുനാരി മറിച്ചും. അതിനിടക്ക് എപ്പോഴോ നിക്കാഹ് എന്ന ചടങ്ങ് നടക്കുന്നു. അതിനു ഖാസി അഥവാ മതപണ്ഡിതൻ കാർമ്മികത്വം നടത്തുന്നു. ഇങ്ങനെ ഒരു വിവാഹാഘോഷം തിരുനബി (സ്വ) യുടെ കാലത്തുണ്ടായിരുന്നുവോ.? സ്വഹാബികളിൽ ആരെങ്കിലും ഇങ്ങനെ ആഘോഷിച്ചുവോ? അവരുടെ ആരുടെ എങ്കിലും നിക്കാഹിന് നബി (സ്വ) പദം ചൊല്ലിക്കൊടുത്തുവോ? പ്രസംഗിച്ചുവോ? നബിയുടെയും സ്വഹാബത്തിന്റെയും കാലത്തില്ല എന്ന പേര് പറഞ്ഞ് ഇന്നത്തെ മൗലിദാഘോഷത്തെ അനാചാരവും നിഷിധവുമാക്കി മുദ്രയടിക്കുന്നവർ നമ്മുടെ വിവാഹാഘോഷവും നിഷിദ്ധമാക്കുമോ? അനാചാരമാക്കുമോ?
1 380
മഹാനവർകളുടെ സഹോദരൻ സയ്യിദ് ഖാജാ മുഹമ്മദ് സാനി അൽ ഹസനിയ്യിൽ ഖാഹിരി തങ്ങളും (റ) (ഹിജ്റ 1298 ൽ തിരുവനന്തപുരം ജില്ലയിലെ പെരുമാതുറയിലെ ചേരമാൻ തുരുത്തിൽ ജനിച്ചു.) വലിയ കവി ആയിരുന്നു. പഴയകാല അറബിത്തമിഴിലും അറബിയിലും അനേകം കൃതികൾ രചിച്ചിട്ടുണ്ട്. അതിൽ തന്റെ ഉപ്പാപ്പയായ തിരുവനന്തപുരം ജില്ലയിലെ കുറക്കോട് മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഖാജാ മുഹമ്മദ് ഖാഹിരി (റ) വിനെക്കുറിച്ചുള്ള മശ്ഹൂറൊലി മാല ശ്രദ്ധേയമാണ്. ഖാജാ മുഹമ്മദ് തങ്ങളെ ജനങ്ങൾ കുടകെട്ട് തങ്ങൾ എന്ന് വിളിച്ചിരുന്നു. കാരണം സാഹിദും മഹാ പണ്ഡിതനുമായിരുന്ന തങ്ങളവർകൾ അവസാന കാലങ്ങളിൽ കുട നന്നാക്കിയായിരുന്നു ജീവിച്ചിരുന്നത്. കുടകെട്ട് തങ്ങൾ (റ) ഹിജ്റ 1390 റബീഉൽ ആഖിർ 12 ബുധനാഴ്ച 92 വയസ്സുള്ളപ്പോൾ വഫാത്തായി, ഖാജാ മുഹമ്മദ് തങ്ങളുടെ വഫാത്തിനു 13 വർഷങ്ങൾക്ക് ശേഷം മഹാനവർകളുടെ ഖബറിൽ ഒരു ദ്വാരം ഉണ്ടാവുകയും അടക്കം ചെയ്തപ്പോൾ അണിയിച്ച കഫൻ പുടവ പുതിയതുപോലെതന്നെ പരിമളം പരത്തിക്കൊണ്ട് കാണപ്പെടുകയും ചെയ്തു. ഖാജാ മുഹമ്മദ് തങ്ങളുടെ മഖ്ബറ കൊല്ലം ജില്ലയിലെ നിലമേൽ കണ്ണൻകോട് ജുമാ മസ്ജിദിലാണ്. അവരുടെ ചാരെ സുലൈമാൻ തങ്ങളുടെ സഹോദരിയായ അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട അഹ്മദ് ബീവി (മുത്ത് ബീവി) (റ) യുടെയും മഖ്ബറയുണ്ട്. സുലൈമാൻ തങ്ങളുടെ സഹോദരങ്ങളിലും മക്കളിലും പെട്ട പലരെയും കണ്ണൻകോട് പള്ളിയിലാണ് മറവ് ചെയ്തിട്ടുള്ളത്.
ക്രിസ്തുവർഷം 1986 ജനുവരി 30 ചൊവ്വാഴ്ച രാത്രി 11 മണിക്ക് ശേഷം ബുധനാഴ്ച രാവിൽ റബ്ബിന്റെ പരിശുദ്ധമായ നാമങ്ങൾ ഉച്ചരിച്ചുകൊണ്ട് നിലമേലിലെ സ്വവസതിയിൽ വച്ച് വഫാത്തായി. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ... ജനുവരി 31 (മുഹർറം 26) ബുധനാഴ്ച മാഹാനവർകളുടെ വസിയ്യത്ത് പ്രകാരം ആളൂരിലേക്ക് കൊണ്ടുപോവുകയും തന്റെ ശൈഖിന്റെ ചാരത്തായി മറവ് ചെയ്യുകയും ചെയ്തു.
മഹാനവർകളുടെ വഫാത്തിന് ശേഷം മഖ്ബറയിലും ചുറ്റുഭാഗങ്ങളിലുമായി അത്ഭുതകരമായ കറാമത്തുകൾ പ്രദേശവാസികൾ കാണാനിടയായിട്ടുണ്ട്. പലവട്ടങ്ങളിലായി മഖ്ബറയുടെ മുകളിൽ അണിയിച്ചിരിക്കുന്ന പട്ട് വിശിഷ ദിവസങ്ങളിൽ പ്രത്യേകരീതിയിൽ ചലിക്കുന്നതായി നാട്ടുകാരും മഹാനവർകളുടെ കുടുംബക്കാരും ഇപ്പോൾ അവരുടെ പരമ്പരയിൽ ജീവിച്ചിരിക്കുന്ന പേരമകൻ സയ്യിദ് ഖലീലുർറഹ്മാൻ ഹസനിയ്യുൽ ഖാഹിരി തങ്ങളും വ്യക്തമായി ദർശിച്ചിട്ടുണ്ട്. അനേകം പേർ ആത്മീയ നിർവൃതിക്കായി ആളൂർ ദർഗ്ഗ സിയാറത്ത് ചെയ്തു പോരുന്നു.
എല്ലാ വ്യാഴാഴ്ചയും മഖ്ബറയിൽ ഖാദിരിയ്യ റാത്തീബും ദിക്ർ മജ്ലിസും മുടങ്ങാതെ നടന്നുവരുന്നു. എല്ലാ വർഷവും മുഹർറം 26 ന് മഹാനവർകളുടെ ആണ്ടുനേർച്ച ആളൂർ ദർഗ്ഗയിൽ നടക്കുന്നു. മഹാനവർകളുടെ ബറക്കത്ത് കൊണ്ട് നാഥൻ നമ്മെ വിജയിപ്പിക്കട്ടെ... ആമീൻ.
അനേകം വിശ്വാസികൾക്ക് അത്താണിയും ആയിരങ്ങളുടെ ആത്മീയ നേതാവുമായ വലിയുള്ളാഹി സുലൈമാൻ തങ്ങളവർകളുടെ മഖ്ബറയിലേക്ക് പോകേണ്ട വഴി:
തിരുവനന്തപുരത്ത് നിന്നും നാഗർകോവിലിലേക്ക് പോകുന്ന വഴിയിൽ ചുങ്കാൻകട എന്ന സ്ഥലത്ത് നിന്നും തെക്ക് ഭാഗത്തേക്ക് തിരിയുക. ആ വഴി നേരെ കടന്നുചെല്ലുന്നത് ആളൂരിൽ ആണ്. ആളൂരിൽ ആണ് മഹാന്റെ മഖ്ബറ. ട്രെയിൻ മാർഗ്ഗം പോകുകയാണെങ്കിൽ തിരുവനന്തപുരത്ത് നിന്നും നാഗർകോവിൽ പോകുന്ന ചില പാസഞ്ചർ ട്രെയിനുകൾ വീരാണിആളൂർ എന്ന സ്റ്റേഷനിൽ നിർത്തും.
തയ്യാറാക്കിയത്:
മുഹമ്മദ് മുഖ്താറുൽ ഹസൻ അംജദി ജീലാനി
(ആളൂർ സുലൈമാനുൽ ഖാഹിരി തങ്ങളുടെ പേരമകൻ)
1 380
അവർ മഹാന്മാരെ വല്ലാതെ സ്നേഹിച്ചിരുന്നു അവരിൽ നിന്നും ആളൂർ നിവാസികൾക്ക് ഹിദായത്തിന്റെയും കറാമത്തുകളുടെയും പേമാരി ലഭിച്ചു. ഇന്നും ആളൂർ നാട്ടുകാർ അവരെക്കുറിച്ച് അയവിറക്കുമ്പോൾ കണ്ണിൽ നിന്നും സ്നേഹത്തിന്റെയും ആദരവിന്റെയും കണ്ണുനീർ പൊഴിയുന്നത് കാണാം. മഹാന്മാരുടെ ദിവ്യമായ കറാമത്തുകൾക്ക് സാക്ഷിയായ നാട്ടുകാർ അവർക്കായി ആളൂരിൽ ഇബാദത്തെടുക്കുവാനും മറ്റുമായി കുറച്ച് സ്ഥലം നൽകുകയുണ്ടായി. 1969 ജനുവരി 30 ന് തന്റെ സയ്യിദ് ശൈഖായ മദാർ സാഹിബ് തങ്ങൾ വഫാത്തായി. മദാർ തങ്ങൾ തേങ്ങാപ്പട്ടണം സ്വദേശിയായിരുന്നു, മഹാന്റെ വിയോഗത്തിൽ മനംനൊന്ത സുലൈമാനുൽ ഖാഹിരി തങ്ങൾ മദാർ തങ്ങൾ ജീവിച്ചിരുന്നപ്പോൾ സുലൈമാൻ തങ്ങൾക്ക് നൽകിയ വസിയ്യത്ത് പ്രകാരം ആളൂരിൽ അടക്കുവാൻ നിർദ്ദേശം നൽകി. അങ്ങിനെ വഫാത്തിന്റെ അടുത്ത ദിവസം ജനുവരി 31 ന് ആളൂരിൽ മറവ് ചെയ്തു. മദാർ സാഹിബ് തങ്ങൾ ആളൂർ ദർഗ്ഗയിൽ തന്നെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്. എല്ലാ വർഷവും ദുൽഖഅ്ദ് മാസത്തിൽ മദാർ തങ്ങളുടെ ആണ്ട് നേർച്ച ആളൂർ ദർഗ്ഗയിൽ നടക്കുന്നു.
ശൈഖിന്റെ വഫാത്തിന് ശേഷം സുലൈമാൻ തങ്ങൾ ആളൂരിൽ സജീവമായി. ആളൂർ നിവാസികൾ ആത്മീയതയ്ക്കായി മഹാനവർകളെ സമീപിച്ചു. ആളൂരിലും തക്കലയിലും തിട്ടുവിളയിലും കേരളത്തിന്റെയും തമിഴ്നാടിന്റെയും പലപ്രദേശങ്ങളിലുമായി നൂറുകണക്കിന് മുരീദുകൾ മാഹാനവർകൾക്കുണ്ടായി. തക്കലയിലും തിട്ടുവിളയിലും സുലൈമാനുൽ ഖാഹിരി തങ്ങളുടെ ഖാനകൾ (പർണ്ണശാല) ഉണ്ടായി. ഇപ്പോഴും അവ നിലനിൽക്കുന്നു. ഒരിക്കൽ തക്കലയിൽ മഹാനവർകൾ തന്റെ ഖാനയിൽ ഇരിക്കുന്ന നേരം ഒരാളെ പല്ലക്കിൽ വിഷമേറ്റ് മരണപ്പെട്ടു എന്നു പറഞ്ഞ് കൊണ്ടുപോകുന്നത് സുലൈമാൻ തങ്ങൾ കാണാനിടയായി. ഉടൻ തന്നെ സയ്യിദവർകൾ അവരോട് ചോദിച്ചു... എനിക്ക് മയ്യിത്ത് ഒന്ന് കാണാൻ സാധിക്കുമോ..? തങ്ങളുടെ ആവശ്യപ്രകാരം മയ്യിത്ത് അവിടെ ഇറക്കിവച്ചു. ഉടനെ സുലൈമാൻ തങ്ങൾ എന്തോ മന്ത്രിച്ചു കൊണ്ട് ചാടി അയാളുടെ നെറ്റിയിൽ അടിച്ചു. അത്ഭുതമെന്ന് പറയട്ടെ.. മരിച്ചെന്നു പറഞ്ഞ ആളുടെ വിഷമിറങ്ങി ഉടനെ ചാടിയെണീറ്റു. ഇങ്ങനെയുള്ള അത്ഭുത സംഭവങ്ങൾ മഹാനവർകളിൽ നിന്നും കുറേ ഉണ്ടായിട്ടുണ്ട്. സയ്യിദവർകളെ മർദിക്കാൻ വേണ്ടി കൈ ഉയർത്തിയ ആളുടെ കൈ ഉടൻതന്നെ തളർന്നുപോയ സംഭവവും പ്രസിദ്ധമാണ്. സുലൈമാൻ തങ്ങൾ രണ്ട് വട്ടം പരിശുദ്ധ ഹജ്ജ് നിർവ്വഹിച്ചിട്ടുണ്ട്. മഹാൻ സിംഗപ്പൂരിൽ ഉണ്ടായിരുന്ന കാലത്ത് അവിടെ വെച്ച് ഒരു നോട്ടിസ് പ്രസിദ്ധീകരിച്ചു. "ഒരു ഡോക്ടർക്കും ശമിപ്പിക്കാൻ കഴിയത്ത ഭ്രാന്തും ഇവിടെ മാറ്റുന്നതാണ്" എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. കൂടെ തങ്ങളുടെ അഡ്രസ്സും ഉണ്ടായിരുന്നു. അങ്ങിനെ അനേകം പേർ കഠിന ഭ്രാന്തുള്ളവരുമായി തങ്ങളെ സമീപിക്കുകയും അവരുടെയെല്ലാം ഭ്രാന്ത് ശമിക്കുകയുമുണ്ടായി. അതുകാരണമായി തങ്ങൾക്ക് അവിടെ നിന്നും അനേകം സമ്പത്ത് ലഭിച്ചു. ആ സമ്പത്ത് കൊണ്ടാണ് തങ്ങൾ തന്റെ ആദ്യ ഹജ്ജ് നിർവ്വഹിച്ചത്. ബഗ്ദാദിലും ജിദ്ദയിലുമൊക്കെ മഹാനവർകൾ അനേകം കാലം ചിലവഴിച്ചിട്ടുണ്ട്. പിന്നീട് കുറേകാലം കൊല്ലം ജില്ലയിലെ നിലമേലിലുള്ള സ്വവസതിയിൽ ഉണ്ടായിരുന്നു. അനേകം പേർ മാരക രോഗങ്ങളുമായും ശൈതാനിയ്യത്തുമായും മാഹാനവർകളെ സമീപിച്ച് ആശ്വാസത്തോടെ മടങ്ങുമായിരുന്നു. വല്ലപ്പോഴും തന്റെ കരങ്ങളാൽ തയാറാക്കിയ ബറക്കത്താക്കപ്പെട്ട
നഖ്ശുകളുമായി പല നാടുകളിൽ ചുറ്റിനടന്ന് വിതരണം ചെയ്യുമായിരുന്നു. അതിൽ നിന്നായിരുന്നു തന്റെ കുടുംബജീവിതം നയിച്ചിരുന്നത്. സുലൈമാൻ തങ്ങളുടെ ഭാര്യ ആമിനാ ബീവിയിൽ നിന്നും ഒൻപത് മക്കൾ ജനിച്ചു. സയ്യിദത്ത് സുഹ്റ ബീവി (മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശിയായ വലിയുള്ളാഹി ശൈഖ് ജമാലുദ്ധീനുൽ ഹമദാനി (റ) വിന്റെ മകനായ കെ.സി മൗലാനാ എന്നറിയപ്പെടുന്ന ശൈഖ് അബൂ സ്വാലിഹുൽ ഹമദാനി വിവാഹം ചെയ്തു). സയ്യിദ് ഹബീബ് മുഹമ്മദ് തങ്ങൾ നിലമേൽ, സയ്യിദ് അഹ്മദ് മുഹിയദ്ധീൻ തങ്ങൾ ചാത്തന്നൂർ, ബീവി ഫാത്തിമ നിലമേൽ (മലബാർ സ്വദേശിയായ സി.എം അഹ്മദ് കോയ വിവാഹം ചെയ്തു), റഷീദ ബീവി കുമ്മിൾ (മലബാർ സ്വദേശിയായ സി, എം മുഹമ്മദ് അലി എന്നവർ വിവാഹം ചെയ്തു.), മഹ്മൂദ ബീവി നിലമേൽ (കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ സയ്യിദ് ളിറാറുദ്ധീൻ കോയ ബാഫഖി തങ്ങൾ വിവാഹം ചെയ്തു.), സയ്യിദ് സ്വലാഹുദ്ദീൻ തങ്ങൾ മുട്ടയ്ക്കാവ്, ഖമറുന്നിസ ബീവി (വെമ്പായം സ്വദേശിയായ എം, അബ്ദുൽ സലാം മൗലവി വിവാഹം ചെയ്തു), സയ്യിദ് മുഹമ്മദ് മക്കി പൂക്കോയ തങ്ങൾ എന്നിവർ ആമിനാ ബീവിയിൽ നിന്നുമുള്ള മക്കളാണ്. ഫാത്തിമ ബീവി എന്നവരിൽ നിന്നും മൂന്ന് മക്കൾ ജനിച്ചു. സയ്യിദ് അഹ്മദ് കോയ തങ്ങൾ പെരിങ്ങമ്മല, ജമീല ബീവി നടയറ (പെരിങ്ങമ്മല സ്വദേശിയായ സയ്യിദ് മുത്തുകോയ തങ്ങൾ വിവാഹം ചെയ്തു.), ഹമീദ ബീവി നിലമേൽ (കുളത്തൂപ്പുഴ സ്വദേശിയായ അബ്ദുല്ലാഹ് എന്നവർ വിവാഹം ചെയ്തു.) എന്നിവർ ഫാത്തിമാ ബീവിയിൽ നിന്നുമുള്ള മക്കളാണ്. സയ്യിദത്ത് ബീവി ഫാത്തിമ (റ) മംഗലപുരം, സയ്യിദ് ഖാജാ മുഹമ്മദ് ഖാഹിരി വലിയുള്ളാഹി (റ) നിലമേൽ, സയ്യിദത്ത് ഖദീജ ബീവി (റ) മംഗലപുരം, സയ്യിദത്ത് അഹ്മദ് ബീവി (റ) (മുത്ത് ബീവി), സയ്യിദത്ത് ആയിഷ ബീവി (റ) മംഗലപുരം എന്നിവർ സുലൈമാനുൽ ഖാഹിരി തങ്ങളുടെ സഹോദരങ്ങളാണ്.
1 380
#ആളൂർ_മഖാം_ചരിത്രം
അൽ വലിയ്യുൽ കാമിൽ അൽ ആലിമുൽ അല്ലാമാ ശൈഖ് സയ്യിദ് സുലൈമാൻ സാഹിബ് ഹസനിയ്യിൽ ഖാഹിരി അൽ ഖാദിരി അൽ ജീലാനി അൽ ആളൂരി വലിയുല്ലാഹി(റ)
പവിത്രമേറിയ തിരുനബി കുടുബത്തിൽ ഗൗസുൽ അഅ്ളം ശൈഖ് സയ്യിദ് മുഹിയദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ.സി) തങ്ങളുടെ പരമ്പരയിൽ ശൈഖ് സയ്യിദ് ഹബീബ് മുഹമ്മദ് ഖാദിരി അൽ ജീലാനി(റ)വിന്റെ മകനായി സയ്യിദ് സുലൈമാൻ വലിയുല്ലാഹി കായൽപട്ടണത്തിൽ ക്രിസ്തുവർഷം 1910 ൽ ജനിച്ചു. മുഹിയദ്ധീൻ ശൈഖിന്റെ പതിനാറാമത്തെ തലമുറയിൽ പെട്ടവരാണ് സയ്യിദ് സുലൈമാൻ വലിയുല്ലാഹി(റ). സയ്യിദവർകളുടെ കുടുംബം
കായൽപട്ടണത്തിൽ നിന്നായതിനാലാണ് ഖാഹിരി എന്ന് അറിയപ്പെടുന്നത്,
കായൽപട്ടണത്തിൽ കോസ്മറൈ ദർഗ്ഗയിൽ അടക്കപ്പെട്ടിട്ടുള്ള സയ്യിദന്മാർ
സയ്യിദ് സുലൈമാൻ വലിയുല്ലാഹിയുടെ കുടുംബപരമ്പരയിൽ (സിൽസില)
പെട്ടവരാണ്.
മഹാനവർകളുടെ കുട്ടിക്കാലം തന്റെ പിതാവിന്റെ പിതാവ് സയ്യിദ് ഖാജാ
മുഹമ്മദ് ഖാഹിരി തങ്ങൾ (റ) വിന്റെ മഖ്ബറ നിലകൊള്ളുന്ന തിരുവനന്തപുരത്തെ കുറക്കോട് പ്രവിശ്യയിലായിരുന്നു, മഹാനവർകളുടെ പിതാവ് ചെറുപ്പത്തിൽ തന്നെ വഫാത്തായതിനെത്തുടർന്ന് പിതൃസഹോദരനായ ശൈഖ് സയ്യിദ് മദാർ സാഹിബ് ഖാദിരി അൽ ഖാഹിരി (റ) വഴിയാണ് ഖാദിരിയ്യഃ ത്വരീഖത്തിന്റെ ഖിലാഫത്ത് ലഭിക്കുന്നത്. പിതാവായ സയ്യിദ് ഹബീബ് മുഹമ്മദ് തങ്ങളുടെ മഖ്ബറ തിരുവനന്തപുരം ജില്ലയിലെ മംഗലപുരം ടൗൺ മസ്ജിദിൽ ആണ്. സുലൈമാൻ തങ്ങൾ കായൽപട്ടണത്തിലെ മഹ്ളറത്തുൽ ഖാദിരിയ്യയിൽ നിന്നും മതവിദ്യാഭ്യാസം
കരസ്ഥമാക്കി. വിദ്യാഭ്യാസത്തിന് ശേഷം പല നടുകളിലായി ചുറ്റിനടന്നു. ശേഷം തൊഴിലിനായി ശ്രീലങ്കയിലേക്ക് പോകുകയും അവിടെ തന്റെ ജന്മസ്ഥലമായ കായൽപട്ടണം സ്വദേശിയായ സമ്പന്നനും പ്രമുഖനുമായ ഒരാളുടെ വിലകൂടിയ കല്ലുകൾ വിൽക്കുന്ന ഒരു കമ്പോളത്തിൽ ജോലിക്ക് ചേരുകയും ചെയ്തു. മഹാനവർകളുടെ പ്രകാശം പ്രശോഭിക്കുന്ന തിരുമുഖവും തികഞ്ഞ
സൽസ്വഭാവവും സത്യസന്ധതയും കണ്ട് അദ്ദേഹം മഹാനവർകളിൽ ആകൃഷ്ടനായി. തുടർന്ന് തന്റെ സഹോദരീപുത്രിയായ ആമിനാ ബീവിയെ മഹാനവർകൾക്ക് വിവാഹം ആലോചിക്കുകയും ചെയ്തു. മഹാനവർകൾ സമ്മതിക്കുകയും മഹതിയവർകളെ നിക്കാഹ് ചെയ്യുകയും ചെയ്തു. ശേഷം മഹാനവർകൾക്ക് സമ്മാനമായി കച്ചവടച്ചരക്കിന്റെ പകുതിഭാഗം നൽകുകയും ചെയ്തു. അങ്ങിനെ തുടർന്നുള്ളകാലം കച്ചവടവുമായി ശ്രീലങ്കയിൽ തന്നെ താമസിച്ചു. അങ്ങിനെയിരിക്കെ കച്ചവടം ഗംഭീരമായി നടന്നുവന്നപ്പോൾ ചില സാഹചര്യങ്ങളിൽ കച്ചവടത്തിനായി നുണ പറയേണ്ടിവരുമോ എന്നൊരു അവസ്ഥ ഉണ്ടായപ്പോൾ പെടുന്നനെ തന്നെ തന്റെ വിലപിടിപ്പുള്ള കച്ചവടച്ചരക്കുകൾ അദ്ദേഹത്തിന് തന്നെ തിരിച്ചേല്പിച്ച് നാട്ടിലേക്ക് മടങ്ങി. ശേഷം തിരുവനന്തപുരം ജില്ലയിലെ ആലങ്കോട് എന്ന സ്ഥലത്ത് കുരുമുളക്, പാക്ക് തുടങ്ങിയ വസ്തുക്കളുടെ മൊത്തവ്യാപാരക്കച്ചവടം നടത്തി. അക്കാലത്താണ് ആലങ്കോട് സ്വദേശിയായ ഫാത്തിമാ ബീവി എന്നവരെ നിക്കാഹ് ചെയ്തത്. കുറച്ചുകാലങ്ങൾക്ക് ശേഷം കച്ചവടം മതിയാക്കുകയും പല പള്ളികളിലായി സേവനം ചെയ്യുകയും ചെയ്തു. കൊല്ലം ജില്ലയിലെ കിഴക്കൻ പ്രദേശമായ നിലമേലിനടുത്തുള്ള മഹാനായ റാവുത്തർ ഉപ്പാപ്പ (റ) അന്ത്യവിശ്രമം കൊള്ളുന്ന വേയ്ക്കൽ ജുമാമസ്ജിദിൽ ഖത്തീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിന് ശേഷം ദീനിന്റെ ഖിദ്മത്തിനായും, തന്റെ രചനകൾക്കായും സമയം മാറ്റിവച്ചു.
അറബീ സാഹിത്യത്തിലും, ബഹുഭാഷാ പാണ്ഡിത്യത്തിലും, സൂഫീ ചര്യയിലും മഹാനവർകൾ ആഗ്രകണ്യൻ ആയിരുന്നു. മഹാനവർകൾ രചിച്ച ബൈത്തുകളും, മദാഇഹുൽ ഔലിയാഉകളും, പ്രസിദ്ധമായ ഖാദിരിയ്യ റാത്തീബും തെക്കൻ കേരളത്തിലും തമിഴ്നാട്ടിലും പലയിടങ്ങളിലായി ഇന്നും ചൊല്ലിവരുന്നു.
മഹാനവർകൾ ആളൂരിലേക്ക് കടന്നുവരുന്നത് തന്റെ ശൈഖായ മദാർ സാഹിബ് തങ്ങളുടെ കൈ പിടിച്ചാണ്. മദാർ സാഹിബ് തങ്ങൾ മംഗലപുരം സയ്യിദ് ഖാജാ മുഹമ്മദ് തങ്ങളുടെ മകനായി കായൽപട്ടണത്തിലാണ് ജനിക്കുന്നത് തക്കലൈ, തിട്ടുവിള, ആളൂർ തുടങ്ങിയ നാടുകളിൽ മദാർ തങ്ങൾക്ക് അനേകം മുരീദുകൾ ഉണ്ടായിരുന്നു. മഹാനവർകൾക്ക് എണ്ണമറ്റ കറാമത്തുകളും ഉണ്ടായിരുന്നു. ഒരിക്കൽ മഹാനവർകൾ നടന്നു വരുമ്പോൾ ഏതോ ഒരു കാരണത്തിൽ ഒരു പോലീസുകാരൻ മഹാന്റെ മഹത്വമറിഞ്ഞിട്ടും അഹങ്കാരത്തോടെ വന്ന് നിങ്ങളെ ഞാൻ അറസ്റ്റ് ചെയ്തിരുന്നു എന്ന് പറയുകയുണ്ടായി. ഉടൻ തന്നെ മദാർ തങ്ങൾ പുഞ്ചിരിയോടെ പറഞ്ഞു. നിങ്ങൾ എന്നയല്ല അറസ്റ്റ് ചെയ്തത്, ഞാൻ നിങ്ങളെയാണ് അറസ്റ്റ് ചെയ്തത്. പറയേണ്ട താമസം പോലീസുകാരന് നിന്ന സ്ഥലത്തുനിന്നും ചലിക്കാൻ കഴിയാതെയായി. കുറേ നേരം അതുപോലെ തന്നെ ചലനമറ്റ് നിൽക്കേണ്ടി വന്നു. ശേഷം മദാർ തങ്ങൾ പൊരുത്തം നൽകിയപ്പോൾ അയാൾ സ്വതന്ത്രനാവുകയും അവിടെ നിന്നും ഓടി രക്ഷപെടുകയും ചെയ്തു. ആളൂർ ജനതയെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കാൻ സുലൈമാൻ തങ്ങളുടെ കുടുംബപരമ്പരയിൽപ്പെട്ട കായൽപട്ടണം കോസ്മറൈ ദർഗ്ഗയിൽ അടക്കപ്പെട്ടിട്ടുള്ള സയ്യിദ് അഹ്മദ് ഖാഹിരി (റ) മുതലുള്ളവർ സ്ഥാനം വഹിച്ചിട്ടുണ്ട്. ആളൂരിലെ ജനങ്ങൾക്ക് മദാർ സാഹിബ് തങ്ങളോടും സുലൈമാൻ തങ്ങളോടും അളവറ്റ ആദരവായിരുന്നു ഉണ്ടായിരുന്നത്.
1 380
കായൽപട്ടണം കോസ്മറൈ സുലൈമാൻ ശൈഖ് മൗലിദ്
Kosmurai sulaiman sheikh moulid
by sayyid khaja muhammed qadiri
- സയ്യിദ് ഖാജാ മുഹമ്മദ് സാനി അൽ ഹസനിയ്യിൽ ഖാഹിരി തങ്ങൾ(റ) നിലമേൽ
Read more
https://t.me/moulidstudy/1191
1 380
هذا منقوص من مناقب سيّد أبي الحسن الشاذلي
ശാദുലി മൗലിദ്
രചന നൂഞ്ഞേരി അബ്ദുൽ ഹഫീള് ശാദുലി
1 380
അരിമ്പ്ര അബൂബക്കർ മുസ്ലിയാർ
"ശൈഖുനാ ശംസുൽ ഉലമ EK അബൂബക്കർ മുസ്ലിയാരുമായും തൃപ്പനച്ചി ഉസ്താദുമായും (ഖ.സി) പാണക്കാട് സയ്യിദൻമാരുമായും സമസ്ഥയുമായും അഭേദ്യമായ ബന്ധമുള്ള മഹാനായ സൂഫീ വര്യൻ. ശംസുൽ ഉലമാ (ഖ.സി) യുടെ പേരിലുള്ള മൗലിദ് രചിച്ച ഉസ്താദ്.
#ശൈഖുനാ കണ്ണിയത്ത് ഉസ്താദിന്റെ ശിഷ്യൻ
#ശൈഖുനാ കക്കിടിപ്പുറം അബൂബക്കർ മുസ്ല്യാരുടെ മുരീദ്
#ശൈഖുനാ തൃപ്പനച്ചി മുഹമ്മദ് മുസ്ല്യാരുടെ ഉസ്താദ്.
#ശൈഖുനാ ശംസുൽ ഉലമയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിത്വം.
നബി(സ) തങ്ങളെക്കുറിച്ചും ശൈഖുനാ ശംസുൽ ഉലമയെക്കുറിച്ചും #മൗലിദ് രചിച്ച മഹാൻ
കർമ്മ ശാസ്‌ത്രത്തിലും ഗോള ശാസ്ത്രത്തിലും നിപുണൻ
#ശൈഖുനാ കണ്ണിയത്ത് ഉസ്താദിനു ശേഷം ആത്മീയ മജ്ലിസുകൾക്ക് നേതൃത്വം നൽകിയിരുന്ന മഹാൻ.
കേരള മുസ്‌ലിംകളുടെ ഒരു കാലഘട്ടത്തിലെ ആത്മീയ നേതൃത്വം
#സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ നെഞ്ചേറ്റിയ സൂഫീ പണ്ഡിതൻ
നിരവധി പണ്ഡിതന്മാരെ ആത്മീയ ചിട്ടയിലൂടെ വളർത്തിയെടുത്ത് വൈജ്ഞാനിക ലോകത്തിന് സമർപ്പിച്ച ഗുരുവര്യർ അവരായിരുന്നു...
1 380
الكتاب: مظاهر الأضواء في مناقب شمس العلماء
المؤلف: ابو المبشّر بن أبي عبد الرحمن الأزرعي
الناشر : إخلاص، پيّنّور
