മൗലിദ് പഠനം
Открыть в Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Больше1 380
Подписчики
Нет данных24 часа
+37 дней
+1530 дней
Архив постов
1 380
മൻഖൂസ് മൗലിദ് ആശയ പഠനം | | മൗലിദ് കൊണ്ടുള്ള ഗുണം | ആബിദലി ബുഖാരി പട്ടാമ്പി
https://fb.watch/6pbDfvxCVd/
1 380
പ്രസിദ്ധമായ ഏർവാടിയിൽ നിന്നും കീളക്കരയിലേക്ക് 10 കി. മീ. മാത്രമേ ദൂരമുള്ളൂ. രാമനാഥപുരമാണ് അടുത്ത Railway Station. കീളക്കരയിൽ നിന്നും തൂത്തുക്കുടി വഴിയാണ് കായൽ പട്ടണത്തേക്ക് പോകുന്നത്. ദൂരം 150 കി. മീ.. തെക്കൻ കേരളത്തിൽ നിന്നും ഏറെ അകലെയല്ലാത്ത തിരുനെൽവേലിയിൽ നിന്ന് 47 കി. മീ. ദൂരമാണ് കായൽ പട്ടണത്തേക്കുള്ളത്.
കീളക്കരയിൽ ധാരാളം മഖാമുകളുണ്ട്. ശൈഖ് സദഖത്തുല്ലാഹ് (റ) വിന്റെ ഗുരുവായ മഖ്ദൂം ചിന്ന നൈനാ ലബ്ബൈ ആലിം സാഹിബ് (റ) വിന്റെ മഖാം, ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) വും കുടുംബവും, സയ്യിദ് മുഹമ്മദ് (റ) എന്ന ഏർവാടി ശൈഖിന്റെ സഹോദരന്റെ മഖാം, ഏർവാടി ശൈഖിനോടൊപ്പം ശഹീദായ18 യുവ ശുഹദാക്കളുടെ മഖാം, അറൂസിയ്യഃ മദ്രസയോട് ചേർന്നുള്ള മഖാം, പല്ലക്ക് വലി മഖാം, കണ്ണാടി വലി മഖാം, 40 അടി ദർഗ്ഗ. ഇവിടെയൊക്കെ മറ്റു മഖാമുകളും (ഖബറുകളും) കാണുന്നു.
സ്'ത്രീ പുരുഷന്മാർ ഇടകലരൽ പോലുള്ള വിവരക്കേടുകൾ കായൽ പട്ടണത്തും കീളക്കരയിലും ഉള്ള മഖാമുകളിൽ കണ്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ആദം നബി (അ) ന്റെ മക്കളായ ഹാബീലിന്റെയും ഖാബീലിന്റെയും ഖബറുകളായി പറയപ്പെടുന്ന 2 ഖബറുകൾ ഉള്ള ഒരു മഖാം രാമനാഥപുരത്ത് നിന്നും 60 കി. മീ. അകലെയുള്ള രാമേശ്വരത്ത് കാണുന്നു. അത്രയും പഴക്കമുള്ള ഖബറുകൾ താരീഖ് (ചരിത്രം) കൊണ്ട് സ്ഥിരീകരിക്കുവാൻ കഴിയില്ലല്ലോ. ആദം നബി (അ) ശ്രീലങ്കയിൽ ഇറങ്ങിയത് നിരാക്ഷേപം പറയപ്പെടുന്ന ചരിത്രമാണ്. ഇസ്'ലാമിക ചരിത്ര ഗ്രന്ഥങ്ങളിൽ അങ്ങിനെ പരാമർശമുണ്ട്. ആദം നബി (അ) ഇന്ത്യയിൽ നിന്നും ഹജ്ജിനു പോയതായി ഫത്‌ഹുൽ മുഈനിൽ തന്നെ പറയുന്നുണ്ട്. പഴയ ഇന്ത്യ വിശാലമാണല്ലോ.
ഏതായാലും ഈ ഖബറുകൾ അവരുടെതാകാൻ സാധ്യതയുണ്ട് എന്നല്ലാതെ കൂടുതൽ ഇതിനെ പറ്റി ഒന്നും പറയാൻ കഴിയില്ല. കായൽ പട്ടണവും കീളക്കരയും പോലെ ചരിത്രപരമായ സ്ഥിരീകരണം കാണുന്നില്ല എന്ന് അർത്ഥം الله اعلم. എന്നാൽ ആ പരിസരത്ത് ചില ഉലമാക്കളുടെയും മറ്റും ഖബറുകളുമുണ്ട്.
ഇവിടെ പറയപ്പെട്ട മഹാന്മാരുടെ ദറജകൾ അല്ലാഹു ഉയർത്തട്ടെ, അവരുടെ ഹഖ് കൊണ്ട് അല്ലാഹു നമ്മെ സ്വാലിഹീങ്ങളിൽ പെടുത്തട്ടെ ആമീൻ.
1 380
കായൽ പട്ടണവും കീളക്കരയും
****************************
ദീനീ ഉലൂമുകളുടെയും ആദ്ധ്യാത്മികതയുടെയും അറബി സാഹിത്യത്തിന്റെയും നിരവധി മഹാ പ്രതിഭകളുടെ ചരിത്രമുള്ള നാടുകളാണല്ലോ തമിഴ്‌നാട്ടിലെ കായൽ പട്ടണവും കീളക്കരയും. പുരാതനമായ പള്ളികൾ, പഴയ ദീനീ വിജ്ഞാന കേന്ദ്രങ്ങൾ, നിരവധി പുണ്യ മഖാമുകൾ തുടങ്ങിയവ അവിടെയുണ്ട്. കീളക്കരയിൽ നേരത്തെ പോയിട്ടുണ്ടെങ്കിലും അവിടെയും കായൽ പട്ടണത്തും പോകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു.
ഖലീഫ അബൂബക്'ർ സിദ്ധീഖ് (റ) വിന്റെ വംശ പരമ്പരയിൽ ജനിച്ച മഹാ പണ്ഡിതനും ഗ്രന്ഥകാരനുമായ മാദിഹു റസൂൽ ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) വിന്റെയും ജലാലിയ്യഃ റാതീബ് ക്രോഢീകരിച്ച മഹാഗുരു ഇമാമുൽ അറൂസ് ശൈഖ് മാപ്പിള ലബ്ബ ആലിം (റ) വിന്റെയും അവരുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി മഖാമുകൾ, തമിഴ്‌നാട്ടിലെ വളരെ പുരാതനമായ ഒരു ഇൽമിന്റെ കേന്ദ്രമായ അൽ മദ്‌റസത്തുൽ അറൂസിയ്യഃ തൈകാ എന്നിവ കീളക്കരയിലുണ്ട്.
കായൽ പട്ടണത്തും നിരവധി ചരിത്ര കേന്ദ്രങ്ങളും മഖാമുകളുണ്ട്. ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ), അവരുടെ സഹോദരനും 'സ്വലാഹുദ്ധീൻ' എന്ന പ്രസിദ്ധ ബൈത്ത് കിതാബിന്റെ മുസന്നിഫുമായ ശൈഖ് സ്വലാഹുദ്ധീൻ (റ) തുടങ്ങി 5 പണ്ഡിത രത്നങ്ങളുടെ പിതാവായ ശൈഖ് സുലൈമാനുൽ ഖാഹിരി (റ) (വഫാത്ത് ഹി. 1079) യുടെ മഖാം, (ബീച്ച് റോഡ്) അവരുടെ ഉസ്'താദ് ശൈഖ് പെരിയ ശംസുദ്ധീൻ (റ) വിന്റെയും അവരുമായി ബന്ധപ്പെട്ട ചില മഹാന്മാരുടെയും മഖാമുകളുള്ള കൊടിമരപ്പള്ളി മഖാം, പ്രസിദ്ധമായ 'അല്ലഫൽ അലിഫ്' രചിച്ച
ശൈഖ് ഉമറുൽ ഖാഹിരി (റ), അവരുടെ മകനും 'റസ്സാനത്ത്' എന്ന പ്രസിദ്ധ ബൈത്ത് കിതാബിന്റെ മുസന്നിഫുമായ ശൈഖ് അബ്ദുൽ ഖാദിർ ബിൻ ഉമർ (റ) (കായൽപട്ടണം തൈകാ സ്വാഹിബ്) എന്നിവരുടെ മഖാം (തൈകാ മഖാം),
ചരിത്ര പ്രസിദ്ധമായ മീകാഈൽ പള്ളി, പള്ളിയുടെ ചാരത്തുള്ള മലയാളിയായ മരക്കാർ (റ) വിന്റെ മഖാം, ബഗ്ദാദിൽ നിന്ന് വന്ന ഗൗസുൽ അഅ്ളം (റ) വിന്റെ പേരക്കുട്ടിയായ അസ്സയ്യിദ് അബ്ദുല്ലാഹിൽ ഖാദിരി (റ) 150 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ദിക്‌റിന്റെ മജ്‌ലിസും ഉന്നത ദീനീ വിജ്ഞാന കേന്ദ്രവുമായ കായൽപട്ടണം മഹ്'ളറത്തുൽ ഖാദിരിയ്യഃ, ശാഹ് വലിയ്യുല്ലാഹ് മുഹദ്ദിസ് ദഹ്'ലവി (റ) വഴിയുള്ള അൽ ഖാദിരിയ്യത്തുൽ അലിയ്യഃ, നഖ്'ശബന്ദിയ്യഃ, അക്'ബരിയ്യഃ എന്നീ ആത്മീയ സരണികളുടെ ഖലീഫയായിരുന്ന കായൽ പട്ടണം അബ്ദുൽ ഖാദിർ സ്വൂഫി ഹസ്രത്ത് (റ) (വഫാത്ത് : ഹിജ്'റ 1402) സ്ഥാപിച്ച കായൽ പട്ടണത്തെ സ്വൂഫീ മൻസിൽ എന്നിവ അവയിൽ ചിലതാണ്.
തമിഴ്‌നാട്ടിൽ സിയാറത്തിനു പോകുന്നവർ ഇവിടെയെല്ലാം പോകണം. അവിടെയുള്ള മഹാന്മാരോട് നമുക്ക് വൈജ്ഞാനികവും ആത്മീയവുമായ കടപ്പാടുണ്ട്. നാം ചൊല്ലി വരുന്ന ശൈഖ് അബ്ദുൽ ഖാദിറുൽ ജീലാനി (റ) വിന്റെ പ്രകീർത്തനമായ 'ഖുതുബിയ്യത്ത്' എന്ന നിസ്'തുല്യമായ തവസ്സുൽ ബൈത്ത് രചിച്ചത് ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) വാണ്. തഫ്'സീർ ബൈളാവിക്കും തഫ്‌സീർ ദുർറുൽ മൻസൂറിനും മഹാനവർകൾ ഹാശിയഃ എഴുതിയിട്ടുണ്ട്. ശൈഖവർകളുടെ ഖസ്വീദത്തുൽ വിത്'രിയ്യഃ യുടെ തഖ്'മീസ് പ്രസിദ്ധമാണ്. സ്വതന്ത്ര രചനയെക്കാൾ ശ്രമകരമാണല്ലോ തഖ്'മീസുകൾ. ബാനത് സുആദ്, ബുർദ എന്നീ പ്രവാചക പ്രകീർത്തന കാവ്യങ്ങൾക്കും മഹാൻ തഖ്'മീസുകൾ രചിച്ചിട്ടുണ്ട്.
ഇൽമുസ്സർഫിൽ (അറബി പദോൽപത്തി ശാസ്'ത്രം) നാം ആദ്യമായി ഓതുന്ന മീസാനും അജ്'നാസും രചിച്ചത് അവിടുത്തെ മകനും മഹാ പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ലബ്ബൈ ആലിം (റ) എന്ന മഹാനാണ്.
ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) വിന്റെ പിൻതലമുറയിൽ ജനിച്ച ഇമാമുൽ അറൂസ് ശൈഖ് മാപ്പിളൈ ലബ്ബൈ ആലിം വലിയ്യുല്ലാഹ് (റ) അവർകളും വലിയ ആലിമും ആദ്ധ്യാത്മിക ഗുരുവുമായിരുന്നു. മഹാന്മാരെ പ്രകീർത്തിക്കുന്നതിൽ അപാരമായ തൗഫീഖ് ലഭിച്ച ശൈഖവർകൾക്ക് ഇമാമുനാ ഹസൻ , ഹുസൈൻ റ-ഹുമായുടെ മൗലിദ് രചിച്ചതിനാൽ 'മദീഹു സ്സിബ്'ത്വൈൻ' എന്ന സ്ഥാനപ്പേരു കൂടി ലഭിച്ചിട്ടുണ്ട്.
ഇമാം ശാഫിഈ (റ) മൗലിദ്, ഗൗസുൽ അഅ്ളം (റ) മൗലിദ്, അജ്'മീർ ഖ്വാജാ (റ) മൗലിദ്, സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി (റ) മൗലിദ് തുടങ്ങി മഹാനവർകക്ക് 150-ൽ പരം രചനകൾ ഉണ്ട്. മഹാനവർകളുടെ ഗുരുവും ഭാര്യാപിതാവുമാണ് കീളക്കര തൈകാ സ്വാഹിബ് വലി (റ), അവരുടെ ഗുരു ശൈഖ് ഉമറുൽ ഖാഹിരി (റ) യും അവരുടെ ഗുരു സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി (റ) (കണ്ണൂർ) തങ്ങളുമാണ്.
1 380
#മാപ്പിള_ലബ്ബ(ഖ.സി);
#ജലാലിയ്യ_റാതീബിന്റെ_ശിൽപ്പി
തമിഴ്നാട്ടുകാരനെങ്കിലും
കർമം കൊണ്ടും ആത്മീയ സാമീപ്യം കൊണ്ടും കേരളീയർക്ക് ഏറെ പരിചിതനാണ് മാപ്പിള ലബ്ബ ആലിം സാഹിബ്(ഖ.സി). നമ്മുടെ നാടുകളിലെല്ലാം ചൊല്ലിവരുന്ന ജലാലിയ്യ റാതീബിന്റെ രചയിതാവ് എന്ന വിശേഷണം മാത്രം മതി മഹാനവർകളുടെ മഹാത്മ്യം തിരിച്ചറിയാൻ. കണ്ണൂർ സിറ്റിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി(റ) തങ്ങളുടെ ശിഷ്യനായ ഉമറുൽ ഖാഹിരി(റ)യുടെ ശിഷ്യനാണ് ലബ്ബ ആലിം സാഹിബ്. മൗലാ തങ്ങളുമായി അഗാധമായ ആത്മീയബന്ധമുണ്ടായിരുന്നു അവിടുത്തേക്ക്. മൗലാ തങ്ങളുടെ പേരിലാണ്
വിശ്രുതമായ തന്റെ ജലാലിയ്യ റാതീബ് മാപ്പിള ലബ്ബ സമർപ്പിച്ചിരിക്കുന്നത്. കൂടാതെ,
മിന്‍ഹതുല്‍ ബാരി ഫീ മിദ്ഹതില്‍ ബുഖാരി എന്ന പേരില്‍ മൗലല്‍ ബുഖാരി തങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ട് ഒരു മൗലിദും ആ തൂലികയിലൂടെ പ്രകാശിതമായിട്ടുണ്ട്.
സാഹിത്യരംഗത്ത് മാത്രമല്ല ദീനീ പ്രബോധന രംഗത്തും മാതൃകാപരമായ ഒട്ടേറെ സേവനങ്ങൾ അവിടുന്ന് നടത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ
360 മസ്ജിദുകളും അത്ര തന്നെ സ്ഥാപനങ്ങളും നിർമിച്ചിട്ടുണ്ട്. കണ്ണൂരിലും മഹാനവർകൾ ധാരാളം പള്ളികൾ നിർമിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ ഖാദിരിയ്യാ ത്വരീഖത്തിന്റെ ആസ്ഥാനമായ അറൂസിയ്യ മദ്രസ ഇന്ന് കാണുന്ന രീതിയിലേക്ക് പരിവർത്തിപ്പിച്ചത് ലബ്ബ ആലിം സാഹിബായിരുന്നു. ശംസുൽ ഉലമാ ശൈഖ് അബ്ദുൽ വഹാബ് ഹസ്റത് ബാഖിയാത് സ്ഥാപിക്കുന്നതിന് മുമ്പ് കീളക്കരയിലെത്തി അറൂസിയ്യയിലെ സിലബസും അധ്യാപനരീതിയും പഠിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
1816ല്‍ കായല്‍പട്ടണത്താണ് മാപ്പിള ലബ്ബ ആലിം സാഹിബ് ജനിക്കുന്നത്. ശൈഖ് മീരാന്‍ ലബ്ബ ആലിം സാഹിബിന്റെ പുത്രന്‍ ശൈഖ് അഹ്മദാണ് പിതാവ്. മാതാവ് ആമിന. ഖുത്ബിയ്യതിന്റെ രചയിതാവായ സ്വദഖത്തുല്ലാഹില്‍ ഖാഹിരിയുടെ പരമ്പരയിൽ പെട്ടവരാണ് മാതാപിതാക്കള്‍. ഒമ്പതാം വയസില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി.
കീളക്കര തൈക്കാ സാഹിബാണ് പ്രധാന ഗുരു. തൈക്കാ സാഹിബിന്റെ നാലാമത്തെ പുത്രി സാറയാണ് ആലിം ലബ്ബയുടെ സഹധർമിണി. മറ്റു മരുമക്കളെല്ലാം സമ്പന്നരായത് കാരണം സാഹിബിന്റെ ഭാര്യക്ക് ഈ ബന്ധത്തോട് അത്ര താല്‍പര്യമില്ലായിരുന്നു. വെറുമൊരു ദര്‍സ് വിദ്യാര്‍ഥി മാത്രമായിരുന്നല്ലോ മാപ്പിള ലബ്ബ.
'ഭാവിയില്‍ ഈ കുട്ടി സുല്‍ത്താന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. ധാരാളം സമ്പത്തിന്റെ അധിപനാകും’. അപ്പോൾ ഭാര്യയെ സാന്ത്വനിപ്പിച്ച് കൈകാ സാഹിബ് ഇങ്ങനെ പറഞ്ഞു. പിന്നീട് മഹാകവിയായിത്തീർന്ന മാപ്പിള ലബ്ബ ടിപ്പു സുൽത്വാന്റെ കവി സമ്മേളനത്തിലേക്ക് വിളിക്കപ്പെടുകയും രാജ സിംഹാസനത്തിലിരിക്കാന്‍ ക്ഷണിക്കപ്പെടടുകയും ചെയ്തു. മലികുശ്ശുഅറാഅ് എന്ന സ്ഥാനപ്പേര് നല്‍കിയാണ് അന്ന് മാപ്പിള ലബ്ബ ആദരിക്കപ്പെട്ടത്.
അറബി, അറബിത്തമിഴ്, തമിഴ് തുടങ്ങിയ ഭാഷകളിലായി 150 ലേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ് ആലിമുല്‍ അറൂസ് മാപ്പിള ലബ്ബ. കർമശാസ്ത്ര ഗ്രന്ഥമായ മഗാനി, ഫാത്വിമ ബീവിയുടെ പ്രകീര്‍ത്തന കാവ്യം തലഫാത്വിമ, മനാഹിലു റബ്ബില്‍ അര്‍ബാബ് ഫീ മദാഇഹി ഖുതുബില്‍ അഖ്താബ് എന്ന മുഹ്‌യിദ്ദീന്‍ മൗലിദ്, ശാദുലി മൗലിദ്, നാഗൂര്‍ ശാഹുല്‍ ഹമീദ് തങ്ങൾ മൗലിദ്, ഇമാം ശാഫിഈ(റ) മൗലിദ്, അജ്മീര്‍ ഖാജ(റ) മൗലിദ്, ഏര്‍വാടി മൗലിദ്, മഖ്ദൂം തങ്ങള്‍ മൗലിദ്, ഖുതുബ്ബിയ്യത് ബൈത്തിന്റെ രചയിതാവ് സ്വദഖത്തുല്ലാഹില്‍ ഖാഹിരി(റ) മനാഖിബ്, ഹസന്‍(റ), ഹുസൈന്‍(റ) മനാഖിബ്
തുടങ്ങിയ രചനകൾ അവയിൽ ചിലതാണ്. ദക്ഷിണേന്ത്യയിൽ നിന്ന് വിരചിതമായ ആദ്യ നോവല്‍ മദീനത്തുന്നുഹാസും അവിടുത്തെ രചനയത്രെ. നിരവധി കറാമതുകൾ പ്രകടിപ്പിച്ച ആലിം സാഹിബിനെ കുറിച്ച് പലരും മൗലിദുകൾ രചിച്ചിട്ടുണ്ട്.
ഹിജ്‌റ1316/1898 റജബ് അഞ്ചിനായിരുന്നു ആലിമുല്‍ അറൂസ് ഇഹലോകവാസം വെടിഞ്ഞത്. കീളക്കര അറൂസിയ്യാ തൈക്കാവില്‍ തൈക്കാ സാഹിബിന് ചാരത്താണ് ഖബ്ർ. സഹോദരങ്ങളെ, അവിടുത്തെ ആണ്ടിന്റെ അവസരമാണിത്. ഒരു ഫാതിഹയെങ്കിലും ഓതി ഹദ് യ ചെയ്യുമല്ലോ. അല്ലാഹു അവിടുത്തെ മദദ് കൊണ്ട് അനുഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ നമ്മെയും ഉൾപ്പെടുത്തട്ടെ...
1 380
പ്രസിദ്ധമായ ഏർവാടിയിൽ നിന്നും കീളക്കരയിലേക്ക് 10 കി. മീ. മാത്രമേ ദൂരമുള്ളൂ. രാമനാഥപുരമാണ് അടുത്ത Railway Station. കീളക്കരയിൽ നിന്നും തൂത്തുക്കുടി വഴിയാണ് കായൽ പട്ടണത്തേക്ക് പോകുന്നത്. ദൂരം 150 കി. മീ.. തെക്കൻ കേരളത്തിൽ നിന്നും ഏറെ അകലെയല്ലാത്ത തിരുനെൽവേലിയിൽ നിന്ന് 47 കി. മീ. ദൂരമാണ് കായൽ പട്ടണത്തേക്കുള്ളത്.
കീളക്കരയിൽ ധാരാളം മഖാമുകളുണ്ട്. ശൈഖ് സദഖത്തുല്ലാഹ് (റ) വിന്റെ ഗുരുവായ മഖ്ദൂം ചിന്ന നൈനാ ലബ്ബൈ ആലിം സാഹിബ് (റ) വിന്റെ മഖാം, ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) വും കുടുംബവും, സയ്യിദ് മുഹമ്മദ് (റ) എന്ന ഏർവാടി ശൈഖിന്റെ സഹോദരന്റെ മഖാം, ഏർവാടി ശൈഖിനോടൊപ്പം ശഹീദായ18 യുവ ശുഹദാക്കളുടെ മഖാം, അറൂസിയ്യഃ മദ്രസയോട് ചേർന്നുള്ള മഖാം, പല്ലക്ക് വലി മഖാം, കണ്ണാടി വലി മഖാം, 40 അടി ദർഗ്ഗ. ഇവിടെയൊക്കെ മറ്റു മഖാമുകളും (ഖബറുകളും) കാണുന്നു.
സ്'ത്രീ പുരുഷന്മാർ ഇടകലരൽ പോലുള്ള വിവരക്കേടുകൾ കായൽ പട്ടണത്തും കീളക്കരയിലും ഉള്ള മഖാമുകളിൽ കണ്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ആദം നബി (അ) ന്റെ മക്കളായ ഹാബീലിന്റെയും ഖാബീലിന്റെയും ഖബറുകളായി പറയപ്പെടുന്ന 2 ഖബറുകൾ ഉള്ള ഒരു മഖാം രാമനാഥപുരത്ത് നിന്നും 60 കി. മീ. അകലെയുള്ള രാമേശ്വരത്ത് കാണുന്നു. അത്രയും പഴക്കമുള്ള ഖബറുകൾ താരീഖ് (ചരിത്രം) കൊണ്ട് സ്ഥിരീകരിക്കുവാൻ കഴിയില്ലല്ലോ. ആദം നബി (അ) ശ്രീലങ്കയിൽ ഇറങ്ങിയത് നിരാക്ഷേപം പറയപ്പെടുന്ന ചരിത്രമാണ്. ഇസ്'ലാമിക ചരിത്ര ഗ്രന്ഥങ്ങളിൽ അങ്ങിനെ പരാമർശമുണ്ട്. ആദം നബി (അ) ഇന്ത്യയിൽ നിന്നും ഹജ്ജിനു പോയതായി ഫത്‌ഹുൽ മുഈനിൽ തന്നെ പറയുന്നുണ്ട്. പഴയ ഇന്ത്യ വിശാലമാണല്ലോ.
ഏതായാലും ഈ ഖബറുകൾ അവരുടെതാകാൻ സാധ്യതയുണ്ട് എന്നല്ലാതെ കൂടുതൽ ഇതിനെ പറ്റി ഒന്നും പറയാൻ കഴിയില്ല. കായൽ പട്ടണവും കീളക്കരയും പോലെ ചരിത്രപരമായ സ്ഥിരീകരണം കാണുന്നില്ല എന്ന് അർത്ഥം الله اعلم. എന്നാൽ ആ പരിസരത്ത് ചില ഉലമാക്കളുടെയും മറ്റും ഖബറുകളുമുണ്ട്.
ഇവിടെ പറയപ്പെട്ട മഹാന്മാരുടെ ദറജകൾ അല്ലാഹു ഉയർത്തട്ടെ, അവരുടെ ഹഖ് കൊണ്ട് അല്ലാഹു നമ്മെ സ്വാലിഹീങ്ങളിൽ പെടുത്തട്ടെ ആമീൻ.
1 380
കായൽ പട്ടണവും കീളക്കരയും
********************************
ദീനീ ഉലൂമുകളുടെയും ആദ്ധ്യാത്മികതയുടെയും അറബി സാഹിത്യത്തിന്റെയും നിരവധി മഹാ പ്രതിഭകളുടെ ചരിത്രമുള്ള നാടുകളാണല്ലോ തമിഴ്‌നാട്ടിലെ കായൽ പട്ടണവും കീളക്കരയും. പുരാതനമായ പള്ളികൾ, പഴയ ദീനീ വിജ്ഞാന കേന്ദ്രങ്ങൾ, നിരവധി പുണ്യ മഖാമുകൾ തുടങ്ങിയവ അവിടെയുണ്ട്. കീളക്കരയിൽ നേരത്തെ പോയിട്ടുണ്ടെങ്കിലും അവിടെയും കായൽ പട്ടണത്തും പോകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു.
ഖലീഫ അബൂബക്'ർ സിദ്ധീഖ് (റ) വിന്റെ വംശ പരമ്പരയിൽ ജനിച്ച മഹാ പണ്ഡിതനും ഗ്രന്ഥകാരനുമായ മാദിഹു റസൂൽ ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) വിന്റെയും ജലാലിയ്യഃ റാതീബ് ക്രോഢീകരിച്ച മഹാഗുരു ഇമാമുൽ അറൂസ് ശൈഖ് മാപ്പിള ലബ്ബ ആലിം (റ) വിന്റെയും അവരുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി മഖാമുകൾ, തമിഴ്‌നാട്ടിലെ വളരെ പുരാതനമായ ഒരു ഇൽമിന്റെ കേന്ദ്രമായ അൽ മദ്‌റസത്തുൽ അറൂസിയ്യഃ തൈകാ എന്നിവ കീളക്കരയിലുണ്ട്.
കായൽ പട്ടണത്തും നിരവധി ചരിത്ര കേന്ദ്രങ്ങളും മഖാമുകളുണ്ട്. ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ), അവരുടെ സഹോദരനും 'സ്വലാഹുദ്ധീൻ' എന്ന പ്രസിദ്ധ ബൈത്ത് കിതാബിന്റെ മുസന്നിഫുമായ ശൈഖ് സ്വലാഹുദ്ധീൻ (റ) തുടങ്ങി 5 പണ്ഡിത രത്നങ്ങളുടെ പിതാവായ ശൈഖ് സുലൈമാനുൽ ഖാഹിരി (റ) (വഫാത്ത് ഹി. 1079) യുടെ മഖാം, (ബീച്ച് റോഡ്) അവരുടെ ഉസ്'താദ് ശൈഖ് പെരിയ ശംസുദ്ധീൻ (റ) വിന്റെയും അവരുമായി ബന്ധപ്പെട്ട ചില മഹാന്മാരുടെയും മഖാമുകളുള്ള കൊടിമരപ്പള്ളി മഖാം, പ്രസിദ്ധമായ 'അല്ലഫൽ അലിഫ്' രചിച്ച
ശൈഖ് ഉമറുൽ ഖാഹിരി (റ), അവരുടെ മകനും 'റസ്സാനത്ത്' എന്ന പ്രസിദ്ധ ബൈത്ത് കിതാബിന്റെ മുസന്നിഫുമായ ശൈഖ് അബ്ദുൽ ഖാദിർ ബിൻ ഉമർ (റ) (കായൽപട്ടണം തൈകാ സ്വാഹിബ്) എന്നിവരുടെ മഖാം (തൈകാ മഖാം),
ചരിത്ര പ്രസിദ്ധമായ മീകാഈൽ പള്ളി, പള്ളിയുടെ ചാരത്തുള്ള മലയാളിയായ മരക്കാർ (റ) വിന്റെ മഖാം, ബഗ്ദാദിൽ നിന്ന് വന്ന ഗൗസുൽ അഅ്ളം (റ) വിന്റെ പേരക്കുട്ടിയായ അസ്സയ്യിദ് അബ്ദുല്ലാഹിൽ ഖാദിരി (റ) 150 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ദിക്‌റിന്റെ മജ്‌ലിസും ഉന്നത ദീനീ വിജ്ഞാന കേന്ദ്രവുമായ കായൽപട്ടണം മഹ്'ളറത്തുൽ ഖാദിരിയ്യഃ, ശാഹ് വലിയ്യുല്ലാഹ് മുഹദ്ദിസ് ദഹ്'ലവി (റ) വഴിയുള്ള അൽ ഖാദിരിയ്യത്തുൽ അലിയ്യഃ, നഖ്'ശബന്ദിയ്യഃ, അക്'ബരിയ്യഃ എന്നീ ആത്മീയ സരണികളുടെ ഖലീഫയായിരുന്ന കായൽ പട്ടണം അബ്ദുൽ ഖാദിർ സ്വൂഫി ഹസ്രത്ത് (റ) (വഫാത്ത് : ഹിജ്'റ 1402) സ്ഥാപിച്ച കായൽ പട്ടണത്തെ സ്വൂഫീ മൻസിൽ എന്നിവ അവയിൽ ചിലതാണ്.
തമിഴ്‌നാട്ടിൽ സിയാറത്തിനു പോകുന്നവർ ഇവിടെയെല്ലാം പോകണം. അവിടെയുള്ള മഹാന്മാരോട് നമുക്ക് വൈജ്ഞാനികവും ആത്മീയവുമായ കടപ്പാടുണ്ട്. നാം ചൊല്ലി വരുന്ന ശൈഖ് അബ്ദുൽ ഖാദിറുൽ ജീലാനി (റ) വിന്റെ പ്രകീർത്തനമായ 'ഖുതുബിയ്യത്ത്' എന്ന നിസ്'തുല്യമായ തവസ്സുൽ ബൈത്ത് രചിച്ചത് ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) വാണ്. തഫ്'സീർ ബൈളാവിക്കും തഫ്‌സീർ ദുർറുൽ മൻസൂറിനും മഹാനവർകൾ ഹാശിയഃ എഴുതിയിട്ടുണ്ട്. ശൈഖവർകളുടെ ഖസ്വീദത്തുൽ വിത്'രിയ്യഃ യുടെ തഖ്'മീസ് പ്രസിദ്ധമാണ്. സ്വതന്ത്ര രചനയെക്കാൾ ശ്രമകരമാണല്ലോ തഖ്'മീസുകൾ. ബാനത് സുആദ്, ബുർദ എന്നീ പ്രവാചക പ്രകീർത്തന കാവ്യങ്ങൾക്കും മഹാൻ തഖ്'മീസുകൾ രചിച്ചിട്ടുണ്ട്.
ഇൽമുസ്സർഫിൽ (അറബി പദോൽപത്തി ശാസ്'ത്രം) നാം ആദ്യമായി ഓതുന്ന മീസാനും അജ്'നാസും രചിച്ചത് അവിടുത്തെ മകനും മഹാ പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ലബ്ബൈ ആലിം (റ) എന്ന മഹാനാണ്.
ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) വിന്റെ പിൻതലമുറയിൽ ജനിച്ച ഇമാമുൽ അറൂസ് ശൈഖ് മാപ്പിളൈ ലബ്ബൈ ആലിം വലിയ്യുല്ലാഹ് (റ) അവർകളും വലിയ ആലിമും ആദ്ധ്യാത്മിക ഗുരുവുമായിരുന്നു. മഹാന്മാരെ പ്രകീർത്തിക്കുന്നതിൽ അപാരമായ തൗഫീഖ് ലഭിച്ച ശൈഖവർകൾക്ക് ഇമാമുനാ ഹസൻ , ഹുസൈൻ റ-ഹുമായുടെ മൗലിദ് രചിച്ചതിനാൽ 'മദീഹു സ്സിബ്'ത്വൈൻ' എന്ന സ്ഥാനപ്പേരു കൂടി ലഭിച്ചിട്ടുണ്ട്.
ഇമാം ശാഫിഈ (റ) മൗലിദ്, ഗൗസുൽ അഅ്ളം (റ) മൗലിദ്, അജ്'മീർ ഖ്വാജാ (റ) മൗലിദ്, സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി (റ) മൗലിദ് തുടങ്ങി മഹാനവർകക്ക് 150-ൽ പരം രചനകൾ ഉണ്ട്. മഹാനവർകളുടെ ഗുരുവും ഭാര്യാപിതാവുമാണ് കീളക്കര തൈകാ സ്വാഹിബ് വലി (റ), അവരുടെ ഗുരു ശൈഖ് ഉമറുൽ ഖാഹിരി (റ) യും അവരുടെ ഗുരു സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി (റ) (കണ്ണൂർ) തങ്ങളുമാണ്.
1 380
نفحة الباري الصمد في مدحة البخاري السيد محمد
നഫ്ഹതുൽ ബാരി മൗലിദ്
രചന: മാപ്പിള ലബ്ബൈ ആലിം സാഹിബ്
Read more
https://t.me/moulidstudy/1110
1 380
القصيدة البخارية
കവരത്തി സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി തങ്ങളെക്കുറിച്ച് അറബി കാവ്യം
രചന: മാപ്പിള ലബ്ബ ആലിം സാഹിബ്
Read more
https://t.me/moulidstudy/1110
താഴെ ലിങ്കിൽ പോയാൽ ഖസ്വീദത്തുൽ ബുഖാരിയ്യ ആസ്വദിക്കാം, ആലപിക്കാം.
https://youtu.be/Sfe6HCiYjO0
1 380
مناقب ولي الله الرباني والغوث الصمداني الشيخ عبد القادر الثاني ابن الشيخ الوليّ السلطان البالافتني عثمان الهمداني (ر)
പുറത്തീൽ അബ്ദുൽ ഖാദിർ സാനി ഹമദാനി(വ:ഹി.983)നെ കുറിച്ചുള്ള മൗലിദ്
രചന: വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ
Another one
https://t.me/moulidstudy/311
https://t.me/moulidstudy/1115
https://t.me/moulidstudy/1403
Read more
https://t.me/moulidstudy/1405
https://t.me/moulidstudy/796
1 380
منحة الباري في مدحة البخاري
مولد السيد محمد مولى البخاري
تأليف الشيخ إمام العروس سيّد محمد بن العالم أحمد مابضا لبي عالم صاحب
സയ്യിദ് മൗലൽ ബുഖാരി(റ) മൗലിദ്
രചന: മാപ്പിള ലബ്ബൈ ആലിം സാഹിബ്
Another
https://t.me/moulidstudy/2212
Part 2
https://archive.org/details/cam-scanner-04-26-2020-16.57.57/CamScanner%2004-26-2020%2016.43.05
Read شرح منح الباري
https://t.me/moulidstudy/1103
Read القصيدة البخارية
https://t.me/moulidstudy/1418
Read نفحة الباري
https://t.me/moulidstudy/1419
1 380
منحة الباري في مدحة البخاري
مولد السيد محمد مولى البخاري
تأليف الشيخ إمام العروس سيّد محمد بن العالم أحمد مابضا لبي عالم صاحب
സയ്യിദ് മൗലൽ ബുഖാരി(റ) മൗലിദ്
രചന: മാപ്പിള ലബ്ബൈ ആലിം സാഹിബ്
Part 1
ബാക്കി
https://t.me/moulidstudy/1416
See the photo
https://t.me/moulidstudy/1427
Read more
https://t.me/moulidstudy/1110
https://t.me/moulidstudy/796
1 380
رحمة الشافي في مناقب الصوفي
പെരുമ്പടപ്പ് പുത്തൻപള്ളി കുഞ്ഞഹമ്മദ് മുസ്‌ലിയാർ(റ) നെക്കുറിച്ചുള്ള മൗലിദ് (വ:ഹി.1332)
രചന: എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
Read more
https://t.me/moulidstudy/1383
1 380
مختصر مولد الجار الخيار في مدح الشيخ ولي الله محي الدين مسليار الكيشيري
കിഴിശ്ശേരി മുഹിയദ്ദീൻ മുസ്ലിയാർ(റ) നെക്കുറിച്ചുള്ള മൗലിദ് (വ: ഹി.1392)
രചന : മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്
1 380
المولد الممجد في مجد الشيخ ممجد
ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ(റ)നെ കുറിച്ചുള്ള മൗലിദ്
രചന: കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ
Another
https://t.me/moulidstudy/1701
1 380
مولد الشيخ الجفني
المولد الطريف في مناقب الشيخ محمد بن حسن الجفني المنيف
ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ(വ:ഹി.1398)നെ കുറിച്ചുള്ള മൗലിദ്
രചന : എം.കെ അബ്ദുൽ മലിക് ബാഖവി ഫള്ഫരി
Read more
https://t.me/moulidstudy/1694
https://t.me/moulidstudy/2075
1 380
അബ്ദുൽ മലിക് ബാഖവി അൽ ഫള്ഫരി
➖➖➖➖➖➖➖➖➖➖➖➖➖➖
ഫള്ഫരി കുടുംബത്തിലെ വലിയ പണ്ഡിതനും ഗ്രന്ഥ കർത്താവുമായ അബ്ദുൽ മലിക് ബാഖവി അൽ ഫള്ഫരി(ന.മ). ഹിജ്റ 1365 (1945) സഫർ 18ന് വിശ്രുതനായ അബ്ദുറഹ്മാൻ ഫള്ഫരിയുടെ സഹോദരൻ മുഹ്‌യുദ്ദീൻ മുസ്‌ലിയാരുടെ മകനായി പടിഞ്ഞാറ്റുമുറിയിൽ ജനനം. നാട്ടിലെ ദർസിലെ മുദരിസ് ബീരാൻ മുസ്ലിയാരുടെ അടുക്കൽ നിന്നുള്ള ഉള്ള പ്രാഥമിക പഠനത്തിന് ശേഷം പിതാവ് മുഹിയുദ്ദീൻ മുസ്‌ലിയാർ, പെരിമ്പലം ബാപ്പുട്ടി മുസ്ലിയാർ, പിതൃ സഹോദരൻ അബ്ദുറഹ്മാൻ ഫള്ഫരി (കുട്ടി മുസ്‌ലിയർ) തുടങ്ങിയവരിൽ നിന്നെല്ലാം വിജ്ഞാനം കരസ്ഥമാക്കി. അബ്ദുറഹ്മാൻ ഫള്ഫരി(കുട്ടി മുസ്‌ലിയർ) യുടെ അടുക്കൽ പഠിച്ചു കൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് വെല്ലൂർ ബാഖിയാത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. അങ്ങനെ ഉസ്താദിനോട് കൂടെ വെല്ലൂരിലേക്ക് വണ്ടികയറി. ബാഖിയാത്തിലെ പഠനകാലത്ത് വസൂരി പിടിപെടുകയും മടങ്ങുകയും ചെയ്തു. ശേഷം മലപ്പുറം ജില്ലയിലെ ഓമചപ്പുഴയിൽ ഒരുമനയൂർ യൂസഫ് മുസ്ലിയാരുടെ അടുക്കൽ നിന്നും വീണ്ടും ഓതി ബാഖിയാത്തിലെത്തി. 1970ലാണ് ബാഖവി ബിരുദം നേടുന്നത്. ശൈഖ് ആദം ഹസ്രത്ത്, ശൈഖ് മുല്ല ഹസ്രത്ത്, ശൈഖ് ബാഖ്ത്തിയാരീ ഹസ്രത്ത് തുടങ്ങിയവർ ബാഖിയാത്തിലെ ഉസ്താദുമാരാണ്.
1970ൽ തന്നെ അധ്യാപന രംഗത്തേക്ക് പ്രവേശിച്ച മഹാൻ ഒളവട്ടൂർ ആലങ്ങാടിയിലാണ് ദർസ് ആരംഭിച്ചത്. തുടർന്നു എടത്തല, മലയപ്പള്ളി, ദേവതിയാൽ, ആമപ്പൊയിൽ, പടിക്കൽ, പഴയങ്ങാടി മാടായിപള്ളി, പന്താരങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലായി 40 വർഷത്തിലേറെ അധ്യാപന രംഗത്ത് വിപുലമായി ആയി സേവനം ചെയ്തു. ബഹുമാനപ്പെട്ട അസ്ഹാബുൽ കഹ്ഫ്, ചാപ്പനങ്ങാടി ബാപ്പു ഉസ്താദ്, മാമ്പ്ര മുഹമ്മദ് മദനീ തുടങ്ങിയ മഹാന്മാരെ കുറിച്ച് മൗലിദുകൾ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം (ഹി.1441) റബീഉൽ ആഖിർ 2ന് വിട പറഞ്ഞു.
1 380
കണ്ണിയത്ത് അഹ്മദ് മുസ്ലിയാ൪ (ന.മ)
➖➖➖➖➖➖➖➖➖➖➖➖➖➖
കണ്ണിയത്ത് അവറാ൯കുട്ടി മൊല്ലയുടെയും കദിയുണ്ണിയുടെയും മകനായി 1900 ജനു 17ന് മഞ്ചേരി തോട്ടക്കാട്ട് ജനിച്ചു. ഖുതുബി മുഹമ്മദ് മുസ്ലിയാ൪ (മ: 1964 ), ചെറുശ്ശേരി അഹമ്മദ് കുട്ടി മുസ്ലിയാ൪, വൈത്തല അഹ്മ്മദ് കുട്ടി മുസ്ലിയാ൪ (ഖബ൪ താത്തൂ൪), യുസുഫുല്‍ ഫള്ഫരി, അസീസുല്‍ വേലൂരി എന്നിവരില്‍ നിന്ന് വിദ്യാഭ്യാസം.
ശംസുൽഉലമാ ഇ.കെ അബൂബക്ക൪ മുസ്ലിയാ൪, താജുൽഉലമാ സയ്യിദ് അബ്ദുറഹ്മാ൯ അല്ബുഖാരി ഉള്ളാള്‍, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കൈപറ്റ ബീരാന്കു്ട്ടി മുസ്ലിയാര്‍, അണ്ടോണ പോക്ക൪കുട്ടി മുസ്ലിയാ൪, അണ്ടോണ അബ്ദുള്ള മുസ്ലിയാ൪, കൻസുൽഉലമാ കെ.പി ഹംസ മുസ്ലിയാ൪ (ചിത്താരി) തുടങ്ങിയവ൪ ശിഷ്യന്മാരില്‍ പ്രധാനികളാണ്.
തലപ്പെരുമണ്ണ (കൊടുവള്ളി), ഊരകം കീഴ്മുറി (വേങ്ങര), നെല്ലിപ്പറമ്പ്, മൊറയൂ൪, വാഴക്കാട് എന്നിവിടങ്ങളിലായിരുന്നു പഠനം. വാഴക്കാട് ദാറുല്‍ ഉലൂം (1917-1933), മാട്ടൂല്‍ (1933-1941), പറമ്പത്ത് (1941-45), പൊന്നാനി (1945-47), വാഴക്കാട് ദാറുല്‍ ഉലൂം (1947-1969), പട്ടിക്കാട് ജാമിഅ: (1969-1970), തൃക്കരിപ്പൂ൪ തുരുത്തി (1970-73), ഉമ്മത്തൂ൪ (1973-76), താത്തൂ൪ എന്നിവിടങ്ങളില്‍ മുദരിസായി സേവനം. തഹ് ലീലുല്‍ മതാലിബിസ്സനിയ്യ, റദ്ദുൽവഹാബിയ്യ: എന്നിവ രചനകളില്‍ പ്രധാനപ്പെട്ടതാണ്.
ക൪മ്മ ശാസ്ത്രത്തില്‍ അതിനിപുണനായിരുന്നു. സമസ്ത രൂപീകരണത്തില്‍ നാല്പതത് അംഗങ്ങളില്‍ ഒരാളായിരുന്നു കണ്ണിയത്ത്. നീണ്ട 67 വർഷം മുശാവറ അംഗവും 1967 മുതൽ കാൽ നൂറ്റാണ്ട് കാലം സമസ്തയുടെ പ്രസിഡന്റുമായിരുന്നു.
1993സെപ്തംബര്‍ 19ന് (റബീഉൽ അഖീർ 02) ഞായറാഴ്ച വിടപറഞ്ഞു. വാഴക്കാട് ജുമുഅത്ത് പള്ളിയുടെ സമീപമാണ് ഖബ൪.
ഒരു കറാഹത്ത് പോലും ചെയ്യാതെ നിശ്‌കളങ്കവും നിസ്തുലമായ ജീവിതം കാഴ്ചവച്ച അതുല്യ വ്യക്തിയും കാൽ നൂറ്റാണ്ടോളം സമസ്തയുടെ അധ്യക്ഷനുമായിരുന്ന വിജ്ഞാന തേജസ് റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ (ന.മ). അരീക്കോട് മജ്മഅ് അടക്കം നിരവധി ദീനീ സ്ഥാപനങ്ങളും പള്ളികളുമാണ് അവിടുത്തെ തിരുകരങ്ങളും പ്രാർത്ഥനകളും കൊണ്ട് ഉൽഘാടനം ചെയ്യപ്പെട്ടത്. അവയെല്ലാം ഇന്നും ആ ബറകത്ത് അനുഭവിച്ചു കൊണ്ടിരിക്കുന്നു.
1 380
🔹
3️⃣ *അബ്ദുൽമലിക് ബാഖവി അൽഫള്ഫരി.*
➖➖➖➖➖➖➖➖
*ഫള്ഫരി* കുടുംബത്തിലെ വലിയ പണ്ഡിതനും ഗ്രന്ഥ കർത്താവുമായ *അബ്ദുൽ മലിക് ബാഖവി അൽ ഫള്ഫരി(ന.മ)*
ഹിജ്റ 1365 (1945) സഫർ 18ന് വിശ്രുതനായ അബ്ദുറഹ്മാൻ ഫള്ഫരിയുടെ സഹോദരൻ മുഹ്‌യുദ്ദീൻ മുസ്‌ലിയാരുടെ മകനായി പടിഞ്ഞാറ്റുമുറിയിൽ ജനനം. നാട്ടിലെ ദർസിലെ മുദരിസ് *ബീരാൻ മുസ്ലിയാരുടെ* അടുക്കൽ നിന്നുള്ള ഉള്ള പ്രാഥമിക പഠനത്തിന് ശേഷം പിതാവ് *മുഹിയുദ്ദീൻ മുസ്‌ലിയാർ, പെരിമ്പലം ബാപ്പുട്ടി മുസ്ലിയാർ, പിതൃ സഹോദരൻ അബ്ദുറഹ്മാൻ ഫള്ഫരി (കുട്ടി മുസ്‌ലിയർ)* തുടങ്ങിയവരിൽ നിന്നെല്ലാം വിജ്ഞാനം കരസ്ഥമാക്കി. അബ്ദുറഹ്മാൻ ഫള്ഫരി(കുട്ടി മുസ്‌ലിയർ) യുടെ അടുക്കൽ പഠിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് വെല്ലൂർ ബാഖിയാത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. അങ്ങനെ ഉസ്താദിനോട് കൂടെ വെല്ലൂരിലേക്ക് വണ്ടികയറി. ബാഖിയാത്തിലെ പഠനകാലത്ത് വസൂരി പിടിപെടുകയും മടങ്ങുകയും ചെയ്തു. ശേഷം മലപ്പുറം ജില്ലയിലെ ഓമചപ്പുഴയിൽ *ഒരുമനയൂർ യൂസഫ് മുസ്ലിയാരുടെ* അടുക്കൽ നിന്നും വീണ്ടും ഓതി ബാഖിയാത്തിലെത്തി. 1970ലാണ് ബാഖവി ബിരുദം നേടുന്നത്. *ശൈഖ് ആദം ഹസ്രത്ത്, ശൈഖ് മുല്ല ഹസ്രത്ത്, ശൈഖ് ബാഖ്ത്തിയാരീ ഹസ്രത്ത്* തുടങ്ങിയവർ ബാഖിയാത്തിലെ ഉസ്താദുമാരാണ്. 1970ൽ തന്നെ അധ്യാപന രംഗത്തേക്ക് പ്രവേശിച്ച മഹാൻ ഒളവട്ടൂർ ആലങ്ങാടിയിലാണ് ദർസ് ആരംഭിച്ചത്. തുടർന്നു എടത്തല, മലയപ്പള്ളി, ദേവതിയാൽ, ആമപ്പൊയിൽ, പടിക്കൽ, പഴയങ്ങാടി മാടായിപള്ളി, പന്താരങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലായി 40 വർഷത്തിലേറെ അധ്യാപന രംഗത്ത് വിപുലമായി ആയി സേവനം ചെയ്തു. *ബഹുമാനപ്പെട്ട അസ്ഹാബുൽകഹ്ഫ്, ചാപനങ്ങാടി ബാപ്പു ഉസ്താദ്, മാമ്പ്ര മുഹമ്മദ് മദനീ* തുടങ്ങിയ മഹാന്മാരെ കുറിച്ച് മൗലിദുകൾ രചിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം (ഹി.1441) റബീഉൽആഖീർ 02ന് വിടപറഞ്ഞു.