ru
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Открыть в Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Больше
1 380
Подписчики
Нет данных24 часа
+37 дней
+1530 дней
Архив постов
منحة الآتي في مناقب الشيخ رئيس المحققين أحمد مسليار الكنّياتي കണ്ണിയത്ത് അഹ്‌മദ് മുസ്ലിയാർ(റ)നെ കുറിച്ചുള്ള മൗലിദ് Read more https://t.me/moulidstudy/1408

അശ്ശൈഖ്‌ അബ്ദുൽ ഖാദിർ സാനി(റ) ➖➖➖➖➖➖➖➖➖➖➖➖➖➖ ഒന്നാം ഖലീഫ സിദ്ദീഖ്(റ)വിന്റെ സന്താന പരമ്പരയിലാണ് ശൈഖ് സാനി(റ)വിന്റെ ജനനം. അവരുടെ ജന്മദേശം വളപട്ടണമാണ്. യമനിലെ ഹംദാൻ ഭരണാധികാരിയും സാഹിദുമായ ശൈഖ് ഉസ്മാൻ(റ) ആണ് അവരുടെ പിതാവ്. 16 വയസ്സ് തികഞ്ഞപ്പോൾ ഇലാഹീ ചിന്തയിൽ ഏകാന്തമായ ജീവിതം നയിക്കാൻ താൻ തെരെഞ്ഞെടുത്ത പ്രദേശമായിരുന്നു പുറത്തീൽ. അന്നത്തെ ചിറക്കൽ രാജാവ് അതിന് സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു. ഇന്ത്യയിലെ ബഗ്ദാദ് എന്നറിയപ്പെടുന്ന സ്ഥലമാണ് പുറത്തീൽ. നാലര നൂറ്റാണ്ട് മുമ്പ് രാജാധികാരം ഉപേക്ഷിച്ച് കേരളത്തിലേക്ക് കുടിയേറിപ്പാർത്ത യമനിലെ ഹമദാൻ സുൽത്വാന്റെ പുത്രനും സുഹ്റവർദീ ത്വരീഖത്തിന്റെ ശൈഖുമായിരുന്നു ഗൗസുൽ അഅ'ളം ശൈഖ് അബ്ദുൽ ഖാദിർ സാനി(റ). ബഗ്ദാദിൽ നിന്നു വന്ന സുൽത്വാനുൽ ഔലിയാഅ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനിക്കു ശേഷം വന്ന അബ്ദുൽ ഖാദിർ ആയതു കൊണ്ടാണ് അദ്ദേഹത്തെ സാനി - രണ്ടാമൻ എന്നു വിളിക്കുന്നത്. പുറത്തീൽ ബഗ്ദാദായതും അങ്ങനെ തന്നെ. അവർക്ക് പുറമെ ഔലിയാക്കളായ അദ്ദേഹത്തിന്റെ നാല്പതോളം ശിഷ്യൻമാരും നാല്പതോളം ശൈഖുമാരും ഇവിടെയാണ് വിശ്രമിക്കുന്നത്. ലോക പ്രസിദ്ധമായ സുഹ്റവർദി ത്വരീഖത്തിന്റെ വഴിയിൽ ഉന്നത പദവിയിലേക്ക് ഉയർന്ന്, ഇസ്ലാമിക പ്രബോധന രംഗത്ത് മഹാൻ കടന്നു വന്നു. പലരും ഇസ്ലാം ആശ്ലേഷിക്കാൻ അവരുടെ പ്രബോധനം വഴിവെച്ചു. പരമ്പരാഗതമായി ലഭിച്ച വസ്വിയ്യത്ത് അനുസരിച്ച് അശൈഖ് മഹ്മൂദുൽഖബൂശാനി(റ) ആണ് ത്വരീഖത്തിന്റെ ഇജാസത്ത് നല്കിയത്.ആ കാലത്തെ സുഹ്റവർദി ത്വരീഖത്തിന്റെ സംഗമ തീരവും പുറത്തീൽ തന്നെയായിരുന്നു. മഹാനവർകളുടെ ശിഷ്യത്വം സ്വീകരിക്കാൻ ധാരാളം ആളുകൾ ഒത്തുകൂടി. ലോകപ്രശസ്ത പണ്ഡിതനും സൈനുദ്ദീൻ മഖ്ദും തങ്ങളുടെ ഉസ്താദുമായ മുഹമ്മദുൽബക്രിയ്യാണ്, ശൈഖ് സാനി(റ) അന്നത്തെ ഖുത്വുബാണെന്ന് പ്രഖ്യാപിച്ചത്.പുറത്തീലുള്ള ശൈഖ് സാനി(റ) മക്കയിലെ, ശൈഖ് ബക് രിയ്യുടെ സന്നിധിയിൽ ഹാജരായി, നേരിട്ട് സലാം പറഞ്ഞ സംഭവമായിരുന്നു ഇതിന് വഴിത്തിരിവായത്. പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിലെ ഉന്നത പണ്ഡിതനായിരുന്ന, ശൈഖ് അബ്ദുറഹ്മാനുൽ ഉമ്മാനി(റ) പ്രധാന മുരീദും ഖലീഫയുമായിരുന്നു. പരിശുദ്ധ മക്കയിൽ നിന്ന് ശൈഖ് ബകരി (റ) തന്റെ മകൻ ഹസനുൽ ബകരി (റ)യെ ,ശൈഖ് സാനി(റ)വിന്റെ ശിഷ്യത്വം സ്വീകരിക്കാൻ ഇവിടേക്ക് അയച്ചത് ചരിത്ര പ്രസിദ്ധമാണ്. ശൈഖ് ഹസൻ (റ) പുറത്തീലിൽ എത്തുമ്പോഴേക്കും ശൈഖ് സാനി(റ) വഫാത്തായിരുന്നു.അങ്ങനെ അന്നത്തെ ഖലീഫയായിരുന്ന ശൈഖ് കമാലുദ്ദീൻ (റ) വിൽ നിന്ന് ത്വരീഖത്തിന്റെ ഇജാസത്ത് സ്വീകരിച്ചു ശൈഖ് സാനി(റ) വിന്റെ ആത്മീയ ചൈതന്യം ഇന്നും ഒളിമങ്ങാതെ നിലനിൽക്കുകയാണ്. അവരുടെ ആരാധനാ സ്വഭാവങ്ങളും നടപടിക്രമങ്ങളും നാലര നൂറ്റാണ്ട് പിന്നിട്ടിട്ടും യഥാവിധി ഇന്നും നിലനിന്ന് പോരുന്നു. ആദർശനിഷ്ഠയും തിരുനബി (സ്വ)യോടുള്ള അതിരറ്റ പ്രേമവും അവിടുത്തെ മുഖമുദ്രയായിരുന്നു. ത്യാഗപൂർണ്ണമായ ജീവിതം നയിച്ച മഹാൻ ഹി. 983 ദുൽഖഅദ: 16 വെള്ളിയാഴ്ച രാത്രി വിടപറഞ്ഞു. കണ്ണൂർ ജില്ലയിൽ പുറത്തീലിൽ അവരുടെ മഖ്ബറ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന ഒരു പ്രധാന കേന്ദ്രമാണെന്നത് പ്രസിദ്ധമാണ്. മഹാനവർകളെ കുറിച്ച് അല്ലാമാ വളപ്പിൽ അബ്ദുൽ അസീസ്‌ ഉസ്താദ്(ഖ സി) മനോഹരമായ ഒരു മൗലിദ് രചിച്ചിട്ടുണ്ട്. ഹി.1306 സഫർ മാസത്തിലാണ് ഈ മൗലിദ് രചിക്കപ്പെട്ടത്.

سرد الفضائل في مناقب صدر الأفاضل മൗലാനാ നഈമുദ്ദീനിൽ മുറാദാബാദി(റ) മൗലിദ് രചന : ഫാറൂഖ് നഈമി ഉസ്താദ് Read more https://t.me/moulidstudy/1387

مناقب ولي الله الرباني والغوث الصمداني الشيخ عبد القادر الثاني ابن الشيخ الوليّ السلطان البالافتني عثمان الهمداني (ر) അബ്ദുല്‍ ഖാദിര്‍ സാനി പുറത്തീല്‍ മൗലിദ് - വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ Another one https://t.me/moulidstudy/311 https://t.me/moulidstudy/1115 https://t.me/moulidstudy/1417 Read more https://t.me/moulidstudy/1405

റസാനത്ത് ,കിഫായത്തുൽ അവാം, ഹിദായത്തുൽ അദ്കിയാ, മൻഖൂസ് മൗലിദ് തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഉൾക്കൊള്ളിച്ച് വചനാമൃതം എന്നപേരിൽ സമസ്ത
റസാനത്ത് ,കിഫായത്തുൽ അവാം, ഹിദായത്തുൽ അദ്കിയാ, മൻഖൂസ് മൗലിദ് തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഉൾക്കൊള്ളിച്ച് വചനാമൃതം എന്നപേരിൽ സമസ്ത മുശാവറാ അംഗം കൂടിയായ എ, ത്വാഹാ മുസ്ലിയാർ ബാഖവി കായംകുളം പദ്യരൂപത്തിൽ 256 പേജുള്ള ഒരു ബ്രഹത്തായ കൃതി എഴുതിയിട്ടുണ്ട്

റസാനത്ത് ,കിഫായത്തുൽ അവാം, ഹിദായത്തുൽ അദ്കിയാ, മൻഖൂസ് മൗലിദ് തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഉൾക്കൊള്ളിച്ച് വചനാമൃതം എന്നപേരിൽ സമസ്ത മുശാവറാ അംഗം കൂടിയായ എ, ത്വാഹാ മുസ്ലിയാർ ബാഖവി കായംകുളം പദ്യരൂപത്തിൽ 256 പേജുള്ള ഒരു ബ്രഹത്തായ കൃതി എഴുതിയിട്ടുണ്ട്

ملاذ المحتاج في مناقب الشيخ الولي كنجحمد الحاج പെരുമ്പടപ്പ് പുത്തൻപള്ളി കുഞ്ഞഹമ്മദ് മുസ്‌ലിയാരെക്കുറിച്ചുള്ള മൗലിദ് (വ:ഹി.1332) Read more https://t.me/moulidstudy/1383 Another https://t.me/moulidstudy/1983

الطَرَب السُنْطوري بمدح وليّ الله الكندوري مولد الشيخ وليّ الكندوري കുണ്ടൂർ ഉസ്താദ് മൗലിദ് രചന അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ الطرب السندوري مولد ولي الله الكندوري تأليف الشيخ عبد البصير الثقافي البلاكلي المليباري الهندي കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ മൗലിദ് ✒ പിലാക്കൽ ബസ്വീർ സഖാഫി https://archive.org/details/new-doc-2019-10-27-21.58.52 Another https://t.me/moulidstudy/1979

മങ്കൂസ് മൗലിദ് അർഥമറിഞ്ഞ് ഓതിപ്പഠിക്കാം http://wa.me/919061668476
മങ്കൂസ് മൗലിദ് അർഥമറിഞ്ഞ് ഓതിപ്പഠിക്കാം http://wa.me/919061668476

‎⁨مولد الشيخ كمن مسليار الكروري വലിയ്യുല്ലാഹി കുറ്റൂർ കമ്മുണ്ണി മുസ്‌ലിയാരുപ്പാപ്പയെ മദ്ഹ് ചെയ്ത് ബഹുമാനം നിറഞ്ഞ പകര ഉസ്താദ് രചിച്ച മിനഹുൽ അഖ് യാർ എന്ന മൗലിദിന്റെ pdf ആണിത്. ഇന്ന് കുറ്റൂര്‍ കമ്മുണ്ണി മുസ്ലിയാര്‍ വഫാത്ത് ദിനം. ആണ്ട് ദിനത്തിൽ അവരുടെ പൊരുത്തം ആഗ്രഹിച്ചു കൊണ്ട് നമുക്കിത് ചൊല്ലാം Another one https://t.me/moulidstudy/1258 Read more https://t.me/moulidstudy/1226

മുടയന്‍പുലാക്കല്‍ അലിഹസന്‍ മുസ്‌ലിയാര്‍ ; പണ്ഡിതന്‍, പ്രഭാഷകന്‍, സാഹിത്യകാരന്‍ നാല്‍പ്പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സ്ഥാപകനേതാവുമാണ് തിരൂരങ്ങാടി മുടയന്‍പുലാക്കല്‍ അലിഹസന്‍ മുസ്‌ലിയാര്‍. എം.പി അബ്ദുല്‍ അസീസ് മുസ്‌ലിയാരുടെ മകനായി ഹിജ്‌റ 1310-ലാണ് ജനനം. പിതാവും പിതാമഹന്‍ ഹസന്‍ മുസ്‌ലിയാരും വലിയ പണ്ഡിതരായിരുന്നു. അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ തെന്നലയില്‍ നിന്നും തിരൂരങ്ങാടിയില്‍ താമസമാക്കിയവരാണ്. കരിമ്പനക്കല്‍ പോക്കര്‍ മുസ്‌ലിയാര്‍, കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥന്‍മാര്‍. തിരൂര്‍ കോട്ട്, പറമ്പത്ത്, ചേറൂര്‍, എടരിക്കോട്, മുണ്ടുപറമ്പ്, മൈലപ്പുറം, പാണക്കാട്, പരപ്പനങ്ങാടി, ചെറുമുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. തിരൂര്‍ കോട്ട് ജുമുഅത്ത്പള്ളിയില്‍ രണ്ടുഘട്ടങ്ങളിലായി മൂപ്പത് വര്‍ഷക്കാലം മുദരിസായിരുന്നു. 18-ാം വയസ്സില്‍ അറബിഭാഷയില്‍ ഗ്രന്ഥരചന ആരംഭിച്ചു. മനാഖിബുശൈഖിതാനൂരി എന്നതാണ് പ്രഥമ കൃതി. നാല്‍പ്പതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍റത്തുല്‍ അലിഫ് ഹാശിയത്തു അല്ലഫല്‍ അലിഫ്, തുഹ്ഫത്തുല്‍ ഇന്‍സാന്‍ ബിതഫ്‌സീരില്‍ ഹയവാന്‍, ഖുര്‍റത്തുല്‍ അഹ്ബാബ് ഫീ മനാഖിബില്‍ അഖ്ത്വാബ്, മൈലുല്‍ കിറാം ബി ശറഹി നൈലില്‍ മറാം, അല്‍ഫവാഇദുല്‍ ജല്ലിയ്യ, നൈലുല്‍ ബശര്‍ ബി തര്‍ജുമത്തി തീബിന്നശ്ര്‍, മിന്‍ഹത്തുല്‍ ഗഫാര്‍ ഫീ മനാഖിബി ഹംസത്തില്‍ കര്‍റാര്‍, ദുര്‍റത്തുല്‍ കൗനൈന്‍ ഫീ മനാഖിബില്‍ ഹസനൈന്‍, ബിഗ് യത്തുല്‍ മുഹിബ്ബീന്‍ ഫീ മനാഖിബില്‍ ബദ്‌രിയ്യീന്‍, ഫൈളുല്‍ മതീന്‍ ഫീ മനാഖിബി മുഈനിദ്ദീന്‍ അജ്മീരി, മവാഹിബുല്‍ മജീദ് ഫീ മനാഖിബി ശൈഖി ഫരീദ്(കാഞ്ഞീരമുറ്റം), നഫ്ഹത്തുല്‍ ബാരീ ഫീ മനാഖിബിസ്സയ്യിദ് അലവി (മമ്പുറം), റഹ്മത്തുശ്ശാഫി ഫീ മനാഖിബി ഉഹൈമിദി സ്വൂഫി(പെരുമ്പടപ്പ്), മിനനുല്‍ ഖല്ലാഖ് ഫീ മനാഖിബിസ്സ്വിദ്ദീഖ്, തുഹ്ഫത്തുല്‍ ബാരിസ്സനിയ്യ, താരീഖുല്‍ ഖുലഫാഇല്‍ ഖംസ, ഇആനത്തുല്‍ ആബിദീന്‍, താരീഖു അസ്‌വാജി റസൂല്‍, താരീഖു ഔലാദി റസൂല്‍, അല്‍വസീലത്തുശ്ശറഫിയ്യ, ഗായത്തുത്തവസ്സുല്‍ ബി അസ്മാഇ അഹ്‌ലില്‍ ഫള്ല്‍, കവാഫില്‍ അനാം, മുഹിമ്മത്തുല്‍ ഇസ്‌ലാം, മൗഹിബത്തുല്‍ ജലീല്‍ ഫീ റദ്ദീല്‍ അഖാവീല്‍, ഇലാജുല്‍ വാഖിഅ ഫീ മസാഇലില്‍ ജുമുഅ, മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍, തഖ്‌വീമുല്‍ അഅ്‌വാം ബി അഖ്ബാരി മഹ്ദിയ്യില്‍ ഇമാം, തസ്ഹീലുല്‍ ഹുഫാള്, ദോ ജവാജ് ചില പ്രധാന രചനകളാണ്. ചെറുപ്പം മുതല്‍ക്കെ അലിഹസന്‍ മുസ്‌ലിയാര്‍ അറിയപ്പെട്ട പ്രസംഗകനായിരുന്നു. 1934-ല്‍ സമസ്തയുടെ ഭരണഘടന രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 22-ാം നമ്പര്‍ മുശാവറ അംഗമായി അദ്ദേഹത്തിന്റെ പേര് കാണാം. ഹിജ്‌റ 1380 ശവ്വാല്‍ 29-നായിരുന്നു വിയോഗം. Read more https://t.me/moulidstudy/1261

പൊന്നാനിയിൽ ജീവിച്ച പ്രമുഖനായ അറബി കവിയാണ് കറുപ്പാക്കവീട്ടിൽ അബ്ദുള്ള കുട്ടി മുസ്ലിയാർ (1837- 1892). ഇദ്ദേഹം പഠിച്ചതും വളർന്നതും പഠിപ്പിച്ചതുമെല്ലാം പൊന്നാനിയിൽ തന്നെ. 1) ഖസീദതു കശ് ഫുൽ ഗവാമിള് 2) രിസാല ഹുക്മ് തർജമൽ ഖുർആൻ 3) രിസാല ഫീ ഹുക്മിൽ ഖാതിമി എന്നിവയാണ് പ്രധാന കൃതികൾ. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളിലും പൊന്നാനിയിൽ ജീവിച്ച മറ്റൊരു പ്രമുഖ അറബി സാഹിത്യകാരനാണ് മുഹമ്മദ് വമ്പിച്ചി മുസ്ലിയാർ (1882- 1930). പൊന്നാനി ദർസിൽ പഠനം. തുടർന്ന് ദീർഘകാലം പൊന്നാനി വലിയ ജുമാ മസ്ജിദിൽ മുദരിസായി സേവനമനുഷ്ഠിച്ചു. അറബി ഭാഷയിലും സാഹിത്യത്തിലും അഗാധജ്ഞാനിയായ ഇദ്ദേഹം മികച്ച കവി എന്ന നിലയിൽ പ്രസിദ്ധനാണ്. നിരവധി കവിതകൾ രചിച്ചിട്ടുണ്ടെങ്കിലും പലതും ഇന്ന് ലഭ്യമല്ല. 1) തഖ്മിസ് ഖസീദ 2) ഹംസ (റ) മൗലീദ് 3) ഉമർ ബ്നു ഖത്താബ് മൗലീദ് 4) ഖുതുബത്തുന്നിക്കാഹ് 5) ഖസീദ മുഹ് ജിസത്ത് 6) ഖസീദ അഹ് വാലിൽ ഹശ്ർ എന്നിവയാണ് പ്രധാന കൃതികൾ.

നബിദിനാഘോഷത്തിന്‍റെ മഹത്വങ്ങളും ഫലങ്ങളും വിവരിച്ച മാപ്പിള ഭാഷയിലെ ആദ്യ രചന _______________________________ മാപ്പിളപ്പാട്ടിന്റെ കളിത്തോഴൻ എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന മഹാകവി മോയിൻകുട്ടി (1848-1893) വൈദ്യരാണ് ഹിജ്റ ക്വിസ്സപ്പാട്ടിന്റെ രചയിതാവ്. മലയാളം കലർന്ന തമിഴ്, അറബി മലയാളം കലർന്ന സംസ്കൃതം എന്നീ ഭാഷകളെ കോർത്തിണക്കിയാണ് വൈദ്യർ ഈ മാപ്പിളപ്പാട്ട് സാഹിത്യ സൃഷ്ടിക്ക് രൂപം നൽകിയത്. നബിദിനാഘോഷത്തിന്‍റെ പുണ്യങ്ങൾ അതിന്‍റെ മഹത്വങ്ങളും ഫലങ്ങളും വിവരിച്ച മാപ്പിള ഭാഷയിലെ ആദ്യ രചനയായിരിക്കണം ഹിജ്റ ക്വിസ്സപ്പാട്ട്. ഇശൽ നാലിൽ മൗലിദ് കഴിക്കുന്നതിനെ പറ്റി ചില വരികളിലൂടെ കവി പറയുന്നു. "അടുത്തയ് ഇസ്ലാം കെണം ഇഖ് വത്തെയും അളയ്ത്ത് ത്വാഹാവിലെ ഫിരിഷത്തിനിൽ.... അലങ്കരിത്ത് അന്നമും ചമയ്ത്ത് ഉന്നയും കുണത്തോടെ സ്വദഖ ചെയ്തു-അരുളയും കറമുഅളമൊടു ഫറഹുകൾ ബെളുഫെടുത്തയും കൂടെ.." "കടക്കയ് അവ്വൽ ശഹ്റു റബീഇനിൽ കിശിക്കി ഇഫോൾ മൗലിദ് അവർക്ക് ഉരയ് കനക്കു മാൽ അഹ്ൽ തനക്കും കാവലും മനക്കു മേൽ നഅമാ വളരുമേ-കസബിലേ തെളിഫലം ഇരുഫദിയിലും ബഹുമയും ഫർഹും ജികമാ.." "ഉടക്ക് ബീടഫെടും അവൻ ഹാജാത്ത് അകത്ത് അയ് ആമിലെ മുശുവനും ആഫാത്ത് ഒശിന്ദ് ദുരഫെടുന്ദും നാളെ ഫുകിന്ദൈടും ജന്നാത്ത് നഈമിലേ-ഇർദമവയ് ഇമാം ഇബ്നു ൽ ജൗസിയും ഫലർബിളങ്ക വെ ചൊന്നാൽ" മുത്തുനബിയോടുള്ള അങ്ങെയറ്റത്തുള്ള മഹബ്ബത്തിനാൽ അവിടത്തെ അപദാനങ്ങളും വിശേഷങ്ങളും പറയുകയും പറയിപ്പിക്കുകയും അതിനുവേണ്ടി പണം ചിലവഴിക്കുകയും മൌലിദ് കഴിക്കുകയും ചെയ്യുന്ന ഒരു വിശ്വാസിക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നു കവി വരികളിലൂടെ പറയുന്നു. നബിയോടുള്ള സ്നേഹത്താൽ ബന്ധുക്കളെയും മറ്റുള്ളവരെയും ക്ഷണിച്ചുവരുത്തുകയും സദസ് അലങ്കരിക്കുകയും ഭക്ഷിപ്പിക്കുകയും സ്വദഖ ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ലഭിക്കാന്‍ പോകുന്ന മഹത്വങ്ങളും കവി വിവരിക്കുന്നുണ്ട്. റബീഉല്‍ അവ്വലിൽ മൌലിദ് കഴിച്ചാല്‍ അവർക്ക് ഐശ്വര്യം വന്നെത്തുകയും കുടുംബത്തിനും വീട്ടിനും കാവല്‍ ലഭിക്കുന്നതും അനുഗ്രഹങ്ങള്‍ വര്‍ദ്ധിക്കുന്നതും ജീവിതത്തിലുടനീളം സന്തോഷം ലഭിക്കുന്നതും ഇരുലോകത്തും വിജയവും ലഭിക്കുമെന്ന് വരികളിലൂടെ പറയുന്നു. ആവിശ്യങ്ങൾ സഫലീകരിക്കുമെന്നും ആഫത്ത് മുസ്വീബത്തുകൾ തടയപ്പെടുന്നതും സ്വര്‍ഗ്ഗം ലഭിക്കുന്നതും മൗലിദ് കഴിക്കുന്നതിന്‍റെ പുണ്യമായി അല്ലാമാ ഇബ്നുല്‍ ജൌസി(റ)യുടെ വാക്കുകളിലൂടെ കവി വിവരിക്കുന്നുണ്ട്.

അറബിയിലും അറബി മലയാളത്തിലും മറ്റനേകം ഗ്രന്ഥങ്ങൾ മഹാനവർകൾ രചിച്ചു. ഇമാം സുയൂത്തി (റ) വിന്റെ സുആൽ ബൈത്തിന് അറബിയിൽ വ്യാഖ്യാനം, ഫാതിഹയുടെ വ്യാഖ്യാനം, ഭക്ഷിക്കാവുന്ന ജീവികളെ കുറിച്ചുള്ള ഇസ്ലാമിക നിയമം, ഈസാ നബി മൗലിദ്, നഫീസത്ത് ബീവി മൗലിദ്, ഫാത്തിമ ബീവി മൗലിദ്, മൻഖൂസ് മൗലിദിന് വ്യാഖ്യാനം, പത്ത് കിതാബിന് ബറക്കാത്തുൽ മുഅ്മിനീൻ എന്ന പേരിൽ തർജ്ജമ, ഖുർആനിലെ അൽ കഹ്ഫ് അധ്യായത്തിന് ബൈറാത്തുൽ മുസ്ലിമീൻ എന്ന പേരിൽ വ്യാഖ്യാനം തുടങ്ങിയ കൃതികളും നിരവധി കവിതകളും അദ്ദേഹം രചിച്ചു. വഫാത്ത്: കേരളക്കരയെ ഇൽമിന്റെയും കറാമത്തുകളുടെയും അത്ഭുതങ്ങൾ കാട്ടുകയും അനേകം മഹത്തായ കൃതികൾ വിജ്ഞാന ലോകത്തിന് നൽകുകയും പോരിശയുള്ള അനേകം മൗലിദുകളും മുനാജാത്തുകളും സമ്മാനിക്കുകയും ചെയ്ത മഹാനായ അല്ലാമാ കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) ഹിജ്‌റ 1323 (ക്രി.1905) ൽ കണ്ണൂർ ജില്ലയിലെ ഉളിയിലിൽ പ്രസംഗിച്ചുകൊണ്ടരിക്കുമ്പോള്‍ മഹാനവര്‍കള്‍ عرفت ربي بربي ولولا ربي ماعرفت ربي سبحانه وتعالي الله الله الله الله الله الله الله الله الله الله الله الله الله حي എന്ന മഹത്തായ വചനം ഉരുവിട്ടുകൊണ്ട് അല്ലാഹുവിലേക്ക് യാത്രയായി. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ... മഖ്ബറ: കണ്ണൂർ ജില്ലയിലെ ഉളിയിൽ കാട്ടിലെപള്ളി പഴയ ജുമുഅ മസ്ജിദ് അംഗണത്തിലാണ് മാഹാനവർകളെ മറവ് ചെയ്യപ്പെട്ടത്. മാഹാനവർകളുടെ മഖ്ബറ അനേകം പ്രഗൽഭരായ ആലിമീങ്ങളും സ്വാലിഹീങ്ങളും സിയാറത്ത് ചെയ്യുന്നത് പതിവാണ്. ദുഃഖകരമെന്ന് പറയട്ടെ.... വർഷങ്ങൾക്ക് മുൻപ് പുത്തൻവാദികളുടെ ആധിപത്യം ഉളിയിൽ പ്രദേശം കയ്യടക്കുകയും നാട്ടിലെ സുന്നത്ത് ജമാഅത്ത് ബലഹീനമാവുകയും ചെയ്തപ്പോൾ പവിത്രമായ മഹാനുഭാവന്റെ മഖ്ബറ പള്ളിയുടെ പുനർനിർമ്മാണമെന്നോണം തകർക്കപ്പെട്ടു. ഇന്ന് ഉളിയിലിൽ അല്ലാമാ കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) വിന്റെ മഖ്ബറ നമുക്ക് കാണാനാകില്ല. മറിച്ച് ഇപ്പോൾ നിലകൊള്ളുന്ന പള്ളിയുടെ അടിയിൽ ചില ഭാഗത്താണ് എന്നുള്ള ഊഹങ്ങൾ ആധാരമാക്കിയാണ് സ്വാലിഹീങ്ങൾ അവിടം സിയാറത്ത് ചെയ്യുന്നത്. സുബ്ഹാനല്ലാഹ്... മഹാനവർകളുടെ മഖ്ബറ പൊളിക്കപ്പെട്ടതിന് ശേഷം പുതിയ പള്ളി പണിയുന്നതിന്റെ ആവശ്യാർഥം ഭൂമി കുഴിക്കപ്പെട്ടപ്പോൾ മഹാനവർകളുടെ തിരുശരീരം തൂവെള്ള കഫൻ പുടവയിൽ പരിമളം പരത്തിക്കൊണ്ട് മറവ് ചെയ്തപ്പോൾ എങ്ങിനെയായിരുന്നു അതുപോലെത്തന്നെ കാണപ്പെട്ടു. അന്നും പുത്തൻവാദികൾ പുറംലോകം അറിയാതെ വീണ്ടും മണ്ണിട്ടുമൂടുകയാണ് ചെയ്‌തത്. അല്ലാഹുവിന്റെ ഔലിയാക്കൾ ദീനിന്റെ അടയാളങ്ങളാണ്. അവരുടെ ഖബറിടം ബഹുമാനവും ആദരവും അർഹിക്കുന്നവയാണ്. കാലം സാക്ഷി... അത് തച്ചുതകർത്തവർ ദീനിന്റെ അടയാളത്തെയാണ് തകർത്തത്. അല്ലാഹുവിന്റെ ഔലിയാക്കളെ സ്നേഹിക്കുന്നവർക്ക് ആ മണ്ണ് എന്നും പവിത്രമായത് തന്നെയാണ്. ഇൻഷാ അല്ലാഹ്.... ഇനിയും എത്രകാലം മുഅ്‌മിനീങ്ങൾ അല്ലാമാ കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) വിന്റെ ദുആ ഓതിക്കൊണ്ട് ഖുതുബിയ്യത്ത് തുടങ്ങുന്നുവോ... അത്രയും കാലത്തോളം അവിടെ സിയാറത്ത് തുടരുകതന്നെചെയ്യും. ഇൻഷാ അല്ലാഹ്... ആ മണ്ണിൽ മഹാനുഭാവന്റെ മഖ്ബറ യശസ്സോടെ ഉയർന്നുവരട്ട എന്ന ദുആ എല്ലാ സ്വാലിഹീങ്ങളുടെയും ഉള്ളിലുണ്ട്. അല്ലാഹു അതിന് വിധിയൊരുക്കട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ.

കൂടാതെ തമിഴ്‌നാട്ടിലെ കായൽപട്ടണത്തിലും മറ്റു സ്ഥലങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള അനേകം സമാകാലികരായ മഹാന്മാരുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ചാവാക്കാട് കടപ്പുറം ബുഖാറ സാദാത്തീങ്ങളില്‍പ്പെട്ട സയ്യിദ് മുഹമ്മദ് ബുഖാരി തങ്ങളവര്‍കള്‍ ഹിജ്റ1300 ൽ ജനിച്ച തന്റെ കുട്ടിക്ക് പേര് വെക്കാനും മധുരം കൊടുക്കുവാനും പൊന്നാനിയിലെ ആത്മീയ പ്രഭയായ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ) വിന്റെ സന്നിധിയില്‍ കുട്ടിയെ കൊണ്ടുവന്നു. കുട്ടിയെ നെറ്റിയില്‍ ചുംബിച്ചുകൊണ്ട് 'ഹാദാ വലദുന്‍ ആലിമുശ്ശരീഅത്തി വത്ത്വരീഖ" എന്ന് പറയുകയും, സയ്യിദ് മുഹമ്മദ് ഇബ്നു മുഹമ്മദ് എന്ന് പേര് വെക്കുകയും വിശാലമായി കുട്ടിക്ക് ദുആ ചെയ്യുകയും ചെയ്തു. ഈ കുട്ടിയാണ് പിന്നിട് കേരളക്കരയിലെ അറിയപ്പെട്ട ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖും ശാഫിഈ മദ്ഹബിലെ മുഫ്തിയും ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും ജ്ഞാനഗുരുവും അല്ലാമാ അഹ്മദ് കോയ ശാലിയാത്തി(റ)വിന്റെ കൂട്ടുകാരനും നാല് മദ്ഹബുകളിലും ഫത്‌വ കൊടുക്കാന്‍ യോഗ്യനായിരുന്ന ശൈഖുൽ മശാഇഖ് സയ്യിദ് മഹ്മൂദ് ഹിബത്തുല്ലാഹില്‍ ബുഖാരി (റ)(വഫാത്ത്: ഹിജ്റ 1415 സഫര്‍ 20, ക്രി. 1994 ജൂലെെ 29)വിന്റെ പ്രധാന ഉസ്താദുമായ സയ്യിദ് മുഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ബുഖാരി അല്‍ ബുസ്താനി എന്ന തോപ്പില്‍ കോയക്കുട്ടി തങ്ങള്‍ (ന:മ). അദ്ദേഹം ചാവക്കാട് കടപ്പുറം പളളിയില്‍ നീണ്ട നാല്‍പ്പത് വര്‍ഷക്കാലം മുദരിസായിരുന്നു. പെരുമ്പടപ്പ് പുത്തന്‍പളളിയിലെ കുഞ്ഞഹമ്മദ് മുസ്‌ലിയാർ (റ) വാണ് കോയക്കുട്ടി തങ്ങളുടെ ആത്മീയ ഗുരുക്കളില്‍ പ്രധാനി. കൃതികൾ: ഗൗസുൽ അഅ്‌ളം ശൈഖ് മുഹിയദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) വിന്റെ ഖുത്ബിയ്യത്ത് എന്ന പ്രസിദ്ധമായ ഖസീദ രചിച്ചത് തമിഴ്നാട്ടിലെ കായല്‍പട്ടണത്തിൽ ജനിച്ച് ഹിജ്റ 1115 സഫര്‍ 5 ന് വഫാത്തായ കീളക്കരയില്‍ അന്ത്യവിശ്രമം കൊളളുന്ന ആശിഖുർറസൂൽ അല്‍ ആലിമുല്‍ അല്ലാമ ആരിഫ് ബില്ലാഹ് ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) വാണ്. ജീലാനി തങ്ങളവര്‍കളുടെ പേര് ആയിരം വട്ടം വിളിച്ചാല്‍ ഫലം കിട്ടുമെന്ന് ഖുത്ബിയ്യത്തിലുണ്ട്. എന്നെ വിളിക്കുന്നവര്‍ക്ക് വേഗം തന്നെ ഉത്തരം നല്‍കുമെന്ന് ശൈഖ് തങ്ങളവര്‍കളുടെ ഫുതൂഹുല്‍ ഗയ്ബില്‍ കാണാം. ഖുത്ബിയ്യത്ത് ഖസീദ ഓതുകയും അതിന്റെ ഭാഗമായിത്തന്നെ ശൈഖ് തങ്ങളവര്‍കളുടെ പുണ്യമാക്കപ്പെട്ട ഇസ്മിനെ ആയിരം വട്ടം വിളിക്കുകയും ചെയ്യുന്ന രീതിയും ഖുത്ബിയ്യത്തിന്‍െറ ആദ്യത്തെയും അവസാനത്തെയും ദുആയും മഹാന്മാരുടെ പേരില്‍ ഫാത്തിഹ ഓതുന്ന രീതിയും ക്രോഡീകരിച്ചത് മഹാനായ കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ) വാണ്. ആ കാലഘട്ടത്തിലെ പണ്ഡിതമഹത്തുക്കള്‍ എല്ലാവരും ഒന്നടങ്കം അത് ഏറ്റെടുക്കുകയും ചൊല്ലിവരുകയും ചെയ്തു. ചില ജിന്നുകളുടെ പേരില്‍ അതില്‍ ഫാത്തിഹ ഓതുന്നത് കണാം. അല്ലാഹുവിന്‍െറ ഔലിയാക്കളിൽപ്പെട്ട ജിന്നുകളാണ് അവര്‍. മഹാനായ മുഹിയദ്ധീൻ ശൈഖ് (ഖ:സി) തങ്ങളുടെ ത്വരീഖത്തിൽ പെട്ട ഔലിയക്കളായ ജിന്നുകളാണ്. ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ക്ക് അടുപ്പമുളളവരും സഹായം ചെയ്തുകൊടുക്കുന്നവരും ആയിരുന്നു അവർ. പൊന്നാനി പള്ളിയുടെ രണ്ടാം നിലയില്‍ വെച്ച് പിതാവായ ആഖിര്‍ സെെനുദ്ദീന്‍ മഖ്ദൂം തങ്ങളവര്‍കൾ ജിന്നുകൾക്ക് ദർസ് എടുക്കുമായിരുന്നു. പിതാവ് സുരിയാനി ഭാഷ സംസാരിക്കുന്ന ചില അല്‍ഭുത ജിന്നുകളെ ഇബ്റാഹീം കുട്ടി മുസ്ലിയാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അവരുമായി ആത്മീയ കര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും പല മറഞ്ഞ രഹസ്യങ്ങളായ അല്‍ഭുതങ്ങളുടെ അറിവുകള്‍ ജിന്നുകൾ ഇബ്റാഹീം കുട്ടി മുസ്ലിയാര്‍ (റ) വിന് നൽകുകയും ചെയ്തിട്ടുണ്ട്. കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ) ഖുത്ബിയ്യത്ത് ഓതുന്നതിന് മുന്‍പ് കുളിക്കുകയും വെളളവസ്ത്രം ധരിക്കുകയും ഇശാഅ്‌ നിസ്കാരത്തിന് ശേഷം സുന്നത്തും വിത്റും നമസ്ക്കരിക്കുകയും ചെയ്തതിന് ശേഷം മുന്ന് യാസീന്‍ ഓതുകയും ഖുത്ബിയ്യത്ത് ആരംഭിക്കുകയും ചെയ്യുമായിരുന്നു. അദബും മഹത്വവും കല്‍പ്പിച്ച് ഓതുകയും യാ മന്‍ യുനാദീ ഇസ്മീ എന്ന ബെെത്ത് ചെല്ലിയതിന് ശേഷം പന്ത്രണ്ട് റകഅത്ത് ഹാജത്ത് നിസ്കരിക്കുകയും അല്ലാഹുവിന്‍െറ മഹത്തായ അസ്മാഉല്‍ ഹുസ്ന ചൊല്ലുകയും ശേഷം ഗൗസുൽ അഅ്‌ളം തങ്ങളവര്‍കളുടെ ഇസ്മിനെ "യാ മുന്‍ജിയ ഫിശ്ശദാഇദി യാ ഗൗസ്‌ മുഹിയദ്ധീൻ അബ്ദല്‍ ഖാദിര്‍ ജീലാനി ഖദ്ദസള്ളാഹു സിര്‍റഹുല്‍ അസീസ്" എന്ന് ആയിരം വട്ടം ചൊല്ലുകയും ആ സമയത്ത് മഹാനവര്‍കളുടെ തിരുമുഖം തിളങ്ങി പ്രകാശിക്കുന്ന തരത്തിലാകുമായിരുന്നു. ശൈഖ് ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ) അല്ലാഹു അക്ബര്‍ ലാ ഉരീദു സിവാഹു ഹല്‍ഫില്‍ വുജൂദി ഹഖീഖത്തന്‍ ഇല്ലാഹു എന്ന് പറഞ്ഞ് പൊട്ടിക്കരയും അള്ളാഹുവിനോട് ദീര്‍ഘമായി ദുആ ചെയ്യുകയും ചെയ്തിരുന്നുവെന്ന് ഹിജ്റ 1303 ന് ചാലിയത്ത് വഫാത്തായ പൊന്നാനി ഖാളിയാരകത്ത് കുഞ്ഞാവ സാഹിബ് ഫുതൂഹുല്‍ ബഹ്‌നസ് എന്നതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

17) എന്നിവർ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാരുടെ മുരീദുമാരായിരുന്നു. ആലപ്പുഴ വടുതല മൂസ ഇബ്നു അഹ്മദ് മുസ്‌ലിയാർ (ന:മ) ഇബ്‌റാഹീം കുട്ടി മുസ്‌ലിയാരിൽ നിന്നും ഇജാസത്തുകൾ കരസ്ഥമാക്കിയിട്ടുണ്ട്. കൊച്ചി ഫരീദ് ഔലിയ (റ) യുടെ ചില സംസാരശൈലികൾ ജനങ്ങൾക്ക് മനസ്സിലാകില്ലായിരുന്നു. അതിന്റെ സാരം അറിയുവാൻ ജനങ്ങൾ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) വിനെ സമീപിക്കുമായിരുന്നു. മഹാനായ വലിയുളളാഹി ആലുവായ് അബൂബക്കര്‍ മുസ്‌ലിയാർ (റ) (മാടവന) പൊന്നാനിയിൽ ദർസിൽ പഠിക്കുന്ന സന്ദർഭത്തില്‍ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) വിന് സ്നേഹാദരവോടെ ഖിദ്മത്ത് ചെയ്യുമായിരുന്നു. ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) ഖൽവത്തിന്റെ നേരങ്ങളിൽ പലതവണ ഖിള്ർ നബി (അ) നേയും മഹാനായ ഗൗസുൽ അഅ്‌ളം അബ്ദുൽ ഖാദിർ ജീലാനി (റ) വിനെയും ഉണർവ്വിൽ ദർശിച്ചിട്ടുണ്ട്. തിരുനബിയുടെ ദർശനം: ഒരു ദിവസം താൻ കിടക്കുമ്പോൾ ആദരവായ റസൂലുള്ളാഹി (സ) തങ്ങളേയും അബൂബക്കർ സിദ്ധീഖ് തങ്ങളേയും മറ്റു സ്വഹാബികളെയും കണ്ടു. ഈ കാഴ്ചയിൽ മഹാനവർകൾ വളരെയധികം ആത്മീയമായി സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ നബി (സ) മഹാനവർകളോട് പറഞ്ഞു.... നിങ്ങൾ അഖീദയെ സംബന്ധിച്ച് പ്രസംഗിക്കുക. അതിനെ ആരെങ്കിലും ഗ്രഹിച്ചതാണെങ്കിൽ അവൻ സ്വർഗ്ഗവാസിയും ഏതൊരുകാര്യത്തെ അവൻ ഉദ്ദേശിച്ചുവോ ആ കാര്യം അവന് സാധ്യമാകുന്നവയും എന്ന നിലയിലും അല്ലാഹുവിന്റെ ദാത്ത്, സിഫത്ത്, ഇസ്മുകളെ സംബന്ധിച്ചാവുകയും വേണം. തന്നെയുമല്ല, ഖുർആൻ ഹദീസിനോട് ഒട്ടും എതിരാവനും പാടില്ല എന്ന് ഉണർത്തുകയും ചെയ്തു. ആ സമയം മഹാനവർകൾ വളരെ പരിഭ്രമിച്ചുകൊണ്ട് നബി (സ) യോട് ആരാഞ്ഞു... ഇപ്രകാരത്തിലുള്ള ഏതൊരു പ്രസംഗമാണ് ഞാൻ ചെയ്യേണ്ടത്...? ആ സമയം സ്വഹാബത്ത് അദ്ദേഹത്തിനോട് പറഞ്ഞു.. തിരുനബി (സ) പറയുന്ന വാക്യങ്ങളെ നല്ലവണ്ണം ഗ്രഹിച്ചുകൊള്ളുക. അപ്പോൾ നബി (സ) അദ്ദേഹത്തോട് "നിങ്ങൾ പറയുക..." എന്ന് പറഞ്ഞു. അങ്ങിനെ ബിസ്മില്ലാഹി മുതൽ വലള്ളാല്ലീൻ വരെയുള്ള വരികളുടെ രഹസ്യ അറിവുകൾ പറഞ്ഞുകൊടുത്തു. മഹാനവർകൾ അപ്രകാരം പറയുകയും ചെയ്തു. അതോടുകൂടി മഹാനവർകൾ ഉറക്കത്തിൽ നിന്ന് ഉണർന്നു. ആ സമയം നബി (സ) പറഞ്ഞുകൊടുത്തത് അപ്പടി അദ്ദേഹത്തിന്റെ ഹൃദയത്തിൽ സ്പഷ്ടമായിത്തീർന്നിരുന്നു. പിന്നീട് മഹാനവർകൾ തഹജ്ജുദ് നിസ്കാരത്തിന് വുളൂഅ്‌ എടുക്കുന്ന സമയം തിരുനബി (സ) യുടെ മുഖം ദർശിച്ചു. ആ സമയം നബി(സ) പറഞ്ഞു.... നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ചുവെച്ചതിനെ ഒന്ന്‌ ചൊല്ലുക... അപ്പോൾ ഞാൻ അവയെല്ലാം ചൊല്ലിക്കൊടുത്തു. അപ്പോൾ തിരുഹള്റത്തിൽ നിന്ന് പ്രകാശപൂരിതമായ ഒരു ഒളിവിനെ ഞാൻ കണ്ടു. എന്റെ ചുറ്റുപാടിലും ആ പ്രകാശം ചുറ്റപ്പെട്ടു. ആ സമയം റസൂലുള്ളാഹി (സ) തങ്ങൾ എനിക്ക് പഠിപ്പിച്ചുതന്ന ഓരോ വരികളും അതിന്റെ രഹസ്യമായ അറിവുകളും എന്റെ ഹൃദയത്തിൽ തിങ്ങിനിറഞ്ഞുനിന്നു. അപ്പോൾ നബി (സ) പറഞ്ഞു. നിങ്ങൾക്ക് ഇതിനെ പ്രചാരത്തിൽ വരുത്തുവാൻ റബ്ബ് സഹായിക്കുമാറാകട്ടെ എന്ന് ദുആ ചെയ്ത് നബി (സ) പിരിയുകയും ചെയ്തു. അതിന് ശേഷം പ്രസംഗിക്കുന്ന സമയം നബി (സ) തങ്ങളുടെ സാന്നിധ്യം മറഞ്ഞും തെളിഞ്ഞും മഹാനവർകൾക്ക് കണപ്പെടാറുണ്ടായിരുന്നു. സാമിപ്യമുണ്ടായിരുന്ന സമകാലികർ: പ്രസിദ്ധമായ ജലാലിയ്യ റാത്തീബിന്റെയും മറ്റ് നിരവധി ഗ്രന്ഥങ്ങളുടെയും കർത്താവും തമിഴ്നാട്ടിലെ കീളക്കരയിൽ അന്ത്യവിശ്രമം കൊളളുന്നവരുമായ ഖുത്ബുല്‍ ആരിഫ് ശൈഖ് അൽ അറൂസ് മുഹമ്മദ് മാപ്പിള ലബ്ബൈ ആലിം (റ) (വഫാത്ത് ഹിജ്‌റ 1316 റജബ് 6) ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) വിന്റെ ആത്മീയ സുഹൃത്തായിരുന്നു. മുംബൈയിലെ ഡോങ്കിരിയിൽ അന്ത്യവിശ്രമം കൊളളുന്ന അല്‍ ഹാജ് ഹാഫിള് അല്‍ ആരിഫ് ബില്ലാഹ് അബ്ദുറഹ്മാന്‍ ബാബാ അല്‍ ഖാദിരി ചിശ്തി (റ) (വഫാത്ത് ക്രി.1914) വിനെ ഇടയ്ക്കിടെ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) മുംബൈയിൽ സന്ദർശിക്കാൻ പോകാറുണ്ടായിരുന്നു. അബ്‌ദുറഹ്മാന്‍ ബാബയുടെ അസ്റാറിന്‍െറ അറിവ് സാധരണ ജനങ്ങള്‍ക്ക് മനസിലാകുന്ന വിധത്തില്‍ വിവരിച്ചുകൊടുത്തിരുന്നത് ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) ആയിരുന്നു. പെരുമ്പടപ്പ് പുത്തൻപള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി കുഞ്ഞഹമ്മദ് മുസ്‌ലിയാർ (റ) ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ കുട്ടിയായിരിക്കുമ്പോൾ തന്നെ വളരെ ബഹുമാനിച്ചിരുന്നു. തമിഴ്നാട് മേലേപാളയം അല്ലാമാ സയ്യിദ് അബൂബക്കർ (റ), ബദ്ർ മൗലിദിന്റെ മുസന്നിഫായ അല്ലാമാ വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ (റ), മഹാകവി മോയീൻകുട്ടി വൈദ്യർ (ന:മ), ബദ്ർ മാല, ഉഹ്ദ് മാല, ഫാത്തിമാ മാല തുടങ്ങിയ മഹത്തായ കൃതികളുടെ സൃഷ്ടാവായ കോടഞ്ചേരി മരയ്ക്കാർ മുസ്‌ലിയാർ (ന:മ), മഹാകവി കെ.സി മുഹമ്മദ് കുട്ടി മൊല്ല (ന:മ) (വഫാത്ത്: ഹി.1354), താജുൽ മുലൂക്, മദീനത്തുന്നജ്ജാർ കാവ്യങ്ങളുടെ രചയിതാവ് മഹാകവി നാലകത്ത് അലി സാഹിബ് (ന:മ)(വഫാത്ത്: ക്രി. 1911), അല്ലാമാ അഹ്മദ് സെെനി ദഹ്ലാന്‍ തങ്ങളവര്‍ (റ) (വഫാത്ത്: ഹിജ്റ 1304), ഫത്ഹുല്‍ മുഈനിന്റെ ഹാശിയ രചിച്ച അല്ലാമാ സയ്യിദ് അല്‍ ബകരി (റ) (വഫാത്ത്: ഹിജ്റ 1310), അല്ലാമാ മുഹമ്മദ് ഹസ്ബുല്ലാഹി മക്കി (റ) (വഫാത്ത് ഹിജ്റ 1335) തുടങ്ങിയ മഹാരഥന്മാരുമായി ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർക്ക് അഭേദ്യമായ ബന്ധമുണ്ടായിരുന്നു.

ശൈഖുൽ മശാഇഖ് അൽ വലിയ്യുൽ കാമിൽ അല്ലാമാ കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ). (കാട്ടിലെപള്ളി, ഉളിയിൽ, കണ്ണൂർ ജില്ല). അസ്സലാമുഅലൈക്കും 🕌🕌🕌🕌🕌🕌🕌🕌 ഫത്ഹുൽ മുഈനിന്റെ മുസന്നിഫായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ പൗത്രനായ ആഖിർ സൈനുദ്ദീൻ മഖ്ദൂമിന്റെ പുത്രനും അനേകം മഹത്തായ കൃതികളുടെ രചയിതാവും, സൂഫിയും വലിയ്യും, കേരളത്തിലെ മുസ്‌ലിം സമൂഹം കടപ്പെട്ടിരിക്കുന്നവരുമാണ് മഹാനായ അല്ലാമാ കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ). ജനനം: ഹിജ്‌റ 1249* ൽ വലിയുള്ളാഹി ആഖിർ സൈനുദ്ദീൻ മഖ്ദൂം (റ) വിന്റെയും കുഞ്ഞിപ്പാത്തുമ്മ എന്നവരുടെയും മൂത്ത മകനായി മഖ്ദൂം കുടുംബത്തിൽ കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) ജനിച്ചു. പഠനം: കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) തന്റെ അഞ്ചാമത്തെ വയസ്സിൽ പരിശുദ്ധ ഖുർആൻ മാതാവിൽ നിന്നും മനപാഠമാക്കി. മഹാനവർകൾക്ക് വിശാലമായ ഇൽമിന്റെ ബാബ് തുറന്നുകൊടുത്തത് പിതാവായ ശൈഖ് ആഖിർ സൈനുദ്ദീൻ മഖ്ദൂം (റ) വാണ്. പൊന്നാനി ചെറിയപുതിയകത്ത് മുഹമ്മദ് എന്ന അൽ ആലിമുൽ അല്ലാമാ ഹാഫിള് മുഫ്തി മഖ്ദൂം ചെറിയ ബാവ മുസ്‌ലിയാർ (ന:മ) മഹാനിൽ നിന്നും, പൊന്നാനി കുറുപ്പാക്കവീട്ടിൽ അല്ലാമാ ശൈഖുൽ മുഫസ്സിരീൻ അബ്ദുള്ളക്കുട്ടി മുസ്‌ലിയാർ (ന:മ) എന്നവരിൽ നിന്നും വിദ്യ അഭ്യസിച്ചു. പൊന്നാനി വലിയപഴയകത്ത് അല്ലാമാ ജമാലുദ്ദീന്‍ അഹ്മദ് എന്ന വലിയ ബാവ മുസ്‌ലിയാർ (ന:മ) എന്നവരിൽ നിന്നാണ് വൈദ്യശാസ്ത്രം പഠിച്ചത്. പൊന്നാനി അല്ലാമാ അലി ഹസന്‍ എന്ന കോയക്കുട്ടി മുസ്‌ലിയാരിൽ (ന:മ) നിന്ന് തസവ്വുഫിന്റെ കിതാബുകൾ പഠിച്ചിട്ടുണ്ട്. പിതാവ് ആഖിർ സൈനുദ്ദീൻ മഖ്ദൂം (റ) അഞ്ച് വർഷം ഹറം ശരീഫിൽ ദർസ് നടത്തിയ കാലഘട്ടത്തിൽ ഈജിപ്തിലെ സുപ്രസിദ്ധ പണ്ഡിതന്‍ അല്ലാമാ അബ്ദുല്‍ ഹമീദ് ശര്‍വാനി (റ) (വഫാത്ത്: ഹിജ്‌റ 1294) വിൽ നിന്നും രണ്ട് വർഷക്കാലം ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) ഇൽമ് നുകർന്നിട്ടുണ്ട്. പിതാവിൽ നിന്ന് തന്നെയാണ് ഇബ്രാഹിം കുട്ടി മുസ്‌ലിയാർ ഫിഖ്ഹ്, ഹദീസ്, മൻതിഖ്, തഫ്സീർ, നഹ്‌വ് തുടങ്ങിയവയെല്ലാം അധികം പഠിച്ചിട്ടുള്ളത്. മഹാനവർകൾ പൊന്നാനിയിൽ വിളക്കത്തിരിക്കുകയും ശേഷം ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനം നടത്തുകയും ചെയ്തു. പാണ്ഡിത്യം: മഹാനവർകൾ മഹാപണ്ഡിതനും വാഗ്മിയുമായിരുന്നു. കേരളത്തിലും പുറംനാടുകളിലും മഹാനവർകൾ അനേകം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അറബി, ഉറുദു, ഇംഗ്ലീഷ്, ഫാരിസി, സംസ്‌കൃതം അങ്ങിനെ അനേകം ഭാഷകളിൽ പ്രാവീണ്യം ഉള്ളവരായിരുന്നു അദ്ദേഹം. ശിഷ്യന്മാർ: മഹാനവർകൾക്ക് അനേകം ശിഷ്യന്മാരുണ്ടായിരുന്നു. പൊന്നാനിയിലും കണ്ണൂരിലെ ഉളിയിലും മഹാനവർകൾ ദർസ് നടത്തിയിട്ടുണ്ട്. അറബി വ്യാകരണശാസ്ത്രത്തിലെ പ്രസിദ്ധ ഗ്രന്ഥമായ ഇബ്നുവർദിയുടെ തുഹ്ഫയ്ക്ക് ശറഹ് രചിച്ച പൊന്നാനി തുന്നംവീട്ടിൽ മുഹമ്മദ് മുസ്‌ലിയാർ (ന:മ), വെളിയംകോട് തട്ടാങ്ങര അഹ്‌മദ്‌ എന്ന കുട്ടിയാമ്മു മുസ്‌ലിയാർ (ന:മ), ബദ്‌രീങ്ങളുടെ റാത്തീബിന്റെയും ഉമ്മഹാതുൽ മുഅ്‌മിനീങ്ങളുടെ മൗലിദിന്റെയും തുടങ്ങി നിരവധി പ്രസിദ്ധ കൃതികളുടെ കർത്താവായ സൂഫി വാഴക്കാട് മുഹമ്മദ് മുസ്‌ലിയാർ (ന:മ), മിഫ്താഹുസ്സആദാത് അത്തസവ്വുഫു വൽ ഹികായാത് എന്ന കിതാബിന്റെ മുസന്നിഫായ പൊന്നാനി തെക്ക്യാകത്ത് മുഹിയദ്ധീൻ എന്ന ബാവ മുസ്‌ലിയാർ (ന:മ) തുടങ്ങിയ മഹാപണ്ഡിതരൊക്കെ കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) വിന്റെ പ്രധാന ശിഷ്യന്മാരിൽ ചിലരാണ്. ആത്മീയമേഖലയും, പ്രധാന മുരീദുകളും: ഖാദിരിയ്യ, നഖ്ശബന്ധിയ്യ, ചിശ്തിയ്യ തുടങ്ങിയ ത്വരീഖത്തുകളിൽ മാഹാനവർകളുടെ ശൈഖ് പിതാവായ ആഖിർ സൈനുദ്ദീൻ മഖ്ദൂം (റ) തന്നെയാണ്. വെളിയംകോട് ഉമർ ഖാളി (റ) വിന്റെ ശിഷ്യനായ പൊന്നാനി എളാപ്പാന്റകം അല്ലാമാ അഹ്മദ് ഹാജി (റ) (വഫാത്ത്: ഹിജ്‌റ 1298) ഇബ്‌റാഹീം കുട്ടി മുസ്‌ലിയാരുടെ ആത്മീയഗുരുവാണ്. കൊച്ചി കൽവത്തിയിൽ അടങ്ങപ്പെട്ടിട്ടുള്ള ഫരീദ് ഔലിയ (റ) (വഫാത്ത്: ഹിജ്‌റ1335 റബീഉല്‍ ആഖിര്‍15) കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) വിൽ നിന്നും ഖാദിരിയ്യ ത്വരീഖത്തിലും ഇൽമുൽ ഹഖാഇഖിലും ആത്മീയശിക്ഷണം സ്വീകരിച്ചിട്ടുണ്ട്. അനേകം അറബി, അറബിമലയാള ഗ്രന്ഥങ്ങളുടെയും പ്രസിദ്ധമായ സഫലമാലയുടെയും രചയിതാവായ അണ്ടത്തോട് ശുജാഈ മൊയ്തു മുസ്‌ലിയാർ (ന:മ) (വഫാത്ത് ക്രി.1919 ന് ജിദ്ദയിൽ വച്ച്), ആലപ്പുഴ വടുതല കണ്ണന്തേരി അഹ്മദ് അമ്മുക്കാരി മുസ്‌ലിയാർ (റ), അല്ലാമാ പയ്യനാട് മുഹമ്മദ് മുസ്‌ലിയാർ (ന:മ) (വഫാത്ത്: ക്രി.1953) എന്നിവർ മഹാനവർകളിൽ നിന്ന് ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട്. ഇബ്‌റാഹീം കുട്ടി മുസ്‌ലിയാരുടെ പ്രഭാഷണങ്ങൾ അറബി, സുറിയാനി, ഹീബ്രു ഭാഷയിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധപ്പെടുത്തിയിരുന്ന മഹാപണ്ഡിതനായ അമീർ ഖാളി സൈനുദ്ധീൻ ഇബ്നു സിദ്ധീഖ് അൽ മഅ്‌ബരി എന്ന അല്ലാമാ സൈനുദ്ദീൻ മഖ്ദൂം (ന:മ) (വഫാത്ത്: ക്രി.1915), അല്ലാമാ വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാരുടെ സഹോദരിയുടെ ഭർത്താവും അല്ലാമാ വളപ്പിൽ മുഹമ്മദ് എന്ന ബാവ മുസ്‌ലിയാരുടെ പിതാവും സൂഫിയും ഫഖീഹുമായ കാസർകോട് ഉദ്ദാരം ഇസ്മാഈൽ മുസ്‌ലിയാർ (ന:മ) (വഫാത്ത് ഹിജ്‌റ: 1357 ജമാദുൽഅവ്വൽ

സാമിപ്യമുണ്ടായിരുന്ന സമകാലികർ: പ്രസിദ്ധമായ ജലാലിയ്യ റാത്തീബിന്റെയും മറ്റ് നിരവധി ഗ്രന്ഥങ്ങളുടെയും കർത്താവും തമിഴ്നാട്ടിലെ കീളക്കരയിൽ അന്ത്യവിശ്രമം കൊളളുന്നവരുമായ ഖുത്ബുല്‍ ആരിഫ് ശൈഖ് അൽ അറൂസ് മുഹമ്മദ് മാപ്പിള ലബ്ബൈ ആലിം (റ) (വഫാത്ത് ഹിജ്‌റ 1316 റജബ് 6) ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) വിന്റെ ആത്മീയ സുഹൃത്തായിരുന്നു. മുംബൈയിലെ ഡോങ്കിരിയിൽ അന്ത്യവിശ്രമം കൊളളുന്ന അല്‍ ഹാജ് ഹാഫിള് അല്‍ ആരിഫ് ബില്ലാഹ് അബ്ദുറഹ്മാന്‍ ബാബാ അല്‍ ഖാദിരി ചിശ്തി (റ) (വഫാത്ത് ക്രി.1914) വിനെ ഇടയ്ക്കിടെ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) മുംബൈയിൽ സന്ദർശിക്കാൻ പോകാറുണ്ടായിരുന്നു. അബ്‌ദുറഹ്മാന്‍ ബാബയുടെ അസ്റാറിന്‍െറ അറിവ് സാധരണ ജനങ്ങള്‍ക്ക് മനസിലാകുന്ന വിധത്തില്‍ വിവരിച്ചുകൊടുത്തിരുന്നത് ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) ആയിരുന്നു. പെരുമ്പടപ്പ് പുത്തൻപള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി കുഞ്ഞഹമ്മദ് മുസ്‌ലിയാർ (റ) ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ കുട്ടിയായിരിക്കുമ്പോൾ തന്നെ വളരെ ബഹുമാനിച്ചിരുന്നു. തമിഴ്നാട് മേലേപാളയം അല്ലാമാ സയ്യിദ് അബൂബക്കർ (റ), ബദ്ർ മൗലിദിന്റെ മുസന്നിഫായ അല്ലാമാ വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ (റ), മഹാകവി മോയീൻകുട്ടി വൈദ്യർ (ന:മ), ബദ്ർ മാല, ഉഹ്ദ് മാല, ഫാത്തിമാ മാല തുടങ്ങിയ മഹത്തായ കൃതികളുടെ സൃഷ്ടാവായ കോടഞ്ചേരി മരയ്ക്കാർ മുസ്‌ലിയാർ (ന:മ), മഹാകവി കെ.സി മുഹമ്മദ് കുട്ടി മൊല്ല (ന:മ) (വഫാത്ത്: ഹി.1354), താജുൽ മുലൂക്, മദീനത്തുന്നജ്ജാർ കാവ്യങ്ങളുടെ രചയിതാവ് മഹാകവി നാലകത്ത് അലി സാഹിബ് (ന:മ)(വഫാത്ത്: ക്രി. 1911), അല്ലാമാ അഹ്മദ് സെെനി ദഹ്ലാന്‍ തങ്ങളവര്‍ (റ) (വഫാത്ത്: ഹിജ്റ 1304), ഫത്ഹുല്‍ മുഈനിന്റെ ഹാശിയ രചിച്ച അല്ലാമാ സയ്യിദ് അല്‍ ബകരി (റ) (വഫാത്ത്: ഹിജ്റ 1310), അല്ലാമാ മുഹമ്മദ് ഹസ്ബുല്ലാഹി മക്കി (റ) (വഫാത്ത് ഹിജ്റ 1335) തുടങ്ങിയ മഹാരഥന്മാരുമായി ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർക്ക് അഭേദ്യമായ ബന്ധമുണ്ടായിരുന്നു. കൂടാതെ തമിഴ്‌നാട്ടിലെ കായൽപട്ടണത്തിലും മറ്റു സ്ഥലങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള അനേകം സമാകാലികരായ മഹാന്മാരുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ചാവാക്കാട് കടപ്പുറം ബുഖാറ സാദാത്തീങ്ങളില്‍പ്പെട്ട സയ്യിദ് മുഹമ്മദ് ബുഖാരി തങ്ങളവര്‍കള്‍ ഹിജ്റ1300 ൽ ജനിച്ച തന്റെ കുട്ടിക്ക് പേര് വെക്കാനും മധുരം കൊടുക്കുവാനും പൊന്നാനിയിലെ ആത്മീയ പ്രഭയായ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ) വിന്റെ സന്നിധിയില്‍ കുട്ടിയെ കൊണ്ടുവന്നു. കുട്ടിയെ നെറ്റിയില്‍ ചുംബിച്ചുകൊണ്ട് 'ഹാദാ വലദുന്‍ ആലിമുശ്ശരീഅത്തി വത്ത്വരീഖ" എന്ന് പറയുകയും, സയ്യിദ് മുഹമ്മദ് ഇബ്നു മുഹമ്മദ് എന്ന് പേര് വെക്കുകയും വിശാലമായി കുട്ടിക്ക് ദുആ ചെയ്യുകയും ചെയ്തു. ഈ കുട്ടിയാണ് പിന്നിട് കേരളക്കരയിലെ അറിയപ്പെട്ട ഖാദിരിയ്യാ ത്വരീഖത്തിന്‍െറ ശൈഖും ശാഫിഈ മദ്ഹബിലെ മുഫ്തിയും ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും ജ്ഞാനഗുരുവും അല്ലാമാ അഹ്മദ് കോയ ശാലിയാത്തി(റ)വിന്റെ കൂട്ടുകാരനും നാല് മദ്ഹബുകളിലും ഫത്‌വ കൊടുക്കാന്‍ യോഗ്യനായിരുന്ന ശൈഖുൽ മശാഇഖ് സയ്യിദ് മഹ്മൂദ് ഹിബത്തുല്ലാഹില്‍ ബുഖാരി (റ)(വഫാത്ത്: ഹിജ്റ 1415 സഫര്‍ 20, ക്രി. 1994 ജൂലെെ 29)വിന്റെ പ്രധാന ഉസ്താദുമായ സയ്യിദ് മുഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ബുഖാരി അല്‍ ബുസ്താനി എന്ന തോപ്പില്‍ കോയക്കുട്ടി തങ്ങള്‍ (ന:മ). അദ്ദേഹം ചാവക്കാട് കടപ്പുറം പളളിയില്‍ നീണ്ട നാല്‍പ്പത് വര്‍ഷക്കാലം മുദരിസായിരുന്നു. പെരുമ്പടപ്പ് പുത്തന്‍പളളിയിലെ കുഞ്ഞഹമ്മദ് മുസ്‌ലിയാർ (റ) വാണ് കോയക്കുട്ടി തങ്ങളുടെ ആത്മീയ ഗുരുക്കളില്‍ പ്രധാനി

ശൈഖുൽ മശാഇഖ് അൽ വലിയ്യുൽ കാമിൽ അല്ലാമാ കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ). (കാട്ടിലെപള്ളി, ഉളിയിൽ, കണ്ണൂർ ജില്ല) ആത്മീയമേഖലയും, പ്രധാന മുരീദുകളും: ഖാദിരിയ്യ, നഖ്ശബന്ധിയ്യ, ചിശ്തിയ്യ തുടങ്ങിയ ത്വരീഖത്തുകളിൽ മാഹാനവർകളുടെ ശൈഖ് പിതാവായ ആഖിർ സൈനുദ്ദീൻ മഖ്ദൂം (റ) തന്നെയാണ്. വെളിയംകോട് ഉമർ ഖാളി (റ) വിന്റെ ശിഷ്യനായ പൊന്നാനി എളാപ്പാന്റകം അല്ലാമാ അഹ്മദ് ഹാജി (റ) (വഫാത്ത്: ഹിജ്‌റ 1298) ഇബ്‌റാഹീം കുട്ടി മുസ്‌ലിയാരുടെ ആത്മീയഗുരുവാണ്. കൊച്ചി കൽവത്തിയിൽ അടങ്ങപ്പെട്ടിട്ടുള്ള ഫരീദ് ഔലിയ (റ) (വഫാത്ത്: ഹിജ്‌റ1335 റബീഉല്‍ ആഖിര്‍15) കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) വിൽ നിന്നും ഖാദിരിയ്യ ത്വരീഖത്തിലും ഇൽമുൽ ഹഖാഇഖിലും ആത്മീയശിക്ഷണം സ്വീകരിച്ചിട്ടുണ്ട്. അനേകം അറബി, അറബിമലയാള ഗ്രന്ഥങ്ങളുടെയും പ്രസിദ്ധമായ സഫലമാലയുടെയും രചയിതാവായ അണ്ടത്തോട് ശുജാഈ മൊയ്തു മുസ്‌ലിയാർ (ന:മ) (വഫാത്ത് ക്രി.1919 ന് ജിദ്ദയിൽ വച്ച്), ആലപ്പുഴ വടുതല കണ്ണന്തേരി അഹ്മദ് അമ്മുക്കാരി മുസ്‌ലിയാർ (റ), അല്ലാമാ പയ്യനാട് മുഹമ്മദ് മുസ്‌ലിയാർ (ന:മ) (വഫാത്ത്: ക്രി.1953) എന്നിവർ മഹാനവർകളിൽ നിന്ന് ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട്. ഇബ്‌റാഹീം കുട്ടി മുസ്‌ലിയാരുടെ പ്രഭാഷണങ്ങൾ അറബി, സുറിയാനി, ഹീബ്രു ഭാഷയിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധപ്പെടുത്തിയിരുന്ന മഹാപണ്ഡിതനായ അമീർ ഖാളി സൈനുദ്ധീൻ ഇബ്നു സിദ്ധീഖ് അൽ മഅ്‌ബരി എന്ന അല്ലാമാ സൈനുദ്ദീൻ മഖ്ദൂം (ന:മ) (വഫാത്ത്: ക്രി.1915), അല്ലാമാ വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാരുടെ സഹോദരിയുടെ ഭർത്താവും അല്ലാമാ വളപ്പിൽ മുഹമ്മദ് എന്ന ബാവ മുസ്‌ലിയാരുടെ പിതാവും സൂഫിയും ഫഖീഹുമായ കാസർകോട് ഉദ്ദാരം ഇസ്മാഈൽ മുസ്‌ലിയാർ (ന:മ) (വഫാത്ത് ഹിജ്‌റ: 1357 ജമാദുൽഅവ്വൽ 17) എന്നിവർ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാരുടെ മുരീദുമാരായിരുന്നു. ആലപ്പുഴ വടുതല മൂസ ഇബ്നു അഹ്മദ് മുസ്‌ലിയാർ (ന:മ) ഇബ്‌റാഹീം കുട്ടി മുസ്‌ലിയാരിൽ നിന്നും ഇജാസത്തുകൾ കരസ്ഥമാക്കിയിട്ടുണ്ട്. കൊച്ചി ഫരീദ് ഔലിയ (റ) യുടെ ചില സംസാരശൈലികൾ ജനങ്ങൾക്ക് മനസ്സിലാകില്ലായിരുന്നു. അതിന്റെ സാരം അറിയുവാൻ ജനങ്ങൾ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) വിനെ സമീപിക്കുമായിരുന്നു. മഹാനായ വലിയുളളാഹി ആലുവായ് അബൂബക്കര്‍ മുസ്‌ലിയാർ (റ) (മാടവന) പൊന്നാനിയിൽ ദർസിൽ പഠിക്കുന്ന സന്ദർഭത്തില്‍ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) വിന് സ്നേഹാദരവോടെ ഖിദ്മത്ത് ചെയ്യുമായിരുന്നു. ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) ഖൽവത്തിന്റെ നേരങ്ങളിൽ പലതവണ ഖിള്ർ നബി (അ) നേയും മഹാനായ ഗൗസുൽ അഅ്‌ളം അബ്ദുൽ ഖാദിർ ജീലാനി (റ) വിനെയും ഉണർവ്വിൽ ദർശിച്ചിട്ടുണ്ട്. തിരുനബിയുടെ ദർശനം: ഒരു ദിവസം താൻ കിടക്കുമ്പോൾ ആദരവായ റസൂലുള്ളാഹി (സ) തങ്ങളേയും അബൂബക്കർ സിദ്ധീഖ് തങ്ങളേയും മറ്റു സ്വഹാബികളെയും കണ്ടു. ഈ കാഴ്ചയിൽ മഹാനവർകൾ വളരെയധികം ആത്മീയമായി സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ നബി (സ) മഹാനവർകളോട് പറഞ്ഞു.... നിങ്ങൾ അഖീദയെ സംബന്ധിച്ച് പ്രസംഗിക്കുക. അതിനെ ആരെങ്കിലും ഗ്രഹിച്ചതാണെങ്കിൽ അവൻ സ്വർഗ്ഗവാസിയും ഏതൊരുകാര്യത്തെ അവൻ ഉദ്ദേശിച്ചുവോ ആ കാര്യം അവന് സാധ്യമാകുന്നവയും എന്ന നിലയിലും അല്ലാഹുവിന്റെ ദാത്ത്, സിഫത്ത്, ഇസ്മുകളെ സംബന്ധിച്ചാവുകയും വേണം. തന്നെയുമല്ല, ഖുർആൻ ഹദീസിനോട് ഒട്ടും എതിരാവനും പാടില്ല എന്ന് ഉണർത്തുകയും ചെയ്തു. ആ സമയം മഹാനവർകൾ വളരെ പരിഭ്രമിച്ചുകൊണ്ട് നബി (സ) യോട് ആരാഞ്ഞു... ഇപ്രകാരത്തിലുള്ള ഏതൊരു പ്രസംഗമാണ് ഞാൻ ചെയ്യേണ്ടത്...? ആ സമയം സ്വഹാബത്ത് അദ്ദേഹത്തിനോട് പറഞ്ഞു.. തിരുനബി (സ) പറയുന്ന വാക്യങ്ങളെ നല്ലവണ്ണം ഗ്രഹിച്ചുകൊള്ളുക. അപ്പോൾ നബി (സ) അദ്ദേഹത്തോട് "നിങ്ങൾ പറയുക..." എന്ന് പറഞ്ഞു. അങ്ങിനെ ബിസ്മില്ലാഹി മുതൽ വലള്ളാല്ലീൻ വരെയുള്ള വരികളുടെ രഹസ്യ അറിവുകൾ പറഞ്ഞുകൊടുത്തു. മഹാനവർകൾ അപ്രകാരം പറയുകയും ചെയ്തു. അതോടുകൂടി മഹാനവർകൾ ഉറക്കത്തിൽ നിന്ന് ഉണർന്നു. ആ സമയം നബി (സ) പറഞ്ഞുകൊടുത്തത് അപ്പടി അദ്ദേഹത്തിന്റെ ഹൃദയത്തിൽ സ്പഷ്ടമായിത്തീർന്നിരുന്നു. പിന്നീട് മഹാനവർകൾ തഹജ്ജുദ് നിസ്കാരത്തിന് വുളൂഅ്‌ എടുക്കുന്ന സമയം തിരുനബി (സ) യുടെ മുഖം ദർശിച്ചു. ആ സമയം നബി(സ) പറഞ്ഞു.... നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ചുവെച്ചതിനെ ഒന്ന്‌ ചൊല്ലുക... അപ്പോൾ ഞാൻ അവയെല്ലാം ചൊല്ലിക്കൊടുത്തു. അപ്പോൾ തിരുഹള്റത്തിൽ നിന്ന് പ്രകാശപൂരിതമായ ഒരു ഒളിവിനെ ഞാൻ കണ്ടു. എന്റെ ചുറ്റുപാടിലും ആ പ്രകാശം ചുറ്റപ്പെട്ടു. ആ സമയം റസൂലുള്ളാഹി (സ) തങ്ങൾ എനിക്ക് പഠിപ്പിച്ചുതന്ന ഓരോ വരികളും അതിന്റെ രഹസ്യമായ അറിവുകളും എന്റെ ഹൃദയത്തിൽ തിങ്ങിനിറഞ്ഞുനിന്നു. അപ്പോൾ നബി (സ) പറഞ്ഞു. നിങ്ങൾക്ക് ഇതിനെ പ്രചാരത്തിൽ വരുത്തുവാൻ റബ്ബ് സഹായിക്കുമാറാകട്ടെ എന്ന് ദുആ ചെയ്ത് നബി (സ) പിരിയുകയും ചെയ്തു. അതിന് ശേഷം പ്രസംഗിക്കുന്ന സമയം നബി (സ) തങ്ങളുടെ സാന്നിധ്യം മറഞ്ഞും തെളിഞ്ഞും മഹാനവർകൾക്ക് കണപ്പെടാറുണ്ടായിരുന്നു.

മൗലാനാ നഈമുദ്ദീനിൽ മുറാദാബാദി (റ) ഹിജ്റ 1300 സഫർ 21ന് (1883) പ്രഭാതത്തിൽ മൊറാദാബാദിൽ ആണ് ജനനം. പിതാവ് മുഈനുദ്ദീൻ മകന് മുഹമ്മദ് നഈമുദ്ദീൻ എന്നാണ് പേര് വെച്ചത്. കുട്ടികളെല്ലാം ഖുർആൻ മനഃപാഠമാക്കുകയും , ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു പോവുകയും ചെയ്യുന്ന അവസ്ഥയിൽ വിഷമിച്ചിരുന്ന ഘട്ടത്തിൽ പിതാവ് മൗലാനാ മുഈനുദ്ദീനിൽ മുറാദാബാദി (റ) ഇനി ജനിക്കുന്ന കുട്ടിയെ ദീനീ ഖിദ്മക്ക് നേർച്ചയാക്കുകയായിരുന്നു. ഹഖും, ബാത്വിലും വ്യക്തമാക്കി കൊടുക്കാൻ പോരാടുന്ന ഒരു മകനാക്കി തരണേ റബ്ബേ എന്ന പിതാവിൻ്റെ പ്രാർത്ഥനയുടെ സാഫല്യം ലോകം അനുഭവിക്കുകയായിരുന്നു. പിതാവിൽ നിന്നു തന്നെ പ്രാഥമിക പഠനവും വിശുദ്ധ ഖുർആനും വശപ്പെടുത്തി. അശൈഖ്‌ അബുൽഫള്ൽ എന്നവരിൽ നിന്നായിരുന്നു തുടർപഠനം. പൂർണമായ തർബിയത്തും പാഠ്യ വിഷയങ്ങളിൽ അവഗാഹവും നേടിയ മഹാൻ മൗലാനാ ഗമൽ മുഹമ്മദ്, അൽഇമാം മുഹമ്മദുൽ മക്കിയ്യ്, അസ്സയ്യിദ്‌ അഹ്മദ് അത്ത്വഹതാവി എന്നവരിൽ നിന്നെല്ലാം വിജ്ഞാനം നുകർന്നിട്ടുണ്ട്. ഇവരെല്ലാം വലിയ കർമ്മശാസ്ത്ര വിശാരദരും ഹദീസ് പണ്ഡിതരും കനപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളുടെ കർത്താക്കളുമാണ്. മാത്രമല്ല, അക്കാലത്തു ജീവിച്ചിരുന്ന അവലംബ യോഗ്യരായ പണ്ഡിത വക്താക്കളുമായിരുന്നു. ഇവരിൽ നിന്ന് ദീനീ വിജ്ഞാന മേഖലകളിലെല്ലാം പ്രവീണ്യവും അവഗാഹവും കരസ്ഥമാക്കിയ മഹാനവർകളുടെ പാണ്ഡിത്യവും ദർസും ഫത് വകളും പ്രസിദ്ധമായിരുന്നു. ഇതിനൊക്കെ പുറമെ അറിയപ്പെട്ട ഭിഷ്വഗരനായ 'ഫൈൾ അഹ്മദ് സാഹിബിൽ' നിന്ന് വൈദ്യശാസ്ത്രത്തിലും നൈപുണ്യം നേടി. നിരന്തര ഗ്രന്ഥ പാരായണങ്ങൾക്കിടയിൽ അഅ്ലാ ഹസ്രത്ത് അഹ്മദ് റസാ ഖാൻ ബറേൽവി(റ) തങ്ങളോടും അവിടുത്തെ കൃതികളോടും പ്രത്യേക സ്നേഹവും താൽപ്പര്യവും വന്ന മഹാൻ അങ്ങോട്ടും ബറേൽവി തങ്ങൾ ഇങ്ങോട്ടും പരസ്പരം ബന്ധപ്പെട്ടിരുന്നു. തുടർന്ന് ഇമാമവർകളെ കാണാനായി ബറേലി ശരീഫിലേക്ക് പുറപ്പെട്ടു. അത്യധികം സന്തോഷാദരവുകളോടെ ഇമാം അഹ്മദ് റസ(റ) സ്വീകരിച്ചു. ആര്യ മതക്കാരുമായുള്ള സംവാദങ്ങളിൽ ശ്രദ്ധേയമായ മികവ് പുലർത്തി, അവരുടെ വാദങ്ങളുടെ മുനയൊടിച്ച സംഭവങ്ങളിലൂടെ മഹാനവർകൾ രാജ്യത്തുടനീളം ശ്രദ്ധിക്കപ്പെട്ടു. സംവാദങ്ങളിലെ പ്രത്യേക കഴിവുകൾ മനസ്സിലാക്കി ഇമാം അഹ്മദ് റസ(റ) സംവാദ വേദികളിലേക്ക് മുറാദാബാദി(റ) യെയാണ് അയച്ചിരുന്നത്. ഹി: 1329 ൽ വിജ്ഞാന ദാഹികൾക്കായി ഒരു കലാലയം മഹാനവർകൾ സ്ഥാപിച്ചു. മദ്റസത്തു അഹ് ലി സിന്ദ് എന്നായിരുന്നു സ്ഥാപനത്തിൻ്റെ പേര്. ഈ സ്ഥാപനമാണ് പ്രശസ്തമായ ജാമിഅ: നഈമിയ്യ: എന്നറിയപ്പെടുന്നത്. പ്രഗത്ഭരായ നിരവധി ശിഷ്യന്മാരെ അവിടുന്ന് വാർത്തെടുത്തിട്ടുണ്ട്. ലാഹോറിലെ പ്രശസ്തമായ ദാറുൽഉലൂമിന്റെ സ്ഥാപകർ അബുൽബറകാത് അഹ്മദുൽ ഖാദിരീ, അബുൽഹസനാത്ത് അസ്സയ്യിദ്‌ മുഹമ്മദ് അശ്റഫീ, താജുൽ ഉലമാ മുഹമ്മദ് ഉമർ അന്നഈമി തുടങ്ങിയവർ ചിലർ മാത്രം. ധാരാളം പ്രധാന ഗ്രന്ഥങ്ങൾ മഹാനവർകൾക്കുണ്ട്. ഖസാഇനുൽ ഇർഫാൻ, നഈമുൽ ബുസ്താൻ, കലിമത്തുൽ ഉല്യാ തുടങ്ങിയവ ചിലത് മാത്രം. അവിടുന്ന് വഫാതാകുന്നതിനു മുമ്പ് തന്നെ അടുത്ത ശിഷ്യന്മാരിലൊരാൾക്ക് സ്വപ്നദർശനത്തിലൂടെ സൂചന ലഭിച്ചിരുന്നു. എല്ലാം മുൻകൂട്ടി അറിഞ്ഞത് പോലെയായിരുന്നു മഹാനവർകളും. അവസാന കാലത്ത് ഏകാന്തത കൂടുതൽ ഇഷ്ടപ്പെടുകയും അല്ലാഹുവിലേക്ക് ആരാധനകൾ വർധിപ്പിക്കുകയും ചെയ്തു. ഹി.1367 ദുൽഹിജ്ജ 18 ന് 'ലാഇലാഹഇല്ലല്ലാഹ്' എന്ന് സ്പഷ്ടമായി ഉച്ചരിച്ചു മഹാൻ വിടപറഞ്ഞു. ശിഷ്യൻ ഗുലാം മുഈനുദ്ദീൻ സമീപത്തുണ്ടായിരുന്നു. سرد الفضائل في مناقب صدر الأفاضل എന്ന പേരിൽ അവരുടെ മൗലിദ് ഡോ. ഫാറൂഖ് നഈമി രചിച്ചിട്ടുണ്ട്