fa
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

رفتن به کانال در Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

نمایش بیشتر
1 380
مشترکین
اطلاعاتی وجود ندارد24 ساعت
+37 روز
+1530 روز
آرشیو پست ها
എന്നാൽ ഇമാം അഹ്‌മദും(റ) അബൂദാവൂദും(റ) തുർമുദി(റ)യും ഉബാദത്തുബ്നുസ്വാമിത്തി(റ)ൽ നിന്നു നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ "അല്ലാഹു സൃഷ്ടിച്ച ആദ്യവസ്തു ഖലം ആണെന്നും പിന്നീട് അതിനോടല്ലാഹു എഴുതാൻ നിർദ്ദേശിച്ചപ്പോൾ അന്ത്യനാൾവരെ ഉണ്ടാകുന്ന കാര്യങ്ങൾകൊണ്ടെല്ലാം എഴുത്തുനടന്നുവെന്നും നബി(സ) തങ്ങൾ പ്രസ്താവിച്ചതായുണ്ട്. അതേസമയം, ഇതിന്റെയും മുൻപ് അർശിനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഹദീസുകളുമുണ്ട്. ഇമാം മുസ്ലിം(റ) തന്റെ സ്വഹീഹിൽ അബ്ദുല്ലാഹിബ്നു അംറിബ്നിൽ ആസ്വി(റ)യിൽ നിന്നു നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു; ആകാ ശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നതിന്റെ അൻപതിനായിരം വർഷങ്ങൾക്കു മുൻപ് അല്ലാഹു സൃഷ്ടികളെക്കുറിച്ചുള്ള തന്റെ അറിവുകളും തീരുമാനങ്ങളുമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവിന്റെ അർശ് വെള്ളത്തിനു മുകളിലായിരിക്കെ.” (മുസ്ലിം) ഖലമാണ് ആദ്യ സൃഷ്ടി എന്ന ഹദീസിൽ ഖലം രേഖപ്പെടുത്തിയത് സൃഷ്ടികളെ സംബന്ധിച്ച അല്ലാഹുവിന്റെ തീരുമാനങ്ങളാണെന്നു വ്യക്തമായുണ്ട്. (തുർമുദി, അഹ്‌മദ്‌) അപ്പോൾ ഈ എഴുത്തിനു മുൻപ് അർശുണ്ടായിരുന്നുവെന്നാണല്ലോ മുസ്ലിമിന്റെ ഹദീസിൽ വ്യക്തമാക്കിയത്. ഈ അർശിനു മുൻപേ വെളളമുണ്ടായിരുന്നുവെന്നും ആ ഹദീസിൽ നിന്നു ഗ്രഹിക്കാം. അർശിനു മുൻപേ സൃഷ്ടിക്കപ്പെട്ടതു വെള്ളമാണെന്നും ആ വെള്ളത്തിനു മുകളിലായിരുന്നു അല്ലാഹുവിന്റെ അർശെന്നും നിരവധി സ്വഹാബത്തിനെത്തൊട്ട് പല പരമ്പരകളിലൂടെ ഇമാം സുദ്ദി(റ) റിപ്പോർട്ടു ചെയ്തിട്ടുണ്ട്. അല്ലാഹു ആദ്യം സൃഷ്ടിച്ചത് വെളിച്ചവും ഇരുട്ടുമാണെന്നും ഒരു റിപ്പോർട്ടുണ്ട്. ഇബ്നു ജരീർ(റ) ഉദ്ധരിച്ചിട്ടുണ്ടിത്. പ്രഥമസൃഷ്ടി 'അഖ്ല്' ആണെന്നും ചില റിപ്പോർട്ടുകളിലുണ്ട്. ഇവയെല്ലാം ചേർത്തു വച്ചു നിരൂപിച്ചശേഷം നമ്മുടെ ഇമാമുകൾ പ്രസ്താവിച്ചതിപ്രകാരമാണ്. “എല്ലാ വസ്തുക്കൾക്കും മുൻപേ പ്രഥമമായി സൃഷ്ടിച്ചത് തിരുനബിയുടെ ഒളിവാണെന്ന ഹദീസിലുള്ളതാണ് നിരുപാധികമായി(حقيقة) പ്രഥമസൃഷ്ടി. മറ്റെല്ലാം സോപാധികവും ആപേക്ഷികവുമാണ് (إضافية). ഇതര ഹദീസുകളിൽ വന്ന പ്രഥമസൃഷ്ടികളായ ഖലമ്, അർശ് പോലുള്ളതെല്ലാം നബിയുടെ ഒളിവിൽനിന്ന് ഭാഗിച്ചെടുത്ത അംശങ്ങളിൽ നിന്നാണു സൃഷ്ടിക്കപ്പെട്ടതെന്നു മുകളിലുദ്ധരിച്ച ജാബിറി(റ)ന്റെ ഹദീസിൽ വ്യക്തമായുണ്ടല്ലോ. ഇതു നമ്മുടെ പണ്ഡിതൻമാരുടെ പ്രസ്തുത സമന്വയവിവരണത്തിനു ബലം നല്ക്കുന്നു. ഇമാം ബൈളാവി(റ)യുടെ 'ത്വവാലിഉൽ അൻവാർ' എന്ന ഗ്രന്ഥത്തിൽ 'ഖലം' എന്നത് മറ്റൊരു ഹദീസിൽ പ്രഥമസൃഷ്ടിയായി വിവരിച്ച 'അഖൽ അവ്വൽ' തന്നെയായിരിക്കാൻ ന്യായമുണ്ടെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരം ചില അഭിപ്രായങ്ങളുടെ പിൻബലത്തിൽ താഴെ കുറിക്കും പ്രകാരവും ഒരു സമന്വയാഭിപ്രായം വിജ്ഞൻമാരായ പണ്ഡിതൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. “പ്രഥമസൃഷ്ടിയായ ഖലം കൊണ്ടുദ്ദേശ്യം القلم الاعلى ആണെന്നും ഇതുതന്നെയാണ് العقل الأول എന്നും ഇതു രണ്ടും മുഹമ്മദീയ ആത്മാവിന്റെ രണ്ടു മുഖങ്ങളാണെന്നും. അപ്പോൾ നിരുപാധിക പ്രഥമ സൃഷ്ടിയായ തിരുനബിയുടെ ഒളിവുകൊണ്ടുദ്ദേശ്യം الروح المحمدي ആണ്. ആ ഏക സത്തയുടെ സൃഷ്ടികർമ്മവുമായി ബന്ധപ്പെട്ട നാമം ഖലം എന്നും നിരുപാധികപൊതുസൃഷ്ടിയുമായി ബന്ധപ്പെട്ട നാമം അഖ്ൽ എന്നും സമ്പൂർണ്ണ മനുഷ്യനുമായി ബന്ധപ്പെടുത്തിയുള്ള നാമം റൂഹുമുഹമ്മദി-തിരുനബിയുടെ ഒളിവ് എന്നുമാണ്." ഇപ്രകാരം പ്രഥമ സൃഷ്ടി സംബന്ധിച്ച പ്രധാന ഹദീസുകളെ ഏകീകരിച്ചു കൊണ്ട് പ്രസിദ്ധ ചരിത്ര പണ്ഡിതനായ ഹുസൈൻ ദിയാർബകരി(റ)യുടെ താരീഖുൽ ഖമീസ് (1-19) എന്ന ഗ്രന്ഥത്തിലും പ്രസിദ്ധ ആരിഫും വലിയ്യുമായ അബ്ദുൽകരീം ജീലാനിയുടെ അൽഇൻസാനുൽ കാമിലിലും (2-6) മറ്റും വിവരിച്ചിട്ടുണ്ട്.

അവരുടെ പൊതുനിലപാട് അവർ വെളിക്കു പറയുന്നതു സ്വഹീഹായ ഹദീസുകളേ തങ്ങൾ സ്വീകരിക്കുകയുള്ളൂവെന്നാണ്. അങ്ങനെയുള്ളവർ മുസ്വന്നഫു അബ്ദിർറസാഖിലുള്ള ഈ ഹദീസും സ്വീകരിക്കുവാൻ ബാദ്ധ്യസ്ഥരാണ്. കാരണം, ഹാഫിള് അബ്ദുർറസാഖിന്ന് ഈ ഹദീസ് ലഭിച്ച സനദ് (നിവേദക പരമ്പര) വളരെ പ്രാമാണികവും പ്രബലവുമാണ്. ജാബിറി(റ)ൽ നിന്ന് മുഹമ്മദ്ബ്നുൽ മുൻകദിർ(റ), അവരിൽ നിന്നു മഅ്മർ(റ) എന്നിവരാണ് ഹാഫിള് അബ്ദുർറസാഖിന് ഈ ഹദീസു കിട്ടിയ സനദ്. ഈ സനദിനു വല്ല ന്യൂനതയുമുണ്ടെങ്കിൽ അതു വെളിവാക്കുവാൻ, സ്വഹീഹല്ലെന്ന പേരിൽ ഈ ഹദീസിനെ തളളുന്നവർ ബാദ്ധ്യസ്ഥരാണ്. അന്ത്യനാൾവരെ കേരള വഹ്ഹാബികൾക്കതിനു സാധിക്കുകയില്ല. ഖുർആനിനു വിരുദ്ധമായ ഹദീസുകൾ മുഴുവൻ-അതു സ്വഹീഹുൽ ബുഖാരിയുടേതാണെങ്കിൽ പോലും തങ്ങൾ തള്ളുമെന്ന അതിനീചവും നിന്ദ്യവുമായ ഒരു വാദം കേരള വഹ്ഹാബികൾ ഈയടുത്ത കാലത്തായി തെളീച്ചു പറയാൻ ധാർഷ്ഠ്യം കാട്ടാറുണ്ട്. അങ്ങനെയെങ്കിൽ അല്ലാഹുവിന്റെ സൃഷ്ടികർമ്മത്തെക്കുറിച്ച ഈ ഹദീസ് വിശുദ്ധ ഖുർആനിന്റെ ഏതൊരു വാക്യത്തിനാണു വിരുദ്ധമാകുന്നതെന്നു വ്യക്തമാക്കിക്കൊണ്ടേ ഈ ഹദീസിനെ തള്ളാൻ അവർക്കു ന്യായമുള്ളൂ. ഇതൊന്നുമില്ലാതെ തങ്ങളുടെ ഇച്ഛക്കൊത്തില്ല എന്നതിന്റെ പേരിൽ മാത്രം ഈ ഹദീസിനെയും ഉള്ളടക്കത്തെയും തള്ളിക്കളയുന്നുവെങ്കിൽ വഹ്ഹാബികൾക്ക് അതിനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ഈ ഹദീസിന്റെ വ്യക്തമായ വിവരണത്തെയും ഇതിനെ ബലപ്പെടുത്തുന്ന മറ്റു പല പ്രമാണങ്ങളെയും ആധാരമാക്കി അല്ലാഹുവിന്റെ പ്രഥമ സൃഷ്ടി മുത്തുനബിയുടെ ഒളിവാണെന്നു സുന്നികൾ വിശ്വസിക്കുന്നതിനെ ആക്ഷേപിക്കുവാനും അധിക്ഷേപിക്കുവാനും വഹ്ഹാബികൾക്കവകാശമില്ല. ദൗർഭാഗ്യവശാൽ ഈ അക്രമമാണ് ഇക്കൂട്ടർ നടത്തിക്കൊണ്ടിരിക്കുന്നത്.

ഹാഫിള് അബ്ദുർറസാഖ് തന്റെ മുസ്വന്നഫിൽ നിവേദനം ചെയ്തിട്ടുള്ള ഹദീസ് ഇങ്ങനെ വായിക്കാം. “പ്രസിദ്ധ അൻസാരി സ്വഹാബിയായ ജാബിറുബ്നു അബ്ദില്ലാ(റ)യെ തൊട്ടു നിവേദനം: അദ്ദേഹം പറയുന്നു: ഞാനൊരിക്കൽ നബി(സ)യോടു ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ എന്റെ മാതാവും പിതാവും അങ്ങേക്കു ദണ്ഡമാണ്! വസ്തുക്കൾക്കെല്ലാം മുൻപായി അല്ലാഹു ആദ്യമായി സൃഷ്ടിച്ചതെന്തിനെയെന്ന് അങ്ങന്നോടു പറഞ്ഞാലും. നബിതിരുമേനി(സ) പറഞ്ഞു. ജാബിർ, എല്ലാ വസ്തുക്കൾക്കും മുൻപായി അല്ലാഹു സൃഷ്ടിച്ചത് നിന്റെ നബിയുടെ ഒളിവിനെയാണ്. അല്ലാഹുവിന്റെ ദിവ്യവെളിച്ചത്തിൽ നിന്നാണ് ഇതിനെ സൃഷ്ടിച്ചത്. ആ ഒളിവ് അല്ലാഹുവിന്റെ ഖുദ്റത്തുകൊണ്ട് അവനുദ്ദേശിച്ചിടത്തെല്ലാം കറങ്ങിക്കൊണ്ടിരുന്നു. അന്നു ലൗഹ്, ഖലമ്, സ്വർഗ്ഗം, നരകം, മലക്ക്, ആകാശം, ഭൂമി, സൂര്യൻ, ചന്ദ്രൻ, ജിന്ന്, ഇൻസ് എന്നീ സൃഷ്ടികളൊന്നുമില്ല. പിന്നീട് അല്ലാഹു സൃഷ്ടികളെയെല്ലാം പടക്കാനുദ്ദേശിച്ചപ്പോൾ ആ ഒളിവിനെ-അതിൽ നിന്നൊരംശത്തെ നാലുഭാഗമായി വിഭജിച്ചു. ഒന്നാം ഭാഗത്തിൽ നിന്നു 'ഖലമും' രണ്ടാം ഭാഗത്തിൽ നിന്നു 'ലൗഹും' മൂന്നാം ഭാഗത്തിൽ നിന്ന് 'അർശും' പടച്ചു. നാലാംഭാഗത്തെ വീണ്ടും നാലുഭാഗമായി വിജിക്കുകയും അതിൽ നിന്ന് ഒരു ഭാഗത്താൽ അർശിന്റെ വാഹകരായ മലക്കുകളെയും രണ്ടാം ഭാഗത്താൽ കുർസിയ്യിനെയും മൂന്നാം ഭാഗത്താൽ മറ്റെല്ലാ മലക്കുകളെയും സൃഷ്ടിച്ചു. നാലാം ഭാഗം വീണ്ടും നാലായി വിഭജിച്ചു. ഒന്നിൽ നിന്ന് ആകാശങ്ങളും മറ്റൊന്നിൽ നിന്നു ഭൂമികളും മൂന്നാമതൊന്നിൽ നിന്ന് സ്വർഗ്ഗവും നരകവും സൃഷ്ടിച്ചു. അവശേഷിക്കുന്ന ഒരുഭാഗം വീണ്ടും നാലായി വിഭജിച്ചു. ഒന്നിൽനിന്ന് സത്യവിശ്വാസികളുടെ കണ്ണുകളിലെ വെളിച്ചവും (സത്യം കാണുന്ന കാഴ്ചശക്തി) മറ്റൊന്നിൽ നിന്ന് അവരുടെ ഹൃദയത്തിന്റെ വെളിച്ചവും-അല്ലാഹുവിനെക്കൊണ്ടുള്ള അറിവ്- മൂന്നാമത്തേതിൽ നിന്ന് അവരുടെ നാക്കിന്റെ വെളിച്ചവും-ശഹാദത്തുകലിമകൾ ഉച്ചരിക്കാനുള്ള ശക്തി........" അല്ലാഹുവിന്റെ സൃഷ്ടിലോകങ്ങളും സൃഷ്ടിപ്പും സംബന്ധിച്ചു വളരെ വിശദവും കൃത്യവുമായ വിവരണം അവന്റെ തിരുദൂതരുടെ തിരുനാക്കിലൂടെ അല്ലാഹു നല്ക്കുന്നതാണ് ഈ ഹദീസ്. പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ചു ഭൗതികശാസ്ത്ര തത്വങ്ങൾക്കും പരിണാമസിദ്ധാന്തം പോലുള്ള ശാസ്ത്രനിഗമനങ്ങൾക്കും ഇതു വിരുദ്ധമായിരിക്കാം. അവയൊന്നും വസ്തുതാപരമായും ചരിത്രപരമായും അനുഭവങ്ങളുടെ വെളിച്ചത്തിലും തെളിയിക്കപ്പെട്ട സത്യങ്ങളല്ലെന്ന വസ്തുത ഓർക്കാതെ, സ്കൂളുകളിൽ നിന്നു പഠിച്ചത് അതേപടി 'ശാസ്ത്രീയ സത്യങ്ങളെ'ന്ന പേരിൽ ചൊല്ലിനടക്കുന്ന ഭൗതിക വാദികളുണ്ട്. അവർക്ക് ഈ ഹദീസുമാത്രമല്ല മനുഷ്യൻ, ജീന്ന്, ആകാശഭൂഗോളങ്ങൾ തുടങ്ങിയവയെ സൃഷ്ടിച്ചതിനെപ്പറ്റി ഖുർആൻ സൂക്തങ്ങളും ഹദീസുകളും വ്യക്തമായി നടത്തിയ പ്രസ്താവനകളൊന്നും സ്വീകാര്യമായിരിക്കില്ല. സത്യവിശ്വാസികളുടെ നില ഇതല്ലല്ലോ. അല്ലാഹുവാണു പ്രപഞ്ചത്തിന്റെ ഏകനായ സ്രഷ്ടാവെന്നും അവൻ വഹ്‌യായി നല്കുന്ന അറിവുകളാണ് അവന്റെ തിരുദൂതർ പഠിപ്പിക്കുന്നതെന്നും ദൃഢമായി വിശ്വസിക്കുന്നവരാണവർ. വിശ്വസിക്കാൻ ബാദ്ധ്യതപ്പെട്ടവരും. ഈ സത്യവിശ്വാസികൾക്ക് മേലുദ്ധരിച്ച ജാബിറിന്റെ ഹദീസിൽ അല്ലാഹുവിന്റെ സൃഷ്ടികർമ്മത്തെ സംബന്ധിച്ചു ക്രമമായി നബി(സ) തങ്ങൾ നല്കുന്ന വസ്തുനിഷ്ഠമായ വിവരണം എങ്ങനെ തളളാൻ പറ്റും? ഖുർആൻ മാത്രമേ സ്വീകരിക്കുകയുള്ളൂ; ഹദീസുകളൊന്നും സ്വീകാര്യമല്ല എന്ന വാദക്കാർക്ക് ഇത് അസ്വീകാര്യമായിരിക്കും. ഹദീസുകളിൽ മുതവാതിറായതു മാത്രമേ തങ്ങൾ സ്വീകരിക്കുകയുള്ളൂ; അല്ലാത്തതൊന്നും സ്വീകാര്യമല്ല എന്ന നിലപാടുകാർക്കും ഈ ഹദീസിനെ നിഷേധിക്കാം. സ്വഹീഹുൽ ബുഖാരിയും സ്വഹീഹു മുസ്ലിമും മാത്രമേ തങ്ങൾ സ്വീകരിക്കുകയുള്ളൂ; അവയിലില്ലാത്ത ഹദീസുകളെല്ലാം തള്ളും എന്നു ദുശ്ശാഠ്യം പിടിക്കുന്നവരും ഈ ഹദീസിനെ തള്ളുന്നതു മനസ്സിലാക്കാം. ഇത്തരക്കാർ കേരളീയ വഹ്ഹാബികളിൽ ഒറ്റപ്പെട്ട ചിലരെല്ലാമുണ്ടെങ്കിലും മുജാഹിദ്-ജമാഅത്തുകളടങ്ങുന്ന കേരളത്തിലെ വഹ്ഹാബി സംഘം പൊതുവെ ഈ നിലപാടുകാരല്ല; ഇതുവരെ.

പ്രഥമ സൃഷ്ടി തിരുനബിയുടെ ഒളിവ് തന്നെ അല്ലാഹു ആദ്യം സൃഷ്ടിച്ചത് നബി(സ)തങ്ങളുടെ ഒളിവാണെന്ന വസ്തുത മുസ്ലിം സമുദായത്തിൽ പൊതുവെ തർക്കമില്ലാതെ സ്വീകരിക്കപ്പെട്ടു വന്നിരുന്നതാണ്. തലമുറകളിൽ നിന്നു തലമുറകൾ കൈമാറിവന്ന ഒരു പാഠമായിരുന്നു ഇത്. ഓത്തുപള്ളികളിൽ വച്ചും മദ്രസകളിൽ വച്ചും നബി(സ)തങ്ങളെക്കുറിച്ചു നല്കപ്പെടുന്ന പ്രാഥമിക വിവരങ്ങളിൽ ഇതും ഉൾപ്പെട്ടിരുന്നതുകൊണ്ടു ചോദ്യം ചെയ്യപ്പെടാതെ, അതിന്നവസരം നൽകാതെ മുസ്ലിം തലമുറകൾ ഇതു ചൊല്ലിപ്പഠിച്ചു. മതയുക്തിവാദികളും നിഷേധികളും നമ്മുടെ നാട്ടിൽ പിറവി കൊണ്ടിട്ടുമില്ലായിരുന്നു. തൻമൂലം ഇതിൽ ആർക്കും സംശയം ജനിച്ചതുമില്ല. ഇരുപതാം നൂറ്റാണ്ടിന്റെ കാൽഭാഗം പിന്നിട്ടതോടെ മലയാളമണ്ണിലും വഹ്ഹാബിസം കടന്നുവരുകയും നിരവധി നിഷേധിസംഘങ്ങൾ സമുദായത്തിൽ പിറവി കൊള്ളാൻ ഇത് ഇടവയ്ക്കുകയും ചെയ്തു. തർക്കമില്ലാത്ത പല വിശ്വാസതത്വങ്ങളിലും വാഗ്വാദങ്ങളും വസ്‌വാസുകളുമുണ്ടായി. ദീനീകാര്യത്തിൽ നിഷേധവും ചോദ്യം ചെയ്യലും നിത്യപതിവായി. അല്ലാഹു, മലക്കുകൾ, നബിമാർ, പരലോകം തുടങ്ങിയ വിശ്വാസകാര്യങ്ങളിലെല്ലാം തിരുത്തുകളും തർക്കങ്ങളുമായി പുത്തൻവാദികൾ രംഗത്തുവന്നു. പരക്കെ സ്വീകാര്യമായിരുന്ന പല ആശയങ്ങളിലും ജനങ്ങൾക്കിടയിൽ വസ്‌വാസ് സൃഷ്ടിച്ചു. ഇതിലൊന്നാണ് അല്ലാഹുവിന്റെ പ്രഥമസൃഷ്ടി നബിയുടെ നൂറാണെന്ന വസ്തതയും. ഏതാനും ദശകങ്ങളായി നമ്മുടെ നാട്ടിലെ വഹ്ഹാബികളെല്ലാം ഇതിനെ ചോദ്യം ചെയ്യുകയും അടിസ്ഥാനരഹിതമെന്നു ജൽപിക്കുകയും ചെയ്യുന്നു. നബിമാരുടെ കാര്യത്തിൽ വിലക്കപ്പെട്ട മഹത്വവൽക്കരണവും അതിരുകവിയലുമാണ് ഇതെന്നും ഇവർ ആരോപിക്കുകയാണ്. എന്നാൽ, ഇവരുടെ നിഷേധത്തിനും ചോദ്യം ചെയ്യലിനും യാതൊരു തലയും വിലയുമില്ല. നിജമായ ഒരടിസ്ഥാനവും സമീപനവും ഇക്കാര്യത്തിൽ അവർക്കില്ലതന്നെ. തങ്ങളുടെ ശരാശരി ബുദ്ധിക്ക് സമ്മതിക്കാൻ പ്രയാസമുള്ളതെല്ലാം ഇച്ഛാനുസരണം നിരാകരിക്കുകയും അടിസ്ഥാനരഹിതമെന്നു മുദ്രകുത്തുകയുമാണ് ഇവരുടെ രീതി. പ്രമാണങ്ങളെയും അതിന്റെ സ്വീകാര്യതയെയും സംബന്ധിച്ചു നിരന്തരം വാചാലരാകുമ്പോൾ തന്നെ സ്വന്തം കാര്യത്തിൽ ഇതൊന്നും അവർക്കു പ്രശ്നമല്ല. ഇച്ഛാനുസരണം തള്ളുകയും കൊള്ളുകയും ചെയ്യുക എന്നതാണിവരുടെ നിലപാട്. മുസ്ലിം ഉമ്മത്തിനു മൊത്തമോ സമുദായത്തിന്റെ അനവധി തലമുറകൾക്കോ പിഴവുസംഭവിച്ചുവെന്നോ അബദ്ധം പറ്റിയെന്നോ വിധിയെഴുതുന്നതിൽ ഇവർക്കശേഷം സങ്കോചവുമില്ല. തലമുറകളോളം ഈ ഉമ്മത്ത് ശിർക്കിലും കുഫ്റിലും ആപതിച്ചുവെന്നു പറയാൻ പോലും ഇവർക്കു മടിയില്ലല്ലോ! നബിയുടെ ഒളിവിന്റെ കാര്യം തന്നെ എടുക്കാം. ഇതാണ് അല്ലാഹുവിന്റെ പ്രഥമ സൃഷ്ടിയെന്നു വെറുതെയാരും നിർമ്മിച്ചുണ്ടാക്കി നുണ പറയുകയില്ലല്ലോ. അല്ലാഹുവിന്റെ സൃഷ്ടികർമ്മത്തിന്റെ പേരിൽ യാതൊരടിസ്ഥാനവുമില്ലാതെ ഒരു നുണ മിനഞ്ഞുണ്ടാക്കാൻ അല്ലാഹുവിലും റസൂലിലും വിശ്വാസമുള്ള ആരു തയ്യാറാകാൻ! വിശ്വാസികളാണല്ലോ സാമൂഹത്തിൽ ഇങ്ങനെ പറയുന്നുമുള്ളൂ. അവർക്കിതെങ്ങനെ ലഭിച്ചു? മുസ്ലിം തലമുറകളിൽ അനുസ്യൂതം ഇതെങ്ങനെ പഠിപ്പിക്കപ്പെടുവാനിടയായി? ഇതിനവർ വല്ല അടിസ്ഥാനവും പറയുന്നുണ്ടോ? ഉണ്ടെങ്കിലെന്ത്? അതു സ്വീകാര്യമാണോ? അല്ലയോ? സ്വീകാര്യമല്ലെങ്കിൽ എന്തുകൊണ്ട്? ഇതൊന്നും ആലോചിക്കുകയോ വിശദീകരിക്കുകയോ ചെയ്യാതെ ഒറ്റയടിക്കങ്ങു വിധിയെഴുതുകയാണല്ലോ, അടിസ്ഥാനരഹിതമെന്ന്! ഈ നിഷേധത്തിനെന്താണടിസ്ഥാനം? നബി(സ)യുടെ ഒളിവാണു പ്രഥമ സൃഷ്ടിയെന്നു വിശ്വസിക്കുന്നതിൽ ഇസ്ലാമിന്റെ തത്വങ്ങൾക്കു നിരക്കാത്തതായി വല്ലതുമുണ്ടോ? അതല്ലെങ്കിൽ ഏതെങ്കിലും പ്രമാണങ്ങൾക്ക് ഈ വിശ്വാസം വിരുദ്ധമാണോ? കേവലം നിഷേധത്തിനപ്പുറം ഈ വക കാര്യങ്ങൾ ഇന്നുവരെ നിഷേധികൾ വിശദീകരിച്ചിട്ടില്ല. ക്രിസ്താബ്ദം ആറാം നൂറ്റാണ്ടിൽ അബ്ദുല്ല-ആമിന ദമ്പതിമാരിൽ ജനിച്ചവരാണു മുഹമ്മദു നബി(സ)തങ്ങൾ എന്നതിൽ മുസ്ലിംകളിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. എങ്കിൽ പിന്നെ പ്രമഥസൃഷ്ടിയായി അവർ വിശ്വസിക്കുന്ന ഒളിവ് നബി(സ)യുടെ തിരുശരീരമല്ലെന്നു വ്യക്തമാണല്ലോ. പിന്നെ എന്താണത്? എന്താണെങ്കിലും അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് അതിനെയാണെന്നു വെറുതെയാരെങ്കിലും പറഞ്ഞുണ്ടാക്കുമോ? മതിയായ രേഖകളില്ലാതെ? രേഖയുണ്ടെങ്കിൽ അതനുസരിച്ച് അങ്ങനെ വിശ്വസിച്ചുവരുന്നതിൽ അപാകതയുമില്ലല്ലോ. അല്ലാഹുവിന്റെ സൃഷ്ടികളിൽ ശ്രേഷ്ടരായ നബി(സ) തങ്ങൾക്ക് ഇങ്ങനെയും ഒരു ശ്രേഷ്ടതയുണ്ടെങ്കിൽ അതു വിശ്വസിക്കുന്നതിലും അംഗീകരിക്കുന്നതിലും നാമെന്തിനു മടിക്കണം! ബുദ്ധിപരമായി അസംഭവ്യമല്ലാത്ത ഒരുകാര്യം നബി(സ) തങ്ങൾക്കു ശ്രേഷ്ടതയായി പ്രമാണങ്ങളിൽ റിപ്പോർട്ടു വന്നാൽ നബി(സ)യോടു കുനുട്ടും അസൂയയുമില്ലാത്തവരെല്ലാം അതംഗീകരിക്കുമല്ലോ. നബി(സ)യുടെ ഒളിവിനെ നേരത്തെ സൃഷ്ടിക്കുന്ന കാര്യവും ഇതിൽ പെട്ടതാണല്ലോ. ഇത് ഹദീസിൽ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ്. ആ ഹദീസിന്റെ നിവേദക പരമ്പര പ്രബലമാണ്. കഴിഞ്ഞകാല ഇമാമുകളെല്ലാം ഈ ഹദീസിനെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ളതുമാണ്.

#അൽ_മിസ്കുൽ_മുഅത്ത്വർ_ഫീ_മദ്ഹിന്നബിയ്യിൽ_അത്ഹർ പുള്ളിയില്ലാത്ത അക്ഷരങ്ങൾ മാത്രമുപയോഗിച്ച് രചിക്കപ്പെട്ടതാണ് മിസ്കുൽ മുഅത്വർ .
#അൽ_മിസ്കുൽ_മുഅത്ത്വർ_ഫീ_മദ്ഹിന്നബിയ്യിൽ_അത്ഹർ പുള്ളിയില്ലാത്ത അക്ഷരങ്ങൾ മാത്രമുപയോഗിച്ച് രചിക്കപ്പെട്ടതാണ് മിസ്കുൽ മുഅത്വർ .അബൂ റഹ്‌മത്ത് മുഹമ്മദ് ഫൈഇ ബാഖവിയാണ് രചയിതാവ്.നെല്ലിക്കുത്ത്കാരനായ അദ്ദേഹം ആലി മുസ്‌ലിയാരുടെ സഹോദരി പുത്രനാണ്.മുവ്വായിരം കവിതകളുടെ രചയിതാവാണ്.പന്ത്രണ്ട് ഭാഷകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.ഇന്ത്യക്ക് പുറത്തുള്ള മാഗസിനുകളിലും രചന നിർവഹിച്ചിരുന്നു. AD 1901 ലാണ് ജനനം. AD 1942 ൽ വഫാത്തായി.നെല്ലിക്കുത്ത് പഴയ ജുമാ മസ്ജിദിലാണ് അന്ത്യവിശ്രമം കൊള്ളുന്നു. #kala_khima

*അദബുള്ള സ്നേഹമാണ് മദീനയോട് വേണ്ടത്..* അല്ലാഹു നേരിട്ട് തിരുനബി صلى الله عليه وسلم യെ അദബ് പഠിപ്പിച്ചത് നാം പൂർണ അദബോട് കൂടെ മാത്രം മദീനയെ സമീപിക്കാനാണ്... *നടന്ന് പോകുന്ന വഴിയിൽ വെച്ച് തിരുനബി صلى الله عليه യെ കുറിച്ച് പറഞ്ഞ് തരുമോ എന്ന് ചോദിച്ചവരോട് നടന്ന് പോകുമ്പോൾ പറയേണ്ട വർത്തമാനമാണോ മദീനയുടെ വർത്തമാനം എന്ന് അൽപം ഗൗരവ ഭാഷയിൽ ചോദിച്ച ഇമാം മാലിക് ( റ ) മദീന പള്ളിയിൽ വന്ന് ഇരുന്ന് ഖിബ് ലയിലേക്ക് തിരിഞ്ഞ് ഇരുന്ന ശേഷം മാത്രമാണ് അശ്റഫുൽ ഖൽഖ് صلى الله عليه وسلم യെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്...* *അസുഖം കാരണം മരണമുഖം കാണും നേരം ഞങ്ങൾക്ക് തിരുനബി صلى الله عليه وسلم യെ കുറിച്ച് പറഞ്ഞ് തരുമോ എന്ന് ചോദിച്ചവരോട് എന്നെ എഴുന്നേൽപിക്കൂ... ഞാൻ കിടന്ന് ഹബീബ് صلى الله عليه وسلم യെ കുറിച് പറയൽ അദബിന് ചേർന്നത് അല്ലന്ന് പഠിപ്പിച്ച സഈദ് ബിൻ മുസയ്യബ് ( റ )* നബി صلى الله عليه وسلم യുടെ സദസിൽ ഇരിക്കുമ്പോൾ തല ഉയർത്താതെ അദബോട് കൂടെ ഇരുന്ന സ്വഹാബ.. അദബിൽ ചാലിച്ചെടുത്ത പ്രണയമാണ് തിരുഹൃദയത്തിൽ صلى الله عليه وسلم അവർക്കൊരു സ്ഥാനവും ബഖീഇൽ കിടപ്പറയും സമ്മാനിച്ചത്... അദബ് കലരാത്ത സ്നേഹം കൊണ്ട് പൂർണ നിലാവിനെ കണ്ടത്താൻ ആവില്ല... മുഹമ്മദ് എന്ന് പേരുള്ള ചെറിയ മക്കളെ പോലും അദബ് നിമിത്തം ആദരിച്ചിരുന്ന പൂർവികർ, ഇന്ന് നമ്മളാണ് പിൻഗാമികൾ, *മൗലിദിന്റെ സദസിലും ഹദീസുകൾ കേൾക്കുന്നിടത്തും ഫോണിൽ കളിച്ച് ചാറ്റിംഗും വർത്തമാനങ്ങളും നാം അനുവദനീയമാക്കിയോ? ഇഷ്ഖിന്റെ സദസുക്കൾ മൗനത്തിന്റെയും സ്നേഹ കണ്ണുനീരിന്റെതും ആവണം... *അവിടെത്ത സുന്നത്തുകളെ ഹബീബ് صلى الله عليه وسلم യുടെ "'വഹ് യിന്റെ കർമമാണ് ഞാൻ നിർവഹിക്കുന്നത് "എന്ന ബോധത്തിലും അതിനോട് യോജിച്ച അദബിലും നിർവഹിക്കണം...* തിരുനബി صلى الله عليه وسلم യോടുള്ള സ്നേഹം പരിപൂർണതയിൽ എത്താൻ നാം ധാരാളം പഠിക്കാനും ചിന്തിക്കാനും ഉണ്ട്.. *തിരു നബീ صلى الله عليه وسلم ടുള്ള സ്നേഹം സത്യമെങ്കിൽ നിസ്കാരത്തിനായി മനസ് കൊതിക്കും.. ഹബീബ്صلى الله عليه وسلم ഇഷ്ടപെട്ടതല്ലാം ഇഷ്ടപെടുന്നിടത്താണ് സ്നേഹം പൂർണമാകുന്നത്..* തിരു നബിصلى الله عليه وسلم ഇബാദത്തുക്കളെ ഒരു പാട് ഇഷ്ടപ്പെട്ടിരുന്നു... യഥാർത്ഥ പ്രണയം ആ ഇഷ്ടം നമ്മുടെ ഹൃദയത്തിന് സമ്മാനിക്കും... ഇബാദത്തുകൾ ഭാരവും നിസാരവും ആയി തോന്നില്ല.. *വിത്റും തഹജുദും ദീർഘമായ സുജൂദുകളും റവാത്തിബ് സുന്നത്തുകളും വേദനിപ്പിക്കാത്ത വർത്തമാനങ്ങളും തിങ്കളാഴ്ച നോമ്പും .... ഒന്നും അവരുടെ മനസിന് ഭാരമായി അനുഭവപ്പെടില്ല...* പക്ഷേ...നാം.... എത്ര പേർ....😥😥 യാഥാർത്ഥ പ്രവാചക صلى الله عليه وسلم സ്നേഹികൾ.... اللهم حببنا إلى حبيبك محمد صلى الله عليه وسلم... واجمع بيننا وبينه فى الدنيا قبل الآخرة يقظة ومناما

#സുബ്ഹാന_മൗലിദ് സുബ്ഹാന മൗലിദിന്റെ രചയിതാവാരാണെന്നതിൽ രണ്ടഭിപ്രായമുണ്ട്.മൗലിദിന്റെ അവസാനത്തിൽ പറയുന്ന മുഹമ്മദ് ബ്നു മുഹമ്മദ്
#സുബ്ഹാന_മൗലിദ് സുബ്ഹാന മൗലിദിന്റെ രചയിതാവാരാണെന്നതിൽ രണ്ടഭിപ്രായമുണ്ട്.മൗലിദിന്റെ അവസാനത്തിൽ പറയുന്ന മുഹമ്മദ് ബ്നു മുഹമ്മദ് ആരാണെന്നതാണ് പക്ഷാന്തരം.ഇമാം ഗസ്സാലി(റ)യാണെന്നാണ് പ്രബലം.ഹുജ്ജത്തുൽ ഇസ്‌ലാം അബൂഹാമിദ് മുഹമ്മദ് ബ്നു മുഹമ്മദ്ബ്നു അഹ്‌മദുൽ ഗസ്സാലിയെന്നാണ് പൂർണ നാമം.ഹിജ്റ 450 ൽ ഖുറാസാനിലെ ത്വൂസിലാണ് ജനനം.നൂറ്റിതൊണ്ണൂറിൽ പരം ഗ്രന്ഥങ്ങളുടെ കർത്താവാണ്.ഹിജ്റ 505 ജമാദുൽ ആഖിർ 14 തിങ്കളിലാണ് വഫാത്ത്.മദീനക്കാരനായ മുഹമ്മദ് ബ്നു മുഹമ്മദാണെന്നാണ് മറ്റൊരഭിപ്രായം. #kala_khima

വലിയുല്ലാഹി_കുഞ്ഞാലി_ഹാജി_ന_മ_.pdf4.54 MB

കുഞാലി ഹാജി ന.മ.pdf8.29 MB

*മൗലിദ് പഠനം* വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://t.me/moulidstudy 🥏https://wa.me/919744990511

#സറൻദീബ്_മൗലിദ് മിൻഹതുസറൻദീബ് ഫീ മൗലിദിൽ ഹബീബ് എന്നാണ് പൂർണ നാമം.മുഹമ്മദ് ബിൻ അഹ്‌മദ് ആലിമാണ് രചയിതാവ്.മാപ്പിള ലബ്ബ ആലിം സാഹി
#സറൻദീബ്_മൗലിദ് മിൻഹതുസറൻദീബ് ഫീ മൗലിദിൽ ഹബീബ് എന്നാണ് പൂർണ നാമം.മുഹമ്മദ് ബിൻ അഹ്‌മദ് ആലിമാണ് രചയിതാവ്.മാപ്പിള ലബ്ബ ആലിം സാഹിബെന്ന പേരിൽ വിശ്രുതനായിരുന്നു അദ്ദേഹം.തമിഴ്നാട് കീളക്കരയാണ് ദേശം.പണ്ഡിതനെന്നപോലെ സാഹിത്യക്കാരൻ കൂടിയായിരുന്നു അദ്ദേഹം.ബറകാത്തിയ്യ എന്ന അച്ചുകൂടം സ്ഥാപിച്ചായിരുന്നു സാഹിത്യ പ്രവർത്തനങ്ങൾ.ഹിജ്റ 1232 ലാണ് ജനനം. ഹിജ്റ 1316 റജബ് പതിനഞ്ചിനായിരുന്നു വഫാത്ത്.തമിഴ്നാട് അറൂസിയ മദ്റസയിലാണ് അന്ത്യവിശ്രമം. #kala_khima

🖕🖕🖕🖕🖕
🖕🖕🖕🖕🖕

മൗലിദ് കിതാബ്

#മൻഖൂസ്_മൗലിദ് ശൈഖ് സൈനുദ്ദീൻ മഖ്ദും ഒന്നാമന്റെ വിശ്രുത ഗ്രന്ഥമാണ് മൻഖൂസ് മൗലിദ്. മലബാറിൽ പടർന്ന് പിടിക്കുകയായിരുന്ന പകർച്ചാവ
#മൻഖൂസ്_മൗലിദ് ശൈഖ് സൈനുദ്ദീൻ മഖ്ദും ഒന്നാമന്റെ വിശ്രുത ഗ്രന്ഥമാണ് മൻഖൂസ് മൗലിദ്. മലബാറിൽ പടർന്ന് പിടിക്കുകയായിരുന്ന പകർച്ചാവ്യാധിക്ക് പ്രതിവിധിയായിട്ടാണിത് വിരചിതമാവുന്നത്. ഇമാം ഗസ്സാലിയുടെ സുബ്ഹാന മൗലിദിൽ നിന്ന് സംഗ്രഹിച്ചതിനാൽ മൻഖൂസ് മൗലിദെന്നാണ് വിളിക്കെപ്പെടുന്നത്. ഹിജ്റ 871 ശഅ്ബാൻ 12 വ്യാഴം കൊച്ചങ്ങാടിയിലാണ് മഹാന്റെ ജനനം. ഹിജ്റ 928 വെള്ളി രാത്രി ശഅ്ബാൻ 16 വെള്ളി പൊന്നാനിയിൽ വഫാത്തായി. #Kala_Khima നമ്മുടെ മശായിഖുമാർ വഴിയാണ് രചയിതാവിന്റെ പേര് അറിയപ്പെട്ടത്. പാനായിക്കുളം പുതിയാപ്ല അബ്ദുറഹ്‌മാൻ മുസ്‌ലിയാരാണ് മഖ്ദൂം ഒന്നാമനാണ് രചയിതാവെന്ന് തീർച്ചപ്പെടുത്തി തന്നത്. സമസ്തയുടെ ആദ്യകാല നേതാക്കളിൽ പ്രൗഢ സാന്നിധ്യമായിരുന്നു അദ്ദേഹം. പല ത്വരീഖത്തുകളുടെയും ശൈഖുമായിരുന്നു. "മൻകൂസ്" എന്ന പേര് മൻഖൂസ് മൗലിദിന് ഉണ്ടായിരുന്നു എന്ന് കൊങ്ങണം വീട്ടിൽ ഇബ്റാഹീം മുസ്‌ലിയാരുടെ ഗ്രന്ഥത്തിൽ നിന്നും സൂചന ലഭിക്കുന്നുണ്ട്.

#ശർറഫൽ_അനാം_മൗലിദ് ഹിജ്റ ആറാം നൂറ്റാണ്ടിൽ എഴുതപെട്ടതാണ് ശർറഫൽ അനാം മൗലിദ് .രചയിതാവിനെ കുറിച്ച് ചരിത്രം തീർപ്പ് പറയുന്നില്ല.ബഗ
#ശർറഫൽ_അനാം_മൗലിദ് ഹിജ്റ ആറാം നൂറ്റാണ്ടിൽ എഴുതപെട്ടതാണ് ശർറഫൽ അനാം മൗലിദ് .രചയിതാവിനെ കുറിച്ച് ചരിത്രം തീർപ്പ് പറയുന്നില്ല.ബഗ്ദാദിൽ ജീവിച്ച ഇബ്നുൽ ജൗസി(റ)യാണെന്നാണ് പ്രബലമെന്ന് പറയാവുന്നത്.അബുൽ ഫറജ് ജമാലുദ്ദീൻ അബ്ദുറഹ്‌മാനുബ്നു അലി എന്നാണ് പൂർണ നാമം.ഹിജ്റ 510 ൽ ജനിച്ച മഹാൻ 597 ലാണ് വഫാത്തായത്. മുന്നൂറ്റിനാൽപ്പതിൽ പരം ഗ്രന്ഥങ്ങളുടെ കർത്താവാണദ്ദേഹം.ഇമാം അഹ്‌മദ് ബ്നു ഖാസിം അൽ ഹരീരി(റ) ആണെന്നും അഭിപ്രായമുണ്ട്. മുസ്‌ലിം സ്പെയിനിൽ ജീവിച്ച മഹാൻ മാലികി മദ്ഹബുകാരനാണ് #kala_khima