fa
Feedback
AI & Tech Hub

AI & Tech Hub

رفتن به کانال در Telegram

Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...

نمایش بیشتر
3 657
مشترکین
-124 ساعت
-97 روز
-4730 روز
آرشیو پست ها
FARHAATH ZUHA FATHIMA .pdf

ഒരു ഗുരുവായൂർ പ്രണയകഥ (Chithu).pdf

വരനെ തേടി (Su&Mu).pdf

അഗ്നിസാക്ഷി - ലളിതാംബിക അന്തർജനം.pdf

ശ്രീനന്ദനം.pdf

നീയില്ലാ ജീവിതം 1&2 🖋️Mubashira

നിൻ മുഖം (jasi).pdf

ശ്രീനന്ദനം.pdf

നീഹാരം.pdf

വൈശാലി (മഞ്ഞ് പെണ്ണ് ).pdf

ആദിരുദ്രം.pdf

ഇരുഹൃദയങ്ങൾക്കുമപ്പുറം.pdf

തനു ( ajisha ).pdf

പ്രണയമഴ.pdf

😥😥😥🌹🙏🙏🙏🌹😥😥😥 *ഒരു കഥയുമില്ലാത്ത അച്ഛൻ* (എല്ലാ മക്കളും, അമ്മമാരും അറിയണം, ഇങ്ങനെയാണ് ഒട്ടുമിക്ക അച്ഛൻമാരുടേയും കഥ.) അച്ഛൻ്റെ ഒച്ച ഇഷ്ടമല്ല, അച്ഛൻ്റെ വാശി ഇഷ്ടമല്ല, അച്ഛൻ്റെ നോട്ടം ഇഷ്ടമല്ല, അച്ഛൻ്റെ ഉപദേശം ഇഷ്ടമല്ല, അച്ഛൻ്റെ ഇടപെടലുകൾ ഇഷ്ടമല്ല, അച്ഛന്റെ ഇഷ്ടക്കേടുകൾ ഇഷ്ടമല്ല. അങ്ങനെയങ്ങനെ ഒരുപാട് ഇഷ്ടമില്ലായ്മകളാണ്...അച്ഛൻ. എപ്പോഴുമൊരു ശല്ല്യമാണ് അച്ഛൻ. വിവാഹം കഴിഞ്ഞപ്പോൾ മുതൽ സ്വന്തം കുടുംബത്തിന്റെ ഭാരം ഏറ്റെടുത്തതാണയാൾ...!!! പുതുജീവിതത്തോടെ സ്വന്തമായുണ്ടായിരുന്ന ഒരുപാടൊരുപാട് ഇഷ്ടങ്ങൾക്ക് ഗുഡ്ബൈ പറഞ്ഞവനാണ് അച്ഛൻ... പുതു ജീവിതത്തോടനുബന്ധിച്ച് അമ്മ- ഭാര്യ -സഹോദരി -സഹോദർ - അമ്മാവൻ - അമ്മായി എന്നിവർക്കിടയിലെ പടലപ്പിണക്കങ്ങൾക്കിടയിലും ഒളിയമ്പുകൾക്കിടയിലും വീർപ്പടക്കി സമചിത്തതയോടെ കഴിഞ്ഞവൻ അച്ഛൻ... കുടുംബത്തിൻ്റെ കെട്ടുറപ്പിനായ്... ഐക്യത്തിനായ്... സമാധാനത്തിനായ്... ഒരുപാട് അനിഷ്ടങ്ങളെ പുറമേ പ്രകടിപ്പിക്കാതെ മനസ്സിലൊതുക്കി കഴിയുന്നവനാണ് അച്ഛൻ പല ജോലികൾ, പല വേഷങ്ങൾ, പല സ്ഥലങ്ങൾ... പല സഹനങ്ങൾ, പല കഷ്ടപ്പാടുകൾ. പല മുറുമുറുപ്പുകൾ, വിവാഹം കഴിഞ്ഞതോടെ വർഷങ്ങളോളം ജീവിതം ബുദ്ധിമുട്ടി... സ്വന്തം കുടുംബത്തിനായി ചെറുതാണെങ്കിലും മനോഹരമായൊരു വീട് വയ്ക്കാൻ പാടുപെട്ടവൻ..... മക്കൾക്ക് LKG മുതൽ നല്ല വിദ്യാഭ്യാസവും സ്പെഷ്യൽ ട്യൂഷനും...മറ്റെന്തും... മക്കളെക്കുറിച്ച് ഒരുപാടൊരുപാട് പ്രതീക്ഷകളും മോഹങ്ങളും.... എന്നിട്ടും അയാൾ തിരക്കിലേക്കും ജീവിത കഷ്ടപാടിലും വഴുതിപ്പോയി... ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ അയാൾ വീടിനുള്ളിൽ തനിച്ചായി... മക്കളുടെ മുന്നിൽ ഒരു അധികപ്പറ്റാണെന്ന് അയാൾക്ക് തോന്നി തുടങ്ങി... കാരണം... മക്കളെല്ലാം പങ്കുവെക്കുന്നത് അവരുടെ അമ്മയോടാണ്... ഇതെല്ലാം കാണുന്ന അയാൾക്കുള്ളിലെ പിതാവ് എന്നും ഒരു തോൽവിയായി മാറി... സ്വന്തം ഇഷ്ടങ്ങളും, ആഗ്രഹങ്ങളും, സ്വപ്നങ്ങളും, ഉപേക്ഷിച്ച് കുടുംബത്തിനു വേണ്ടി ജീവിച്ച ആ മനുഷ്യനെ ആരും മനസ്സിലാക്കുന്നില്ലല്ലോ എന്നതായിരുന്നു യഥാർത്ഥ പ്രശ്നം... ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല... നമ്മുടെ ചുറ്റും കാണാം ലക്ഷക്കണക്കിനു പേർ ഇങ്ങനെ... മാതാവിന്റെ മഹത്വത്തെ കുറിച്ച് എല്ലാരും വാഴ്ത്തി പാടും...പക്ഷേ അച്ഛനേക്കുറിച്ച്......??? ഇതിനിടക്ക് പിതാവിനെ മറക്കും... പലപ്പോഴും കരയുന്ന അമ്മമാരെ മക്കൾ കാണും, പക്ഷെ; കരയുന്ന പിതാവിനെ മക്കൾ കാണില്ല... പത്തു മാസം നൊന്തു പെറ്റ അമ്മയുടെ കഥ എത്രയോ വട്ടം മക്കൾ കേട്ടു കാണും... ഭാര്യയുടെ ഗർഭകാലത്ത് പിറക്കുന്ന കുഞ്ഞിൻ്റെ ആരോഗ്യത്തിനായി പഴവർഗ്ഗങ്ങൾ , പോഷകാഹാരങ്ങൾ. ചെക്കപ്പുകൾ ,പീഡിയാട്രീഷൻ എന്നിവക്കായി നെട്ടോട്ടമോടിയ അച്ഛനെ മക്കളോർക്കില്ല. പ്രസവാശുപത്രിയിൽ കൊടുമഴയത്ത് ആശുപത്രി പരിസരത്ത് കൊതുക് കടിയേറ്റ് കുത്തിയിരുന്ന അച്ഛൻ്റെ സഹനം ത്യാഗമായി ഒരു മക്കളും കരുതാറില്ല. രാത്രിയെ പകലാക്കി മാറ്റി പണിയെടുത്ത കഥ ഒരിക്കൽ പോലും പറയാത്ത, അറിയിക്കാത്ത അച്ഛൻ. [പണ്ട് ഉണ്ടായ കഷ്ടപ്പാടുകൾ.... റബ്ബർ തോട്ടത്തിലെപ്പണി കൊത്തപ്പണി', മലക്കറിവട്ടിച്ചുമട് എന്നിവ പറഞ്ഞാൽ പഴമ്പുരാണം തള്ളുന്നു എന്ന കളിയാക്കലും.] *അമ്മയെന്ന പുഴയെ ധ്യാനിക്കുമ്പോൾ... അച്ഛനെന്ന കടലിനെ എല്ലാവരും മറക്കുന്നു പലപ്പോഴും...* അച്ഛന് സ്‌നേഹം പ്രകടിപ്പിക്കാനറിയില്ല. പ്രകടിപ്പിക്കുന്നത് ശരിയല്ല എന്നൊക്കെയാണ് പൊതുവെ വിചാരങ്ങൾ... മക്കളെ ഉപദേശിക്കാനൊരുമ്പെട്ടാൽ നിങ്ങളുടെ കാലമല്ല... ഇത്... എന്നുപദേശിക്കുന്ന അമ്മമാരുടെ മുന്നിൽ അന്തംവിട്ടിരിക്കുന്ന അച്ഛൻ. അതൊക്കെ തന്നെയാണ് ചില അച്ചന്മാർ സ്വന്തം വീട്ടിൽ പോലും അന്യരായിപ്പോകുന്നതിന് കാരണം... അടച്ചിട്ട മുറികൾക്കുള്ളിൽ ടിക്ടോക്കും, പബ്ജിയും, ചാറ്റും, ഗെയിമുകളും,TV സീരിയലുകളും, തകർത്താടുമ്പോൾ വാർത്താചാനലുകൾ പോലും അന്യമാകുന്നൊരച്ഛൻ... നിങ്ങൾ മക്കൾ തർക്കുത്തരം പറയുമ്പോഴും അവഗണിക്കുമ്പോഴും അച്ഛന്റെ മുഖത്തേയ്ക്കും കണ്ണുകളിലേക്ക് ഒന്നു നോക്കണം... കടലോളം ദു:ഖം ഒളിപ്പിച്ചുവെച്ച് അഭിമാനത്തോടെ തല ഉയർത്തി നടക്കുന്ന ഓരോ പിതാവിന്റെയും മഹത്വവും, സഹനവും, വേദനയും, നൊമ്പരവും, തേങ്ങലുകളും അറിയണമെങ്കിൽ ഓരോ പുത്രന്മാരും അവരൊരു അച്ഛനാകണം. അപ്പോൾ മാത്രം... പക്ഷേ അപ്പോഴേയ്ക്കും കാലങ്ങളൊരുപാട് കഴിഞ്ഞിരിക്കും....എല്ലാം കൈവിട്ടു പോയിരിക്കും. നൊന്ത് നീറുന്ന മനസ്സുമായി, തേങ്ങലൊതുക്കി, എല്ലാം കഴിഞ്ഞു പോയിരിക്കും 🙏🙏😥😥😥😥😥😥😥😥🙏🙏 *ഒരു കഥപോലെ തോന്നാം... ശരിയാണ്. ലോകത്തെ എല്ലാ അച്ഛൻമാരുടേയും കഥ ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. ഒരു കഥയുമില്ലാത്ത അച്ഛൻ.* 🌹🌹🌹😥🙏🙏🙏🙏😥🌹🌹🌹

പണ്ടൊക്കെ പറയാതെ വീട്ടിലേക്ക് വരാന്‍ ഒരുപാട് വിരുന്നുകാരുണ്ടായിരുന്നു... 😎 അമ്മ അവരെ സ്വീകരിച്ചിരുത്തി അടുക്കളയിലേക്ക് പോയി അടുപ്പത്ത് ചായക്ക് വെള്ളം വച്ച് ചായപ്പൊടി പാത്രം തുറന്ന് നോക്കിയാല്‍ ചിലപ്പോള്‍ ചായപ്പൊടി തീര്‍ന്നിട്ടുണ്ടാവും... ഇനി ചായപ്പൊടി ഉണ്ടേല്‍ പഞ്ചാര തീര്‍ന്നിട്ടുണ്ടാവും. ഇനി ഇത് രണ്ടും ഉണ്ടേല്‍ പലഹാര പാത്രത്തില്‍ പലഹാരം കാലിയാവും... ആ സമയത്ത് അമ്മക്കൊരു വെപ്രാളമുണ്ട്... അമ്മയുടെ കയ്യില്‍ കാശ് കൊടുക്കുന്ന പതിവ് അച്ഛന് ഇല്ലാത്തത് കൊണ്ട് അമ്മ വേഗം എന്നോട് പറയും നീ ഓടി ചെന്ന് തൊട്ടടുത്ത കടയില്‍ നിന്ന് 100 ഗ്രാം ചായപ്പൊടി, 250 ഗ്രാം പഞ്ചസാര, 250 ഗ്രാം കായവറുത്തത്, രണ്ട് പാക്ക് ബിസ്ക്കറ്റ് എന്നിവ ഓടി പോയി വാങ്ങി കൊണ്ട് വരാന്‍...😇 അപ്പോ കാശ് എവിടെ അമ്മേ ? എന്ന് ഞാന്‍ ചോദിച്ചാല്‍ അമ്മ പറയും അച്ഛൻ തരുമെന്ന് പറഞ്ഞാ മതിയെന്ന്... വേഗം ഒരു സഞ്ചി എടുത്ത് സാധനം കുറിച്ചു തന്ന് അമ്മ സ്വകാര്യമായിട്ട് പറയും ''നീ സാധനം കൊണ്ട് വരുമ്പോള്‍ വിരുന്നുകാര് കാണാതെ അടുക്കള വശത്തൂടെ കൊണ്ടോന്നാ മതിട്ടോന്ന്'' ഞാന്‍ പിന്നെ ഒരോട്ടമാണ്... വിരുന്നുകാരോട് സംസാരിക്കുമ്പോഴും അമ്മയുടെ നോട്ടം മുഴുവന്‍ ഞാന്‍ വരുന്നുണ്ടോന്നായിരിക്കും... അതിനിടയില്‍ ചായക്ക് വച്ച വെള്ളം തിളച്ച് മറിയുന്നുണ്ടായിരിക്കും... ഞാന്‍ വേഗം സാധനങ്ങള്‍ വാങ്ങി 'വേലി ചാടി അടുക്കള ഭാഗത്തൂടെ പതുക്കെ വരും അടുക്കളയിലേക്ക് കയറുമ്പോള്‍ അമ്മയുടെ ചോദ്യം ''ഇത്ര നേരവും എവ്ടെയായിരുന്നൂന്ന്'' അമ്മ വേഗം ചായ തയ്യാറാക്കി... പലഹാരമെല്ലാം പാത്രത്തില്‍ ഒരുക്കി വച്ച് എന്നോട് പതിവ് ഉപദേശമാണ്... ''ദേ നോക്ക്, അവര് കൂടെയിരുന്ന് ചായ കുടിക്കാന്‍ കുറെ വിളിക്കും അപ്പോ വേണ്ട വേണ്ടാന്ന് പറയണം, പിന്നെ അവര് കഴിക്കുന്ന സമയത്ത് അവരുടെ വായിലേക്ക് നോക്കി നില്‍ക്കരുത്, കേട്ടല്ലോ''🤓 ശരി അമ്മേ എന്ന് തലയാട്ടി ഞാന്‍ അടുക്കളയില്‍ തന്നെ നില്‍ക്കും... പിന്നെ എന്തോ ഒരു ആന്തരിക ശക്തിയുടെ പ്രേരണയാല്‍ ഉറുമ്പരിക്കുന്ന വേഗതയില്‍ ഞാന്‍ നേരെ വിരുന്നുകാര്‍ക്ക് കാണതക്കവിധം എത്തിയിട്ടുണ്ടാവും... വായില്‍ ഷര്‍ട്ടിന്‍റെ തുമ്പ് കടിച്ച് നാണം കുണുങ്ങി നില്‍ക്കുന്ന എന്നെ കണ്ടതും വിരുന്നുകാര് സ്നേഹത്തോടെ കൂടെയിരുന്ന് ചായ കുടിക്കാന്‍ വിളിക്കും... അത് കേട്ട് അമ്മ പറയും അവനിപ്പോ കുടിച്ചതേ ഉള്ളൂവെന്ന്... കൂടെ എന്‍റെ കൈ മുറുക്കി ഒരു പിടുത്തവുമാണ്... അവര് പിന്നെയും നിര്‍ബന്ധിക്കുമ്പോള്‍ ഞാന്‍ അമ്മയുടെ മുഖത്തേക്ക് നോക്കും... അമ്മ വേണ്ടാന്ന് കണ്ണുരുട്ടും... പിന്നെയും അവര് നിര്‍ബന്ധിച്ചാല്‍ പിന്നെ ഒന്നും അമ്മയുടെ കൈ കുതറി മാറ്റി നേരെ അവരുടെ അടുത്ത് പോയി ഒരൊറ്റ ഇരുത്തമാണ്... ആദ്യം അവര് എടുത്ത് തരുന്നത് വരെ നാണം കുണുങ്ങി നില്‍ക്കുമെങ്കിലും കുറച്ചു സമയത്തിനകം കയ്യിട്ടെടുക്കാന്‍ തുടങ്ങും... ഇതിനിടയില്‍ അറിയാതെ അമ്മയുടെ മുഖത്തേക്ക് നോക്കിയാല്‍ കാണാം കലികൊണ്ട് നില്‍ക്കുന്നത്... ചായ കുടിച്ച് വിരുന്നുകാര് എണീറ്റാല്‍ അമ്മ ബാക്കി വന്ന പലഹാരം അടുക്കളയില്‍ കൊണ്ട് വച്ച് കുറച്ച് നേരം വര്‍ത്തമാനം പറഞ്ഞ് അവരെ യാത്രയാക്കാന്‍ പുറത്തിറങ്ങിയ നേരം ഞാന്‍ അടുക്കളയിലേക്ക് ഒരൊറ്റ ഓട്ടമാണ്... പിന്നെ രണ്ട് കീശയിലും കയിലും പലഹാരം വാരിയെടുത്ത് നിറച്ച് നേരെ പറമ്പിലേക്ക് ഒരോട്ടമാണ്... പലഹാരം വായിലേക്കിട്ട് കാക്കയോടും പൂച്ചയോടും വര്‍ത്താനം പറഞ്ഞ് ചവച്ചരച്ച് നടക്കുന്നതിനിടയില്‍ അടുക്കളയില്‍ നിന്ന് കേള്‍ക്കാമായിരുന്നു... ''നീ ഇങ്ങോട്ട് വാ, നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്, ഞാനവരുടെ ഇടയില്‍ നാണം കെട്ടുപോയി, അഛനിങ്ങു വരട്ടെ, നിന്‍റെ കൊതി ഞാന്‍ മാറ്റിതരാം എന്ന്''😇😎 കാലം ഒരുപാട് മാറി... ഇന്നിപ്പോ എന്റെ വീട്ടില്‍ ചായിലയും പഞ്ചസാരയും ചിപ്സും എപ്പോഴും Stock ഉണ്ടാകും. നാലഞ്ചുകൂട്ടം ബേക്കറി ഐറ്റംസും എപ്പോഴുമുണ്ടാകും.. മീനും ഇറച്ചിയും വറുത്തതും കറി വെച്ചതും ഉണ്ടാകും. പക്ഷേ ..... വീട്ടിൽ വരുന്ന വരുന്നുകാർ ആരും ഒന്നും എടുക്കാറില്ല ... ചിലർ സ്പൂണ്‍ കൊണ്ട് ഒന്ന് രുചി നോക്കിയാലായി.... ☹ ഡൈനിങ്ങ് ടേബിളിനു മുമ്പിലിരുന്ന് എല്ലാവരും എയർ പിടിച്ചിരുന്ന് അഭിനയിക്കുകയാണെന്ന് ചിലപ്പോൾ തോന്നും. ആർക്കും ഒന്നും ആവശ്യമില്ലത്രെ , വിരുന്നുകാർ നിർബന്ധിച്ചാലും എനിക്കും ഒന്നും വേണ്ടാതായിരിക്കുന്നു. ഈ സമൃദ്ധിയിലും എന്തൊക്കെയോ എവിടെയൊക്കെയോ നഷ്ടപ്പെട്ടത് പോലെ... മനസ്സിനുള്ളിലെവിടെയോ ചെറിയൊരു വിങ്ങൽ.... ദാരിദര്യവും കഷ്ടപ്പാടുമുള്ളിടത്ത് മാത്രമാണോ സ്നേഹത്തിന് ആത്മാർത്ഥത അനുഭവപ്പെടുന്നത്.....? 🌹🌹🌹🌹🌹🌹

റംസാൻ (ഫാത്തിമ).pdf

Ways Of Love(️MaD_GiRl).pdf

എൻ ജീവനിൽ(ആമി).pdf

സൂഫീമലയിലെ_ജിന്നുകോട്ട1.pdf

AI & Tech Hub - آمار و تحلیل کانال تلگرام @aitechwave