fa
Feedback
AI & Tech Hub

AI & Tech Hub

رفتن به کانال در Telegram

Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...

نمایش بیشتر
3 659
مشترکین
-324 ساعت
-107 روز
-4730 روز
آرشیو پست ها
ഒരു മലപ്പുറ പറുദീസ -2.pdf.pdf

ഒരു_മലപ്പുറം_പറുദീസ_1_.pdf

അശ്വതി ( Shanu ).pdf.pdf1.14 MB

ജനകോടികൾ ഇടനെഞ്ചിലേറ്റിയ കാൽപ്പന്തെന്നത് കളിയെന്നതിലുപരി വികാരമാണ്, പതിനായിരങ്ങളുടെ വൈകുന്നേരങ്ങൾക്ക് വർണ്ണമേകിയ വികാരം. ©അസാലിയ

ചിന്തിച്ചാലും തിരിയും ചിന്തിച്ചില്ലേലും തിരിയും. അഗാധമായി ചിന്തിച്ചാൽ കാര്യം തിരിയും ഇല്ലേൽ നട്ടം തിരിയും. ഒരു വെറയ്റ്റി

മൊഴിദീപ൦ പടികയറി ചെല്ലുന്നത് ഒരു പഴയ തറവാട്ടുമുറ്റത്തേയ്ക്ക്. ഭ൦ഗിയുള്ള പൂന്തോട്ടവു൦ പൂമുഖവു൦ കാണുമ്പോൾ തന്നെ ഒരു സുഖം, സന്തോഷ൦ . പഴമയുടെ നിറവുകണ്ട സ൦തൃപ്തിയുണ്ട് ഉള്ളിൽ. ❤️ എന്നാൽ എന്റെ കണ്ണുകൾ ആദ്യ൦കണ്ടത് മുറ്റത്തു നിൽക്കുന്ന ആ രാജാവിലാണ് . ബുള്ളറ്റിനെ ഞാൻ അങ്ങനയേ വിശേഷിപ്പിക്കൂ. അത്രയേറെ പ്രണയമാണ് ഈ രാജാവിനോട്. 😘 സ്വന്തമാക്കണമെന്നു൦ ഓടിക്കണമെന്നു൦ ഇനിയും നടക്കാത്തസ്വപ്നമാണ്. എങ്കിലും ഉപേക്ഷിക്കാതെ ആശിച്ചുകൊണ്ടേയിരിക്കു൦ സാവന്തമാക്കു൦വരെ. ❤️ നിങ്ങളിലു൦ കാണു൦ ചിലസ്വപ്നങ്ങൾ. നടക്കാതെ പോയി ഉപേക്ഷിച്ചത്, ഉറപ്പുണ്ടോ നടക്കില്ലെന്ന്? നടക്കണ൦ നടത്തിയേതീരൂ, 💪 നമ്മളൊന്ന് ആശിച്ചാൽ വൈകിയാണെങ്കിലും അതു നമ്മെ തേടിയെത്തു൦. 🤝 ജീവിതം എത്ര സുന്ദരമാണ് സ്വപ്നങ്ങൾ പൂത്തു നിന്ന്... സ്നേഹത്തോടെ 🌾🌾🌾🌾

ഒരു സാമ്പാർ പ്രണയം * * * * * വാര്യത്തെ കല്യാണത്തലേന്നാണ് ആദ്യമായി അവളെ കാണുന്നത്,, അടുക്കളപ്പുറത്തെ കലവറയ്ക്കരികിൽ ഒപ്പമുള്ളവരോട് എന്തോ പറഞ്ഞ് ചിരിക്കുന്ന തക്കാളിപ്പഴം പോലൊരുവൾ.... അങ്ങേയറ്റത്താണെങ്കിലും അറിയാതെയറിയാതെ നോട്ടം തമ്മിൽ കൊരുത്തപ്പോൾ ആദ്യമവൾ മുഖം കുനിച്ചു, പിന്നെ ഏറു കണ്ണിട്ട് നോക്കുന്നത് കണ്ടില്ലെന്ന് ഭാവിച്ച് ഉള്ളിൽ ചിരിച്ചു.. വീണ്ടുപ്പെഴോ കണ്ണുകൾ ഉടക്കിയപ്പോൾ ചുറ്റുമുള്ളവർക്കിടയിലേക്ക് തെന്നിമാറിയവൾ... ആ വലിയ കൂട്ടത്തിൽ അവളെ കാണാനുള്ള കൊതിയടക്കി നോക്കിനിന്നതും ചുറ്റിലും പെട്ടന്ന് നിറഞ്ഞ തിരക്കിൽ ആരോ വലിച്ചെറിഞ്ഞ പോലെ അവളെൻ്റെ നെഞ്ചിലേക്ക് വന്നു വീണു... ഒരു നിമിഷം ചങ്കൊന്നു വിറച്ചു എന്നത് സത്യമാണ്.... ക്ഷമിക്കണേ, അറിയാണ്ട് പറ്റീതാ കാലൊന്ന് വഴുക്കി.... അവളുടെ സ്വരം നേർത്തിരുന്നു. സാരല്യ,, ഞാൻ ചിരിച്ചു. ഈടെ കൂട്ടത്തില് നേരത്തെ കണ്ടില്യാലോ പുത്യേ ആളാ....?? കൗതുകത്തോടെയുള്ള ചോദ്യം കേട്ട് ചിരിയോടെ തല കുലുക്കി. ഉം, കുറച്ചു മുന്നേ വന്നേയുള്ളൂ... വന്നപ്പോ തൊട്ട് ഞാൻ കണ്ടിരുന്നു എന്നെ നോക്കുന്നതും, ഞാൻ നോക്കുമ്പോ അറിയാത്ത ഭാവത്തിൽ നിക്കണതും.. അതു കേട്ടവളുടെ കവിൾ ചുവക്കുന്നത് കണ്ടപ്പോൾ പെണ്ണിന് എന്തൊരു ചേലാണെന്ന് മനസ് മന്ത്രിച്ചു,, അത് കേട്ടെന്ന പോലെ അവൾ നുണക്കുഴി കവിൾ വിരിച്ച് ചിരിച്ചു.. "എനിക്ക് ചുറ്റി വളച്ച് പറയാനൊന്നും അറിയില്ല, നിന്നെ കണ്ടപ്പോ മുതല് നെഞ്ചിലൊരു പെട പെടപ്പാ.. എന്താന്നറിയില്ല,, നിന്നെപ്പോലെ എത്രയോ പേരെ കണ്ടിരിക്കുന്നു പക്ഷേ നിന്നെ കണ്ടപ്പോ എൻ്റെ മനസ് പറയുന്നു തേടി നടന്നവൾ ഇവളാണെന്ന്..... എനിക്ക് നിന്നെ ഇഷ്ടമായി ,, ഇനിയുള്ള നാളുകൾ നമുക്കൊരുമിച്ചായിക്കൂടെ? എവടന്നോ കരുതിവച്ച ധൈര്യത്തിൽ ഒറ്റ ശ്വാസത്തിലത് പറയുമ്പോൾ അവളുടെ അമ്പരപ്പ് കാണാമെന്നു കരുതിയ എന്നെ ഞെട്ടിച്ചു കൊണ്ട് അവളെന്നെ നോക്കി പുഞ്ചിരിച്ചു,, സമ്മതമെന്ന മട്ടിൽ... എന്തോ പറയായുന്ന അവളുടെ ചുണ്ടുകളിലേക്ക് നോക്കി നിൽക്കേ ഞാനറിഞ്ഞു മാറുന്ന അവളുടെ ഭാവം.. കണ്ണിലെ തിളക്കത്തിനു പകരം അവയിൽ പേടി ഉരുണ്ടുകൂടുന്നതും അവളെ വിറയ്ക്കുന്നതും ഞാനറിഞ്ഞു.. അവളുടെ നീണ്ട കണ്ണുകൾക്കറ്റത്തേക്ക് ഞാനും നോക്കി.. ഞങ്ങൾക്കരികിലേക്ക് വരുന്ന അയാൾ.... അയാൾ വരുന്നുണ്ട്... എനിക്ക് പേടിയാ അയാളെ... ന്നെ കൊണ്ടോവാനാ വരുന്നേ.. പേടിയോടെ അവളെൻ്റെ ഓരത്തേക്ക് ചേർന്നു നിന്നു... ആരാ അത്, നീയെന്തിനാ പേടിക്കുന്നേ ഞാൻ ഉണ്ട്.. അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ വിറയലിൽ നിന്ന് ഭയം ഞാൻ തിരിച്ചറിഞ്ഞു. ഞങ്ങക്കൊപ്പം കല്യാണത്തിന് ദേഹണ്ഡത്തിന് വന്നോരില് ഒരുത്തനാ, വന്നപ്പോ തൊട്ട് ൻ്റ മേലാ കണ്ണ്... ഒഴിഞ്ഞു മാറി നടക്കുവായിരുന്നു.. അവളുടെ ശബ്ദത്തിൽ നല്ല പേടിയുണ്ടായിരുന്നു. ഞങ്ങൾക്കരികിലെത്തി അയാൾ അരയിലെ കെട്ടൊന്നു മുറുക്കി ചുറ്റുമൊന്ന് നോക്കി,, വക്രിച്ച ചിരിയോടെ അവളുടെ കൈകളിൽ പിടിത്തമിട്ടതും അലറിക്കരഞവൾ എന്നിലേക്ക് ചായുന്നുണ്ടായിരുന്നു. അവളെ വിടെടോ.... താനിതെന്താ കാണിക്കുന്നേ? എൻ്റെ ചോദ്യം കേട്ടില്ലെന്ന് നടിച്ച് അയാളവളെ തന്നിലേക്ക് ചേർത്തു. തന്നോടല്ലേ അവളെ വിടാൻ പറഞ്ഞത് ,, ദേഷ്യത്തോടെ കൈകളിൽ പിടിച്ചതും അയാളുടെ ഇടം കൈയുടെ ശക്തമായ അടിയേറ്റ് താഴെ വീണുപോയിരുന്നു.. തലയ്ക്കുള്ളിലൊരു മിന്നൽ കുത്തി പിളർക്കുന്നതിനിടയിലൂടെ അവസാനമായി ഞാനവളെ കണ്ടു... ചുറ്റുമുള്ളവരുടെ സഹതാപം നിറഞ്ഞ നോട്ടങ്ങൾക്കു നടുവിലൂടെ ഇല്ലാതായ നിറഞ്ഞ രണ്ടു കണ്ണുകൾ... ഒന്നും ചെയ്യാനാവാതെ നിറഞ്ഞു വന്ന കണ്ണീരിനെ തുടച്ചെറിഞ്ഞ് പതിയെ എഴുന്നേറ്റു... വീഴാനാഞ്ഞതും അടുത്തു നിന്ന ശോഷിച്ച വിരലുകൾ താങ്ങി.. ഒന്നും പറ്റാത്തത് ഭാഗ്യം,, ദുഷ്ടനാ അയാൾ ഇതിപ്പോ എത്രാമത്തെയാ....കഷ്ടം, ആ കൊച്ചിൻ്റെ വിധി അല്ലാണ്ടെന്ത് പറയാനാ... ഞാൻ കേട്ടിരുന്നു നിങ്ങൾ പറഞ്ഞതൊക്കെ.... ചില പ്രണയങ്ങൾക്ക് ഈയാംപാറ്റകളുടെ ആയുസേ കാണു... അടുത്ത ജന്മത്തിലെങ്കിലും നന്മയുള്ള ലോകത്ത് പിറക്കാൻ കഴിഞ്ഞാ മതിയായിരുന്നു.... ചുളിഞ്ഞ ദേഹം നെടുവീർപ്പോടെ കൂച്ചി ആ കിഴവൻ അവനെ നോക്കി. എനിക്ക് അവളെ കാണണം.... ചിലമ്പിയ ശബ്ദത്തോടെ ഞാനതു പറയുമ്പോൾ ആ കിഴവൻ സ്വയമൊന്നു ചിരിച്ചു, പിന്നെ എന്നെ നോക്കി പറഞ്ഞു. നിനക്കവളെ കാണാം,, നാളെ....... ഏതെങ്കിലുമൊരു ഇലയുടെ നടുവിലെ ചൂടാറാത്ത സാമ്പാറിൽ അവളുണ്ടാവും..,, ആരോ മാറ്റി വച്ച പോലെ.... ഒരു പക്ഷേ നീയും..... പ്രണയിക്കുമ്പോൾ ഒരിക്കലും തക്കാളിക്കവിളുള്ള പെണ്ണിനെ സ്നേഹിക്കരുത്,, സ്നേഹിച്ചാൽ നിൻ്റെ കയ്പ്പു പോലെ കണ്ണീരും കയ്ക്കും.... അതും പറഞ്ഞാ വൃദ്ധൻ നീണ്ടു നിവർന്നു,, നിറഞ്ഞ കണ്ണോടെ ഇരുൾ നിറഞ്ഞ മൂലയിലെ പച്ചക്കറിക്കൂട്ടത്തിൻ്റെ കോണിലേക്കൊതുങ്ങുമ്പോൾ കാതോരം കേൾക്കുന്നുണ്ടായിരുന്നു അങ്ങേയപ്പുറം തിളയ്ക്കുന്ന സാമ്പാറിൽ അലിഞ്ഞില്ലാതാവുന്ന അവളുടെ നേർത്ത തേങ്ങൽ..

മഹറിന്റെ അവകാശി.pdf

*നമുക്ക് ആ one way ബന്ധമങ്ങ്* *cut ചെയ്താലോ* പൈസ കടം ചോദിക്കുമ്പോൾ ഒന്നും നോക്കാതെ എടുത്ത് കൊടുക്കും. പക്ഷെ നമ്മക്കൊരു ആവിശ്യം വരുമ്പോൾ ചോദിച്ചാൽ കിട്ടില്ല. എങ്ങോട്ടെങ്കിലും വിളിച്ചാൽ ഒന്നും കിട്ടില്ലെങ്കിലും കൂടെ ചെന്ന് കൊടുക്കും പക്ഷെ നമ്മൾ വിളിച്ചാൽ കൂടെ പോരത്തില്ല. സങ്കടങ്ങൾ പറയുമ്പോൾ ക്ഷമയോടെ കേട്ട് കൊടുക്കും പക്ഷെ നമ്മൾ എന്തെങ്കിലും പറയുകയാണെങ്കിൽ never mind ചെയ്യും. വേദനിപ്പിക്കുകയോ കളിയാക്കുകയോ ചെയ്താൽ തമാശയായി കാണും. പക്ഷെ തിരിച്ച് നമ്മൾ അത് പോലെ ചെയ്താൽ സീരിയസായിട്ട് എടുത്ത് പ്രശ്നമാക്കും. ഇടക്ക് കാണാതാവുമ്പോൾ അങ്ങോട്ട് തിരഞ്ഞു ചെല്ലും പക്ഷെ ഒരുപാട് ദിവസങ്ങൾ നമ്മൾ മാറി നിന്നാലും ഒന്ന് അന്വേഷിക്കുക പോലുമില്ല. എല്ലാവരുടെ ജീവിതത്തിലും ഉണ്ടായിരിക്കും ഇത് പോലെ one way ബന്ധങ്ങൾ. എല്ലാം അങ്ങോട്ട് മാത്രം, ഇങ്ങോട്ട് ഒന്നും കിട്ടില്ല. ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം എന്നല്ലേ, പക്ഷെ ഇത് അങ്ങനെ അല്ല only outgoing . ഒന്നും പ്രതീക്ഷിക്കാതെയുള്ള സ്നേഹ ബന്ധങ്ങൾക്ക് തിളക്കം കൂടുതലായിരിക്കും. ആത്മാർത്ഥതയും. എന്ന് കരുതി ഇങ്ങനെ പുല്ല് വിലയുമില്ലാതെ ഒരു കളിപ്പാവയായി എത്ര കാലം പറ്റിക്കപ്പെടും? നമ്മളെ പരിഗണിക്കാത്ത നമ്മൾക്ക് ഒരു സ്ഥാനവും നൽകാത്ത നമ്മളിൽ നിന്നും വേണ്ടതെല്ലാം നേടിയെടുത്ത് ഇങ്ങോട്ട് ഒത്തിരി സ്നേഹം പോലും നൽകാത്ത ആ one way ബന്ധത്തിന്റെ ആവിശ്യകത നമുക്ക് ഉണ്ടോ? പടി ഇറങ്ങി പോരലല്ലേ നല്ലത് !! നമ്മൾക്കും ഇല്ലേ ഒരു self respect ? അത് കളഞ്ഞു കുളിക്കണോ ? നമുക്ക് ഒരു വിലയും തരാത്തവർക്ക് പിന്നാലെ ഇങ്ങനെ വാലാട്ടി ചെല്ലണോ ? നമ്മളും ഒരു മനുഷ്യൻ അല്ലേ ? ആവിശ്യം കഴിയുമ്പോൾ കറിവേപ്പില പോലെ നമ്മെ വലിച്ചെറിയും മുമ്പെ ബൈ പറഞ്ഞ് പോരണം.അങ്ങനെയുള്ള one way ബന്ധങ്ങൾ അങ്ങ് cut ചെയ്യണം..... *© TPM JUNAID*

സ്‌മൃതിയുടെ കാറ്റടിക്കുമ്പോൾ ഒരിറ്റ് കണ്ണുന്നീർ ചാറി വീഴുന്നു... രണ്ട് മുഖങ്ങൾ, ഒന്നിന് ഒഴിവാക്കലിന്റെ കറുപ്പും മറ്റൊന്ന് ചേർത്ത് പിടിക്കലിന്റെ വെളുപ്പും.. ആഴങ്ങളിൽ സഞ്ചരിക്കുന്ന ഒരു മീനെന്ന പോലെ കണ്ണുനീരിന്റെ ഉപ്പിൽ വെളുപ്പ് അലിഞ്ഞില്ലതാകുന്നു.. ഒടുവിലൊരു പേമാരിയിൽ വിട വാങ്ങുന്നു.. വിരഹമെന്ന പേരിൽ ഭംഗിയേറുന്നു... ഒരാൾ കാത്തിരിപ്പ് തുടരുന്നു... മറ്റായാൾ പിന്തിരിഞ്ഞു പോകുന്നു.. മൗനത്തിന്റെ ഭാഷയിൽ മനോഹരമായൊരു ഭാഷ അവസാനിക്കുന്നു.. *എവിഗോ*

*വെട്ടം.* മുറുക്കിക്കെട്ടിയ ഹൃദയങ്ങളിൽ നിന്ന് ഇറ്റിവീഴുന്ന മഞ്ഞിൻ കണം കൊണ്ട് വരച്ച് തീർത്ത ആകാശം പകൽ പോലെ പ്രകാശിതമായിരിക്കും. മുറിഞ്ഞും മുഷിഞ്ഞും വികൃതമായ സ്വപ്നങ്ങളെ ആലിപ്പഴം കൊണ്ടവൻ കഴുകിയെടുക്കും. നിരാശ നിഴൽ വിരിച്ച കൺതടങ്ങളിൽ നിലാപ്പൂക്കൾ നൃത്തം ചെയ്യാനെത്തും. ഒറ്റത്തുള്ളിയിൽ കൈക്കുമ്പിളിലൊരു കടൽ കോരിയെടുക്കുവാൻ നദികളെ ആവാഹിക്കും. ഇരുട്ടറയിൽ അരിച്ചെത്തുന്ന വെളിച്ചത്തിനെന്ത് തെളിച്ചമാണെന്നുള്ളത് സങ്കടപ്പുഴയിൽ മുങ്ങിത്താഴുന്നവന് മാത്രം അറിയുന്ന ആശ്വാസമാണ്. *ജസ്ന താഷിബ്*

AYRISH Naz (Nasweeha).pdf

മഴമേഘം.pdf

മഹാഭാരതത്തിലെ_കർണ്ണൻ_കെ_എസ്_ഉണ്ണി_pdf.pdf5.31 MB

രാവണൻ FULL PART.pdf.pdf9.43 MB

TWINS - FULL PART.pdf.pdf11.98 MB

MY LIFE PARTNER FULL PART.pdf.pdf6.23 MB

അശ്വതി FULL PART.pdf.pdf2.53 MB

ഭാഷാജ്ഞാനം കൈവരിക്കുന്നതിനും, ആശയ-വിവര വിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന. വായന അറിവ് വർദ്ധിപ്പിക്കും. ഇന്ന് വായന കൂടുതലായും നടക്കുന്നത് പുസ്തകം, മാസികകൾ, വർത്തമാനപ്പത്രങ്ങൾ,തുടങ്ങിയഅച്ചടി മാദ്ധ്യമങ്ങളിലൂടെയോ, ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഇ ബുക്ക് തുടങ്ങിയവയിലൂടെയോ ആണ്. ഇന്ന് ഇ-വായന ഏറെ പ്രചരിക്കപ്പെട്ടു. ഏറ്റവും ചെലവു കുറഞ്ഞതും എന്നെന്നും ഫലം ലഭിക്കുന്നതുമായ വിജ്ഞാന വിനോദോപാധിയാണ് വായന.