es
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Ir al canal en Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Mostrar más
1 380
Suscriptores
Sin datos24 horas
+37 días
+1530 días
Archivo de publicaciones
#ശൈഖ്_സദഖത്തുല്ലാഹിൽ_ഖാഹിരി (റ) ഖുതുബിയ്യത്ത് എന്ന പ്രസിദ്ധമായ കാവ്യം രചിച്ച ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) നമുക്ക് സുപരിചിതരായ മഹാനാണ്. ഖലീഫ അബൂബക്ർ സിദ്ധീഖ് (റ) വിന്റെ വംശപരമ്പരയിൽ കായൽപട്ടണത്ത് ജനിച്ച് കീളക്കരയിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹാൻ *സഫർ 5* നാണ് വഫാത്തായത്. ഖുത്ബിയ്യത്ത് നാം ശൈഖ് ജീലാനി (റ) വിനെ കൊണ്ട് തവസ്സുൽ ചെയ്യുവാൻ ചൊല്ലി വരുന്നു. പള്ളിദർസുകളിൽ നിന്ന് ഇൽമുസ്സർഫിൽ (അറബി പദോൽപത്തി ശാസ്‌ത്രം) നാം ആദ്യമായി ഓതുന്ന മീസാനും അജ്‌നാസുകളും രചിച്ചത്‌ അവിടുത്തെ മകനും മഹാ പണ്ഡിതനുമായ ശൈഖ്‌ മുഹമ്മദ്‌ ലബ്ബൈ ആലിം (റ) എന്ന മഹാനാണ്‌. ഖാദിരിയ്യഃ ത്വരീഖത്തിന്റെ ഉപശാഖയായ അൽ അറൂസിയ്യത്തുൽ ഖാദിരിയ്യഃ എന്ന ത്വരീഖത്തിന്റെ ഉപജ്ഞാതാവും പ്രസിദ്ധമായ ജലാലിയ്യഃ റാതീബ്‌ ക്രോഢീകരിച്ചവരുമായ അൽ അല്ലാമത്തുൽ അറൂസിയ്യഃ മുഹമ്മദ്‌ ബിൻ അഹ്‌മദ്‌ അൽ ഖാഹിരി എന്ന മാപ്പിള ലബ്ബ ആലിം സാഹിബ് (റ) മഹാനവർകളുടെ മകൾ വഴിക്കുള്ള പേരക്കുട്ടിയാണ്. ഇത് കൊണ്ടെല്ലാം നാം മഹാനവർകളോട് വൈജ്ഞാനികമായും ആത്മീയമായും ഏറെ കടപ്പെട്ടിരിക്കുന്നു. വലിയ ആലിമും ആരിഫും ഖാദിരിയ്യഃ ത്വരീഖത്തിന്റെ ഖലീഫയുമായിരുന്ന ശൈഖ് സുലൈമാനുൽ ഖാഹിരി(റ)യുടെ മൂന്നാമത്തെ മകനായി പഴയ മദിരാശി സംസ്ഥാനത്തിലെ കായൽപട്ടണത്ത്‌ ഹി. 1040 ലാണ്‌ ജനനം. കായൽ പട്ടണത്ത് അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് പെരിയ ശംസുദ്ധീൻ വലി (റ) പിതാവിന്റെ ഗുരുവാണ്. കായൽപ്പട്ടണം സ്വദേശിയായ ശൈഖ് സുലൈമാനുൽ ഖാഹിരി കീളക്കരയിൽ നിന്ന് വിവാഹം കഴിച്ചതിനു പിന്നിലും ഒരു ചരിത്രം ഉണ്ട്‌. ആ വിവാഹത്തിൽ അഞ്ച് മഹത്‌സന്തതികൾ തനിക്ക് ലഭിക്കുമെന്ന് അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് കശ്ഫിന്റെ വിവരം ലഭിക്കുകയായിരുന്നു. അതിൽ ജനിച്ച 5 സന്തതികൾ "പഞ്ച നക്ഷത്രങ്ങൾ" എന്ന് അറിയപ്പെടുന്നു. നാം ജീവിതത്തിൽ അനുഷ്ഠിക്കേണ്ട സദാചാര മര്യാദകൾ സുന്ദരമായി പഠിപ്പിക്കുന്ന ബൈത്ത് കിതാബായ 'സ്വലാഹുദ്ധീൻ' എന്ന കിതാബ് രചിച്ച മഹാനായ ശൈഖ് സ്വലാഹുദ്ധീൻ അൽ ഖാഹിരി ശൈഖ് സദഖത്തുല്ലാഹിയുടെ ശിഷ്യനും സഹോദരനുമാണ്. (വഫാത്ത്: ഹി. 1198, മഖാം: തിരുനെൽവേലി ജില്ലയിലെ ഏർവാടി). ശൈഖ് സാം ശിഹാബുദ്ധീൻ, ശൈഖ് ശംസുദ്ധീൻ എന്നീ സഹോദരന്മാരുടെ മഖാം കായൽ പട്ടണത്തും മറ്റൊരു സഹോദരനായ ശൈഖ് അഹ്‌മദ്‌ (റ)ന്റെ മഖാം തഞ്ചാവൂർ - മഞ്ഞക്കൊല്ലിയിലും ആണ്. (ഇവരാണ്‌ ആ പഞ്ച നക്ഷത്രങ്ങൾ). ബാല്യകാലത്ത്‌ തന്നെ ഖുർആൻ ഹൃദിസ്ഥമാക്കുകയും പിതാവിൽ നിന്നും ദീനിന്റെ പ്രാഥമിക പാഠങ്ങൾ അഭ്യസിക്കുകയും ചെയ്തു. ശേഷം അദിരാംപട്ടണം സ്വദേശിയും ചിന്ന നൈനാ ലബ്ബൈ ആലിം സാഹിബ് എന്ന നാമത്തിൽ പ്രസിദ്ധരുമായ ശൈഖ് മുഹമ്മദ്‌ അബ്ദുൽ ഖാദിർ മഖ്ദൂം (റ) എന്ന മഹാനിൽ നിന്നും ജന്മദേശമായ കീളക്കരയിൽ വെച്ച്‌ ദീനീ വിജ്ഞാനം നുകർന്നു. അവരിൽ നിന്നാണ്‌ ഇജാസത്തും സ്ഥാന വസ്‌'ത്രവും സ്വീകരിച്ചത്‌. പിന്നീട്‌ രണ്ട് വർഷം വിശുദ്ധ മക്കയിലും മദീനയിലുമായി താമസിച്ചു. അന്ന് അവിടെയുള്ള ആലിമീങ്ങളിൽ നിന്നും ആരിഫീങ്ങളിൽ നിന്നും അറിവും ജ്ഞാനവും നേടി. ഇബ്നു ഹജറുൽ ഹൈതമീ (റ) വിന്റെ മൻഹജ്‌ ആണ്‌ മഹാൻ പിന്തുടർന്നത്‌. വിശുദ്ധ മദീനയിൽ വെച്ച്‌ തുഹ്ഫ ദർസ്‌ നടത്തിയിട്ടുണ്ട്‌. ശേഷം നാട്ടിൽ തിരിച്ചെത്തി വിജ്ഞാന പ്രസരണത്തിലും സമുദായ സമുദ്ധാരണത്തിലും മുഴുകുകയായിരുന്നു. പകൽ മിക്ക ദിവസങ്ങളിലും നോമ്പെടുക്കുന്നവരും രാത്രിയിൽ ദീർഘ നേരം നിസ്കരിക്കുന്നവരുമായിരുന്നു. ജനങ്ങളെ തൗബയിലേക്ക്‌ പ്രേരിപ്പിക്കുന്ന വാഇളായിരുന്നു. ജിന്നുകൾ പോലും മഹാന്റെ ദർസിൽ പങ്കെടുത്തിരുന്നുവത്രേ. മലികുൽ ഉലമാ, ആശിഖുർറസൂൽ, മാദിഹുർറസൂൽ എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്ന മഹാനവർകൾക്ക് പ്രവാചക പ്രകീർത്തനങ്ങളടങ്ങിയ നിരവധി രചനകളുണ്ട്. അതിനു പുറമെ നിരവധി പ്രകീർത്തന കാവ്യങ്ങൾ മഹാൻ തഖ്മീസ് ചെയ്തിട്ടുമുണ്ട്. അറബിയിൽ ഒരു ഈരടി ഒരു വരിയിൽ രണ്ട് പാദങ്ങളായി ആണല്ലോ ഉണ്ടാവുക. തഖ്മീസ് എന്നാൽ രണ്ട് പാദങ്ങളുള്ള വരികളെ അഞ്ച് പാദങ്ങളാക്കി മാറ്റലാണ്. സ്വതന്ത്ര രചനയെക്കാൾ ശ്രമകമായ ദൗത്യമാണിത്. അതിന് നല്ല വിജ്ഞാനവും ഭാവനാ ശേഷിയും വേണം. സ്വഹാബാ കിറാം നബി (സ) തങ്ങളെ പ്രകീർത്തിച്ച് കൊണ്ട് നിരവധി കാവ്യങ്ങൾ ചൊല്ലിയിട്ടുണ്ട്. അതിൽ സാഹിത്യ സൃഷ്ടി ആയി ഏറെ പ്രസിദ്ധിയാർജ്ജിച്ചത് കഅബ് ബിൻ സുഹൈർ (റ) വിന്റെ ബാനത്ത് സുആദ് എന്ന കാവ്യമാണല്ലോ. ഇമാം ബൂസ്വൂരി (റ) യുടെ ബുർദയും പ്രവാചക പ്രകീർത്തനത്തിൽ തുല്യതയില്ലാത്തതും മുസ്‌ലിം ലോകത്ത് ഏറെ സ്വീകാര്യത നേടിയതുമാണ്. അത് പോലെ ഇമാം അബൂബക്ർ അൽ ബാഗ്ദാദി (റ) രചിച്ച ഖസീദത്തുൽ വിത്‌രിയ്യയും പ്രസിദ്ധമായ കവിത തന്നെ. ഈ മൂന്ന് കവിതകൾക്കും ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) തഖ്മീസ് രചിച്ചിട്ടുണ്ട്. വിത്‌രിയ്യയുടെ തഖ്‌മീസ്‌ ആണ്‌ ഏറെ പ്രസിദ്ധമായത്‌. വിത്‌രിയ്യയെ വിപുലീകരിച്ചിട്ടുമുണ്ട്‌. ഹിജാഇയ്യായ ഓരോ അക്ഷരങ്ങൾക്കും 21 വരി ബൈത്തുകൾ ആയാണ്‌ വിത്‌രിയ്യ രചിക്കപ്പെട്ടത്‌.

نيل الوصول إلى مادح الرسول (مولد الشيخ صدقة الله القاهري) ألفه عبد الرحمن بن محي الدين الأحسني സ്വദഖത്തുല്ലാഹിൽ ഖാഹിരി(റ) മൗലിദ് രചന: അബ്ദുറഹ്മാൻ അഹ്സനി Another https://t.me/moulidstudy/1534 https://t.me/moulidstudy/243

ഖുതുബുസ്സമാൻ_മമ്പുറം_رضي_الله_عنه_തങ്ങളുടെ_മൗലിദ്.pdf2.51 MB

#التصنيف المصنف : مولد الشيخ السيد علوي بن سهل مولى الدويلة التريمي ثم المليباري (المنفرمي) (١١٦٦ه‍ /١٧٥٢م - ١٢٦٣ ه‍ / ١٨٤٦ م) رحمه الله. المصنف : العالم مولوي محمد علي بن ميران المليباري رحمه الله مولد الشيخ علوي بن محمد بن سهل مولى خيلة المتفرع من آل مولى الدويلة، باعلوي الحسيني الحضرمي التريمي مولدا المليباري المنفرمي وفاة ومدفنا. #آثار_علماء_مليبار

മുഹമ്മദ് ഹാജി തങ്ങൾ,മർഹൂം അന്ത്രു ഹാജി തങ്ങൾ,മർഹൂം റമളാൻ ഹാജി,അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയവർ ഏറ്റുപിടിച്ചു പിൻഗാമികൾ ഇന്നും ആ പാരമ്പര്യത്തിൽ നില കൊള്ളുന്നു) *പണ്ഡിത കൈരളി തിരിച്ചറിയുന്നു* മക്കയിൽ നിന്നെത്തിയ കുഞ്ഞഹമ്മദ് ശൈഖ് പ്രസിദ്ധമായ നാദാപുരം ദർസിലെത്തി. പണ്ഡിത ലോകത്ത്മേനക്കത്തോർ എന്നറിയപ്പെടുന്ന കുഞ്ഞഹമ്മദ് കുട്ടി മുസ്ലിയാരായിരുന്നു അന്നവിടെ മുദരിസ് . ഒരു സാധാ മുതഅല്ലിമിനെ പോലെ അവിടെ കഴിഞ്ഞു കൂടി .ആ മഹാ ആത്മജ്ഞാനി യെ ആരും തിരിച്ചറിഞ്ഞില്ല . അവിടുന്ന് പ്രശസ്തയിയും പെരുമയും താൽപര്യപ്പെടുകയും ചെയ്തില്ല ആ ഇടക്ക് നാദാപുരം മുതവല്ലി ആയിരുന്ന ഞാറ്റിയത്തോർ മുദരിസായ മേനക്കത്തോരെ വന്ന് കണ്ടു.പാലത്തങ്കര റമളാൻ ശൈഖിനെ ക്കുറിച്ച് പറഞ്ഞു. ആ സവിധത്തിലെ മരുന്നിനെ കുറിച്ചു പറഞ്ഞു. അങ്ങനെ ഇരുവരും റമളാൻ ശൈഖിനെ കാണാൻ പോകുവാൻ തീരുമാനിച്ചു. അപ്പോയാണ് മുദരിസ് പാലത്തുങ്കര ഭാഗത്തു നിന്നുള്ള മുതഅല്ലിമിനെ കുറിച്ച് ഓർത്തത് .കുഞ്ഞഹമ്മദിനെ വിളിച്ച് അന്വേഷിച്ചപ്പോൾ തനിക്കറിയാമെന്ന് പറഞ്ഞു. താനാണ് ഇജാസത്ത് കൊടുത്തതെന്നോ തൻ്റെ മുരീദാണ് റമളാൻ ശൈഖ് തുടങ്ങി കാര്യമൊന്നും പറഞ്ഞില്ല.അങ്ങനെ മുദരിസ് മേനക്കത്തോരും മുതവല്ലി ഞാറ്റിയത്തോരും പാലത്തുങ്കര യിലേക്ക് നീങ്ങി .മുദരിസിൻ്റെ ബാഗും പിടിച്ച് കുഞ്ഞഹമ്മദ് ശൈഖ് ഒരു ഖാദിമിനെ പോലെ യാത്ര ആരംഭിച്ചു. റമളാൻ ശൈഖിൻ്റെ വീടിനടുത്തെത്തിയപ്പോൾ തൻ്റെ ശൈഖിനെ കണ്ടു ഭവ്യതയോടെ ഓടി വന്ന റമളാൻ ശൈഖ് കുഞ്ഞഹമ്മദ് ശൈഖിൻ്റെ കയ്യിലെ ബാഗും ഭാണ്ഡവും വാങ്ങി വളരെ വിനയത്തോടെ ആദരിച്ചു കുഞ്ഞഹമ്മദ് ശൈഖിനെ തൻ്റെ വീട്ടിലേക്ക് ആനയിച്ചു. ഉസ്താദ് മേനക്കക്കോരും മുതവല്ലിയും മഹാ നുമായിരുന്ന ഞാറ്റിയത്തോരും കോരിത്തരിച്ചു പോയി. തൻ്റെ ശിഷ്യൻ കുഞ്ഞ ഹമ്മദ് ശൈഖിനെ കൂടുതൽ അറിയാനും മനസിലാക്കാനും ഉസ്താദിനും ഞാറ്റിയത്തോർ ക്കുംസാധിച്ചു. തങ്ങൾ മുതഅല്ലിമായി മനസിലാക്കിയ നൂഞ്ഞേരി കുഞ്ഞഹമ്മദ് ശൈഖ് ആത്മീയ ലോകത്തെ അത്യുന്നത നായകനാണെന്ന് തിരിച്ചറിഞ്ഞു. *മേനക്കത്തോർ മുരീദാകുന്നു* അക്കാലത്തെ കേരളത്തിലെ പ്രസിദ്ധ മത വിജ്ഞാന കേന്ദ്രമായിരുന്ന നാദാപുരം പള്ളി ' നാദാപുരം പള്ളിയിലെ മുദരിസായ മേനക്കത്തോർ തൻ്റെ ശിഷ്യൻ്റ മാഹാത്മ്യം മനസിലാക്കിയതോടെ കുഞ്ഞഹമ്മദ് ശൈഖിൽ നിന്നും നഖക്ഷബന്ദീ ത്വരീഖത്ത് വാങ്ങി ശിഷ്യൻ്റെ മുരീദായി പിന്നീട് നൂഞ്ഞേരി കുഞ്ഞഹമ്മദ് ശൈഖിൻ്റെ തിരുസവിധത്തിലെത്തി ആത്മീയ ദാഹം തീർക്കാൻ ധാരാളം ശിഷ്യൻമാരെത്തി. കാലടിയിലേക് മാറി പള്ളിയും വീടും അവിടെയുണ്ടാക്കി താമസമാക്കി നഖ്ശബന്ദി ത്വരീഖത്ത് ശിഷ്യർക്ക് പകർന്നു കൊടുത്തു. *കേരളക്കരയുടെ ആത്മീയ അഭയം* കുഞ്ഞഹമ്മദ് ശൈഖിൻ്റെ സമകാലീക രായ മഹാപണ്ഡിത മഹത്തുക്കളെല്ലാം ആ തിരുസവിധത്തിലെത്തി ആത്മീയ മധുനുകർന്നിട്ടുണ്ട്. തങ്ങളെക്കാൾ ചെറുപ്പക്കാരനായ കുഞ്ഞഹമ്മദ് ശൈഖിൻ്റെ ശൈഖായ യഹ് യ ദാഗിസ്ഥാനിയുമായി മക്കയിൽ സന്ദിച്ച് ത്വരീഖു നഖ് ഷബന്ദിയ്യക്ക് ശ്രമിച്ച ചില ഉന്നതരായ മഹാത്മാക്കളോട് ശൈഖ് യഹ്യ ദാഗസ്ഥാനി പറഞ്ഞത്രെ മലബാറിലെ ഖലീഫയായി കുഞ്ഞിമുഹമ്മദിനെ കണ്ടു സ്വീകരിക്കുക ഒരർത്ഥത്തിൽ പിന്നീട് കേരളക്കരയുടെ മശാഇഖു മാരെല്ലാ കുഞ്ഞഹമ്മദ് ശൈഖിൻ്റെ മുരീദുമാരോ അവരുടെ മുരീദുമാരോ ആണ് താനൂർ അബ്ദുറഹ്മാൻ ശൈഖ് ,സഹോദരൻ മാഹി അമ്മുട്ടി ശൈഖ് ,ശൈഖ് സൈനുദ്ധീൻ റംലി നു നക്കടവ്, സൈനുദ്ധീൻ മഖ്ദൂം അഖീർ, കോടഞ്ചേരി അഹ്മദ് കുട്ടി മുസ്ലിയാർ,മേനക്കോത്ത് അഹ്മദ് കുട്ടി മുസ്ലിയാർ, അമ്മു മുസ്ലിയാർ അണ്ടത്തോട് പ, മഖ്ദൂം ചെറിയ ബാവ മുസ്ലിയാർ, തലശ്ശേരി സൈദാർ പള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് അബ്ദുല്ല മുസ്ലിയാർ, കെ ശൈഖ് കമാലുദ്ധീൻ കല്ലായി, ശൈഖ് മഹമൂദ് മുസ്ലിയാർ പാടൂർ, കിൽത്താനിൽ അന്തിയുറങ്ങുന്ന അഹ്മദു നഖ് ഷബന്ദി ,പാലത്തുങ്കര റമളാൻ ശൈഖ് തുടങ്ങി അക്കാലത്തെ കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതരും മശാഇഖുമാരും കുഞ്ഞഹമ്മദ് ശൈഖിൻ്റെ മുരീദുമാരായിരുന്നു *വിയോഗം* സംഭവബഹുലമായ ആ ധന്യ ജീവിതം ഹിജ്‌റ 1300 മുഹറം 28ന് അസാനിച്ചു തൻ്റെ ഹജജ് യാത്ര മടക്കത്തിൽ കപ്പലിൽ വെച്ചായിരുന്നു വിയോഗം ,വി യോഗത്തിനു മുമ്പ് മഹാനവർകളുടെ വസിയത്ത് പ്രകാരം കടലിൽ തന്നെ മഹാനവർകളെ മറവ് ചെയ്തതുവെത്രെ മഹാനവർകളുടെ പേരിൽ ധാരാളം മർസിയ്യത്തുകളും മ നാഖിബുകളും രചിക്കപ്പെട്ടിട്ടുണ്ട്. തൻ്റെ മുരീദും പ്രശസ്ത പണ്ഡിതനുമായ അമ്മു മുസ്ലിയാർ രചിച്ച മർസിയ്യത്ത് ശൈഖവർകളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒരു മഹത്തായ രചനയാണ് . മറഞ്ഞു കിടക്കുന്ന ആ അമൂല്യ രചന കണ്ടെത്താൻ സാധിക്കാൻ ഈ കുറിപ്പ് കാരണമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

ശൈഖുൽ മശാഇഖ് കുഞ്ഞഹമ്മദ് സ്വൂഫി നൂഞ്ഞേരി @ മുഹറം 28 താനൂർ അബ്ദുറഹ്മാൻ ശൈഖടക്കം തൻ്റെ സമകാലീകരായ ജ്ഞാന ഭണ്ഡാരങ്ങളായ പരശതം ആലിമീങ്ങളെ ആത്മീയ ലോകത്തിൻ്റെ അനന്തതയിലേക്ക് കൈപിടിച്ചുയർത്തിയ ത്വരീഖു നഖ്ഷബന്ദി ആത്മീയ സരണിയിലെ ശൈഖ്. ശരീഅത്ത് വിജ്ഞാനങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള മഹാ മനീഷി . തസവ്വുഫ് വിജ്ഞാനങ്ങളിൽ മഹാ ജ്ഞാനി.കാലടിയിൽ മറപ്പെട്ടു കിടക്കുന്ന അബ്ദുൽ ഖാദർ ശൈഖിന്റെ പിതാവ് നൂഞ്ഞേരിയിൽ അന്തിയുറങ്ങുന്ന മുഹമ്മദ് കുട്ടിതങ്ങളുടെ പിതാമഹൻ. സന്താന പരമ്പരയിലും ആത്മീയ നായകരെ സമ്മാനിച്ച പൂർവ്വ സൂരി വിജ്ഞാനവും വിനയവും ആരാധനയും സമ്മേളിച്ച ഉത്‌കൃഷ്ട വ്യക്തി ഗാംഭീര്യതയും ശൂരതയും വെട്ടിത്തിളങ്ങുന്ന മുഖഭാവം അല്ലാഹുവിനെ ആരെങ്കിലും ഭയന്നാൽ ലോകം അവരെ ഭയക്കും എന്ന വിശുദ്ധ വചനത്തിൻ്റെ കർമ്മ-ധർമ്മങ്ങളിലൂടെ സാമൂഹികാംഗീകാരം നേടിയ ഇതിഹാസ പുരുഷൻ നൂഞ്ഞേരി ശൈഖിൻ്റെ മാഹാത്മ്യം ബോധ്യപ്പെടാൻ ആ തിരു സവിധത്തിൽ വന്ന് മുരീദുമാരായ മഹാത്മാക്കളെ മാത്രം മനസിലാക്കിയാൽ മതി. *ജനനം* കണ്ണൂർ ജില്ലയിലെ പുറത്തിലിനടുത്ത് നൂഞ്ഞേരി ഗ്രാമത്തിൽ ഉണരിക്കോത്ത്ഹിജ്റ 200 നു ശേഷമാണ് ജനനം .സൂഫി എന്നാണ് പിതാവിൻ്റെ പേര് . നിസ്വർത്ഥനും സഛരിതനുമായ അദ്ധേഹം കണ്ണൂർ ജില്ലയിലെ പാമ്പുരത്തി പള്ളി പള്ളി മൈതാനിയിലാണെത്രെ അന്തിയുറങ്ങുന്നത്. ചെറുപ്രായത്തിൽ തന്നെ പിതാവ് വഫാത്തായ കൂഞ്ഞഹമ്മദ് ശൈഖ് തൻ്റെ ബാല്യത്തിൽ തന്നെ അയൽപ്രദേശമായ മുണ്ടേരിയിലെത്തി പ്രാഥമിക പഠനം നടത്തി നെറ്റിക്കുന്ന് അഹ്മദ് മുസ്ലിയാർ ആയിരുന്നു അവിടെ ഉസ്താദ് . തുടർന്ന് തൻ്റെ അയൽ പ്രദേശമായ പുറത്തീൽ ജുമത്തത് പള്ളിയിലെത്തി അവിടെ അല്ലാമാ ശൈഖ് മുഹമ്മദുൽ ഹമദാനിയുടെ ശിഷ്യത്വം സ്വീകരിച്ചു. ശേഷം വളപട്ടണത്ത് അസ്സയ്യിദ് മുഹമ്മദുൽ ബലാഫത്നിയുടെ അരികിലെത്തി ആത്മീയയ വിദ്യയിൽ അവഗാഹം നേടി. പിന്നീട് പ്രസിദ്ധമായ പൊന്നാനിയിലെത്തി ജ്ഞാന പാനം തുടർന്നു. *വിശുദ്ധ മക്കയിൽ* ചെറുപ്തിൽ തന്നെ സ്ഥിരോത്സാഹവും ആത്മീയ ബോധവും കൈമുതലാക്കിയ ശൈഖവർകൾ ഹജ്ജ് കർമത്തിനായി മക്കയിലെത്തി. അവിടെ വെച്ച് നഖ് ഷബന്ദീ ത്വരീഖത്തിൻ്റെ ശൈഖും സൂഫീ വര്യനും ആയിരുന്ന *ശൈഖ് യഹ് യ ദാഗസ്താനിയുമായി ഒത്തു കൂടി. അദ്ധേഹത്തിൻ്റെ ആത്മീയ ശിക്ഷണത്തിൽ നീണ്ട പന്ത്രണ്ടു വർഷം ചിലവയിച്ചു* *ശൈഖിൻ്റെ പരീക്ഷ* ഒരു ദിവസം ശൈഖ് തന്റെ ശിഷ്യന്മാരോട് പറഞ്ഞു നിങ്ങളിൽ ഒരാൾ എനിക്കെന്നും വെള്ളം ചൂടാക്കിത്തരണം ഇത് 40 ദിവസം തുടർച്ചയായിട്ടായിരിക്കണം അതും സുബ്ഹി നമസ്കാരത്തിന്റെ ആദ്യ സമയത്തായിരിക്കണം ഇത് കേട്ടപ്പോൾ ശിഷ്യന്മാർ മുഖത്തോട് മുഖം നോക്കി നിൽക്കാൻ തുടങ്ങി എല്ലാവരും മൗനം പാലിച്ചു ആരും ഒന്നും മിണ്ടുന്നില്ല പക്ഷെ അക്കുട്ടത്തിൽ നിന്നും ഒരാൾ എഴുന്നേറ്റുനിന്നു ഞാൻ ചെയ്യാം എന്ന് പറഞ്ഞു അതേറ്റെടുത്തു അതെ അത് മറ്റാരുമായിരുന്നില്ല കുഞ്ഞഹമ്മദ് ശൈഖ് തന്നെ. അന്നു മുതൽ തന്നെ അത് ചെയ്ത തടങ്ങി 39 ദിവസം വിജയകരമായി അത് പൂർത്തിയാക്കി 40 ആം ദിവസം സമയം അൽപം തെറ്റിപ്പോയി ആദ്യ സമയം കഴിഞ്ഞ് കടന്ന് വന്ന അവസ്ഥ കുഞ്ഞഹമ്മദ് ശൈഖിന് വല്ലാത്ത പ്രയാസം. അവസാന ദിവസത്തിൽ ഏറ്റെടുത്തത് പൂർത്തയാക്കാൻ കഴിയാത്തതിലും അതിയായ ദുഖം. മുഖത്തും മനസ്സിലും ദുഖത്തിന്റെ കരിനിഴൽ. മനംനൊന്ത് അല്ലാഹുവിനോട് പ്രാർത്ഥിച്ചു.മനസ്സ് മുഴുവൻ അല്ലാഹു വിൽ സമർപ്പിച്ച ആ ത്യാഗി ബിസ്മി ചൊല്ലി വെള്ളം കോരാൻ ബക്കറ്റ് കിണറ്റിലേക്കിട്ടു അത്ഭുതം... കിണറ്റിൽ നിന്ന് കയറ്റിയ വെള്ളം ചൂടുവെള്ളം.യഹ് യാ ശൈഖിന് സന്തോഷമായി. നാല്പത് ദിവസം മുടങ്ങാത്ത ഏറ്റെടുത്ത ഉത്തരവാദിത്തം നിർവ്വഹിച്ചു.മഹാനവർകളെ ശൈഖ് വിളിച്ച് വരുത്തി. നഖ്ശബന്ദിയ്യ ത്വരീഖിന്റെ ഖിലാഫത്ത്നൽകി. മലബാറിൽ യഥാർത്ഥ നഖ്ഷ ബന്ദീ ത്വരീഖത്ത് പ്രചരിപ്പിക്കാൻ നിയോഗിച്ചു ആയുർവേദ യൂനാനി ചികിത്സകളുടെ ഇജാസത്ത് നൽകി ചികിത്സക്കുള്ള അനുമതി നാട്ടിലെത്തിയ ആദ്യം തന്നെ സമീപിക്കുന്ന വ്യക്തിക്ക് നൽകണം. ശേഷം വിശുദ്ധമായ ഈ ത്വരീഖത്ത്നാൽപത് മുതബഹിരീങ്ങളായ ആലിമുകൾ തന്നെ സമീപിക്കുമ്പോൾ അവർക്ക് പകർന്ന് നൽകാനും നിർദ്ധേശിച്ചു .അങ്ങനെ ദാഗസ്ഥാനിയുടെ പർണശാലയിൽ നിന്നും അനന്യമായ ആത്മീയ ചൈതന്യം കൈവരിക്കുകയും ത്വരീഖത്തിൻ്റെയും തസവ്വുഫിൻ്റെയും ഉന്നത പദവിയിലെത്തുകയും ചെയ്ത കുഞ്ഞഹമ്മദ് ശൈഖ്ശൈഖ് യഹ്‌യ യുടെ ഖലീഫയായി മലബാർ പ്രദേശത്ത് ശൈഖ്കുഞ്ഞഹമ്മദ്. നഖ്ഷബന്ദി തിരിച്ചെത്തി *റമളാൻ ശൈഖിന് ഇജാസത്ത് നൽകുന്നു* നാട്ടിൽ തിരിച്ചെത്തിയ കുഞ്ഞഹമ്മദ് ശൈഖ് ആദ്യം പലത്തുങ്കരയിൽ കണ്ടത് മൂലയിൽ റമളാൻഎന്ന വരെ ആയിരുന്നയഹ്‌യാ ശൈഖിന്റെ നിർദ്ദേശപ്രകാരം ചികിത്സക്കുള്ള ഇജാസത് നൽകി മൂലയിൽ റമളാൻ പിന്നീട് റമളാൻ ശൈഖ്‌ എന്നപേരിലറിയപ്പെട്ടു അദ്ദേഹത്തിന്റെ കീർത്തി നാൾക്കുനാൾ വർദ്ധിച്ചു ആധുനിക വൈദ്യശാസ്ത്രത്തെ വെല്ലുന്ന രീതിയിലുള്ള ചികിത്സ ജനം റമളാൻ ശൈഖിന്റെ അടുത്ത് തടിച്ചുകൂടി ഫലപ്രദമായ ചികിത്സ മഹാൻ ജനങ്ങളെ സേവിച്ചു (തലമുറകളായി കൈമാറിവന്ന ചികിത്സ രീതി ഇന്നും മൂലയിൽ തറവാട്ടിൽ അതിന്റെ ശേഷിപ്പുകളുണ്ട് റമളാൻ ശൈഖിന് ശേഷം മർഹൂം മൂലയിൽ ഫക്രുദ്ദീൻ ശൈഖ്, മർഹൂം ശാഹുൽ ഹമീദ് തങ്ങൾ,മർഹൂം

مناقب الشيخ كنچ أحمد الصوفي النقشبندي النونچیری നൂഞ്ഞേരി മശാഇഖ് കുഞ്ഞഹമ്മദ് സ്വൂഫി മൗലിദ് രചന : നൂഞ്ഞേരി ശൈഖ് മുഹമ്മദ് ശാദുലി തങ്ങൾ Read more https://t.me/moulidstudy/421 https://t.me/moulidstudy/851 https://t.me/moulidstudy/1878 Another https://t.me/moulidstudy/1880

👆👆 جامع الآثار في السير ومولد المختار المؤلف: محمد بن عبد الله بن أبي البقاء ناصر الدين الدمشقي أبو عبد الله شمس الدين رحمهم الله

Emailing ٨ جامع الآثار في السير ومولد المختار.pdf

Emailing ٧ جامع الآثار في السير ومولد المختار.pdf

Emailing ٦ جامع الآثار في السير ومولد المختار.pdf

Emailing ٥ جامع الآثار في السير ومولد المختار.pdf

Emailing ٤ جامع الآثار في السير ومولد المختار.pdf

Emailing ٣ جامع الآثار في السير ومولد المختار.pdf

Emailing ٢ جامع الآثار في السير ومولد المختار.pdf

Emailing ١ جامع الآثار في السير ومولد المختار.pdf

منفرم مولد

المصنف : مولد الشيخ السيد علوي بن سهل مولى الدويلة التريمي ثم المليباري (المنفرمي) (١١٦٦ه‍ /١٧٥٢م - ١٢٦٣ ه‍ / ١٨٤٦ م) رحمه الله. المصنف : العالم مولوي محمد علي بن ميران المليباري رحمه الله مولد الشيخ علوي بن محمد بن سهل مولى خيلة المتفرع من آل مولى الدويلة، باعلوي الحسيني الحضرمي التريمي مولدا المليباري المنفرمي وفاة ومدفنا.

ഖുതുബുസ്സമാൻ_മമ്പുറം_رضي_الله_عنه_തങ്ങളുടെ_മൗലിദ്.pdf2.51 MB

المراقب البياتي في مناقب الشالياتي مولد العلامة شهاب الدين احمد كويا الشالياتي المليباري الزمزمة الفكرية بالمداءح الرضوية توسل بالعلامة احمد رضا خان البريلوي تأليف الشيخ محمد الاحسني القادري الفكري المليباري അൽ മാറാഖിബുൽ ബയാതി ഫീ മനാഖിബി ശാലിയാത്തി അല്ലാമാ അഹ്മദ് കോയ ശാലിയാത്തി(റ) മൗലിദ് അസ്സംസമതുൽ ഫകരിയ്യ ബിൽ മദാഇഹി റിളവിയ്യ അല്ലാമാ അഹ്മദ് റളാ ഖാൻ ബറേൽവി തവസ്സുൽ ബൈത്. രചന: ഉസ്താദ് പകര മുഹമ്മദ്‌ അഹ്സനി പ്രസക്ത പണ്ഡിനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും സമസ്ത സ്ഥാപിത നേതാക്കളിൽ പെട്ടവരുമായ ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി(റ); അവരുടെ ആണ്ടിന്റെ ദിവസമാണ് മുഹറം 27 *അവരുടെ മദ്ഹുകളും അവരുടെ ശൈഖും വലിയ പണ്ഡിതനുമായ അഹ്മദ് റിളാ ബറേൽവി(റ) യുടെ മദ്ഹു ബൈത്തും ഒരുമിച്ച് കൂട്ടിയ ശൈഖുന പകര ഉസ്താദ് രചിച്ച മൗലിദിന്റെ PDF ആണ് ഇത് ചരിത്രം https://youtu.be/JZInDvhL660 Another https://t.me/moulidstudy/1535 https://t.me/moulidstudy/399 https://t.me/moulidstudy/1549