es
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Ir al canal en Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Mostrar más
1 380
Suscriptores
Sin datos24 horas
+37 días
+1530 días
Archivo de publicaciones
تنويل الأنام بمناقب الشافعيّ الإمام ശാഫി ഇമാം(റ) മൗലിദ് വൈലത്തൂർ ബാവ ഉസ്താദ് Another copy https://t.me/moulidstudy/1140 https://t.me/moulidstudy/995

ശാഫി ഇമാം(റ) മൗലിദ് - ഖാസിം ഖാസിമി മർഹൂം എം.എ ഖാസിം മുസ്ലിയാർ രചിച്ച ഇമാം ശാഫിഈ (റ) മൗലിദ്

ലാത്തും ചൊല്ലാനുളള സമ്മതം അവിടുന്നു കൊടുക്കാറുണ്ടായിരുന്നു. *നബി* (സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം) തങ്ങളുടെ മേൽ സ്വലാത്തു ചൊല്ലാനുളള സമ്മതം നല്കുന്നത് - പ്രത്യേക പദങ്ങളുടെ അകമ്പടിയോടെയോ അല്ലാതെയോ- ഏറ്റവും സുരക്ഷിതവും എന്നാലേറ്റവും പുണ്യകരവുമായി മഹാനർ കണ്ടുവെന്നു വേണം കരുതാൻ. *നബി* (സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം) തങ്ങളോടു ചേര്‍ന്നു നിന്നതു കൊണ്ടായിരിക്കണം അവിടുത്തെ മറ്റു മുഹിബ്ബീങ്ങൾക്കു ലഭിച്ചതു പോലൊരു ഗുണം മൂപ്പർക്കും ലഭിക്കുകയുണ്ടായി. അതെന്താണെന്നോ? *ദിക്റുൽഅബദ്!* അഥവാ അനശ്വരസ്മരണ. ഇതു കൂടുതൽ വിശദീകരിക്കേണ്ടതാണ്. ദൈർഘ്യം ഭയന്ന് ഇപ്പോൾ അതിനു മുതിരുന്നില്ല. മറ്റൊരിക്കലാകാം, ഇൻശാ അല്ലാഹ്. സ്വലാത്തിനോടുളള കമ്പം മൂത്തു തത്സംബന്ധിയായി ഒരു ചെറുരിസാലയും മൂപ്പർ രചിച്ചിട്ടുണ്ട്. *അഖ്റബുത്ഥുറുഖ് ഇലൽഹഖ്* എന്നാണതിന്റെ പേര്. *മർഹൂം കെവിയം പന്താവൂർ* (റഹിമഹുല്ലാഹ്) അതു മലയാളത്തിലേക്കിയിട്ടുണ്ട്. ബദ്രീങ്ങളെക്കുറിച്ചുളള ഒരു രചനയുമുണ്ടു മൂപ്പർക്ക്. താരീഖിന്റെ കിതാബുകളുമായി മഹാനർക്കുണ്ടായിരുന്ന ഗാഢബന്ധത്തിന് ഒരുത്തമ നിദർശനമാണത്. ജുമുഅയെക്കുറിച്ചുളള ഒരു രിസാലയുമുണ്ട്. മഹാനർ അധികം രചനകളുടെ ഉടമയൊന്നുമല്ല. സ്വന്തം നഫ്സിനെ ഇഹ്യാഉലൂമുദ്ദീനുമായി ബന്ധിപ്പിക്കുന്നതിനിടയിൽ രചനകളിൽ മുഴുകാൻ സമയം കിട്ടിക്കാണില്ല. *ശൈഖുദ്ദലാഇൽ* എന്ന വിളിയ്ക്കു മാത്രമല്ല *ശൈഖുൽമശായിഖ്* എന്ന വിശേഷണത്തിനും അർഹനാണു മഹാനർ. കാരണം നടേ സൂചിപ്പിച്ചതു പോലെ ഇന്നു ജീവിച്ചിരിക്കുന്നവരിൽ പലരുടെയും ഈ അടുത്ത കാലത്തായി വഫാത്തായി പോയ ഒട്ടനവധി പേരുടെയും ശൈഖായിരുന്നു മഹാനർ. അവരാണെങ്കിലോ നമ്മുടെ തലമുറയുടെ മശായിഖും. ഉദാഹരണം *ശൈഖുനാ മഞ്ഞനാടി ഉസ്താദ്, ശൈഖുനാ ആലമ്പാടി ഉസ്താദ്, ശൈഖുനാ തൊഴിയൂർ ഉസ്താദ്, അസ്സയ്യിദ് ത്ഥാഹിറുൽ അഹ്ദൽ, കക്കിടിപ്പുറം ചെറിയമൂപ്പർ...* (റഹിമഹുമുല്ലാഹ്) ആ പട്ടിക നീണ്ടതാണ്. *ഇഹ്യാ മുസ്ല്യാർ* എന്നു കൂടി മഹാനർ അറിയപ്പെട്ടിരുന്നു. അത് *ഇഹ്യാഉലൂമുദ്ദീൻ* എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥം ദർസു നടത്തിയതു കൊണ്ടു മാത്രമല്ല അവിടുത്തെ ജീവിതം ആ കിതാബിന്റെ നേർരേഖ കൂടി ആയതു കൊണ്ടായിരുന്നു. മഹാനരുടെ ജീവചരിത്രത്തിലേക്കൊന്നും കടക്കുന്നില്ല. ഇന്നു മഹാനരുടെ ആണ്ടുദിനമാണ്. *ഹിജ്റഃ 1410 ദുൽഖഅദ് 6- ന്* ആയിരുന്നു അവിടുത്തെ വഫാത്ത്. നമുക്കു മഹാനരെ ഓർക്കാം. അവിടുത്തെ ഹള്റത്തിലേക്കൊരു *ഫാതിഹഃ* ഓതി *ഹദിയഃ* ചെയ്യാം. അല്ലാഹുവിന്റെ വലിയ്യെന്നും യോഗ്യനായ ആത്മീയഗുരുവിന്റെ സകല നിബന്ധകളും മേളിച്ച ശൈഖെന്നും സമകാലികരായ ഉലമാക്കളെല്ലാം ഏകകണ്ഠരായി അംഗീകരിച്ച കക്കിടിപ്പുറം മൂപ്പരെ നേരിൽ കാണാനുളള ഭാഗ്യം ഇയ്യുളളവന് ഉണ്ടായിട്ടില്ല. എന്നാൽ മഹാനരെ കണ്ട, തൊട്ട, മുത്തിയ ധാരാളം പേരെ കാണാനും തൊടാനും മുത്താനും ഇയ്യുളളവന് അല്ലാഹു ഭാഗ്യം നല്കിയിട്ടുണ്ട് - അൽഹംദു ലില്ലാഹ്! മഹാനരുടെ ബർസഖീ ജീവിതം അല്ലാഹു കൂടുതൽ ഔന്നത്യമുളളതാക്കട്ടെ. അവിടുത്തേക്കും നമ്മുടെ മറ്റു മശായിഖിനും അല്ലാഹു ഹബീബായ നബി (സ്വല്ലല്ലാഹു അലൈഹി വസല്ലം) തങ്ങളുടെ *മുറാഫഖത്തു* നല്കട്ടെ. അവരുടെ ബറകത്തിനാൽ നമ്മുടെ ജീവിതം അല്ലാഹുവിനു പൊരുത്തമുളളതായി ഭവിക്കട്ടെ - ആമീൻ ദുആ വസ്വിയ്യത്തോടെ നിങ്ങളുടെ സ്വന്തം *അൽനുഹാസി* *ചാമക്കാല* *744-7474-744*

നത്തിനൊരു ബുദ്ധിമുട്ടുമുണ്ടാവുകയില്ലത്രേ. ഈ വളീഫത്ത് ഒരു വിർദായി കൊണ്ടു നടന്നാൽ മരണസമയത്ത് *ഇമാം ഹുസൈൻ* റളിയല്ലാഹു അൻഹുവിന്റെ *ഹുളൂർ* ഉണ്ടാകുമെന്നു കൂടി പറയപ്പെടുന്നുണ്ട്. ഇനിയുമേറെ വിശേഷതകളുളള ഈ വളീഫത്തു കക്കിടിപ്പുറം മൂപ്പരുടെ വഴിക്കല്ലാതെ മറ്റൊരു വഴിയിലൂടെ അറിയപ്പെടുന്നില്ല. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഈ വളീഫത്തു സ്വന്തമാക്കാൻ ഇയ്യുളളവനു ഭാഗ്യമുണ്ടായി. അതു പതിവാക്കാനുളള തൗഫീഖ് അല്ലാഹു നല്കട്ടെ- ആമീൻ. കക്കിടിപ്പുറം മൂപ്പരുടെ ശൈഖന്മാരിൽ പ്രധാനിയായി മറ്റൊരാൾ കൂടിയുണ്ട്, *ശൈഖുൽമശായിഖ് സഈദ് സിറാജുദ്ദീൻ അൽഖാദിരി* (റഹിമഹുല്ലാഹ്) എന്ന *ഐലക്കാടു മൂപ്പർ*. ധാരാളം രിയാളകൾ വീട്ടിയതു മഹാനരുടെ നിർദ്ദേശപ്രകാരമായിരുന്നു. അവിടുത്ത മശായിഖിൽ പെട്ട മറ്റൊരാളെക്കൂടി പരാമർശിക്കാതെ വയ്യ, *ചെറുമുണ്ടം കുഞ്ഞിപ്പോക്കർ മുസ്ല്യാർ* റഹിമഹുല്ലാഹിയാണത്. *രിഫാഇയ്യഃ, അലവിയ്യഃ, ത്ഥബഖാതിയ്യഃ, തിർമിദിയ്യഃ* തുടങ്ങിയ ത്ഥരീഖത്തുകളിലുളള ഇജാസത്തുകൾ കക്കിടിപ്പുറം മൂപ്പർക്കു ലഭിച്ചതു മഹാനരിൽ നിന്നായിരുന്നു. ഈ ത്ഥരീഖത്തുകളെല്ലാം ആവശ്യക്കാർക്കു നല്കാനുളള അധികാരം കൂടി മഹാനർക്ക് ഉണ്ടായിരുന്നുവെങ്കിലും അക്കാര്യത്തിൽ കൂടുതൽ അവധാനത പുലർത്തി. തെരഞ്ഞെടുത്ത ചുരുക്കം ചിലർക്കേ മഹാനർ അവയിൽ നിന്നു ചിലതെങ്കിലും കൊടുത്തിരുന്നുളളൂ. മഹാനരിൽ നിന്നു *രിഫാഇയ്യഃ* സരണിയിൽ സമ്മതം ലഭിച്ച ഒരു മഹാത്മാവായിരുന്നു *ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്ല്യാർ* റഹിമഹുല്ലാഹ്. മഹാനർക്കു ലഭിച്ച പ്രസ്തുത ഭാഗ്യം ഇയ്യുളളവനുമായി പങ്കു വയ്ക്കുകയുണ്ടായി - അൽഹംദു ലില്ലാഹ്. വിജ്ഞാനദാഹികൾക്കും ഖൽബിന് അപമൃത്യു സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നവർക്കും ഉപകരിക്കുന്ന ഒരു ത്ഥരീഖത്താണു *തിർമിദിയ്യഃ*. ഇമാം തിർമിദി റഹിമഹുല്ലാഹിയിലേക്കു ചേർത്താണ് ഇതിനെ തിർമിദിയ്യത്തെന്നു വിളിക്കുന്നത്. *സുനനുത്തിർമിദി*, *അശ്ശമാഇലുൽമുഹമ്മദിയ്യഃ* തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവും ഹിജ്റഃ 269-ൽ വഫാത്തായവരുമായ *ഇമാം അബൂഈസാ മുഹമ്മദ് ബിൻ ഈസാ അത്തിർമിദി* റഹിമുഹുല്ലാഹിയല്ല ഇത്. *ഇമാം ഹകീമുത്തിർമിദി* (റഹിമഹുല്ലാഹ്) എന്നറിയപ്പെടുന്ന മറ്റൊരു മഹാനാണിത്. മുഴുവൻ പേര്: *ഇമാം അബൂഅബ്ദുല്ലാഹ് മുഹമ്മദ് ബിൻ അലി അത്തിർമിദി*. ഹിജ്റഃ 320-ലായിരുന്നു വഫാത്ത്. *ജാമിഉൽഉസ്വൂൽ* എന്ന ഹദീസു കിതാബ് മഹാനരുടേതാണ്. *നബി* (സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം) തങ്ങളിൽ നിന്ന് ഇമാമവർകൾക്കു ലഭിച്ച ഒരു മനാമിയായ ഉപദേശമാണു തിർമിദിയ്യത്തിലെ വിർദിന്റെ അടിസ്ഥാനം. കക്കിടിപ്പുറം മൂപ്പരുടെ കൈവഴിയല്ലാത്ത മറ്റൊരു കൈവഴി നമ്മുടെ ഇക്കാലത്തു തിർമിയ്യത്തിനുണ്ടെന്നു തോന്നുന്നില്ല. ആ കൈവഴിയിലൂടെ സഞ്ചരിക്കാൻ ഇയ്യുളളവനും അല്ലാഹു ഭാഗ്യം നല്കി- വലില്ലാഹിൽ ഹംദ്. ചുരുക്കത്തിൽ, അപൂർവ്വങ്ങളായ പല ഇജാസത്തുകളുടെയും ത്ഥരീഖത്തുകളുടെയും സൂക്ഷിപ്പുകേന്ദ്രമായിരുന്നു മഹാനർ. പക്ഷെ ദലാഇൽ കൊണ്ട് ആ വശങ്ങളെല്ലാം അവിടുന്നു സമർത്ഥമായി മറച്ചു വച്ചു. വിശിഷ്ടരുടെ മുന്നിൽ മാത്രം അവ അനാവരണം ചെയ്തു. ത്ഥരീഖത്തിന്റെ ശൈഖായി അറിയപ്പെടാൻ അവിടുന്ന് ആഗ്രഹിച്ചിരുന്നില്ലെന്നു കൂടി പറയാം. ത്ഥരീഖത്തു പ്രവേശനം ആഗ്രഹിച്ചു വരുന്ന പലരെയും മഹാനർ തന്റെ സമകാലികനും ഈരാറ്റുപേട്ട സ്വദേശിയുമായിരുന്ന *അൽആരിഫുബില്ലാഹി ഫരീദ് ബാവാ ഖാൻ* റഹിമഹുല്ലാഹിയുടെ അടുത്തേക്ക് അയച്ചിരുന്നു എന്നാണ് *അൽഹാജ് കെ.വി. മുഹമ്മദ് മുസ്ല്യാർ* (പന്താവൂർ) പറയുന്നത്. ഇതൊരു വല്ലാത്ത സ്വഭാവസവിശേഷതയാണ്. ഇതിന്റെ മഹത്ത്വം മനസ്സിലാക്കണമെങ്കിൽ *ഇമാം ശഅറാനി* റഹിമഹുല്ലാഹിയുടെ മിനനുകൾ നോക്കണം. മശീഖിയ്യത്ത് അഥവാ ശൈഖ് ചമയാൻ മോഹിക്കുന്നവരുടെയും മുരീദുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെയും ഇടയിൽ ഈ സ്വഭാവഗുണത്തിന് ഒരു സ്ഥാനവുമില്ല. കേരളത്തിൽ പ്രചുരപ്രചാരത്തിലുള്ളതും അല്ലാത്തതുമായ ത്ഥരീഖത്തുകളുടെ ഇജാസത്തുകൾ തന്റെ കൈവശമുണ്ടായിരുന്നിട്ടു കൂടി, അതു തേടി തന്നെ സമീപിക്കുന്നവരെ തന്റെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കാതെ തന്റെ സമകാലികനായ മറ്റൊരാളുടെ അടുത്തേക്കു പറഞ്ഞയക്കാൻ ഹൃദയവിശാലത കുറച്ചൊന്നും പോരാ. സമകാലികരോട് അവർ യോഗ്യരാണെങ്കിൽ എങ്ങനെ വർത്തിക്കണമെന്ന പാഠം കൂടി ഇതിലുണ്ട്. മറ്റൊരാളോട് ഉപദേശിക്കുന്നതു സ്വന്തത്തിൽ പ്രവർത്തിക്കണമെന്ന കാര്യത്തിൽ കണിശത പുലര്‍ത്തിയിരുന്ന ഒരു മഹാനുഭവനായിരുന്നു കക്കിടിപ്പുറം മൂപ്പർ. പ്രായാരിഷ്ടതകളും രോഗപീഡകളും മഹാനരുടെ പല ഔറാദുകൾക്കും മുടക്കം വരുത്താൻ തുടങ്ങിയപ്പോൾ അത്തരം ഔറാദുകൾ മറ്റുളളവരോട് ഉപദേശിക്കുന്നതു മൂപ്പർ നിർത്തി. പ്രവർത്തിക്കാത്തതു പറയരുതെന്ന ആജ്ഞയെ മൂപ്പർ ഉൾക്കൊണ്ടത് അങ്ങനെയാണ്. തന്മൂലം ധാരാളം ഇജാസത്തുകൾ കൈമാറ്റം ചെയ്യപ്പെടാതെ പോയി. ഐലക്കാടു മൂപ്പരിൽ നിന്നു ലഭിച്ച പല ഇജാസത്തുകളും കക്കിടിപ്പുറം മൂപ്പരിലൂടെ കൈമാറ്റം ചെയ്യപ്പെടാതെ പോയതും ഇക്കാരണത്താലാണ്. എന്നാൽ ദലാഇലും നാരിയ്യഃ സ്വലാത്തും ഹദ്ദാദ് റാതിബുമൊക്കെ മഹാനർ ജീവശ്വാസം പോലെ കൊണ്ടു നടന്നിരുന്നതായിരുന്നു. അതിനാൽ അത്തരം സംഗതികൾക്കുളള ഇജാസത്തുകൾ മഹാനരിൽ നിന്നു കൂടുതൽ നിവേദനം ചെയ്യപ്പെട്ടു. ഏതു സ്വ

*കക്കിടിപ്പുറം മൂപ്പർ;* *കൈരളിയുടെ മഹാനർ* *ശൈഖുദ്ദലാഇൽ* എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്നവർ ചരിത്രത്തിൽ വളരെ ചുരുക്കമേ ഉളളൂ. അവരിൽ തന്നെ ഭൂരിഭാഗവും അറബികളും. എന്നാൽ കേരളത്തിൽ നിന്ന് ആ സ്ഥാനപ്പേരിനു യഥാവിധി അർഹനായ ഒരേ ഒരാളെ നമുക്കറിയൂ. *ശൈഖുൽമശായിഖ് കക്കിടിപ്പുറം അബൂബക്കർ മുസ്ല്യാർ* (റഹിമഹുല്ലാഹ്) എന്ന കക്കിടിപ്പുറം വലിയ മൂപ്പരാണത്. *ഇമാം ജസൂലി* റഹിമഹുല്ലാഹിയുടെ *ദലാഇലുൽഖൈറാത്ത്* എന്ന സ്വലാത്തു കിതാബിന്റെ പ്രാണേതാവും പ്രയോക്താവും പ്രചാരകനുമൊക്കെയായിരുന്നു മഹാനർ. *അശ്ശൈഖ് മലകാൻ ബിൻ ഫരീദ്* (റഹിമഹുല്ലാഹ്) എന്ന അറക്കൽ മൂപ്പരാണു ദലാഇലുൽഖൈറാത്തിന്റെ ഇജാസത്തും ഖിലാഫത്തും മഹാനർക്കു നല്കിയത്. പിന്നീടു സംഭവിച്ചത് എന്താണെന്നു ചരിത്രം പറയും. *അറക്കൽ മൂപ്പർ* എന്നറിയപ്പെടുന്ന മൂപ്പരുടെ നാടൻ പേര്, *ചുങ്കത്ത് കുഞ്ഞുമൽക്കാൻ മുസ്ല്യാർ* എന്നാണ്. പടിഞ്ഞാറങ്ങാടി സ്വദേശിയായ അദ്ദേഹത്തിന്റെ ജീവിതവും മരണവും അവിടെത്തന്നെയായിരുന്നു. ഹിജ്റഃ 1295-ലായിരുന്നു മഹാനരുടെ ജനനം. ഹിജ്റഃ 1369 ശഅബാൻ പത്തൊമ്പതിനായിരുന്നു വിയോഗം. പടിഞ്ഞാറങ്ങാടി അറക്കൽ ജുമുഅത്തു പളളിയോടു ചേർന്നാണ് അവിടുത്തെ മഖ്ബറഃ. *വെളിയങ്കോട് കുട്ട്യാമു മുസ്ല്യാർ, പൊന്നാനി കുഞ്ഞൻബാവ മുസ്ല്യാർ, അശ്ശൈഖ് അലി ബിൻ മീരാൻ പൊന്നാനി* (റഹിമഹുമുല്ലാഹ്) ആദിയായവർ മഹാനരുടെ ഗുരുജനങ്ങളാണ്. പിതാവായ *ചുങ്കത്ത് ഫരീദ് മുസ്ലാർ* എന്നവരും അവിടുത്തെ ഉസ്താദു തന്നെ. പ്രാഥമിക പഠനം പിതാവിൽ നിന്നായിരുന്നു. അറക്കൽ മൂപ്പർക്കു ദലാഇലിന്റെ സമ്മതം ലഭിച്ചത് മദീനാമുനവ്വറയിൽ ശൈഖുദ്ദലാഇലിന്റെ സ്ഥാനം അലങ്കരിച്ചിരുന്ന *അസ്സയ്യിദ് അബ്ബാസ് ബിൻ മുഹമ്മദ് അമീൻ രിള്വാൻ* (റഹിമഹുല്ലാഹ്) എന്ന മഹാജ്ഞാനിയിൽ നിന്നാണ്. ഇദ്ദേഹം ഹറം ശരീഫിലും മസ്ജിദുന്നബവിയ്യിലും ദർസു നടത്തിയിരുന്നു. കൈറോയിലും കുറേക്കാലം മുദർരിസായിരുന്നു. ഹിജ്റഃ 1346-ലായിരുന്നു മഹാനരുടെ വഫാത്ത്. അദ്ദേഹത്തിന്റെ ഖബ്ർ മദീനയിലാണെന്നും മിസ്റിലാണെന്നും അഭിപ്രായമുണ്ട്. രണ്ടാം അഭിപ്രായത്തിനാണു കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത്. ഒന്നാം ലോക മഹായുദ്ധകാലത്ത് അനിവാര്യമായ കാരണങ്ങളാൽ മദീനയിൽ നിന്നു മിസ്റിലേക്കു പലായനം ചെയ്ത അദ്ദേഹത്തിനു പിന്നീടു തിരിച്ചു വരാനൊത്തില്ലെന്നാണു കാരണം പറയുന്നത്. ദലാഇലിൽ ഇദ്ദേഹത്തിന്റെ ശൈഖ് സ്വപിതാവു തന്നെയായിരുന്നു. ഇരിക്കട്ടെ, അതെല്ലാം പറഞ്ഞാൽ കുറിപ്പു നീണ്ടു പോകും. നമുക്കു നമ്മുടെ സ്മര്യപുരുഷനെക്കുറിച്ചു സംസാരിക്കാം.. കേരളത്തിലെ ഉലമാക്കൾക്കിടയിലും സാധാരണക്കാർക്കിടയിലും ദലാഇലിന് ഇത്രയേറെ സ്വീകാര്യതയും പ്രചാരവും കൈവന്നതു കക്കിടിപ്പുറം മൂപ്പരിലൂടെയാണെന്നതു ചരിത്രമാണ്. അതു പക്ഷെ കേവലം ഇജാസത്തുദാനത്തിലൂടെയായിരുന്നില്ല. ദലാഇൽ പതിവാക്കിയാൽ എന്താണ് ഉണ്ടാവുക? എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു മഹാനരുടെ ജീവിതം. അതു കണ്ടു മോഹിച്ചാണ് അധികപേരും ദലാഇലിന്റെ ഇജാസത്തു മേടിക്കാൻ മുന്നോട്ടു വന്നതും പതിവാക്കാൻ തുടങ്ങിയതും. സൂഫീ ത്ഥരീഖത്തുകളുമായെല്ലാം ബന്ധമുണ്ടായിട്ടും മഹാനർ അറിയപ്പെട്ടതു ദലാഇലിന്റെ ആളായിട്ടാണ്. അതിനു കാരണം മഹാനരുടെ ഫത്ഹു ദലാഇലിലൂടെ ആയതു കൊണ്ടായിരിക്കാം - അല്ലാഹു അഅ്ലം! കക്കിടിപ്പുറം മൂപ്പരിൽ നിന്നു ദലാഇലിന്റെ ഇജാസത്തു സ്വീകരിച്ചവരെ എണ്ണിക്കണക്കാക്കാൻ പ്രയാസമാണ്. അവരിൽ തന്നെ ഉലമാക്കളാണു ഭൂരിഭാഗവും. *ഉള്ളാളം തങ്ങളുപ്പാപ്പ, എം. എ. ഉസ്താദ്, ചെറുശ്ശേരി ഉസ്താദ്, രാമന്തളിത്തങ്ങൾ* (റഹിമഹുമുല്ലാഹ്) അങ്ങനെ എത്ര പേർ! നാട്ടിലായിരുന്നുവെങ്കിൽ ഒരു വലിയ ലിസ്റ്റു തന്നെ ഇയ്യുളളവൻ നിരത്തുമായിരുന്നു. മഹാനരിൽ നിന്നു ദലാഇലിന്റെ ഇജാസത്തു മേടിക്കാൻ ഭാഗ്യം ലഭിച്ചവരിൽ ചിലർ നമ്മുടെയിടയിൽ ഇപ്പോഴുമുണ്ട്. *ശൈഖുനാ മമ്മിക്കുട്ടി ഹസ്രത്ത്, അൽഉസ്താദ് മുഹമ്മദ് അബ്ദുൽബാരി ഫൈസി, ശൈഖുനാ മാത്തൂർ ഉസ്താദ്* (ഹഫിളഹുമുല്ലാഹ്) തുടങ്ങിയവർ പ്രത്യേകം പരാമർശമർഹിക്കുന്നു. കാരണം അവർക്കു കക്കിടിപ്പുറം മൂപ്പരുമായി ദീർഘകാലത്തെ സംസർഗമുണ്ട്. ദലാഇൽ മാത്രമല്ല, നാരിയ്യഃ സ്വലാത്ത്, ബദ്രിയ്യത്ത്, ഹദ്ദാദ് റാതിബ് എന്നിവയ്ക്കും മഹാനർ ഇജാസത്തു നല്കിയിരുന്നു. മഹാനരിൽ നിന്നു ബദ്രിയ്യത്തിന്റെ ഇജാസത്തു മേടിച്ച ഒരു മഹാത്മാവാണു *ശൈഖുനാ അലിക്കുഞ്ഞി ഉസ്താദ്*. ഹദ്ദാദ് റാതിബിന് ഇജാസത്തു ലഭിച്ച ഒരാൾ *ശൈഖുനാ ചെമ്പുലങ്ങാട്* ഉസ്താദാണ്. ഇതിനർത്ഥം ഇവർ മാത്രമേ ഉള്ളൂ എന്നല്ല, കൂടുതൽ പ്രശസ്തരായ ഏതാനും വ്യക്തികളെ പരാമര്‍ശിച്ചു എന്നു മാത്രം. നാരിയ്യഃ സ്വലാത്തിന് ഇജാസത്തു ലഭിച്ചവർ അനേകമുണ്ട്. അവരിൽ മുകളിൽ പേരു പറഞ്ഞവരും ഉൾപ്പെടുന്നു. കക്കിടിപ്പുറം മൂപ്പരും അറക്കൽമൂപ്പരും തമ്മിലുളള ബന്ധം കേവലം ദലാഇലുൽഖൈറാത്തിന്റെ ഇജാസത്തിൽ പരിമിതമല്ല. മഹാനരുടെ ദീനിയ്യായ പഠനം മുഴുവൻ അറക്കൽ മൂപ്പരുടെ കീഴിലായിരുന്നു. എമ്പുട്ടും ഇജാസത്തുകൾ മൂപ്പരിൽ നിന്നു കക്കിടിപ്പുറം മൂപ്പർക്കു ലഭിച്ചിട്ടുണ്ട്. അതിലൊന്നു *ഹുസൈനിയ്യഃ* എന്നറിയപ്പെടുന്ന ഒരു വളീഫത്താണ്. അതിമഹത്തായ ഈ വളീഫത്തു പതിവാക്കുന്നതു ഹുസ്നുൽഖാതിമത്തിനുപകരിക്കുമെന്നു മാത്രമല്ല ആയുസ്സുളള കാലത്തോളം ഉപജീവ

ലാത്തും ചൊല്ലാനുളള സമ്മതം അവിടുന്നു കൊടുക്കാറുണ്ടായിരുന്നു. *നബി* (സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം) തങ്ങളുടെ മേൽ സ്വലാത്തു ചൊല്ലാനുളള സമ്മതം നല്കുന്നത് - പ്രത്യേക പദങ്ങളുടെ അകമ്പടിയോടെയോ അല്ലാതെയോ- ഏറ്റവും സുരക്ഷിതവും എന്നാലേറ്റവും പുണ്യകരവുമായി മഹാനർ കണ്ടുവെന്നു വേണം കരുതാൻ. *നബി* (സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം) തങ്ങളോടു ചേര്‍ന്നു നിന്നതു കൊണ്ടായിരിക്കണം അവിടുത്തെ മറ്റു മുഹിബ്ബീങ്ങൾക്കു ലഭിച്ചതു പോലൊരു ഗുണം മൂപ്പർക്കും ലഭിക്കുകയുണ്ടായി. അതെന്താണെന്നോ? *ദിക്റുൽഅബദ്!* അഥവാ അനശ്വരസ്മരണ. ഇതു കൂടുതൽ വിശദീകരിക്കേണ്ടതാണ്. ദൈർഘ്യം ഭയന്ന് ഇപ്പോൾ അതിനു മുതിരുന്നില്ല. മറ്റൊരിക്കലാകാം, ഇൻശാ അല്ലാഹ്. സ്വലാത്തിനോടുളള കമ്പം മൂത്തു തത്സംബന്ധിയായി ഒരു ചെറുരിസാലയും മൂപ്പർ രചിച്ചിട്ടുണ്ട്. *അഖ്റബുത്ഥുറുഖ് ഇലൽഹഖ്* എന്നാണതിന്റെ പേര്. *മർഹൂം കെവിയം പന്താവൂർ* (റഹിമഹുല്ലാഹ്) അതു മലയാളത്തിലേക്കിയിട്ടുണ്ട്. ബദ്രീങ്ങളെക്കുറിച്ചുളള ഒരു രചനയുമുണ്ടു മൂപ്പർക്ക്. താരീഖിന്റെ കിതാബുകളുമായി മഹാനർക്കുണ്ടായിരുന്ന ഗാഢബന്ധത്തിന് ഒരുത്തമ നിദർശനമാണത്. ജുമുഅയെക്കുറിച്ചുളള ഒരു രിസാലയുമുണ്ട്. മഹാനർ അധികം രചനകളുടെ ഉടമയൊന്നുമല്ല. സ്വന്തം നഫ്സിനെ ഇഹ്യാഉലൂമുദ്ദീനുമായി ബന്ധിപ്പിക്കുന്നതിനിടയിൽ രചനകളിൽ മുഴുകാൻ സമയം കിട്ടിക്കാണില്ല. *ശൈഖുദ്ദലാഇൽ* എന്ന വിളിയ്ക്കു മാത്രമല്ല *ശൈഖുൽമശായിഖ്* എന്ന വിശേഷണത്തിനും അർഹനാണു മഹാനർ. കാരണം നടേ സൂചിപ്പിച്ചതു പോലെ ഇന്നു ജീവിച്ചിരിക്കുന്നവരിൽ പലരുടെയും ഈ അടുത്ത കാലത്തായി വഫാത്തായി പോയ ഒട്ടനവധി പേരുടെയും ശൈഖായിരുന്നു മഹാനർ. അവരാണെങ്കിലോ നമ്മുടെ തലമുറയുടെ മശായിഖും. ഉദാഹരണം *ശൈഖുനാ മഞ്ഞനാടി ഉസ്താദ്, ശൈഖുനാ ആലമ്പാടി ഉസ്താദ്, ശൈഖുനാ തൊഴിയൂർ ഉസ്താദ്, അസ്സയ്യിദ് ത്ഥാഹിറുൽ അഹ്ദൽ, കക്കിടിപ്പുറം ചെറിയമൂപ്പർ...* (റഹിമഹുമുല്ലാഹ്) ആ പട്ടിക നീണ്ടതാണ്. *ഇഹ്യാ മുസ്ല്യാർ* എന്നു കൂടി മഹാനർ അറിയപ്പെട്ടിരുന്നു. അത് *ഇഹ്യാഉലൂമുദ്ദീൻ* എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥം ദർസു നടത്തിയതു കൊണ്ടു മാത്രമല്ല അവിടുത്തെ ജീവിതം ആ കിതാബിന്റെ നേർരേഖ കൂടി ആയതു കൊണ്ടായിരുന്നു. മഹാനരുടെ ജീവചരിത്രത്തിലേക്കൊന്നും കടക്കുന്നില്ല. ഇന്നു മഹാനരുടെ ആണ്ടുദിനമാണ്. *ഹിജ്റഃ 1410 ദുൽഖഅദ് 6- ന്* ആയിരുന്നു അവിടുത്തെ വഫാത്ത്. നമുക്കു മഹാനരെ ഓർക്കാം. അവിടുത്തെ ഹള്റത്തിലേക്കൊരു *ഫാതിഹഃ* ഓതി *ഹദിയഃ* ചെയ്യാം. അല്ലാഹുവിന്റെ വലിയ്യെന്നും യോഗ്യനായ ആത്മീയഗുരുവിന്റെ സകല നിബന്ധകളും മേളിച്ച ശൈഖെന്നും സമകാലികരായ ഉലമാക്കളെല്ലാം ഏകകണ്ഠരായി അംഗീകരിച്ച കക്കിടിപ്പുറം മൂപ്പരെ നേരിൽ കാണാനുളള ഭാഗ്യം ഇയ്യുളളവന് ഉണ്ടായിട്ടില്ല. എന്നാൽ മഹാനരെ കണ്ട, തൊട്ട, മുത്തിയ ധാരാളം പേരെ കാണാനും തൊടാനും മുത്താനും ഇയ്യുളളവന് അല്ലാഹു ഭാഗ്യം നല്കിയിട്ടുണ്ട് - അൽഹംദു ലില്ലാഹ്! മഹാനരുടെ ബർസഖീ ജീവിതം അല്ലാഹു കൂടുതൽ ഔന്നത്യമുളളതാക്കട്ടെ. അവിടുത്തേക്കും നമ്മുടെ മറ്റു മശായിഖിനും അല്ലാഹു ഹബീബായ നബി (സ്വല്ലല്ലാഹു അലൈഹി വസല്ലം) തങ്ങളുടെ *മുറാഫഖത്തു* നല്കട്ടെ. അവരുടെ ബറകത്തിനാൽ നമ്മുടെ ജീവിതം അല്ലാഹുവിനു പൊരുത്തമുളളതായി ഭവിക്കട്ടെ - ആമീൻ ദുആ വസ്വിയ്യത്തോടെ നിങ്ങളുടെ സ്വന്തം *അൽനുഹാസി* *ചാമക്കാല* *744-7474-744*

കക്കിടിപ്പുറം_മൗലിദ്_مولد_ككدپرم.pdf9.46 MB

قصيدة خضر عليه السلام

الزهر_النضر_في_أخبار_الخضر_عليه_السلام.pdf3.63 KB

مولد الشهداء البدريين ബദർ ശുഹദാക്കളുടെ മൗലിദ് Another https://t.me/moulidstudy/1067

ഖിള്ർ നബി(അ) നെക്കുറിച്ചുള്ള മൗലിദ് ഉൾപ്പെടെ വിവിധ മൗലിദുകൾ രചിക്കുകയും അമേനി ദീപിലും മറ്റു വിവിധയിടങ്ങളിലും ദീർഘകാലം ദർസ് നടത്തുകയും ചെയ്‌ത മഹാനുഭാവൻ പൊന്നാനി ബാവ മുസ്‌ലിയാർ(ഖ.സി) അവർകളുടെയും ആണ്ടുദിനം ശവ്വാൽ 8 . മുഹമ്മദ് ശംസുദ്ദീൻ എന്നാണ് യഥാർത്ഥ പേര്. അറക്കൽ കുഞ്ഞഹന്മദ് എന്നവരാണ് പിതാവ്. പൊന്നാനിയിലാണ് ജനിച്ചതും വളർന്നതും വിജ്ഞാനം നേടിയതും. ചെറു പ്രായത്തിലെ സൂക്ഷ്മ ജീവിതം തിരഞ്ഞെടുത്തവരായിരുന്നു. ആലുവായ് അബൂബക്കർ മുസ്ല്യാർ, ഞമനേങ്ങാട് ഏന്തീൻ കുട്ടി മുസ്ല്യാർ എന്നിവർ അവിടുത്തെ സമകാലികരും സഥീർത്ഥരുമായിരുന്നു. ബഹുമാനപ്പെട്ട ഖിള്ർ നബി(അ)നെ കാണണം എന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അമേനിദീപിൽ ദർസ് നടത്തുന്ന കാലത്ത് ഇതിന് അവസരം ലഭിക്കുകയും ആ സന്തോഷത്തിൽ ഖിള്ർ നബിയുടെ മൗലിദ് എഴുതണം എന്നു തീരുമാനം എടുക്കുകയും ചെയ്തു. അങ്ങനെയാണ് മനോഹരമായ ഖിള്ർ മൗലിദ് രചിക്കുന്നത്. അവിടുന്ന് രചിച്ച മറ്റൊരു മൗലിദാണ് 'അൻഖുസ് മൗലിദ്'. സാഹിത്യ സമ്പുഷ്ടമായ രണ്ട് ഹികായത്തുകളും രണ്ട് കാവ്യങ്ങളുമുള്ളതാണ് ആ മൗലിദ്. രണ്ടിന്റെയും pdf https://t.me/moulidstudy/1113 പാതിരാവിൽ അവിടുന്ന് ഉസ്താദിന്റെ കൂടെ ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) വിനെ സിയാറത്ത് ചെയ്യൽ പതിവായിരുന്നു. ഒരിക്കൽ സിയാറത്ത് ചെയ്യുന്നതിനിടെ മുൻപരിചയമില്ലാത്ത ഒരാൾ പ്രത്യക്ഷപ്പെട്ടു. "മകനേ നീ ഉന്നത സ്ഥാനം പ്രാപിച്ചവരിൽ പെടുന്നവനാകും" എന്നാശീർവദിച്ചു ശിരസ്സ് തടവി കൊടുക്കുകയുണ്ടായി. ഇത് അവിടുത്തെ ജീവിതത്തിലെ വലിയ മഹത്വമാണ്. അമേനി ദ്വീപിലെ ദീർഘകാലത്തെ ദർസ് ജീവിതം അവസാനിപ്പിച്ച് പൊന്നാനിയിൽ മടങ്ങിയെത്തിയ ബാവ മുസ്ലിയാർ രണ്ട് വർഷത്തിന് ശേഷം തൃശൂർ ജില്ലയിലെ മന്ദലംകുന്നിലേക്ക് താമസം മാറ്റുകയും പ്രദേശത്തെ കുന്നത്ത് പള്ളിയിൽ ദർസ് നടത്തുകയും ചെയ്തു . അക്കാലത്ത് അവിടുന്ന് ആ പള്ളിയിൽ സ്ഥാപിച്ച ദിക്ർ ഹൽഖയിൽ അറിയപ്പെട്ട പല സൂഫികളും ആലിമുകളും മഹാന്മാക്കളുമൊക്കെ പങ്കെടുക്കാനെത്തിയിരുന്നു. ഹി. 1358 ശവ്വാൽ 8 തിങ്കളാഴ്ച 34 ആം വയസ്സിൽ വിടപറഞ്ഞു. അവിടുത്തെ മഖാം മന്ദലാം കുന്ന് കുന്നത്തെ പള്ളിയുടെ മുമ്പിൽ പ്രശസ്‌തവും അനേകം ജനങ്ങൾ സിയാറത്തിന് വരുന്നതുമാണ്. മഹാനവർകളുടെ മൗലിദ് ശിഷ്യനായ കല്ലൂർ ഹസ്സൻ മുസ്ലിയാർ എഴുതിയിട്ടുണ്ട്. ഒരിക്കൽ ഹസ്സൻ മുസ്ലിയാരുടെ കാലിൽ ഒരു മുള്ള് തറച്ചു വ്രണമായി. നാൾക്കുനാൾ അത് വലുതായി വലിയ പ്രയാസം നേരിട്ടു. വിവിധ ചികിത്സകൾ ചെയ്യുകയും ഓപ്പറേഷനുകൾ നടത്തുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. മാസത്തിലേറെ നീണ്ട ചികിത്സകൾക്ക് ശേഷം മൂന്നാമതും ഓപ്പറേഷൻ ചെയ്യാൻ ഡോക്ടർമാർ തീരുമാനമെടുത്തു. ആ സമയത്ത് അവിടുന്ന് ദുആ ചെയ്തു പറഞ്ഞു: " അല്ലാഹുവേ , എന്റെ ഉസ്താദും ശൈഖുമായ ബാവ മുസ്‌ലിയാർ നിന്റെ വലിയ്യാണെന്ന് എനിക്കുറപ്പുണ്ട് . അദ്ദേഹത്തിന്റെ ബറക്കത്ത് കൊണ്ട് എന്റെ ഈ രോഗം ഓപ്പറേഷനില്ലാതെ മാറിയാൽ ഞാൻ അവരുടെ ഒരു മൗലിദ് രചിക്കുന്നതാണ്". അല്ലാഹു അത് സ്വീകരിച്ചു . അന്ന് രാത്രി ഉറങ്ങുമ്പോൾ ആ കറാമത്ത് വെളിപ്പെട്ടു . ഒരു കൂട്ടം വെള്ള വസ്ത്രധാരികൾ ഒരു പാത്രം മരുന്നുമായി അദ്ദേഹത്തെ സമീപിച്ചു . ശസ്ത്രക്രിയ നടത്തി മരുന്ന് വെച്ചു. അത്യാത്ഭുതം, പ്രഭാതമായപ്പോഴേക്ക് കാലിന്റെ പഴുപ്പും നീരും പൂർണ്ണമായും മാറിയിരിക്കുന്നു. ഈ തീരുമാന ഫലമായാണ് ഹസൻ മുസ്‌ലിയാർ പ്രസ്തുത മൗലിദ് രചിച്ചത്. മൗലാനാ അബ്ദുൽ ബാരി ഉസ്താദ്(ഖ.സി) ഇതിന് അഭിനന്ദനപത്രം എഴുതിയിട്ടുണ്ട് https://t.me/moulidstudy/1114

مولد خضر عليه وسـلم.pdf2.29 KB

مولد خديجة رضي الله عنها ബീവി ഖദീജ (റ) മൗലിദ്.pdf

مورد_الصادي_في_مولد_الهادي_للامام.pdf1.21 MB

പറയുക: അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്‌. അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്‌ *قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُوا۟ هُوَ خَيْرٌ مِّمَّا يَجْمَعُونَ* ഈ ആയത്തിൽ അല്ലാഹുവിന്റെ റഹ്‌മത്ത് കൊണ്ടുള്ള ഉദ്ദേശ്യം മുഹമ്മദ് നബി ﷺ തങ്ങളാണെന്ന് ഇബ്നു അബ്ബാസ് رضي اللّٰه عنهما വ്യാഖ്യാനിക്കുന്നു [روح المعانى : ٤/٣٦٧] നാല് സമയങ്ങളിലാണ് ഇബ്‌ലീസ് അട്ടഹസിച്ച് കരഞ്ഞത് : 1 - ശപിക്കപ്പെട്ടപ്പോൾ . 2 - ഭൂമിയിലേക്ക് ഇറക്കപ്പെട്ടപ്പോൾ . 3 - ഹബീബായ നബി ﷺ പ്രസവിക്കപ്പെട്ടപ്പോൾ . 4 - ഫാതിഹ ഇറങ്ങിയപ്പോൾ [المختصر الكبير : ١/٢٣] ഹാഫിള് ശംസുദ്ദീനു ബ്നു ജസരി رضي اللّٰه عنه തന്റെ അർഫുത്തഅ്.രീഫ് ബിൽ മൗലിദിശ്ശരീഫ് എന്ന ഗ്രന്ഥത്തിൽ പറയുന്നു : ഒരാൾ മരണശേഷം അബൂലഹബിനെ സ്വപ്നം കണ്ടപ്പോൾ ചോദിച്ചു : നിന്റെ വിശേഷമെന്താണ് ! മറുപടി : നരകത്തിലാണ് . എങ്കിലും എല്ലാ തിങ്കളാഴ്ച്ച രാവിലും എനിക്ക് ശിക്ഷ ലഘൂകരിക്കപ്പെടുന്നുണ്ട് . എന്റെ രണ്ടു കൈ വിരലുകൾക്കിടയിൽ നിന്ന് ഇത്രയും അളവിൽ വെള്ളം ഞാൻ ഊമ്പി കുടിക്കുന്നുണ്ട് *ما حالك ؟ فى النّار الاّ انه يخفف عنى كل ليلة اثنين وامص من بين إصبعى ماء بقدر هذا* ഇതു പറഞ്ഞ് അബൂ ലഹബ് തന്റെ വിരൽ തലപ്പ് ചൂണ്ടിക്കാണിച്ചു കൊടുത്തു . അതിനു കാരണമായി അബൂ ലഹബ് പറഞ്ഞത് : ഹബീബായ നബി ﷺ ജനിച്ചതിന്റെ സന്തോഷം എന്നോട് അടിമയാകുന്ന സുവൈബത്ത് അറിയിച്ചപ്പോൾ അവളെ ഞാൻ മോചിപ്പിച്ചതു കൊണ്ടും . അവൾ നബി ﷺ തങ്ങൾക്ക് മുല കൊടുത്തതു കൊണ്ടുമാണ് *وانّ ذلك بإعتاقي لثويبة عندما بشّرتنى بولاادة النبيّ ﷺ وبإرضاعها له* [الحاوى للفتاوى : ١/٢٣٠] ഇതേ ആശയം ഇമാം ബുഖാരി رضي اللّٰه عنه റിപ്പോർട്ട് ചെയ്യുന്നുണ്ട് . ഇതിനെ വിശദീകരിച്ച് ഇമാം സുഹൈലി رضي اللّٰه عنه പറയുന്നു : ഇവിടെ അബൂ ലഹബിനെ സ്വപ്നം കണ്ടത് സഹോദരൻ അബ്ബാസ് رضي اللّٰه عنه ആണ് [فتح البارى : ٩/١٤٥] അബൂ ലഹബിന്റെ പ്രസ്തുത സംഭവം ഉദ്ധരിച്ച ശേഷം ശംസുദ്ദീനു ബ്നു നാസ്വിറുദ്ദീനു ദിമശ്ഖി رضي اللّٰه عنه അവിടുത്തെ മൗരിദുസ്സ്വാദീ ഫീ മൗലിദിൽ ഹാദിയിൽ പാടുന്നു https://t.me/moulidstudy/1126 *اِذَا كَانَ هَذَا كَافِرًا جَاءَ ذَمُّهُ* *وَتَبَّتْ يَدَاهُ فِى الْجَحِيمِ مُخَلَّدَا* *اَتَى اَنَّهُ فِى يَوْمِ الْإِثْنَيْنِ دَائِمًا* *يُخَفَّفُ عَنْهُ للسُّرُورِ بِاَحْمَدَا* *فَمَا الظَّنُّ بِالْعَبْدِ الَّذِى طُولَ عُمْرِهِ* *بِاَحْمَدَ مَسْرُورًا وَمَاتُ مُوَحَّدَا* ആശയം : ഖുർആനിൽ വിമർശനം വന്ന കൈകൾ നശിച്ച നരകത്തിൽ സ്ഥിരവാസിയായ ഈ അബൂ ലഹബ് കാഫിറാണെങ്കിലും ! അഹ്‌മദ്‌ നബിയെ ﷺ കൊണ്ട് സന്തോഷിച്ചതിനാൽ എല്ലാ തിങ്കളാഴ്ച്ചകളിലും അവന് ശിക്ഷ ലഘൂകരിക്കപ്പെടുന്നു എന്ന് റിപ്പോർട്ടുകളിൽ വന്നിരിക്കുന്നു . എന്നാൽ പിന്നെ ജീവിതകാലം മുഴുവൻ അഹ്‌മദ്‌ നബിയെ ﷺ കൊണ്ട് സന്തോഷിക്കുകയും തൗഹീദോടെ മരിക്കുകയും ചെയ്തവന്റെ വിചാരമെന്താണ് ! [എങ്ങനെ രക്ഷപ്പെടാതിരിക്കും] [الحاوى للفتاوى : ١/٢٣٠]

സയ്യിദിനാ അബൂ ബക്കർ സ്വിദ്ദീഖ് رضي اللّٰه عنه പറയുന്നു : ഒരാൾ ഹബീബായ നബി ﷺ തങ്ങളുടെ മൗലിദിന് വേണ്ടി ഒരു ദിർഹം ചിലവഴിച്ചാൽ അവൻ സ്വർഗത്തിൽ എന്റെ കൂട്ടുകാരനാകുന്നതാണ് *مَنْ اَنْفَقَ دِرْهَمًا عَلَى قِرَاءَةِ مَوْلِدِ النَّبِيِّ ﷺ كَانَ رَفِيقِى فِى الْجَنَّةِ* സയ്യിദിനാ ഉമർ رضي اللّٰه عنه പറയുന്നു : ഒരാൾ ഹബീബായ നബി ﷺ തങ്ങളുടെ മൗലിദിനെ ബഹുമാനിച്ചാൽ അവൻ ഇസ്‌ലാമിനെ ജീവിപ്പിച്ചിരിക്കുന്നു *مَنْ عَظَّمَ مَوْلِدَ النَّبِيِّ ﷺ فَقَدْ اَحْيَا الْإِسْلَام* സയ്യിദിനാ ഉസ്മാൻ رضي اللّٰه عنه പറയുന്നു : ഹബീബായ നബി ﷺ തങ്ങളുടെ മൗലിദ് പാരായണത്തിനു വേണ്ടി ഒരു ദിർഹം ചിലവഴിക്കുന്നവൻ ബദ്ർ ഹുനൈൻ യുദ്ധത്തിൽ പങ്കെടുത്തവനെ പോലെയാണ് *مَنْ اَنْفَقَ دِرْهَمًا عَلَى قِرَاءَةِ مَوْلِدِ النَّبِيِّ ﷺ فَكَاَنَّمَا شَهِدَ غَزْوَةَ بَدْرٍ وَحُنَيْنٍ* സയ്യിദിനാ അലി كرم اللّٰه وجهه പറയുന്നു : ഒരാൾ ഹബീബായ നബി ﷺ തങ്ങളുടെ മൗലിദിനെ ബഹുമാനിക്കുകയും മൗലിദ് പാരായണത്തിന് കാരണക്കാരനാവുകയും ചെയ്താൽ അവൻ ഈമാനോടെയല്ലാതെ ദുനിയാവിൽ നിന്ന് യാത്രയാവില്ല . വിചാരണ കൂടാതെ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് *مَنْ عَظَّمَ مَوْلِدَ النَّبِيِّ ﷺ وَكَانَ سَبَبًا لِقِرَاءَتِهِ لاَ يَخْرُجُ مِنَ الدُّنْيَا اِلاَّ بِالْإِيمَانِ وَيَدْخُلُ الْجَنَّةَ بِغَيْرِ حِسَابٍ* [النعمة الكبرى : ٧,٨] ഹസനുൽ ബസ്വരി رضي اللّٰه عنه പറയുന്നു : ഉഹ്ദ് മലയോളം സ്വർണം എനിക്കുണ്ടായിരുന്നെങ്കിൽ അതെല്ലാം ഞാൻ ഹബീബായ നബി ﷺ തങ്ങളുടെ മൗലിദ് പാരായണത്തിന് വേണ്ടി ചിലവഴിക്കുമായിരുന്നു [النعمة الكبرى : ٨] മഹാനായ ജുനൈദുൽ ബഗ്ദാദി رضي اللّٰه عنه പറയുന്നു : ഒരാൾ മൗലിദിന്റെ സദസ്സിൽ പങ്കെടുക്കുകയും അതിന്റെ സ്ഥാനത്തെ മഹത്വപ്പെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചിരിക്കുന്നു *مَنْ حَضَرَ مَوْلِدَ النَّبِيِّ ﷺ قَدْرَهُ فَقَدْ فَازَ بِالْإِيمَانِ* [النعمة الكبرى : ٨] മഅ്റൂഫുൽ കർഖി رضي اللّٰه عنه പറയുന്നു : ഒരാൾ ഹബീബായ നബി ﷺ തങ്ങളുടെ മൗലിദ് പാരായണത്തിനു വേണ്ടി , മൗലിദിനെ ബഹുമാനിച്ചു കൊണ്ട് ഭക്ഷണമൊരുക്കുകയും കൂട്ടുകാരെ കൂട്ടുകയും വിളക്കു കത്തിക്കുകയും പുതുവസ്ത്രം ധരിക്കുകയും സുഗന്ധ ദ്രവ്യം ഉപയോഗിക്കുകയും ചെയ്താൽ അല്ലാഹു ﷻ അന്ത്യനാളിൽ അമ്പിയാക്കളോടൊപ്പം ഒന്നാം വിഭാഗത്തിൽ അവനെ ഒരിമിച്ചു കൂട്ടുകയും അവൻ ഇല്ലിയ്യീനിൽ ഏറ്റവും ഉയർന്ന സ്ഥലത്താവുകയും ചെയ്യുന്നതാണ് *مَنْ هَيَّأَ طَعَامًا لِأَجْلِ قِرَاءَةَ مَوْلِدِ النَّبِيِّ ﷺ وَجَمَعَ إِخْوَانًا وَاَوْقَدَ سِرَاجًا وَلَبِسَ جَدِيدًا وَتَبَخَّرَ وَتَعَطَّرَ تَعْظِيمًا لِمَوْلِدِ النَّبِيِّ ﷺ حَشَرَهُ اللّٰه يَوْمَ الْقِيَامَةِ مَعَ الْفِرْقَةِ الْأُولَى مِنَ النَّبِيِّينَ وَكَانَ فِى اَعْلَى عِلِّيِّينَ* [النعمة الكبرى : ٨] നബിയെ മുത്താറ്റൽ റസൂലേ ﷺ നബിമാർക്കെല്ലാർക്കും നേതാവേ ﷺ തങ്ങളെ ശഫാഅത്തല്ലാതെ ﷺ ഞങ്ങളിലില്ലാ ഒന്നുമേ...

ഇമാം ശാഫിഈ رضي اللّٰه عنه പറയുന്നു : ഒരാൾ ഹബീബായ നബി ﷺ തങ്ങളുടെ മൗലിദിനു വേണ്ടി കൂട്ടുകാരെ ഒരുമിച്ചു കൂട്ടുകയും ഭക്ഷണമൊരുക്കുകയും നന്മകൾ പ്രവർത്തിക്കുകയും മൗലിദ് പാരായണത്തിന് അവൻ കാരണക്കാരനാവുകയും ചെയ്താൽ അന്ത്യനാളിൽ സ്വിദ്ദീഖീങ്ങൾ , ശുഹദാക്കൾ , സ്വാലിഹീങ്ങൾ എന്നിവരോടൊപ്പം അവനെ അല്ലാഹു അയക്കുകയും അവൻ സ്വർഗത്തിലെത്തുകയും ചെയ്യുന്നതാണ് *بَعَثَهُ اللَّهُ يَوْمَ الْقِيَامَةِ مَعَ الصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ وَيَكُونُ فِى جَنَّاتِ النَّعِيمِ* [النعمة الكبرى : ٩] ഇമാം ഫഖ്റുദ്ദീനുറാസി رضي اللّٰه عنه പറയുന്നു : സ്വർണമോ വെള്ളിയോ ആകട്ടെ . ഒരൾ നാണയങ്ങളിൽ വെച്ച് മൗലിദ് പാരായണം ചെയ്യുകയും മറ്റു ദിർഹമുകളുമായി അതിനെ കൂട്ടിക്കലർത്തുകയും ചെയ്താൽ അതിൽ ബറകത്തുണ്ടാകുന്നതാണ് . അതിന്റെ ഫഖിറായിത്തീരില്ല . ഹബീബായ നബി ﷺ തങ്ങളുടെ ബറകത്ത് കൊണ്ട് അവന്റെ കൈ കാലിയാകില്ല *....وَقَعَتْ فِيهَا الْبَرَكَةُ وَلاَ يَفْتَقِرُ صَاحِبُهَا وَلاَ تَفْرَغُ يَدُهُ بِبَرَكَةِ النَّبِيِّ ﷺ* [النعمة الكبرى : ٩] ഇമാം ഫഖ്റുദ്ദീനുറാസി رضي اللّٰه عنه പറയുന്നു : ഒരാൾ ഉപ്പിലോ , ഗോതമ്പിലോ , മറ്റു ഭക്ഷണ സാധനങ്ങളിലോ വെച്ച് മൗലിദ് പാരായണം ചെയ്താൽ അതിലും മുഴുവൻ വസ്തുക്കളിലും ബറകത്ത് വെളിവാകാതിരിക്കില്ല *مَا مِنْ شَخْصٍ قَرَأَ مَوْلِدَ النَّبِيِّ ﷺ عَلَى مِلْحٍ اَوْ بُرٍّ اَوْ شَيْئٍ آخَرَ مِنَ الْمَأْكُولاَتِ اِلاَّ ظَهَرَتْ فِيهِ الْبَرَكَةُ وَفِى كُلِّ شَيْئٍ* [النعمة الكبرى : ٩] മഹാനായ സിരിയ്യു സ്സഖത്വി رضي اللّٰه عنه പറയുന്നു : മൗലിദ് പാരായണം ചെയ്യപ്പെടുന്ന സദസ്സ് ലക്ഷ്യം വെച്ചവൻ സ്വർഗത്തോപ്പാണ് ലക്ഷ്യം വെച്ചിരിക്കുന്നത് . കാരണം ഹബീബായ നബി ﷺ തങ്ങളോടുള്ള സ്നേഹത്തിന്റെ പേരിലല്ലാതെ അവൻ ആ സ്ഥലം ലക്ഷ്യം വെക്കുകയില്ലല്ലോ *....فَقَدْ قَصَدَ رَوْضَةً مِنْ رِيَاضِ الْجَنَّةِ لِاَنَّهُ مَا قَصَدَ ذَلِكَ الْمَوْضِعَ اِلاَّ لِمَحَبَّةِ النَّبِيِّ ﷺ* [النعمة الكبرى : ٩] മഹാനായ ഇമാം ജലാലുദ്ദീനുസ്സുയൂത്വി رضي اللّٰه عنه അവിടുത്തെ അൽ വസാഇലിൽ പറയുന്നു : ഒരു വീട്ടിലോ പള്ളിയിലോ മഹല്ലത്തിലോ വെച്ച് മൗലിദ് പാരായണം ചെയ്താൽ അവയെ മലക്കുകൾ പൊതിയുന്നതാണ് . അവിടെയുള്ളവരുടെ മേൽ മലക്കുകൾ സ്വലാത്ത് ചൊല്ലുകയും അല്ലാഹു ﷻ അവന്റെ റഹ്‌മത്ത് കൊണ്ടും തൃപ്തി കൊണ്ടും അവരെ മൂടുകയും ചെയ്യുന്നതാണ് *....اِلاَّ حَفَّتِ الْمَلَائِكَةُ ذَلِكَ الْبَيْتَ اَوٍ الْمَسْجِدَ اَوِ الْمَحَلَّةَ وَصَلَّتِ الْمَلَائِكَةُ عَلَى اَهْلِ ذَلِكَ الْمَكَانِ وَعَمَّهُمُ اللَّهُ تَعَالَى بِالرَّحْمَةِ وَالرِّضْوَانِ* [النعمة الكبرى : ١٠] ഇമാം സുയൂത്വി رضي اللّٰه عنه വീണ്ടും പറയുന്നു : ഒരു മുസ്‌ലിമിന്റെ വീട്ടിൽ ഹബീബായ നബി ﷺ തങ്ങളുടെ മൗലിദ് പാരായണം ചെയ്താൽ അല്ലാഹു ﷻ ആ വീട്ടുകാരിൽ നിന്ന് വരൾച്ച , പകർച്ചവ്യാധി , തീപ്പിടിത്തം , മുങ്ങി നശിക്കൽ , ആഫത്ത് , പരീക്ഷണങ്ങൾ , ദേഷ്യം , അസൂയ , കണ്ണേറ് , കള്ളന്റെ നോട്ടം എന്നിവ ഉയർത്തുന്നതാണ് . അവൻ മരിച്ചാൽ മുൻകർ നകീർ عليهم السّلام ന്റെ ചോദ്യത്തിന്റെ മറുപടി എളുപ്പമാക്കി കൊടുക്കുകയും അല്ലാഹുവിന്റെ അടുക്കൽ അവൻ സത്യത്തിന്റെ ഇരിപ്പിടത്തിൽ [സ്വർഗത്തിൽ] ആകുകയും ചെയ്യുന്നതാണ് *....اِلاَّ رَفَعَ اللَّهُ سُبْحَانَهُ وَتَعَالَى اَلْقَحْطَ وَالْوَبَاءَ وَالْحَرْقَ وَالْغَرَقَ وَالْآفَاتِ وَالْبَلِيَّاتِ وَالْبُغْضَ وَالْحَسَدَ وَعَيْنَ السُّوءِ وَاللُّصُوصِ عَنْ اَهْلِ ذَلِكَ الْبَيْتِ فَإِذَا مَاتَ هَوَّنَ اللَّهُ عَلَيْهِ جَوَابَ مُنْكَرٍ وَنَكِيرٍ وَيَكُونُ فِى مَقْعَدِ صِدْقٍ عِنْدَ مَلِيكٍ مُقْتَدِرٍ* [النعمة الكبرى : ١١]

بسم اللّٰه الرحمن الرحيم الحمد للّه ربّ العالمين اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَنَبِيِّكَ وَرَسُولِكَ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلَّمْ പണ്ഡിതന്മാർ പറയുന്നു : ഒരു വീട്ടിൽ വെച്ച് ഒരാൾ ഹബീബായ നബി ﷺ തങ്ങളുടെ മൗലിദ് പാരായണം ചെയ്താൽ അടുത്ത വർഷം അതേ ദിവസംവരെ ഒരു വർഷം പൂർണ്ണമായി മലക്കുകൾ ആ വീടിനെ ചുറ്റുന്നതാണ് *مَنْ قَرَأَ مَوْلِدَ النَّبِيِّ ﷺ فِى مَنْزِلٍ حَفَّتِ الْمَلَائِكَةُ ذَلِكَ الْمَنْزِلِ سَنَةً كَامِلَةً إِلَى ذَلِكَ الْيَوْمِ الَّذِى قُرِأَ فِيهِ مَوْلِدُ النَّبِيِّ ﷺ* [النعمة الكبرى] ഹാറൂൺ റശീദിന്റെ കാലത്ത് തെറ്റുകൾ ചെയ്തു ജീവിച്ചിരുന്ന ഒരു യുവാവുണ്ടായിരുന്നു . മോശപ്പെട്ട ജീവിതം കാരണം ജനങ്ങളെല്ലാം അയാളെ നിസ്സാരമായിട്ടായിരുന്നു കണ്ടിരുന്നത് . എന്നാൽ എല്ലാ വർഷവും റബീഉൽ അവ്വൽ മാസം വന്നാൽ വസ്ത്രങ്ങളെല്ലം കഴുകി വൃത്തിയാക്കി സുഗന്ധം പൂശി ഭംഗിയാവുകയും ഭക്ഷണം തയ്യാറാക്കി അതിൽ വെച്ച് ഹബീബായ നബി ﷺ തങ്ങളുടെ മൗലിദ് ചൊല്ലിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു . ഈ രൂപത്തിൽ അയാൾ ഒരുപാട് കാലം ജീവിച്ചു അയാൾ മരണപ്പോൾ ആ നാട്ടുകാർ ഒരശരീരി കേട്ടു : ബസ്വറക്കാരേ , നിങ്ങൾ അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട മഹാന്റെ ജനാസക്കരികിൽ വരൂ . അവൻ എന്റെ അടുക്കൽ പ്രതാപിയാണ് *اُحْضُرُوا يَا اَهْلَ الْبَصَرَةِ وَاشْهَدُوا جَنَازَةَ وَلِيٍّ مِنْ اَوْلِيَاءِ اللَّهِ فَاِنَّهُ عَزِيزٌ عِنْدِي* ഇതുകേട്ട നാട്ടുകാർ അവിടെ സന്നിഹിതരാവുകയും അദ്ദേഹത്തെ മറവു ചെയ്യുകയും ചെയ്തു . പിന്നീട് അയാളെ പട്ടു വസ്ത്രങ്ങൾ ധരിച്ച് അഭിമാനത്തോടെ നടക്കുന്നതായി അവർ സ്വപ്നത്തിൽ കണ്ടു . ചോദ്യം : നിങ്ങൾക്കെങ്ങിനെയാണ് ഈ സ്ഥാനം ലഭിച്ചത് ! മറുപടി : ഹബീബായ നബി ﷺ തങ്ങളുടെ മൗലിദിനെ ബഹുമാനിച്ചതു കൊണ്ട് *بِمَ نِلْتَ هَذِهِ الْفَضِيلَة ؟ بِتَعْظِيمِ مَوْلِدِ النَّبِيِّ ﷺ* [اعانة الطالبين : ٣/٤١٥]

മന്ദലംകുന്ന് കുന്നത്തെപള്ളിയില്‍ അന്ത്യവിശ്രമംകൊള്ളുന്ന ശൈഖ് ബാവ മുസ്ലിയാര്‍ തങ്ങള്‍ (റ) ഖിള് റ് നബി (അ) മുമായി നല്ല ബന്ധം സ്ഥാപിച്ചവരായിരുന്നു. ഖിള്‌റ് നബിയെ കുറിച്ച് ഒരു മൗലിദ് എഴുതാന്‍ മഹാന്‍ തീരുമാനിച്ചു. അതിന് സമ്മതം വാങ്ങാന്‍ വേണ്ടി അദ്ദേഹം ഫാതിഹ ഓതി ഖിളര് നബിയെ വിളിച്ചു വരുത്തി സമ്മതം ചോദിച്ചു. അച്ചടിക്കുന്നതിന് മുമ്പ് പ്രൂഫ് കാണിക്കണമെന്ന് ഖിള്‌റ് നബി (അ) പറഞ്ഞു. എങ്ങനെ വളരെ ബ്രഹത്തായ മൗലിദ് എഴുതിയുണ്ടാക്കി. ഈ മൗലിദ് ഓതാന്‍ തുടങ്ങുന്നതിന് മുമ്പ് ഹബീബായ നബി (സ്വ) തങ്ങളുടെ പേരില്‍ മദ്ഹ് ചൊല്ലാന്‍ വേണ്ടി ഈ കിതാബിന്റെ ആദ്യത്തില്‍ അന്‍ഖസ് എന്ന ഒരു കൊച്ചു മൗലിദും അദ്ദേഹം എഴുതിയുണ്ടാക്കി. വെറും രണ്ട് ഹികായത്തും രണ്ട് ബൈത്തും യാ അക്‌റമ ബൈത്തും ഉള്‍ക്കൊള്ളുന്ന ഈ ഇശ്ഖിന്റെ വരികള്‍ ഏതൊരു ആശിഖിന്റെയും ഹൃദയം കുളിര്‍മകൊള്ളിക്കുന്നതാണ്. ഈ രണ്ടു മൗലിദുകളും ഖിള്‌റ് നബി (അ) ന് കാണിച്ച ശേഷമാണ് അദ്ദേഹം അച്ചടിപ്പിച്ചത്. ഞങ്ങളുടെ നാട്ടില്‍ ഖിള്‌റ് മൗലിദിന് മുമ്പ് ഇപ്പോഴും ഈ മൗലിദ് ചൊല്ലിവരുന്നു. റമളാനില്‍ ചില പള്ളികളിലും തറാവീഹിന് ശേഷം ഈ മൗലിദ് ചൊല്ലാറുണ്ട്. ഏത് തിരക്ക് പിടിച്ച സമയത്തും ചൊല്ലാന്‍ കഴിയുന്ന ഒരു മൗലിദാണ് അന്‍ഖസ്. നിങ്ങള്‍ക്ക് ഒഴിവുണ്ടെങ്കില്‍ ദേശീയ പാത 17ല്‍ മന്ദലംകുന്ന് കുന്നത്തെ പള്ളിയില്‍ അന്ത്യവിശ്രമംകൊള്ളുന്ന മഹാനായ ബാവ മുസ്ലിയാര്‍ തങ്ങളെ (റ) സിയാറത്ത് ചെയ്യണമെന്നും ഈ മൗലിദിന്റെ ഒരു കോപ്പി കരസ്ഥമാക്കി പറ്റുന്ന സമയത്തൊക്കെ ചൊല്ലണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു മഹാന്മാരുടെ മദദ് നമുക്കേവര്‍ക്കും നല്‍കട്ടെ.... ആമീന്‍