മൗലിദ് പഠനം
Ir al canal en Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Mostrar más1 380
Suscriptores
Sin datos24 horas
+37 días
+1530 días
Archivo de publicaciones
1 380
ബാവ മുസ്ലിയാർ(ഖ. സി) യുടെ വഫാത് തന്നെ വലിയ അൽഭുതമുണ്ടാക്കുന്നതാണ്. വഫാത്തിന്റെ സമയം അടുത്തപ്പോൾ അത് മറ്റുള്ളവരെ അറിയിച്ചുകൊണ്ട് നേരെ തൊട്ടടുത്തുണ്ടായിരുന്ന കുളത്തിന്റെ ആഴങ്ങളിലേക്ക് അടിത്തട്ടിലേക്ക് അദ്ദേഹം ഇറങ്ങി പോകുകയാണ് ഉണ്ടായത്. സമയം ഏറെ കഴിഞ്ഞിട്ടും മഹാനവർകളെ കാണാതെ വന്നപ്പോൾ കുളത്തിലിറങ്ങി പരിശോധിച്ചവർക് കുളത്തിന്റെ ആഴങ്ങളിൽ ചമ്രം പടിഞ്ഞിരിക്കുന്ന നിലയിൽ വഫാതായിരിക്കുന്ന മഹാൻ അവർകളെ ആണ് കാണാൻ കഴിഞ്ഞത്.വലിയ കറാമത്തിന്റെ ഉടമയാണ്. മഹാൻ അവർകളുടെ ഹഖ് ജാഹ് ബർകതുകൊണ്ട് അല്ലാഹു ഇരുവീട്ടിലും നമ്മെ വിജയികളുടെ കൂട്ടത്തിൽ ഉള്പെടുത്തട്ടെ.ആമീൻ
1 380
ആപ്പാഞ്ചിറ മാമ എന്ന പേരിൽ അറിയപ്പെടുന്ന ഒരു മഹാനാണിദ്ദേഹം. യഥാർത്ഥ പേര് മുഹമ്മദ് മുസ്ലിയാർ, മമ്മി ഹാജി, മാമി ബാബാ എന്നൊക്കെ വിളിക്കും. പിതാവിന്റെ പേര്:................................................... (കുറിപ്പുകാരന് ഓർമ്മയില്ല). ഏകദേശം തൊണ്ണൂറ്റി ഒമ്പത് (99) വയസ്സുണ്ട്. ഇപ്പോൾ താമസം ഈരാറ്റുപേട്ട (കോട്ടയം ജില്ല) എന്ന പ്രദേശത്ത്.
വലിയ പണ്ഡിതനാണ്. സൂഫിയും പ്രപഞ്ച പരിത്യാഗിയുമായ ഇദ്ദേഹം വിവാഹം കഴിച്ചിട്ടില്ല. തന്റെ കാലത്തെ നിരവധി പണ്ഡിതരിൽ നിന്നു വിദ്യ നുകരാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. പഴയ കാലത്ത് ജീവിച്ചു മരിച്ച ഒട്ടനവധി ഔലിയാക്കളെയും ആരിഫീങ്ങളെയും കാണാനും അവരുമായി ബന്ധം സ്ഥാപിക്കാനും അള്ളാഹു അദ്ദേഹത്തിനു ഭാഗ്യം നല്കി.
അതിൽ പ്രത്യേകം പരാമർശം അർഹിക്കുന്ന രണ്ടാളുകളാണു മഹാനായ ഞമനങ്ങാട് ഏനിക്കുട്ടി മുസ്ലിയാർ എന്നറിയപ്പെടുന്ന ഷെയ്ഖ് സൈനുദ്ധീൻ അന്നജ്കൂത്തി (റ) (الولي الشهير العارف الكبير الشيخ زين الدين النجكوتي القادري الرفاعي)യും രാജാവിന്റെ ബാവ മുസ്ലിയാർ എന്നറിയപ്പെടുന്ന മഹാനായ മുഹമ്മദ് ശംസുദ്ധീൻ ബാവ അൽഖാദിരി (റ) (الولي العارف الشيخ محمد شمس الدين باوا القادري) യും. ഏനിക്കുട്ടി മുസ്ലിയാരിൽ നിന്നാണു കിത്താബോതി തുടങ്ങിയത്.
ഈ പറഞ്ഞ ഏനിക്കുട്ടി മുസ്ലിയാർ നിരവധി കിതാബുകൾ രചിട്ടുണ്ട്. ഒട്ടനവധി കറാമത്തുകൾ ഇദ്ദേഹത്തിലേക്കു ചേർത്തി ആലിമീങ്ങളും അല്ലാത്തവരും പറയാറുണ്ട്. ആ മഹാവ്യക്തിത്വത്തെ കുറിച്ചു പഠിച്ചറിഞ്ഞവർക്ക് അതിലൊന്നും സംശയിക്കാൻ വകുപ്പു കാണുകയുമില്ല. ഇദ്ദേഹത്തിന്റെ ഒരു പ്രധാന കൃതിയാണ് ശികായത്തുസ്സഅലുക്ക് (شكاية الصعلوك) എന്ന റാതീബ്. മർഹൂം കല്ലൂർ അബൂബക്കർ മുസ്ലിയാർ (റ) (العالم العلامة سيدي الشيخ أبو بكر بن بخاري الكلوري) ഇതിനെഴുതിയ വ്യാഖ്യാനം പ്രശസ്തമാണ്.
രണ്ടാമതു പറഞ്ഞ ബാവ മുസ്ലിയാർ കൈരളിക്കു സുപരിചിതനാണ്. അദ്ദേഹത്തിന്റെ ഖളിർ (അ) മൌലിദ് (مولد نبي الله الخضر عليه السلام)ഒരിക്കലെങ്കിലും പാരായണം ചെയ്യാത്ത മലയാളി സുന്നി ഉണ്ടാകില്ല. അതുപോലെ തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ മൌലിദ് അൻഖുസ് (مولد الأنقص). മൻഖൂസ് മൌലിദിന്റെ സംക്ഷിപ്ത രൂപമാണിത്.
ബാവ മുസ്ലിയാർ ഒരു മഹാപണ്ഡിതൻ മാത്രമായിരുന്നില്ല, അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട ഒരു വിശിഷ്ട വ്യതിത്വം കൂടിയായിരുന്നു. സമകാലികരായ പണ്ഡിതരും സ്വാലിഹീങ്ങളും അദ്ദേഹത്തിന്റെ ഇൽമിനെയും വിലായത്തിനെയും അംഗീകരിച്ചിരുന്നു. ആലുവായി അബൂബക്കർ മുസ്ലിയാരുമായി ഇദ്ദേഹം അടുത്തബന്ധം സൂക്ഷിച്ചിരുന്നു.
പ്രസ്തുത ബാവ മുസ്ലിയാരിൽ നിന്നാണ് അൽഫിയ്യ വരെയുള്ള കിതാബുകൾ നമ്മുടെ കഥാപുരുഷൻ ഓതി തീർത്തത്. പിന്നീട് നിരവധി മഹാരഥൻമാരിൽ നിന്നായി ഓതി പഠിച്ച മുഹമ്മദ് മുസ്ലിയാർ എന്ന നമ്മുടെ ആപ്പാഞ്ചിറ മാമ ഒടുവിൽ ഗുജറാത്തിലെ സൂറത്ത് എന്ന പട്ടണത്തിൽ എത്തിപെടുകയും അവിടത്തെ ഒരു കോളേജിൽ നിന്നു തന്റെ ഔദ്യോഗിക ദീനി വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തു. പിന്നീട് വടക്കേ ഇന്ത്യയിലെ പല പ്രദേശങ്ങളിലും പാകിസ്ഥാനിലും ദീനീ പ്രബോദനത്തിലായി കാലങ്ങൾ ചിലവഴിക്കുകയും ഒടുക്കം മദീന ഷരീഫിൽ ഒരു കൊല്ലക്കാലം താമസിച്ചു തന്റെ ആത്മീയദാഹം തീർക്കുകയും ചെയ്തു. ഈ നാൾവഴികളിൽ എപ്പോഴോ അദ്ദേഹം തന്റെ ഗ്രഹസ്ഥാശ്രമ ജീവിതം മറന്നു പോയി.
ജീവിതം മുഴുവൻ അല്ലാഹുവിനു സമർപ്പിച്ച് അദ്ദേഹം മുൻഗാമികളായ ചില ഔലിയാക്കളെ അനുസ്മരിപ്പിക്കുംവിധം തീർത്തും ഒരു സാഹിദായി ഇപ്പോഴും ജീവിക്കുന്നു. തന്റെ സഹജീവികളോടു കരുണയും അവരുടെ എണ്ണിയാൽ ഒടുങ്ങാത്ത പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമായി.
നിരവധി അസുഖങ്ങൾ കൊണ്ടു പരിക്ഷീണിതനാണെങ്കിലും സുസ്മേര വദനനായി സന്ദർശകരെ സ്വീകരിക്കുന്നതിൽ ഇന്നും അദ്ദേഹം തെല്ലും മടി കാണിക്കുന്നില്ല. പ്രായം നൂറോട് അടുക്കാറായെങ്കിലും തന്റെ ഓർമ്മയിൽ നിന്നു പഴയകാല സംഭവങ്ങൾ ചികഞ്ഞെടുത്തു വിവരിക്കുമ്പോൾ യൗവ്വനം വീണ്ടുമൊരിക്കൽ കൂടി അദ്ദേഹത്തിലേക്കു വിരുന്നു വരുന്നുവോ എന്ന് ആരും സംശയിച്ചു പോകും.
അല്ലാഹു മഹാനർക്കു സൗഖ്യവും ക്ഷേമവും നല്കട്ടെ. അദ്ദേഹത്തിന്റെ ജീവസാന്നിധ്യം കൊണ്ടു നമ്മെ ഇരു ലോകത്തും വിജയികളിൽ ഉൾപെടുത്തട്ടെ. അദ്ദേഹത്തിന്റെ എല്ലാ അഭിലാഷങ്ങളെയും അല്ലാഹു പൂവണിയിക്കട്ടെ - ആമീൻ.
സസ്നേഹം
അൽനുഹാസി
1 380
മഹാനായ ശംസുദ്ധീൻ ബാവ അൽ ഖാദിരി(ഖ: സി:)
ചാവക്കാട് പൊന്നാനി റൂട്ടിൽ മന്നലാം കുന്ന് കുന്നത്ത് പള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹാനായ ശംസുദ്ധീൻ ബാവ മുസ്‌ലിയാർ അൽ ഖാദിരി (ഖ: സി: ) ( ബാവ മുസ്‌ലിയാർ ഉപ്പാപ്പ ) അല്ലാഹുവിന്റെ ഔലിയാക്കളിൽ ഉന്നതരാണ്...
40 വയസ്സിൽ താഴെ മാത്രമേ മഹാനവർകൾ ഈ ലോകത്ത് ജീവിച്ചിട്ടുള്ളൂ...
വലിയ ആലിമും, സൂഫിയും ആയിരുന്ന മഹാനവർകൾ കുന്നത്ത് പള്ളിയിൽ മുദരിസ് ആയിരുന്നു...
വെന്മേനാട് അബ്ദുറഹ്മാൻ ശൈഖ്,
കമാലുദ്ധീൻ ശൈഖ് തുടങ്ങിയ നിരവധി മഹാന്മാർ ശൈഖ് അവർകളുടെ ഷ്യന്മാരിലും, മുരീദന്മാരിലും പെട്ടവർ ആയിരുന്നു...
മുരീദന്മാരിലേക് മാത്രം നോക്കിയാൽ തന്നെ ശൈഖ് അവർകളുടെ വലിപ്പം നമുക്ക് മനസ്സിലാക്കാം...
മഹാനായ ഖിള്ർ നബി (അ) യുമായി അഭേദ്യമായ ബന്ധമായിരുന്നു ശൈഖ് അവർകൾക്ക്...
നിരവധി തവണ ഖിള്ർ നബി (അ)യുമായി ശൈഖവർകൾ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്...
ഖിള്ർ നബി(അ)യെ കുറിച്ച് മഹാനവർകൾ ഒരു മൗലിദ് തന്നെ രചിച്ചിട്ടുണ്ട്...
മുത്ത് നബി(സ)തങ്ങളെ കുറിച്ച് ഉണ്ടാക്കിയ #അൻഖസു മൗലിദ് വളരെ പ്രശസ്തമാണ്...
https://t.me/moulidstudy/1113
നിരവധി കറാമത്തുകൾക്ക് ഉടമയായ മഹാനവർകൾ വഫാത്തിന് ശേഷവും അത് തുടർന്ന് കൊണ്ടിരിക്കുകയാണ്... മഖ്‌ബറയുടെ സമീപത്തുള്ള കുളം അതിന് ഒരു ഉദാഹരണമാണ്...
മഹാനവർകൾ ജീവിത കാലത്ത് പലതവണ ആ കുളത്തിൽ കുളിച്ചിട്ടുണ്ട്...
ആ കുളത്തിലെ വെള്ളം കുടിക്കുകയോ അത് ഉപയോഗിച്ച് കുളിക്കുകയോ ചെയ്‌താൽ പല രോഗങ്ങൾക്കും ശിഫയാണ്...
കൊടിയ ശൈത്താന്റെ ശർറുകൾ പോലും മഹാനവർകളെ ഒന്ന് സിയാറത്ത് ചെയ്യൽ കൊണ്ട് വിട്ട് മാറി പോകുന്ന അവസ്ഥകൾ പലർക്കും അനുഭവമാണ്...
ഇൻശാ അല്ലാഹ് കൂടുതലായി പിന്നീട് എഴുതാം...
ഇന്ന് ശൈഖ് അവർകളുടെ ആണ്ടു ദിവസമാണ്...
അള്ളാഹു അവരുടെ ഹഖ്, ജാഹ് ബറകത്തു കൊണ്ട് നമ്മുടെ എല്ലാവരുടേയും രണ്ടു ലോകവും സന്തോഷത്തിലും റാഹത്തിലും ആക്കിതരട്ടെ... ആമീൻ
ഇന്ന് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മഹാമാരി അല്ലാഹു ഒഴിവാക്കി തരട്ടെ... ആമീൻ
രോഗം പിടിപെട്ടവർക്കെല്ലാം അല്ലാഹു ശിഫ നൽകട്ടെ... ആമീൻ
1 380
مناقب ولي الله الرباني والغوث الصمداني الشيخ عبد القادر الثاني ابن الشيخ الوليّ السلطان البالافتني عثمان الهمداني (ر)
Sheikh Abdul Qadir Sani Moulid
അബ്ദുല്‍ ഖാദിര്‍ സാനി പുറത്തീല്‍ മൗലിദ് - വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍
Another one
https://t.me/moulidstudy/311
https://t.me/moulidstudy/1403
https://t.me/moulidstudy/1417
Read more
https://t.me/moulidstudy/1405
1 380
പൊന്നാനി ബാവ മുസ്ലിയാർ (മുഹമ്മദ് ശംസുദ്ധീൻ ബാവ) മൗലിദ്
- കല്ലൂർ ഹസ്സൻ മുസ്ലിയാർ
ponnani bava usthad moulid
Read more
https://t.me/moulidstudy/1116
https://t.me/moulidstudy/1129
1 380
هذا مولد الأنقص ومولد الخضر
അൻഖുസ് മൗലിദ് &
ഖിള്ർ നബി മൗലിദ്
മുഹമ്മദ് ശംസുദ്ധീൻ ബാവ അൽഖാദിരി (റ)
(الولي العارف الشيخ محمد شمس الدين باوا القادري)
Another copy
https://t.me/moulidstudy/1158
Read more
https://t.me/moulidstudy/976
https://t.me/moulidstudy/1116
https://t.me/moulidstudy/1129
1 380
هذا مناقب السّيّد يوسف الرّبّاني
സയ്യിദ് യൂസുഫ് റബ്ബാനി(റ), കവരത്തി തങ്ങളുടെ മൗലിദ്
മംഗലാപുരം ബന്ദറിലെ ജലാൽ മസ്താൻ ബുഖാരി(റ)വിന്റെ പ്രധാന ശൈഖും ലക്ഷദ്വീപിലെ കവരത്തിയിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാനുമാണ്.
ഹി.1313 ശവ്വാൽ 08ന് വിടപറഞ്ഞു. ചെറിയ തങ്ങൾ കോയ തങ്ങൾ എന്നാണ് അവിടുന്ന് അറിയപ്പെടുന്നത്. മഹാനവർകളുടെയും അവിടുത്തെ ജേഷ്ഠനും കുറച്ചു കാലം ദീപിലെ ഭരണാധികാരിയുമായിരുന്ന വലിയ തങ്ങൾ കോയ തങ്ങൾ അവർകളുടെയും ഖബറുകൾ കവരത്തി ദ്വീപിൽ അടുത്തടുത്തു തന്നെയാണ്.
1 380
തൻ്റെ പ്രിയപ്പെട്ട മൗലായുടെ പേരിൽ ജലാലിയ്യ റാതീബ്, മിൻഹത്തുൽ ബാരി ഫീ മദ്ഹത്തിൽ ബുഖാരി, നഫഹത്തുൽ ബാരി, ബുഖാരി മൗലിദ് അടങ്ങിയ അതിവിശിഷ്ട സമ്മാനങ്ങൾ സമൂഹത്തിന് സമർപ്പിച്ചിട്ടുണ്ട്.
താഴെ ലിങ്കിൽ പോയാൽ മനോഹരമായി ഖസ്വീദത്തുൽ ബുഖാരിയ്യ ആസ്വദിക്കാം. ആലപിക്കാം.
https://youtu.be/Sfe6HCiYjO0
മൗലൽ ബുഖാരി തങ്ങളുടെ സ്മരണയിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്രങ്ങളുണ്ട്. ഇമാമുൽ അറൂസ്(റ) തങ്ങളാണ് ശ്രീലങ്കയിലെ പ്രബോധകനായി അറിയപ്പെടുന്നത്. അവിടെ ആദ്യ പള്ളിയും മദ്റസകളും എല്ലാം സ്ഥാപിച്ചതും മഹാനവർകളാണ് . എല്ലാം തന്നെ മൗല തങ്ങളുടെ പേരിലുമാണ്. മദ്റസത്തുൽ ബാരി ഫീ മസ്ജിദിൽ ബുഖാരി
അതിൽ ശ്രദ്ധേയവും
ചരിത്ര പ്രാധാന്യമുള്ളതുമാണ്.
മൗലയുടെ മഹത്തായ സരണിയിലെ മഹദ് വ്യക്തിത്വമാണ് ബഹുമാനപ്പെട്ട ശൈഖുനാ Dr. തൈക്ക ശുഹൈബ് ആലിം ജലാലി
(ഥ: ഉ:). വിവിധ രാജ്യങ്ങളിലുള്ള ആയിരങ്ങൾക്ക് മാർഗ്ഗദർശിയാണ് മഹാനവർകൾ .
ജലാലിയ്യ റാതീബിൽ കാണാം.
قال شعيب خاضعا بالرغبة
متبركا بهذه القصيدة
إني أخذت خرقة من والدي
أحمد عبد القادر يا مقتدي
فهو عن والده الولي شاه الحميد
فامامنا العروس ذى صفة وحيد
(شجرة فاطرية وسلسلة قادرية)
ഇന്ന് ഏറ്റവും അധികം പാരായണം ചെയ്യപ്പെടുന്ന റാത്തീബ് അത് ജലാലിയ്യയാണ്. ഞങ്ങളുടെ നാട്ടിൽ നെട്ടൂരിൽ മൗലയുടെ സ്മരണാർത്ഥം ജാമിഅ സയ്യിദ് മൗലൽ ബുഖാരി എന്ന സ്ഥാപനം പ്രവർത്തിച്ചു വരുന്നുണ്ട്. പ്രിയപ്പെട്ടവരെ മൗലയെ സ്മരിക്കാനും
ഖുർആൻ ഓതി ഹദ്യ ചെയ്യാനും
അവിടുത്ത കീർത്തനങ്ങൾ പാരായണം ചെയ്യാനും നമുക്ക് ശ്രമിക്കാം.
റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ.
ഹി : 1207 ശവ്വാൽ 3 ന്
സയ്യിദ് മൗലാ തങ്ങൾ(റ)
വഫാത്തായി. കണ്ണൂർ സിറ്റി മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്നു.
മഹാമാരി കെടുതികളിൽ നിന്നും റബ്ബ് മഹാനവർകളുടെ ഹഖ് കൊണ്ട് മനുഷ്യസമൂഹത്തെ രക്ഷിക്കുമാറാകട്ടെ ആമീൻ.
പ്രാർത്ഥനയോടെ
മുഹമ്മദ് സാനി നെട്ടൂർ
Read
https://t.me/moulidstudy/1415
https://t.me/moulidstudy/1416
1 380
ഖുതുബ് സയ്യിദ് മൗലൽ ബുഖാരി അൽ ജസരി അൽ ഖാദിരി(റ)
===========================
ഭാര്യ തന്റെ പ്രിയതമനോട് ചോദിക്കുകയാണ് : താങ്കൾ എന്തിനാണ് ഈ കുട്ടിയെ ഇത്രയും അധികം സ്നേഹിക്കുന്നത് ?
إن لهذ الولد لشأنا عظيما.......
ഈ കുട്ടിയിൽ ഞാൻ വളരെ വളരെ ബഹുമാനം കാണുന്നു. ശൈഖ് സയ്യിദ് മുഹമ്മദ് ഖാസിം ജീലാനി(റ) കവരത്തി
പറഞ്ഞു.ഒരു ഖുതുബ് മറ്റൊരു ഖുതുബിനെ പരിചയപ്പെടുത്തുകയാണിവിടെ.
ആ കുട്ടിയാണ് ഖുതുബ് സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി തങ്ങൾ(റ) [ വഫാത്ത് ഹി: 1207] .
അല്ലഫൽ അലിഫ് പാടി ആത്മീയ വഴിയിലേക്ക് പാത വെട്ടി തെളിയിച്ചു തന്ന മഹാഗുരു
ശൈഖ് ഉമറുൽ ഖാഹിരി (റ) മക്കയിലുള്ള ശൈഖിനെ അന്വേഷിച്ച് അവിടെ എത്തിയ
പ്പോൾ, ശൈഖിന്റെ മറുപടി :
നിങ്ങളുടെ നാട്ടിൽ സയ്യിദ് മൗലാ
ഉള്ളപ്പോൾ ഇങ്ങോട്ട്
വരുന്നത് എന്തിന് ?
അങ്ങോട്ട് പോവുക .
മൗലയുടെ സവിധത്തിൽ എത്തി
ശൈഖ് ഉമറുൽ ഖാഹിരി (റ) മുരീദായി. ടിപ്പു സുൽത്താൻ (റ)ന്റെ പതറാത്ത
പടയോട്ടങ്ങളിലെ പ്രേരക ശക്തിയായി വർത്തിച്ചത് മൗല നൽകിയ കാറ്റിന്റെ എതിർ ദിശയിൽ പറക്കുന്ന ഒരു കൊടിയാണ്. ടിപ്പു സുൽത്താനും
മൗലയുടെ മുരീദാണ്. (മിൻഹത്തുൽ ബാരി )
ബുഖാരി സാദാത്തീങ്ങളിലെ പ്രധാന വ്യക്തിത്വമാണ് സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി(റ). ഇസ്‌ലാമിക വൈജ്ഞാനിക ആത്മീയ നവോത്ഥാന രംഗത്ത് നിസ്തുലമായ പങ്ക് വഹിച്ചവരാണ് ബുഖാരി സാദാത്തീങ്ങൾ. ഒരു മഹാന്റെ കറാമത്ത് കാരണമായി റഷ്യയിലെ ശറദ് എന്ന ഗ്രാമം മുഴുവനും ഇസ്‌ലാം മതം വിശ്വസിച്ചു. ആ മഹാനാണ് ബുഖാരി ഖബീലയുടെ വംശനാഥനായ സയ്യിദ് മഹ്മൂദ്(റ).
കേരളത്തിലേക്ക് എത്തി ചേർന്ന ആദ്യ ബുഖാരി സാദാത്ത് സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി(റ) തങ്ങളാണ്. മഹാനവർകൾ വളപട്ടണം കക്കൊളങ്ങര പള്ളി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നു. ഇവരുടെ ഏക മകനാണ് കൊച്ചി ചെമ്പിട്ട പള്ളി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഇസ്മാഈൽ അക്ബർ അൽ ബുഖാരി(റ). ഇവരുടെ മക്കളായ സയ്യിദ് അഹ്മദ് ബുഖാരി(റ), സയ്യിദ് മുഹമ്മദ് ബുഖാരി(റ), സയ്യിദ് ബാ ഫഖ്റുദ്ദീൻ ബുഖാരി(റ) എന്നിവരുടെ പരമ്പരയാണ്
കേരളത്തിലെ ബുഖാരി സാദാത്തീങ്ങൾ.
സയ്യിദ് മൗലൽ ബുഖാരി (റ) തങ്ങൾ ലക്ഷദ്വീപിലെ കവരത്തിയിൽ ഹി: 1144 ൽ ജനിക്കുകയും മഹാ വലിയ്യായിരുന്ന ശൈഖ് സയ്യിദ് ഖാസിം വലിയുല്ലാഹി(റ)യുടെ പരിലാളനയിൽ വളരുകയും ചെയ്ത മഹാനാണ്. കേരളത്തിൽ ആദ്യമായി എത്തിച്ചേർന്ന ബുഖാരി ഖബീലയിൽ സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി(റ)വളപട്ടണത്തിന്റെ മകൻ സയ്യിദ് ഇസ്മാഈൽ ബുഖാരി(റ)കൊച്ചിയുടെ മകൻ സയ്യിദ് ബാഫഖ്റുദ്ദീൻ ബുഖാരി (റ)പൊന്നാനിയുടെ മകൻ സയ്യിദ് മുഹമ്മദ് ബുഖാരി(റ)വളപട്ടണത്തിന്റെ മകൻ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി(റ)കണ്ണൂർ സിറ്റി .
(പിതാമഹന്മാരുടെ പേരിനൊപ്പം ചേർത്ത സ്ഥലനാമങ്ങൾ അവർ അന്ത്യവിശ്രമം കൊള്ളുന്ന
സ്ഥലത്തെ സൂചിപ്പിക്കുന്നു)
കവരത്തി ദ്വീപിലെ ശൈഖ് ഉമറുൽ ഐദറുസിൽ മക്കി(റ)യുടെ മകൾ ആഇശ എന്ന മഹതിയാണ് മൗലാ തങ്ങളുടെ മാതാവ്. മൗലായെ ഗർഭം ധരിച്ചിരുന്ന കാലത്ത് ഈ മഹതിയെ കാണുമ്പോൾ ശൈഖ് സയ്യിദ് മുഹമ്മദ് ഖാസിം(റ) കവരത്തി ആദരവോടെ എഴുന്നേറ്റ് നിൽക്കുമായിരുന്നു. കാര്യം അന്വേഷിച്ചപ്പോൾ, മഹതിയുടെ വയറ്റിലുള്ളത് ഖുതുബാണെന്ന് പറയുകയും ചെയ്തിരുന്നു.
നവോത്ഥാന നായകനായി വിശുദ്ധ ഇസ്ലാമിന്റെ പ്രചാരണത്തിനായി
മൗലയുടെ സേവനം ഇസ്ലാമിക
ചരിത്രത്തെ മനോഹരിയാക്കുന്നുണ്ട്.
നീണ്ട ഒത്തിരി പ്രഭാഷണങ്ങൾ നടത്തിയും, അനേകം പള്ളികൾ നിർമ്മിച്ചും, ദീനീ വിജ്ഞാന വേദികൾ സ്ഥാപിച്ചും മൗല നടത്തിയ സേവനങ്ങൾ ചരിത്രം പറഞ്ഞു തരുന്നുണ്ട്.
ശൈഖ് മഖ്ദും(റ) നിർമ്മിച്ച കൊച്ചി ചെമ്പിട്ട പള്ളി പുനരുദ്ധരിച്ചത് മൗലയാണ്. നെട്ടൂർ പള്ളി, വടുതല കോട്ടൂർ പള്ളി, തിരുവിതാംകോട് പള്ളി, ദർസ് നടത്താനായി വെണ്ണലയിൽ
സ്ഥാപിച്ച കേന്ദ്രം തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്.
ശൈഖ് ഉമറുൽ ഖാഹിരി(റ), ടിപ്പു സുൽത്താൻ(റ), ഹൈദറോസ് കുട്ടി മൂപ്പർ(റ) മണത്തല, കൊച്ചി ചന്ദനപ്പള്ളി മസ്താൻ(റ), ഗുണംകുടി മസ്താൻ(റ) ചെന്നൈ, മലേഷ്യയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് അബ്ദുൽ ഖാദിർ മലാക്ക(റ) അടക്കം പ്രമുഖർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മൗലായുടെ ശിഷ്യ ഗണങ്ങളായുണ്ട്.
മൗലായുടെ കീർത്തനങ്ങൾ വിവിധ ഭാഷകളിലായി ഒട്ടേറെയുണ്ട്. സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി(റ) തങ്ങളുടെ ജീവ ചരിത്രകാരനാണ്
മഹാഗുരു ശൈഖ് മുഹമ്മദ് മാപ്പിള ലബ്ബ ആലിം(റ).
സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി തങ്ങളുടെ പിന്‍ഗാമി ഉമറുല്‍ ഖാഹിരി(റ) തങ്ങളുടെ ഖലീഫയായ സയ്യിദ് തൈക്ക അബ്ദുൽ ഖാദിർ(റ)ൻ്റെ (കീളക്കര തൈക്ക സ്വാഹിബ് അപ്പ) ഖലീഫയാണ് ഇമാമുൽ അറൂസ് അല്‍ ഖുതുബ് മുഹമ്മദ് മാപ്പിള ലബ്ബ ആലിം(റ).
അതുപോലെ, ശവ്വാൽ 3 ന് തന്നെയാണ് സയ്യിദ് തൈക്ക അബ്ദുൽ ഖാദിർ(റ) (കീളക്കര തൈക്ക സ്വാഹിബ് അപ്പ)
തങ്ങളുടെയും വഫാത്ത് ദിനം.
1 380
https://t.me/moulidstudy/1103
കേരളത്തിലെ ഇസ്‌ലാം മതപ്രബോധകരില്‍ പ്രശസ്തനായ വ്യക്തിയായിരുന്നു സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി. കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അദ്ദേഹം മതപ്രബോധനം നടത്തുകയുണ്ടായി. ലോക പൈതൃക മാപ്പില്‍ ഇടം പിടിച്ച ചെമ്പിട്ടപ്പളളി പുനര്‍നിര്‍മ്മിച്ചത് അദ്ദേഹമായിരുന്നു. കൂടാതെ എറണാകുളം ജില്ലയിലെ വെണ്ണല, നെട്ടൂര്‍, ആലപ്പുഴ ജില്ലയിലെ വടുതല, തിരുവിതാംകോട് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പളളികള്‍ നിര്‍മ്മിച്ചു. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം മൂലം ഇതരമതപുരോഹിതന്‍മാരടക്കം നിരവധി പേര്‍ ഇസ്‌ലാം ആശ്‌ളേഷിക്കുകയുണ്ടായി. ഈ മഹാനുഭാവനോടുളള ബഹുമാനാര്‍ത്ഥം മാതാപിതാക്കള്‍ തങ്ങളുടെ ആണ്‍ സന്തതികള്‍ക്ക് അദ്ദേഹത്തിന്റെ നാമം വെയ്ക്കുവാന്‍ വളരെ താല്പര്യം കാണിച്ചിരുന്നു. തന്മൂലം തിരുവിതാംകൂറില്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ സെയ്തു മുഹമ്മദ് എന്ന നാമം പ്രചാരം നേടി. മൈസൂര്‍ രാജാവ് ടിപ്പു സുല്‍ത്താനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. യുദ്ധക്കളത്തിലേക്ക് പോകുന്നതിന് മുമ്പ് ടിപ്പു സുല്‍ത്താന്‍ അദ്ദേഹത്തിന്റെ ഉപദേശം തേടാറുണ്ടായിരുന്നുവത്രെ.
തമിഴ്‌നാട്ടിലെ കായല്‍പട്ടണം, കീളക്കര, മേലെപ്പാളയം തുടങ്ങിയ മുസ്‌ലിം കേന്ദ്രങ്ങളിലും, ശ്രീലങ്ക, മലേഷ്യ, ഇന്‍ഡോനേഷ്യ തുടങ്ങിയ ദേശങ്ങളിലെ തമിഴ് മുസ്‌ലിം കേന്ദ്രങ്ങളിലും സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി ഇന്നും പ്രശസ്തനാണ്. കായല്‍ പട്ടണം സ്വദേശിയും അല്ലഫല്‍ അലിഫ്”തുടങ്ങിയ കൃതികളുടെ കര്‍ത്താവും പ്രമുഖ സൂഫീ വര്യനുമായ ഉമറുല്‍ ഖാഹിരി ഇദ്ദേഹത്തിന്റെ ശിഷ്യനാണ്. പ്രമുഖ സൂഫിവര്യനും ഉമറുല്‍ ഖാഹിരിയുടെ പേരമകനുമായ കീളക്കര്‍ മാപ്പിള ലബ്ബ ആലിം സാഹിബിനെ പോലെ നിരവധി പേര്‍ അദ്ദേഹത്തിന്റെ മരണാനന്തരം അദ്ദേഹത്തെ സംബന്ധിച്ച വിലാപകാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. ദൈവപ്രകീര്‍ത്തനങ്ങളാല്‍ നിബിഡവും സാഹിത്യസമ്പന്നവുമായ ‘റാത്തീബ്ബല്‍ ജലാലിയ്യ’എന്ന കൃതി മാപ്പിള ലബ്ബ ആലിം സാഹിബ് സമര്‍പ്പിച്ചിരിക്കുന്നത് സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരിയുടെ പേരിലാണ്. കണ്ണൂര്‍ സിറ്റിയിലെ അറയ്ക്കല്‍ കൊട്ടാരത്തിന് സമീപമുളള മഖ്ബറയിലാണ് ഇദ്ദേഹം അന്ത്യ വിശ്രമം കൊളളുന്നത്.
1 380
തൻ്റെ വിദ്യാർത്ഥികളെയും കുടുംബക്കാരെയും പ്രവാചക സ്നേഹിളാക്കാൻ അവിടുത്തെ ജീവിതത്തിന് സാധിച്ചിട്ടുണ്ട്..
നാം ചൊല്ലി വരുന്ന ശൈഖ് അബ്ദുൽ ഖാദിറുൽ ജീലാനി (റ) വിന്റെ പ്രകീർത്തനമായ 'ഖുതുബിയ്യത്ത്' എന്ന നിസ്'തുല്യമായ തവസ്സുൽ ബൈത്ത് രചിച്ചത് ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) വാണ്. തഫ്'സീർ ബൈളാവിക്കും തഫ്‌സീർ ദുർറുൽ മൻസൂറിനും മഹാനവർകൾ ഹാശിയഃ എഴുതിയിട്ടുണ്ട്. ശൈഖവർകളുടെ ഖസ്വീദത്തുൽ വിത്'രിയ്യഃ യുടെ തഖ്'മീസ് പ്രസിദ്ധമാണ്. . ബാനത് സുആദ്, ബുർദ എന്നീ പ്രവാചക പ്രകീർത്തന കാവ്യങ്ങൾക്കും മഹാൻ തഖ്'മീസുകൾ രചിച്ചിട്ടുണ്ട്.
ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) വിന്റെ പിൻതലമുറയിൽ ജനിച്ച ഇമാമുൽ അറൂസ് ശൈഖ് മാപ്പിളൈ ലബ്ബൈ ആലിം വലിയ്യുല്ലാഹ് (റ) അവർകളും വലിയ ആലിമും ആദ്ധ്യാത്മിക ഗുരുവുമായിരുന്നു.
അവരുടെ തലമുറയിൽ ജനിച്ച പ്രസിദ്ധനായ പ്രവാചക സ്നേഹിയാണ് കായൽ പട്ടണം ശൈഖ് ഉമറുൽ ഖാഹിരി.
ഇൽമുസ്സർഫിൽ (അറബി പദോൽപത്തി ശാസ്'ത്രം) നാം ആദ്യമായി ഓതുന്ന മീസാനും അജ്'നാസും രചിച്ചത് അവിടുത്തെ മകനും മഹാ പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ലബ്ബൈ ആലിം (റ) എന്ന മഹാനാണ്.
തിരുനബി സ്നേഹിയായ സ്വദഖതുല്ലാഹിൽ ഖാഹിരിയുടെ ജീവിതത്തിൽ വിരചിതമായ സ്നേഹ കാവ്യങ്ങൾക്ക് മുത്ത് നബിയുടെ അനുഗ്രഹവും ലഭിച്ചിട്ടുണ്ട്.
കായൽ പട്ടണത്തെ പള്ളിയിൽ തൂങ്ങി ഉറങ്ങുകയായിരുന്ന ഒരാൾക്ക് നബി(സ)യെ സ്വപ്നം കണ്ടു. മുത്ത് നബിയുടെ ചാരത്ത് നിരവധി മാദിഹീങ്ങൾ പാനപാത്രവുമായി നിൽക്കുന്നു. കൂട്ടത്തിൽ സ്വദഖത്തുല്ലാഹ് ഖാഹിരിയും ഉണ്ട്. അവർക്കിടയിൽ നിന്ന് മുത്ത് നബി കുടിക്കാൻ സ്വദഖതുല്ലാഹ് തങ്ങളുടെ പാത്രത്തിൽ നിന്ന് ഒഴിച്ചെടുത്തു. പ്രസ്തുത സംഭവം അവിടുത്തെ വിശുദ്ധ ജീവിതത്തിന് ലഭിച്ച അംഗീകാരമാണ്.
ജിന്ന് വർഗ്ഗവും അവിടുത്തെ വിജ്ഞാന സദസ്സിൽ സംബന്ധിച്ചിരുന്നു. ജിന്നും ഇൻസും ആദരിച്ച പ്രവാചകപ്രേമിയാണ് സ്വദഖതുല്ലാഹിൽ ഖാഹിരി(റ).
അവിടുത്തെ കറാമത്തിൽ പ്രസിദ്ധമായ മീകായിൽ പള്ളി ഏവർക്കും സുപരിചിതമാണ്.
മഹാനവർകൾ ദർസ് നടത്തിയിരുന്ന കായൽപട്ടണത്തെ എറാട്ടൈയ്ക്കുളം പള്ളിയിൽ നിരവധിപേർക്ക് വിജ്ഞാനം പഠിപ്പിച്ചുക്കൊണ്ട്രിക്കെ മീക്കായിൽ എന്ന മലക്കിനെ വാനത്തിൽ സഞ്ചരിക്കുന്നതായി കണ്ടു.സ്വദഖതുല്ലാഹ് തങ്ങൾ സലാം പറഞ്ഞമ്പോൾ മലക് തങ്ങളുടെ ചാരെ വന്നു. ഉഷ്ണകാലമായതിനാൽ നാട് ജലക്ഷാമം നേരിടുന്ന സമയമായിരുന്നു. നാട്ടിൽ വെള്ളം വേണമെന്ന് പറഞ്ഞപ്പോൾ നാഥൻ്റെ സമ്മതപ്രകാരം മഴ വർഷിപ്പിച്ചു. ഉടനെ മലക്ക് അപ്രത്യക്ഷമാവുകയും ചെയ്തു.അതോടെ പ്രസ്തുത പള്ളി മീക്കായിൽ മസ്ജിദെന്നപേരിൽ പ്രസിദ്ധമായി. ഇന്നും കായൽ പട്ടണത്ത് മീകായിൽ പള്ളി കാണാം.
*കറാമത്തുകളാൽ ധന്യമായ അവിടുത്തെ ജീവിതം അടുത്തറിയാൻ അബ്ദുറഹ്മാൻ അഹ്സനി ഉസ്താദ് രചിച്ച മൗലിദ് കാരണമാകുമെന്നതിൽ സംശയമില്ല*.
ഹിജ്റ 1115 സഫർ മാസത്തിലെ വെള്ളിയാഴ്ച രാവിലാണ് ശൈഖ് സ്വദഖ തുല്ലാഹ് ഖാഹിരി വഫാത്താകുന്നത്.73 വയസ്സായിരുന്നു. കീളക്കരയിലാണ് മഖ്ബറ.
https://m.facebook.com/story.php?story_fbid=2867022090012436&id=100001140181636
1 380
കോളറയിലെ മൻഖൂസും കൊറോണയിലെ കീളക്കരയും.
#സ്വദഖതുല്ലാഹിൽ ഖാഹിരി #കീളക്കര
ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച
9400397681
കൊറോണ വൈറസ് ലോക രാജ്യങ്ങളെ വിറപ്പിച്ചിരിക്കുന്നു. കാലങ്ങൾക്ക് മുമ്പ് സമാനമായ പകർച്ചവ്യാധി പിടിപ്പെട്ട് ആയിരങ്ങൾ മൗതായ കഥ സുപരിചിതമാണ്. ഇത്തരം സംക്രമണ രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ അതാത്കാലങ്ങളിലെ ആത്മീയ ശിരോമണികൾ നിർദ്ദേശിക്കുന്ന പരിഹാരമാർഗ്ഗങ്ങൾ പലവിധമാണ്. വ്യാഖ്യാതമായ മൻഖൂസ് മൗലിദിൻ്റെ ചരിത്രം വിരൽ ചൂണ്ടൂന്നത്ത് കോളറ കാലത്തേക്കാണ്...
ഭൗതിക ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കുന്നതോടൊപ്പം ആത്മീയ മാർഗ്ഗങ്ങൾ അനുവർത്തിക്കുമ്പോൾ അതിവേഗം രംഗം ശാന്തമാകുമെന്നുറപ്പാണ്.
സൈനുദ്ധീൻ മഖ്ദൂം തങ്ങളുടെ മൻഖൂസ് മൗലിദും സ്വദഖത്തുല്ലാഹിൽ ഖാഹിരിയുടെ(റ) ഖുത്ബിയ്യത്തുമെല്ലാം ജനകീയമായതിനു പിന്നിൽ ഇത്തരം പകർച്ചവ്യാധികൾ കാരണമാണ്.
മൻഖൂസും ഖുത്ബിയ്യത്തും വീടുകളിൽ പ്രതിമാസവും പ്രതിവാരവുമായി നടന്നിരുന്ന കാലം നമുക്കിടയിൽ കഴിഞ്ഞുപോയി.
രോഗശമനത്തിനും ഉദ്ധേശ പൂർത്തികരണത്തിനും വേണ്ടി നാടുകളിൽ ഇത്തരം നേർച്ചകൾ വ്യാപകമായിരുന്നു.
മഹാന്മാരുടെ മദ്ഹുകൾ പാടി നാഥനോട് രക്ഷക്കായ് കേഴുന്നത് പണ്ഡിത പാരമ്പര്യമായതിനാൽ
കൊറോണയുടെ നവ സാഹചര്യത്തിൽ വിശ്വാസി വീടുകളിൽ ചൊല്ലാൻ പുതിയ മൗലിദ് രചിച്ചിരിക്കുകയാണ്
*മുഹിമ്മാത്തിലെ പ്രധാന മുദരിസും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കുമ്പള മേഖല ജന.സെക്രട്ടറിയുമായ ഉസ്താദ് വൈ എം അബ്ദുറഹ്മാൻ അഹ്സനി.*
പലഅറബികാവ്യങ്ങളും മൗലിദുകളും അദ്ദേഹത്തിൻ്റേതായി വിരചിതമായിട്ടുണ്ട്. ജ്ഞാനപ്രസരണവും ആത്മീയ പ്രവർത്തനങ്ങളുമാണ് അബ്ദുറഹ്മാൻ അഹ്സനിയുടെ പ്രധാന ജീവിതം. ശൈഖുനാ ആലംപാടി ഉസ്താദിൻ്റെ പ്രധാന ശിഷ്യനായ അദ്ദേഹം മുഹിമ്മാത്തിൻ്റെ ആദ്യകാല മുദരിസുമാരിൽ ഒരാളാണ്.
സൈനുൽ മുഹഖ്കീൻ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ മൗലിദ് അഹ്സനി ഉസ്താദിൻ്റെ കൃതികളിൽ പ്രധാനിയാണ്.
കൊറോണ പോലെയുള്ള മഹാമാരികളിൽ നിന്നും രക്ഷനേടാനായി മുൻഗാമികളുടെ പൊരുത്തം കാംക്ഷിച്ച് ഉസ്താദ് എഴുതിയ കിതാബാണ് നൈലുൽ വുസൂൽ ബി മാദിഹുറസൂൽ എന്നത്.
പ്രസിദ്ധമായ ഖുത്ബിയ്യത്തിൻ്റെ രചയ്താവും പ്രമുഖ പണ്ഡിതനും സൂഫിവര്യവും ആശിഖുറസൂലുമായ സ്വദഖത്തുല്ലാഹിൽ ഖാഹിരിയുടെ ചരിത്രവും കറാമത്തുകളുമാണത്.
സ്പഷടവും ഹൃദ്യവുമായ വരികളിലൂടെ വിസ്മയം തീർക്കുന്ന രചനയിൽ സ്വദഖത്തുല്ലാഹി തങ്ങളെ പരിചയപ്പെടുത്തുന്നു....
സ്വിദ്ദീഖ് (റ)ന്റെ പരമ്പരയിൽ പെട്ട വലിയ ആബിദും സൂഫിവര്യനും പണ്ഡിതനുമായ ഷൈഖ് സുലൈമാനുൽ ഖാഹിരി (റ) യുടെയും മഖ്ദൂമി കുടുംബമായ ഫാത്വിമ (റ) യുടെയും അഞ്ചു മക്കളിൽ മൂന്നാമത്തെ പുത്രനാണ് മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി (ന മ) .ഹിജ്റ 1040ൽ തമിഴ്നാടിലെ തൂത്തുക്കുടി ജില്ലയിലെ കായൽ പട്ടണത്താണ് ജനനം.
പണ്ഡിതനും സൂഫിയുമായ പിതാവിൽ നിന്നാണ് ഖുർആൻ പഠിച്ചത്.
പ്രഗൽഭ പണ്ഡിതനും വലിയ്യുമായ ശൈഖ് മഖ്ദൂം ശിന്നീന ലബ്ബാ ആലിമിൽ നിന്ന് കർമ്മശാസ്ത്രവും മറ്റ് ഇൽമിൻ്റെ ശാഖകളും പഠിച്ച് തലപ്പാവണിഞ്ഞു.
നിരവധി അത്ഭുത സംഭവങ്ങൾ വെളിവായിരുന്ന ജീവിതമായിരുന്നു ശൈഖ് മഖ്ദൂം ശിന്നീന ലബ്ബാ ആലിമിൻ്റേത്. രാത്രികളിൽ വെള്ളത്തിൽ മുസല്ലവിരിച്ച് നിസ്കരിച്ചിരുന്ന അറിവിൻ്റെ ചക്രവർത്തിയായ മഹാനുഭാവൻ്റെ കീഴിൽ നിന്ന് പഠനം പൂർത്തിയാക്കിയ സ്വദഖത്തുല്ലാഹിൽ ഖാഹിരി ജ്ഞാന പ്രസരണ വഴിയിൽ ദീർഘകാലം ചെലവഴിക്കുകയും നിരവധി പണ്ഡിത പ്രതിഭകളെ വാർത്തെടുക്കുകയും ചെയ്തു.
അഗാധപാണ്ഡിത്യവും അനുപമ ജീവിതവും അവിടുത്തെ പ്രത്യേകതയാണ്. ആത്മീയ സരണയിൽ സമ്പുഷ്ഠമായ
കുട്ടിക്കാല ജീവിതമായിരുന്നു സ്വദഖത്തുല്ലാഹിൽ ഖാഹിരിയുടേത്.
ഒരിക്കൽ പിതാവായ ശൈഖ് സുലൈമാൻ ലബ്ബൽ ഖാഹിരിയും സ്വദഖത്തുല്ലാഹ് തങ്ങളും ഒരിടത്തേക്ക് യാത്ര പുറപ്പെട്ടു.യാത്രമധ്യേ പിതാവിൻ്റെ പരിചിതർ സൽക്കാരമൊരുക്കി ഇരുവരെയും വീട്ടിലേക്ക് ക്ഷണിച്ചു. പിതാവ് മകനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി യെ പറഞ്ഞയച്ചു. വീട്ടുകാർ സ്വദഖത്തുല്ലാഹ് തങ്ങൾക്ക് നൽകിയ ഭക്ഷണത്തിൽ നിന്നും ഒരിനം എടുത്ത് പക്ഷിയായി പറപ്പിച്ചു വിട്ടു.ഇത് കണ്ട വീട്ടുകാർ അത്ഭുത ചിത്തരായി...
മുതഅല്ലിം ജീവിതത്തിൽ തന്നെ കറാമത്തുകൾ പ്രകടമാക്കിയ തങ്ങളെ സഹപാഠികളും നാട്ടുകാരും ഹൃദ്യമായി ആദരിച്ചു.
പoന കാലം കഴിഞ്ഞ് ഹജ്ജ് ചെയ്യാനായി മക്കയിലെത്തുകയും ഹറമൈനിൽ രണ്ട് വർഷം താമസിക്കുകയും ചെയ്തു. അവിടെന്ന് ശൈഖുൽ ഇസ്ലാമിനെ പരിചയപ്പെട്ടു.സ്വദഖത്തുല്ലാഹിൽ ഖാഹിരിയുടെ പാണ്ഡിത്യവും തഖ്വയും മനസ്സിലാക്കിയ ശൈഖുൽ ഇസ്ലാം അദ്ദേഹത്തെ ഹറമിൽ മുദരിസായി നിയോഗിച്ചു.ശാഫിഇ മദ്ഹബിൽ തദ്രീസ് നടത്താൻ യോഗ്യനായ പണിതനാണ് ഖാഹിരി തങ്ങളെന്ന് ബോധ്യപ്പെട്ടതിനാലാണ് കിതാബ് ചൊല്ലിക്കൊടുക്കാൻ നിയുക്തനാക്കിയത്.
തിരുനബി സ്നേഹം ജീവിത വ്രതമാക്കിയ മഹാനുഭാവൻ നിരവധി നബി കീർത്തനങ്ങളും രചിച്ചിട്ടുണ്ട്.
1 380
ജിന്ന് വർഗ്ഗവും അവിടുത്തെ വിജ്ഞാന സദസ്സിൽ സംബന്ധിച്ചിരുന്നു. ജിന്നും ഇൻസും ആദരിച്ച പ്രവാചകപ്രേമിയാണ് സ്വദഖതുല്ലാഹിൽ ഖാഹിരി(റ).
അവിടുത്തെ കറാമത്തിൽ പ്രസിദ്ധമായ മീകായിൽ പള്ളി ഏവർക്കും സുപരിചിതമാണ്.
മഹാനവർകൾ ദർസ് നടത്തിയിരുന്ന കായൽപട്ടണത്തെ എറാട്ടൈയ്ക്കുളം പള്ളിയിൽ നിരവധിപേർക്ക് വിജ്ഞാനം പഠിപ്പിച്ചുക്കൊണ്ട്രിക്കെ മീക്കായിൽ എന്ന മലക്കിനെ വാനത്തിൽ സഞ്ചരിക്കുന്നതായി കണ്ടു.സ്വദഖതുല്ലാഹ് തങ്ങൾ സലാം പറഞ്ഞമ്പോൾ മലക് തങ്ങളുടെ ചാരെ വന്നു. ഉഷ്ണകാലമായതിനാൽ നാട് ജലക്ഷാമം നേരിടുന്ന സമയമായിരുന്നു. നാട്ടിൽ വെള്ളം വേണമെന്ന് പറഞ്ഞപ്പോൾ നാഥൻ്റെ സമ്മതപ്രകാരം മഴ വർഷിപ്പിച്ചു. ഉടനെ മലക്ക് അപ്രത്യക്ഷമാവുകയും ചെയ്തു.അതോടെ പ്രസ്തുത പള്ളി മീക്കായിൽ മസ്ജിദെന്നപേരിൽ പ്രസിദ്ധമായി. ഇന്നും കായൽ പട്ടണത്ത് മീകായിൽ പള്ളി കാണാം.
കറാമത്തുകളാൽ ധന്യമായ അവിടുത്തെ ജീവിതം അടുത്തറിയാൻ അബ്ദുറഹ്മാൻ അഹ്സനി ഉസ്താദ് രചിച്ച മൗലിദ് കാരണമാകുമെന്നതിൽ സംശയമില്ല.
ഹിജ്റ 1115 സഫർ മാസത്തിലെ വെള്ളിയാഴ്ച രാവിലാണ് ശൈഖ് സ്വദഖ തുല്ലാഹ് ഖാഹിരി വഫാത്താകുന്നത്.73 വയസ്സായിരുന്നു. കീളക്കരയിലാണ് മഖ്ബറ.
أللهم ارفع درجته لديك...
آميــــــن يـا رب الــعالمــيــــــــن
1 380
#الشيخ_مادح_الرسول_صدقة_الله
#القاهري_رضي_الله_عنه
ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (ഖ സ)മഹാൻ വഫാത്തായ മാസമാണ്.
സ്വിദ്ദീഖ് (റ)ന്റെ പരമ്പരയിൽ പെട്ട വലിയ ആബിദും സൂഫിവര്യനും പണ്ഡിതനുമായ ഷൈഖ് സുലൈമാനുൽ ഖാഹിരി (റ) യുടെയും മഖ്ദൂമി കുടുംബമായ ഫാത്വിമ (റ) യുടെയും അഞ്ചു മക്കളിൽ മൂന്നാമത്തെ പുത്രനാണ് മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി (ന മ) .ഹിജ്റ 1040ൽ തമിഴ്നാടിലെ തൂത്തുക്കുടി ജില്ലയിലെ കായൽ പട്ടണത്താണ് ജനനം.
പണ്ഡിതനും സൂഫിയുമായ പിതാവിൽ നിന്നാണ് ഖുർആൻ പഠിച്ചത്.
പ്രഗൽഭ പണ്ഡിതനും വലിയ്യുമായ ശൈഖ് മഖ്ദൂം ശിന്നീന ലബ്ബാ ആലിമിൽ നിന്ന് കർമ്മശാസ്ത്രവും മറ്റ് ഇൽമിൻ്റെ ശാഖകളും പഠിച്ച് തലപ്പാവണിഞ്ഞു.
നിരവധി അത്ഭുത സംഭവങ്ങൾ വെളിവായിരുന്ന ജീവിതമായിരുന്നു ശൈഖ് മഖ്ദൂം ശിന്നീന ലബ്ബാ ആലിമിൻ്റേത്. രാത്രികളിൽ വെള്ളത്തിൽ മുസല്ലവിരിച്ച് നിസ്കരിച്ചിരുന്ന അറിവിൻ്റെ ചക്രവർത്തിയായ മഹാനുഭാവൻ്റെ കീഴിൽ നിന്ന് പഠനം പൂർത്തിയാക്കിയ സ്വദഖത്തുല്ലാഹിൽ ഖാഹിരി ജ്ഞാന പ്രസരണ വഴിയിൽ ദീർഘകാലം ചെലവഴിക്കുകയും നിരവധി പണ്ഡിത പ്രതിഭകളെ വാർത്തെടുക്കുകയും ചെയ്തു.
അഗാധപാണ്ഡിത്യവും അനുപമ ജീവിതവും അവിടുത്തെ പ്രത്യേകതയാണ്. ആത്മീയ സരണയിൽ സമ്പുഷ്ഠമായ
കുട്ടിക്കാല ജീവിതമായിരുന്നു സ്വദഖത്തുല്ലാഹിൽ ഖാഹിരിയുടേത്.
ഒരിക്കൽ പിതാവായ ശൈഖ് സുലൈമാൻ ലബ്ബൽ ഖാഹിരിയും സ്വദഖത്തുല്ലാഹ് തങ്ങളും ഒരിടത്തേക്ക് യാത്ര പുറപ്പെട്ടു.യാത്രമധ്യേ പിതാവിൻ്റെ പരിചിതർ സൽക്കാരമൊരുക്കി ഇരുവരെയും വീട്ടിലേക്ക് ക്ഷണിച്ചു. പിതാവ് മകനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി യെ പറഞ്ഞയച്ചു. വീട്ടുകാർ സ്വദഖത്തുല്ലാഹ് തങ്ങൾക്ക് നൽകിയ ഭക്ഷണത്തിൽ നിന്നും ഒരിനം എടുത്ത് പക്ഷിയായി പറപ്പിച്ചു വിട്ടു.ഇത് കണ്ട വീട്ടുകാർ അത്ഭുത ചിത്തരായി...
മുതഅല്ലിം ജീവിതത്തിൽ തന്നെ കറാമത്തുകൾ പ്രകടമാക്കിയ തങ്ങളെ സഹപാഠികളും നാട്ടുകാരും ഹൃദ്യമായി ആദരിച്ചു.
പoന കാലം കഴിഞ്ഞ് ഹജ്ജ് ചെയ്യാനായി മക്കയിലെത്തുകയും ഹറമൈനിൽ രണ്ട് വർഷം താമസിക്കുകയും ചെയ്തു. അവിടെന്ന് ശൈഖുൽ ഇസ്ലാമിനെ പരിചയപ്പെട്ടു.സ്വദഖത്തുല്ലാഹിൽ ഖാഹിരിയുടെ പാണ്ഡിത്യവും തഖ്വയും മനസ്സിലാക്കിയ ശൈഖുൽ ഇസ്ലാം അദ്ദേഹത്തെ ഹറമിൽ മുദരിസായി നിയോഗിച്ചു.ശാഫിഇ മദ്ഹബിൽ തദ്രീസ് നടത്താൻ യോഗ്യനായ പണിതനാണ് ഖാഹിരി തങ്ങളെന്ന് ബോധ്യപ്പെട്ടതിനാലാണ് കിതാബ് ചൊല്ലിക്കൊടുക്കാൻ നിയുക്തനാക്കിയത്.
തിരുനബി സ്നേഹം ജീവിത വ്രതമാക്കിയ മഹാനുഭാവൻ നിരവധി നബി കീർത്തനങ്ങളും രചിച്ചിട്ടുണ്ട്.
തൻ്റെ വിദ്യാർത്ഥികളെയും കുടുംബക്കാരെയും പ്രവാചക സ്നേഹിളാക്കാൻ അവിടുത്തെ ജീവിതത്തിന് സാധിച്ചിട്ടുണ്ട്..
നാം ചൊല്ലി വരുന്ന ശൈഖ് അബ്ദുൽ ഖാദിറുൽ ജീലാനി (റ) വിന്റെ പ്രകീർത്തനമായ 'ഖുതുബിയ്യത്ത്' എന്ന നിസ്'തുല്യമായ തവസ്സുൽ ബൈത്ത് രചിച്ചത് ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) വാണ്. തഫ്'സീർ ബൈളാവിക്കും തഫ്‌സീർ ദുർറുൽ മൻസൂറിനും മഹാനവർകൾ ഹാശിയഃ എഴുതിയിട്ടുണ്ട്. ശൈഖവർകളുടെ ഖസ്വീദത്തുൽ വിത്'രിയ്യഃ യുടെ തഖ്'മീസ് പ്രസിദ്ധമാണ്. . ബാനത് സുആദ്, ബുർദ എന്നീ പ്രവാചക പ്രകീർത്തന കാവ്യങ്ങൾക്കും മഹാൻ തഖ്'മീസുകൾ രചിച്ചിട്ടുണ്ട്.
ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) വിന്റെ പിൻതലമുറയിൽ ജനിച്ച ഇമാമുൽ അറൂസ് ശൈഖ് മാപ്പിളൈ ലബ്ബൈ ആലിം വലിയ്യുല്ലാഹ് (റ) അവർകളും വലിയ ആലിമും ആദ്ധ്യാത്മിക ഗുരുവുമായിരുന്നു.
അവരുടെ തലമുറയിൽ ജനിച്ച പ്രസിദ്ധനായ പ്രവാചക സ്നേഹിയാണ് കായൽ പട്ടണം ശൈഖ് ഉമറുൽ ഖാഹിരി.
ഇൽമുസ്സർഫിൽ (അറബി പദോൽപത്തി ശാസ്'ത്രം) നാം ആദ്യമായി ഓതുന്ന മീസാനും അജ്'നാസും രചിച്ചത് അവിടുത്തെ മകനും മഹാ പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ലബ്ബൈ ആലിം (റ) എന്ന മഹാനാണ്.
തിരുനബി സ്നേഹിയായ സ്വദഖതുല്ലാഹിൽ ഖാഹിരിയുടെ ജീവിതത്തിൽ വിരചിതമായ സ്നേഹ കാവ്യങ്ങൾക്ക് മുത്ത് നബിയുടെ അനുഗ്രഹവും ലഭിച്ചിട്ടുണ്ട്.
കായൽ പട്ടണത്തെ പള്ളിയിൽ തൂങ്ങി ഉറങ്ങുകയായിരുന്ന ഒരാൾക്ക് നബി(സ)യെ സ്വപ്നം കണ്ടു. മുത്ത് നബിയുടെ ചാരത്ത് നിരവധി മാദിഹീങ്ങൾ പാനപാത്രവുമായി നിൽക്കുന്നു. കൂട്ടത്തിൽ സ്വദഖത്തുല്ലാഹ് ഖാഹിരിയും ഉണ്ട്. അവർക്കിടയിൽ നിന്ന് മുത്ത് നബി കുടിക്കാൻ സ്വദഖതുല്ലാഹ് തങ്ങളുടെ പാത്രത്തിൽ നിന്ന് ഒഴിച്ചെടുത്തു. പ്രസ്തുത സംഭവം അവിടുത്തെ വിശുദ്ധ ജീവിതത്തിന് ലഭിച്ച അംഗീകാരമാണ്.
1 380
هذا كتاب فرح القاري بشرح مولد
منح الباري في مناقب السيّد محمّد المولي البخاري
സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരിയുടെ പേരിൽ മാപ്പിള ലബ്ബ ആലിം സാഹിബ് എഴുതിയ മൗലിദ് മിനഹുൽ ബാരിയുടെ വ്യാഖ്യാനം
കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന ഖുതുബുസ്സമാൻ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി കവരത്തി(റ)നെക്കുറിച്ചുള്ള മൗലിദ് (മ:ഹി.1207)
രചന: പയ്യനാട് അബ്ദുല്ല ഫൈസി ഖാദിരി
https://t.me/moulidstudy/792
https://t.me/moulidstudy/1109
https://t.me/moulidstudy/1110
1 380
ബഹുമാനപ്പെട്ട അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ അവർകൾ തർബഹു മുത്തജിറ ബിദിക് രി ശുഹദാഇ മുത്തിജിറാ എന്ന പേരിൽ ശുഹദാക്കളെ കുറിച്ച് ഒരു മൗലിദ് രചിച്ചിട്ടുണ്ട്
1 380
"വ ബി ഹംസതൽ കർറാരി അമ്മിൽ മുസ്ത്വഫാ
അസദിൽ ഇലാഹി വസയ്യിദി ശുഹദാഈ...."
മർഹൂം അബൂശാക്കിറ മൗലവിയുടെ പ്രഭാഷണങ്ങളിൽ നിന്നാണ് ഈ വരികൾ മനസിൽ പതിയുന്നത്. ജന്മനാ ഇരുകരങ്ങളും കാലുകളും നഷ്ടപ്പെട്ടിട്ടും അറിവിന്റെ ലോകത്ത് ഉയരങ്ങൾ കീഴടക്കിയ പണ്ഡിതനായിരുന്നു അബൂശാക്കിറ ഉസ്താദ്. ചെറുപ്പകാലത്ത് ഏറെ ആവേശത്തോടെ, നടന്നായിരുന്നു അവരുടെ വഅള് കേൾക്കാൻ പോകാറുണ്ടായിരുന്നത്. ഉപരി സൂചിത വരികൾ ചൊല്ലി ആരംഭിക്കുന്ന ഉസ്താദിന്റെ
പ്രസംഗങ്ങൾ "ഹംസ(റ); അവരെ തവസ്സുലാക്കിയാൽ ഫലം കിട്ടാത്ത ഒന്നുമില്ല" എന്ന സന്ദേശം ശ്രോദ്ധാക്കൾക്ക് കൈമാറിയാണ് അവസാനിക്കാറുണ്ടായിരുന്നത്.
ഇമാം സൈനുദ്ധീനുബ്നു മുഹമ്മദുൽ ബർസഞ്ചി(റ) രചിച്ച വിശ്രുതമായ ബദ് രിയ്യത്തുൽ ഹംസിയ്യയിൽ ഹംസ(റ)നെ തവസ്സുലാക്കി ദുആ ചെയ്യുന്ന വരികളാണിത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ബദ്ർ ഉഹ്ദ് തവസ്സുൽ കാവ്യങ്ങളിലൊന്നാണത്. കേരളത്തിലെ ഉന്നതരായ പണ്ഡിതന്മാരെല്ലാം ബദ് രിയ്യത്തുൽ ഹംസിയ്യ പാരായണം ചെയ്യാറുണ്ടായിരുന്നു. അവരെല്ലാം ഹംസിയ്യയുടെ ഇജാസത് നൽകുമ്പോൾ പ്രത്യേകം സൂചിപ്പിക്കാറുള്ള കാര്യമാണ് "നിങ്ങൾ വബി ഹംസതൽ കർറാറി... എന്ന് തുടങ്ങുന്ന, ഹംസ(റ)ന്റെ മഹത്വം വർണ്ണിക്കുന്ന ഈ വരി ആവർത്തിച്ചു ചൊല്ലണമെന്നത്". പെരുമുഖം എം കെ എം കോയ ഉസ്താദ് അങ്ങനെ ഉപദേശിക്കുക പതിവായിരുന്നു.
പണ്ട് കാലത്ത് റമളാനിൽ ബദ്ർ ശുഹദാക്കളുടെ പേരിലുള്ള നേർച്ച നടക്കുന്നത് പോലെ ശവ്വാലിൽ ഉഹ്ദ് ശുഹദാക്കളുടെയും വിശിഷ്യാ രക്തസാക്ഷികളുടെ നേതാവ് ഹംസ(റ)ന്റെയും അനുസ്മരണ സദസ്സുകൾ മലബാറിൽ വ്യാപകമായിരുന്നു. എല്ലാ വീടുകളിലും "ഹംസത്തെന്നോരുടെ നേർച്ച" സംഘടിപ്പിക്കാറുണ്ടായിരുന്നു.
കേരളീയ പണ്ഡിതന്മാർ രചിച്ച മിക്ക ബദ് രിയ്യത്തുകളിലും ഉഹ്ദ് ശുഹദാക്കളുടെ നാമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശൈഖുനാ നാലകത്ത് മരക്കാരുട്ടി മുസ്‌ലിയാരുടെ തഅജീലുൽ ഫുതൂഹ്, പാങ്ങിൽ ഉസ്താദിന്റെ താജുൽ വസാഇൽ, വൈലത്തൂർ ബാവ ഉസ്താദിന്റെ കവിതകൾ തുടങ്ങിയവയിലെല്ലാം നമുക്ക് അപ്രകാരം കാണാം. ബദ്ർ പടപ്പാട്ടിന്റെ രചയിതാവ് മോയിൻ വൈദ്യരുടെത് തന്നെയാണല്ലോ ഉഹ്ദ് പടപ്പാട്ടും. കൂടാതെ ഉഹ്ദീങ്ങളുടെയും ഹംസ(റ)യുടെയും ധാരാളം മൗലിദുകളും പണ്ഡിതന്മാരുടെതായുണ്ട്. ബദ്ർ മൗലിദിന്റെ രചയിതാവ് ശൈഖുനാ വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ രചിച്ച ഹംസ(റ) മൗലിദ് അതിൽ പ്രശസ്തമാണ്. ഉഹ്ദീങ്ങളുടെ അനുസ്മരണത്തിന് പൂർവികർ നൽകിയ പ്രാധാന്യമാണ് അത് വ്യക്തമാക്കുന്നത്.
സയ്യിദുനാ യൂസുഫുന്നബ്ഹാനി(റ) കശ്ശാഫുൽ കുറബ് അഥവാ പ്രതിസന്ധി ഘട്ടങ്ങളിൽ മോചനം നൽകുന്നവർ എന്നാണല്ലോ ഹംസ(റ) നെ വിശേഷിപ്പിച്ചിട്ടുള്ളത്. ബാബു റസൂലില്ലാഹി, തിരുനബി(സ്വ)യെ സമീപിക്കാനുള്ള കവാടമായാണ് ആരിഫീങ്ങൾ ഹംസ(റ)നെ കണ്ടിരുന്നത്. ഉഹ്ദ് രണഭൂമിയിലെത്തുമ്പോൾ യാ സയ്യിദനാ ഹംസതൽ കർറാർ... എന്ന് ആവർത്തിച്ചാവർത്തിച്ച് വിളിച്ച് ദുആ ചെയ്യുക അവരുടെ പതിവായിരുന്നു.
സഹോദരങ്ങളെ, ഉഹ്ദ് ചരിത്രത്തെ കുറിച്ചും ഹംസ(റ)ന്റെ മഹത്വത്തെ പറ്റിയും നാം ഏറെ മനസിലാക്കിയതാണ്. ഉഹ്ദ് യുദ്ധം നടന്ന മാസമാണ് ശവ്വാൽ, ഹംസ(റ) അടക്കമുള്ള സ്വഹാബികൾ രക്തസാക്ഷികളായതും ഉഹ്ദിലായിരുന്നുവല്ലോ. എല്ലാവരും ഈ അവസരത്തിൽ അവരുടെ പേരിൽ ഖുർആൻ പാരായണം നടത്തി ഹദ് യ ചെയ്യണമെന്നും വീടുകളിൽ മൗലിദ് ഓതണമെന്നും ഓർമപ്പെടുത്തുകയാണ്. അല്ലാഹു മഹാന്മാരായ ഉഹ്ദീങ്ങളുടെ ബറകത് കൊണ്ട് സർവ്വ പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ഇരു ലോകത്തും ഉഹ്ദീങ്ങളുടെ കാവലിലായി കഴിയാൻ ഭാഗ്യം ലഭിക്കട്ടെ....
✍️ Sayyid Shihabudheen Bukhari Kadalundi
