𝙷𝚒-𝚁𝚎𝚜 𝙰𝚞𝚍𝚒𝚘𝚜™
Open in Telegram
𝙲𝚘𝚖𝚙𝚕𝚎𝚝𝚎 𝙷𝚒𝚐𝚑 𝚁𝚎𝚜𝚘𝚕𝚞𝚝𝚒𝚘𝚗 𝙰𝚞𝚍𝚒𝚘𝚜 𝚂𝚑𝚊𝚛𝚎 𝙰𝚗𝚍 𝚂𝚞𝚙𝚙𝚘𝚛𝚝 . 𝙻𝚘𝚝'𝚜 𝙼𝚘𝚛𝚎 𝙲𝚘𝚖𝚒𝚗𝙶 ⚡
Show more3 137
Subscribers
No data24 hours
-107 days
-4030 days
Posts Archive
3 137
🔍 Get full details of any number or email
Start this bot: https://t.me/AnshuX_Robot?start=nnmrmy
3 137
Full Video: KISSIK (Malayalam) | Pushpa 2 The Rule | Allu Arjun | Sukuma...
https://youtube.com/watch?v=DKt10vZ-Uh8&si=SaLm4L2WPKUeS3x4
3 137
1987
മാർച്ച് 15
അരിയല്ലൂരിൽ
ട്രെയിനിൽവെച്ച് ഉണ്ടായ ബോംബ് സ്ഫോടനത്തിന് ശേഷം ലെവൽ ക്രോസിന് പകരമായി നിർമ്മിച്ചിരുന്ന പേരിപ്പാലത്തിന്റെ പണി വേഗത്തിൽ അവസ്സാനിച്ചു.
ഒപ്പം ചന്ദ്രപ്പന്നും രേവമ്മയും താമസിച്ചിരുന്ന 3 സെന്റ് വീടും പുരയിടവും റയിൽവേ ഏറ്റെടുത്തു..
ചന്ദ്രപ്പന് ജോലിയിൽ തുടരാമായിരുന്നുവെങ്കിലും
ആരോഗ്യ സ്ഥിതി അനുവദിച്ചില്ല.
എന്നാൽ മോനായിക്ക് പ്രായപൂർത്തി ആയാൽ റെയിൽവേയിൽ ജോലി തരപ്പെടുത്താം
എന്ന ഉറപ്പിൽ അവർ തിരുവൈദ്യപുരത്തുള്ള ശ്രീ വെങ്കിടേശ്വര ട്രസ്റ്റ് വക ഫാമിൽ ജോലി ചെയ്തു
6 മാസം തികയും മുൻപ് ചന്ദ്രപ്പൻ രോഗാധിക്യത്താൽ മരണപ്പെട്ടു..
രേവമ്മ മറ്റൊരാളെ വിവാഹം കഴിച്ചു സേലത്തേക്ക് പോയതോടെ മോനായി തനിച്ചായി..
25 വർഷം മുൻപ് ഡെന്നിസ് ബാദ്‌ലഹേം ഫാം തുടങ്ങുമ്പോൾ ഇരുപതാം വയസ്സിൽ മോനായി ഒപ്പം കൂടിയതാണ്..
അത്രയും കാര്യങ്ങളെ വെങ്കിടിക്കും അറിയൂ..
കേരളത്തിൽ എവിടെയോ ജനിച്ച മോനായിക്ക്
സ്വന്തം നാടും വീട്ടുകാരും ആരെന്ന് കണ്ടെത്താൻ കഴിഞ്ഞിരിക്കുമോ????
അന്നയുടെ മനസ്സിൽ ഉരുളൻ കല്ലുകൾ ഉള്ള പുഴയോരവും അവിടെ ഒരു കൊച്ചു വീടും തെളിഞ്ഞു..
2014 ക്രിസ്തുമസ്സ്
മോനായിയെ അവസാനമായി കണ്ട രാത്രി...
ചന്ദ്രഗിരിയിൽനിന്ന് പോയ മോനായി
പിന്നീട് തിരികെ വന്നില്ല....
അയാൾ ഒരു ദിവസം തിരികെ വരുന്നെന്ന് അന്നക്ക് തോന്നി..
അയാളെ ഒരിക്കൽക്കൂടി കാണണമെന്ന് അവൾക്ക് തോന്നി...
ആ ക്രിസ്തുമസ് രാത്രിയിൽ ഏറെ വൈകി അവൾ ബാദ്‌ലഹേമിലെ പുൽക്കൂടിന്റെ അരികിൽ എത്തി..
ഒരു മെഴുകുതിരി കൊളുത്തിവെച്ചു...
മോനായി വരും...
അവൾ ഉറച്ചു വിശ്വസിച്ചു.....
ബദ്ലഹേമിലെ കാലിത്തൊഴുത്തിൽ ആ മെഴുതിരി കാറ്റിൽ ഉലയാതെ കെടാതെ പുലരുവോളം തെളിഞ്ഞു നിന്നു.....
"ദൂര തീരങ്ങളും മൂക താരങ്ങളും സാക്ഷികൾ"
ഉണ്ണി കാർത്തികേയൻ
3 137
വിന്റർ ഇൻ ബദ്‌ലഹേം
ബദ്ലഹേമിലെ ഡെന്നീസിന്റെയും ആമിയുടെയും മോൾ അന്ന
ജനിച്ചത് ഒരു ക്രിസ്തുമസ് രാത്രിയിലാണ്.
അതുകൊണ്ടുതന്നെ ബദ്‌ലഹേമിലെ ക്രിസ്തുമസിന് ഭംഗികൂടും.
ഈ ക്രിസ്തുമസിന് അന്നമോൾക്ക് 20 വയസ്സാകുന്നു.
ബദ്‌ലഹേം എന്ന സ്വർഗ്ഗത്തിലെ മാലാഖ.
ആമി എങ്ങനെയോ അങ്ങിനെ തന്നെയാണ് മോളും.
പാട്ടുപാടും..
കയ്യിൽ ഒരു കുട്ടി ഗിറ്റാറും പിടിച്ചു അന്ന പാടുമ്പോൾ
ബദ്‌ലഹേമിലെ പ്രാവുകളും മുയലുകളും കന്നുകാലികളും ആ പാട്ടുകേട്ട് അനങ്ങാതെ നിൽക്കും.
പണ്ടൊരു ക്രിസ്തുമസിന് രവിഅങ്കിൾ തനിക്ക് സമ്മാനമായി തന്നത് തൂവെള്ള നിറമുള്ള ഒരു കുതിരകുട്ടിയെയാണ്.
അന്ന അതിനു നൈന എന്ന് പേരിട്ടു.
ബദ്‌ലഹേമിൽ നിന്നും 8 കിലോമീറ്റർ മാറി സുന്ദരമായ ഒരു കുന്നിൻചെരുവിൽ രവിഅങ്കിളിനു അതിമനോഹരമായ ഒരു കൊച്ചുവീടുണ്ട്.
രവി അങ്കിളിന് ഇരട്ടകുട്ടികളാണ്...
മിന്നായും മിന്നിയും.
രവിഅങ്കിളിന്റെ ആ വീട്ടിലേക്കു കുതിരപുറത്ത് കയറി അന്ന പതിവായി സവാരി പോകും.
നന്നേ ചെറുപ്പത്തിൽ പഠിച്ചതാണ് കുതിര സവാരി.
ബദ്ലഹേമിൽ പുറംപണികൾ നോക്കിയിരുന്ന മോനായിയാണ് അവളെ കുതിരയെ തെളിക്കാൻ പഠിപ്പിച്ചത്.
5 വയസ്സുള്ള അന്നയെന്നും ഒപ്പമിരുത്തി മോനായി വേഗത്തിൽ കുതിരയോടിച്ചു പോകുമായിരുന്നു.
മോനായി ഒരു സകലകലാവല്ലഭനായിരുന്നു.
മോനായി പതിവായി പാടിനടന്ന നാടൻ പാട്ടുകളാണ് അന്ന നാവുതിരിയും മുൻപേ പാടി തുടങ്ങിയത്.
പാട്ടു മാത്രമല്ല തമാശകളും മണികിലുക്കം പോലുള്ള ചിരിയും.
അന്നയുടെ ബാല്യകാലം അത്രയും സുന്ദരമാക്കിയത് മോനായി തന്നെയാണ് എന്നു പറഞ്ഞാലും തെറ്റില്ല.
ക്രിസ്തുമസിന് വലിയ പൈൻ മരത്തിൽ കയറി മോനായി വാരിക്കമ്പുകൊണ്ട് താൻ സ്വയം ഉണ്ടാക്കിയ വലിയ നക്ഷത്രം തൂക്കും.
അന്നയ്ക്ക് 10 വയസ്സാകും വരെ അത് പതിവായിരുന്നു.
മോനായി എങ്ങനെയാണു ബാദ്‌ലഹേമിൽ വന്നത്.
പണ്ടൊരിക്കൽ അന്ന മോനായിയോട് ചോദിച്ചു.
"എന്നെ എവിടെ അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ പണ്ട് ആരോ ഉപേക്ഷിച്ചു പോയതാണ്"
എന്നിട്ട് .....
ബാക്കി അറിയാൻ വേണ്ടി അന്ന ആകാംഷയോടെ ചോദിച്ചു.
ആളെ മയക്കുന്ന ചിരിചിരിച്ചു മോനായി ആ ചോദ്യത്തിന് ഉത്തരം പറയാതെ പോയി...
മോനായി പറഞ്ഞത് സത്യമാണോ എന്നറിയില്ല.
കുതിരപ്പുറത്തിരുന്നു തണുത്ത കാറ്റു കൊള്ളുമ്പോൾ ഇന്ന് കുറേ വട്ടം മോനായിയെക്കുറിച്ചു ഓർത്തു.
ആ മനുഷ്യൻ ഈ ബദ്‌ലഹേമിൽനിന്നു പോയിട്ട് പത്തു വർഷമായിയത്രേ....
എത്ര പെട്ടന്നാണ് കാലം കടന്നു പോകുന്നത്.
അന്നൊരു രാത്രി മോനായി ക്രിസ്മസ് അപ്പൂപ്പന്റെ വേഷത്തിൽ വന്നതും അന്നയെ കയ്യിൽ എടുത്തതും ഓർമ്മയിൽ തെളിഞ്ഞു.
അന്നയുടെ ഓർമ്മകളെ മുറിച്ചുകൊണ്ട് ഒരു ബെൻസ് കാർ കുന്നിൻ ചെരിവിലൂടെ പാഞ്ഞുപോയി.
രവി അങ്കിളിനോട് മോനായിയെക്കുറിച്ചു ചോദിക്കണം എന്ന് ഉറപ്പിച്ചാണ് അവൾ വന്നത്.
അങ്കിളും ആന്റിയും മിന്നായും മിന്നിയും
വീട്ടിൽ ഒരു പുൽക്കൂട് ഒരുക്കുകയായിരുന്നു.
ചെന്നപാടെ മിന്ന ഒരു ക്യാരറ്റ് കേക്ക് തന്നു.
അന്നക്കു ആ കേക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു.
രവി അങ്കിൾ മുൻപ് വെച്ചിരുന്ന കണ്ണട മാറ്റി പുതിയതൊന്ന് വെച്ചിരുന്നു.
അങ്കിളേ....
പണ്ട് ബദ്‌ലഹേമിൽ ഉണ്ടായിരുന്ന മോനായിയെ ഓർക്കുന്നിലേ???
ആ മോനായി ഇപ്പോൾ എവിടാ ??
ആ ചോദ്യം രവിയെ വല്ലാതെ അസ്വസ്ഥമാക്കിയെന്നു അവൾക്കു മനസ്സിലായി.
അപ്പയോടും അമ്മയോടും ഈ ചോദ്യം എത്രവട്ടം ചോദിച്ചു എന്ന് അവൾക്ക് പോലും അറിയില്ല.
ആരോടു ചോദിക്കും ??
അറിയില്ല .....
തന്റെ ഓർമ്മയിൽ എവിടെനിന്നോ എപ്പോഴോ മോനായി അപ്രത്യക്ഷമായിരുന്നു.
എവിടെയെന്നു തിരഞ്ഞുപിടിക്കാൻ കഴിയാത്തവിധം
ഒരുപാട് ദൂരത്ത് എങ്ങോ ആണ് മോനായി.
പണ്ട് ഫാമിൽ ജോലിക്കാരെ തന്നിരുന്നത് വെളുത്ത താടിയുള്ള വെങ്കിടിയാണ്.
വെങ്കിടിക്കും മോനായി ഇപ്പോൾ എവിടെയെന്നു അറിയില്ല.
എങ്കിലും അയാൾക്ക് മോനായിയെക്കുറിച്ചു ചിലതൊക്കെ അറിയാം...
ചന്ദ്രഗിരിയിൽ പണ്ട് പേരിപ്പാലം പണിയുന്നതിനു ഇരുപത് കൊല്ലം മുൻപ്.
അന്ന് അവിടെ ഒരു റയിൽവേ ലെവൽ ക്രോസ്സ് ഉണ്ടായിരുന്നു.
അത് ഒരു ചെറിയ വീടായിരുന്നു.
ആ ലെവൽ ക്രോസിൽ കരാർ ജീവനക്കാരനായ ചന്ദ്രപ്പനും ഭാര്യ രേവമ്മയും ആ വീട്ടിലായിരുന്നു താമസം.
ശക്തിവിനായകർ കോവിലിൽ ഉത്സവത്തിനു റെയിവേ സ്റ്റേഷനിൽ വലിയ തിരക്കാണ് ആ ദിവസങ്ങളിൽ രേവമ്മ അവിടെ ചായ വിൽക്കാൻ പോകും.
അന്നൊരിക്കൽ ട്രെയിൻ സ്റ്റേഷന് മുന്നിലെ ചെമ്പകത്തിന്റെ ചുവട്ടിൽ കൂടെ വന്നവരെ കാണാതെ കരഞ്ഞുകൊണ്ടു നിന്ന ആറ് വയസ്സുകാരനായ ഒരു കുട്ടി.
രേവമ്മ അവനേയുംകൂട്ടി ചന്ദ്രഗിരി പോലീസ് സ്റ്റേഷനിൽ പോയി.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വെളുത്ത കൊമ്പൻ മീശക്കാരനെ ഏറെ തവണ രേവമ്മ തട്ടിവിളിച്ചിട്ടും
അയാൾ ഉറക്കമുണർന്നില്ല.
രേവമ്മ ആറ് വയസ്സുകാരനെയുംകൂട്ടി വീട്ടിലേക്ക് പോന്നു.
പയ്യൻ പറയുന്നത് മലയാളമാണ്..
അവന്റെ വീട് ഒരു പുഴക്കരയിലാണത്രേ.
ഉരുളൻകല്ലുകൾ ഉള്ള പുഴ.
മറ്റൊന്നും അവനറിയില്ല.
അവന്റെ വിളിപ്പേരായിരുന്നു മോനായി..
അവനെത്തേടി ആരും വന്നില്ല.
മക്കളില്ലാതിരുന്ന ചന്ദ്രപ്പന്റെയും രേവമ്മയുടെയും മകനായി മോനായി വളർന്നു.
3 137
🔍 Get full details of any number or email
Start this bot: https://t.me/AnshuV2_bot?start=nnmrmy
