cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

തൂവൽ

ഇത് നമ്മുടെ ലോകം 🌙 സ്വയം ഒരു ഓർമപ്പെടുത്തൽ....

Show more
Advertising posts
802
Subscribers
+324 hours
+147 days
+5230 days

Data loading in progress...

Subscriber growth rate

Data loading in progress...

✍️ അവൻ (ഇബ്ല‌ീസ്) പറഞ്ഞു: ഞാൻ അവനെ (മനുഷ്യനെ)ക്കാൾ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയിൽ നിന്ന് സൃഷ്ടിച്ചു. അവനെ നീ കളിമണ്ണിൽ നിന്നും സൃഷ്ടിച്ചു. ഖുർആൻ: 38/76 ഞാൻ അവനെക്കാൾ നല്ലവനാണെന്ന തോന്നലാണ് ഇബ്ലീസിനെ നാശത്തിലെത്തിച്ചത്. ഗർവ്വ്, അസൂയ, വർഗ്ഗീയ അഹന്ത ആദിയായവ മൂലം ശൈത്താൻ അല്ലാഹുവിൻ്റെ കൽപന ധിക്കരിച്ചു. ചോദ്യം ചെയ്യപ്പെട്ടപ്പോൾ, പശ്ചാത്താപത്തിനും, വിനയത്തിനും പകരം ദുഷ്ടതയും അഹങ്കാരവും പ്രകടിപ്പിക്കുകയും ചെയ്തു. എന്നെന്നേക്കും അല്ലാഹുവിൻ്റെ ശാപകോപത്തിന് അവൻ വിധേയനായിത്തീർന്നു. ചിന്തിക്കുക.. സ്വയം പരിശോധിച്ച് നോക്കുക... ത്തരം ദുർഗണങ്ങൾ തന്നിലുണ്ടോ...? ആരെയെങ്കിലും തനിക്ക് കൊള്ളാത്തവനായോ പോരാത്തവനായോ തോന്നുന്നുണ്ടോ..? മറ്റുള്ളവരുടെ വളർച്ചയിൽ തന്റെ ഖൽബ് അസ്വസ്ഥതമാവുന്നുണ്ടോ...? അല്ലെങ്കിൽ മറ്റുള്ളവരുടെ തകർച്ചയിൽ സന്തോഷം തോന്നാറുണ്ടോ...? എങ്കിൽ അല്ലാഹു പിടിക്കൂടുന്നതിന് മുമ്പ് തിരുത്തി എത്രേം പെട്ടെന്നു അവനിലേക് ഖേദിച്ചു മടങ്ങുക.... അല്ലാഹുവാണ് തൗഫീഖ് നൽകുന്നവൻ 🤲 @thoowal 🪶
Show all...
💯 3 1
Photo unavailableShow in Telegram
🔤🔤🔤🔤
Show all...
💯 9 1🔥 1
✍️ നമ്മുടെ ജീവിതത്തിൽ പലരും കടന്നു പോകുന്നു... എന്നാൽ പലർക്കും പല സ്വഭാവങ്ങളായിരിക്കും... ചിലർ കുളിർ മഴ പോലെ നമുക്ക് ആശ്വാസം പകരുന്നു.... പിന്നെ മരങ്ങൾ പോലെ തണൽ തരുന്നവരുമുണ്ട്.. എന്നാൽ, കണ്ട് കൊതി തീരും മുൻപേ മഴവില്ല് കണക്കേ മാഞ്ഞു പോകുന്നവരെയും കാണാം.. മരുഭൂമികൾ പോലെയുള്ള ഹൃദയം പൊള്ളിക്കുന്ന ആളുകളെയും നമ്മൾ കണ്ടുമുട്ടുന്നു... ചിലരോ..... വെള്ളം ഒലിച്ചു പോകുന്ന മൊട്ടപ്പാറ പോലെ - എത്രെ നന്മകൾ ചെയ്താലും അവർ ഒന്നും തനിക്ക് ചെയ്തില്ലേ എന്ന മട്ടിൽ വേദനകൾ മാത്രം തിരിച്ചു തരുന്നു... 🥀 #thooval 🪶
Show all...
3👍 2🔥 2👌 2
﷽ ✍️ ഒരു ഉപ്പ മകന് നൽകിയ 125 ഉപദേശങ്ങൾ 2⃣2⃣ ആഴക്കടൽ എന്റെ കുഞ്ഞുമോനേ, ദുനിയാവ് എന്നത് ആഴക്കടലാണ്. ധാരാളം ജനങ്ങൾ അതിൽ മുങ്ങി മരിച്ചിട്ടുണ്ട്. അതിനാൽ ആ സമുദ്രത്തിലൂടെ യാത്ര ചെയ്യാനുള്ള കപ്പലായിട്ട് വിശ്വാസത്തെ തെരഞ്ഞെടുക്കുയും ആ കപ്പലിലെ വിഭവത്തിനായി അല്ലാഹുവിൻ്റെ മേൽ ഭാരമേൽപിക്കുന്നതിനെ തെരഞ്ഞെടുക്കുകയും ആ കപ്പൽ ഓടുന്നതിനുള്ള യന്ത്രമായിട്ട് തഖ് വയെ നീ തെരഞ്ഞെടുക്കുകയും ചെയ്യുക. അങ്ങനെ ദുനിയാവാകുന്ന സമുദ്രത്തിൽ കൂടി വിശ്വാസമാകുന്ന കപ്പലിൽ യാത്ര ചെയ്ത് നീ രക്ഷപ്പെടുകയാണെങ്കിൽ അത് അല്ലാഹുവിൻ്റെ അനുഗ്രഹം മാത്രമാണ്. അതിന് വിപരീതമായിട്ട് ദുനിയാവാകുന്ന ആഴക്കടലിൽ നീ മുങ്ങി മരിക്കുകയാണെങ്കിൽ അത് നിൻ്റെ പാപം കാരണം മാത്രമാകുന്നു.❞ (അൽ അഖ്‌ദുൽ ഫരീദ്) #Advices_of_a_father
𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗖𝗛𝗔𝗡𝗡𝗘𝗟 https://whatsapp.com/channel/0029VaAYdexBvvsaywJPd83Q 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 https://t.me/Al_Q_alam
Show all...
🎉 3👌 2👍 1
Repost from തൂവൽ
✍️ നല്ല പ്രകാശിക്കുന്ന മുഖവും തിളങ്ങുന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമുള്ള ചിലരെ നമ്മൾ കാണാറില്ലേ.. ചിലപ്പോൾ അവരിൽ പലരും ആത്മാഭിമാനത്തിന്റെ തിരശീലക്കുള്ളിൽ തന്റെ പ്രയാസങ്ങൾ മറച്ചു വെച്ച് കരയുന്ന കണ്ണുകളും വിങ്ങുന്ന ഹൃദയുമായി കഴിയുന്നരായിരിക്കും.... സ്വാർത്ഥത്തയുടെ കുത്തൊഴുക്കിൽ ഒഴുകി പോകുന്ന കടലാസുവഞ്ചികളെ പോലെ ആയിത്തീരാതെ ഇത്തരം സാധുകൾക്ക് നന്മയുള്ള വാക്കുകൾ കൊണ്ടെങ്കിലും സഹായമാകാൻ പരിശ്രമിക്കുക.... നീയും റബ്ബും തമ്മിലുള്ള രഹസ്യമായ സൽകർമ്മങ്ങൾക്ക് വഴിയൊരുക്കും ഇത്തരം മിസ്കീനുകളോടുള്ള പരിഗണന.... നാളെ പരലോകത്തു വെച്ച് എന്നെ ഭൂമിയിൽ തിരിച്ചയച്ചാൽ റബ്ബേ ഞാനന്റെ സാമ്പാധ്യങ്ങൾ മുഴുവനും സ്വദഖ ചെയ്യാമെന്ന് വിലപിക്കുന്നവരിൽ പെടാതെ നിക്കാൻ അതൊരു മുതൽക്കൂട്ടാവട്ടെ... بارك الله فيكم.... ∎ അള്ളാഹു سبحانه وتعالى പറയുന്നു : ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി (നിങ്ങള്‍ ചെലവ് ചെയ്യുക.) (അവരെപ്പറ്റി) അറിവില്ലാത്തവന്‍ (അവരുടെ) മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്‌. 🔸ഖുർആൻ 2: 273 🪶 തൂവൽ
𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗖𝗛𝗔𝗡𝗡𝗘𝗟 https://whatsapp.com/channel/0029VaAYdexBvvsaywJPd83Q 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 https://t.me/Al_Q_alam
Show all...
👍 3💯 3👌 1
سورة الحجر القارئ فيصل الهاجري https://t.me/tilaavat ⬆️JOIN 🎁
Show all...
سورة_الحجر_القارئ_فيصل_الهاجري_isJ1J0wbWhw_599.m4a3.60 MB
👍 4
Photo unavailableShow in Telegram
🫀🥀
Show all...
👍 5💯 2🔥 1👌 1
✍️ ചില സങ്കടങ്ങളുണ്ട്... വാക്കുകൾ കൊണ്ട് പറയാനാവാത്ത, ആർക്കും മനസ്സിലാക്കാൻ പറ്റാത്ത നെഞ്ചിൽ നീറുന്ന ചില സങ്കടങ്ങൾ.... അന്നേരം നമുക്ക് ചെയ്യാനാവുന്ന ഏറ്റവും ശക്തമായ കാര്യം - റബ്ബിന്റെ മുന്നിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ കരയുക എന്നതാണ്... കണ്ണീരിനും ഒരു ഭാഷയുണ്ട്... അക്ഷരങ്ങൾ ഇല്ലാത്ത, ഈണവും പ്രാസവും ഒപ്പിക്കാത്ത, ഹൃദയത്തിൽ നിന്നും ഒരുകി വരുന്ന നിഷ്കളങ്കതയുടെ ഭാഷ.... അള്ളാഹു അത്‌ കേൾക്കുന്നുണ്ട്, അറിയുന്നുണ്ട്... അല്ലാഹു അത്‌ വെറുതെയാക്കില്ല..... @thoowal 🪶
Show all...
💯 8
Photo unavailableShow in Telegram
🔥 9👍 1
Photo unavailableShow in Telegram
Choose a Different Plan

Your current plan allows analytics for only 5 channels. To get more, please choose a different plan.