cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

തവസ്സുലുകളും മുനാജാതുകളും

Show more
The country is not specifiedMalayalam919Religion & Spirituality80 659
Advertising posts
328
Subscribers
+124 hours
+17 days
+130 days

Data loading in progress...

Subscriber growth rate

Data loading in progress...

ഖദ്ദമത്ത്നീ... ഖദ്ദമത്ത്നീ... എത്ര കേട്ടാലും കൊതി തീരാത്ത പ്രേമ കാവ്യം... തമിഴ്നാട്ടിലെ 'പൊന്നാനി'യായ കായൽപട്ടണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ആശിഖുറസൂൽ അബ്ദുൽ ഖാദിർ തൈക്കാ സാഹിബ് (റ) (ഉമറുൽ ഖാഹിരി(റ)യുടെ മകൻ)വിനാൽ വിരചിതമായത്... പ്രവാചക പ്രകീർത്തന സദസ്സുകളിലെ സ്ഥിര സാന്നിധ്യം അഹ്മദ് ജുനൈദ് പരപ്പനങ്ങാടി തന്റെ സ്വത സിദ്ധമായ ശൈലിയിൽ ആലപിക്കുന്നു... https://m.facebook.com/story.php?story_fbid=pfbid0X2VP1DqJtdapF6Qe5bYU3ZHaqMTmRYdgZtvkKUwPLVjwAid1xoyurcxkFdjkKxErl&id=100003661620876&mibextid=Nif5oz
Show all...
Log in or sign up to view

See posts, photos and more on Facebook.

ഇസ്ലാമിക ലോകത്തെ പ്രഗത്ഭരായ നിരവധി മുഹദ്ദിസുകൾ, ഇമാമുകളും ഈ വിഷയം അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി. ലോകം അംഗീകരിച്ച 17 ഇമാമുകളും അവരുടെ ഗ്രന്ഥങ്ങളും കാണുക : المعجم الکبير للامام الطبراني رحمه الله ( ج- 7/ص : 109- حديث رقم : 6475)📚 کتاب الاحاديث الطوال للامام الطبراني رحمه الله / ص 74- حديث رقم 31📚 المستدرک للامام الحاکم رحمه الله ( ج- 4 / کتاب معرفة الصحابة رضي الله عنهم - ذکر سواد بن قارب الازدري رضي الله عنه ص: 40 رقم الحديث : 6637📚 المعجم لابي يعلی الموصلي رحمه الله - ص - 349 / رقم الحديث - 329📚 دلائل النبوة للامام البيهقي رحمه الله - ج/2 - ص : 248- حديث سواد بن قارب رضي الله عنه📚 دلائل النبوة لابي نعيم الاصبهاني رحمه الله - ج (1-2) الفصل السابع ص- 111- 114)📚 تفسير ابن کثير ( ج - 7/ في تفسير اية رقم 29 من سورة الاحقاف)📚 تفسير الامام الماوردي رحمه الله ( ج - 6 / تفسير سورة الجن )📚 البداٍية والنهاية - ج- 2/ ص: 332- 335)📚 الاستيعاب في معرفة الاصحاب ( ج- ص 675)📚 تفسير القاسمي ج- 8 اية 29- سورة الاحقاف📚 کتاب هواتف الجنان - لابي بکر الخرائطي رحمه الله ( ص - 28-29)📚 الوفاء باؑحوال المصطفی صلی الله عليه وسلم - لابن الجوزي رحمه الله- ( ج- 1 /ص - 246- 247)📚 مجمع الفوائد ( ص- 431- 432)📚 فتح الباري لابن حجر العسقلاني رحمه الله کتاب مناقب الانصار رضي الله عنه( ج- 7 / ص: 180- 181)📚 عمدة القاري شرح صحيح البخاري لبدر الدين العيني رحمه الله ( ج- 17/ ص- 8📚 سبل الهدی والرشاد ( ج- 2 /ص- 280- 283)📚 ഇവിടെ പുത്തൻ വാദികളുടെ ഭാഷയിൽ പറഞ്ഞാൽ അഭൗതികമായ ഒരു കാര്യം മരണ ശേഷമുള്ള ശഫാഅത്ത് അത് ഭൂമിയിൽ വെച്ചു കൊണ്ടു തന്നെ ചോദിക്കുകയാണ്. ആ ചോദ്യത്തിൽ ശിർക്കോ, ഹറാമോ ഉണ്ടായിരുന്നുവെങ്കിൽ നബിﷺ ഉടനെ തിരുത്തുമായിരുന്നു. പകരം അത് കേട്ട് നബിﷺ യും സ്വഹാബികളും സന്തോഷിക്കുകയാണ് ചെയ്തത്. ഈ സംഭവം റിപ്പോർട്ട് ചെയ്തു കൊണ്ട് തന്നെ ഈ വിഷയത്തിന്റെ സനദ് റിപ്പോർട്ടർമാരിൽ പെട്ട ചിലർ ദുർബലരാണ് എന്നു ഇമാമുകൾ രേഖപ്പെടുത്തി. സനദ് ദുർബലമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് തന്നെ നിരവധി ഇമാമുകൾ ഇത് രേഖപ്പെടുത്തി ഇതിൽ നിന്നും എന്ത് മനസിലാക്കാം? സനദിൽ ചില ദുർബലതകൾ ഉണ്ടായിട്ട് കൂടി ഈ സംഭവത്തിന്റെ മഹത്ത്വരം ഉൾകൊണ്ട് തന്നെ അവർ ഉദ്ധരിക്കുന്നു. ഇതിൽ എന്തെങ്കിലും തരത്തിലുള്ള ശിർക്കൻ ആശയങ്ങൾ ഉൾക്കൊണ്ടിരുന്നുവെങ്കിൽ റിപ്പോർട്ടർമാരിൽ ചില ദുർബലതകൾ ഉണ്ടെന്ന് പഠിപ്പിച്ച ഇമാമുകൾ അതിന്റെ കൂടെ അതിന്റെ (മത് ന്) "ആശയവും" ഇസ്ലാമിക ലോകവുമായി ബന്ധമില്ലാത്തതാണെന്ന് പറയുമായിരുന്നു. പക്ഷേ അവരാരും അത് ചെയ്തില്ല കാരണം നിരവധി സ്വഹാബികളും, മറ്റും ഇത്തരം ചോദ്യം ചോദിച്ചത് മറ്റു സ്വഹീഹായ റിപ്പോർട്ട് ഉള്ളതായി അറിയുന്നതു കൊണ്ട് തന്നെ അതുകൊണ്ടുതന്നെ ഒരു ശിർക്ക് മറച്ചു വച്ചു കൊണ്ട് ലോക മുസ്ലിം ഇമാമുകൾ അവരുടെ ഗ്രന്ഥം എഴുതുമെന്ന് മുസ്ലിങ്ങളാരും വിശ്വസിക്കുന്നുമില്ല.. ചുരുക്കത്തിൽ മഹാനായ സ്വഹാബി സവാദ് (റ) ചോദിച്ച ഈ ചോദ്യം അത് തൗഹീദിന് നിരക്കാത്തതായി അതിൽ യാതൊന്നുമില്ല. അതു കൊണ്ടു തന്നെ മഹാനവർകളുടെ മഹത്വം വിശദീകരിച്ചു കൊണ്ടു തന്നെ ഇമാമുകൾ അത് പൂർണമായി രേഖപ്പെടുത്തുകയും ചെയ്തു.
Show all...
സ്വഹാബി സവാദ് ബിൻ ഖാരിബ് (റ) ശഫാഅത്ത് ചോദിച്ച സംഭവം : قَالَ فَوَقَعَ فِي نَفْسِي حُبُّ الإِسْلامِ ، وَرَغِبْتُ فِيهِ ، فَلَمَّا أَصْبَحْتُ شَدَدْتُ عَلَى رَاحِلَتِي فَانْطَلَقْتُ مُتَوَجِّهًا إِلَى مَكَّةَ ، فَلَمَّا كُنْتُ بِبَعْضِ الطَّرِيقِ أُخْبِرْتُ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ هَاجَرَ إِلَى الْمَدِينَةِ ، فَأَتَيْتُ الْمَدِينَةَ فَسَأَلْتُ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقِيلَ لِي : هُوَ فِي الْمَسْجِدِ فَانْتَهَيْتُ إِلَى الْمَسْجِدِ فَعَقَلْتُ نَاقَتِي وَدَخَلْتُهُ ، وَإِذَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالنَّاسُ حَوْلَهُ ، فَقُلْتُ : اسْمَعْ مَقَالَتِي يَا رَسُولَ اللَّهِ ، فَقَالَ أَبُو بَكْرٍ : ادْنُهْ ادْنُهْ ، فَلَمْ يَزَلْ بِي حَتَّى دَنَوْتُ مِنْهُ صِرْتُ بَيْنَ يَدَيْهِ ، فَقَالَ : " هَاتِ وَأَخْبِرْنِي بِإِتْيَانِكَ رَئِيُّكَ " ، فَقُلْتُ : أَتَانِي نَجِييٌّ بَيْنَ هَدْءٍ وَرَقْدَةٍ وَلَمْ يَكُ فِيمَا قَدْ بَلَوْتُ بِكَاذِبِ ثَلاثَ لَيَالٍ قَوْلُهُ كُلَّ لَيْلَةٍ أَتَاكَ رَسُولٌ مِنْ لُؤَيِّ بْنِ غَالِبٍ فَشَمَّرْتُ عَنْ ذَيْلِ الإِزَارِ وَوَسَّطَتْ بِيَ الدِّعْلِبُ الْوَجْنَاءُ بَيْنَ السَّبَاسِبِ فَأَشْهَدُ أَنَّ اللَّهَ لا رَبَّ غَيْرُه وَأَنَّكَ مَأْمُونٌ عَلَى كُلِّ غَالِبِ وَأَنَّكَ أَدْنَى الْمُرْسَلِينَ وَسِيلَةً إِلَى اللَّهِ يَا ابْنَ الأَكْرَمِينَ الأَطَايِبِ فَمُرْنَا بِمَا يَأْتِيكَ يَا خَيْرَ مَنْ مَشَى وَإِنْ كَانَ فِيمَا جَاءَ شَيْبُ الذَّوَائِبِ وَكُنْ لِي شَفِيعًا يَوْمَ لا ذُو شَفَاعَةٍ سِوَاكَ بِمُغْنٍ عَنْ سَوَادِ بْنِ قَارِبِ قَالَ : فَفَرِحَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ هُوَ وَأَصْحَابُهُ بِإِسْلامِي فَرَحًا شَدِيدًا حَتَّى رُئِيَ فِي وُجُوهِهِمْ ، فَوَثَبَ إِلَيْهِ عُمَرُ فَالْتَزَمَهُ ، وَقَالَ : قَدْ كُنْتُ أُحِبُّ أَنْ أَسْمَعَ هَذَا مِنْكَ" സുദീർഘമായ ഈ ചരിത്രം ഇങ്ങനെ വായിച്ചെടുക്കാം : ഉമർ ബിൻ ഖത്താബ് (റ) സവാദി (റ) നോട് ഇസ്‌ലാമിലേക്ക് വരാൻ ഉണ്ടായ സാഹചര്യം ചോദിക്കുകയാണ്. ആ സമയത്ത് അവരുടെ മുൻകാല ചരിത്രം വിശദീകരിച്ചുകൊടുക്കുകയാണ് മഹാൻ. ഞാൻ ജാഹിലിയ്യ കാലത്ത് ജിന്നുകളുമായി ഇടപഴകിയിരുന്നു. ആ സമയത്തായിരുന്നു ഒരു ജിന്ന് എന്നോട് മദീനയിൽ മുഹമ്മദ് നബിﷺ എന്നൊരാൾ വന്നിട്ടുണ്ടെന്നും നിങ്ങൾ പോയി നബിയിൽ വിശ്വസിക്കുന്നില്ലേ എന്നു ചോദിച്ചത് അങ്ങനെ മൂന്നു തവണ ഇതേ വിഷയം ആവർത്തിച്ച് പറഞ്ഞപ്പോൾ ഞാൻ മദീനയിലേക്ക് വരികയും നബിﷺയെ കാണുകയും, ഇസ്ലാം സ്വീകരിച്ചു കൊണ്ട് പ്രഖ്യാപിക്കുകയും ചെയ്തു. അവിടെ നിന്നുകൊണ്ട് നബിയോട് ചില വരികൾ ചൊല്ലിക്കൊടുത്തു ആ വരികളിൽ അവസാനത്തെ ഭാഗമാണ് (ഇവിടെ നമ്മുടെ വിഷയം) *فكن لي شفيعا يوم لا ذو شفاعة سواك بمغن عن سواد بن قارب ഒരാൾക്കും ശഫാഅത്തിന് അർഹതയില്ലാത്ത നാളിൽ നബിയെ സവാദിന് ആ ശഫാഅത്ത് നല്കണമേ എന്ന് വിളിച്ചു പാടുകയാണ് ചെയ്തത്. ഈ വരികൾ പാടിയപ്പോൾ ففرح رسول الله صلي الله عليه وسلم والمهاجرون والانصار فرحا شديدا നബിﷺ തങ്ങളും, മുഹാജിറുകളും, അൻസാറുകളും ആയ സഹാബത്തും വളരെയധികം സന്തോഷിച്ചു.
Show all...
മറ്റു സൃഷ്ടികൾക് സുജൂദ് പാടില്ല എന്ന് പറയുമ്പോൾ മറ്റു സൃഷ്ടികൾ ആരാധ്യരല്ല കഅബ ആരാധന അർഹിക്കുന്നുവെന്ന് അർഥമുണ്ടോ? ഒരിക്കലുമില്ല, സ്രഷ്ടാവായ അല്ലാഹുവല്ലാതെ മറ്റാരും തന്നെ ആരാധനക്ക് അർഹനാകുന്നില്ല. അല്ലാഹുവല്ലാത്തതിനെ ആരാധിക്കുന്ന സമൂഹങ്ങൾ അവർ മഹത്വപെടുത്തുന്നവകളെ ആരാധനാപൂർവ്വം സുജൂദ് ചെയ്യുന്നവർ ആയത് കൊണ്ട് ഇസ്‌ലം സുജൂദ് ചെയ്യുന്നതിൽ ഒരു നിയന്ത്രണം ഏർപ്പെടുത്തിയതാണ്. അതല്ലാതെ സുജൂദ് എല്ലാം ആരാധനയാണ് എന്ന് വാദം ഉള്ളത് കൊണ്ടല്ല. ആരാധനക്കുള്ള അർഹത കല്പിക്കുക എന്നത് മനസ്സാൽ ഉണ്ടാകുന്നതാണ്. അത്‌കൊണ്ട് തന്നെ കലിമയുടെ ആശയം മനസിൽ ഉറപ്പിക്കുക വഴിയാണ് ഒരാൾ ഈമാനിന്റെ ആളായി മാറുന്നത്. എന്ത് വിശ്വസിക്കുന്നുവെന്നതാണ് ശിർക്കും തൗഹീദും നിർണയിക്കുന്നത് എങ്കിലും മറ്റു ചില മര്യാദകൾ കൂടി അനുശാസിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ നിയമാവലികൾ പാലിക്കപെടുമ്പോളാണ് ഒരാൾ യഥാർത്ഥ മുത്തഖിയാകുന്നത്. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങൾക് മേൽ കരി വീഴാതെ സൂക്ഷിക്കാനുള്ള അച്ചടക്കം നാം പാലിക്കണം. അപ്പോൾ ബഹുദൈവ വിശ്വസികൾ പ്രാർതിക്കും പോലെ മഹത്തുക്കളുടെ ആത്മാക്കളോട് നാം സഹായം ചോദിക്കുമ്പോൾ സ്വാഭാവികമായും ജനം അതിലൂടെ തെറ്റിധരിക്കുന്നുവെങ്കിൽ അത്‌ പരിഗണിച്ചു പ്രവർത്തിക്കലാണ് ഗുണകാംക്ഷ. ഇമാം ശാഹ് വലിയുള്ളാഹി ദഹ്‌ലവി റഹ് പറയുന്നു, മഹനവർകൾ ശിർക്കിന്റെ യഥാർത്യത്തെ കുറിച്ച് ചിന്തിച്ചപോൾ കുറെ ആളുകൾ ഒരു തരം ഈഛകൾക് മുമ്പിൽ സുജൂദ് ചെയ്യുന്നതായി കാണിക്കപ്പെട്ടു. മഹാന്നവർകൾ ചിന്തിച്ചു ഈ മനുഷ്യർ ഈച്ചകൾക്കാണോ സുജൂദ് ചെയ്യുന്നത്? അല്ല, അവർ ലക്ഷ്യമാക്കിയിട്ടുള്ളത് അല്ലാഹുവിനെയാണ്. പരമമായ വണക്കമാണ് ഇബാദത് എന്ന് പറയ്യുമ്പോൾ ആ വണക്കത്തിന്റെ ഉദ്ദേശതിലാണ് കാര്യമുള്ളത് എന്ന് അദ്ദേഹത്തിന് മനസിലായി. പരമമായ വണക്കം മനസാ ഉദ്ദേശിക്കുമ്പോളാണ് ആ ഉദ്ദേശിക്കപ്പെട്ട കേന്ദ്രതിലേക്ക്‌ പോകുന്നത്. കഅബയിലേക്ക് തിരിഞ്ഞു നിസ്കരിക്കുന്നവർ പരമമായ വണക്കം അല്ലാഹുവിനാണ് എന്ന ഉദ്ദേശത്തിലാണല്ലോ അതിലേക് തിരിയുന്നത്. അത്‌ ശരീഅത്തിൽ അംഗീകരിക്കപ്പെട്ടതും സത്യത്തിന്റെ അടയാളവുമാണല്ലോ.... കഅബയെ ഖിബ്ലയായി അംഗീകരിച്ചവരെ നാം ശാഖാപരാമായണ കാരണങ്ങളാൽ ഇസ്ലാമിൽ നിന്ന് പുറത്തു പോയവരായി മുദ്രവെക്കുന്നതല്ല എന്നത് അഹ്‌ലുസുന്നയുടെ ഉസൂലാണ്. ഇമാം ശാഹ് വലിയുള്ളാഹ് ഇതിന്റെ യാഥാർഥ്യം വിലയിരുത്തി കൊണ്ട് പറയുന്നു, ശിർക്കിന് ആത്മാവുമുണ്ട്, ശരീരവുമുണ്ട്. ശരീഅതിൽ ഒരു കാര്യത്തിന്റെ ആത്മാവിനെ മാത്രം വിലയിരുത്തി കൊണ്ടല്ല നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. ശരീരത്തിനെ കൂടി വിലയിരുത്തി കൊണ്ടാണ് നിയമങ്ങൾ വന്നിട്ടുള്ളത്. ശിർക്കിന്റെ ആളുകൾ പിന്തുടരുന്ന നടപടികൾ നമുക്ക് അല്ലാഹു വിലക്കിയിട്ടുണ്ട്. അതാണ് അല്ലാഹുവല്ലാത്തവർക്ക് സുജൂദ് ചെയ്യുന്നതിൽ വിലക്ക്‌ വന്നത്. ഇതേ പ്രകാരം അല്ലാഹുവല്ലാത്തവരോട് ആവശ്യങ്ങൾ വീടി കിട്ടുവാൻ സാഹയാർതന നടത്തൽ മുശ്രിക്കീങ്ങളുടെ രീതിയാണ്. അത് കൊണ്ട് അതിൽ വിലക്ക് ബാധകമാകുന്നുണ്ട്. അല്ലാഹുവിന്റെ അനുമതിയാൽ എന്ന വാക്കോ അതിന് സമാനമായ വാക്കുകളോ ഉപയോഗിച്ചു കൊണ്ടാകുമ്പോൾ അതിലെ കലർപ്പ് (തശബുഹ്‌) നീങ്ങി കിട്ടും. ശിർക്കിന്റെ ആളുകളുടെ ആരാധനയോട് സാദൃശ്യം പുലർത്തുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നതിനെ ശരീഅത് വിലക്കുന്നുണ്ട്. ശിർക്ക് വിശ്വാസിയിൽ സംഭവിക്കുന്നില്ലെങ്കിലും അതിന്റെ രൂപം ഉണ്ടാകുന്നത് കാഴ്ച്ചക്കാർക്ക് തെറ്റിധാരണ ഉണ്ടാക്കുന്നുണ്ട്. അത്‌ കൊണ്ട് അതിനെ പ്രോത്സാഹിപ്പിച്ചു കൂട. എന്നാൽ രൂപത്തിൽ ശിർക്കിന്റെ ആത്മാവ് ഉണ്ടാകണമെന്നില്ല. ശിർക്കിന്റെ ആത്മാവ് എന്നാൽ ഉദ്ദേശത്തിലും ബോധത്തിലുമുള്ള ശിർക്കാണ്. അല്ലാഹുവിന്റെ അനുമതിയില്ലാതെ, അല്ലെങ്കിൽ അവന്റെ വിധി പ്രകാരമല്ലാതെ വല്ല ഉപകാര-ഉപദ്രവവും ചെയ്യാൻ കഴിയുന്നവർ എന്ന് ഏതെങ്കിലും ശക്തിയെ സംബന്ധിച്ച് വിചാരിക്കലാണ്. അല്ലാഹുവിന്റെ അനുമതിയും ആശ്രയവുമില്ലാതെ യാതൊന്നിനും നിലനിൽപ്പ്‌ തന്നെ ഉണ്ടാകുന്നതല്ല എന്നതാണ് യാഥാർഥ്യം. പിന്നെ എങ്ങനെ സഹായം ചെയ്യൽ?! അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെയും വിധി പ്രകാരവും വല്ലതും ചെയ്യാൻ ഒരു ശക്തിക്ക്‌ സാധിച്ചേക്കാം എന്ന വിശ്വാസത്തോടെയുള്ള സഹായതേട്ടം അത്‌ ആ ശക്തിയെ ആരാധിക്കലല്ല. സാധാരണ അമുസ്ലീംകൾ ചെയ്യുന്നതിനോട് സാദർശ്യപ്പെടുന്നുവെങ്കിൽ അതിന്റെ ഗൗരവം ഉണർത്താൻ വേണ്ടി ആ പ്രവർത്തനത്തെയും ശിർക്ക് കൊണ്ട് വിധിക്കണം. എന്നാൽ അത്തരം പ്രവർത്തനങ്ങളിൽ ഏർപെടുന്നവരെ മുശ്രിക്കായി വിധിക്കാതെ സൂക്ഷമത പാലിക്കണം.
Show all...
സഹായതേട്ടം ഒന്നിൽ കൂടുതൽ ആളുകളോട് ആകുന്നതാണോ ശിർക്ക്?! 2 ********* അല്ലാഹുവിന്റെ ഹിക്മതിന്റെ ലോകമാണ് നാം ജീവിക്കുന്ന ഈ പ്രപഞ്ചം. ഇവിടെ അല്ലാഹുവിന്റെ പ്രവർത്തനങ്ങൾ കാര്യ- കാരണ ബന്ധിതമായാണ് നടക്കുന്നത് ഇവിടെ ഈ കാര്യകാരണങ്ങളെ ഒഴിവാക്കികൊണ്ടുള്ള ഒരു നടപടി പൊതുവിൽ നടപ്പുള്ളതല്ല. വളരെ അപൂർവ്വമായി അല്ലാഹു അവന്റെ ഇഷ്ടദാസന്മാർക്ക്‌ സഹായം നൽകൽ അനിവാര്യമാകുമ്പോൾ മാത്രമാണ് കാര്യകാരണതിന്റെ വ്യവസ്ഥയെ മറി കടക്കുകയോള്ളൂ.. അങ്ങനെ സംഭവിക്കുന്നതിനാണ് കറാമത് എന്ന് പറയുന്നത്. അങ്ങനെ കറാമത്തിലൂടെ അല്ലാഹുവിന്റെ സഹായം ലഭിക്കൽ പ്രതീക്ഷിച്ചു കൊണ്ട് അല്ലാഹുവിന്റെ ഇഷ്ടദാസാന്മാരെ അവലംബിക്കൽ ഇസ്ലാമിൽ വിലക്കപ്പെട്ടതല്ല. സഹായതേട്ടം അല്ലാഹുവിനോട് മാത്രം എന്ന് പറയുമ്പോൾ അത്‌ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ ദുആ പ്രതീക്ഷിച്ചു കൊണ്ട് ഔലിയാക്കളോട് ബന്ധപെടുമ്പോൾ അത്‌ ശിർക്കിന്റെ ഇനത്തിൽ പെടുമോ? അല്ലാഹുവല്ലാത്തവരോട് സഹായം ചോദിക്കലിനെ സംബന്ധിച്ച് വന്നിട്ടുള്ള പ്രസിദ്ധമായ ഹദീസ് പരിശോധിച്ചാൽ ചില യഥാർഥ്യങ്ങൾ വെളിപ്പെടും. *ഇബ്നു അബ്ബാസ് റ ഹദീസിന്റെ താല്പര്യം* ഇബ്നു അബ്ബാസ് (റ) നോട്‌ നബി(സ) നൽകിയ ഉപദേശത്തിലാണ് സഹായതേട്ടത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. ഹദീസ് കാണുക.... فعن عبدالله بن عباس رضي اللّه عنهما قال: كنتُ خَلْفَ النبيّ صلى اللّه عليه وسلم يوماً فقال: ((يا غُلامُ! إني أُعَلِّمُكَ كَلِماتٍ: احفظ الله يَحْفَظْكَ، احفظ الله تَجِدْهُ تُجاهَكَ، إذا سألت فاسأل الله، وَإِذَا اسْتَعَنْتَ فاسْتَعِنْ باللَّهِ؛ وَاعْلَمْ أنَّ الأُمَّةَ لَوِ اجْتَمَعَتْ على أنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ، وَإِنِ اجْتَمَعُوا على أنْ يَضُرُوكَ بِشَيْءٍ لَمْ يَضُرُوكَ إِلا بِشَيءٍ قد كَتَبَهُ اللَّهُ عَلَيْكَ، رُفِعَتِ الأقْلامُ وَجَفَّتِ الصُّحُفُ))؛ رواه الترمذي، وقال: حديث حسن صحيح. ഒരിക്കല്‍ ഇബ്‌നു അബ്ബാസ്(റ) പ്രവാചക(സ്വ)നോടൊപ്പം സഞ്ചരിക്കുകയായിരുന്നു. പ്രവാചകന്‍ പറഞ്ഞു: ‘മോനെ, നിനക്ക് ഞാന്‍ കുറച്ച് കാര്യങ്ങള്‍ പഠിപ്പിക്കുകയാണ്. ശ്രദ്ധിച്ചുകേട്ടോളണം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവന്‍ നിന്നെ കാത്ത് രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവനെ നിനക്ക് നിന്റെ മുന്നില്‍ കാണാവുന്നതാണ്. നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവോട് മാത്രം ചോദിക്കുക. നീ സഹായം തേടുന്നുവെങ്കില്‍ അല്ലാഹുവിനോടു തന്നെ തേടുക. നിനക്കെന്തെങ്കിലും ഉപകാരം ചെയ്യാന്‍ ഒരു സമൂഹം മുഴുവന്‍ ഒത്തൊരുമിച്ചാലും ശരി, അല്ലാഹു നിനക്ക് നിശ്ചയിച്ചതല്ലാതെ യാതൊരുപകാരവും നിനക്കുവേണ്ടി അവര്‍ക്ക് ചെയ്യാനാകില്ല. നിനക്ക് എന്തെങ്കിലുമൊരു ദ്രോഹം ചെയ്യാന്‍ ഒരു സമൂഹം മുഴുവന്‍ ഒന്നിച്ചധ്വാനിച്ചാലും, അല്ലാഹു നിനക്കുണ്ടാകാനുദ്ദേശിച്ച വിപത്തല്ലാതെ മറ്റൊന്നും അവര്‍ക്ക് ചെയ്യാന്‍ സാധ്യമല്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടുകഴിഞ്ഞു. പേജുകള്‍ ഉണങ്ങുകയും ചെയ്തു.’ (തിര്‍മിദി) അല്ലാഹുവല്ലാത്തവർക്ക്‌ എന്താണ് നമുക്ക് ചെയ്തു തരാൻ സാധിക്കുക എന്ന് ഈ ഹദീസിൽ പറയുന്നത്, "നിനക്ക് എന്തെങ്കിലുമൊരു ദ്രോഹം ചെയ്യാന്‍ ഒരു സമൂഹം മുഴുവന്‍ ഒന്നിച്ചധ്വാനിച്ചാലും, അല്ലാഹു നിനക്കുണ്ടാകാനുദ്ദേശിച്ച വിപത്തല്ലാതെ മറ്റൊന്നും അവര്‍ക്ക് ചെയ്യാന്‍ സാധ്യമല്ല." അല്ലാഹു തനിക് വിധിച്ചതിനപ്പുറം യാതൊന്നും ചെയ്യുവാൻ സാധിക്കില്ല എന്നാണ്. അപ്പോൾ, അല്ലാഹുവിന്റെ വിധി പ്രകാരമുള്ള സഹായങ്ങൾ സൃഷ്ടികളിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷ തൗഹീദിന് എതിരല്ല. എന്നാൽ, ഏത് സന്ദർഭത്തിലാണ്, ഏത് വിഷയങ്ങളിലാണ് സഹായം ചോദിക്കൽ അനുവദനീയമാകുന്നത് എന്ന കാര്യം ഇസ്ലാമിക ശരീഅതിന്റെ മര്യാദകൾ പ്രകാരം മനസിലാക്കേണ്ടതാണ്. ബഹുദൈവ വിശ്വസികൾ നടത്തുന്ന പ്രാർത്ഥനയോട് സാമാനത തോന്നുന്ന പ്രവർത്തനങ്ങൾ മുസ്ലിമീങ്ങൾക്കിടയിൽ നിരുപാധികം അനുവദിക്കാതിരിക്കുക എന്നതാണ് ഇസ്ലാമിന്റെ മര്യാദ. അതാണ് സൃഷ്ടികളെ സുജൂദ് കൊണ്ട് ബഹുമാനിക്കുന്നതിനെ വിലക്കിയത്. ആദം നബി (അ) ക്ക്‌ സുജൂദ് ചെയ്യാത്തതിന്റെ പേരിലാണ് ഇബ്‌ലീസ് ശപിക്കപ്പെട്ടവനായി മാറിയത്. എന്നാൽ, പിന്നീട് മഹത്തുക്കളായ ആളുകൾ ആണെങ്കിൽ പോലും അവർക്ക് സുജൂദ് ചെയ്യാൻ പാടില്ല എന്നാണ് നിയമം വന്നിരിക്കുന്നത്. യൂസുഫ് നബി അ ക്ക്‌ പിതാവും സഹോദരങ്ങളും സുജൂദ് ചെയ്തു കൊണ്ട് ബഹുമാനിച്ച സംഭവവും ഖുർആൻ ഉദ്ധരിച്ചിട്ടുണ്ട്. ഇവിടെ പറഞ്ഞിരിക്കുന്ന സുജൂദ് തല നിലത്തു വെച്ചു കൊണ്ടുള്ള സുജൂദ് ആണോ മറ്റു വല്ല രൂപത്തിലുള്ള സുജൂദ് ആണോ എന്ന് ചർച്ച ചെയ്യേണ്ടതില്ല. കരണം, തല നിലത്തു വെച്ചു കൊണ്ട് തന്റെ മുന്നിലുള്ളതിനെ ബഹുമാനിക്കുന്നതിനല്ല ശിർക്ക് എന്ന് പറയുന്നത്. അങ്ങനെ ആയിരുന്നുവെങ്കിൽ കഅബാ ശരീഫിന്റെ മുമ്പിൽ തല വെച്ചു കൊണ്ടാണല്ലോ നാം അല്ലാഹുവിനെ ആരാധിക്കുന്നത്. അഥവാ, നിസ്കാരം നിർവഹിക്കുന്നത്. അത്‌ നിർബന്ധവുമാണ്.
Show all...
മനുഷ്യന്റെ കഴിവില്ലായ്‌മയും അറിവില്ലായ്മയും മനസ്സിലാക്കാൻ വേണ്ടി അല്ലാഹു തിന്മയും സൃഷ്ടിക്കുന്നു. ആ തിന്മയുടെ കർത്തൃത്വം അല്ലാഹു സൃഷ്ടികളിലേക്കാണ് ചാർത്തിയിരിക്കുന്നത്. അത്‌ നാം സ്വയം ഏൽക്കുകയോ പിശാച്ചിന്റെ മേൽ പഴിചാരുകയോ ആണ് ചെയ്യുവാൻ കല്പിച്ചിട്ടുള്ളത്. നന്മകൾ മാത്രം അനുഭവിച്ചാൽ നന്മകളുടെ മഹിമ അറിയുവാനോ വില കല്പിക്കുവാനോ കഴിയില്ല. അതാണ് നന്മയും തിന്മയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തിന്മ എന്നിലേക്കു ചേർക്കരുത് എന്നത് അല്ലാഹുവിന്റെ കല്പനയാണ് അത്‌ ശിരസാവഹിക്കുന്നവർ വിജയിച്ചു, അല്ലാഹുവിന്റെ തൃപ്‍തി നേടി. അവിടേയും ശിർക്ക് പാടില്ല. തിന്മകളുടെ സ്രഷ്ടാവ് അല്ലാഹുവല്ലാതെ മറ്റു ആരോ ആണ് എന്ന് വിശ്വസിച്ചാൽ അല്ലാഹുവല്ലാത്ത സ്രഷ്ടാവിനെ സങ്കല്പിച്ചവനായി അധഃപതിച്ചു പോകും. അതിന്റെ പേരിൽ അല്ലാഹുവിനെ പഴി ചാരിയാൽ നിഷേധിയായി പോവുകയും ചെയ്യും. നന്മകൾ എന്റെ ഭാഗത്തു നിന്നാണ് എന്നൊരാൾ അവകാശപെട്ടാൽ അത്‌ ഏറ്റവും വലിയ തിന്മയായിരിക്കും. അല്ലാഹു അണു മണി തൂക്കം പോലും അഹങ്കാരമുള്ളവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതല്ല എന്നാണ് നബി സ പഠിപ്പിച്ചിട്ടുള്ളത്. *സഹായതേട്ടം ശിർക്കാകുന്നത് എങ്ങനെ?* ചുരുക്കത്തിൽ അല്ലാഹു അല്ലാത്തവരോട് സഹായ തേട്ടം നടത്തുന്നതിലല്ല ശിർക്ക് നിലകൊള്ളുന്നത്. സഹായങ്ങളുടെ സ്രോതസ്സ് അല്ലാഹുവല്ലാത്തവരിൽ കാണുന്നതിലാണ് ശിർക്കുള്ളത്. എന്നാൽ, പ്രശ്നങ്ങളുടെ അവസരത്തിൽ സൃഷ്ടികളിലേക്കാണോ സ്രഷ്ടവിലേക്കാണോ തിരിയേണ്ടത്? അത്‌ തീർച്ചയായും സ്രഷ്ടാവിലേക്കാണ് തിരിയേണ്ടത്. തിരിയുക എന്നാൽ മനസിന്റെ പ്രതീക്ഷയും ആശ്രയവും അല്ലാഹുവിലേക്ക് ആകലാണ്. ഐഹിക ലോകത്ത് അല്ലാഹു വെച്ചിട്ടുള്ള വ്യവസ്ഥിതിയനുസരിച്ചു സൃഷ്ടികളെ ആശ്രയിക്കൽ അനിവാര്യമായ ഘട്ടങ്ങളുണ്ട്. അത്ര അനിവാര്യമല്ലെങ്കിലും അനുവദനീയമായ ഘട്ടമുണ്ട്. അനുവദനീയമല്ലാത്ത ഘട്ടവുമുണ്ട്. അനുവദനീയമല്ലാത്തതിൽ തന്നെ ശിർക്ക് ആകുന്നതും ആകാത്തതുമുണ്ട്. ഇതെല്ലാം വിശദീകരിക്കപ്പെടാതെ സഹായ തേട്ടത്തെ കുറിച്ചുള്ള നിലപാടിൽ വ്യക്തത ഉണ്ടാക്കാൻ കഴിയില്ല. സൃഷ്ടികളെ ആശ്രയിക്കുന്നതിൽ പല തലങ്ങളുണ്ട്. അതിൽ ഒരു തലം മാത്രമാണ് ശിർക്കിൽ വരുന്നത്. അല്ലാഹു ഈ പ്രപഞ്ചത്തിൽ സൃഷ്ടിച്ചിട്ടുള്ള സകലതും ഒരു നിലക്ക് അല്ലെങ്കിൽ മറ്റൊരു നിലക്ക് നമുക്ക് ഉപകാരപ്രദമായതാണ്. ഒരു അവസരത്തിൽ അല്ലെങ്കിൽ മറ്റൊരു അവസരത്തിൽ നേരിട്ടോ അല്ലാതെയോ നമുക്ക് അവയിലേക്ക് ആശ്രയം വേണ്ടിവരും. ജീവനുള്ളവ, ജീവാനില്ലതാവ, സസ്യലതാതികൾ എന്നിങ്ങനെ ഭൗതികലോകത്തെ സൃഷ്ടികളെ വർഗീകരിക്കാം. ഇനി അദൃശ്യലോകത്ത് മലാഇകത്തുകൾ, റൂഹുകൾ, ശൈത്വന്മാർ തുടങ്ങിയവയുമുണ്ട്. ഇവകളും മനുഷ്യന് സഹായവും ആശ്രയവുമായി വർത്തിക്കുന്ന അല്ലാഹുവിന്റെ സൃഷ്ടി ലോകത്ത് ഉൾപ്പെടുന്നവയാണ്..... ഈ കാര്യകാരണങ്ങൾ(സബബ്) സ്വയം ഫലം ചെയ്യുന്നവയാണ് എന്ന് വിശ്വ സിക്കുന്നത് ശിർക്കാണ്. ആ കാര്യകാരണമായി വരുന്ന കാരണങ്ങൾ ഇല്ലെങ്കിൽ കാര്യം നടക്കൂല എന്ന തോന്നൽ വിശ്വാസത്തിന്റെ ബലഹീനതയാണ്. കാര്യ- കാരണത്തെ ചേർത്ത് പറഞ്ഞു അനുഗ്രഹങ്ങളെ വിലയിരുത്തൽ നന്ദികേടാണ്. (തുടരും)
Show all...
*സഹായ തേട്ടം ഒന്നിൽ കൂടുതൽ ആളുകളോട് ആകലാണോ ശിർക്ക്?* [v] ********* ശിർക്ക് പാടില്ല എന്ന് പറഞ്ഞാൽ സഹായതേട്ടം അല്ലാഹുവിനോട്‌ മാത്രം പാടുള്ളൂ എന്നാണോ അർത്ഥം. അങ്ങനെയല്ല, എന്നാൽ സഹായതേട്ടത്തിലും ശിർക്ക് വരുന്ന രൂപമുണ്ട്. ശിർക്ക് എന്താണ് എന്ന് അടിസ്ഥാനപരമായി തിരിച്ചറിയുമ്പോഴാണ് അത്‌ എവിടെയൊക്കെ എങ്ങനെയൊക്കെ വരാം എന്ന് മനസിലാക്കാൻ സാധിക്കുകയുള്ളൂ. അപ്പോൾ ശിർക്കിനെ നമുക്ക് നിർവചിക്കാം. അല്ലാഹുവിന് പങ്കുകാരെയോ പകരക്കാരനെയോ ചേർക്കലാണ് ശിർക്ക്. സകല ലോകങ്ങളുടെയും സ്രഷ്ടാവും പരിപാലകനും നിയന്ത്രണാധികാരിയുമാണ് അല്ലാഹു, അതിൽ മാറ്റർക്കും പങ്കില്ല. അതുകൊണ്ടാണ് അല്ലാഹുവിന് മാത്രമാണ് ആരാധനക്കുള്ള അർഹതയെന്ന് പറയുന്നത്. *ആരാധനക്കുള്ള അർഹത* ഈ പ്രപഞ്ചം നിയന്ത്രിക്കുന്നതിലോ അതിലെ ഒരു പുഴുവിനെ പോലും പരിപാലിക്കുന്നതിലോ മാറ്റർക്കും തന്നെ യാതൊരു പങ്കുമില്ല. അതാണ് മാറ്റർക്കും ആരാധനക്കുള്ള അർഹതയില്ല എന്ന് പറയുന്നത്. സ്വന്തമായി നിലനിൽപ്പോ ഗുണങ്ങളോ പോലുമില്ലാത്തവയെ എന്ത് യോഗ്യതയുടെ പേരിലാണ് ആരാധിക്കുക?. ആരാധിക്കപ്പെടാൻ അർഹതയുള്ള അല്ലാഹു നമുക്ക് കണക്കാക്കുന്നതിനപ്പുറം ഒരു ഉപകാരമോ ഉപദ്രവമോ ഏല്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല. അത്‌ മനുഷ്യനാകട്ടെ മനുഷ്യനല്ലാത്ത മറ്റെന്തുമാവട്ടെ... ഒന്നിനും സാധ്യമല്ല. അതിനാൽ അല്ലാഹുവിന്റെ ഗുണങ്ങളോ നാമങ്ങളോ മറ്റുള്ളതിന് ചാർത്തി കൊടുക്കുന്നത് പോലും സൂക്ഷ്മതയോടെയാകണം. അല്ലാഹുവിന്റെ നാമങ്ങളായി വന്നിട്ടുള്ള അസ്മാഉൽ ഹുസ്നയിലെ പേരുകൾക് മുമ്പിൽ അബ്ദുൽ/ അബ്ദു എന്ന് കൂട്ടാതെ ആ പേരുകൾ ഉപയോഗിക്കാൻ പാടില്ലെന്ന് പഠിപ്പിക്കാൻ കാരണം അതാണ്. അനുഗ്രഹങ്ങളെ അല്ലാഹുവല്ലാത്തവരിലേക് ചേർത്ത് പറയുന്നതിനെ തന്നെ ഇസ്ലാം അനുവാദപൂർവമല്ല കാണുന്നത്. ശിർക്ക് സംഭവിക്കാൻ അല്ലാഹു അല്ലാത്ത മറ്റാർക്കെങ്കിലും ആരാധനയർപ്പിക്കണമെന്നില്ല, മറിച്ച് ആരാധനക്ക് അർഹത അവനല്ലാത്തവനുണ്ടെന്ന വിശ്വാസം മതി. ശിർക്കിൽ നിന്ന് മാറി തൗഹീദ് പ്രാപിക്കാതെ അല്ലാഹു ശിർക്കിന് മാപ്പ് നൽകുന്നതല്ല എന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചിട്ടുള്ളതാണ്. മറ്റു പാപങ്ങൾക്ക് അല്ലാഹു അവന്റെ ഔദാര്യം കൊണ്ട് മാപ്പ് കൊടുക്കാനുള്ള സാധ്യതയുണ്ട്. ശിർക്ക് സംഭവിക്കലോടു കൂടി ഇസ്ലാമിൽ നിന്ന് പുറത്താവുകയും അത്‌ തിരുത്താതിടത്തോളം മാപ്പ് ലഭിക്കുന്നതുമല്ല. ഖുർആൻ പറയുന്നു, إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا "തീര്‍ച്ചയായും അല്ലാഹു അവനോട് പങ്ക് ചേര്‍ക്കപ്പെടുന്നത് പൊറുക്കുകയില്ല. അതിനുപുറമെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറു ത്തുകൊടുക്കുകയും ചെയ്യും. ആര് അല്ലാഹുവിനോട് പങ്ക് ചേര്‍ക്കുന്നുവോ അവന്‍, തീര്‍ച്ചയായും വമ്പിച്ച കുറ്റം ചമച്ചുണ്ടാക്കിയിരിക്കുന്നു."(4:48) ഒരു മുസ്‌ലിമിന്റെ ജീവിതത്തില്‍ ഒരിക്കലും വന്നു ഭവിക്കാന്‍ പാടില്ലാത്ത പാപമാണ് ശിര്‍ക്ക്. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുകയെന്ന പാപം അവന്റെ ജീവിതത്തിലുണ്ടാവുകയെന്നത് അത് അവന്റെ വിശ്വാസത്തില്‍ നിന്നുള്ള വ്യതിചലനമാണ്. കേവല പശ്ചാത്താപം കൊണ്ടോ മറ്റു സല്‍കര്‍മ്മങ്ങള്‍ വഴിയോ പൊറുക്കപ്പെടുന്ന പാപമല്ല അത്. പ്രത്യുത, സകലമാന സല്‍കര്‍മ്മങ്ങളെയും വിഴുങ്ങിക്കളയുന്ന അത്യുഗ്ര പാപമാണത്. സത്യമത പ്രബോധനത്തിന് വേണ്ടി നിയോഗിക്കപ്പെടുകയും ആ മാര്‍ഗത്തില്‍ ഒട്ടനവധി ത്യാഗപരിശ്രമങ്ങള്‍ നടത്തുകയും ചെയ്ത പ്രവാചകന്മാർക്ക് അല്ലാഹു വഹ്യ് അറിയിച്ചു, ജീവിതത്തിലെവിടെയെങ്കിലും ശിര്‍ക്ക് എന്ന മഹാപാപം വന്നുപോയാല്‍ അവരുടെ കര്‍മ്മങ്ങളെല്ലാം നിഷ്ഫലമാവുകയും അവര്‍ നരകാവകാശികളില്‍ പെടുകയും, ചെയ്യും. وَلَقَدْ أُوحِىَ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلْخَـٰسِرِينَ നബിയേ, അങ്ങേക്കും അങ്ങയുടെ മുമ്പുള്ളവരിലേക്കും തീർച്ചയായും 'വഹ്‌യു' [ദിവ്യസന്ദേശം] നൽകപ്പെട്ടിട്ടുണ്ട്: 'അങ്ങ് (അല്ലാഹുവിനോടു) പങ്കു ചേർത്തുവെങ്കിൽ, നിശ്ചയമായും അങ്ങയുടെ കർമ്മം മുഴുവനും നിഷ്ഫലമായിപ്പോകും; നിശ്ചയമായും അങ്ങ് നഷ്ടക്കാരിൽ പെട്ടവനായിത്തീരുകയും ചെയ്യും'. സുമര്‍ - 39:65 وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَ ۚ وَيَعْلَمُ مَا فِى ٱلْبَرِّ وَٱلْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِى ظُلُمَـٰتِ ٱلْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِى كِتَـٰبٍ مُّبِينٍ അവന്റെ [അല്ലാഹുവിന്റെ] പക്കലാണ് അദൃശ്യ കാര്യത്തിന്റെ കേന്ദ്രങ്ങൾ; അവനല്ലാതെ അവയെക്കുറിച്ച് അറിയുകയില്ല. കരയിലും കടലിലുമുള്ളതൊക്കെയും അവന്‍ അറിയുന്നു. ഒരു ഇലയും തന്നെ, അതവന്‍ അറിയാതെ (കൊഴിഞ്ഞു) വീഴുന്നതല്ല; ഭൂമിയുടെ അന്ധകാരങ്ങളിലുള്ള ഒരു ധാന്യമണിയാകട്ടെ, ഒരു (ഈറമുള്ള) പച്ച വസ്തുവാകട്ടെ, ഉണങ്ങിയതാകട്ടെ, സ്പഷ്ടമായ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടല്ലാതെ അതിവിടെ ഉണ്ടാകുന്നില്ല.
Show all...
(ഖുർആൻ അന്‍ആം - 6:59) *ശിർക്കിന്റെ യാഥാർഥ്യം എന്താണ്?* ഇനി പരിശോധിക്കാനുള്ളത് അല്ലാഹുവല്ലാത്തവർക്ക് ആരാധനക്ക്‌ അർഹത കൽപ്പിക്കലും ആരാധന അർപ്പിക്കലുമെങ്ങനെ എന്നതാണ്. ആരാധനക്ക് അർഹനാകുന്നവൻ, അവന്റെ സ്വന്തം അസ്ഥിത്വത്തിലും അവന്റെ ഗുണ വിശേഷണങ്ങളിലും സ്വയം ഉള്ളവനാവുകയും അത്‌ നിലനിർത്താൻ മറ്റാരേയും ആശ്രയിക്കാതിരിക്കലുമാണ്. മാത്രമല്ല, മറ്റു എല്ലാ ജീവികൾക്കും ജീവനില്ലാത്തവയ്ക്കും അസ്ഥിത്വവും ഗുണങ്ങളും നൽകുന്നവാനുമാകലാണ്. ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും സൃഷ്ടിക്കുകയും അവയ്ക്ക്‌ നിലനിൽക്കാൻ ആവശ്യമായവ നൽകികൊണ്ടിരിക്കുക്കയും ചെയ്യുന്നവൻ ഏകനായ സ്രഷ്ടാവാണ്. അവന്റെ ഉദ്ദേശ്യവും തീരുമാനവും കൂടാതെ ഈ പ്രപഞ്ചമോ ഇതിലെ ചരാചരങ്ങളോ ഒന്ന് ചലിക്കുക പോലും ചെയ്യുന്നില്ല. ചുരുക്കത്തിൽ ഈ പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളുടെയും നിലനിൽപ്പിനും വളർച്ചക്കും വേണ്ടത് വേണ്ട സമയത്തു കൊടുത്തു കൊണ്ടിരിക്കുന്നവൻ സ്രഷ്ടാവായ അല്ലാഹു മാത്രമാണ്. അത്‌ കൊണ്ട് സൃഷ്ടി പ്രപഞ്ചം എപ്പോഴും അല്ലാഹുവിലേക് ആശ്രയിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ അല്ലാഹുവിനെ മറന്നു കൊണ്ട് ജീവിക്കുകയും അല്ലാഹുവല്ലാത്തവരിലേക്ക് തിരിയുകയും ചെയ്യുക എന്നത് മനുഷ്യന്റെ നന്ദികേടാണ്. അല്ലാഹുവല്ലാത്തവരിൽ നിന്നാണ് തനിക്ക് ഏതെങ്കിലും അനുഗ്രഹം ലഭിച്ചിരിക്കുന്നത് എന്ന വിശ്വാസം ഉണ്ടാകുന്നതോട് കൂടി ശിർക്ക് സംഭവിക്കുകയും ഇസ്ലാമിക വിശ്വാസത്തിൽ നിന്ന് പുറത്തു പോവുകയും ചെയ്യും. മനുഷ്യൻ ഒരുപാട് ആവശ്യങ്ങളുള്ളവനാണ്. ഓരോ നിമിഷത്തിലും അവന് ചെറുതും വലുതുമായ ഒരുപാട് ആവശ്യങ്ങൾ ഉണ്ടാകുന്നു. എല്ലാ ജീവിൾക്കും ആവശ്യങ്ങൾ ഉണ്ടാകുമെങ്കിലും മനുഷ്യനോളം ആവശ്യങ്ങളുള്ള ജീവി വേറെയില്ല. ഈ ആവശ്യങ്ങളിൽ പലതും അല്ലാഹു അവനറിയാതെ തീർത്തു കൊടുത്തു കൊണ്ടിരിക്കുന്നുണ്ട്. ശ്വസനം, ദഹനം, വിസർജ്ജനം, മറ്റു ശരീരത്തിന്റെ ആന്താരിക തലത്തിലെ ആവശ്യങ്ങളൊക്കെ ആരോഗ്യമുള്ള കാലത്തോളം അവനറിയാതെ നടന്നു കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ, വിഭവങ്ങൾ സമ്പാദിക്കൽ, ഭവനം നിർമ്മിക്കൽ, രോഗം ഭേദമാകൽ പോലുള്ളവക്ക്‌ വേണ്ടി അവൻ ഉപാധികൾ തേടുകയാണ്. ഒരു ഉപാധിയിലൂടെ അവന് ഉപകാരം ലഭിക്കുമ്പോൾ അതിന്റെ പുറകിലുള്ള റബ്ബിന്റെ ഔദാര്യത്തെ തിരിച്ചറിയാതെ ആ ഉപാധിയായി വർത്തിച്ച കാരണത്തോട് തന്നെ കടപ്പാട് കാണിക്കുന്നു. ഇത് അവന്റെ അറിവില്ലായ്മയും നന്ദികേടുമാണ്. സത്യത്തിൽ അവന്റെ ആവശ്യം നിർവഹിക്കപ്പെട്ടതിൽ അല്ലാഹുവിന്നല്ലാതെ മാറ്റർക്കും പങ്കില്ല എന്നതാണ് സത്യം. കാര്യകാരണങ്ങളായി വർത്തിക്കുന്ന ഘടകങ്ങൾ അത്യന്തികമായി ആവശ്യങ്ങൾ പൂർത്തിയാക്കി തരുവാൻ പ്രാപ്തിയുള്ളതല്ല. അവയെ അല്ലാഹുവാണ് ആവശ്യ നിർവഹണത്തിന് അനുയോജ്യമാക്കി മാറ്റുന്നത്. ഈ സത്യത്തെ തിരിച്ചറിയാതിരുന്നാൽ അവന് ഒരുപാട് റബ്ബുകൾ ഉണ്ടായി തീരുന്നു. ഇങ്ങനെയാണ് ശിർക്ക് സമൂഹത്തിൽ വ്യാപിച്ചത്. നക്ഷത്രങ്ങളും വിഗ്രഹങ്ങളും മഹാത്മാക്കളും ആവശ്യങ്ങൾ പൂർത്തീകരിച്ചു തരുന്നവകളായി പ്രതിഷ്ടിക്കപെട്ടു. അങ്ങനെ വഴിപിഴച്ച ജനങ്ങളെ നേർവഴിയിലേക്കു വിളിക്കാൻ വേണ്ടിയാണ് പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചത്. എന്നാൽ, ഈ ലോകത്ത് മനുഷ്യന്റെ ആവശ്യങ്ങൾ നിർവഹിക്കാൻ ഒരുപാട് ഉപാധികൾ അല്ലഹു വെച്ചിട്ടുണ്ട്. അത്‌ അല്ലാഹു നിശ്ചയിച്ചതും അല്ലാഹുവിന്റെ വിധി പ്രകാരം മാത്രം ഉപകാരോപദ്രവങ്ങൾ ഏല്പിക്കുന്നവയുമാണ്. വസ്തുക്കളും ജീവികളും പോലെ തന്റെ സഹജീവികളായ മനുഷ്യരും മനുഷ്യർക്ക്‌ പരസ്പരം സഹായവും ആശ്രയവുമാണ്. വിശേഷ ബുദ്ധിയുള്ളവരായത് കൊണ്ട് അവരോട് സഹായം ചോദിക്കലും അവരിൽ നിന്ന് സഹായം വാങ്ങാലും നടക്കുന്നു. എന്നാൽ, അവരും അത്യന്തികമായ സഹായ കേന്ദ്രങ്ങൾ അല്ല. അല്ലാഹുവിന്റെ വിധി പ്രകാരം മാത്രമാണ് അവർക്കും സഹായിക്കാൻ കഴിയുള്ളൂ... അതെ പ്രകാരം ഉപദ്രവം ഏല്പിക്കാനും അല്ലാഹുവിന്റെ അനുവാദം വേണം. അവരെയെല്ലാം അല്ലാഹു സൃഷ്ടിച്ചതും അവന്റെ പരിപാലനത്തിൽ കഴിയുന്നവയുമാണ്. എന്നാൽ ചില കാര്യങ്ങളിൽ നിശ്ചിത കാലത്ത് അവർക്ക് മറ്റൊരാളെ സഹായിക്കാനും ആശ്രയമാകാനും കഴിയും. അത്‌ സ്വാതന്ത്രമായിട്ടോ സ്വയം പര്യപ്തതയോടെയോ ചെയ്യുന്നതല്ല. അല്ലാഹുവിന്റെ ഉദ്ദേശവും തീരുമാന പ്രകാരവുമാണ് ഓരോ സൃഷ്ടിക്കും ഉദ്ദേശവും ശക്തിയും മറ്റു കഴിവുകളും ലഭിക്കുന്നതും അത്‌ അവർ ഉപയോഗിക്കുന്നതും. ഈ വ്യവസ്ഥ പ്രകാരമാണ് ഈ പ്രപഞ്ചത്തിലെ എല്ലാ പരസ്പര സഹായങ്ങളും നടക്കുന്നത്. ഉദാഹരണതിന്, ഒരു കുട്ടി ജനിച്ചു വരുമ്പോൾ അവന്റെ എല്ലാ ആശ്രയവും അവന്റെ രക്ഷിതാക്കളാണ്. ഇനി രക്ഷിതാക്കൾ വാർദ്ധക്യം പ്രാപിക്കുമ്പോൾ അവരുടെ മക്കളായിരിക്കും അവർക്ക് ആശ്രയം. ഇത് മനുഷ്യന് നന്മകൾ പ്രവർത്തിക്കുവാനുള്ള അവസരമാണ്. പരസ്പരം സഹായിക്കുക സഹകരിക്കുക കാരുണ്യം കാണിക്കുക എന്നതൊക്കെ നന്മകളാണ്. അതോടൊപ്പം ഇതിലൊന്നും ശിർക്ക് വെക്കരുത്. ഒരാൾ മറ്റൊരാൾക്ക്‌ എന്തെങ്കിലും നന്മകൾ ചെയ്തു കൊടുത്താൽ അതിനുള്ള യോഗ്യത അല്ലാഹുവാണ് തനിക്ക്‌ തന്നത് എന്നവൻ മനസിലാക്കണം. അല്ലാഹു നൽകിയ കരുണയുടെ ബോധം, അല്ലാഹു നൽകിയ ശക്തി, അല്ലാഹു നൽകിയ ഉദേശ ശക്തി എന്നിവകൾ ഉപയോഗിച്ചാണ് ഏതൊരു മനുഷ്യനും നന്മ ചെയ്യുന്നത്.
Show all...
മുശ്‌രികുകളായ ഇമാമുമാരുടെ ലിസ്റ്റ്. >>>>>>>> ശൈത്താന്റെ കൊമ്പ് മുളച്ച റിയാദിൽ ജനിച്ചു അവിടെ തന്നെ വളർന്നു,- - ഇബ്നു ബാസ്, ഇബ്നു ജിബ്രീൻ, ഇബ്നു ഉസൈമീൻ തുടങ്ങിയ തീവ്ര വഹാബി ആശയകേന്ദ്രങ്ങളിൽ നിന്നും പഠനം നടത്തി പല പള്ളികളിലും കോളേജുകളിലും അധ്യാപനം നടത്തി ഇപ്പോൾ സൗദിയിലെ അൽ ബാഹ എന്ന സ്ഥലത്തു ജീവിക്കുന്ന അബൂ അലി ഖാലിദ് ബിൻ അലി ബിൻ ഔള അൽ ഗാമിദി എന്ന വ്യക്തി തന്റെ ശർഹ് നവാഖിളുൽ ഇസ്‌ലാം എന്ന 1840 പേജ് ഉള്ള പുസ്തകത്തിൽ നൂറ്റാണ്ട് തിരിച്ചു മുശ്‌രികുകളായ ഇമാമുമാരുടെ പേരുകൾ കൊടുത്തിരിക്കുന്നു. ആദ്യത്തിലുള്ളത് ഇമാം ഖുശൈരി (റ), ഇമാം ഗസ്സാലി (റ), ഇമാം ഇബ്നുൽ ഹാജ് (റ), ഇമാം സുബ്കി (റ), ഇമാം യാഫിഈ (റ), ഇമാം ഇബ്നു ബത്തൂത്ത (റ), ഇമാം തഫ്താസാനി (റ), ഇമാം സുയൂഥി (റ), ഇമാം ഖസ്തല്ലാനി (റ), ഇമാം ഇബ്നു ഹജർ അൽഹൈതമി (റ), ഇമാം ഷഅറാനി (റ), ഇമാം ബൂസ്വിരി (റ) പോലെയുള്ള മഹത്തുക്കളാണ്. അല്ലാഹു കാക്കട്ടെ.. പുസ്തകത്തിന്റെ 412 മുതൽ 416 വരെയുള്ള പേജുകൾ മുഴുവൻ ശിർക് ചെയ്ത ഇമാമുമാരുടെ പേര് വിവരങ്ങൾ ആണ്. ഇസ്‌ലാമിനെ തകർത്തു നമ്മുടെ ഈമാൻ നശിപ്പിക്കുന്ന, പൂർവ സൂരികളായ ഇമാമുമാരെയും മശാഇഖുമാരെയും തള്ളുകയും കാഫിറാക്കുകയും ചെയ്യുന്ന നജ്ദിയൻ ഇസിൽ തീവ്രവാദികളുടെ ശര്റിൽ നിന്ന്, അല്ലാഹു നമ്മെയും ബന്ധപ്പെട്ടവരെയും കാക്കട്ടെ.. 1000 ത്തോളം കിതാബുകൾ ഈ ഉമ്മത്തിന്‌ സമർപ്പിച്ച ഇമാമുനാ ജലാലുദ്ധീൻ സുയൂഥി (റ) കാഫിർ ആണെന്ന് ഉറപ്പിച്ചു പറയുന്നതോടൊപ്പം ഇസ്‌ലാമിലെ ഇമാം അല്ല അവിടുന്നെന്നും ശിർക്കിന്റെ ഇമാം ആണെന്നും പ്രസ്താവിക്കുന്നു. സ്വഹീഹുൽ ബുഖാരിയുടെ വിശ്വ വിഖ്യാത വ്യാഖ്യാനമായ ഇർഷാദുസ്സാരിയുടെ രചയിതാവും ലോക പ്രശസ്ത പണ്ഡിതനുമായ ഇമാം ഖസ്തല്ലാനി (റ) യെയും മുശ്‌രികും ഏറ്റവും വലിയ ശിർക്കിലേക്ക് പ്രേരിപ്പിക്കുന്നവരാണെന്നും വ്യക്തമായി പറയുന്നുണ്ട്. ലോക മുസ്‌ലിംകളെ മുഴുവൻ കാഫിറും മുശ്‌രികുമാക്കി കൊല ചെയ്യുന്ന ഈ ഭീകരതക്കെതിരെ നാം ജാഗരൂകരാകുക. അല്ലാഹു തആല ഈ ഉമ്മത്തിനെ വഹാബീ ഭീകരതയിൽ നിന്നും കാക്കട്ടെ.. ആമീൻ.. ഉസ്താദുമാർക്കായി കിതാബിന്റെ ലിങ്ക് https://drive.google.com/open?id=0B3MMQ2XAt3g_alkyREZZSFdGQn
Show all...
വഹാബി ഭീകര മതം സൗദി ഫണ്ടിങ്ങോടെ ലോകമൊട്ടുക്കും ഭീകരതക്ക് അടിവളമിടുകയാണ്..ഇറാഖിലും സിറിയ യിലും ലിബിയ യിലും മറ്റും വിളവെടുപ്പ് നടക്കുകയാണ്. ഇവിടേയും വിത്ത് വിതച്ചിട്ടുണ്ട്...നിലമൊരുങ്ങിയിട്ടില്ലാത്തതും കാലാവസ്ഥ യോജിക്കാത്തതുമാണ് പ്രശ്നം. ബഹു ഭൂരിപക്ഷം വരുന്ന ഒരു സമൂഹത്തിന്റ്റെ ആദർശത്തിനും ജീവനും ഭീഷണിയായി നിലകൊളളുന്ന വഹാബിസം പ്രത്യയശാസ്ത്ര പരമായി തന്നെ എതിർക്കപ്പെടേണ്ടതും നിരോധിക്കപ്പെടേണ്ടതും തന്നെയാണ്.
Show all...
Choose a Different Plan

Your current plan allows analytics for only 5 channels. To get more, please choose a different plan.