Malayalam Kavithakal മലയാളം കവിതകൾ
Open in Telegram
'അനർഗളമായ വികാരത്തിൻറെ കുത്തൊഴുക്കാണ് കവിത.' 'Poetry is the spontaneous overflow of powerful emotions.' - William Wordsworth
Show more1 840
Subscribers
No data24 hours
+117 days
+6630 days
Posts Archive
https://malayalamkavithakal.com/wp-content/uploads/2018/08/THAATAKA_ENNA_DRAVIDA_RAJAK.mp3
തടാക എന്ന ദ്രാവിഡ രാജകുമാരി – വയലാർ
ഇതിഹാസങ്ങളിൽ നമ്മളറിയുന്ന കഥകൾക്കു കാണാത്തൊരു മാനം നൽകിയവരാണ് എം ടി യും വയലാറും പി കെ ബാലകൃഷ്ണനുമെല്ലാം. 'തടാക' ഒട്ടും വ്യത്യസ്തമല്ല. കുട്ടിക്കാലത്തു, കേട്ടു മനസ്സിൽ പതിഞ്ഞ താടകയും പൂതനയുമെല്ലാം ഒരു വീണ്ടു വിചാരത്തിനടിപ്പെടുന്നു. പുത്രീ വിയോഗവ്യഥയില്‍ വിന്ധ്യാചലം' നിശ്ചലമാകുമ്പോൾ ഒരു വ്യഥ, ഒരു തുള്ളി കണ്ണുനീർ അനുവാചകനിലും നിറയുന്നു.
ജീവിതത്തിൽ വരികൾക്കിടയിലൂടെ വായിക്കാൻ പഠിപ്പിക്കുന്നു, വേറിട്ടു ചിന്തിക്കാൻ പഠിപ്പിക്കുന്നു കവികൾ.
വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ
വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ
പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരി ഞാൻ താടക
താമരചോലകള്‍ക്കക്കരെ ഭാര്‍ഗ്ഗവരാമന്‍
തെളിച്ചിട്ട സഞ്ചാരവീഥിയിൽ
കണ്ടു ശ്രീരാമനെ,
താമരചോലകള്‍ക്കക്കരെ ഭാര്‍ഗ്ഗവരാമന്‍
തെളിച്ചിട്ട സഞ്ചാരവീഥിയിൽ
കണ്ടു ശ്രീരാമനെ, ഏതോ തപോധനന്‍
കൊണ്ടു നടക്കുന്ന കാമസ്വരൂപനെ...
(കവിത ആലപിച്ചിരിക്കുന്നത് - മധുസൂദനൻ നായർ )
അനാഥന്‍-അനില്‍ പനച്ചൂരാന്‍
ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍പ്പതിഞ്ഞു
ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍പ്പതിഞ്ഞു...
https://malayalamkavithakal.com/anaadhan-anil-panachooran/
ലോകകവിതാദിനം
കവിസംഗമവും, ലോകകവിതകളുടെ അവതരണവും
മാര്‍ച്ച് 21-ന് വൈകീട്ട് അഞ്ചു മണിക്ക്, വൈലോപ്പിള്ളി ഹാളില്
‘ഏകാന്തതയുടെ അമാവാസിയിൽ എനിക്കു കൈവന്ന ഒരു തുള്ളി വെളിച്ചമാണ് കവിത’ എന്നെഴുതിയ കവി, ആ തുള്ളി വെളിച്ചത്തിൽ നിന്ന് കവിതയുടെ പല തോന്ന്യാക്ഷരങ്ങളുണ്ടാക്കി.
വിളക്കുവച്ചൊരു പട്ടുവിരിച്ച് വിളിച്ചിരുത്തി കൈരളിയെ പാലമൃതൂട്ടുകയും ചെയ്തു. കവിയെന്നു പറഞ്ഞാൽ ഏറിയകൂറു മലയാളികൾ ക്കും ആ മൂന്നക്ഷരമായിരുന്നു– ഒഎൻവി.
അതിരു കാക്കും മലയൊന്നു തുടുത്തേ – കാവാലം നാരായണപ്പണിക്കർ
അതിരു കാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക ത
അങ്ങ് കിഴക്കത്തെ ചെന്താമര കുളിരിന്‍റെ ഈറ്റില്ല തറയില്‍
പേറ്റ് നോവിന്‍ പേ രാട്ടുറവ ഉരുകി ഒലിച്ചേ തക തക ത
ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ
ചതിച്ചേ തക തക ത
മാനത്തുയര്‍ന്ന മന കോട്ടയല്ലേ
തകര്‍ന്നെ തക തക ത
തകര്‍ന്നിടത്തൊരു തരി തരിയില്ല പൊടിയില്ല
പുകയുമില്ലെ തക തക ത
മാനത്തുയര്‍ന്ന മന കോട്ടയല്ലേ
തകര്‍ന്നെ തക തക ത
തകര്‍ന്നിടത്തൊരു തരി തരിയില്ല പൊടിയില്ല
പുകയുമില്ലെ തക തക ത
കാറ്റിന്‍റെ ഉലച്ചിലില്‍ ഒരു വള്ളി കുരുക്കില്‍
കുരലൊന്നു മുറുകി
തടി ഒന്ന് ഞെരിഞ്ഞു
ജീവന്‍ ഞര……ങ്ങി താ….ക താ…..ക താ…
https://malayalamkavithakal.com/athiru-kaakkum-malayonnu-thuduthe/
