en
Feedback
Malayalam Kavithakal മലയാളം കവിതകൾ

Malayalam Kavithakal മലയാളം കവിതകൾ

Open in Telegram

'അനർഗളമായ വികാരത്തിൻറെ കുത്തൊഴുക്കാണ് കവിത.' 'Poetry is the spontaneous overflow of powerful emotions.' - William Wordsworth

Show more
1 840
Subscribers
No data24 hours
+117 days
+6630 days
Posts Archive
Kanikanum Neram Lyrics കണികാണും നേരം മലനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തി കനകക്കിങ്ങിണി വളകൾ മോതിരം അണിഞ്ഞു കാണേണം ഭഗവാനേ
Kanikanum Neram Lyrics കണികാണും നേരം മലനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തി കനകക്കിങ്ങിണി വളകൾ മോതിരം അണിഞ്ഞു കാണേണം ഭഗവാനേ നരകവൈരിയാം അരവിന്ദാക്ഷൻറെ ചെറിയനാളത്തെ കളികളും തിരുമെയ് ശോഭയും കരുതി കൂപ്പുന്നേൻ അടുത്തുവാ ഉണ്ണീ കണികാണ്മാൻ കണികാണും നേരം…. Complete Lyrics: https://malayalamkavithakal.com/kanikanum-neram-lyrics/

Kanikanum Neram Lyrics കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തി കനകക്കിങ്ങിണി വളകൾ മോതിരം അണിഞ്ഞു കാണേണം ഭഗവാനേ നരകവൈരിയാം അരവിന്ദാക്ഷൻറെ ചെറിയനാളത്തെ കളികളും തിരുമെയ് ശോഭയും കരുതി കൂപ്പുന്നേൻ അടുത്തുവാ ഉണ്ണീ കണികാണ്മാൻ കണികാണും നേരം….

പൂക്കാതിരിക്കാനെനിക്കാവതില്ലേ – അയ്യപ്പ പണിക്കര്‍ എനിക്കാവതില്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ വിഷുക്കാലമെത്തി- ക്കഴിഞ്ഞാലുറക്കത്തിൽ ഞാൻ ഞെട്ടി- ഞെട്ടിത്തരിക്കും ഇരുൾതൊപ്പി പൊക്കി- പ്പതുക്കെ പ്രഭാതം ചിരിക്കാൻ ശ്രമിക്കും പുലർച്ചക്കുളിർക്കാറ്റ് വീശിപ്പറക്കും വിയൽപ്പക്ഷി ശ്രദ്ധിച്ചു നോക്കും ഞരമ്പിന്റെയുള്ളിൽ ത്തിരക്കാ- ണലുക്കിട്ട മേനിപ്പുളപ്പിന്നു പൂവൊക്കെ- യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച കൊമ്പിൻ- മുനമ്പിൽത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ എൻ താലി നിൻ താലി പൂത്താലിയാടി-ക്കളിക്കുന്ന കൊമ്പത്തു സമ്പത്തു കൊണ്ടാടി- നിൽക്കും കണിക്കൊന്നയല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ. https://malayalamkavithakal.com/pookkathirikkaan-enikkavathille-ayyappa-panikkar/

താടക എന്ന ദ്രാവിഡ രാജകുമാരി – വയലാർ ചിത്രശിലാതലങ്ങള്‍ക്കു് മീതെ മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലിൽ ആ രാത്രി സ്വപ്നവും കണ്ടു് വനനദീതീരത്തു് ശ്രീരാമചന്ദ്രനുറങ്ങവേ, കാട്ടിലൂടെ, ഒച്ചയുണ്ടാക്കാതെ, അനങ്ങാതെ, ഓട്ടുവളകള്‍ കിലുങ്ങാതെ, ഏകയായ്, ദാശരഥിതന്‍ അരികത്തു് അനുരാഗദാഹപരവശയായ് വന്നു താടക ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളിൽ തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലിൽ ഹേമാംഗകങ്ങളിൽ, താടകതന്‍ തളിര്‍ത്താമരമൊട്ടിളം കൈവിരൽ ഓടവെ അജ്ഞാതം ഏതോ മധുരാനുഭൂതിയിൽ അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ… ആദ്യത്തെ മാദകചുംബനത്തില്‍ തന്നെ പൂത്തുവിടര്‍ന്നുപോയ് രാമന്റെ കണ്ണുകൾ Dive into the Depths of "Thadaka Enna Dravida Rajakumari": A Masterpiece by Vayalar Ramavarma Vayalar, known for his masterful ability to see beyond the surface, breathes life into Thadaka's unspoken desires, pain, and strength. He doesn't just present the events of the Ramayana; he delves into the emotional landscape of characters often overlooked, revealing hidden depths and complexities.

തീവണ്ടി – സച്ചിദാനന്ദൻ https://malayalamkavithakal.com/theevandi-satchidanandan/
തീവണ്ടി – സച്ചിദാനന്ദൻ https://malayalamkavithakal.com/theevandi-satchidanandan/

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട് എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ- ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം Read More

ഒന്നും പറഞ്ഞില്ലിതേവരെ നീ- ഇതാനമ്മെക്കടന്നുപോകുന്നൂ മഴകളും മഞ്ഞും വെയിലും വിഷാദവർഷങ്ങളും.ഒന്നും പറഞ്ഞില്ലിതേവരെ നീ - എന്റെ കണ്ണടയാറായ്, നിലാവസ്തമിക്കയായ് ബാലചന്ദ്രൻ ചുള്ളിക്കാട്

Happy New Year all of you 🎊

പി പി രാമചന്ദ്രന്റെ മറ്റു കവിതകൾ https://malayalamkavithakal.com/category/pp-ramachandran/

ലൈബ്രേറിയന്‍ മരിച്ചതില്‍പ്പിന്നെ – പി പി രാമചന്ദ്രന്‍ 1 രമണനിരുന്നേടത്ത് പാത്തുമ്മായുടെ ആടിനെക്കാണാം ചെമ്മീന്‍ വച്ചേടത്ത് കേരളത്തിലെ പക്ഷികള്‍ ചേക്കേറി പാവങ്ങളുടെ സ്ഥാനത്ത് പ്രഭുക്കളും ഭൃത്യന്മാരുമാണ് മാര്‍ത്താണ്ഡ വര്‍മ്മയെ തിരഞ്ഞാല്‍ ഡ്രാക്കുള പിടികൂടാം ലൈബ്രേറിയന്‍ മരിച്ചതില്‍പ്പിന്നെ വായനശാലയ്ക്ക് വ്യവസ്ഥയില്ലാതായി ക്രമനമ്പര്‍തെറ്റി ഇരിപ്പടങ്ങള്‍ മാറി പുറം ചട്ടകള്‍ ഭേദിച്ച് ഉള്ളടക്കം പുറത്തുകടന്നു. 2 കുത്തഴിഞ്ഞ പുസ്തകങ്ങളുടെ ഏടുകളില്‍ കയറി കഥാപാത്രങ്ങള്‍ സ്വച്ഛന്ദസഞ്ചാരം തുടങ്ങി. രണ്ടാമൂഴത്തിലെ ഭീമന്‍ കരമസോവ് സഹോദരന്മാരെ പരിചയപ്പെട്ടു. പ്രഥമപ്രതിശ്രുതിയിലെ ബംഗാളിയായ സത്യ കോവിലന്‍റെ തട്ടകത്തിലെത്തി. നേത്രാദാമിലെ കൂനനെക്കണ്ട് ഖസാക്കിലെ അപ്പുക്കിളി അന്തംവിട്ടു. ഈയെമ്മെസിന്‍റെ ആത്മകഥയിരിക്കുന്ന ഷെല്‍ഫിലേക്ക് കൊണ്ടുപോകണേ എന്ന് ഈയ്യിടെ വന്ന മുകുന്ദന്‍റെ(കേശവന്‍റെ) അപ്പുക്കുട്ടന്‍ വാവിട്ടു വിലപിക്കാന്‍ തുടങ്ങി മൂലധനം അപ്രത്യക്ഷമായി രതിസാമ്രാജ്യം തിരിച്ചുവന്നു. അലമാരയില്‍ കുഴമറിച്ചില്‍ കണ്ട് ചിരിച്ചു ചിരിച്ച് വി.കെ. എന്നിന്‍റെ പയ്യന്‍സ് തുന്നല്‍വിട്ട് കിടപ്പിലായി. 3 ലൈബ്രേറിയന്‍ മരിച്ചതില്‍പ്പിന്നെ വായനക്കാരുടെ പ്രതികരണങ്ങളും മാറി ജാതിവ്യവസ്ഥയും കേരള ചരിത്രവും എന്ന പുസ്തകത്തിന്‍റെ അവസാനപേജില്‍ ‘വളരെ നല്ല നോവല്‍’ എന്ന് ഒരു വായനക്കാരന്‍ അഭിപ്രായം കുറിച്ചു. അഴിക്കോടിന്‍റെ തത്വമസി ബാലസാഹിത്യശാഖയില്‍പ്പെട്ടു. ശബ്ദതാരാവലി ലൈംഗിക വിജ്ഞാനകോശമായി കഥ കവിത ലേഖനം നാടകം തുടങ്ങിയവ അസംബന്ധങ്ങളുടെ കാറ്റലോഗ് കാണാതായി 4 ലൈബ്രേറിയന്‍ മരിച്ചതില്‍പ്പിന്നെ വായനശാലയ്ക്ക് കൃത്യമായ പ്രവൃത്തിസമയമില്ലാതായി എപ്പോള്‍ തുറക്കുമെന്നോ എപ്പോള്‍ അടയ്ക്കുമെന്നോ പറയാനാവില്ല. ഒരിയ്ക്കല്‍, അര്‍ദ്ധരാത്രി സെക്കന്‍റ് ഷോ കഴിഞ്ഞു മടങ്ങുമ്പോള്‍ വായനശാലയുടെ ജനലയ്ക്കല്‍ മങ്ങിയവെട്ടം കണ്ട് ആകാംക്ഷയോടെ പാളിനോക്കി. ദൈവമേ! മെഴുകുതിരികളുടെ മഞ്ഞവെളിച്ചത്തില്‍ ഒരു വലിയ അതിഥി സല്ക്കാരം നടക്കുകയാണവിടെ. എഴുത്തുകാരെയും കഥാപാത്രങ്ങളെയും കൊണ്ട് ഹാളിലെ ഇരിപ്പിടങ്ങല്‍ നിറഞ്ഞിരിക്കുന്നു. അതാ മഞ്ഞകുപ്പായം ധരിച്ച് ചുരുട്ടു പുകച്ചു കൊണ്ട് ഫയദോര്‍ ദസ്തയോവ്സ്കി. വളഞ്ഞകാലുള്ള വടിയൂന്നിക്കൊണ്ട് തകഴി ശിവശങ്കരപ്പിള്ള. തൊപ്പിയൂരിപ്പിടിച്ച് ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നു പാബ്ളോ നെരുദ. കോണിച്ചുവട്ടില്‍ ചെറുപ്പക്കാരെ പ്രകോപിപ്പിച്ചുകൊണ്ട് എം.ഗോവിന്ദന്‍. ഇംഗ്ളീഷ് മലയാളം ഫ്രഞ്ച് റഷ്യന്‍ പല ഭാഷകളില്‍ ഉച്ചത്തില്‍ അവര്‍ സംസാരിക്കുന്നുണ്ടെങ്കിലും ശബ്ദം പുറത്തുവന്നിരുന്നില്ല. ഇടയ്ക്ക്, മൂലയില്‍ ഇരുന്ന വട്ടകണ്ണടയും ജുബ്ബയും ധരിച്ച ആ മെലിഞ്ഞ ചെറുപ്പക്കാരന്‍- അതെ ചങ്ങമ്പുഴ തന്നെ- ഒഴിഞ്ഞ ഗ്ലാസ്സുയർത്തിക്കൊണ്ട് എന്തോ വിളിച്ചു പറഞ്ഞു. ഉടന്‍തന്നെ അലമാരകള്‍ക്കു പിന്നില്‍ നിന്ന് ഒരു മനുഷ്യന്‍ നിറഞ്ഞ ചഷകവുമായി അങ്ങോട്ട് നീങ്ങി. മെഴുകുതിരി വെളിച്ചത്തില്‍ ഒരു ഞൊടികൊണ്ട് ആ മുഖം ഞാന്‍ തിരിച്ചറിഞ്ഞു. അതെ. ആയാള്‍ തന്നെ മരിച്ചുപോയ നമ്മുടെ ലൈബ്രേറിയന്‍. https://malayalamkavithakal.com/librarian-marichathilpinne-pp-ramachandran/

*ജനങ്ങളുടെ സ്വന്തം* *സാഹിത്യോത്സവം* - സംഭാഷണങ്ങള്‍ - പാനല്‍ ചര്‍ച്ച - സംവാദങ്ങള്‍ - ഓപ്പണ്‍ മൈക്ക് പ്രഭാഷണങ്ങള്‍ - അവതരണങ്ങള്
*ജനങ്ങളുടെ സ്വന്തം* *സാഹിത്യോത്സവം* - സംഭാഷണങ്ങള്‍ - പാനല്‍ ചര്‍ച്ച - സംവാദങ്ങള്‍ - ഓപ്പണ്‍ മൈക്ക് പ്രഭാഷണങ്ങള്‍ - അവതരണങ്ങള്‍ *സമഗ്രം, വൈവിദ്ധ്യപൂര്‍ണ്ണം* സാര്‍വ്വദേശീയ സാഹിത്യോത്സവം 2024 ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ തൃശ്ശൂരില്‍

The Top 10 Onam Songs with Lyrics for 2023 and Celebrate the Festive Season 1. Onappaattin Thaalam Thullum 2. Poovili Poovili
The Top 10 Onam Songs with Lyrics for 2023 and Celebrate the Festive Season 1. Onappaattin Thaalam Thullum 2. Poovili Poovili Ponnanamayi 3. Uthrada Poonilave Vaa 4. Onam Vannallo 5. Kuttanadan Punjayile 6. Thiruvona Pularithan 7. Onam Vanne 8. Onamaasa Poonilaavum 9. Maaveli Naadu Vaneedum Kaalam 10. Thiruvaavaniraavu https://malayalamkavithakal.com/onam-songs-with-lyrics/

മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും കള്ളവുമില്ല ചതിവുമില്ല എള്ളോളമില്ല പൊളി വചനം തീണ്ടലുമില്ല തൊടീലുമില്ല വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല ചോറുകള്‍വച്ചുള്ള പൂജയില്ല ജീവിയെക്കൊല്ലുന്ന യാഗമില്ല ദല്ലാള്‍വഴിക്കീശ സേവയില്ല വല്ലാത്ത ദൈവങ്ങളൊന്നുമില്ല സാധുധനിക വിഭാഗമില്ല മൂലധനത്തിന്‍ ഞെരുക്കലില്ല .......... Read the original script here https://malayalamkavithakal.com/maveli-naadu-vaanidum-kaalam/

കാടെവിടെ മക്കളേ – അയ്യപ്പപ്പണിക്കര്‍ കാടെവിടെ മക്കളേ? മേടെവിടെ മക്കളേ? കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ? കാട്ടുപൂഞ്ചോലയു
കാടെവിടെ മക്കളേ – അയ്യപ്പപ്പണിക്കര്‍ കാടെവിടെ മക്കളേ? മേടെവിടെ മക്കളേ? കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ? കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ! കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?