en
Feedback
ഫിർദൗസ് നബിദിന ചാനൽ

ഫിർദൗസ് നബിദിന ചാനൽ

Open in Telegram
1 806
Subscribers
No data24 hours
No data7 days
No data30 days
Posts Archive
شجاس الباقوى

സ്വാഗത ഗാനം

شجاس الباقوى

👆👆👆 സുരലോകം പണിതുള്ള....... Text & voice

شجاس الباقوى

🌹 *ഗാനം 👇സുരലോകം പണിതുള്ള* 🌹 സുരലോകം പണിതുള്ള ബദ് രീങ്ങളെ... സുവർഗ്ഗത്തിൽ സുഖം തിങ്ങും മഹീമായോരെ... *(2)* സുവർഗ്ഗത്തിൽ പരിമളം സറ സരി സുഗിമം സുരാഭത്തിൽ കതിർ കത്തി തിളങ്ങുന്ന സുഗിമം സറ സരി സമ ഗുണ സവിധത്തിൽ വിലപം *(സുവർഗ്ഗത്തിൽ)* അഹദോന്റെ ഖുദ്റത്തിൻ ഒളിലെങ്കുന്നേ.. അഴകേറും സുവർഗ്ഗത്തെ നിരന്നിടുന്നെ... *(സുര ലോക)* സമം സുഖം സകലരിൽ സുകൃതങ്ങൾ വിരിയും ഷലഭങ്ങൾ സകലരിൽ സരിതങ്ങൾ പറയും സറ സരി സമ ഗുണ സകിനങ്ങൾ വിരിയും മഹത്വത്തിൻ ഒളി വീശി ഇറങ്ങുന്നൊരെ... മലർവാടി പറുദീസ ഒരുക്കിയൊരെ... (2) *(സുര ലോക)* സഖിമാരായ് ഹൂറുലീങ്ങളോതുങ്ങുന്നു ചേലും സുവർഗ്ഗത്തേലഴകിനായ് ഒളിയുന്നു ലൈലും സുഹൃദങ്ങൾ തരുവാനായ് അവരെന്നും ചേലും ( 2 ) സുവർഗ്ഗത്തിൽ പരിമളം ഉയർത്തികാട്ടും... സുമുഖികൾ അവരിന്നു അണച്ചു കൂട്ടും *(സുരലോക)*

شجاس الباقوى

شجاس الباقوى

شجاس الباقوى

*🌹🌟മദ്ഹ് ഗാനങ്ങൾ🌟🌹* 🎶🎤🎶🎤🎶🎤🎶🎤 _*🎵എന്തൊരു അഴകാണാ വദനം എൻ പ്രിയ 🎵*_ _*⏰4:12*_ _*🎵ആരംഭ പൂവായ മുത്തുനബിയുടെ 🎵*_ _*⏰3:16*_ _*🎵 മൊഞ്ചിൽ നടക്കുന്ന പെണ്ണെ നിൻെറ മേനി ഇനിയൊന്ന് 🎵*_ _*⏰3:25*_ 👇👇👇👇👇

അഫ്ളലു റുസുലി നബി ത്വാഹാ മുബാറക് മുജ് തബ മൂര്‍തള യാ ഹബീബ്‌ യാ മുബാറക് റബ്ബി സ്വല്ലി ആലാ നബി ത്വാഹാ മുബാറക് റബ്ബി സ്വല്ലി ആലാ നബി ത്വാഹാ മുബാറക് ത്വാലിഉ സ്സആദാ ബദറുല്‍ അനാ മിൻള്വിയാ റബിഉൽ അവ്വൽ കുറുബ സുബ്‌ഹി ജാആ ള്വിയാ ഫി യൌമി മൗലിദി ദാതീ സാമാ ഇന്ന ഹബീബല്ലാഹി ഉർസില ബീനാ കദ് - ഉർസില ബീന (അഫ് ളലു റുസുലി) റബ്ബി സ്വല്ലി ആലാ നബി ത്വാഹാ മുബാറക് തൂബാ ലി മൗലിദിന്നബിയില്‍ മുഹ് താരീ ജാഅ ദാഈ യൻ ഇലാ ദീനിൽ ഇസ്‌ലാമി നുറഹിബു ലകയാ ഖൈറൽ അമ്പിയാ ഇന്ന സ്വലതള്ളാഹി അലൈക ദൗമ സ്വല്ല -അലൈക ദൗമ..... (അഫ് ളലു റുസുലി)

സീനിയർ വിഭാഗത്തിന് 👇 🌹നബിദിന പ്രസംഗം 🌹 *വിഷയം സാമൂഹിക ജീർണതകൾ* ബഹുമാനപ്പെട്ട ഉസ്താദുമാരെ വേദിയിൽ സന്നിഹിതരായ മറ്റു ഉലമാക്കളെ ഉമറാക്കളെ ഉമ്മ പെങ്ങൻമാരെ സഹപാഠികളെ അസ്സലാമു അലൈക്കും തിരുനബിയുടെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ നിങ്ങളോട് രണ്ടു വാക്ക് സംസാരിക്കാൻ തൗഫീഖ് നൽകിയ ജഗന്നിയന്താവായ തമ്പുരാനേ ഞാൻ ആദ്യമായി സ്തുതിക്കുന്നു അൽഹംദുലില്ല.... ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്ന വിഷയം സാമൂഹിക ജീർണതകൾ എന്നുള്ളതാണ്..... നാം ജീവിക്കുന്ന ചുറ്റുപാടിൽ എന്തുകൊണ്ടും ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ് ഇത് .. പ്രിയരെ ബുദ്ധിപരമായി ഉയർച്ചയുടെ കൊടുമുടിയിൽ നിൽക്കുന്ന മനുഷ്യൻ മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന തരത്തിൽ അധാർമികതയുടെയും അനാചാരങ്ങളുടെയും കൂടപ്പിറപ്പുകളായി മാറിയിരിക്കുന്ന ഒരു സാഹചര്യമാണ് നമുക്ക് ദർശിക്കാൻ കഴിയുന്നത്. സദാചാരമൂല്യങ്ങളെ ഉയർത്തിക്കാണിക്കേണ്ടവർ പോലും ജീർണ്ണതകളെ വാരി പുണരുന്ന അവസ്ഥയിലേക്ക് വഴിമാറുന്ന ഒരു സ്ഥിതിവിശേഷമാണ് സംജാതമായി കൊണ്ടിരിക്കുന്നത്. നാടിന്റെ നായകത്വം വഹിക്കേണ്ട യുവത ജീർണതകൾക്ക് വശംവദരായാൽ നാം ജീവിക്കുന്ന ചുറ്റുപാടിൽ നിന്നും നന്മയുടെ വെട്ടം അസ്തമിക്കുന്ന താണ്. മദ്യം സർവ്വ സീമകളെയും ലംഘിച്ചുകൊണ്ട് സമൂഹത്തിനിടയിൽ സർവ്വ വ്യാപകമായിരിക്കുകയാണ് . പരിഷ്കാരത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്ന ന്യൂജനറേഷൻ മദ്യത്തെ ഒഴിച്ചു കൂടാൻ പറ്റാത്ത വിഭവം ആക്കിയിരിക്കുന്നു എന്നു പറയേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. സമൂഹത്തിൽനിന്ന് തുടച്ചുനീക്കാൻ കഴിയാത്ത വിധത്തിൽ വെഭിചാരം വ്യാപകമായിരിക്കുന്നു. മനുഷ്യൻ വികാര പൂർത്തീകരണത്തിന് വേണ്ടി ഏതു മാർഗവും സ്വീകരിക്കാൻ സന്നദ്ധനാ യപ്പോൾ വ്യഭിചാരം സമൂഹത്തിനിടയിൽ ഒരു വിഷയമല്ലാതായി മാറി . പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെപ്പോലും ഈ മേഖലയിലേക്ക് എടുത്തെറിയപ്പെടുന്ന ദാരുണമായ ചിത്രങ്ങളാണ് മീഡിയകൾ നമുക്ക് പറഞ്ഞുതരുന്നത് . ആധുനിക സോഷ്യൽ മീഡിയകളുടെ അനിയന്ത്രിതമായ ഉപയോഗം സാമൂഹിക ജീർണതകൾക്ക് ഒന്നു കൂടി വേഗത വർദ്ധിപ്പിക്കുന്നു .കുട്ടികൾ കണ്ടു കൂടാത്ത തിലും കേട്ടു കൂടാത്തതിലുമാണ് വിരാജിച്ചു കൊണ്ടിരിക്കുന്നത്. സാങ്കേതികമായ കുതിച്ചുചാട്ടം മനുഷ്യനെ സുഖസൗകര്യങ്ങളുടെ പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുന്നു . ജീർണതകൾക്കെതിരെ ശബ്ദം ഉയർത്തിയില്ലെങ്കിൽ വളർന്നുവരുന്ന തലമുറയുടെ നാശമായിരിക്കും ഫലം എന്ന് ഓർമ്മപ്പെടുത്തി എന്റെ വാക്കുകൾ ചുരുക്കുന്നു ..... അസ്സലാമു അലൈക്കും

10 janmadinagosham.pdf4.44 KB

നബിദിനം ബിദ്‌അത്തോ.pdf4.22 MB

6PRAVAJAKANMAR.pdf3.73 KB

4mathapitakkal.pdf6.48 KB