1 806
Subscribers
No data24 hours
No data7 days
No data30 days
Posts Archive
1 806
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ......
അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്‌റ 608)ൽ ജനിച്ച പ്രശസ്ത സൂഫി പണ്ഡിതനായ ഇമാം ബൂസൂരിയാണ്......
അൽകവാകിബു ദ്ദുർരിയ്യ ഫീ മദ്ഹി ഖൈരിൽ ബരിയ്യ എന്നാണ് കാവ്യത്തിന്റെ ശരിക്കുള്ള നാമം.....
മീം എന്ന അറബി അക്ഷരത്തിൽ അവസാനിക്കുന്ന പദ്യമായതിനാൽ ഖസീദത്തുൽ മീമിയ്യ എന്ന പേരിലും അറിയപ്പെടുന്നു.
ഇന്നോളം വിരചിതമായ പ്രവാചകപ്രകീർത്തനങ്ങളിൽ ഏറ്റവും പ്രശസ്തമായത് ബുർദയാണ്.....
പണ്ഡിതരെയും സാധാരണക്കാരെയും ബുർദ ഒരുപോലെ സ്വധീനിച്ചു.....
യൗവനകാലം രാജകൊട്ടാരങ്ങളിലെ ആസ്ഥാന കവിയായി സേവനമാരംഭിച്ച ബൂസ്വീരീ രാജസ്തുതികളും തികച്ചും ഭൗതിക സ്വഭാവമുള്ള മറ്റു കാവ്യങ്ങളും രചിച്ചും കൈയെഴുത്തുപ്രതികൾ പകർത്തിയെഴുതിയും ജീവിച്ചു.....
ഒടുവിൽ പക്ഷാഘാതം പിടിപെട്ട് കിടപ്പിലായപ്പോഴാണ് രോഗശമനം കാംക്ഷിച്ചും അശ്രദ്ധമായ ഭൂതകാലത്തെയോർത്ത് പശ്ചാത്തപിച്ചും അദ്ദേഹം പ്രവാചക കീർത്ത കാവ്യമായ ബുർദ എഴുതുന്നത്.....
കണ്ണീരൊഴുക്കി കവിതയെഴുതിയ ബൂസ്വീരീയെ നബി(സ) സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചുവത്രെ.....
തളർന്നുകിടക്കുന്ന തന്റെ ശരീരത്തിൽ നബി(സ) തടവുകയും മേൽമുണ്ടെടുത്ത് പുതപ്പിക്കുകയും ചെയ്തുവെന്നും ഉണർന്നപ്പോൾ രോഗം പൂർണമായും ഭേദമായി എന്നും കവി അനുസ്മരിക്കുന്നു.....
ഇക്കാരണം കൊണ്ടാണ് ഈ കവിതക്ക് ബുർദ (ഉത്തരീയം) എന്ന് പേര് വന്നത്....
രോഗശമനം എന്നർഥമുള്ള ബുർഉദ്ദാഅ് എന്നും ഇതിന് പേരുണ്ട്....
മദീനയിലെ മസ്ജിദുന്നബവിയുടെ ചുവരുകളിൽ പോലും ബുർദ മുഴുവനും ആലേഖനം ചെയ്യപ്പെട്ടിരുന്നു. ...
അതിലെ ചില വരികൾ ഇപ്പോഴും അവിടെ കാണാം. ....
ഫ്രഞ്ച് കോളനിവാഴ്ചയിൽ നിന്ന് അൾജീരിയയുടെ സ്വാതന്ത്ര്യം പിടിച്ചു വാങ്ങാൻ നേതൃത്വം കൊടുത്ത അബ്ദുൽ ഖാദർ അൽ ജസാഇരി തന്റെ യുദ്ധപതാകയിൽ ആലേഖനം ചെയ്ത ബുർദയുടെ വരികൾ ഇപ്രകാരമായിരുന്നു...
"ദൈവദൂതരുടെ സഹായമുള്ളവരെ സിംഹങ്ങൾ വനത്തിൽ വെച്ച് കാണ്ടാൽ പോലും ഭയന്ന് നിശ്ശബ്ദമാകും".....
1 806
*നല്ല ദഫ് കളിയുടെ കുറച്ച് വീഡിയോ link കൾ താഴെ കൊടുക്കുന്നുണ്ട്. ആവശ്യക്കാർക്ക് ഉപകരിക്കട്ടെ......*
🥁🥁🥁🥁🥁🥁🥁🥁
