en
Feedback
Ecolife Kerala- കാർഷികം

Ecolife Kerala- കാർഷികം

Open in Telegram

🌱🐄🐇🦢🕊🦢🐐🐑🐕🐖🌱 🌱കാർഷിക സംബന്ധം .🐬 കർഷക കൂട്ടായ്മ .🐔 കാർഷിക പരിപാലനം . 🐄 കാർഷിക രംഗത്തെ പുത്തൻ ആശയങ്ങൾ 🐖. പുതിയ വാർത്തകൾ . 🐇 കാർഷിക ചർച്ചകൾക്കൊരിടം 💚 🌱🐠🐟🐓🐇🦢🕊🐖🐃🐄🌱 Chat: @keralahouse2018

Show more
1 358
Subscribers
No data24 hours
+27 days
+1330 days
Posts Archive
2009-ൽ ഒരു മുഴുവൻ സമയ പത്രപ്രവർത്തകനായി ജോലി ചെയ്തിരുന്ന റാംവീർ സിംഗ് ജോലി ഉപേക്ഷിച്ചു ആണ് കൃഷിയിലേക്ക് ഇറങ്ങിയത്.. ബറേലിയിൽ
2009-ൽ ഒരു മുഴുവൻ സമയ പത്രപ്രവർത്തകനായി ജോലി ചെയ്തിരുന്ന റാംവീർ സിംഗ് ജോലി ഉപേക്ഷിച്ചു ആണ് കൃഷിയിലേക്ക് ഇറങ്ങിയത്.. ബറേലിയിൽ നിന്നും 40 കിലോമീറ്റർ അകലെ ഉള്ള തറവാട്ടു ഭൂമി നാച്ചുറൽ ഫാമിങ്ങിനായി തിരഞ്ഞെടുത്തു.2017-18 ൽ ദുബായിൽ നടന്ന ഒരു കൃഷിയുമായി ബന്ധപ്പെട്ട പരിപാടിയിൽ വെച്ചാണ് രാംവീർ ഹൈഡ്രോപോണിക്സ് കൃഷിരീതിയെ കുറിച്ച് അറിയുന്നതും പഠിക്കുന്നതും. ഈ കൃഷിരീതിക്ക് മണ്ണ് ആവശ്യമില്ലെന്നും കീടശല്യം കുറവാണെന്നും ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ ജലത്തിന്റെ 80% ലാഭിക്കാമെന്നും മനസ്സിലാക്കി.അങ്ങനെ ആണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെ പതിനായിരത്തിലധികം ചെടികൾ നട്ടുവളർത്താൻ തൻ്റെ മൂന്ന് നില കെട്ടിടം ഹൈഡ്രോപോണിക്സ് ഫാം ആക്കി മാറ്റാൻ തീരുമാനിക്കുന്നത്..അങ്ങനെ വിമ്പ ഓർഗാനിക് ആൻഡ് ഹൈഡ്രോപോണിക്സ് എന്ന സംരംഭം തുടങ്ങുകയും ഇത് പ്രതിവർഷം 70 ലക്ഷം രൂപയുടെ ബിസിനസ്സ് നേടാൻ സാഹായിക്കുകയും ചെയ്യുന്നു.

🌸🍃🌼🍃🌷🍃happy onam 🍃🌺🍃🌹🍃🌸 @ecolifekerala
🌸🍃🌼🍃🌷🍃happy onam 🍃🌺🍃🌹🍃🌸 @ecolifekerala

Title: Uthrada Pooviliyil Keralam Unarukayayi...! Niramaala (1996). (Prajeesh) @BooksSongsClub 📚🎻

Join our Family @ecolifekerala
Join our Family @ecolifekerala

ഏവർക്കും സന്തോഷം നിറഞ്ഞ അത്തം ദിനാശംസകൾ 🌸🍃🌼 @ecolifekerala
ഏവർക്കും സന്തോഷം നിറഞ്ഞ അത്തം ദിനാശംസകൾ 🌸🍃🌼 @ecolifekerala

ഇല ചുരുട്ടിപ്പുഴു-തണ്ടു തുരപ്പന്‍ എന്നിവയെ തുരത്താം, ജൈവരീതിയില്‍ പച്ചക്കറിക്കൃഷി ചെയ്യുന്നവരുടെ പ്രധാന ശത്രുക്കളാണ് ഇല ചുരുട്ടിപ്പുഴു, തണ്ടു തുരപ്പന്‍, കായ് തുരപ്പന്‍ എന്നിവ. എത്ര ശ്രദ്ധിച്ചാവും ഇല നമ്മുടെ അടുക്കളത്തോട്ടത്തിലെത്തി പച്ചക്കറികളെ നശിപ്പിക്കും. പലപ്പോഴും കായ നല്ല പോലെ പിടിച്ചു കഴിഞ്ഞ സമയത്തായിരിക്കും ഇവയുടെ ആക്രമണം. മനസ് മടുത്ത് പലരും കൃഷി ഉപേക്ഷിക്കാന്‍ തന്നെയിതു കാരണമാകും. എന്നാല്‍ ചില ജൈവ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. ഇല ചുരുട്ടി പുഴു – ഇലകളില്‍ ചുരുളുണ്ടാക്കിയും കൂട് പോലെയാക്കി അതിനുള്ളിലിരുന്നു ഇലകള്‍ കാര്‍ന്നു തിന്നും നശിപ്പിക്കുന്നു. കായ്/ തണ്ട് തുരപ്പന്‍ പുഴു – ഇളം തണ്ടുകളിലും കായകളിലും തുളച്ചു കയറിയും ഉള്‍ഭാഗം തിന്നും വിളയെ നശിപ്പിക്കുന്നു. ആക്രമണ വിധേയമായ തണ്ടുകള്‍ വാടി കരിയും. പുഴു ബാധയേറ്റ് കായ്കളില്‍ ദ്വാരങ്ങള്‍ കാണാം. *നിയന്ത്രണ മാര്‍ഗങ്ങള്‍* 🔹 തൈ പറിച്ചു നടുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ഇടുക. 🔹 കേടുവന്ന ഭാഗങ്ങള്‍ ( ഇല/കായ്/തണ്ട്) പറിച്ചോ വെട്ടി മാറ്റിയോ നശിപ്പിക്കുക. ഒപ്പം അവ കൃഷിയിടത്തിലിടാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ( തീയിട്ടോ കുഴിച്ചു മൂടിയോ നശിപ്പിക്കുക) 🔹 കീടാക്രമണം കണ്ടു തുടങ്ങുമ്പോള്‍ വേപ്പിന്‍കുരു 50 ഗ്രാം പൊടിച്ച് ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനി തളിക്കുക. 🔹 കെണി വെക്കുക: ശര്‍ക്കര കെണി / തുളസിക്കെണി എന്നിവ ഉപയോഗിച്ച് ഇവരുടെ ശലഭങ്ങളെ നശിപ്പിക്കുക. ശര്‍ക്കര, തുളസിയില പിഴിഞ്ഞ ലായനിയില്‍ ഏതെങ്കിലും കീടനാശിനിയൊഴിച്ച് കൃഷിയിടത്തില്‍ കെട്ടിത്തൂക്കുക. 🔹 ട്രൈക്കോ കാര്‍ഡുകള്‍ ഉപയോഗിക്കുക. ട്രൈക്കോഗ്രാമ കിലോണിസ് എന്ന മുട്ട പരാദങ്ങളെ ഉപയോഗിച്ച് തുരപ്പന്‍ പുഴുക്കളെ ഫലപ്രദമായി കണ്‍ട്രോള്‍ ചെയ്യാം. 🔹 10ml ഗോമൂത്രം + ഒരു പിടി കാന്താരി + 5g അലക്ക് സോപ്പ് അലിയിച്ചത് എന്നിവ ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയില്‍ മുഴുവന്‍ സ്‌പ്രേ ചെയ്യുക. 🔹 ബ്യൂവേറിയ ബാസിയാന ( 20g/litre വെള്ളം) അല്ലെങ്കില്‍ ബ്യുവേറിയാ പ്ലസ് ( 5ml/ litre വെള്ളം) പുഴുക്കള്‍ ഉള്ള ഭാഗത്ത് സ്‌പ്രേ ചെയ്യുക. 🔹 Tag nok ( 3ml / litre) എന്ന ജൈവ കീടനാശിനി പുഴുക്കള്‍ ഉള്ള ഭാഗത്ത് സ്‌പ്രേ ചെയ്യുക.

🇮🇳ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳 Jai Hind 🇮🇳 #IndependenceDay #BharatAt78

Each of us sometimes needs to sit down and think. @ecolifekerala

🍀ജൂൺ 5 : ലോക പരിസ്ഥിതി ദിനം 2024 പ്രമേയം  - "ഭൂമി പുനരുദ്ധാരണം, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം" 2024 ആതിഥേയ രാജ്യം : സൗദി അറേബ്യ ഏവർക്കും പരിസ്ഥിതി ദിനാശംസകൾ 🍃🌸

വിളവെടുപ്പ്, മരുന്ന് തളിക്കല്‍, രോഗ കീട നിയന്ത്രണം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണ്.
വിളവെടുപ്പ്, മരുന്ന് തളിക്കല്‍, രോഗ കീട നിയന്ത്രണം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണ്.