PSC 10 +2 degree prelims and mains Aims PSC
Open in Telegram
Kerala PSC study channel ➡️ മുൻവർഷ ചോദ്യങ്ങൾ quizz രൂപത്തിൽ ➡️ Daily topic-wise ക്ലാസുകൾ ➡️ previous year question discussion ➡️ multiple choice questions ➡️ Special care for maths www.aimthroughaims.com . . https://www.youtube.com/c/aimsAimThroughAims
Show more913
Subscribers
No data24 hours
No data7 days
No data30 days
Posts Archive
✅ January 23, 2024 : Parakaram Diwas
( 127th Netaji Subhash Chandra Bose Jayanti)
🔶The day is celebrated to honour and remember Netaji’s indomitable spirit and selfless service to the nation.
▪️Born on 23 Jan. 1897
▪️The founder of the Indian National Army.
▪️His father was Janakinath Bose.
🔸Nickname - Netaji, Patriot of patriots, Beacon of light of Asia
🔸Political guru of Subhash Chandra Bose - Chittaranjan Das
🔸He became the congress president for the first time in 1939.
🔸The title of ‘Father of the Nation’ was given to the Mahatma Gandhi by - Subhash Chandra Bose
🔸Slogan - “Give me blood and I will give you freedom!”
🟢 SUBHAS CHANDRA BOSE IN NEWS
🔶 Netaji Subhash Chandra Bose Island Given To A&N Administration To Enhance Tourism
🔷Ladakh MP Launched “Main Bhi Subhash” Campaign
🔶PM Unveils Hologram Statue Of Netaji Subhas Chandra Bose
#aims #aimthroughaims
Current affairs
1. 75ആമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ബാലൻ?
പ്രണവ്
2. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ?
പ്രഭ ആത്രെ
3. ജയ്പൂരിൽ നടന്ന റോയൽ മിസ്സ് ഇന്ത്യ മത്സരത്തിൽ കിരീടം നേടിയ മലയാളി?
ഋതു സാരംഗി ലാൽ
4. 2024 ജനുവരിയിൽ ആപ്പിളിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്?
മൈക്രോസോഫ്റ്റ്
5. 2024 ജനുവരിയിൽ, ഏതു മിസൈലിന്റെ പുതിയ പതിപ്പാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്?
ആകാശ്
6. സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത് ?
റീജണൽ കാൻസർ സെന്റർ, തിരുവനന്തപുരം
7. അധിനിവേശ വൃക്ഷങ്ങൾ നീക്കം ചെയ്ത് നിത്യഹരിത വനങ്ങൾ പുനഃസൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി?
വനദീപ്തി
8. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ 150 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ താരം?
ടിം സൗത്തി (ന്യൂസിലാൻഡ്)
9. 34ആമത് ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
ഐവറി കോസ്റ്റ്
10. അഖിലേന്ത്യ അന്തർ സർവകലാശാല വനിതാ വോളിബോൾ കിരീടം സ്വന്തമാക്കിയത്?
മഹാത്മാഗാന്ധി സർവ്വകലാശാല
#psc #aims #aimthroughaims #currentaffairs
♦️ പ്രശസ്ത നോവലിസ്റ്റ് പി.വത്സലയുടെ പ്രഥാന കൃതികൾ പഠിച്ചാലോ.....
കോഡ്
👇🏽
" അരക്കിലോ നെല്ലുമായി പാളയത്തെ നിഴലുറങ്ങുന്ന വഴികളിലൂടെ ഗൗതമൻ ഒരു ചാവേർ പോരാളിയെപ്പോലെ വത്സലയെ തേടി നടന്നു "
കൃതികൾ
👇🏽
അരക്കില്ലം
നെല്ല്
പാളയം
നിഴലുറങ്ങുന്ന വീഥികൾ
ഗൗതമൻ
ചാവേർ
👉🏿 വയനാടിന്റെ കഥാകാരി എന്നറിയുന്നത് : പി. വത്സല
👉🏿 മയ്യഴിയുടെ കഥാകാരൻ: എം.മുകുന്ദൻ
👉🏿 കൂടല്ലൂരിന്റെ കഥാകാരൻ: എം.ടി
👉🏿 നിളയുടെ കഥാകാരൻ: എം. ടി
👉🏿 നിളയുടെ കവി:
പി.കുഞ്ഞിരാമൻ നായർ
👉🏿 തൃക്കോട്ടൂരിന്റെ കഥാകാരൻ: യു.എ.ഖാദർ
🔥 പത്രങ്ങൾ🔥 സ്ഥാപകർ 🔥
👉 ഹരിജൻ, യങ് ഇന്ത്യ,നവജീവൻ,ഇന്ത്യൻ ഒപ്പീനിയൻ -
മഹാത്മാഗാന്ധി
👉 സംവാദ കൗമുദി,മിറാദ് -ഉൽ -അക്ബർ -
രാജാറാം മോഹൻ റോയ്
👉 മറാത്ത, കേസരി
ബാലഗംഗാധര തിലക്
👉 ന്യൂ ഇന്ത്യ,കോമൺ വീൽ
ആനി ബസന്റ്
👉 വന്ദേമാതരം -
ലാലാ ലജ്പത് റായ്
👉 ഷോം പ്രകാശ് -
ഈശ്വര ചന്ദ്ര വിദ്യാസാഗർ
👉 വോയിസ് ഓഫ് ഇന്ത്യ , റാസ്ത് ഗോഫ്‌തർ
ദാദാഭായ് നവറോജി
👉 ബോംബെ സമാചാർ
ഫർദൂംജി മാർസ് ബാൻ
👉 സ്വദേശി മിത്രം
ജി സുബ്രഹ്മണ്യ അയ്യർ
👉 അമൃത ബസാർ പത്രിക
ശിഷ്യർകുമാർ ഘോഷ് മോത്തിലാൽ ഘോഷ്
👉 നേഷൻ
ഗോപാലകൃഷ്ണ ഗോഖലെ
👉 യുഗാന്തർ
അരബിന്ദ ഗോഷ്
👉 ലീഡർ
മദൻ മോഹൻ മാളവ്യ
👉 ദി ഹിന്ദു
വീരരാഘവാചാരി, ജി എസ് അയ്യർ
👉 ബോംബെ ക്രോണിക്കൽ
ഫിറോസ് ഷാ മെഹ്ത
👉 ക്രോമേഡ്
മൗലാന മുഹമ്മദ് അലി
👉 പ്രബുദ്ധ ഭാരത്, ഉദ്ബോധൻ
സ്വാമി വിവേകാനന്ദൻ
👉 അൽ ഹിലാൽ
മൗലാനാ അബ്ദുൽ കലാം ആസാദ്
👉 ബഹിഷ്കൃത ഭാരത്,മൂക് നായക്
ബി ആർ അംബേദ്കർ
#aims #aimthroughaims #psc
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
Indian National Congress
1. ഐ എൻ സി രൂപീകൃതമായത്?
🅰️ 1885 ഡിസംബർ 28
2. ഐ എൻ സി യുടെ രൂപീകരണത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന സംഘടന?
🅰️ ഇന്ത്യൻ നാഷണൽ യൂണിയൻ
3. ഐ എൻ സി യുടെ ആദ്യ സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്ന സ്ഥലം?
🅰️ പുനെ
4. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ സമ്മേളനം നടന്നത്?
🅰️ ബോംബേ.
5. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം?
🅰️72
6. കോൺഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം?
🅰️ ചെന്നൈ (1887)
7. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സ്ഥാപകൻ?
🅰️ അലൻ ഒക്ടെവിയൻ hume (A O Hume)
8. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ സെക്രട്ടറി?
🅰️A. O. Hume
9. ഐ എൻ സി യുടെ രൂപീകരണ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത്?
🅰️ ജി സുബ്രഹ്മണ്യ അയ്യർ.
10. ഐ എൻ സി യുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി?
🅰️ ബാരിസ്റ്റർ ജി പി പിള്ള.
11. കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്?
🅰️ ദാദാബായ് നവറോജി.
12. കോൺഗ്രസിൻറെ ആദ്യ സമ്മേളനത്തെ ആശംസിച്ച വൈസ്രോയി?
🅰️ ഡഫറിൻ പ്രഭു.
13. 1885 മുതൽ 1905 വരെയുള്ള ഐ എൻ സി യുടെ പ്രവർത്തകർ അറിയപ്പെട്ടിരുന്നത്?
🅰️ മിതവാദികൾ.
14. 1901 ലെ കൽക്കത്ത സമ്മേളനത്തിൽ അധ്യക്ഷൻ?
🅰️ ദിൻഷാ വാചാ
15. സ്വദേശി മുദ്രാവാക്യമുയർത്തിയ കോൺഗ്രസ് സമ്മേളനം?
🅰️ 1905-ലെ സമ്മേളനം.
16. 1905-ലെ ബംഗാൾ വിഭജന സമയത്ത് കോൺഗ്രസ് അധ്യക്ഷൻ?
🅰️ ഗോപാലകൃഷ്ണ ഗോഖലെ.
17. 1911 ബംഗാൾ വിഭജനം റദ്ദ് ചെയ്ത പ്പോഴത്തെ കോൺഗ്രസ് അധ്യക്ഷൻ ?
🅰️ ബി എൻ ധർ.
18. ബംഗാൾ വിഭജനത്തിനെതിരെ കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനങ്ങൾ?
🅰️ സ്വരാജ്യം, സ്വദേശി
19. നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?
🅰️ 1912 ലെ bankhipur സമ്മേളനം
20. ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?
🅰️ 1901 ലെ കൊൽക്കത്ത സമ്മേളനം
21. കോൺഗ്രസ് സ്വരാജ് എന്ന പ്രമേയം പാസാക്കിയത്?
🅰️ 1906ലെ കൊൽക്കത്ത സമ്മേളനത്തിൽ.
22. സ്വരാജ് കോൺഗ്രസിൻ്റെ ലക്ഷ്യം ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം?
🅰️ 1906ലെ കൊൽക്കത്ത സമ്മേളനം
23. കോൺഗ്രസ് മിതവാദികൾ എന്നും തീവ്രവാദികൾ എന്നും രണ്ടായി പിരിഞ്ഞ സമ്മേളനം?
🅰️ 1907-ലെ സൂറത്ത് സമ്മേളനം
24. ഗവൺമെൻറ് നെതിരെ നടത്തുന്ന യോഗങ്ങൾ തടയാനായി സെഡീഷ്യസ് മീറ്റിംഗ് ആക്ട് പാസാക്കിയത്?
🅰️1907
25. 1907 സൂറത്ത് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത്?
🅰️ ഡോക്ടർ റാഷ് ബിഹാരി ഘോഷ്
26. നെഹ്റുവും ഗാന്ധിജിയും ആദ്യമായി കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം?
🅰️ 1916 lucknow സമ്മേളനം
27. മിതവാദികളും തീവ്രവാദികളും ഒന്നിച്ച സമ്മേളനം?
🅰️ 1916 lucknow സമ്മേളനം
28. 1916- ലക്നൗ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് ?
🅰️ എ.സി മജുംദാർ
29. ആദ്യത്തെ കോൺഗ്രസ് മുസ്ലിം ലീഗ് സംയുക്ത സമ്മേളനം നടന്നത്?
🅰️1916
30. ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളനത്തിന് വേദിയായത്?
🅰️1918.
31. ഗാന്ധിജി അധ്യക്ഷനായ ഏക കോൺഗ്രസ് സമ്മേളനം?
🅰️ 1924ലെ ബൽഗാം സമ്മേളനം
32. ഗാന്ധിജി കോൺഗ്രസിൽ നിന്ന് വിട്ടുപോയ വർഷം?
🅰️ 1934.
33. കോൺഗ്രസ് പാർട്ടി ഭരണഘടന രൂപീകരിച്ച കോൺഗ്രസ് സമ്മേളനം?
🅰️ 1899- lucknow സമ്മേളനം.
34. കോൺഗ്രസിന് ഒരു ഭരണഘടന വേണമെന്ന് ആദ്യമായി അഭിപ്രായപ്പെട്ട വ്യക്തി?
🅰️ ആനന്ദ മോഹൻ ബോസ്.
35. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ പ്രസിഡൻറ്?
🅰️ ഡബ്ല്യു സി ബാനർജി.
36. ഐ എൻ സി യുടെ ആദ്യ പാഴ്സി മതകാരനായ പ്രസിഡൻറ് ?
🅰️ ദാദാഭായ് നവറോജി
37. ഐ എൻ സി യുടെ ആദ്യ മുസ്ലിം പ്രസിഡൻറ്?
🅰️ ബദറുദ്ദീൻ തിയാബ്ജി.
38. ഐ എൻ സി യുടെ ആദ്യ വിദേശി പ്രസിഡൻറ്?
🅰️ ജോർജ് യുൾ
39. രണ്ടുപ്രാവശ്യം ഐ എൻ സി യുടെ പ്രസിഡണ്ടായ വിദേശി?
🅰️ സർ വില്യം വെഡർ ബെൻ
40. ഐ എൻ സി യുടെ പ്രസിഡണ്ട് ആയ ആദ്യ മലയാളി?
🅰️ സി ശങ്കരൻ നായർ.
#psc #aims #aimthroughaims #INC
👇ഓർമിക്കാം... Chain Method
1. നിലക്കടല കേരളത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല പാലക്കാട്.
👇🏻
2. നിലക്കടല ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ജില്ല ഗുജറാത്ത്.
👇🏻
3. ഗുജറാത്തിലാണ് ഇന്ത്യയിൽ ധവള വിപ്ലവം ആരംഭിച്ചത്.
👇🏻
4. ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ് വർഗീസ് കുര്യൻ
👇🏻
5. വർഗീസ് കുര്യനാണ് ഇന്ത്യയുടെ പാൽക്കാരൻ' എന്ന് അറിയപ്പെടുന്നത്.
👇🏻
6. പാൽ ലോകത്തെ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യ
👇🏻
7. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല കച്ച്.
👇🏻
8. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല മാഹി
👇🏻
9. മാഹി ജില്ല പുതുച്ചേരിയുടെ ഭാഗമാണ്
👇🏻
10. പുതുച്ചേരിയാണ് നിയമസഭ രൂപീകരിച്ച ഇന്ത്യയിലെ ആദ്യ കേന്ദ്ര ഭരണ പ്രദേശം
#psc #aims #aimthroughaims
🎊 ടാഗോർ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം
1922 നവംബർ 22 ശിവഗിരി
🎊 കൂടെയുണ്ടായിരുന്ന
വ്യക്തിയാണ് സി എഫ് ആൻഡ്രൂസ്
🎊 സംഭാഷണം തർജ്ജനം ചെയ്തത് 💞കുമാരനാശാൻ
🎊🎊🎊🎊🎊
ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം
🎊1925 മാർച്ച് 12 ശിവഗിരിയിൽ വെച്ച്
🎊 ഗാന്ധിജിയോടൊപ്പം ഉണ്ടായിരുന്ന ദേശീയ നേതാവ്
🎊 സി രാജഗോപാലാചാരി
🎊സംഭാഷണം തർജ്ജനം ചെയ്തത്
🎊എൻ കുമാരൻ
#aims #aimthroughaims #psc
Synonyms
1. Synonym of Nullify
A- native
B - heavy
C- cancel 🅰️
D- strange
2. Synonym of Jeopardy
A- foolish
B- wisdom
C- danger🅰️
D- network
3. Synonym of Cautious
A careful🅰️
B threat
C recover
D discrimination
4. Synonym of Coarse
A choosy
B secret
C Duration
D vulgar🅰️
5. Synonym of Haggle
A Sterile
B Bargain🅰️
C Disturb
D wisdom
6. Synonym of ultimate
A secret
B adept
C final🅰️
D true
7. Synonym of Errand
A Erect
B adept
C suppress
D mission🅰️
8. Synonym of Patron
A champion🅰️
B poverty
C squalid
D wisdom
9. Synonym of Assail
A obstruct
B attack🅰️
C irregular
D perfect
10. Synonym of Wrath
A envious
B anger🅰️
C strict
D shy
11. Synonym of Stale
A prominent
B Frank
C old🅰️
D stolen
12. Synonym of esoteric
🅰️Secret
13. Synonym of Adversity
🅰️Disaster
14. Synonym of Coterie
A group🅰️
B recover
C end
D strict
15. Synonym of Zenith
🅰️Height
16. Synonym of immaculate
🅰️Pure
17. Synonym of Mirth
🅰️Happiness
18. Synonym of Fidelity
A liberate🅰️
B pardonable
C loyalty
D capability
#psc #aimthroughaims #aims #pscenglish
Current affairs
1. സംസ്ഥാന വൈദ്യുതി ബോർഡിൻ്റെ സൗജന്യ ബില്ലിംഗ് സോഫ്റ്റ് വെയർ?
ഒരുമ
2. അഴിമതി ആരോപണത്തെ തുടർന്ന് രാജിവച്ച ഇന്ത്യൻ വംശജനായ സിംഗപ്പൂർ മന്ത്രി?
എസ് ഈശ്വരൻ
3. അമേരിക്കക്ക് പുറത്ത് ബോയിങ്ങിന്റെ വിമാന കമ്പനിയുടെ ഏറ്റവും വലിയ ഗവേഷണ കേന്ദ്രം നിലവിൽ വരുന്നത്?
ബംഗലൂരു
4. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി മാറിയത്?
ജപ്പാൻ
5. 2024 ജനുവരിയിൽ ബി ആർ അംബേദ്കറുടെ ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമ അനാവരണം ചെയ്യുന്നത് എവിടെയാണ്?
വിജയവാഡ, ആന്ധ്ര പ്രദേശ്
6. കേരള പ്ലാന്റേഷൻ എക്സ്പോ 2024 വേദി ?
കൊച്ചി
7. 2024 ജനുവരിയിൽ അന്തരിച്ച പുരുഷ പോൾവോൾട്ടിലെ മുൻ ലോക ചാമ്പ്യൻ?
ഷോൺ ബാർബർ
8. 2024 ജനുവരിയിൽ കടലിനടിയിൽ 'ഹയീൽ 5-23' എന്ന അത്യാധുനിക ആണവ ഡ്രോണിന്റെ പരീക്ഷണം നടത്തിയ രാജ്യം?
ഉത്തര കൊറിയ
9. സാംസങ്ങിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ഉല്പാദകരായി മാറിയ കമ്പനി?
ആപ്പിൾ
10. അടുത്തിടെ, ഏറ്റവും പഴക്കമേറിയതും ദൂരെയുള്ളതുമായ തമോഗർത്തത്തെ കണ്ടെത്തിയ നാസയുടെ ബഹിരാകാശ ടെലസ്കോപ്പ് ?
ജെയിംസ് വെബ്
#aims #aimthroughaims #psc #currentaffairs
💠15-ാം കേരളനിയമസഭ മന്ത്രിമാർ, വകുപ്പുകൾ (updated )💠
🔸മുഖ്യമന്ത്രി : ശ്രീ. പിണറായി വിജയൻ
🔸സ്പീക്കർ : എ എൻ ഷംസീർ
🔸ഡെപ്യൂട്ടി സ്പീക്കർ : ചിറ്റയം ഗോപകുമാർ
🔸നിയമസഭാ സെക്രട്ടറി : എ എം ബഷീർ
📌മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാർ
📌 മുഖ്യമന്ത്രിയാകുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണ് പിണറായി വിജയൻ
📌വനിതാ മന്ത്രിമാർ : 3
📌നിയമസഭയിലെ വനിതാ പ്രാതിനിധ്യം : 12
📌അവസാന വനിതാ അംഗം : ഉമാ തോമസ്
📌രാജിവെച്ച മന്ത്രിമാർ: അഹമ്മദ് ദേവര്‍കോവിൽ, ആന്റണി രാജു
📌പുതിയ മന്ത്രിമാർ :
കടന്നപ്പള്ളി രാമചന്ദ്രൻ,
കെ ബി ഗണേഷ്കുമാർ
🔸ശ്രീ. പിണറായി വിജയൻ🔸
പൊതുഭരണം, അഖിലേന്ത്യാ സേവനങ്ങൾ, ആസൂത്രണം, സാമ്പത്തിക കാര്യങ്ങൾ, ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്‌ഥിതി മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങൾ, പേഴ്സണൽ, ഭരണപരിഷ്കാരങ്ങൾ, തിരഞ്ഞെടുപ്പ് സംയോജനം, വിവരസാങ്കേതികവിദ്യ, സൈനിക് ക്ഷേമം, ദുരിതാശ്വാസം, സംസ്ഥാന ആദിത്യം, വിമാനത്താവളങ്ങൾ, മെട്രോ റെയിൽ, അന്തർ സംസ്‌ഥാന നദി ജലം, തീരദേശ ഷിപ്പിംഗ്, ഉൾനാടൻ നാവിഗേഷൻ, കേരള സ്‌റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ, പ്രവാസി കേരളീയരുടെ കാര്യങ്ങൾ, ആഭ്യന്തരം, വിജിലൻസ്, സിവിൽ ആൻഡ് ക്രിമിനൽ ജസ്‌റ്റിസ്, ഫയർ ആൻഡ് റെസ്‌ക്യു സർവീസസ്, ജയിലുകൾ, പ്രിന്റ്റിങ്, സ്‌റ്റേഷനറി പ്രധാനപ്പെട്ട എല്ലാ നയപരമായ കാര്യങ്ങളും, മറ്റെവിടെയും പരാമർശിക്കാത്ത വിഷയങ്ങൾ
🔸ശ്രീ. ജി ആർ അനിൽ🔸
ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്ത്യ കാര്യങ്ങൾ, ലീഗൽ മെട്രോളജി
🔸ശ്രീ. കെ രാജൻ 🔸
ലാൻഡ് റവന്യൂ, സർവേ ആൻഡ് ലാൻഡ് രേഖകൾ, ഭൂപരിഷ്‌കരണം ഭവന നിർമ്മാണം
🔸ശ്രീ. റോഷി അഗസ്റ്റിൻ🔸
ജലസേചനം, കമാൻഡ് ഏരിയ വികസന അതോറിറ്റി, ഭൂഗർഭ ജല വകുപ്പ്, ജലവിതരണം, ശുചിത്വം
🔸ശ്രീ. കെ ബി ഗണേഷ് കുമാർ🔸
റോഡ് ഗതാഗതം, മോട്ടോർ വാഹനങ്ങൾ, ജലഗതാഗതം
🔸ശ്രീ. കെ കൃഷ്ണൻകുട്ടി🔸
വൈദുതി അനെർട്ട്
🔸ശ്രീ. എ കെ ശശീന്ദ്രൻ🔸
വനം, വന്യജീവി സംരക്ഷണ മന്ത്രി
🔸ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി 🔸
രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി
🔸ശ്രീ. പി എ മുഹമ്മദ് റിയാസ്🔸
പൊതുമരാമത്ത് വകുപ്പ്, ടൂറിസം
🔸ശ്രീ. വി എൻ വാസവൻ🔸
സഹകരണവകുപ്പ് , തുറമുഖ വകുപ്പ്
🔸ശ്രീ. വി അബ്ദുറഹിമാൻ🔸
കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, തപാൽ, ടെലിഗ്രാഫ്, റെയിൽവേ മന്ത്രി, ന്യൂനപക്ഷക്ഷേമം,
🔸ശ്രീ. സജി ചെറിയാൻ🔸
ഫിഷറീസ്, ഹാർബർ, എൻജിനീയറി ങ്, ഫിഷറീസ് സർവകലാശാല, യുവജന കാര്യം, സാംസ്കാരികം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്‌ഥാന സാംസ്കാരിക പ്രവർത്തകർ ക്ഷേമനിധി ബോർഡ്
🔸ശ്രീമതി ജെ. ചിഞ്ചുറാണി🔸
മൃഗസംരക്ഷണം, ക്ഷീരവികസനം, സഹകരണ സംഘങ്ങൾ, മൃഗശാലകൾ, കേരള വെറ്റിനറി & അനിമൽ സയൻസ് യൂണിവേഴ്സിറ്റി
🔸ശ്രീ. കെ എൻ ബാലഗോപാൽ
ധനകാര്യം, ദേശീയ സമ്പാദ്യം, സ്റ്റോർ പർച്ചേസ്, ചരക്ക് സേവന നികുതി, കാർഷിക ആദായനികുതി, ട്രഷറികൾ, ലോട്ടറികൾ സ്റ്റേറ്റ് ഓഡിറ്റ്, കേരള സ്‌റ്റേറ്റ് ഫിനാൻഷ്യൽ, എന്റർ പ്രൈസസ്, സ്റ്റേറ്റ് ഇൻഷുറൻസ് കേരള ഫിനാൻസ് ഫിനാൻഷ്യൽ കോർപ്പറേഷൻ, സ്‌റ്റാമ്പുകളും സ്‌റ്റാമ്പ് ഡ്യൂട്ടികളും
🔸ശ്രീമതി ആർ ബിന്ദു🔸
കോളീജിയറ്റ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (അഗ്രി കൾച്ചർ, എറ്ററിനറി ഫിഷറീസ് മെഡിക്കൽ, ഡിജിറ്റൽ സർവകലാശാല ഒഴികെ) പ്രവേശന പരീക്ഷകൾ, നാഷണൽ കേഡറ്റ് കോർപസ്, അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം, സാമൂഹ്യനീതി
🔸ശ്രീ. വി ശിവൻകുട്ടി🔸
പൊതു വിദ്യാഭ്യാസം, സാക്ഷരത പ്രസ്ഥാനം, തൊഴിൽ, തൊഴിലും പരിശീലനവും, വൈദഗ്‌ധ്യം, പുനരധിവാസം, ഫാക്ടറികളും ബോയിലറുകളും, ഇൻഷുറൻസ് മെഡിക്കൽ സർവീസ്, ഇൻഡസ്ട്രിയൽ ട്രൈബ്യൂണലുകൾ, ലേബർ കോടതികൾ
🔸ശ്രീമതി വീണ ജോർജ് 🔸
ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ യൂണിവേഴ്‌സിറ്റി, തദ്ദേശീയ വൈദ്യം, ആയുഷ്, ഡ്രഗ്‌സ് കൺട്രോൾ, സ്ത്രീ - ശിശുക്ഷേമം
🔸ശ്രീ. പി രാജീവ്🔸
നിയമം, വ്യവസായങ്ങൾ, (വ്യവസായിക സഹകരണ സ്‌ഥാപനങ്ങൾ) വാണിജ്വം, മൈനിങ് ആൻഡ് ജിയോളജി, കൈത്തറി, തുണിത്തരങ്ങൾ, ഖാദി, ഗ്രാമ വ്യവസായങ്ങൾ, കയർ, കശുവണ്ടി വ്യവ സായം, പ്ലാന്റഷന് ഡയറക്ടറേറ്റ്
🔸ശ്രീ. എം ബി രാജേഷ്🔸
തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾ (പഞ്ചാ യത്തുകൾ, മുൻസിപ്പാലിറ്റികൾ, കോർപറേഷനുകൾ) ഗ്രാമവികസനം, നഗരാസൂത്രണം, പ്രാദേശിക വികസന അതോറിറ്റികൾ, കില, എക്സൈസ്
🔸ശ്രീ. പി പ്രസാദ്🔸
കൃഷി, മണ്ണ് സർവ്വേ & മണ്ണ് സംരക്ഷണം, കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി, വെയർ ഹൗസിങ് കോർപറേഷൻ
🔸ശ്രീ. കെ രാധാകൃഷ്ണൻ🔸
പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമം, ദേവസ്വം, പാർലമെൻ്ററി കാര്യം
#psc #aims #aimthroughaims #kerala #ministers
Current affairs
👉 2024 ജനുവരിയിൽ പ്രകാശനം ചെയ്ത, 'ഒറ്റിക്കൊടുത്താലും എന്നെ എൻ സ്നേഹമേ' എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ് - പ്രഭാവർമ
👉 6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം - തമിഴ്നാട്
🔹 ചെന്നൈ, മധുര, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നീ നഗരങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
🔹 ഭാഗ്യചിഹ്നം- വീരമങ്ക
👉 വനത്തിനുള്ളിൽ വച്ച് തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചാൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്ന സംസ്ഥാനം - കേരളം
🔹 വനത്തിന് പുറത്താണെങ്കിൽ 2 ലക്ഷം രൂപ നൽകും.
👉 ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ പേരിൽ അറബിഭാഷാ സാംസ്കാരിക പഠനകേന്ദ്രം നിലവിൽ വരുന്നത് - പൊന്നാനി(മലപ്പുറം)
👉 2024 ജനുവരിയിൽ, അഴിമതിക്കേസിൽ രാജിവച്ച ഇന്ത്യൻ വംശജനായ 'എസ്. ഈശ്വരൻ' ഏത് രാജ്യത്തിന്റെ ഗതാഗത മന്ത്രിയായിരുന്നു - സിംഗപ്പൂർ
👉 സംസ്ഥാന വൈദ്യുതി ബോർഡിന്റെ ഓൺലൈൻ ബില്ലിംഗ് സോഫ്റ്റ്‌വെയർ- ഒരുമ
👉 സാംസങ്ങിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ഉല്പാദകരായി മാറിയ കമ്പനി - ആപ്പിൾ
👉 വിമാന നിർമ്മാണ കമ്പനിയായ ബോയിങ്ങിന്റെ അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഗവേഷണകേന്ദ്രം നിലവിൽ വരുന്നത് - ബെംഗളൂരു
🔹 ദേവനഹള്ളിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്(19/01/2024) ഉദ്ഘാടനം ചെയ്യും.
👉 അടുത്തിടെ, ഏറ്റവും പഴക്കമേറിയതും ദൂരെയുള്ളതുമായ തമോഗർത്തത്തെ(ബ്ലാക്ക് ഹോൾ) കണ്ടെത്തിയ നാസയുടെ ബഹിരാകാശ ടെലസ്കോപ്പ് - ജെയിംസ് വെബ്
🔹 കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘമാണ് ജെയിംസ് വെബ് ടെലസ്കോപ്പിന്റെ സഹായത്തോടെ ബ്ലാക്ക് ഹോൾ കണ്ടെത്തിയത്.
👉 2024 ജനുവരി 19-ന് ചന്ദ്രനിൽ ലാൻഡ് ചെയ്യുന്ന 'സ്ലിം(മൂൺ സ്നൈപ്പർ)',ഏത് രാജ്യത്തിന്റെ ദൗത്യമാണ് - ജപ്പാൻ
🔹SLIM- Smart Lander for Investigating Moon
👉 മന്നത്ത് പത്മനാഭന്റെ ജീവിതവും പ്രവർത്തനങ്ങളും ആസ്പദമാക്കി നായർ സർവീസ് സൊസൈറ്റി പുറത്തിറക്കിയ പുസ്തകം - ശ്രീ മന്നത്ത് പത്മനാഭൻ, ലിവിങ് ബിയോണ്ട് ദി ഏജസ്
🔹മന്നത്ത് പത്മനാഭന്റെ ജീവിതവും പ്രവർത്തനങ്ങളും കേരളത്തിന് പുറത്തേക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകം പുറത്തിറക്കിയത്.
#aims #aimthroughaims #psc #currentaffairs
Important GK
📕ആധുനിക ഒളിമ്പിക്സിന്റെ പിതാവ്?
*👉പിയറി ഡി കുബാർട്ടിൻ*
📙രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്?
*👉അലവുദ്ദീൻ ഖിൽജി*
📕മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?
*👉ആർട്ടിക്കിൾ 110*
📗നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?
*👉തൃശൂർ*
📘വേണാട് ഉടമ്പടി നടന്ന വർഷം?
*👉1723*
📕RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം?
*👉1996*
📗SBI ദേശസാൽക്കരിച്ച വർഷം?
*👉1955*
📘"ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട" എന്ന് പറഞ്ഞത് ആര്?
*👉സഹോദരൻ അയ്യപ്പൻ*
📗ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?
*👉മണിപ്പൂർ*
📙ഊരുട്ടമ്പലം ലഹള നടന്ന വർഷം?
*👉1915 _മലയാള വർഷം 1090 ആയതിനാൽ 90ം മാണ്ട് ലഹള എന്നറിയപ്പെടുന്നു*
📕"ആൾക്കൂട്ടത്തിന്റെ തലവൻ" എന്ന് അറിയപ്പെടുന്നത് ആര്?
*👉കെ. കാമരാജ്*
📗കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?
*👉ആറളം*
📘പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ?
*👉ഓസിടോസിൻ*
📙പരിചയമുള്ള ആളിന്റെയോ, വസ്തുവിന്റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?
*👉വെർണിക്കിൾ ഏരിയ*
📘"സുഗുണ" ഏത് വിത്തിനമാണ്?
*👉മഞ്ഞൾ*
📙പേരയ്ക്കായുടെ ജന്മനാട്?
*👉മെക്സിക്കോ*
📗"പാട്ടാബാക്കി" നാടകം രചിച്ചത് ആര്?
*👉കെ.ദാമോദരൻ*
📘സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ്?
*👉ജപ്പാൻ*
📙വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം?
*👉ന്യൂസിലാന്റ്*
📕കമ്പ്യൂട്ടറിൽ നിന്നും "കട്ട് & പേസ്റ്റ്" ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ?
*👉ക്ലിപ്പ് ബോർഡ്*
📗ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്?
*👉സന്തോഷ് ജോർജ് കുളങ്ങര*
📘ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം?
*👉ഉലുവ*
📙_"The Story of My Life"_ ആരുടെ കൃതി?
*👉ഹെലൻ കെല്ലർ*
📕വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?
*👉മിസ്സിസ്സിപ്പി*
📗റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര?
*👉ചേതക്*
📘ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?
*👉റോബർട്ട് വാൾപ്പോൾ*
📙 _"എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ, ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം"_ എന്ന് പറഞ്ഞത് ആര്?
*👉റോബർട്ട് ക്ലൈവ്*
📕മത്സ്യ ബന്ധനവും മായി ബന്ധപ്പെട്ട കമ്മീഷൻ?
*👉മീനാ കുമാരി കമ്മീഷൻ*
#psc #gk #aims #aimthroughaims
Current affairs
👉 2024 ജനുവരിയിൽ, ഫിഡെ റേറ്റിംഗിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ചെസ്സ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ താരം - ആർ. പ്രഗ്നാനന്ദ
🔹 നെതർലാൻഡ്സിൽ നടന്ന ടാറ്റാ സ്റ്റീൽ മാസ്റ്റേഴ്സ് ടൂർണമെന്റിൽ നിലവിലെ ലോക ചാമ്പ്യൻ ഡിങ് ലിറനെ തോൽപ്പിച്ചാണ് പ്രഗ്നാനന്ദ നേട്ടം കൈവരിച്ചത്.
👉 ഇന്ത്യയിലാദ്യമായി സിനിമയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗായികയെ അവതരിപ്പിച്ച മലയാളി സംഗീത സംവിധായകൻ - ഹിഷാം അബ്ദുൽ വഹാബ്
🔹 തെലുങ്ക് ചിത്രമായ 'ഹായ് നന്ന'യിലാണ് 'ലിൻഡ' എന്ന എ.ഐ. ഗായികയെ ഉപയോഗിച്ചത്.
👉 എസ്.ബി.ഐ.യെ പിന്തള്ളി, രാജ്യത്ത് ഏറ്റവും കൂടുതൽ വിപണിമൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി മാറിയത് - ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC)
👉 ഫോബ്സ് മാഗസിൻ റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി - കുവൈറ്റ് ദിനാർ
👉 രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ(ICC) നിയമിക്കുന്ന ആദ്യ നിഷ്പക്ഷ വനിതാ അമ്പയർ - സൂസൻ റെഡ്ഫേൺ (ഇംഗ്ലണ്ട്)
👉 35 വർഷത്തിനുശേഷം ഗ്രാൻസ്ലാം സിംഗിൾസിൽ ഒരു സീഡഡ് താരത്തിനെ തോൽപ്പിക്കുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡ് അടുത്തിടെ സ്വന്തമാക്കിയത് - സുമിത് നാഗൽ (ഹരിയാന)
🔹 2024 ജനുവരിയിൽ, ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ ആദ്യ റൗണ്ടിലാണ് സുമിത്ത് നാഗൽ, 27-ാം റാങ്കുകാരനായ അലക്സാണ്ടർ ബൂബ്ലിക്കിനെ തോൽപ്പിച്ചത്.
🔹1989-ലെ ഓസ്ട്രേലിയൻ ഓപ്പണിൽ ലോക ഒന്നാം റാങ്കുകാരൻ മാറ്റ്സ് വിലാൻഡറിനെ വീഴ്ത്തിയ രമേഷ് കൃഷ്ണന്റെ അട്ടിമറി ജയമായിരുന്നു ഇതിനുമുമ്പത്തെ ഇന്ത്യയുടെ വലിയ നേട്ടം.
👉 ഇന്ത്യൻ നാവികസേനയുടെ മൾട്ടിനാഷണൽ അഭ്യാസമായ മിലാൻ-24ന്റെ വേദി - വിശാഖപട്ടണം
🔹 കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരം ലഭിച്ച യൂണിവേഴ്സിറ്റി - ജെയിൻ യൂണിവേഴ്സിറ്റി, ബെംഗളൂരൂ
👉 2024 ജനുവരിയിൽ, ഒരു ട്വന്റി20 മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന ഹസ്റത്തുള്ള സസായുടെ റെക്കോർഡിനൊപ്പമെത്തിയ താരം - ഫിൻ അലൻ (16 സിക്സുകൾ)
🔹 ന്യൂസിലാൻഡ് താരമാണ് ഫിൻ അലൻ.
👉 2024 ജനുവരിയിൽ റാഫേൽ നദാലിനെ ടെന്നീസ് ബ്രാൻഡ് അംബാസഡറായി നിയമിച്ച ഗൾഫ് രാജ്യം - സൗദി അറേബ്യ
#aimthroughaims #aims #currentaffairs #psc
Current affairs
1. ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരസഭ?
കൊട്ടാരക്കര
2. 2024 ജനുവരിയിൽ, തായ്‌വാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച രാജ്യം?
നൗറു
3. 2024 ജനുവരിയിൽ മൗറീഷ്യസിലും, ഫ്രാൻസിന്റെ നിയന്ത്രണത്തിലുള്ള റീയൂണിയൻ ഐലൻഡിലും നാശംവിതച്ച ചുഴലിക്കാറ്റ് ?
ബെലാൽ
4. സ്കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനം?
കേരളം
5. എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
സാറ
6. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത എഴുത്തുകാരി?
കെ ബി ശ്രീദേവി
7. ഭൗമസൂചിക പദവി ലഭിച്ച ഫൂൽക്കാരി എന്ന വിലകൂടിയ എംബ്രോയിഡറി ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന കലാരീതി നിലനിൽക്കുന്ന സംസ്ഥാനം?
പഞ്ചാബ്
8. ഇന്ത്യയിൽ ആദ്യമായി സിനിമയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗായികയെ അവതരിപ്പിച്ച മലയാളി സംഗീത സംവിധായകൻ?
ഹിഷാം അബ്ദുൽ വഹാബ്
9. ഒരു ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും അധികം സിക്സർ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയത്?
ഫിൻ അലൻ
10. ICC നിയമിക്കുന്ന ആദ്യ നിഷ്പക്ഷ വനിത അമ്പയർ?
സ്യു റെഡ്ഫെൺ
#psc #currentaffairs #aims #aimthroughaims
Science-physics
0️⃣1️⃣ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ആധാരം ❓
🅰️ സൂര്യനിൽ നിന്നുള്ള പ്രകാശം
0️⃣2️⃣ ഗ്ലാസിലെ പ്രകാശവേഗം ❓
🅰️2 × 10^8 m/s
0️⃣3️⃣ബന്ധം പോലെ പൂരിപ്പിക്കുക
🅰️ബേണിങ് ഗ്ലാസ് : കോൺവെക്സ് ലെൻസ്
0️⃣4️⃣മാഗ്‌നിഫയിങ് ഗ്ലാസ് ❓
🅰️convex lens
0️⃣4️⃣ന്യൂ കാർട്ടീഷ്യൻ രീതിയിൽ എല്ലാ അളവുകളും അളക്കേണ്ടത്❓
🅰️ മൂല ബിന്ദുവിൽ നിന്ന് (origin)
0️⃣5️⃣ സൂത്ര കണ്ണാടി ആയി ഉപയോഗിക്കുന്നത് ❓
🅰️ spherical mirror
0️⃣6️⃣ദർപ്പണങ്ങൾക്കിടയിൽ ഉള്ള കോണളവ് 45° ആയാൽ പ്രതിബിംബങ്ങളുടെ എണ്ണം എത്ര ❓
🅰️7 { (360/a)-1}
0️⃣7️⃣ അപവർത്തനാങ്കം ഏറ്റവും കൂടിയ പദാർത്ഥം ❓
🅰️വജ്രം
0️⃣8️⃣CD യിൽ കാണുന്ന മഴവിൽ നിറത്തിന് കാരണം
K ) പ്രകീർണനം
S ) ടിന്റൽ പ്രഭാവം
Y ) വിഭംഗനം
O ) അപവർത്തനം
🅰️Y
0️⃣9️⃣ പ്രകാശ നാരുകൾ നിർമ്മിച്ച ശേഷം ആദ്യമായി പ്രയോജനപ്പെടുത്തിയത് ഏത് ഉപകരണം നിർമ്മിക്കാനായിരുന്നു❓
🅰️ endoscope
1️⃣0️⃣മിനുസമുള്ള പ്രതലങ്ങളിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം ❓
🅰️ പ്രതിഫലനം
1️⃣1️⃣ പച്ച പ്രകാശത്തിൽ മഞ്ഞ പൂവിന്റെ നിറം❓
🅰️പച്ച
1️⃣2️⃣ദൃശ്യ പ്രകാശത്തിൽ മഞ്ഞനിറത്തിന്റെ തരംഗ ദൈർഘ്യം എത്ര ❓
🅰️ 570 - 590 nm
1️⃣3️⃣X കിരണം കടന്നുപോകാത്ത ലോഹം❓
G ) ചെമ്പ്
O) ഇരുമ്പ്
R ) ടിൻ
Q) ഈയം
🅰️Q
1️⃣4️⃣ ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കിരണം ❓
🅰️ hard x ray
1️⃣5️⃣. expand RADAR❓
🅰️RADIO DETECTION & RANGING
1️⃣6️⃣ പ്രകാശത്തിന്റെ കണികാസിദ്ധാന്തം ആവിഷ്കരിച്ചത് ❓
🅰️isacc newton
1️⃣7️⃣ Cosmic rays കണ്ടെത്തിയതാര് ❓
🅰️വിക്ടർ ഹെസ്സ്
1️⃣8️⃣ ആന്തരികാവയവങ്ങളുടെ ചിത്രങ്ങൾ എടുക്കാൻ ഉപയോഗിക്കുന്ന കിരണം ❓
🅰️soft x ray
1️⃣9️⃣ഒരു കോൺവെക്സ് ലെൻസിന് മുന്നിൽ 15 cm അകലെ വസ്തു വെച്ചപ്പോൾ ലെൻസിൽ നിന്ന് 30 cm അകലെയായി യഥാർത്ഥ പ്രതിബിംബം ലഭിച്ചു. ഈ ലെൻസിന്റെ ഫോക്കൽ ദൂരമെത്ര❓
🅰️ +10 cm
2️⃣0️⃣ ഫോക്കൽ ദൂരം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അക്ഷരം ❓
🅰️ f
2️⃣1️⃣ പ്രകാശവേഗത്തെ സ്വാധീനിക്കാനുള്ള ഒരു മാധ്യമത്തിന്റെ കഴിവ് ❓
🅰️പ്രകാശിക സാന്ദ്രത
2️⃣2️⃣നേത്ര ലെൻസ് ഏത് ലെൻസ് ആണ്❓
🅰️ബൈ കോൺവെക്സ്
2️⃣3️⃣ +25 cm ഫോക്കസ് ദൂരമുള്ള ലെൻസിന്റെ പവർ എത്ര ❓
🅰️+4D
2️⃣4️⃣മയോപ്പിയ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്❓
🅰️concave
2️⃣5️⃣ ദർപ്പണത്തിന്റെ പ്രതിപതനതലത്തിന്റെ മധ്യ ബിന്ദു ❓
🅰️പോൾ
2️⃣6️⃣ ഗോലോപരിതലങ്ങളുള്ള ഒരു സുതാര്യ മാധ്യമം ❓
🅰️ലെൻസ്
2️⃣7️⃣ ആഴക്കടലിന്റെ നീല നിറത്തിന് കാരണം ❓
🅰️വിസരണം
2️⃣8️⃣മഴവില്ലിന്റെ ആകൃതി ❓
🅰️അർദ്ധ വൃത്തം
2️⃣9️⃣ വയലറ്റ് നിറം ദൃഷ്ടി രേഖയുമായി ഉണ്ടാകുന്ന കോണളവ് ❓
🅰️40.8°
3️⃣0️⃣ അതാര്യവസ്തുവി ന് ഉദാഹരണം❓
🅰️കല്ല് കടലാസ് etc
#aims #aimthroughaims #psc #science #physics https://t.me/aims_psc
Current affairs
👉 2022-ലെ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ, പരമോന്നത പുരസ്കാരമായ 'ബെസ്റ്റ് പെർഫോമർ' പുരസ്കാരം സ്വന്തമാക്കിയ സംസ്ഥാനങ്ങൾ :-
🔸കേരളം 🔸തമിഴ്നാട്
🔸ഗുജറാത്ത് 🔸കർണാടക
🔸ഹിമാചൽപ്രദേശ്
🔹 നിലവിലെ കേന്ദ്ര വാണിജ്യവകുപ്പ് മന്ത്രി- പിയൂഷ് ഗോയൽ
👉 2024 ജനുവരി 16-ന് അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരി - കെ. ബി. ശ്രീദേവി
🔹യജ്ഞം, ചാണക്കല്ല്, മുഖത്തോട് മുഖം, തിരിയുഴിച്ചിൽ, ദശരഥം, അഗ്നിഹോത്രം എന്നിവയാണ് പ്രധാന നോവലുകൾ.
🔹കുട്ടിത്തിരുമേനി, കോമൺവെൽത്ത്, കൃഷ്ണാനുരാഗം, ചിരഞ്ജീവി, പട്ടമുള എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങൾ.
🔹'കൂറുരമ്മ' എന്ന നാടകവും രചിച്ചിട്ടുണ്ട്.
🔹 2021-ലെ ജ്ഞാനപ്പാന പുരസ്കാര ജേത്രിയാണ്.
👉 ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരസഭ- കൊട്ടാരക്കര
👉 സ്കൂൾ വിദ്യാർത്ഥികളുടെ മൂല്യബോധനത്തിന് യുനെസ്കോയും എൻ.സി.ഇ.ആർ.ടി.യും ചേർന്ന് പുറത്തിറക്കിയ സചിത്ര പുസ്തകം - ലെറ്റ്സ് മൂവ് ഫോർവേഡ്
👉 രാജ്യത്തെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം - കേരളം (0.48%)
🔹 നീതി ആയോഗ് റിപ്പോർട്ട് പ്രകാരം, 2013-14 മുതൽ 2022-23 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ദാരിദ്ര്യമുക്തി നേടിയ സംസ്ഥാനം- ഉത്തർപ്രദേശ് (5.94 കോടി)
👉 ചിത്രകലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2022-ലെ രാജാരവിവർമ്മ പുരസ്കാരത്തിന് അർഹനായത്- സുരേന്ദ്രൻ നായർ
👉 എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - സാറ (4 വയസ്, ചെക്ക് റിപ്പബ്ലിക്)
👉 2024 ജനുവരിയിൽ, കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരത്തിന് അർഹനായ മലയാളി - സെബാസ്റ്റ്യൻ സി. പീറ്റർ
🔹'സസ്‌റ്റൈനബിൾ ചാമ്പ്യൻസ്' വിഭാഗത്തിലാണ് പുരസ്കാരം.
👉 2024 ജനുവരിയിൽ, തായ്‌വാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച രാജ്യം- നൗറു
👉 2024 ജനുവരിയിൽ മൗറീഷ്യസിലും, ഫ്രാൻസിന്റെ നിയന്ത്രണത്തിലുള്ള റീയൂണിയൻ ഐലൻഡിലും നാശംവിതച്ച ചുഴലിക്കാറ്റ് - ബെലാൽ
👉 സ്കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനം- കേരളം
🔹 ഹൈക്കോടതി നിർദേശപ്രകാരം, പോക്സോ പാഠഭാഗങ്ങളും ഉൾപ്പെടുത്തും.
🔹 അഞ്ചാം ക്ലാസ് മുതൽ കലാ-തൊഴിൽ പഠനത്തിന് പ്രത്യേക പുസ്തകങ്ങൾ ഉൾപ്പെടുത്തും.
🔹 ഹൈസ്കൂൾ-ഹയർ സെക്കൻഡറി ഏകീകരണം ശിപാർശ ചെയ്ത കമ്മീഷൻ- ഡോ. എം. എ. ഖാദർ കമ്മീഷൻ
👉 ഭിന്നശേഷിക്കാർക്ക് ചെറുകിട-സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ, സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ മുഖേന 25000 രൂപ ധനസഹായം നൽകുന്ന പദ്ധതി - ആശ്വാസം
🔹സ്വയംതൊഴിൽ വായ്പയ്ക്ക് ഈട് നൽകാൻ ഭൂമിയോ, മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് വേണ്ടിയാണ് പദ്ധതി.
#psc #currentaffairs #aims #aimthroughaims
Current affairs
👉 ജനുവരി 16- ദേശീയ സ്റ്റാർട്ടപ്പ് ദിനം
🔹 കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. - അനൂപ് അംബിക
👉 ലോകത്തിലെ ആദ്യ സോളാർ-വിൻഡ് സംയുക്ത വൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം - ഗുജറാത്ത്
🔹 പ്രതിദിനം 33000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്.
🔹കച്ച് ജില്ലയിലുള്ള ഖാവ്ട മരുഭൂമിയിലാണ് പദ്ധതി നിലവിൽ വരുന്നത്.
👉 സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത് - റയൽ മഡ്രിഡ്
👉 2023-ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരത്തിന് അർഹനായത് - ലയണൽ മെസ്സി
🔹 വനിതാ താരത്തിനുള്ള പുരസ്കാരം- അയ്റ്റാന ബോൺമറ്റി(സ്പെയിൻ)
🔹 മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്കാരം - പെപ് ഗാർഡിയോള (മാഞ്ചസ്റ്റർ സിറ്റി)
🔹 മികച്ച വനിതാ ടീം കോച്ച്- സറീന വീഗ്മാൻ
🔹 മികച്ച പുരുഷ ഗോൾകീപ്പർ- എദേഴ്സൻ
🔹 മികച്ച വനിതാ ഗോൾകീപ്പർ - മേരി ഏർപ്സ്
🔹 മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്കാരം - ഗില്ലർമെ മദ്രുഗ
🔹 ഫെയർപ്ലേ പുരസ്കാരം- ബ്രസീൽ പുരുഷ ഫുട്ബോൾ ടീം
👉 2024 ഫെബ്രുവരിയിൽ നടക്കുന്ന പ്രൈം വോളിബോൾ ലീഗിന്റെ ബ്രാൻഡ് അംബാസഡർ - ഹൃതിക് റോഷൻ
👉 2024 ജനുവരിയിൽ പ്രസിദ്ധീകരിച്ച, ഭാവിയിലെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനിടയുള്ള രാഷ്ട്രങ്ങളെ ഉൾപ്പെടുത്തിയുള്ള ഭാവിസാധ്യതാ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം - 35
🔹 ഒന്നാം സ്ഥാനം- ബ്രിട്ടൻ
🔹 ന്യൂസ്‌വീക്ക് വാന്റേജും ഹൊറൈസൺ ഗ്രൂപ്പും ചേർന്നാണ് പട്ടിക പുറത്തിറക്കിയത്.
👉 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ - കെ. ജെ. ജോയ്
🔹 മലയാളത്തിലെ ആദ്യ 'ടെക്നോ മ്യൂസിഷ്യൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്- കെ. ജെ. ജോയ്
👉 ഏത് പ്രശസ്ത മലയാള കവിയുടെ നൂറാം ചരമവാർഷികമാണ് 2024-ൽ ആചരിക്കുന്നത് - കുമാരനാശാൻ
👉 കൂച്ച് ബിഹാർ ട്രോഫി ക്രിക്കറ്റ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ സ്വന്തമാക്കിയ താരം - പ്രഖർ ചതുർവേദി (404 റൺസ്)
👉 2024-ലെ ക്രിട്ടിക്സ് ചോയ്സ് അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് - ഓപ്പൺഹൈമർ
👉 കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിന് വേദിയാകുന്നത് - വർക്കല(തിരുവനന്തപുരം)
👉 ഇന്ത്യൻ കരസേന തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനം - ഗംഗ
#currentaffairs #psc
Current affairs
👉 ജനുവരി 15- ദേശീയ കരസേനാ ദിനം, വിക്കിപീഡിയ ദിനം, മാർട്ടിൻ ലൂഥർ കിംഗ് ദിനം
🔹 76-ാമത് കരസേനാ ദിനാഘോഷങ്ങൾക്ക് വേദിയാകുന്നത് - ലക്നൗ
🔹കരസേനാ മേധാവിയായ ആദ്യ ഇന്ത്യക്കാരൻ - ഫീൽഡ് മാർഷൽ കെ. എം. കരിയപ്പ
🔹 പിൻകോഡ് വാരമായി ആചരിക്കുന്നത്- ജനുവരി 15 മുതൽ 21 വരെ
👉 അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിച്ച ആദ്യ പുരുഷ താരം - രോഹിത് ശർമ
🔹അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ,150 മത്സരങ്ങൾ തികച്ച ആദ്യ താരം- ഹർമൻപ്രീത് കൗർ
👉 വാഹനാപകടങ്ങളിൽപ്പെടുന്നവരെ രക്ഷിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന, 'സോഫ്റ്റ്', 'സേവ്' എന്നീ പദ്ധതികൾക്ക് രൂപംനൽകുന്ന സംസ്ഥാനം- കേരളം
🔹അടിയന്തര ചികിത്സ നൽകുന്ന പദ്ധതിയാണ് സോഫ്റ്റ് (സേവ് ഔവർ ഫെലോ ട്രാവലർ).
🔹അപകടത്തിൽപ്പെടുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ എത്തിക്കുന്നതിനുള്ള പദ്ധതിയാണ് സേവ്.
👉 തിരുവനന്തപുരം വേദിയായ 39-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ കിരീടം നേടിയ ജില്ല- പാലക്കാട്
👉 2024 ജനുവരിയിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന് വേദിയാകുന്ന നഗരം- തിരുവനന്തപുരം
👉 'കുഫ്രി ഉദയ്' ഏതു വിളയുടെ സങ്കരയിനമാണ് - ഉരുളക്കിഴങ്ങ്
👉 ഡെൻമാർക്കിന്റെ പുതിയ രാജാവായി ചുമതലയേറ്റത് - ഫ്രെഡറിക് പത്താമൻ
🔹 ഡെന്മാർക്കിന്റെ പ്രധാനമന്ത്രി - മെറ്റി ഫ്രെഡറിക്സൺ
👉 2024 ജനുവരിയിൽ അന്തരിച്ച സംസ്ഥാന മുൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി - ടി. എച്ച്. മുസ്തഫ
🔹1991-95 കാലഘട്ടത്തിൽ കെ. കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യ, പൊതുവിതരണവകുപ്പ് മന്ത്രിയായിരുന്നു.
👉 2024 ജനുവരിയിൽ അന്തരിച്ച 'മുനവർ റാണ', ഏതുഭാഷയിലെ പ്രശസ്ത കവിയായിരുന്നു - ഉറുദു
👉 പുരി ജഗന്നാഥ ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഒഡീഷ
👉 റെയിൽവേ സ്റ്റേഷനുകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള കേന്ദ്രസർക്കാരിന്റെ നവീകരണ പദ്ധതി - അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി
👉 ജമ്മു-കാശ്മീരിലെ രജൗറി, പൂഞ്ച് മേഖലകളിലെ ഭീകരാക്രമണങ്ങൾക്കെതിരെ കരസേന നടത്തുന്ന സൈനിക നടപടി - ഓപ്പറേഷൻ സർവശക്തി.
#currentaffairs
