അല്ലഫൽ അലിഫ് പഠനം
Open in Telegram
ലോകപ്രസിദ്ധമായ അല്ലഫൽ അലിഫ് എന്ന നബിﷺ കീർത്തന കാവ്യം ശൈഖ് ഉമറുൽ ഖാഹിരി(റ)രചിച്ചതാണ്. ഭാഷാ ഭംഗിയും ശരീഅത്തിന്റെ അതിപ്രാധാന്യവും അദ്ധ്യാത്മികതയും കൊണ്ട് സമ്പന്നമാണത്. ആകാരവടിവ്, തീവ്രമായ അർത്ഥ തലങ്ങൾ എന്നിവ മനോഹരമാക്കിയ 31 വരികൾ https://wa.me/919744990511
Show moreThe country is not specifiedReligion & Spirituality159 538
474
Subscribers
No data24 hours
+117 days
+4730 days
Posts Archive
കേരളത്തിലെ ഇസ്‌ലാം മതപ്രബോധകരില്‍ പ്രശസ്തനായ വ്യക്തിയായിരുന്നു സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി. കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അദ്ദേഹം മതപ്രബോധനം നടത്തുകയുണ്ടായി. ലോക പൈതൃക മാപ്പില്‍ ഇടം പിടിച്ച ചെമ്പിട്ടപ്പളളി പുനര്‍നിര്‍മ്മിച്ചത് അദ്ദേഹമായിരുന്നു. കൂടാതെ എറണാകുളം ജില്ലയിലെ വെണ്ണല, നെട്ടൂര്‍, ആലപ്പുഴ ജില്ലയിലെ വടുതല, തിരുവിതാംകോട് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പളളികള്‍ നിര്‍മ്മിച്ചു. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം മൂലം ഇതരമതപുരോഹിതന്‍മാരടക്കം നിരവധി പേര്‍ ഇസ്‌ലാം ആശ്‌ളേഷിക്കുകയുണ്ടായി. ഈ മഹാനുഭാവനോടുളള ബഹുമാനാര്‍ത്ഥം മാതാപിതാക്കള്‍ തങ്ങളുടെ ആണ്‍ സന്തതികള്‍ക്ക് അദ്ദേഹത്തിന്റെ നാമം വെയ്ക്കുവാന്‍ വളരെ താല്പര്യം കാണിച്ചിരുന്നു. തന്മൂലം തിരുവിതാംകൂറില്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ സെയ്തു മുഹമ്മദ് എന്ന നാമം പ്രചാരം നേടി. മൈസൂര്‍ രാജാവ് ടിപ്പു സുല്‍ത്താനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. യുദ്ധക്കളത്തിലേക്ക് പോകുന്നതിന് മുമ്പ് ടിപ്പു സുല്‍ത്താന്‍ അദ്ദേഹത്തിന്റെ ഉപദേശം തേടാറുണ്ടായിരുന്നുവത്രെ.
തമിഴ്‌നാട്ടിലെ കായല്‍പട്ടണം, കീളക്കര, മേലെപ്പാളയം തുടങ്ങിയ മുസ്‌ലിം കേന്ദ്രങ്ങളിലും, ശ്രീലങ്ക, മലേഷ്യ, ഇന്‍ഡോനേഷ്യ തുടങ്ങിയ ദേശങ്ങളിലെ തമിഴ് മുസ്‌ലിം കേന്ദ്രങ്ങളിലും സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി ഇന്നും പ്രശസ്തനാണ്. കായല്‍ പട്ടണം സ്വദേശിയും അല്ലഫല്‍ അലിഫ്”തുടങ്ങിയ കൃതികളുടെ കര്‍ത്താവും പ്രമുഖ സൂഫീ വര്യനുമായ ഉമറുല്‍ ഖാഹിരി ഇദ്ദേഹത്തിന്റെ ശിഷ്യനാണ്. പ്രമുഖ സൂഫിവര്യനും ഉമറുല്‍ ഖാഹിരിയുടെ പേരമകനുമായ കീളക്കര്‍ മാപ്പിള ലബ്ബ ആലിം സാഹിബിനെ പോലെ നിരവധി പേര്‍ അദ്ദേഹത്തിന്റെ മരണാനന്തരം അദ്ദേഹത്തെ സംബന്ധിച്ച വിലാപകാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. ദൈവപ്രകീര്‍ത്തനങ്ങളാല്‍ നിബിഡവും സാഹിത്യസമ്പന്നവുമായ ‘റാത്തീബ്ബല്‍ ജലാലിയ്യ’എന്ന കൃതി മാപ്പിള ലബ്ബ ആലിം സാഹിബ് സമര്‍പ്പിച്ചിരിക്കുന്നത് സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരിയുടെ പേരിലാണ്. കണ്ണൂര്‍ സിറ്റിയിലെ അറയ്ക്കല്‍ കൊട്ടാരത്തിന് സമീപമുളള മഖ്ബറയിലാണ് ഇദ്ദേഹം അന്ത്യ വിശ്രമം കൊളളുന്നത്.
കേരള മതപാഠശാലകളിൽ പ്രഥമമായി അറബി വ്യാകരണ ശാസ്ത്രത്തിൽ പഠന വിധേയമാക്കുന്ന മീസാൻ്റെ രചയിതാവിൻ്റെ ഹ്രസ്വ ജീവിത ചരിത്രം
Read more
https://t.me/salahudheenstudy/46
ഇച്ച എന്ന അബ്ദുൾ ഖാദർ മസ്താൻ [രചിച്ച വിരുത്തങ്ങൾ]
സമ്പാദകൻ : ഒ.ആബു
മരണം മിത്തുകളുടെ ലോകത്തേക്കുയർത്തിയ അവദൂതൻ.
1861-ൽ കാസർഗോഡ് ജില്ലയിലെ മുഗ്രാൽ എന്ന പ്രദേശത്ത് ജനനം. പരമ്പരാഗതമായി പാത്രക്കച്ചവടക്കാരായ ഇച്ഛയുടെ കുടുംബം സാമ്പത്തികമായി അത്ര പിന്നോട്ടൊന്നുമായിരുന്നില്ല. പുതിയ പാത്രങ്ങൾ നൽകിയും, പഴയേ പാത്രങ്ങൾ വാങ്ങിച്ചും അബ്ദുൽ കാദറെന്ന ഒമ്പതു വയസ്സുകാരൻ ഒരു പാത്ര വില്പനക്കാരനായി കൊണ്ട് തന്റെ സഞ്ചാരം തുടങ്ങി. ചില യാത്രകളിൽ ജീവിത യാത്രയ്ക്കിടയിലെപ്പോഴോ തന്റെ ഗുരുവായി മാറിയ ജലാലുദ്ധീൻ മസ്താനെ കണ്ടുമുട്ടാറുണ്ടായിരുന്നു.
പതിനേഴാമത്തെ വയസ്സിൽ കൊണ്ടോട്ടിയിൽ വെച്ച് അബ്ദുൽ കാദറെന്ന വ്യക്തിയെ തന്നെ മാറ്റി മറിച്ച ഒരു അറബി ലിഖിതം അദ്ദേഹത്തിന്റെ കൈകളിലെത്തി.
ആദ്യം വരികളുടെ അർത്ഥം അന്വേഷിച്ചു ചെന്നത് ജലാലുദ്ധീൻ മസ്താന്റെ അടുക്കലായിരുന്നു.
അവിടുന്ന് അറിവ് തേടിയലയുവാനുള്ള ഒരു ജിജ്ഞാസ അബ്ദുൽ കാദറിന്റെ മനസ്സിലേക്ക് ഇട്ടു കൊടുത്തു.
അങ്ങനെ അക്കാലത്തെ പ്രസിദ്ധ പണ്ഡിതൻ
ഇഷ്തി അഖ്ശ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലിഖിതം 'അല്ലഫുൽ അലിഫ്' ആയിരുന്നുവെന്ന് അബ്ദുൽ കാദറിന് ബോധ്യമായി.
പഠിക്കുന്തോറും ആഴങ്ങളിലേക്കിറങ്ങി ചെല്ലുവാനുള്ള മനുഷ്യ സഹജമായ ത്വര അബ്ദുൽ കാദറിനെ തമിഴ് നാട്ടിലെ തെനാലി പ്രദേശത്തെത്തിച്ചു. അവിടെന്ന് തക്കയ്യുദ്ധീൻ ലബ്ബ എന്നവരുടെ സഹായത്തോട് കൂടി കുറച്ച് കൂടി ആഴത്തിൽ അബ്ദുൽ കാദർ വരികളിലേക്ക് ഊളിയിട്ടു.
പിന്നീട് ലോകം കാണുന്നത് ജലാലുദ്ധീൻ മസ്താനെ ബൈഅത്ത് ചെയ്ത് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച അബ്ദുൽ കാദറിനെയാണ്.
'ഇച്ച' എന്നാദ്യമായി അബ്ദുൽ കാദറിനെ അഭിസംബോധന ചെയ്യുന്നത് ശൈഖ് ജലാലുദ്ധീൻ മസ്തനാണ്.
തുറന്നിട്ട കവാടത്തിലൂടെ തസ്സവുഫിലേക്ക് കാലെടുത്തു വെച്ച ഇച്ഛയുടെ ജീവിതം പിന്നീടങ്ങോട്ട് മാറ്റത്തിന് വിധേയമായി.
ഇച്ച പറയുന്ന വാക്കുകൾക്കും, എഴുതുന്ന വര മിസ്റ്റിക് സ്വഭാവം കൈവരിക്കാൻ തുടങ്ങി.
താൻ സഞ്ചരിച്ച വഴികളിലെ പാറയിലും, പീടിക തിണ്ണയിലും, പള്ളികളിലുമൊക്കെയായി ഇച്ച വരികൾ വിതറി. അങ്ങനെ പതിനഞ്ചു ലക്ഷത്തിലധികം വരികൾ ഇച്ച പാടിയും, എഴുതിയും ശിഷ്യന്മാരിലേക്ക് എത്തിച്ചു.
ഇച്ചയുടെ വിരുത്തങ്ങൾ
₹100
For copies
Mystic Books
Contact: 949616 3339
WhatsApp
https://wa.me/qr/JMIAENFSB2U2G1
For more books
https://chat.whatsapp.com/Lo98WJQTJFkEca5zb1LFV7
ഖസ്വീദ പഠനം
https://chat.whatsapp.com/H5BGuPGkLqf6uIW6Kvc9To
https://t.me/joinchat/EPJYgEf2r7F6X1r8
ഖുർആനും ആധുനിക ശാസ്ത്രവും പഠനം
https://t.me/quranmodern
ബുർദ പഠനം
https://t.me/burdastudy
അൽഫിയ പഠനം
https://t.me/alfiyyaspiritual
വിത്‌രിയ്യ പഠനം
https://t.me/withriyya
ബാനത്ത് സുആദ പഠനം
https://t.me/banatsuada
റസാനത്ത് പഠനം
https://t.me/rasanathstudy
അദ്കിയാഅ് പഠനം
https://t.me/adkiyastudy
അല്ലഫൽ അലിഫ് പഠനം
https://t.me/allafalalifstudy
സലാഹുദ്ദീൻ പഠനം
https://t.me/salahudheenstudy
സ്വല്ലൽ ഇലാഹു പഠനം
https://t.me/swallalelahu
മൗലിദ് പഠനം
https://t.me/moulidstudy
സൂഫി ഗാന പഠനം
https://t.me/sufisongstudy
മുഹിയദ്ദീൻ മാല പഠനം
https://t.me/muhiyadeenmala
റാത്തിബ് പഠനം
https://t.me/rathibpadhanam
തവസ്സുലുകളും മുനാജാതുകളും
https://t.me/thavassulsmunajaths
അനുശോചന കാവ്യങ്ങൾ المراثي
https://t.me/marsiyya
മിൻഹാജ് പഠനം
https://t.me/joinchat/AAAAAFUXh0_bSKULSQjskA
ഹദീസ് പഠനം
https://t.me/joinchat/JzqEdpUDyFg0ZTll
ഹികം പഠനം
https://t.me/joinchat/JFJjYtHfxqkyN2Q1
മബാദി പഠനം
https://t.me/joinchat/Tcw9QW94aSc0nUBn
Mathematics പഠനം
https://t.me/joinchat/Sy0f0NxsRsW6jjcQ
ഉർദു പഠനം
https://t.me/urdu_class
English പഠനം
https://t.me/joinchat/AAAAAFieRUfTr1_5P8uS2w
Quotes for life success
https://t.me/joinchat/AAAAAFSPgP5VpOrDvVHicQ
തജ് വീദ് പഠനം
https://t.me/joinchat/AAAAAEY_o3o2d4Gsoaa_VQ
ക്വിസ്
https://t.me/joinchat/MQciD0oPqthhZGRl
For more :
Join whatsapp
https://chat.whatsapp.com/2dcrl1vZHkX0ULO2eyCML5
Telegram
https://t.me/joinchat/EPJYgEf2r7F6X1r8
Contact
https://wa.me/919744990511
الف الالف نظام مدح اعلي العال عال
اول السطور بسم الله بدأ القال قال
അദ്ധ്യാത്മിക ലോകത്തെ സുൽത്താൻ ശൈഖ് #സ്വദഖത്തുല്ലാഹിൽ_ഖാഹിരി (റ) യുടെ കുടുംബത്തിൽ ജനിച്ച മഹാത്മാവാണ്
ശൈഖ് #ഉമറുൽ_ഖാഹിരി (റ).
ചരിത്രപ്രസിദ്ധമായ കായൽ പട്ടണത്താണ് ജനനം. ശൈഖ് അബ്ദുൽ ഖാദിർ (റ) എന്ന സൂഫീ വര്യന്റെ മകനായിട്ടാണ് ജനനം.
തന്റെ പിതാവിൽ നിന്നും ,ശൈഖ് മുഹമ്മദ് നുസ്കി (റ) യിൽ നിന്നും പ്രാഥമിക പഠനം
നേടി. യമനിൽ നിന്നും കോഴിക്കോട് വന്ന സയ്യിദ് ജിഫ്‌രി (റ) തങ്ങളിൽ നിന്നും വിജ്ഞാനം കരഗതമാക്കിയിട്ടുണ്ട്. ഈ മഹാനിൽ നിന്നുള്ള പ്രചോദനമാണ് ആത്മീയ വഴിയിലേക്കിറങ്ങാൻ കാരണം.
ഒരിക്കൽ ഉമറുൽ ഖാഹിരി മക്ക ശരീഫിൽ ഉള്ള ഒരു ശൈഖിനെ അന്വേഷിച്ച് യാത്രയായി......
നീണ്ട ത്യാഗങ്ങൾ സഹിച്ചു കൊണ്ടുള്ള യാത്ര, തന്റെ വഴികാട്ടിയെ സ്വീകരിക്കാൻ കൊതിക്കുന്ന ഹൃദയവുമായി പ്രയാണം തുടരുകയാണ്.
ലക്ഷ്യസ്ഥാനമായ മക്കയിൽ എത്തി , ശൈഖിനെ കണ്ടെത്തി . കാര്യങ്ങൾ പറഞ്ഞ് തുടങ്ങിയതേയുള്ളൂ.
നിങ്ങളുടെ നാട്ടിൽ #സയ്യിദ്_മുഹമ്മദ് #മൗലൽ_ബുഖാരിയുള്ളപ്പോൾ ഇങ്ങോട്ട് വന്നതെന്തിന് ?"
പോകുക ഉടൻ !
സയ്യിദ് മൗലയുടെ അനുഗ്രഹീത സവിധത്തിലേക്ക് .
ഗുരുവായി സ്വീകരിക്കുക.
കേരളത്തിലെത്തിയ ഉമറുൽ ഖാഹിരി മൗലയെ അന്വേഷിക്കുകയാണ്.
തന്റെ ഹൃദയത്തിന് ഒരു മൗലയെ വേണം. ഒത്തിരി കൊതിച്ചു പോയി. ചുറ്റി നടന്നതൊക്കെയും അതിന് വേണ്ടിയായിരുന്നു.
മൗലയെ കിട്ടി എനിക്ക് .
കൊച്ചിയിൽ വെച്ച് , ഖുതുണ് സയ്യിദ് മൗലൽ ബുഖാരി(റ)യെന്ന എന്ന എന്റെ മൗലയെ ഞാൻ ദർശിച്ചു. ശിഷ്യത്വം സ്വീകരിച്ചു.
മൗലയിൽ നിന്നും സകല ഫന്നുകളും കരഗതമാക്കി . മാത്രമല്ല സയ്യിദ് മൗലൽ ബുഖാരി (റ) തങ്ങളുടെ പ്രഥമ ഖലീഫയമായി.
ലോകപ്രസിദ്ധമായ #അല്ലഫൽ_അലിഫ്
എന്ന നബി(സ) കീർത്തന കാവ്യം ശൈഖ് ഉമറുൽ ഖാഹിരി (റ) രചിച്ചതാണ്
ഭാഷാ ഭംഗിയും ,
ശരീഅത്തിന്റെ അതിപ്രാധാന്യവും അദ്ധ്യാത്മികതയും കൊണ്ട് സമ്പന്നമാണ് അല്ലഫൽ അലിഫ് . ഇതിന് എട്ടിലധികം വ്യാഖ്യാനങ്ങൾ രചയിതമായിട്ടുണ്ട്. താനൂരിലെ ശൈഖ്
അബ്ദുറഹ്മാൻ നഖ്ശബന്ദി (റ)യുടെ അവാരിഫുൽ മആരിഫ് ഇതിൽ പ്രധാനമാണ്.
ശൈഖ് ഉമറുൽ ഖാഹിരി (റ) യുടെ മക്കളും
അദ്ധ്യാത്മിക വീഥിയിലെ പ്രഗത്ഭരാണ്.
മൂത്ത പുത്രൻ ശൈഖ് അബ്ദുൽ ഖാദിർ തൈക്ക സ്വാഹിബ് (റ)
#അഹ്മദുല്ലാഹിൽവലീ...... എന്ന തിരു റൗളയിലിരുന്ന് ആലപിച്ച ഖസ്വീദ പ്രസിദ്ധമാണ്. മറ്റൊരു മകനാണ് ശൈഖ് അഹ്മദുൽ ഖാഹിരി (റ) .
ഒട്ടനവധി രാജ്യങ്ങളിൽ ദീനി പ്രബോധനങ്ങൾ നടത്തി , ദീനികേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
ഖാദിരിയ്യ ത്വരീഖത്തിന്റെ വിപുലമായ
പ്രചാരം സിദ്ധിക്കാൻ കാരണം ശൈഖ് ഉമറുൽ ഖാഹിരി (റ) യുടെ പ്രവർത്തനങ്ങളിലാണ്. ഇവരുടെ സരണിയിലെ പ്രഗത്ഭ വ്യക്തിത്വമാണ് ഇമാമുൽ അറൂസ് മുഹമ്മദ് മാപ്പിള ലബ്ബ ആലിം സാഹിബ് (റ). ഇപ്പോൾ ജീവിച്ചിരിക്കുന്ന Dr. ശൈഖ് തൈക്ക ശുഹൈബ് ആലിം ജലാലി (ഥ: ഉ:) യിലൂടെ ആത്മീയ പാത പ്രകാശം പരത്തുന്നു.
ഹി: 1216ൽ ദുൽഖഅദ് 14 ന് ശൈഖ്
ഉമറുൽ ഖാഹിരി (റ) വഫാത്തായി എന്നതാണറിവ്
*അല്ലഫൽഅലിഫി* ന് ഒരു സമഗ്രവ്യാഖ്യാനം *ലത്വാഇഫുൽമആരിഫ്*
🔹🔹🔹🔹🔹
തമിഴ്‌നാട്ടിലെ ചരിത്രവിശ്രുതമായ കായൽപട്ടണത്ത് ഹിജ്‌റ 1153-ൽ ജനിച്ച അശ്ശയ്ഖുൽകാമിൽ ഉമറുൽ ഖാഹിരി(റ)വിന്റെ അനുഗ്രഹീത രചനയാണ് *അല്ലഫൽഅലിഫ്* എന്ന പ്രകീർത്തനകാവ്യം.
അല്ലഫൽഅലിഫിന്റെ രചന നിർവഹിച്ച് കഴിഞ്ഞതോടെ പലതവണ തിരുനബി(സ) സ്വപ്നത്തിൽ വരാറുണ്ടായിരുന്നുവെന്ന് ശൈഖവർകൾ ശിഷ്യന്മാരോട് പറഞ്ഞിരുന്നു.
തിരുനബി കീർത്തനത്തിലെ ഇന്ത്യൻ സമ്മാനം എന്നാണ് ആണ് അറബികൾ ഇതിനെ വിശേഷിപ്പിച്ചത്. ഖസീദത്തു അത്വയബിന്നിഅം ഫീ മദ്ഹി സയ്യിദിൽഅറബി വൽഅജം എന്നാണ് പൂർണ്ണനാമം.
തിരുനബിയോടുള്ള അടങ്ങാത്ത സ്നേഹം പ്രപഞ്ചത്തിലൂടെ അനുവാചകരെ സഞ്ചരിപ്പിക്കുന്നതോടൊപ്പം ആശയഗാംഭീര്യം ഒട്ടും ചോരാതെ തന്നെ മനോഹരമായി ആസ്വദിച്ചു പാടാനാകുന്ന വിധത്തിലാണ് ഇത് രചിച്ചിട്ടുള്ളത് എന്നതാണ് ഈ പേരിനു നിദാനം.
അറബി അക്ഷരമാലയിലെ മുഴുവൻ അക്ഷരങ്ങളും ക്രമപ്രകാരം ഓരോ വരിയുടെയും ആരംഭത്തിൽ വരികയും ലാം കൊണ്ട് അവസാനിക്കുകയും ചെയ്യുന്ന ശൈലിയാണ് കവിതയിലുള്ളത്. തുടക്കത്തിൽ വരുന്ന അക്ഷരം തന്നെയായിരിക്കും ഓരോ വരിയിലെയും അധിക പദങ്ങളുടെയും ആദ്യാക്ഷരം എന്നത് മറ്റൊരു പ്രത്യേകതയാണ്. ചുരുങ്ങിയ 31 വരികൾ മാത്രമുള്ള കവിതയാണെങ്കിൽ പോലും ഈ പ്രത്യേകതകൾ കാരണം അർത്ഥം അറിയാത്തവർക്ക് പോലും ആശയ ഗാംഭീര്യവും മാഹാത്മ്യവും ഗ്രഹിക്കാൻ സാധിക്കുമെന്നതാണ് വസ്തുത.
ഏതായാലും അല്ലഫൽഅലിഫിന് വളരെ കുറഞ്ഞ വ്യാഖ്യാനങ്ങളെ ഇതുവരെയായി രചിക്കപ്പെട്ടിട്ടുള്ളൂ. പലതും വളരെ ചെറുതുമാണ്.
നേരത്തെ പറഞ്ഞ പ്രത്യേകതകളും ഒരു വരിയിൽ തന്നെ വിവിധ അർത്ഥങ്ങൾ വ്യത്യസ്ത ഭാവങ്ങളിൽ പ്രകടിപ്പിക്കുന്ന നിരവധി പദങ്ങൾ രചയിതാവ് ഉപയോഗിച്ചിട്ടുള്ളത് കൊണ്ടും പദങ്ങളെ ഹല്ലു ചെയ്തു ആശയങ്ങളെ വിശദീകരിക്കാനും അതിലടങ്ങിയ അറബി വ്യാകരണ- അലങ്കാര- അധ്യാത്മിക- പദോൽപ്പത്തി ശാസ്ത്രങ്ങളെ പുറത്തെടുക്കാനും കഠിനമായ പരിശ്രമം ആവശ്യമാണെന്നത് തന്നെയാണ് കാരണം. മാത്രമല്ല അതിനെ വായനക്കാരന് ഗ്രഹിക്കുന്ന ഭാഷയിൽ അവതരിപ്പിക്കാൻ വലിയ പ്രാവീണ്യം തന്നെ വേണം. എല്ലാം മേളിച്ച സമഗ്രമായ ഒരു വിശദീകരണ ഗ്രന്ഥത്തിൻറെ അഭാവമാണ് 400ഓളം പേജുകളിലായി *ലത്വാഇഫുൽമആരിഫ്* എന്ന ഈ വ്യാഖ്യാന ഗ്രന്ഥത്തോടെ നികത്തപ്പെടുന്നത്. *ഇതുവരെ രചിക്കപ്പെട്ടതിൽ ഏറ്റവും വലുതും* ഇതുതന്നെയാണ്. വന്ദ്യ ഗുരുവും അരീക്കോട് മജ്മഇലെ മുദരിസുമായിരുന്ന ബഹുമാനപ്പെട്ട *ഉസ്താദ് അബ്ദുൽബാരി സിദ്ദീഖി കടുങ്ങപുരം* അവർകളാണ് ഈ വ്യാഖ്യാനം രചിച്ചിട്ടുള്ളത്. ഉസ്താദ് ഇപ്പോൾ *പന്താവൂർ ഇർശാദ് ഇസ്ലാമിക് സയൻസ് കോളേജ്* പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു വരികയാണ്.
ഓരോ വരിയെയും നേരത്തെ പറഞ്ഞ ശാസ്ത്രങ്ങളിലൂടെയൊക്കെ പരിശോധിക്കുകയും അതിൽ അന്തർലീനമായ അദ്ധ്യാത്മിക വിശദീകരണങ്ങൾ പോലും പാരായണം ചെയ്യുന്നവർക്ക് വ്യക്തമാകുന്ന രൂപത്തിലാണ് ഈ രചന.
പരന്ന മുത്വാലഅ:, നീണ്ട തദ്‌രീസ് എന്നിവകൾക്കിടയിൽ ലഭിച്ച വിജ്ഞാന മുത്തുകൾ കൃത്യമായ അവലംബങ്ങളോടെ പരാമർശിക്കുന്നതിനു പുറമെ *അരീക്കോട് മജ്മഇലെയും സമീപത്തുള്ള താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളിയിലെയും ജ്ഞാനസാഗരങ്ങളായ ഉസ്താദുമാരിൽ നിന്ന് പത്തുവർഷത്തിലേറെ നീണ്ട ദർസ് പഠനത്തിനിടെ ലഭിച്ച അത്യപൂർവ്വ മൊഴിമുത്തുകളും ഉൾപ്പെടുത്തിയിട്ടുണ്ട്* എന്നതാണ് ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്.
ഇത്തരത്തിൽ നിരവധി പ്രത്യേകതകളടങ്ങിയ അനുഗ്രഹീത രചന ഉടൻ പുറത്തിറങ്ങുന്നു.
لطائف المعارف وطرائف العوارف بشرح قصيدة ألف الالف
تأليف: عبد الباري الصديقي المليباري
കോപ്പി ആവശ്യമുള്ളവർ ബന്ധപ്പെടുക
8086725593
മുത്ത് നബിയോരെ പഠിക്കുമ്പോൾ,
ശറഫൽ അനാമും
വിത്രിയയുമറിയുമ്പോൾ..
മൻഖുസ്മൗലിദ് അർത്ഥമറിഞ്ഞ് ചൊല്ലുമ്പോൾ
അറിയാതെ സ്വലാത്ത് വരും,
അകമറിഞ്ഞ സ്വലാത്തിലൂടെ
നിശ്വാസ വായുവിൽ മുത്ത്നബിയുടെ (സ)ഗന്ധം വരും,
മഹബ്ബതിന് അകക്കാമ്പും ജീവനും കൈവരും,
അതിനു പുറമെ
നാമീകാട്ടിക്കൂട്ടുന്ന കേവലകസർത്തുകൾ അൽപ്പത്തമാണെന്ന് ബോധ്യംവരും,
കൂട്ടുകാരേ..
നിങ്ങൾവരൂ ..
ബുർദ യുടെ ഉൾത്തലങ്ങളിലേക്ക്,
അകം വെന്തെഴുതിയ റശീദുൽ ബഗ്ദാദി (റ) തങ്ങളുടെ ശ്രേഷ്ഠവീചികളിലേക്ക്,
അഹ്മദുശൗഖി, ഉമർ ഖാളി തങ്ങളുടെ ഉള്ളുണർത്തുന്ന ആവിഷ്കാരങ്ങളിലേക്ക്.
അന്ന് നമ്മുടെ മഹബ്ബതിന് പൊരുളുണ്ടാകും,
അദബും അറിവുമുണ്ടാകും,
നിറവും മൂല്യവുമുണ്ടാകും,
ഒന്നുകൂടി പറയട്ടെ,
സമീപകാലത്ത് മുത്ത് നബി(സ)യെ കുറിച്ചുള്ള പഠനത്തിന് ഒബ്ജക്ടീവ് മെത്തേഡാണ് നമ്മിൽ പലരും അവലംബിച്ചത്.
ക്വിസും അനുബന്ധ മത്സരങ്ങളും ഈ പട്ടികയിലാണ് വരിക.
കഴിഞ്ഞ വർഷം,
പതിറ്റാണ്ടുകളായി
ദർസുനടത്തുന്ന പ്രായം ചെന്ന ഒരു പണ്ഡിതൻ ഞങ്ങളുടെ നാട്ടിൽവന്നു.
സാധാരണ മോല്യേമാരെ കാണുമ്പോൾ പലരും ചോദിക്കാറുള്ള പോലെ
കൂട്ടത്തിലൊരാൾ ഒരു ക്വിസിൻ്റെ പേപ്പറുമായി ഉസ്താദവർകളെ സമീപിച്ചു.
അതിവന്യവും കേട്ടു പരിചയവുമില്ലാത്ത ചോദ്യങ്ങൾക്കു മുന്നിൽ
ആ ഉസ്താദ് കൈമലർത്തി.
ഉസ്താദവർകൾ മുന്നിൽ നിന്നൽപ്പം മാറിയപ്പോൾ
ചോദ്യകർത്താവ് ഒരു കമൻ്റടിച്ചു.
" അല്ലേലും സയ്ദാലി ഉസ്താദ് പോയതിന് ശേഷം എല്ലംഅറിണ മേല്യേമാരില്ലാതായി..
സൈദാലി ഉസ്താദ് മഹാ പണ്ഡിതനാണെന്ന് അംഗീകരിക്കുന്നു.
അവർ കൂടുതൽ നേരിട്ടത് മസ്അലകളോടായിരുന്നു.
ഇന്ന് പണ്ഡിതർ ഇത്തരം കുണ്ടാമണ്ടികളോട് കൂടി സംവദിക്കേണ്ടതുണ്ട്.
മുത്ത് നബി(സ)യെക്കുറിച്ചും മതത്തെക്കുറിച്ചും സബ്ജക്ടീവായ ചർച്ചകൾ വരട്ടേ..
അവിടുത്തെ ദാതിനെയും നൂറിനെയും
റൂഹിനെയും പുകഴ്തിയ മദ്ഹുകളും നന്നായി സമൂഹം
തിരിച്ചറിയട്ടേ..
അതിനാവണം ഈ റബീഅ' മാസം
അവിടുത്തെ പഠിച്ച്,
ആ ജീവിതത്തിൻ്റെ പൊരുളറിഞ്ഞ്
അദബും അദബ്കേടും
സംവേദിച്ചറിഞ്ഞ്
മുൻഗാമികളുടെ
മർത്തബയിലെത്തുമ്പോൾ നമുക്കും തലയിൽ ചുമക്കാം
ആ തിരുപാദുക രൂപം,
അന്ന് നമ്മുടെ നെഞ്ച് അതിൻ്റെ പൊരുളറിയാൻ പാകമായിരിക്കും
#വാൽകഷ്ണം,
ഞാൻ നന്നാവാൻ കൂടി നിങ്ങൾ ദുആയിരക്കണേ...
നാഥൻ അവിടുത്തെ ഒരു പാട്തവണ കണ്ട് ഖൽബ് നിറക്കാൻ നമുക്ക് അവസരമേകട്ടേ..
അബ്ദുസലാം ഓമച്ചപ്പുഴ
#മഹബ്ബതിൻ്റെ പൊരുളറിയേണ്ട കാലം
റബീഉൽ അവ്വൽ വരുന്നു.
തിരുഹബീബോരുടെ(സ)
ജന്മമാസം,
കോവിഡ് കാലമായതിനാൽ
എങ്ങനെ ഉപയോഗപ്പെടുത്തുമെന്നും
ആഘോഷിക്കുമെന്നുമുള്ള ആശങ്കയിലാണ് വിശ്വാസികൾ
സാധ്യമായ രീതികളെ നാം അവലംബിക്കണം,
പരമാവധി സ്വലാത്തും മൗലിദുമായി ഈമാസം നമുക്ക് ധന്യമാക്കണം,
കുടുംബകങ്ങളിൽ മഹബ്ബത് നിറക്കണം,
കൊച്ചു കുഞ്ഞുങ്ങൾ തുടങ്ങി വയോജനങ്ങൾ വരേ ഉൾച്ചേർന്ന,
മഹബ്ബതിൻ്റെ ആത്മാവു കാണുന്ന പദ്ധതികളാണ് നാം ആവിഷ്കരിക്കേണ്ടത്.
പ്രഹസ്സനങ്ങളും പുറംമോടികളും പുറത്തു നിർത്തണം,
പുറത്ത് തെളിയുന്ന അലങ്കാര വിളക്കുകൾ അക ഖൽബിനുള്ളിൽ കൂടി തിരുപ്രണയത്തിൻ്റെ വെട്ടം പരത്തണം,
വീട്ടുപുറത്തൊട്ടിച്ച മർഹബബോർഡ്കൾ
നമുക്കുള്ളിലേക്ക് കൂടി സ്വാഗതമോതണം.
ഓൺലൈൻ കാലമായതിനാൽ
ചില ആശങ്കകൾ കൂടി നാം മുന്നിൽ കാണേണ്ടതുണ്ട്.
തിരുമഹബ്ബതിലേക്കുള്ള കുറുക്കുവഴികൾ,
മുത്ത്നബി(സ)യെ അതിവേഗം സ്വപ്നം കാട്ടിക്കൊടുക്കുന്ന അത്ഭുതസിദ്ധികൾ,
എന്നിവ പറഞ്ഞെത്തുന്നവർ എണ്ണംകൂടിവരും.
എന്തു പറയാൻ
ഇന്നലെ ഒരു
പണ്ഡിതസുഹൃത്ത് വിളിച്ചിരുന്നു.
ഈ വിഷയത്തെ കുറിച്ച് കുറെ പറഞ്ഞു,
വർദ്ധിച്ച് വരുന്ന സ്വലാത്ത് ഗ്രൂപ്പുകൾ,
ആശിഖ്-ആശിഖാത് സാധ്യതകൾ,
മദ്ഹിൻ്റെ സ്റ്റാറ്റസ് ഗ്രൂപ്പുകൾ,
പാട്ടുകളുടെ പേരിൽ നടക്കുന്ന 'പരിശുദ്ധ?? പ്രണയ വിവാഹങ്ങൾ..
തുടങ്ങി സമീപകാല ട്രൻറുകളുടെ ഭവിഷത്തുകളാണവർ പങ്ക് വെച്ചത്.
മതപണ്ഡിതരല്ലാത്ത
ചില മാന്യ ദേഹങ്ങളാണെന്ന് പല സ്വലാത്ത് ഗ്രൂപ്പുകൾക്കും കാർമികത്വം വഹിക്കുന്നത്.
പണ്ഡിതരാണെങ്കിൽ തന്നെ ദീർഘവീക്ഷണമില്ലാത്ത സോഷ്യൽ മീഡിയ പദ്ധതികൾ കുളം തോണ്ടാനിടയുണ്ട്.
സമീപകാലത്ത് പത്രം വായിച്ചവരോട് കൂടുതലൊന്നും പറയേണ്ടതില്ലല്ലോ,
ഒരു പാട് സ്വലാത്ത് ചെല്ലുന്നു.
സമർപ്പിക്കുന്നു...
എല്ലാം നല്ലത്.
തഖ് വ എന്താണെന്ന് ചോദിച്ച അബൂഹുറയ്റ തങ്ങളോട്,
സത്കർമ്മം ചെയ്യുക എന്നതിന് പകരം,
ഹറാമുകളുടെ സാധ്യത പോലും സൂക്ഷിക്കുക എന്നാണ് മുത്ത്നബി(സ) മറുപടി പറഞ്ഞത്.
തിരുനബി(സ)ക്ക് ആരോ കത്തെഴുത്ത് മത്സരം നടത്തുന്നുണ്ടത്ര..
അതിലെ ശരിതെറ്റുകൾ പറയാൻ ഞാനാളല്ല..
ആവിഷ്കാരമികവോ
ഊഹിക്കാനുള്ള
ശേഷിയോ ആവാം അവിടെ മാനദണ്ഡം...
മുത്ത് നബിയെക്കുറിച്ചാണെന്ന് ഓർക്കുമ്പോഴാണ് ഒരിത് !!
ഇമാം നസാഈ(റ) റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം,
അബ്ദുല്ലാഹിസ്സഖീർ എന്ന സ്വഹാബി ബനൂആമിർ കുടുംബത്തോടൊപ്പം മുത്ത്നബി(സ) തങ്ങളെ കാണാൻപോയി..
നബിയെ കണ്ടപാടെ
അവർ പരിസരംമറന്നു.
ആ ഗോത്രത്തിലെ ചിലർ ഇങ്ങനെ വിളിച്ചു പറഞ്ഞു.
"അൻതസയ്യിദുനാ...
അൻത വാലിദുനാ...
അൻത അഫ്ളലുനാ...
.....
തുടങ്ങി ഒട്ടനവധി വാക്യങ്ങളിലായി അവർ മുത്ത് നബി(സ)യെ പുകഴ്തി ..
ഇത് കേട്ട മാത്രയിൽ
തിരുഹബീബ് (സ) പറഞ്ഞു,
നിങ്ങൾക്ക് പറയാം, പക്ഷെ, പിശാച്ച് നിങ്ങളെ കീഴ്പ്പെടുത്തരുതെന്ന്,
"അനസയ്യിദുവുൽദി ആദമെ" ന്നടക്കം
പലവഴിയിൽ താൻ സയ്യിദാണെന്ന് പഠിപ്പിച്ച തങ്ങൾ തന്നെയാണ്
അൻത സയ്യിദുനാ എന്ന് പറഞ്ഞപ്പോൾ പിശാച്ച് കീഴ്പ്പെടുത്തരുതെന്ന് പറഞ്ഞത്.
ഈ ഹദീസിനെ വിശദീകരിച്ച ഇമാംസുയൂത്വി(റ)
ഇങ്ങനെ പറഞ്ഞു,
"നബിയെ മനസ്സിലാക്കിയ സ്വഹാബത്തിനും സ്നേഹ ജനങ്ങൾക്കും അങ്ങിനെ പറയാം,
അല്ലാത്തവർ തങ്ങളുടെ ഗോത്രതലവന്മാരെ പ്രയോഗിക്കുന്ന പോലെ
പ്രത്യക്ഷമാനമാകും ആ പുകഴ്തലിന് നൽകുക.
അവരുടെ ഖുർബുൽ ഇസ്ലാമ് കൊണ്ടോ മറ്റോ
പൈശാചികത വന്ന്
കാപട്യത്തിൻ്റെ സുഖിപ്പിക്കലാവാനും, അവരിൽ നിന്നുണ്ടാവാനിടയുള്ള ശിർക്കിൻ്റെ സാധ്യത കണ്ണിൽ കണ്ടുമാണ് മുത്ത് നബി(സ) അതിനെ തടഞ്ഞതെന്ന്.
ഇമാം സുയൂത്വി (റ) ഇപ്പറഞ്ഞ ന്യായം ഒന്നമർത്തി ചിന്തിച്ച് നോക്കൂ.. പലതും ബോധ്യപ്പെടും,
ആത്മാവ് നഷ്ടപ്പെടുന്ന
മദ്ഹിനെകുറിച്ച് മുത്ത്നബി(സ)തന്നെ ആശങ്കപ്പെട്ടുവെന്ന് സാരം,
കാപട്യത്തിൻ്റെ നിറം നമ്മുടെ മഹബ്ബതിൽ കടന്നു വരരുത്,
സ്വലാതിന് ആത്മാർത്ഥല്ലെങ്കിലും കൂലി നഷ്ടപ്പെടില്ലെന്ന് ദഖീറതുൽ മആദിൽ കാണുന്നുണ്ട്.
മുത്ത് നബിയുടെ ഫള്ല് പഠിക്കുന്നതിന് മുമ്പ്
അവിടുത്തെ സന്ദേശമറിയുന്നതിന് മുമ്പ്,
മഹബ്ബത് മൂത്ത് നാം മുൻഗാമികളെ മറികടന്നു കൂടാ..
അവിടുത്തെ കുറിച്ച് നന്നായിപഠിച്ച്
ഒട്ടനവധികാലം ശ്രേഷ്ഠ ജീവിതം നയിച്ച,
മുൻകാല അഇമ്മത്ത് അവിടുത്തെ മുഴുസമയ സാന്നിദ്ധ്യത്തിനായി നഅലേ ശരീഫ് ചുമന്നെന്ന് കേൾക്കുമ്പോഴേക്ക്,
തിരുപാദുകം ചുമന്നല്ല നാം മഹബ്ബത് പഠിക്കാൻ തുടങ്ങേണ്ടത്.
ഒന്നും രണ്ടും തലംവിട്ട് മൂന്നാം സ്റ്റേജിലേക്കുള്ള ചാട്ടമാണ്
സ്നേഹം കപടമാകാൻ ഹേതുവാകുക..
അവിടുത്തെ കുറിച്ച് നന്നായി പഠിക്കണം,
പണ്ഡിതരാണെങ്കിൽ നിലവിലുള്ള സീറകൾ സംഘടിപ്പിച്ച് പരതി പഠിക്കണം,
അറബി വശമില്ലാത്തവർ മലയാളത്തിലും ഇംഗ്ലീഷിലും മുത്ത് നബിയെ (സ) പഠിക്കണം,
അവിടുത്തെ ചര്യകൾ ഗ്രഹിക്കണം,
മൗലിദുകളുടെ അർത്ഥമറിയാത്ത,
ബുർദയുടെയും വിത്രിയയുടെയും
നുഅമാനിയയുടെയും
പഠനങ്ങളും പൊരുളുമറിയാത്ത ഒരു സുന്നിയുമുണ്ടാവാൻ പാടില്ല.
അലഫൽ അലിഫും
അഹ്മദുല്ലാഹൽ വലിയുമൊക്കെ പരിഭാഷ നോക്കി അകമറിയണം.
കവിയും ദാർശനികനും സ്വാതന്ത്ര്യ സമര പോരാളിയുമായ ഉമർ ഖാസി (റ) 1177 റ ബീഉൽ അവ്വൽ 10 ന് വെളിയംങ്കോട് ഖാസിയാരകത്ത് കാക്കത്തറ തറവാട്ടിൽ ആലി മുസ്ലിയാർ ആമിന ദമ്പതികളുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പിതാ വിൽ നിന്ന് തന്നെയാണ് കരസ്ഥമാക്കിയത്. ഉയർന്ന കിത്താബുകൾ ഓതിപ്പഠിക്കുന്നതിനു വേണ്ടി പിന്നീട് താനൂർ ദർസിലേക്ക് മാറി. പ്രസിദ്ധമായ പൊന്നാനിയിലെ ദർസിലായിരുന്നു അദ്ദേഹത്തിന്റെ ഉപരിപഠനം. പ്രമുഖ സൂഫിവര്യനും ഖാദിരിയ്യ ത്വരീ ഖത്തിന്റെ കേരളത്തിലെ ഖലീഫയുമായിരുന്ന മമ്മികുട്ടി ഖാസിയായിരുന്നു അവിടെ മുദർരിസും തന്റെ ആത്മീയഗുരുനാഥനും. അദ്ദേഹ ത്തിൽ നിന്നാണ് ഉമർ ഖാസി (റ) ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചത്.
രണ്ടു പേരും മികച്ച കവികളായിരുന്നു. കവിതകളിലെ പ്രമേയം, പ്രതിപാദ്യവിഷയം, ശൈലി, എന്നിവയിൽ പോലും പലപ്പോഴും സമാനതകൾ ദൃശ്യമാകുന്നുണ്ട്. ഇരുവരുടെയും വൈജ്ഞാനിക, ആത്മീയ, സാമൂഹികസാഹചര്യങ്ങളെ മുൻനിർത്തിയുള്ള പഠനങ്ങൾ പുറത്തു വരേണ്ടതുണ്ട്.
അല്ലഫൽ അലിഫും അല്ലഫൽ ആസ്വിയും
പ്രവാചക പ്രകീർത്തന മേഖലയിൽ വിരചിതമായ ഈ രണ്ടു കാവ്യങ്ങളും നിരവധി സമാനതകളുള്ളതായി കാണാം. പ്രമേയ വിഷയങ്ങൾ, താളം, ശൈലി എന്നിവ അടി സ്ഥാനമാക്കിയുള്ള താരതമ്യമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
പ്രവാചക പ്രകീർത്തനമാണ് രണ്ടു കാവ്യങ്ങളുടെയും പ്രതിപാദ്യ വിഷയം. അറബി അക്ഷരമാലയനുസരിച്ചാണ് ഓരോ വരിയും ആവിഷ്കരിച്ചിട്ടുള്ളത്. അല്ലഫൽ അലിഫിൽ ഓരോ അക്ഷരങ്ങൾ കൊണ്ട് ആരംഭിക്കുന്ന ഓരോ വരിയും ഹംസ കൊണ്ട് ആരംഭിക്കുന്ന മുന്ന് വരികളും ഉൾപ്പെടെ 31 വരികളാണ് ഉൾ ക്കൊള്ളിച്ചിട്ടുള്ളത്. അല്ലഫൽ ആസ്വിയിൽ ബാഅ്, ശീന് തുടങ്ങിയ അക്ഷരങ്ങൾ ഉപയോഗിച്ച് ഈരണ്ടു വരികളും ഹംസ, യാഅ് എന്നിവ ഉപയോഗിച്ച് മൂന്ന് വരികളുമുൾപ്പെടെ 34 വരികളാണുള്ളത്.
താരതമ്യേന അല്ലഫൽ അലിഫിനെക്കാൾ ലളിതവും സുഗ്രാഹ്യവുമായ വാക്യങ്ങളും ശൈലിയുമാണ് അല്ലഫൽ ആസ്വി സ്വീകരിച്ചിട്ടുളളത്. വായനക്കാരന് ഒരു വ്യാഖ്യാതാവിന്റെ സഹായമില്ലാതെ തന്നെ ആശയങ്ങൾ മനസ്സിലാക്കാൻ ഇതു വഴി
സാധിക്കുന്നു. അല്ലഫൽ അലിഫിന് നിരവധി വ്യാഖ്യാനങ്ങൾ വിരചിതമായതായി കാണാം. പരപ്പനങ്ങാടി അവ്കോയ മുസ്ലിയാർ, യൂസുഫ് മൗലവി പള്ളിപ്പുറം, നെല്ലി കുത്ത് ആലി മുസ്ലിയാർ, അബ്ദുറഹ്മാൻ നഖ്ഷബന്തി താനൂർ, തിരൂരങ്ങാടി അലി ഹസൻ മുസ്ലിയാർ, കിടങ്ങയം കെ ടി ഇബ്റാഹിം മുസ്ലിയാർ, വി കുഞ്ഞഹമ്മദ് പഴയങ്ങാടി , അലവി കുട്ടി ഹുദവി എന്നീ പണ്ഡിതന്മാർ അല്ലഫൽ അലിഫിന് വ്യാഖ്യാനം എഴുതിയ പ്രമുഖരാണ്. അല്ലഫൽ ആസ്വിക്ക് വ്യാഖ്യാ നഗ്രന്ഥം രചിക്കപ്പെട്ടതായി അറിവില്ല.
ഹി 12ാം നൂറ്റാണ്ടിൻെ ആദ്യ പകുതിയിൽ വിരചിതമായ ഇരു കാവ്യങ്ങളും ഒരേ താളമാണ് പിന്തുടരുന്നത്. ആവർത്തിച്ചാലപിക്കാൻ ആഗ്രഹം ജനിപ്പിക്കുന്ന ഹൃദയ സ്പൃക്കായ ശൈ ലിയാണിത്. ഇരു കാവ്യങ്ങളിലെയും മുഴുവൻ വരികളും ലാമ് എന്ന അക്ഷരത്തിൽ അവസാനിക്കുന്നു.
ഇരു കാവ്യങ്ങൾക്കിടയിലും വലിയ സമാനത ദർശിക്കാൻ സാധിക്കും. വരികളുടെ ആരംഭത്തിലും അന്ത്യത്തിലും പ്രമേയത്തിലും ഇത് കാണാം. അല്ലഫൽ അലിഫ് എന്നതിലെ അലിഫു കൊണ്ട് വിനയാന്വിതനായ കവിയുടെ ബലഹീനതയും പോരായ്മയുമാണ് അർഥമാക്കുന്നത്. അല്ലഫൽ ആസ്വിയിലെ ആസ്വി എന്നതു കൊണ്ട് അർഥ മാക്കുന്നത് ദോഷി എന്നുമാണ്. ചുരുക്കത്തിൽ ഇരു കാവ്യങ്ങളുടെയും ആരംഭ വാക്യം ഏകദേശം ഒ രു പോലെ വിനയത്തെ കുറിക്കുന്ന പദങ്ങ ളാണ്.
ദൈവ സ്തുതി, മിഅ്റാജ്, സ്നേഹത്തിന്റെ പൊരുൾ, മദീന സന്ദർശനം, നബി മാർ ഗം സൂഫീ മാർഗം, സകല വസ്തുക്കളുടെയും ഉ ണ്മയുടെ കാരണം, തൗഹീദ്, പ്രാർ ഥന തുടങ്ങിയ പ്രമേയങ്ങളാണ് പ്രധാനമായും അല്ലഫൽ അലിഫ് കൈകാര്യം ചെയ്യുന്നത്. ഇതേ പ്രമേയങ്ങൾ തന്നെ യാണ് അല്ലഫൽ ആസ്വിയിലും ആവിഷ്കരിച്ചിരിക്കുന്നത്.
ആരംഭത്തിലെ വരികൾ ഇവിടെ ചേർക്കുന്നു.
അല്ലഫൽ അലിഫു നിളാമൽ മദ്ഹി അഅലൽ ആലി ആൽ
അവ്വല സുത്തൂരി ബിസ്മില്ലാഹി ബദ്അൽ ഖാലിഖാൽ
അല്ലഫൽ ആസ്വില്ലദി ഫിൽ ബക്രിവൽ ആസ്വാലി സ്വാൽ
അൻളുമൻ ഫി മദ്ഹി മൻഹുവ ഫി ദുറൽ മആലി ആൽ
ഇങ്ങനെയെല്ലാമായിട്ടും അല്ലഫൽ ആസ്വിക്ക് ഒരു വ്യാഖ്യാന ഗ്രന്ഥം പുറത്തുവന്നതായി അറിവില്ല. (കെ.വി.എം പന്താവൂരിന്റെ ചെറിയ ഒരു പരിഭാഷയുണ്ട്. ) അല്ലഫൽ അലിഫിനെ മുൻനിർത്തിയാകട്ടെ നിരവധി പഠനങ്ങളും വ്യാഖ്യാനങ്ങളും പരിഭാഷകളും മലയാളത്തിലും അറബിയിലും ഇതിനകം പുറത്തുവരികയുണ്ടായി. കേരളത്തിന്റെ പ്രാദേശിക പള്ളിദർസുകളിൽ നിന്ന് ഉയർന്നുവന്ന പ്രതിഭയാണ് ഉമർ ഖാസി(റ). അറബിനാടുകളിലെ പഠനാനുഭവങ്ങൾ ഇല്ലാതെ തന്നെ അറബികളെ പോലും വെല്ലുന്ന ദാർശനിക കവിയായി മാറാൻ സാധിച്ചത് മറ്റുള്ളവരിരിൽ നിന്ന് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നു.
താരതമ്യേന അല്ലഫൽ അലിഫിനേക്കാൾ ലളിതമാണെങ്കിലും വരികൾക്കിടയിലെ ആശയ വൈപുല്യവും ദാർശനിക മൂല്യങ്ങളും പുറത്തു കൊണ്ടുവരുന്ന ഒരു വ്യാഖ്യാന ഗ്രന്ഥം വെളിച്ചം കാണേണ്ടതുണ്ട്. കഴിവും പ്രാപ്തിയുള്ളവർ അതിനു മുന്നോട്ട് വരുമെന്ന് പ്രത്യാശിക്കുന്നു.
#അല്ലഫൽ_അലിഫും_അല്ലഫൽ_ആസ്വിയും_അനുരാഗത്തിന്റെ_അക്ഷയഖനികൾ
ഹി - പന്ത്രണ്ടാം ശതകത്തിൽ കേരളത്തിൽ ജീവിച്ച പ്രമുഖ പണ്ഡിതനും പ്രവാചക സ്നേഹിയും സ്വാതന്ത്ര്യ സമര പോരാളിയുമാണല്ലൊ വെളിയംങ്കോട് ഉമർ ഖാളി (റ). അദ്ദേഹം രചിച്ച പല ഗ്രന്ഥളും കാവ്യങ്ങളും മലയാളികൾക്കിടയിൽ വലിയ രീതിയിൽ പ്രചാരവും സ്വാധീനവും നേടിയതായി കാണാം. എന്നാൽ അധികമൊന്നും നമുക്കിടയിൽ പ്രശസ്തമല്ലെന്നു തോന്നുന്ന ഒരു കാവ്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് ഈ കുറിപ്പ്. പ്രവാചക പ്രകീർത്തനം പ്രമേയമാക്കി ലളിതവും സുഗ്രാഹ്യവുമായ ഭാഷയുപയോഗിച്ച് 34 വരികളിൽ കോർത്തിണക്കപ്പെട്ട അദ്ദേഹത്തിന്റെ കാവ്യമാണ് അല്ലഫൽ ആസ്വി. ഉമർ ഖാസിയുടെ സമകാലികനും വലിയ പ്രവാചകാനുരാഗിയുമായിരുന്ന കായൽ പട്ടണം സ്വദേശി ഉമറുൽ ഖാഹിരി രചിച്ച അല്ലഫൽ അലിഫിനോട് പല രീതിയിലും സമാനതയുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത. അല്ലഫൽ അലിഫു പോലെ തന്നെ ആവർത്തിച്ചാലപിക്കാൻ ആഗ്രഹം ജനിപ്പിക്കുന്ന ഹൃദയ സ്പൃക്കായ വരികളിലാണ് അല്ലഫൽ ആസ്വിയും രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഉമറുൽ ഖാഹിരിയെ പോലെ തന്നെ ആദ്ധ്യാത്മികതയുടെ ആൾരൂപമായ ഒരു സൂഫി വര്യനിൽ നിന്ന് ഉത്ഭവിച്ചതു കൊണ്ടു തന്നെ കേവല വശ്യതയുടെ ബാഹ്യരൂപത്തിനപ്പുറം ദാർശനികത മുറ്റി നിൽക്കുന്ന കാവ്യതല്ലജങ്ങളാണ് അല്ലഫൽ ആസ്വി . അലിഫിൽ തുടങ്ങുന്ന പ്രണയ ഗീതങ്ങൾ 'യ' ഇൽ അവസാനിക്കുമ്പോഴേക്കും വായനക്കാരന്റെ ഹൃത്തടം അനുരാഗത്താൽ ഉൾപ്പുളകമണിയും.
ഉമറുൽ ഖാഹിരിയും ഉമർ ഖാളിയും
ഏകദേശം ഒരേ കാലത്ത് ജീവിച്ച ഈ രണ്ട് ഉമറുകൾക്കിടയിൽ പല സമാനതകളും ദർശിക്കാനാകും. ഹി. 1153 ൽ തമിഴ്നാട്ടിൽ അറിവ് കൊണ്ടും ആദ്ധ്യാത്മികത കൊണ്ടും കേളികേട്ട കായൽപട്ടണത്താണ് ഉമറുൽ ഖാഹിരിയുടെ ജനനമെങ്കിൽ 1177 ൽ മലബാറിലെ മക്ക എന്നറിയപെട്ട പൊന്നാനിയുടെ പരിസരപ്രദേശമായ വെളിയംങ്കോട്ടാണ് ഉമർ ഖാളി യുടെ ജനനം. കീളക്കര, കായൽ പട്ടണം, മദീന തുടങ്ങിയ കേന്ദ്രങ്ങൾ ഉമറുൽ ഖാഹിരിയെയും താനൂർ , പൊന്നാനി, മമ്പുറം എന്നീ പ്രദേശങ്ങൾ ഉമർ ഖാളിയെയും രൂപപ്പെടുത്തിയതായി കാണാം. ഇരുവരും ഖാദിരി സരണി പിന്തുടർന്നവരായിരുന്നു.
നബികീർത്തന ത്തിന്റെ പരമപദം കണ്ട കവിത എന്ന് വിശേഷിപ്പിക്കപ്പെടു ന്ന അല്ലഫൽ അലിഫ് ഉൾപ്പെടെ നിരവധി കവിതകളുടെ രചയിതാവും ശാഫിഈ സൂഫി പണ്ഡിതനും ദാർശനികനും നവോത്ഥാന നായകനുമാണ് ശൈഖ് ഉമറുൽ ഖാഹിരി. ഇസ്ലാം മത വിജ്ഞാന ത്തിലും ആധ്യാത്മിക ചിന്തയിലും ഇന്ത്യയിലെ കേളിക്കേട്ട പട്ടണങ്ങളിലൊന്നാണ് കായൽ പട്ടണം. തമിഴ്നാടിന്റെ മക്ക എന്നും ഈ നാട് അറിയപ്പെടുന്നു. പ്രസിദ്ധരായ പൊന്നാനി മഖ്ദൂമുമാർ കേരളത്തിലെത്തുന്നതിനു മുൻപ് കായൽപട്ടണത്ത് തങ്ങിയതായി കാണാം. പ്രസിദ്ധ ഖുത്വുബിയത്ത് പദ്യത്തിന്റെ രചയിതാവായ സ്വദഖത്തുള്ളാഹിൽ ഖാഹിരിയുൾപ്പെടെ നിരവധി ആത്മീയ ഗുരുക്കുന്മാർ ജീവിച്ചിരുന്നതും അവരുടെ മഖ്ബറ സ്ഥിതിചെയ്യുന്നതുമായ പട്ടണ മാണിത്.
സൂഫീ ജ്ഞാനിയായിരുന്ന സ്വന്തം പിതാവ് ശൈഖ് അബ്ദുൽ ഖാദിറിന്റെ പക്കൽ നിന്ന് പ്രാഥമിക പഠനം നടത്തിയതിനു ശേഷം മൗലാനാ മുഹമ്മദ് നുസുകി അൽ ഖാഹിരി, മൗലാനാ അസ്സയ്യിദ് ശരീഫ്, മൗലാനാ അസ്സയ്യിദ് മുഹമ്മദ് അൽ മൗല അൽ ബുഖാരി എന്നിവരുടെ കീഴിൽ ഉന്നത വിദ്യാഭ്യാസം നേടുകയും ഖാദിരിയ്യ, രിഫാഇയ്യ സരണികൾ സ്വീകരിക്കുകയും ചെയ്തു. അനന്തരം ഹജ്ജും ഉംറയും റൗളാശരീഫ് സന്ദർശനവും കഴിഞ്ഞ് അഞ്ച് വർഷത്തോളം മദീനയിൽ തന്നെ പഠനം തുടർന്നു. അസ്സയ്യിദ് അൽ അല്ലാമ മുഹമ്മദ് മുഹ്സിൻ അൽ ഹുഖൈബി അൽ മദീനിയായിരുന്നു അവിടെ അദ്ധ്യാപകനും ആത്മീയ ഗുരുവും. മദീനയിൽ താമസിച്ച അഞ്ച് വർഷം സമീപത്തെ ഒരു മതപാഠശാലയിൽ മുദർരിസായും അദ്ദേഹം ജോലിചെയ്തിരുന്നു. ശേഷം ഗുരുവിന്റെ അനുവാദം വാങ്ങി കായൽപട്ടണത്തേക്ക് തിരിച്ചു പോന്നു. മതപ്രബോധനത്തിലും സ മുദായ സേവനത്തിലുമാണ് പിന്നീട് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. നിരവധി അമുസ്ലിംകൾ ആ കരങ്ങളിലൂടെ ഇസ്ലാം സ്വീകരിച്ചു.
അറബി ഭാഷയിലെ അക്ഷരങ്ങളെയും പദങ്ങളെയും ചേർത്തുവെച്ചുകൊണ്ട് കവിത നിർമ്മിക്കാനുള്ള അദ്ദേഹത്തിന്റെ പാടവം അപാരമായിരുന്നു. അനുശോചന കാവ്യങ്ങൾ, അനുമോദന കാവ്യങ്ങൾ, സ്തുതി കീർത്തനങ്ങൾ എന്നിവയാണ് അദ്ദേഹ ത്തിന്റെ മിക്ക രചനകളും. ശൈഖ് ജീലാനിയുടെ മഹത്ത്വങ്ങൾ കോർത്തിണക്കിയ അദ്ദേഹത്തിന്റെ മനാഖിബ്, കേരളത്തിലെ പള്ളിദർസുകളിൽ പഠിപ്പിക്കപ്പെടുന്ന റസ്സാനത്തുൽ ഇൽമ്(വിജ്ഞാന പൂങ്കുല) , സയ്യിദ് ഹമീദ് നാഹൂരി, ഏർവാടി രക്തസാക്ഷികൾ എന്നിവരുടെചരിത്രങ്ങളും അപദാന ങ്ങളും ഉൾകൊള്ളുന്ന മൗലിദുകൾ എന്നിവ പ്രശസ്തമാണ്. ഉമർ വലിയ്യുള്ളാഹിയു ടെ സന്തതികളും അദ്ദേഹത്തെപ്പോലെ ആ ദ്ധ്യാത്മിക ജ്ഞാനികളായിരുന്നു. മുത്ത പുത്രൻ അബ്ദുൽ ഖാദിർ തക്യാസാഹിബി ന്റെ ഖബറിടം പിതാവിന്റെ സമീപത്തും മറ്റൊരു പുത്രൻ അഹ്മ ദുൽ ഖാഹിരിയുടെ ഖ ബ റിടം കായൽ പട്ടണം പള്ളി ക്ക് സമീപവും സ്ഥിതിചെ യ്യുന്നു.
കേരളത്തിന്റെ വടക്ക് മുതല്‍ തെക്കേ അറ്റം വരെ പ്രബോധന ദൗത്യം നിര്‍വ്വഹിച്ച അന്നത്തെ വലിയ ദാഅവത്താണ് മഹാനവര്‍കള്‍ നിര്‍വ്വഹിച്ചത്. മറ്റു മതങ്ങളിലെ പുരോഹിതന്മാര്‍ വരെ മഹാനവര്‍കളുടെ പ്രബോധന പ്രവര്‍ത്തന ഫലമായി ഇസ്ലാം മതം പുല്‍കിയിട്ടുണ്ട്. കൊച്ചിയിലെ ചെമ്പിട്ട പള്ളി കേന്ദ്രീകിച്ചാണ് മുഖ്യമാ്യും മൗലല്‍ ബുഖാരി പ്രവര്‍ത്തിച്ചത്. കൊച്ചിയില്‍ ഇസ്ലാമിന്റെ ദീപം തെളിയിക്കുന്നതും ഒരു മുസ്ലിം കേന്ദ്രമാക്കി മാറ്റുന്നതും പിതാമഹനായ ഇസ്മാഈല്‍ അക്ബര്‍ ആയിരുന്നുവല്ലോ. അതിന്റെ തുടര്‍ച്ചയായി മൗല തങ്ങളും പ്രവര്‍ത്തിച്ചു പോന്നു. കേരളത്തിന്റെ നവോത്ഥാന നായകന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ജന്മ ദേശവും ചെമ്പട്ട പള്ളിക്കടുത്ത പ്രദേശമാണ്. സയ്യിദ് ഇസ്മാഈല്‍ അക്ബര്‍ എന്ന മൗല തങ്ങളുടെ പിതാമഹനില്‍ നിന്നും ഖാദിരിയ്യ സരണിയില്‍ കണ്ണി ചേര്‍ന്നവരാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം എന്നും എരമംഗലം കുഞ്ഞു മുസ്ലിയാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.(കേരളത്തിലെ ബുഖാരി സാദാത്തീങ്ങള്‍ എന്ന പുസ്തകത്തില്‍)
മൗല തങ്ങള്‍ കൊച്ചിയില്‍ സേവനം ചെയ്തിരുന്ന നാളുകളില്‍ യഹൂദികളും നസ്രാണികളും മറ്റും തങ്ങളുടെ സംസാരം കേള്‍ക്കാന്‍ വന്നിരുന്നു. ഒരിക്കല്‍ ചെമ്പിട്ടപള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന നാളില്‍. മൗല തങ്ങള്‍ പള്ളിക്ക് സമീപം ഒരു വിജ്ഞാന സദസ്സ് നയിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ജൂത പ്രമുഖന്‍ സദസ്സിലേക്ക് കയറി വന്നു. അയാള്‍ വരുന്നത് വരെ മൗല തങ്ങള്‍ നിസ്‌കാരത്തെ പറ്റിയാണ് സംസാരിച്ചു കൊണ്ടിരുന്നത്. ഇദ്ദേഹം സദസ്സിലിരുന്ന ഉടനെ മൗല തങ്ങള്‍ മൂസ(അ)ന്റെ ചരിത്രം പറയാന്‍ തുടങ്ങി. മൗല തങ്ങള്‍ ഒരു മഹാനായ വ്യക്തിയാണെങ്കില്‍ ഈ സദസ്സിലേക്ക് ഞാന്‍ പ്രവേശിച്ചാല്‍ മൂസ(അ)ന്റെ ചരിത്രത്തിലേക്ക് സംസാരം മാറണമെന്ന നിയ്യത്തിലാണ് ആഗതന്‍ സദസ്സില്‍ കയറി ഇരുന്നത് എന്ന രഹസ്യം പിന്നീടാണ് അറിയുന്നത്. മൗല തങ്ങള്‍ ഒരു കാതലുള്ള ആളാണെന്ന് അങ്ങിനെ ആ ജൂതന് ബോധ്യമായപ്പോള്‍ ചെമ്പിട്ട പള്ളിയിലേക്ക് തൂണിന് വേണ്ട മരം നല്‍കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. മൗല തങ്ങള്‍ അത് സ്വീകരിക്കുകയും ചെയ്തു.
വാതരോഗത്തിലായിട്ടാണ് അവസാന കാലം മൗല തങ്ങള്‍ ജീവിച്ചത്. ആ സമയത്ത് പരസഹായമില്ലാതെ നിസ്‌കരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും നിസ്‌കാരം മുറപ്രകാരം നിര്‍വ്വഹിക്കുന്നതില്‍ വളരെ കര്‍ശന നിലപാട് തന്നെ സ്വീകരിച്ചു. ഒരിക്കല്‍ ഖിദ്മത്ത് ചെയ്യുന്ന ശിഷ്യന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് നോക്കുമ്പോള്‍ മൗല തങ്ങള്‍ രോഗശയ്യയില്‍ നിന്നും സ്വയം എഴുന്നേറ്റ് തഹജുദ് നിസ്‌കരിക്കുന്നു. അത് കഴിഞ്ഞ് വിരിപ്പില്‍ തന്നെ പോയി കിടന്നു. പിറ്റത്തെ പ്രഭാതത്തില്‍ ശിഷ്യന്‍ നോക്കുമ്പോള്‍ വാതത്തിലായി തളര്‍ന്ന മൗല തങ്ങളെ തന്നെയാണ് കാണുന്നത്. തലേ രാത്രിയില്‍ നിസ്‌കരിക്കുന്നതായി കണ്ടത് മൗല തങ്ങളോട് ചോദിച്ചപ്പോള്‍, അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനല്ലെ എന്നായിരുന്നു മറുപടി. അവസാന ഘട്ടത്തില്‍ കൊച്ചിയിലെ നെട്ടൂരില്‍ നിന്നും കണ്ണൂരിലേക്ക് താമസം മാറിയിരുന്നു, അവിടെ വെച്ചാണ് വഫാത്താകുന്നത്. കണ്ണൂരിലെ, സിറ്റി എന്ന തീരദേശത്ത് അറക്കല്‍ കോട്ടാരത്തിന്റെ പുറകിലായി സ്ഥിതി ചെയ്യുന്ന സ്വന്തം വളപ്പിലാണ് മഖ്ബറ. സംഭവബഹുലമായ ആ ജീവിതം ഹിജ്‌റ 1207 ശവ്വാല്‍ 2നാണ് പരിസമാപ്തി കുറിച്ചത്.
മൗല തങ്ങള്‍ നാല് വിവാഹം ചെയ്തിരുന്നു. ആദ്യ വിവാഹം കവരത്തി ദ്വീപിലെ ശൈഖാ എന്നവരെയാണ്. ആ ബന്ധത്തില്‍ ഫാത്വിമ, സായിദ എന്നീ പുത്രിമാര്‍ ജനിച്ചു. രണ്ടാം വിവാഹം നെട്ടൂരില്‍ നിന്ന് സയ്യിദത്ത് മദനിയ്യ എന്നവരെയായിരുന്നു. അതില്‍ സെനബ, ആയിശ എന്നീ പുത്രിമാര്‍ ജനിച്ചു. മൂന്നാമത്തെ വിവാഹം തലശ്ശേരിയില്‍ നിന്നായിരുന്നു, അതില്‍ ഫാത്തിമ എന്ന പുത്രി ജനിച്ചു. നാലാമത്തെ വിവാഹം മൈസൂരില്‍ നിന്നാണ് അതില്‍ സന്താനങ്ങളുണ്ടോ എന്നറിയില്ല. മൗല തങ്ങള്‍ക്ക് ആണ്‍മക്കളുണ്ടായിട്ടില്ല.
നബീല്‍ മുഹമ്മദലി മന്ദലാംകുന്ന്
ആ സമയത്ത് മൗല തങ്ങളുടെ സന്നിദ്ധിയില്‍വെച്ച് ഒരാള്‍ കലിമ ചൊല്ലി ദീനിലേക്ക് പ്രവേശിക്കുകയാണ്. ഉമറുല്‍ ഖാഹിരി ആഗതനാകുന്നത് കണ്ടപ്പോള്‍ മൗല തങ്ങള്‍ ഈ നവമുസ്ലിമിനോട് പറയുന്നു, ''കവിത ചൊല്ലൂ.''! അറബി ഭാഷയുടെ ബാലപാഠമറിയാത്ത നവമുസ്ലിമതാ അത്ഭുതകരമായി അല്ലഫല്‍ അലിഫ് എന്ന അറബി കാവ്യം പാടുന്നു!. മൗലല്‍ ബുഖാരി തങ്ങള്‍ക്ക് അല്ലാഹു നല്‍കിയ കറാമത്തിലൂടെ നവമുസ്ലിമിന്റെ ഖല്‍ബിലേക്ക് ആ വരികള്‍ ഒഴുകി വരികയായിരുന്നു. അല്ലഫല്‍ അലിഫ് എന്ന ആധ്യാത്മികമായ ആഴവും ഭാഷാപരമായ അത്ഭുതവും ഉളവാക്കിയ ബൈത്ത് രചിക്കാന്‍ മാത്രം വിജ്ഞാനത്തിന്റെ പാരാവാരമായ ഉമറുല്‍ ഖാഹിരിക്ക് വഴികാട്ടിയാകാന്‍ മാത്രം പദവി എത്തിയവരായിരുന്നു സയ്യിദ് മൗലല്‍ ബുഖാരി തങ്ങള്‍ എങ്കില്‍ അവര്‍ ഖുതുബുസമാന്‍ തന്നെയായിരിക്കുമല്ലോ!.
മൗലല്‍ ബുഖാരി തങ്ങളുടെ പിതൃ പാരമ്പര്യം നോക്കാം. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ അല്‍ബുഖാരി(റ)യുടെ ഏക മകനാണ് കൊച്ചിയിലെ ചെമ്പിട്ടപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇസ്മാഈലുല്‍ അക്ബര്‍(റ). മഹാനവര്‍കള്‍ക്ക് നാല് മക്കളാണുണ്ടായിരുന്നത്. സയ്യിദ് അഹ്മദ്(കുഞ്ഞിമംഗലത്ത് അന്ത്യവിശ്രമം കൊള്ളുന്നു), സയ്യിദ് മുഹമ്മദ്(വളപട്ടണത്ത് അന്ത്യവിശ്രമം കൊള്ളുന്നു), സയ്യിദത്ത് ഫാത്തിമ, സയ്യിദ് ബാഫഖറുദ്ദീന്‍. ഈ മക്കളില്‍ അവസാനം പറഞ്ഞ ബാഫഖറുദ്ദീന്‍ തങ്ങളാണ് മൗലല്‍ ബുഖാരി തങ്ങളുടെ പിതാമഹനായി വരുന്നത്. ബാഫഖറുദ്ദീന്‍ പൊന്നാനിയില്‍ താമസിക്കുകയും മഖ്ദൂം കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കുകയും ചെയ്തു. പൊന്നാനിയിലെ വിവാഹത്തില്‍ മുഹമ്മദ് എന്ന സന്താനം ജനിച്ചു. അദ്ദേഹമാണ് സയ്യിദ് മുഹമ്മദ് അല്‍പൊന്നാനി എന്ന് വിളിക്കപ്പെടുന്ന മൗലല്‍ ബുഖാരി തങ്ങളുടെ പിതാവ്.
സയ്യിദ് മുഹമ്മദുല്‍ പൊന്നാനി വളപട്ടണത്ത് നിന്ന് വിവാഹം കഴിച്ചു. ഇതില്‍ സയ്യിദ് ഇബ്രാഹീം, സയ്യിദ് ഫഖ്‌റുദ്ദീന്‍ എന്നീ പുത്രന്മാര്‍ ഉണ്ടായി. സയ്യിദ് ഇബ്രാഹീം വളപട്ടണത്തെ ഖാളിയും പ്രശസ്ത സൂഫീവര്യനുമായിരുന്നു. അറക്കല്‍ രാജകുടുംബത്തിലെ ഹലീമ എന്ന സ്ത്രീയെ വിവാഹം ചെയ്ത ഇദ്ദേഹം ഹി: 1179ല്‍ ഫാത്തായി. വളപട്ടണത്തെ ഖാളിമാര്‍ക്ക് പ്രത്യേകമായുള്ള(കക്കുളങ്ങര പള്ളിയുടെ പിന്‍വശം) മഖാമിലാണ് അന്ത്യവിശ്രമം.
മുഹമ്മദുല്‍ പൊന്നാനി പിന്നീട് വളപട്ടണത്ത് നിന്ന് ലക്ഷദ്വീപിലെ കവരത്തി ദ്വീപിലേക്ക് താമസം മാറ്റി അവിടെ നിന്ന് ഉമറുല്‍ അയ്‌ദ്രോസുല്‍ മക്കി(റ)യുടെ മകള്‍ ആയിശയെ വിവാഹം ചെയ്തു. ഇതില്‍ മുഹമ്മദ് എന്ന പുത്രന്‍ ജനിച്ചു. അതാണ് ഖുതുബുസമാന്‍ സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി. (മൗലല്‍ ബുഖാരി തങ്ങളുടെ പിതാവ് കവരത്തി ദ്വീപില്‍ നിന്ന് മറ്റൊരു വിവാഹം കൂടി കഴിച്ചതില്‍ ഒരു പുത്രിയുണ്ടായിട്ടുണ്ട്. സൈദാനിയ്യ ബീവി എന്ന ആ മഹതിയാണ് ചാവക്കാട്ടെ അഹ്മദുല്‍ ബുഖാരി തങ്ങളുടെ മാതാവ്.) മുഹമ്മദുല്‍ പൊന്നാനി പിന്നീട് വളപട്ടണത്തേക്ക് മടങ്ങി വന്ന് ആദ്യ ഭാര്യക്കൊപ്പം ജീവിക്കുമ്പോളാണ് വഫാത്താകുന്നത്. സയ്യിദ് അഹമ്മദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങളുടെ മഖാമിന്ന് വടക്ക് വശത്താണ് ഇദ്ദേഹത്തിന്റെ ഖബര്‍.
ചുരുക്കത്തില്‍ മൗല തങ്ങളുടെ പിതൃപരമ്പര ഇങ്ങിനെ സംഗ്രഹിക്കാം.
1. സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി,
2. സയ്യിദ് മുഹമ്മദുല്‍ പൊന്നാനി,
3. സയ്യിദ് ബാഫഖറുദ്ദീന്‍,
4. സയ്യിദ് ഇസ്മാഈലുല്‍ അക്ബര്‍,
5. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ അല്‍ബുഖാരി
(അല്ലാഹു ഇവരെയെല്ലാം തൃപ്തിപെടട്ടെ)
മൗല തങ്ങളുടെ മാതാവ് ഐദറോസി ഖബീലയില്‍ നിന്നുള്ള ആഇശ എന്നവര്‍ കവരത്തി ദ്വീപിലായിരുന്നല്ലോ. കവരത്തി ദ്വീപിലെ സുപ്രസിദ്ധ ശൈഖ്, ഖാസിം വലിയുല്ലാഹി ജീവിച്ചിരിക്കുന്ന കാലത്താണ് മൗല തങ്ങളെ അവിടുത്തെ ഉമ്മ ഗര്‍ഭം ചുമന്നിരുന്നത്. ആ നാളില്‍ ഈ ഉമ്മയുടെ ഗര്‍ഭത്തിലുള്ള കുട്ടി വലിയ ദറജയിലെത്തുന്ന, ജലാല്ലിയ്യത്തുള്ള വലിയ്യാകുമെന്ന് പ്രവചിച്ചിട്ടുണ്ടായിരുന്നു. മൗലല്‍ ബുഖാരി തങ്ങളുടെ ജനനത്തിന് മുമ്പ് തന്നെ പിതാവ് വഫാത്തായി. പിതാവിന്റെ വസിയ്യത്ത് പ്രകാരം പിന്നീട് ജേഷ്ഠ സഹോദരനായ വളപട്ടണത്തെ അന്നത്തെ ഖാസി സയ്യിദ് ഇബ്രാഹീം അല്‍ബുഖാരി അവര്‍കളാണ് എല്ലാ നിലയിലുമുള്ള തര്‍ബിയ്യത്തും ഏറ്റെടുത്തത്. പിതാവായും ഗുരുനാഥനായും ആത്മീയ മാര്‍ഗദര്‍ശിയായും സയ്യിദ് ഇബ്രാഹീം ഖാസി മൗല തങ്ങളെ ദ്വീപില്‍ നിന്ന് വളപട്ടണത്തേക്ക് കൂട്ടികൊണ്ടു വന്നു വളര്‍ത്തി വലുതാക്കി. പിതാവ് വക്കാലത്ത് ഏല്‍പ്പിച്ച പ്രകാരം ഖാദിരിയ്യ ത്വരീഖത്ത് നല്‍കുകയും തര്‍ബിയ്യത്തിനുള്ള യോഗ്യത സാക്ഷ്യപ്പെടുത്തുകയും ചെയ്ത ശേഷമാണ് മൗലല്‍ ബുഖാരി തങ്ങള്‍ പ്രബോധന മേഖലയിലേക്ക് തര്‍ബിയ്യത്തിന്റെ പാതയിലേക്കും രംഗപ്രവേശം ചെയ്യുന്നത്. പിതാവിന്റെ വക്കാലത്ത് മാനിച്ച് മൗല തങ്ങളുടെ ത്വരീഖത്തിന്റെ സനദില്‍ ജേഷ്ഠന്‍ ഇടനിലക്കാരനായി വരാതെ നേരെ പിതാവിലേക്ക് ചേര്‍ത്താണ് രേഖപ്പെടുത്തിയിട്ടുള്ളത്. സയ്യിദ് മുഹമ്മദുല്‍ പൊന്നാനി, സയ്യിദ് ബാഫഖ്‌റുദ്ദീന്‍, സയ്യിദ് ഇസ്മാഈല്‍ അക്ബര്‍, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ അല്‍ബുഖാരി. ഇങ്ങിനെയാണ് ത്വരീഖത്തിന്റെ സനദ് പോകുന്നത്. പിതൃപരമ്പര തന്നെ ത്വരീഖത്തിന്റെ പരമ്പര!
ജലാലിയ്യ സരണിയിലെ ദാഈ!
ഖുതുബസമാന്‍ സയ്യിദ് മുഹമ്മദ് മൗല അല്ബുഖാരി
*******************************************
വളപട്ടണത്തെ അഹ്മദ് ജലാലുദ്ദീന്‍ അല്‍ബുഖാരി തങ്ങള്‍ക്ക് ശേഷം മഹാനവര്‍കളുടെ താവഴിയില്‍ വന്ന പ്രസിദ്ധരായ മറ്റൊരു ഖുതുബാണ് സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി(അല്ലാഹുവിന്റെ തൃപ്തി അവരുടേ മേലുണ്ടാകട്ടെ). ജലാലുദ്ദീന്‍ എന്ന വല്യുപ്പാപ്പയുടെ താവഴിക്ക് വരുന്ന ആധ്യാത്മിക സരണിയുടെ വാക്താക്കളായതിനാല്‍ ജലാലിയ്യ എന്ന് ഇവരുടെ സരണിയെ വിളിക്കാറുണ്ട്. തമിഴ്‌നാട്ടിലും ശ്രീലങ്കയിലും കൊച്ചിയിലും കണ്ണൂരിലും ദീനി ദഅവത്തിന്റെ ചരിത്രം വിരചിച്ചവരാണ് മൗലല്‍ ബുഖാരി തങ്ങള്‍. ദഅവത്തിലും തര്‍ബ്ബിയ്യത്തിലും മുന്നിട്ടു നിന്ന ഖുതുബുസമാന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട മഹാനായ ദാഇയായിരുന്നു മഹാനവര്‍കള്‍.
ഖുതുബിന്റെ പദവി പ്രാപിച്ചവരാണെന്ന് പറയുമ്പോള്‍ എന്താണ് ഖുതുബ് എന്ന് ആകാവുന്നിടത്തോളം നമുക്കൊന്ന് പരിശോധിക്കാം. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഇമാം അബൂദാവൂദ് സിഹാഹുകളില്‍ സമാഹരിച്ചിട്ടുള്ള 4291-ാം നമ്പര്‍ ഹദീസില്‍, നബി(സ) പറയുന്നു- ''ഓരോ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഈ ദീനിനെ നവീകരിക്കുന്ന വ്യക്തിത്വങ്ങളെ അല്ലാഹു നിയോഗിക്കും''. ഒരു വ്യക്തിയല്ല അത് അനേകം വ്യക്തിത്വങ്ങളിലൂടെയാകാമെന്ന് ഈ ഹദീസ് വിശദീകരിച്ച ഇമാം ദഹബിയെ പോലുള്ള പണ്ഡിതര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. 'മന്‍ യുജദിദു' ~എന്ന അറബി പ്രയോഗത്തിന് ഒന്നിലധികം മുജദിദുകള്‍ വരാമെന്ന അര്‍ത്ഥ സാധ്യതയുണ്ടെന്നതാണ് അവരുടെ വ്യഖ്യാനം. മാത്രമല്ല, ചരിത്രം വായിക്കുന്നവര്‍ക്ക് പല നൂറ്റാണ്ടുകളിലും ഇസ്ലാമിക നൗകയെ മുന്നോട്ട് നയിച്ച അനേകം വ്യക്തിത്വങ്ങളെ കണ്ടെത്താനും സാധിക്കും. ഏറ്റവും നല്ല ഉദാഹരണം അഞ്ചാം നൂറ്റാണ്ട് തന്നെ!. ഇമാം ഗസ്സാലിയും ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനിയും ആ നൂറ്റാണ്ടിലെ രണ്ട് മുജദിദുകളാണ്. ആ രണ്ട് വ്യക്തിത്വങ്ങളുടെ സ്വാധീനവും വ്യക്തി പ്രഭാവവും ഇന്നും മുസ്ലിം ലോകത്തിന്റെ മനസ്സില്‍ ജീവസുറ്റതാണ്. പറഞ്ഞു വരുന്നത്, ഖുതുബിന്റെ പദവി എന്ന് സൂഫി ഭാഷയില്‍ വിവക്ഷിക്കുന്നത് ഇതിനോട് ബന്ധപ്പെട്ടതാണ്. ദീനി വ്യക്തിത്വത്തില്‍ സമ്പൂര്‍ണ്ണത പ്രാപിക്കുന്നതോടെ ദീനിലേക്ക് ആളുകളെ നയിക്കാനും സ്വാധീനിച്ച് കൊണ്ട് വരാനും സ്വഭാവികമായും സാധിക്കുന്നു. അങ്ങിനെ ഉമ്മത്തിനിടയില്‍ ദീനി നേതൃത്വമായി പ്രവര്‍ത്തിച്ചവരാണ് ഖുതുബ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി ഈ ഗണത്തില്‍പ്പെട്ട വ്യക്തിത്വമായിരുന്നു.(ഒന്നിലധികം ഖുതുബുകള്‍ ആകാമെന്ന് മേല്‍ ഹദീസില്‍ നിന്ന് മനസ്സിലാക്കാം. കൂടുതല്‍ അല്ലാഹുവിന് അറിയാം )
താവഴിയുടെ അനുഗ്രഹവും കുടുംബ ചുറ്റുപാടിന്റെ അനുകൂലാവസ്ഥയും വെച്ച് നബികുടുംബ പരമ്പരയില്‍ നിന്നാണ് ദീനി നവോത്ഥാന നായകര്‍ അധികവും ഉണ്ടായിട്ടുള്ളത്. അപ്രകാരം കേരളക്കരയിലും ദീനി-പുനരുജീവനത്തിന് ചുക്കാന്‍ പിടിക്കാന്‍ സാദാത്തുക്കള്‍ മുന്നിരയിലുണ്ടായിരുന്നു. അതില്‍ തന്നെ ബുഖാരി ഖബീലയില്‍ നിന്നുള്ളവരുടെ സാന്നിദ്ധ്യം എണ്ണത്തിലും വണ്ണത്തിലും അധികമായിരുന്നു. ഹിജ്‌റ 1144ല്‍ കവരത്തി ദ്വീപില്‍ ജനിച്ച സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി തങ്ങള്‍ തമിഴ്‌നാട്ടിലെ അക്കാലത്തെ പ്രഗത്ഭ പണ്ഡിതനായിരുന്ന ഉമറുല്‍ ഖാഹിരിയെ പോലുള്ളവര്‍ക്ക് ആധ്യാത്മിക രംഗത്ത് വഴികാട്ടിയായിരുന്നുവെങ്കില്‍ അതില്‍ നിന്ന് തന്നെ തങ്ങളവര്‍കളുടെ സ്ഥാനം നമുക്ക് മനസ്സിലാക്കാം.
ഉമറുല്‍ ഖാഹിരി, തങ്ങളെ ശൈഖായി സ്വീകരിച്ച കഥ കേട്ടാല്‍ മൗലല്‍ ബുഖാരി തങ്ങളുടെ സ്ഥാനം കൂടുതല്‍ വെളിപ്പെടുന്നതാണ്. ഉമറുല്‍ ഖാഹിരി തനിക്ക് ആത്മീയ മാര്‍ഗദര്‍ശനത്തിന് പറ്റിയ ശൈഖിനെ സ്വദേശത്ത് തേടിയിട്ട് തൃപ്തിയാകാതെ മലബാറിലേക്ക് വരികയും മൗലല്‍ ബുഖാരി തങ്ങളെ കാണുകയും ചെയ്തു. പക്ഷേ, ആദ്യ അവസരത്തില്‍ തങ്ങളെ ബൈഅത്ത് ചെയ്യാതെ അദ്ദേഹം അറേബ്യയിലേക്ക് പോയി. ഇറാഖിലെ ബഗ്ദാദിലെത്തി, അവിടെയുള്ള ഒരു ശൈഖിനെ ബൈഅത്ത് ചെയ്യാന്‍ മനസ്സ് ഉറച്ചു. അങ്ങിനെ സംസാരിക്കാനിരുന്ന അവസരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആളാണെന്നറിഞ്ഞപ്പോള്‍ മലബാറിലെ മൗലയെ അറിയുമോ എന്നായി അവര്‍.! സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി ഞങ്ങളുടെ നേതാവാണ് എന്നാണ് ആ ശൈഖ് പറയുന്നത്. സുബ്ഹാനല്ലാഹ്! ഉടനെ ഉമറുല്‍ ഖാഹിരി ബൈഅത്ത് ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി. അവിടെ നിന്ന് നേരെ മക്കയിലേക്കാണ് പോയത്.
ഉമറുല്‍ഖാഹിരി കഅബയുടെ കില്ല പിടിച്ച് ദുആ ചെയ്തു. അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ഒരു മാര്‍ഗദര്‍ശിയായ ശൈഖിനെ കാണിച്ചു തരണേ അല്ലാഹ്. ഉമറുല്‍ ഖാഹിരിയുടെ അത്ഭുതകരമായ കവിത, അല്ലഫല്‍ അലിഫ് രചിക്കുന്നത് അവിടെവെച്ചാണ്. മക്കയില്‍ വെച്ച് അത് രചിച്ച ശേഷം, അത് ആരേയും കാണിക്കാതെ നാട്ടിലേക്ക് മടങ്ങി. മറ്റാരും അറിയാതെ ഉമറുല്‍ ഖാഹിരി രചിച്ച് രഹസ്യമായി സൂക്ഷിച്ചിട്ടുള്ള ഈ ബൈത്തിനെ കുറിച്ച് ഗൈബിയായ വിധത്തില്‍ അറിഞ്ഞ് എന്നോട് ചോദിക്കുന്നവരെയാണ് ഞാന്‍ ശൈഖായി സ്വീകരിക്കുകയുള്ളൂവെന്ന് അദ്ദേഹം മനസ്സില്‍ ഉറപ്പിച്ചു തീരുമാനിച്ചു. നാട്ടിലെത്തിയിട്ട് നേരെ മൗല തങ്ങളെ സമീപിച്ചു.
